അബൂബക്കർ സഖാഫി ഇരിങ്ങാട്ടേരി

ഇസലാമിൽ നിന്ന് പുറത്ത് പോകുന്നത് അല്ലാഹു ഒരിക്കലും പൊറുക്കാത്തതു മായ വൻ കുറ്റമാണ് ശിർക്ക് ഈ പ്രവർത്തി ചെയ്യുന്നവനെക്കുറിച്ചാണ് “മുതി എന്ന് പറയപ്പെടുക സുന്നികൾ എല്ലാവരും മുശരിക്കുകളാണെന്നാണ് മുജാഹിദ്, ജമാ അത്താരി പരിഷ്കരണവാദികൾ ജല്പ്പിക്കാറുള്ളത്. സുന്നികൾ തവസ്സുലും ഇസ്തിഗാസയും നടത്തുന്ന കാരണത്താലായി ഇവരെ ശിർക്ക് ചെയ്യുന്നവരായി ചിത്രീ കരിക്കാൻ മുസ്തദിഉകൾ തയ്യാറാകുന്നത്. യഥാർത്ഥ മുസ്ലിംകളെ മുശ്രിക്കുകളായി ചിത്രീകരിക്കുക വഴി സ്വന്തമായി ചെയ്യുന്ന ശിർക്ക് മൂടി വെക്കാനുള്ള ഗ്രാമാണ് ഇവർ നടത്തുന്നത്. തവസ്സുൽ, ഇസ്തിഗാസയുടെ യഥാർത്ഥ മാനം കണ്ടെത്തുമ്പോൾ ഇത് ബോധ്യമാവും ഈ ലേഖനത്തിൽ തവസ്സുൽ സംബന്ധിച്ച് ഒരു ലഘു വിശദീകര ണമാണ് നൽകുന്നത്.

സൽകർമ്മങ്ങളോ, സൽകർമ്മങ്ങൾ വഴി അല്ലാഹുവിലേക്ക് സാന്നിദ്ധ്യം നേടിയ മഹാരഥന്മാരോ മുഖേന അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുക. ഉദാഹരണം കാണുക: ഒരാൾ രോഗം ഭേദമാകുന്നതിന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു കൂട്ടത്തിൽ നബി(സ) യുടെ ബറക്കത്തുകൊണ്ട് എന്ന് കൂട്ടിച്ചേർത്തി ക്കൊടുക്കുന്നു. അല്ലാഹുവിന്റെ ദാത്തിലോ (സത്ത) ആഫ്ആലിലോ (പ്രവർത്തന ങ്ങൾ) സിഫാദിലോ (വിശേഷണങ്ങൾ) പങ്കുചേർക്കുമ്പോഴാണ് ശിർക്കാവുകയെന്ന് വായനക്കാർ പ്രത്യേകം ഗ്രഹിച്ചിരിക്കണം. മേൽപ്പറഞ്ഞ പ്രാർത്ഥനയിൽ ഇവയിൽ ഏതെങ്കിലും ഒന്നിൽ മറ്റൊരാളെ പങ്കുചേർക്കൽ വരുന്നുണ്ടോ ? വായനക്കാർ ആലോ ചിക്കുക.

ഖുർആൻ സുന്നത്ത്, ഇജ്മാഅ് എന്നീ ഇസ്ലാമിക പ്രമാണങ്ങളും തവസ്സുൽ അംഗീകരിക്കുന്നുണ്ട്.

ഖുർആൻ പറയുന്നു: “സ്വശരീരങ്ങളോട് അക്രമം കാണിച്ചവർ, നിശ്ചയം തങ്ങളെ സമീപിച്ച് അല്ലാഹുവിനോട് റസൂലിനോടും പൊറുക്കൽ തേടിയാൽ തൗബ സ്വീകരി ക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവിനെ അവർ എത്തിക്കും.

