എസ്.എം.കെ.

ഫർള് നിസ്കാരാനന്തരം മുസ്ലിംകൾ നടത്താറുള്ള പ്രാർത്ഥനയെ വിമർശിച്ച് കൊണ്ട് ഒരു മുജാഹിദ് നേതാവ് എഴുതുന്നു. 1

*നിസ്ക്കാര ശേഷം പ്രാർത്ഥിക്കുന്നതിനെ മുജാഹിദുകൾ എതിർക്കുന്നില്ല. ഇമാം സലാം വീട്ടിയ ശേഷം റക്അത്തുൾ വീണ്ടെടുക്കാനുള്ളവർക്കും പിന്നീട് നമസ്ക്കരി ക്കാൻ വരുന്നവർക്കും ശല്യം ചെയ്യുന്ന നിലയ്ക്ക് ഉറക്കെ ചൊല്ലുകയും ആമീൻ വിളി ക്കുകയും ചെയ്യുന്ന കൂട്ടുപ്രാർത്ഥനാ രൂപത്തെയാണ് എതിർക്കുന്നത്. മുജാഹിദു കളും വിമർശകരും” പേ: 26

കൂട്ടുപ്രാർത്ഥന സംബന്ധമായി നാളിത് വരെ വഹാബികൾ വാദിച്ചു വന്നതെല്ലാം മേൽ വിശദീകരണത്തോടെ അടിമേൽ മറിഞ്ഞിരിക്കുന്നു. നേരിയ വിശകലനത്തിലൂടെ ഇത് ബോധ്യപ്പെടുന്നതാണ്. നിസ്കാര ശേഷം പ്രാർത്ഥിക്കാമെന്ന് മൗലവി സമ്മതി ച്ചിരിക്കുന്നു. ഒരാൾ പ്രാർത്ഥിക്കുകയും മറ്റുള്ളവർ ആമീൻ പറയുകയും ചെയ്യുന്ന കൂട്ടുപ്രാർത്ഥനാ രീതിയോടും ഇയാൾക്ക് എതിർപ്പില്ല. അത് പക്ഷെ, റക്അത്തുകൾ വീണ്ടെടുക്കുന്നവർക്കും പിന്നീട് നിസ്ക്കരിക്കാനെത്തുന്നവർക്കും ശല്യം ചെയ്യുന്ന താകരുത്. എന്നേ വാദമുള്ളൂ. ഇപ്രകാരം പ്രാർത്ഥന ഒരു ശല്യക്കാരനാകണമെന്ന് ഒരു പണ്ഡിതനും പറയാത്ത സ്ഥിതിക്ക് അതേക്കുറിച്ച് അപഗ്രഥനം അപ്രസക്ത മാണ്. സുന്നികൾ ഇന്ന് നടത്തുന്ന കൂട്ടുപ്രാർത്ഥനാ രീതിയെ വൈകിയാണെങ്കിലും മുജാഹിദുകൾ അംഗീകരിച്ചതിന് നന്ദി പ്രകാശിപ്പിക്കുക.

