ഇസ്‌ലാം ശാസ്ത്ര ജാലകത്തിലൂടെ (ഭാഗം 2)
ബശീർ ഫൈസി വെണ്ണക്കോട്

പ്രവാചകൻ ഓതുന്ന ഒരു സൂക്തം

قُلْ سِيرُوا فِي الارض فَانظُرُوا كَيْفَ بَدَأَ الخَلْق (العنكبوت: ٢٠)

“പറയുക! നിങ്ങൾ ഭൂമിയിൽ സഞ്ചരിച്ച് എങ്ങനെയാണ് അവൻ സൃഷ്ടിപ്പിന് തുടക്കം കുറിച്ചത് എന്ന് നോക്കുക” (അൽ അൻക ബൂത്-21)

ഇവിടെയിതാ മലയിറങ്ങി വന്ന ഒരാൾ മനുഷ്യോല്പത്തിയെ ക്കുറിച്ച് ഗവേഷണം നടത്താൻ പറയുന്നു. മണ്ണിൽ തന്നെ ഏറെ പരി ക്ഷണം നടത്താൻ ഇനിയും ബാക്കികിടപ്പുണ്ട്. മണ്ണിലെ ശാസ്ത്രീയ പരീക്ഷണങ്ങൾ മനുഷ്യന്റെ സൃഷ്ടിപ്പ് തുടക്കം മനസ്സിലാക്കുന്നതി ലേക്ക് കൊണ്ടെത്തിക്കുമെന്നാണ് ഖുർആൻ പറയുന്നത്. മനുഷ്യന്റെ മാത്രമല്ല മറ്റുളളവരുടെയും സൃഷ്ടിപ്പ് തുടക്കം മനസ്സിലാക്കുന്നതി ലേക്ക് കൊണ്ടെത്തിക്കുമെന്നാണ് ഖുർആൻ പറയുന്നത്. മനുഷ്യന്റെ മാത്രമല്ല മറ്റുളളവരുടെയും സൃഷ്ടിപ്പ് തുടക്കം മനസ്സിലാക്കാൻ ഭൂപ ഠനം നടത്താനും ആ പഠനത്തിന് മണ്ണ് പ്രധാനഘടകമാക്കാനുമാണ് പറയുന്നത്. ഒപ്പം ജലത്തിന്റെ കാര്യം കൂടി ഓർമ്മിപ്പിക്കുന്നു.

وجَعَلْنَا مِنَ المَاءِ كُلِّ شَيْءٍ حَيْ (الانبياء: ٣٠)

“എല്ലാ സചേതന വസ്തുവിനെയും ഞാൻ ജലത്തിൽ നിന്നാണ് ആക്കിയത്.” (21-30)

ഏതൊരു ജീവിയെയും അതാക്കിയെടുത്തത് വെളളത്തിൽ നിന്നാണെന്ന് പറയുന്നത് രണ്ട് അർത്ഥത്തിലാണ്. ഒന്ന്, വസ്തുവിനെ നേരെ വെള്ളത്തിൽ നിന്ന് സൃഷ്ടിച്ചു. രണ്ട്, ജീവിക്കാൻ മുഖ്യഘട കമായി വെളളം ആവശ്യമാണ് എന്ന അർത്ഥത്തിൽ, ഇവ രണ്ടും ശരി യാണ്. കാരണം മണ്ണും വെളളവും ചേർത്ത് ഒരുക്കിയ രൂപത്തിലാണ് ആദ്യമായി ആത്മാവ് വീണത്. ഈ രൂപങ്ങൾക്ക് തുടർ ജീവിതത്തിന് വെളളം ആവശ്യവസ്തുവാണ് താനും. ആദ്യരൂപത്തിൽ നിന്ന് ക്ലോണിംഗ് രൂപത്തിലോ ലൈംഗിക ബന്ധമാർഗേണയോ ജനിക്കുന്ന സന്തതിക്ക് നിലനിൽപ്പിന് ജലം കൂടാതെ വയ്യ. അപ്പോൾ ആ ശാഖയെയും വെളളത്തിൽ നിന്ന് തന്നെയാണ് അതാക്കുന്നത്. വെള ളമില്ലെങ്കിൽ ഒരു ശാഖയും അതായിത്തീരുന്നില്ല. എന്നാൽ ക്ലോണിംഗ് വഴി-പിതാവിന്റെ പുംബീജമില്ലാതെ ശാഖയിൽ നിന്ന് ശാഖയുണ്ടാ ക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞൻ പരീക്ഷണം നടത്തി പറയുന്നു. പുംബീജത്തെ അടിസ്ഥാനമായിക്കണ്ടിരുന്ന സങ്കൽപം തിരുത്തി ജീവി യിൽ നിന്ന് പിരിച്ചെടുക്കുന്ന ഏതൊരു കോശത്തെയും അടിസ്ഥാന മായി കാണാം എന്ന് തന്നെ. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ മുളകു വളളിയുടെ ഒരു കഷ്ണം മുറിച്ചെടുത്താൽ ആ മുറിച്ചെടുത്ത കഷ്ണത്തെ ഒരു മുളകു വളളിയാക്കി വളർത്തിയെടുക്കാവുന്നതു പോലെ മനുഷ്യന്റെ കൈകാലുകളിൽ നിന്ന് ചെത്തിയെടുക്കുന്ന ഒരു കോശത്തെ നട്ടു വളർത്തേണ്ട പ്രകാരം നട്ടുവളർത്തിയാൽ ഒരു മനു ഷ്യനെ ലഭിക്കും. മുളക് വളളികൃഷിപോലെ കോഴികൃഷി നടത്തിയ ആളാണ് മിഹ് യിദ്ദീൻ ശൈഖ്(റ). ഒരു കോഴിക്കാലിൽ നിന്ന് മറ്റൊരു കോഴിയെ വികസിപ്പിച്ചെടുത്തു ഈ വലിയ്യ്. എന്നാൽ മനുഷ്യവർഗ്ഗ ത്തോടുളള ഉൽപാദനനിയമങ്ങൾക്ക് വിരുദ്ധമാവുകയാൽ പാടില്ല.

ഇതര ജീവജാലങ്ങളിൽ ആവാം. ഒരു ജീവിയുടെ ശരീരത്തിൽ നിന്ന് പറിച്ചെടുത്ത ഒരു സെല്ലിൽ 46 ക്രോമസോമുകൾ ഉണ്ടാവുമെ ന്നതിനാൽ ആ സെല്ല് ഒരു സ്ത്രീ അണ്ഡത്തോട്- അതിലെ 23 ക്രോമ സോമുകൾ ഒഴിവാക്കിയ ശേഷം ബന്ധിപ്പിച്ച് കൊണ്ടാണ് ഇപ്പോ ഴത്തെ ക്ലോണിംഗ് കൃഷി. എന്നാൽ 46 ക്രോമസോമുകൾ നിറഞ്ഞു നിൽക്കുന്ന സെല്ലിനെ വളരാൻ വിടുന്നത് സ്ത്രീ അണ്ഡത്തോടൊപ്പം തന്നെയായിക്കൊളളണമെന്നില്ല എന്നിടത്തേക്ക് ശാസ്ത്ര പഠനങ്ങൾ നീങ്ങുകയാണ്. അതോടെ സെല്ലു കൃഷി കേവലം മുളകു വളളി കൃഷിതന്നെ.

ഓരോ സെല്ലിലും 23+2346 ക്രോമസോം ഉണ്ട് എന്നതിനാൽ ഞാൽ ആണ് ഈ രംഗത്ത് നാഥൻ ഒരു ഞാലിനെ രണ്ട് കഷ്ണമായി മുറിച്ചാൽ ഓരേ ഇണ സ്വഭാവം നിലനിൽക്കുന്നു. കമ്പാർട്ടുമെന്റുകളും ഓരോ പൂർണ്ണാണാണൂലായി ജീവിതം ക്കാൻ തുടങ്ങുന്നു. ഞാണുലിന്റെ കാര്യത്തിൽ മുറിച്ചിട്ട ഉടനെത്ത സ്വതന്ത്ര ജീവിതം നമുക്ക് കാണാൻ കഴിയുന്നുവെങ്കിൽ ക്ലോണി സെൽ കൃഷിയിൽ 10 മാസം കഴിഞ്ഞതിന് ശേഷമേ ഫലം പുറത കാണുകയുള്ളൂ എന്ന വ്യത്യാസം ഉണ്ട്. എന്നപോലെ ഞാ തുണ്ടത്തിന് സജ്ജമായ ഒരു കൃഷിയിടം നാം ഒരുക്കേണ്ടതില്ല സെല്ലിന് അത് ഒരുക്കിയിരിക്കണം ശാസ്ത്രജ്ഞൻ മുറിച്ചെടുത സെല്ലിന് വേണ്ടി കനത്ത സുരക്ഷാ വലയമുളള കൃഷിയിടമാണ് .

ക്കുന്നത്. എന്നാൽ ആദം(അ)ന്റെ സെല്ലിന് വേണ്ടി കനത്ത സുരക വലയമുള്ള കൃഷിയിടം ഒരുക്കുന്നില്ല. ആദം(അ)ന്റെ സെല്ലിൽ നിന്ന് അല്ലാഹു ഹവ്വാബീവി(റ)യെ വികസിപ്പിച്ചെടുത്തപ്പോൾ ശാസ ജ്ഞൻ ഇന്ന് ഒരുക്കുന്ന കൃഷിയിടമുണ്ടായിരുന്നില്ല. മുഹ്യിദ്ദീൻ ശൈഖ് കോഴിക്കാലിൽ നിന്ന് പുത്തൻ കോഴിയെ വകസിപ്പിച്ചെടു ക്കാനും സുരക്ഷയുളള കൃഷിയിടം ഒരുക്കിയിരുന്നില്ല.

ചുരുക്കത്തിൽ ക്ലോണിംഗ് പഠനം വഴി മനുഷ്യൻ എത്തി നിൽക്കുന്നത് ഉൽപ്പത്തി പഠനത്തിന്റെ പകുതി വഴിയിലാണ്. ബീജ തന്നെ വേണമെന്നില്ല എന്നും മനുഷ്യശരീരത്തിലെ മാംസതുണ്ടിൽ നിന്ന് മനുഷ്യനെ വികസിപ്പിച്ചെടുക്കാം എന്നും ഇപ്പോൾ ശാസ്ത്ര ജ്ഞന് തോന്നുന്നുവെങ്കിൽ ഒരു പകുതി ദൂരം കൂടി ഗവേഷണയാത് ചെയ്താൽ മനുഷ്യനെ വികസിപ്പിച്ചെടുക്കാൻ മനുഷ്യമാംസതുണ്ടും വേണ്ടതില്ല എന്നും, ആ സ്ഥാനത്ത് ഒരു നുള്ള് ചെളി മണ്ണ് മതി എന്നും കണ്ടെത്താൻ പോവുകയാണ്. മനുഷ്യന്റെ ഓരോ സെല്ലിലും 46 ക്രോമസോം വീതം ഉണ്ട് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ അടുത്ത് കണ്ടെത്താൻ പോകുന്നത് ഒരുപൊടി ചെളിമണ്ണിൽ പുംബീ ജത്തിലെ 23 ക്രോമസോമിന്റെയും അണ്ഡത്തിലെ 23 ക്രോമസോ മിന്റെയും ഗുണങ്ങൾ നിറഞ്ഞുനിൽപ്പുണ്ട് എന്നും പുംബീജത്തിലും അണ്ഡത്തിലും കൂടി ഒരു ശിശുവിന് വേണ്ടതായി എന്തെല്ലാം ഉണ്ടോ അവയത്രയും ആ ചെളി മണ്ണിൽ കുടികൊള്ളുന്നുണ്ട് എന്നുമായി രിക്കും. ഇതോടെ വെളളം തട്ടിയ മണ്ണിന് ഹയാത്തുണ്ടെന്ന് അല്ലാ
ഹുവിന്റെ പ്രസ്താവന മജാസ് അല്ലാ ഹഖീഖത്ത് തന്നെയാണ്. എന്ന് നമുക്ക് ബോധ്യപ്പെടും.

