പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ

റമളാനിൽ മാത്രമുള്ള സുന്നത്ത് നിസ്കാരമാണ് തറാവീഹ്, തറാവീഹ് തർഹത്’ന്റെ ബഹുവചനമാണ്. ഒരു പ്രാവശ്യം വിശ്രമിക്കുക എന്നതാണ് ഭാഷാർത്ഥം. ഈ നിസ്കാ രത്തിന്റെ നന്നാല് റകഅത്തുകൾക്കിടയിൽ അൽപ്പ സമയം വിശ്രമിക്കാറുണ്ടായിരു ന്നത് കൊണ്ടാണ് ഓരോ നന്നാല് റക്അത്തുകൾക്ക് തർവീഹത്ത് എന്ന് പേര് വെക്ക പ്പെട്ടത് (ഫത്ഹുൽ മുബി വാ: 2 പേ: 165 നോക്കുക)

തർവിഹത്തിന്റെ ബഹുവചനമായ തറാവീഹ് കൊണ്ടുള്ള നാമകരണം ഈ നിസ്കാ രത്തിൽ രണ്ടിൽ കൂടുതൽ തർവിഹത്തുകൾ ഉണ്ടെന്ന് വ്യക്തമാക്കുന്നു. അപ്പോൾ ചുരുങ്ങിയത് പന്ത്രണ്ട് റക്അത്തുകളെങ്കിലും വേണം. എട്ട് റക്അതുകാർക്ക് താ വീഹ് എന്ന നാമം ചെയ്യാൻ ന്യായമില്ല . മറിച്ച് “തർവിഹത്താനി’ എന്നായിരുന്നു പേര് പറയേണ്ടിയിരുന്നത്.

ഈ നിസ്കാരത്തിന് തറാവീഹ് എന്ന നാമം സ്വഹാബത്തിന്റെ കാലഘട്ടത്തിൽ തന്നെ അറിയപ്പെട്ടിരുന്നു. ഹി. പതിന്നാലിൽ റമളാൻ രാവുകളിൽ തറാവീഹ് നിസ്കാരം നിലനിർത്തുന്നതിന് വേണ്ടി ഉമർ (റ) ഉത്തരവിട്ടതായി ഇമാം മസ്ഊദി (റ) യുടെ മുഖറു ജുദ്ദഹബ് വാ : 2 പേ: 328ൽ പ്രസ്താവിച്ചിട്ടുണ്ട്.

ഇമാം അബുല്ലൈസുസ്സമർഖൻദി (റ) അലിയ്യുബ്നു അബീത്വാലിബിൽ നിന്ന് നിവേ ദനം “നിശ്ചയം ഉമർ (റ)ന്റെ ഒരു ഇമാമിന്റെ പിന്നിൽ ഒറ്റ ജമാഅത്തായി സംഘടിപ്പിച്ച ഈ തറാവീഹ് നിസ്കാരത്തിന് അവലംബം എന്നിൽ നിന്ന് കേട്ട ഹദീസായിരുന്നു. ഞാൻ നബി (സ)യിൽ നിന്ന് കേട്ടതാണ് പ്രസ്തുത ഹദീസ് (തൻബീഹുസ്സമർഖന്ദി Cal; 124)

സ്വഹാബത്തിന്റെ കാലത്ത് തന്നെ തറാവീഹ് എന്ന നാമം പ്രസിദ്ധമായിരുന്ന ന്നാണ് അലിയ്യുബ്നു അബീത്വാലിബ് (റ)ന്റെ ഈ വാക്ക് കുറിക്കുന്നത്. വഹാബി കൾ പക്ഷേ ഇവിടെ പുറം തിരിഞ്ഞു നിൽക്കുന്നു. ഇമാം ബുഖാരി (റ)യാണ് താ വീഹ് എന്ന പേര് കൊണ്ടുവന്നതെന്ന് ഇവർ ആരോപിക്കുന്നു. ഇമാം ഭുഖാരിക്കു ശേഷം പിൽക്കാല പണ്ഡിതന്മാരാണ് ഈ നാമകരണം ചെയ്തതെന്നാണ് മറ്റു ചിലരുടെ പക്ഷം. ഒരു വഹാബി എഴുതുന്നു “പരിശുദ്ധ ഖുർആനിലോ തിരുസുന്ന ത്തിലോ തറാവീഹെന്ന പദം പ്രയോഗിച്ചു കാണാത്തതിനാൽ ഈ പദപ്രയോഗം പിൽക്കാലത്ത് വന്നതാണെന്ന് അനുമാനിക്കാം. (അൽമനാർ പേ : 50, 1984 ജൂൺ)

റമളാനിൽ പ്രത്യേകമായൊരു നിസ്കാരമില്ലെന്ന് വരുത്തുന്നതിന് വേണ്ടി റമളാനിലും അല്ലാത്ത കാലങ്ങളിലും നബി (സ) പതിനൊന്ന് റക്അത്ത് നിസികരിച്ചുവെന്ന ഹദീസ് ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് വഹാബികൾ എഴുതുന്നു.

“രാത്രി നിസ്കരിക്കുന്ന നിസ്കാരമായതിനാൽ ഖിയാമുല്ലൈൽ എന്ന് പറയുന്നു. ഈ നിസ്കാരം ഉറങ്ങിയതിനു ശേഷം നിർവ്വഹിക്കുകയാണെങ്കിൽ തഹജ്ജുദ് എന്നും അവസാനം ഒറ്റയാക്കി നിർവ്വഹിക്കുന്നത് കൊണ്ട് വിത്റ് എന്നും റമളാൻ രാത്രികളിൽ നിർവ്വഹിക്കുന്നത് കൊണ്ട് ഖിയാമുറമളാൻ എന്നും വിശ്രമിക്കാൻ ഉള്ള ഇടവേള ഉള്ളത് കൊണ്ടും തറാവീഹ് എന്നും ഈ നിസ്കാരം പേരുകളിൽ വിളിക്കപ്പെടുന്നു ” (അൽമനാർ റമളാൻ സ്പെഷ്യൽ പതിപ്പ് പേ : 50, 1984 ജൂൺ

ന്റെ അതികരിൽ ഒരു പ്രത്യേക നിസ്കാരമില്ലെന്ന് ചുരുക്കം. ഈ വാദം ന കൾക്ക് സ്വീകാര്യമല്ല. വഹാബികളുടെ നേതാവ് ഇബനു തൈമിയ പോലും വി ക്കുന്നത് കാണുക. “എന്നാൽ തറാവീഹ് നിസ്കാരം ശറഇൽ പുതുതായി സങ്കല്പ പ്രസ്തുത നബി (സ) യുടെ വാക്ക് കൊണ്ടും പ്രവൃത്തികൊണ്ടും ന സുന്നത്താണ്. അവിടുന്നിപ്രകാരം പറഞ്ഞു. “നിശ്ചയം റദ്ദാൻ നോമ്പ് നി മേൽ ഫർളാക്കിയിരിക്കുന്നു റമളാന്റെ നിസ്കാരത്തെ ഞാൻ നിങ്ങൾക്ക് സസ ക്കുകയും ചെയ്യിക്കുന്നു (ഇഖ്തിളാഉസ്ലിമായിൽ മുസ്തഖീം പേ തൈമിയ ധരിച്ച ഈ ഹദീസ് അബു ഹുറൈറയിൽ നിന്നു ധാറുഖുന – നം ചെയ്തതായി ഇബ്നു അറബിയുടെ ശർഹുതിർമുദി വാ: 1, പേ: 2018 അതിന്റെ നിവേദക പരമ്പരയിലുള്ളവർ യോഗ്യരാണെന്ന് ഇമാം സുബ്കി (റ) 34 ഫതാവാ : വാ: 1, പേ: 158ൽ പ്രസ്താവിച്ചിട്ടുണ്ട്.

ഇത് പോലെ അബ്ദുറഹ്മാൻ (റ)വിൽ നിന്നു ഇബ്നു അബീ ശൈബ (റ) മുസന്നഫ് വാള്യം 2 പേജ് 392 ലും ഇബ്‌നു ഖുസൈമ (റ) സ്വഹീഹ് വാള്യം 3 പേജ് 335ലും നിവേദനം ചെയ്തിട്ടുണ്ട് . അഹ്മദ് ബ്നുഹമ്പൽ (റ) നിവേദനം ചെയ്തതായി നെയിലുൽ ഔത്വാർ വാ: 3 പേ: 53ലും നസാഇ (റ) നസാഇ (റ) ഇബ്നു മാജ(റ) ബൈഫിൽ തുടങ്ങിയവർ നിവേദനം ചെയ്തതായി അൽദൂർറുൽ മൻസൂർ വാ: 1, 184
സൽമാൻ(റ) (റ) വിൽ നിന്ന് നിവേദനം അവർ പറഞ്ഞു. “ശഅബാനിൽ നിന്നുള്ള അവസാനദിനത്തിൽ നബി (സ) ഞങ്ങളെ അഭിസംബോധന ചെയ്ത് ഇപ്രകാരം പറഞ്ഞു
“ജനങ്ങളെ നിശ്ചയം ഒരു മഹത്തായ മാസം കൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹി
ച്ചിരിക്കുന്നു. പുണ്യമേറിയ മാസമാണത്. ആയിരം മാസങ്ങളേക്കാൾ ഉത്തമമായൊരു രാത്രി പ്രസ്തുത മാസത്തിലുണ്ട്. ആ മാസത്തിൽ നോമ്പനുഷ്ഠിക്കൽ അല്ലാഹു നിർബ്ബ ന്ധമാക്കിയിരിക്കുന്നു. അതിന്റെ രാവുകളിൽ നിസ്കരിക്കുന്നത് സുന്നത്തുമാക്കിയിരി ക്കുന്നു. “ഈ ഹദീസ് സൽമാൻ (റ)വിൽ നിന്ന് ഇബ്നു ഖുസൈമ (റ) സ്വഹീഹ് – 3, പേ: 191ലും ഇമാം ബഗ്വി (റ) ആലിമുത്തൻസീൽ വാ. 1 പേ: 133ലും അബുലൈ സുസമർ ഖൻദി (റ) തൻബീഹ് പേ: 124ലും നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഹിബ്ബാൻ നിവേദനം ചെയ്തതായി അത്തർ ഗീബ് വാ: 1, പേ: 218 ലും ഇബ്നുന്നജ്ജാർ (0) നിവേദനം ചെയ്തതായി കൻസുൽ ഉമ്മാൽ വാ: 4, പേ: 323ലും അഖീലി, ബൈഹഖി, കത്വീബ് ഇസ്വഹനി തുടങ്ങിയവർ നിവേദനം ചെയ്തതായി അദ്ദുർറൂൽ മൻസൂർ വാ 1പേജ് 184ലും കാണാം.

