ബശീർ ഫൈസി വെണ്ണക്കോട്

ഇസ്ലാമിന്റെ മൗലിക ഘടകമായ സകാതിനെക്കുറിച്ച് ഏറ്റവും പുതിയ സാഹചര്യത്തിൽ നിന്നുകൊണ്ടുള്ള വിശകലനം. ആധുനിക സമ്പദ് വ്യവസ്ഥയുടേയും ധന ഇടപാടുകളുടേയും പശ്ചാത്തലത്തിൽ വിവിധ തുറകളിലുള്ളവരുടെ നിത്യജീവിതത്തിൽ ഏതൊക്കെ രംഗങ്ങളിലാണ് സകാത് കടന്നു വരികയെന്ന് പറഞ്ഞ് തരുന്നു.

ശുദ്ധീകരണം

ജീവിത വിശുദ്ധിയാണ് മോക്ഷത്തിന്റെ ആധാരശില. ഇസ്ലാം സർവപ്രധാനമായി ഉയർത്തിപ്പിടിച്ച ഒരു തത്വമാണിത്. മനുഷ്യജീവി തത്തിന് ദ്വിമാന വിശുദ്ധിയുണ്ട്. ശാരീരിക വിശുദ്ധിയും ആത്മീയ വിശു ദ്ധിയും ! ഈ വിശുദ്ധി സംപ്രാപ്തമാക്കാൻ വേണ്ടിയാണ് ഇസ്ലാം വി വിധ ആരാധനാ കർമങ്ങൾ നിശ്ചയിച്ചത്. ഇസ്ലാമിന്റെ മൗലിക ഘടകങ്ങളായ നിസ്കാരം, വ്രതം, സകാത്, ഹജ്ജ് എന്നിവയൊക്കെയും ഒരു തരത്തിലല്ലെങ്കിൽ മറെറാരു തരത്തിൽ ജീവിതവിശുദ്ധി നേടിക്കൊ ടുക്കാൻ വേണ്ടിയുളളതാകുന്നു. സഹജീവികളുമായി ബന്ധപ്പെട്ടും നിത്യജീ വിതത്തിന്റെ നാനാതുറകളുമായി കെട്ടുപിണഞ്ഞും കിടക്കുന്ന സാത് ഇക്കൂട്ടത്തിൽ പ്രത്യേക പ്രാധാന്യമർഹിക്കുന്നു.

ഭൗതിക ജീവിതത്തിന്റെ നിലനിൽപ്പിന് ധനം അത്യന്താപേക്ഷി തമാണ്. അനുവദനീയ രീതിയിൽ ധനം സമ്പാദിക്കാൻ വ്യക്തിക്ക് ഇസ്ലാം അനുമതി നൽകിയിട്ടുമുണ്ട്. വ്യക്തി ഉടമാവകാശം അനുവദിച്ച ഇസ്ലാം

ധനികന് നിശ്ചിത സാമൂഹ്യ ബാധ്യതകൾ കൽപ്പിച്ചു. ആത്യന്തികമായി സമ്പത്ത് ദൈവത്തിന്റേതാണെന്നതാണ് ഇതിലടങ്ങിയിട്ടുള്ള തത്വം സമൂഹത്തിലെ അഗതികളുൾപെടെ ഏതാനും നിശ്ചിത വിഭാഗങ്ങൾക്ക് ആ ധനത്തിൽ വിഹിതമുണ്ട്. ആ വിഹിതം ഉടമയുടെ അവകാശമല്ല. അതയാൾ നൽകാതിരുന്നാൽ തന്റേതല്ലാത്ത വിഹിതം അനുഭവിക്കാ നിടയാവും. അന്യായമായ ആ വിഹിതം ഭക്ഷണപദാത്ഥങ്ങളായി രക്തത്തി ലലിയും. ഹറാമായ ആ ചേരുവയിൽ നിന്ന് രൂപമെടുക്കുന്ന മജ്ജയും മാം സവും നരകാഗ്നിക്ക് ഇന്ധനമാവാനാണെളുപ്പം. ഹറാമിന്റെ ഉടയാടകൾ വാരിച്ചുറക്കുന്ന ശരീരവും തിന്മയുടെ പുറം തോടാണണിഞ്ഞത്. അഗ്നിനാ ളങ്ങൾ പരലോകത്ത് അതിനെ നക്കിത്തുടച്ചെന്നിരിക്കും.

അവിഹിതാംശത്തിന്റെ ചേരുവകളാൽ രക്തവും മജ്ജയും മാംസവും ഉടയാടകളും വീടും പറമ്പും ബിസിനസ്സും നിക്ഷേപവുമെല്ലാം മലീമസമാവും. ആ അഴുക്ക് ഒഴുകിയെത്താത്ത ഒരിടം പോലും ജീവിതത്തിലില്ലെന്നുവന്നാൽ, പിന്നെ എങ്ങനെ ജീവിതവിശുദ്ധി ? എങ്ങനെ ആത്യന്തികമോക്ഷം?

ധനത്തോടുളള ആർത്തി മനുഷ്യസഹജമാണ്. എത്ര സമ്പാദിച്ചാ ലും മതിവരാത്തവൻ. സ്വന്തം സമ്പാദ്യത്തിൽ തന്റേതല്ലാത്ത വിഹിതമു ണ്ടെന്ന സത്യത്തിനു മുന്നിൽ കണ്ണുതുറക്കേണ്ടിയിരിക്കുന്നു. അത് സ്വർണമാ വാം; വെളളിയാവാം; നെല്ലും ഗോതമ്പുമാവാം; പണവും കന്നുകാലി കളുമാവാം. നിശ്ചിത വിഹിതത്തെക്കുറിച്ച് യഥാവിധി അറിഞ്ഞിരിക്കയും കൃത്യസമയത്തുതന്നെ പൂർണമായ അളവിൽ കൊടുത്തുതീർക്കാൻ നിതാന്തജാഗ്രത പുലർത്തുകയും വേണം.

‘സകാത് ‘ എന്ന പദത്തിന്റെ അർഥം തന്നെ ശുദ്ധീകരണം എന്നാ കുന്നു. ശുദ്ധി രണ്ട് വിധമുണ്ട്. ശാരീരികശുദ്ധിയും ആത്മീയശുദ്ധിയും. ഇസ്ലാമിലെ നിർബന്ധദാനം ഈ രണ്ടു വിധ ശുദ്ധിയേയും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. അവരുടെ സമ്പത്തുകളിൽ നിന്നും നബിയേ താങ്കൾ ദാനം വാങ്ങുക. അതവരെ (ശാരീരികമായി) ശുദ്ധിചെയ്യും. താങ്കൾ ആ ദാനം വഴി അവരെ (ആത്മീയ) സംസ്കരണത്തിന് വിധേയമാക്കും.” എന്ന് ഖുർആൻ പറഞ്ഞു.

ശരീരം സൃഷ്ടിക്കപ്പെട്ടത് സെല്ലുകളാലാണ്. ഇവയുടെ നിലനിൽപ്പിന്
നിരന്തരമായി ആഹാരം ലഭിച്ചുകൊണ്ടിരിക്കണം.ഒരു മനുഷ്യൻ കഴിക്കുന്ന ആഹാരം മലിനമായാൽ അതവന്റെ സെല്ലുകളെ വൃത്തികേടാക്കും.

നമുക്കവകാശപ്പെടാത്ത തൊക്കെയും വൃത്തികെട്ട ആഹാരമാ ണ്. ഗൾഫിൽ നിന്നും ഒരു മകൻ പേരിൽ 1000 രൂപ അയച്ചു വെന്നിരിക്കട്ടെ. അതിൽ നിന്ന് 250 രൂപ പള്ളിക്ക് കൊടുക്കണമെന്ന് നിർ ദേശിക്കുകയും ചെയ്തു. എന്നാൽ ഈ 250 രൂപ ഒരുവിധത്തിലും പിതാവിനവകാശപ്പെട്ടതല്ല. അഥവാ അയാള് തെടുത്തു പയോഗിച്ചാൽ ശരീരം ദുഷിച്ചു. ഭക്ഷിക്കു മ്പോൾ സെല്ലുകൾ വൃത്തികേടായി. വസ്ത്രം വാങ്ങി ധരിക്കുമ്പോൾ ശരീരത്തിന്റെ പുറം ഭാഗം അഴുക്കു മായി സന്ധിച്ചു.

ധനം മനുഷ്യന്റെ കൈവശം ഏൽപ്പിച്ചത് അതിന്റെ ഉടമയായ അല്ലാഹുവാണ്. “നാം അവർക്ക് നൽകിയതിൽ നിന്നും അവർ ചിലവഴി ക്കും” (അൽ ബഖറ) എന്ന് ഖുർആൻ പറയുന്നു. ഇവിടെ ദാതാവ് അല്ലാ ഹുവാണെന്ന് തെളിച്ചു പറഞ്ഞു. എന്നാൽ ആ ദാനം ചിലരുടെ കയ്യിൽ ഏൽപ്പിക്കുന്നത് അവരെ വലിയവരായിക്കണ്ടത് കൊണ്ടല്ല. മറിച്ച് ദുർ ബല വിഭാഗത്തെ ഓർത്തുകൊണ്ടാണ്. പളളിപ്പണി അപ്പുറത്ത് നടക്കുന്നുണ്ട് എന്നോർത്തു മാത്രമാണ് പുത്രൻ ഈ സമയം പിതാവിന് 1000 രൂപ അയച്ചത്. എന്നിരിക്കെ മൗലിക ലക്ഷ്യം പിതാവ് മറക്കുന്നതെങ്ങനെ?

അവനവന് സമ്പത്ത് കൂടുതലായി ലഭിക്കുമ്പോൾ അതു സ്വന്തം കഴിവു കൊണ്ട് നേടിയതാണെന്ന് അഹങ്കരിക്കുന്നവരുണ്ട്. ആ ധാരണ ഖാറൂനിനുണ്ടായിരുന്നു. സമ്പത്തിന്റെ ഒരു ഭാഗം വിതരണം ചെയ്യാനാ വശ്യപ്പെട്ടപ്പോൾ അവൻ പറഞ്ഞു: “എന്റെ വശമുളള വിദ്യ വഴി നേടി യതാണിതെല്ലാം” (അൽ ഖസസ്: 78).

തന്റേടവും വ്യക്തിത്വവും വിദ്യയുമുളളവർക്കെല്ലാം പണം കിട്ടുന്നി ല്ല. ഇതൊന്നുമില്ലാത്തവർക്ക് ചിലപ്പോൾ കിട്ടുന്നുമുണ്ട്. അപ്പോൾ തന്റെ ടവും പലബ്ധിയും തമ്മിൽ ബന്ധമില്ലെന്ന് വന്നു. ഉടമ (അല്ലാഹു) ദാനം നൽകുമ്പോൾ വാങ്ങിവെക്കുക മാത്രമേ മുതലാളിമാർ ചെയ്തിട്ടു ളൂ. “അവനാണ് നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കിയത്. നിങ്ങളിൽ ചിലരെ മറ്റ് ചിലരേക്കാൾ ഉന്നതിയിലേക്കുയർത്തിയതും അവൻ തന്നെ.

ഇതിന്റെ ലക്ഷ്യം നിങ്ങൾക്ക് ദാനം നൽകിയതിൽ (നിങ്ങളൊ ക്കെ കാണിക്കുന്നു എന്ന് നിങ്ങളെ പരീക്ഷിക്കുക തന്നെ.

ഡാ തുക കൈപ്പറ്റുമ്പോൾ പുറത്തു വിതരണം ചെയ്യേണ്ട ഭാഗം വിതരണം ചെയ്യുന്നു ണ്ടോ എന്നാണ് പരീക്ഷിക്കുന്നത്. അങ്ങനെ വിതരണം ചെയ്തവന്റെ ശരീരവും വസ്ത്രവും വൃത്തിയായി. വിതരണം ചെയ്യാതെ സ്വന്തം ഉപയോഗത്തിനെടുത്താൽ താൻ ശാരീരികമായി മലി നമാവുകയും ചെയ്തു.

‘സകാത് ആത്മീയ ശുദ്ധി വരുത്തുന്നതെങ്ങിനെ എന്ന് പരിശോ ധിക്കാം. സമ്പത്തിനോടുള്ള മനസ്സിന്റെ ആർത്തി ശക്തമാണ്. പരി സരത്തു കിടക്കുന്ന ദരിദ്രരുടെ ദൈന്യത കാണുമ്പോൾ പോലും ഈ ആർത്തി കുറയുന്നില്ല. എങ്കിൽ അതൊരു തരം മാനസിക മലിനീകര ണമാണ്. മനുഷ്യന് മനുഷ്യനെ സ്നേഹിക്കാൻ കഴിയുന്നില്ലെന്നാണ ല്ലോ ഇതിനർത്ഥം. ഒരു മനുഷ്യനേക്കാൾ തനിക്ക് സ്നേഹം തന്റെ സമ്പത്തിനോടാണെന്ന് ഒരു പ്രമാണി മൂകഭാഷയിൽ സംസാരിക്കുമ്പോൾ അയാൾ മാനസികമായി മലിനീകരണത്തിനിരയായി എന്ന് ഉറപ്പിക്കാം. എന്നാൽ തന്റെ പരിസരത്തുള്ള ദാരിദ്ര്യവും ദൈന്യതയും കണ്ട് അതിൽ മനസ്സലിഞ്ഞ് ബേഗിലുളള പണം പുറത്ത് നൽകാൻ തയാറാവുമ്പോൾ അയാൾ തന്റെ മനസ്സിനെ കഴുകി വൃത്തിയാക്കുകയാണ്. ബേഗിലെ പണത്തേക്കാളും പത്തായത്തിലെ നെല്ലിനേക്കാളും തനിക്ക് വലുത് മനു ഷ്യമക്കളാണെന്ന് അയാൾ തെളിയിച്ചത് മനസ്സ് ശുദ്ധമായതു കൊണ്ടാ ണ്. ഇനിയുമിനിയും അങ്ങിനെ കൊടുത്ത് കൊണ്ടിരിക്കാൻ പ്രേരിപ്പി ക്കുന്ന ഒരു നിലവാരത്തിലേക്ക് അയാളുടെ മനസ്സ് ഉയരുന്നു. ഒരിക്കൽ സകാത്ത് കൊടുത്തയാൾക്ക് പിന്നെയും കൊടുക്കാൻ ധൈര്യവും സങ്കോ വുമുണ്ടാവില്ല. അതയാളുടെ മനസ്സ് ശുദ്ധമായതിന്റെ അടയാളമാണ്.

‘സകാത്ത്’ എന്ന പദത്തിന് വളർച്ച എന്നൊരർത്ഥം കൂടിയുണ്ട്. നിർബന്ധദാനം ചെയ്യുമ്പോൾ കൊടുക്കുന്നവനും ലഭിക്കുന്നവർക്കും വളർ ച്ച’യുണ്ട്. കൊടുക്കുന്നവന്റെ വളർച്ച അല്ലാഹു കൂടുതൽ നൽകുന്നതി ലാണ്. അനുസരണം കാണിച്ച ദാസന് അല്ലാഹു ഒരുപക്ഷെ, കൂലി മാ ത്രം നൽകും. അല്ലെങ്കിൽ കൂലിയും സാമ്പത്തിക വർധനവും നൽകും. എങ്ങിനെയായാലും അയാൾക്ക് തകർച്ചയില്ല; വളർച്ചതന്നെ. ലഭിക്കുന്നവർ

സാമ്പത്തിക ഞെരുക്കത്തിൽ നിന്നും കരകയറിപ്പോവുന്നു. ഇത് അവർ ക്കും വളർച്ചയാണല്ലോ.

ഇസ്ലാമിന്റെ ആദ്യകാലത്ത് ഇന്നുളള സകാത് ഉണ്ടായിരുന്നില്ല. നിശ്ചിത അളവിൽ നിർബന്ധിച്ച് വാങ്ങാനുള്ള ഒരവസരം മക്കാജീവിതത്തി ലുണ്ടായിരുന്നില്ല. മുസ്ലിംകൾ വളരെ ശോഷിച്ച ജീവിതമാണവിടെ നയി ച്ചത്. എന്നാൽ സാമ്പത്തികവ്യയത്തിന്റെ നിർബന്ധം തീരെ ഇല്ലാതിരുന്നി ട്ടുമില്ല. ആ ഇടുങ്ങിയ ജീവിതത്തിനിടയിലും പുതിയ സകാത് വ്യവസ്ഥയു ടെ പ്രാഥമിക രൂപം നിർബന്ധമാക്കപ്പെട്ടിരുന്നു. അതാണീ സൂക്തം, പന്തലിൽ പടർത്തിയവയും (മുന്തിരി വളളി, കൈപ്പ, വെളേളരി ) അല്ലാത്തവയും (തെങ്ങ്, കവുങ്ങ് പോലെ) മായി ധാരാളം തോട്ടങ്ങളെ അവൻ ഉണ്ടാക്കിയി രിക്കുന്നു. ഈത്തപ്പനയും, ഉൽപ്പന്നങ്ങൾ വ്യത്യസ്തമായ കൃഷിയും,സൈ നും ഉറുമാൻ പഴവും (അവൻ ഉണ്ടാക്കിയിട്ടുണ്ട്.) പരസ്പരം (കാഴ്ചയിൽ) സാദൃശ്യമായതും (രുചിയിൽ) സാദൃശ്യമല്ലാത്തതുമാണവ പഴങ്ങൾ പാകമാ യാൽ നിങ്ങൾ ഭക്ഷിച്ചുകൊളളുക. അതിന്റെ അവകാശം വിളവെടുക്കുന്ന നാളിൽ (തന്നെ നിങ്ങൾ കൊടുത്തു കളയണം. നിങ്ങൾ അമിത വ്യയം ചെയ്യരുത്. കാരണം, അവൻ ധൂർത്തന്മാരെ ഇഷ്ടപ്പെടില്ല” (അൻആം 141)

. ഈ അധ്യായം (സൂറത്ത്) തന്നെ മക്കിയ്യയാണ്. അല്ലാഹുവിനെ പരിചയപ്പെടുത്തലാണ് ഈ ഘട്ടത്തിൽ മുന്നിട്ടുനിൽക്കുന്നത്. അവൻ പ്രവർത്തനം, വൈവിധ്യത്തിലൂടെ സാദൃശ്യമാണെന്ന് കാണിക്കുന്നു ഈ സൂക്തത്തിൽ. അവൻ നൽകിയ വിഭവങ്ങൾ ഭക്ഷിച്ചു കൊള്ളാൻ അനു മതി നൽകുന്നതിനൊപ്പം തന്നെ കൊയ്ത്ത് ദിവസം വിതരണം നടത്താൻ നിർദേശിക്കുകയും ചെയ്യുന്നു. ഒരു നിശ്ചിതസംഖ്യ വിഹിതം നിശ്ചയി ക്കുന്നില്ല. അവനവൻ കൃഷി ചെയ്തുണ്ടാക്കുന്ന ഏതേത് സാധനത്തി ലും കൊയ്ത്തുനാളിൽ അൽപ്പം വിതരണബാധ്യതയുണ്ടായിരുന്നു. പച്ചക്കറി കൃഷിക്കാരൻ പോലും ഒഴിവായിരുന്നില്ല. കറിക്കോപ്പുകൾ പറിച്ചെടുത്താൽ പരിസരത്തുളള സാധുക്കളെ തൃപ്തിപ്പെടുത്തണം. മാവിൽ കയറി മാങ്ങ യോടിച്ചു പോവുമ്പോഴും തൊട്ടടുത്തുള്ള വീട്ടുകാരെ തൃപ്തിപ്പെടുത്താ തെ പോവുന്നതെങ്ങിനെ? നെൽകൃഷിയെടുത്ത് പാടം വിടുന്നവനും പരിസരവാസികളെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ ഒരു നിർണിത ഓഹരി കൊടുക്കണമെന്നില്ല. ഇതായിരുന്നു ആദ്യകാലത്തെ നിർബന്ധദാനത്തിന്റെ നില. പിന്നെ ഹിജ് റ രണ്ടിൽ മദീനയിൽ വെച്ച് ഈ കൽപ്പ ദുർബ്ബലപ്പെടുത്തി. പകരം ഇരുകക്ഷിക്കും കൂടുതൽ ഉപകാരപ്രദമാകുന്ന രൂപത്തിൽ ‘സകാത് ഏർപ്പെടുത്തി (തഫ്സീർ ലബരീ 8:44),

എല്ലാതരം കാർഷികോൽപ്പന്നങ്ങളും വിളവെടുക്കുന്ന സമയത്ത് ദരിദ്രർ പരിസരത്തുണ്ടെങ്കിൽ അവർക്ക് അൽപം നൽകൽ ഇന്നും ആവശ്യ മാണ്. നിർബന്ധമില്ലെങ്കിലും. പക്ഷെ, സകാത് നിർബന്ധമുളളതരം വിഭവ ണെങ്കിൽ ആ ഓഹരി നീക്കിവെക്കുന്നതിന് മുമ്പ് മാമൂൽ കൊടുതി ത്. അഥവാ കൊടുത്താൽ ആ കൊടുത്തതും കൂടി മൊത്തം കൃഷിയുടെ അളവെടുക്കുമ്പോൾ കൂട്ടിയിടണം. എന്നിട്ട് മൊത്തം കൃഷിയുടെ സാര് കണക്കാക്കി അവശേഷിക്കുന്നതിൽ നിന്ന് വിതരണം ചെയ്യുകയും വേണം.

