ബശീർ ഫൈസി വെണ്ണക്കോട്

ആദ്യമായി നിസ്കാരത്തിലെ ആരോഗ്യ വശം ചർച്ച ചെയ്യാം. നിസ്കാരം സ്വീകരിക്കപ്പെടണമെങ്കിൽ വിശുദ്ധി വേണം. വിശുദ്ധിയാ വട്ടെ ആരോഗ്യത്തിന്റെ മൂലക്കല്ലാണെന്ന് പറയേണ്ടതില്ലല്ലോ. അഞ്ചു നേരം പ്രാർത്ഥിക്കാൻ ചുരുങ്ങിയത് ആ സമയമെങ്കിലും ചെറുതും വലു തുമായ അശുദ്ധിയിൽ നിന്നും മാലിന്യങ്ങളിൽ നിന്നും മുക്തമാകാൻ നിസ്കാരം സമ്മർദ്ദം ചെലുത്തുന്നു. രതിസുഖം അനുഭവിച്ചവൻ ശരീരം തളർന്നവനായിരിക്കും. എത്രയെങ്കിലും സമയം അവനെ അപ്രകാരം കഴി യാൻ നിസ്കാരം സമ്മതിക്കില്ല. അവന്റെ ആരോഗ്യം വീണ്ടുകിട്ടണം. വീണ്ടുകിട്ടാൻ സഹായകമാണ് സ്നാനം. നിസ്കാരം അവനെ കുളി പ്പിച്ചു വിടുന്നു. ആർത്തവരക്ത സ്രാവമുള്ളവരും പ്രസവ രക്തസ്രാവമു ള്ളവരും അവയിൽ നിന്ന് മുക്തരായാൽ അണുബാധയേറ്റ നിലയിലും ക്ഷീണിച്ച അവസ്ഥയിലുമാണുണ്ടാവുക. അവരുടെ ആരോഗ്യം വീണ്ടു കിട്ടാനും പ്രഥമമായി വേണ്ടത് ഒരു കുളി തന്നെ. നിസ്കാരം അവരെയും കുളിപ്പിച്ച് ആരോഗ്യം സംഭാവന ചെയ്യുന്നു. രതിസുഖമറിയാതെ കേവലം സ്വപ്ന സ്ഥലനം ഉണ്ടായവനെയും ക്ഷീണം തീർത്ത് ആരോഗ്യവാനാ ക്കുന്ന കാര്യം നിസ്കാരം ഏറ്റിരിക്കുന്നു. ഭാര്യയുമായി ലൈംഗികബ ന്ധത്തിലേർപ്പെട്ടുവെങ്കിൽ സ്ഖലിച്ചിട്ടില്ലെങ്കിലും ഇരുവരും കുളിക്കൽ നിർബന്ധമാണ്. കാരണം, അണുബാധയുണ്ടായില്ലെങ്കിൽ തന്നെയും അവിടെ രണ്ട് ഗോപ്യമേഖലകൾ തമ്മിൽ ഉരസിയിട്ടുണ്ട്. സ്ഖലിക്കുക യെന്നത് പോലെ പ്രധാനമാണ് രണ്ട് ഭിന്നലിംഗങ്ങളുടെ ഏറ്റുമുട്ടലും.
വേശ്യകളുമായി വേഴ്ച നടത്തുന്നവന് അതുകൊണ്ട് മാത്രം എയ്ഡ്സ് വരാം എന്ന് ഗവൺമെന്റ് പരസ്യം നഗരത്തിൽ നിറഞ്ഞു. രണ്ട് ഭിന്നലിം ഗങ്ങളുടെ സ്പർശനത്തിന് എന്ത്മാത്രം ഗൗരവമുണ്ടെന്ന് ഇതിൽ നിന്ന് ഗ്രഹിക്കാമല്ലോ. ഭാര്യയുമായി രമിക്കുമ്പോൾ എയ്ഡ്സ് ഭീഷണിയൊ ന്നുമില്ലെങ്കിലും കുളിച്ച് ഗോപ്യമേഖലകൾ ഉരസിയതിന്റെ ദോഷവശങ്ങൾ ഇല്ലായ്മ ചെയ്യണം. സ്ത്രീയുടെ യോനി എന്നത് മൂത്രം വരാനും – ദ്വാരം വേറെയാണെങ്കിലും – ഉള്ള ഉപകരണമാണെന്ന കാര്യം മറക്കരുത്. പുരു ഷന്റെ ലിംഗവും തഥൈവ. രണ്ട് മൂത്രപൈപ്പുകൾ തമ്മിൽ കൂട്ടിമുട്ടുക യെന്നത് പന്തികേടുള്ള കാര്യം തന്നെ. തീർത്താൽ തീരുന്ന പന്തികേടാ ണ്. കുളിച്ചാൽ തീർന്നു. നിസ്കാരം ഈ ഡ്യൂട്ടി നിറവേറ്റി.

എന്നപോലെ മാലിന്യങ്ങളിൽ നിന്ന് അകറ്റിനിർത്തികൊണ്ട് നിസ്കാരം ആരോഗ്യരക്ഷ ഉറപ്പുവരുത്തുന്നു. എല്ലാവിധ മാലിന്യങ്ങളിൽ നിന്നും മുക്തമായെങ്കിൽ മാത്രമെ അണുബാധയേൽക്കാതിരിക്കുകയുള്ളൂ. അപ്പോഴേ നിസ്കാരം സാധുവാകുകയുള്ളൂ. മാലിന്യവുമായി മനുഷ്യനെ അകറ്റുന്നതിന്റെ ആവശ്യകതയെത്രയെന്ന് മനസ്സിലാക്കാൻ ഈ റിപ്പോർട്ട് വായിച്ചാൽ മതി.

“ഇന്ത്യൻ നഗരങ്ങളിലെ പാഴ്വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവ നക്കാരുടെ സ്ഥിതി ദയനീയമാകുന്നു. ജോലിയുടെ പല ഘട്ടങ്ങളിലും മലിന വസ്തുക്കളുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെടേണ്ടിവരുന്നു. രോഗാണുക്കൾ അടങ്ങിയ വായു ശ്വസിക്കേണ്ടിവരുന്നു. കൈകളിൽ കൂടിയും കാലുകളിൽ കൂടിയും രോഗാണുക്കൾ ശരീരത്തിൽ പ്രവേശി ക്കാൻ സാധ്യത ഏറെയുണ്ട്. ദേശീയ പരിസ്ഥിതി എഞ്ചിനീയറിംഗ് ഗവേ ഷണ സ്ഥാപനം 1971ൽ തിരുവനന്തപുരത്ത് നഗരസഭാ തൊഴിലാളിക ളിൽ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ഒരു പഠനം നടത്തുകയുണ്ടായി. ഇവ രിൽ 98 ശതമാനം പേർക്കും പലതരത്തിലുള്ള രോഗാണു ബാധയുള്ള തായി കണ്ടു. മറ്റു പൗരന്മാരിൽ 33 ശതമാനം പേർക്ക് മാത്രമേ രോഗ ബാധയുള്ളതായി കണ്ടുള്ളൂ. ശ്വാസംമുട്ടൽ, ആസ്തമ, വലിവ്, മഞ്ഞപ്പി ത്തം തുടങ്ങിയ രോഗങ്ങൾ ഇത്തരം തൊഴിലാളികളിൽ കൂടുതൽ കണ്ടു.

ശാസ്ത്ര കേരളം – മാർച്ച് – ഏപ്രിൽ 87.

അപ്പോൾ മലിനവസ്തുക്കൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾ 98 ശതമാനവും മറ്റുള്ളവർ 33 ശതമാനവും അണുബാധയുള്ളവരാണെന്ന് തെളിഞ്ഞു. ഇതിൽ നിന്ന് തന്നെ മാലിന്യങ്ങളിൽ നിന്ന് മനുഷ്യൻ എത്രമാത്രം അകന്നുനിൽക്കണമെന്ന് മനസ്സിലാവുന്നുണ്ട്. 33 ശതമാനത്തിന് മലിന വസ്തു തൊഴിലാളികളല്ലാതിരുന്നിട്ടും അണുബാധയുണ്ടായെങ്കിൽ അവർ മാലിന്യവുമായി വേണ്ടത്ര അകന്നില്ല എന്നാണ് മനസ്സിലാവുന്ന ത്. ഇസ്ലാമേതര സമൂഹങ്ങൾ മാലിന്യങ്ങളിൽ നിന്ന് വേണ്ടത്ര അക ലാറില്ല. ഉദാഹരണം മൂത്രം. മൂത്രത്തിലടങ്ങിയ വിഷം അവഗണിക്കാവു ന്നതല്ല. മൂത്രത്തിൽ 97 ശതമാനവും ജലമാണ്. ബാക്കിയുള്ളത് യൂറിയ, ലവണങ്ങൾ മുതലായവയും. അവയിൽ ഏറ്റവും പ്രധാനം യൂറിയ തന്നെ. അമോണിയയിൽ നിന്നാണ് യൂറിയ ഉണ്ടാകുന്നത്. ‘യുറെമിയ’ എന്നു വെച്ചാൽ രക്തത്തിൽ യൂറിയ വർദ്ധിച്ച അവസ്ത എന്നാണർത്ഥം. വൃക്ക കൾ രക്തത്തെ അരിക്കുന്ന കാര്യത്തിൽ അമാന്തത്തിലായാൽ വിഷവ സ്തുക്കൾ രക്തത്തിൽ കുന്നുകൂടുന്നു. അധികം താമസിയാതെ രോഗി ‘യൂറെമിയ’ മൂലം മരിച്ചുപോകും. ഇത്രയ്ക്ക് വിഷമാണ് യൂറിയ രക്ത ത്തിൽ അത് തങ്ങിനിൽക്കാൻ പാടില്ലെങ്കിൽ ശരീരത്തിന് പുറത്തും അത് പുരളരുത്. വസ്ത്രത്തിൽ പോലും ഈ വിഷം പുരളരുത്. നിസ്കാരം ഈ വിഷത്തിൽ നിന്ന് മനുഷ്യന്റെ വസ്ത്രം, ശരീരത്തെ ദൂരീകരിക്കു ന്നു. നിന്ന്കൊണ്ട് മൂത്രമൊഴിക്കരുത്. ഇസ്ലാമിക ശൈലിയല്ല അത്. അപ രിഷ്കൃത മനുഷ്യരുടെ ഈ ശൈലി ഫേന്റ് സ് ഉടുത്തു എന്ന ഒരൊറ്റ കാരണത്താൽ പരിഷ്കൃത ശൈലിയാവില്ല. മൂത്രം എത്ര കരുതിയാലും ദേഹത്ത് വസ്ത്രത്തിൽ തെറിക്കുക തന്നെ ചെയ്യും. പുത്തൻവാദികളുടെ പള്ളികളോട് ചേർന്നുള്ള മൂത്രപ്പുരകളിൽ നിന്നുകൊണ്ട് മൂത്രമൊഴിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പുത്തൻവാദികൾ എന്തുമാത്രം പ്രാകൃത ജീവികളാണെന്ന് ഇതിൽനിന്ന് ഊഹിക്കാമല്ലോ. ഫാന്റ് സിന്റെ താഴെ അറ്റം മൂത്രം തെറിച്ച നിലയിലായിരിക്കും അവർ പള്ളിയിൽ കയറുന്നത്. പായ വൃത്തികേടാക്കുന്നു. മറ്റുള്ളവർക്ക് ആ പായയിലാണ് പിന്നെ നിൽക്കേണ്ടത്. ഹിന്ദുവും ക്രിസ്ത്യാനിയും നിന്ന് മൂത്രമൊഴിച്ചാൽ അതിന്റെ പേരിലുള്ള നജസ് പുരിൽ അവരവരുടെ ദേഹത്ത് അവസാ നിക്കുമായിരുന്നു. പുത്തൻവാദികൾ പള്ളിപ്പായ കൂടി നജസാക്കുന്നതാണ്.

ഇറുകിയ ഫേന്റ് സും അണ്ടർവെയറുമായി മൂത്രമൊഴിക്കാൻ നിസ്കാരം അനുവദിക്കില്ല. കാരണം, അങ്ങനെ മൂത്രമൊഴിക്കുമ്പോൾ അവസാന തുള്ളികൾ പുറത്തുവരില്ല. എഴുന്നേറ്റ് നടക്കുമ്പോഴായിരിക്കും അവ ഇറങ്ങുന്നത്. അതോടെ വസ്ത്രം നജസായി. നജസായാൽ നിസ്കാരം സാധുവല്ല. ഷൂ ഇട്ട് ചവിട്ടി വൃത്തികേടാവാത്തവിധം സ്ഥലം സൂക്ഷിക്കുന്നതിൽ നിസ്കാരം നിർബന്ധം സൃഷ്ടിക്കുന്നു. ഷൂ ധരിച്ച്
നിസ്കാരം സാധുവാകുമെങ്കിലും പള്ളിയിൽ ഷൂ ഇട്ട് ചവിട്ടുന്നില്ല. ചവി ട്ടാൻ തുടങ്ങിയാൽ വല്ലവരുടെയും ചെരിപ്പിനടിയിലുള്ള മാലിന്യം നിലത്ത് പുരളും. നജസ് പുരണ്ട സ്ഥലത്ത് വെച്ച് നിസ്കാരം സാധുവല്ല. നജസ് പുരണ്ട ഷൂ ധരിച്ചും സാധുവല്ല. ഇതിനാൽ നിസ്കാരവേദി എപ്പോഴും ചെരിപ്പിൽ നിന്നൊഴിവായിരിക്കും. ഇതുകൊണ്ട് പള്ളി ഒന്നായി മാലി ന്യമുക്തമായി. ചെരിപ്പിടാതെ ചവിട്ടുന്ന ഒരു സ്ഥലമെങ്കിലും വൈറ്റ്ഹൗ സിൽ ഉണ്ടാകണമെന്നില്ല. അതിനാൽ തന്നെ അണുമുക്ത റൂം എന്ന് പറയാൻ അമേരിക്കക്കാരനുണ്ടാവില്ല. അവിടത്തെ പള്ളിയല്ലാതെ. അതേ സമയം നാട് മുഴുക്കെ മുസ്ലിം പള്ളിയുണ്ടെങ്കിൽ അത്രയും മലിനമുക്ത റൂം ഉണ്ട് എന്നാണർത്ഥം. പ്രാർത്ഥിക്കുന്ന സ്ഥലം മലിനമുക്തമാവൽ നിർബന്ധമാണെന്ന് നിയമം വെച്ചത് കൊണ്ടാണ് നിസ്കാരസ്ഥലത്ത് ഷൂ ഇട്ട് ചവിട്ടാതെ വന്നത്. സർക്കാർ സ്ഥാപനങ്ങളിലും കമ്പനികളിലും വീടു കളിലും ഒരു ഹാൾ പ്രാർത്ഥനക്കായി ഒഴിച്ചിടുമ്പോൾ അണുമുക്തമായ ഒരു ഹാൾ അവിടെയുണ്ടെന്ന് സമാധാനിക്കാവുന്നതാണ്. ചെരിപ്പ് കയ റ്റാതെ സൂക്ഷിക്കുന്നു എന്ന് മാത്രമല്ല; നിസ്കാരത്തിൽ സുജൂദ് വരുന്ന തിനാൽ സുജൂദിൽ മുക്ക് നിലംപറ്റുമല്ലോ. ഓരോ ഇഞ്ച് സ്ഥലവും കൂടു തൽ വൃത്തിയുള്ളതും നാറ്റമില്ലാത്തതും ആക്കിവെയ്ക്കാൻ നിർബന്ധി തരാവുന്നു. മറ്റൊരു മതത്തിന്റെ പ്രാർത്ഥനയിലും പ്രാർത്ഥിക്കുന്നവൻ കുടികൊള്ളുന്ന സ്ഥലത്തിന്റെ വാസനയറിയുന്ന രൂപത്തിലുള്ള പ്രാർത്ഥ നയില്ല തന്നെ. ഇസ്ലാമിക നിസ്കാരത്തിലെ സുജൂദ് നിർവ്വഹിക്കുമ്പോൾ പ്രാർത്ഥിക്കുന്നവൻ പ്രാർത്ഥന വേദിയുടെ ഗന്ധമറിയുന്നു. അതുകൊണ്ട് തന്നെ സ്ഥലം കൂടുതൽ വിശുദ്ധിയിൽ സൂക്ഷിച്ചുപോരുന്നു.

