ബശീർ ഫൈസി വെണ്ണക്കോട്

ഖുർആൻ

ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ ഏറ്റവും പ്രസിദ്ധമായ രണ്ടു നാമ മാണ്, ഒന്ന് ഖുർആൻ രണ്ട് കിതാബ്. രണ്ട് നാമങ്ങളും സൂചിപ്പിക്കു ന്നത് രണ്ട് യഥാർത്ഥ്യങ്ങളെയാണ്. ഒന്ന്, നാക്കുകളിലൂടെ പാരായണം ചെയ്യപ്പെടുന്നത് എന്ന അർത്ഥത്തിൽ ഖുർആൻ എന്നു പറയുമ്പോൾ മറ്റൊന്ന് പേന കൊണ്ട് എഴുതപ്പെട്ടത് എന്ന അർത്ഥത്തിൽ കിതാബ് എന്ന് പറയുന്നു. നാക്കുകളിലൂടെ കലിമതുല്ലാഹിയെ സൂക്ഷിച്ചു പോരുമ്പോഴും പുസ്തകത്തിലൂടെ സൂക്ഷിച്ചു പോരുമ്പോഴും ഒന്നി നൊന്ന് ബലമേകുന്നു.

ഖുർആൻ എന്ന പദം മസ്റാണ്. ഗുഫ്റാൻ എന്ന പദം പോലെ. പാരായണം എന്ന് സാരം. എന്നാൽ പാരായണം ചെയ്യപ്പെടുന്നത് എന്ന അർത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഈ ഗ്രന്ഥത്തിലെ വിഷയങ്ങൾ മൗലികമായി പൂർവ്വഗ്രന്ഥങ്ങളിലെ വിഷ യങ്ങൾ തന്നെയാണ്. അല്ലാഹു പറയുന്നു.

شَرَعَ لَكُم مِن الدّين ما وَصَى بِهِ نُوحًا وَالذِي أَوْحَيْنَا إِلَيْكَ وَمَا وصينا بِهِ ابراهيم وموسى وعيسى ان اقيموا الدين ولا تتفرقوافيه

നൂഹ് നബി(അ) നോട് ഏതൊന്ന് കൊണ്ടു വസ്വിയ്യത്ത് ചെയ്തുവോ അത് നിങ്ങൾക്ക് വ്യവസ്ഥയാക്കി തന്നു. താങ്കളിലേക്ക് നാം സന്ദേശം നൽകിയതും ഈസാ, മൂസാ, ഇബ്രാഹീം (അ) എന്ന വരിലേക്ക് നാം വസ്വിയ്യത്ത് ചെയ്തതും (വ്യവസ്ഥയാക്കി തന്നിരി ക്കുന്നു) നിങ്ങൾ ദീനിനെ സ്ഥാപിക്കു ദീനിൽ ഭിന്നിക്കരുതേ (എ ന്നാണത്).

ഖുർആൻ അവതരണ മധ്യവർത്തിയുടെ ഗുണം

نَزَلَ به الروح الأمينُ (الشعراء: (۱۹۳)

വിശ്വസ്തനായ ആത്മാവാണ് അതുമായി ഇറങ്ങുന്നത്. അവ തരിപ്പിക്കപ്പെട്ടയാളുടെ വിശേഷത.
انَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ (الحجر: ٩)

നാം അതിറക്കിയിരിക്കുന്നു. നാം അതിനെ സംരക്ഷിക്കുകയും ചെയ്യുന്നതാണ്. (അൽ ഹിജ്റ്) വ്യാപ്തി

وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِنَ الجِنِّ يَسْتَمِعُونَ القُرْءانَ (الاحقاف: (۲۹)

ജിന്നുകളിൽ നിന്ന് ഒരു സംഘത്തെ ഖുർആൻ ശ്രദ്ധിക്കുന്ന വരായി താങ്കളിലേക്ക് നാം തിരിച്ചുവിട്ട സന്ദർഭം. ഇവിടെ ജിന്നുകളി ലേക്കുകൂടി വ്യാപകമാണ് ഖുർആൻ സംബോധനം എന്ന് മനസ്സിലാ ക്കാവുന്നതാണ്. എന്നാൽ ഖുർആൻ ഫലിക്കുന്നത് ജിന്നുകളിലും ഇൻസുകളിലും മാത്രമല്ല, ഇതര ജീവികളിലും അജൈവ പദാർത്ഥ ങ്ങളിലും ഫലിക്കും. ആലമീൻ എന്ന പദത്തിന് വിശേഷ ബുദ്ധിയു ളവ എന്ന് മാത്രമല്ല അർത്ഥമാക്കുന്നത്. നോക്കൂ.

تبَارَكَ الذي نَزَّلَ الْفُرْقَانَ عَلَى عَبْده ليَكُونَ لِلْعَالَمِينَ نَذِيرًا (الفرقان: (۱)

ഇസ്ലാം ശാസ്ത്ര ജാലകത്തിലൂടെ ആലമീനക്ക് താക്കീത് ചെയ്യുന്നതായി ഖുർആൻ അവതരി പ്പിച്ചവൻ ബർക്കത്തുളളവനായിരിക്കുന്നു. ഇവിടെയും റബ്ബൽ ആല മീൻ എന്ന ഉപയോഗത്തിലും വിശേഷ ബുദ്ധിയുളളവർ എന്നൊരു ക്കാൻ പറ്റില്ല. അപ്പോൾ ശല്യമയിത്തീരുന്ന ഏതൊന്നിന്റെയും മുമ്പിൽ ഖുർആൻ കലിമാത്ത് താക്കീതായി നിലകൊള്ളുന്നു. വീട്ടിൽ ഉറുമ്പ്, ചിതൽ, പുഴു എന്നിത്യാദിയുടെ ശല്യമുള്ളപ്പോൾ, സൂര്യഗ്രഹണമു ണ്ടാകുമ്പോൾ, അപായകരമാം വിധം എല്ലു നീട്ടുമ്പോൾ, രോഗാണു കടന്നാക്രമിക്കുമ്പോൾ, പറമ്പിനും വീടിനും പിശാച് ശല്യമുണ്ടാകു മ്പോൾ എല്ലാം ഖുർആൻ ഓതാവുന്നതാണ്. ബുദ്ധിമുട്ടുണ്ടാക്കുന്ന ഏതൊരു പ്രാപഞ്ചികഘടകവും ഖുർആനിന്റെ താക്കീതിന്റെ മുമ്പിൽ ഒതുങ്ങിക്കൊള്ളണം. കാരണം, ഖുർആൻ താഴെ പറയുന്നതെല്ലാമാ ണ്. ശിഫാഅ് (യൂനുസ് 57) റഹ്മത്ത്, മൗഇളത്, ഹുദാ, ബുർഹാൻ (നിസാഅ്) ബുശ് റ (അൽ ബഖറ) ബശീർ, നദീർ (ഫുസ്സിലത്ത്), ഇതെല്ലാമായത് കൊണ്ടാണ് ആ ഗ്രന്ഥം ഇത്രയധികം പാരായണം ചെയ്യപ്പെടുകയും, പാരായണം ചെയ്യപ്പെടാൻ വേണ്ടി മനഃപാഠമാക്ക പ്പെടുകയും ചെയ്യുന്നത്.

ഇലാഹീ ഗ്രന്ഥം

ഖുർആൻ ഇലാഹീ ഗ്രന്ഥമാണ്. ഖുർആനിലെ പരാമർശവി ഷയങ്ങളുടെ കാലഘട്ടം തന്നെ അതാണ് ദ്യോതിപ്പിക്കുന്നത്. കൃതി മാനുഷികമാവുമ്പോൾ നിർമ്മാതാവിന്റെ വർത്തമാനകാലമായിരിക്കും ഗ്രന്ഥത്തിന്റെ വൃത്തം. ഖുർആനിന്റെ വൃത്തം നബി(സ)യുടെ വർത്ത മാന കാലത്തിലൊതുങ്ങുന്നില്ല, പ്രത്യുത ഭൂതവും വർത്തമാനവും ഭാവിയും ഒരു പോലെയുളളവന്റെ സമയത്തിനതീതനായവന്റെ വാച കമാണ്.

ഭൂമിയിലൂടെ നിങ്ങൾ സഞ്ചരിച്ചു നോക്കുക! നിഷേധികളുടെ അന്ത്യമെങ്ങനെയായിരുന്നെന്ന് (16:36) ഈ ഉത്തരവ് പലതവണ കാണാം. വിവിധ ഭൂഖണ്ഡങ്ങളിൽ ഉറങ്ങിക്കിടക്കുന്ന ചരിത്രാതീത യുഗങ്ങളിൽ പോലുമുളള, ജീവൻ തുടിപ്പുകളെ കുറിച്ച് നന്നായറി യുന്ന ഒരു ചരിത്രകാരന്റെ ഉത്തരവാണിത്. ശാമിലേക്ക് രണ്ട് യാത്ര നടത്തി എന്നതാണ് നബി(സ)യുടെ വർത്തമാനകാല വൃത്തം. ആ വൃത്തത്തിൽ നിന്നുകൊണ്ട് ഇത്തരമൊരു ഉത്തരവ് ഊഹ്യമല്ല.
മധ്യപൗരസ്ത്യ ദേശവും ഏഷ്യയും വിട്ട് ഭൂഖണ്ഡാന്തര ഭൂതകാലമാണ് ഇവിടെ ചുരുളഴിക്കുന്നത്. ആദ്, സമൂദ്, ഖാറൂൻ, ആദം(അ) പുത ന്മാർ, ചാവ്കടൽ, പേടകയാത്രികർ എല്ലാം വിവരണത്തിൽ വരും. അഥവാ ഭൂതത്തെ വർത്തമാനവൽകരിക്കുന്നതായി അനുഭവപ്പെടും. ഉറച്ച അഭിപ്രായങ്ങളാണ് ഭാവിയെക്കുറിച്ച് ഖുർആൻ നടത്തുന്നത്. ആ ഉറപ്പിന്റെ ശൈലി പരമാവധിയാണ്. അഥവാ ജ്യോത്സ്യന്റെ പ്രവ ചനത്തിനപ്പുറം, ലോകാവസാനത്തെക്കുറിച്ച് 16:1 ൽ പറയുന്നത്, അല്ലാ ഹുവിന്റെ കാര്യം വന്നു കഴിഞ്ഞുവെന്നാണ്. അതെ, തനി ഭൂതകാല ക്രിയ, ജ്യോത്സ്യന്റെ പ്രവചനശൈലി ഭാവിയെ ഉപയോഗിച്ചുകൊണ്ടാ ണല്ലോ. അത് ഉറപ്പിന്റെ പരമാവധിയാകുന്നില്ല. ഇന്ന് വരെ വന്നെ ത്തിയിട്ടില്ലാത്ത അന്ത്യദിനം മനുഷ്യന് ഭാവിയായി തോന്നുന്നത് അവന് ഇന്ന് ഉണ്ടായതുകൊണ്ടാണ്. അഥവാ കാലത്തിനധീ നനായതു കൊണ്ടാണ്. കാലത്തിനതീതനായ ശക്തിക്ക് അന്ത്യദിനം പ്രപഞ്ചസൃഷ്ടിപ്പ് നടന്ന അന്ന് മുതൽക്കേ ഭൂതമായിക്കഴിഞ്ഞിരിക്കു ന്നു. ഇടുക്കിയുടെയും കോഴിക്കോടിന്റെയുമിടക്കുളള കിലോമീറ്ററു കൾ സൂചിപ്പിക്കുന്ന കല്ലുകളിലെ പൊരുൾ ഡവർമാർക്കു ള്ളതാണ്. ഓൺ ചെയ്യുമ്പോൾ റൂമിലെത്തി തിരിച്ചു പോകുന്ന ഇല ക്ട്രോണിന് ഇത് ബാധകമല്ല; അസ്റാഈൽ(അ)നും.

16:27- ൽ പറയുന്നു. നിങ്ങൾ അഭിപ്രായവ്യത്യാസമായിക്കൊ ണ്ടിരിക്കുന്ന എന്റെ പങ്കുകാരെവിടെ? എന്ന് ചോദിച്ച് അന്ത്യ ദിനങ്ങളിൽ അവൻ അവരെ ഇളഭ്യരാക്കും. ഇന്ന് ഇളഭ്യതയും ദൂഷ്യവും അവിശ്വാസികൾക്കാണെന്ന് (തത്സമയം) ജ്ഞാനലബ്ധർ പറഞ്ഞു.

