കാന്തപുരം എ. പി. അബൂബക്കർ മുസ്ല്യാർ

അല്ലാഹു (സു) ലക്ഷത്തിൽപരം അമ്പിയാക്കളെ നിയോഗിച്ചിട്ടുണ്ട്. അവരെല്ലാം പ്രഥമവും പ്രധാനവുമായി ജനങ്ങളെ ക്ഷണിച്ചത് തൗഹീദിലേക്കാണ്. തൗഹീദിന് എതിരായ ശിർക്കിൽ നിന്ന് രക്ഷപ്പെടാത്ത കാലത്തോളം ആർക്കും രക്ഷയില്ല. ശിർക്ക് പൊറുക്കപ്പെടാത്ത വലിയ കുറ്റമാണ്. കടുത്ത അക്രമമാണ്. ശരിയായ തൗഹീദിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് യഥാർത്ഥ മനുഷ്യനായിത്തീരുന്നത്. തൗഹീദിലധിഷ്ടി തമായ പ്രവൃത്തികളല്ലാതെ സ്വീകരിക്കപ്പെടുകയില്ല. തീർച്ച ! തൗഹീദില്ലാത്തവന്റെ ഏത് കർമ്മവും ബാഹ്യമായി നല്ലതായി തോന്നിയാലും ഇസ്ലാമികമായി അത് സാധു വല്ല. വുളു, ജനാബത്ത് കുളി, നിസ്കാരം തുടങ്ങി നിയ്യത്ത് അനിവാര്യമായ ഏത് പ്രവർത്തനത്തിനും തൗഹീദ് ആവശ്യമാണ്.

തൗഹീദിന്റെ വിവക്ഷ

തൗഹീദ് മനസ്സിലാക്കാൻ അതിന് എതിരായ ശിർക്ക് മനസ്സിലാക്കുന്നത് പ്രായോ ഗികമാണ്. അല്ലാഹുവിനെപ്പോലെ വുജൂബുൽ വുജൂദ് (സ്വയം ഉള്ളവനായിരിക്കൽ നിർബ്ബന്ധമാകൽ) ആരാധനാക്കർഹനാകൽ എന്നീ വിഷയത്തിൽ അല്ലാഹുവിനോട് മറ്റൊന്നിനെ പങ്ക് ചേർക്കൽ എന്നാണ് ശിർക്കിന് ഇമാം സഅദുദ്ധീൻ തഫ്താസാനി നിർവ്വചനം പറഞ്ഞത്. ഈ നിർവ്വചനത്തിന്റെ ഉള്ളിലുള്ളതെല്ലാം തൗഹീദിന് വിരു ദ്ധമാണ്.

തൗഹീദ് പഠിപ്പിക്കാനായാണ് അല്ലാഹു “സൂറത്തുൽ ഇഖ്ലാസ് അവതരിപ്പിച്ചത്. ദാത്തി (സത്ത)ലും സിഫാത്തി (വിശേഷണങ്ങൾ)ലും അഫ്ആലി (പ്രവൃത്തികൾ)ലും അല്ലാഹു ഒരുവനാണെന്ന് വിശ്വസിക്കുക’ എന്നാണ് പ്രസ്തുത സൂറത്തിലൂടെ തൗഹീ തിന്റെ നിർവ്വചനം അല്ലാഹു പഠിപ്പിച്ചത്. മറ്റൊന്നിലേക്കാശ്രയമില്ലാതെ എന്നും ഉള്ള വനാണ് അല്ലാഹു. അവൻ ഒരിക്കൽ ഇല്ലാത്തവനും പിന്നീട് ഉണ്ടായവനുമല്ല. അവൻ പണ്ടേ ഉള്ളവനാണ്. അഥവാ ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ല. അവനെന്നും യാതൊരു വിത്യാസവുമില്ലാതെ, ആരെയും ആശ്രയിക്കാതെ നിലനിൽക്കുന്നവനാണ്. മേൽവിവ രിച്ച “വുജൂബുൽ വുജൂദി’ന്റെ വിവക്ഷ ഇതാണ്. ഇങ്ങിനെയുള്ളവൻ മാത്രമേ ആരാ ധനക്കർഹനാകുന്നുള്ളൂ. അങ്ങേയറ്റത്തെ വിനയം കാണിക്കുക എന്നാണ് ആരാധന യുടെ അർത്ഥം. പരിപൂർണ്ണതയിൽ അങ്ങേയറ്റം എത്തിച്ചവനോട് മാത്രമല്ലാതെ ഇങ്ങി നെയുള്ള വിനയം കാണിച്ചുകൂടാ. മറ്റൊന്നിലേക്ക് ആശ്രയിച്ചിരിക്കുന്ന ഏതും പരി പൂർണ്ണത എത്താത്തതാണ്. അതുകൊണ്ട് തന്നെ അതിനോട് അങ്ങേയറ്റത്തെ വിന യവും കാണിക്കാവുന്നതല്ല. അപ്പോൾ വുജൂബുൽ വുജൂദ് ഉള്ള അല്ലാഹു മാത്രമേ ആരാധനക്കർഹനുള്ളൂ. അവന് മാത്രമേ സ്വയം പര്യാപ്തതയുള്ളൂ. എല്ലാറ്റിന്റെയും സാക്ഷാൽ ഉടമസ്ഥൻ അവൻ മാത്രമാണ്. അവൻ സമ്പൂർണ്ണ ഐശ്വര്യമുള്ളവനും