ഉമർ (റ) ഉമയ്യുബ്നു കഅബിന്റെ നേതൃത്വത്തിൽ തറാവീഹ് നിസ്കാരം ജമാഅത്തായി പുനഃസംഘടിപ്പിച്ചത് സംബന്ധിച്ച് ഇമാം അബൂ ഹനീഫ(റ)യോട് ചോദിച്ചപ്പോൾ ഇപ്രകാരം മറുപടി പറഞ്ഞു. “തറാവീഹ് നിസ്കാരം തീർച്ചയായും ശറഇൽ ശക്തിയായ സുന്നത്താണ്. ഉമർ (റ) സ്വന്തമായി മെനഞ്ഞെടുത്തതല്ല. അത് നബി(സ)
യിൽ നിന്ന് ഒരു രേഖയുടെ അടിസ്ഥാനത്തിലല്ലാതെ ഉമർ തറാവീഹ് നിസ്കാരം ഒരു ഇമാമിന്റെ കീഴിലായി സംഘടിപ്പിച്ചിട്ടില്ലെന്ന് വ്യക്തം. പ്രസ്തുത സംഭവത്തിൽ ഉസ്മാൻ (റ) അലി (റ) ഇബ്നു മസ്ഊദ്, അബ്ബാസ് ഇബ്നു അബ്ബാസ്, ത്വൽഹത, സുബൈർ, മുആദ് , ഉബയ്യ് (റ)ഹും തുടങ്ങി ഒട്ടനേകം മുഹാജിറുകളും അൻസാറുകളുമായ സ്വഹാബുകൾ സാക്ഷികളാണ്. ഉമർ (റ) തറാവീഹ് നിസ്കാരം ഒരു ഇമാ മിന്റെ കീഴിൽ സംഘടിപ്പിച്ചതിന് അവരാരും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. മറിച്ച് ഉമർ (റ) ന് പിന്തുണ പ്രഖ്യാപിക്കുകയാണുണ്ടായത്.” (ഇത്ഹാഫ് വാ; 3 പേ. 117) ഇമാം സഖ്സി(റ) പറയുന്നു. തറാവീഹ് നിസ്കാരം സുന്നത്താണെന്ന് മുസ്ലിം ഉമ്മത്ത് ഏകോപിച്ചിട്ടുണ്ട്. അബ്ദുൽ ഖിബ്ലയിൽ പെട്ട ആരും ഇതിനെ എതിർത്തിട്ടില്ല. റാഫിളുകൾ മാത്രമേ എതിർത്തിട്ടുള്ളൂ ” (സ്സിയുടെ മണ്സൂഥ് വാ: 1, പേ: 143) ഇത് ഫതാവാസ്സുബ്കി വാ: 1, പേ: 156ലും ഉദ്ധരിച്ചിട്ടുണ്ട്.

“പുത്തൻ പ്രസ്ഥാനക്കാരിൽ ഏറ്റവും ദുഷ്ടനായ നള്ളാമിന്റെ പക്ഷം ഉമർ (റ) മെന ഞ്ഞെടുത്തതാണ് തറാവീഹ് നിസ്കാരമെന്നാണ് (കിതാബുൽ ഫർഖ് പേ 148)

ചുരുക്കത്തിൽ റമളാന്റെ രാവുകളിൽ മാത്രമുള്ളതും തറാവീഹ് എന്ന പേരിൽ അറിയ പ്പെടുന്നതുമായ പ്രത്യേക നിസ്കാരം ഹദീസുകൾ കൊണ്ട് തെളിഞ്ഞതും മുസ്ലീം ലോകം ഏകോപിച്ചംഗീകരിച്ചതുമായിരിക്കെ അങ്ങനെ പ്രത്യേക നിസ്കാരമില്ലെന്ന് പറയുന്ന വഹാബികൾ മുസ്ലിം ലോകത്തോട് പുറം തിരിഞ്ഞു നിൽക്കുന്നവരും മുൻകാല ബിദഈ പ്രസ്ഥാനത്തിന്റെ നേതാവ് നള്ളാമിന്റെയും മുസ്ലിം ലോകം അവ ഗണിച്ച് തള്ളിയ റാഫിളുകളുടെയും പഴഞ്ചൻ വാദങ്ങൾ ഏറ്റ് പറയുന്നവരുമാണെന്ന് വ്യക്തം.

തറാവീഹിന്റെ റക്അത്തുകൾ

മുസ്ലിം ലോകം ഏകോപിച്ചംഗീകരിച്ച തറാവീഹെന്ന പ്രത്യേക നിസ്കാരത്തിൽ തർക്കമുന്നയിക്കുന്നവർ അതിന്റെ റക്അത്തുകളുടെ എണ്ണത്തിലും തർക്കമുന്നയി ക്കുന്നു. വാസ്തവത്തിൽ ഇത് വിരോധാഭാസമാണ്. തറാവീഹിന്റെ അസ്തിത്വം പോലും നിഷേധിക്കുന്നവർ അതിന്റെ റക്അത്തകളെ കുറിച്ച് ഉരിയാടാൻ പോലും അർഹരല്ല. തറാവീഹ് എന്ന പ്രത്യേക സുന്നത്ത് നിസ്കാരത്തിൽ ഉമ്മത്ത് ഏകോപിച്ചപോലെ അത് ഇരുപത് റക്അത്തുകളാണെന്നതിലും അവർ ഏകോപിച്ചിരിക്കുന്നു.

മുസ്ലിം ലോകത്തിന്റെ ഈ ഇജ്മാഅ് തീർത്തും അപ്രതിരോധ്യമാണ്. മാത്രമല്ല, മറ്റു രേഖകളുടെയും പിൻബലം ഇതിനാണുള്ളത്. എന്നാൽ നബി (സ) നിർവ്വഹിച്ച് കാണിച്ച ഈ നിസ്കാരം, സ്വഹീഹായ പരമ്പരകളിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീ സുകളിലൊന്നും റക്അത്തുകളുടെ എണ്ണം വ്യക്തമാക്കുന്നില്ല. എണ്ണം പരാമർശിച്ച ഹദീസുകളാകട്ടെ അവയുടെ നിവേദക പരമ്പര സ്വഹീഹാഹായി വന്നിട്ടുമില. സ്വഹീ ഹായ ഹദീസിൽ മൂന്നു ദിവസങ്ങളിൽ നബി (സ) ഇമാമായി പ്രസ്തുത നിസ്കാരം നിർവഹിച്ചുവെന്നും നാലാം ദിവസം ജന ബാഹുല്യം കൊണ്ട് മസ്ജിദുന്നബവി നിറ ഞ്ഞുവെങ്കിലും നബി (സ) നിസ്കാരത്തിന് നേതൃത്വം നൽകാൻ അവിടുത്തെ വീട്ടിൽ നിന്ന് പുറത്ത് വന്നില്ലെന്നുമാണുള്ളത്. ഇത് ആഇശ (റ) യിൽ നിന്ന് ബുഖാരി, മുസ്ലിം അടക്കമുള്ള എല്ലാ ഹദീസ് ഗ്രന്ഥങ്ങളിലും നിവേദനം ചെയ്തതാണ്.

എന്നാൽ ഇപ്പറഞ്ഞ മൂന്ന് രാത്രികൾ തന്നെ റമളാൻ 23, 25, 27 എന്നീ ഇടവിട്ട് രാവുക ളിലായിരുന്നുവെന്ന് നുഅമാനു ബശീറി(റ)ൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസ് അടി.. നമാക്കി ഇബ്നു അബ്ദീൻ ബർറ്(റ) പ്രസ്താവിച്ചതായി ഇമാം സുയൂഥി (റ) തൻവീ റുൽ ഹവാലിക്ക് വാ: 1, പേ: 102ലും ഇമാം സുർഖാനി (റ) ശറഹുൽ മവാഹിബ് വാ 7 പേ: 416ലും ഉദ്ധരിച്ചിട്ടുണ്ട്. നുഅ്മാനുബ്നു ബശീറിൽ നിന്ന് പ്രസ്തുത ഹദീസ്മുസ്വന്നഫ് ഇബ്നി അബീശൈബ : വാ: 2 പേ: 394, സുനനുന്നസാഈ വാ, 182 ഖിയാമുല്ലൈൽ പേ: 336, മുസ്തദ്റക് : 1 പേ : 440 എന്നീ ഹദീസ് ഗ്രന്ഥ ളിൽ നിവേദനം ചെയ്തിട്ടുണ്ട്.

ഇന്നു ബശീറിൽ(റ) നിന്നിദ്ധരിക്കപ്പെട്ട പോലെ അബൂദർറ് (റ) വിൽ നിന്ന് (റ) സുനൻ വാ 2 പേ 26ലും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അബൂദർറ് (റ) വഴിയാ ഇസൻ വൈഹി (റ) ഇബ്നു ഹിബ്ബാൻ (റ) ഇണയ ഹിസ്മാൻ (റ) ബൈഹഖി തുടങ്ങിയവർ നിവേദനം ചെയ്തതായി അബ്ദുറൂൽ മൻസൂർ തന്നെ താലിസി (റ) Op: 6 dal 374eno 030.

ഈ ഹദീസിന്റെ വാചകത്തിൽ ഇരുപത്തിമൂന്നാം രാവിൽ രാത്രിയുടെ മൂന്നിലൊന് ഭാഗം വരേയും ഇരുപത്തിയഞ്ചാം രാവിൽ പകുതിവരെയും ഇരുപത്തിയേഴാം രാവിൽ പുലർച്ചയോട് അടുക്കും വരേയും ഞങ്ങൾ നബി (സ) യുടെ കൂടെ നിസ്കരിച്ച ന്നതാണുള്ളത്. ഇതിലും റക്അത്തുകളുടെ എണ്ണം വ്യക്തമാകുന്നില്ല.

ഈ അടിസ്ഥാനത്തിലാണ് അൻവർ ശാ കാശ്മീരി (റ) ഇപ്രകാരം പ്രസ്താവിച്ചത് ഹദീസ് അവലംബമാക്കിയാണ് താൻ അമൽ ചെയ്യുന്നതെന്ന് വാദിക്കുന്നവൻ പുലർച്ച യോട് അടുക്കും വരെ നിസ്കരിക്കുകയാണ് വേണ്ടത്. കാരണം നബി (സ) യുടെ അവസാന ദിവസത്തെ നിസ്കാരം ഇങ്ങനെയായിരുന്നു. എന്നാൽ വെറും എട്ട് ക അത്തുകളെക്കൊണ്ട് മതിയാക്കി വമ്പിച്ച ബഹുഭൂരിപക്ഷത്തെ വെടിഞ്ഞ് അവരെ ബ ‘അത്ത് കൊണ്ട് ആരോപിക്കുന്നവൻ തന്റെ അന്ത്യം എങ്ങനെ ഭവിക്കുമെന്ന് കണ്ടറി യേണ്ടതാണ് ” (ഫൈളുൽ ബാരി വാ: 3, പേ. 181)

റക് അത്തുകൾ പരാമർശിച്ച ഹദീസുകൾ നബി (സ) എട്ട് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിതമാണ് നിസ്കരിച്ച തെന്ന് ജാബിർ (റ) വിൽ നിന്ന് സ്വഹീഹു ഇബ്നുഖുസൈമ വൈ: 2 പേ: 138, ഖി മുല്ലൈൽ വാ: 1 പേ. 90, കിതാബുൽ വിത് പേ: 197, എന്നീ ഹദീസ് ഗ്രന്ഥങ്ങളിലും അബുയ (റ) ത്വബ്റാനി (റ) നിവേദനം ചെയ്തതായി മജ്മഉസാഈദ് പേ. 182ലും ഉദ്ദരിച്ചിട്ടുണ്ട്. എന്നാൽ ഈ ഹദീസിന്റെ നിവേദക പരമ്പരയിലും ഈസ ജാരിയ എന്ന വ്യക്തിയുണ്ട്. ഇദ്ദേഹം ഹദീസ് നിരൂപകന്മാർക്കിടയിൽ യോഗ്യ തായോഗ്യ സംബന്ധിച്ച് തർക്കത്തിലിരിക്കുന്ന ആളാണെന്ന് തഹ്ദീബുത്തഹ്ദീബ് വാ 8 പേ: 207 ദഹാബിയുടെ മിസാനുൽ ഇഅ്തിദാൽ വാ: 8 പേ: 440, മജ്മഉസ്സവാ ഈദ് വാ: 3 പേ: 172 തുടങ്ങിയ ഗ്രന്ഥങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്.