ശ്രദ്ധിക്കുക! ഇവിടെയിതാ ഭാവി പെട്ടെന്ന് ഭൂതമായി മാറുന്നു. ഇതൊരു തിരിച്ചുവിട ലാണോ? അനുവാചകരെ സംബന്ധിച്ചിടത്തോളം. അങ്ങനെ പറയാം. ഖുർആൻ മനുഷ്യസൃഷ്ടിയായിരുന്നുവെങ്കിൽ അനുവാചകന്റെ തന്നെ തട്ടിൽ നിന്നായിരിക്കും ഇവിടെ കാലം യോഗം വരിക. എന്നാൽ (16:1)ൽ അന്ത്യ ദിനം ഭാവിയില്ലാത്തത്ആ ർക്കാണോ? അവന് (16:27) ൽ ജ്ഞാനികളുടെ പ്രതികരണം ഭാവിയല്ല

ചുരുക്കത്തിൽ, ഖുർആനിലുടനീളം കാലം തിളങ്ങുകയല്ല. എന്നാൽ മരിക്കുകയാണോ? അതുമല്ല, മറിച്ച് ജനിക്കാതിരിക്കുകയാ ണ്. കാലം എവിടെ ജനിക്കുന്നുവോ അവിടെ മാറ്ററുണ്ട്. മാറ്ററിന്റെ അളവാണ് കാലം. കാലം ജനിക്കാത്തിടത്ത് മാറ്ററുമില്ല. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം കാലം ജനിക്കാതിരിക്കുന്നതു തന്നെ അത് മാറ്ററായ മുഹമ്മദ്(സ)യുടെയോ മറ്റോ സൃഷ്ടിയല്ലെന്ന് തെളിയിക്കു

ഖുർആൻ മുഹമ്മദ്(സ)യുടെയോ മറ്റു മനുഷ്യരുടെയോ സൃഷ്ടിയല്ലെന്നതിന്റെ തെളിവാണ് പ്രാരംഭ സൂക്തങ്ങൾ. ഇഖ്റ എന്ന വാക്കും പേനകൊണ്ട് വിദ്യാഭ്യാസം എന്ന വാക്കും നാൽപതാം വയസ്സിൽ നബി(സ)യെ സംബന്ധിച്ചിടത്തോളം പ്രതീക്ഷിക്കാവത ല്ല. കാരണം അവ രണ്ടും ഒരർത്ഥത്തിൽ സ്വന്തത്തെ തന്നെ ചോദ്യം ചെയ്യലായിരിക്കും. വായനയും പേനയുമില്ലാതെ പിന്നിട്ട തന്റെ ഇന്നലെകളെ ചെറുതാക്കലായിരിക്കും.

ഈ ഭാഷ ആരുടേതാണ്? പുറം രാജ്യത്ത് ഡിഗ്രിയെടുത്തു വന്ന ഒരു വിദ്യാസമ്പന്നൻ സ്വന്തം ഗ്രാമത്തിലെ നിരക്ഷര ജനതയെ അക്ഷരം പഠിപ്പിക്കുവാൻ മോഹിക്കുകയും തദാവശ്യത്തിന് ഒരു ചെറിയ സദനം- ആശ്രമം- പളളിക്കൂടം തട്ടിപ്പടക്കുകയും ചെയ്യുമ്പോൾ അയാളിൽ നിന്ന് ഉതിരുന്ന വാചകങ്ങളാണിവ. അയാളൊരു വായ നക്കാരനായിരിക്കെ ഇഖ്റഅ് എന്ന് മറ്റുളളവരോട് പറയുകയും സ്വന്തം പോക്കറ്റിൽ പേന തലയുയർത്തി നിൽക്കുമ്പോൾ അയാൾ ന മഹാത്മ്യം പ്രസംഗിക്കുകയും ചെയ്യും.

എന്നാൽ നാൽപതാം വയസ്സിൽ മുഹമ്മദ് നബി(സ)യുടെ നില എന്തായിരുന്നു? ഡിഗ്രിയെടുത്ത് വന്നില്ല. പേന പ്രയോഗി എന്ന സ്ഥിതി കൈവരിച്ചില്ല. ഗുരുകുലം പണിതില്ല. എന്നിരിക്കെ അവിടുന്ന് ലൈബ്രറിയുടെയും എഴുത്തുപകരണങ്ങളുടെയും കാര്യം പറയുന്ന തെങ്ങനെ? സ്കൂളിൽ പോകാത്ത ഒരാൾ യൂണിവേഴ്സിറ്റി വി.സിയാ വുകയോ? അതും തന്നെ നിർമ്മിച്ചിട്ടില്ലാത്ത യൂണിവേഴ്സിറ്റിയുടെ?

ഇനി മറ്റൊരു മനുഷ്യൻ പിന്നിൽ നിന്ന് ചരടഴിച്ചു വിടുന്നതു കൊണ്ടാണ് നബി(സ) ഈ പേന മഹാത്മ്യവും മറ്റും പ്രസംഗി ക്കുന്നതെങ്കിൽ ജീവശാസ്ത്രവും മറ്റു വിഷയങ്ങളും ആധികാരിക മായി സംസാരിക്കാൻ യോഗ്യതയുളള ആരെങ്കിലും നബി(സ)യുടെ പരിചയക്കാരായുണ്ടായിരുന്നില്ല. പ്രസ്തുത പ്രാരംഭസൂക്തങ്ങളിൽ മനുഷ്യക്കുഞ്ഞിന്റെ പ്രഥമദശ ചർച്ച ചെയ്യുന്നുണ്ട്. അജ്ഞാത വിഷ യങ്ങൾ ഗവേഷണത്തിലൂടെയും മറ്റും കീഴടക്കുന്നതിനെക്കുറിച്ച് പറ യുന്നുണ്ട്. അറേബ്യയിൽ അന്ന് എവിടെ ഗവേഷകർ? ശാമിലെവിടെ പ്രസവ വാർഡ് ?

ചുരുക്കത്തിൽ ഒരു ഖാരിഅ് അല്ലാതിരിക്കെ ഖിറാഅത്തിനെ ക്കുറിച്ച് പറയുക, പേനയുടെ നിത്യോപയോഗമില്ലാതിരിക്കെ പേനയ വാഴ്ത്തുക, ഒരു ഗവേഷകനല്ലാതിരിക്കെ അജ്ഞാതവിഷയ പഠന ത്തെക്കുറിച്ച് പറയുക, ജീവശാസ്ത്രജ്ഞനല്ലാതെത്തന്നെ മനു ഷ്യോൽപത്തി വിവരിക്കുക. ഇത്രയും ചെയ്തുകൊണ്ടാണ് നബി( സ)യുടെ തുടക്കം. യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ട്രേറ്റുമായി മടങ്ങി വന്ന ഒരാളിൽ നിന്ന് അല്ല- മലയിൽ നിന്നിറങ്ങിവന്ന ആളിൽ നിന്നാണിതെന്നോർക്കണം. ഗുഹയിൽ നിന്ന് വരുന്നയാൾക്ക് സർട്ടി ഫിക്കറ്റ് മണ്ണിൽ പുരണ്ട വസ്ത്രമല്ലാത്തതെന്ത്?

ജബലുന്നൂറിൽ നിന്നിറങ്ങിവന്ന മുഹമ്മദ് മുസ്തഫ(സ) യെ മല മുഹമ്മദിന്റെയടുത്ത് വന്നില്ലെങ്കിൽ മുഹമ്മദ് മലയിലേക്ക് ചെന്നു എന്നു പറഞ്ഞ് വിമർശകർ പരിഹസിക്കാറുണ്ട്. പരിഹാസം വിവര ക്കേടിന്റെ ഭാഗമാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ മലകളും വൃക്ഷങ്ങളും കല്ലുകളും പ്രവാചകരുടെ അടുത്തുവന്നു എന്ന ചരിത്രം നിലനിൽക്കെ തന്നെ പ്രവാചകൻ മലയിലേക്ക് ചെല്ലുക എന്ന സത്യവും ഉണ്ട്. ഈ മലവാസം കഴിച്ച് തിരിച്ച് വരുന്ന മുഹമ്മദ് നബി( സ)യെ ഒരു ആദിവാസിയുടെ നിലവാരത്തിൽ അല്ല വിമർശകൻ കാണാൻ പോവുന്നത് എന്ന കാര്യം അത്ഭുതകരമായിരിക്കുന്നു. വിജ്ഞാനത്തിന്റെ ഒരു നൂറുകൂട്ടം ഹിമാലയങ്ങളുമായാണ് മുഹമ്മദ് നബി(സ) മലയിറങ്ങി വരുന്നത്. അവിടുന്ന് ഓതുന്ന ഖുർആൻ സൂക്ത ങ്ങൾ കാണുക.

قُلِ انظُرُوا مَاذَا فِي السموات والارض (يونس: ۱۰۱)

താങ്കൾ പറയൂ! ആകാശഭൂമികളിൽ എന്തെല്ലാമാണ് ഉള്ള തെന്ന് നിങ്ങൾ നോക്കൂ എന്ന്. (യൂനുസ് 101)

ആകാശ മണ്ഡലങ്ങളിൽ നിന്നല്ല മുഹമ്മദ് നബി(സ) 40-ാം വയസ്സിൽ ഇറങ്ങി വരുന്നത്. എന്നിട്ട് പറയുന്നതോ? ആകാശത്ത് നിര വധി വസ്തുക്കൾ ഉളളത് നിങ്ങൾ പോയി കണ്ടെത്തണമെന്നും. മനു ഷ്യനെ ആകാശത്തേക്ക് ക്ഷണിക്കുന്ന പ്രവാചകൻ, ഗവേഷണത്തി ലേക്ക് തെളിക്കുന്ന നബി. ഭൂമിയിൽ ഗവേഷണം തുടരാൻ നിർബ ന്ധിക്കുന്ന റസൂൽ. എന്നാൽ ആകാശത്തേക്ക് മറ്റുള്ളവരെ പഠനപര്യടനത്തിന് ക്ഷണിച്ച് പ്രവാചകൻ മാറിനിന്നിട്ടില്ല. ബഹിരാകാശവും സൂപ്പർസ്പേയ്സും കീഴടക്കി. മലയിൽ നിന്നിറങ്ങി വന്ന മുഹമ്മദ് നബി(സ), നീൽ ആംസ്ട്രോങ് അടക്കമുളള മനുഷ്യരോട് ആകാശ ത്ത് പോവാനും പഠനം നടത്താനും ആവശ്യപ്പെടുന്നത് ആ ഉത്തരവ് മനുഷ്യന്റെ ഭാഗത്ത് നിന്ന് വന്നതല്ല എന്ന് തെളിയിക്കുന്നു. നീൽ ആംസ്ട്രോങ് മേൽപോട്ട് കുതിച്ചിട്ടുണ്ടെങ്കിൽ ആ കുതിക്കുന്നത് വാനനിരീക്ഷണ ശാലയിൽ നിന്ന് ഇറങ്ങി വന്നിട്ടാണെ ങ്കിൽ മുഹമ്മദ്(സ) സൂപ്പർ സ്പെയിസിലേക്ക് കുതിക്കുന്നത് മലയിൽ നിന്ന് റങ്ങി വന്നാണെന്നുളള വസ്തുത മുഹമ്മദ്(സ)യുടെ യാത്രക്ക് പിന്നിൽ മനുഷ്യശക്തിയല്ല പ്രവർത്തിക്കുന്നത് എന്ന് തെളിയിക്കു ന്നു. നീൽ ആംസ്ട്രോങ് ഏതോ പീഠഭൂമിയിലോ മറ്റോ ചെന്ന് ചിത്രമെടുത്ത് ലോകത്തെ പറ്റിച്ചു എന്നാണ് ചിലർ പറയുന്നത്. ചന്ദ്രനിൽ വായുവില്ലാതെ അമേരിക്കൻ പതാക പാറിക്കുന്നുവത്രെ. അവിടെ വെളളമില്ലാതിരിക്കെ, മണ്ണ് പാദത്തിൽ പറ്റിപ്പിടിക്കാൻ മാത്രം നനവ് തട്ടിയെതെങ്ങനെ യെന്നുമുണ്ട് ചോദ്യം.

അവതരണ പശ്ചാത്തലം

മനുഷ്യ കുലത്തിന്റെ ആയുസ്സിനെ ഒരു വ്യക്തിയുടെ ആയുസ്സിനോടുപമിക്കാം. ശൈശവ ചാപല്യം, ബാല്യകാലചാപല്യം, യൗവ്വനം ചാപല്യം ഇവ മൂന്നും പിന്നിടുമ്പോൾ ജീവിതത്തിന്റെ ബൃഹത്ഭാഗം കഴിഞ്ഞിരിക്കും. അവശേഷിക്കുന്നതിൽ അതിവാർദ്ധ കത്തിനു മുമ്പുളള ദശ ഏറ്റം ധന്യമത്രെ. ഈ കാലയളവിൽ പക്വത വരും, ചിന്തകൂടും.