فاحی به الارض بعد موتها وبث فيها من كل دابة (البقرة: ١٦٤)

“ഭൂമി മരിച്ചു കിടന്ന ശേഷം വെളളം കൊണ്ട് നാം ഭൂമിക്ക് ഹയാത് നൽകി. ഭൂമിയിൽ എല്ലാ ജീവജാലങ്ങളെയും വിതറി (08616.10 164)

മഴ നനഞ്ഞ് മണ്ണിന് ഹയാത് വന്ന വിവരം പറഞ്ഞതിന്റെ തുടർച്ചയായിട്ടാണ് ജീവജാലങ്ങളെ ഭൂമിയിൽ വിന്യസിച്ച വിഷയം പറയുന്നത് എന്നത് ശ്രദ്ധേയമത്. ഏതൊരു കുതിർന്ന മൺപൊ ടിയെയും ഏത്വിധ ദാബ്ബതായും വികസിച്ചെടുക്കാവുന്ന സ്ഥിതിവി ശേഷം ഞാൻ ഒരുക്കിയിട്ടുണ്ട്. (എന്നല്ലേ അല്ലാഹു പറയുന്നത്). ഒരു പുരുഷനിൽ നിന്ന് സ്രവിക്കുന്ന ശുക്ലത്തിൽ ദശലക്ഷക്കണക്കിൽ പുംബീജങ്ങളുണ്ട്. എല്ലാ പുംബീജങ്ങൾക്കും മനുഷ്യശിശുവാകാനു ളള യോഗ്യതയുമുണ്ട്. പക്ഷെ, എല്ലാ പുംബീജവും മനുഷ്യനാകാറി ല്ല. മനുഷ്യശരീരത്തിലെ കോടിക്കണക്കായ സെല്ലുകളിൽ നിന്ന് ഏതൊരു സെല്ലിലും മുറിച്ചെടുത്ത് ശാസ്ത്രീയമായി വളർത്തിയെ ടുത്താൽ മനുഷ്യകുഞ്ഞ് ആവാനുളള യോഗ്യതയുണ്ട്. ഇതുപ്രകാരം ഓരോ പൊടി നനഞ്ഞ മണ്ണിനും ഏത് വിധത്തിൽപ്പെട്ട ജന്തുവായും വികസിപ്പിച്ചെടുക്കാനുളള യോഗ്യതയുമുണ്ട്. പക്ഷെ സാധാരണയായി ജന്തുപിറക്കുന്നത് അങ്ങനെയല്ലെന്ന് മാത്രം.

എന്നാൽ എല്ലാ ഇനത്തിൽ പെട്ട ജന്തുജാലങ്ങളും ആദ്യഘ ട്ടങ്ങളിൽ ഉയിർക്കൊണ്ടത് ആദം നബി(അ) ഉയിർക്കൊണ്ടത് പോലെ തന്നെയാവണം. നമുക്ക് ഒരിക്കൽ കൂടി പാരായണം ചെയ്യാം.

وبث فيها من كل دابة

“ഭൂമിയിൽ അവൻ എല്ലായിനം ജീവജാലങ്ങളെയും വിന്യസി ക്കുകയും ചെയ്തു.

നനഞ്ഞ മണ്ണിന് ജീവജാലമായി ഉരുത്തിരിയാനുളള കഴിവ് ഉണ്ട് എന്ന സത്യം എന്നാണോ ശാസ്ത്രജ്ഞൻ കണ്ടെത്തുന്നത് അതവരെയും ഉൽപത്തിയെക്കുറിച്ചുളള അവന്റെ ഗവേഷണം തുട രാനാണ്.

سيروا في الأرض فانظروا كيف بدأ الخلق (العنكبوت (۲۰)

എന്ന സൂക്തത്തിലൂടെ ആവശ്യപ്പെടുന്നത്. ഈ ആവശ്യം നയിക്കുന്നതാവട്ടെ, മലയിൽ നിന്ന് ഇറങ്ങി വന്ന ആൾ ആണ് സയൻസ് കോളേജിലെ ബയോളജി ഡിപ്പാർട്ടുമെന്റിൽ നിന്നല്ല മൂ മ്മദ്(സ) ഇറങ്ങിവരുന്നത് എന്നോർക്കണം. ചെളിമണ്ണിന് അതിന്റെ പവർ നൽകിയ അല്ലാഹു നബി(സ)ക്ക് മണ്ണിന്റെ കഴിവിനെക്കുറിച്ചു പഠിപ്പിക്കുന്നു. അവിടുന്ന് അത് നമ്മോട് സംസാരിക്കുന്നു. ഈസാനബി(അ) ചെളിമണ്ണിന്റെ കഴിവ് മനസ്സിലാക്കിയത് കൊണ്ടാണല്ലോ

اخلق لكم من الطين كهيئة الطير (آل عمران (٤٩)

എന്ന് പറഞ്ഞത്. പക്ഷിയുടെ രൂപത്തിൽ വാർത്തെടുക്കാൻ ഈസാനബി(അ) ഉപയോഗിച്ചത് ഈട്ടിത്തടിയോ ചന്ദനക്കൊ അല്ല, മറിച്ച് ചെളിമണ്ണാണ്. എന്ത്കൊണ്ട് ചെളിമണ്ണ് തന്നെ തിരഞ്ഞടുത്തു മുട്ട വിരിഞ്ഞാണ് സാധാരണ ഗതിയിൽ പക്ഷി ഉരുത്തിരിയന്നത്. ചെളിമണ്ണിൽ കുടികൊളളുന്ന ജൈവസിദ്ധി സാധാരണഗത യിൽ പുറത്ത് അനുഭവപ്പെടാറില്ല. സാധാരണ യിലില്ലാത്ത കാര്യമാണല്ലോ മുഅ്ജിസത്ത്. ഇത് വഴി അത് തെളിയിച്ചു കൊടുത്തു

ഒരു മനുഷ്യന് ഇന്ദ്രിയം സ്ഖലിച്ചാൽ അയാൾ നിർബന്ധ സ്നാനം കഴിക്കുന്നു. എന്താണ് കാരണം? സ്ഖലനത്തിൽ അദ്ദേഹ ത്തിൽ നിന്ന് നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് ബീജങ്ങളാണ്. അത യത് ചേതനകൾ. ഇവയത്രയും നഷ്ടപ്പെടുക വഴി തന്റെ ശരീരത്തിൽ ദൗർബല്യം തട്ടിയിരിക്കും. നഷ്ടപ്പെട്ട ചേതനയെ വീണ്ടെടുത്ത് സ്വ രീരത്തിന് ബലം പകരാൻ ആ ചേതനയുടെ ഉറവിടത്തെ ആശ്രയി ക്കുകയേ നിർവ്വഹമുളളൂ. എല്ലാ ജീവികളെയും ഞാൻ വെളളത്തിൽ നിന്ന് പാകപ്പെടുത്തിയെടുത്തു എന്ന് അല്ലാഹു പറയുമ്പോൾ ശുദ്ധ ജലം പ്രസ്തുത ചേതനയുടെ ഉറവിടമാണെന്ന് ഗ്രാഹ്യമായി. ഈ ജലവും മണ്ണും ചേരുമ്പോഴാണ് ചെളിയാവുന്നത്. അപ്പോൾ സ്ഖലിച്ചവൻ കുളിക്കട്ടെ. ശരീരത്തിന്റെ ബാഹ്യതലത്തിൽ ഉപയോഗിക്കപ്പെ ടുന്ന വെളളത്തിൽ ചേതന അടങ്ങിയിട്ടുണ്ട് എന്നതിനാൽ വെളളം യോഗത്തോടെ ശരീരം നഷ്ടപ്പെട്ടുപോയ ചേതനക്ക് പകരം ചേതനയെ ഊറ്റിയെടുക്കും. ക്ഷീണം തീരും. ഒരാൾക്ക് വെളളം ലഭിച്ചില്ലങ്കിൽ അദ്ദേഹം ചേതനയുടെ ഉറവിട പാർട്ട്ണറായ മണ്ണിന്റെ സഹായം തേടണം. തയമ്മും ചെയ്യണം. അതുവഴിയും ചേതനയെ വീണ്ടെടു ക്കാൻ കഴിയുന്നതാണ്.

فَلَم تَجِدُوا مَاء فَتَيَمَّمُوا صَعِيدًا طَيِّبًا (النساء ٤٣)

“നിങ്ങൾ വെളളം എത്തിച്ചില്ലെങ്കിൽ ശുദ്ധമണ്ണ് ലക്ഷ്യമിടുക. ലക്ഷ്യം വെച്ച് ചെല്ലാൻ മാത്രം സ്റ്റോക്ക് മണ്ണിൽ ഉണ്ട് എന്നാണ് തയമ്മും എന്ന പദം തെളിയിക്കുന്നത്. വെളളത്തിന്റെയും മണ്ണിന്റെയും ഈ ജൈവ പ്രാധാന്യം നബി(സ) ഓതിക്കേൾപ്പിക്കുന്നത് ഖുർആൻ ഇലാഹീകലാം ആണ് എന്നതിന്റെ തെളിവാകുന്നു. മലയിൽ നിന്ന് ഇറങ്ങിയ ആൾ സ്വയം ഇത്രയും പറയില്ല തീർച്ച.

സൃഷ്ടിപ്പ് രണ്ടാം ഘട്ടം

സൃഷ്ടിപ്പിന്റെ പ്രഥമഘട്ടം ചെളിയിൽ നിന്നാണ് എന്ന് പഠി പ്പിച്ച ശേഷം ഖുർആൻ സൃഷ്ടിപ്പിന്റെ രണ്ടാം ഘട്ടം പഠിപ്പിക്കുന്നത് കാണുക.

1/37

“താൻ എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് മനുഷ്യൻ കണ്ടുപിടിക്കട്ടെ.” നിർഗളിക്കുന്ന ഇന്ദ്രിയത്തിൽ കിടന്ന ഒരു ബീജം എന്നതാണ് മനുഷ്യന്റെ രണ്ടാം തുടക്കം. ഈ ബീജത്തിനു എന്ത് സംഭവിക്കുന്നു?

ثم خلقنا النطفة علقة (المؤمنون: ١٤)

“ബീജത്തെ നാം അലഖയായി സൃഷ്ടിച്ചിരിക്കുന്നു.” ബീജവും അണ്ഡവും സന്ധിച്ച ശേഷം 28-ാം ദിനം മുതൽ 56-ാം ദിനം വരെയുളള കാലമാണ് അലഖ്: ദശ. 2-ാം മാസം മുതൽക്ക് പ്രാഥമിക ഭ്രൂണം എന്ന വിശേഷണം വീഴുകയായി. ഇനി ഈ അലഖ എന്താകുന്നു?

فخلقنا العلقة مضغة

“അലഖ’യെ നാം മാംസപിണ്ഡമായി സൃഷ്ടിക്കുന്നു. മു മാസം മുതൽ ഈ വിശേഷണം ആയി. എന്നാൽ മുളഗം ഘട്ടം തന്നെ രണ്ട് പാർട്ടുകൾ ഉണ്ട്.

ثم من مضغَة مخلقة وغير مخلقة (الحج: ٥) .

“പിന്നെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മാംസപിണ്ഡത്തിൽ 3-ാം മാസം അവ നിന്നും സൃഷ്ടിക്കപ്പെട്ടുകൊണ്ടുളളതല്ലാത്ത മാംസപിണ്ഡത്തി നിന്നും. അതായത് ഒരു പാർട്ട് പിണ്ഡത്തിൽ സൃഷ്ടിപ്പ് ഏ ത്തതാണ്. രണ്ടാം പാർട്ട് സൃഷ്ടിപ്പ് ഏശുന്നുണ്ട്. സാനിക്കുന്നതിന്റെ മുമ്പുള്ള പാർട്ട് ആണ് . ആ സമയത്ത പിണ്ഡത്തിൽ അവയവങ്ങളുടെ രൂപം സൃഷ്ടിക്കപ്പെടുന്നില്ല. മൂന്നാം മാസം അവസാനിക്കുമ്പോൾ തൂക്കം 55ഗ്രാം. ഭ്രൂണത്തിന്റെ നീളം 1 സെ.മീ. ഈ കാലം മുതൽക്കാണ് . ആവുന്നത്. അതായത് നാലാം മാസത്തിൽ നെറ്റി, പൊക്കിൾകൊടി തലമുടി മുതലായവ രൂപം എടുക്കുന്നു. വർഗ്ഗതിരിവ് പ്രത്യക്ഷപ്പെടു ന്നതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ

فخلقنا المضغة عظاما فكسونا العظام لحما

“മാംസ പിണ്ഡത്തെ നാം എല്ലുകളാക്കി സൃഷ്ടിപ്പേകി. ശേഷം ആ എല്ലുകളിൽ മാംസംകൊണ്ട് ഉടുപ്പ് അണിയിച്ചു.