യോഗ്യയോഗ്യത സംബന്ധിച്ച് തർക്കത്തിലിരിക്കുന്ന വ്യക്തിയുടെ ഹദീസ് രേഖക്ക് പറ്റില്ലെന്ന് കർമ്മ ശാസ്ത്ര നിദാന ഗ്രന്ഥങ്ങളായ ജംഉൽ ജവാമിഅ് വാ 2 പേ 164, ഫവാതിർ റഹ്മത്ത് വാ: 2: പേ: 155 മുന്തുൽ അമൽ വാ: 1 പേ: 58 തുടങ്ങിയവയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

  1. ഉബയ്യുബ്നു കഅ്ബ് (റ) വിൽ നിന്ന് നിവേദനം ഒരു റമളാനിൽ നബി (സ) യുടെ അരികിൽ വന്ന് ഇങ്ങിനെ പറഞ്ഞു : കഴിഞ്ഞ രാത്രി എന്നിൽ നിന്നൊരു സംഭവമ ണ്ടായി സബി (സ) ചോദിച്ചു അതെന്താണ് ? ഉബയ്യ് (റ) ഇപ്രകാരം പറഞ്ഞു. എന്റെ വീട്ടിലെ സ്ത്രീകൾ എന്റെ കൂടെ തുടർന്ന് നിസ്കരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ഞാൻ ഇമാമായി എട്ട് റക്അത്തും വിതറും നിസ്കരിച്ചു. നബി (സ) ഇത പ്പോൾ തൃപ്തിപ്പെട്ടപ്പോലെ മൗനം ദീക്ഷിച്ചു. ഈ ഹദീസ് ഇമാം മുഹമ്മത് ബിൻ അഹമ്മദ്(റ) ഖിയാമുലൈൽ വാ: 1, പേ: 90ലും അബ്ദുല്ലാഹിബ്നു അഹ്മദ് (റ) നിവേദനം ചെയ്തതായി മജ്മഉസ്സവാഇദ് വാ: 2 പേ 74ലും പ്രസ്താവിച്ചിട്ടുണ്ട്. പക്ഷെ മുഹമ്മദ് ബിൻ നിസ്വർ (റ) വിന്റെ നിവേദക പരമ്പരയിൽ ഈസബ്നു ജാരിയ എന്ന ഉപ രക്ത വ്യക്തിയും അബ്ദുല്ലാ ഹിബ്നു അഹമ്മദ് (റ) വിന്റെ നിവേദക പരമ്പരയിൽ പേരറിയപ്പെടാത്ത ഒരു വ്യക്തിയുമുണ്ടെന്ന് മജ്മഉസ്സവാഈദിൽ തന്നെ പറയുന്നു. പേരറിയപ്പെടാത്ത മജ്ലിന്റെ ഹദീസ് സ്വീകാര്യമല്ലെന്ന് പണ്ഢിതന്മാർ ഏകോപി ച്ചതായി ജംഉൽ ജവാമിഅ് വാ: 2 പേ: 150ൽ സ്ഥിരീകരിച്ചിട്ടുണ്ട്.
  2. ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് നിവേദനം : ‘നബി (സ) റമളാനിൽ 20 റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിതറും നിസ്കരിക്കാറുണ്ടായിരുന്നു. ഈ ഹദീസ് ഇമാം ബൈഹഖി (റ) സുനൻ വാ: 2 പേ: 496ലും ഇബ്നു അബീ ശൈബ (റ) മുസന്നഫ് വാ 2 പേ: 394 അബ്ദുബ്നു ഹുമൈദ് (റ) മുസ്നദ് വാ : 1 പേ: 13ലും ഇമാം തബ്റാനി (6) കബീർ വാ: 3 പേ: 148ലും ഖത്തീബ് (റ) മുളഫ് വാ: 1 പേ: 209ലും ഇബ്നു അദിയ്യ് (റ) കാമിൽ വാ: 1 പേ 20 ലും നിവേദനം ചെയ്തിട്ടുണ്ട്. ഇമാം അബൂബക്കർ (റ) തന്റെ ശാഫിയിൽ നിവേദനം ചെയ്തതായി അൽ റൗളൂൽ മുറബ്ബ് 1: 2 പേ 11ലും അബു നുഐം (റ) ഇമാം ബഗ്വി (റ)യും നിവേദനം ചെയ്തതായി ഫതാവാ സുയൂഥി വാ: 1 പേ: 347ലും സുലൈമുർറാസി (റ) അത്തർ ഗീബിൽ നിവേദനം ചെയ്ത തായി അത്തർ ഖീസു ഹബീർ വാ ; 4 പേ: 265ലും ഉദ്ധരിച്ചിട്ടുണ്ട്.

പക്ഷെ ഈ ഹദീസിന്റെ എല്ലാ നിവേദക പരമ്പരയിലും അബു ശൈബ എന്ന പേരിൽ പ്രസിദ്ധനായ ഇബ്രാഹിമുബ്നു ഉസ്മാൻ എന്നൊരു വ്യക്തിയുണ്ടെന്നും അദ്ദേഹം ബലഹീനനാണെന്നും ബൈഹാഖി (റ) പറഞ്ഞതായി ഹാഫിളു ഇബ്നുഹജർ (റ) തന്റെ തഖീസിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം ദുർബലനാണെന്ന് ഇബ്നു സഅദ് (റ) ത്വബഖാത് വാ: 6, പേ: 384ലും അദ്ദേഹത്തെക്കുറിച്ച് ഹദീസ് പണ്ഡിതന്മാർ മൗനം പാലിച്ചിരിക്കയാണെന്ന് ഇമാം ബുഖാരി (റ) തന്റെ താരിഖുൽ കബീർ വാ: 1 പേ: 310ലും രേഖപ്പെടുത്തിയിട്ടുണ്ട്. മേൽ ഹദീസ് തെളിവിനു കൊള്ളു കയില്ലെന്ന് ഇതോടെ വ്യക്തമായി.
നബി (സ) യുടെ തറാവീഹ് നിസ്കാരത്തിന്റെ എണ്ണം പരാമർശിക്കുന്ന ഹദീസുക ളൊന്നും സ്വഹീഹായ റിപ്പോർട്ടുകളിലൂടെ സ്ഥിരപ്പെടാത്തതിനാൽ അവ രേഖയായി കൂടെന്നാണ് പണ്ഡിത പക്ഷം.
ഇമാം അബൂബകരിബിനിൽ അറബി (റ) തിർമുദി വ്യാഖ്യാനമായ ആരിളതുൽ അഹ്വാദി വാ: 4 പേ: 19 ൽ എഴുതുന്നു നബി (സ) യുടെ നിസ്കാരത്തിന് നിശ്ചിത മായൊരു പരിധി പറയാവതല്ല.
ഇമാം സുയൂഥി (റ) പറയുന്നു. “അഥവാ പ്രസ്തുത രാവുകളിൽ ഇരുപതോ അതിൽ കുറവോ നിസ്കരിച്ചുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല’. (ഫതാവാസുയൂഥി വാ: 1 പേ: 350)

ഇബ്നുതൈമിയ്യയുടെ മജ്മഉൽ ഫതാവാ വാ: 23 പേ: 113 ൽ ഇപ്രകാരമാണ് എഴുതു ന്നത്. പ്രസ്തുത നിസ്കാരത്തിൽ നബി (സ) എണ്ണം നിർണ്ണയമാക്കിയിട്ടില്ല. “ഇ തൈമിയ്യായിൽ നിന്ന് മിർഖാത് വാ : 2 പേ: 175ൽ ഉദ്ധരിക്കുന്നു ഏറ്റുകയോ ചുരുക്കു കയോ ചെയ്യാത്ത വിധം ഖിയാമുറമളാനിലെ റക്അത്തുകളുടെ എണ്ണം നബി (സ) യിൽ നിന്ന് ആരെങ്കിലും വാദിക്കുന്നുവെങ്കിൽ നിശ്ചയം അവന് പിഴവ് സംഭവിച്ചിരിക്കുന്നു.

എന്നാൽ മറ്റു രേഖകളുടെ പിൻബലം എന്തിനാനുള്ളതെന്ന് പരിശോദിക്കുകയാണ് വേണ്ടത് . അതാണെങ്കിൽ ഇരുപത് റക്അത്താണെന്നതിന് മാത്രമേയുള്ളൂതാനും.

രേഖകളുടെ ശൃംഖല

. ഹസ്സൻ (റ) വിൽ നിന്ന് നിവേദനം ‘മദീനയിൽ വെച്ച് റമളാനിൽ ജനങ്ങൾക്ക് ഇമാമായി ഉബയ്യ് (റ) ഇരുപത് റക്അത്തും വിത്റ 3 റക്അത്തും നിസ്കരിച്ചിരുന്നു’ (മുസ് ന്ന ഇബ്നി അബി ശൈബഃ 1: 2 പേ : 392)

സ്വാഹാബാക്കളിൽ നിന്ന് ആരുടെയും എതിരഭിപ്രായം കൂടാതെ ഇതുതന്നെയാണ്. ഉബെയ്യ് (റ)വിൽ നിന്ന് സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുള്ളതെന്ന് അബ്ദുൽ ബർ പ്രസ്താ വിച്ചിട്ടുണ്ട് ” (ഉംദതുൽ ഖാരി വാ 11 പേ: 121)

മുഹമ്മദ് ബ്നു കഅബ്(റ)യിൽ നിന്ന് നിവേദനം ഉമർ (റ) ന്റെ കാലത്ത് റമളാനിൽ ഇരുപത്തിമൂന്ന് റക്അത്തുകളായിരുന്നു ജനങ്ങൾ നിസ്കരിച്ചിരുന്നത്. ഖിയാമു 10. യസീദുബ്നു മാനി (റ)യിൽ നിന്നു നിവേദനം ഉമർ (റ)ന്റെ കാലത്ത് റമളാ നിൽ ഇരുപത്തിമൂന്ന് റക്അത്തുകളായിരുന്നു നിസ്കരിച്ചിരുന്നത്. (മുഅത്വാഅ് പേ 40)

അബ്ദുൽ റഹ്മാനി (റ) നിൽ നിന്ന് നിവേദനം “നിശ്ചയം (റ) റമളാനിൽ ഓ റിയുന്നവരെ വിളിച്ച് അവരിൽ പെട്ട ഒരാളോട് ജനങ്ങൾക്ക് ഇമാമായി ഇരുപത് റക അത്ത് നിസ്കരിക്കുവാൻ ആജ്ഞാപിച്ചു. ” അലി (റ) വിന്റെ നേതൃത്വത്തിൽ വിത നിസ്കാരവും നടക്കുമായിരുന്നു. സുനനുൽ ബൈഹഖി വാ: 1, പേ: 496 (മുസന്നിഫ ഇനി അബീ ശൈബ : വാ: 2 പേ: 496)

. അബുൽ ഹസനാഇ (റ) വിൽ നിന്ന് നിവേദനം നിശ്ചയം അലി (റ) റമളാനി ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കാൻ ഒരാളോട് ആജ്ഞാപിച്ചു.” (മുസ്വന്നഫു ഇ അബീശൈബ വാ: 2 പേ: 392)

  1. അഅ്മശ് (റ) വഴി സൈദുബ്നു വഹബി (റ)വിൽ നിന്ന് നിവേദനം “അബ്ദുല്ല

ഹിബ്നു മസ് ഊദ് (റ) റമളാനിൽ ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കാറുണ്ടായി

രുന്നു. അഅ്മശ് പറയുന്നു. ഇരുപത് റക്അത്തും വിത് മൂന്ന് റക്അത്തുമായിരുന്നു.