സ്വർണവും വെള്ളിയും

പ്രപഞ്ചത്തിൽ അനേകം നിഅ്മത്തുകൾ’ (അനുഗ്രഹങ്ങൾ) അല്ല ഹുവിന്റെതായിട്ടുണ്ട്. “അവ എണ്ണാൻ ശ്രമിക്കുന്ന പക്ഷം നിങ്ങൾക്ക് അവ തിട്ടപ്പെടുത്താൻ കഴിയില്ല”(ഖുർആൻ). എന്നാൽ, ഈ നിഅമത്തുകള ത്രയും ആരെ മുന്നിൽ കണ്ടു കൊണ്ടാണ് പടച്ചത് ? “ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്കു വേണ്ടി അവൻ പടച്ചു വെച്ചിരിക്കുന്നു.” (ഖുർആൻ) അപ്പോ ൾ ഈ അനേക നിഅമത്തുകളിലും സകാത് നടപ്പാക്കാൻ അല്ലാഹുവിനധി കാരമുണ്ട്. പക്ഷേ എല്ലാറ്റിനും അല്ലാഹു സകാത് നിർബന്ധമാക്കിയി ല്ല. “അല്ലാഹു നിങ്ങൾക്ക് ആശ്വാസത്തെയാണ് ഉദ്ദേശിക്കുന്നത്. പ്രയാ സമുണ്ടാക്കാനുദ്ദേശിക്കുന്നില്ല.” (ഖുർആൻ) കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും ഞെരുക്കമുണ്ടാവാതെ പിരിച്ചെടുക്കാവുന്ന ഒരു നികുതി യായിട്ടാണ് സകാത് വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്. ആകെ എട്ട് ഇനങ്ങളിൽ മാത്രം കൊടുക്കേണ്ടവരുടെ ഇനവും എട്ട് തന്നെ.

അനേകായിരം വസ്തുക്കൾക്കിടയിൽ നിന്നും എട്ട് ഇനം വ ക്കളിൽ മാത്രമേ സകാത് വെച്ചിട്ടുള്ളു എന്നോർക്കുമ്പോൾ ദാതാക്കൾക്ക് ഒട്ടും മനപ്രയാസമില്ലാതെ സകാത് കൊടുക്കാൻ കഴിയുന്നു. സ്വർണം വെള്ളി (നാണ്യം), ആട്, മാട്, ഒട്ടകം (ജീവികൾ) മുഖ്യാഹാരം കൃഷി കാരക്ക, മുന്തിരി (പഴം) ഇത്രയും സാധനങ്ങൾക്കാണ് സകാത്

എവിടെയും എക്കാലത്തേയും സുപ്രധാന സാമ്പത്തികവിനിമ മാധ്യമമാണ് സ്വർണവും വെള്ളിയും. സമ്പാദ്യം ആത്യന്തികമായി രണത്തിന്റേയും വെള്ളിയുടേയും രൂപം പ്രാപിക്കുന്നു. ധനത്തിന്റെ മൊത്തത്തിലുളള വിനിമയ മാധ്യമമെന്ന നിലയിൽ ധനത്തിന്റെ സകാത് പ്രാഥമികമായിത്തന്നെ ഇവ രണ്ടുമായി ബന്ധപ്പെടുന്നു.

നിശ്ചിത സംഖ്യ ഒരാൾ വശം ഒരു കൊല്ലം കെട്ടിക്കിടന്നാൽ ഉടൻ അതിന്റെ അപഭാഗം ജന ജീവിതത്തിന് വിട്ടു കൊടുത്തുകൊ ണം. അയാൾ അത്യാവശ്യക്കാരനല്ല എന്ന് ആ വെച്ചു കൊണ്ടിരി ലിൽ നിന്ന് തന്നെ മനസിലായല്ലോ. എന്നാൽ ആവശ്യക്കാർ പുറത്തുണ്ട്. അവരെ ശ്വാസം മുട്ടിച്ചു കൂടാ. “സ്വർണവും വെള്ളിയും നിക്ഷേപമാക്കി വെച്ചു, അവയെ അല്ലാഹുവിന്റെ പാതയിൽ ചിലവി ടാതെയിരിക്കുന്നവർക്ക് വേദനിക്കുന്ന ശിക്ഷയുണ്ടെന്ന സന്തോഷ വാർത്തയറിയിക്കുക.” (9: 34)

സ്വർണം കയ്യിലിരിപ്പുള്ള എല്ലാവരും സകാത് കൊടുക്കേണ്ടതില്ല. ഇരുപത് “മിസാൽ’ കയ്യിരുപ്പുള്ളവർ മാത്രം നൽകിയാൽ മതി. അതു തന്നെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അമിതമായിപ്പോവാത്ത പത്തിലുള്ള ആഭരണത്തിന് ഒഴിവുണ്ട്.

85 ഗ്രാം സ്വർണമുണ്ടെങ്കിൽ സകാതിന് വേണ്ട സ്വർണമായി. ഇത് ഒരു വർഷം കയ്യിലിരുന്നാൽ 2.5 ശതമാനം സകാത് സൽകണം. എന്നപോ ലെ 595 ഗ്രാം വെള്ളി കയ്യിലിരിപ്പുണ്ടെങ്കിൽ സകാതിന്റെ പരിധി ആയി. വർഷം പിന്നിടുമ്പോൾ ഇതിന് 2.5 ശതമാനം സകാത് കൊടുക്കണം. പ്രസ്തുത തൂക്കത്തിൽ കൂടുതലുണ്ടെങ്കിൽ ആകെയുള്ളതിന്റെ 2.5 ശതമാനം കണക്കാക്കി കൊടുക്കണം. കയ്യിരുപ്പ് കൂടുന്നതിനനുസരിച്ച് സകാത് വിഹിതം ശതമാനത്തിൽ വർധനവുണ്ടാവുന്നില്ല. ഗവൺമെണ്ട് ടാക്സുകൾ പലതും

ഇതിനു വിപരീതമാണ്. 10000 രൂപ വരുമാനമുളളവൻ ഗവർമ്മെണ്ടിന് 3 ശതമാനം നികുതി അടയ്ക്കണമെങ്കിൽ 25000 രൂപ വരുമാനമുളളവൻ 5 ശതമാനം അടക്കേണ്ടിവരും. ഈ രീതി സകാതിലില്ല.

സ്വർണം വിഴുങ്ങിയാൽ

വിദേശത്തുനിന്ന് വരുന്ന പലരും സ്വർണം കടത്താറുണ്ട്. കസ്റ്റംസ് ഓഫീസർമാരെ വെട്ടിക്കുന്നതിനുവേണ്ടി ചില വിരുതന്മാർ സ്വർണം വി ഴുങ്ങുന്നു. സംഗതിവശാൽ ഒരു വർഷം വരെ 85 ഗ്രാം തൂക്കമുളള ഒരു ബിസ്കറ്റ് ഒരാളുടെ അകത്ത് കിടപ്പായി എന്ന് സങ്കല്പിക്കുക. അയാൾ ആ സ്വർണിന് സകാത് കൊടുക്കേണ്ടതുണ്ടോ?

വിഷമം കൂടാതെ അത് പുറത്തു കൊണ്ടുവരാൻ കഴിയുമായിരു ന്നെങ്കിൽ കൊല്ലം പൂർത്തിയായ ഉടനെ സകാത് കൊടുക്കണം. പുറ ത്തെടുത്തിട്ടില്ലെങ്കിലും കൊടുക്കേണ്ടതുണ്ട്. കാരണം ആ സ്വർണം ധനി കനിൽനിന്ന് കിട്ടാനുള്ള അവധിയെത്തിയ കടം പോലെയാണ്. കിട്ടിയി ല്ലെങ്കിലും കയ്യിലണഞ്ഞ സ്ഥാനമുണ്ടതിന്. പ്രയാസരഹിതമായി പുറത്തു കൊണ്ടുവരാൻ കഴിയില്ലെങ്കിൽ പുറത്താകുന്നതുവരെ കൊടുക്കേണ്ടതി ല്ല. പ്രയാസമുള്ള രൂപത്തിൽ വർഷങ്ങൾ കഴിഞ്ഞ് അയാൾ മരിച്ചു എന്നി രിക്കട്ടെ, അയാളുടെ അനന്തരാവകാശ സ്വത്തിൽ നിന്നും പ്രസ്തുത ഒളി സ്വർണത്തിന്റെ പേരിൽ സകാത് കൊടുക്കേണ്ടതില്ല. അഥവാ മരണാ നന്തരം ശസ്ത്രക്രിയ നടത്തി പുറത്തെടുത്തെങ്കിൽ, അല്ലെങ്കിൽ, സ്വയം പുറത്തേക്ക് വന്നാൽ സകാത് നിർബന്ധമാണ് താനും. ജീവിച്ചിരിക്കു മ്പോൾ ശസ്ത്രക്രിയ കൂടാതെ സൗകര്യപ്പെട്ടിട്ടും അയാൾ അത് അകത്ത് തന്നെ സൂക്ഷിച്ചതായിരുന്നെങ്കിൽ മരണാനന്തരം തന്റെ മററുള്ള അനന്തരാ വകാശ സ്വത്തിൽ നിന്നും ആ സ്വർണ നിക്ഷേപത്തിന്റെ 2.5 ശതമാനം കണക്കെടുത്ത് സ്വർണം തന്നെ വിതരണം ചെയ്യൽ നിർബന്ധമാണ്. (ശർ വാനി 3:264)

കയ്യിലുളള സ്വർണവും വെള്ളിയും കലർപ്പുളളതാണെങ്കിൽ അതി ലെ ഇതര ചേരുവകൾ ഒഴിവാക്കി തൂക്കിയാൽ മീതെ പറഞ്ഞ തൂക്കം ഉണ്ടെങ്കിൽ മാത്രം സകാത് കൊടുത്താൽ മതി. മറ്റ് ചേരുവ കണക്കിൽ പെടുന്നില്ല.

പാത്രങ്ങൾക്ക്

സ്ത്രീയായാലും പുരുഷനായാലും സ്വർണം വെള്ളി പാത്രങ്ങൾ ഉപയോഗിച്ചുകൂടാ. ഹറാമാണ്. ഉപയോഗം മാത്രമല്ല, വീട്ടിൽ സൂക്ഷി ക്കുന്നതു പോലും ഹറാമാണ്. അലങ്കാരത്തിനു വേണ്ടി ചിലപ്പോൾ വെള്ളി പാത്രങ്ങൾ ഉണ്ടാക്കി കാഴ്ചയ്ക്കു വെക്കാറുണ്ട്. തെറ്റാണത്. ഹറാമായും കറാഹത്തായും പാത്രങ്ങൾക്ക് മുമ്പ് പറഞ്ഞ തൂക്കമുണ്ടെങ്കിൽ സകാത് കൊടുക്കണം. വെള്ളിയുടേതല്ലാത്ത പാത്രത്തിൽ വെള്ളി കൊണ്ട് ആവശ്യത്തിന് വേണ്ടി (കൗതുകത്തിനല്ല വലിയ കഷ്ണം വെക്കൽ കറാഹത്താണ്. ആ കഷ്ണത്തിന് 595 ഗ്രാം തൂക്കമുണ്ടെങ്കിൽ സകാത് കൊടുക്കണം. സ്വർണവും വെള്ളിയും പൊതുസ്വത്താണെങ്കിൽ സകാ തില്ല. വഖ്ഫിനും സകാതില്ല.

കേടായ ആഭരണം

അമിതമാവാത്ത ആഭരണം സ്ത്രീകൾക്ക് സകാത് കൂടാതെ ധരി ക്കാം. എന്നാൽ 85 ഗ്രാം തൂക്കം വരുന്ന ഒരു സ്വർണാഭരണം കേടായി എന്ന് സങ്കൽപിക്കുക. കേടായത് അവളറിഞ്ഞിട്ടുണ്ട്. ഇനി വീണ്ടും അതുപ യോഗിക്കണമെങ്കിൽ അഴിച്ച് ഉരുക്കി വാർക്കുകതന്നെ വേണം. അല്ലാ തെ നന്നാക്കാൻ പറ്റില്ല. അത്രത്തോളം കേടായിപ്പോയിട്ടുണ്ടെങ്കിൽ ഉരുക്കി വാർക്കാതെ ഒരു കൊല്ലം പെട്ടിയിൽ കിടന്നാൽ ആ സ്ത്രീ സകാത് കൊടുക്കൽ നിർബന്ധമായി. കാരണം, ഈ ഒരു വർഷം പെട്ടിയിൽ കിടന്നത് ആഭരണമല്ല; നിക്ഷേപമാണ്.

അനന്തരാവകാശ മാല

ഒരു ആൺകുട്ടിയുടെ മാതാവ് മരിച്ചപ്പോൾ കുട്ടിക്ക് 85 തൂക്കമുളള ഒരു മാല അനന്തരാവകാശം കിട്ടി എന്ന് വെക്കുക. സ്ത്രീകൾ മാത്രം ഉപയോഗിക്കുന്ന രൂപത്തിലുളളതാണ് ആ മാലയെങ്കിൽ കുട്ടിയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അത് ആഭരണമല്ലാതായിക്കഴിഞ്ഞിരി ക്കുന്നു. അവൻ ഒരു നിക്ഷേപം എന്ന നിലക്കാണ് തന്റെ രക്ഷിതാവ് അത് സൂക്ഷിച്ച് പോരുന്നത്. നിക്ഷേപം എന്ന ഉദ്ദേശത്തോടെ സൂക്ഷി

ച്ചാൽ വർഷം പിന്നിടുമ്പോൾ സകാത് കൊടുക്കണം. ഒരു ഉദ്ദേശവുമില്ലാ തെ അവിടെ കിടന്നുകൊള്ളട്ടെ എന്ന ഭാവത്തിൽ ഈ ആഭരണം കയ്യിൽ വെച്ചാൽ സകാത് കൊടുക്കേണ്ടതുമില്ല. കാരണം ആഭരണത്തിന്റെ രൂപം അതിലുണ്ടായിരിക്കെ നിക്ഷേപം എന്ന ഉദ്ദേശ്യം ഇല്ലാതാവുക കൂടി ചെയ്തിരിക്കുന്നു.

നിക്ഷേപത്തിന്റെയും ധരിക്കലിന്റെയും ഉദ്ദേശമില്ലാതെ ഒരു പു രുഷൻ തന്നെ ആഭരണ രൂപത്തിൽ ഉണ്ടാക്കിയാൽ വർഷം തികയുമ്പോ ൾ സകാത് കൊടുക്കേണ്ടതില്ല. ഇവിടെയും ആഭരണത്തിന്റെ രൂപവും നിക്ഷേപ ലക്ഷ്യമില്ലാതിരിക്കലുമാണ് കാരണം. കുട്ടികൾ ജനിക്കുന്നതി നുമുമ്പ് തന്നെ ചിലർ പണമുണ്ടാവുമ്പോൾ ആഭരണം വാങ്ങിയിടാറുണ്ട്. ജനിക്കുന്ന കുട്ടി പെണ്ണായി ജനിക്കുമെന്ന് പറയാനൊക്കില്ല. എങ്കിലും കിടക്കട്ടെ എന്നാണവരുടെ

സ്വർണവിരൽ

പുരുഷനും നപും സകത്തിനും സ്വർണാഭരണം ഹറാമാണ്. സ്വർണത്തിന്റേയും വെള്ളിയുടേയും വിരൽ ഇരുവർക്കും അനുവദിക്ക പ്പെടില്ല. ഒന്നോ ഒന്നിൽ കൂടുതലോ വിരലുകൾ ഇരു ലോഹങ്ങൾ കൊണ്ട് കെട്ടിച്ചാൽ അതിന് നിശ്ചിത തൂക്കമുണ്ടെങ്കിൽ വാർഷിക ദാനം നിർ ബന്ധമാണ്.

സ്വർണക്കളുമായി നടന്ന നപുംസകം വർഷങ്ങൾക്ക് ശേഷം ശസ്ത്ര ക്രിയ വഴി സ്ത്രീയാണെന്ന് തെളിയിച്ചാൽ പോലും പിന്നിട്ട വർഷങ്ങളു ടെ പേരിൽ സകാത് കൊടുത്തേ പറ്റൂ. കാരണം, സ്ത്രീത്വം തെളി യുന്നതിനുമുമ്പ് ഹറാമായ ഉപയോഗമാണ് അയാൾ നടത്തിയത്.

പുരുഷനും നപുംസകത്തിനും ഒരു വിരൽ മാത്രമല്ല; ഒരു വിരലി ന്റെ രണ്ട് മടക്കുകൾ കൂടി ഹറാമാണ്. എന്നാൽ ഒരു വിരൽക്കൊടി സ്വർ ണത്തിന്റെതാവാം. എന്നപോലെ സ്വർണമൂക്ക്, സ്വർണപ്പല്ലുകൾ എന്നി വയും അനുവദനീയം തന്നെ. സ്ത്രീയ്ക്ക് ഒരു കൈ തന്നെ സ്വർണം കൊണ്ട് പിടിപ്പിക്കുന്നതിന് അനുവാദമുണ്ട്. സകാതില്ല.

രാജ്ഞിയുടെ വാൾ

പുരുഷന്മാർക്ക് യുദ്ധായുധങ്ങൾ വെള്ളികൊണ്ട് അലങ്കരിപ്പിക്കാൻ അനുവാദമുണ്ട്. പക്ഷെ, സ്ത്രീകൾക്കില്ല. അവൾ ഭരിക്കാൻ വിധിക്ക പ്പെട്ടവളല്ല; യുദ്ധം ചെയ്യാൻ കല്പിക്കപ്പെട്ടവളല്ല. ഏതെങ്കിലും രാജ്യത്ത് സ്ത്രീ അധികാരത്തിലെത്തിയാൽ തന്റെ ആവശ്യത്തിനായി കൊട്ടാ രത്തിൽ ഒരുക്കിയ ആയുധത്തിൽ സ്വർണത്തിന്റെയും വെള്ളിയു ടേയും അലങ്കാരങ്ങൾ ഹറാമാണ്. തന്റെ വ്യക്തിപരമായ പണിത ആയുധങ്ങളിൽ സ്വർണവും വെള്ളിയും നിശ്ചിത തൂക്കം ഉണ്ട ങ്കിൽ സകാത് കൊടുത്തു കൊള്ളണം. പുരുഷന്മാർ കൊടുക്കേണ്ടതില്ല. എന്നാൽ നിർബന്ധ സാഹചര്യങ്ങളിൽ സ്ത്രീയ്ക്ക് യുദ്ധം നിർബന്ധമാ വും. അപ്പോൾ അവൾക്ക് സ്വർണായുധങ്ങൾ തന്നെയും ഉപയോഗിക്കാ വുന്നതാണ്.

സ്വർണത്തിൽ കുളിച്ച സുന്ദരി

ആഭരണം സ്ത്രീയുടെ അഴകിനുളളത് തന്നെ. പക്ഷെ, അമിതമാ യാൽ അമൃതും വിഷമാണല്ലോ. പരിധിയിൽ കവിഞ്ഞ ആഭരണം അലങ്കാ രമല്ല. അത് മനപ്പൂർവം ദരിദ്രരുടെ ദുഃഖം ഇളക്കിവിടലാണ്. അമിതത്വം കൂടിയാൽ ഹറാമായി. ഉദാഹരണമായി ഒരു സ്ത്രീ ധരിച്ച ഒരു ജോഡി പാദസ്വരത്തിന് 1 കിലോ തൂക്കമുണ്ടെന്നിരിക്കട്ടെ, അത് ഹറാമാണ്. ആ തൂക്കത്തിന് ആകെ സകാത് കൊടുക്കണം. അമിതമായിപ്പോയ അളവിന് മാത്രം പോരാ. വെള്ളിയുടെ പാദസ്വരത്തിനും ഈ തൂക്കം അധികമാണ്. സകാത് വേണം. ഇത്രയും തൂക്കമില്ലെങ്കിലും അതിനടുത്ത് തൂക്കമുണ്ടെങ്കിൽ ധരിക്കൽ കറാഹത്തായി. അപ്പോഴും സകാതുണ്ട്.

ചുരുക്കത്തിൽ സ്ത്രീകൾ ആഭരണം കുന്ന് കൂട്ടുന്ന കാര്യത്തിൽ നിയന്ത്രണം വേണമെന്ന് ഇസ്ലാമിന് നിർബന്ധമുണ്ട്. മനുഷ്യരുടെ വിനിമയ മാധ്യമമായ മഞ്ഞ വെളള ലോഹങ്ങൾ ഏതാനും സുന്ദരി കൾക്ക് കുളിക്കാനുളളതല്ല.