മറ്റൊരു പ്രത്യേകത ഇസ്ലാമിക പ്രാർത്ഥന നടത്താൻ ഭൂമിയിലെവി ടെയും പാസ്സുണ്ട് എന്നതാണ്. പള്ളിയാവണമെന്നോ വീട്ടിൽ നിർണ്ണിത റൂമാവണമെന്നോ ഇല്ല.

ഹിന്ദുത്വവും വിശുദ്ധിയും

ഭൂമിയിൽ എവിടെയും പ്രാർത്ഥിക്കാം എന്ന ഇസ്ലാമിന്റെ നയവും ഹിന്ദുസങ്കൽപവും തമ്മിലുള്ള അകലം ശ്രദ്ധേയമാണ്. ഹിന്ദുവിന് ആരാ ധനസ്ഥലം ലഭിക്കണമെങ്കിൽ സ്വൽപം പ്രയാസപ്പെടണം. ആദ്യമായി ദേവീ ദേവന്മാരുടെ വിഗ്രഹങ്ങൾ കൊത്തിയുണ്ടാക്കുകയോ ഉണ്ടാക്കി യത് വാങ്ങുകയോ വേണം. ഇനി പ്രതിഷ്ഠയാണ്. ക്ഷിപ്രസാധ്യം നട ക്കില്ല അത്. വിഗ്രഹത്തിന് ജ്യോത്സ്യന്റെ അംഗീകാരം നേടുകയെന്നത് ഒന്നാം കടമ്പ. ശേഷം തന്ത്രിവന്ന് വിഗ്രഹത്തിൽ ചൈതന്യം ജപിച്ചുക യറ്റലാണ്. ജീവനില്ലാത്ത കല്ലിലും ലോഹത്തിലുമാണ് സാധാരണ കയ റ്റൽ, കല്ല് നിഷേധിക്കാറില്ല. ജീവനുള്ള മനുഷ്യനെ പിടിച്ചിരുത്തി തന്ത്രി ആ മനുഷ്യ ശരീരത്തിലേക്ക് ചൈതന്യം ജപിച്ച് കയറ്റിയതായി കേൾക്കാ റില്ല. ജീവനുള്ള മനുഷ്യൻ ഒരു പക്ഷെ നിഷേധിച്ചെങ്കിലോ, തന്നിൽ ഒന്നും കയറിയതായി അനുഭവപ്പെട്ടിട്ടില്ലെന്ന്! പാവം കല്ല് ഒന്നും നിഷേ ധിക്കാതെ നിന്നുകൊടുക്കുന്നു. ഈ വക യാഥാർത്ഥ്യങ്ങൾ ഇന്ത്യയെ രണ്ട് വർഷത്തിനകം ഹിന്ദുരാഷ്ട്രമാക്കാൻ മുണ്ടുമാറ്റിയവർക്ക് കല്ലുക ടിയായി കിടക്കുന്നു. ആരാധകന്റെ വിഗ്രഹം തിഷ്ഠിക്കുന്നത്ക്ഷേത്രത്തി ലാണെങ്കിൽ പ്രയാസം ഇനിയും കൂടും. വിഗ്രഹത്തെ പീഠത്തിലിരുത്തി 8 സ്ഥാനത്ത് (അഷ്ടബന്ധം) ചായവോ ചെരിവോ കൂടാതെയും ഇളകാതെയും ഉറപ്പിച്ചു ഏഴ് ദിവസം ഇടവിടാതെ മന്ത്രോച്ചാരണം നടത്തുക. അപ്പോഴേ
ചൈതന്യം കയറുകയുള്ളൂ. വിഗ്രഹം ചെരിഞ്ഞാൽ ദേവൻ കോപിക്കുമത്. പ്രദേശമാകെ കുട്ടിച്ചോറാകും. ശിലായുഗം. അവിടെ ശിലവാഴ്ച
എന്നാൽ ഇസ്ലാമികമായ നിയമത്തിൽ ഇത്തരം ധാരണകൾക്കൊന്നും പഴുതില്ല. ഭൂമി എവിടെയും പ്രാർത്ഥനാവേദി തന്നെ. മാലിന്യമുക്തമാ വണം സ്ഥലം എന്ന് മാത്രം. കാരണം, പ്രാർത്ഥിക്കുന്നത് മനുഷ്യനാണ്. അവൻ മാലിന്യത്തിൽ കലരരുത്. ശുദ്ധനായിരിക്കൽ അവന്റെ ആരോ ഗ്യത്തിനാവശ്യമാണ്. ഒരു തരി മണ്ണിലേക്കും ഒരു തൂണിലേക്കും ഈശ്വ രനെ ജപിച്ച് കയറ്റാൻ സാധ്യമല്ല. ഇസ്ലാമിക സമൂഹത്തിന്റെ പള്ളിക ളിലോ അവിടെയുള്ള മിഹ്റാബ്, മിമ്പർ, ഹൗല് ഒന്നാം സ്വഫ് എന്നിവ യിലോ യാതൊരു ദൈവത്തെയും ജപിച്ചുകയറ്റിയിട്ടില്ല. മിഹ്റാബ് എന്നും മണ്ണ് തന്നെ. അതിനൊരിക്കലും ദൈവമാവാൻ കഴിയില്ല. മിമ്പർ മുമ്പ ത്തപോലെ ഇപ്പോഴും മരമായി തുടരുന്നു. വീട്ടിൽ പ്രാർത്ഥിക്കുന്നവൻ വീട്ടിലെ കിച്ചണിൽ പോലും നിസ്കരിക്കാം. നജസില്ലാതിരുന്നാൽ മതി. പാടങ്ങളിലൂടെ നടന്ന് ചെളിയിൽ മത്സ്യം പിടിക്കുന്നവന് വരമ്പിൽ നിസ്ക രിക്കാം. ഖിബ്ല ശരിയാവണം. വുളു വേണം, ഔറത് മറക്കണം. നജ സുണ്ടാവരുത്. ആരാധന വേദിയെക്കുറിച്ചുള്ള ഈ വീക്ഷണവും ഹൈന്ദവ വീക്ഷണവും തമ്മിൽ എന്തുമാത്രം അകലം!.

അമ്പലക്കുളത്തിൽ സ്നാനം കഴിച്ച് പ്രാർത്ഥനക്ക് പോവുന്ന ഹിന്ദു ശുദ്ദി വരുത്തിയാണ് ക്ഷേത്ര നടയിലൂടെ പോവുന്നതെങ്കിലും ക്ഷേത്രവും പരിസരവും പരിശോധിക്കുമ്പോൾ മാലിന്യങ്ങൾക്ക് അകലം കൽപിക്കാ
ത്തതായിട്ടാണ് കാണപ്പെടുന്നത്. മൂത്രത്തിന് അന്യത കൽപ്പിക്കാത്ത കാലത്തോളം കുളം എത്ര വലുതായിട്ടും സമൂഹം ശുദ്ധരാവില്ല. വെള്ളവും ഇരുത്തവുമില്ലാത്ത പരസ്യമൂത്രമൊഴിപ്പ് സംസ്കാരമാണ് യൂറോപ്യന്റേതും ഹൈന്ദവന്റെതും എന്നതുകൊണ്ട് നമ്മുടെ റെയിൽവെ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റുകൾ മൂത്രപ്പുരകളാൽ ദുർഗന്ധവൽക്കരിക്ക പ്പെടുകയും കൊതുകുവൽകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിൽ ഒട്ടും മോശമല്ല ക്ഷേത്രപരിസരവും. ബസ് സ്റ്റാന്റിലെ നാലുഭാഗത്തും ഒരു മറ യുമില്ലാതെ നിന്ന് മൂത്രമൊഴിക്കുന്ന ഡ്രൈവർമാരും കണ്ടക്ടർമാരും ഭാര തത്തിന്റെ ശാപമായി മാറിക്കൊണ്ടിരിക്കുന്നു. അതായത് ഭാരതാംബയെ എങ്ങനെയും ദ്രോഹിക്കുകയെന്നതാണ് ആർഷഭാരതീയന്റെ ധർമ്മം. ഒരു നിശ്ചിത കേന്ദ്രത്തിൽ മാത്രം എല്ലാവരും മൂത്രമൊഴിക്കുകയും അതപ്പോൾ വൃത്തിയാക്കകപ്പെടുകയും മൂത്രം അതിനായി ഒരുക്കിയ അടക്കപ്പെട്ട കുഴി കളിൽ കേന്ദ്രീകരിപ്പിക്കുകയും ചെയ്താൽ ബസ് സ്റ്റാന്റിലെ ബാക്കി ഓരോ ഇഞ്ച് സ്ഥലവും മുസ്ലിമിന് പ്രാർത്ഥന നടത്താൻ പറ്റുന്ന രൂപ ത്തിൽ അണുമുക്തമായി കിടക്കുമായിരുന്നു. കേവലം ഒരു പേപ്പർ വിരിച്ചും അവന് ബസ് സ്റ്റാന്റിൽ വെച്ച് നിസ്കരിക്കാം. ഇതറിയുന്ന മുസ്ലിം ഭൂമിയെ മലിനമാക്കുന്നത് സൂക്ഷിച്ചാണ് നിശ്ചിത സ്ഥലത്ത് മാത്രം വിസർജ്ജനം നടത്തുന്നത്.

ക്രൈസ്തവതയിൽ

جعلت لى الأرض كلها مسجدا

ഭൂമി മുഴുക്കെ എനിക്ക് പള്ളി ആക്കപ്പെട്ടിരിക്കുന്നു എന്ന് നബി(സ) പറഞ്ഞു. ഇതിന്റെ സാരം ഭൂമിയിലെ ഓരോ ഇഞ്ച് ഭൂമിയും നിസ്കരി ക്കാൻ കൊള്ളുന്നതാണ് എന്നാണ്. നിസ്കരിക്കണമെങ്കിൽ സ്ഥലം നജസ് മുക്തമാകണം. അപ്പോൾ മലിനമുക്തമാക്കിവെച്ചാൽ എവിടെയും നിസ്കരിക്കാമല്ലോ എന്നറിയുന്നതോടെ വീട്ടിലെയും മറ്റും എല്ലാ റൂമു കളും മലിനമുക്തമാക്കിവെക്കുന്നതിൽ താമസക്കാരും ജോലിക്കാരും ശ്രദ്ധ ചെലുത്തും. ഇതോടെ മനുഷ്യന്റെ പ്രവർത്തന മേഖലയിൽ ഏറെ സ്ഥലവും മലിനമുക്തമായിക്കിടക്കുന്നു. ഇതാവട്ടെ, ആരോഗ്യരക്ഷക്ക് നിർബന്ധവുമാണല്ലോ. ഈ ആരോഗ്യവിപ്ലവം സൃഷ്ടിച്ചത് നിസ്കാര മാണ് എന്ന് നാം മനസ്സിലാക്കി. നായക്കും പന്നിക്കും ഇതോടെ പ്രവേ ശന സ്വാതന്ത്ര്യം പരിമിതപ്പെട്ടു. ഇസ്ലാമികേതര സമൂഹത്തിൽ അവരണ്ടും ഭൂമി മലിനമാക്കി വിലസുന്നു. ക്രിസ്ത്യൻ പള്ളിയ്ക്കകത്തും ക്ഷേത്രത്തിനുള്ളിലും അമേരിക്കൻ പ്രസിഡന്റിന്റെ പ്രൈവറ്റ് റൂമിലും വൈറ്റ് ഹൗസിലും വളർത്തുപട്ടിക്ക് കിടന്നുരുളാം. തന്റെ ശരീരത്തിൽ നിന്ന് നിലമാകെ വലിയ തോതിൽ അണുപ്രസരണം സൃഷ്ടിച്ചുകൊണ്ട്. അതേസമയം ഒരു മുസ്ലീം ഫഖീറിന്റെ വീട്ടുമുറ്റം പോലും നായക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടാവും. അണുബാധ ഭയന്ന് ഹാ!. എന്തൊരു ആരോഗ്യവിപ്ലവം!! എന്നപോലെ തന്നെ ഇസ്ലാമികേതര സമൂഹത്തിൽ വിരകളുടെ പര്യായമായ – സർവ്വ രോഗ സംഭരണിയായ പന്നിക്ക് തഴച്ച് വളരാം. ചെളിയും മലവുമായിക്കഴിയുന്ന ഈ ജീവിയെ പുൽകാൻ ചളി ഹൃദയർക്കേ കഴിയൂ. ക്രിസ്ത്യാനികൾക്ക് ഏറെ പ്രിയങ്കരം ഈ നികൃഷ്ട ജീവിയാണ്. ഹിന്ദുബുദ്ധമത വിശ്വാസികളും നന്നായി പന്നിമാംസം ഭൂജി ക്കുന്നു. അതുകൊണ്ടുതന്നെ വീട്ടിൽ അവ വളർത്തപ്പെടുന്നു. വിമാന കമ്പനികൾ വിമാനത്തിൽ വിതരണം ചെയ്യുന്ന ആഹാരത്തിൽ പന്നി മാംസം വെക്കുന്നു. വൻകിട ചെറുകിട ഹോട്ടലുകളിലെ പ്രധാനഭോജ്യം പന്നി മാസമായിരിക്കുന്നു. മനുഷ്യർ കൂട്ടത്തോടെ ചെളി ഹൃദയരായി ക്കൊണ്ടിരിക്കുകയാണെന്നാണ് ഈ വ്യാപനം തെളിയിക്കുന്നത്. യൂറോ പ്യന്മാരാണ് ഏറെ മുന്നിൽ – അഥവാ ക്രിസ്ത്യാനികൾ. ക്രിസ്ത്യാനി കൾ ഏതു യേശുവിനെ ആരാധിക്കുന്നുവോ ആ യേശു ഇനി വരുമ്പോൾ ആദ്യമായി ചെയ്യുന്ന ജോലികളിൽ കുരിശ് തകർക്കലും പന്നിവേട്ടയും പെടുന്നു. നായയെ കൊല്ലാതെ പന്നി വേട്ടക്ക് പ്രാധാന്യം കൽപ്പിച്ച തിൽ നിന്ന് ക്രിസ്ത്യൻ ലോബിയോട് അദ്ദേഹത്തിനുള്ള വെറുപ്പ് അള ക്കാം. കോഴി വളർത്തൽ കേന്ദ്രം പോലെ ധാരാളം പന്നിവളർത്തൽ കേന്ദ്രം നടത്തുന്നവരാണ് ക്രിസ്ത്യാനികൾ. ഇവയത്രയും നശിപ്പിക്കൽ ആരോഗ്യരക്ഷക്ക് അനിവാര്യമത്രെ. നിസ്കാരബോധമുള്ളവർക്കേ ആ ചിന്ത വരുള്ളൂ. ഈസാ നബി(അ) നിസ്കാരത്തിന് ഇമാമായി നിന്നു കൊണ്ടാണ് ഇവിടെ ഭരിക്കാൻ പോവുന്നത്. ഇടയ്ക്ക് പറയട്ടെ വിമാ നത്തിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യുമ്പോൾ പൊതിക്കകത്തുള്ള പന്നിമാംസക്കഷ്ണങ്ങൾ മാറ്റി നിർത്തി ബാക്കിഭാഗം ആഹരിക്കാൻ പറ്റുമോ? നജസായ മാംസക്കഷ്ണങ്ങൾ ആ പൊതിക്കകത്തുള്ള മറ്റു വസ്തുക്കളിൽ തൊട്ടുപോയെങ്കിൽ അവയൊന്നും ഭക്ഷിക്കാൻ പാടില്ല. അണുബാധ തന്നെ കാരണം. അപ്പോൾ തന്റെ എയർലൈൻസ് ഹലാൽ ഭക്ഷണമോ വിതരണം ചെയ്യുകയുള്ളൂ എന്ന് ഉറപ്പില്ലാത്ത യാത്രക്കാരൻ ചെയ്യേണ്ടത് വെജിറ്റേറിയൻ ഫുഡ്സിന് ഓർഡർ നൽകുകയാണ്.