എന്നാൽ മനുഷ്യകുലത്തിന്റെ ഭൗമികദശയിൽ യൗവ്വനം പിന്നിട്ട് വാർദ്ധക്യത്തിനു മുമ്പുള്ള ധന്യദശയായിരുന്നു എ.ഡി. ആറാം നൂറ്റാണ്ടു മുതൽ. പക്വതയും ചിന്തയും കുറഞ്ഞ പൂർവ്വദശയിൽ വിധിവിലക്കുകൾ കുറച്ചുമാത്രം നൽകുകയായിരുന്നു അല്ലാഹു. ജീവിത വ്യവസ്ഥയുടെ (ശരീഅത്ത്) ഖണ്ഡികകൾ അക്കാലത്ത് കുറ വായിരുന്നു. കാലാന്തരത്തിൽ എണ്ണം കൂടിക്കൊണ്ടിരുന്നിട്ടുണ്ട്. യേശു വിന്റെ പ്രബോധനകാലത്തും പൂർണ്ണമായിരുന്നില്ല. അത്കൊണ്ടാണ് മഹാൻ അൽതു (ഞാൻ നിയമം പൂർണ്ണമാക്കി) എന്നു പറയാതെ എനിക്ക് ഇനിയും പറയാനുണ്ട് നിങ്ങൾക്ക് വഹിക്കാനായിട്ടില്ല. എന്ന് പറഞ്ഞത്. എന്നാൽ വഹിക്കാനുളള ചിന്താ വളർച്ച മൂസാ നബി(അ)യുടെ കാലത്തുളളവരിലും കൂടുതലായിരുന്നു യേശുവിന്റെ ഉമ്മ ത്തിന്. എ.ഡി. ആറാം നൂറ്റാണ്ടോടെ ബൗദ്ധിക വളർച്ച പൂർണ്ണത യുടെ തുടക്കം കുറിച്ചു. ചിന്താ മണ്ഡലം വികസിച്ചു എന്നതിന് സാംസ്കാരിക മണ്ഡലവും മെച്ചപ്പെട്ടു എന്നർത്ഥമില്ല. മറിച്ച് വിഷയ ങ്ങളെ അപഗ്രഥനം ചെയ്യാൻ കഴിയുമെന്ന് മാത്രം. ചിന്താവിഷയങ്ങൾ മസ്തിഷ്കപ്പുറത്ത് വീഴ്ത്തിയാൽ വെളിയിലയിൽ വീഴ്ത്തിയ വെള ളത്തുളളികളെ പോലെ കളിക്കില്ല. അംഗീകരിച്ചാലും ഇല്ലെങ്കിലും ആ വിഷയങ്ങളുമായി സമ്പർക്കത്തിന് ശേഷി വന്നു. ഉദാഹരണത്തിന്, അല്ലെങ്കിൽ നിങ്ങളിൽ ഒരാൾ കക്കൂസിൽ നിന്ന് വന്നു അല്ലെങ്കിൽ സ്ത്രീകളെ സ്പർശിച്ചു നിങ്ങൾക്ക് വെളളം കിട്ടിയതുമില്ല. എന്നാൽ നിങ്ങൾ ശുദ്ധ മണ്ണ് കരുതുക. (4:43)

ഈ ഉത്തരവ് ചിന്താമണ്ഡലത്തിലിട്ട് കറക്കാൻ നൂഹ്(അ)ന്റെ കാലത്തുളളവർക്ക് കഴിഞ്ഞുകൊളളണമെന്നില്ല. വെളളം കൊണ്ട് മുഖം കഴുകാൻ ഉദ്ദേശിച്ചിട്ട് അത് കിട്ടിയില്ലെങ്കിൽ അൽപം മണ്ണ് പൊടി എടുത്ത് മുഖത്ത് തേക്കൂ എന്ന് പറഞ്ഞാൽ പൗരാണിക ജനതക്ക് അത് സൈദ്ധാന്തികമായി ഉൾക്കൊളളാനാവില്ല. എന്നാൽ ബൗദ്ധിക വളർച്ച വന്ന എ.ഡി. ആറാം നൂറ്റാണ്ട് മുതലുളളവർക്ക് മണ്ണിന്റെ വിശേ ഷതകൾ മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ആധുനിക യുഗമായ പ്പോൾ ഈ മനസ്സിലാക്കൽ പാരമ്യതയിലെത്തി. ബാക്ടീരിയകളെ തടുക്കാൻ മണ്ണിന് കഴിയുന്നിടത്തോളം 6-ാം നൂറ്റാണ്ടുകാരന്റെ ചിന്ത പോയില്ലെങ്കിലും ഭൂമിക്ക് (മണ്ണിന്) അഴുക്ക് നിർമ്മാർജ്ജനശേഷിയു ണ്ടെന്ന് അവൻ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. യുഗാന്തരങ്ങളിലെ അനുഭവങ്ങളിലൂടെ പ്രകൃതി ചികിത്സാമുറ വശമാക്കിയിരുന്നു. കേട്ട മാത്രയിൽ വെളിയിലയിൽ വീണ ജലത്തുളളി കണക്കെ ഒഴുകില്ല.

ഇതൊരു ഉദാഹരണം മാത്രം. നജസുകളുടെ നീണ്ട ലിസ്റ്റ് ഇന്നു നമുക്കുണ്ട്. ഇത്രയും ശീസ് നബിയുടെ ഉമ്മത്തുകൾക്ക് മന സ്സിലായിക്കാണണമെന്നില്ല. ഭാര്യക്കു ധനികനായ ഭർത്താവ് ദിനം പ്രതി രണ്ട് മുട്ടുകൊടുക്കണമെന്ന് നമുക്ക് നിയമമുണ്ട്. എന്നാൽ അത് മതിയാവുമെന്നു പറഞ്ഞാൽ ആദ് ഗോത്രത്തിന് മനസ്സിലാവില്ല. തല(ഹാർട്ട്) മോശമെങ്കിലും ആനവയറായിരുന്നു അവർക്ക്, യുഗാ ന്തരങ്ങളിൽ മനുഷ്യന്റെ തല(ഹാർട്ട്) തെളിയുകയും ഉടൽ ചുരുങ്ങു കയുമാണെന്ന സത്യം പിടികിട്ടിയതോടെ രണ്ട് മുദ്ദ് വ്യവസ്ഥ ചിന്ത നീയമായി.

ചുരുക്കത്തിൽ മനുഷ്യകുലം മാനസിക വളർച്ച പ്രാപിച്ചു ഏറ്റം ധന്യതയിലെത്തിയ പശ്ചാത്തലത്തിലാണ് എല്ലാറ്റിനും വിശദീ കരണമുള്ള ഖുർആൻ ഇറങ്ങുന്നത്. എല്ലാ വസ്തുവിലും വിശദീകര ണമായി താങ്കൾക്ക് ഈ ഗ്രന്ഥം നാം ഇറക്കിയിരിക്കുന്നു. (16:18)

ബൗദ്ധിക പൗർണ്ണമിയുടെ പശ്ചാത്തലത്തിലുദിച്ച ആശയ പൗർണ്ണമി. അതത്രെ ഖുർആൻ. ഈ ബൗദ്ധിക വളർച്ച പ്രാപിക്കലി നെയാണ് ഖുർആനിൽ പല തവണ കാണുന്ന ചിന്തിക്കുന്ന ജനതക്ക് ദൃഷ്ടാന്തമുണ്ട്, ഉദ്ബുദ്ധർക്ക് മാർഗ്ഗദർശിയാണ്, അറിയുന്നവരുടെ വഴികാട്ടി എന്നീ പരിചയപ്പെടുത്തലുകൾ തെളിയിക്കുന്നത്. അഥവാ ഈ 114 സൂറത്തുകളും കൂടി ഇദ്രീസ് നബിയുടെ ഉമ്മത്തിന് വെച്ചു കൊടുത്തിരുന്നെങ്കിൽ സ്കൂളിലെ രണ്ടാം ക്ലാസിൽ യൂണിവേഴ്സിറ്റി വി.സി. ക്ലാസെടുത്താലെന്ന പോലിരിക്കുമായിരുന്നു.

മറ്റൊരു വശത്തിലൂടെ പറഞ്ഞാൽ ഈ ബൗദ്ധിക വളർച്ച ഖുർആനികാവതരണത്തിന് ദാഹിക്കുന്നതുമായിരുന്നു. കാരണം, ധൈഷണിക മുന്നേറ്റം മനുഷ്യനിലെ മൃഗീയ വാസനകൾ പോഷിപ്പി ക്കും. ഐൻസ്റ്റീന്റെ ധിഷണാശേഷിയാണല്ലോ ആറ്റം ബോംബിന് കാരണം. ആധുനിക സയൺസിന്റെ പകുതി പങ്ക് മൃഗീയവാസന പോഷണത്തിനാണ്. മൂസാനബി(അ)മിന്റെ കാലത്തുള്ള ജൂതരേക്കാൾ ആധുനിക ജൂതർ മൃഗീയമായി. കാരണം, ധിഷണാശേഷി കൂടിയത് തന്നെ. പുരാണങ്ങളിലെ രാവണന്മാരേക്കാൾ ആധുനിക രാവണർ ശുദ്ധരായി. അപ്പോൾ ധൈഷണിക വളർച്ചക്കൊപ്പം സാംസ്കാരിക പേമാരി കൂടാതെ വയ്യ. ധിഷണാശേഷി ഒരിക്കലും വഴി തെറ്റാതെ ക്രിയാത്മകറൂട്ടിലൂടെ മാത്രം യാത്ര തുടരാൻ ഈ തണുപ്പിക്കൽ അനി വാര്യമത്രെ. തണുപ്പിക്കലില്ലായിരുന്നുവെങ്കിൽ എല്ലാ തലകളും ഗൺ, മൊഷെദയാൻ, ഹിറ്റ്ലർ, ബാൽ താക്കറെ, ബുഷ്, ട്രംപ്, മോഡി മോഡലാകുമായിരുന്നു. തണുപ്പിക്കൽ വർഷപാതത്തിന്റെ ചില ഉദാഹരണങ്ങൾ കാണുക. നന്മ ചെയ്യുന്നതിൽ മറ്റുളളവരെ കവച്ചു വെക്കാൻ ശ്രമിക്കുക (2:148) ഒരാളെയും കഴിവിന്നപ്പുറം നിർബന്ധിച്ചു കൂടാ (2:233) മനുഷ്യരേ! നിങ്ങൾ അക്രമം കാണിക്കരുത്, നിങ്ങളോടും അക്രമം കാണിക്കുകയില്ല. (2:279) നിങ്ങളുടെ അക്രമം നിങ്ങൾക്കെ തിരിൽ തന്നെയാണ്. (10:23) അല്ലാഹു സമാധാന ഗേഹത്തിലേക്കു ക്ഷണിക്കുന്നു (10:25) അറിയുക! അല്ലാഹുവിനെ സ്മരിക്കുന്നതു കൊണ്ട് മാത്രമെ ഹൃദയങ്ങൾ ശാന്തമാവൂ (13:28) അല്ലാഹു കല്പിക്കുന്നു; നീതി, ഉപകാരം, അടുത്തബന്ധുവിന് ദാനം എന്നിവ അവൻ വിലക്കുന്നു. സ്നേഹം, നിഷേധം, (16:90) അല്ലാഹു ആദരിച്ച ജീവനെ അന്യായമായി നിങ്ങൾ കൊന്നുകളയരുത് (17:33)

ഇത്രയും പറഞ്ഞത് മുസ്ലിംകളോടാണോ? ഇത് സർവ്വലോ കർക്കുമുളള പ്രബോധനം തന്നെയാവുന്നു. (12:104) അതെ, സർവ്വ ലോകരെയും സമാധാനത്തിന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു. ലോക മാകെ ഒരു സൈലന്റ് വാലിയാകണം. അതാണാവശ്യം. ചുടലപ്പറ ബിലെ ശാന്തതയല്ല; നീതിയും പരോപകാരവും നിറഞ്ഞു നിൽക്കുന്ന ഒരു ശാന്തത. ആരെയും കഴിവിനപ്പുറം ജോലി ചെയ്യിപ്പിക്കാത്ത ലോകം. സ്മരണയും ധ്യാനവുമുളള ഒരു ലോകം.

ഓർത്തു നോക്കൂ….. ധൈഷണിക പൗർണ്ണമി യുടെ യുഗം-ആയിരമോ കൂടുതലോ വർഷങ്ങൾ. ദിനേന അവിടെ കണ്ടു പിടുത്തങ്ങളുണ്ട്. നോബൽ പ്രൈസുകൾ ഏറിവരുന്നുണ്ട്. അതോ ടൊപ്പം ധ്യാനത്തിനും സ്മരണക്കും ഭംഗമില്ല. അതെ സയന്റിസ്റ്റുക ളുടെ സൈലന്റ് വാലി, ഏഴ് ഭൂഖണ്ഡങ്ങളും അങ്ങനെ തന്നെ.

പ്രമേയം

ഖുർആനിൽ പല പ്രമേയങ്ങളുമുണ്ട്. ഏറ്റം പ്രധാന പ്രമേയം ആരാധ്യനെ മനുഷ്യന്റെ കൈപ്പിടിയിലും ഭാവനാവിലാസത്തിലും ഒതു ക്കാതിരിക്കുകയെന്നതാണ്. നിരീശ്വരവാദികൾ തുഛവും വിശ്വാസി കൾ കൂടുതലുമായ ലോകത്ത് ഈശ്വരനെക്കൊണ്ട് പന്ത് കളി നന്നായി അരങ്ങേറുന്നുണ്ട്. മനുഷ്യകരങ്ങളിലെ കളിപ്പാവയോ കുട്ടിക്കുര ങ്ങനോ ആയി ഈശ്വരൻ താണുപോയി. മനുഷ്യൻ വിചാരിക്കുന്ന വസ്തുവഹകളിലൊക്കെ ഈശ്വരൻ വന്നിരിക്കണമെന്നു വന്നാൽ ഈശ്വരനെവിടെ ഔന്നിത്യം? പ്രപഞ്ചത്തിന്റെ സ്ഥലകാല പരിമിതിക്ക് കീഴെ കഴിയുന്നവൻ ഉന്നതനാവുമോ?

ഖുർആൻ പറയുന്നു: അല്ലാഹു ഔന്നിത്യവാനായിരിക്കുന്നു. അല്ലാഹു തആലാ…. അതെ, അവനെ കൊണ്ട് കുരങ്ങുകളിപ്പിക്കാൻ നോക്കരുത്. ആകാശത്തോ ഭൂമിയിലോ അർശിലോ കല്ലിലോ അവനെ ഇരുത്തി കളയാമെന്ന് വ്യാമോഹിക്കേണ്ട. അവന്റെ പ്രതീകമായി പുണ്യവാളനില്ല. മന്ദിരമില്ല. പ്രതിഷ്ടയില്ല. മുഹമ്മദ് നബി(സ)യോ, കഅ്ബയോ, ഹജറുൽ അസ്വദോ അവന്റെ പ്രതീകമല്ലേയല്ല. പ്രാതിനിധ്യമുണ്ട്. പ്രാതിനിധ്യത്തിൽ ഏറ്റവിത്യാസവുമുണ്ട്. അത്രമാത്രം പ്രാതിനിധ്യമുള്ളതും ഇല്ലാത്തതും ഔന്നിത്യവാന്റെ കീഴെ തന്നെ. ഒപ്പമോ മീതെയോ അല്ല.