മുഴുവൻ സൃഷ്ടികളും അവനിലേക്ക് ആശ്രയിക്കുന്നവരുമാണ്. അവനോട് തുല്യമായ മറ്റൊന്നില്ല. ഉണ്ടെന്ന് വിശ്വസിക്കുന്നവൻ ശിർക്ക് വെച്ചവനാണ്. അവന് തൗബയും രക്ഷയുമില്ല. ഇപ്രകാരം വിശ്വസിക്കൽ തൗഹീദും ഇതിനെതിരായ വിശ്വാസം ശിർക്കും കുഫ്റുമാണ്.

അല്ലാഹുവിൽ ആ പണം വിശ്വാസം അർപ്പിക്കുന്നവരാണ് സുന്നികൾ നിസ്കാ രത്തിനുവേണ്ടിയുള്ള ബാങ്കിൽ ഹയ്യ അലസ്സലാത്തി നിസ്കാരത്തിന് വരുവിൻ എന്ന് വിളിക്കുമ്പോൾ ‘ലാ ഹൗല (പരമോന്നതനും മഹാനുമായ അല്ലാഹുവിന്റെ കഴിവ് കൂടാതെ നിസ്കാരത്തിനോ, മറ്റു കാര്യത്തിനോ സാധ്യമല്ലെന്ന്) പറയൽ സുന്നത്തുണ്ട്. ഇതാണ് സുന്നികളുടെ വിശ്വാസം. ഈ വിശ്വാസത്തിൽ അടിയുറച്ച സുന്നികൾ പ്രവർത്തിക്കുന്ന പലതിനും ശിർക്കിന്റെ ഛായ കൊടുത്ത് ആരോപിക്കാൻ തുനിയുന്ന ചിലർ ഇവിടെയുണ്ട്. അവർ യഥാർത്ഥ തൗഹീദ് മനസ്സിലാക്കാതെയും അല്ലാഹുവിന്റെ അപാരമായ കുദ്റത്തിനെപ്പറ്റി ചിന്തിക്കാതെയുമാണ് അത്തരം ആരോപണങ്ങൾക്ക് മുതിരുന്നത്.