സ്വർണ മുസ്ഹഫ്

സ്ത്രീകൾക്കും പുരുഷന്മാർക്കും മുസ്ഹഫ് വെള്ളി കൊണ്ട് അലങ്കരിക്കൽ അനുവദനീയമാണ്. എന്നാൽ പൊന്ന് കൊണ്ട് പുരുഷന്മാർക്ക് പാടില്ല. ഹറാമാണ്. സ്ത്രീകൾക്ക് ആവാം. ആണിനായാലും പെണ്ണിനാ യാലും ഖുർആനല്ലാത്ത മറ്റേതൊരു കൃതിയും ഇരു ലോഹങ്ങൾ കൊണ്ട് അലങ്കരിക്കാൻ പാടില്ല.

നിധി

സകാത് വിഹിതത്തിൽ ഏറ്റവും കൂടിയത്. നിധിയുടെ വിഹി തമാണ്. ലഭിച്ചതിന്റെ 20 ശതമാനം വിതരണം ചെയ്യണം. കൊല്ലം തികയാൻ കാത്ത് നിൽക്കരുത്. കിട്ടിയപാടേ കൊടുക്കണം. നിശ്ചിത തുകയു ണ്ടെങ്കിൽ കൊടുത്താൽ മതി. ആൾപാർപ്പില്ലാതെ കിടക്കുന്ന ഭൂമി വെട്ടി തെളിച്ച് അതിൽ കിളക്കുകയോ മാറ്റിപ്പണിയുകയോ ചെയ്യുമ്പോഴാ വാം നിധി ലഭിക്കുന്നത്. ഒരാൾക്ക് ലഭിച്ച നിധിയിൽ ഇസ്ലാമിന്റെ എന്തെങ്കിലും അടയാളമുണ്ടെങ്കിൽ അതിന്റെ ഉടമയെ കണ്ടെത്തി അയാൾക്ക് ഏല്പിച്ചു കൊടുക്കണം. ഉടമയെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിന് വീണുകിട്ടിയ ധനത്തിന്റെ വിധിയാണ്. ഒരു വർഷം വരെ പരസ്യം ന്വേഷണങ്ങൾ നടത്തിയിട്ടും ആളെത്തുന്നില്ലെങ്കിൽ സ്വന്തമാക്കിയതായി പ്രഖ്യാപിക്കാം; ഉപയോഗിക്കാം. ഇസ്ലാമിക രാഷ്ട്രത്തിൽ ഒരു വ്യക്തി യുടെ ഉടമയിലുളള ഭൂമിയിൽ വെച്ചാണ് കിട്ടിയതെങ്കിൽ ഒരു വർഷം കഴിഞ്ഞാലും സ്വന്തമാക്കാൻ പറ്റില്ല. പൊതു ഖജനാവിലടയ്ക്കണം. മുസ്ലിം കളുടെതാണോ അല്ലാത്തതാണോ എന്ന് തിരിച്ചറിയാത്ത നിധി കയ്യിലണഞ്ഞാലും അതിന്റെ വിധി കളഞ്ഞുകിട്ടിയ സാധനത്തിന്റെ വിധി തന്നെ. എന്നാൽ പള്ളി, പൊതുവഴി തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് നിധി കിട്ടിയാൽ അതിന് വീണ് കിട്ടിയതിന്റെ വിധി മാത്രമേയു ളു. അവനവന്റെ ഉടമസ്ഥതയിലുളള പറമ്പിൽ നിന്ന് നിധി കിട്ടിയാൽ (ഇസ്ലാമിക ചിഹ്നമില്ലെങ്കിൽ) 20 ശതമാനം സകാത് അടച്ച് സ്വന്തമാ ക്കാവുന്നതാണ്.

വ്യാപാരവും സകാതും

സകാത് ഈടാക്കുമ്പോൾ സമ്പാദനത്തിന് പ്രയാസം കുറവും മൂല്യം കൂടുതലുമുളള വസ്തുക്കൾക്ക് ശരീഅത്ത് കൂടുതൽ വിഹിതം പിടി ക്കുന്നു. ഏറ്റവും മൂല്യമുള്ളതും പ്രയാസം നന്നെ കുറഞ്ഞതും നിധിയാ ണ്. അതു കൊണ്ടു തന്നെ അതിന് 20 ശതമാനം സകാതുണ്ട്. അടുത്തത് കൃഷിയാണ്. ദിനേന അദ്ധ്വാനിച്ചു കൊണ്ടല്ല കൃഷിയുടെ വിളവെടുപ്പ്. മാത്രമല്ല, അതിനാവശ്യമായ വെള്ളവും മണ്ണും സുലഭമാണ് താനും. അതു കൊണ്ട് കൃഷിയ്ക്ക് താനേ നനഞ്ഞുണ്ടായതാണെങ്കിൽ പത്ത് ശതമാ നവും നനവിന്റെ ചിലവുകൂടി വന്നിട്ടു ണ്ടെങ്കിൽ 5 ശതമാനവും സകാത് വാങ്ങുന്നു. പിന്നെയുള്ളത് നിക്ഷേപവും വ്യാപാരവുമാണ്. ഇതിൽ നിക്ഷേപത്തിന് വളർച്ചയില്ല. വ്യാപാരത്തിന് ദിനേന അധ്വാനമുണ്ട്. ആകാ ശത്ത് നിന്ന് യാതൊന്നും വീണുകിട്ടുന്നുമില്ല. ആകയാൽ വളർച്ചയുണ്ടെങ്കി ലും അധ്വാനഭാരമോർത്ത് അതിൽ 2.5 ശതമാനമേ ഈടാക്കുന്നുള്ളൂ.

ഏറെക്കുറേ ഇതേ വിതാനത്തിൽത്തന്നെയാണ് കാലികളുടെ തോതും. ലാഭം ലക്ഷ്യം വെച്ചു കൊണ്ട് സ്വത്ത് പകരം വാങ്ങി തിരിമറി ചെയ്യുന്നതാണ് വ്യാപാരം, വിത്ത് വാങ്ങി കൃഷി ചെയ്യുമ്പോൾ വിളവ് വിൽക്കണമെന്ന് കരുതിയതുകൊണ്ട് അത് വ്യാപാരമാവില്ല. അവിടെ വ്യാപാര സകാതുമില്ല. കൃഷിയുടെ സകാത് മാത്രമുണ്ടാവും.

ഈജിപ്തിലെ ഉദ്യോഗസ്ഥനായിരുന്ന സുറൈഖ്(റ)ന് ഭരണാ ധികാരിയായ ഉമറുബ്നു അബ്ദിൽ അസീസ്(റ) എഴുതി: “മുസ്ലിം കളായ കച്ചവട സംഘത്തിന്റെ ബിസിനസ്സിൽ നാൽപതിൽ ഒന്ന് എന്നതോ തിൽ (2.5 ശതമാനം) വാങ്ങുക. 20 ദീനാറിന് ദീനാർ വാങ്ങണം. അവരു ടെ വ്യാപാര വസ്തുക്കളുടെ വില 20 ദീനാർ (85 ഗ്രാം സ്വർണം) തികഞ്ഞി ല്ലെങ്കിൽ ഒന്നും വാങ്ങാതെ വിടണം.” (മുവഥാ 1:248)

ഈ വിവരണത്തിൽ നിന്നും കച്ചവട സകാതിന്റെ ക്രമം വ്യക്തമാവുന്നു .

ഞാൻ എന്ത് ചെയ്യണം?

കച്ചവടക്കാരിൽ നിന്ന് സാധാരണ ഉയരാറുളള ഒരു ചോദ്യമാണിത്. ഒരാൾക്ക് ഗൾഫിലുള്ള ജ്യേഷ്ഠൻ അരലക്ഷം രൂപ അയച്ചു കൊടുത്തു എന്ന് സങ്കല്പിക്കുക. അല്ലെങ്കിൽ തന്റെ ഇഞ്ചി വിറ്റിട്ട് അത്രയും ം കയ്യിൽ വന്നു. മുഹർറം ഒന്നിനാണീ തുക കയ്യിലെത്തുന്നത്. ബിസി പണം നസിനെകുറിച്ച് ആലോചിച്ച് ഒരു മാസം കളഞ്ഞു. അവസാനം സഫർ ഒന്നിന് ഒരു ചെരുപ്പ് കട തുടങ്ങി. എന്നാൽ അടുത്ത മുഹർറം ഒന്ന് വരു മ്പോൾ അയാൾക്ക് സകാത് കൊടുക്കാൻ സമയമായി. കാരണം, കഴിഞ്ഞ മുഹർറം ഒന്നിന് തന്നെ സകാത് കൊടുക്കാനുള്ളത്ര വലിയ ഒരു തുക തന്റെ കയ്യിലിരിപ്പുണ്ടായിരുന്നല്ലോ. ആ തുകയാണ് ബിസിനസി നിറക്കിയത്. ആദ്യ കൊല്ലം എണ്ണിപ്പോരേണ്ടത് പ്രസ്തുത അരലക്ഷം കയ്യി ലണഞ്ഞ തിയ്യതി മുതൽക്കുതന്നെയാണ്. ബിസിനസിന് പതിനൊന്ന് മാസമേ ആയിട്ടുളളു വെങ്കിലും മുതൽ മുടക്കിന് ഒരു വയസ്സ് പ്രായമുണ്ട്. ഇനി അയാൾ ചെയ്യേണ്ടത്, മുഹർറം ഒന്നിന്റെ തലേന്ന് പീടികയിലുളള മുഴുവൻ ചെരിപ്പിന്റെയും വില കുറിച്ചെടുക്കുകയാണ്. ആ തുകയ്ക്കൊപ്പം, കിട്ടുമെന്നുറപ്പുള്ള കടം പോയ തുകയും കുട്ടിയിടണം. ചെരി പ്പിന് വിലയിടുമ്പോൾ താൻ വിൽക്കാൻ തീരുമാനിച്ച വിലയാണിടേണ്ടത്. ആകെ ആ തുക 75 ആയിരം ഉണ്ടെന്ന് കരുതുക. എന്നാൽ ഈ തുകയു ടെ 2.5 ശതമാനം സകാത് കൊടുക്കണം. അഥവാ 1875 രൂപ വിതരണം ചെയ്യണം. തുക കൂടുന്നതിനനുസരിച്ച് സകാതിന്റെ വിഹിതവും ശതമാ നത്തിൽ വർധിക്കാതെ ഉയരും. അരലക്ഷം മുടക്കി നടത്തിയ ബിസി നസിന് ലാഭമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും സകാത് കൊടുക്കണം. കാരണം, മൂലധനം തന്നെ സകാതിന് മതിയായ തുകയുണ്ടല്ലോ.

സകാതിന് മതിയായ പണം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് 595 ഗ്രാം വെള്ളിയ്ക്കുളള വിലയാണ്. ഒരു കിലോ വെള്ളിയ്ക്ക് ആറായിരം രൂപ വിലയുണ്ടെങ്കിൽ 600 ഗ്രാം വെള്ളിയ്ക്ക് 3600 രൂപ വില വന്നു. ഒരാ ളുടെ റേറഷനറിപ്പീടികയിൽ കൊല്ലം തികഞ്ഞപ്പോൾ 3500 രൂപയുടെ ചരക്ക് ഉണ്ടെങ്കിൽ ആ സ്റേറഷനറിക്കാരൻ സകാത് കൊടുത്തു കൊ ള്ളണം. 87.5 രൂപയാണ് അയാൾ വിതരണം ചെയ്യേണ്ടത്.

കച്ചവടം തുടങ്ങുന്ന ദിവസം താൻ മുടക്കിയ തുക 592 ഗ്രാം വെള്ളി യ്ക്ക് തുല്യം (ഉദാ: 3500) അല്ല എന്നിരിക്കട്ടെ. അതിലും കുറഞ്ഞതു കൊണ്ട് തുടങ്ങിയ വ്യാപാരമായിരുന്നു. എങ്കിൽ അയാൾ കൊല്ലം കണക്ക് വെച്ചു പോരേണ്ടത് ആ കുറഞ്ഞ പണം കയ്യിലണഞ്ഞതു മുതൽ ക്കല്ല. മറിച്ച് കച്ചവടം ആരംഭിച്ച ദിവസം മുതൽക്കാണ്. അവിടം തുടങ്ങി ഒരു ചാന്ദ്രവർഷം തികയുമ്പോൾ കടയിൽ 3500 രൂപയ്ക്കുളള ചരക്ക് ഉണ്ടെങ്കിൽ സകാത് കൊടുക്കണം.

ഇന്ത്യയിൽ കറൻസി അടിയ്ക്കുന്നതിന് സ്വർണമാണ് റിസർവ് ബേങ്ക് നിക്ഷേപമാക്കുന്നതെങ്കിലും ചരക്കിന് വില കെട്ടാൻ മാധ്യമമാ ക്കുന്നത് വെള്ളിയാണ്. അതുകൊണ്ട് തന്നെ ഒരാൾ സ്വർണക്കട നടത്തു ന്നെങ്കിൽ വർഷം തികഞ്ഞപ്പോൾ തന്റെ കടയിൽ 3500 രൂപയ്ക്കുള ഒരു മാല മാത്രമേയുള്ളുവെങ്കിലും സകാത് കൊടുക്കണം. പൊന്ന് എന്ന നിലക്ക് ഈ മാലയ്ക്ക് 20 മിഖാൽ തൂക്കമില്ല. പക്ഷെ, പൊന്നിനല്ല ഇവിടെ സകാത്. കച്ചവടച്ചരക്കിനാണ്. കച്ചവടച്ചരക്കിന്റെ വിലകെട്ടുന്നത് വെള്ളിയെ അവലംബമാക്കിയാവണം.

വാഴക്കുല, മാങ്ങ, കുരുമുളക്

ഒരാളുടെ കയ്യിൽ റബീഉൽ അവ്വൽ 15 ന് അര ലക്ഷം രൂപ വന്നു എന്ന് സങ്കല്പിക്കുക. അടുത്ത റമളാൻ പതിനഞ്ച് വരെ അത് ഒന്നും ചെയ്യാതെ വെച്ചു. റമളാൻ 15-ന് ആ തുകയുമായി അദ്ദേഹം വാഴത്തോ ട്ടങ്ങളിലേക്കിറങ്ങി. പണം മുഴുക്കെ കുലകൾ വാങ്ങിത്തീർത്തു. ശവ്വാൽ 30ന് കുലകൾ വിറ്റു. 25000 രൂപ ലാഭം കിട്ടി. ശവ്വാൽ 30 മുതൽ 75 ആയിരം രൂപ ഭദ്രമായി സൂക്ഷിക്കുകയാണ്. വ്യാപാരമില്ല. എന്നാൽ മുതൽ മുടക്കിന് അതിന്റെ വർഷവും ലാഭത്തിന് അതിന്റെ വർഷവു മാണ് കണക്കാക്കേണ്ടത്. അതായത് അടുത്ത വർഷം റബീഉൽ അവ്വൽ 15 ആയാൽ ലക്ഷത്തിന് സകാത് കൊടുക്കണം. ശവ്വാൽ 30 ആയാൽ 25000ത്തിന് വേറെയും കൊടുക്കണം.

അതേ സമയം റബീഉൽ അവ്വൽ 15ന് / ലക്ഷം രൂപ ആദ്യമായി കയ്യിലണഞ്ഞ വ്യക്തി റമളാൻ 15ന് എടുത്ത വാഴക്കുലകൾ കാറ്റിൽ മറിഞ്ഞും വിലയിടിഞ്ഞും വമ്പിച്ച നഷ്ടം വന്നു വെന്നിരിക്കട്ടെ. ശവ്വാൽ 30ന് അവശേഷിച്ച കുലകൾ വിറ്റപ്പോൾ 3000 രൂപയ്ക്ക് മാത്രമേയുള്ളൂ. അഥവാ, സകാതിന്റെ നിശ്ചിത പരിധിയിലും താഴെ, അപ്പോൾത്തന്നെ അയാൾ കുരുമുളക് തോട്ടമെടുത്തു. അതിന്റെ സീസൺ അവസാനിച്ച പ്പോൾ മാങ്ങയും. ഈ നിലയ്ക്ക് വ്യാപാരം മുടങ്ങാതെ പോയാൽത്തന്നെ റബീഉൽ അവ്വൽ 15 കൊല്ലാരംഭമായി ഗണിക്കില്ല. കാരണം, ഇടയ്ക്ക് വെച്ച് (ശവ്വാൽ 30ന്) തന്റെ കയ്യിരുപ്പ് 3000ത്തിലേക്കിറങ്ങിയല്ലോ. കുരുമു ളക് തോട്ടമെടുത്ത ദിവസം മുതൽക്കാണ് ഇനി കൊല്ലം നോക്കേണ്ടത്.

മുഹർറം ഒന്നിന് ഒരാൾ 3500 രൂപയ്ക്ക് വാഴത്തോട്ടം എടുത്തു. രണ്ട് മാസം കഴിഞ്ഞ് അത് 7000 രൂപയ്ക്ക് വിറ്റു. ആ തുക കൊണ്ട് മാങ്ങ കച്ചവടമാ ക്കി. കൊല്ലം പൂർത്തിയായപ്പോൾ (അടുത്തവർഷം മുഹർറം ഒന്ന്) മാങ്ങ വിറ്റ പണം 17500 രൂപയുണ്ട്. എങ്കിൽ ഈ കച്ചവടക്കാരൻ മുഹർറം ഒന്നിന് 8750 രൂപയുടെ സക്കാത് കൊടുക്കണം. മുതൽമുടക്ക് 3500 രൂപയാണ്. 17500 രൂപയിൽനിന്ന് 3500 എന്ന മുടക്ക് മുതലിന്റെ ലാഭവിഹിതം കൊല്ലത്തോട് ചേർക്കേണ്ടിയിരിക്കുന്നു. രണ്ട് മാസം കഴിഞ്ഞ് മാങ്ങയെടുത്ത ദിവസം വരു മ്പോൾ ബാക്കിയുളള 87500ന്റെ പേരിലും സകാത് കൊടുക്കണം.

വിവിധ മാസങ്ങളിലെ സംരംഭങ്ങൾ

ഒരാൾക്ക് ശവ്വാൽ 1ന് 1000 രൂപ ശമ്പളം കിട്ടിയത് അദ്ദേഹം ഒരു റേഷനറി കട തുടങ്ങാൻ ചിലവാക്കി. ശവ്വാൽ 1-ന് ആ കച്ചവടം തുടങ്ങുന്നു. ദുൽഖഅ്ദ് ഒന്നിന് കിട്ടിയ ആയിരം രൂപകൊണ്ട് ഒരു ബുക്സ്റ്റാൾ തുടങ്ങി. കൂലിക്കാരനെ നിർത്തുകയും ചെയ്തു. ദുൽ ഹിജ്ജ ഒന്നിന്റെ ശമ്പളം വാച്ച് കച്ചവടത്തിനും നീക്കിവെച്ചു. എങ്കിൽ അടുത്തവർഷം ശവ്വാലിൽ റേഷനറിക്കടയിലെ ചരക്ക് 3500 രൂപയു ണ്ടെങ്കിൽ അന്ന് തന്നെ അതിന് സകാത് കൊടുക്കണം. ദുൽ ഖഅദിൽ തുടങ്ങിയതും ദുൽഹിജ്ജയിൽ തുടങ്ങിയതും അങ്ങിനെതന്നെ.

ഇനി ശവ്വാലിൽ തുടങ്ങിയ സ്റേറഷനറിക്കടയിൽ അതിന് ഒരു വർഷം പൂർത്തിയായ തിയ്യതിയ്ക്ക് 3500 രൂപയുടെ ചരക്ക് ഇല്ലെങ്കിൽ ദുൽഖഅദ് ഒന്നിന് തുടങ്ങിയ ബുക്സ്റ്റാളിലെ ചരക്ക് വില പരിശോധിക്കണം. രണ്ടും കൂടിചേർന്നാൽ 3500 രൂപ തികയുമെങ്കിൽ ദുൽഖഅദ് ഒന്നിന് സകാത് കൊ ടുക്കണം. ആ രണ്ട് കടയിലും 3500 രൂപയുടെ റോക്കില്ലെങ്കിൽ ദുൽഹി ഒന്നിന് തുടങ്ങിയ വാച്ച് വ്യാപാരവുമായി ബന്ധിപ്പിക്കണം. അങ്ങിനെ ദുൽഹിജ്ജ ഒന്നിന് മൂന്നുകടയിലേയും ചരക്കുകൾക്ക് 3500 രൂപ വിലമതി ക്കുമെങ്കിൽ സകാത് കൊടുക്കണം. ഇല്ലെങ്കിൽ വേണ്ട.

