മാളിയേക്കൽ സുലൈമാൻ സഖാഫി

“സത്യ നിഷേധത്തിനും മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ വേണ്ടിയും മുമ്പ് തന്നെ അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്തവർക്ക് താവളം ഉണ്ടാക്കിക്കൊടുക്കുവാൻ വേണ്ടിയും ഒരു ദ്രോഹപള്ളിയുണ്ടാക്കിയവരും അവരുടെ (മുനാഫിഖുകൾ) കൂട്ടത്തിലുണ്ട്. ഞങ്ങൾ നല്ലതല്ലാതെ (ഇസ്ലാഹ്)ഒന്നും ഉപദേശി ച്ചിട്ടില്ല എന്ന് അവർ ആണയിട്ടു പറയുകയും ചെയ്യുന്നു. തീർച്ചയായും അവർ കള്ളും പറയുക തന്നെയാണെന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു

• “നബിയേ തങ്ങൾ ഒരിക്കലും അതിൽ (കപടന്മാരുടെ പള്ളിയിൽ) നിസ്കരിക്ക രുത്. ആദ്യ ദിവസം മുതൽക്ക് തന്നെ ഭക്തിയിൻമേൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളി യാണ് തങ്ങൾക്ക് നിസ്ക്കരിക്കുവാൻ ഏറ്റവും ബന്ധപ്പെട്ടത്. ശുദ്ധി കൈവരിക്കാൻ ഇഷ്ടപ്പെടുന്ന ചില പുരുഷന്മാർ ആ പള്ളിയിലുണ്ട്. ശുദ്ധി കൈവരിക്കുന്നതുവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. (സൂറത്തൗബ: 108)

മദീന പ്രവേശനത്തിന് ശേഷം നബി (സ) നിർമ്മിച്ച പള്ളി മുസ്ലിം ഐക്യത്തിന്റെ പ്രതീകമായി, മുസ്ലിംകളുടെ കേന്ദ്രവും ആരാധനാലയവുമായി നിലവിലുണ്ടായിരുന്നു. ആരാധനാ കർമ്മങ്ങൾക്കും സംസ്കരണ പ്രവർത്തനങ്ങൾക്കും നബി(സ) നേരിട്ട് നേതൃത്വം വഹിച്ച് വരികയും ചെയ്തു. അപ്പോഴാണ് സമാന്തര പ്രവർത്തനങ്ങൾ തല പൊക്കിയത്. ഒരു പള്ളിയിലൂടെയായിരുന്നു തുടക്കം. മുസ്ലിംകളെ ഭിന്നിപ്പിക്കാൻ തു ക്കൾ എന്നും സ്വീകരിച്ചിരുന്ന ശൈലിയായിരുന്നു ഇത്. പള്ളി നിർമ്മാണത്തിന് മദീ നയിലെ കപട വിശ്വാസികൾ നേതൃത്വം നൽകി. നിർമ്മാണാനന്തരം ഉദ്ഘാടനത്തിന് നബി(സ)ക്ഷണിക്കപ്പെട്ടു. ഈ ക്ഷണം നിരസിച്ചു കൊണ്ടും കപടൻമാരുടെ മനക്കോ ട്ടകൾ അടച്ചു തകർത്തു കൊണ്ടും തൗബസൂറത്തിലെ 108-ാം സൂക്തം. അവതരി പ്പിച്ചു. പള്ളിയുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ നിലപാട് അർത്ഥശങ്കക്ക് വക നൽകാതെ വ്യക്തമാക്കുകയാണ് ഈ സൂക്തത്തിലൂടെ ഖുർആൻ ചെയ്യുന്നത്.
കപട വിശ്വാസികളുടെ സമാന്തര മസ്ജിദിൽ നിസ്കരിക്കരുതെന്ന് ഖുർആൻ പ്രവാ ചകരെ ഉപദേശിക്കുന്നു. എങ്കിൽ എവിടെ നിസ്കരിക്കണമെന്ന് പ്രസക്തമായ ചോദ്യ ത്തിന് ഉത്തരം നൽകുകയാണ് തുടർന്ന് ഖുർആൻ ചെയ്യുന്നത്.
ഭിന്നിപ്പോ ശിഥിലീകരണമോ ലക്ഷ്യമാക്കതെ തലയ്ക്ക് വേണ്ടി മാത്രം നിർമ്മി തമായ മസ്ജിദുകളിൽ നിസ്ക്കരിക്കണം. മുസ്ലിംകളുടെ ആരാധനകൾക്ക് അർഹം അത്തരം പള്ളികളാണ്. ഇവിടെ ഒരു സംശയമുയരാം. കെട്ടിടമുണ്ട് അവയ്ക്ക് പള്ളിയെന്ന് പേര് നൽകിയാൽ അത് തഖ്‌വക്ക് വേണ്ടിയുള്ള നിർമ്മാ മാകുമോ ? അങ്ങനെയെങ്കിൽ കപടന്മാർക്ക് ഇങ്ങനെ അവകാശപ്പെടുന്നതിൽ തടസ്സമില്ലല്ലോ ?

ഈ ആശങ്കയും തുടർന്നുള്ള വിശദീകരണത്തിലൂടെ ഖുർആൻ ദൂരീകരിക്കുന്നു. തഖ്‌വക്ക് വേണ്ടി നിർമ്മിതമായ പള്ളികളിൽ ആരാധനക്കായി എത്തുക പുരുഷന്മാരായിരിക്കും. എല്ലാം ഇപ്പോൾ വ്യക്തമായി. പഴുതുകളെല്ലാം ഇതോടെ അടഞ്ഞു. പള്ളി പ്രവേശന വാദികൾക്ക് ഖുർആനിന് മുമ്പിൽ ഇനി വായടക്കാം.
വിശ്രുതമായ ഖുർആൻ വ്യാഖ്യാതാക്കൾക്ക് ഉദ്യത സൂക്തത്തിന് നൽകുന്ന വിശദീകരണം മേൽ വിവരണം കൂടുതൽ തെളിയിക്കുന്നതാണ്. ഖുർആൻ വ്യാഖ്യാ താക്കളും സ്ത്രീ പള്ളി പ്രവേശവ വാദികളുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നു.
സൂറ: അനൂറിൽ അല്ലാഹു പറയുന്നു : “അല്ലാഹുവിന്റെ നാമം ഉയർത്തപ്പെടാനും സ്മരിക്കപ്പെടാനും (അല്ലാഹു) ഉത്തരവ് നൽകിയിട്ടുള്ള ചില പള്ളികൾ, അവയിന് രാവിലെയും സന്ധ്യാ സമയങ്ങളിലും ചില പുരുഷന്മാർ അല്ലാഹുവിനെ ആരാധിച്ച കൊണ്ടിരിക്കുന്നു.

“അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്നും നിസ്കാരം മുറപോലെ നിർവ്വഹിക്ക ന്നതിൽ നിന്നും കച്ചവടമോ, ക്രിയവിക്രയമോ അവരുടെ ശ്രദ്ധ തിരിച്ച് വിടുന്നില്ല ഹൃദയങ്ങളും കണ്ണുകളും പിടക്കുന്ന ഒരു ദിവസത്തെ അവർ ഭയപ്പെടുന്നു. (അന്നൂർ 36, 37)

വിഷയം കൂടുതൽ അനാവരണം ചെയ്യപ്പെടുകയാണ്. പൊതുരംഗ പ്രവേശവും പരപുരുഷ സമ്പർക്കവും ആവശ്യമാകുന്ന ബിസിനസ്, സ്ത്രീകൾക്ക് ഇസ്ലാം അനു വദിക്കുന്നില്ല. പുരുഷൻമാർക്ക് വിരോധമില്ല താനും. ഇതുകൊണ്ടാണ് പള്ളിയും ആരാധനയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ഖുർആനിക സൂക്തത്തിൽ തിജാറത്ത്) ബിസിനസ്, കടന്നുവരാൻ കാരണം, സ്ത്രീകൾക്ക് അനുവദിക്കപ്പെടാത്ത ക്രയവിക്രയങ്ങ ളാണ് ഖുർആൻ വ്യാഖ്യാനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ഖുർആൻ സൂക്തം നിഷ്പക്ഷമായി വിലയിരുത്തുക. പള്ളിയിലെത്തി ആരാധന കൾ നിർവ്വഹിക്കേണ്ടത് പുരുഷൻമാരാണെന്നും, സ്ത്രീകൾക്ക് ജമാഅത്ത്, ബിസിനസുകളുമായി ഈ രൂപത്തിൽ ബന്ധപ്പെടേണ്ടവരെല്ലന്നും വ്യക്തമാകും. വീട്ടിൽ വെച്ചുള്ള ജമാഅത്തോ വീട്ടിൽ വെച്ച് നിയന്ത്രിക്കുന്ന ബിസിനസോ ഈ സൂക്തം വിലക്കുന്നില്ല. രംഗപ്രവേശനമാണ് പ്രധാനം. അത് പള്ളിയിലേക്കായാലും ബിസിന സ്സിലേക്കായാലും ദൂഷണമല്ലെന്ന് ഖുർആൻ താക്കീത് ചെയ്യുന്നു. ഇത്രയും കാര്യങ്ങൾ ഖുർആൻ വ്യാഖ്യാതാക്കാൾ വ്യക്തമാക്കുന്നതായി പറഞ്ഞു വല്ലോ ? ഏതാനും വ്യാഖ്യാനങ്ങൾ കാണുക;

ഇമാം റാസി(റ) എഴുതുന്നു. (പള്ളിയെ സംബന്ധിച്ച് ഖുർആൻ) സൂക്തത്തിൽപുരുഷന്മാർ എടുത്തു പറയപ്പെടാൻ കാരണം സ്ത്രീകൾ ബിസിനസോ പള്ളിയിലെ ജമാഅത്തോ നടത്തേണ്ടവരല്ലെന്നതിനാലാണ്. തഫ്സീറുൽ കബീർ വാ 5, പേ 24,
ഇസ്മാഈൽ ഹിഖി (റ) ഇത് ഒന്ന് കൂടി വ്യക്തമാക്കുന്നു. അദ്ദേഹം എഴുതി ‘പള്ളിയെ സംബന്ധിച്ച ഖുർആനിക സൂക്തത്തിൽ പുരുഷൻ മാത്രം പരാമർശിക്കപ്പടാൻ കാരണം പള്ളിയിലുള്ള ജമാഅത്തോ ജുമുഅയോ സ്ത്രീകൾക്ക് ബാധകമല്ലാ, അതിനാലാകുന്നു. റൂഹുൽ ബയാൻ വാ : 6, 1 161

ജുമുഅ ജമാഅത്തുകൾ സ്ത്രീകൾക്ക് ബാധകമല്ലാത്തതിനാലാണ്. പള്ളിയെ സംബന്ധിച്ച പരാമർശത്തിൽ സ്ത്രീകൾ ഒഴിവാക്കപ്പെടാൻ കാരണം, തിസിൽ

പുരുഷന്മാരുടെ സവിശേഷതയാണ് ജുമുഅ ജമാഅത്തുകൾക്ക് പള്ളിയിൽ സന്നി ഹിതരാകൽ ” ഇതാണ് ഖുർആൻ അവരെ പ്രത്യേകം എടുത്തു പറയാൻ കാരണം'(തഫ്‌സീറുസാവീ വാ 3 page 141

“ജുമുഅ ജമാഅത്തുമായി ബന്ധപ്പെട്ടവർ പുരുഷന്മാരായതിനാലാണ് ഖുർആൻ അവരെ പ്രത്യേകം എടുത്തു പറയാൻ കാരണം.” റൂഹുൽ മആനി വാ: 18 പേ: 177

സ്ത്രീകൾക്ക് പള്ളിയിലെ ജുജുമുഅ ജമാഅത്തുകളിൽ പുണ്യമില്ല. നിസ്ക്കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കുകയാണ് അവർക്ക് ഏറ്റവും പ്രതിഫലാർഹം. ഇതാണ് ഖുർ ആനിൽ പുരുഷന്മാർ പ്രത്യേകം എടുത്തു പറയാൻ കാരണം. തഫ് സീർ ഇബ്ൻ കസീർ 3/306
ഖുർആൻ വ്യാഖ്യാതാക്കെളെല്ലാം ഈ നയമാണ് സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ ഉദ്ധരണികൾ നൽകി വിരസത സൃഷ്ടിക്കേണ്ടതില്ല.
അവ്യക്തതകളുടെ എല്ലാ പഴുതുകളും അടച്ച് കൊണ്ടാണ് ഖുർആൻ പണ്ഡിത ന്മാർ മേൽ സൂക്തങ്ങൾ വിശദീകരിക്കുന്നത്. എല്ലാ ദുർവ്യാഖ്യാനങ്ങളും ഇതോടെ നിഷ്പ്രഭമാവുകയാണ്.

ഇവിടെ സാധാരണ ഉയർന്ന് കേൾക്കാറുള്ള ഒരു സംശയമുണ്ട്. “രിജാലുൻ’ എന്ന അറബി സംജ്ഞക്ക് പുരുഷന്മാർ എന്നാണോ അർത്ഥം നൽകേണ്ടത് ? “ആളുകൾ എന്ന അർത്ഥ കൽപ്പന നടത്തിയാൽ സ്ത്രീകളെ കൂടി ഉൾപ്പെടുത്താമല്ലോ ? ഇതാണ് സംശയത്തിന്റെ പൊരുൾ, ഇതിന്റെ മറുപടിയാണ് ഖുർആൻ വ്യാഖ്യാതാക്കൾ നൽകി യത്. “രിജാലുൻ’ എന്ന അറബി പദം രണ്ടർത്ഥത്തിലും ഖുർആൻ പ്രയോഗിച്ചിട്ടുണ്ട്. ഓരോ പ്രയോഗത്തിലും ഏത് അർത്ഥം കൽപ്പക്കണമെന്ന് ഖുർആൻ വ്യാഖ്യാതാ ക്കൾ വിശദീകരിക്കുകയും ചെയ്യുന്നു. ഇത് ഖുർആനിന്റെയും സുന്നത്തിന്റെയും അടി സ്ഥാനത്തിലുള്ള വ്യാഖ്യാനമാണ് താനും. അത് അംഗീ കരിക്കാൻ ബാധ്യസ്ഥരാണ് നാം.

ഇപ്പോൾ ഇത്രയും കാര്യങ്ങൾ വ്യക്തമായി. സ്ത്രീ പള്ളി പ്രവേശനം അനിസ്ലാമികമാണ്. ഖുർആൻ അതിനെ എതിർക്കുന്നു. എതിർപ്പ് ഖുർആൻ പണ്ഡിതന്മാർ അവരുടെ വ്യാഖ്യാനത്തിലൂടെ സമർത്ഥിക്കുന്നു. ഖുർആൻ സൂക്തങ്ങളുടെ ആശയം മറ്റൊന്നായി വ്യാഖ്യാനിക്കാൻ അവർ മുതിരുന്നില്ല.