മദ്യത്തിനെതിരെ

നായ – പന്നിയെ അകറ്റുക വഴി വിരകളെയും വൈറസുകളെയും അക റ്റു നിസ്കാരം. ഇതൊരു ആരോഗ്യവിപ്ലവമാണെങ്കിൽ നിസ്കാരം നടത്തുന്ന മറ്റൊരു ആരോഗ്യ വിപ്ലവമാവുന്നു മദ്യവർജ്ജനം. മദ്യം മാലി ന്യമാകുന്നു. നിസ്കാരവും മാലിന്യവും ഒത്തുപോവില്ല. മദ്യം വിള പുന്ന സൽക്കാരം ഇതോടെ നിൽക്കുന്നു. മൂത്രം മാറ്റിനിർത്തുന്നപോലെ മനുഷ്യൻ മദ്യവും മാറ്റിനിർത്തുന്നു. തൊടുന്നില്ല കുടിക്കുന്നില്ല – തന്റെ ശരീരത്തിൽ നിന്ന് പുറത്തുവരുന്നതായതിനാൽ കഴുകി വൃത്തിയാക്കാൻ മാത്രം സ്പർശിക്കുന്നു. മൂത്രത്തിന്റെ അതേ രൂപത്തിൽ മദ്യകുപ്പിയെയും കാണുന്ന ഒരു സമൂഹത്തിൽ ആരോഗ്യം ഭേദം എന്ന് പറയേണ്ടതില്ലല്ലോ. നിസ്കാരം ഉപേക്ഷിക്കുന്ന വീട്ടുകാർ മാലന്യങ്ങളുമായി അകലം കൽപ്പി ക്കുന്നതിൽ ബദ്ധശ്രദ്ധരാവുന്നില്ല. മദ്യവും മൂത്രവും നായയും അവർക്ക് അകലെയല്ല. വീട്ടിലെ മുറികൾ ശുദ്ധമാക്കിവെക്കില്ല. വൃത്തികെട്ട ജീവിതം നയിക്കുന്ന അവർ സ്വശരീരങ്ങളെ കൊല്ലാതെ കൊല്ലുകയാ വീട്ടിൽ ക്ലീനിംഗിന് ആളെ വെച്ചു എന്നതുകൊണ്ടോ മാർബിൾ പതിച്ചു അലങ്കരിച്ചത് കൊണ്ടോ ഡസ് ദിവസേന വാഷിംഗ് മെഷീനിൽ കഴുകിയതുകൊണ്ടോ തറയിൽ വിലകൂടിയ കാർപെറ്റ് വിരിച്ചതുകൊണ്ടോ ഒരു വീട്ടുകാർ അണുമുക്തരാവുന്നില്ല. മാലിന്യ സഹചാരികളല്ലാതാവു ന്നില്ല മൂത്രിച്ചാൽ കഴുകാതെ നടക്കുന്ന മാതാപിതാക്കളും കുട്ടികളും ഏതു വി.ഐ.പി.കളായാലും ശിലായുഗ മനുഷ്യനെക്കാളും ഒരിഞ്ച് പുരോഗതി വരിച്ചിട്ടില്ല എന്നപോലെ വിലകൂടിയ മദ്യം മാത്രം കഴിക്കുന്ന വി.ഐ.പി. കളും വാറ്റുചാരായം സേവിക്കുന്ന ആദിവാസിയെക്കാളും ഒരിഞ്ച് പരി ഷ്കാരിയല്ല. വമ്പൻ ഹോട്ടലുകളിൽ റൂമെടുക്കുന്നവരിലധികപേരും ആദി വാസികളേക്കാൾ പിന്നിൽ.

പള്ളികൾ ആരോഗ്യ കേന്ദ്രങ്ങൾ WTO

നിസ്കാരം ആരോഗ്യദായകമായ ഒരു മത ചടങ്ങാണ്. ആരോഗ്യമെ ന്നത് സാമൂഹ്യപ്രശ്നമാണെന്ന് ഓർക്കണം. വ്യക്തിയുടെ ആരോഗ്യ ത്തിന് സാമൂഹ്യാന്തരീക്ഷവുമായി ബന്ധമുണ്ട്. സാമൂഹ്യതലം മോശ മാവുമ്പോൽ വ്യക്തി രോഗിയാവുന്നു. ആരോഗ്യപരമായി സാമൂഹ്യതലം മെച്ചപ്പെടുത്തുന്നതിൽ പ്രഥമഘട്ടമാണ് ജലസേചനം. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം അവികസിത രാജ്യങ്ങളിലെ ആരോഗ്യ സ്ഥിതി ആ രാജ്യങ്ങളിലെ വാട്ടർ ടാപ്പുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു എന്നാണ്. കോഴിക്കോട് സിറ്റിയിൽ 24 മണിക്കൂറും ജനം ഇടപ കുന്ന ഒരു പ്രധാന കേന്ദ്രമാണല്ലോ കെ.എസ്.ആർ.ടി.സി. സ്റ്റാന്റ്. ഒരു ദിവസം ഈ കേന്ദ്രം ഉപയോഗിക്കുന്നവരുടെ എണ്ണം 5 അക്കത്തിൽ കുറ യില്ല. ഇതിന്റെ അഞ്ചിലൊന്ന് പേർ ഉപയോഗിക്കുന്ന മറ്റൊരു സാമൂഹ്യ കേന്ദ്രമാണ് നഗരത്തിലെ ഒരു നിസ്കാര പള്ളി. ഈ രണ്ട് സാമൂഹ്യ പ്രാധാന്യമർഹിക്കുന്ന കേന്ദ്രങ്ങളെയും ലോകാരോഗ്യ സംഘടനയുടെ മേൽപറഞ്ഞ അഭിപ്രായപ്രകാരം തുലനം ചെയ്യുക. രാജ്യത്തെ ആരോ ഗ്യസ്ഥിതി ആ രാജ്യത്തെ വാട്ടർ ടാപ്പുകളുടെ എണ്ണത്തെ ആശ്രയിച്ചിരി ക്കുന്നു. രണ്ട് കേന്ദ്രങ്ങളിൽ വെച്ച് ആരോഗ്യപരമായി മെച്ചപ്പെട്ട കേന്ദ്രം ഏതാണ്?
കെ.എസ്.ആർ.ടി.സിയിൽ എത്ര വാട്ടർ ടാപ്പ് ഫിറ്റ് ചെയ്തി ട്ടുണ്ട് എന്ന് അവിടുത്തെ മാനേജർ പറയട്ടെ. പള്ളി കമ്മിറ്റി എത്ര ഫിറ്റ് ചെയ്തിട്ടുണ്ടെന്ന് അവിടത്തെ മുഅദ്ദിൻ പറയട്ടെ.

കെ.എസ്.ആർ.ടി.സിയുടെ മൂത്രപ്പുരയിൽ കയറി മൂത്രമൊഴിച്ച് കുട ഞ്ഞുനടക്കുന്നവർ പട്ടണത്തിലൂടെ തിരക്കിട്ട് നടക്കുമ്പോഴാണ് ചർച്ച് നട -അമ്പലനട കാണുന്നത് എന്ന് വെക്കുക. എങ്കിൽ അയാൾക്ക് അതേ രൂപത്തിൽ നടയിൽ കയറി ദൈവത്തിനുള്ളത് ദൈവത്തിന് നൽകാം. തൊഴുത് ആരാധിക്കാം. തൊഴുത് വണങ്ങുന്ന കേന്ദ്രത്തെയും ഒരു സാമൂഹ്യ കേന്ദ്രമായി കാണണമല്ലോ. ആ കേന്ദ്രത്തിൽ കയറാനും വാട്ടർ ടാപ്പ് കാണണമെന്നില്ല.

ഹാ! ചിന്തകരേ! വരൂ! നമ്മുടെ മുമ്പിലിതാ 3 സാമൂഹ്യകേന്ദ്രങ്ങൾ തലയുയർത്തിനിൽക്കുന്നു. ഒന്ന്, മുസ്ലിം ആരാധാനാലയം. രണ്ട് സർക്കാർ സാമൂഹ്യകേന്ദ്രം. മൂന്ന് അമുസ്ലിം ആരാധനാലയം. ഈ മുന്നിലേതാണ് ആരോഗ്യദായകം എന്ന് ലോകാരോഗ്യ സംഘടന പറയ ട്ടെ. എത്രമാത്രം ആളുകൾക്ക് ശുദ്ധജലം നൽകാൻ പറ്റുന്നു എന്നതിനെ ആശ്രയിച്ചാണ് ആരോഗ്യം മെച്ചപ്പെടുന്നത് എന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞതിന്റെ സാരം. കുടിക്കാനും കുളിക്കാനും കഴുകാനും മാത്രമാണ് – അംഗസ്നാനത്തിനും മൂത്രപ്പുരയിലുപയോഗിക്കാനുമല്ല ലോകാരോഗ്യ സംഘടനയുടെ ജലസേചന പദ്ധതികൊണ്ട് ഉദ്ദേശിച്ചത് എന്നൊരാൾ എതിർവാദം വെക്കുന്നുവെങ്കിൽ പ്രസ്തുത മൂന്ന് ആവശ്യ ത്തിനുമായി ജലം വിതരണം ചെയ്യുന്നതിൽ നിസ്കാരത്തിന് വലിയ പങ്കു വഹിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കാണാം. കാരണം, എവിടെ പള്ളിയുണ്ടോ അവിടെ ഒരു കിണർ, അല്ലെങ്കിൽ വലിയ വാട്ടർടാങ്ക്, പമ്പുസെറ്റ് ഇതാണ് നാം കാണുന്നത്. വെള്ളത്തിന്റെ കാര്യം ചിന്തിക്കാതെ പള്ളിയുടെ പണി തുടങ്ങുന്നു പോലുമില്ല. ഒരു കിണറോ ടാങ്കോ നിലവിൽ വരുന്നതോടെ അതിൽനിന്ന് വെള്ളമുപയോഗിക്കുന്നത്. അംഗസ്നാനത്തിന് മാത്രമല്ല ല്ലോ. കുടിയ്ക്കാനും കുളിയ്ക്കാനും കഴുകാനും വെള്ളമുപയോഗിക്കുന്നു.

ചുരുക്കത്തിൽ ലോകത്ത് മുസ്ലിംകൾ പെരുകുന്നതിനനുസരിച്ച് ഓട്ടോമാറ്റിക്കായി പള്ളികൾ പെരുകും. പള്ളികൾ പെരുകുമ്പോൾ ഓട്ടോ മാറ്റിക്കായി കിണറുകൾ പെരുകും. കിണറുകൾ പെരുകുമ്പോൾ ജലസേ ചനപദ്ധതി നടപ്പാവുന്നു. ആരോഗ്യം മെച്ചപ്പെടുന്നു. ഇനി യുക്തിവാദി കളുടെ സംഖ്യ ലോകത്ത് പെരുകുന്നു എന്ന് വെക്കുക. കിണറുകൾ പെരുകാൻ വകുപ്പുണ്ടോ? ഹൈന്ദവരുടെയും ക്രിസ്ത്യാനികളുടെയും എണ്ണം പെരുകുന്നതിന്റെ പേരിൽ കിണറുകൾ പ്രാർത്ഥന വഴി പെരുകു ന്നുണ്ടോ? പ്രാർത്ഥനയും വെള്ളവും തമ്മിൽ ഇങ്ങനെ അഭേദ്യമായി ബന്ധിപ്പിച്ചതിന്റെ പിറകിൽ ഒരു വലിയ സാമൂഹ്യ പ്രശ്നവും ആരോഗ്യ മാനവും ഉണ്ട് എന്ന് നാം മനസ്സിലാക്കി. ഇന്ത്യയിൽ 60 കോടിയിലേറെ ജനത ഗ്രാമങ്ങളിലാണ് വസിക്കുന്നത് എന്ന കാര്യം ഇതോടെ ചേർത്തു വെക്കണം. അവിടെയാകട്ടെ 50 ശതമാനം ആളുകൾക്കു പോലും ശുദ്ധ ജലം എത്തിക്കാൻ നമുക്ക് കഴിഞ്ഞിട്ടുമില്ല. ഇന്ത്യയിൽ പള്ളികൾ വര ട്ടെ. വെള്ളം വരും. പള്ളികൾ തകർത്താൽ ശുദ്ധജലം മുടങ്ങും.

അംഗസ്നാനം

കുളി എന്നത് വലിയ അശുദ്ധിയിൽ നിന്ന് (ആർത്തവം നിലക്കുക, പ്രസവരക്തം നിലക്കുക, ഇന്ദ്രിയം പുറപ്പെടുക, സംഭോഗം ചെയ്യുക, മരണം ഇവ ഉണ്ടായാൽ) മുക്തമാവാനുള്ള മാർഗ്ഗമാണ്. എന്നാൽ ചെറിയ അശുദ്ധിയിൽ നിന്ന് (ബുദ്ധിയുടെ വകതിരിവ് നഷ്ടപ്പെടും വിധം നിദ്ര, മുൻ പിൻ ദ്വാരങ്ങളിലൂടെ ഇന്ദ്രിയമല്ലാതെ വല്ലതും പുറപ്പെടുക, മുൻക യ്യിന്റെ ഉൾഭാഗം കൊണ്ട് മനുഷ്യന്റെ ഗുഹ്യസ്ഥാനം സ്പർശിക്കുക, അന്യ സ്ത്രീ-പുരുഷന്മാരുടെ തൊലി തമ്മിൽ സ്പർശിക്കുക ഇവ ഉണ്ടായാൽ) മുക്തമാകാനുള്ള മാർഗ്ഗമാണ് അംഗസ്നാനം (വുളൂ). ഇതിന്റെ ഫർളാ യതും സുന്നത്തായതുമായ ചടങ്ങുകളുണ്ട്. നിയ്യത്ത്, മുഖം കഴുകൽ, രണ്ട് കൈ മുട്ട് ഉൾപ്പെടെ കഴുകൽ, തല തടവൽ, രണ്ട് കാൽ നരിയാണി ഉൾപ്പെടെ കഴുകൽ, ക്രമാനുസരണമാവൽ ഇവ ഫർളാണ്. നിർബന്ധ മായ കഴുകലും തടവലും ആരോഗ്യത്തിന്റെ ഭാഗമാണെന്ന് മനസ്സിലാ ക്കാൻ ഏറെ ചിന്തിക്കേണ്ടതില്ല. ഉറക്കിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ക്ഷീണമുണ്ടാവാറുണ്ട്. ഉന്മേഷം കിട്ടാൻ മുഖവും കൈകാലുകളും കഴുകുകയെന്നത് സർവ്വസാധാരണയാണ്. അതേ, ഉറക്കം കൊണ്ടുവന്ന ക്ഷീണം തീർക്കാൻ ആരോഗ്യദായക മതമായ ഇസ്ലാം നിസ്കാരത്തി ലൂടെ വുളൂ പാസാക്കുന്നു.