ഡെപ്പോസിറും കച്ചവടപ്പണവും

ഒരാൾക്ക് റജബ് 1ന് ഗൾഫിൽ നിന്നു 3000 രൂപ വന്നു എന്നിരിക്കട്ടെ, അതിൽ 2000 രൂപ ബുക്സ്റ്റാളിന് മുടക്കി. 1000 ബേങ്കിലിട്ടു. (ബേങ്കിലി ടുന്നത് തെറ്റാണ്. നാട്ടിൽ വിശ്വസ്ഥരില്ലാത്തതിനാൽ നിർബന്ധിതാവസ്ഥ കാരണം ഇടേണ്ടിവന്നു.) അടുത്ത റജബ് ഒന്നിന് ബുക്സ്റ്റാളിലെ ചരക്കു കളും കടം കിട്ടാനുളള തുകയും കൂട്ടിനോക്കുമ്പോൾ 3500 രൂപയ്ക്കില്ല. അഥവാ 595 ഗ്രാം വെള്ളിയ്ക്കുള്ള പണമില്ല. പക്ഷെ, 2500 രൂപയ്ക്കുള്ള തുകയുണ്ട്. എന്നാൽ ഈ 2500നോട് ബേങ്കിലെ കൊല്ലം തികഞ്ഞ് കിടക്കുന്ന 1000 രൂപ ചേർക്കണം. രണ്ടും കൂടി 3500 രൂപ തികയുമെങ്കിൽ സകാത് കൊടുക്കണം.

ഗൾഫിൽ നിന്ന് റജബ് 1ന് വന്ന 3000 രൂപയും ബുക്സ്റ്റാളിന് മുടക്കി എന്ന് വെക്കുക. ശഅ്ബാൻ ഒന്നിന് 1000 രൂപ കൂടി വന്നപ്പോൾ അതു ബാങ്കിലിട്ടു. അടുത്തവർഷം റജബ് ഒന്നിന് കട പരിശോധിച്ചപ്പോൾ 3500 രൂപയുടെ വകയില്ല. എങ്കിൽ ആ ദിവസം സകാത് കൊടുക്കേണ്ടതില്ല. എന്നാൽ ശഅ്ബാൻ ഒന്നിന് വീണ്ടും പരിശോധിക്കണം. കടയിലെ ചരക്കിന്റെ വിലയും ബാങ്കിലെ ആയിരം രൂപയും ചേർന്നാൽ 3500 രൂപ തികയുമെങ്കിൽ അന്ന് സകാത് കൊടുക്കണം. പിന്നെ അടുത്ത വർഷം ശഅബാൻ ഒന്നാവുമ്പോ ഴേക്ക് ബേങ്കിലെ പണം പിൻവലിച്ചു ചിലവാക്കിപ്പോയെങ്കിൽ, കടയിലേത് മാത്രം 3500 രൂപയ്ക്ക് തികയുമെങ്കിൽ സകാത് കൊടുത്താൽ മതി.

പിതാവിന്റെ പീടിക

പിതാവ് നടത്തിയിരുന്ന കടയിൽ അദ്ദേഹം മരിക്കു മ്പോൾ അവശേഷിച്ച ചരക്കുകളത്രയും ഓഹരി ചെയ്യാതെയിട്ടു. കച്ചവടം നടക്കുന്നുണ്ട്. എന്നാൽ, സകാത് കൊടുക്കാൻ പിതാവ് സ്വീകരിച്ചുവന്ന തി കൃതിയല്ല അനന്തരാവകാശികൾ സ്വീകരിക്കേണ്ടത്. പിതാവ് മരിച്ച തീയതി യാണ്. അന്ന് മുതൽക്കാണല്ലോ അനന്തരാവകാശികളുടെ കൈവശം സ്വത്ത് വരുന്നത്. പിതാവിന്റെ ഒന്നാം ആണ്ടുദിവസം അനന്തരാവകാശികളുടെ ആദ്യസകാത് വിതരണമാണ്. പീടികച്ചരക്കുകൾ ഓഹരിഭാഗം കഴിഞ്ഞ് ഓരോരുത്തരും അവനവന്റെ ഭാഗം വേറെ വേറെ കടയിലേക്ക് നീക്കി യെങ്കിൽ കൊല്ലാവസാനം 3500 ന്റെ ചരക്ക് സ്വന്തം കടയിലുളളവർ മാത്രം സകാത് കൊടുത്താൽ മതി.

ആഭ്യന്തരാവശ്യം

മുഹർറം ഒന്നിന്റെ പെയിന്റും മറ്റു വീട്ടുപകരണങ്ങളും വിൽപന തുടങ്ങി എന്ന് സങ്കല്പിക്കുക. അടുത്ത വർഷം മുഹർറം പിറക്കുന്നതിന് ഒരാഴ്ചമുമ്പ് തന്റെ കടയിലെ വീട്ടുപകരണച്ചരക്കുകളിൽ നിന്നും താൻ പുതുതായി പണിത വീട്ടിന് വേണ്ട 5000 രൂപയുടെ ചരക്കുകൾ നീക്കം ചെയ്യാൻ കരുതി. ആ വസ്തുക്കൾ പ്രത്യേകം നിർണയിക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് ആകെ ചരക്കുകളുടെ വില കണക്കാക്കുമ്പോൾ ആഭ്യന്തരാവശ്യത്തിന് നിർണയിച്ചു വെച്ച് 5000 രൂപയുടെ ചരക്കുകൾ കണക്കിൽ പെടുത്തേണ്ടതില്ല. കാരണം ആ നിർണയം വഴി പ്രസ്തുത ചരക്കുകൾ കച്ചവട മുതൽ അല്ലാതായി. അരി വ്യാപാരിയുടെ വീട്ടിൽ കല്യാണം വന്നാലും സ്ഥിതി ഇതുതന്നെ.

പെയിന്റർ

ഒരാൾ കുറേ പെയിന്റ് കച്ചവട ഉദ്ദേശ്യത്തോടെ വാങ്ങി എന്നിരി ക്കട്ടെ. ആവശ്യക്കാർ വരുമ്പോൾ അയാൾ തന്നെ പെയിന്റടിച്ചു കൊടു ക്കുന്ന ജോലി കരാറെടുക്കുകയാണ്. ഇവിടെ തന്റെ കച്ചവടച്ചരക്ക് അയാൾ ലാഭത്തിന് വിൽക്കുന്നുണ്ട്. ആകയാൽ കൊല്ലാവസാനം തന്റെ കയ്യിലെ പെയിന്റ് വിറ്റവകയിലുളള പണവും പെയിൻറും 3500 രൂപ തികയുമെങ്കിൽ (പണിക്കൂലി കഴിച്ച്) സകാത് കൊടുക്കണം. പോളീഷ് വാങ്ങി വെച്ച് ഷൂ തുടയ്ക്കുന്നവരുടെയും കഥ ഇതുതന്നെ. സാബൂൻ വാങ്ങി അലക്കി കൊടുക്കുന്ന ധോബിക്ക് ഇത് ബാധകമല്ല. കാരണം, അവിടെ കച്ചവടച്ചരക്കായ സാബൂൻ തുണിയുടമയ്ക്ക് കൈമാറുന്നില്ല.

എണ്ണയാട്ട്, ജ്യൂസ്, പൾപ്പ്

എണ്ണക്കുരുകൾ വാങ്ങി ആട്ടുകയും എണ്ണ വിലക്കുകയും ചെയ്യുന്നവൻ വ്യാപാരിയാണ്. കൊല്ലാവസാനം കയ്യിരുപ്പ് പരിശോധിച്ച് സകാത് കൊ ടുക്കണം. കൊപ്പര, കടല, എള്ള്, തുടങ്ങിയ ആട്ടൽ ഇന്ന് പരക്കെ കാണുന്ന കുടിൽ വ്യവസായമാണ്. പഴവർഗങ്ങൾ വാങ്ങി വെച്ച് ജ്യൂസ് അടിച്ച് വിൽ ക്കുന്നവരും സർവത്ത് വിൽപനക്കാരും വ്യാപാരികൾ തന്നെ. കാരണം, അവർ വിലക്ക് വാങ്ങിയ സാധനങ്ങളുടെ സത്ത മാറിയിട്ടില്ല. രൂപവും ഭാവവും മാറിയതേയുള്ളൂ. അത്കൊണ്ട് വ്യാപാരമല്ലാതാവുന്നില്ല.

പച്ചിരുമ്പ് വാങ്ങി പലവിധ ഇരുമ്പ് ഉപകരണങ്ങളും നിർമിച്ചു വിൽ ക്കുന്ന കമ്പനികളും വ്യവസായികളും കാതിൽ നിന്നും രക്ഷപ്പെടില്ല. എണ്ണക്കുരുവിൽ നിന്ന് എണ്ണയെടുക്കുന്ന പണി തന്നെയാണ് ഇരു മ്പിൽ നിന്നും സ്പെയർ പാർട്സുകൾ എടുക്കുന്ന പണി. ചകിരിയിൽ നിന്നും ഉയർന്നുവന്ന കയർ വ്യവസായം, യൂക്കാലിപ്റസിൽ നിന്നും ഉയർന്നുവന്ന പൾപ്പ് വ്യവസായം, പേപ്പർ നിർമാണം എല്ലാം വ്യാപാരം തന്നെ.

സ്വന്തം വയലിൽത്തന്നെ ചൂള ശരിയാക്കി ഇഷ്ടിക ചുട്ട് വിൽപന നടത്തുന്നവർ സകാതു കൊടുക്കേണ്ടതില്ല. കാരണം അവർ മണ്ണ് വിലക്ക് വാങ്ങിയിട്ടില്ല. അതേസമയം, മണ്ണ് വിലക്കെടുത്ത് ഓടും ഇഷ്ടികയും നിർമിക്കുന്ന കമ്പനികൾ കൊടുക്കണം. ഹോട്ടൽ വ്യാപാരികളുടെയും

ബേക്കറി മുതലാളിമാരുടെയും വിധി ഇത് തന്നെ.

ഒരു യൂക്കാലിപ്റ്റസ് മരത്തിന് നാലു തവണ സകാത് വരുന്നത്. കാണുമ്പോൾ ദാരിദ്ര്യത്തിന് വരാൻ പഴുത് കാണുന്നില്ല. മരക്കച്ചവടക്കാരൻ കൊല്ലം പൂർത്തിയാവുമ്പോൾ തന്റെ ബിസിനസിന് സകാത് കൊടു ക്കുന്നു. ഈ മരം പൾപ്പാക്കി മാറ്റിയാൽ സ്വന്തം ബിസിനസിന് സകാത് കൊടുക്കാതെ വയ്യ. പൾപ്പ് വാങ്ങി തുണി നിർമിക്കുന്നവനും രക്ഷപ്പെടുന്നി ല്ല. തുണി വാങ്ങി കച്ചവടം ചെയ്യുന്നവനെ ഏതായാലും വിടില്ല.

മലമ്പുല്ല് അരിഞ്ഞു കൊണ്ട് വന്ന് വിൽക്കുക, ആർക്കും ഉടമയി ല്ലാത്ത വിറകു വെട്ടി വിൽക്കുക, മത്സ്യബന്ധനം, പക്ഷിവേട്ട, മുയൽ വേട്ട എന്നിവയൊന്നും വ്യാപാരത്തിൽ വരില്ല. മത്സ്യബന്ധന തൊഴിലാളികൾ സകാത് കൊടുക്കേണ്ടതില്ലെങ്കിലും അവർക്കു പിന്നാലെ വരുന്ന എല്ലാ കച്ചവടക്കാരും സകാത് കൊടുക്കണം. തെരുവിൽ വെച്ച് വിൽക്കുന്നവൻ വരെ. മാംസക്കച്ചവടക്കാർ ഉരുവിനെ വിലക്ക് വാങ്ങി അറുക്കുമ്പോൾ കച്ചവടമായി. വീട്ടിൽ വളർത്തുന്നതിനെ അറുത്താൽ വേണ്ടതില്ല.

വിവിധ മരുന്നുകൾ നിർമിക്കുന്ന കമ്പനികൾ ചെയ്യുന്നത് എണ്ണക്കുരു ആട്ടുന്നവരുടെ അതേ ജോലിയാണ്. ആകയാൽ സകാത് കൊടുക്കണം.

മരക്കച്ചവടക്കാർ കൊല്ലാവസാനം വസ്തുവിന്റെ വില കണക്കെടു ക്കുമ്പോൾ വൃക്ഷത്തിലെ ഇലകളും പഴങ്ങളും വിറകും കൂടി കണക്കെടു ക്കണം. നാൽക്കാലികളുടെ കച്ചവടം നടത്തുന്നവർ കുട്ടികളെയും കോ ഴിക്കച്ചവടക്കാർ മുട്ടയും കണക്കിൽ നിന്നൊഴിവാക്കരുത്.

വസ്തു മതിയാകുമോ?

കച്ചവടച്ചരക്കിന്റെ സകാത് കൊടുക്കുന്നത് വിലകെട്ടിയ ശേഷം പണം തന്നെയായിരിക്കണം. കടയിലെ സോപ്പും അരിയും തുണിയും ഈർച്ചക്കഷ്ണവും കൊടുത്താൽ പറ്റില്ല.

കച്ചവടക്കാർ ശ്രദ്ധിക്കുക. ഓരോ വ്യാപാരിയും ബിസി നസ്സ് തുടങ്ങുന്നത് വിവിധ മാസങ്ങളിലും തിയ്യതികളിലുമായിരിക്കും. പക്ഷെ, സകാത് കൊടുക്കുന്നേടത്ത് ഈ വൈവിധ്യം കാണാറില്ല. എല്ലാ

വരും റമളാൻ പിറക്കുന്നത് നോക്കിനിൽക്കുന്നു. ഇത് അവർക്ക് അപകടമാ ണ്. കാരണം, ഒരാളുടെ കച്ചവടവാർഷികം റമളാനിന്റെ മുമ്പ് റജബ് 13 നാണെന്നിരിക്കട്ടെ. അന്ന് പീടികയിലെ സാധനങ്ങൾ കണക്കെടുത്തി രുന്നെങ്കിൽ (അല്ലെങ്കിൽ കുത്തനെ നിൽക്കുന്നതും മില്ലിൽ തട്ടിയതു മായ മരങ്ങൾ) ഒരു ലക്ഷം രൂപയ്ക്കുണ്ടായിരുന്നു. പക്ഷെ, റജബ് 13ന് സകാത് കൊടുത്തില്ല. അങ്ങനെ റമളാൻ വന്നു. ചരക്കിന്റെ വില കണക്കെടുത്തപ്പോൾ 75 ആയിരത്തിനേ ഉള്ളൂ. എന്നാൽ അയാൾ ഒരു ലക്ഷത്തിന്റെ പേരിൽ തന്നെ സകാത് കൊടുത്തുകൊള്ളണം.

ജ്വല്ലറി

ആട്, പശു, ഒട്ടകം, സ്വർണം, വെള്ളി എന്നിവയുടെ വ്യാപാരികൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കാലിയുടെ സകാതും കച്ചവടത്തിന്റെ സകാതും ഒന്നിക്കാനവസരമുണ്ടാകും. ചിലപ്പോൾ ഒന്നിന്റെ പേരിൽ മാത്രമാവും സകാത് വരിക. ഉദാഹരണത്തിന് ഒരു ആട്ടിൻ കച്ചവടക്കാരൻ തന്റെ വ്യാപാരത്തിന്റെ വാർഷിക ദിനത്തിൽ ആടുകളെ എണ്ണി വില കണക്കാക്കി. 40 ആടുകളുണ്ട്. അവയ്ക്ക് 3500 രൂപയും (595 ഗ്രാം വെള്ളി വില) കിട്ടും. ഈ ആടുകൾ തുടക്കത്തിലേ ഉള്ളവയാണ് താനും. ഇവിടെ രണ്ട് തരം സകാത് ഒത്തുകൂടിയിരിക്കുന്നു. 40 ആടിന് ഒരാട്. 3500 രൂപയ്ക്ക് 87.50 രൂപാ. എന്നാൽ ഈ രണ്ട് വകയിലും കൊടുക്കേണ്ടതില്ല. മറിച്ച് തടിയുടെ സകാതാണ് കൊടുക്കേണ്ടത്. വ്യാപാരത്തിന്റെ സകാത് വേണ്ടതില്ല. അതേസമയം ആടുകൾ 39 എണ്ണം മാത്രമേയുള്ളു. പക്ഷെ അതിന് 3500 രൂപ കിട്ടും. എങ്കിൽ 87.50 രൂപ കൊടുക്കണം. എന്നപോലെ ആടുകൾ 40 എണ്ണമുണ്ടാവുകയും അവയുടെ വില 3500 രൂപയിൽ താഴെയാ വുകയും ചെയ്താൽ ഒരാടിനെതന്നെ കൊടുക്കണം.

ഇതേപോലെ ഒരു സ്വർണക്കടയിൽ 85 ഗ്രാം സ്വർണ ഉരുപ്പടികളു ണ്ടെന്നിരിക്കട്ടെ. അതിന് 595 ഗ്രാം വെള്ളിയുടെ വിലയിലും വളരെ കൂടുതൽ വിലപിടിക്കും. ആകയാൽ ഈ വ്യാപാരിയ്ക്ക് രണ്ട് രൂപത്തിലുളള സകാത് വന്ന് പെട്ടു. 85 ഗ്രാം പൊന്നുണ്ടാവുകയാൽ പൊന്നിന്റെ തടിയ്ക്ക് തന്നെ സകാത് കൊടുക്കാൻ കടപ്പെട്ടിരിക്കയാണ്. 3500 രൂപയിൽ കൂടുതൽ വിലകിട്ടുന്ന ചരക്ക് എന്ന നിലക്ക് കച്ചവടത്തിന്റെ സകാതും വന്നുപെട്ടു. ഇവിടെ തടിയുടെ സകാത് കൊടുക്കണം. കച്ചവട സകാത് പോര. എന്ന് വെക്കുമ്പോൾ പീടികയിലുളള സ്വർണാഭരണങ്ങളിൽ നിന്ന് 2.5 ശതമാനം വിതരണം ചെയ്യേണ്ടിയിരിക്കുന്നു. ഈ തൂക്കം പൊന്നിനുള്ള പണം കൊടുത്താൽ പോരാ. എന്തുകൊണ്ടെന്നാൽ തടിയുടെ സകാത് വസ്തുവായി തന്നെ കൊടുക്കണം. വില പോര. ലക്ഷക്കണക്കിൽ രൂപയു ടെ സ്വർണാഭരണങ്ങൾ വിൽപനക്ക് വെച്ചാണ് ഓരോ ജ്വല്ലറിക്കാരനും ഇരിക്കുന്നത്. ഓരോരുത്തർക്കും വിവിധ ദിവസങ്ങളിലാണ് കച്ചവട വാർ ഷികം വരുന്നത്. അതുകൊണ്ടുതന്നെ വിവിധ ദിനങ്ങളിലായി അവർ സ്വന്തം കടയിലെ ഉരുപ്പടികളുടെ കണക്കെടുത്ത് സ്വർണം തന്നെ സകാ തായി വിതരണം ചെയ്യുന്ന പക്ഷം എത്രയെത്ര ദരിദ്രവനിതകൾ മിന്നും മാലയുമണിയും

ഉടമയും നടത്തിപ്പുകാരനും

ഒരു പണക്കാരന് കടയിലിരുന്ന് കച്ചവടം നടത്താൻ പ്രയാസമാ ണെങ്കിൽ അയാൾ തന്റെ പണം മറെറാരു വന് വ്യാപാരാവശ്യാർത്ഥം ഏല്പിക്കുന്ന പതിവുണ്ട്. ഇതിന് ഖിറാള്’ എന്ന് പറയും. നടത്തിപ്പുകാ രന് അധ്വാനമേ മുടക്കുളളു. ലാഭം നിശ്ചിത തോതിൽ അവർ പങ്കു വെയ്ക്കും. ന

കൊല്ലം പൂർത്തിയാവുമ്പോൾ ലാഭം ഓഹരി വെക്കുന്നതിനു മുമ്പ്തന്നെ കടയിലുളള ആകെ ചരക്കുകൾക്ക് വില കണക്കാക്കി മുതലാളി സകാതു കൊടുക്കേണ്ടതാണ്. തന്റെ മുതൽ മുടക്കിനും ഇരുവർക്കും ലഭിക്കാൻ പോവുന്ന ലാഭത്തിനുമാകെ ബാധിക്കുന്ന രീതിയിൽ. കഴിഞ്ഞു വേണം ലാഭം പങ്കുവെക്കുക.