നിസ്കരിച്ചിരുന്നത്’ (ഖിയാമുല്ലൈൽ പേ : 9)

  1. അബ്ദുല്ലാഹിബ്നു ഖൈസി (റ)വിൽ നിന്ന് നിവേദനം : ശുതൈർ (റ) ജനങ്ങൾക്ക് ഇമാമായി റമളാനിൽ ഇരുപത് റക്അത്തും വിം നിസ്കരിച്ചിരുന്നു” (മുസ്വന്നഫ ഇബ്നി അബി ശൈബ : : 2 പേ 393)

വിത്റ് മൂന്ന് റക്അത്തായിരുന്നു നിസ്കരിച്ചിരുന്നതെന്ന് സുനനുൽ കുബ്റ: വാ പേ: 492, ഖിയാമുല്ലൈൽ പേ : 91) എന്നീ ഗ്രന്ഥങ്ങളിൽ കാണാം.

  1. നാഫിഅ് (റ) വിൽ നിന്ന് നിവേദനം ഇബ്നു അബീമുലൈക് (റ) റമളാന ഞങ്ങൾക്ക് ഇമാമിയ ഇരുപത് റക്അത്ത് നിസ്കരിച്ചിരുന്നു. മുസ്വന്നഫു ഇനി അ : : 2 Gal: 393)

16.അബു ഇസ്ഹാഖി (റ)ൽ നിന്ന് നിവേദനം “ഹാരിസ് (റ) റമളാൻ രാവുകളിൽ ന ങ്ങൾക്ക് ഇമാമായി ഇരുപത് റക്അത്തും വിത് മൂന്ന് റക്അത്തും നിസ്കരിച്ചിര (മുസ്വന്നഫുഇബ്നി അബീശൈബ വൈ: 2 പേ: 393)

  1. അബ്ദുൽ മലികി (റ) ൽ നിന്ന് നിവേദനം “വിയ്ക്ക് സഹിതം ഇരുപത്തിമൂന്ന് അത്തുകൾ നിസ്കരിച്ചതായിട്ടാണ് ഞാൻ ജനങ്ങളെ എത്തിച്ചതെന്ന് അത്വാഅ (3) പ്രസ്താവിച്ചു. (ഖിയാമുല്ലൈൽ പേ 91)
  2. അബൂഖസ്വീബി (റ)ൽ നിന്ന് നിവേദനം “സുവൈദ് (റ) റമളാനിൽ ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തർവിഹത്തുകളായി ഇരുപത് അ ത്തുകളായിരുന്നു നിസ്കരിച്ചിരുന്നത് (സുനനുൽ ബൈഹഖി വാ: 2 പേ: 492)

19 റബി (റ) നിന്ന് നിവേദനം . അബുൽ ബഗ്രി (റ) അഞ്ച് തർ വിത്തും നി റകതും വിതറും നിസ്കരിക്കാറുണ്ടായിരുന്നു. മുസ്വന്നഫു ഇബ്നി അബി 20 സഊദുബ്നു ഉബൈദി(റ)ൽ നിന്ന് നിവേദനം . ‘നിശ്ചയം അലിയ്യുബനു റബ് 910: 2, dal: 293) അത് (റ) ജനങ്ങൾക്ക് അഞ്ച് തർവിഹം വിത് മൂന്ന് റക്അത്തും നിസ്കരി റുണ്ടായിരുന്നു” (മുസ്വന്നഫ് ഇബ്നി അബീശൈബ വാ : 2 പേ 394,

  1. ഇസ്മാഈലുബ്നു അബ്ദിൻ മാലികി(റ)ൽ നിന്ന് നിവേദനം “സഈദു hero – ജുബൈർ (റ) റമളാൻ മാസത്തിൽ ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തർവിത്തുകളായിരുന്നു നിസ്കരിച്ചിരുന്നത്. മുസ്വന്നഫു അബദിൽ സാ OD: 4, Onl: 266)
  2. വാരിഖ് (റ)ൽ നിന്ന് നിവേദനം സഈദുബ്നു ജുബൈർ (റ) ഞങ്ങൾക്ക് മായി നിസ്കരിക്കാറുണ്ടായിരുന്നു ഇരുപത് രാത്രികളിൽ ആറ് തർവിഹത്ത് വീതം നിസ്കരിക്കും അവസാനത്തെ പത്തിൽ ഏഴ് തർ വിഹത്തുകളാണ് നിസ്കരിക്കാൻ ള്ളത് “മുസ്വന്നഫു ഇബ്നി അബീ ശൈൽ വൈ: 2 പേ: 394) ഇപ്രകാരം മുഹമ് ബ്നു നസ്വർ (റ) ഖിയാമുല്ലൈൽ പേ. 92ലും നിവേദനം ചെയ്തിട്ടുണ്ട്.

23 ഹബീബ് ബ്നു അബീ അംഗം(റ)ൽ നിന്ന് നിവേദനം സഈദ്ബനു ജുബൈർ ‘ (റ) റമളാനിൽ ആറ് തർവിഹത്തുകൾ നിസ്കരിച്ചിരുന്നു. എല്ലാ ഈ രണ്ട് റക്അത്തു കൾക്കുമിടയിൽ സലാം വീട്ടും. ഓരോ തർവിഹത്തുകളും നാല് റക്അത്തുകൾ വീത മായിരുന്നു. ഖിയാമുല്ലൈൽ പേ; 92) 24 ഇംറാനി (റ)ൽ നിന്ന് നിവേദനം “അഞ്ച് തർവിഹത്തുകളാണ് ജനങ്ങൾ നിസ്ക

ച്ചിരുന്നത്. അവസാനത്തെ പത്താകുമ്പോൾ ഒരു തർവിഹത്ത് അവർ വർദ്ധിപ്പിക്കും

യിരുന്നു. (ഖിയാമുല്ലൈൽ പേ : 92) 25. ദക്വാൻ (റ) വിൽ നിന്ന് നിവേദനം “സുറാറത്ത് ബ്നു ഔഫ് (റ) റമളാനിൽ തന്റെ ഗോത്രത്തിന് ഇമാമായി ആറ് തർവിഹത്തുകൾ നിസ്കരിച്ചിരുന്നു. അവസാനത്തെ പത്താകുമ്പോൾ ഏഴ് തർ വിഹത്തുകൾ നിസ്കരിക്കും. ” (ഖിയാമുല്ലൈൽ പേ. 92 26. അംറ് ബ്നു മുഹാജിറിൽ നിന്ന് നിവേദനം “ഖലീഫാ ഉമറുബ്നു അബ്ദിൽ അസീസ് (റ) വിന്റെ സാന്നിദ്ധ്യത്തിൽ റമളാനിൽ ജനങ്ങൾ പതിനഞ്ച് പ്രാവശ്യമുള്ള തസ്ലീ മതു (സലാം വീട്ടൽ) കളിലുമായി നിസ്കരിക്കാറുണ്ടായിരുന്നു ” (ഖിയാമുല്ലൈൽ 23 Gal:92)

അഞ്ചിൽ കൂടുതലായി പറഞ്ഞ എല്ലാ തർവിഹത്തുകളും ഇതിൽ പെട്ടതാണെന്ന് ഫത്ഹുൽ ബാരി വാ: 4 പേജ് 220ൽ പ്രസ്താവിച്ചിട്ടുണ്ട്.

  1. സഅ്ഫറാനിൽ നിന്ന് നിവേദനം ശാഫിഈ (റ) പറയുന്നു. “ഇരുപത് റക ത്താണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഇപ്രകാരമാണ് മക്കയിൽ നിസ്കരിച്ച് പോരുന്നത് (ഖിയാമുല്ലൈൽ പേ: 92)
  2. ഇമാം തിർമുദി (റ) പറയുന്നു “ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഉമർ (റ) അലി (റ) തുടങ്ങിയ സ്വഹാബിമാരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇരുപത് റക്അത്തിന്റെ അഭിപ്രായക്കാരാണ്. സൗരി (റ) ഇബ്നുൽ മുബാറക് (റ) ശാഫി (റ) തുടങ്ങിയവ രുടെ പക്ഷവും ഇതുതന്നെ. ഇമാം ശാഫിഈ (റ) ഇപ്രകാരം പറഞ്ഞിട്ടുമുണ്ട് നമ്മുടെരാജ്യമായ മക്കയിൽ ഇരുപത് റക്അത്ത് നിസ്കരിച്ച് പോരുന്നതായിട്ടാണ് ഞാൻ എത്തിച്ചേർന്നിട്ടുള്ളത് (ജാമിഉത്തിർമുദി വാ: 1പേജ് :99)

ഇമാം തിർമുദി (റ) പറഞ്ഞ ബഹുഭൂരിപക്ഷത്തിനെതിരിലുള്ളവർ ഇമാം മാലിക് (റ) അനുയായികളുമാണ്. അവർ പറയുന്നത് തറാവീഹ് മുപ്പത്തിയാറ് റക്അത്തുകൾ നിസ്കരിക്കുന്ന സമ്പ്രദായം പണ്ട് കാലം മുതലേ മദീനയിലുണ്ടായിരുന്നു. ജമാഅ ത്തായി നിസ്കരിക്കുന്ന ഇരുപത് റക്അത്തുകൾക്കിടയിൽ ഒറ്റക്ക് നിസ്കരിക്കുന്ന പതിനാറും കൂടിയാണ് മുപ്പത്തിയാറ് എന്നു പറഞ്ഞത് അതുകൊണ്ട് തന്നെ അടി സ്ഥാനപരമായി തറാവീഹ് ഇരുപത് റക്അത്താണെന്നതിൽ രണ്ട് പക്ഷമില്ല. ഈ വസ്തുത ഇർശാദുസ്സാരി വാ: 3 പേ: 426 ഫതാവാസു യൂഥി വാ : 1 പേ: 260, വലിയൽ ഇറാഖി (റ) യുടെ ത്വർഹുത്തീപ് വാ: 3, പേ : 97 സുംഹൂദി (റ)യുടെ വഫാഉൽ വാ വാ 1 പേ: 85 തുടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്ന് വ്യക്തമാകും