സ്ത്രീ പള്ളി പ്രവേശനം പുണ്യമാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ വി ക്കുന്നത്. എന്നാൽ നബി(സ) ഈ വാദത്തെ നഖശിഖാന്തം എതിർക്കുന്ന സ്ത്രീകൾക്ക് പള്ളിയിൽ പോയി ആരാധന നടത്തുന്നതിൽ പുണ്യമുണ്ടെന്ന് പറയ കയോ, അതിനായി അവരെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഒരു വാചകമെങ്കിലും പ്രവാചകർ (സ) പറഞ്ഞിട്ടില്ല. പുരുഷന്മാരുടെ കാര്യം വ്യത്യസ്ഥമാണ്. പള്ളിയിലെ ത്താൻ താമസിക്കുന്ന പുരുഷന്മാർക്കെതിരെ നബി(സ) ക്ഷോഭത്തോടെ സംസാരിച്ചി ട്ടുണ്ട്. ചിലപ്പോൾ അത് ഒരു പൊട്ടിത്തെറിയുടെ വക്ക് വരെ എത്തിയതായി ഹദീസ കൾ സൂചിപ്പിക്കുന്നു.

ഇബ്നു മസ്ഊദ് (റ)നിന്ന് ഇമാം മുസ്ലിം (റ) നിവേദനം “ജുമുഅക്ക് വരാൻ താമസിക്കുന്ന ഒരു വിഭാഗത്തെ സംബന്ധിച്ച് നബി(സ) ഇപ്രകാരം പറഞ്ഞു. ജന ങ്ങൾക്ക് ഇമാമായി നിസ്ക്കരിക്കാൻ ഒരു വ്യക്തിയോട് കൽപ്പിക്കണമെന്ന് ഞാൻ വിചാ രിക്കുന്നു.’ ശേഷം ജുമുഅയിൽ നിന്ന് പിന്തിരിയുന്ന പുരുഷന്മാരോടെ മേൽ അവ രുടെ വീടുകൾ കത്തിച്ചു കളയുവാനും ഞാൻ വിചാരിച്ചു. സ്വഹീഹു മുസ്ലിം വാ Gal: 18

അബൂഹുറൈറ (റ) നിന്ന് നിവേദനം : നബി (സ) ഇപ്രകാരം പറഞ്ഞു : വീടുക ളിൽ സ്ത്രീകളും കുട്ടികളും ഇല്ലായിരുന്നുവെങ്കിൽ എന്റെ യുവാക്കളോട് വീടുകൾ കരിച്ച് കളയുവാൻ ഞാൻ കൽപ്പിക്കുമായിരുന്നു. സുനനു അഹ്മദ്.

ജമാഅത്തിൽ സന്നിഹിതരാകുന്നതിൽ അലസത കാണിക്കുന്ന പുരുഷന്മാരെ താക്കീത് ചെയ്യുകയാണ് നബി(സ) ചെയ്യുന്നത്. സംഘടിത നിസ്ക്കാരം പുരുഷന്മാർക്ക് പുണ്യമുള്ളതാണ്. ഈ പുണ്യത്തെ അവഗണിക്കുന്നവർക്കെതിരെ കത്തിക്കയറുന്ന പ്രവാചകർ (സ) സ്ത്രീകളെ ഒഴിവാക്കുന്നു. അവർ വീട്ടിലുള്ള കാരണത്താൽ പുരു ഷന്മാർ കൂടി ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതായി വിശദീകരിക്കുന്നു. നിഷ്പക്ഷമ തികൾക്ക് ഇത് മനസ്സിലാകും. മറിച്ചുള്ള ഏത് വിശദീകരണവും ജൂതായിസമായിരിക്കും.

സ്ത്രീകൾ വീട് വിട്ട് പുറത്തിറങ്ങുന്നതിനെ നബി(സ)കർശനമായി വിലക്കുന്നു. ഇബ്നു ഖുസൈമ(റ) ഇബ്നു മസ്ഊദിൽ നിന്ന് തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്യുന്ന ക. നബി (സ) പറഞ്ഞു : “സ്ത്രീ നിശ്ചയം നഗ്നതയാണ്. അവൾ പുറത്തിറങ്ങിയാൽ പിശാച് അവളിലേക്ക് പ്രത്യക്ഷപ്പെടും. അവൾ റബ്ബുമായി ഏറ്റവും അടുക്കുന്ന സമയം വീടിന്റെ അന്തർഭാഗത്ത് അവളാകുമ്പോഴാണ് സ്വഹീഹു ഇബ്നു ഖുസൈമ: വാ: 3, പേ. 93

ഇതേ ആശയം മറ്റൊരു രൂപത്തിൽ നബി(സ) വ്യക്തമാക്കുന്നതിപ്രകാരമാണ്. “സ്ത്രീ നഗ്നതയാണ് അവൾ പുറത്തിറങ്ങിയാൽ പിശാച് അവൾക്ക് പ്രത്യക്ഷപ്പെടും. വീടിന്റെ അന്തർഭാഗത്ത് അവൾ ആകുന്നതിനേക്കാൾ അല്ലാഹുവിലേക്ക് അവൾ അടു ക്കുന്ന ഒരു സന്ദർഭവുമില്ല. സ്വഹീഹ് വാ: 3, പേ. 93.

ഇമാം ത്വബ്റാനി (റ) തന്റെ കബീറിൽ റിപ്പോർട്ട് ചെയ്യുന്ന ഹദീസ് കൂടുതൽ വ്യക്തമാണ് . ഉമ്മു സലമ (റ) യിൽ നിന്നാണ് നിവേദനം. നബി(സ) ഇപ്രകാരം പറഞ്ഞു : “സ്ത്രീകളുടെ പള്ളികളിൽ ഏറ്റവും ഉത്തമം അവരുടെ വീടുകളുടെ അന്തർഭാഗമാകുന്നു. മജ് മഉസാവായിദ് വാ: 2, പേ: 35ൽ ഇമാം ഹൈസമി (റ) ഇതുദ്ദരിച്ചിരിക്കുന്നു. ഇബ്ൻ ഖുസൈമ 3/ 92) ഹാകിം മുസ്തദ്റക് 6/ 297) ഇമാം സുയൂഥി (അദുർറുൽ മൻസൂർ വാ 52) ഹാഫിള് അബൂയഅറ്റ്ലാ (റ) (മജ്മഉസ്സവാ ഇദ് വാ: 1, പേ: 33) ഈ ഹദീസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതോടെ ഹദീസ് അനിഷേ ധ്യമാകുന്നു. സ്ത്രീ പള്ളി പ്രവേശനം സുന്നത്താണെന്ന വിരുദ്ധ വാദം നിഷ്പ്രഭമാ

ഖുവൈല ബിൻത് യമാനി (റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം: അവർ പറയുന്നു. സ്ത്രീകളുടെ സംഘടിത നിസ്ക്കാരത്തിൽ യാതൊരു പുണ്യവുമില്ലെന്ന് നബി(സ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു’; മജ്മൂസ്സവാഇദ് വാ: 5, പേ: 195 നോക്കുക..

മദീനയിലെ നബി(സ)യുടെ പള്ളിക്ക് (മസ്ജിദുന്നബവി) ഏറെ പ്രത്യേകതകളുണ്ട്. ഇവിടെ വെച്ച് നിർവ്വഹിക്കപ്പെടുന്ന നിസ്കാരത്തിന് ആയിരം ഇരട്ടി പ്രതിഫലമാണ് ലഭിക്കുക. മറ്റു പള്ളികൾക്കില്ലാത്ത പവറാണിത്. വേറെയും പ്രത്യേകതകൾ കാണാം. ഇവിടെ ജമാഅത്തിന് നേതൃത്വം (ഇമാമത്ത്) നൽകുന്നതാണ്. നബി(സ)യാണ്

തുടർന്ന് നിസ്ക്കരിക്കുന്നത് പ്രവാചകശിഷ്യൻമാരാണ്. ആയിരത്തിൽ പരം മല ക്കുകൾ ഓരോ ജമാഅത്തിനുമായി ഇവിടെ സന്നിഹിതരാവുന്നു. എല്ലാം കൂടി പുണ്യ ങ്ങളുടെ സംഗമഭൂമിയാണിവിടം. ഇത് കൊണ്ടായിരിക്കാം സ്വഹാബി വനിതകളിൽ പലരും ഇവിടെ വെച്ച് നിസ്ക്കരിക്കുന്നതിന് അനുവാദം ചോദിച്ച് രംഗത്ത് വരാൻ കാരണം. ഇവരെ പക്ഷെ പ്രോത്സാഹിപ്പിക്കുകയല്ല എന്റെ പള്ളിയിലുള്ള നിസ്ക്കാര ത്തിന് ലഭിക്കുന്നതിലുപരി പുണ്യം നിങ്ങളുടെ വീട്ടിൽ വെച്ച് നിസ്ക്കരിക്കുന്നതിനാ ലാണ് ലഭിക്കുക എന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് നബി(സ) ചെയ്യുന്നത്. ചില ഹദീസുകൾ ഉദ്ധരിക്കാം.