കൃഷിയുടെ ദാനം

“നദികളും മേഘവും കുടിപ്പിച്ചതി (കൃഷി)ൽ പത്ത് ശതമാനമുണ്ട്. തേവ് ഒട്ടകം കൊണ്ട് നനച്ചുണ്ടാക്കിയതിൽ അഞ്ച് ശതമാനവും.” (മു

| നബി (സ) കർഷകർക്ക് വെച്ച് വ്യവസ്ഥയാണിത്. തങ്ങൾ ഉൽപാ ദിപ്പിക്കുന്ന കാർഷികോൽപന്നങ്ങൾ ആഹാരമാണ്. ഭൂമിയിലെ മുഴുവൻ ജീവിയുടെയും ആഹാര വിതരണ ബാധ്യത അല്ലാഹു സ്വയം ഏറ്റെടുത്തി രിക്കുന്നു. അവനാണ് കർഷകന്റെ കൈവശം കുറേ വിള ഏൽപിച്ചത്. അതത്രയും അവനൊറ്റയ്ക്ക് തിന്നാനല്ല. തനിക്ക് നനവിന്റെ വകയിൽ കാര്യമായ പ്രയാസം സഹിക്കേണ്ടി വന്നിട്ടില്ലെങ്കിൽ തന്റെ ഉൽപന്നത്തി ന്റെ പത്തിലൊന്നും ചിലവ് വന്നിട്ടുണ്ടിൽ അഞ്ചിലൊന്നും അവൻ നൽകണം.

ചെറുകിട കർഷകരോട് ചോദിക്കുന്നേയില്ല. ഒരു കൊല്ലത്ത എല്ലാ വിളയിലും കൂടി 600 സ്വാഅ് നെല്ലുള്ളവൻ (ഒരു സ്വാഅ്: മൂന്ന് ലിറ്ററും 200 മി.ലിറ്ററും) സകാത് കൊടുത്താൽ മതി. “കാരക്കയിലും

ധാന്യത്തിലും (തൊലിയിൽ സൂക്ഷിക്കാത്തത്) അഞ്ച് വഖ് എത്തുന്നതു വരെ സദഖയില്ല” (മുസ്ലിം). നബിയുടെ ഇളവാണിത്. ഉമി കളഞ്ഞ അരി അഞ്ച് വസ് തികയുമ്പോൾ 300 സ്വാഅ് ആയി. ഉമി യോടെയാ വുമ്പോൾ 300 ‘സ്വാഅ്’ അരിക്ക് 600 “സ്വാഅ് നെല്ല് വേണം. മകരം, കന്നി, പുഞ്ച എന്നീ മൂന്ന് വിളയിലെ നെല്ലും കൂട്ടി നോക്കിയിട്ട് 600 സ്വാഅ് (1920 ലിറ്റർ) നെല്ല് തികയുന്നില്ലെങ്കിൽ സകാത് കൊടു ക്കേണ്ടതില്ല. അതേസമയം ഒരു വിളയിലോ രണ്ട് വിളയിലോ മൂന്ന് വിളയിലോ 1920 ലിറ്റർ നെല്ല് കിട്ടിയെങ്കിൽ പത്തിലൊരു ഭാഗം കൊ ടുക്കുകയും വേണം.

100 ലിറ്റർ കൊള്ളുന്ന 19 ചാക്കും പിന്നെ ഒരു ‘ ചാക്കും നിറയെ നെല്ല് ഉൽപാദിപ്പിക്കുന്ന കർഷകർ എത്രയെങ്കിലുമുണ്ട്. ജലസേചന പദ്ധതികൾ വന്നതിന് ശേഷം പല വയലുകളിലും 3 തവണ കൃഷിയെടു ക്കുന്നുണ്ട്. ഒരു വിളയ്ക്ക് കേരളത്തിൽ ജലനികുതി അടക്കേണ്ടതില്ല. അടച്ചാൽ തന്നെ കനാലിലൂടെ വരുന്ന വെളളം മഴപോലെയാ ണെന്നാണ് പണ്ഡിതർ പറഞ്ഞിട്ടുളളത്. ഭൂമി വലിച്ചുകുടിക്കുകയാണ ല്ലോ. ആകയാൽ പത്തിലൊന്ന് തന്നെ സകാത് കൊടുക്കണം. പുഴവക്കത്ത് പുഞ്ചകൃഷി ചിലവില്ലാത്ത നനവ് ആസ്വദിക്കുന്നവരാണ്. പമ്പ് സെററും തേവ് കാളയുമില്ലാതെയുണ്ടാക്കിയ നെല്ല് 20 ചാക്കിന് രണ്ട് ചാക്ക് സകാത് കൊടുക്കണം. പമ്പ് സെറ്റും മറ്റും ഉപയോഗ പ്പെടുത്തിയതിൽ 20 ചാക്കിന് 1 ചാക്ക് എന്നതോതിലും വിതരണം ചെയ്യണം.

രണ്ട് ചാക്ക് നെല്ല് വിതരണം ചെയ്യുക എന്ന് പറയുമ്പോൾ പലരും ഞെട്ടുന്നുണ്ടാവും. പക്ഷെ, അത് അരിയാക്കിയാൽ ഒരു ചാക്ക് മാത്രമേ കിട്ടുകയുളളു. ഒരു ചാക്ക് അരി ഒരു ഇടത്തരം കുടുംബത്തിന് ഒന്നര മാസത്തേക്ക് മാത്രമേയുണ്ടാവുകയുള്ളൂ. മഹല്ലിലെ മുഴുവൻ നെൽകൃഷി മുതലാളിമാരും ഈ ആജ്ഞ അനുസരിക്കുന്നതായാൽ മഹല്ലിലെ ദരി ദരുടെ വീടുകളിൽ അരിക്ഷാമം ഉണ്ടാവുമായിരുന്നില്ല. ലോറിയിലും ജീ പ്പിലുമായി ഇടക്കിടെ നെൽചാക്കുകൾ കയറ്റി വിടുന്ന മുതലാളി സ്വന്തം മഹല്ലിലെ അനേകം വീട്ടുകാർ ഒരു സേറ് നെല്ല് പനിവരുമ്പോൾ കഞ്ഞി കുടിയ്ക്കാൻ പോലുമില്ലാതെ നോക്കിനിൽക്കുന്നത് ശ്രദ്ധിക്കുന്നില്ല.

മഴ നനഞ്ഞുണ്ടായതിനെല്ലാം സകാതുണ്ടെന്ന് വാദിക്കുന്ന ചിലരുണ്ട്. ആ വാദം ശരിയല്ല. കാരണം, നബിയുടെ കാലത്ത് ഇഞ്ചികൃഷിയുണ്ടാ യിരുന്നു. ഇന്ത്യയിൽ നിന്ന് ആ ചരക്ക് നബി സന്നിധിയിൽ കാഴ്ചവസ്തു വായി എത്തിയെന്നും നബി അത് ആസ്വദിച്ചു സ്വഹാബതിന് വിതരണം ചെയ്തു എന്നും രേഖയുണ്ട്. ഒരു രാജ്യത്തെ ഏററവും പ്രധാനപ്പെട്ട വസ്തു മാത്രമേ ഇങ്ങനെ വൈദേശിക കാഴ്ചയായി സമർപിക്കപ്പെടു കയുള്ളൂ. ഒരു രാജാവിൽ നിന്നും മറെറാരു രാജ്യത്തിന്റെ തലവന് കാഴ്ച ലഭിച്ചാൽ ആ വസ്തുവിന്റെ സ്ഥിതിവിവരം അന്വേഷിക്കാ തിരിക്കില്ല. ഇന്ത്യയിൽ ഇഞ്ചി കൃഷിയുടെ വികസിത ചരിത്രം മനസ്സി ലാക്കിയ റസൂൽ തിരു മേനി എന്തു കൊണ്ട് ഇഞ്ചിയ്ക്ക് സകാത് കൊ ടുക്കാൻ പറഞ്ഞില്ല? വിശിഷ്യാ ഖുർആനിൽ “സഞ്ചബീൽ എന്ന പേരുണ്ടാ യിരിക്കെ ?

ചെരങ്ങ നബി (സ)ക്ക് ഏറ്റം ഇഷ്ടപ്പെട്ട പച്ചക്കറിയായിരുന്നു എന്ന് ഹദീസിൽ കാണാം. ആ കൃഷി മദീനയിലുണ്ട് എന്നു വന്നു. എന്തു കൊണ്ട് ചെരങ്ങയുടെ സകാത് പറഞ്ഞില്ല?
ചുരുക്കത്തിൽ നനഞ്ഞുണ്ടായ എല്ലാതരം കൃഷിയ്ക്കും സകാത് കൊടുക്കണമെന്നല്ല മുകളിലെ ഹദീസിന്റെ വിവക്ഷ. മറിച്ച് ചില നിർണിത ഉൽപന്നങ്ങളിൽ നിന്നും കൊടുക്കണമെന്നാണ്. സ്വയം നനഞ്ഞോ, അതോ ചിലവ് താങ്ങേണ്ടി വന്നോ എന്നാണിവിടെ വേർതി രിക്കുന്നത്. ഗോതമ്പ്, യവം, ചോളം, ഈത്തപ്പഴം, മുന്തിരി എന്നിവയിൽ മാത്രമേ നബി (സ) സകാത് വാങ്ങിയിട്ടുളളൂ. നെല്ലിന് നബി (സ) വാങ്ങിയിട്ടില്ല. എന്നാൽ നബി (സ) വാങ്ങിയ സാധനങ്ങൾ പരിശോധി ക്കുമ്പോൾ ഒരു പൊതു തത്വം ആവിഷ്കരിക്കാൻ നാം നിർബന്ധിതരാ വന്നു. ആ പൊതു തത്വം ഇമാം ശാഫിഈ വിവരിച്ചിട്ടുണ്ട്. “മനുഷ്യർ കൃഷി ചെയ്തുണ്ടാക്കുന്ന, ഉണക്കി സൂക്ഷിക്കുന്ന, റൊട്ടി യാക്കിയോ പൊടിയാക്കിയോ പുഴുങ്ങിയോ മുഖ്യാഹാരമായി തി തിന്നുന്ന എല്ലാ സാധനങ്ങളിലും സകാതുണ്ട്.”(ഉമ്മ് 2:34)

പഴങ്ങളിൽ കാരക്കയും മുന്തിരിയും മാത്രമേ സകാതിന് വിധേയമാ വന്നുളളൂ. മാങ്ങ, ആപ്പിൾ, പൈനാപ്പിൾ എന്നിവ എത്ര ലോഡ് കയറ്റി
യാലും കർഷകൻ സകാത് കൊടുക്കേണ്ടതില്ല. ധാന്യങ്ങളിൽ ഗോതമ്പ്, നെല്ല്, യവം, ചോളം, കടല, പയർ എന്നിവക്ക് സകാതുണ്ട്. കാരണം പ്രസ്തുത പൊതു തത്വത്തിൻ കീഴിൽ വരുന്നവയാണവ. കടല കൃഷി യും പയറ് കൃഷിയും നമ്മുടെ ഗ്രാമങ്ങളിൽ ഇന്ന് വ്യാപകമായിക്കൊണ്ടി രിക്കുന്നു. തൊലിയുരിഞ്ഞ പയറ് 9.5 ചാക്ക് കയറുമ്പോൾ ശ്രദ്ധിക്കണം. എള്ള്, ജീരകം, കടുക്, കുരുമുളക്, കാപ്പി എന്നിവക്ക് സകാതില്ല. തേങ്ങയും അടക്കയും കേരളത്തിലെ മുഖ്യ കാർഷികോൽപന്നങ്ങളാണെങ്കിലും ലോ കത്തൊരിടത്തും അത് മുഖ്യാഹാരമല്ല.

എണ്ണയും കൊഴുപ്പും കൂടാതെ നമുക്ക് ജീവിക്കാമല്ലോ. ആഹാ രത്തിലെ കൊശിയാണ് കറി മസാലകളിലും പച്ചക്കറികളിലുമുള്ളത്. ജീവൻ നിലനിർത്താനാവശ്യമായ മുഖ്യഭക്ഷണം ഒരൊറ്റ ദരിദ്രനും നിഷേധി ക്കപ്പെട്ടുകൂടാ എന്നതാണ് കാർഷിക സകാതിലെ പൊതു തത്വം.

മുഴുവൻ കാർഷികോൽപന്നങ്ങൾക്കും സകാത് കൊടുക്കണമെന്ന് പറയുന്നവരുടെ ഒരു ചോദ്യമിതാണ്. അഞ്ച് ഒട്ടകവും 50 പറ കാരക്കയും 40 ആടും കൈവശമുള്ള ഒരറബി ഓരോ ഇനത്തിനും സകാത് കൊടു ക്കണം. ഇതേ അവസരത്തിൽ അഞ്ച് ആനയും 50 പറ കാപ്പിയും 100 ചാക്ക് കുരുമുളകുമുള്ള ഒരു മലയാളി യാതൊന്നും സകാത് കൊടു ക്കേണ്ടതില്ലല്ലോ? ഇത് ന്യായമാണോ?

ഈ ന്യായവും നീതിയും പഠിപ്പിക്കൽ നബി (സ) തങ്ങളെ ഉന്നം വെച്ചു കൊണ്ടാവാം. കാരണം, “ഒരു മുസ്ലിമിന്റെ മേൽ തന്റെ അടിമയി ലും കുതിരയിലും സദഖയില്ല.” (മുസ്ലിം) എന്ന് പഠിപ്പിച്ചത് നബിയാണ ല്ലോ. നബി (സ) യുടെ കാലത്ത് അഞ്ച് ഒട്ടകമുള്ള അറബിയും 50 കുതി യുളള അറബിയുമുണ്ടായിരുന്നു. എന്നിട്ട് അഞ്ച് ഒട്ടകമുള്ളവനെ നബി (സ) സകാത് കൊടുക്കേണ്ട മുതലാളിയായി കണ്ടു. 50 കുതിരയുള്ളവനി ൽനിന്ന് വാങ്ങിയില്ലെന്ന് മാത്രമല്ല, കൊടുക്കേണ്ടതില്ല എന്ന് പറയുക കൂടി ചെയ്തു. 29 പശുവിനെ വളർത്തുന്നവൻ കൊല്ലം തികഞ്ഞാൽ ഒന്നും കൊടുക്കുന്നില്ല. അതേസമയം, 40 ആടുള്ള ആളിൽനിന്ന് ഒരാടിനെ നബി (സ) വാങ്ങുകയും ചെയ്തു. 40 ആടിന്റെ മൂല്യത്തിലും കൂടുതലുണ്ട് 29 പശുവിന്റെ മൂല്യം എന്ന വാദത്തിന് മതത്തിൽ പ്രസക്തിയില്ല.

മുആദ് , അലി (റ) തുടങ്ങിയവരെ നബി(സ) പല രാഷ്ട്രങ്ങളിലും ഗവർണർമാരായി നിയോഗിച്ചിരുന്നു. യമനിലും ബഹ് റൈനിലും മദി നയിലില്ലാത്ത പലതരം കൃഷികളുണ്ട്. എന്നാൽ അവ മുഖ്യാഹാരമല്ലതാ നും. പക്ഷെ, വമ്പിച്ച സാമ്പത്തിക ലാഭമുണ്ടാക്കാൻ അത് മതി. നമ്മുടെ പുളക്കിഴങ്ങ് കൃഷി അത്തരത്തിൽ പെടും. എന്നാൽ അത്തരം അപ്രധാന ഭക്ഷ്യസാധനങ്ങൾക്ക് നബി ഒന്നും ഗവർണമാർ വഴി ഈടാക്കിയില്ല. അതേ സമയം 50 പറ കാരക്കയുള്ളവനോട് ഈടാക്കുകയും ചെയ്തു.

ഏതെങ്കിലും വിധത്തിൽ ഭക്ഷണമായി ഉപയോഗിക്കുന്നതിനെല്ലാം സകാത് കൊടുക്കുക എന്ന തത്വമല്ല ഇമാം ശാഫിഈ (റ) ആവിഷ്കരി ച്ചത്. പ്രതിസന്ധി ഘട്ടത്തിലല്ലാതെ തന്നെ മുഖ്യാഹാരമാക്കുന്ന ഭക്ഷ്യ സാധനം എന്നാണ് അദ്ദേഹം പറഞ്ഞത്. പൂളക്കിഴങ്ങ് ഈ ഇനത്തിൽ വരില്ല. അതിന് സകാതുമില്ല.

ലെവി, നികുതി

ഭക്ഷ്യ ക്ഷാമമുള്ള വർഷങ്ങളിൽ കർഷകനിൽ നിന്നും നിർബന്ധ ലെവി ഗവർമ്മെണ്ട് ഈടാക്കാറുണ്ട്. കൂടാതെ, പാടത്തിന് ഭൂനികുതി കൊടുക്കുകയും വേണം. ഇത്തരം ഘട്ടത്തിൽ കർഷകൻ കാതിൽ നിന്ന് ഒഴിവാകുമോ? ഒഴിവാകില്ല. ജന്മിയ്ക്കടക്കേണ്ട പാട്ടം, ഗവർമ്മെണ്ടിനട ക്കേണ്ട ലെവി, നികുതി, വാടക, വയലിന്റെ വാടക, നെല്ല് ഇവയൊന്നും സകാതിനെ ഇല്ലായ്മ ചെയ്യില്ല. ആകെ വിളഞ്ഞ കൃഷിയുടെ സകാത് കണക്കാക്കി വിതരണം ചെയ്തതിന് ശേഷമല്ലാതെ പ്രസ്തുത അളവുകൾ നൽകരുത്. വാങ്ങാൻ ജന്മിയ്ക്ക് പാടില്ല.

സകാതിന്റെ ഒരു ഭാഗം ഭൂമി വാടകക്ക് നൽകിയവനോട് ഈടാ ക്കുന്നതിൽ യുക്തിയില്ല. കാരണം, പീടികമുറി വാടകക്ക് കൊടുത്തവ നോട് കച്ചവടം ചെയ്തവന്റെ സകാതിൽ ഒരു ഭാഗം വഹിക്കണമെന്ന് പറയുന്നപോലെയാണ് അത്. ആരാണോ കച്ചവടം ചെയ്തത്, അയാ ളെയാണ് ദരിദ്രർ നോക്കുന്നത്. അയാളെയാണ് മുതലാളിയായി ഗണി ക്കുന്നത്. അതു കൊണ്ട് അയാൾക്കുണ്ടായ നേട്ടത്തിന്റെ ഒരു ഭാഗം അയാൾ തന്നെ കൊടുക്കണം. എന്നപോലെ ആരാണോ കൃഷിയിറക്കുന്നത്, അയാളെയാണ് വയലിന് ചുറ്റുമുള്ള ദരിദ്രർ നോക്കി നിൽക്കുന്നത് തനി ക്കുണ്ടായ നേട്ടത്തിന് താൻ സകാത് കൊടുക്കട്ടെ. വാടക കിട്ടേണ്ട ജന്മി വാടക വാങ്ങിപ്പോവട്ടെ.


വിവിധയിനം നെല്ല്

ഒരു വർഷത്തെ ഉൽപാദനം പല ഇനം നെല്ലായിരിക്കാം. എങ്കിൽ അവ ഓരോ ഇനവും ഒന്നിച്ച് കൂട്ടി കണക്ക് തികയുമോ എന്ന് നോ ക്കണം. ഐ.ആർ.എട്ട് തന്നെ 19 / ചാക്ക് തികഞ്ഞില്ലെങ്കിൽ മറെറാരു ഇനം അതിലേക്ക് കൂട്ടണം. ഓരോ ഇനത്തിൽനിന്നും സകാതായി കൊടു ക്കേണ്ടത് അതത് ഇനത്തിന്റെ ഉൽപാദന തോത് കണ്ടാണ്. അതായത് 15 ചാക്ക് ഐ.ആർ.എട്ടും 4′ ചാക്ക് പുഞ്ചയുമാണെങ്കിൽ ഐ.ആർ.എട്ടിൽ നിന്നായിരിക്കും കൂടുതൽ സകാത് എടുക്കുക.

ഒരു കൊല്ലത്തെ കൃഷി അടുത്ത കൊല്ലത്തെ കൃഷിയുമായി കൂട്ടി സകാത് കൊടുക്കേണ്ടതില്ല. ഒരാൾക്ക് കോഴിക്കോട്ടും വയനാട്ടിലും പാടമുണ്ട്. എങ്കിൽ ആ രണ്ട് കൃഷികളും ഒന്നായി കണക്കെടുക്കും. 1917 ചാക്ക് രണ്ട് സ്ഥലത്തു നിന്നും കൂടി കിട്ടുന്നെങ്കിൽ സകാത് കൊടുക്കണം. (100 ലിറ്റർ കൊള്ളുന്ന ചാക്കാണ് ഉദ്ദേശ്യം)

പമ്പ് സെറ്റും മഴയും (കനാൽ)

ചിലപ്പോൾ കൃഷി രണ്ട് വിധത്തിലുള്ള നനവ് തട്ടി വളർന്നിരി ക്കും. ചിലവില്ലാതെയും ചിലവോടെയും. എങ്കിൽ സകാതിന്റെ വിതരണത്തി ലും ആ വ്യത്യാസം പ്രകടമാവും. ഇരു നനവുകളും കൃഷിയെ സംബന്ധി ച്ചിടത്തോളം തുല്യമായിരുന്നെങ്കിൽ ആകെയുള്ള അളവിന്റെ പത്തി ലൊന്നിന്റെ നാലിൽ മൂന്ന് ഭാഗം കൊടുക്കണം. ഉദാഹരണത്തിന് 100 ചാക്ക് നെല്ലുണ്ടായിരുന്നു എന്ന് വെക്കുക. കനാൽ വെള്ളവും പമ്പ് സെറ്റ് വെള്ളവും തുല്യ അളവിൽ കുടിച്ചാണ് ഇതുണ്ടായത്. എങ്കിൽ 7.5 ചാക്ക് നെല്ല് സകാത് കൊടുക്കണം.