  1. തറാവീഹ് ഇരുപത് റക്അത്തുകളാണെന്ന് പണ്ഡിത ലോകത്തിന്റെ ഇജ്മാഅ് ഉള്ളതായി എല്ലാ മദ്ഹബ് ഗ്രന്ഥങ്ങളും സാക്ഷ്യം വഹിക്കുന്നു. ഹനഫീ ഗ്രന്ഥങ്ങ ളായ പറാഖിൽ ഫലാഹ് പേ: 82 മിൻഹതുൽ ഖാലിഖ് വാ: 2, പേ 66, റദ്ൽ മുഹാർ വാ: 1, പേ: 445 ശറഹുൽ കൻസ് വാ: 1, പേ: 119, മാലികി ഗ്രന്ഥങ്ങളായ അൽ-മുസ നൂറുൽ ജലീൽ വാ : 1 പേ : 258 അൽ – ദുർണ്ണമീൻ പേ 198, ശാഫഈ ഗ്രന്ഥങ്ങളായ ഫത്ഹുൽ ജവാദ് പേ : 163, തുഹ്ഫ വാ: 2 പേ: 241, അൽ മൻഹജുൽ ഖവീം വാ: 2, പേ: 247, ഇംഗദാദ് വാ : 1 പേജ് : 103, ഇർശാദുസ്സാരി വാ . 3 പേ: 426, കിഫായതുൽ അഖ്യാർ വാ. 1 പേ: 310, ബുൽ കരീം വാ: 1 പേ: 103, ഹമ്പലീ ഗ്രന്ഥങ്ങളായ മുനി വാ: 2, പേ: 167 തുടങ്ങിയ ഉദാഹരണങ്ങളാണ്
  2. ബിദ്അത്തുകാരുടെ പുണ്യവാളന്മാർ വരെ തറാവീഹ് ഇരുപതാണെന്ന പക്ഷ ക്കാരാണ്. ഇബ്നു തൈമിയ്യ യുടെ ഫതാവ, വാ: 23 പേ: 112, സിദ്ദീഖ് ഹസനിന്റെ ഔനുൽ ബാരി വാ: 4 പേ: 373 തുടങ്ങിയ നോക്കുക.

വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് ഇബ്നു അബ്ദിൽ വഹാബ് തന്റെ മുഖ്തസ്വറുൽ ഇൻസാഫ് വാ : 106ൽ പറയുന്നു. “ഉബയ്യുബ്നു കഅബി (റ)ന്റെ നേതൃ ത്വത്തിൽ തറാവീഹിന് വേണ്ടി ഉമർ (റ) ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ 20 റക്അ ത്താണ് നിസ്കരിച്ചിരിക്കുന്നത്. എന്നത് നമുക്ക് രേഖയാണ്.

  1. ശിയാക്കൾ പോലും തറവീഹ് ഇരുപത് റക്അത്താണെന്ന് സമ്മതിക്കുന്നു. വക്ത്തിന്റെ കാര്യത്തിലാണ് ഭിന്നതയുള്ളത്. അവരുടെ കിതാബുശരി വാ 1 പേ 65ൽ പറയുന്നു “റമളാനിന്റെ എല്ലാ രാത്രികളിലും ഇരുപത് റക്അത്താണ് നിസ്കരി ക്കേണ്ടത് മിബിന്റെ ശേഷം 8ഉം ഇശാഇന്റെ ശേഷം 12മായിരിക്കണനമെന്നതാണ്

ഇത്രയും വ്യക്തമായ രേഖകളുടെ പിൻബലം ഇരുപത്തിനുള്ളത് കൊണ്ടുതന്നെ നബി(സ) 20 റക്അത്ത് തറാവീഹ് നിസ്കരിച്ചു എന്ന ഹദീസ് ശക്തിയാർജിക്കുന്നത് കൊണ്ട് അതിന്റെ നിവേദക പരമ്പരയിലെ ദൗർബല്യം പരിഹരിക്കപ്പെടുമെന്നും അതു കൊണ്ട് തന്നെ പ്രസ്തുത ഹദീസ് ലക്ഷ്യമായി അവംബിക്കാമെന്നും മിൻഹിൽ ഖാലിഖ് വാ: 2 പേ: 366, അത്തീഖുസ്സബിഹ് വാ: 2, പേ: 105, ഫത്ഹുൽ മുൽഹിം വാ. 2, പേ. 319 തുടങ്ങിയ ഗ്രന്ഥങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്.

ഈ അടിസ്ഥാനത്തിലാകാം ഇമാം റാഫിഈ (റ) തന്റെ ശറഹുൽ കബീർ വാ, 4 പേ. 264ൽ പ്രസ്തുത ഹദീസ് രേഖയായി അവലംബിച്ചത്.
ചുരുക്കത്തിൽ നബി (സ) യുടെ സുന്നത്തുകൊണ്ടും സ്വഹാബാക്കളടക്കമുള്ളവ രുടെ ഇമാദ് കൊണ്ടും തറാവീഹിന്റെ റക്അത്തുകൾ 20 ആണെന്ന് വ്യക്തമാ

ശൈഖ് മഹ്മൂദ് ഹസൻ (റ) തന്റെ തഖിറുതിർമുദി പേ: 26ൽ പറയുന്നു. സ്വഹാ ബത്തിന്റെ ‘ഇക്കാൾ സുശക്തമായ മറ്റെന്തു രേഖയാണുള്ളത്. കാരണം നബി (സ) യുടെ വാക്കുകൊണ്ടും പ്രവർത്തികൾ കൊണ്ടും കൂടുതൽ അറിയുന്നവർ അവ രാണല്ലോ. എന്നിരിക്കെ 20 അല്ലാത്തതിനെ അവർ ഉപേക്ഷിച്ചു സ്ഥിതിക്ക് അറിവി ങിന്റെ റകഅത്തുകൾ 20 തന്നെയാണെന്ന് തെളിയിക്കുന്ന രേഖ നബി (സ)യിൽ നിന്ന് അവർക്ക് വ്യക്തമായിട്ടുണ്ടെന്ന് ഉറപ്പിക്കാം.

അപ്പോൾ തങ്ങൾ അഹ്ലു ഹദീസുകാരാണെന്ന് അവകാശപ്പെടുന്ന ചിലർ എട്ടാക്കി ചുരുക്കിയതിന് ഹദീസുകളിൽ യാതൊരടിസ്ഥാനവുമില്ല. അതു ചിന്തിക്കാത്തതിന്റെയും ബുദ്ധിമാന്ദ്യതയുടെയും സൃഷ്ടി മാത്രമാണ്.

ഇആനത്തുൽ മുസ്തഈൻ വാ:1, പേ: 349ൽ പറയുന്നു. തറാവീഹിനു വേണ്ടി തക്ബീറതുൽ ഇഹ്റാം ചെയ്താൽ അതുസാധുവാകുകയില്ല. സഹ്വിൻറെ സുജൂദ് രണ്ടെണ്ണമുണ്ടായിരിക്കെ ഒന്നിൽ ചുരുക്കി സുജൂദ് ചെയ്താൽ സാധുവാകാത്തത് പോലെ തന്നെ

മാത്രമല്ല ആ സുജൂദ് കൊണ്ട് നിസ്ക്കാരം ബാത്തിലാകും. അപ്പോൾ 20ൽ ചുരുക്കി നിസ്കരിക്കുന്നത് സാധുവാകണമെങ്കിൽ തറാവീഹ് 20 റക്അത്താണെന്നതോടെ ഇഹ്റാം ചെയ്ത ശേഷം ഉദ്ദേശിച്ച എണ്ണത്തിൽ ചുരുക്കി നിസ്കരിച്ചാലും പ്രതിഫലം ലഭിക്കുന്നതാണ്. ഇപ്രകാരം തുഹ്ഫ: യിൽ പ്രസ്താവിച്ചിട്ടുണ്ട്.

പുത്തൻ വാദികളുടെ 8 റക്അത്ത് നിസ്കാരവും അസ്വീകാര്യമാണെന്ന് ചുരുക്കം. അടിസ്ഥാനപരമായ 20 റക്അത്ത് അംഗീകരിക്കാത്തതാണ് കാരണം.

എട്ട് റക്അത്തുകാരുടെ രേഖകൾ ദുർബലം.

രേഖകളെ വ്യഭിചരിക്കുകയും സ്വഹാബത്തിന്റെ ഇജ്മാഇനെ പുറംതള്ളുകയും ലോക മുസ്ലിം ഉമ്മത്തിനോട് പുറംതിരിഞ്ഞു നിൽക്കുകയും ചെയ്യുന്ന എട്ട് റക് അത് വാദികൾ അവലംബിക്കുന്ന രേഖകൾ മുഴുക്കെയും ബാലിശമാണ്. അവ ഓരോന്നും ഇവിടെ കുറിക്കാം.

  1. ജാബിർ (റ) നിവേദനം “നബി (സ) തങ്ങൾക്ക് ഇമാമായി എട്ടു റക്അത്തു തറാവീഹും മൂന്ന് റക്അത്ത് വിതറും നിസ്കരിച്ചു.
  2. ഉബയ്യുബ്നു കഅ്ബി (റ)ൽ നിവേദനം. “ഒരു റമളാനിൽ നബി (സ)യുടെ സാന്നിധിയിൽ വന്ന് ഇങ്ങനെ പറഞ്ഞു.
    കഴിഞ്ഞ രാത്രി എന്നിൽ നിന്നൊരു സംഭവമുണ്ടായി. നബി(സ) ചോദിച്ചു. അതെന്താണ് ? ഉബയ്യ (റ) ഇപ്രകാരം വിശദീകരിച്ചു. “എന്റെ വീട്ടിലെ സ്ത്രീകൾ എന്റെ കൂടെ നിസ്കരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ ഇമാമായി എട്ടു റക് കത്തും വിം നിസ്കരിച്ചു. നബി (സ) ഇതു തൃപ്തിപ്പെട്ട പോലെ മൗനം ദീക്ഷിച്ചു. ഈ രണ്ട് ഹദീസുകളും അവയുടെ ദുർബലതകളും നേരത്തേ വിശദീകരിച്ചിട്ടുണ്ട്. 3 ആയിശ(റ)യിൽ നിന്ന് നിവേദനം റമളാനിലും അല്ലാത്ത കാലങ്ങളിലും നബി(സ)