എയ്ഡ്സ് രോഗം വ്യാപിക്കുന്നത് വേശ്യകളുമായുള്ള ലൈംഗിക ബന്ധത്തിൽ നിന്നാണെന്ന വസ്തുത അവലോകനം ചെയ്തതിൽ നിന്ന് ഭാര്യഭർത്താക്കന്മാർ തമ്മിൽ ലൈംഗിക ബന്ധം പുലർത്തിയാൽ എയ്ഡ്സ് വരില്ലെങ്കിലും രണ്ട് ലിംഗങ്ങൾ തമ്മിലുള്ള ഉരസൽ അണു കൈമാറ്റ പ്രക്രിയയാവുകയാൽ കുളി നിർബന്ധമാണെന്ന് നാം നേരത്തെ പറഞ്ഞു. മൂത്രമടക്കമുള്ള പല വിഷജലവും പുറത്തുവരുന്ന ദ്വാരമാണ് മുൻദ്വാരം, മലം പുറത്തുവരുന്ന ദ്വാരമാണ് പിൻദ്വാരം. ഈ രണ്ട് മേഖ ലയിലും എത്ര കഴുകിയാലും സൂക്ഷ്മ ജീവികൾ തളംകെട്ടി നിൽക്കാൻ സാധ്യതയുണ്ട്. മലമൂത്ര വിസർജ്ജനം കഴിഞ്ഞ് കൈ വൃത്തിയാക്കി വരുന്ന ഹോട്ടൽ തൊഴിലാളികളും കുടുംബിനികളുമാണ് സമൂഹത്തിൽ രോഗാണു വ്യാപനത്തിന് കാരണമാവുന്നതെന്ന് ഡോക്ടർമാർ പറയാ റുണ്ട്. സോപ്പ് ചേർത്ത് കൈ കഴുകാതെ അവർ രാവിലെ മാവ് കുഴ ക്കാൻ പുറപ്പെടുന്നു എന്നതാണ് ഡോക്ടർ കാണുന്ന കുറ്റം. ഇതിൽ നിന്ന് ഗ്രഹിക്കാം, ഈ ദ്വാരങ്ങളിൽ നിന്ന് പുറപ്പെടുന്ന ക്രിമികളുടെ സ്വഭാവം. മുൻദ്വാരവും പിൻദ്വാരവും സോപ്പിട്ടു കഴുകാറില്ലല്ലോ. കഴു കിയാൽ തന്നെ ആ ദ്വാരമുഖങ്ങളും പരിസരവും അപായ മേഖലകളാ ണ്. അവിടം സ്പർശിക്കുന്നത് കൈപ്പത്തികൊണ്ടാകുമ്പോൾ അപകടം വലുതാവുന്നു. ചെറിയൊരംഗത്തിന് വേണ്ടി ഏറ്റവും കൂടുതൽ എല്ലു കളും പേശികളും നീക്കിവെക്കപ്പെട്ടിട്ടുള്ള ചിത്രം ശരീരത്തിൽ കൈപ്പ ത്തിയിലല്ലാതെ മറ്റെവിടെയും കാണില്ല. വാസ്തവത്തിൽ 27 എല്ലുകൾ, 20 പേശികൾ, കൂടാതെ 17 പേശികൾ ഭൂജത്തിൽ സ്ഥിതിചെയ്യുന്നു. അവ വിരലുകളെയം പത്തിയെയും സഹായിക്കുന്നു. വിരലുകളുടെ ചർമത്തിൽ ആയിരക്കണക്കിന് നാഡിയുഗങ്ങൾ ചതുരശ്ര സെന്റിമീറ്ററിൽ കുതതിനി റച്ചിരിക്കുന്നു. ശരീരത്തിൽ ഏറ്റവും സംവേദന ക്ഷമമായ ഭാഗം വിരലു കളായത് ഇതുകൊണ്ടാണ്. ഈ നാഡീയഗങ്ങളാണ് വിരലുകളെ അന്ധ രുടെ കണ്ണുകളാക്കിയത്. വിരലുകൾ കൊണ്ട് അവർ വായിക്കുന്നു. അടച്ച് പിടിച്ച കൈ തുറക്കാൻ മറ്റൊരാൾ ശ്രമിച്ചാൽ പ്രയാസമാണ്. കൈബല മാണത്. അഥവാ കൈപ്പത്തി ശക്തികേന്ദ്രമാണ്. ഈ കേന്ദ്രത്തിലേക്ക് രണ്ട് അപകടമേഖലയിൽ നിന്ന് അണുബാധയുണ്ടായാൽ മറ്റ് ശരീര ഭാഗ ങ്ങളിലേക്ക് വളരെ പെട്ടെന്ന് അതെത്തിച്ചേരും. കാരണം ശരീരത്തിലെഏറ്റവും ക്രിയാത്മ അംഗം കൈകളാകുന്നു. എവിടെ ചൊറിഞ്ഞാലും ഓടാ നുള്ളത് കൈ ആണെന്നോർക്കണം. തത്സമയം കൈപ്പത്തിയിൽ അണു ക്കളുണ്ടെങ്കിൽ എന്തായിരിക്കും സ്ഥിതി? അപകടം തന്നെ, ഇതൊഴിവാ ക്കണം ഒഴിവാക്കാൻ ഇതാ നിസ്കാരം പദ്ധതികളുമായി വരുന്നു. പദ്ധതി വുളൂ മുറിഞ്ഞതായി പ്രഖ്യാപിക്കലും പുതിയ വുളൂവിന് ഉത്തരവിടുകയും തന്നെ. അതോടെ വ്യക്തി വെള്ളം തിരക്കുകയായി. അംഗസ്നാനം വരുത്തുകയായി. വെള്ളം കിട്ടിയില്ലെങ്കിൽ മണ്ണ് പുരട്ടിയെങ്കിലും (തയ മും) വൃത്തിയാക്കും.

മുൻ പിൻ ദ്വാരത്തിലൂടെ വല്ലതും പുറപ്പെടുന്ന പക്ഷം വുളൂ മുറിയു ന്നതാണ്. പ്രസ്തുത മേഖലയിൽ സ്പർശനം കൊണ്ടുതന്നെ വുളു മുറി യാൻ മാത്രം വകയുണ്ടെന്ന് നാം മനസ്സിലാക്കിയ സ്ഥിതിക്ക് അവിടങ്ങ ളിലൂടെ വല്ലതും പുറപ്പെട്ടാൽ അംഗസ്നാനം വരുത്തണമെന്ന് പറയേ ണ്ടതില്ല. ഇന്ദ്രിയമല്ലാത്ത ഏത് തടി പുറപ്പെടുന്നതും മാലിന്യമായിരി ക്കും. മാലിന്യം പുറപ്പെട്ടാൽ കഴുകണം. കഴുകി വൃത്തിയാക്കാൻ – കല്ലുകൊണ്ട് ശുചിയാക്കാൻ – കൈസഹായം വേണം. ഇതോടെ കൈകൾ അപകട മേഖയിലെത്തി വൃത്തികേടായി. ഇനി കൈകൾ അവിടെയെ ത്താതെ മറ്റൊരാളുടെ സഹായത്തിലാണ് രോഗി ശുചിയാക്കിയതെങ്കിലും മാലിന്യങ്ങൾ പുറത്തുവന്നത് കൊണ്ടുതന്നെ താൻ അംഗസ്നാനം ചെയ്യാൻ ബാധ്യസ്ഥനായി. കാരണം, ചെറുതോ വലുതോ ആയ ഏതു തരം മൈൻ പൊട്ടിത്തെറി, ബോംബു പൊട്ടിത്തെറി, ഗ്യാസ് പൊട്ടിത്തെ റി, ഭോപ്പാൽ ദുരന്തം, അഗ്നി പർവ്വത പൊട്ടിത്തെറി ഉണ്ടായാലും ഗവൺമെന്റ് ഉടൻ ജാഗരൂകമാവുകയും അണുബാധയൊഴിവാക്കുന്നതിന് പ്രതിരോധ വാതകം അടിക്കുകയോ കണ്ണീർവാതകം പ്രയോഗിക്കുകയോ വേണ്ടതാണ്. ഏറ്റവും ചെറിയ കൈബോംബു ചീറ്റിയാലും പോലീസ് ജാഗ്രതൈ. പൊട്ടിത്തെറിച്ചത് ആലപ്പുഴയിലാണെങ്കിലും പ്രത്യേക രക്ഷാ നടപടി സ്വീകരിക്കുക കൊച്ചി എണ്ണ സംസംകരണ ശാലയിലായിരിക്കും. തീപ്പിടുത്തമുണ്ടായാൽ തൊട്ടടുത്ത ട്രാൻസ്ഫോർമറിനെയാവും കൂടു തൽ ശ്രദ്ധിക്കുക. റെയിൽവെ സ്റ്റേഷനിൽ പടക്കം പൊട്ടിയാൽ പോലും പരിസരം വെള്ളമടിച്ചു തണുപ്പിച്ചെടുക്കുന്ന സർക്കാർ നടപടി വേണ്ടാ ത്തതാണെന്നാണ് പുത്തൻവാദികളുടെ മതം. വുളൂ ഉള്ളവന്റെ കീഴ്വായു ചോർച്ച പ്രശ്നമാക്കാനില്ലെന്നവർ പറയുന്നു. അവർക്ക് വുളൂ മുറിയണ മെങ്കിൽ ശബ്ദമോ നാറ്റമോ ഉള്ള കീഴ്വായു ചോർച്ച വേണം പോലും. ഭോപ്പാലിൽ നിന്ന് ചെറിയ ഗ്യാസ് ചോർച്ച പ്രശ്നമാക്കാനില്ലെന്നാണ്
ഇവർ പറയുന്നത്. ഇവർ മാനുഷിക വാദികളോ അതോ മനുഷ്യനെ കൊല്ലുന്ന കുത്തക കമ്പനി വക്താക്കളോ! കുക്കിംഗ് ഗ്യാസ് കുറ്റിയിൽ വാസനയില്ലാതെയും ശബ്ദമില്ലാതെയും ഗ്യാസ് ചോർച്ച നടക്കുന്നുണ്ട ന്നറിഞ്ഞാൽ കിച്ചണിൽ ഇവരുടെ ഭാര്യമാർ കൂളായി നിൽക്കുകയാണോ വേണ്ടത്? എവിടെ തീ കണ്ടാലും ഉടൻ തീ വരുന്നതിനെ പ്രതിരോധി ക്കുന്ന വാതകം ചീറ്റുന്നതിന് എല്ലാ ഫ്ളാറ്റുകളിലും തുമ്പികൈകൾ സ്ഥാപിച്ചുകൊണ്ടാണ് ഇന്നത്തെ ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണം. തുമ്പിക്കൈകളില്ലാതെ ലൈസൻസില്ല. തീ പുറപ്പെട്ട സ്ഥലത്തേക്കടി ക്കാനല്ല തുമ്പിക്കൈകൾ, വിമാനം ഇറങ്ങിക്കൊണ്ടിരിക്കുമ്പോൾ ജീവ നക്കാർ വിമാനത്തിന്റെ ഉൾഭാഗം ഇരുസൈഡിലും വാതകം ചീറ്റുന്ന കരു തൽ നടപടി തീവന്ന സ്ഥലം ചികിത്സിക്കുകയല്ല എന്നറിയാമല്ലോ. ചുരു ക്കത്തിൽ പലപ്പോഴും പുറപ്പാട് സ്ഥലത്താവില്ല പ്രതിരോധം. കീഴ്വായു പുറപ്പെട്ടാലും പ്രതിരോധ നടപടി ബാഹ്യാവയവങ്ങളിലായത് ഇങ്ങനെ യാണ്. അത് തികച്ചും യുക്തിപരമായിരിക്കുന്നു. ആരോഗ്യപരമായ നിർദ്ദേ ശമായിട്ടുണ്ട്.

വുളൂ മുറിയുന്ന മറ്റൊരു കാരണം മുതിർന്നവരായ അന്യസ്ത്രീ – പുരു ഷന്മാരുടെ തൊലി തമ്മിൽ സ്പർശിക്കുകയെന്നതാണ്. എന്തുകൊ ണ്ടാണ് ഈ സ്പർശനത്തിൽ വുളൂ മുറിയുന്നത്? അതിൽ ആരോഗ്യ പ്രശ്നം ഉണ്ടോ? നമുക്ക് പരിശോധിക്കാം. നമ്മുടെ ചർമ്മത്തിൽ ഏറ്റ വുമധികമുള്ളത് നാഢീയാഗങ്ങളാണ്. ശരീരത്തിലെ ഏറ്റവും വലിയ സംവേദനാവയവമാണ് ചർമം. സ്പർശനമുണ്ടുവുമ്പോൾ നാഡിയാഗ ങ്ങൾ ഉത്തേചിതമാകുന്നു. ഈ ഉത്തേചനത്തിന്റെ ആവേശങ്ങൾ ഏതെ ങ്കിലും ഒരു സുഷുമ്നാനാഡി വഴി തലച്ചോറിൽ എത്തുമ്പോഴാണ് നാം സ്പർശനം അറിയുന്നത്. ഇതോടെ വൈകാരിക വൈദ്യുതി പ്രവാഹ ത്തിന് കേളികൊട്ടായി. വിവാഹബന്ധം നിരോധിക്കപ്പെട്ടവരോ ഇളം പ്രായ ത്തിലുള്ളവരോ ആണ് സ്പർശനത്തിലെ മെമ്പർമാരെങ്കിൽ അവിടെ വൈകാരികതരംഗം പ്രവഹിക്കുന്നില്ല. വൈകാരിക തരംഗങ്ങൾ പ്രവ ഹിക്കുകയെന്നാൽ ശരീരം ചൂടാവുക എന്നുതന്നെ അതിന്റെ സാരം. പര സ്പരം തൊടാൻ പാടില്ലാത്ത രണ്ട് വയറുകൾ തമ്മിൽ എവിടെവെച്ച് സ്പർശിച്ചുപോയാലും ഉടൻ അനർത്ഥം വരും. ബോധ്യപ്പെട്ട ഉടനെ അതി നെതിരെ നടപടി സ്വീകരിക്കണം. സ്പർശിച്ച സ്ഥലം വേർപ്പെടുത്തിയും അവിടെ വയറു നേരെയാക്കിയും മാത്രമല്ല നടപടി സ്വീകരിക്കേണ്ടത്. മീറ്റർ ബോർഡിലും ചില പണികൾ ചെയ്യേണ്ടിവരുന്നതാണ്. കാരണംസ്പർശന സമയത്തെ വൈദ്യുതി പ്രവാഹത്തിൽ മീറ്റർ കത്തിപ്പോവു കയോ ഫ്യൂസ് പൊട്ടുകയോ ചെയ്തുകാണും. അപ്പോൾ അവിടെ ചികി ത്സിക്കണം. ഏകദേശം 1400 ഗ്രാം തൂക്കമുള്ള ഒരു ശരീര ഭാഗമാണ് മസ്തിഷ്കം. അതിനുള്ളിൽ അടങ്ങിയിട്ടുള്ള നാഡീകോശങ്ങൾ 1500 കോടിയാണെന്നും 3000 കോടിയാണെന്നും 10,000 കോടിയാണെന്നും പറ യപ്പെടുന്നു. അപ്പോൾ മീറ്റർ നന്നാക്കുന്നതിന്റെ ഭാഗമായി വുളു മുറി ഞ്ഞവൻ വുളു എടുക്കുമ്പോൾ തല തടവുകയും വേണം. മീറ്ററിനപ്പുറം പോസ്റ്റ് ഉണ്ട്. അവിടെ ഫ്യൂസ് ഉണ്ട്. അവിടെ ഫ്യൂസ് പൊട്ടിയിട്ടില്ല. അതായത് സ്പർശനം കഴിഞ്ഞു പരിഹാര നടപടിയായി വുളൂ ചെയ്യു മ്പോൾ നെഞ്ച് തടവേണ്ടതില്ല. ഹൃദയം അവിടെയുണ്ടെങ്കിലും. സ്പർശനം നാരിലും നഖത്തിലും അവകൊണ്ടും ആണെങ്കിൽ വുളു മുറി യില്ല. കാരണം രണ്ടും ചർമ്മത്തിന്റെ ഉൽപ്പന്നങ്ങൾ മാത്രമാണ്. മൃതവു മാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം രണ്ടിനും ജീവശാസ്ത്രപര മായി വലിയ പ്രധാന്യമില്ല. മുഴു കഷണ്ടിക്കാർ തകരാറൊന്നുമില്ലാതെ ജീവിക്കുന്നുണ്ടല്ലോ. ചെമ്മരിയാടിനും മറ്റും മുടി പ്രാധാന്യം ഉള്ളത് തന്നെ. മനുഷ്യന് ചെറിയ പ്രാധാന്യം മാത്രം. നഖം മുറിക്കുമ്പോഴും മുടി മുറി ക്കുമ്പോഴും നാം വേദന അറിയുന്നില്ല. ചർമത്തിൽ കുത്തിയാൽ അറിയും.