അൻസ്വാരികളിൽ പ്രമുഖനായ അബ്ദുല്ലാഹിബ്നു സുബൈദ (റ) വിൽ നിന്ന് നിവേദനം: അബൂഹുമൈദിന്റെ ഭാര്യ നബി(സ)യെ സമീപിച്ച് ഇപ്രകാരം ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, അങ്ങയോടൊപ്പം നിസ്ക്കരിക്കാൻ ഞാനിഷ്ടപ്പെടുന്നു. നബി(സ) പറഞ്ഞു: “നിനക്ക് എന്റെ കൂടെ നിസ്കരിക്കാൻ താത്പര്യമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷെ, എന്റെ പള്ളിയിൽ വെച്ച് നിസ്കാരം നിർവ്വഹിക്കുന്നതി ലേറെ നിനക്ക് പുണ്യം ലഭിക്കുക നിന്റെ വീട്ടിൽ നിസ്ക്കരിക്കുമ്പോഴാണ്. അവിടെ വെച്ച് നിസ്ക്കരിക്കുന്നതിലുപരി പുണ്യമാണ് നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിസ്കരിച്ചാൽ ലഭിക്കുക. നിന്റെ വീടിന്റെ ഒരു നിശ്ചിത റൂമിൽ വെച്ച് നിസ്ക്കരിക്കു ന്നത് ഇതിലേറെ പുണ്യമായിരിക്കും. എല്ലാറ്റിനും മുപരി പുണ്യം ലഭിക്കുക.

പുണ്യം ലഭിക്കാൻ വ്യഭിചരിക്കാനോ അഴിഞ്ഞാടാനോ അല്ല- പള്ളി പ്രവേശനം ആവശ്യപ്പെട്ട സ്വഹാബി വനിതയോട് നബി(സ) ഉപദേശിക്കുകയാണിവിടെ പുണ്യം കരഗതമാക്കലാണ് ലക്ഷ്യമെങ്കിൽ, നിങ്ങൾക്ക് പള്ളികളേക്കാൾ പുണ്യം ലഭിക്കുക. വീട്ടിൽ വെച്ചാണെന്ന് പ്രവാചകൻ (സ) ഓർമ്മിപ്പിക്കുന്നു. ഈ ഉപദേശം അക്ഷരം പ്രതി മാനിക്കുകയാണ് സ്വഹാബി വനിത ചെയ്യുന്നത് ഹദീസിന്റെ റിപ്പോർട്ടർ തുടർന്ന് ഇത് വ്യക്തമാക്കുന്നത് കാണുക: ‘വീട്ടിൽ ഒരു പള്ളിയുണ്ടാക്കാൻ അവർ നിർദ്ദേ ശിച്ചു. അങ്ങനെ, വീടിന്റെ അന്തർഭാഗത്ത് ഏറ്റവും ഉരുൾ മുറ്റിയ സ്ഥലത്ത് അവർക്ക് വേണ്ടി മസ്ജിദ് നിർമ്മിക്കപ്പെട്ടു. മരണംവരെ അവിടെ വെച്ചായിരുന്നു അവർ നിസ്ക് രിച്ചിരുന്നത്. മുസ്നദ് അഹ്മദ് വാ: 6, പേ: 371 പുണ്യം തേടി പള്ളി തെണ്ടുന്ന മഹിള കൾക്ക് കനത്ത താക്കീതാണ് ഈ ഹദീസ്, നബി(സ) ഈ തെണ്ടൽ അനുവദിക്കു ന്നില്ല.

അബൂറാഫി ഈ (റ) നിന്ന് ഇബ്നു അസാകീർ(റ) നിവേദനം. നബി(സ) പ്രസംഗ വേളയിൽ ഇപ്രകാരം പ്രസ്താവിച്ചു. വലിയ അശുദ്ധിയുള്ളവരെ പള്ളിയിൽ താമസി പ്പിക്കരുതെന്നും സ്ത്രീകളെ പള്ളിയിലേക്ക് അടുപ്പിക്കരുതെന്നു മുസാനബി (അ)യോടും ഹാറൂൺ നബിയോടും അല്ലാഹു നിർദ്ദേശം നൽകി. എന്റെ പള്ളിയി ലേക്ക് സ്ത്രീകളെ അടുപ്പിക്കാൻ പോലും ഒരാൾക്ക് അനുവദനീയമല്ല. (ആശയ വിവർത്തനം) അബ്ദുർറുൽ മൻസൂർ വാ: 3,പേ: 314

എല്ലാ വിധ പള്ളി വാദികൾക്കും മതിയായ തിരസ്ക്കാരമാണ് നബി(സ) ഇവിടെ നടത്തിയിരിക്കുന്നത്. ഇത് സ്ത്രീ വിരോധമല്ല, ആദരവാണ്. ഇത് ഗ്രഹിക്കാൻ ശരാ ശരി ബുദ്ധി മതിയാകും.

എന്റെ പള്ളിയിൽ മസ്ജിദുന്നബവിയിൽ വെച്ചുള്ള ഒരു നിസ്ക്കാരം മറ്റു പള്ളിക ളിലുള്ള ആയിരം നിസ്ക്കാരത്തേക്കാൾ പുണ്യമുള്ളതാണെന്ന് നബി(സ) പ്രസ്താ വിച്ചിരിക്കുന്നു. എന്നാൽ ഈ പ്രസ്തവന് പോലും സ്ത്രീകൾക്ക് ബാധകമല്ലെന്ന് പണ്ഡതന്മാർ പറയുന്നു. സ്വഹീഹു ഇബ്നു ഖുസൈമ വാ 3, പേ. 94 നോക്കുക

വലിയ പുണ്യമാണ് മസ്ജുദുന്നബിവിക്ക് പക്ഷെ, അവിടെയും സ്ത്രീ വരേണ്ടതി ല്ലെന്ന് പറയുക വഴി അവർക്ക് പുണ്യം വിലക്കുകയല്ല ഇസ്ലാം ചെയ്യുന്നത്. പ്രത്യക ഇതിലുപരി പണ്യം വീട്ടിൽ നിന്ന് തന്നെ ലഭിക്കുമെന്ന പ്രസ്താവന വഴി അവരുടെ സ്ഥാനം ഉയർത്തിക്കാട്ടുകയാണ്. അധ്വാനിക്കാതെ പ്രതിഫലം തരാമെന്ന് പറയുന്നത് സ്ത്രീകളോടുള്ള വെറുപ്പുകൊണ്ടാകുമോ? തീർച്ചയായും അല്ല, അംഗീകാരമാണത്.