വിശ്വാസികളുടെ ലോകത്ത് അന്ധരും ബധിരത്തും ഊമകളും കൂടുതലുണ്ട്. വിശ്വാസം അവരെ തലകുത്തി നിർത്തുന്നു. കിഴ മറിഞ്ഞ ഈ വിശ്വാസമാണ് അവരുടെ അംഗവൈകല്യം, അവിടെ കല്ല്, പശു എല്ലാമാവുന്നു. മനുഷ്യൻ ഒന്നുമല്ലാതാകുന്നു. കണ്ണ് പാതി തുറന്നവൻ ഓടാതിരിക്കില്ല. ഒരു ഉദ്ധരണി വായിക്കൂ… ഞാൻ ആ വിഗ്രഹത്തിലേക്കു നോക്കി നിന്നു. മിനുസപ്പെടുത്താത്ത കല്ലുകൊണ്ട് ച്ചുകൊണ്ടും. കൊത്തിയെടുത്ത കാളി. ഈ വിഗ്രഹമാണ് ശ്രീകൃഷ്ണനോട് കുശലം പറഞ്ഞും കളിച്ചും ചിരിച്ചുമിരുന്നത്. അദ്ദേഹത്തെ നയിച്ച – അദ്ദേഹത്തിന് കാളി അദ്ദേഹത്തെപ്പോലെതന്നെ യാഥാർത്ഥ്യത്തോടും കൂടി. ഞാൻ വളരെ നേരം ആ വിഗ്രഹത്തെ കണ്ണിമയ്ക്കാതെ നോക്കി ഇമവെട്ടാതെ, ചലനരഹിതമായി കാളി എന്നെയും നോക്കി. തുറിച്ച നാക്കും കപാലമാലയും അറുത്തെടുത്ത കൈകൾ കൊണ്ടുള്ള അ പ്പാവാടയും ഉളള ഭീകര രൂപം. ഒരു കാൽ ബോധമറ്റ ശവം പോലെ കിടക്കുന്ന ശിവന്റെ നെഞ്ചാത്താണ്.

കാളിയുടെ രൂപം എനിക്ക് പരിമിതമായിരുന്നു. എങ്കിലും ശ്രീരാമകൃഷ്ണന്റെ ഭക്തിയുടെ പാരമ്യത്തിൽ ഈ വിഗ്രഹം ജീവൻ കൊണ്ട് കളിയാടുമെന്ന ചിന്ത എന്നെ വല്ലാതെ ബുദ്ധിമുട്ടി ലാക്കി. (ശ്രീരാമകൃഷ്ണനും ദക്ഷിണേശ്വരിയും തമ്മിലുളള ബന്ധം അങ്ങനെയായിരുന്നെന്ന് പറയപ്പെടുന്നത്.) എന്നാൽ ആവും വിധം ഭക്തി സംഭരിച്ച് ഞാൻ കാളിയെ കുമ്പിട്ടു.)

(മാതൃഭൂമി വാരിക 1-7 ജൂലായ് 1990 അമർത്യാനന്ദ അമർത്യാനന്ദ പിന്നെ പിന്തിരിഞ്ഞോട്ടത്തിലായി. കല്ല് എല്ലാ മാവുകയും മനുഷ്യനെഞ്ച് ഒന്നുമല്ലാതാവുകയും ചെയ്യുന്നത് കാണു മ്പോൾ ഓടിപ്പോകുന്നു. ആരാധ്യനെ ഒരു അരപ്പാവാടയിൽ കുടിയി രുത്തി കുരങ്ങു കളിപ്പിക്കുമ്പോൾ അവൻ ഉന്നതനാവുകയല്ല. നിന്ദ്യ നാവുകയാണ്.

കല്ലടക്കം എല്ലാറ്റിനെയും ദൈവികതയിൽ നിന്നും ദൈവീക പ്രതീകാത്മകതയിൽ നിന്നും മാറ്റി നിർത്തി ആരാധ്യന്റെ ഔന്നിത്യം ഘോഷിക്കുന്ന ഒരു ഖുർആൻ സൂക്തം കാണുക: എല്ലാം (അല്ലാഹു വിന്റെ പരിശുദ്ധി ഘോഷിക്കുന്നു. കീർത്തനം പറഞ്ഞുകൊണ്ട്.

പക്ഷെ നിങ്ങൾക്ക് അവയുടെ വിശുദ്ധി ഘോഷം മനസ്സിലാവുന്നില്ല. (അൽ ഇസ്റാഅ് 44) ഭൂമിയിൽ ഉളളതെല്ലാം നിങ്ങൾക്ക് വേണ്ടി ഞാൻ സൃഷ്ടിച്ചിരിക്കുന്നു. (അൽബഖറ) ആകാശഭൂമിയിലെ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. (16:49) അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവിന്റെയും നിഴലുകൾ അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ട് ഇടത്തും വലത്തും ചായുന്നത് അവർ കാണുന്നില്ലേ? (16:48)

ഇവിടെ ആരാധ്യനെ മനുഷ്യന്റെ കൈപ്പിടിയിൽ നിന്നും ഭാവനാ ചിത്രത്തിൽ നിന്നും അകറ്റി നിർത്തുന്നു. എല്ലാം അല്ലാഹു വിന്റെ വിശുദ്ധി ഘോഷിക്കുന്നു. അതെ, കല്ല് അതിന്റെ ഭാഷയിൽ തന്റെ പ്രണാമം അർപ്പിക്കുന്നുണ്ട്. അതേ സമയം ബിംബത്തെ വണ ങ്ങുന്നില്ല. നിഴലുകൾ അല്ലാഹുവിനെയാണ് വണങ്ങുന്നത്. ബിംബ ത്തിനോ മനുഷ്യനോ അവയെ നിയന്ത്രിക്കാനാവില്ല.

യാഥാർത്ഥ്യത്തോടെ പോവട്ടെ, നിഴലിനോട് പോലും യുദ്ധം ചെയ്യാൻ (നിയന്ത്രിക്കാൻ കഴിയാത്ത മനുഷ്യനും ബിംബവുമൊക്കെ എങ്ങനെയാണ് ആരാധ്യനാവുന്നത്. സ്വന്തം നിഴലിന്റെ തലഭാഗം മാലിന്യത്തിൽ തട്ടിയാൽ അതേ നിൽപിൽ നിഴലിനെ ഭാഗം മാറ്റി അഭിമാനം രക്ഷിക്കാൻ ബിംബത്തിനും മനുഷ്യനും കഴിയുന്നില്ല. സൂര്യനെതിരെ നിൽക്കുന്ന നിഴൽ സൂര്യന് നേരെ മാറ്റി സ്ഥാപിക്കാ നും വയ്യ. കഴിഞ്ഞിരുന്നെങ്കിൽ സ്വന്തം നിഴൽ കൊണ്ട് തന്നെ തനിക്ക് സൂര്യതാപത്തിൽ നിന്ന് രക്ഷപ്പെടാമായിരുന്നു. പ്രകാശവുമായി ബന്ധ പ്പെട്ട് നീളാനും ചുരുങ്ങാനും ദിക്ക് മാറാനും നിഴലുകൾ മടിക്കുന്നി ല്ല. ഈ അനുസരണം അതിന്റെ സുജൂദ് തന്നെ.

ഈ സൂക്തങ്ങളിൽ വിശ്വാസിയെ തലകുത്തി നിർത്തുന്നതിന് പകരം നേരെ നിർത്തുന്നു. അഥവാ ഭൂമിയിലുളളതെല്ലാം മനുഷ്യന്റെ ഉപഭോഗ വസ്തുവാണ്. പശു മനുഷ്യന്റെതാണ്. മാംസം തിന്നാൻ കൊളളും, മൂത്രം, ചാണകം വളത്തിനുപയോഗിക്കാം. യൂണിവേഴ്സിറ്റി കേന്റീനുകളിൽ ചാണക വെളളം കൊണ്ട് പാത്രം, നിലം കഴുകുന്നത് കഴുകലല്ല. അഴുക്കാക്കലാണ്. ആചാരം പറഞ്ഞ് ചാണകം കൊണ്ട് കളിക്കരുത്. കല്ല് മനുഷ്യന്റേതാണ്. മനുഷ്യൻ കല്ലിന്റെ തല്ല. കല്ല് അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. എന്നാൽ ഭൂമിയിൽ മാത്രമല്ല ജൈവ

വർഗ്ഗം. ആകാശത്തുമുണ്ട്. അവരും സുജൂദ് ചെയ്യുന്നു. ഏത് നിരീശ്വര വാദിയും രോഗം മൂർഛിക്കുമ്പോൾ നിലം
പറ്റിക്കിടക്കുന്നു. ഉറക്കത്തിന്റെ മൂർഛയിലും തഥൈവ. നിസ്കാര സുജൂദിന് തയ്യാറില്ലാത്തവൻ പ്രകൃതി പരമായി വീഴ്ചയിൽ നിന്ന് ക്ഷപ്പെടുന്നില്ല. എത്ര തിരക്കുള്ളവനാണെങ്കിലും ശരി. രോഗത്തിനും ഉറക്കിലും ക്ഷീണത്തിലും നിലം ചായാതെ പിടിച്ച് നിൽക്കാൻ കഴി യാത്തവൻ മറ്റു സമയത്ത് സുജൂദിന് അഹങ്കരിച്ചു തല ഉയർത്തി നട ക്കുന്നതിലെന്തർത്ഥം?

ഭാഷണം

മനുഷ്യരെ ബൗദ്ധികമായി വിഭജിക്കാം. വികാരജീവികൾ വിചാര ജീവികൾ എന്നിങ്ങനെ, സാഹിത്യ കലാ വല്ലഭന്മാർ വികാരജീവികളായിരിക്കും…. ഗവേഷകർ വിചാരജീവികളും, വിദ്യ തന്നെ ആർട്സ്, സയൻസ് എന്നിങ്ങനെ പിളർത്തിയിട്ടുണ്ടല്ലോ? മനു ഷ്യവർഗ്ഗത്തിന്റെ ഉൾപിരിവാണത്. ആർട്സ്, വികാരഭാവനാലോക മാണ്. സയൻസ് ചിന്താ ലോകവും. സാഹിത്യ കലാ സൃഷ്ടികൾ അനു വാചകന്റെ വികാരഭാവനയോടാണ് സംഭാഷണം നടത്തുന്നത്. ചിന്താ മണ്ഡലത്തോടല്ല, സയന്റിസ്റ്റിന്റെ ഭാഷണം അനുവാചകന്റെ മസ്തി ഷ്കത്തോടാണ്. അഥവാ നേരെവാ, നേരെപോ അത്രതന്നെ. അവിടെ ഭാവനയും കണ്ണീർ കടലും പാതിരാസൂര്യനുമില്ല. എന്നാൽ നബി( സ്) ജീവിക്കുന്നത് ആർട്സ് ലോകത്താണ്. എ.ഡി. ആറാം നൂറ്റാ ണ്ടിൽ അറേബ്യ ഭാവനാ കോളനിയായിരുന്നു. ഉക്കാള് പോലുളള അനേകം ആർട്സ് ചന്തകൾ തന്നെയുണ്ട്. ഇംറഉൽ ഖൈസടക്കമു ളള എല്ലാ സാഹിത്യകാരന്മാരും ജനവികാരത്തെ മുതലെടുത്തു. മുഅ ല്ലകാത്ത് കഅ്ബയിൽ തൂങ്ങിക്കിടന്നെങ്കിലും അവ റിസർച്ച് ഇൻസ്റ്റി റ്റ്യൂട്ടിന്റെ ബുളളറ്റിനുകളായിരുന്നില്ല.

ഇവ്വിധം സാഹിത്യവും സാഹിത്യകാരന്മാരും വികാര ത്തോട് ഭാഷണം ചെയ്തുകൊണ്ടിരുക്കുമ്പോഴാണ് ഖുർആൻ വികാരത്തോടും വിചാരത്തോടും ഒരു പോലെ ഭാഷണം നടത്തിക്കൊണ്ടിറങ്ങിയത്. അതെ, ആധുനിക സയന്റിസ്റ്റുകളെയും പഴയ സാഹിത്യകാരന്മാ രെയും ഒന്നിപ്പിക്കുന്ന വിദ്യ! വികാരാനുഭൂതി ചോർന്നു പോവാതെ സയൺസ് മാറ്റർ അനുവാചകന് കൈമാറാൻ ആധുനിക സയന്റിസ്റ്റു കൾക്ക് കഴിയുന്നില്ല. അത്കൊണ്ട് തന്നെ ശാസ്ത്രം കൗതുകമാക്കി യിട്ടും യുറീക്കയാക്കിയിട്ടും ജനകീയമാകുന്നില്ല. ത്രിമാനത്തോടെയു
ള ഖുർആൻ സൂക്തങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പ്രമേയം, ജനകീയ വീക്ഷണ സാന്ദ്രത, ആവിഷ്ക്കരണ രീതിയുടെ സാന്ദ്രത ഇവയായി രുന്നു ആ ത്രിമാനങ്ങൾ, ഒരു ഉദാഹരണം നോക്കൂ…

അല്ലാഹു നിങ്ങൾക്ക് നിങ്ങളിൽ നിന്നു തന്നെ ഇണകളെ ഉണ്ടാക്കി. നിങ്ങളുടെ ഇണകളിൽ നിന്ന് നിങ്ങൾക്ക് വേണ്ടി ഇണക ളേയും പേരമക്കളെയും ഉണ്ടാക്കുകയും ചെയ്തു. നല്ല വിഭവങ്ങളിൽ നിന്നും നിങ്ങളെ ആഹരിപ്പിച്ചു. (ഇത്രയൊക്കെയായിട്ടും) മിഥ്യ യിലാണോ അവർ വിശ്വസിക്കുന്നത്?