അംഗസ്നാനത്തിലെ സുന്നത്തുകളും ഫർളുകളും ചേർന്ന് പ്രയോഗ രൂപം, താഴെ പറയുന്നു. വുളൂവിന്റെ സുന്നത്ത് എന്ന നിയ്യത്ത്. ഖിബ്ല ഭിമുഖം ഇരിക്കുക, ദന്തശുചീകരണം, ബിസ്മി.

اشهد ان لا اله الا الله وحده لا شريك له واشهد ان محمدا عبده ورسوله الحمد لله الذي جَعَلَ الْمَاءَ طَهُورًا

രണ്ട് മുൻകൈകൾ 3 പ്രാവശ്യം കഴുകുക. മൂന്ന് പ്രാവശ്യം വായിൽ വെള്ളം കെപ്ലിക്കുകയും ഒപ്പം മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുകയും ചെയ്യു വുളൂ എന്ന ഫർള് വീട്ടുന്നു എന്ന നിയ്യത്തോടെ മുഖം കഴുകുക. ഒരു തവണ നിർബന്ധം. രണ്ട് തവണ കൂടി ചെയ്യൽ സുന്നത്ത്. ഇതിൽ നിയ്യത്ത് വേണ്ട. മുഖത്തെ എല്ലാ രോമങ്ങളും തിക്ക് അകറ്റി കഴുകണം. തിങ്ങിയ താടിയുടെയും കവിളത്താടിയുടെയും ഉൾഭാഗത്തേക്ക് തിക്ക് അകറ്റി വെള്ളമെത്തിക്കൽ നിർബന്ധമില്ലെങ്കിലും സുന്നത്തുണ്ട്. രണ്ട് കൈകൾ തോൾ കൈ ഉൾപ്പെടെ മൂന്ന് തവണ കഴുകൽ. ഒരു തവണ മുട്ട്ഉൾപ്പെടെ മാത്രമേ നിർബന്ധമുള്ളൂ. തല മുഴുവൻ മൂന്ന് തവണ തടവു . തലഭാഗത്ത് എവിടെയെങ്കിലും അൽപ്പം തടവിയാൽ നിർബന്ധം വീടി, തല തടവിയ വെള്ളമല്ലാത്ത വേറെ വെള്ളം കൊണ്ട് മൂന്ന് തവണ ചെവിയുടെ പുറം വശവും എതിർ വശവും കുണ്ടും തടവുക. ഇരുകാലു കൾ മൂന്ന് തവണ മുട്ട് വരെ കഴുകുക, നെരിയാണി വരെ ഒരു തവണ കഴുകിയാൽ ഫർള് ആയി. കഴുകുന്ന എല്ലാ സ്ഥലത്തും ഉരച്ച് കഴുകൽ സുന്നത്താണെങ്കിലും നിർബന്ധ സ്ഥലത്ത് ഒരു രോമക്കുത്ത് സ്ഥലം പോലും വെള്ളമെത്താതെ കിടക്കരുത്. കിടന്നാൽ വുളൂ അസാധു തർതീബ് നിർബന്ധം. വുളൂവിന് ഉപയോഗിച്ച ജലത്തിൽ ബാക്കി അൽപം കുടിക്കുക. ഖിബ്ലക്കഭിമുഖമായി നിന്ന് ഇരുകൈകളും ആകാശത്തേ ക്കുയർത്തി മൂന്ന് തവണ

اشهد ان لا اله الا الله وحده لا شريك له واشهد ان محمد عبده ورسوله اللهم اجعلنى من التوابين واجعلني من المتطهرين واجعلني من عبادك الصالحين. سُبْحَانَكَ اللهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لَا إِلَهَ الا انتَ اسْتَغْفِرُكَ وَأَتُوبُ إِلَيْكَ

എന്ന് പറയലും സുന്നത്തുണ്ട്. വുളൂ എടുത്തതിന്റെ പേരിൽ വന്ന നനവ് അവയവങ്ങളിൽ നിന്ന് തോർത്തി എടുക്കരുത്. കുടയരുത്. . . . اناانزلناه മൂന്ന് തവണ ഓതുക. വുളൂവിന്റെ രണ്ട് റക്അത്ത് നിസ്ക രിക്കുക എന്നിവയും വേണ്ടത് തന്നെ.

ഫർളായ കഴുകലിന് ഉപയോഗിച്ച ജലം രണ്ട് ‘ഖുല്ലത്’ ഇല്ലെങ്കിൽ “ഥഹൂർ’ എന്ന പദവി നഷ്ടപ്പെട്ടു. “ഥാഹിർ’ എന്ന പദവിയിലേക്ക് ഇറ ങ്ങും. ശുദ്ധം തന്നെ. പക്ഷെ, മറ്റൊന്നിനെ ശുദ്ധിയാക്കാൻ അതിന് കഴി യില്ല. അതുകൊണ്ട് ബക്കറ്റിലും അതുപോലുള്ള ചെറിയ പാത്രങ്ങളിലും കൈ ഇട്ട് വുളൂ ചെയ്യരുത്. മുഖത്ത് നിന്നും മുട്ടിന്റെ കൈകളിൽ നിന്നും ബക്കറ്റിലേക്ക് വെള്ളം ഉറ്റിവീഴും. ഫർളിൽ ഉപയോഗിച്ചതിന്റെ പേരിൽ ഥഹർ പദവി നഷ്ടപ്പെട്ട വെള്ളം – മുസ്തഅമൽ – തുള്ളികൾ ബക്കറ്റി ലേക്ക് തെറിക്കുമ്പോൾ അത്രയും മഷിത്തുള്ളികൾ തെറിക്കുന്ന സമ യത്തെ വിധിയാണ് പരിഗണിക്കുക. അത്രയും മഷിത്തുള്ളികൾ തെറിച്ചാൽ ബക്കറ്റിലെ ആകെ ജലം പകർച്ചയാവാൻ സാധ്യതയുണ്ടെങ്കിൽ ഈ തെറിച്ച വെള്ളത്തുള്ളികൾ കൊണ്ട് ബക്കറ്റിലെ മൊത്തം ജലം ഥഹൂർ പദവി നഷ്ടപ്പെട്ടതായി ഗണിക്കണം. മുട്ട് കൈകൾ കഴുകാൻ ഹൗളിൽ നിന്ന് വെള്ളം മുക്കിയെടുക്കുമ്പോൾ മുഖം കഴുകിയ വെള്ളം താടിയിൽ നിന്ന് ഉറ്റിവീഴാതെ നോക്കണം. 3 തവണ മുഖം കഴുകുന്നയാൾ ഒന്നാം തവണ കഴുകിയ വെള്ളത്തുള്ളികൾ രണ്ടാം തവണ കഴുകാൻ മുക്കിയെ ടുത്ത് മുഖത്തേക്ക് കൊണ്ടുവരുന്നതിൽ ഉറ്റിവീണാൽ രണ്ടാം തവണ സാധുവാകുന്നില്ല. ജനാബത് കുളി നടത്തുമ്പോൾ കിണറ്റിൽ നിന്ന് ബക്കറ്റ് വഴി വെള്ളം വലിച്ചെടുത്തു തലയിലൊഴിക്കുന്ന സമയത്തും തല യിൽ നിന്ന്, താടിയിൽ നിന്ന് വെള്ളത്തുള്ളികൾ ബക്കറ്റിലേക്ക് ഉറ്റുന്നത് ശ്രദ്ധിക്കേണ്ടതാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ കുളി സാധുവാകാതെ പോവും.

എന്നാൽ, ഈ മര്യാദകളും മുറകളും കീഴ്വായു മൂലം വുളു മുറിയാത്ത പുത്തനാശയക്കാർക്ക് പ്രശ്നമല്ല. ഫർളായ കഴുകലിൽ ഒരു പ്രാവശ്യം ഉപയോഗിച്ച് കുറഞ്ഞജലം തന്നെ വീണ്ടും വുളൂവിന് ഉപയോഗിക്കുന്ന തിന് ഈ അപരിഷ്കൃത ജീവികൾ മടിക്കുന്നില്ല. ബാക്ടീരിയ കലർന്ന കുറഞ്ഞ വെള്ളം വീണ്ടും ശരീരത്തോടടുപ്പിക്കുന്നു അവർ.

ദന്തശുചീകരണം

കഴുകാൻ പറഞ്ഞിട്ടുള്ള അവയവങ്ങൾ കഴുകുന്നതിലും തടവാൻ പറഞ്ഞിട്ടുള്ള അവയവങ്ങൾ തടവുന്നതിലും മതിയായ ശാസ്ത്രീയ വശ മുണ്ട്. ആദ്യമായി ദന്തശുചീകരണം എടുക്കാം. ദന്തരോഗം വരുന്നത് തടയാൻ ദന്തശുചീകരണം വേണമെന്നതിൽ സംശയമില്ലല്ലോ. നബി(സ) പറഞ്ഞു:

لولا ان اشق على امتي لا مرتهم بالسواك عند كل وضوء

എന്റെ ഉമ്മത്തിന്റെ മേൽ ഞാൻ പ്രയാസപ്പെടുത്തലാവില്ലായിരുന്നു വെങ്കിൽ ഓരോ വുളൂവിന്റെ നേരത്തും, അവരോട് മിസ്വാക്ക് ചെയ്യാൻ (നിർബന്ധ) ഉത്തരവ് നൽകുമായിരുന്നു. ഈ പ്രഖ്യാപനമാണ് മിസ്വാക്ക് ചെയ്യലിനെ വുളൂവിന്റെ സുന്നത്താക്കുന്നത്. പല്ലുകളിൽ മാത്രമല്ല മിസ്വാക്ക് ഉരക്കേണ്ടത്. നാവിലും വേണം. വായനാറ്റം ഇല്ലായ്മ ചെയ്യാനും അണുക്കളെ നശിപ്പിക്കാനും സംസാര സമയത്തെ അക്ഷര

സ്ഫുടതയ്ക്കും വായ വഴി കടന്നുപോകുന്ന ആഹാര പാനീയങ്ങളിൽ ബാക്ടീരിയകൾ കടന്നുകൂടാതിരിക്കാനുമെല്ലാം മിസ് വാക്ക് ചെയ്യൽ അനിവാര്യമത്രെ. കൈവിരൽ കൊണ്ട് ഈ വേല ചെയ്യരുത്. എന്നപോലെ ഉമിക്കരിയും അഭികാമ്യമല്ല. മോണപൊട്ടി രക്തം പുറപ്പെട്ടാൽ നിസ്കാരം ബാഥിലാവാത്ത വിധം ഉടൻ തുപ്പിക്കളയാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു. പള്ളിയിൽ ഇത് സാധിക്കില്ലല്ലോ. നജസാണ് എന്നതിനാൽ താൻ ച്ചതോ ചുമന്നതോ ആയ ഒന്നിലേക്കും തുപ്പാനും പറ്റില്ല. അപ്പോൾ പള്ളി വിട്ട് പുറത്തുപോയി തുപ്പണം. ഇതിനിടയിൽ നിസ്കാരം ബാഥിലായി രിക്കും. കൂടുതൽ ഉരമില്ലാത്തതും എന്നാൽ മിതമായ ഉരമുള്ളതും ആയി രിക്കണം മിസ്വാക്ക്. ഒരാളുടെ മിസ്വാക്ക് എടുത്ത് മറ്റൊരുത്തൻ ഉപ യോഗിക്കരുത്. ആരോഗ്യത്തിന് ഹാനികരമാണത്. സമ്മതമില്ലാതെ ചെയ്താൽ ഹറാമുമാണ്.

മുൻകൈ കഴുകൽ

വുളൂവിന്റെ ആരംഭത്തിൽ മൂന്ന് തവണ രണ്ട് മുൻകൈകൾ കഴുകൽ സുന്നത്താണ്. വൃത്തിയില്ലാത്ത കൈകളാണെങ്കിൽ പുറത്തേക്ക് കാണിച്ചു വേണം ഈ കഴുകൽ. ഇതിന് പുറമെ മുഖം കഴുകിയതിന് ശേഷം രണ്ട് കൈകൾ മുട്ട് ഉൾപ്പെടെ കഴുകുമ്പോൾ മൂന്ന് തവണ വീണ്ടും ഈ ഭാഗം കഴുകൽ വരുന്നു. അപ്പോൾ ഒരു വുളൂവിൽ മാത്രം ആറ് പ്രാവശ്യം മുൻകൈകൾ കഴുകുന്നു. ഒരു ദിവസം അഞ്ച് വഖ്തിൽ അഞ്ച് വുളൂ വരുന്ന പക്ഷം മൊത്തം മുപ്പത് പ്രാവശ്യം കൈകൾ കഴുകുകയായി. എന്തിനീ ആവർത്തനം. നിസ്കാരത്തിന്റെ ആരോഗ്യവശം പരിശോധി ക്കുമ്പോൾ നാം ചെന്നെത്തുന്നത് ശാസ്ത്ര പഠനത്തിലാണ്. ശാസ്ത്ര കേരളം മാർച്ച് – ഏപ്രിൽ 1987 ലക്കം പേജ് 44ൽ വന്ന റിപ്പോർട്ട് വായി ക്കുക. ജലദോഷം പകരുന്നതെങ്ങനെയാണ്? കൈകളിലൂടെയാണ്. മൂക്ക് പിടിക്കുമ്പോൾ അണുക്കൾ കൈകളിൽ പറ്റുന്നു. ഈ കൈ കൊണ്ട് ഏതെങ്കിലും വസ്തുക്കൾ തൊട്ടാൽ അണുക്കൾ അവിടെയെത്തുന്നു. ആ വസ്തു രോഗമില്ലാത്ത മറ്റൊരാൾ തൊടുമ്പോൾ അണുക്കൾ അയാളുടെ കൈകളിലെത്തുന്നു. കൈകളിൽ നിന്ന് മൂക്കിലേക്കും വായിലേക്കും അധിക ദൂരമില്ലല്ലോ. കൈകൾ കൂടെക്കൂടെ കഴുകി തുടയ്ക്കുകയാണ് ജലദോഷ വൈറസ്സുകളെ ഒഴിവാക്കാൻ പറ്റിയ ഒരു മാർഗ്ഗം. ജലദോഷ മുണ്ടാക്കുന്ന ഇരുനൂറിലേറെ വൈറസുകളുണ്ട്.

ഇവിടെ ശാസ്ത്രം പറയുന്ന കൂടെക്കൂടെ ഇസ്ലാം പറഞ്ഞ 30 തവണയുമായി പൊരുത്തപ്പെടുന്നു. ‘തുടക്കുക’ എന്നത് വുളൂവിന്റെ വെള്ള മാവുമ്പോൾ ഇസ്ലാം അംഗീകരിക്കുന്നില്ല. ജലദോഷത്തിന്റെ അണു വ്യാപനത്തിൽ നിന്ന് രക്ഷപ്പെടാൻ വുളൂവിന്റെ സുന്നത്ത് സഹായകമാ ണെന്ന് ഈ റിപ്പോർട്ട് പറയുന്നു.

രോഷമുണ്ടാകുമ്പോഴും വുളൂവോ…?

സ്വേദഗ്രന്ഥികളിൽ നിന്ന് ജലരൂപത്തിൽ പുറത്തുവരുന്ന ദ്രാവകമാണ് വിയർപ്പ്. ഏകദേശം മുപ്പത് ലക്ഷത്തോലം സ്വദഗ്രന്ഥികളാണ് ഒരു മനുഷ്യ ശരീരത്തിൽ ഉള്ളത് ഇവ ശരീരത്തിന്റെ എല്ലാ ഭാഗത്തും ഉണ്ട ങ്കിലും കാൽവെള്ളയിലാണ് കൂടുതലായി കാണപ്പെടുന്നത്. ശരീരത്തിന്റെ താപ നിലയ്ക്കനുസരിച്ചും മനസ്സിന്റെ സംഘർഷമനുസരിച്ചും ഇതിൽ നിന്ന് പുറത്തു വരുന്ന വിയർപ്പ് കൂടിയും കുറഞ്ഞുമിരിക്കും ദേഷ്യം വരു മ്പോൾ വുളൂ ചെയ്യണമെന്ന് പറയുന്നത് ഈ വിയർപ്പുകൾ കഴുകിക്കള യാൻ കൂടിയാണ്. ചിലർ കാരണമില്ലാതെ തന്നെ കൂടുതൽ വിയർക്കു ന്നുണ്ട്. പാരമ്പര്യഗുണം.