അൻസ്വാരി വനിത അസ്മാഅ് ബിൻത് യസീദ്ദി (റ)യിൽ നിന്ന് ഇമാം ബൈഹഖി (റ) റിപ്പോർട്ട് ചെയ്യുന്നു. അസ്മാഅ് (റ) നബിയെ സമീപിച്ചു പ്രവാചകൻ (സ) സ്വഹാ ബിമാർക്കിടയിൽ ഇരിക്കുകയായിരുന്നു. ഉപചാര പദങ്ങൾക്ക് ശേഷം അവർ പറഞ്ഞു

ഒരു വിഭാഗം സ്ത്രീകളുടെ പ്രതിനിധിയാണ് ഞാൻ അടിയിലേക്ക് വന്നിരിക്കുന്നത്. എന്റെ യാത്ര സംബന്ധിച്ച് വിവരമുള്ള എല്ലാ സ്ത്രീകളും എന്റെ അഭിപ്രായമുള്ളവ രാണ് സത്യപൂർണ്ണമായ മതവുമായി അങ്ങ് നിയോഗിക്കപ്പെട്ടിരിക്കുന്നത് സ്ത്രീ പുരുഷ സമൂഹത്തിനാകെയുമാണ്. ഞങ്ങൾ അങ്ങനെയും അങ്ങയെ നിയോഗിച്ച് അല്ലാഹു വിനേയും വിശ്വസിച്ചിരിക്കുന്നു.

ഞങ്ങൾ സ്ത്രീ സമൂഹം വീടിന്റെ നാല് കെട്ടിനകത്ത് തടയപ്പെട്ടിരിക്കുകയാണ്, നിങ്ങളു (പുരുഷൻമാർ)ടെ വികാര പൂർത്തികരണത്തിനും നിങ്ങളുടെ സന്താനങ്ങളെ ഗർഭം ധരിക്കുവാനുമായി നിങ്ങൾ പുരുഷവിഭാഗം, ജുമുന്നു. ജമാഅത്ത്, രോഗ സന്ദർശനം, ജനാസ സന്ദർശനം, സുന്നത്തായ ഹജ്ജുകൾ, എല്ലാറ്റിനുമുപരി അല്ലാ ഹുവിന്റെ മാർഗ്ഗത്തലൂടെയുടെയുള്ള യുദ്ധം എന്നീ ആരാധനകൾക്കൊണ്ട് തങ്ങള ക്കാൾ ചൂണ്യം സമ്പാദിക്കുന്നവരാണ്. ഈ പുണ്യം ഞങ്ങൾക്ക് നഷ്ടപ്പെടുന്നു. നിങ്ങളിൽപ്പെട്ട ഒരാൾ ഹജ്ജിനോ ഉംറക്കോ യുദ്ധത്തിനോ പുറപ്പെട്ടാൽ നിങ്ങളുടെ സമ്പത്ത്, ഞങ്ങൾ സംരക്ഷിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങൾ തുന്നിവൃത്തിയാക്കുന്നു. നിങ്ങളുടെ സന്താനങ്ങളെ ഞങ്ങൾ പോറ്റുന്നു എങ്കിൽ ഈ പ്രതിഫലത്തിൽ ഞങ്ങൾ സ്ത്രീകളെക്കൂടി ഉൾപ്പെടുത്തിക്കൂടെ ?

‘ നബി(സ) അവിടുത്തെ സ്വഹാബിമാരിലേക്ക് തിരിഞ്ഞ് നോക്കി ഇപ്രകാരം ചോദിച്ചു. മതപരമായ വിഷയത്തിൽ ഇത്രയും താൽപര്യത്തോടെ സംസാരിക്കുന്ന സ്ത്രീകളെ നിങ്ങൾ കണ്ടിട്ടുണ്ടോ ? ഈ രൂപത്തിൽ ഒരു സ്ത്രീ ഉണ്ടാകുമെന്ന് ഞങ്ങൾ കരുതിയില്ല. സ്വഹാബത്ത് പ്രതിവചിച്ചു. പ്രവാചകർ (സ) ഈ സ്ത്രീയിലേക്ക് തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു. സഹോദരീ, നീ മടങ്ങിപ്പോവുക, നിനക്ക് പിന്നിലുള്ള സ്ത്രീകൾക്ക് വിവരം നൽകുക. വീട്ടിലിരുന്ന് ഭർത്താവിന് വഴിപ്പെട്ട് ജീവിക്കുന്നത് മേൽ ആരാധന കൾക്ക് തുല്യമാണ്. അതിന്റെ യെല്ലാം പ്രതിഫലം ഇതുകൊണ്ട് ലഭ്യമാകുന്നതാണ്. നബിയുടെ ഈ പ്രഖ്യാപനം കേട്ട സ്വഹാബി വനിത സന്തോഷാധിക്യത്താൽ തക്ബീർ ചൊല്ലിക്കൊണ്ട് കടന്നുപോയി. താരീഖു ഇബ്നി അസാകിർ വാ: 2, പേ. 338

ഇവിടെ ഇസ്ലാം സ്ത്രീകളെ അപമാനിക്കുകയാണോ ? അധ്വാനിക്കാതെ പ്രതിഫലം നൽകുമെന്ന് പറയുന്നത് അപമാനമായി സ്വഹാബി വനിതകൾ ഗ്രഹിച്ചിരുന്നുവെങ്കിൽ അവരെന്തിന് സന്തോഷപൂർവ്വം തക്ബീർ മുഴക്കണം. സ്ത്രീകൾ ജമാഅത്ത്,ജുമുഅ, യുദ്ധം, രോഗ സന്ദർശനം, ജനാസ സന്ദർശനം തുടങ്ങിയ കർമ്മങ്ങൾ
നബി(സ)യുടെ കാലത്ത് പോലും നടത്തിയിരുന്നില്ലെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.ഇതിൽ പരാതി പറഞ്ഞ സ്വഹാബി വനിതയോട് ഈ സമ്പ്രദായം തന്നെ തുടരണമെന്ന് പ്രവാചകർ (സ) നിർദ്ദേശിക്കുന്നു. ഇനി ദുർവ്യാഖ്യാനങ്ങൾക്ക് പഴുതില്ല.

നബി (സ)യിൽ നിന്ന് നേരിട്ട് ഇസ്ലാമിക നിയമങ്ങൾ പഠിക്കുന്നവരാണ്. സ്വഹാ ബികൾ എല്ലാം സംശയങ്ങളും അപ്പപ്പോൾ ദൂരീകരിക്കാനുള്ള സാഹചര്യവും അവർക്ക് ലഭ്യമായിരുന്നു. ദീൻ കാര്യങ്ങളിൽ അമിതമായ ആവേശമാണ് അവർ കാണിച്ചത് നബി(സ)യുടെ മുഖത്ത് നോക്കി ചോദിക്കാൻ നാണമുള്ള കാര്യങ്ങൾ പോലും ത പരമായി മനസ്സിലാക്കാൻ അവർ ശ്രമിക്കുമായിരുന്നു. ഇതുകൊണ്ടാണ് അവർ സത്യ ത്തിന്റെ സാക്ഷികളായത്. അവരെ അംഗീകരിച്ച് കൊണ്ട് ഖുർ ആൻ പ്രസ്താവനയി കിയത്, അവർ മാതൃകായോഗ്യരാണെന്ന് നബി(സ) പഠിപ്പിച്ചത്

നബി(സ)യോടൊപ്പം ജീവിച്ച സ്വഹാബിമാരും സ്ത്രീ പള്ളി പ്രവേശനവാദം അംഗീ കരിക്കുന്നില്ല. അവർ അൽപം വാശിയോടെ തന്നെ ഇതിനെ എതിർത്തിരുന്നു. എന്നാണ് ഇത് സംബന്ധിച്ച് പഠനങ്ങൾ വ്യക്തമാക്കുന്നത്. പ്രവാചക പത്നി ആഇശ (റ) യുടെ ഒരു പ്രസ്തവന് ഇവിടെ ശ്രദ്ധേയമാണ്. അവർ പറയുകയാണ്. സ്ത്രീകൾ നിർമ്മിച്ച് കൂട്ടിയ ചീത്ത പ്രവർത്തനങ്ങൾ നബി(സ) നേരിട്ടുരുന്നെങ്കിൽ ബനു ഇസ്റാഈൽ സ്ത്രീകൾ വിലക്കപ്പെട്ടത് പ്രകാരം പൂർണ്ണമായും ഇവർ വിലക്കപ്പെടുമായിരുന്നു ബുഖാരി വാ: 1, പേ: 140

നബി (സ)ക്ക് ശേഷം സ്ത്രീകളുടെ വഴി വിട്ട പ്രവർത്തനം കണ്ട് നോമ്പരപ്പെടു കയാണ് ആഇശ(റ) ചെയ്യുന്നത്. ഇത് നബി (സ)കണ്ടിരുന്നെങ്കിൽ തടയുമായിരുന്നു. വെന്ന പ്രസ്താവന ഞാൻ തടഞ്ഞുകൊള്ളുന്നുവെന്ന് ആഇശ(റ)യുടെ ഫത്വ കൂടി ഉൾക്കൊള്ളുന്നതാണ്.