മാംസത്തിന്റെ ഉടുപ്പണിഞ്ഞ ഈ എല്ലിൻ കൂട്ടത്തിലേക്ക് ഇനി വല്ലതും സൃഷ്ടിച്ച് വിടുന്നുണ്ടോ? ഉണ്ട്. കേവലം എല്ലും മാംസവും മാത്രം അവയവങ്ങളാക്കി വാർത്തെടുത്തു മനുഷ്യകുഞ്ഞിനെ പുറ ത്തിറക്കിയാൽ കുഞ്ഞുങ്ങൾ തമ്മിൽ തിരിച്ചറിയുക സാധ്യമല്ല. ഒരു അച്ചിൽ നിന്ന് വാർത്തെടുക്കുന്ന വാസനസോപ്പുകൾ ഒന്ന് മറ്റൊന്നിൽ നിന്ന് വേർത്തിരിച്ചറിയാൻ കഴിയാത്തത് പോലെ കോടാനുകോടി മനു ഷ്യന്മാർ പരസ്പരം തിരിച്ചറിയാതെയാവും. ഇതൊഴിവാക്കാൻ ഒട്ടേറെ തിരിച്ചറിയൽ മുദ്രകൾ ശരീരത്തിൽ ഘടിപ്പിക്കേണ്ടതുണ്ട്.

بَلَى قَادِرِينَ عَلَى أَنْ نُسَوِّي بَنَانَه (القيامة : ٤)

“അതേ, അവന്റെ വിരൽ തുമ്പുനേരെയാക്കാൻ വരെ നാം

2/39

തെറ്റാതെ 13. നം. ഇതിൽ നിന്ന് പൂർ, ക്കുന്നു. വി സി അയാളവും ഒരാളുടെ വി മാണ് എന്ന് his willറിവു ചിഹ്നമാണ്. ചില ഓണാ രം തിരിച്ചറിഞ്ഞാണ്. ഈ വിയർപ്പു വാസന മറ്റൊരു വ്യക്തിമുദ്രയാണ്. കണ്ണ് തിരിച്ചറിയൽ യാണ്. എതി കുറ്റി ഇത് ഉപയോഗപ്പെടുത്തുന്നു. ജിം ലുകളെ പിടികൂടുന്നതിന് പോലീസ് അവലംബിക്കുന്നത് കുറ കളുടെ വാസയാണ്. ഒരാളുടെ വിയർപ്പിന്റെ വാസന മറ്റൊ വാസനയിൽ നിന്ന് വേർതിരിച്ചെടുക്കാനുളള കഴിവ് നമുക്കില്ലെങ്കിലും നായകൾക്കുണ്ട്. 700 കോടി ജനങ്ങളെ സൃഷ്ടിക്കുമ്പോൾ 7 ത വാസനകൾ അവരുടെ വിയർപ്പ് ജലത്തിൽ ഉറപ്പിക്കേണ്ടിയിരിക്കുന്നു. നായയുടെ നാസദ്വാരത്തിൽ ഉറപ്പിച്ച വാസന ശേഷിയും മനുഷ ശേഷിയും തമ്മിലെ അന്തരം സങ്കൽപിച്ചു നോക്കൂ.

خلق الانسان ضعيفا (النساء: ۲۸)

“മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു ബലഹീനനായി. കണ്ണിലും വിയർപ്പിലും വിരലിലും മറ്റുമായി തിരിച്ചറിയൽ കാർഡ് തുന്നിപ്പിടിപ്പിക്കുന്നതിനെ കൂടി ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞിട്ടുള ളത്. മാംസം കൊണ്ട് എല്ല് പൊതിയുന്ന വിഷയം പറഞ്ഞ ശേഷം സൂക്തം പൂർത്തിയാക്കുന്നത് ശ്രദ്ധേയമത്

ثم انشاناه خلقا ءخر (المؤمنون)

“അതിനെ നാം മറ്റൊരു സൃഷ്ടിക്കായി ഉണ്ടാക്കി.” ഇവിടെ “അതിനെ’ എന്ന് പറഞ്ഞത് ഏതിനെ ഉദ്ദേശിച്ചാണ്? ഗ്രാമർ നിയമപ് കാരം ഭൂമീർ മടങ്ങേണ്ടത് മാംസത്തിലേക്കാണ്. അപ്പോൾ ആ മാംസത്തെ ഞാൻ മറ്റൊരു സൃഷ്ടിക്കായി ഉണ്ടാക്കി എന്നു സാരം. മാംസത്തിൻ മേൽ പതിക്കുന്ന വിയർപ്പ് ഗന്ധവും വിരലടയാളവും പോലുളള തിരിച്ചറിയൽ ചിഹ്നങ്ങളെ ഉദ്ദേശിച്ചുകൊണ്ടല്ലേ ഇത് പറ ഞ്ഞത്? തന്റെ കുട്ടിയുടെ അവയവങ്ങളോ വ്യക്തിമുദ്രയോ ഇന്ന രൂപ ത്തിലാവണമെന്ന് മാതാവോ പിതാവോ അല്ല നിശ്ചയിക്കുന്നത്.

هوالذي يُصوركُم فِي الأرحام كَيْفَ يَشَاءُ (آل عمران: (٦)

“നിങ്ങളെ ഗർഭപാത്രങ്ങളിൽ തനിക്ക് ഇഷ്ടപ്പെട്ട പ്രകാരം

പ്പിന്റെ രണ്ടാം തുടക്കത്തെ കുറിച്ചാണ്. സാധാരണഗതിയിൽ അവനാണ് രൂപപ്പെടുത്തുന്നത്.” ഇത്രയും നാം പറഞ്ഞത് ഗർഭപാത്രത്തിന്റെ ഗതി മാറ്റങ്ങളെ കുറിച്ച് പറയുക ആധുനിക യുഗത്തിലെ യന്ത്ര സൗകര്യങ്ങളുളള ഒരു ഡോക്ടറാണ്. എക്സ സ്കാനിംഗ് തുടങ്ങിയ സൗകര്യങ്ങളില്ലാത്ത ഒരു യുഗത്തിന്റെ സ്ത്രീയുടെ വയറിന്റെ പുറംതൊലി നോക്കി ഒരാൾക്ക് പറയാൻ കഴി യുന്നതാണോ രണ്ടാം മാസവും നാലാം മാസവും തമ്മിലെ അന്തര വിരലടയാളം പതിപ്പിക്കുന്നതും, വിയർപ്പ് ഗന്ധം ഉറപ്പിക്കുന്നതും പുറത്ത് നോക്കിപ്പറയാമോ? ഇല്ല. അത് മനുഷ്യന്റെ സാധാരണ കഴി വല്ല. എന്നാൽ സ്കാനിംഗ് വരുന്നതിന് മുമ്പ് ഗർഭപാത്രത്തിലെ സ്ഥിതി മാറ്റങ്ങൾക്ക് യന്ത്രത്തിന്റെ സഹായത്തോടെ ഡോക്ടർമാർ നോക്കി കണ്ട് പറയുന്ന കാലം വരുന്നതിന് മുമ്പ് ആ സ്ഥിതി മാറ്റ ങ്ങളെ നബി(സ) വസ്തുനിഷ്ഠമായി ഓതിക്കേൾപ്പിച്ചിരിക്കുന്നു. മല യിൽ നിന്ന് ഇറങ്ങി വന്ന നബി(സ) വൈജ്ഞാനിക ഹിമാലയങ്ങളു മായിട്ട് തന്നെയാണ് നമ്മെ സമീപപിക്കുന്നത്.

മനുഷ്യസൃഷ്ടിപ്പ് ചർച്ച ചെയ്യുമ്പോൾ ഖുർആനിക വീക്ഷണ ങ്ങൾ ശാസ്ത്രം തലകുലുക്കി സമ്മതിക്കുകയാണ്. സ്ത്രീയുടെ കാര്യ ത്തിൽ പുരുഷനെ അപേക്ഷിച്ച് സൃഷ്ടിപ്പ് ബുദ്ധിപരമായ കുറ വോടെയാണെന്ന് ഖുർആൻ സൂചിപ്പിക്കുന്നു.

الرِّجَالُ قَوَّامُونَ عَلَى النِّسَاء بِمَا فَضَّلَ اللَّهُ بَعْضَهُم عَلَى بَعْضٍ

“ജനങ്ങളിൽ ചിലർക്ക് മറ്റു ചിലരെ അപേക്ഷിച്ച് അല്ലാഹു നൽകിയ ശ്രേഷ്ടതയുടെ പേരിൽ സ്ത്രീ വിഭാഗത്തിന് മേൽ പുരു ഷവിഭാഗം അധികാരികളാവണം” ഇതാണ് ഉത്തരവ് ഇതിൽ നിന്ന് മനസ്സിലാകുന്നത് സ്ത്രീ ഒരു മേഖലയിലും അധികാരി ആയിക്കൂടാ എന്നാണ്. വീട്ടിലെ അടുക്കളകാര്യത്തിലും തതുല്യമായതുമല്ലാതെ. എന്ത്കൊണ്ടാണ് സ്ത്രീക്ക് സ്ത്രീയെ തന്നെയോ പുരുഷനെയോ

ഭരിക്കാനുള്ള പവർ ഇല്ലാതെ പോയത്? അതിന് മാത്രം ബുദ്ധി അവർക്ക് അല്ലാഹു നൽകാത്തത് കൊണ്ട് തന്നെ. ശാസ്ത്രജ്ഞൻ പറയുന്നത് കാണുക: “ഫെമിനിസ്റ്റുകൾക്ക് ദുഃഖമുണ്ടാക്കുന്ന വാർത്തയാണ് ഇക്കുറി ഡാനിഷ് ഗവേഷകർ പുറത്ത് വിട്ടത്. പുരു ഷന്മാർക്ക് സാധാരണ, സ്ത്രീകളേക്കാൾ നാനൂറ് കോടി ബ്രയിൻ സെല്ലുകൾ കൂടുതലുണ്ടെന്നാണ് ഇവർ പറയുന്നത്. കോപ്പർ ഹെഗർ ഹെഗൽ മുനിസിപ്പൽ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ബെൻടെ വാക്കൻ ബർഗ് എന്ന വനിതാ ഡോക്ടറുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. 20നും 90നും ഇടയിൽ വയസ്സുള്ള 94 പേരിലാണ് പരീക്ഷണം നടത്തിയത്. ആണിന് ശരാശരി 2300 കോടി തലച്ചോർ കോശങ്ങൾ ഉളളപ്പോൾ സ്ത്രീക്ക് 1900 കോടിയേയുളളൂ. അവർ പറ യുന്നു. (മാതൃഭൂമി വാരാന്തപ്പതിപ്പ് 97 ആഗസ്റ്റ് 31)

ഒരു പുരുഷൻ സാക്ഷി പറയേണ്ടിടത്ത് രണ്ട് സ്ത്രീ വേണ മന്നാണ് പ്രകൃതി നിയമം എന്ന് ഇതിൽ നിന്ന് മനസ്സിലായി. കാരണം, പുരുഷന്മാർ ഒരു വിഷയത്തിന് ദൃക്സാക്ഷിയാവുമ്പോഴും കണ്ടത് വിവരിക്കുമ്പോഴും അവിടെ പ്രവർത്തിക്കുന്നത് 2300 കോടി കോശ ങ്ങളാണ്. സ്ത്രീ പ്രവർത്തിയെടുക്കുമ്പോൾ 1900 കോശങ്ങൾ മാത്രമേ അറിയുന്നുളളൂ. അതായത് കഷ്ടിച്ച് പുരുഷന്റെ ആറിലൊന്ന് കമ്മി യാണ് സ്ത്രീ ചിന്ത. ഒന്നു കൂടി വ്യക്തമാക്കിയാൽ ഒരു സ്ത്രീയുടെ ചിന്തകൾ ഒരു പുരുഷചിന്തയുടെ ആറിൽ അഞ്ചേ വരൂ. ആറിലൊന്ന് കുറവുവരുമ്പോൾ നികത്തുന്നതിന് വേണ്ടി ഒരു സ്ത്രീ ചിന്ത കൂട്ടി പ്പിടിക്കുകമാത്രമല്ലേ രക്ഷയുളളൂ. മാസം കാണൽ തുടങ്ങിയ അതി സങ്കീർണ്ണ വിഷയമാവുമ്പോൾ സ്ത്രീയെ സാക്ഷിക്ക് ഉപയോഗിക്കി ല്ല തന്നെ. കാരണം 400 കോടി സെല്ലിന്റെ കമ്മി തലച്ചോറിൽ വരിക എന്നതിന്റെ സാരം ആ കുറവ് കാഴ്ചയിലും മറ്റും ഉണ്ടാവുക എന്ന് കൂടിയാണ്. ചില പുരോഗമന വാദികൾ മുസ്ലിമാണെന്ന് പറഞ്ഞ്കൊണ്ട് തന്നെ സ്ത്രീയുടെ സാക്ഷ്യം പുരുഷന്റെ പകുതി യാണെന്നതിനെ ചോദ്യം ചെയ്തിട്ടുണ്ട്. ശാസ്ത്രജ്ഞരുടെ ഈ വിവ രണം മനസ്സിലാക്കുമ്പോൾ അറിയാം പുരോഗമനവാദികൾ കഥയറി യാതെ ആട്ടം തുളളുകയാണ് എന്ന്.