അല്ലാഹുവിന്റെ അനുഗ്രഹത്തോടാണോ അവരുടെ (ഈ നന്ദികേട്? (16:12) ഈ സൂക്തത്തിൽ മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും കാണാവുന്നതാണ്. 1. പ്രമേയം: അല്ലാഹു ഉണ്ട്: ഏകനാണ്. മിഥ്യയിൽ വിശ്വസിക്കരുത്.

2. വീക്ഷണം: അല്ലാഹുവിന്റെ നടത്തിപ്പ് എത്ര യുക്തമാണ് എത്ര അനുഗ്രഹപരമാണ്. ഒരു പ്രധാന അനുഗ്രഹമത് ഇണദാനം. പെൺമക്കളെ വെറുക്കുന്നവരുണ്ട്. അല്ലാഹുവും അവരെ വെറുത്ത് ഒഴിവാക്കിയിരുന്നെങ്കിൽ പുരുഷന്മാർക്ക് എവിടെ നിന്നാണ് ഇണയെ കിട്ടുക. മനുഷ്യേതര ജീവികളെ മനുഷ്യന്റെ ഇണയാക്കിക്കൂടല്ലോ? മനുഷ്യ വർഗ്ഗത്തിൽ നിന്ന് തന്നെവേണം. അഥവാ വർഗ്ഗം മാറി ഇണയെ നൽകിയിരുന്നെങ്കിൽ എന്താവും കഥ! വിചിത്ര ജീവിയാകാം സന്താനം. ഈ അത്ഭുത സന്താനം പിറകെ ഇണയെ വരിക്കുമ്പോൾ ജനിക്കുന്നത് എന്തായിരിക്കും? പേരക്കിടാവിനെ സ്വീകരിക്കാൻ ആ പെൺവിരോധിയായ മനുഷ്യന് കഴിയുമോ? സങ്കരഛായയുളള മക്കളും പേരക്കിടാങ്ങളും നിറഞ്ഞ ഒരു വീട്ടിൽ മനുഷ്യാഹാരത്തിലുപരി കാലി ത്തീറ്റയാവില്ലേ വിളമ്പുക. ഇത്തരം ഗതികേടുകളൊക്കെ ഒഴിവാക്കി അനുഗ്രഹിച്ച അല്ലാഹു സത്യമാണ്. സഹദൈവങ്ങൾ മിഥ്യയും. എനി മൂന്നാമത്തെ കാര്യമെടുക്കാം.

ആവിഷ്കാര രീതി

കൊഞ്ചും പൈതലിന്റെ പിഞ്ചു മുത്തം കൊണ്ട് ജീവിതസാ യാഹ്നത്തിൽ സായൂജ്യമടയുന്ന കോടികണക്കിൽ പിതാക്കന്മാരുടെ ഊഷ്മള വികാരത്തെ ഇവിടെ തൊട്ടുണർത്തി, ഈ ബോധം .സൃഷ്ടിച്ചു സ്ത്രീ വിരോധം തണുപ്പിച്ചെടുത്തു കുടുംബങ്ങൾ ഒന്നിച്ചു ചേരുന്ന തീൻമേശയിലൂടെ കുടുംബസ്വാദ് നാക്കിലേക്ക് അടിച്ചുകയറ്റി. ഇത്രയൊക്കെ അനുഗ്രഹം നൽകിയവനെ മാത്രം ആരാധിക്കാതെ ശിർക്കും യുക്തിവാദവുമായി നടക്കുന്നവരെ മുഖത്ത് നോക്കി ശകാ രിക്കാതെ (ഗൈബതിലേക്ക് ഇൽത്തിഫാത് ചെയ്തുകൊണ്ട് മായി ഗുണദോഷിച്ചു. ഇതിൽ രണ്ടാം നമ്പർ ചിന്തയോടാണ്, നമ്പർ വികാരത്തോടും. മൂന്നാം

ഖുർആനും സ്വഭാവരൂപീകരണവും

ആയിശ(റ)യോട് നബി(സ)യുടെ സ്വഭാവം എപ്രകാരം എന്ന് ചോദിച്ചതിന് അവിടുത്തെ സ്വഭാവം ഖുർആൻ ആയിരുന്നു എന്നാണ് മറുപടി നൽകിയത്. ഇതിന്റെ സാരം നബി(സ) ഒരു ചലിക്കുന്ന ഖുർ ആൻ ആയിരുന്നു എന്നാണ്. വ്യക്തമായി പറഞ്ഞാൽ നബി(സ) ഒരി ക്കലും ഖുർആനിക സ്വഭാവരൂപീകരണ നിർദ്ദേശങ്ങൾ മറികടന്ന് പെരു മാറിയിട്ടില്ല. അവിടുത്തെ ദേഷ്യം ഖുർആനിക ദേഷ്യമായിരുന്നു. അവി ടുത്തെ വാത്സല്യം ഖുർആനിക വാത്സല്യമായിരുന്നു. ഇങ്ങനെ എല്ലാ വികാരങ്ങളും പെരുമാറ്റങ്ങളും ഖുർആനികം മാത്രം. ഇതിന് ഖുർ ആൻ ആശയം മനസ്സിലാക്കണം. ഇടപാടുകൾ, ദാമ്പത്യജീവിതം, ക്രിമി നൽ കേസുകൾ ഈ മൂന്നു വകുപ്പിലാണ് സാധാരണയായി ഒരാൾക്ക് മറ്റൊരു മനുഷ്യനുമായി ബന്ധപ്പെടേണ്ടി വരിക. ഈ മൂന്ന് വകുപ്പിലും ഇറങ്ങുമ്പോൾ ഒരാളുടെ പെരുമാറ്റ സ്വഭാവങ്ങൾ പ്രകടമാവും. നിസ്കാ രം, നോമ്പ്, സകാത്, ഹജ്ജ് എന്നിവയിൽ പെരുമാറ്റസ്വഭാവം മറ നീക്കി പുറത്ത് വരുന്നില്ല. അപ്പോൾ തനിനിറം പുറത്ത് വരാൻ ഇട യാക്കുന്ന മൂന്ന് മേഖലകളിലും വ്യക്തി ഖുർആനികാടിസ്ഥാനത്തിൽ തന്റെ സ്വഭാവം രൂപീകരിക്കണം. തന്റെ നിറം ഖുർആനിക നിറമായി രിക്കണം. ആയിശ(റ) പറയുന്നത് നബി(സ)യുടെ തനിനിറം ഖുർ ആനിക നിറമായിരുന്നു എന്നാണ്. നിസ്കാരം, നോമ്പ്, സകാത്, ഹജ്ജ് എന്നീ വിഷയങ്ങൾ ഇതര വ്യക്തികളുമായി ബന്ധപ്പെടാതെ ചെയ്യാമെങ്കിലും അത് ചെയ്യാൻ ഖുർആനിന്റെ സഹായം വേണം. തനിനിറം രൂപീകരിക്കാൻ ഖുർആനിന്റെ സഹായം തേടണം. ചുരു ക്കത്തിൽ ഫിഖ്ഹിന്റെ നാല് ഘടകങ്ങളായ ഇബാദാത്, മുആമലാ ത്, മുനാകഹാത്, ജിനായാത് എന്നിവ ഖുർആനിലേക്ക് ആവശ്യമായി നിൽക്കുന്നു. ഖുർആനുമായി ബന്ധപ്പെടുത്തികൊണ്ടല്ലാതെ ഈ നാല്

മേഖലയിലും ചലിക്കാൻ പാടില്ല. നബി(സ)യുടെ ഇടപാടുകളും ദാമ്പത്യ ജീവിത പ്രശ്നങ്ങളും, ക്രിമിനൽ കേസ്സ് കൈകാര്യങ്ങളും നിസ്കാര നോമ്പാദികളും ഖുർആനികമായിരുന്നു. ഫിഖ്ഹിന്റെ നാല് ഭാഗങ്ങളും ഖുർആനികമാകണമെങ്കിൽ ഖുർആൻ മനസ്സിലാവണം. ചെറിയ മനസ്സിലാവൽ പോരാ. ആഴം കൂടിയ മനസ്സിലാവൽ. ഖുർ ആൻ ആഴം കൂടിയ കലാം ആണ്. എല്ലാവർക്കും അതിന്റെ ആഴം കണ്ടെത്താൻ സാധിക്കില്ല. ഉപരിതലം സ്പർശിക്കാൻ കഴിഞ്ഞേക്കാം. സ്വഭാവ രൂപീകണമേഖലയായ മൂന്ന് ഘടകങ്ങളും ഇബാദത്ത് ഘട കവും ഖുർ ആ നാവുന്ന ആഴക്കടലിൽ നിന്ന് തപ്പിയെടുത്ത് പ്രയോഗികമാക്കാൻ മുജ്തഹിദ് മുഖിന് മാത്രമേ കഴിയുകയുള ളൂ. മുജ്തഹിദ് മുഖ് അല്ലാത്തവൻ കടലിന്റെ മുകളിലൂടെ നീന്തി കളിക്കുന്നതിന് പകരം മുങ്ങൽ വിദഗ്ദ്ധന്മാർ കൊണ്ടു വന്ന മുത്തും പവിഴവും എടുത്ത് ഉപയോഗിക്കാൻ നോക്കണം. അഹങ്കാരം പറഞ്ഞ് മുങ്ങൽ വിദഗ്ദ്ധരുടേത് നിരസിക്കുകയും മുങ്ങാനറിയാതെ കടൽപ്പ രപ്പിൽ മലക്കം മറിയുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്താൽ അയാളുടെ ശ്രമം വിജയിക്കുന്നില്ല എന്ന് മാത്രമല്ല പെട്ടെന്ന് കഥ കഴിയുകയും ചെയ്യും. ഖുർആനിക സ്വഭാവരൂപീകരണത്തിലും മറ്റും തനിക്ക് ഖുർആനിന്റെ അടിത്തട്ടിലിറങ്ങാൻ കഴിയാതിരിക്കെ തിരിഞ്ഞ് നടക്കുന്നവരുടെ കഥ കഴിഞ്ഞതുതന്നെ.

ويَتَّبِعْ غَيْرَ سَبِيلِ المُؤْمِنِينَ نُولّه مَا تَوَلَّى ونُصْلِهِ جهنّم (النساء: (۱۱٥)

“അല്ലാഹുവിനും റസൂലിനും എതിരാവുകയും മുഅ്മിനുക ളുടെ പാത അല്ലാത്തതിന് പിറകെ പോവുകയും ചെയ്തവനെ പോകുന്ന വഴിക്ക് തിരിക്കും. നരകത്തിൽ കടത്തും നാം അവനെ.

ഇതിൽ നിന്ന് മനസ്സിലാവുന്നത് ദീനിന്റെ കാര്യത്തിൽ പുത്തൻ വാദങ്ങൾ പാടില്ല എന്നാണ്. മുഅ്മിനുകളുടെ പാത പിൻപറ്റണം. ഇത്തിബാഅ് എന്നാൽ പിൻപറ്റുക എന്നർത്ഥം. മുഅ്മിനുകളുടെ പാതയെന്നാൽ ഖുർആൻ കടലിൽ മുങ്ങൽ വിദഗ്ദ്ധർ മുങ്ങുകയും വിദഗ്ദ്ധരല്ലാത്തവർ മുജ്തഹിദുകൾ കൊണ്ട് വരുന്നത് ഏറ്റുവാങ്ങു കയും ചെയ്യുക എന്നതാണ്. മലക്കം മറിഞ്ഞ് മുങ്ങി മരിക്കുക എന്ന നിലപാട് മുഅ്മിനുകളുടേതല്ല. ഇതോടെ ഇജ്തിഹാദിന് കെൽ പുളളവർ ഇജ്തിഹാദ് ചെയ്യലും കെൽപില്ലാത്തവർ ഇജ്തിഹാദ് .ചെയ്യാതിരിക്കലും അനിവാര്യമാണെന്ന് മനസ്സിലായി. ഇജ്തിഹാദിന് കെൽപില്ലാത്തവരുടെ സ്വഭാവ രൂപീകരണ മേഖലയായ സാമ്പത്തിക ഇടപാടുകളും ദാമ്പത്യ പ്രശ്നങ്ങളും ക്രിമിനൽ വകുപ്പും എങ്ങനെ യാണ് ഖുർആനികമാക്കുക. നബി(സ)യുടെ സ്വഭാവം ഖുർആൻ ആയിരുന്നു. ഖുർആൻ കടലിൽ ഇറങ്ങി മുത്തെടുക്കാൻ വൈദഗ്ദ്ധ മില്ലാത്തവരുടെ സ്വഭാവവും ഖുർആനികമാകണം. എന്താണ് പര ഹാരം? മുങ്ങൽ വിദഗ്ദ്ധരല്ലാത്തവർ തങ്ങളുടെ സ്വഭാവം ഖുർആനി കമാക്കാൻ മുങ്ങൽ വിദഗ്ദ്ധർ പറഞ്ഞതിന് വഴങ്ങുക തന്നെ. അതാ യത് മുജ്തഹിദ് പറഞ്ഞത് തഖ്ലീദ് ചെയ്യുമ്പോൾ ആ അനുഗാമി തന്റെ സ്വഭാവം ഖുർആനികമാക്കി. നിസ്കാരം, നോമ്പ് തുടങ്ങിയ കാര്യങ്ങൾ ഖുർആനികമാക്കാൻ മുങ്ങൽ വിദഗ്ദ്ധരല്ലാത്തവർ മുജ്തഹിദ് മുഖിന് വഴങ്ങിക്കൊടുക്കണം.