ഇനി രണ്ടിലൊരു ജലം മറേറതിനേക്കാൾ കൂടിപ്പോയാൽ അവി ടെ അതതു വിഹിതം നോക്കി സകാത് കൊടുക്കണം. ഉദാഹരണത്തിന് ഒരാൾക്ക് വയനാട്ടിലും കോഴിക്കോട്ടുമായി 100 ചാക്ക് നെല്ലുകിട്ടി. വയനാ ട്ടിൽ 66 2/ 3ചാക്ക് മഴ കൊണ്ടുണ്ടായതാണ്. കോഴിക്കോട്ട് 33 1/3, ചാക്ക് പമ്പ് സെറ്റ് വഴിയും. എങ്കിൽ അയാൾ രണ്ടിനും അതിന്റെ മുറപ്രകാരം സകാത് കൊടുക്കണം.

ഒരു കൃഷിഭൂമിയിലെ വിളയ്ക്ക് തന്നെയും ഈ രണ്ട് തരം നനവ് കി ട്ടിയെന്ന് വരാം. അവിടെ ആ കൃഷിയുടെ നിലനില്പിനും വളർച്ചയ്ക്കും ഏത് നനവാണ് കൂടുതൽ സഹായകമായത് എന്ന് നോക്കി വിഹിതം കണക്കാക്കണം. കൃഷിയുടെ ആവശ്യത്തിൽ മൂന്നിൽ രണ്ട് ഭാഗവും മഴകൊണ്ട് ഒത്തുപോയി എന്നിരിക്കട്ടെ. ബാക്കി / ആവശ്യം മാത്രമേ പറകൊണ്ട് നേടിയുള്ളൂ. എങ്കിൽ ആകെ കൃഷിയുടെ പത്തിലൊന്നിനെ 6 ഓഹരി ചെയ്ത് അതിൽ അഞ്ച് ഓഹരി കൊടുക്കണം.

കൊയ്ത്തു കൂലി, വളം

അധിക സ്ഥലങ്ങളിലും കൊയ്ത്തിനും മെതിയ്ക്കും കൂലി കൊടു ക്കുന്നത് നെല്ല് തന്നെയാണ്. എന്നാൽ ഈ വകയിലുള്ള വ്യയം കൃഷിയു ടെ ആകെ കണക്കെടുക്കുന്ന കൂട്ടത്തിൽ ഉൾപെടുത്താറില്ല. ഇത് തെറ ണ്. കൂലിപ്പണിക്കാർക്ക് നിശ്ചയിച്ച നെല്ല് ഒരു മണിപോലും കൊടു ക്കുന്നതിനുമുമ്പായി കണക്കെടുക്കണം. എന്നിട്ട് ആകെ നെല്ലിന് സകാത് കണക്കാക്കണം. ശേഷം കൂലി കൊടുക്കണം. കൂലി വേറെ, സകാത് വേറെ. എന്നപോലെ ട്രാക്ടർ കൂലി, വളം, കീടനാശിനി, എന്നിവ നെല്ലിൽ നിന്നെടുക്കരുത്. അതെല്ലാം കർഷകൻ സ്വയം സഹിച്ചു കൊള്ളുക.

കറ്റ ദാനം

കൊയ്ത്തുദിവസം കാണികളായെത്തിയ ദരിദ്രർക്കും വയലിനരികെ പാർക്കുന്നവർക്കും കറ്റ കൊടുക്കുന്ന സമ്പ്രദായമുണ്ട്. സകാത് കൊടു ക്കാൻ മാത്രം നെല്ല് ഇല്ലെങ്കിൽ ഇത് സുന്നത്താണ്. മറിച്ചാണെങ്കിൽ ഹറാ മും. കാരണം, ആ കൊടുതി മൂലം ആകെയുണ്ടായതിന്റെ അളവ് നഷ്ട പ്പെടുന്നു. മറ്റനേകം അവകാശികളുടെ കൂട്ട് സ്വത്താണ് ആ കറ്റകൾ. അത് വിതരണം ചെയ്യാൻ കർഷകധികാരമില്ല. വൈക്കോൽ കളഞ്ഞ് പതിര് കളഞ്ഞതിന് ശേഷമല്ലാതെ സകാത് കൊടുത്താൽ സ്വീകരിക്കപ്പെടുകയു മില്ല. ആകയാൽ, പ്രസ്തുത കദാനം സകാത് വാങ്ങാൻ അർഹതപ്പെട്ടവർക്ക് തന്നെ നൽകിയിട്ടും ഫലമില്ല. അഥവാ സകാതാണെന്ന് കരുതി കൊടുത്തി ട്ടുണ്ടെങ്കിൽ വീണ്ടും സകാത് കൊടുത്ത് കൊള്ളണം.

നിക്ഷേപങ്ങൾ

ഒരു നിത്യ കൂലിക്കാരൻ ആഴ്ചതോറും തന്റെ സമ്പാദ്യത്തിൽ നിന്നും 100 രൂപയോ മറെറാ ബേങ്കിലിടുന്നു എന്ന് സങ്കൽപിക്കുക. 36 ആഴ്ചകൊണ്ട് 3500 രൂപ ബേങ്കിൽ കിടപ്പായി. 595 ഗ്രാം വെള്ളിയ്ക്ക് 3500 വില മതിയെങ്കിൽ 35-ാമത്തെ ആഴ്ചയിൽ ഈ നിത്യ വേലക്കാരൻ സകാത് കൊടുക്കാൻ മാത്രമുള്ള തുക (നിസാബ്) യുടെ ഉടമയായി. അവിടം മുതൽ അയാൾ കൊല്ലം കണക്ക് വെച്ചു പോരണം. പാസ്ബുക്കിൽ 3500 തികഞ്ഞത് കാണിക്കുന്ന തിയ്യതിയുണ്ടാവുമല്ലോ. ഒരു ചന്ദ്രവർഷം പിന്നിടുമ്പോൾ ഈ 3500 രൂപയ്ക്ക് സകാത് കൊടുക്കുക. ആ സമയത്ത് പാസ് ബുക്കിൽ കാണുന്ന ഡെപ്പോസിറ്റ് തുക 8700 നടുത്തായിരിക്കും. പക്ഷെ, ഇതിന്ന് സകാത് കൊടുക്കേണ്ടതില്ല. എന്ത് കൊണ്ടെന്നാൽ 87-ാ മത്തെ ആഴ്ചയിൽ 8700 രൂപയ്ക്കും ഒരു കൊല്ലത്തെ ആയുസ്സ് കിട്ടിയിട്ടി ല്ല. മറിച്ച് അതിലെ 3500 രൂപ മാത്രമാണ് 87-ാമത്തെ ആഴ്ചയിൽ ഒരു വയസ്സ് തികഞ്ഞു നിൽക്കുന്നത്. എന്നാൽ അടുത്ത വർഷം വരുമ്പോൾസകാത് തുക കൂടും. കാരണം, വർഷം തികഞ്ഞ തുക കൂടുന്നുണ്ടല്ലോ.
ഗൾഫിൽ ജോലി ചെയ്യുമ്പോൾ മാസാന്തം കിട്ടുന്ന ശമ്പളം നാട്ടി ലെ ബേങ്കിലേക്കയച്ച് കൊടുക്കുന്നവർ ധാരാളമുണ്ട്. ഡെപ്പോസിറ് തുക നിസാബ്’ എത്തിക്കഴിഞ്ഞാൽ പിന്നെ കൊല്ലം തോറും സകാത്ത് കൊടുക്കുന്ന കാര്യം അവർ മറക്കരുത്. ബേങ്കിൽ നിന്നും പണം പിൻ വലിക്കുമ്പോൾ കൊടുത്താൽ പോരാ. കാരണം, ഈ തുക ഒരു കടമല്ല. കയ്യിരുപ്പ് തന്നെയാണ്. സാക്ഷാൽ അക്ഷയനിധി

സ്വിസ് ബേങ്കിൽ പണമിട്ടവരാണ് ഡൽഹി രാഷ്ട്രീയത്തിലെ പ്രമുഖർ! അവരിൽ മുസ്ലിംകളാരെങ്കിലുമുണ്ടെങ്കിൽ ഗവർമ്മെണ്ടിനെ വെട്ടിക്കും പോലെ അല്ലാഹുവിനെ വെട്ടിക്കാമെന്ന് കരുതരുത്. ടാക്സ് പിടിക്കാൻ ഗവർമ്മെണ്ടിന് കഴിഞ്ഞില്ലെന്ന് വരും. പക്ഷെ, ഇന്ത്യയിൽ കൊണ്ട് വന്ന് ഇവിടുത്തെ ദരിദ്രർക്ക് വിതരണം ചെയ്യേണ്ട സകാത് വി ഹിതം അല്ലാഹു കണ്ടില്ലെന്ന് വെക്കില്ല.

കുറി

നാട്ടിൻപുറങ്ങളിൽ രണ്ടുകൊല്ലം കൊണ്ടും മറ്റും അവസാനിക്കുന്ന പണക്കുറികളുണ്ട്. 50 പേർ ഒന്നിച്ചാൽ ഇത് നടത്താം. ഓരോ മാസവും (അല്ലെങ്കിൽ ആഴ്ചയിൽ) ഓരോ അംഗവും 100 രൂപ വീതം അടക്കണ മെന്ന് വ്യവസ്ഥ വെയ്ക്കുന്നു. എല്ലാ ഇംഗ്ലീഷ് മാസം 5-ാം തിയ്യതിയും നറുക്കെടുക്കും. ആർക്കാണോ നറുക്ക് കിട്ടുന്നത് ആ മാസത്തെ പിരിവു തുകയായ 5000 രൂപ അയാൾക്ക് കൊണ്ടു പോവാം. എന്നാൽ ആദ്യമാ ദ്യമാസങ്ങളിൽ നറുക്ക് വീഴുന്നവർ കാതിൽ നിന്നും രക്ഷപ്പെടും. 595 ഗ്രാം വെള്ളിയ്ക്ക് 3500 രൂപ വിലവരുമെങ്കിൽ നറുക്ക് കിട്ടാൻ ബാക്കി യുള്ള ഓരോ മെമ്പറും 35-ാമത്തെ ആഴ്ചയിൽ 3500 രൂപ ഡെപ്പോസിററുള്ള പ്രമാണിയായിത്തീർന്നു. 87-ാമത്തെ ആഴ്ച അവരിൽ നിന്ന് ആരെല്ലാം നറുക്ക് കിട്ടാൻ ബാക്കിയുള്ളവരായിട്ടു ണ്ടോ അവൻ മാത്രം 3500 രൂപയു ടെ സകാത് തുകയായ 87.5 രൂപ വിതരണം ചെയ്യണം. കുറിയിൽ കൂടുന്ന പലരും ഈ ബാധ്യത മറന്നു പോവുന്നുണ്ട്. കുറി കിട്ടിയവർ ആ പണം എടുക്കാതെ ഒരു കൊല്ലം പെട്ടിയിൽ വെച്ചാൽ അവർക്കും സകാത് വരും. കല്യാണപ്പയറ്റുകാരും കാതിൽ നിന്നൊഴിവാകില്ല.

പ്രോവിഡണ്ട് ഫണ്ട്

ഗവർമ്മെണ്ട് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും വിവിധ പേരിൽ മാസാന്തം പിടിക്കുന്നുണ്ട്. ഇതിൽ പലതും തിരിച്ചുകിട്ടുന്നതാണ്. പക്ഷെ അവധിയിറങ്ങിയിട്ടില്ല. 1000 രൂപ ശമ്പളമുള്ള ഒരാളിൽ നിന്നും അഞ്ച് വകയിലായി മടക്കിക്കിട്ടുന്ന 200 രൂപ പിടിക്കുന്നു എന്ന് കരുതുക.ഈ 200 ഒന്നിച്ച് ഒരു പേരിലല്ല പിടിച്ചത്. അഞ്ചു പേരിൽ തന്നെ. അഞ്ചു കണക്കുമുണ്ടാവും. എങ്കിലും മടക്കിക്കിട്ടേണ്ട കൈ ഒന്ന് മാത്രമാണ ല്ലോ. അതു കൊണ്ട് ആ ജോലിക്കാരൻ ഒരു മാസത്തിൽ 200 രൂപ റാ ക്ക് ചെയ്തവനായി. 18 മാസം ജോലി ചെയ്യുമ്പോഴേക്ക് ഈ പിടിത്ത സംഖ്യ 3600 രൂപയാവും. 595 ഗ്രാം വെള്ളിയ്ക്ക് 3500 രൂപ മതിയെങ്കിൽ 18-ാം മാസത്തിൽ ഈ ഉദ്യോഗസ്ഥൻ നിസാബ്’ റാക്ക് ചെയ്തവനാ യി. അവിടം മുതൽ ഒരു വർഷം പൂർത്തിയായാൽ അയാൾ പ്രായപൂർത്തി വന്ന നിസാബിന്റെ ഉടമയായി. എന്ന് വെച്ചാൽ 3600ന്റെ സകാത് കൊ ടുക്കേണ്ട സമയമെത്തിയിരിക്കുന്നു.

പക്ഷെ, അപ്പോൾ അയാൾ കൊടുക്കേണ്ടതില്ല. കാരണം ഗവർ ണ്ട് പിടിച്ച 3600 രൂപ 18-ാം മാസത്തിൽ മടക്കിത്തന്നില്ലല്ലോ. അവധി യെത്താത്ത കടമായിക്കിടക്കുകയാണ്. ആകയാൽ ഈ ഉദ്യോഗസ്ഥൻ 18-ാം ആഴ്ച മുതൽ ഒരു സകാത് ബുക്ക് വെച്ചു പോരണം. വീണ്ടും ഒരു വർഷം പിന്നിടുമ്പോൾ അയാൾക്ക് കിട്ടാനുണ്ടാവുക കൊല്ലം തികഞ്ഞ സംഖ്യ 7200 രൂപയായിരിക്കും. ആ രണ്ടാം വർഷത്തിന്റെ പേരിൽ വരുന്ന സകാത് ഈ തുകയ്ക്കായിരിക്കും. ചിലപ്പോൾ പിടിത്തത്തിന്റെ പണം 200 എന്നത് 225 ലേക്കുയർന്നു എന്നുവരാം. അതിനനുസരിച്ച് സകാതായി കൊടുക്കേണ്ടുന്ന പണത്തിലും ഉയർച്ച വരും. അതത് വർഷം രേഖപ്പെടുത്തി വെക്കാനാണ് സകാത് ബുക്ക്’ കരുതുന്നത്. പെൻഷൻ പറ്റിപ്പിരിയു മ്പോൾ ആ പുസ്തകത്തിൽ നോക്കിയാലറിയാം താൻ എന്ന് മുതൽ സകാത് കൊടുക്കാൻ മാത്രം ധനം റോക്കുള്ള മുതലാളിയായി എന്നും, ഓരോ വർഷത്തിനും എത്രയെത്ര തുകയാണ് അയക്കേണ്ടത് എന്നും. സെക്യൂരിറ്റി തുക വർഷങ്ങൾക്ക് ശേഷം മടക്കിക്കിട്ടുമ്പോൾ ആദ്യ വർഷത്തിന്റേതിനേക്കാൾ കുറഞ്ഞു കൊണ്ടാണ് രണ്ടാം വർഷത്തിന്റെ
സകാത് വിഹിതം വരുന്നതെങ്കിൽ പ്രോവിഡണ്ട് ഫണ്ടിൽ അത് ഇരട്ടിച്ചു കൊണ്ടാണ് വരുന്നത്.

സെക്യൂരിറ്റി തുക

ഉദ്യോഗാർത്ഥികൾ പരക്കം പായുമ്പോൾ സ്വകാര്യ മേഖലയിൽ ജോലിക്ക് ചേരാൻ സെക്യൂരിറ്റി കെട്ടിവെക്കേണ്ടിവരും. ഒരു ഡ്രൈവർ ജോലിക്കും കണ്ടക്ടർ ജോലിക്കും 10000 രൂപ വരെ വാങ്ങി വെക്കുന്ന മുതലാളിമാരുണ്ട്. ഈ തുക ജോലിക്കാരൻ പിരിഞ്ഞു പോവുമ്പോൾ മടക്കിക്കൊടുക്കാമെന്ന ഉറപ്പുണ്ട്. സെക്യൂരിറ്റി നൽകി ജോലിയിൽ കയറിയ തൊഴിലാളി ഒരു വർഷം പിന്നിട്ടപ്പോൾ ജോലിയിൽ നിന്നും പിരിഞ്ഞു എന്നിരിക്കട്ടെ, അയാൾ 10000 ന്റെ സകാത് നൽകാൻ ബാധ്യ സ്ഥനായി. കാരണം അവധിയിറങ്ങി എന്നത് തന്നെ. സ്കൂൾ മാനേജർമാ ർ വാങ്ങുന്ന തുകയും പീടികമുറിയുടമ വാങ്ങുന്ന തുകയും മടക്കിത്തരു മെന്ന നിബന്ധനയിൽ വാങ്ങിയതാണെങ്കിൽ ഇതേ വിധിതന്നെ. പിരി യുന്നില്ലെങ്കിൽ ഓരോ കൊല്ലവും വാടക പീടികയിലെ കച്ചവടക്കാ രനും അധ്യാപകനും സെക്യൂരിറ്റി തുകക്ക് സകാത് കൊടുത്ത് കൊണ്ടി രിക്കേണ്ടതില്ല. പിരിയുമ്പോൾ മതി. കിട്ടുമെന്ന ഉറപ്പുളളതാവുകയാൽ സകാത് വിതരണം തുടങ്ങാൻ കയ്യിലണയും വരെ പിരിഞ്ഞവർ കാത്തു നിൽക്കരുത്. സ്വന്തം പണമെടുത്ത് വീട്ടിക്കൊള്ളുക.

മുതലാളിയുടെ നാട്ടിലെ ദരിദ്രർക്കോ തൊഴിലാളിയുടെ നാട്ടി ലെ ദരിദ്രർക്കോ വിതരണം ചെയ്യാം എന്നാണ് മുഹമ്മദുർറംലി (റ) പറഞ്ഞി രിക്കുന്നത്. മുതലാളിയും മാനേജരും പീടികയുടമയുമായി നല്ല ബന്ധത്തിൽ നീങ്ങുമ്പോൾ ഇടക്കു വെച്ച് പിരിയുന്ന പ്രശ്നമുണ്ടാവില്ല. വർഷങ്ങൾ ബന്ധം തുടരും. എന്ന് പിരിയുമെന്ന് പറയുക വയ്യ. എങ്കിൽ സെക്യൂ രിറ്റി തുകയുടെ സകാതിന്റെ വിധി പിടിച്ചുപറിക്കപ്പെട്ടു പോയ തുകയു ടെ വിധിയാണ്. കാരണം അവധിയെത്തിയിട്ടില്ല എന്നത് തന്നെ. എന്നാ ണോ സെക്യൂരിറ്റി തുക തൊഴിലാളിയുടെ (വാടക പീടികയിലെ കച്ചവടക്കാ രൻ) കയ്യിലണയുന്നത് അന്ന് പിന്നിട്ട ഓരോ വർഷത്തിനും വേറെ വേറെ സകാത് കൊടുക്കുക. പക്ഷേ, ഒന്നാം വർഷത്തിന്റെ പേരിൽ 10000 രൂപയുടെ സെക്യൂരിറ്റിക്ക് 250 രൂപ സകാതുണ്ടാവുമ്പോൾ രണ്ടാം വർഷത്തിന്റെ പേരിൽ 250 തികച്ചുണ്ടാവില്ല. കാരണം, മുതലാളിയുടെ കസ്റ്റഡിയിലിരിക്കുന്ന ഈ പതിനായിരം രൂപയിൽ നിന്നും 9750 രൂപ മാത്രമേ തൊഴിലാളിയുടേതായുള്ളു. 250 രൂപ ദരിദ്രരുടെ പണമായാണ് മുതലാളി വശം കെട്ടിക്കിടക്കുന്നത്. ഈ കുറവ് ഓരോ വർഷത്തിലും ഉണ്ടാവും. ഈ കിഴിവ് ഓരോ വർഷങ്ങളുടെയും പേരിൽ എത്ര രൂപ സകാതുവരുമോ അത് വീട്ടുക. പിടിച്ചുപറിക്കപ്പെട്ടു പോയവന്നും വർഷങ്ങൾ കഴിഞ്ഞ് മടക്കിക്കിട്ടുമ്പോഴും ഇങ്ങനെ ചെയ്യണം

കന്നുകാലികൾ

സസ്യവും മാംസവും കലർന്ന ഭക്ഷണക്രമമാണ് മനുഷ്യ പ്രകൃ തിക്ക് യോജിച്ചത്. കൂടുതൽ ക്രുദ്ധനാവാതിരിക്കാൻ സിംഹത്തെപോ ലെ മനുഷ്യൻ പൂർണ മാംസഭുക്കാവരുത്. എന്നാൽ അങ്ങേയറ്റം എളി യവനാവാൻ ആടിനെ പോലെ സമ്പൂർണ സസ്യഭുക്കുമാവരുത്. ധൈര്യം കാണിക്കേണ്ടി വരുമ്പോൾ ധൈര്യം കാണിക്കണം. പക്ഷെ അതിന്ന് അതിരു വേണം. ഈ നില മനുഷ്യനിൽ സംജാതമാവുന്നതിന് വേണ്ടിയാണ് അല്ലാഹു ഇരു ഭക്ഷണവും അനുവദിച്ചത്. “അല്ലാഹു തന്റെ അടിയാറുകൾക്ക് പുറ പ്പെടുവിച്ച അലങ്കാരത്തെയും ആഹാരത്തിൽനിന്ന് നല്ലതിനെയും(പോഷകമൂ ല്യമുള്ളത്)നിരോധിക്കുന്നവൻ ആരാണ്.”(ഖുർആൻ)

ഇരുതരം വിഭവങ്ങളും ലോകത്തുളള ഒരൊറ്റ ദരിദ്രനും നിഷേധി ക്കപ്പെട്ടുകൂടാ. കാരണം, സസ്യവും മാംസവും ദരിദ്രമുതലാളി വ്യത്യാ സമില്ലാതെ നിലനിൽപിനാവശ്യമാണ്. അവ ആർഭാടമല്ല. അവകാശമാ
ണ്.അതു കൊണ്ട് തന്നെ ചെറിയ പെരുന്നാളിന് സസ്യാഹാര വിതരണവും ബലി പെരുന്നളിന് മാംസ വിതരണവും ഏർപെടുത്തി. ഫിത്റ് സകാതും ഉള്ഹിയ്യത്തും ഇസ്ലാമിന്റെ ആഹാരരീതി വിളിച്ചറിയിക്കുന്നു.