ഇമാം റാസി (റ) ഈ സൂക്തം വിശദീകരിക്കുന്നത് ഇപ്രകാരം വായിക്കാം. “നിശ്ചയം അവർ മുഹമ്മദ് നബി (സ)യെ സമീപിക്കുകിൽ, അവർ സമീപിക്കുന്നത് അല്ലാഹു പ്രവാചകത്വം കൊണ്ട് തിരഞ്ഞെടുക്കുകയും ദിവ്യ സന്ദേശം (വഹ്യ്) വഴി ആദരിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയെയാണ് അല്ലാഹു പ്രവാചകരെ അവന്റെയും സൃഷ്ടികളുടെയും ഇടയാളനാക്കിയിരിക്കുന്നു. അപ്രകാരം ഒരാൾ (അല്ലാഹുവിന്റെയും അവന്റെ സൃഷ്ടികളുടേയും ഇടയിൽ ) ഇടയാളനായാൽ തീർച്ചയായും അല്ലാഹു അവിടത്തെ ശുപാർശ നിരസിക്കുകയില്ല.” (റാസിവാ 10പേ: 162.)
ഇതേ സൂക്തം അല്ലാമാ ഇബ്നു കസീർ ഇപ്രകാരം വിശദീകരിക്കുന്നു: “വഴിതെ റ്റിയവർക്ക് അല്ലാഹു നേർവഴി കാണിക്കുന്നു. അവർ നബി (സ)യെ സമീപിക്കണം അവിടുത്തെ സമീപം നിന്ന് അല്ലാഹുവിനോട് ക്ഷമാപണം നടത്തണം. അവർക്ക് പൊറുത്തുകൊടുക്കാൻ നബി (സ്വ)യോട് ആവശ്യപ്പെടുകയും വേണം. അപ്രകാരം അവർ പ്രവർത്തിക്കുകിൽ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതും അവർക്ക് കരുണ ചെയ്ത് പൊറുത്തുകൊടുക്കുകയും ചെയ്യും. ഇബ്നു കസീർ തുട രുന്നു.

ഉത്ബയിൽ നിന്ന് നിവേദനം : അദ്ദേഹം പറയുന്നു. “ഞാൻ നബി (സ) യുടെ ഖബറിന് സമീപം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ വന്ന് നബി(സ)ക്ക് സലാം ചൊല്ലിയതിനുശേഷം ഇപ്രകാരം പറഞ്ഞു. അല്ലാഹുപറയുന്നതായി ഞാൻ കേട്ടിരുന്നു. “അവർ ശരീരങ്ങളെ ആക്രമിച്ചശേഷം ഞങ്ങളെ സമീപിച്ചാൽ….. ) ഖുർആൻ സൂക്തം പാരായണം ചെയ്ത ശേഷം തുടരുന്നു. എന്റെ ദോഷങ്ങൾ പൊറുക്കാൻ ആവശ്യപ്പെ ട്ടുകൊണ്ടും എന്റെ രക്ഷിതാവിനെ കൊള്ള അങ്ങയെക്കൊണ്ട് ശുപാർശചെയ്യുന്നവ നായും ഞാൻ ഇതാ അങ്ങയെ സമീപിച്ചിരിക്കുന്നു.’ (ഇബ്നു കസീർ വാ, 93 492 ശർഹുൽ മുഹദ്ദബ് വാ: 8 പേ: 274.)

ഇബ്നുകസീറിന്റെ വ്യാഖ്യാനം വ്യക്തമാണ്. ഇത് ബലഹീഹനമാണെന്ന് ജൽപിച്ച ഒഴിഞ്ഞു മാറാൻ നിവൃത്തിയില്ല. കിതാബിലെ പ്രസ്താവനയിൽ ശിർക്കിന്റെ ആശയം ഉണ്ടായിരിന്നെങ്കിൽ ഇബ്നുകസീർ തന്റെ ഗ്രന്ഥത്തിൽ അത് നൽകുമായിരുന്നില്ല. ഇബ്നുകസീർ ശിർക്കിന് പ്രചാരം നൽകുന്ന വ്യക്തിയാണെന്ന് സ്വഹാബികൾ പോലും വിശ്വസിക്കുന്നില്ല.

റഹുൽ ബയാൻ എഴുതുന്നു തീർച്ചയായും നബി (സ) ജനങ്ങളുടെയും അല്ലാ ഹുവിന്റെയും ഇടയിലുള്ള മാധ്യമമാണ്. പ്രാർത്ഥനക്ക് മുമ്പ് ഒരു വസീൽ ആവശ്യ മാണ് അല്ലാഹുവിലേക്ക് നിങ്ങൾ “വസീലയാക്കുക എന്ന് അല്ലാഹുതന്നെ പറഞ്ഞി രിക്കുന്നു. റൂഹുൽ ബയാൻ

അനസ്(റ) നിന്ന് ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്യുന്നു. തീർച്ചയായും ഉമർ ബിൻ ഖഥാബ് (റ) ജനങ്ങൾക്ക് വരൾച്ച അനുഭവപ്പെടുമ്പോൾ അബ്ബാസ് (റ) നെ ഇട യാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയും “അല്ലാഹുവേ, തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ നബിയെക്കൊണ്ട് നിന്നിലേക്ക് തവസ്സുൽ നടത്താ റുണ്ടായിരുന്നു. അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ട്. തീർച്ചയായും ഞങ്ങൾ നബിയുടെ എളാപ്പയെക്കൊണ്ട് നിന്നിലേക്ക് തവസ്സുൽ നടത്തുന്നു. ഞങ്ങൾക്ക് നീ മഴ നൽകേണമേ ” ബുഖാരി : 1, പേ: 137.