സ്ത്രീയുടെ ബുദ്ധിക്കുറവിന്റെ പേരിൽ മാത്രമല്ല അവളെ അധികാരമേഖലയിൽ നിന്ന് മാറ്റി നിർത്തുന്നത്. ശാരീരിക ദൗർബല്യം കൂടി കണക്കിലെടുക്കുന്നുണ്ട്. ബുദ്ധിയും ശരീരവും പുരുഷന്റെ പിറകിലാവുമ്പോൾ പൊതുരംഗത്ത് വരുന്ന സ്ത്രീ പീഡിപ്പിക്കപ്പെടും. രാജസ്ഥാനിലെ ഒരു സാമൂഹികപ്രവർത്തക കൂട്ടബലാത്സംഗത്തിന രയായ സംഭവം സുപ്രീംകോടതിയുടെ കണ്ണുതുറപ്പിച്ചു. ലൈംഗിക പീഢനം എന്താണെന്ന് സുപ്രീംകോടതി നിർവ്വചിച്ചു. 1. ശാരീരിക പീഢനം, 2. അതിന് വേണ്ടിയുള്ള കൽപ്പനകളും അപേക്ഷകളും, 3 ലൈംഗിക ചുവയുള്ള പരാമർശങ്ങൾ, 4. അശ്ലീല പ്രദർശനം, 5. ശാരീ രികമായോ, സംസാ രിക്കുന്ന തിലൂടെയോ പ്രകടമാക്കുന്ന ലൈംഗികാസക്തിയോടെയുളള പെരുമാറ്റം. ഇതാണ് സുപ്രീംകോടത നിർവ്വചിച്ച ലൈംഗിക പീഢനങ്ങൾ. ഈ നിയമമനുസരിച്ച് കുറ്റകൃത്യം നടന്നില്ലെന്ന് സ്ഥാപിക്കേണ്ട ഉത്തരവാദിത്വം പ്രതിക്കാണ്. പീഢന ങ്ങൾക്കിരയാവുന്ന സ്ത്രീകൾക്ക് കുറ്റവാളികളെയും തൊഴിൽ ദാതാ ക്കളെയും കോടതി കയറ്റാം.

ബുദ്ധിയും ശരീരബലവും കുറവുള്ള സ്ത്രീകൾ തൊഴിൽ രംഗത്തേക്ക് കടന്ന് വരുമ്പോൾ അവർ അനുഭവിക്കുന്ന പീഢന ത്തിന്റെ തുടക്കം മേലാധികാരികളുടെ ചില കുറിപ്പുകളോടെയാണ്. “അത്താഴം നമുക്കൊന്നിച്ചാവാം”, എന്നോടൊപ്പം ടൂറിനു വരിക ഓഫീസ് ഫയലുകളുമായി വീട്ടിൽ വരണം. ഇങ്ങനെ പോവുന്നു ആ കുറിപ്പുകൾ. പിന്നെ അറിയാതെ മാറിടത്തിൽ കൈതട്ടി പോവുക, തോളിൽ കൈവെക്കുക, സാരിതുമ്പിൽ കൈവലിയുക തുടങ്ങിയ പ്രതിഭാസങ്ങൾ ബോസുമാരിൽ നിന്ന് പ്രത്യക്ഷപ്പെടുന്നു. നമ്മുടെ രാജ്യത്ത് ഈ ലൈംഗിക പീഢനങ്ങൾ എത്രമാത്രം വ്യാപകമായി ട്ടുണ്ട്? ഒട്ടും കുറവല്ല. പക്ഷെ പുറത്തറിയുന്നത് അൽപം മാത്രം. ബലാ സംഗം, മാനഭംഗം, ലൈംഗിക അതിക്രമങ്ങൾ എന്നിവക്കിരയാ വുന്നവരെ പിഴച്ചവരായി മുദ്രകുത്തുമെന്ന ഭയത്താൽ മിക്കസ്ത്രീകളും അനുഭവിക്കുന്നത് പുറത്തുപറയുന്നില്ല. 60 ശതമാനം ഉദ്യോഗസ്ഥ കളും ഇന്ന് ലൈംഗിക അതിക്രമങ്ങൾക്കിരയാവുന്നുണ്ട് എന്ന് സർവ്വേ പറയുന്നുണ്ടെങ്കിൽ ഉദ്യോഗസ്ഥകൾ നടത്തുന്ന അതിക്രമമല്ലാത്ത ലൈംഗികവേഴ്ചകൾ എത്രയുണ്ട്? ബോസും ജീവനക്കാരിയും സമ്മ തത്തോടെ നടത്തുന്ന ക്രീഡകൾക്ക് സുപ്രീംകോടതി അതിക്രമം എന്ന വിശേഷണം കൊടുക്കുന്നില്ലല്ലോ. അപ്പോൾ 60 കഴിഞ്ഞു അവ ശേഷിക്കുന്ന 40 സമാധാനം തരുന്നില്ല. ആ 60ലും വഷളായിരിക്കും 40ന്റെ കഥ. പിന്നെങ്ങനെ സ്ത്രീകളെ ജോലിക്ക് വിടും? വെറുതെ യാണോ ഖുർആൻ ഈ ഉത്തരവ് ഇറക്കിയത്.

الرِّجَالُ قَوَّامُونَ عَلَى النساء

സ്ത്രീകളുടെ കാര്യം അവർ നോക്കട്ടെ എന്ന് പറഞ്ഞില്ല. സ്ത്രീകളുടെ കാര്യം പോലും പുരുഷൻ നോക്കണം. അതായത് ഉപ ജീവനാർത്ഥം പോലും. സ്ത്രീ തൊഴിൽ മേഖലയിൽ കടന്നു വരു അത് ഒഴിവാക്കണം. തൊഴിൽ മേഖല പുരുഷൻ കൈകാര്യം ചെയ്യ ണം. സങ്കലനമില്ലാത്ത ജോലി സ്ത്രീകൾക്കാവാം. പക്ഷെ ആ ജോലിയുടെ പേരിൽ സ്ത്രീ കുടുംബത്തിലെ രാജാത്തിയാവരുത്. സുപ്രീംകോടതി സ്ത്രീകളെ തൊഴിൽ മേഖലയിലേക്ക് സങ്കലന രൂപ ത്തിൽ കടത്തിവിടുന്നത് തടയാതെ തൊഴിൽ മേഖലയിലെ പുരുഷ ന്മാരെ മൂക്കുകയറിട്ട് നിർത്താനാണ് ശ്രമിച്ചത്. അതോടെ തൊഴിലിടം സുരക്ഷിതമാവുമോ? ഇല്ല. കാരണം പരാതികൾ മാനേജ്മെന്റുകൾ അവഗണിക്കും. കോടതിയിൽ എതിർ കക്ഷിയുടെ അഭിഭാഷകൻ നട ന്നതെന്താണെന്ന് സ്ത്രീയെക്കൊണ്ട് വീണ്ടും വീണ്ടും പറയിപ്പിക്കാ നാണെന്ന് ശ്രമിക്കുക. ഇത് സ്ത്രീയെ ഒന്ന് കൂടി മുണ്ട് ഉരിക്കലായി രിക്കും. വീട്ടുജോലിക്കും ഉദ്യോഗത്തിനുമിടയിൽ പാടുപെടുന്ന സ്ത്രീകളാരും, കൂടുതൽ പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്താൻ നിൽക്കി ല്ല. ഇത് തൊഴിലിടത്തിലെ പുരുഷന്മാർക്ക് ബലം പകരുന്നു. ഈ സത്യമാണ് സുപ്രീംകോടതി കാണാതെ പോയത്.

സ്ത്രീകളുടെയും പുരുഷന്റെയും ഇടക്കുളള അകലം രക്ത ത്തിന്റെ അളവിലും ഗുണത്തിലും കാണാവുന്നതാണ്. “ഒരു ഘനമി ല്ലീമീറ്ററിൽ 50 ലക്ഷം ണ രക്തകോശങ്ങളുളളതായി കാണാം. പുരുഷന്മാരിൽ ഇതിൽ കൂടും. ശരീരത്തിലെ ആകെ കൂടി 17 ലക്ഷം കോടിയായിരിക്കും.” “60 കിലോ ഗ്രാം ഭാരമുളള ഒരാളിൽ ഏകദേശം 5 ലിറ്ററോളം രക്തമുണ്ടായിരിക്കും. സ്ത്രീകളിൽ അത് നാല് ലിറ്റ റിൽ കൂടില്ല. (അവലംബം, ഡോ: സി.എൻ. പരമേശ്വരൻ, കേരള ശാസ്ത്ര സാഹിത്യപരിഷത്ത്)

ശരീരത്തിന്റെ ഉറപ്പിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത് എല്ലാണല്ലോ. ഒത്ത ഒരാളുടെ എല്ലിൻ കൂട് 9 കി.ഗ്രാം തൂക്കമുണ്ടാ വും. ഉറപ്പ് ഉരുക്കിനോളം വരും. അതായത് കോൺക്രീറ്റിനേക്കാൾ നാലിരട്ടി ഉറപ്പ് കൂടുതൽ മർദ്ദം താങ്ങാനുളള ശക്തി വിസ്മയാവഹം? തുടയെല്ലിന് മാത്രം ഒരു ടണ്ണിന്റെ മർദ്ദം താങ്ങാനുളള ശക്തിയുണ്ട്. എല്ലിന്റെ ആന്തരിക ഘടനാ സംവിധാനമാണീ കരുത്തിന്റെ രഹസ്യം.

എന്നാൽ ഇത്രയും കരുത്തനായ എല്ല് സ്ത്രീയിലും പുരുഷനിലും തുല്യമായാണോ പ്രവർത്തിക്കുന്നത്? അല്ല, ജനനസമയത്ത് അരക്കെ ട്ടിന്റെ ഇരുവശത്തുമായി ആറ് ഇടുപ്പെല്ലുകളുണ്ടാവും. 20-ാം വയ സ്സോടെ അവ പരസ്പരം യോജിച്ച് രണ്ടെണ്ണമായി തീരുന്നു. എന്നാൽ ആണുങ്ങളിൽ ഈ സംയോജനം അൽപം കൂടി വൈകും.

പ്രായപൂർത്തിയായ ശേഷം എല്ലിന്റെ വണ്ണത്തിൽ കുറവ സം ഭവിക്കും. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ. എഴുപത് വയസ്സാ കുമ്പോൾ എല്ലുകളുടെ പ്രധാന ഘടകമായ കാൽസ്യം ഇരു പത്തിഅഞ്ച് വയസ്സിലുണ്ടായിരുന്നതിന്റെ പകുതിയായി കുറഞ്ഞിട്ട ഈ ണ്ടാവും. അതിന് കാരണം തൈണ ഹോർമോൺ എസ്ട്രജൻ കുറഞ്ഞതാണ്. ആർത്തവം അവസാനിച്ചാൽ അണ്ഡാശയങ്ങൾ ഹോർമോണുകൾ ഉത്പാതിപ്പിക്കാതെയാവുന്നു. അതോടെ എല്ലിൽ നിന്നും കാൽസ്യം ചോരുകയായി. എല്ലുകളുടെ ഉറപ്പ് കുറയാൻ ഇത് കാരണമാവുന്നു. ഉറപ്പ് കുറഞ്ഞ എല്ലുകൊണ്ടേ മദ്ധ്യവയസ്ക കോണി യിറങ്ങുമ്പോൾ ഇറങ്ങുന്നുളളൂ. ഒന്ന് ഊന്നിച്ചവിട്ടിയാൽ അത് മതി എല്ലൊടിയാൻ. മെഡിക്കൽ കോളേജിൽ മദ്ധ്യവയസ്സ് പ്രായത്തിൽ എല്ലൊടിഞ്ഞെത്തിയ കേസുകളിൽ ഏറിയകൂറും സ്ത്രീകളുടേതാവാ നിതാണ് കാരണം.

നാഡീപരമായ വ്യത്യാസം മൂലമാണ് സ്ത്രീ പുരുഷന്മാർക്കി ടയിൽ സമീപനങ്ങളിലും പെരുമാറ്റങ്ങളിലും വ്യത്യാസം കാണപ്പെ ടുന്നത് എന്ന് ശാസ്ത്രജ്ഞൻമാർ അനുമാനിക്കുന്നു. ഇരുവരുടെയും നാഡീവ്യൂഹം ഒരുപോലെയാണെങ്കിൽ ഇരുവിഭാഗത്തിന്റെയും ചിന്ത യിലും വികാരത്തിലും വ്യത്യാസം വരരുതല്ലോ. ഡോക്ടർ സി.എൻ. പരമേശ്വൻ എഴുതുന്നു.