മനുഷ്യശരീരത്തിന് കൂടുതൽ പോഷണം നൽകുന്ന മൃഗങ്ങൾ ആട്, മാട്, എന്നിവയാണ്. പാലും മാംസവും നൽകി മനുഷ്യശരീ രത്തെ പുഷ്ടിപ്പെടുത്താൻ ഇവ മൂന്നിനും കഴിയുന്നപോലെ മറ്റു മൃ ഗങ്ങൾക്ക് കഴിയില്ല. പറവകൾക്കും ഇഴജന്തുക്കൾക്കും മത്സ്യങ്ങൾക്കും കഴിയില്ല. മാതാവ് മരിച്ചു പോയ ശിശുവിന് ഇന്നേവരെ ആരും കുതി രപ്പാൽ നൽകിയതായി കേട്ടിട്ടില്ല. ശിശുവിൻ പാൽ ആവശ്യം പരി ഹരിക്കാൻ കോഴിയുടെയും വത്തിന്റെയും മുട്ടയ്ക്ക് കഴിയില്ല; അവ എത്ര തന്നെ പോഷകമൂല്യമുളളതാണെങ്കിലും.

ഈ വസ്തുതകൾ വെച്ചു നോക്കുമ്പോൾ മൃഗങ്ങളിൽ ആട്, മാട്,ഒട്ടകം എന്നിവയ്ക്ക് മാത്രം സകാത് നിശ്ചയിച്ചതിന്റെ കാരണം ഗ്രഹിക്കാവുന്നതേയുള്ളു. “കുതിരയിൽ സകാതില്ല”(മുസ്ലിം) മാനി ന്റെയും ആനയുടെയും താറാവിന്റെയും സ്ഥിതി അത് തന്നെ. ചിരെ സകാത്

ക്ഷീരവ്യവസായവുമായി ബന്ധപ്പെട്ട നൽകാൻ നിർബന്ധിക്കുന്നില്ല. 40 ആട് ഒരു കൊല്ലം കൈവശം വെച്ചാൽ ഒരാടിനെ കൊടുക്കണം. 40 ൽ ചുവടെ സകാതില്ല. 30 മാട് ഉള്ളവൻ കൊ ടുക്കണം. ചുവടെയില്ല. 5 ഒട്ടകം ഒരു കൊല്ലം കൈയ്യിലിരുന്നാൽ ഒരൊ ട്ടകം വേണ്ട; മറിച്ച് ഒരു ആട് മതി, മാടിൽ എരുമ, പോത്ത്, പശു, കാള എല്ലാം പെട്ടു. പക്ഷെ, തീറ്റയിട്ടു കൊടുത്ത് വളർത്തുന്നതും ജോലിക്കു പയോഗിക്കുന്നതും ആവരുത്. അതു രണ്ടുമാണെങ്കിൽ സകാതില്ല. 40 ആട് മുതൽ 120വരെ ഒരാട് മതി. 121 മുതൽ 200 വരെ രണ്ടാട്. 201 മുതൽ 300 വരെ മൂന്നാആട്. പിന്നെ ഓരോ നൂറിനും ഓരോ ആട് വീതം. ആയിരമുള്ളവൻ പത്തെണ്ണം കൊടുത്താൽ മതി.

മാട്: 30 മുതൽ 39 കൂടി ഒരു വയസ്സുള്ള കുട്ടി. 40 മുതൽ 59 കൂടി രണ്ട് വയസ്സുള്ള കുട്ടി. 60 ന് ഓരോ വയസ്സുള്ള രണ്ട് കുട്ടി. തുടർന്ന് ഓരോ 30ന്നും ഓരോ വയസ്സുള്ള ഓരോ കുട്ടി. അല്ലെങ്കിൽ ഓരോ 40ന്നും രണ്ട് വയസ്സുള്ള ഓരോ കുട്ടി.

ബാധ്യതകളും സകാത്തും

ഒരു കച്ചവടക്കാരന് വർഷം പൂർത്തിയായപ്പോൾ ഒരു ലക്ഷത്തി ന്റെ സകാത് കൊടുക്കേണ്ടിവന്നു എന്നിരിക്കട്ടെ. അയാൾ വ്യാപാരം തുടങ്ങിയത് ലോൺ എടുത്തിട്ടായിരുന്നു. ഒരു ലക്ഷം അയാൾ അടയ്ക്കാനുണ്ട്.ഇത് നിർബന്ധ ബാധ്യതയാണ്. പക്ഷെ അയാൾ സാ തിൽ നിന്നും ഒഴിവാവില്ല. അഥവാ അദ്ദേഹത്തെ ജപ്തിയ്ക്കിരയാക്കി യാൽ പിടിച്ച് പറിക്കപ്പെട്ട സ്വത്തിന്റെ ഉടമയ്ക്കുള്ള വിധിയാണ് ഉണ്ടാ വുക. എന്നെങ്കിലും ജപ്തി മുതൽ തിരിച്ചുകിട്ടിയാൽ പിന്നിട്ട് ഓരോ വർഷത്തിന്റെ പേരിലും സകാത് കൊടുക്കുക. ഹജ്ജ് നിർബന്ധമായവൻ സകാത് കൊടുക്കുന്നതിൽ നിന്നും രക്ഷപ്പെടില്ല. സകാത് തുക കൊ ടുത്തു വേണം ഹജ്ജിന്നിറങ്ങാൻ.

മയ്യിത്തിന്റെ സകാത്

ഒരാൾ മരിച്ചപ്പോൾ തന്റെ ധനത്തിൽ നിന്നും അനേക വർഷത്തെ സകാത് കെട്ടിക്കിടപ്പായതായി സന്താനങ്ങൾക്ക് ബോ ധ്യപ്പെട്ടു എന്നിരിക്കട്ടെ. ഒപ്പം കുറേ കടങ്ങൾ വേറെയുമുണ്ട്. എന്നാൽ എല്ലാം കൂടി അടച്ചു തീർക്കാൻ അയാളുടെ അനന്തരാവകാശ സ്വത്ത് തികയുന്നുമില്ല. ഇത്തരമൊരു സാഹചര്യത്തിൽ സകാതിന് പ്രാധാന്യം നൽകണം. അതടച്ചു ബാക്കിയുണ്ടെങ്കിൽ കടം വീട്ടിയാൽ മതി.

പല ഭൂവുടമകളും മരിക്കുന്നത് അനേക വർഷത്തെ നെൽകൃഷി യുടെ സകാത് കൊടുക്കാതെയാണ്. 50 കൊല്ലത്തെ നെല്ലിന് ചില പ്പോൾ 100 ചാക്ക് കൊടുക്കേണ്ടതുണ്ടാവും ഇതത്രയും കൊടുക്കാതെ കിടപ്പാണെന്നറിഞ്ഞാൽ അയാളുടെ സ്വത്ത് ഓഹരി ചെയ്ത് എടുക്കാൻ മക്കൾക്കവകാശമില്ല. സ്വത്ത് വിറ്റ് 100 ചാക്ക് നെല്ല് വാങ്ങി വിതരണം ചെയ്തതിന് ശേഷം ബാക്കി അവർക്ക് ഓഹരി ചെയ്തെടുക്കാം. കണക്കെടു ക്കുമ്പോൾ എത്ര വർഷത്തെ ഫിത്ർ സകാതിൽ വീഴ്ച വരുത്തി എന്നും നോക്കണം. പണം റോക്ക് ചെയ്തു കൊണ്ടിരുന്നെങ്കിൽ അതും ഉൾ പ്പെടുത്തണം.

കളഞ്ഞുപോയ സമ്പത്ത്

സകാതിന് മതിയായ തുക ഒരാളിൽ നിന്നും കളഞ്ഞുപോയി എന്നിരി ക്കട്ടെ.ആ തുക തന്റെ കൈയ്യിൽ എത്തിയ മുതൽക്ക് ഒരു കൊല്ലം പൂർത്തിയായാൽ അതിന്റെ സകാതിന് സമയമായി. പക്ഷെ ഉടൻ കൊ ടുക്കേണ്ടതില്ല. എന്നെങ്കിലും തിരിച്ചു കിട്ടിയെങ്കിൽ കൊടുക്കണം. കള്ളൻ കൊണ്ടു പോയതും തോണി മറിഞ്ഞ് നഷ്ടപ്പെട്ടതും വിമാനത്തിൽ നിന്നു താഴെ വീണതും കസ്റം സുകാരെകണ്ട് കടലിലോ കാട്ടിലോ എറി ഞ്ഞതും ഈ വിധിയിൽ വരുന്നു. പിന്നിട്ട് ഓരോ വർഷത്തിന്റെ പേരി ലും കൊടുക്കണം.
ഭ്രാന്തന്റെയും കുട്ടിയുടെയും സ്വത്തിന് സകാതുണ്ട്. അവരുടെ രക്ഷാകർത്താക്കൾ ആ കാര്യം നിറവേറ്റണം.

കടത്തിന് സകാത്

കിട്ടാനുള്ള കടത്തിന് സകാതുണ്ട്. ചിലർക്ക് കമ്പനികൾ എത്രയോ മാസത്തെ ശമ്പളം കൊടുക്കാൻ ബാക്കിയുണ്ടാവും. കാട്ടറബികൾ ശമ്പളം കൊടുക്കാതെ തെഴിലാളികളെ കയറ്റി അയച്ച വാർത്തകൾ സാധാ രണയാണ്. വിസ തട്ടിപ്പിനിരയായി 20000 കുടുങ്ങിക്കിടക്കുന്നവർ അനേകമു ണ്ട്. പണിയെടുത്ത് കഴിഞ്ഞിട്ടും അളവ് പൂർത്തിയാക്കിയിട്ടും പണം കിട്ടാതെ വലയുന്ന കോൺട്രാക്ടർമാർ സംഘടിക്കുന്നിടത്തോളം കാര്യം നീങ്ങിയിരിക്കുന്നു. സ്ഥലം അക്വയർ ചെയ്തതിന്റെ പേരിൽ ഗവർ മുണ്ടിനോട് പണം കിട്ടാനുള്ളവരും കിട്ടേണ്ടവർ തന്നെ വലിയ തുക മഹ്് നിശ്ചയിച്ച് വിവാഹം നടത്തുകയും അത് കൊടുക്കാതെ നീട്ടി ക്കൊണ്ടു പോവുകയും ചെയ്യുന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം കുടുക്കാണെന്ന് പറയേണ്ടതില്ലല്ലോ. അവളും കിട്ടേണ്ടവൾ ആണ്. പീടിക വാടകയുടെ കുടിശ്ശിക നീട്ടിക്കൊണ്ടു പോവുന്ന കച്ചവടക്കാർ കടയു ടമയെ കിട്ടാനുള്ളവനാക്കുന്നു. കർഷക പെൻഷൻ, തൊഴിലില്ലാ പെൻ ഷൻ, വിദ്യാർഥി സ്കോളർഷിപ്പ് എന്നിവകളിലായി ഗവർമ്മെണ്ടിൽ നിന്നും കുടിശ്ശിക കിട്ടാനുള്ളവർ കടം കിട്ടാനുള്ളവർ അല്ല.

അവധിയെത്തിയ കടം ഈടാക്കിയെടുക്കാൻ പ്രയാസമായാൽ ഈ സകാത് കൊടുക്കേണ്ടതില്ല. കിട്ടുമ്പോൾ കൊടുത്താൽ മതി. പക്ഷെ, അനേക വർഷത്തേത് കൂട്ടിയിട്ട് കൊടുക്കേണ്ടി വരും. അതേ സമയം അവധിയിറങ്ങിയ കടം ഈടാക്കിയെടുക്കുക എളുപ്പമെങ്കിൽ തുക കൈയ്യി ലണഞ്ഞില്ലെങ്കിലും തൽക്ഷണം സകാത് കൊടുക്കണം. അത് കയ്യി ലെത്തിയ ഫലമാണല്ലോ. അവധിയിറങ്ങാത്ത കടത്തിന് ഉടൻ സകാത് കൊടുക്കേണ്ടതില്ല. അത് കയ്യിൽ വരുമ്പോൾ പിന്നിട്ട ഓരോ വർഷത്തി ന്റെ പേരിൽ വിവിധ അളവിൽ സകാത് കൊടുത്താൽ മതി.

സ്ത്രീധനം സമൂഹത്തിൽ വിഷമമുണ്ടാക്കുന്നുണ്ട്. പക്ഷെ, അത് ഹറാമാണെന്ന് പറയാൻ തെളിവില്ല. ഭാര്യാപിതാവ് വരന് നൽകുന്ന പണം പൂർണമായി ഉടമയാക്കി കൊടുത്തെങ്കിൽ അത് കടമല്ല. തിരിച്ചു കിട്ടുന്ന പ്രശ്നവുമില്ല. അങ്ങിനെ ഉടമയാക്കിക്കൊടുത്തില്ലെങ്കിൽ കടം തന്നെ. തിരിച്ചു വരാനും വരാതിരിക്കാനും സാധ്യതയുണ്ട്. വിവാഹമോ ചനം നടക്കുമ്പോൾ വരും. ഈ തുക എന്നെങ്കിലും ഭാര്യാപിതാവിൻറ കയ്യിൽ തിരിച്ചു വന്നാൽ അയാൾ പിന്നിട്ട ഓരോ വർഷത്തിന്റെയും
പേരിൽ സകാത് കൊടുക്കണം. ഒന്നാം വർഷത്തെ സംഖ്യയിലും കുറവാ യിരിക്കും രണ്ടാം വർഷത്തിന്റെ പേരിലുളള സകാത്. പതിനായിരം രൂപ സ്ത്രീധനം നൽകി നടത്തിയിരുന്ന വിവാഹം 5-ാം വർഷത്തിൽ തകർന്നു എന്നിരിക്കട്ടെ, പഞ്ചായത്തുകാരുടെ അപേക്ഷ പ്രകാരം ഭാര്യാപിതാവ് രണ്ടായിരം ഇളവ് ചെയ്തു കൊടുത്തു. എങ്കിലും അയാൾ എണ്ണായി രത്തിന്റെ സകാത് കൊടുത്താൽ പോരാ.

അവകാശികൾ

എട്ട് വിഭാഗത്തിൽപെട്ടവർക്ക് മാത്രമേ സകാത് വിതരണം ചെയ്യാൻ പാടുള്ളു. ഫിതർ സകാത് ഇതിൽ നിന്നും ഒഴിവില്ല.

ഒന്ന്: നിത്യച്ചിലവിന്ന് ആവശ്യമായ തുകയുടെ അടുത്തെങ്ങും എത്തിച്ചിട്ട് എത്താത്തവൻ. 10 രൂപ വേണ്ടിടത്ത് 5 രൂപ മാത്രമേ അയാ ൾക്ക് കിട്ടിയുളളൂ. ഇയാൾക്കാണ് ഫഖീർ എന്ന് പറയുന്നത്.

രണ്ട്: മിസ്കീൻ. ശാന്തൻ, അടങ്ങിയവൻ. രണ്ടർത്ഥത്തിൽ ഇയാൾ ശാന്തനാണ്. ഒന്ന്, പണം തികയുമ്പോഴുണ്ടാവുന്ന വെളിയെടുക്കൽ അയാൾ ക്കില്ല. കാരണം, നിത്യച്ചെലവിന് ആവശ്യമായ തുകയുടെ വക്കത്തെത്തി യതേയുള്ളൂ അയാൾ. 10 രൂപ വേണ്ടിടത്ത് 8 രൂപ കിട്ടി. അപ്പോൾ പുളയി ല്ല. എന്നാൽ 5 രൂപ മാത്രം കിട്ടിയ ഫഖീറിന്റെ ബേജാറും പാച്ചിലും ഇയാൾക്കില്ല. ആ അർത്ഥത്തിലും അയാൾ ശാന്തനാണ്.

മൂന്ന്: ഇസ്ലാമിക ഗവർമ്മെണ്ടുള്ളിടത്ത് ഭരണാധിപൻ നിശ്ചയിക്കുന്ന സകാത് ഉദ്യോഗസ്ഥൻ. ഇത് കേരളത്തിലിന്നില്ലാത്ത ഗ്രൂപ്പാണ്. ഡ്യൂപ്ലിക്കറ്റ് ഉദ്യോഗസ്ഥന്മാരെ പുത്തൻവാദികൾ ഇറക്കുന്നുണ്ട്. അവരെ ഖുർആൻ അംഗീകരിച്ചിട്ടില്ല. കൊടുത്താൽ വീടില്ല.

നാല്: പുതുവിശ്വാസികൾ.

അഞ്ച്: കടം കൊണ്ട് വലഞ്ഞവൻ. ഋണ ബാധ്യതയിൽ പെട്ട് മനസ്സ് ചൂടാവുന്നവരും നാടുവിടുന്നവരും നമ്മുടെ കൺമുമ്പിലുണ്ട്. അവരെ രക്ഷിക്കാൻ മതം നൽകിയ പിടിവള്ളി യാണിത്.

ആറ്: ഗവർമ്മെണ്ട് ശമ്പളം വാങ്ങാത്ത മുസ്ലിം ഭരണാധിപൻ യോദ്ധാക്കൾ. ഈ ഇന്ന് കേരളത്തിൽ കാണില്ല. ഡ്യൂപ്ലിക്കേറ് യോദ്ധാക്കളെ പുത്തൻ വാദികൾ ഇറക്കാറുണ്ട്. കൊടുത്താൽ വീടില്ല.

ഏഴ്: മോചന പത്രം എഴുതപ്പെട്ട അടിമ. ഈ ഗ്രൂപ്പും ഇന്നില്ല.

എട്ട്: ഹലാലായ യാത്ര നടത്തുന്നതിനിടയിൽ ടിക്കറ്റിനും ഭക്ഷണത്തി നും വഴിക്ക് വെച്ച് വിഷമിച്ചവൻ.

വിമാനപകടം, തീവണ്ടിയപകടം, തീവണ്ടിക്കൊള്ള എന്നിവയിൽ പെട്ട് യാത്രക്കാരന് ജീവൻ മാത്രം ശേഷിച്ചാൽ അവനെ വീട്ടിലെത്തി ക്കേണ്ടതിനാണീ വിഹിതം. സിയാറതിന് പോവുന്നവർക്കും റിസർച്ചി നിറങ്ങുന്ന വിദ്യാർഥികൾക്കും ഈ ഫണ്ട് ഉപകാരമാണ്. മറെറാരു മതത്തി ലും സർക്കാർ നിയമത്തിലും ഇത്തരമൊരു ഫണ്ട് കാണില്ല. പക്ഷെ, ഉടൻ കാണണം.