ഇത്രയും പറഞ്ഞതിൽ നിന്ന് മുഖല്ലിദുകൾ അവരുടെ സ്വഭാവം ഖുർ ആനികമാക്കിയവരാണെന്നും ഖുർആൻ ഗ്രഹിച്ചിട്ടില്ലാത്ത പുത്തൻ വാദികൾ തഖ്ലീദ് നിരാകരണം വഴി അവരുടെ സ്വഭാവം ഖുർആനികവത്കരിച്ചിട്ടില്ലെന്നും മനസ്സിലായി. ഖുർആനിന്റെ ആശ യമാണ് 10 ലക്ഷം ഹദീസുകളിലുളളത്. വൈരുദ്ധ്യം തോന്നുന്നത് നോക്കാനറിയാത്തതിന്റെ ലക്ഷണമാണെന്ന് മനസ്സിലാക്കുക. ഖുർ ആനിന്റെ ആശയമാണ് മുജ്തഹിദ് മുഖിന്റെ മദ്ഹബിലുളളത്. ഖുർ ആനും ഹദീസും തമ്മിലും ഇവയും മദ്ഹബും തമ്മിലും വൈരുദ്ധ്യം ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അത് നോക്കാന റിയാത്തത് കൊണ്ടാണെന്ന് മനസ്സിലാക്കുക.

ഖുർആൻ തിരിയാത്ത പുത്തൻവാദി ഖുർആനിന്റെ ഉപരിത ലത്തിൽ മലക്കം മറിഞ്ഞ് ഒരു പക്ഷെ പറയും. കട | നെ എറിഞ്ഞു കൊല്ലേണ്ടതില്ലെന്ന്. കാരണം ഖുർആനിന്റെ ഉപരിതല ത്തിൽ അയാൾ അത് കണ്ടില്ല. എന്നാൽ ഖുർആനിന്റെ ആഴി യിൽ അതുണ്ട് എന്ന സത്യം ഉളളത് കൊണ്ടാണ് നബി(സ)യുടെ ഹദീസിൽ ആ പ്രഖ്യാപനം വന്നത്. ഹദീസുകൾ ഖുർആനിന്റെ വിശ ദീകരണമാണല്ലോ. ഖുർആനിലുളളത് അല്ലായിരുന്നു ഹദീസിൽ പറ ഞ്ഞത് എന്ന് ആരെങ്കിലും വാദിക്കുന്നു എങ്കിൽ അതിന്റെ സാരം ഖുർആൻ ഒരു സമ്പൂർണ്ണ കൃതിയല്ലെന്ന് അയാൾ വാദിക്കുന്നു എന്നാ ണ്. ഖുർആനിലുളളത് ആർക്കും നോക്കിയാൽ മനസ്സിലാവുമെങ്കിൽ പിന്നെ ഹദീസിന്റെ ആവശ്യമില്ലല്ലോ. ഹദീസിന്റെ ആവശ്യം വന്നത് ഖുർആനിന്റെ ഉളളിലുളളത് എല്ലാവർക്കും മനസ്സിലാവാത്തതുകൊ ണ്ടാണ്. ഇവിടെ പുത്തൻ ആശയക്കാരൻ ശ്വാസം മുട്ടുകയാണ്. ഖുർ ആൻ ലളിതമാണെന്ന് പരിസരബോധമില്ലാതെ വാദിക്കുന്ന പുത്തൻ ആശയക്കാരൻ താഴെ പറയുന്ന ചോദ്യങ്ങളിലൊന്നിന് മാത്രം ഉത്തരം പറയും. ഖുർആൻ സമ്പൂർണ്ണ കൃതിയാണോ? ഹദീസിന്റെ ആവശ്യ മുണ്ടായതെങ്ങനെ? സുന്നിയെ സംബന്ധിച്ചിടത്തോളം ഈ ചോദ്യ ങ്ങൾക്ക് മറുപടി പറയുക എന്നത് ലളിതമായ വിഷയമാണ്. സുന്നി പറയും, ഖുർആൻ സമ്പൂർണ്ണമാണ്. എന്നാൽ അതിന്റെ ഉളളിലെ ആശ യങ്ങൾ പുറത്ത് കൊണ്ട് വരാൻ ഹദീസ് കൂടിയെ കഴിയൂ. ഖുർആൻ നോക്കിയാൽ ഒരു മുഅമിനിന്ന് അതിന്റെ ഉളളിലുളളതത്രയും കണ്ട ത്താൻ കഴിയില്ല. ഖുർആനിലുളളത് മുഴുവൻ കണ്ടെത്താൻ സാധാര ണക്കാരന് കഴിയാത്തത് പോലെ, ഖുർആനിലുള്ളത് പുറത്തിറക്കാൻ നബി(സ) ഉപയോഗപ്പെടുത്തിയ 10 ലക്ഷം ഹദീസുകളുടെ പൊരുളും അതിന്റെ ഉളളറകളും മനസ്സിലാക്കാൻ സാധാരണക്കാരന് കഴിയില്ല. കഴിയാത്തതിന്റെ പേരിൽ അവൻ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മാറി നിന്നാൽ അവന്റെ സ്വഭാവം ഖുർആനിക വൽകരിക്ക ലാവില്ലല്ലോ. അപ്പോൾ മാറിനിന്ന് കൂടാ. പൊരുൾ മനസ്സിലാവുന്നുമി ല്ല. പിന്നെ എങ്ങനെ സ്വഭാവം ഖുർആനികവത്കരിക്കും? മറുപടി ഒന്ന് മാത്രം ഖുർആനിന്റെ ഉള്ളറകൾ വിശദീകരിക്കാൻ വന്ന 10 ലക്ഷം ഹദീസിന്റെ ഉള്ളറകൾ കൂടി ഇറങ്ങിത്തപ്പാൻ മാത്രം വൈദഗ്ദ്ധ്യം സിദ്ധിച്ച മുങ്ങൽ വിദഗ്ദ്ധൻ തരുന്ന വിശദീകരണം തൊണ്ടതൊടാതെ വിഴു ങ്ങുക തന്നെ. ഇതത്രെ. തഖ്ലീദ്. ഖുർആൻ പൊരുൾ എന്താണെന്ന റിയാത്തതിന്റെ പേരിൽ അറിയുന്നവരെ തൊണ്ടതൊടാതെ വിഴുങ്ങേ ണ്ടത് സ്വഭാവ പ്രകടനവേദികളായ ഫിഖ്ഹിന്റെ മൂന്ന് മണ്ഡലങ്ങ ളിൽ മാത്രമല്ല ഒന്നാം മണ്ഡലമായ ഇബാദത്തിലും ഇങ്ങനെ വിഴു ങ്ങണം. ചുരുക്കത്തിൽ ഫിഖ്ഹിന്റെ നാല് പാർട്ടിലും മുജ്തഹിദ് മുഖിനെ തഖ്ലീദ് ചെയ്യണം.

ഒരാളുടെ സ്വഭാവം ഖുർആനിക വൽകരിച്ചാൽ അത്കൊണ്ട് സംഭവിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഖുർആൻ അല്ലാഹു വിന്റെ കലാം ആണല്ലോ. ഇവിടെ സ്വിഫതായ കലാം പുതുതായത് എന്ന് പറയാൻ പറ്റില്ല. അപ്പോൾ ഖുർആൻ അനുസരിച്ച് ഒരാൾ തന്റെ സ്വഭാവവും ആരാധനകളും ചിട്ടപ്പെടുത്തിയാൽ അല്ലാഹുവിന്റെ സ്വിഫ തായ കലാമിന്റെ ചോരയും നീരുമുള്ള ഒരു പകർപ്പായി ആ മനു ഷ്യൻ മാറുന്നു. പ്രസ്സിൽ നിന്നിറങ്ങുന്നത് മഷിയും കടലാസുമായു ഉള്ള ഒരു പകർപ്പാണ് എങ്കിൽ ഈ ഖുർആൻ ജീവിതക്കാരനെ ഒരു മാംസപ്പകർപ്പ് എന്നു വിളിക്കാം. ഫിഖ്ഹ് അനുസരിച്ച് ജീവിക്കലാണ് ഖുർആൻ ആചരിക്കുന്നവനാകുക എന്നതിന്റെ വിവക്ഷയെന്ന് നാം വ്യക്തമാക്കിയതാണ്. അതോടെ ഒരു ഫിഖ്ഹ് പരജീവിതക്കാര മുസ്ഹഫ് പോലെ ബഹുമാന്യനായി.

من يردالله به خيرا يفقهه في الدين

“അല്ലാഹു ഒരാളെക്കൊണ്ട് ഗുണം നിനച്ചുവെങ്കിൽ അവനെ ദീനിൽ ഒരു ഫഖീഹ് ആക്കുന്നതാണ്.(ഹദീസ്)

മുസ്ഹഫ് കൊണ്ടുവരുന്നത് കാണുമ്പോൾ അതിനെ ആദരിച്ച് എഴുന്നേൽക്കണം. ഒരു ആലിം വരുമ്പോഴും എഴുന്നേൽക്കണം കാരണം, ആലിം ഒരു മുസ്ഹഫ് തന്നെയാണ് എന്നതാവുന്നു. അവ സാന കാലമാവുമ്പോൾ ഖുർആൻ ലിപികൾ മുസ്ഹഫിൽ നിന്ന് ഉയർന്നു പോവും. എന്നപോലെ തത്സമയത്ത് ഭൂമിയിൽ നിന്ന് ഉല മാഉം തീർന്ന് പോവും. തൗറാത് എന്ന പലക മുസ്ഹഫിന്റെ വാഹകയായി എന്നതിന്റെ പേരിൽ തൂർ പർവ്വതത്തിന് പുണ്യം വീണു. അത് കൊണ്ടാണല്ലോ മൂസാ നബി(അ)യോട് മലകയറുമ്പോൾ ചെരുപ്പ് അഴിക്കണമെന്ന് അല്ലാഹു കൽപിച്ചത്. എന്ന പോലെ മാംസ മുസ്ഹഫായ ഫഖീഹിന്റെ ശരീരം ഏത് സ്ഥലത്ത് കിടക്കുന്നുവോ അവിടെയും ബറകത് വരുന്നു. ആലിമിന്റെ ശരീരം നമുക്ക് കണ്ടാൽ മാംസവും ചോരയും എന്നുമാത്രം തോന്നുന്നുവെങ്കിലും ആ ശരീര ത്തിന് ലൗഹുൽ മഹ്ഫൂളുമായും അല്ലാഹുവിന്റെ സ്വിഫതായ കലാമുമായും ബന്ധമുണ്ട്. കാരണം, ലൗഹുൽ മഹ്ഫൂളിലെ ഖുർആൻ പകർപ്പ് പോലെ തന്നെയാണല്ലോ ഈ മാംസ പകർപ്പ്: മുഹ്യിദ്ദീൻ ശൈഖ് എന്ന ശാഫി മദ്ഹബുകാരൻ (സൂക്ഷ്മതക്ക് വേണ്ടി ഹമ്പലി മദ്ഹബ് പരിഗണിക്കുമായിരുന്നു) പറഞ്ഞു: “എന്റെ കണ്ണെപ്പോഴും ലൗഹിലതെന്നാവർ” എന്ന്. ലൗഹുൽ മഹ്ഫൂള് ഖുർആനിന്റെ പകർപ്പായി നടക്കുന്ന ഭൂമിയിലെ മാംസ ഖുർആനിന് ദൃഷ്ടി മാത്രമല്ല മറ്റു പാർട്ടുകളും ലൗഹുൽ മഹ്ഫൂളുമായി ബന്ധപ്പെട്ടില്ലെങ്കിലല്ലേ