പതിനൊന്ന് റക്അത്തുകളേക്കാൾ വർധിപ്പിക്കാറുണ്ടായിരുന്നില്ല. ഈ ഹദീസ് മിക്ക ഹദീസ് ഗ്രന്ഥങ്ങളിലും റിപ്പോർട്ടു ചെയ്തതാണ്. പക്ഷെ ഇത് റമളാനിൽ മാത്രമുള്ള തറാവീഹി നിസ്ക്കാരത്തെ പരാമർശിക്കുന്നതല്ലെന്ന് മാത്രം. വാചകത്തിൽ റമളാനിലും അല്ലാത്ത കാലങ്ങളിലും എന്ന പരാ ഈ ഹദീസിന്റെ മർശം തന്നെ കുറിക്കുന്നത് പ്രസ്തുത പതിനൊന്ന് റക് അത്ത് റമളാനിൽ മാത്രമുള്ള തല്ലെന്നും എല്ലാ കാലങ്ങളിലും നിസ്കരിക്കുന്നതുമാണെന്നാണ്. പക്ഷെ, റമളാ തിലെ പ്രത്യേക നിസ്കാരമായ തറാവീഹിനെ നിഷേധിച്ച് എല്ലാ കാലത്തുമുള്ള ഒരു നിസ്കാരം തന്നെയാണ് തറാവീഹും വിം, ഖിയാമുമെലും ഖിയാമുറമളാനും തഹജ്ജുദും ഒക്കെയാകുന്നതെന്ന തലതിരിഞ്ഞ മോഡേൺ വഹാബികളുടെ വാദ ത്തിന് പ്രസ്തുത ഹദീസ് രേഖയാക്കി കൂടെന്നില്ല. എന്നാൽ ഇതു പൗരാണിക വഹാ ബികളോ പ്രാചീന മുബ്തദിഉകളോ മുസ്ലിം ലോകമോ അംഗീകരിക്കുകയില്ലെന്നേ

യഥാർത്ഥത്തിൽ പ്രസ്തുത ഹദീസ് പരാമർശിക്കുന്ന നിസ്ക്കാരം വിത് ആണ ന്നാണ് പണ്ഡിത മതം. ഇമാം ഖസ്ത്വല്ലാനി (റ)യുടെ വാക്കുകൾ കാണുക. “നമ്മുടെ അസ്ഹാബ് ഈ ഹദീസിനെ വിതിൻ മേൽ ചുമത്തിയിരിക്കുന്നു.” (ഇർശാദുസാരി വാ: 3 പേ: 426), ഇപ്രകാരം ഇമാം ശംസറംലി (റ)യുടെ ഗാത്തിൽ ബയാൻ പേ: 79ലും കാണാം.

ഇബ്നു ഹജർ(റ) പറയുന്നത് കാണുക. “വിയിൽ നിന്ന് അധികരിച്ചത് പതി നൊന്ന് റക്അത്തുകളാകുന്നു. ആയിശ(റ) യിൽ നിന്ന് അവിതർക്കിതമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസാണ് രേഖ. റമളാനിലും അല്ലാത്ത കാലങ്ങളിലും നബി(സ) പതി നൊന്ന് റക്അത്തിനേക്കാൾ വർദ്ധിപ്പിക്കുകയുണ്ടായിരുന്നില്ലെന്നാണത്. “തുഹ്ഫ്: വാ 2 പേ: 225) ഇപ്രകാരം ശൈഖുൽ ഇസ്ലാനി (റ)ന്റെ അസ്സൽ മത്വാലിബ് വാ: 1 പേ 202ലും കാണാം.

ഇബ്നു തൈമില്ല. പറയുന്നു. നബി (സ)യുടെ രാത്രി നിസ്കാരം അത് വിത് തന്നെയായിരുന്നു. റമളാനിലും അല്ലാത്ത കാലങ്ങളിലും പതിനൊന്ന് റക്അത്തായി രുന്നു നിസ്കരിച്ചിരുന്നത്.’ (മജ്മഉൽ ഫതാവ വാ: 23, പേ: 112)

ശൈഖ് ഇബ്റാഹീമുൽ ബാജൂരി (റ) ശമാഇലുൽ മുഹമ്മദിയ്യയുടെ വ്യാഖ്യാന മായ അൽ മവാഹിബുല്ല ദുന്നിയ്യ : പേ: 168ൽ എഴുതുന്നു. ആയിശ (റ)യുടെ ഹദീ സിൽ പ്രസ്താവിച്ചത് നബി(സ) ഒന്നുറങ്ങിയതിനു ശേഷമുള്ള നിസ്ക്കാരം സംബ ന്ധിച്ചാണ്. അതു കൊണ്ടുതന്നെ ഉറങ്ങുന്നതിന് മുമ്പ് സുന്നത് നിസ്കരിച്ചിരുന്നു. വെന്ന ഹദീസിനോട് അത് എതിരല്ല. അപ്പോൾ റമളാനിലെ പ്രത്യേക നിസ്ക്കാരമായ തറാവീഹിനെ നിഷേധി ക്കുന്നവരല്ല. ആയിശ (റ) എന്ന് വ്യക്തം.

ഇബ്നു തൈമിയ തന്നെ പറയട്ടെ ഒരു വിഭാഗം ആളുകൾക്ക് ഈ അടിസ്ഥാന തത്വത്തിൽ അസ്വസ്ഥത ബാധിച്ചു. ഖുലഫാഉർറാശിദുകളുടെ ചര്യയോടും ലോക സ്ലിംകളുടെ അമലിനോടും പ്രസ്തുത പദീസ് എതിരാകുമെന്ന് അവർ തെറ്റിദ്ധരി ച്ചുപോയി. (മജ്മഉൽ ഫതാവ വാ: 23 പേ: 113)

ഇബ്നുൽ ഹുമാം പറയുന്നു. തറാവീഹ് ഇരുപത് റക്അത്താണെന്നതാണ് ഖുല ഉറാശിദുകളുടെ ചര്യ (ഇബ്നുൽ ഹുമാമിന്റെ ഫത്ഹുൽ ഖദീർ വാ: 1, പേ: 205) ഇ കാരം ഇത്ഹാഫ് വാ: 3 പേ: 115 ലും കാണാം.

ഖുലഫാള് റാശിദുകളും മുഹാജിറുകളും അൻസാറുകളുമായ മറ്റു സ്വഹാബാക്കളും അംഗീകരിച്ചതും സർവ്വകാലങ്ങളിലും എല്ലാ രാജ്യത്തും നിരന്തരമായി അനുഷ്ഠിച്ചു. പോന്നതും ഇരുപത് റക്അത്ത് തന്നെയാണെന്ന് ശൈഖ് മുഹമ്മദ് ഇദ്രീസ് (റ) തന്റെ തലാഖ് വാ: 1, പേ: 105ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് ആയിശ(റ) ഹദീസ് സംബന്ധിച്ച് ബദ്റുൽ മജ്ഹൂദ് വാ:1, പേ: 290ൽ ഇപ്രകാരം എഴു തിയത്.

“നിശ്ചയം ഈ ഹദീസിന് തറാവീഹുമായി യാതൊരു ബന്ധവുമില്ല. തറാവീഹ് എട്ട് റക്അത്താണെന്നതിന് ഈ ഹദീസ് രോശയാകുന്നത് നിഷ്ഫലം മാത്രമാണ്.

  1. സാഇബി (റ)ൽ നിന്ന് നിവേദനം. “അവർ പറഞ്ഞു. ഉബയ്യുബ്നു കഅ്ബി (റ)നോടും തമീമുദ്ദാരി (റ) യോടും ജനങ്ങൾക്ക് ഇമാമായി പതിനൊന്ന് റക്അത്ത് നികരിക്കാൻ ഉമർ ആജ്ഞാപിച്ചു. ഈ ഹദീസ് ഇമാം മാലിക് (റ) മുവത്വ വാ: 1 പേ: 40 ലും ബൈഹഖി (റ) സുനൻ വാ: 2 പേ:496ലും മുഹമ്മദ്ബ്നു നസ്വർ (റ)ഖിയാ മുല്ലൈൽ പേ. 91ലും നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു വഹബ് (റ)അബ്ദുർ റസാഖ് – (റ) ളിയാ ഉൽ മഖ്സി(റ) ത്വഹാബി (റ) ജഅ്ഫറുൽ ഫിറിയാബി (റ) തുടങ്ങിയ വർ ഇമാം മാലിക് വഴിയായിതന്നെ ഈ ഹദീസ് നിവേദനം ചെയ്തതായി കൻസുൽ ഉമ്മാൽ വാ : 4 പേ: 283ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ഹദീസ് സംബന്ധമായി മാലിക്കി മദ്ഹബുകാരനും സുപ്രസിദ്ധ ഹദീസ് പണ്ഡിതനുമായ ഹാഫിള് ഇബ്നു അബ്ദിൽ ബർറ് (റ) (മരണം ഹി. 462) പറയു ന്നത് കാണുക. “ഇമാം മാലിക് അല്ലാത്തവരെല്ലാം ഈ ഹദീസ് നിവേദനത്തിൽ 21 റക്അത്ത് ആണെന്നാണ് പ്രസ്താവിച്ചിട്ടുള്ളത്. മാലിക് (റ) അല്ലാതെ 11 റക്അത്താ ണെന്ന് പ്രസ്താവിച്ചതായി മറ്റാരെയും ഞങ്ങൾ അറിയുന്നില്ല. മുഖ്യമായും എന്റെ ഭാവന 11 റക്അത്താണെന്ന് പ്രസ്താവന പിഴവാകുമെന്നാണ് (സുർഖാനി

ഇബ്നുഅബ്ദിൽ ബർറിന്റെ (റ) വാക്കുകൾ ഉദ്ധരിച്ച ശേഷം ഔജസൽ മസാ ലിക് വാ: 1 പേ: 394ൽ എഴുതുന്നു. “ഇബ്നുഅബ്ദിൽ ബർറ്(റ) പറഞ്ഞതാണ് വ്യക്തമായ അഭിപ്രായം. കാരണം മിക്ക നിവേദക പരമ്പരകളിലും തറാവീഹ് ഇരു പത് റക്അത്ത് ആയിരുന്നു നിസ്ക്കരിച്ചിരുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്റെ

ഇതുകൊണ്ട് തന്നെയാണ് മാലിക്കി മദ്ഹബുകാരൻ തന്നെയായ ഇബ്നുൽ അറബി(റ) തന്റെ തിർമുദി വ്യാഖ്യാനമായ ആരിളത്തുൽ അഹ്വദി വാ: 4 പേ: 19ൽ ഇപ്രകാരം പറഞ്ഞത്. (ഉബയ്യൂബ് കഅ്ബ് (റ) പതിനൊന്ന് റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത് എന്ന് ഇമാം മാലിക് (റ) നിവേദനം ചെയ്യുന്നു. എന്നാൽ ജനങ്ങ ളെല്ലാം അതിനെതിരാണ്. അവർ ഇരുപത്തൊന്ന് റക്അത്ത് നിസ്ക്കരിച്ചിരുന്നു എന്നാണ് പറയുന്നത്.