, ഈ എട്ടു വിഭാഗങ്ങളിൽ പെട്ടവരുടെ കയ്യിൽ ഏൽപിക്കലാണ് കേരളത്തിലെ രൂപം. ഇമാമില്ലായ്കയാൽ മറെറാരു മാർഗവുമില്ല. ഒരാ ളെ വകീലാക്കി വിടാം. പക്ഷെ, താൻ ചെയ്യുന്ന അത്ര മെച്ചമാവില്ലല്ലോ അത്. പള്ളിയുണ്ടാക്കാനും പാർട്ടി കെട്ടിപ്പടുക്കാനും കോളേജ് നടത്താ നും സകാത് ചോദിക്കുന്ന കമ്പനികളുണ്ട്. നാളെ അവർ എയർ പോർട്ട് പണിയാനും വാട്ടർ ടാങ്ക് കെട്ടാനും സകാത് ചോദിച്ചു കൂടായ്കയില്ല. പുതുവിശ്വാസികളെ സംരക്ഷിക്കുന്ന കമ്മിറ്റികൾ പിരിവിന് പറഞ്ഞയക്കുന്ന പിരിവുകാരൻ വശം സ്ഥാപനത്തിലെ അന്തേവാസികൾക്ക് കൊടുക്കാൻ
കാലത് നൽകി സകാത് കൊടുക്കാം. പക്ഷെ, സ്വന്തം നാട്ടിൽ മതി യായ എണ്ണം പുതു വിശ്വാസികൾ ഇല്ലെങ്കിൽ മാത്രം. പ്രസ്തുത സ്ഥാ പനത്തിന്റെ ഉത്തരവാദപ്പെട്ട ഒരംഗത്തിന്റെ പേരിൽ സകാത് മണി ഓർ ഡറായി വിടുമ്പോഴും ഈ വ്യക്തിതല വകാലത്’ വേണം. പണം കിട്ടി യവനാവട്ടെ, ആ തുക ബിൽഡിംഗ് പണിയാനെടുക്കരുത്. അന്തേവാ സികളെ ഏല്പിക്കണം. സ്ഥാപനത്തിന് ബിൽഡിംഗ് പണിയാൻ വേറെ തന്നെ പിരിവെടുക്കാമല്ലോ. അന്തേവാസികൾ പിരിഞ്ഞു പോവുമ്പോൾ അവരുടെ കയ്യിൽ ഒരു വീട് വെക്കാനുളള വകപോലും ഇല്ലാതിരിക്കു മ്പോഴാണ് സ്ഥാപനത്തിൽ വന്ന് കിടക്കുന്ന സകാത് പണം കൊണ്ട് പെയ്ന്റിംഗും ക്ലീനിംഗും നടത്തുന്നത്.

മുകളിൽ പറഞ്ഞ എട്ടു വിഭാഗങ്ങളിൽ അഞ്ചു വിഭാഗം മാത്രമേ കേരള മഹല്ലുകളിൽ കാണുന്നുളളു. ഒരു കച്ചവടക്കാരനോ ബേങ്ക് ഡെ പാസിക്കുകാരനോ ഏതെങ്കിലുമൊരു തിയ്യതിയ്ക്ക് സകാത് കൊടു ക്കുന്നു എന്നിരിക്കട്ടെ, എങ്കിൽ ആ രാജ്യത്തിൽ ഈ അഞ്ച് ഗ്രൂപ്പിലും പെടുന്ന എത്രപേരുണ്ടെന്ന് നോക്കുക. എല്ലാവർക്കും നൽകാൻ മാത്രം തന്റെ സകാത് തുക തികയുമെങ്കിൽ ഓരോരുത്തർക്കും നൽകുക. ആരെയും വിടരുത്. എനി തികയില്ലായെങ്കിൽ ഓരോ ഗ്രൂപ്പിലും പെട്ട മൂന്ന് പേർക്ക് നൽകുക. ആകെ 15 പേർക്ക് നിർബന്ധമായും കിട്ടണം. ഫിതർ സകാതിനും ഇത് ബാധകമാണ്. ofe

വൻകിട കച്ചവടക്കാർ അവരുടെ കച്ചവട സ്ഥാപനം നിലകൊ ക്കുന്ന രാജ്യത്തെ അഞ്ച് ഗ്രൂപ്പിലെയും അംഗങ്ങൾക്ക് ഉപജീവനോപാധി വാങ്ങാനുള്ള പണം സകാതായി നൽകണം. പലചരക്ക് കട നടത്താനറി യുന്നവന് ആ കട തുടങ്ങാനുള്ള വക കാതിൽ നിന്ന് കൊടുക്കണം. പച്ചക്കറി കച്ചവടം തുടങ്ങുന്നവന് അതിനുള്ള വക. ട്രോളിയുന്താനറി യുന്നവന് ട്രാളിയ്ക്കുള്ള പണം. തുന്നാനറിയുന്നവന് തുന്നൽ മെഷീന്നുള്ള പണം. രക്തം, കഫം, മലം, മൂത്രം പരിശോധിക്കാൻ പഠിച്ചവന് ആ പരി ശോധനക്കുള്ള യന്ത്രത്തിന്റെ വില. ഇങ്ങിനെ ഓരോരുത്തർക്കും അവരവരു ടെ വാസനക്കൊത്ത ജീവിതമാർഗം സ്വീകരിക്കാനുള്ള പണം നൽകണം. പക്ഷെ സാധനം വാങ്ങുന്നത് മുതലാളിയാവരുത്. അയാൾ തന്റെ സകാത്

തുക പണമായി തന്നെ നൽകണം. ജ്വല്ലറിയുടമ മുമ്പ് പറഞ്ഞ പോലെ സ്വർണം തന്നെ വെട്ടിക്കൊടുക്കണം. നെൽ കൃഷിക്കാരൻ നെല്ല് കൊടു ക്കണം. പക്ഷെ, ആ കൊടുക്കുന്നത് ജീവിതോപാധിയാക്കി മാറ്റാൻ മാത്രം ഉണ്ടായിരിക്കേണ്ടതാണ്.

ഒരു വർഷം ഒരു പതിനഞ്ച് പേരെ ഇങ്ങിനെ ഉപജീവനമാർഗത്തി ലെത്തിക്കാൻ ഒരു ടെക്സ്റൽ മുതലാളി ശ്രമിച്ചാൽ അടുത്ത വർഷം മുതലാളിക്ക് സകാത് കൊടുക്കേണ്ട സമയം വരുമ്പോൾ ആ പതിനഞ്ചാളു ടെ പേര് ലിസ്റ്റിൽ വായിക്കാൻ കഴിയാതെ വരും. കാരണം, അവർ പതി നഞ്ച് പേരും സകാത് വാങ്ങാൻ പറ്റാത്ത നിലയിലേക്കുയർന്നുകാണും. ഈ വർഷം വേറെ 15 പേരെ കരകയറുന്നതിന് മുതലാളിയ്ക്ക് ശ്രമിക്കാം.

കമ്മിറ്റിയെ ഏല്പിക്കാമോ?

രാജ്യവ്യാപകമായി ഇസ്ലാമിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന പുത്തൻ വാദികൾ ഈയിടെ കണ്ടു പിടിച്ച ഒരു പരിപാടിയാണ് സകാത് കമ്മിറ്റി. മാസക്കമ്മിറ്റി വേറെയുണ്ട്.

സകാത് കൊടുക്കുന്നതിന് മൂന്ന് ക്രമമാണുളളത്. ഒന്ന്: ഇമാമി നെ ഏൽപ്പിക്കുക. ഇതിന്ന് ഇസ്ലാമിക ഭരണം നടത്തുന്ന ഇമാം വേണം. പള്ളിയിൽ നിൽക്കുന്ന ഇമാമല്ല ഉദ്ദേശ്യം. രണ്ട്: സ്വയം വിതരണം ചെയ്യുക. മൂന്ന്: പക്വതയുളളവനെ ഏൽപിക്കുക. ഇത് മൂന്നാം സ്ഥാനത്താണ്. കേരളത്തിൽ രണ്ട് സ്ഥാനമേയുളളു. മൂന്നില്ല. ഈ മൂന്നിലും പെടാത്തവരാണ് കമ്മിറ്റിക്കാർ. അവർക്ക് സകാത് കൊടുത്താൽ സകാത് വീടില്ല. കാരണം, വിതരണത്തിന് പറഞ്ഞ മൂന്ന് ഇനത്തിലും പെടുന്നില്ല എന്നത് തന്നെ. പ്രസിഡണ്ട്,സിക്രട്ടറി, മെമ്പർ എന്നിങ്ങനെ വിവിധ പദവികളിലായി

കേന്ദ്രീകരിച്ചു നിൽക്കുന്ന ഒന്നാണ് കമ്മിറ്റി മെമ്പർക്ക് കമ്മിറ്റി യോ ഗത്തിൽ കസേരയില്ല. അത് പ്രസിഡണ്ടിനാണ്. മെമ്പർക്ക് അധ്യക്ഷനാ വാൻ അധികാരമില്ല. അത് പ്രസിഡണ്ടിന്റെ കുത്തകയാണ്. അയാൾ വിട്ടു കൊടുത്താലേ മറെറാരാൾക്ക് കിട്ടുകയുള്ളൂ. സിക്രട്ടറിയുടെ പവർ ജോയിനില്ല. ഇങ്ങിനെ വിവിധ പദവികളിലുള്ള ഒരു സംവിധാന ത്തെ “വകാലത്’ കൊടുത്ത് നിർത്താൻ വകാലതിന്റെ ഫിഖ്ഹീ നി യമങ്ങൾ അനുവദിക്കുന്നില്ല. കമ്മിറ്റിയുടെ സ്വഭാവം പദവി വ്യത്യാ സമാവുകയാൽ കമ്മിറ്റിയെ ഏൽപിക്കുന്ന വസ്തുവിനെ കൈകാ ര്യം ചെയ്യുന്നതിൽ കമ്മിറ്റി അംഗങ്ങൾക്കുള്ള അധികാരവും വ്യത്യസ്തമാ യിരിക്കും. ഇന്നാലിന്ന് ഫഖീറിന്ന് അരി കൊടുക്കാമെന്ന് സകാത് കമ്മിററി യോഗത്തിൽ ഒരു മെമ്പർ പറഞ്ഞാൽ മററു മെമ്പർമാർക്കെല്ലാം അതിനെ എതിർക്കാം. ഈ ഒരു മെമ്പറുടെ ‘വകാലത്’ തെറിച്ചു പോയി. ഇങ്ങനെ തെറിക്കുന്നതല്ല വകാലത്. അഭിപ്രായവ്യത്യാസങ്ങൾ വരുമ്പോൾ അംഗങ്ങൾ ഇരുഭാഗത്തും സമമായാൽ ഒറ്റത്തടിയുളള പ്രസിഡണ്ട് ഇരട്ടത്തടിയുള മനുഷ്യനായി അവതരിക്കും. അഥവാ കാസ്റ്റിംഗ് വോട്ട് ചെയ്യും. ഇരട്ടത്തടി ് വകാലത് അരിക്കാരൻ നൽകിയിട്ടില്ല. ഭരണഘടനയാണത് നൽകിയത്

ചുരുക്കിപ്പറഞ്ഞാൽ വകാലതിന്റെ ഫിഖ്ഹീ ശർക്കുകൾ കമ്മി ററിയിൽ പ്രയോഗിക്കാൻ കഴിയില്ല. അതുകൊണ്ട് അത്തരം സകാത് വിതരണം അസാധുവാണ്. ഖുതുബ പരിഭാഷ നടത്തി പൊതു ജനത്തി ൻ ജുമുഅ നശിപ്പിക്കുന്ന നശീകരണ വർഗം ജനങ്ങളുടെ സകാതിനെ പോലും കേടാക്കിയേ അടങ്ങുകയുളളൂ എന്ന് ശപഥം ചെയ്തിറങ്ങിയ ഈ കാലഘട്ടത്തിൽ അവരുടെ കെണിയിൽ വീണു പോവാതെ ഓരോ വീട്ടുകാരനെയും വ്യാപാരിയെയും കാത്തുസൂക്ഷിക്കേണ്ട ചുമതല നാട്ടി ലെ സാമൂഹ്യ പ്രവർത്തകർക്കുണ്ട്.

ഫിത്വർ സകാത്

നാട്ടിലെ മുഴുവൻ അംഗങ്ങൾക്കും ഇത് ബാധകമാണ്. പെരുന്നാൾ രാവ് മിബിന് ഒരു സെക്കന്റ് മുമ്പ് പിറന്ന കുട്ടിക്കു പോലും ഈ സകാത് വേണം. പണക്കാരനേ ഇത് നിർബന്ധമുള്ളു എന്ന ധാരണതെറ്റാണ്. പെരുന്നാൾ രാപ്പകലിലെ ചിലവ് ഒത്തു പോകുന്ന എൽ കുടും ബത്തിലും ഈ സകാത് നിർബന്ധമാണ്. 5 സെന്റ് ഭൂമിയുളള ഒരാളും ഒഴിവാകില്ല. പെരുന്നാൾ നിസ്കാരത്തിന് വിതരണം കഴിക്കുന്നതാണ് ഉത്തമം. എന്നാൽ ശേഷവും പാറും. കറാഹതാണെന്ന് മാത്രം. പെരുന്നാൾ പകലിൽ കൊടുക്കാതെ സന്ധ്യവരെ പിന്തിക്കൽ ഹറാമാണ്. ഒരു വ്യക്തിക്ക് 3 ലിറ്റർ 200 മി.ലിറ്റർ അരിയാണിതിന് വേണ്ടത്. ഗൾഫിൽ പോയ കുടുംബനാഥൻ ഭാര്യയുടെയും കുട്ടികളുടേയും പേരിലുള്ള സകാത് വിതരണത്തിന് പക്വതയുള്ള ഒരാൾക്ക് ‘വകാലത്’ കൊടുക്കണം. ഒപ്പം അയാൾ നിയ്യത്ത് വെക്കുകയും വേണം.

പ്രായപൂർത്തിയായ മക്കളുടെ പേരിലുള്ള ഫിത് സകാത് അവരു ടെ അനുമതി പ്രകാരമല്ലാതെ പിതാവ് കൊടുത്താൽ വീടില്ല. പരസ്പരം സംസാരിച്ച് വേണം അരി അളക്കാൻ.

സ്ഥലം മാററം

സ്വത്തിന്റെ സകാത് സ്വത്ത് സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് വിതരണം ചെയ്യേണ്ടത്. കോഴിക്കോട്ടെ വ്യാപാരി കോഴിക്കോട്ട് തന്നെ സകാത് കൊടുക്കണം. അയാളുടെ ജന്മരാജ്യത്തേക്ക് കേന്ദ്രീകരിക്കരു ത്. വയലുള്ള രാജ്യത്താണ് നെല്ലിന്റെ സകാത് കൊടുക്കേണ്ടത്. ഉടമയു ടെ നാട്ടിലല്ല. ഫിത്റ് സകാത് സ്വന്തം രാജ്യത്ത് കൊടുക്കാതെ മക്കളെ കെട്ടിച്ചയച്ച രാജ്യത്ത് കൊണ്ട് പോയി കൊടുക്കുന്ന ചിലരുണ്ട്. ഇത് തെറ്റാണ്.

അതത് പ്രദേശത്ത്’ അർഹർ ഇല്ലെങ്കിൽ അടുത്ത നാട്ടിലെ ദരി ർക്ക് കൊടുക്കണം. ഗൾഫിൽ ബിസിനസുളള ഇന്ത്യക്കാരന് ഗൾഫിൽ അർഹരെ കണ്ടെത്തിയില്ലെങ്കിൽ തൊട്ടടുത്ത രാജ്യത്തേക്ക് സകാത് നീക്കാം. പുറം നാട്ടിൽ നിന്ന് വന്നവരാണെങ്കിലും തൊഴിൽ കിട്ടാതെ അലയുന്ന അനേകം പേർ ഗൾഫിലുണ്ടാവുകയാൽ അടുത്തൊന്നും നീക്കേണ്ട ആവശ്യം ഉദിക്കുന്നില്ല.

ശിക്ഷ

വൻകിട കമ്പനി മുതലാളിമാർ ഓരോ വർഷത്തിലും ലക്ഷക്കണക്കിൽ രൂപ സകാത് കൊടുക്കേണ്ടതുണ്ടാവും. ഇതു നൽകാതിരുന്നാൽ അവർ അനു ഭവിക്കേണ്ടിവരുന്ന ശിക്ഷ കനത്തതാണ്. ചെറുകിടക്കാരും അവർ ക്കനുസരിച്ച് സഹിക്കേണ്ടിവരും.

ഇപ്പോൾ ഒരു കൊല്ലത്തെ ബിസിനസ് വകയിൽ 6000 രൂപ സകാത് കൊടുക്കേണ്ടവന് ഒരു കിലോ വെള്ളി അടിച്ച് പരത്തി ചൂടാക്കിയത് തന്റെ ശരീരഭാഗങ്ങളിൽ വെച്ച് പൊള്ളിയ്ക്കുന്നത് സഹിക്കാൻ തയ്യാറാ യിക്കൊള്ളണം; സകാത് നൽകിയില്ലെങ്കിൽ 6000 രൂപയ്ക്ക് ഒരു കിലോ വെള്ളി എന്ന വില നിലവാരം വെച്ചാണ് പറഞ്ഞത്. ഇനി 6000 രൂപയ്ക്ക് 2 കിലോ വെള്ളി കിട്ടുന്ന കാലത്താണ് 6000 രൂപ സകാത് കൊടുക്കാ തെയിട്ടതെങ്കിൽ 2 കിലോ വെള്ളി അടിച്ച് പരത്തിയത് ചൂടാക്കി പൊള്ളി ക്കുന്നത് സഹിക്കേണ്ടിവരും. അമ്പതും അറുപതും വർഷം ബിസിനസ്
നടത്തി ഒരൊറ്റ കൊല്ലവും സകാത് കൊടുക്കാതെ മരിച്ച് പോവുന്ന എത്രയെത്ര കച്ചവടക്കാരുണ്ട്. ഒരു കൊല്ലത്തിന്റെ പേരിൽ ഒരു കിലോ വെള്ളിയുടെ ചൂട് താങ്ങേണ്ടിവരുമ്പോൾ 50 കൊല്ലത്തേക്ക് 50 കിലോ വെള്ളി തച്ച് പരത്തിയത് സഹിക്കേണ്ടിവരില്ലേ? എത്ര ഗൗരവമാണി ശിക്ഷ? ടാറ്റാ, ബിർള, ബോംബെ ഡയിംഗ്, വിമൽ തുടങ്ങിയവരുടെ ഉടൽ അവരർഹിക്കുന്ന അനേകായിരം കിലോ വെള്ളിപ്പലക വെക്കാൻ മാത്രം വിസ്താരമുണ്ടാകുമോ എന്നൊരു സംശയം വന്നേക്കാം. എന്നാൽ ‘, മീറ്റർ വീതി അവരുടെ പുറം ഭാഗത്തിന് നൽകിയ അല്ലാഹുവിന് അതേ പുറത്തിന് 100 മീറ്റർ വീതി നൽകാൻ പ്രയാസമില്ല. ഇന്ന് കാണുന്ന നെറ്റിയല്ല അന്ന് അത്തരക്കാർക്കുണ്ടാവുക. ഒരു റെയിൽ വെസ്റേറഷ ന്റെ നീളമുളള നെറ്റി നേഷനൽ ഹൈവേയുടെ നീട്ടമുള്ള കാൽ, ഹിമാലയവണ്ണമുള്ള അരക്കെട്ട് ഇങ്ങിനെ പോവുന്ന രൂപമാറ്റം.

ഇടത്തരം വ്യാപാരികൾ അവർക്കനുസരിച്ച് വലിപ്പം വെക്കും. പലകപാ ളികൾ തണുക്കുമ്പോൾ വീണ്ടും നരകത്തിലിട്ട് ചൂടാക്കിക്കൊണ്ട് വരും. ആ തിയ്യ് ഇവിടുത്തെ തിയ്യിനേക്കാൾ 69 ഇരട്ടി ചൂടാണ് താനും. “നരക തിയ്യിലിട്ട് അവയെ ചൂടാക്കുന്ന ദിനം! എന്നിട്ട് അവരുടെ നെറ്റിത്തടങ്ങളും പാർശ്വങ്ങളും അവകൊണ്ട് ചൂട് വെക്കപ്പെടുകയും ചെയ്യുന്നു!” (ഖുർ ആൻ) ഹാ! എന്തൊരു ശിക്ഷ!! “അവർ എന്തുകൊണ്ട് ലുബ്ധത കാണി ച്ചുവോ അവയത്രയും അവരെ മാലയണിയിക്കപ്പെടും.” (ഖുർആൻ), ഇത് ശിക്ഷയുടെ മറെറാരു രൂപമാണ്. സകാത് മുതൽ പാമ്പായി രൂപം മാറുന്നതാണിവിടെ പരാമർശിക്കുന്നത്. നെല്ലിൻ ചാക്കിനും പാസാവാം. എന്നിട്ട് ആ പാമ്പുകൾ പ്രമാണിയുടെ കഴുത്തിൽ കയറി നൃത്തമാടുന്നു, കടിയ്ക്കുന്നു. “ഞാൻ നിന്റെ ബേങ്ക് ബാലൻസ് ആണ്” എന്നു പറഞ്ഞു പരിഹസിക്കുന്നു.