“പലകാര്യത്തിലും പ്രകടമായ സ്ത്രീ-പുരുഷ വ്യത്യാസങ്ങൾ കാണാമല്ലോ. സമീപനങ്ങളിൽ, പെരുമാറ്റങ്ങളിൽ, ചിന്താരീതികളിൽ, ഇഷ്ടാനിഷ്ടങ്ങളിൽ, സങ്കൽപങ്ങളിൽ, ഇതിന് നാഡീയമായ ഒരടി സ്ഥാനമുണ്ടാവുമോ? ഉണ്ടാവേണ്ടതല്ലേ? അങ്ങിനെ ഉണ്ടെന്നാണ് ശാസ്ത്രജ്ഞന്മാർ കരുതുന്നത്. ഘടനാപരമായോ, രസതന്ത്രപര മായോ എടുത്തുകാണിക്കാവുന്ന തെളിവുകളൊന്നും ആരുടെ പക്ക ലുമില്ല. അതിനു പ്രധാന കാരണം ജീവിച്ചിരിക്കുമ്പോൾ അവരുടെ മസ്തിഷ്കം പഠിപ്പിക്കാൻ അവസരം കിട്ടാത്തതാണ്. ഭൂണദശയിൽ തന്നെ സ്ത്രീ-പുരുഷ ഹോർമോണുകൾ മസ്തിഷ്കത്തെ ലിംഗപരമായി പാകപ്പെടുത്തുന്നു. സംവേദനീകരിക്കുന്നു (Snsitise) എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിന്റെ ഫലമായി വ്യക്തമായ പെരുമാറ്റരീ തികൾ മസ്തിഷ്കത്തിൽ ആലേഖനം ചെയ്യപ്പെടുന്നു. പ്രധാനമായും നാലുവ്യത്യാസങ്ങളാണ് ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നത്. ആൺകുട്ടികൾ പെൺകുട്ടികളേക്കാൾ കൂടുതൽ അക്രമശീലരാണ്. അവർക്ക് ഗണിതത്തിൽ പ്രാവീണ്യം കൂടും. മേപ്പ്റീഡിംഗ് മുതലായ ദർശനപരമായ കാര്യങ്ങളിൽ (Visual spatial Abilities) അവർക്ക് സാമർത്ഥ്യമേറും.

ജീനുകൾ വിത്തുകൾ

മനുഷ്യന്റെ ലൈഗിംക വേഴ്ച തികച്ചും ആലോചനാപൂർവ്വം വേണം. വ്യവസ്ഥാപിത മാർഗ്ഗത്തിൽ മാത്രമേ ഇത് നടത്തികുന്നു. കാരണം 30000 ജീനുകളുടെ സമാഹാരമായ തന്നിൽ നിന്നും ഇവ യുടെ തനി പകർപ്പ് എടുത്തുണ്ടാക്കിയ സത്ത് ആണ് താൻ കൃഷി ചെയ്യാൻ പോകുന്നത്. ഇത്രയും സുപ്രധാനമായ ഒരു കൃത്യത്തി നൊരുങ്ങുമ്പോൾ സ്ഥലവും ചുറ്റുപാടും ശ്രദ്ധിച്ചേ പറ്റൂ. 30000 എന്നത് ചെറിയ നമ്പറല്ല, ഇത്രയും വലിയ കൃഷിയെ കുറിച്ചു ബോധ വാനാവാത്തവനെ ബോധം വെപ്പിക്കാനാണ് ഖുർആൻ ഇങ്ങനെ പറ ഞ്ഞത്.

نِسَالُكُم حَرْثٌ لَكُم

“നിങ്ങളുടെ സ്ത്രീകൾ നിങ്ങളുടെ കൃഷി നിലമാണ് ജീനു കളുടെ നിലയും എണ്ണവും ബോധ്യപ്പെടുത്താൻ ഇതിലേറെ ഫലവ ത്തായ വാക്കുകളില്ല. പുരുഷൻ തന്റെ ഭാര്യയെ സമീപിക്കുമ്പോൾ തന്റെ ഭാഗത്ത് നിന്ന് 30,000 പാരമ്പര്യ ജീൻ പകർപ്പാണ് ഭാര്യയിൽ ഇറക്കി വെക്കുന്നത്. ഒരു വ്യഭിചാരി വേശ്യയിലാണ് വികാരം തീർക്കു ന്നതെങ്കിലോ? അവനും ഇത് തന്നെയാണ് ചെയ്യുന്നത്. പക്ഷെ അവൻ ഒരു സംഗതി അറിഞ്ഞില്ല, അറിഞ്ഞിരുന്നുവെങ്കിൽ ഒരു തേവിടിശ്ശി യിൽ തന്റെ തനിമ ഇറക്കിവെക്കുമായിരുന്നില്ല. തന്റെ തനിമ വിളിച്ച റിയിക്കുന്ന ടൈം കാർഡും പാസ്പോർട്ടും മോതിരവുമൊന്നും തേവി ടിശ്ശിയിലേക്ക് ഏൽപിക്കാൻ കൂട്ടാക്കാത്ത പുരുഷൻ വ്യഭിചാരിയി ലേക്ക് ഏൽപിക്കാൻ കൂട്ടാക്കാത്ത സ്ത്രീ എങ്ങനെയാണ് തന്റെ മൂക്ക്,

നാക്ക്, നെറ്റി, പുരികം, ഉയരം, ആകൃതി, വടിവ്, കളർ ശബ്ദം മുഖഛായ എന്നിവകളെ അവിഹിതക്കാരനിലേക്ക് അവിഹിതക്കാര യിലേക്ക് ഏൽപിക്കുക? ഡയാന പോലുള്ള രാജ്ഞി പെണ്ണിന്റെ കൂടെ ഹോട്ടലുകളിലൂടെ കറങ്ങി നടക്കുന്നവരും തന്റെ വ്യക്തിത്വം പെണ്ണിനെ ഏൽപിക്കാൻ കൂട്ടാക്കുകയില്ല. ഇങ്ങനെ തന്റെ സ്വത ന്ത്ര്യത്തെ കാത്തു സൂക്ഷിക്കുന്നവൻ വ്യഭിചാരം വഴി എത്രവലിയ നെറികേടാണ് ചെയ്ത് വെക്കുന്നത്. എന്നറിയുന്നുണ്ടോ? സ്ത്രീകൾ കൃഷിയിടമാണെന്നും താൻ നടത്തുന്നത് 30,000 ജീൻ കൃഷിയ ണെന്നും അറിയാത്തതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രഗത്ഭർ ലോകത്തെമ്പാടുമുണ്ട്. കൂട്ടത്തിലൊരാളാണ് പാകിസ്ഥ നിലെ കളിക്കാരൻ. എല്ലാം കളിയായിരുന്നു. സ്ത്രീ സംസർഗ്ഗവും കളിയായിപ്പോയി. പാകിസ്ഥാനിലെ തിരഞ്ഞെടുപ്പിന് താൻ നോമി നേഷൻ സമർപ്പിക്കേണ്ട താമസം, അതാചാടി വീഴുന്നു ഒരു യൂറോ പ്യൻ കൃഷിയിടം! തന്നിൽ പിറന്ന കുട്ടിയെ ഏറ്റെടുക്കണമെന്ന്. സ്ത്രീ പറയുന്നത് കളിക്കാരന്റെ ഐഡന്റിറ്റി കാർഡ് തന്റെ പക്കലുണ്ട് എന്നാ ണ്. അതായത് തന്റെ കുഞ്ഞ്- ഡി.എൻ.എ. ടെസ്റ്റിന് വിധേയമാവാൻ ആവശ്യപ്പെട്ടപ്പോൾ എല്ലാ അവിഹിത വേഴ്ചക്കാരും ഞെട്ടി. കളി ക്കാരൻ യൂറോപ്യൻ സ്ത്രീയെ പ്രാപിച്ചോ പ്രാപിച്ചില്ലയോ എന്നതി ലല്ല ഞെട്ടൽ. അന്യ സ്ത്രീയെ പ്രാപിച്ചവർക്കെല്ലാം അവരവർ നട ത്തിയ കൃഷിയുടെ സ്വഭാവം മനസ്സിലാക്കാൻ ഈ ആവശ്യപ്പെടൽ സഹായകമായി. ഡി.എൻ.എ. ടെസ്റ്റ് നടത്തിയാൽ ഏതൊരു കുഞ്ഞി നെയും ഉൽപാദിപ്പിച്ചവൻ ആരാണെന്ന് കണ്ടെത്താൻ കഴിയുമ് കാരണം കുട്ടിയുടെ ഛായ നിയന്ത്രിക്കുന്നത് പാരമ്പര്യ ജീനുകളാണ്. നഗ്ന നേത്രം കൊണ്ടു പോലും മുഖഛായ കണ്ടെത്താൻ സാധിക്കും. ഒന്നിന്റെ തല, മുഖം എന്നീ ഭാഗങ്ങളിലെ ഒട്ടനവധി ലക്ഷണങ്ങൾ ചേർന്നുണ്ടാവുന്ന മുഖഛായ പിതാവിന്റെയും മാതാവിന്റെയും നംബോർഡ് ആണ്. ഓരോ ലക്ഷണങ്ങൾക്കും അതിന്റേതായ ജീനു കളുണ്ട്. മൂക്ക്, കണ്ണ്, താടിയെല്ലുകൾ, ചുണ്ട്, താടി, പല്ല്, ചെവി എന്നി വയിലെല്ലാം ഈ ടൈം ബോർഡു കുടികൊളളുന്നു. എല്ലാം പിതാ വിന്റെയും മാതാവിന്റെയും കൂട്ടുകൃഷി. ഈ കേസ്സിന് പിറകെ നമ്മുടെ നാട്ടിലും ഡി.എൻ.എ കേസ്സുകൾ പതിവായി.

പാരമ്പര്യ സംക്രമണം

മനുഷ്യരുടെ വൈവിധ്യം ഒരു അത്ഭുതവിഷയമാണ്. കോടി ക്കണക്കിന് മനുഷ്യന് ഒന്നിനൊന്ന് അന്യമായിട്ടാണ് സൃഷ്ടിക്കപ്പെ ട്ടത്. പൈതൃകം വഴി ലഭിക്കുന്ന വൈവിധ്യം തന്നെ വ്യക്തിതലവും സമൂഹതലവുമുണ്ട്. മേഘാലയക്കാർ പരസ്പരം വൈവിധ്യമുണ്ട്. മേഘാലയക്കാരും തമിഴരും തമ്മിൽ സമൂഹവൈവിധ്യമുണ്ട്.

واختلافُ الْسِنَتِكُم وَالْوَانِكُم (الروم: (۲۲)

“നിങ്ങളുടെ ലിസാനുകൾ, കളറുകൾ വൈവിധ്യമായത് ഒരു ദൃഷ്ടാന്തമാണ്’ (30:2) മനുഷ്യർ തമ്മിലെ വൈവിധ്യത്തിലെ രണ്ട് സുപ്രധാന മേഖലയാണ് ഇവിടെ വരച്ചുകാണിക്കുന്നത്. ഒന്ന്, ലിസാൻ വൈവിധ്യം. രണ്ട്, കളർ വൈവിധ്യം, ലിസാൻ എന്നാൽ ഭാഷ എന്നും നാവ് എന്നും അർത്ഥമുണ്ട്. ഇവിടെ രണ്ടും ശരിയാകുന്നു. നാവിന്റെ വൈവിധ്യവും ഭാഷാവൈവിധ്യവും അനുഭവപ്പെടുന്നു. ഇതെല്ലാം ഗർഭ പാത്രത്തിൽ തന്നെ ക്രമീകരിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് അത്ഭുതം.

الذي يصوركم في الارحام كيف يشاء (آل عمران: (٦)

“അവൻ നിങ്ങളെ ഗർഭപാത്രത്തിൽ അവൻ ഉദ്ദേശിച്ച പോലെ രൂപപ്പെടുത്തുന്നു.” (ആലു ഇംറാൻ)

ഉയരമുളളവൻ, കുള്ളൻ, തടിയൻ, മെലിഞ്ഞവൻ, കറുപ്പൻ, വെളളക്കാരൻ, മുടി ചുരുണ്ടവൻ, ചുരുളാത്തവൻ, പൂച്ചക്കണ്ണൻ, കരി കണ്ണൻ ഇതെല്ലാം വൈവിധ്യത്തിന്റെ പുറങ്ങളാണ്. ഇതും ഇതുപോ ലുളളതുമായ രൂപങ്ങളിൽ നിന്ന് ഓരോരുത്തരെയും ഗർഭപാത്രത്തിൽ ആയിരിക്കെ തന്നെ അല്ലാഹു തന്റെ ഇഷ്ടപ്രകാരമുള്ളത് അണിയി ക്കുന്നു എന്നാണ് മേൽ സൂക്തം പറയുന്നത്. നാവിന്മേൽ അടക്കമു ളള വൈവിധ്യത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത് ഗർഭപാത്രത്തിൽ വെച്ച് തന്നെ വ്യക്തി അവ നേടിയിരുക്കും എന്നാണ്. ജീവശാസ്ത്ര പരമായ പൈതൃകമാണ് നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കുപുറത്തുളള വൈവിധ്യത്തിന്റെ അടിസ്ഥാനശില. മാതാപിതാക്കൾ നമുക്ക് അത് നൽകുന്നു. ഉയരം വെക്കാൻ വേണ്ട ജീനുകളെ മാതാപിതാക്കൾ

നൽകുന്നില്ലെങ്കിൽ ഏത് തരം പോഷകല്യമുളള ഭക്ഷണം ച്ചാലും ഒരതിരിനപ്പുറം മകൻ വലുതാവില്ല.