സുന്നികൾ അംഗീകരിക്കുന്ന തവസ്സുൽ, ഇസ്തിഗാസ, മൗലീദ്, ഉറുക്ക് കെട്ടൽ, മന്ത്രിക്കൽ, ഖബർ സിയാറത്ത് തുടങ്ങി എല്ലാം ശിർക്കാണെന്നും ഉൽപതിഷ്ണുക്കൾ വാദിക്കുന്നു. എന്നാൽ അവ ഓരോന്നിനെക്കുറിച്ചും വിശകലനം ചെയ്യാൻ ഈ ചെറിയ ലേഖനം കൊണ്ട് സാധ്യമല്ല. പ്രധാന വിഷയമായ ഇസ്തിഗാസയെക്കുറിച്ച് ചില തറയാം.
സൃഷ്ടികളിൽ ഒരാൾ മറ്റൊരാളോട് സഹായം തേടുക അതാണ് ചർച്ചാവിഷയം അല്ലാഹുവിന് അയ്യായിരത്തോളം അറിയപ്പെട്ട വിശേഷണ നാമങ്ങളുണ്ട്. അതിൽപ്പെ അവരെ അല്ലാ ട്ടതാണ് വലിയ്യ്, നാസിർ, മുഖീസ്, മുഈൻ, തുടങ്ങിയ നാമങ്ങൾ. അൽപാൽപം വ്യത്യാസം ഉണ്ടെങ്കിൽ മൊത്തത്തിൽ സഹായിക്കുന്നവൻ എന്നാണ് ഇതിന്റെ അർത്ഥം അല്ലാഹുവിന്റെ വിശേഷണം സൃഷ്ടികളിൽ വിശേഷിപ്പിക്കുമ്പോൾ ഹുവിനോട് തുല്യപ്പെടുത്തലാണെന്നും അതിനാൽ അവന്റെ സൃഷ്ടികളോട് സഹായം തേടാൻ പാടില്ലെന്നുമാണ് അൽപ ജ്ഞാനികളുടെ വാദം.

ഈ വാദത്തിന് നിലനിൽപ്പില്ലെന്നും അത് അടിസ്ഥാന രഹിതമാണെന്നും ബുദ്ധി യുള്ള ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണ്. അല്ലാഹുവിന്റെ നാമങ്ങളിൽ അള്ളാഹു, റഹ്മാൻ, എന്നീ രണ്ടുപേരുകൾ സൃഷ്ടികൾക്ക് നൽകാനോ വിളിക്കാനോ പാടല്ല. മറ്റേതു നാമങ്ങളും സൃഷ്ടികളിൽ ഉപയോഗിക്കാം. പക്ഷേ ഉപയോഗി ക്കുന്നവരുടേയും ഉപയോഗിക്കപ്പെടുന്നവരുടേയും സ്ഥിതിയും സന്ദർഭവും അനുസ രിച്ച് അർത്ഥങ്ങൾ വ്യത്യാസപ്പെടുന്നു. മുഹമ്മദ് നബി (സ) ക്ക് “റഊഫ്” “റഹീം” തുടങ്ങിയ പേരുകൾ ഖുർആനിൽ തന്നെ വന്നിട്ടുണ്ട്. അല്ലാഹുവിന്റെ വിശേഷണം സൃഷ്ടിയിൽ ഉപയോഗിക്കാൻ പാടില്ല എന്നു പറയുന്ന പക്ഷം. അങ്ങിനെ ഉപയോഗി ക്കുന്ന ആയത്തുകൾ ഉച്ചരിക്കാൻ പാടില്ലെന്നു വരും. അപ്രകാരം തന്നെ മലക്കുകളെ ക്കുറിച്ച് “ഔലിയാഅ് ” എന്ന് ഖുർആനിൽ ഉപയോഗിച്ചിട്ടുണ്ട്. ഔലിയാഅ് എന്നത് വലിയ്യിന്റെ ബഹുവചനമാണ്. ഇങ്ങിനെ അല്ലാഹുവിന്റെ വിശേഷണമാകുന്ന പേരുക ളിൽ പലതും സൃഷ്ടികൾക്ക് ഉപയോഗിച്ചത് വേറെയും ധാരാളമുണ്ട്. സൃഷ്ടികൾക്ക് ഹിദായത്ത് നൽകൽ അവരെ ശുദ്ധിയാക്കി സംസ്കരിച്ചെടുക്കൽ അവർക്ക് സന്താനങ്ങളെ നല്കൽ, തുടങ്ങിയവ അല്ലാഹു നിർവ്വഹിക്കുന്ന കാര്യങ്ങളാണെന്നും അവന്റെ ഖളാഉം, ഖദ്റ്, ഖുറത്തും, ഇറാദത്തും കൂടാതെ ഇവയൊന്നും ഉണ്ടാകില്ലെന്നും വളരെ വ്യക്തമാണല്ലോ. എന്നാൽ ‘തീർച്ച’ തങ്ങൾ ഹിദായത്തിലാക്കും. എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. നബി(സ) നിയോഗിക്കപ്പെട്ടതിന്റെ ആവശ്യകത വിവരിക്കുന്ന കൂട്ടത്തിൽ ഖുർആൻ പറയുന്നത്. നബി(സ) ജനങ്ങളെ ശുദ്ധിയാക്കി സംസ്കരിച്ചെടുക്കു എന്ന താണ്. മർയമി(റ)നോട് ജിബ്രീൽ(അ) സംസാരിച്ച കൂട്ടത്തിൽ നിനക്ക് ഞാൻ പരി ശുദ്ധനായൊരു കുട്ടിയെ തരാൻ വേണ്ടി’ എന്ന് പറഞ്ഞു കാണുന്നു. ഇങ്ങിനെ അല്ലാ ഹുവിന്റെ പ്രവൃത്തികൾക്ക് വേണ്ടി ഉപയോഗിക്കുന്ന പദങ്ങൾ സൃഷ്ടികളിലേക്ക് ചേർത്തി ഉപയോഗിച്ചത് വിരളമല്ല. പക്ഷേ ഇവിടെയെല്ലാം അല്ലാഹുവിലേക്ക് ചേർക്കു മ്പോൾ ഉദ്ധരിക്കുന്ന അർത്ഥങ്ങളല്ല സൃഷ്ടിയിലേക്ക് ചേർക്കുമ്പോൾ ആ പദ ങ്ങൾക്കൊണ്ട് സത്യവിശ്വാസിയായ മനുഷ്യൻ ഉദ്ദേശിക്കുന്നത്.