നിസ്ക്കാരനന്തരം ഓരോരുത്തരും തനിച്ച് പ്രാർത്ഥിക്കുന്നത് വിരോധമില്ലെന്നും മുജാഹിദുകൾ പറയാറുണ്ട്. വാസ്തവത്തിൽ കൂട്ടുപ്രാർത്ഥനയിലും നടക്കുന്നത് ഇത് തന്നെയാണ്. ഉദാഹരണം പറയാം അല്ലാഹുവേ! ഞങ്ങളുടെ ദോഷം പൊറുക്കേ ണമേ” എന്ന് ഇമാം പ്രാർത്ഥിക്കുന്നു. ആ പ്രാർത്ഥന നീ സ്വീകരിക്കേണമേ ” എന്ന് ജമാ അത്തിൽ സന്നിഹിതരായ ഓരോ വ്യക്തിയും പ്രാർത്ഥിക്കുന്നു. “ആമീൻ’ എന്ന പദത്തിന്റെ അർത്ഥം ഇതാണല്ലോ. എല്ലാവരും ഒന്നിച്ചിരുന്ന് നിർവ്വഹിക്കുന്നതിനാൽ ഇതിന് കൂട്ടുപ്രാർത്ഥന എന്ന് നാം വിളിക്കുന്നു. പേരിൽ മാത്രമാണിത്. വാസ്തവ ത്തിൽ നടക്കുന്നത് തനിച്ചുള്ള പ്രാർത്ഥന തന്നെയാണ്. ഇങ്ങനെ ആലോചിച്ചാലും സുന്നികളുടെ പ്രാർത്ഥന വിമർശിക്കാൻ വകുപ്പില്ലെന്ന് ചുരുക്കം ജനങ്ങൾ കൂട്ടായി ഇരുന്ന് പ്രാർത്തിക്കുന്നതാണോ ബിദ്അത്ത് ? എങ്കിൽ കൂട്ടു പ്രാർത്ഥന നിർവ്വഹിക്കു ന്നതിന്റെ പേരിലും ഉപേക്ഷിക്കുന്നതിന്റെ പേരിലും ഒരേസമയം വഹാബികൾ മു മിളകളാകണം. കൂട്ടുപ്രാർത്ഥന നിർവ്വഹിക്കുകയും അതേ സമയം അതിനെ എതിരി കയും ചെയ്യുകയാണ് വഹാബികൾ

പക്ഷെ ധാരം എഴുതിയ വഹാബി പണ്ഡിതന്മാർ പിന്നീട് തനിനിറം കൊടുക്കുന്നു. അയാൾ ചോദിക്കുന്നത് കാണുക. ഇപ്രകാരം ഒരു കൂട്ടപ്രാർത്ഥന നബി (സ)യോ സഹാബിമാരോ ചെയ്തതിന് തെളിവായി ഒരു ദുർബലമായ ഹദീസ് പോലും ഉദ്ധരിക്കുവാൻ (സുന്നികൾക്ക് സാധിച്ചിട്ടില്ല. വഹാബി ഗ്രന്ഥം പോ

വായനക്കാർ അത്ഭുതപ്പെടുക. ഇങ്ങിനെയാണ്. വഹാബികൾ വെല്ലുവിളിക്കാ കത്തുകൾ വീണ്ടെടുക്കുന്നവർക്കും പിന്നീട് നമസ്കരിക്കാൻ എത്തുന്നവർക്കു ശല്യം ചെയ്യുന്ന രൂപത്തിലുള്ള ‘കൂട്ടുപ്രാർത്ഥന’ നബി(സ)യോ സ്വാ ചെയ്തതായി തെളിയിക്കുന്ന ഹദീസുണ്ടോ എന്നാണ് വെല്ലുവിളി. നമുക്ക് തോൽക്കാൻ ഇങ്ങനെ ഒരു ശല്യക്കാരനായ പ്രാർത്ഥനയ്ക്ക് ഏതായാലും നബി ചര്യയിലോ സഹ ബത്തിന്റെ ചരിത്രത്തിലോ തെളിവ് കാണില്ല. കാരണം. ഇപ്രകാരം ഒരു പ്രാർത്ഥന ഇസ്ലാമിലില്ല. മുസ്ലിംകൾ അത് ചെയ്യുന്നുമില്ല. എന്നിരിക്കെ ഇതിന് തെളിവ നൽകാൻ മുസ്ലിംകൾ ബാധ്യസ്ഥരല്ല. നിസ്ക്കാര ശേഷം സുന്നികൾ നടത്താറുള്ള പ്രാർത്ഥന സുന്നത്താണെന്ന് ധാരാളം ഹദ്ദീസുകളിൽ നിന്ന് ഗ്രഹിക്കാവുന്നതാണ ഫിഖ്ഹീ ഗ്രന്ഥങ്ങൾ അത് നിസ്സംശയം വ്യക്തമാക്കുകയും ചെയ്യുന്നു. ഏതാനും ഹദീ സുകൾ കാണുക.