അത്ഭുതപ്പെടേണ്ടതുള്ളൂ. ഭൂമിയിലെ കൺട്രോൾ റൂം എപ്പോഴും ആകാ ശത്തെ ബഹീരാകാശപേടകവുമായി ബന്ധപ്പെട്ട് കിടക്കും. ഖുർആൻ ആശയം തന്റെ ജീവിതമാക്കിയ ആലിമിന്റെ മുഖത്ത് നോക്കൽ ഇബാ ദത് തന്നെ. ലൗഹുൽ മഹ്ഫൂ ളിൽ നോക്കാൻ കഴിയാത്തവർ മേൽപ്പ റഞ്ഞ രണ്ട് മേഖലയിലേക്ക് ദൃഷ്ടി പതിപ്പിച്ചു സായൂജ്യമടയട്ടെ. ആലി മിന്റെ ശരീരത്തിൽ നിന്ന് സദാ ബർകതു അണുപ്രസരണമുണ്ടാവും. അദ്ദേഹത്തിന്റെ കൈചുംബിച്ചും ആശ്ലേഷിച്ചും മറ്റുളളവർക്ക് ആ ബർകത് അണുക്കൾ ഒപ്പിയെടുക്കാം. കോർക്കിട്ടടച്ച അത്തർകുപ്പി യുടെ കോർക്ക് ഭാഗത്തോ മറ്റോ സ്പർശിച്ചാലും വാസനയുണ്ടാവു ന്നത് ഇതിന് തെളിവാണ്. അത്തറിന്റെ സൂക്ഷ്മ അണുക്കൾ ഇവിടെ പടർന്നിട്ടുണ്ട്. ഇതുപോലെ മാംസ കൈപിടിക്കുമ്പോഴും പടരും. നബി(സ) വുളു ചെയ്യുമ്പോൾ ദേഹത്ത് തട്ടിയ വെളളത്തിന് സ്വഹാബത് കൈകാണിച്ച് കൊടുക്കാറുണ്ടായി രുന്നു. ഇറ്റിവീഴുന്ന വെള്ളം അവർ നിലം തൊടാതെ സ്വീകരിക്കു ന്നു. ഇതിന് വേണ്ടി തിക്കും തിരക്കും കൂട്ടുമായിരുന്നു സ്വഹാബത്ത്. ഇവിടെ വെളളത്തിലേക്ക് നബി(സ)യുടെ ശരീരത്തിൽ നിന്ന് ബർകത് അണുക്കൾ പടർന്നതാണ് തിരക്കിന് കാരണം. നേരത്തെ പാത്രത്തി ലിരുന്ന സമയത്ത് ഉളളതിലുപരി വെള്ളത്തിൽ യാതൊന്നും വന്നു ചേർന്നിട്ടില്ലെങ്കിൽ സ്വഹാബതിന്റെ ഈ വേല വിഡ്ഢിത്തമാണ്. ഖൈറുൽ ഖുറൂൻ വിഡ്ഢിത്തം ചെയ്യുന്നത് പ്രവാചകൻ നോക്കി നിൽക്കില്ല. ബുദ്ധിമാന്മാരുടെയും തന്റേടികളുടെയും നൂറ്റാണ്ടിനെ പറ യിപ്പിക്കുന്ന വേലക്ക് നബി(സ) എങ്ങനെയാണ് മൂകസാക്ഷിയാകു ക. എന്നാൽ പുത്തനാശയക്കാർ ഇത്തരം അണുപ്രവാഹത്തിലൊന്നും വിശ്വസിക്കുന്നില്ല. ഖുർആൻ ചര്യക്കാരന്റെ ശരീരത്തിൽ നിന്നോ ഹജ റുൽ അസ്വദിൽ നിന്നോ ചുംബനം വഴി യാതൊന്നും തന്നിലേക്ക് പടരാനില്ലെന്നാണ് പുത്തൻവാദി കരുതുന്നത്. എങ്കിൽ ഈ വേല ഒരു വിഡ്ഢിത്തം മാത്രം….. ഹജറുൽ അസ്വദിനെ കുറിച്ച് മൗദൂദി വീക്കിലി എഴുതുന്നു. “അത് സ്വർഗ്ഗത്തിൽ നിന്ന് വന്ന ത പാപം ഏറ്റുവാങ്ങാൻ പ്രതിഷ്ഠിച്ചതുമല്ല. ആ കല്ലിന് പ്രത്യേകം വിശുദ്ധിയും കൽപിക്കപ്പെട്ടിട്ടില്ല. (പ്രബോധനം 1997 ആഗസ്റ്റ് 30)

കാലിക പ്രസക്തി

ഖുർആന്റെ ഉദ്ബോധനങ്ങൾ എല്ലാ കാലത്തും പ്രായോഗി കമാണ്. അത്കൊണ്ട് തന്നെ അതിന്റെ പ്രസക്തി എന്നും നില നിൽക്കുന്നു. അനന്തരാവകാശ നിയമം, ക്രിമിനൽ നിയമം, യുദ്ധനി യമം, സാമ്പത്തിക നിയമം, വൈവാഹിക നിയമം, ഭരണ നിയമം ) നിയമം, സാമൂഹ്യനിയമം എന്നിവയിലെല്ലാം ഖുർആൻ ഉദ്ബോ യുദ്ധ ധനം നടത്തുന്നുണ്ട്. ഒന്നും അപ്രായോഗികമല്ല. മകന്റെ പകുതി സ്വത്ത് മാത്രമേ മകൾക്കുള്ളൂ. ഈ പരിഷ്കൃത യുഗത്തിലും പണ പുരുഷന് മീതെ കാറ്റിന ച്ചെലവ് പുരുഷനു തന്നെ. ബാധ്യതകൾ മാങ്ങ വീഴുന്നതുപോലെ വീണുകൊണ്ടിരിക്കുന്നു.

സ്ത്രീക്കാണെങ്കിൽ അപൂർവ്വവും. ഒരാൾക്ക് സ്വന്തം മകനു ണ്ടാവുമ്പോൾ നേരത്തെ മരിച്ച മകന്റെ മകന് അനന്തരവാകശമില്ല. കാരണം കോണിപ്പടവുകൾ മുറക്ക് ഉണ്ടായിരിക്കെ കാൽ നീട്ടി ചവി ട്ടാറില്ല. ഇടക്ക് ഒരു വിടവുണ്ടെങ്കിൽ നീട്ടിച്ചവിട്ടും. പേരക്കിടാവിൽ നിന്ന് പിതാമഹന് സ്വത്ത് കിട്ടുന്നത് വിടവുണ്ടായതിന്റെ പേരിൽ നീട്ടി ചവിട്ടിയിട്ടാണ്. ആ കിടാവിന്റെ പിതാവ് ജീവിച്ചിരുന്നെങ്കിൽ വിടവി സ്വത്ത് പിതാമഹനിലേക്ക് നീളില്ലതാനും. കട്ടവന്റെ കൈ മുറിച്ചു തുടങ്ങിയാൽ കളവ് പ്രക്രിയ ചുരുങ്ങും. ഒരു നാട്ടിൽ അനേകം കള ളന്മാരുണ്ടാകുന്നതിലും നല്ലത് കുറഞ്ഞ ആളുകൾ കൈമുറിക്കപ്പെട്ട് വികലാംഗരാവുന്നത് തന്നെ. പ്രതികാരകാല നരവേട്ട കുറക്കും. ചാന്ദ്രിക മാസത്തിലൊരിക്കൽ മാത്രം അണ്ഡം പുറത്ത് വന്ന് ഉത്തേ ജിതയാവുന്ന പെണ്ണിനോട് സമാനമല്ല ആഴ്ചതോറും ഉത്തേചിതനാ വുന്ന പുരുഷൻ. ഉപാധിയൊത്തവന് നാല് ഭാര്യയാവാം എന്ന് ഖുർ ആനിലെ സൂക്തവും ലൈഗിക ശാസ്ത്രവും പറയുന്നു.

ഇതര ഗ്രന്ഥങ്ങളുമായി തുലനം.

ഒരു ഗ്രന്ഥത്തിന്റെ അനുയായി ആ ഗ്രന്ഥത്തെ പരോക്ഷമാ യെങ്കിലും തളളിപറയേണ്ടി വരികയെന്നത് ദുഃഖകരമാണ്. ഖുർആ നേതര മത പ്രമാണ വാഹകർ ആ ദുഃഖം സഹിച്ചേ കഴിയൂ. പോയ നൂറ്റാണ്ടിലെ ഏറ്റവും ഭക്തനായ ഹിന്ദുവായിരുന്നു ഗാന്ധി. പക്ഷെ അദ്ദേഹം സങ്കടപ്പെട്ടെഴുതി. 1888-89ൽ ഞാൻ ആദ്യമായി ഗീതയു മായി പരിചയപ്പെട്ടപ്പോൾ പോലും അതൊരു ചരിത്രപരമായ കൃതി

യെല്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ശാരീരികമായ യുദ്ധത്തിന്റെ മറ വിൽ മനുഷ്യമനസ്സിൽ സ്ഥിരമായി നടന്നുകൊണ്ടിരിക്കുന്ന അതേ സംഘർഷം തന്നെയാണ് അതിൽ വിവരിക്കപ്പെട്ടിട്ടുളളത്. ആന്തരിക സംഘർഷം ആകർഷമായി പ്രതിപാദിക്കാൻ വേണ്ടി മാത്രമാണ് ശാരീ രികയുദ്ധം കൊണ്ടു വന്നിട്ടുളളത്” (പകർപ്പ് 1990 ജൂലൈ 1-7ൽ മാതൃ ഭൂമി വാരികയിൽ വന്ന ജ്ഞാനേന്ദ്ര പാണ്ഡെയുടെ ലേഖനത്തിൽ നിന്ന്

എന്താണീ കുമ്പസാരത്തിന് കാരണം? ഗീത തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ് “ധൃതരാഷ്ട്രർ പറഞ്ഞു അല്ലയോ സജ്ഞയ പുണ്യ ദേവിയായ കുരുക്ഷേത്രത്തിൽ യുദ്ധം കൊതിച്ചു കൂട്ടുകാരു മായി വന്നു ചേർന്നു ദുര്യോധനൻ മുതലായ എന്റെ മക്കളും എന്തൊക്കെ കടുംകൈകളാണ് ചെയ്തത്. (അദ്ധ്യായം ഒന്ന്)

ഹിന്ദുവായ ഗാന്ധിജിക്ക് ഗീത വായിക്കണം. പക്ഷെ, ഈ യുദ്ധവാർത്ത തന്റെ അഹിംസയിൽ മുളളുവിതറുന്നു. അല്ലയോ അർജ്ജുനാ, ഈ പ്രാണികളുടെ ശരീരത്തിലെല്ലാം വസിക്കുന്നത് ഒരേ ആത്മാവാണ്. അതിനെ ആർക്കും കൊല്ലാൻ വയ്യ. അത്കൊണ്ട് നീ ഒരു പ്രാണിയുടെയും മരണത്തെ ഓർത്തു ദുഃഖിക്കേണ്ട” (ഗീത 2:30) കസ്തൂർബായുടെ തലയിൽ പേനരിക്കുമ്പോഴാണ് ഈ വാക്യം തല വേദന സൃഷ്ടിക്കുന്നത്.

ഗീതയിലുളള വിശ്വാസം കൊണ്ടാണ് ഗാന്ധി കുമ്പസാരത്തി നൊരുങ്ങിയത്. അദ്ദേഹത്തിന്റെ ആത്മാർത്ഥതയാണ്. എന്നാൽ ഈ കുമ്പസാരം ഗീതയുമായി പൊരുത്തപ്പെടാമോ? ഇല്ല. ഗീതയിലെ യുദ്ധം ശാരീരിക യുദ്ധമല്ലെന്ന് ഗാന്ധി സമാധാനിക്കുന്നു. പക്ഷെ അർജ്ജുനനും കൃഷ്ണനുമായുളള സംഭാഷണ വിഷയം എത്ര തന്നെ വ്യാഖ്യാനിച്ചാലും ശാരീരിക യുദ്ധമല്ലാതാവുന്നില്ല.

അർജ്ജുനൻ പറഞ്ഞു, പോ കൃഷ്ണാ, പടവെട്ടാൻ കച്ചകെട്ടി പുറപ്പെട്ട ബന്ധുക്കളെ കണ്ട് എന്റെ അവയവങ്ങൾ കുഴയുകയും മുഖം വരളുകയും ശരീരം വിറക്കുകയും കോൾമയിർ കൊളളുകയും ചെയ്യു ന്നു. എന്റെ കയ്യിൽ നിന്ന് വില്ല് താഴെ വീഴുന്നു. ശരീരമാസകലം ചുട്ടുനീറുന്നു. എനിക്ക് നിൽക്കാൻ വയ്യ. പോ കേശവാ, അനേകം ദുഃശ്ശകുനങ്ങൾ ഞാൻ കാണുന്നു. ഈ യുദ്ധത്തിൽ സ്വജനങ്ങളെ കൊന്ന് നന്മയുണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നില്ല. ഭഗവാനെ എനിക്ക് വിജയത്തിൽ ആഗ്രഹമില്ല. നാടും വേണ്ട. സുഖവും വേണ്ട.

അല്ലയോ ഗോവിന്ദാ, രാജ്യം കൊണ്ടോ സുഖാനുഭവങ്ങൾ കൊണ്ട ജീവിതം കൊണ്ടും തന്നെയോ എന്താണ് പ്രയോജനം? ഭഗവാനെ ദുര്യോധനൻ മുതലായ ഇവരെ കൊന്നത് കൊണ്ട് നമുക്ക് എന്ത് പ്രയോജനം കിട്ടും? നാം പാപകൃത്യത്തിൽ നിന്ന് എങ്ങനെ പിന്തി രിയും. (ഗീത: 1:2839)

ഇവിടെ ശാരീരിക യുദ്ധത്തോട് തന്നെയാണ് അർജ്ജുനന മടുപ്പ്. മനസ്സിലെ അധമവികാരങ്ങളോടല്ല നാടും സുഖവും വേണ്ട ന്നയാൾ പറഞ്ഞതല്ലേ? സുഖഭോഗമല്ലേ അധമ വികാരം? ദുര്യേ നൻ മുതലായ ബന്ധുക്കളോട് യുദ്ധം ചെയ്യുന്നതിലാണ് മടുപ്പ്. ഈ മടുപ്പിനെതിരെ ഭഗവാൻ ഗർജ്ജിക്കുന്നത് കാണുക. ഭഗവാൻ പറഞ്ഞു. “ഹേ അർജ്ജുനാ, പാർത്ഥ, നീ ആണും പെണ്ണും കെട്ടവനാകരുത്. കൊളളരുതാത്ത ഈ ഉശിരില്ലായ്മ വലിച്ചെറിഞ്ഞ് എതിരാളികളോട് പടവെട്ടാനിറങ്ങുക,”(ഗീത 2:2;3) ഞാൻ യുദ്ധം ചെയ്യില്ല എന്ന് ഭഗ വാൻ പരിഹാസച്ചിരി തൂകി അരുളിയത്. “ആരെക്കുറിച്ച് ദുഃഖിക്കേ ണ്ടതില്ലയോ അവരെക്കുറിച്ച് നീ ദുഃഖിക്കുകയും പണ്ഡിതന്മാരെ പ്പോലെ പറയുകയും ചെയ്യുന്നു” (ഗീത 2:11)

അർജ്ജുനൻ അൽപം പണ്ഡിതോചിതമായത് പറഞ്ഞുപോ യതിനാണ് ഭഗവാന്റെ പരിഹാസം. അർജ്ജുനന്റെ സ്ഥാനത്ത് അഹിം സക്കാരൻ ഗാന്ധിജിയായിരുന്നു ഭഗവാനുമായി ഈ ഡയലോഗിന് മുതിരുന്നതെങ്കിൽ കഥയെന്താകുമായിരുന്നു.