വിയർപ്പിന്റെ ഈ പ്രവാഹം എങ്ങനെ നിയന്ത്രിക്കാം? മാനസിക സംഘർഷം കുറഞ്ഞ ചുറ്റുപാടുകളിൽ ജീവിക്കുകയാണ് ഒരു പരിഹാ രം. മനസ്സിന് പിരിമുറുക്കം ഇല്ലാതെയാക്കുക. പള്ളിയും നിസ്കാരവും ഇത്തരം ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. കൂടുതൽ വിയർപ്പിനിടയാ ക്കുന്ന രോഗങ്ങൾ വല്ലതും ഉള്ളവനാണെങ്കിൽ ചിലപ്പോൾ ഓപ്പറേഷൻ വേണ്ടിവരും. മുഖത്തും കൈവെള്ളയിലും വിയർപ്പ് കുറയ്ക്കാൻ നടുഭാ ഗത്ത് ഉള്ള ഞരമ്പുകളിലാണ് ഓപ്പറേഷൻ നടത്തുന്നത്. രക്തത്തിൽ നിന്ന് ചില ലവണങ്ങൾ വിയർപ്പിലൂടെ പുറത്തുവരുന്നുണ്ട്. ഓരോരുത്ത രുടെ വിയർപ്പിനും ഓരോ തിരിച്ചറിയൽ വാസനയുണ്ട്. ശിശു മാതാ വിനെ തിരിച്ചറിയുന്നതും വിയർപ്പിലൊളിപ്പിച്ച ഈ ലവണങ്ങളും മറ്റും മൂലമാണ്. എന്നാൽ ഇത് അന്യർക്ക് ദുർഗന്ധം സൃഷ്ടിക്കും. വിയർപ്പ് തങ്ങി നിൽക്കാൻ അനുവദിച്ചുകൂടാ. നിസ്കാരത്തിന്റെ ചടങ്ങുകളിൽ ആരോഗ്യവശമുണ്ടെന്ന് വീണ്ടും ബോധ്യം വന്നു.

ജലനേതിക്രിയ

അടുത്തത് മൂക്കിൽ വെള്ളം കയറ്റിച്ചീറ്റലാണ്. തരിമൂക്ക് വരെ വെള്ളം എത്തണം. നോമ്പുകാരൻ ഇങ്ങനെ ശക്തിയിൽ വലിക്കരുത്. കയറ്റിയ വെള്ളം നന്നായി ചീറ്റുക. മൂന്ന് തവണ ഇത് ചെയ്യുമ്പോൾ നാസാദ്വാര ങ്ങളുടെ ഡ്രസ്സിംഗ് കഴിഞ്ഞു. ശ്വാസോഛ്വാസത്തിനുള്ള റൂട്ടാണല്ലോ നാസാദ്വാരങ്ങൾ. അന്തരീക്ഷത്തിൽ നിന്ന് വായുവിലൂടെ പൊടിപടല ങ്ങളും സൂക്ഷ്മ ജീവികളുമെല്ലാം മൂക്കിൽ കയറിക്കാണും. തൽസമയത്ത് അവയെ തെറിപ്പിച്ചകറ്റിയില്ലെങ്കിൽ അവ ശക്തിയാർജ്ജിക്കുകയും തരി മൂക്ക് വഴി ചിലപ്പോൾ മസ്തിഷ്കം വരെ എത്തുകയും ചെയ്തേക്കും അത്തരം കേസുകളിൽ ഓർമ്മക്കുറവ്, തലവേദന, കാഴ്ചക്കുറവ് തുട ങ്ങിയ പല അസുഖങ്ങളും നേരിടും. ഈ വക വിപത്തുകൾ ഒഴിവാക്കാൻ ഇടക്കിടെ മൂക്ക് ഡ്രിസ്സിംഗ് കൂടാതെ തരമില്ല. ശാസ്ത്രജ്ഞന്മാർ ഈ ക്രിയ. ഒരു റിപ്പോർട്ട് ശുദ്ധികലശത്തിന് കൊടുത്ത നാമമാണ് ജലനേതി കാണുക: ഒഴിയാത്ത തലവേദനകൊണ്ട് കഷ്ടപ്പെടുന്നവർ ജലനേതി രണ്ട് മാസം അഭ്യസിച്ചാൽ ഗണ്യമായ ആശ്വാസം അനുഭവപ്പെടും. ഈ പരി ശീലനം കണ്ണിന് പല പ്രകാരത്തിലും പ്രയോജനപ്പെടും. വെള്ളഴുത്ത് തടയുന്നതിനും ചെറിയ തോതിൽ ബധിരത ബാധിച്ചവർക്കും ഇത് ഗുണ കരമാകും. തല കുളിർമ്മ, നിദ്രാശക്തി, ഓർമ്മശക്തി ലഭിക്കും. (മല യാള മനോരമ സൻഡേ – 12-2-82)
മൂക്കിൽ ഇടതിങ്ങി നിൽക്കുന്ന രോമപടലങ്ങൾ വായുവിനെ അരിച്ച്ശുദ്ധമാക്കുന്നു. ബാക്ടീരിയ പോലുള്ള സൂക്ഷ്മാണുക്കൾ ശ്രേഷ്ഠസ്തരത്തിന്റെ നനഞ്ഞ പ്രതലത്തിൽ പറ്റിപ്പിടിച്ച് മുന്നോട്ട് പോകാൻ കഴിയാതെ
നശിക്കുന്നു. രോമങ്ങളുടെ അരിപ്പയിൽ കുടുങ്ങാതെ രക്ഷപ്പെടുന്ന പൊടിപടലങ്ങളും മറ്റു കക്ഷികളും നാസാപഥത്തിലെ വളഞ്ഞുപിരിഞ്ഞ ഭിത്തികളിൽ തട്ടിത്തടഞ്ഞ് മുന്നോട്ട് പോകാതിരിക്കുന്നു. ഇവയെ തെറിപ്പിക്കാൻമൂക്കിൽ വെള്ളം കയറ്റിച്ചീറ്റുകയല്ലാതെ മറ്റു മാർഗ്ഗമില്ല.

നാൽക്കാലികൾ എപ്പോഴും മുഖം തൂക്കിയിട്ട രൂപത്തിലാണ് നിൽപ്പ് എന്നത് കൊണ്ട് അവയുടെ നാസാപഥത്തിന്നരികിലുള്ള വായു നിറഞ്ഞ എല്ലറകളിൽ നിന്ന് വരുന്ന കഫവും മറ്റും നാസാപഥത്തിലേക്ക് ഒഴുകി പോരാൻ കൂടുതൽ സൗകര്യമുണ്ട്. മനുഷ്യൻ നിവർന്ന് ലംബമായി നിൽക്കുന്നതിനാൽ കഫം ഒഴുക്കിന് അൽപം തടസ്സമുണ്ട്. പലപ്പോഴും പ്രസ്തുത എല്ലറകളിൽ (സൈനുകൾ) നിന്നും കഫവും വഴുപ്പും കെട്ടി നിൽക്കും. അതുമൂലം തലവേദന പനി ഉണ്ടാവും. നാൽക്കാലിയിൽ മൂക്കൊലിപ്പിന് പ്രകൃതിദത്തമായി തന്നെ സൗകര്യമൊരുക്കിയിട്ടുണ്ട്. മനു ഷ്യരിൽ അത് അൽപം കുറവുണ്ട്. കെട്ടിനിൽക്കുന്ന വഴുപ്പും, കഫവും ദിവസേന 15 തവണ പുറത്തിറക്കാൻ ശ്രമിക്കണം. അല്ലാത്തപക്ഷം തല വേദനയും പനിയും വരും. എന്നാൽ നാൽകാലി രൂപമാവുന്നതായിരുന്നു നല്ലത് എന്ന് ധരിക്കരുത്. കാളകളെപോലെ സദാ മയവും മൂക്കൊലിപ്പുമായി നടക്കുന്ന മനുഷ്യനെ കുറിച്ച് ഓർത്തു നോക്കൂ. ഒരു യോഗ ത്തിൽ സാമാജികനായോ സംഘാടകനായോ പങ്കെടുക്കേണ്ടവനല്ല കന്നു കാലി എന്നതുകൊണ്ട് അതിന് 24 മണിക്കൂർ മൂക്കൊലിപ്പ് പ്രശ്നമല്ല. മനുഷ്യന് പല പരിപാടികളുമുള്ളതാണ്. ആകയാൽ

لقد خلقنا الانسان فی احسن تقویم
“മനുഷ്യനെ നാം ഏറ്റവും നല്ല ആകാരത്തിൽ സൃഷ്ടിച്ചു

ദിനംപ്രതി 15 തവണ ജലനേതിക്രിയ നടത്താൻ നിസ്കാരം വകയൊ രുക്കുന്നു. അങ്ങനെ മനുഷ്യന്റെ ആരോഗ്യരക്ഷ ഉറപ്പുവരുത്തുന്നു.

അടുത്തത് മുഖം കഴുകലും കൈ മുട്ട് ഉൾപ്പെടെ കഴുകലുമാണ്. ഇത് രണ്ടും യാത്രാക്ഷീണം അദ്ധ്വാനഭാരം എന്നീ ഘട്ടങ്ങളിൽ ഏതൊരാളും ചെയ്തുവരുന്നതാണ്. ക്ഷീണം തീർത്ത് ആരോഗ്യം ഉറപ്പുവരുത്തുന്ന തിൽ ഇതിനുള്ള പങ്ക് തെളിയിക്കാൻ ശാസ്ത്രജ്ഞർ വേണ്ടതില്ല. കൂടാതെ മുഖത്തിന്റെയും കയ്യിന്റെയും ഭാഗങ്ങൾ ഒട്ടേറെ ചുളിവുകളും മടക്കുകളും ഉള്ളതാവുകയാൽ അവിടങ്ങളിൽ സൂക്ഷ്മ ജീവികളുടെ ക്യാമ്പുണ്ടാവു മെന്ന് പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. പീളക്കുഴി, കീഴ്ച്ചുണ്ടിന് താഴെ, ഇമ, പുരികം, താടി, കവിൾ തടി, കൈവിരലുകളുടെ മടക്ക് എന്നിവ ഒന്നാം തരം ക്യാമ്പുകളാണ്.

പീളക്കുഴി നിറയാൻ വിടാമോ കണ്ണിൽ ഒരിക്കലും അനുവദിച്ചുകൂ കാരണം നാം തേടുന്ന അറിവുകളുടെ 80% കണ്ണുകൾ വഴിക്കാണ് കടന്നുവരുന്നത്. സംവേദനേന്ദ്രിയങ്ങളിൽ വെച്ച് ഏറ്റവും പ്രധാന അംഗ മായ കണ്ണിന്റെ നാലയലത്ത് പോലുമെത്തില്ല അതിസങ്കീർണ്ണമായ ഇല ക്ട്രോണിക് ക്യാമറ.

വളരെ ജലമയമായ ഒരു കൊഴുപ്പ് കൊണ്ടുള്ള കുഷ്യനിലാണ് നേത ഗോളം കിടക്കുന്നത്. വയറിളക്കം, ഛർദ്ദി മുതലായവയുടെ ഫലമായോ മറ്റോ ശരീരത്തിന്റെ നിർജലാവസ്ഥ പട്ടിണിമൂലമുള്ള ശരീരശോഷണം എന്നിവ കണ്ണ് ഉള്ളിലേക്ക് വലിയുന്നതിന് കാരണമായിത്തീരുന്നു. കണ്ണ് കുണ്ടിൽ പോവുന്നു. കൊഴുപ്പ് കുറഞ്ഞതാണ് കാരണം. ഉടൻ ശരീരത്തി ലേക്ക് ആവശ്യമായ അളവിൽ വെള്ളവും ഭക്ഷണവും കടന്ന് ചെല്ലണം. വെള്ളം അകത്ത് ചെല്ലണം. ഇതിന് പുറമെ പുറം ഭാഗത്തിലൂടെയും കണ്ണിനെ സഹായിക്കാനെത്തുന്നു വെള്ളം മുഖം നന്നായി കഴുകുമ്പോൾ. കൊഴുപ്പിൽ നിന്ന് പുറം തള്ളപ്പെടുന്നത്. പീളക്കുഴിയിൽ തളം കെട്ടി നിൽക്കാൻ വിട്ടുകൂടാ. പൊടിപടലങ്ങളും പ്രാണികളും അവിടെ ചേക്കേ റും. കണ്ണിൽ നിന്നുള്ള നാഡിയും രക്തവാഹിനികളും തലയുടെ ഉള്ളി ലേക്ക് പോകുന്നുണ്ട്. പീളയിൽ കുടുങ്ങിയ വല്ല പൊടിയും ഈ ഹൈവേ യിലൂടെ തലയിലെത്തിയാൽ എന്താവും സ്ഥിതി. നാം നേടുന്ന അറി വിന്റെ 80 ശതമാനവും കടന്ന് വരുന്ന ഈ ഹൈവേ അടഞ്ഞുപോയാൽ നമ്മുടെ ജീവിതം ഹാ! എത്ര ദുസ്സഹം.

കണ്ണുകളെപ്പോഴും ആർദ്രമാക്കി വെക്കണം. അതുകൊണ്ടു തന്നെ യാണ് കണ്ണിൽ എപ്പോഴും കണ്ണീർ കുടികൊള്ളുന്നത് എല്ലായിടത്തും വെള്ളമെത്തിച്ച് ആർദ്രമാക്കുക എന്ന ജോലിയാണ് കൺപോളകൾ നിർവ്വ ഹിക്കുന്നത്. നാം അടയ്ക്കാതിരിക്കാൻ എത്ര പണിപ്പെട്ടാലും കണ്ണ് ഇട യ്ക്കിടെ അടയാതിരിക്കില്ല. കണ്ണുകൾ വരണ്ടു പോവാതിരിക്കാൻ പ്രകൃ തിയാൽ ഒരുക്കപ്പെട്ട സംവിധാനം. കണ്ണിനെ വൃത്തിയാക്കലും ആർദ്രമാ ക്കലുമാണ് കണ്ണീരിന്റെ പ്രധാനകർമ്മം. സാധാരണയായി ഒരു ദിവ സത്തെ കണ്ണീരുൽപാദനം മുക്കാൽ ഗ്രാമോളം വരും. അകത്തു നടക്കുന്ന ഈ വൃത്തിയാക്കൽ പുറത്ത് നാം നടത്തുമ്പോൾ കൂടുതൽ വെള്ളം ചില വിടണം.

മുഖവും കൈകാലുകളും കഴുകുന്നത് വഴി ഈ അവയവങ്ങളുടെ അദ്ധ്വാനം വഴി സൃഷ്ടിക്കപ്പെട്ട ചൂട് കുറച്ച് കൊണ്ടുവരാൻ സാധിക്കു ന്നു. പ്രവർത്തിക്കുമ്പോൾ പേശികൾ സങ്കോചിക്കുന്നു. ശരീരത്തിന്റെ താപം ഉയരുന്നു. ഊർജ്ജ നഷ്ടമുണ്ടാവുന്നു. ഉടൻ കുറവ് നികത്തിയെ ടുക്കണം. അതിന് ഒന്നുകിൽ കുളി, അല്ലെങ്കിൽ വുളു. ചെയ്യുന്നതിന്റെ ആവശ്യകത മനസ്സിലാക്കാൻ വിപരീതം പരിശോധിക്കുകയും ആവാം. അതായത് തണുത്ത് മരവിക്കുമ്പോൾ പ്രകൃത്യാ നാം വിറകൊള്ളുന്നു. പിടിച്ചുനിൽക്കാൻ ശ്രമിച്ചാലും വിറക്കും. എന്തുകൊണ്ടാണിത്? പുറ ത്തുനിന്ന് വന്ന അധികം തണുപ്പിനെ അനങ്ങുമ്പോൾ ചൂട് ഉത്പാദിപ്പിക്ക പ്പെടും. അങ്ങനെ അമിത തണുപ്പിനെ അകറ്റാൻ കഴിയുന്നു. അപ്പോൾ പേശിചലനവും ഊഷ്മാവ് സൃഷ്ടിക്കുന്ന കാര്യമാണെന്ന് വന്നല്ലോ. കൂടു തൽ തണുക്കുമ്പോൾ എന്തെങ്കിലും കഠിന കായികാഭ്യാസം ചെയ്താൽ മതി. ശരീരം ചൂടായിക്കൊള്ളും.