“വൈദ്യൻ രോഗം മാറ്റി’ എന്ന് വിശ്വാസിയായ മനുഷ്യൻ പറയുമ്പോൾ വൈദ്യൻ കാരണമായി അല്ലാഹു സുഖപ്പെടുത്തി. എന്നാണല്ലോ അർത്ഥം. ഇപ്രകാരമാണ് മേൽപ്രസ്താവിച്ച് പദങ്ങളിലും ഉദ്ദേശിക്കുന്നത്. അല്ലാഹു ‘റഹീം’ ആണെന്നതിന് അർത്ഥം അവൻ സ്വയം എന്നെന്നും റഹീമാണെന്നും മറ്റൊന്നിലേക്കും ആശ്രയമില്ലെ ന്നതുമാണ്. നബി (സ) റഹീം ആണ്. എന്നതിന്റെ അർത്ഥം ഇങ്ങനെയല്ല. അല്ലാഹു നൽകിയ സ്ഥാനം കൊണ്ട് റഹീമായി തീർന്നു എന്നത് മാത്രമാണ്. മറ്റുദാഹരണങ്ങ ളിലും അർത്ഥം ഇത് തന്നെ. ഇന്ന് തർക്കത്തിലിരിക്കുന്ന ‘സഹായി’ എന്ന പദവും ഇപ്രകാരമാണെന്ന് കാണാൻ പ്രയാസമില്ല. അല്ലാഹുവിനോട് സഹായം തേടുകയോ അവൻ സഹായിക്കുമെന്ന് പറയുകയോ ചെയ്യുമ്പോൾ ഉദ്ദേശിക്കുന്ന അർത്ഥമല്ല. സൃഷ്ടികളോട് ഒരു സത്യവിശ്വാസി സഹായം തേടുമ്പോൾ ഉദ്ദേശിക്കുന്നത്.

അല്ലാഹു നൽകുന്ന ഖുദ്റത്ത് കൊണ്ട് സൃഷ്ടികൾ സഹായിക്കുന്നു എന്നത് മാത്രമാണ്. സഹായത്തെ അല്ലാഹുവിലേക്ക് ചേർക്കുമ്പോളുള്ള അർത്ഥത്തിനല്ലാതെ മറ്റ് അർത്ഥത്തിന് സൃഷ്ടികളിലേക്ക് ചേർക്കുമ്പോൾ ഉദ്ദേശിച്ചുകൊണ്ട് അല്ലാഹു വിശുദ്ധ ഖുർആനിലൂടെ പഠിപ്പിക്കുന്നത് കാണുക:-