1) ആമീർ (റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് നിവേദനം : അവർ പറഞ്ഞു. ഞാൻ നബി (സ) യോടൊപ്പം സുബ്ഹി നിസ്ക്കരിച്ചു. സലാം വീട്ടിയപ്പോൾ, നി (സ) തിരിഞ്ഞിരുന്നു(ഇപ്രകാരം) പ്രാർത്ഥിച്ചു. “അല്ലാഹുവേ! ഞങ്ങളുടെ മദീന യിൽ നീ ബറാകത്ത് ചെയ്യേണമേ, ഞങ്ങളുടെ മുദ്ധിലും സ്വാഇലും നീ ബറക്കത്ത് ചെയ്യേണമേ… തുഹ്ഫതുൽ അഹ്വദി വാ: പേ: 199

2) സൈദ്ബിൽ അർഖം (റ)ൽ നിന്ന് നിലേദനം “എല്ലാ നിസ്ക്കാരത്തിന്റെയും ശേഷം നബി(സ) ഇപ്രകാരം ദുആ ചെയ്യുന്നതായി ഞാൻ കേട്ടു. അളില്ലാഹുമ്മ റബ്ബനാ – വാ – റബ്ബർ കുല്ലി – ഇൻ.

3) അനസ് (റ) നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു. “ഒരിക്കൽ നബി(സ) ഞങ്ങ ളിലേക്ക് കടന്നുവന്നു. അവിടുന്ന് പറഞ്ഞു. നിങ്ങൾ എഴുന്നേൽക്കുക. ഞാൻ നിങ്ങ ളുമായി നിസ്ക്കരിക്കാം. അങ്ങനെ ഞങ്ങളെയും കൊണ്ട് നബി(സ) നിസ്കരിച്ചു.. അനന്തരം ഞങ്ങൾക്ക് വേണ്ടി നബി (സ) പ്രാർത്ഥിച്ചു. ശർഹുമുസ്ലിം വാ 3, പേ 162

4) ഹബീബ് ബിൻ മസ്ലമ (റ)യിൽ നിന്ന് നിവേദനം (അവർ പറഞ്ഞു) നബി(സ) പറയുന്നതായി ഞാൻ കേട്ടു. ഒരു സംഘം ആളുകൾ ഒരു മിച്ചുകൂടുകയും അങ്ങനെ അവരിൽ ചിലർ പ്രാർത്ഥിക്കുകയും മറ്റ് ചിലർ ആമീൻ പറയുകയും ചെയ്താൽ അല്ലാഹു ആ പ്രാർത്ഥനയ്ക്ക് ഉത്തരം ചെയ്യുന്നതാണ്. ഫത്ഹുൽ ബാരി വാ: 12, പേ 497

“ആമീൻ’ പറയലും പ്രാർത്ഥനയാണ്. ഇത് ഖുർആൻ വ്യക്തമാക്കുന്നുണ്ട്. ഇബ്നുതീമിയ്യ തന്നെ പറയുന്നത് കാണുക “അ്മൂമ ആമീൻ പറഞ്ഞാൽ അവനും പ്രാർത്ഥി ക്കുന്നവനായി മൂസാ നബിയോടും ഹാറൂൺ നബിയോടും അല്ലാഹു പറഞ്ഞു. “നിങ്ങൾ രണ്ടു പേരുടേയും പ്രാർത്ഥനക്ക് ഉത്തരം നൽകപെട്ടിരിക്കുന്നു. അവരിൽ ഒരാൾ പ്രാർത്ഥിക്കുകയും മറ്റൊരാൾ ആമീൻ പറയുകയുമായിരുന്നു. മഅ്മൂമും ഇമാമിന്റെ പ്രാർത്ഥനയ്ക്ക് ആമീൻ പറയുന്നുണ്ടെങ്കിൽ ബഹുവചനം കൊണ്ട് ഇമാം പ്രാർത്ഥി കണം. കാരണം രണ്ട് പേർക്കും കൂടിയാണ് ഇമാം പ്രാർത്ഥിക്കുന്നത്. എന്ന വിശ്വാ സത്തോടു കൂടിയാണ് മഅ്മൂമ ആമീൻ പറയുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ ഇമാം മഅ്മൂമിനെ ചതിച്ചു (ഫതാവാ ഇബ്നു തീമിയ്