അപ്പോൾ ചലനം വഴിയുണ്ടായ ചൂട് തണുപ്പിച്ചെടുക്കണമെങ്കിൽ വെള്ളത്തിന്റെ സഹായം വേണം. സദാ ചലിക്കുന്ന പേശികൾ കൈകാലുകളുടേതാണ്. അതുകൊണ്ട് തന്നെ കൈമുട്ട് ഉൾപ്പെടെ മാത്രം പോരാ, സുന്നത്തായ സ്ഥലം കൂടി ചേർത്ത് തോൾ ഉൾപ്പെടെയും കാലുകൾ നെരി യാണി ഉൾപ്പെടെ മാത്രം പോരാ, സുന്നത്തു കൂടി ചേർത്ത് കാൽമുട്ട് വരെയും ദിവസത്തിൽ നിരവധി തവണ തണുപ്പിച്ചെടുക്കണം. ദീർഘ ദൂരം പോവുന്ന വാഹനങ്ങൾ ഇടക്ക് നിർത്തി വെള്ളമൊഴിച്ച് എഞ്ചിൻ തണുപ്പിച്ചുകൊണ്ടിരിക്കുന്നതു പോലെ.

തയമ്മും

വെള്ളം ഉപയോഗിക്കാൻ പറ്റാത്ത തോതിൽ തണുപ്പാണെങ്കിൽ തയമ്മും ചെയ്താൽ മതി. വെള്ളം അണുക്കളെ നീക്കാനും ഊർജ്ജം പകരാനും മതിയായ വസ്തുവാണ്. ഈ വക ധർമ്മം നിറവേറ്റാൻ കഴി വുള്ള വസ്തു ഇത്രത്തോളമില്ലെങ്കിലും മണ്ണാണ്. ചൂടുകാലത്ത് ദാഹ ജലം നിറച്ചുവെക്കുന്നത് സ്റ്റീൽ പാത്രമുണ്ടെങ്കിലും മൺകൂജയിലാണ ല്ലോ. മൺപാത്രത്തിന് അണുക്കളെ വലിച്ചെടുക്കാൻ കെൽപ്പുണ്ട് എന്നത് കൊണ്ടാണിത്. എന്നാൽ, വുളൂവിന്റെയും കുളിയുടെയും ബദലായിട്ടുള്ള തയമ്മുവിൽ കാൽ മണ്ണുകൊണ്ട് തടവുന്നില്ല. എന്തുകൊണ്ട്? മണ്ണ് തട യുന്നത് കൊണ്ട് മുഖത്തും ഇരുകൈകളിലും എന്തൊരു ഗുണമാണോ നാം ഉദ്ദേശിക്കുന്നത് ആ ഗുണം കാലിന് നാം പ്രത്യേകം തടവൽ നട ത്താതെ തന്നെ കാലിന് ലഭിച്ചുപോരുന്നുണ്ട്. കാരണം, കാൽ സദാഭൂമി യിലോ ഭൂമിക്കടുത്തോ ആണ് കഴിയുന്നത്. അപ്പോൾ പിന്നെ അതിനെ മണ്ണ് എടുത്ത് തടവേണ്ടതില്ല.

തല തടവൽ

വുളൂ ചെയ്യുമ്പോൾ തല തടവൽ നിർബന്ധമാണ്. അൽപം തടവൽ കൊണ്ട് ഫർള് ലഭിച്ചു. മുഴുവൻ തടവലാണ് സുന്നത്ത്. കഴുകേണ്ടതി ല്ല. തലമുടിയുള്ളവർ മുടിയെ മറിച്ചുകൊണ്ട് മൂന്ന് പ്രാവശ്യം തടവു മ്പോഴും മുടിയില്ലാത്തവൻ തലയിൽ തടവുമ്പോഴും മസ്തിഷ്കത്തിനാ വശ്യമായത് ലഭിക്കുന്നു. തല ചൂടാവാൻ വിട്ടുകൂടാ. ഇടക്കിടെ നനയ്ക്ക ണം. എന്നാൽ ജലദോഷം വരുന്ന രൂപത്തിൽ ആവുകയും ചെയ്യരുത്. തലയിൽ വെള്ളം കുടിച്ചാൽ ജലദോഷം വരും. തലയെ തണുപ്പിച്ചെടു ക്കുകയും വേണം. ജലദോഷം വരികയും ചെയ്യരുത്. ഇത് നടക്കാൻ എന്താണ് മാർഗ്ഗം? മുഖവും കൈകാലുകളും കഴുകുന്ന പോലെ ഒരു ദിവസത്തിൽ നിരവധി തവണ തലകഴുകാതിരിക്കുക. എന്നാൽ പതിനഞ്ച് തവണ വെള്ളംകൊണ്ട് തടവണം. തയമ്മുമാകുമ്പോൾ തലയിൽ മണ്ണിടേണ്ടതില്ല.

മസ്തിഷ്കം ഏകദേശം 1400 ഗ്രാം തൂക്കമുള്ളതാണ്. സ്ത്രീയിലും പുരുഷനിലും തൂക്കത്തിന് വ്യത്യാസമുണ്ട്. ഹൃദയം കഴിഞ്ഞാൽ ശരീ രത്തെ നയിക്കുന്ന ഒരു സുപ്രധാന നിയന്ത്രണ സംവിധാനം. മസ്തിഷ്ക കോശങ്ങൾ സ്വയം വൈദ്യുതി ഉൽപാദിപ്പിക്കുന്ന പേശികളെ സങ്കോചി പ്പിക്കുന്നു. ഗ്രന്ഥികളെക്കൊണ്ട് വിവിധ രാസപദാർത്ഥങ്ങളെ സ്രവിപ്പി ക്കുന്നു. ശരീരത്തിൽ രണ്ട് കിങ്കരന്മാരുണ്ട് – പേശിയും, ഗ്രന്ഥികളും അവ രണ്ടും മസ്തിഷ്കത്തിന്റെ പിടിയിലാണ്. ഹൃദയം എന്ന രാജാ വിന്റെ മന്ത്രിസഭയാണ് മസ്തിഷ്കം. പേശിയും ഗ്രന്ഥികളും പ്രയോക്താ ക്കളാണ്. മസ്തിഷ്കമാവട്ടെ ചാലക വിഭാഗവും. പേശികളെ നാം വെള്ളം നനച്ചുവല്ലോ. എന്നാൽ ചാലക വിഭാഗമായ മന്ത്രിസഭയ്ക്കും കിടക്കട്ടെ ഒരൽപം വെള്ളം. അതാണ് തലതടവൽ. നിരവധി മടക്കുകളും ചുളിവു കളുമുള്ള മസ്തിഷ്ക ഭാഗമാണ് സെറിബല്ലം. മാംസപേശികളുടെ പ്രവർത്തനം ഇതാണ് ഏകോപിപ്പിക്കുന്നത്. ഒരു കപ്പ് ചായ ചുണ്ടിനട നത്തേക്ക് കൊണ്ടുവരികയാണെങ്കിൽ ഓരോ നിമിഷവും കയ്യിന്റെ സ്ഥാനമെവിടെയാണെന്ന് നിർണയിച്ച് അതിനനുസരിച്ച് വേണ്ട കൽപ്പ നകൾ കൊടുത്തില്ലെങ്കിൽ ചായ തുളുമ്പും. കൂടാതെ കൈ മുഖത്ത് വന്നിടിക്കും. തല തടവുമ്പോൾ മസ്തിഷ്കത്തിന് ക്യാൻസർ പിടിച്ചാ ലുള്ള ഗതി ഓർക്കുക. കാവൽ തേടുക വുളൂവിൽ. ചെവിക്ക് സുന്നത്ത് പദവി ലഭിക്കുന്നുണ്ട്. മൂന്ന് തവണ തടവണം. പുറം ഭാഗവും എതിർഭാ ഗവും ചെവിക്കുള്ളിൽ പുറത്ത് കാണുന്ന ഭാഗവും. ഇതുതന്നെ തല തട വാൻ എടുത്ത വെള്ളംകൊണ്ട് ആവാതിരിക്കുകയും വേണം. പുതുതായി വെള്ളമെടുത്ത് ചെവി തടവുക,

ശ്രവണേന്ദ്രിയത്തിന് 3 ഭാഗങ്ങളുണ്ട്. ബാഹ്യകർണം, മധ്യകർണം, ആന്തരകരണം, ഇതിൽ ഒന്നാം ഭാഗമാണ് തലയുടെ ഇരുവശങ്ങളിലായി ചോദ്യചിഹ്നമെന്ന പോലെ ഉയർന്നുനിൽക്കുന്ന കർണപുടങ്ങൾ. ശബ്ദ വീചികളെ തടുത്തുനിർത്തുകയും ഉള്ളിലേക്ക് അയക്കുകയുമാണ് ഈ ചോദ്യചിഹ്നത്തിന്റെ ഡ്യൂട്ടി.

ചെവി തടവാൻ പുതിയ വെള്ളം?

ചെവിയിൽ പൊടിപടലങ്ങളും ക്ഷുദ്രപ്രാണികളും കടന്നുകൂടിയേക്കാം. ഇവയെ വഴിക്ക് വെച്ച് തടയാൻ പ്രകൃതിയിൽ തടസ്സങ്ങളിട്ടിട്ടുണ്ട്. വഴിമുട്ടികിടക്കുന്ന അവയെ പിടിച്ച് പുറത്താക്കാനും പൊടിതട്ടി വൃത്തിയാ ക്കാനുമാണ് ചെവി തടവുന്നത്. ശബ്ദവീചികളെ പിടിച്ചെടുക്കുന്ന ആന്റി നയാണ് ചെവി എന്നിരിക്കെ ഇടക്കിടെ അത് തുടച്ചുകൊണ്ടിരിക്കാതെ പറ്റില്ല എന്നാൽ മറ്റൊന്ന് തുടച്ചതുകൊണ്ട് ആന്റിന തുടക്കരുത്. പുത്ത നാശയക്കാർ ചെയ്യുന്നത് തല തുടച്ചവെള്ളം കൊണ്ട് ചെവിയും തുടക്കു കയാണ്. വൃത്തിയില്ലാത്ത വിഭാഗം. നബി(സ) വുളൂ ചെയ്യുമ്പോൾ തല ക്ക് വേണ്ടി എടുത്ത വെള്ളം കൊണ്ടല്ലാതെ പുതിയ വെള്ളം കൊണ്ടു തന്നെ ചെവി തടവി എന്ന് ഹദീസുണ്ട്. ഹദീസ് കാണുക.

عن عبدالله بن زيد قال رأيت النبي صلعم يتوضأ يأخذ لأذنه ماء عن عبدالله خلاف الماء الذى اخذه لرأسه – بيهقى، حاکم محلی ص ٥٤/١

ഈ ഹദീസ് ഉണ്ടായിരിക്കെ الاذنان من الرأس എന്ന ഹദീസ് വാക്യ ത്തിന് തലയുടെ വെള്ളം ചെവിക്ക് കൂടി മതി എന്ന സാരം കൽപ്പിക്കുക വയ്യ. ജ്ഞാനേന്ദ്രിയങ്ങളായ മൂക്കും കണ്ണും നാക്കും മുഖത്തിന്റെ ഭാഗമാ വുകയാൽ അവിടെ കഴുകുന്ന സമയങ്ങളിൽ മറ്റൊരു ഇന്ദ്രിയമായ ചെവി യെയും തടവണമെന്ന ധാരണ ഇല്ലായ്മ ചെയ്യുന്നു ഈ ഹദീസ്. മുഖം കഴുകുന്നതിന്റെ മുന്നോടിയായി മൂക്കും നാകക്കും കഴുകുന്ന പോലെ ചെവി മുഖത്തിന്റെ തൊട്ടുമുമ്പോ പിമ്പോ തടവേണ്ടതില്ല. മറിച്ച് തല തടവുന്ന ഘട്ടം വരുമ്പോഴാണ് ചെവിയെ ശ്രദ്ധിക്കേണ്ടത്. മുഖം കഴു കുന്ന വെള്ളമല്ലാത്ത വെള്ളമാണ് മൂക്കിന് വേണ്ടത്. തലയുടെ വെള്ളമ ല്ലാത്തത് ചെവിക്കും.

കാൽപാദങ്ങൾ

പാദങ്ങളുടെ ഏറ്റവും പ്രധാനമായ ധർമം ശരീരത്തെ താങ്ങി നിർത്തലും ബാലൻസ് ശരിയാക്കലുമാണ്. ഇത്രയേറെ എല്ലുകളും പേശി കളും ആന്തരാവയവങ്ങളും ഉൾക്കൊള്ളുന്ന ഒരു കോലം വീഴാതെ നിവർത്തിപ്പിടിക്കുക ശ്രമകരമായൊരു ജോലി തന്നെ. ചുവട് അൽപം പിഴച്ചാൽ മതി മറിഞ്ഞുവീഴാൻ. നമ്മുടെ പാദം നിലത്ത് ചവിട്ടിനിൽക്കു മ്പോൾ പാദം മുഴുവനായി നിലം പറ്റുന്നില്ല. രണ്ടംഗങ്ങൾ മാത്രം ഊന്നു ന്നു. അതോടെ ഒരു പാദം നിലത്ത് വെക്കുമ്പോൾ രണ്ട് വെച്ച ഫലമായി. രണ്ട് പാദവും വെച്ചപ്പോൾ അർത്ഥത്തിൽ നാം നാൽകാലിയായി. ഇതറി ഞ്ഞാൽ നമ്മുടെ തലക്കനം വെറുതെയാണെന്ന് ബോധ്യമാവും. ദ്വിപാ ദിയിലെ ചതുഷ്പദിത്വം. അതേ, സാക്ഷാൽ നാക്കാലിത്വം!.

ഇത്രയെല്ലാം പണിപ്പെട്ട് പണിയെടുക്കുന്ന പാദങ്ങളുടെ ഭൂമിശാസ്ത്ര പരമായ കിടപ്പറിയുമോ? ഹൃദയത്തിൽ നിന്ന് ഏറ്റവുമ കുന്ന ഭാഗ ത്താണല്ലോ അത്. രക്ത ചംക്രമണം ഏറ്റവും കുറഞ്ഞതും അവിടെത ന്നെ. പഴുപ്പ് വരാൻ എളുപ്പം. പ്രമേഹ രോഗികൾ കൂടുതൽ ശ്രദ്ധിക്ക ണം. അശ്രദ്ധമൂലം നിരവധി വിരലുകളും പാദങ്ങളും ചിലപ്പോൾ കാലു കൾ തന്നെയും മുറിച്ച് കളയേണ്ടി വരാറുണ്ട്. ഇവിടെയാണ് നിസ്കാരം കാലിനെ രക്ഷിക്കാനെത്തുന്നത്. ദിനംപ്രതി ഒരു പൊടിപോലും ബാക്കി വെക്കാതെ നഖം വൃത്തിയാക്കികൊണ്ട് 15 തവണ മനുഷ്യനെക്കൊണ്ട് അവന്റെ കാൽകഴുകിപ്പിക്കുന്നു നിസ്കാരം. സോക്സും ഷൂവും അഴി പ്പിക്കുന്നു നിസ്കാരം. ഖുഫ്ഫ ധരിച്ചവൻ 24 മണിക്കൂറിനിടയിൽ ഒരു പ്രാവശ്യം അഴിച്ചാൽ മതി സ്വദേശത്ത്. യാത്രയിലാണെങ്കിൽ മൂന്ന് ദിവ സത്തിലൊരു പ്രാവശ്യം അഴിക്കുക. ഖുഫ്ഫ അഴിക്കാതെ ചെയ്യുന്ന വുളുകളിൽ ഖുഫ്ഫിന് മീതെ വെള്ളം കൊണ്ട് തടവിയാൽ മതി. ഇതോടെ നാം വുളൂവിന്റെ ആദ്യഭാഗം മുതൽ അവസാനഭാഗം വരെയുള്ള ഓരോ ചടങ്ങുകളിലെയും ആരോഗ്യവശം ചെറുതായി ചർച്ച ചെയ്തു. നിസ്കാരം ആരോഗ്യത്തിന് വഴിയൊരുക്കുന്നു എന്ന് വ്യക്തമായി.