ചുരുക്കത്തിൽ തറാവീഹ് ജമാഅത്തായി പള്ളികളിൽ ഉമർ (റ) പുനഃസംഘടിപ്പി ച്ചപ്പോൾ ഒരു റക്അത്ത് വി സഹിതം ഇരുപത്തൊന്ന് കത്താണ് പിച്ചതെ ന്നാണ് ഇമാം മാലിക് (റ) അല്ലാത്തവരുടെ നിവേദനങ്ങളിലെല്ലാമുള്ളത് മാലികി(റ) എന്റെ നിവേദനത്തിൽ മാത്രം 11 എന്നാണ് ഇരുപത്തൊന്ന് എന്ന് പറയേണ്ടി എന്ന് പറഞ്ഞത് പിഴവാകാനാണ് സാധ്യതയെന്ന് സംക്ഷിപ്തം

എന്നാൽ ഇബ്നു അബിദിൽബർറ് (റ) പ്രസ്താവിച്ചത്. ആക്ഷേപാർഹമാണ് ന്നാണ്. കാരണം ഇമാം മാലിക് (6) വഴിയല്ലാതെ തന്നെ പതിനൊന്ന് എന്ന പര മാർശം വന്നിട്ടുണ്ടെന്ന് ഇബിനു ഹജർ തന്റെ ഇംദാദ് വാ: 1, പേ: 103ൽ പ്രസ്ഥാവിച്ചി

  • ഇമാം മാലിക് (റ) വഴിയല്ലാതെ 11 എന്ന പരമാർശം വന്നത് സൈദിബിനു മാറി (1) സുനനിലാണ്. മുഹമ്മദ് ബിന്ദുയൂസഫി (റ)യിൽ നിന്ന് അബ്ദുൽ അസീസുദ്ദറാ വർദി (റ) വഴിക്കാണ് സഈദ്ബ്നു മൻസൂർ ഇങ്ങനെ നിവേദനം ചെയ്തിട്ടുള്ളത്

ഇതുകൊണ്ടുതന്നെയാണ് ഇമാം സുബ്കി ഇപ്രകാരം പറഞ്ഞത്. ഇബ്നു അബ്ദിൽ ബര് (റ) സഈദ്ബ്നു അബ്ദിൽ ബർറ് (റ)ന്റെ സുനൻ കണ്ടിട്ടില്ലെന്ന് തോന്നുന്നു. കാരണം അതിന്റെ നിവേദനം ഇമാം മാലികി (റ)ന്റെ നിവേദനം പോലെതന്നെയാണ്. (ഫത്തവാ സുയൂഥി) ഇപ്രകാരം തന്നെയാണ് മുഹമ്മദ്ബിനു യൂസുഫി (റ)യിൽ നിന്ന് യഹ്‌യ ബിൻ സഈദ് (റ) നിവേദനം ചെയ്തിട്ടുള്ളത്. ഇബ്നുഅബീശൈബ (റ)യിൽ നിന്ന് നെമവി(റ)യുടെ തഅലീഖു ആസാരിസ്സുനൻ വാ: 2 പേ: 55 ഉദ്ധരിച്ചിട്ടുണ്ട്.

മുഹമ്മബ്നു യൂസുഫി (റ)ൽ നിന്ന് ഇമാം മാലിക് തന്റെ മുവത്വഇ-ൽ പതിനൊന്ന് റക്അത്തെന്ന് പരമാർശിച്ചതുപോലെ അതേ മുഹമ്മദുബ്നു യൂസഫിൽ (റ)ൽ നിന്ന് തന്നെ അബ്ദുൽ അസീസുദ്ദാറാവർദി (റ)പതിനൊന്ന് എന്ന് പരാമർശിച്ചതായി ഇബ്നു അബീശൈബ (റ)യുടെ മുസ്വന്നഫിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപ്പോൾ ഇമാം മാലികി (റ)ന്ന് പിഴവ് പറ്റിയെന്ന് പറയാവതല്ല.

എന്നാൽ സഇബി (റ)ൽ നിന്നുള്ള നിവേദന പരമ്പരകളിലും 21 എന്നു പറയു മ്പോൾ സഇബ(റ) ൽ നിന്ന് മുഹമ്മദുബ്നു യൂസുഫ് (റ) വഴിയായുള്ള നിവേദന ത്തിൽ മാത്രം മുഹമ്മദുബ്നു യൂസുഫി (റ)യിൽ നിന്ന് ഇമാം മാലിക്കും (റ) അബ്ദുൽ അസീസുദ്ദാറവർദ്ദി (റ)യും യഹ്യബ്നു സഈദും (റ) പതിനൊന്ന് എന്ന് നിവേദനം ചെയ്തതിൽ വന്ന പിഴവ് എവിടെയെന്ന് പരിശോധിക്കേണ്ടതുണ്ട്.

സുൽ മസാലികിൽ പറയുന്നത് കാണുക “എന്റെ വീക്ഷണത്തിൽ പിഴവ് സംഭ വിച്ചത് മുഹമ്മദ് യൂസുഫി (റ)ൽ നിന്നാണ്. ഇമാം മാലികി (റ)ൽ നിന്നെല്ല സഈ ദുബ്നു മൻസൂറി(റ)ന്റെ സുനനിൽ മുഹമ്മദുബ്നുൽ യൂസുഫി(റ)നിന്ന് അബ്ദുൽ അസീസ്റാവർദി (റ) പതിനൊന്ന് എന്ന് നിവേദനം ചെയ്തത് ഇതിനുപോൽ ബല കമാണ്. (ഔജസുൽ മസാലിക് വാ: 1 പേ: 394)

മുഹമ്മദ്ബ്നു യൂസുഫി (റ)യിൽ നിന്ന് ദാവൂദ്ബ്നു ഖൈസ് (റ) നിവേദനംചെയ്തപ്പോൾ ഇരുപത്തിയൊന്ന് എന്നു തന്നെ പ്രസ്താവിച്ചതായി മുസന്ന അബ്ദിസാഖ് വാ: 14 പേ 260ലും അബ്ദുൽ അസീസുദ്ദാർ വർദി (റ)മുഹമ്മദുബ്നു യൂസുഫിൽ നിന്ന് മറ്റൊരിക്കൽ നിവേദനം ചെയ്തപ്പോൾ ഇതേപോലെ ഇരുപത്തൊന്ന് എന്ന് പ്രസ്താവിച്ചതായി മവാഹിബുലദുന്നിയ വാ: 7 പേ: 420ലും ഇപ്രകാരം തന്നെ മുഹമ്മദ്ബ്നു യൂസുഫി (റ)യിൽ നിന്ന് മുഹമ്മദ് ബിനു നസർ (റ) നിവേദനം ചെയ്ത തായി നൈലുൽ ഔത്വാർ വാ: 3 പേ. 5ലും രേഖപ്പെടുത്തിയത് ഔജൂസിൽ പ്രസ്താ വിച്ചത് ഉപോൽബലകമാകുന്നുണ്ട്. കാരണം മുഹമ്മദുബിൻ യൂസുഫ് (റ)ദാവൂദ് ബിൻ ഖൈസിനും(റ) ഒരിക്കൽ അബ്ദുൽ അസ്സീസ്റാവർദ്ദി (റ)ക്കും മുഹമ്മദ് ബിനും നസ്വറി (റ)നും ഈ ഹദീസ് നിവേദനം ചെയ്തു കൊടുത്തപ്പോൾ മറ്റു നിവേദനങ്ങ ളോട് യോജിച്ചു കൊണ്ട് ഇരുപത്തിയൊന്ന് എന്ന് പറഞ്ഞസ്ഥിതിക്ക് അതേ മുഹമ്മ ദ് ബിൻ യൂസുഫ് (റ)ഇമാം മാലിക് (റ)ന്നും മറ്റൊരിക്കൽ അബ്ദുൽ അസീസുദ്ദാം വർദി (റ)ക്കും യബ്നു സഈദി (റ) നും നിവേദനം ചെയ്തു കൊടുത്തപ്പോൾ 11 എന്നത് പിഴച്ചു പറഞ്ഞതാകാനേ നിർവ്വാഹമുള്ളൂ.

സാഇബ്നു യസീദ് (റ) ൽ നിന്ന് പ്രസ്തുത ഹദീസിന്റെ നിവേദന പരമ്പരകൾ ഇപ്രകാരം സംഗ്രഹിക്കാം.

  1. സാഇബ്നു യസീദി (റ)യിൽ നിന്ന് ഹാരിസുബ്നു അബ്ദിറഹ്മാൻ (റ)വഴി 2 എന്ന് അബ്ദുർറസാഖി (റ)ന്റെ നിവേദനം
  2. സാഇബ്നു യസീദി (റ)യിൽ നിന്ന് യസീദുബ്നു ഖസീഫഃ (റ) വഴി ഇരു പത് എന്ന് ഇമാം മാലികി (റ) ന്റെയും മുഹമ്മദ്ബ്നു നസറി (റ)ന്റെയും നിവേദനം 3. സാഇബ്നു യസീദ് (റ)ൽ നിന്ന് മുഹമ്മദ് ബ്നു യൂസുഫ് (റ) വഴി ഏഴ് രൂപ
    ത്തിൽ നിവേദനം അത് ഇപ്രകാരമാണ്.
  3. മുഹമ്മദ്ബ്നു യൂസുഫി (റ)യിൽ നിന്ന് ദാവൂദ്ബ്നു യൂസുഫു (റ) വഴി ഇരുപ ത്തിഒന്ന് (മുസ്വന്നഫു അബ്ദുറസാഖ്)
  4. മുഹമ്മദ്ബ്നു യൂസുഫിൽ നിന്ന് മുഹമ്മദ് ബ്നു നസ്വർ (റ) വഴി ഇരുപത്തി ഒന്ന് (ലൂൽ ഔതാർ)
  5. മുഹമ്മദ്ബിനു യൂസുഫി (റ)യിൽ നിന്ന് അബ്ദുൽ അസീസ്ദാർ വർദി (റ) വഴി ഇരുപത്തിഒന്ന് (മവാഹിബുല്ലദുന്നിയ)
  6. മുഹമ്മദ് യൂസുഫ് (റ)ൽ നിന്ന് ഇമാം മാലിക് (റ) വഴി പതിനൊന്ന് (മുവത്വ
  7. മുഹമ്മദ് ബിൻ യൂസുഫിൽ (റ)നിന്ന് മറ്റൊരിക്കൽ അബ്ദുൽ വർദ്ദാറാവർദ (റ) വഴി പതിനൊന്ന് (സുനനു സഈദിബ്നു മൻസൂർ) .
  8. മുഹമ്മദ്ബ്നു യൂസുഫി (റ)യിൽ നിന്ന് യഹ്യബ്നു സഈദ് (റ)വഴി പതി നൊന്ന് (മുസ്വന്നഫു ഇബ്നു അബീശൈബ)
  9. മുഹമ്മദ്ബ്നു യൂസുഫിൽ നിന്ന് മുഹമ്മദ്ബ്നു ഇസ്ഹാഖ് (റ) വഴി പതിമൂന്ന് (ഖിയാമുല്ലൈൽ)

എന്നാൽ മുഹമ്മദ്ബിനു ഇസ്ഹാഖി (റ)ന്റെ നിവേദനം ദുർബലമാണ്. കാരണം മുഹമ്മദ്ബ്നു ഇസ്ഹാഖ് (റ) അയോഗ്യനാണെന്ന് താരീഖു ബഗ്ദാദ് വാ: പേ 223ലും താഹ്ദീബുത്തഹ്ദീബ് വാ: 9 പേ. 38ലും ഖുലാസതുൽ ഖസ്റജി : 2 പേ. 37-ലും മീസാനുൽ ഇഅ്തിദാൽ വാ 3 പേ: 24ലും വിശദീകരിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ ഉബയ്യുബ്നു കഅ്ബി(റ)ന്റെ നേതൃത്വത്തിൽ ഉമർ (റ) തറാവീഹ് നിസ്കാരം പുനഃസംഘടിപ്പിച്ചപ്പോൾ ഇരുപത് റക്അത്ത് തന്നെയായിരുന്നു നി രിച്ചിരുന്നതെന്ന് മുഹമ്മദ്ബ്നു യൂസുഫ് (റ) വഴി എല്ലാത്ത എല്ലാ നിവേദന പരമ്പ യും ഒത്തു സമ്മതിക്കുന്നു.