ഇമാം തഖ് യുദ്ദീൻ മശ്ഖ് (റ) ഇത് വ്യക്തമാക്കിയതായി കാണാം. ‘ഉത്തമ നൂറ്റാണ്ടുകളിൽ പോലും ഇങ്ങനെയാണ് ആഇശ(റ) ഫത്‌വ നൽകുന്നത്. അപ്പോൾ നമ്മുടെ ഈ ചീത്ത കാലഘട്ടത്തിൽ എങ്ങനെയാണ് ഫത്‌വ നൽകേണ്ടത്. കിഫായതുൽ അഖ്യാർ വാ: 1, പേ: 95
ഇബ്നു മസ്ഊദ് (റ) ൽ നിന്ന് ഇബ്നു അബു ശൈബ (റ) നിവേദനം : അവർ പറഞ്ഞു “സ്ത്രീകളെ വീടുകളിൽ നിങ്ങൾ തടഞ്ഞ് വെയ്ക്കുക. നിശ്ചയം സ്ത്രീകൾ നഗ്നതയാണ്. അദ്ദുറൂൽ മൻസൂർ വാ: 5, പേ: 196
അബൂ അംരി നിശൈബാനി (റ) പറയുന്നതായി ഇബ്നു അബീശൈബ (റ) നിവേദനം: ‘അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ജുമുഅ ദിവസം പള്ളിയിൽ നിന്ന് സ്ത്രീകളെ എറിഞ്ഞ് ഓടിക്കുന്നതായി ഞാൻ കണ്ടു. മുസ്വന്നഫു ഇബ്നി അബി ശൈബ: വാ: 2,
മുസ്വന്നഫു അബ്ദിസാഖിൽ ഇതേ സംഭവം നിവേദനം ചെയ്യുന്നുണ്ട്. ഇബ്നു മസ്ഊദ് (റ) പറയുമായിരുന്നു. നിങ്ങൾ വീടുകളിൽ പോവുക അതാണ് നിങ്ങൾക്ക് me (വ :3, പേ: 173)

“പള്ളിയിൽ വെച്ചുള്ള ആരാധന നിങ്ങൾക്കുള്ളതല്ല’ സുനനുൽ ബൈഹാഖി വാ 3, പേ: 186.
“അല്ലാഹു പുറത്താക്കിയ സ്ഥലങ്ങളിൽ നിന്ന് നിങ്ങൾ സ്ത്രീകളെ പുറത്താക്കുക; മറ്റൊരു റിപ്പോർട്ട് അല്ലാഹു പിന്തിരിപ്പിച്ച സ്ഥലത്തേക്ക് സ്ത്രികളെ നിങ്ങൾ പിന്തി ചിപ്പി: ഇർറുൽ മൻസൂർ വാ: 1, പേ: 8, ഇബ്നു ഖുസൈമ(റ)യുടെ റിപ്പോർട്ടിൽ ഇപ്രകാരം കാണാം. അല്ലാഹു സ്ത്രീകളെ ആക്കിയ സ്ഥലത്തേക്ക് നിങ്ങൾ അവരെ പിന്തിരിപ്പിക്കുക സ്വഹീഹു ഇബ്നി ഖുസൈമ വാ: 3, പേ. 99

ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം ജുമുഅ ദിവസം പള്ളിയിൽ നിസ്ക്കാരം നിർവ്വഹിക്കുന്നത് സംബന്ധിച്ച് ഒരു സ്ത്രീ അവരോട് അന്വേഷണം നടത്തി. ഇബ്നു അബ്ബാസ് (റ) പറഞ്ഞു. “വീടിന്റെ അകത്തളത്തിലുള്ള നിസ്ക്കാരത്തേക്കാളും നിനക്ക് ശ്രേഷ്ഠമായത് മുസ്വന്നഫു ഇബ്നി അബീ ശൈബ വാ: 2, 384
അബുഹുറൈറ (റ)യിൽ നിന്ന് ഇബ്നു ജരീർ (റ) നിവേദനം അവർ പറഞ്ഞു: സ്ത്രീ വീടിന്റെ ഉള്ളിൽ നിസ്കരിക്കുന്നതിനാണ് ഏറ്റവും മഹത്തായ പ്രതിഫലം

ഉമ്മ നാഇലതി (റ)ൽ നിന്ന് ഇബ്നു അബീതം (റ) നിവേദനം അവർ പറഞ്ഞു. അബർസത്ത് (6) വീട്ടിൽ വന്നു. അടിമസ്ത്രീ വീട്ടിലുണ്ടായിരുന്നില്ല. അവർ പള്ളിയിൽ പോയിരിക്കുകയാണെന്ന് (മറ്റുള്ളവർ) പറഞ്ഞു. അവൾ മടങ്ങിവന്നപ്പോൾ അബൂബർസത് (റ) അവരോട് അട്ടഹസിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു. അല്ലാഹു സ്ത്രീകൾ പുറത്തിറങ്ങുന്നത് തടയുന്നു. വീട്ടിലിരിക്കുന്നമെന്നും ജനാസമയ പിന്തുട കയോ പള്ളിയിൽ പോവുകയോ ജുമുഅക്ക് സന്നിഹിതരാവുകയോ ചെയ്യരുതെന്ന് കൽപ്പിക്കുന്നു. അബ്ദുർറുൽ മൻസൂർ വാ 5, പേ: 195

അബൂ അംറ ബിൻ ശൈബാനി (റ) പറയുന്നു. ഇബ്നു മസ്ജിദ് (റ) അങ്ങേ അറ്റം സത്യം ചെയ്തു കൊണ്ട് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു വീട്ടിൽ വെച്ച് നിസ്കരിക്കുന്നതിനേക്കൾ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നിസ്ക്കാരവും ഒരു സ്ത്രീയും നിർവ്വഹിക്കുകയില്ല. ഹജ്ജിലും ഉംറയിലും ഒഴികെ. ഉംദതുൽ ഖാരി, വാ.6 പേ157,

ഇതോടെ സ്വഹാബത്തും ‘ദുഖുൽ’ വാദികൾക്കെതിരാണെന്ന് വ്യക്തമായി സ്ത്രീകളെ പള്ളിയിൽ നിന്ന് എറിഞ്ഞും അല്ലാതെയും അവർപിന്തിരിപ്പിക്കുന്നത് സ്ത്രീകളോടുള്ള ശത്രുത കൊണ്ടായിരുന്നില്ല. അങ്ങനെ ചിന്തിക്കുന്നത് പോലും ക്രൂരതയായിരിക്കും. സ്ത്രീ സമൂഹത്തിന്റെ ശാരീരികമായ സുരക്ഷയും മാനസികമായ ശാന്തിയും ഉറപ്പ് വരുത്തുകയായിരുന്നു. ഖുർ ആൻ വിധി നടപ്പിലാക്കുന്നതിലൂടെ അവർ ലക്ഷ്യമാക്കിയിരുന്നത്. മറിച്ചുള്ള ചിന്ത ഇസ്ലാമികമല്ല. ഒരിക്കലും