5) ആഇശാ (റ)യിൽ നിന്ന് നിവേദനം നബി(സ) പറഞ്ഞു. സലാമിന്റെ യും ആമി നിന്റെയും പേരിൽ ജൂതൻമാർക്ക് നിങ്ങളോടുള്ള അസൂയ മറ്റൊന്നിന്റെ പേരിലും ഇല്ല.

മേൽ വിശദീകരണത്തിൽ താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമായി. A) നിസ്കാരാനന്തരം നബി(സ) മഅ്മൂമുകളെ ഉൾപ്പെടുത്തി പലപ്പോഴും പ്രാർത്ഥി ക്കാറുണ്ടായിരുന്നു.

B) ജനങ്ങൾ ഒരുമിച്ചു കൂടി ചിലർ ദുആ ചെയ്യുകയും മറ്റുള്ളവർ ആമീൻ പറയു കയും ചെയ്താൽ ആ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുമെന്ന് ഹദീസിൽ വന്നിരി ക്കുന്നു.

ഈ ഹദീസ് നബി(സ)യിൽ നിന്ന് പഠിച്ച സ്വഹാബിമാരാണ് നബി(സ) യെ തുടർന്ന് നിസ്കരിക്കുന്നത്. അവർ നബി(സ)യുടെ പ്രാർത്ഥനയ്ക്ക് ആമീൻ പറഞ്ഞി ല്ലെന്ന് വാദിക്കുന്നത് വിവരദോഷമാണ്.

C) ആമീൻ പറയുന്നതിനോട് കടുത്ത വിരോധമുള്ളവരായിരുന്നു ജൂതൻമാർ. കൂട്ടു പ്രാർത്ഥനാ വിരോധത്തിലൂടെ ജൂതൻമാരുമായി ഐക്യപ്പെടുകയാണ് വഹാബികൾ ഒരു പഴയ കാല മുജാഹിദ് നേതാവ് കൂട്ടു പ്രാർത്ഥന സംബന്ധിച്ച് എഴുതിയ വരി കൾ കൂടി വായിക്കുക. കേരളത്തിലെ മുജാഹിദ് സ്ഥാപകനായ കെ.എം. മൗലവി എഴുതുന്നു.

“ഫത്ഹുൽ മുഈനിൽ ഇങ്ങനെ പറയുന്നു. മഅ്മൂമിങ്ങളെ പഠിപ്പിക്കുവാനോ അവർ തന്റെ ദു അക്ക് ആമീൻ ചൊല്ലുവാനോ ഉദ്ദേശിച്ചിട്ടുള്ള ഇമാം ജഹ്റാക്കി (ഉറക്കെയാക്കി കൊള്ളണം. നബി ഇമാമായിരിക്കെ ഇഫ്റാദിന്റെ ലഫ്ള് കൊണ്ട് (ഏക വചനം) ദുആ ചെയ്തതായി വന്നിട്ടുള്ളതെല്ലാം ഇഫ്റാദിന്റെ ലഫ്ള് കൊണ്ട് ദുആ ഇരക്കുകയും അല്ലാത്ത എല്ലാ ദുആയും ജംഇന്റെ ലഫ്ള് (ബഹുവചനം) കൊണ്ട് ദുആ ഇരക്കുകയുമാണ്. ഇമാം ചെയ്യേണ്ടത്. ഇങ്ങിനെ ഇബ്നു ഹജർ തുഹ്ഫയിൽ പറഞ്ഞിരിക്കുന്നു. അൽ മുർശിദ് പു: 2, പേ: 289

“വലഭാഗം മഅ്മൂമുകളുടെ നേരെയാക്കി കൊണ്ട് അവിടെ തന്നെ ഇരുന്ന് ദിക്കും ദുആയും ചൊല്ലുന്നത് സുന്നത്താകുന്നു. അൽ മുർശിദ് പു: 2, പേ: 289