പിതാവിന്റെ ഭാഗത്ത് നിന്ന് വരുന്ന ഒരു പുംബീജത്തിന്റെ മർമ്മത്തിൽ നൂലുപോലുള്ള ക്രോമസോം എന്ന് വിളിക്കപ്പെടുന്ന 23 തന്തുക്കൾ ഉണ്ട്. ഈ ക്രോമസത്തിലാണ് ജീനുകളെ അടക്കം ചെ ട്ടുളളത്. ജീനുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഡി.എൻ.എ. എന്ന ആസിഡിന്റെ ദീർഘമായ തന്മാത്രകൾ കൊണ്ടാണ്. 23 കോമസം അല്ല. 46 ആണ്. അതായത് 23 ജോഡി ക്രോമസം. പിതാവിന്റെ ശര രത്തിലെ കോശങ്ങളിലെന്നപോലെ മാതാവിന്റെ ശരീരത്തിലെ കോ ങ്ങളിലും ഈ 46 (23 ജോഡി) ഉണ്ട്. എല്ലാ ഓരോ കോശ

പിതാവിന്റെ മാതാവിന്റെ ദേഹത്തുളള ങ്ങളിലും ഈ 46 വീതം ക്രോമസോം ഉണ്ടായിരിക്കും. അതായത് കാമസത്തിൽ അടക്കം ചെയ്തിട്ടുള്ള ജീനുകളും ഓരോ കോശത്തിലും കുടികൊള്ളുന്നു. ഒരു വ്യക്തിയുടെ വിവിധ കോശ ങ്ങളിലെ ജീനുകൾ തമ്മിൽ വ്യത്യാസമുണ്ടാവില്ല. അതായത് പൊക്കം കൂടാനുളള ജീൻ ആണ് ഒരാളുടെ പുറം ഭാഗത്തെ കോശങ്ങളിലുള്ള തെങ്കിൽ അയാളുടെ തുടയിലെ ഓരോ കോശങ്ങളിലുമുളളത് പൊക്കം കൂടാനുളള ജീൻ തന്നെയായിരിക്കും.ജീനുകളാണ് മനുഷ്യരെ വേർതി രിക്കുന്ന ലക്ഷണങ്ങൾ ഉത്പാദിപ്പിക്കുന്നത്. പിതാവിന്റെ മാതാവിന്റെ ശരീരത്തിൽ ജീനുകളുടെ ഇനങ്ങൾ 30,000 ആകുന്നു (ഏകദേശം) സംഭോഗസമയത്ത് പിതാവിന്റെ ശരീരസെല്ലുകളിൽ കുടികൊളളുന്ന 46 ക്രോമസോമുകൾ (23 ജോഡി) പുംബീജത്തിലൂടെ പുറത്ത് വരുന്നില്ല. മറിച്ച് 30,000 ഐറ്റം ജീനുകളുണ്ടാവും. സംഭോഗസമയത്ത് ഗർഭപാത്രവക്കിൽ അണ്ഡം കാത്ത് നിൽക്കുന്നുവെങ്കിൽ ആ അണ്ഡ ത്തിൽ ഉണ്ടാവും മാതാവിന്റെ ഭാഗത്തുനിന്നു വരുന്ന 23 ക്രോമസോം (ജോഡിയല്ല). ഈ 23ലും 30,000 ഇനത്തിൽപെട്ട ജീനുകൾ ഉണ്ടായി രിക്കും. പിതാവിന്റെ 23 ക്രോമസോം മാതാവിന്റെ 23 ക്രോമസോമുമായി സന്ധിക്കുന്നു. അതായത് ഇരുഭാഗത്തിന്റെയും ലക്ഷണ നിയന്ത്രകരും അല്ലാത്തവരുമായ ജീനുകൾ ഒരുമിച്ച് ചേരു ന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഭ്രൂണത്തിൽ ഒരേ ലക്ഷണ ത്തിന്റെ രണ്ട് പ്രതി വീതം ഉണ്ട്. ഉദാഹരണമായി ഉയരം എന്ന ലക്ഷണം തന്നെയെടുക്കുക. ആ വിഷയത്തിൽ 2 പ്രതി ജീൻ ഭ്രൂണ ത്തിൽ ഉണ്ട്. ഒന്ന് പിതാവിന്റെ പുംബീജത്തിൽ ഉണ്ടായിരുന്ന 23

എത്തിയത്. ഉയരപ്രശ്നം തീരുമാനിക്കാൻ എത്തിയ ഈ രണ്ടു പ്രതി ജീൻ തമ്മിൽ ഐക്യപ്പെടാം. അല്ലെങ്കിൽ ഭിന്നമാവാം, അതായത് പിതാവിന്റെ വകവന്ന ജീൻ ഉയരം കൂടുവാൻ തീരുമാനിക്കുമ്പോൾ മാതാവിന്റെ വക ആ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യാൻ എത്തിയ ജീൻ ഉയരം കുറക്കാൻ ആയിരിക്കും തീരുമാനി ക്കുക. ഇത്തരം കേസുകളിൽ ഉയരം കൂട്ടാൻ തീരുമാനിക്കുന്ന ജീനിനെ തുണക്കാൻ എതിരാളി വഴങ്ങിക്കൊടുക്കുകയാണ് പതിവ്. പാരമ്പര്യ ശാസ്ത്രത്തിന്റെ പ്രാഥമിക തത്വമാണിത്. അതായത് ഒരേ സ്വഭാവത്തിന്റെ രണ്ട് പര്യായ ജീനുകളാണ് ഒരു ഭ്രൂണത്തിലടങ്ങിയി ട്ടുളളതെങ്കിൽ അവയിൽ ഒന്നു മാത്രം പ്രകടമാവുകയും മറ്റേത് അപ ത്യക്ഷമാവുകയും ചെയ്യും. പ്രകടമാവുന്ന പര്യായ ജീനിനെ പ്രമുഖ മെന്നും പ്രകടമാവാത്തതിനെ ഗുപ്തമെന്നും വിളിക്കുന്നു.

മനുഷ്യവൈവിധ്യം

നമുക്ക് ഖുർആൻ സൂക്തത്തിലേക്ക് വരാം.

<. a “നാവുകളുടെ വൈവിധ്യം’ ദൃഷ്ടാന്ത മാണ്? മാംസളമായ, ചലിപ്പിക്കാൻ കഴിയുന്ന, സംസാരിക്കാൻ സഹാ യിക്കുന്ന നാക്ക് മനുഷ്യർക്കെല്ലാം പൊതുവെയുളള ലക്ഷണമാണ്. പിന്നെ നാക്കിൽ എന്ത് വൈവിധ്യം.

الذي يُصوركُم فِي الأَرْحَامِ كيف يشاء

നാക്കിന്റെ അഗ്രം പുറത്ത് കാട്ടി നാക്കിന്റെ ഇരു വശങ്ങളും മേൽപോട്ടുയർത്തുക. പരീക്ഷണത്തിൽ ബോധ്യപ്പെടും ചിലർക്ക് ഇങ്ങനെ നാക്കിൽ ചില ചാല് സൃഷ്ടിക്കാൻ കഴിയുമ്പോൾ ചിലരു ടെ നാക്ക് വശങ്ങളിൽ മാത്രമായി മേൽപ്പോട്ടു പൊങ്ങാൻ കൂട്ടാക്കു ന്നില്ല എന്ന്. പിതാവിൽ നിന്ന് നാക്ക് ചുരുട്ടാൻ വേണ്ട ജീനും മാതാ വിൽ നിന്ന് പര്യായമായ നാക്ക് ചുരുട്ടാൻ സഹായിക്കാത്ത ജീനും ആണ് ഒരാൾക്ക് ലഭിച്ചതെങ്കിൽ നാക്ക് ചുരുട്ടാൻ അയാൾക്ക് കഴി ഞ്ഞേനേ. രണ്ട് പേരും കുട്ടിക്ക് സമ്മാനിച്ചത് കുട്ടിക്ക് ചുരുട്ടാൻ കഴി യാത്ത ജീനുകളായിപ്പോയി എന്നത് കൊണ്ടാണ് ചുരുട്ടാൻ കഴിയാ

ത്തവൻ അങ്ങനെയായത്. ലോകത്താകെയുള്ളവരിൽ 35% മാത്രമേ ഇങ്ങനെയാവുന്നുളളൂ. പിതാവും മാതാവും നാക്ക് ചുരുട്ടാൻ കഴിയാ ത്തവരാണെങ്കിൽ അവരുടെ എല്ലാ കുട്ടികളും അപ്രകാരം തന്നെ ഇരു ആയിരിക്കും കാരണം, മാതാപിതാക്കളിൽ ഇല്ലാത്ത ജീൻ കുട്ടികൾക്ക് ലഭിക്കാൻ വഴിയില്ലല്ലോ! ഇവിടെ നാമിതാ 65 ശതമാനം 35 ശതമാന വുമായി ഐക്യപ്പെട്ടിരിക്കെ വൈവിധ്യപ്പെട്ടതായി കാണുന്നു. സംസാ രിക്കാനും ചലിപ്പിക്കാനും കഴിയുന്ന നാക്ക് എന്ന ലക്ഷണത്തിൽ വിഭാഗവും ഐക്യപ്പെട്ടു. ഐക്യത്തിലെ ഈ വൈവിധ്യം ഒരത്ഭുത ദൃഷ്ടാന്തം തന്നെയല്ലേ? അതെ, സംസാരിക്കുന്ന, ചലിക്കുന്ന എന്ന ലക്ഷണം നാക്കിന് സൃഷ്ടിക്കുന്ന ജീനിന്റെ കാര്യത്തിൽ ഒരു വ്യക്തിയും മറ്റൊരു വ്യക്തിയും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല. മനുഷ്യരിലുളള 30,000 ഇനം ഈ ജീനുകൾ 94% വും ഇപ കാരം സമ രൂപികളാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ബാക്കിയുളള 6% ഐറ്റംസ് മാത്രമാണ് വൈവിധ്യ സൃഷ്ടാക്കൾ! അതായത് നീഗ്രോയും ഒരു വെളളക്കാരനും തമ്മിൽ ശാരീരിക ലക്ഷണങ്ങളിൽ 94% ഐക്യപ്പെടും 6% വൈവിദ്ധ്യപ്പെട്ടു കിടക്കുന്നു (ഈ 6 ശതമാനം തന്നെ ഇനിയും കുറഞ്ഞേക്കാം) ഒരു

മനുഷ്യരിൽ ഇന്ന് കാണുന്ന ഈ 6% പര്യായ ജീനുകൾ എ ങ്ങനെയുണ്ടായി? ആദം നബി(അ)ഉം ഹവ്വാഅ് ബീവി(റ)ഉം നയിച്ച ദാമ്പത്യ ജീവിതത്തിലാണല്ലോ മനുഷ്യകുലം വന്നത്? ഈ ദാമ്പതി കളിൽ ഒരാളെങ്കിലും നാവു വശങ്ങളിൽ പൊക്കാൻ പ്രാപ്തരായി രുന്നെങ്കിൽ ആ ദാമ്പത്യജീവിതത്തിൽ പിരിഞ്ഞ എല്ലാ സന്താന ങ്ങൾക്കും നാവ് വളക്കാൻ കഴിയേണ്ടതാണല്ലോ! അതുപോലെ താഴോട്ടും സാധിക്കണം. ഇതാണ് നാം നേരത്തെ പഠിച്ചുവെച്ചത്. എങ്കിൽ പിന്നെ ഇന്ന് എന്തുകൊണ്ട് വൈവിധ്യം വന്നു? പ്രകൃതി യിൽ കാണുന്ന മാറ്റ പ്രക്രിയയാണ് ഇതിന് പിന്നിൽ. പിതാവിന്റെ ബീജത്തിൽ പിതാവിന്റെ ശരീരത്തിലെ ഡി.എൻ.എ തന്മാത്രകളുടെ തനിപ്പകർപ്പെടുത്തുവെച്ചുകൊണ്ടാണ് സാധാരണഗതിയിൽ സൃഷ്ടിപ്പ് നടക്കുന്നത്. ഡി.എൻ.എ. എന്ന ആസിഡുകൊണ്ടാണ് ജീനുകൾ നിർമ്മിക്കപ്പെടുന്നത് എന്ന് നേരത്തെ പറഞ്ഞു. എന്നാൽ ഈ ആസി ഡിന്റെ പകർപ്പെടുത്ത് ബീജത്തിൽ വെക്കുമ്പോൾ സന്തതീ കോശ ത്തിലേക്ക് കൈമാറുമ്പോൾ സംഭവിക്കുന്ന അല്ലാഹുവിന്റെ പ്രത്യേക ഉദ്ദേശം മൂലം സന്തതി കോശങ്ങളിലെ ജീനുകളിൽ ചില്ലറ വ്യത്യാസം വരുന്നു.