‘നിസ്സംശയം’ നിങ്ങളുടെ സഹായി അല്ലാഹുവും അവന്റെ റസൂലും നിസ്കാരം നിലനിർത്തുന്ന, സക്കാത്ത് നിർവഹിക്കുന്ന സത്യവിശ്വാസികളുമാണ്. മറ്റൊരു ആയ ത്തിൽ ബീവി ഹഫ്സത്ത് (റ) ആഇശ (റ) എന്നിവരെ സൂചിപ്പിച്ചു. അല്ലാഹു പഠിപ്പി ക്കുന്നു. നിങ്ങൾ രണ്ടുപേരും നബി(സ) ക്കെതിരിൽ സഹായിച്ചുപോയെങ്കിൽ നിസ്സം ശയം നബി (സ) യെ അല്ലാഹുവും ജിബ്രീലും (അ) സജ്ജനങ്ങളും മലക്കുകളും സഹായിക്കുന്നവരാണ്. വേറെ ആയത്തിൽ അമ്പിയാക്കൾ’ സിദ്ധീഖുകൾ, ശുഹദാ ക്കൾ മറ്റു സ്വാലീഹുകൾ സഹായിക്കുന്നതിന് ഏറ്റവും അനുയോജ്യരായവരാണ് എന്ന് പറഞ്ഞിട്ടുണ്ട്. പല സ്ഥലങ്ങളിലായി ഇങ്ങിനെ അല്ലാഹു സഹായിക്കുമെന്ന് വാക്കി നോട് ചേർത്തും അല്ലാതെയും മുഅ്മിനുകൾക്ക് സഹായികളാണെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെയെല്ലാം അല്ലാഹു സഹായിക്കും എന്നതുകൊണ്ട് ഉദ്ദേശിക്കും പ്രകാരമല്ല മറ്റു ള്ളവരുടെ സഹായം കൊണ്ടുദ്ദേശിക്കുന്നത്. ഒരേ വാക്കിലാണ് രണ്ടും പറഞ്ഞിട്ടുള്ള തെങ്കിലും ഓരോന്നിനും അർഹമായ അർത്ഥവിത്യാസം നൽകേണ്ടതാണ്.

ഇവിടെ മറിച്ചവർ എന്നോ അല്ലാത്തവർ എന്നോ വിഭജിച്ചിട്ടില്ല. മാത്രമല്ല മേൽ ആയത്തിൽ സജ്ജനങ്ങളായ മുഅ്മിനുകൾ എന്ന് പറഞ്ഞതിൽ മരിച്ചവരും അല്ലാത്തവരുമായ മുഴുവൻ അമ്പിയാക്കളും ഔലിയാക്കളും പെടുമെന്ന് ഇബ്നുജരീർ, റാസ് തുടങ്ങിയ പ്രധാന തഫ്സീറുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചവർ പെടുകയില്ലെന്ന് വ്യക്തമാക്കുന്ന ഒരു തഫ്സീർ പോലും കാണാൻ സാധ്യവുമല്ല. വിശുദ്ധ സ്വഹാബി കളിൽ പലരും നബി (സ) യുടെ വഫാത്തിന് മുമ്പും പിമ്പും നേരിട്ടു വിളിച്ചതും സഹായമഭ്യർത്ഥിച്ചതും ഇമാം ബുഖാരിയും ബൈഹഖിയും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. അ കാരം താബിഉകളും മുജ്തഹിദുകളായ ഇമാമുകളും പ്രശസ്തരായ ഔലിയാക്കളും ചെയ്തതായി അനിഷേധ്യമായ നിരവധി തെളിവുകൾ ഉണ്ട്. അമ്പിയാക്കളോ ഔലി യാക്കളോ അല്ലാഹുവിനെപ്പോലെ സ്വയം പര്യാപ്തതയുള്ളവരാണെന്നോ അവരാരും വിശ്വസിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവർ മുരിക്കുകളോ മുർത്തദുകളോ ആണെന്ന് വിധിക്കപ്പെട്ടിട്ടുമില്ല. ഇതുപോലെത്തന്നെ യാണ്. സുന്നികൾ ഔലിയാക്കളെ വിളി ക്കുന്നതും സഹായം അഭ്യർത്ഥിക്കുന്നതും. അപ്പോൾ സുന്നികൾ ചെയ്യുന്ന ഇസ്തി ഗാസ ശിർക്കിന്റെ നിർവ്വചനത്തിൽ പെടുന്നില്ല. തൗഹീദിന് വിരുദ്ധവുമല്ല.