നബി(സ) യെക്കൊണ്ടും അബ്ബാസ് (റ)യെക്കൊണ്ടും ഉമർ (റ) തവസ്സുലാക്കി ദുആ ചെയ്തു എന്ന ആശയം ഈ ഹദീസിൽ നിന്ന് പകൽ വെളിച്ചം പോലെ വ്യക്ത മാണ്. പ്രാചീന കാല വഹാബികൾ ഇതേ രൂപത്തിൽ ഈ ഹദീസ് വിശദീകരിച്ചി ട്ടുണ്ട്. കെ. എം. മൗലവി എന്ന മുജാഹിദ് എഴുതുന്നത് കാണുക

“ജനങ്ങൾക്ക് മഴയില്ലാതെ വരൾച്ച ബാധിച്ചപ്പോൾ, ഉമർ ഖഥാബ് (റ) അബ്ദുൽ മുഥലിബ് മകൻ അബ്ബാസിനെക്കൊണ്ട് മഴ തേടിയിരുന്നു. അദ്ദേഹം ഇങ്ങനെ പ ഞ്ഞിരുന്നു. അല്ലാഹുവേ ഞങ്ങളുടെ നബിയെക്കൊണ്ട് ഞങ്ങൾ നിന്റെ അടുക്കിലേക്ക് തവസ്സുൽ ചെയ്യുകയും തന്മൂലം നീ ഞങ്ങൾക്ക് മഴയെത്തരികയും ചെയ്യാറുണ്ടായി രുന്നു. ഞങ്ങൾ ഇന്നിതാ നബിയുടെ എളാപ്പയെക്കൊണ്ട് നിന്റെ അടുക്കിലേക്ക് തവ സ്കൂൽ ചെയ്യുന്നു. അതിനാൽ നീ ഞങ്ങൾക്ക് മഴയെ തരേണമേ ! അപ്പോൾ അവർക്ക് മഴ കൊടുക്കപ്പെടലും ഉണ്ടായിരുന്നു. (അൽമുർശിദ് പു, പേ:256)

ഇനി കാണുക : ദുർവ്യാഖ്യാനങ്ങളുടെ തമ്മിൽ തല്ല. വഹാബികളുടെ പ്രാചീന ആചാര്യൻ പറഞ്ഞതെല്ലാം അണികൾ മറന്നുകാണുനമെന്ന മിഥ്യാധാരണയിൽ ആധു നീക വഹാബികൾ മേൽ ഹദീസ് വിശദീകരിക്കുന്നത് കാണുക.

അനസ്(റ)ൽ നിന്ന് നിവേദനം. ജനങ്ങൾക്ക് വരൾച്ച ബാധിക്കുമ്പോൾ ഉമർ (റ) അബ്ബാസ്ബിൻ അബ്ദുൽ മുഥലിബിനെക്കൊണ്ട് മഴക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു. ഉമർ പറയും അല്ലാഹുവേ ഞങ്ങൾക്ക് ഞങ്ങളുടെ പ്രവാചകൻ മുഖേനെ (നബിയെ കൊണ്ട് പ്രാർത്ഥന നടത്തിച്ചു. ) നിന്നിലേക്ക് സാമിപ്യം തേടുകയും അപ്പോൾ നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഞങ്ങളിതാ ഞങ്ങളുടെ പ്രവാചകന്റെ പിതൃവ്യൻ മുഖേന (അദ്ദേഹത്തെക്കൊണ്ട് പ്രാർത്ഥന നടത്തിച്ചു) നിന്നെ സമീപിക്കുന്നു. നീ ഞങ്ങൾക്ക് മഴ വർഷിച്ചു തരേണമേ അപ്പോൾ അവർക്ക് മഴ വർഷി പ്പിക്കപ്പെടുകയും ചെയ്യും “അത്തവസ്സുൽ പേ. 49, കെ. പി. മുഹമ്മദ് ബിൻ അഹ്മദ്) ബ്രാക്കറ്റുകൾ ഗ്രന്ഥകാരന്റേതു തന്നെയാണ്. അടിവര ലേഖകന്റേത്.)