മൂന്ന് കാര്യം ചെയ്യുന്നത് ആർക്കായാലും ഹലാലാവുകയില്ല. (ഒന്ന്) വല്ലവനും ഒരുകൂട്ടം ജനങ്ങൾക്ക് ഇമാമായിട്ടുണ്ടെങ്കിൽ അവരെ കൂടാതെ തനിക്ക് സ്വന്തമായി അവൻ ദുആ ചെയ്യരുത്. അങ്ങനെ ചെയ്താൽ അവൻ അവരെ വഞ്ചിച്ചു. അൽ മുർശിദ്.

കൂട്ടുപ്രാർത്ഥന സംബന്ധിച്ച് ആധുനിക മുജാഹിദുകൾ എഴുന്നെള്ളിക്കുന്ന എല്ലാ വാദമുഖങ്ങളെയും നിലം പരിശാക്കുന്ന വിധത്തിലാണ് പ്രാചീന നേതാവിന്റെ പ്രസ്ത വനകൾ. ഈ വിഷയകമായി സംസാരിക്കാൻ പോലും വഹാബികൾക്ക് ഇനി അത് കാശമില്ല.

കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നുള്ള ചില പ്രസ്താവനകൾ കൂടി കാണുക. 1) നിസ്കാരാനന്തരം ദിക്കും ദുആയും സുന്നത്താണ്. ഫത്ഹുൽ മുഈൻ pege: 77

2) ഇമാമിന്റെ പ്രാർത്ഥനയ്ക്ക് മഅ്മൂമുകൾ ആമീൻ പറയണമെന്ന ഉദ്ദേശ്യം പ്രാർത്ഥന ഉറക്കെയാക്കുന്നതിന്റെ പ്രചോദകങ്ങളിൽ പെട്ടതാണ്. ഫതാവൽ കുബ്റാ V: 1, Page:158

3) മഅ്മൂമുകളുടെ സാന്നിദ്ധ്യത്തിൽ ഇമാം ദിക്കും ദുആയും ചുരുക്കൽ സുന്ന ത്താണ്. ശർവാനി വാ : 2, പേ: 105 മുഗ്നി വാ:1, പേ: 183

ഇമാമിന്റെ പ്രാർത്ഥനയുമായി മഅ്മൂമുകൾക്ക് ഒരു ബന്ധവുമില്ലെങ്കിൽ ഇമാം പ്രാർത്ഥന ചുരുക്കണമെന്ന് പറയുന്നതിന് ഒരു അർത്ഥവുമില്ല. ഇമാം പ്രാർത്ഥിക്കു കയും മുഅ്മൂമുകൾ ആമീൻ പറയുകയും ചെയ്യുമ്പോൾ പ്രാർത്ഥന ദീർഘിപ്പിക്കു ന്നത് മഅ്മൂമുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. അത് കൊണ്ടാണ് അവരുടെ സാന്നിദ്ധ്യ ത്തിൽ ഇമാം പ്രാർത്ഥന ചുരുക്കണമെന്ന് പറയാൻ കാരണം.

നിസ്കാരാനന്തരം കൂട്ടുപ്രാർത്ഥനയ്ക്ക് നബി ചര്യയുടെയും ഫിഖ്ഹ് ഗ്രന്ഥങ്ങ ളുടേയും പ്രകടമായ പിന്തുണയുണ്ടെന്ന് വായനക്കാർ മനസ്സിലാക്കി. ഇതിനെതിരെ നടത്തപ്പെടുന്ന എല്ലാ വിശദീകരണങ്ങളും ദുർവ്യാഖ്യാനവും ഒരു സുന്നത്തിനെ കൂടി മുസ്ലീംകൾക്കിടയിൽ നിന്ന് പറിച്ച് മാറ്റാനുള്ള കുതന്ത്രമാണെന്ന് തിരിച്ചറിയുക.

www.islamkerala.com, cherumba@gmail.com, Mobile : 9400534861