ഇമാം ശാഫിഈ (റ) എഴുതി “ജുമുഅക്കോ ജമാഅത്തിനോ വേണ്ടി ഒരു സ്ത്രീക്കും സമ്മതം നൽകാൻ പുരുഷന് അവകാശമില്ല. എന്ന വിഷയത്തിൽ ഒരു മുഫ്തിക്കും അഭിപ്രായ ഭിന്നതയുള്ളതായി ഞാൻ അറിഞ്ഞിട്ടില്ല. ഇഖ്തിലാഫുൽ ഹദീസ് (അൽ ഉമ്മ്) വാ: 1, പേ: 176

ഇബ്നു ഹജർ (റ) എഴുതുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കൽ സ്ത്രീക്ക് നിർബന്ധമാണ്. അവൾ വീട്ടിന്റെ അന്തർഭാഗത്താണ് നിലകൊള്ളേണ്ടത്. കാരണം അവൾ മുഴുവൻ നഗ്നതയാണ്. നഗ്നത മറയ്ക്കൽ നിർബന്ധമാണ് അൽ ഫതാ വൽ കുബ്റാ വാ 1, പേ: 202

ഇമാം തഖിയുദ്ദീനുദ്ദിമശ്ഖി (റ) എഴുതി “സ്ത്രീകളെ തടയണം’ എന്ന കാര്യ ത്തിൽ ലക്ഷ്യങ്ങളുടെ ബാഹ്യാർ ത്ഥങ്ങൾ പിടികൂടുന്നവരും ശരീഅത്തിന്റെ രഹസ്യ ങ്ങൾ മനസ്സിലാക്കാൻ മാത്രം ചരക്ക് കൈവശമില്ലാത്ത വിഡ്ഢികളുമല്ലാതെ സംശ യിക്കുകയില്ല. അതിനാൽ ഏറ്റവും ശരിയായിട്ടുള്ളത് സ്ത്രീ രംഗ പ്രവേശനം ഹറാമാ ണെന്ന് ഉറപ്പിച്ച് പറയലും അപ്രകാരം ഫത്‌വ നൽകലുമാണ് ഖിഫായതുൽ അഖ്യാർ വാ.1 പേ 195,

ഇത്രയും ഉദ്ധരിച്ച ശേഷം ഇബ്നു ഹജർ (റ)തന്റെ ഫതാവയിൽ ഇപ്രകാരം എഴുതി ഇതാണ് നമ്മുടെ (ശാഫിഈ മദ്ഹബിന്റെ ആകെത്തുക. ഇതിൽ വല്ലതും നിഷേധി ക്കുന്നത് സൂക്ഷിച്ചു കൊള്ളണം. ജഹാലത്ത് കൊണ്ട് വാചക കസർത്ത് നടത്തുന്ന തന്റെ വാചാലതയിൽ നീ വഞ്ചിതനായി പോകരുത്. അൽ ഫതാവൽ കുബ്റാ വ: 1,

പേ: 204 ശാ ഫിഈ മദ്ഹബ് പള്ളി പ്രവേശന വാദം അനുകൂലിക്കുന്നതായി ഒരു ദുഷ്പ്രചരണം ഇപ്പോൾ പ്രവേശന വാദികൾ നടത്തുന്നുണ്ട്. ഇത് ശാഫിഈ ഇമാ മിനെ അവഹേളിക്കാനുള്ള കരുതിക്കൂടിയുള്ള ശ്രമം എന്നതിലുപരി മറ്റൊന്നുമല്ല ശാഫിഈ കർമ്മ ശാസ്ത്രത്തിൽ നിന്നുള്ള ചില വാചകങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിക്കാനാണ് ഇവർ ശ്രമിക്കാറ്. ഇത് സംബന്ധിച്ച ഒരു പഠനം ഇവിടെ ഉദ്ദേശമില്ല. ചുരുക്കത്തിൽ ഇങ്ങിനെ പറയാം. പരപുരുഷന്മാ പങ്കെടുക്കുന്ന ജുമുഅ ജമാഅത്തുകളിൽ സ്ത്രീകൾ സന്നിഹിതരാകുന്നത് നിഷ് ദ്ധമാണെന്ന് എല്ലാ കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളും പറയുന്നു. മറിച്ചുള്ള പ്രചരണം ശാഫിഈ മദ്ഹബിനെ അവഹേളിക്കാനുള്ള ശ്രമമാണ്. ഇത് അപലപനീയവും വില പോവാത്തതുമാണ്.

പ്രവേശന വാദികളുടെ പുരാണങ്ങൾ കൂടിചേർത്ത് വായിക്കുന്നത് കൗതുകമാ യിരിക്കും. ഖുർആനും സുന്നത്തും അടിസ്ഥാമാക്കി ദീൻ നടത്തുന്നവരായി സ്വയം നടിക്കുന്ന ഇവർ ഓന്തിനെ നാണിപ്പിക്കുന്ന നിറമാറ്റമാണ്. പള്ളി പ്രവേശന വിഷയ ത്തിൽ പ്രകടിപ്പിക്കുന്നത്. ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളിൽ രംഗത്തു വന്ന വഹാബിസവും നാൽപതുകളിൽ രംഗത്തുവന്ന മൗദൂദിസവും സ്ത്രീ പള്ളി പ്രവേശനത്തിന് വേണ്ടി അക്കാലങ്ങളിൽ വാദിച്ചിരുന്നില്ല.
ഖുർആനും സുന്നത്തും അനുസരിച്ചായിരുന്നു. (?) അന്നത്തേയും ഇവരുടെ പ്രവർത്തനം

1950-ന് ശേഷം പ്രവേശന വാദികളുടെ പ്രാചീന നേതാവ് എം.സി. സി.അദ് മൗലവി രചിച്ച “മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ടോ ? എന്ന പുസ്തകത്തി ലൂടെ സ്ത്രീകൾക്ക് ജുമുഅയും ജമാഅത്തും നിർബന്ധമാണെന്ന് ഇവർ വാദിച്ചു. ഈ കാലങ്ങളിലാണ് ആദ്യമായി സ്ത്രീ ജുമുഅ: ആരംഭിക്കുന്നത്. മലപ്പുറം ജില്ല യിലെ ഒതായിയിലായിരുന്നു ഇത്.

സ്ത്രീകൾക്ക് ജുമുഅ നിർബന്ധമാണെന്ന് എം.സി.സി.യുടെ വിചിത്രമായ “ഫത്വ’ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ബിദ്അത്ത് കേന്ദ്രങ്ങളിൽ ആശയക്കുഴപ്പമായി. മറ്റൊരു പ്രാചീന നേതാവ് പ്രസ്ഥാനത്തിന്റെ മുഖപത്രത്തിലൂടെ എം.സി.സി. മൗല വിയെ കടിച്ചു കുടഞ്ഞുകൊണ്ട് രംഗത്തുവന്നു വെളിയങ്കോട് ഉമർ മൗലവിയായി രുന്നു അത്.