പ്രാചീന മുജാഹിദും ആധുനിക മുജാഹിദും തമ്മിലുള്ള സംഘർഷം വായന ക്കാർ ഗ്രഹിക്കുക. അടിവരയിട്ട ഭാഗം പ്രത്യേകം ശ്രദ്ധിക്കുക. കടുത്ത ദുർവ്യാഖ്യാന മാണ് ആധുനികൻ നടത്തിയിരിക്കുന്നത്. മറ്റൊരു വിശദീകരണം കൂടാതെ ഇത് വ്യക്ത മാണ് എന്നാൽ അത്യന്താധുനിക മുജാഹിദിന്റെ വിശദീകരണം മേൽ ദുർവ്യാഖ്യാന ത്തേയും നിഷ്പ്രഭമാക്കുന്നതാണ്.

“നബി (സ) ജീവിച്ചിരുന്ന കാലത്ത് നബി (സ) യെ ഇമാമാക്കി നിർത്തി മഴക്കു വേണ്ടി പ്രാർത്ഥിച്ചിരുന്നു. തവസ്സുൽ എന്നതുകൊണ്ട് ഇതാണ് ഇവിടെ വിവക്ഷിക്കു ന്നത്. .. മഴക്ക് വേണ്ടി നബി (സ)യെ മുൻനിർത്തി അവർ അല്ലാഹുവിനോട് പ്രാർത്ഥി ക്കുകയാണ് ചെയ്തിരുന്നത്. ഹദീസുകൾ ദുർബലതയും ദുർവ്യാഖ്യാനങ്ങളും പേ:212

ദുർവ്യാഖ്യാനങ്ങൾ ഇവിടെ കൂട്ടിമുട്ടി തകരുന്നു. നുണകൾ തമ്മിലടിച്ച് ചാകുന്നു. അബ്ബാസ് (റ)നെക്കൊണ്ട് ഇടയാളനാക്കി പ്രാർത്ഥിച്ചു എന്ന് പ്രാചീനൻ, അബ്ബാസി നെക്കൊണ്ട് പ്രാർത്ഥിച്ചുവെന്ന് ആധുനികൻ അബ്ബാസിനെ ഇമാമാക്കി നിർത്തി ജന ങ്ങൾ പ്രാർത്ഥിച്ചുവെന്ന് അത്യാധുനികൻ. ഇതാണ് വൈരുദ്ധ്യം. വൈരുദ്ധ്യമാണ് വഹാ ബിസം. പ്രാചീന മൗലവി എഴുതിയതാണ് ഹദീസിന്റെ യഥാർത്ഥ ആശയം.

മഹാത്മാക്കളേ തവസ്സുലാക്കി ദുആ ചെയ്യുന്നത് ശിർക്കാവുകയില്ലെന്ന് ഇതോടെ വ്യക്തമായി. ഇതിനെതിരെ തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന വിശദീകരണങ്ങൾ കറകളഞ്ഞ ദുർവ്യാഖ്യാനങ്ങളാണ്. ഒരു ഹദീസ് തന്നെ മൂന്നു കോലത്തിൽ വഹാബി മൗലവിമാർ വ്യാഖ്യാനിച്ചത്. വായനക്കാർ കണ്ടുവല്ലോ. തവസ്സുൽ ശിർക്കാണെന്ന് ജൽപ്പിക്കുന്ന മുജാഹിദ് ജമാഅത്താദി വിഭാഗങ്ങളോട് താഴെ ചോദ്യങ്ങൾ ചോദി ക്കുക.

തവസ്സുൽ അനുവദനീയമാണെന്ന് കെ എം മൗലവി അൽ മുർശിദിൽ എഴുതുന്നു. അയാൾ മുരിക്കാണെന്ന് നിങ്ങൾ പറയുമോ ?

ഒരു സത്യവിശ്വാസി അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ “റസൂലിന്റെ ബർക്കത്ത് ആഫ് ആലിലോ പങ്കാകൽ വരുന്നുണ്ടോ ? ഇല്ലെങ്കിൽ ഈ പ്രാർത്ഥന എങ്ങനെ ശിർക്കാകും .

ഫാതിഹയിലെ നാലാം ആയത്തിൽ തവസ്സുൽ ഉണ്ടെന്ന് ഇമാം റാസി (റ)പറയുന്നു. റാസി (റ) മുശിരിക്കാണെന്ന് വാദമുണ്ടോ ?

ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസ്സിൽ ഉമർ (റ) അബ്ബാസ് (റ) നെക്കൊണ്ട് സ്കൂൽ നടത്തിയതായി പറയുന്നു. ഈ ഹദീസ് റിപ്പോർട്ട് ചെയ്ത ഇമാം ബുഖാരി ശിർക്ക് പ്രചാരകനാണോ ? തവസ്സുൽ ചെയ്ത ഉമർ (റ)മുശ്രിക്കാണോ ? ആണോ ?