വുളുവിന് ശേഷം നിസ്കാര ചടങ്ങിലെ ആരോഗ്യവശം ചർച്ച ചെയ്യേണ്ടതുണ്ട്. ഒരു റക്അത് നിസ്കരിക്കുമ്പോൾ ഒട്ടേറെ പേശീ ചല നമുണ്ടാവുന്നു. ഇത് വ്യായാമമാണ്. കൈകൂപ്പിനിന്ന് ഏറെ നേരം പ്രാർത്ഥിക്കുന്ന ഹൈന്ദവന് പ്രാർത്ഥനക്കിടയിൽ വ്യായാമം കിട്ടുന്നില്ല. വനങ്ങളിൽ തപസ്സിരിക്കുന്ന സന്യാസിമാർക്ക് പേശീദൗർബല്യമുണ്ടാവും. കാരണം, വ്യായാമം ലഭിക്കാത്തത് തന്നെ. പേശീ ദൗർബല്യം മൂലം ആന്തരീകാവയവങ്ങൾ പുറത്തേക്ക് തുറിക്കുന്നതാണ്. ഇതാണ് ആന്ത വൃദ്ധി. ആന്ത്രവൃദ്ധി കൂടുതൽ കാണപ്പെടുന്നത് പുരുഷന്മാരിലാണ്. സ്ത്രീകൾ ഇടമുറിയാതെ വീട്ടുവേല ചെയ്യുന്നതാവും കാരണം. പുരുഷ ന്മാർ നന്നായി വ്യായാമം ചെയ്തില്ലെങ്കിൽ ചിലപ്പോൾ ആന്തരീകാവയ വങ്ങൾ – കൂടൽ മുഴുവനും പുറത്തുചാടി വൃഷണ സഞ്ചിയിൽ കുടിയേ റിപ്പാർത്ത് എന്നുവരും. നിൽക്കാനും നടക്കാനും പ്രയാസമുണ്ടാവും.

ചുരുക്കത്തിൽ വ്യായാമരാഹിത്യംകൊണ്ട് ഉദരപേശികൾക്ക് ബല ക്ഷയം വരുമെന്ന് തെളിഞ്ഞു. അതൊഴിവാക്കാനാണ് 17 റക്അത്ത് നിർബ ന്ധമായും 33 റക്അത് റവാതിബ് വിത് രൂപത്തിലും മറ്റ് നിരവധി റക്അത്തുകൾ സുന്നത്തായും വച്ചിട്ടുള്ളത്. “രിയാള് ക്കിരിക്കുന്ന സൂഫിവര്യനും തപസ്സിരിക്കുന്ന സന്യാസിയും തമ്മിൽ ആരോഗ്യരക്ഷ ഉറപ്പുവ രുത്തുന്ന കാര്യത്തിൽ ആരാണ് മുമ്പിലെന്ന് ഇപ്പോൾ മനസ്സിലായല്ലോ. കുടവയറുണ്ടാവുന്നതിന്റെ ഒരു കാരണം, വ്യായാമരാഹിത്യത്തിന്റെ പേരിൽ ഉദരപേശി ദുർബ്ബലമാവുന്നതാണ്.

ചർമത്തെ ചലിപ്പിക്കാനുള്ള ശേഷി മൃഗങ്ങൾക്കുണ്ട്. ഈച്ചയെയും കൊതുകിനെയും വിരട്ടുന്നത് ചർമ്മം ചലിപ്പിച്ചാണ് ചെവിയനക്കുന്ന മൃഗ ങ്ങൾ. ഈ കഴിവുകളൊന്നുമില്ലാത്ത മനുഷ്യൻ വ്യായാമം ചെയ്യാതെ ഇരി ക്കുക കൂടി ചെയ്താൽ അപകടം പറയേണ്ടതില്ലല്ലോ. ഒരേ റക്അത്തിൽ നാല് പ്രവൃത്തികൾ വരുന്നുണ്ട്. നിസ്കാരത്തിൽ നൃത്തം, ഇരുത്തം, സാഷ്ടാംഗം, കുനിയൽ, എല്ലാ പേശികളും ഇതോടെ ചലിച്ചു. നെറ്റി യുടെ ഭാരം നിലത്തറിയത്തക്കവിധമായിരിക്കണം സുജൂദിൽ നെറ്റി വെക്കു ന്നത്. എപ്പോഴും ഭാരം, അറിയുന്നത് കാൽ പാദമാണ്. ഇപ്പോഴിതാ ശരീ രത്തിന്റെ ഭാരം വിഭജിച്ച് കുറെ കാൽമുട്ടിലും കുറെ കൈപ്പത്തിയിലും കുറെ നെറ്റിയിലും വ്യന്യസിപ്പിച്ചിരിക്കയാണ്. പുതിയ പ്രവർത്തകർ രംഗ ത്തിറങ്ങിയിരിക്കുന്നു. ഒരു റക്അത്തിൽ രണ്ട് സുജൂദ് വരുന്നുണ്ട്. 17 റക്അതിൽ 34 പ്രാവശ്യം ഈ പുതിയ പ്രവർത്തകരെ രംഗത്തിറക്കുന്നു. കൈമുട്ടുകളും കാൽമുട്ടുകളും ആവർത്തിച്ചാവർത്തിച്ച് നിവർത്തുകയും മടക്കുകയും ചെയ്യുമ്പോൾ അവയിലെ ആയാസം തീരുന്നു. ക്ഷീണിച്ചാൽ ഉന്മേഷം ലഭിക്കാൻ മൂരി നിവരുന്നതും കൈകാൽ കുടയുന്നതും സാധാ രണയാണല്ലോ. സുജൂദിൽനിന്ന് നിർത്തത്തിലേക്കുള്ള ഒരുതരം മൂരി നിവ രൽ തന്നെ. ചെവിയുടെ താഴ്ഭാഗം തള്ളവിരൽ എത്തുംവിധം കെ ഉയർത്തിത്താഴ്ത്തുമ്പോൾ കൈ മസിലുകൾക്ക് ഏറെ സന്തോഷമായി.

ചുരുക്കത്തിൽ ഫുട്ബോൾ താരമാവുകയോ ചുമട്ടു തൊഴിലാളിയാ വുകയോ ചെയ്യുമ്പോൾ ഒരാളുടെ ശരീരാവയവങ്ങൾക്ക് കിട്ടുന്ന പരിര ക്ഷണം ഫർളും സുന്നത്തുമായ നിസ്കാരങ്ങൾ എടുക്കുമ്പോൾ നമുക്ക് ലഭിക്കുന്നു. സുന്നത്ത് നിസ്കാരം . രാത്രിയിലും പകലിലും റക്അത്തിന് എണ്ണം വെക്കാത്തത് ഇതുകൊണ്ടാണ്. ഒരാൾക്ക് എത യാണോ ആവേശം അത്രയുമെടുക്കാൻ പാസ്സ് നൽകിയിട്ടുണ്ട്. കൂടുത ൽ സമയം പേശികളെ ചലിപ്പിച്ചിരിക്കേണ്ട ഒരാളോട് 100 റക് അത്ത് മാത്രമേ പാടുള്ളൂ എന്ന് പരിധിവെക്കൽ ആരോഗ്യരക്ഷാ ധർമ്മമ ല്ലല്ലോ. രാത്രി നിസ്കാരത്തെ പരാമർശിക്കുമ്പോൾ അല്ലാഹു ഉപയോ ഗിച്ച പദം നോക്കൂ.

“ഖുർആനിൽ നിന്ന് നിങ്ങൾക്ക് അനായാസമായത്ര പാരായണം ചെയ്യുക” (രാത്രി നിസ്കാരം നിർവ്വഹിച്ചുകൊണ്ട് ഓതുക) ഇവിടെ (അനായാസമായത്ര) എന്ന പദം ശ്രദ്ധിക്കുക. ഒരാൾക്ക് സുഖം തോന്നുന്നയത്രയും സമയം നിസ്ക രിച്ചുകൊള്ളുക. നിസ്കരിക്കുന്നതിലാണ് ആശ്വാസവും ആയാസരാഹി ത്യവുമെങ്കിൽ നിസ്കാരം തുടരാം. തടസ്സമില്ല. സുഖം തോന്നുന്നതിന്റെ സാരം പേശികൾക്ക് ചലനദാഹം തീർന്നിട്ടില്ല എന്നാണ്. ചലനദാഹം തീർന്നാൽ അവ തളരും. ക്ഷീണം കാണിക്കും. വാടും. മയക്കം വീഴും. ഉറക്കം വരും.

ബാങ്കും ഇഖാമത്തും

നിസ്കാരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ മുമ്പായി അറിയിപ്പുകൾ ഉണ്ട്. അഞ്ച് ഫർള് നിസ്കാരങ്ങൾക്കും ജമാഅത്ത് സുന്നത്താക്കപ്പെട്ട സുന്നത്ത് നിസ്കാരങ്ങൾക്കുമാണ് അറിയിപ്പ്. അഞ്ച് ഫർള് നിസ്കാരങ്ങൾക്ക് ബാങ്കും ഇഖാമത്തുമുണ്ട്. മറ്റുള്ളവയ്ക്ക് സുചി മാത്രം. الصلاة جامعة

അവക്ക് ചില മര്യാദകളുണ്ട്. വിളിക്കുന്നവനും കേൾക്കുന്നവനും മര്യാദ പാലിക്കണം. അല്ലാഹുവിന്റെ ഭാഗത്തുനിന്ന് സ്വഹാബികൾക്ക് സ്വപ്നം വഴി ലഭിച്ചതും നബി(സ) അംഗീകാരം നൽകിയതുമാണ് ഈ വാക്യ ങ്ങൾ. ആ വില അതിനോട് കൽപ്പിക്കണം. പിശാചിന് ഏറെ അലർജി യാണ് ഈ വിശുദ്ധ വാക്യങ്ങൾ. അതുകൊണ്ട് പിശാചിനെ അകറ്റപ്പെ ടേണ്ട വേദികളിലെല്ലാം ബാങ്ക് വിളിക്കുന്നു നാം.

ബാങ്ക് ഇഖാമത്തിന്റെ പദങ്ങളിലുള്ള വിധേയത്വം പറഞ്ഞറിയിക്കേ ണ്ടതില്ല. ഓരോ വാക്യത്തിലും വേണ്ടുവോളം തെളിയുന്നുണ്ട്. ഒറ്റക്ക് നിസ്കരിക്കുന്നവനും حي على الصلوة പറയുന്നത് നിസ്കാര സമയത്ത് ജിന്നുകളും മലക്കുകളും ഹാജറാവാൻ വേണ്ടിയാണ്. ബാങ്കിന്റെ വാക്യ ങ്ങൾ സാവകാശവും ഇഖാമത്തിന്റെത് സ്വൽപം വേഗതയിലുമാണ് വിളി ക്കേണ്ടത്. സുബ്ഹിന് സമയമാകുന്നതിന് മുമ്പും സമയമാവുമ്പോഴും രണ്ട് ബാങ്ക് ഉണ്ട്. ആദ്യ ബാങ്ക് തഹജ്ജുദ് നിസ്കാരത്തിന് ഉണരാൻ സൗകര്യപ്പെടുന്നു. വെള്ളിയാഴ്ച ജുമുഅക്ക് ആവശ്യമുള്ള സാഹചര്യ ത്തിൽ രണ്ട് ബാങ്ക് സുന്നത്താണ്. ജനങ്ങളുടെ വരവ് രണ്ട് ബാങ്കിനെ ആശ്രയിച്ചാവുക എന്നതാണ് ആവശ്യം കൊണ്ടുള്ള വിവക്ഷ. ആവശ്യ മുള്ളിടത്ത് രണ്ട് ബാങ്ക് വിളിക്കാതിരിക്കുകയെന്നത് സുന്നത്തിനെ ഭജി ക്കലാണ്. ഉസ്മാൻ (റ)വിനോടുള്ള വിരോധം എന്ന് അതിനെ വിശേഷി പ്പിക്കാം. പുത്തനാശയക്കാർ ഈ ബാങ്ക് സുന്നത്ത് കളയാറുണ്ട്.

ബാങ്കിന്റെയും ഇഖാമത്തിന്റെയും പിറകെ എല്ലാവരും ചൊല്ലേണ്ടത്.

اللهم صلى عَلَى سَيدنَا مُحَمَّد اَللهُم رَبِّ هذه الدعوة التامة وَالصَّلوة الْقَائمة آت مُحمدا الْوَسيلَة وَالْفَضِيلَةَ وَالدَّرَجَةَ الرَّفِيعَةَ ابْعَثَهُ مَقَامًا مَحمُودًا الَّذِي وَعَدَتْهُ وارْزُقْنَا شَفَاعَتَهُ يَوْمَ الْقِيَامَةِ إِنَّكَ لا تخلف الميعاد

സമയ ലഭ്യതയ്ക്കനുസരിച്ച് ശേഷം سي JI T ഓതണം. ജമാഅ ത്തിന് ഇഖാമത് കൊടുക്കാറായ സമയത്ത് റവാതിബിന് മുതിരുന്നത് അനു ചിതമാണ്. ഇഖാമതിന് മുമ്പേ സ്വഫിൽ നിൽക്കുന്നതല്ല ആചാരം. ഇഖാമതോടെ ആദ്യം ഇമാം നിൽക്കുക. പിറകെ മഅ്മൂമുകളും നിൽക്കുക. പ്രാർത്ഥന കഴിഞ്ഞാൽ ഇമാമിന്റെ തക്ബീറതുൽ ഇഹ്റാമിന്റെ തൊട്ട് പിറകിലായി മഅ്മൂമിന്റെയും തക്ബീറതുൽ ഇഹ്റാം വരുത്താൻ ശ്രമി ക്കണം. അതിന് പ്രത്യേക പുണ്യമുണ്ട്. ഒപ്പമാവാൻ പാടില്ല.

ജമാഅത്തിലാവുമ്പോൾ സ്വഫ് നേരെയാക്കുക. ഒറ്റക്ക് ഒരു ലൈനിൽ നിൽക്കാതിരിക്കുക, സ്വഫിൽ വിടവ് ഒഴിച്ചിടാതിരിക്കുക, ഒന്നാം സ്വഫിൽ നിൽക്കുക ഇവയെല്ലാം സുപ്രധാനമാണ്. ഒന്നാം സ്വഫിന് പ്രത്യേകം പ്രാധാന്യമുണ്ട്. എന്നാൽ ഇമാമിന്റെ തൊട്ടു പുറകിൽ വരുന്നവർ ബുദ്ധിയും തന്റേടവും ഫിഖ്ഹ് വിവരവും ഉള്ളവരായിരിക്കൽ ആവശ്യ മാണ്. ഇമാമിന് പകരം നിൽക്കേണ്ടിവന്നാൽ അതിന് കൊള്ളുന്ന ആളാ വുക എന്നതും സൂറതുകളിലെ ആയതുകൾ വേണ്ടിവന്നാൽ ഉണർത്തി ക്കൊടുക്കുക എന്നതുമാണ് ഇതിന്റെ ലക്ഷ്യം.

www.islamkerala.com, cherumba@gmail.com, 9400534861