അദ്ദേഹം എഴുതി “സ്ത്രീകൾക്ക് ജുമുഅ നിർബന്ധമില്ല, എന്നൽ ഇസ്ലാമിക ലോകത്ത് ആർക്കും തന്നെ അഭിപ്രായ വ്യത്യാസമില്ലാത്ത വിഷയമാണ്. അൽ മനാർ 1953 5
“നബി (സ) സ്ത്രീകളെ പള്ളിയിലയക്കാൻ നിർബന്ധിച്ചു എന്നു പറയുന്നത് സത്യമല്ല” അൽ മനാർ 1953 മെയ് 3

ഉമർ മൗലവി തുടരുന്നു. “വളരെ പ്രതിബന്ധങ്ങളുളളവരാണവർ. ചിലപ്പോൾ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആർത്തവം ഉണ്ടായെന്ന് വരാം. അതു പള്ളിയിൽ വെച്ചായാൽ പള്ളി വൃത്തികേടാകുമെന്നത് മാത്രമല്ല നാണക്കേട് സഹി ക്കുവാൻ അവർക്കു കഴിയുകയില്ല. അവർ അത്രയും അബലകളും ചപലകളുമാണ് അൽ മനാർ 1953 ജൂൺ 20
സ്ത്രീ ജുമുഅ നിർബന്ധമാണെന്ന് അബൂബക്കർ (റ) 27 (6) തുടങ്ങിയവർ തായി വാദിച്ച എം.സി.സി മൗലവിയെ ഉൾ, ലവി കാണിക്കയറിയുന്നു. അയാൾ എഴുതുന്നത് കാണുക.

അബൂബക്കർ(റ) ഉമർ (റ) എന്നിവർ ഇങ്ങനെ അഭിപ്രായമുണ്ടെന്ന് മാലതി പറയുന്നത് അവാസ്തവമാകുന്നു. നമ്മുടെ എം.സി.സി. അല്ലാതെ ലോകമാരും ഇങ്ങനെ പറഞ്ഞിട്ടില്ല. ഏറ്റവും ആശ്ചര്യമായ ഒരു സംഗതി ഉണർത്തുവാനുണ്ട്. ഉമർ റിപെണ്ണുങ്ങൾ പള്ളിയിൽ പോയി പുരുഷൻമാരോടൊപ്പം സമ്മേളിക്കുന്നതിനെ ഇ ടുന്നില്ല എന്നും അവരെ കൂടുതൽ വെറുത്തിരുന്നു വെന്നും പറഞ്ഞുകൊണ്ടാണ് ൗലവി സാഹിബ് പ്രസ്തുത ലേഖനം ആരംഭിച്ചത്. പോരിയിൽ നിന്നുള്ള കൾ കൊണ്ട് അത് അദ്ദേഹം തെളിയിക്കുകയും ചെയ്തു. കുറച്ച് വരികൾക്ക് ശേഷം – മൗലവി പറയുന്നു പെണ്ണുങ്ങളെ പള്ളിയിൽ അയക്കൽ വാജിബാണെന്ന് ഉമർ (റ)ന്റെ അഭിപ്രായമെന്ന്, ഇതെന്തൊരു കഥയാണ് ? ആശ്ചര്യം. ഓരോന്ന് കെട്ടിപ്പറയാൻ ഒരു വിട്ടാൽ ഇങ്ങനെ തന്നെ യാണ്. അൽ മനാർ 1953 ജൂലൈ 5

സ്ത്രീകൾക്ക് ജുമുഅയും ജമാഅത്തും നിർബന്ധമാണെന്ന് വാദിച്ച എം.സി.സി. മൗലവിയെ കണക്കിന് കശക്കിയ ഉമർ മൗലവി സ്ത്രീകൾക്ക് മു സുന്നത്തു പോലുമില്ലെന്നാണ് പിന്നീട് പറയുന്നത്. ആ ഭാഗം കാണുക. : “ആക മാൽ ചില ഉലമാക്കളല്ല, സകല ഉലമാക്കളും സ്ത്രീകൾക്ക് ജുമുഅ നിർബന്ധി ല്ലെന്ന് വാദിച്ചവരായി തെളിഞ്ഞ് കഴിഞ്ഞു. സുന്നത്തുണ്ടെന്ന് ചില ഉലമാക്കൾ പറ ഞ്ഞുവെന്ന് മൗലവി (എം.സി.സി) വാദിക്കുന്നു. ഇമാമുകളുടെ കിതാബുകളിൽ നിന്ന് അത് തെളിയിച്ച് തരുവാൻ അദ്ദേഹത്തിന് സാധിക്കുമോ ? അൽ മനാർ 1953 മെയ് 20
953ൽ മുസ്ലിം സ്ത്രീകൾക്ക് ജുമുഅയോ ജമാഅത്തോ സുന്നത്തില്ലെന്ന് വാദിച്ച ഒമർ മൗലവി 1977ൽ ഇപ്രകാരം എഴുതി. മുസ്ലിം സ്ത്രീകൾക്ക് ജുമുഅയും ജമാ അത്തും അനുവദനീയവും സുന്നത്തുമാണെന്ന വിഷയത്തിൽ നാളിതുവരെ രണ്ടഭി പ്രായമുണ്ടായിരുന്നില്ല.’ സൽ സബീൽ 1977 ഡിസംബർ
ഖുർആനും സുന്നത്തും മാറിയോ, അതോ വഹാബിസം കാല് മാറിയോ ? നിഷ്പ ക്ഷമതികൾക്ക് പ്രവേശന വാദികളുടെ കൂടൊഴിയാൻ സമയമായി.
പ്രവേശന വാദികളിൽ മറ്റൊരു വിഭാഗമാണ് മൗദൂദികൾ. ഇവരുടെ പുരാണങ്ങൾ പരിശോധിക്കാം. സ്ത്രീകൾക്ക് അവരുടെ വീട്ടിൽ വെച്ച് നിസ്ക്കരിക്കലാണ് ഉത്തമം. അവർക്കതിലാണ് കൂടുതൽ പ്രതിഫലം. പ്രബോധനം ലക്കം 11, 1951 “സ്ത്രീകളുടെ ഉത്തമമായ പള്ളി അവരുടെ ഗൃഹാന്തർഭാഗമാണ്.” പ്രബോധനം പു 23, ല 1

നബിയുടെ പത്നിമാർ ഇഅതികാഫിരുന്നത് മസ്ജിദുന്ന ബവിയാലായിരുന്നില്ല. തങ്ങളുടെ മുറികളിലായിരുന്നു. തിരുമേനിയുടെ പത്നിമാരിൽ എല്ലാവരുടെയും മുറി കൾ മസിജിദുന്നബവിയുടെ പാർശ്വങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാവരുടെയും വാതിലുകൾ പള്ളിയിലേക്ക് തുറക്കുന്നതായിരുന്നു. നബി(സ) ഏത് പത്നിമാരോ , ടൊപ്പം താമസിച്ചാലും അവിടെ നിന്ന് നേരിട്ട് പള്ളിയിലേക്ക് പ്രവേശിക്കാമായിരുന്നു.

അതിനാൽ, നബി പത്നിമാർക്ക് പള്ളിയുടെ അകത്തേക്ക് വരേണ്ട ആവശ്യമുണ്ടാ യിരുന്നില്ല. അതുപോലെ സ്ത്രീകളുടെ ഇഅ്തികാഫ് പള്ളിയിലായിരിക്കുകയില്ല. വീടുകളിലായിരിക്കും. അങ്ങനെ നബി(സ)യുടെ പത്നിമാരും റംസാനിലെ അവ സാനത്തെ പത്തു നാളുകളിൽ താന്താങ്ങളുടെ മുറികളിൽ ഇഅ്തികാഫ് ഇരുന്നി രുന്നു. അബുൽ അഅ്ലാ മൗദൂദി – പ്രബോധനം : പുസ്തകം 20, 1986

മുജാഹിദുകളും ജമാഅത്തുകളും മത്സരിച്ച് നിറം മാറുന്നതാണ് ഇവിടെ കാണു ന്നത്. ഓന്തിനെ പരാജയപ്പെടുത്താനുള്ള ഈ മത്സരത്തിൽ നാം പങ്കാളികളാണോ? ഭക്ഷണം കഴിക്കുന്ന എല്ലാവരും അടിയന്തിരമായി ആലോചിക്കേണ്ട വിഷയമാണിത്.

www.islamkerala.com, cherumba@gmail.com, Mobile : 9400534861