يُصَورَكُم فِي الْأَرْحَامِ كَيْفَ يَشَاءُ

ഈ വ്യത്യാസങ്ങൾ ജീനുക്കൾ നിയന്ത്രിക്കുന്ന ലക്ഷണങ്ങ ളെയും ബാധിക്കുന്നു. പ്രകൃതിയിലെ ഈ മാറ്റത്തിരുത്തലുകൾക്കാണ് മ്യൂട്ടേഷൻ എന്ന് പറയുന്നത്. ഈ മാറ്റത്തിരുത്തൽ വഴിയാണ് ആദം നബി(അ) ഹവ്വാഅ് ബീവി(റ) ദമ്പതികൾക്ക് കുഴപ്പം ഇല്ലാതിരുന്നിട്ടും പിൽക്കാല ജനസമൂഹത്തിൽ നാവ് വളക്കാൻ കഴിയാത്തവരും നാക്ക് ചലിപ്പിക്കാനോ സംസാരിക്കാനോ കഴിയാത്തവരും ഉണ്ടായത്.

സന്തതി കോശത്തിലേക്ക് (പിതൃ/മാതൃ കോശത്തിൽ) നിന്ന് ആസിഡ് തന്മാത്രകളിലൂടെ പകർപ്പ് എടുക്കുന്ന സമയത്ത് സംഭവി ക്കുന്ന ഈ മാറ്റത്തിരുത്തലുകൾക്ക് (മ്യൂട്ടേഷൻ) ദൈനംദിന ജീവി തത്തെയാതൊരു വിധത്തിലും ബാധിക്കാത്ത ലക്ഷണങ്ങൾ ഉളവാ ക്കുന്നതും എന്നാൽ ഉപദ്രവം വരുത്തുന്നതും ഉണ്ട്. നാവ് വളക്കാൻ കഴിയാത്ത ജീനിന്റെ വരവ് ദൈനംദിന ജീവിതത്തെ ബാധിക്കുന്നത ല്ല. എന്നാൽ നാവിനെ ചലിപ്പിക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയാത്ത അവസ്ഥയിൽ ജീൻ വരുന്നത് ജീവിതത്തെ ബാധിക്കുന്നതാണ്. നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ജീനുകളുടെ വരവാണ് മ്യൂട്ടേഷൻ ഫലമായി ഉണ്ടായതെങ്കിൽ ആ ജീനുകൾ പ്രകൃതിയെ അതിജീവിച്ച് ഏറെക്കാലം നിലനിൽക്കില്ല. അടുത്ത തലമുറയിലേക്ക് സംക്രമിക്കുവാൻ ഇത്തരം പരിക്ക് പറ്റിയ ജീനുകൾക്ക് അവസരം ലഭിക്കാതിരിക്കാനാണ് ഇടക്കാല നാശം. ഊമന്റെ തലമുറ എന്നും ഊമന്മാരായി തുടരരുത് എന്ന ഉദ്ദേശ്യമാണ് പുറകിൽ. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു പ്രത്യേക വ്യക്തി യിൽ പ്രവർത്തനശേഷി കുറഞ്ഞ ജീനുകൾ വരണമെന്ന് അല്ലാഹു ഉദ്ദേശിച്ചപ്പോൾ അവിടെ മ്യൂട്ടേഷൻ വഴിമാറ്റത്തിരുത്തലുണ്ടായി എന്ന് മാത്രം. നാഗസാക്കിയിലും ഹിരോഷിമയിലും വർഷിച്ചിരുന്നത് പോലു ളള ആറ്റംബോബുകളും ഇന്ന് പ്രയോഗിച്ച് കൊണ്ടിരിക്കുന്ന രാസാ യുധങ്ങളും മ്യൂട്ടേഷനുകൾക്ക് കാരണമാകുന്നുണ്ട്. സൂര്യകിരണത്തി ലടങ്ങിയ അൾട്രാവയലറ്റ് രശ്മികൾക്കും ആശുപത്രികളിലുപയോ ഗിക്കുന്ന എക്സ്-റേ കിരണങ്ങൾക്കും മ്യൂട്ടേഷനുകൾ വരുത്താൻ കഴിയും.

ദൈനംദിന ജീവിതത്തെ ബാധിക്കാത്ത മ്യൂട്ടേഷൻ ഫല ചുമന്ന തൊലിയും വെളുത്ത രോമങ്ങളും പ്രത്യക്ഷപ്പെടുന്നത്. ആൽബിനോ എന്നാണ് ആ നിറക്കാരെ വിളിക്കുക. നിറങ്ങൾ നിർമ ക്കാൻ കഴിവ് നൽകുന്ന ജീനിൽ സംഭവിച്ച മ്യൂട്ടേഷൻ മൂലമാണ്. രിൽ ഈ നിറം ഉണ്ടായത്. സൂര്യപ്രകാശം അവർക്ക് അൽപം വി ധമാണ്. എങ്കിലും നിത്യ ജീവിതത്തിന് മുട്ടില്ല. അതുകൊണ്ട് ആൽബിനോ ജീൻ പെട്ടെന്ന് ഭൂമുഖത്ത് നിന്ന് അസ്തമിക്കുന്നില്ല മാതാപിതാക്കളാവാൻ അവർക്ക് കഴിയുന്നു. ലോകത്തിലാകെ 200 -ൽ ഒരാൾ ആൽബിനോ ആണ്.

മനുഷ്യൻ തമ്മിൽ വൈവിധ്യം കാണിക്കുന്ന ഒരു മോളു യാണ് നിറത്തിന്റെത്. തൊലി നിറത്തിൽ, മുടി നിറത്തിൽ, കണ്ണ് നിറ ത്തിൽ മനുഷ്യൻ വ്യത്യാസപ്പെട്ടിരുക്കുന്നു. ആദം(അ) ഹവ്വാഅ്(റ) ദമ്പതികളുടെ സന്താനപരമ്പര എങ്ങനെയാണ് ഇത്തരം നിറഭേദത്ത നിരയായത്?

و اختلاف الستكُم والوَانِكُم (الروم: (۲۲)

“നിങ്ങളുടെ നാവുകളും നിറങ്ങളും വ്യത്യാസപ്പെട്ടു എന്നത് ദൃഷ്ടാന്തമാണ് നമ്മുടെ ചർമ്മത്തിൽ രണ്ട് പാളികളുണ്ട്. മുകളി ലത്തെ പാളിയെ അധിചർമ്മം എന്ന് വിളിക്കുന്നു. കടലാസിന്റെ കട്ടിയേ അധിചർമ്മത്തിനുളളൂ. ഒന്നിന് മുകളിൽ അടുത്തടുത്ത് കോ ങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു. മുകളിലെ നിര കൊഴിയുന്ന തിനനുസരിച്ച് തോട്ട് താഴെയുള്ള നിര മുകളിലേക്ക് കയറിയിരുന്ന് കൊടുക്കുന്നു. അധിചർമ്മത്തിന്റെ ഏറ്റവും അടിയിലെ തട്ടിലുണ്ടായി രുന്ന ഒരു കോശം മുകളിലെത്തി കൊഴിഞ്ഞ് പോവാൻ ആകെ 28 ദിവസം വേണം. അതായത് മാസത്തിലൊരിക്കൽ മുടിവെട്ടിയും ആഴ്ച യിലൊരിക്കൽ നഖം വെട്ടിയും ക്ലീനാവുന്ന മനുഷ്യൻ ചർമ്മം നീക്കിയും ക്ലീനാവുന്നുണ്ട്. നാക്ക് വടിക്കുമ്പോൾ തന്റെ അധിചർമ്മം നീങ്ങിക്കൊണ്ടിരിക്കുന്നത് മനുഷ്യൻ അറിയുന്നില്ല. നാക്ക് വടിക്കു ന്നതും നാക്കിൽ ഉരക്കുന്നതും സുന്നത്താണ്. നഖം, മുടി എന്നിവ നീക്കി ക്ലീനാവുന്നതും സുന്നത്താണ്. താടി വടിച്ചുകൊണ്ടല്ല ക്ലീൻ ആവേണ്ടത്.

അധിചർമ്മത്തിന്റെ അടിയിലെ തട്ടിൽ നിറത്തിന് അടിസ്ഥാ നമായിട്ടുളള മെലനോ സൈറ്റുകൾ’ എന്ന വിശിഷ്ട കോശങ്ങൾ വരാൻ കാരണം നിറത്തിനാധാരമായ മെലാനിൻ എന്ന വർണകം ഇതിൽ അടങ്ങുന്നു എന്നത് കൊണ്ടാണ്. മെലാനോ സെറ്റിന്റെ ഉൽപ ന്നമാണ് മെലാനിൽ. ഈ ഉൽപ്പന്നമാണ് ശരീരത്തിന് കളർ കൊടു ക്കുന്നത്. “ടൈരോസിൻ’ എന്ന അമിനോ അമ്ലത്തിൽ നിന്നാണ് മെലാ നിൽ നിർമ്മിക്കുന്നത്. ഉൽപന്നത്തിന്റെ ബാഹുല്യം കാരണം കറുത്ത നിറമാണ്. നമുക്ക് അനുഭവപ്പെടുക. നീഗ്രോ വർഗ്ഗക്കാരുടെ തൊലി യിൽ മെലാനിന്റെ അളവ് വളരെ കൂടുതലായിരിക്കും. അതിനാൽ അവരെ കറുത്തവരായി കാണപ്പെടുന്നു. ഏറ്റം കുറവ് ഉൽപ്പന്നം വെള ളക്കാരിലാണ്. അവർ വെളുത്തതായി തോന്നുന്നത് ഈ കുറവ് കൊണ്ടാണ്. വെളളപാണ്ട് ഉളളവന്റെ ശരീരത്തിലെ മെലനോസൈ റ്റുകളിൽ വെളളക്കാരന്റെ മെലാനോ സൈറ്റുകളിലുളളത് പോലും മെലാനിൽ ഉൽപാദിപ്പിക്കപ്പെടുന്നില്ല. അതുകൊണ്ടാണ് വ്യക്തി വെള്ള പാണ്ഡ്കാരനായിത്തീരുന്നത്. അതായത് വെളളക്കാർ വെള്ളപ്പാണ്ഡു കാരുടെ അനുജന്മാരാണ് എന്ന് സാരം. കണ്ണിന്റെയും മുടിയുടെയും നിറവ്യത്യാസവും മെലാനിന്റെ ഏറ്റക്കുറച്ചിലിൽ നിന്ന് ഉണ്ടായതാ വുന്നു.

മെലാനിൻ എന്ന വർണകം എന്തിനാണ് ഉൽപാദിപ്പിക്കുന്നത്? സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ശരീരത്തെ രക്ഷിക്കാൻ ഈ ഉൽപ്പന്നത്തെ കടത്തിവെട്ടി ഉളളിൽ കയറാൻ സൂര്യരശ്മികൾക്ക് കുറച്ചേ കഴിയൂ. വെളളക്കാരന്റെ നാട്ടിൽ വെയിലിന്റെ ചൂട് കുറവാ ണല്ലോ. ആകെയാൽ ആ കറുത്ത രശ്മികളെ തടുക്കാൻ വേണ്ടതായ ഉൽപന്നമേ അദ്ധേഹത്തിന്റെ മെലാനോ സൈറ്റുകളാൽ ഉൽപാദിക്ക പ്പെടുന്നുളളൂ. ഒരു വെള്ളക്കാരൻ കേരളത്തിൽ വന്ന് താമസമാക്കി യാൽ അയാളുടെ തൊലി കരുവാളിക്കുന്നു. അതായത് രശ്മിയുടെ കടുപ്പം തിരിച്ചറിയാൻ അയാളുടെ തൊലിയുടെ അധികർമ്മത്തിന് കഴിഞ്ഞു. പ്രതിരോധസേനയുടെ അംഗസംഖ്യ വർദ്ധിപ്പിച്ചുക്കൊണ്ട് ശരീരം ചെറുത്തുനിൽപ്പ് തുടങ്ങി. കരുവാളിപ്പ് എന്നല്ലാതെ വെളള ക്കാരന് കേരളത്തിന്റെ നിറം പെട്ടെന്ന് വരില്ല. കാരണം, അദ്ദേഹ ത്തിന്റെ മെലനോ
സെറ്റുകൾക്ക് ഉദ്പാദന പവർ കേരളീയന്റെ മെലനോ സെറ്റുകൾക്ക് ഉള്ളയത്ര തന്നെ ഉണ്ടാവില്ല. വെളളക്കാരന്റെ കുറെ തലമുറകൾ ഇവിടെ താമസിച്ചാൽ കരുവാളിപ്പ് വിട്ട് നമ്മുടെ നിറം തന്നെ ലഭിച്ചെന്ന് വരാം. കുറച്ച് കാലം വെയിൽ കൊളളാതിരു ന്നാൽ കരിവാളിച്ച ചർമ്മം പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യും.