ഗീതയിലെ യുദ്ധത്തെ ശാരീരിക യുദ്ധമല്ലെന്ന് വ്യാഖ്യനിച്ചു ഗാന്ധി ക്ഷമാപണം നടത്തുമ്പോൾ വിവേകാനന്ദൻ ഫിലോസഫി കൊണ്ട് ക്ഷമാപണം നടത്തുന്നു. അദ്ദേഹം പറയട്ടെ.

നമുക്ക് എതിരേൽക്കാനുള്ള ശക്തി ഉണ്ടോ ഇല്ലയോ എന്ന് നാം ആദ്യം പരിശോധിക്കണം. ശക്തിയുണ്ടെന്ന് കണ്ടതിന് ശേഷം അതുപയോഗിക്കുന്നില്ലെന്നു നിശ്ചയിച്ച് എതിർക്കാതിരിക്കുന്ന പക്ഷം നാം ഉന്നതമായ ഒരു പ്രേമ പ്രവർത്തി തന്നെ ചെയ്യുന്നു. എന്നാൽ എതിർക്കാൻ കഴിവില്ലാതിരിക്കുകയും, അതേ സമയം നാം ഉൽകൃഷ്ട പ്രേമത്താൽ പ്രേരിതരായിരിക്കുന്നു എന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പക്ഷം നാം നേരെ വിപരീതം പ്രവർത്തി ക്കുന്നു. അർജ്ജുനൻ തനിക്കെതിരെ നിരന്ന മഹാസൈന്യത്തെ കണ്ട പ്പോൾ ഒരു ഭീരുവായിത്തീർന്നു. അദ്ദേഹത്തിന്റെ പ്രേമം അദ്ദേഹ ത്തിനു രാജാവിനോടുള്ള കർത്തവ്യത്തെ വിസ്മരിച്ചു. അതുകൊ

ണ്ടാണ് അദ്ദേഹം ഒരു കപട ധർമ്മിയാണെന്ന് ശ്രീകൃഷ്ണൻ അദ്ദേ ഹത്തോട് പറഞ്ഞത്. “നീ പണ്ഡിതനെപ്പോലെ സംസാരിക്കുന്നു അതു കൊണ്ട് എഴുന്നേറ്റ് യുദ്ധം ചെയ്യുക!” (എന്ന് (കർമ്മയോഗം പേ: 21 വിവേകാനന്ദൻ)

ഭീരുത്വമോ ദുഃഖമോ ഏതാണ് അർജ്ജുനനെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്? ദുഃഖം തന്നെ. ഭീരുത്വമില്ല; അത് കൃഷ്ണ നുമറിയാം. കാരണം കൃഷ്ണന്റെ സാന്ത്വനവാക്ക് നോക്കൂ. “അല്ല അർജ്ജുന, ഈ പ്രാണികളുടെ ശരീരങ്ങളിലെല്ലാമിരിക്കുന്നത് ഒരേ ആത്മാവാണ്. അതിനെ ആർക്കും കൊല്ലാൻ വയ്യ. അത്കൊണ്ട് നീ ഒരു പ്രാണിയുടെയും മരണത്തെയോർത്ത് ദുഃഖിക്കേണ്ട (2:30) അപ്പോൾ അർജ്ജുനനിൽ കൃഷ്ണൻ കണ്ട യുദ്ധദുഃഖ മുഖത്തെ യുദ്ധ ഭീതിയാക്കി മാറ്റി പാശ്ചാത്യരുടെ മുമ്പിൽ വിവേകാനന്ദൻ കുമ്പസരി ക്കുന്നു.

ഇനി രാമായണത്തെക്കുറിച്ചുളള പുനരാലോചന അനുഗാമി കളിൽ സൃഷ്ടിക്കുന്ന ദുഃഖം നോക്കൂ. “അയോദ്ധ്യ സ്ഥലമാവുമ്പോൾ രാമൻ സർവ്വേശ്വരൻ അല്ലാതാവുന്നു.” (സുകുമാർ അഴീക്കോട് മാതൃ ഭൂമി ദിനപത്രം 28.11.90) രാമനെ സർവ്വേശ്വരനായി നിലനിർത്തുകയും വേണം. രാമായണത്തിന്റെ ഈശ്വര വീട്ടു തടങ്കൽ തളളിപ്പറയുകയും അരുത്. എന്ത് ചെയ്യും. ഒഴിവു കഴിവ് തന്നെ ശരണം! അഴീക്കോടിന് മാത്രമല്ല വിഷമം; ഗാന്ധിക്കുമുണ്ട്. അദ്ദേഹമെഴുതി “ശരീരമാണ് രാമന്റെ അയോദ്ധ്യ; അതുതന്നെ കുരുക്ഷേത്രവും. (നവജീവൻ 24.6.1928) പ്രസ്തുത മാതൃഭൂമിയിൽ നിന്നും പകർപ്പ്. മതസ്പർദ്ധയു ണ്ടാക്കിയെന്ന് പറഞ്ഞ് ബഹളം വെച്ചതുകൊണ്ടായില്ല. സർപദ്ധയി ല്ലാതാക്കാനാണ് തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത്. ഖോരക്പൂർ ലോക സഭാസീറ്റിൽ ബി.ജെ.പി തോൽക്കാൻ ബി.ജെ.പി പറഞ്ഞ കാരണം ബ്രാഹ്മണർ ഠാക്കൂർ ജാതിക്കാരനായ സ്ഥാനാർത്ഥിയെ തോൽപിച്ച തുകൊണ്ടാണ് എന്നാണ്. ഈ ജാതി സ്പർദ്ധ ഇന്ത്യയിൽ നിന്ന് എടു ത്തുപോവണം.

ഹൈന്ദവ കൃതികളിൽ നിന്നു നാം ക്രിസ്തീയ കൃതികളിലേ ക്കിറങ്ങിയാൽ അവിടെയും ഈ വ്യാഖ്യാനദുഃഖം സർവ്വത്രയാണ്. “മുകളിൽ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്ക് താഴെ വെളള ത്തിലോ ഉളള യാതൊന്നിന്റെയും പ്രതീകം ഉണ്ടാക്കുകയോ അവയെ വന്ദിച്ചാരാധിക്കുകയോ ചെയ്യരുത്. “ആധുനിക ക്രിസ്തുമതവും

സൂക്തവും തമ്മിൽ സംഘട്ടനമാവുമ്പോൾ വ്യാഖ്യാനദുഃഖവുമായി പരക്കം പായുന്നു. “അയ്യോ പിതാവേ! ഈ പാനപാത്രം എങ്കിൽ നിന്നും നീക്കേണമേ” മാർക്കോസ് 14-36 “ദൈവമേ, ദൈവമേ! നാ എന്നെ കൈവിട്ടതെന്ത്? (മത്തായി 27:46) യേശുവിനെ ദൈവമെന്നും ദൈവപുത്രനെന്നും മാറി മാറി വിളിക്കുന്ന ക്രിസ്ത്യാനികൾ യേശ വിന്റെ ഈ നിലവിളിക്ക് വ്യാഖ്യാനം കണ്ടെത്താൻ കഴിയാതെ വിഷ മിക്കുകയാണ്. യേശു ദൈവമെങ്കിൽ പിന്നെ “ദൈവമേ’ എന്ന് വിളി ക്കുന്നത് ആരെയായിരിക്കും. ക്രിസ്ത്യാനികളുടെ പാപഭാരം സഹി ക്കാൻ യേശുവിനെ ബലാൽക്കാരമായി കഴുമരത്തിൽ കയറ്റുകയായി രുന്നില്ലേ പിതാവ്? യേശുവിന്റെ നേരെയുള്ള ഈ കയ്യേറ്റം ക്രിസ്ത്യാ നികളുടെ പാപം പൊറുപ്പിക്കാൻ മറയാക്കുന്നത് താടിക്ക് തീ പിടിച്ച വന്റെയടുത്തേക്ക് ബീഡി പിടിപ്പിക്കാൻ ഓടുന്നത് പോലെയാ വില്ലേ? അദ്ദേഹം പൊരുത്തപ്പെടുമോ? തന്റെ നേരെ ദൈവം കൈവി ടൽ നയം സ്വീകരിച്ചു എന്ന് യേശു വിശ്വസിക്കുന്നതായി അദ്ദേഹ ത്തിന്റെ വാക്കുകൾ തെളിയിച്ചല്ലോ. അങ്ങനെയുള്ള തന്നെ പാപത്തിന് മറയാക്കൽ എവിടെ ഇഷ്ടപ്പെടും? മറുപടിയില്ല. വ്യാഖ്യാനവുമില്ല. മത ങ്ങളുടെ പേരിലുളള മറ്റേതു കൃതിയും പരിശോധിക്കുമ്പോൾ ഇവ്വിധം ഓരോന്നിന്റെയും അനുയായികൾ തന്നെ വ്യാഖ്യാനത്തിന് വിഷമി ക്കുന്ന ഭാഗം കാണാം. വിഷമിക്കുന്നവർ എഴുതിയത് പകർത്തുക യാണ് നാം. വിഷമിച്ച് എഴുതിയവരെയും പകർത്തിയവരെയും ദേശ വിരുദ്ധരാക്കുക തന്ത്രമാണ്. എന്നാൽ ഖുർആനിന് ഇത്തരം ഒരു സ്ഥിതി ഇല്ല. ശ്വാസം മുട്ടില്ലാതെ അതിലെ ഏതൊരു സൂക്തവും പാരാ യണം ചെയ്യാം. പഠിക്കാം, മനസ്സിലാക്കാം. കൊലയുടെയും യുദ്ധ ത്തിന്റെയും ക്രൂശിക്കലിന്റെയും പാനപാത്രം കുടിപ്പിക്കാനല്ല ശ്രമം. മറിച്ച്,

ഖുർആൻ ജൈവതക്ക് ആഹ്വാനം ചെയ്യുന്നു. “ജനങ്ങളെ അവ രുടെ അക്രമത്തിന്റെ പേരിൽ അല്ലാഹു പിടികൂടുകയായിരുന്നുവെങ്കിൽ ഭൂമിക്ക് മീതെ ഒരു ജീവിയെയും ഒഴിച്ചിടുമായിരുന്നില്ല. (16:61) ചില തി, മരംകൊത്തി, തേനീച്ച, ചെളള്, പശു, ഒട്ടകം, ആട്, കുതിര, കോവർ കഴുത, പാമ്പ്, ഉറുമ്പ്…… തുടങ്ങിയ ജീവികളെ വിവിധ ഘട്ടങ്ങളിൽ ഖുർആൻ പരാമർശിച്ചിട്ടുണ്ട്. മനുഷ്യേതര ജീവകൾക്ക തിൽ അഭിമാനിക്കാമെന്നർത്ഥം. ഐക്യരാഷ്ട്ര സഭയുടെ സമ്മേളന ങ്ങളിലും ഉച്ചക്കോടിയിലും പാർലമെന്റ് റിക്കാർഡുകളിലുമൊക്കെഇത്തരം ജീവികളെ അവഗണിക്കുകയാവും. തല കനമുള വർക്കുണ്ടോ ജീവന്റെ വിലയറിയുന്നു. പക്ഷെ ഖുർആൻ അവയെ അവഗണിച്ചില്ല.

മനുഷ്യർ എന്തെല്ലാം കുറ്റം ചെയ്യുന്നു. എന്നിട്ടും മഴ നിർത്തൽ ചെയ്ത് വെളളം മുട്ടിക്കാത്തത് ഇതര ജീവികളെയോർത്താ ണ്. കാലികളെ ദ്രോഹിക്കുന്നവർക്ക് ഉടമകളാവട്ടെ, ഇടയന്മാരാവട്ടെ ഈ സൂക്തം പാഠം നൽകുന്നു. ഭക്ഷ്യയോഗ്യമെന്ന് തെളിയിക്കപ്പെട്ട താണ് പശുവും കോഴിയും ആടും. അവയുടെ സൃഷ്ടിപ്പ് ലക്ഷ്യത്തിൽ ഈ ഒരു ഉപയോഗം ഉണ്ടാവുകയാൽ അറവ് അവയെ ദ്രോഹിക്കലല്ല.

www.islamkerala.com cherumba@gmail.com Mobile : 9400534861