54/3

ഗൾഫിൽ നിന്ന് വരുന്നവരുടെ കൈകാലുകളിൽ കാണുന്ന വെല്ല നിറം നാട്ടിൽ രണ്ട് മാസം താമസിക്കുമ്പോൾ നീങ്ങുന്നു. കേരളീയ കളർ വരുന്നു. ഗൾഫ് വാസത്തിൽ വെയിൽ കൊളളുന്ന സമയം കുറഞ്ഞ് പോയി എന്നതാണ് വെളളക്ക് കാരണം. മനുഷ്യൻ ഒരു സെല്ലാജ് നഫർ ഒരു സാധാരണവെളളക്കാരന്റെ തുടയിലെ തൊലി യിൽ ചതുരശ്ര മി.മീറ്ററിൽ 1000 മെലാനോ സൈറ്റുകൾ ഉണ്ട്. ചൈന ക്കാരിലാവട്ടെ ഇത് 1300ഉം 1400ഉം ആണ്. ചൂട് കൂടുന്ന പ്രദേശത്ത് പ്രകൃതി തന്നെ സൈറ്റ് കുട്ടിക്കൊടുത്തു എന്ന് സാരം. ഈ എണ്ണ – ത്തേക്കാൾ പ്രധാനം എണ്ണത്തിന്റെ പവർ ആണ്. വെളളക്കാരന്റെ 1000 മെലനിന് ഉൽപാദന പവർ കുറവാണ്.

മനുഷ്യനിൽ ഏറ്റവും കൂടുതൽ ഇരു നിറമായിരിക്കും വെളുത്തവരും കറുത്തവരും മൊത്തത്തിൽ കുറവ്, മാതാപിതാക്ക ളുടെ നിറത്തിന്റെ ശരാശരിയാണ് കുട്ടികൾ പ്രകടിപ്പിക്കുന്നത് എന്ന് വിധി പറയാൻ വയ്യ. വെളുത്ത മാതാപിതാക്കൾക്ക് ഇരുനിറം കുട്ടി കളും കറുത്ത കുട്ടികളും വരുന്നുണ്ട്. ഈ വൈവിധ്യം ഒരു ദൃഷ്ടാ ന്തമാണ് എന്നാണ് ഖുർആൻ പറയുന്നത്. മാതാപിതാക്കളിൽ നിന്ന് ലഭിച്ച ജീൻ ആണ് കിട്ടിയത് എന്നിരിക്കെ എന്ത്കൊണ്ട് കുട്ടിയിൽ മാറ്റമുണ്ടായി? മറുപടി. നിറങ്ങൾ നിയന്ത്രിക്കുന്നത് ഒരു ജോഡി ജീൻ അല്ല എന്നതാണ്. പല ജോഡികൾ കമ്പനി ചേർന്നാണ് മെലാനിന്റെ എണ്ണവും പ്രവർത്തന പവറും നിയന്ത്രിക്കു ന്ന ത്. ഷെയർ ഹോൾഡേർസ് നാലോ അഞ്ചോ ജോഡി ജീൻ വരും. ഒരു വ്യക്തി യുടെ ബീജത്തിൽ ആ വ്യക്തിയിലുളള ഓരോ ജോഡി ജീനുകളിൽ നിന്നും ഓരോന്ന് വീതമാണ് കയറിക്കൂടുക എന്നത് സംബന്ധിച്ച് നിയമബന്ധനമൊന്നുമില്ല. മെലാനിൽ അധകമായി നിർമ്മിക്കാൻ പ്രേരിപ്പിക്കുന്ന ജീനും ജോഡിയായിട്ടാണ് നിൽക്കുന്നതെങ്കിൽ അത്തരം 5 ജോഡികളാണ് കമ്പനി നടത്തുന്നത് എന്ന് സങ്കല്പിക്കു ക. സംഭോഗ സമയത്ത് അണ്ഡവികസന സമയത്ത് സന്തതി കോശ ത്തിൽ മേൽ ജോഡികളിൽ മെലാനിൽ കൂടുതൽ ഉൽപാദിപ്പിക്കുന്ന തിന് പ്രേരിപ്പിക്കുന്ന ജീൻ കയറിക്കൂടിയില്ലെങ്കിൽ കുട്ടി വെളളക്കാര നാവും. മാതാപിതാക്കൾ കറുത്തവരാണെങ്കിലും. സാധാരണഗതിയിൽ കാപ്പിരികളിലെ മാതാപിതാക്കളിൽ കുടികൊളളുന്ന ജീൻ ജോഡി കൾ അഞ്ചംഗ കമ്പനി എല്ലാം മെലാനിൽ ശക്തിയായി ഉത്പാദിപ്പി ക്കുന്ന സ്വഭാവക്കാരാവുകയാൽ കുട്ടിയിലേക്ക് മറ്റ് ജീൻ വരുന്നേ ഇല്ല.

കാപ്പിരികൾക്ക് വെളുത്ത കുട്ടി ജനിക്കാത്തത് അതുകൊണ്ടാവണം. ചർമ്മത്തിലെന്ന പോലെ മിഴികളിലുമുണ്ട് വൈവിധ്യം മിഴി പടലത്തിന്റെ യാഥാർത്ഥ നിറം കറുപ്പ് അല്ല. കടുത്ത ഊതനിറമാണ്. കടുപ്പം കൊണ്ട് കറുപ്പ് എന്ന് തോന്നുന്ന ചിലരുടെ മിഴി പടലം ദ്വാര ത്തിന് ചുറ്റുമുള്ള തളിക ഇളം ഊതനിറമായിരിക്കും. പൂച്ചക്കണ്ണ് എന്ന് പറയും ഇതിന്. കൂടാതെ പച്ചക്കണ്ണന്മാർ എന്നവരും യൂറോപ്പിലുണ്ട്. പാസ്പോർട്ട് രേഖകളിൽ കണ്ണിന്റെ കളർ വ്യത്യാസം പ്രത്യേകം രേഖ പ്പെടുത്തുന്നത് സാധാരണയാണ്. മെലാനിൽ വർണകത്തിന്റെ ഏറ്റ ക്കുറച്ചിലും വിതരണ വ്യത്യാസവുമാണ് കണ്ണിനെ പല കളറുകളിൽ കാണിക്കുന്നത്. തളികയുടെ മുൻ വശത്ത് മെലാനിന്റെ തോത് കൂടി യാൽ തളിക കറുപ്പായും കുറഞ്ഞാൽ പൂച്ചക്കണ്ണായും അനുഭവപ്പെ ടുന്നു. മുൻവശത്ത് വർണകം അൽപമാവുകയും പിൻവശത്ത് ധാരാളമാവുകയും ചെയ്യുമ്പോൾ കണ്ണ് നീലയായും പച്ചയായും കാണ പ്പെടും.

ജീനുകൾ ഇവിടെയും വ്യവഹാരികൾ തന്നെ. മാതാപിതാ ക്കൾ പൂച്ചക്കണ്ണന്മാരെങ്കിൽ കുട്ടി അധികപക്ഷവും അങ്ങനെ തന്നെ. ചിലപ്പോൾ മാറ്റം വരുത്തുന്നു. കറുത്ത കണ്ണുള്ള മാതാപിതാക്കൾക്ക് വല്ലപ്പോഴും പൂച്ചക്കണ്ണൻമാരായ കുട്ടികൾ വന്നു എന്നിരിക്കും.

കണ്ണിലെ വൈവിധ്യം പോലെ രോമത്തിലുമുണ്ട് വൈവിധ്യം. തൊലിയിൽ മെലാനിൻ തീരെ കുറവായ വെളളക്കാർക്കിടയിൽ കേര ളീയ തലമുടി കറുപ്പ് പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തിലെ തൊലി വെളുത്തവരിൽ മെലാനിൻ വെളളക്കാരുടെ അത്ര കുറവല്ലാത്തതി നാലാണ് വെളുത്തവർക്ക് പോലും തലമുടിയും മറ്റു രോമങ്ങളും കറുത്ത് കാണപ്പെടുന്നത്. രോമത്തിൽ മെലാനിന് പുറമെ കരോട്ടിൻ എന്ന മഞ്ഞ നിറത്തിലുളള വർണകവും അടങ്ങിയിട്ടുണ്ട്. മെലാനിൻ ഒട്ടുമില്ലാത്ത കരോട്ടിൻ മാത്രം അടങ്ങിയിട്ടുളളവരുടെ രോമത്തിന് നല്ല മഞ്ഞ നിറമായിരിക്കും. സ്വർണ്ണ കമ്പി പോലെ, കറുപ്പും മഞ്ഞയും വർണകങ്ങളുടെ മിശ്രണം മൂലം മുടി ചുവന്നതായി വരും. സ്കോട്ട്ലാന്റിൽ 10% പേർ ചുവന്ന മുടിയന്മാരാണ്. രോമത്തിന്റെ നിറം തീരുമാനിക്കുന്നതിലും ജീനുകൾ പ്രവർത്തിക്കുന്നു.

മുടിയുടെ കളർ 40-50 വയസ്സാകുമ്പോൾ വെളുത്തുവരുന്ന സ്വഭാവമുണ്ട്. ചിലർക്ക് പിന്നെയും വൈകും. മർമ്മത്തിൽ ഉറപ്പിച്ചു നിർത്തുന്ന രോമത്തിന്റെ മൂലഭാഗത്ത് മെലനോ സൈറ്റുകൾ “മെലാനിൻ ഉൽപാദിപ്പിക്കുന്നത് നിർത്തി കളയുമ്പോൾ നരവരുന്നു.

ഈ ജീനിന്റെ പ്രവർത്തന ഗ്യാരണ്ടി കഴിഞ്ഞു എന്ന് സാരം. രോമത്തിന്റെ കോശങ്ങളിൽ മെലാനിൻ വന്ന് നിറയാതെയാകുമ്പോൾ ആ ഭാഗ ത്തെല്ലാം വായു വന്ന് നിറഞ്ഞ് പൊളളയായിക്കിടക്കുന്നു. ഇങ്ങനെ പൊളളയായി കിടക്കുന്ന ഭാഗത്തിലൂടെ പ്രകാശ രശ്മികൾ കടന്ന് പോകുമ്പോഴുണ്ടാവുന്ന പ്രതിഫലനമാണ് ‘നര’ എന്ന് തോന്നുന്നത് തലമുടി എപ്പോൾ നരക്കണം എന്ന് തീരുമാനിക്കുന്നത് ജീനുകൾ തന്നെ. ഒരേ പോലെയുളള ഇരട്ടകളിൽ ഒരേ പ്രായത്തിൽ ആയിരിക്കും നര കയറുക. മാതാപിതാക്കൾ രണ്ട് പേരും നേരത്തെ നരക്കുന്നവ രായിരുന്നെങ്കിൽ മക്കളും അങ്ങനെ നരക്കുക തന്നെയാവാനാണ് കൂടുതൽ സാധ്യത.

ഇത്രയും പറഞ്ഞതിൽ നിന്ന് നരവൈവിധ്യവും നിറവൈവി ധ്യവും ചിന്താപരമായ വിഷയങ്ങളാണെന്നും അത്ഭുതമുളവാക്കുന്ന പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളാണെന്ന് ബോധ്യപ്പെട്ടു. മലയിൽ നിന്ന് ഇറങ്ങിവന്ന ഒരാളിൽ നിന്നാണല്ലോ ഈ വിവരം ആദ്യമായി കേട്ടത് എന്ന കാര്യം നമ്മെ കോരിത്തരിപ്പിക്കുന്നു.

www.islamkerala.com : cherumba@gmail.com : Mobile : 9400534861