മുഹമ്മദ്ബ്നു യൂസുഫ് വഴിയായിതന്നെയുള്ള മൂന്ന് നിവേദന പരമ്പരയിലും ഇരു പത് എന്ന് തന്നെയാണ്. മറ്റ് മൂന്ന് പരമ്പരകളിൽ മാത്രമാണ് പതിനൊന്ന് എന്ന് പറ യുന്നത് അതിൽ തന്നെ അബ്ദുൽ അസീസുദ്ദാർ വർദി (റ)യുടെ നിവേദനം ബലഹീന വുമാണ്. കാരണം അദ്ദേഹം ഹദ്ദിസിൽ കൂടുതൽ പിഴവ് സംഭവിച്ചിരുന്ന ആളായിരു ന്നുവെന്ന് ത്വബഖാതു ഇബ്നി സഅദ് വാ: 5 പേ: 424-ൽ പ്രസ്താവിച്ചിട്ടുണ്ട്.

ഹാഫിള് ഇബ്നു ഹജർ (റ) പറയുന്നു. മുവത്വയിലും ഇബ്നു അബീ ശൈബ യിലും ബൈഹഖിയിലും ഇപ്രകാരമുണ്ട്. ഉമർ (റ) ഉബയ്യുബ്നു കഅ്ബി (റ)ന്റെ നേതൃത്വത്തിൽ ജനങ്ങളെ സംഘടിപ്പിച്ചു. ഇരുപത് റക്അത്തായിരുന്നു. അദ്ദേഹം നിസ്ക്കരിച്ചിരുന്നത്. ഹാഫിളിന്റെ തഖീസ് വാ: 4 പേ: 265)

ഹാഫിളു ഇബ്നി അബ്ദിൽ ബർറ്(റ) പറയുന്നു. “ഉബയ്യുബ്നു കഅബി (റ)ൽ നിന്ന് സ്വഹീഹായി വന്നിട്ടുള്ളത് ഇത് തന്നെയാണ്. സ്വഹാബത്തിൽ നിന്നാർക്കും ഇതിന്നെതിരഭിപ്രായമുണ്ടായിട്ടില്ല. ” (ഉംദതുൽ ഖാരി വാ: 11 പേ : 127) ഇപ്രകാരം ലാമി ഉദുറാരി വാ: 2 പേ: 87ലും ശറഹുസ്സുർഖാനി അലൽ മവാഹിബ്, വാ: 7 പേ 420ലും കാണാം,

ഇബ്നുതൈമിയ്യ പറയുന്നു. ” റമളാൻ മാസത്തിൽ ജനങ്ങൾക്ക് ഇമാമായി ഇരു പത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിതം ഉബയ്യുബ്നു കഅബ് (റ) നിസ്ക രിച്ചിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്. അത് കൊണ്ടു തന്നെ ബഹുഭൂരിപക്ഷം പണ്ഡിത ന്മാരും അഭിപ്രായപ്പെടുന്നത് ഇത് തന്നെയാണ് സുന്നത്തെന്നാകുന്നു. കാരണം മുഹാ ജിറുകളും അൻസ്വാറുകളുമടങ്ങുന്ന സ്വഹാബത്തിന്നിടയിലാണ് ഉബയ്യുബ്നു കഅ്ബ (0) ഇത് നിലനിർത്തിയത്.അവരിൽ നിന്നാരും തന്നെ ഇതിനെ എതിർത്തിട്ടില്ല” (മ്മു ഉൽ ഫതാവ വാ: 23, പേ. 112) മിർഖാത് വാ: 2 പേ: 175ലും ഇത് ഉദ്ധരിച്ചിട്ടുണ്ട്.

വഹാബി ജൽപനവും മറുപടിയും

  1. ഇരുപത് റക്അത്ത് തറാവീഹിനെ കുറിച്ച് ഉമർ (റ) തന്നെ നല്ല ബിദ്അത്ത് എന്ന് പ്രസ്താവിച്ചു.

മറുപടി : ഉബയ്യുബ്നു കഅ്ബി (റ) ന്റെ നേതൃത്വത്തിൽ തറാവീഹ് നിസ്കാരം സംഘടിപ്പിച്ച ശേഷം ഇത് നല്ല ബിദ്അത്തെന്ന് ഉമർ (റ) പ്രസ്താവിച്ചത് റക്അത്തുകളുടെ എണ്ണത്തെ സംബന്ധിച്ചല്ല. പ്രത്യേക ഒരുഇമാമിന്റെ കീഴിലായി വിപുലമായൊരു ജമാഅത്ത് സംഘടിപ്പിച്ചതിനെ സംബന്ധിച്ചാണ്.

ഇമാം ശഅറാനി (റ) പറയുന്നു. ‘നബി (സ)യുടെ വിയോഗത്തിന് ശേഷവും ജ ങ്ങൾ വിവിധസംഘങ്ങളാ യിട്ടായിരുന്നു നിസ്കരിച്ചിരുന്നത്. ചിലർ ജമാഅത്തായും മറ്റു ചിലർ തനിച്ചും അപ്പോൾ ഉമർ (റ) പറഞ്ഞു: അല്ലാഹുവാണ് സത്യം, ഇക്കൂട്ടരെ ഒരു ഇമാമിന്റെ കീഴിൽ സംഘടിപ്പിക്കുന്ന പക്ഷം അതായിരിക്കും നല്ലതെന്ന് എനിക ഭിപ്രായമുണ്ട്. അങ്ങനെ ബി കവി (റ)ന്റെ നേതൃത്വത്തിൽ ജനങ്ങളെ സംഘടിപ്പിച്ചു (ശനിയുടെ പുൽ ഗുവാ 1 : 95)

ഔജസുൽ മസാലിക് വാ പേ 39 ഇത് നല്ല ബിദ്അത്തെന്ന് പറഞ്ഞത് വിപുല മായ ജമാഅത്തിനെ കുറിച്ചാണ്. തറാവീഹ് നിസ്കാരത്തെ കുറിച്ചോ കേവലം ജ അങ്ങനെ കുറിച്ചോ അല്ല.

ശൈഖ് മുഹമ്മദ് കൗസരി (റ) എഴുതുന്നു. ‘അപ്പോൾ ഉമർ (റ) പ്രവർത്തിച്ചത് ഒരു ഇമാമിന്റെ നേതൃത്വത്തിൽ ജനങ്ങളെ സംഘടിപ്പിക്കുക മാത്രമാണ് എന്നാൽ ക അത്തുകളുടെ എണ്ണം പരമ്പരാഗതമായി കിട്ടിയ പ്രകാരം തന്നെ. എന്നാൽ പിന്നെ തറാവീഹ് ഇരുപത് റക്അത്താണെന്നതിനെ എതിർക്കാൻ വേണ്ടി ഇത് ചിലർ ആശം രമാക്കുന്നത് ശരിയല്ല. ഉമർ (റ) ഉസ്മാൻ (റ) അലി (റ) എന്നിവരുടെ കാലങ്ങളിലെ ക്കെയും സ്വഹാബത്തിന്റെ അമലും ഇത് തന്നെയായിരുന്നു. അവരുടെ അരികിൽ പ്രബലമായൊരു രേഖയില്ലാതെ ഈ എണ്ണത്തിൽ അവർ ഏകോപിക്കുക എന്നത് അതിവിദൂരമാണ് ‘ (കൗസരി (റ)യുടെ തഖരീറുത്തബ്യീൻ പേ : 98)

ഈ അടിസ്ഥാനത്തിലാണ് ശൈഖ് അബ്ദുൽ ഹഖ് ദഹ്ലവി (റ) ഇപ്രകാരം പ്രസ്താവിച്ചത് “നബി (സ) ഇരുപത് റക്അത്ത് നിസ്കരിച്ചതായി അവരുടെ അരി കിൽ സ്ഥിരപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇബ്നു അബ്ബാസി(റ)ൽ നിന്നുള്ള ഒരു നിവേദനത്തിൽ ഇങ്ങനെ വന്നിട്ടുമുണ്ട്. ഉമർ (റ) തെരഞ്ഞെടുത്തതും അത് തന്നെ .” (തഅലിഖുസ്സബീഹ് വാ: 2, പേ: 105)

  1. ഉബയ്യുബ്നു കഅബി(റ)ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട തറാവീഹ് നിസ്കാരത്തിൽ ഉമർ പങ്കെടുത്തിട്ടില്ല. അത് കൊണ്ട് തന്നെ അവിടുന്ന് ആജ്ഞാപിച്ച എണ്ണത്തിലധികം റക്അത്തുകൾ അവർ വർദ്ധിപ്പിച്ചിരിക്കുവാൻ സാധ്യതയുണ്ട്. പതി നൊന്ന് റക്അത്ത് നിസ്കരിക്കുവാൻ ഉമർ (റ) ആജ്ഞാപിച്ചുവെന്ന റിപ്പോർട്ട് ഇതി ന്നുപോൽബലകമാണ്.

മറുപടി : പ്രസ്തുത റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് നേരത്തെ വിശദീകരി ച്ചിട്ടുണ്ട്. എന്നാൽ ഉമർ (റ) പ്രസ്തുത നിസ്കാരത്തിൽ പങ്കെടുത്തിട്ടില്ലെന്ന് പറയു ന്നത് അജ്ഞത മാത്രമാണ്. നഫലഇയാസി (റ)ൽ നിന്ന് നിവേദനം “അവർ പറഞ്ഞു ഉമർ (റ)ന്റെ കാലത്ത് റമളാമനിൽ പള്ളിയിൽ വെച്ച് അവിവങ്ങളിലായി പല സംഘങ്ങളായിട്ടായിരുന്നു ഞങ്ങൾ നിസ്കരിച്ചിരുന്നത്. ശബ്ദമാധുര്യമുള്ള ആളിലേ ക്കായിരിക്കും ജനങ്ങൾ ആകർഷിക്കുക. അപ്പോൾ ഉമർ (റ) ഇങ്ങനെ പറഞ്ഞു. നിശ്ചയം ജനങ്ങൾ ഖുർആനിനെ രാഗമാക്കിയിരിക്കുന്നു. അല്ലാഹുവാണ് സത്യം എനിക്ക് കഴിയുന്ന പക്ഷം ഞാനതിന് മാറ്റം വരുത്തും അങ്ങനെ അധികം താമസി ച്ചില്ല. മൂന്ന് രാത്രികൾ പിന്നിട്ടപ്പോഴേക്ക് ഉബയ്യൂബ് കഅബി (റ) നോട് നിസ്കരി ക്കാനാജ്ഞാപിച്ചു. ജനങ്ങൾക്ക് ഇമാമായി അദ്ദേഹം നിസ്കരിച്ചു. ഉമർ (റ) പിൻസ ഫിൽ നിന്നിരുന്നു. അവിടുന്നിപ്രകാരം പറഞ്ഞു. ഇത് ബിത് അത്താണെങ്കിൽ ഇത തന്നെയാണ് നല്ല ബിദ്അത്ത് (ത്വബഖാതു ഇബ്നു സഅദ് വാ: 5 പേ: 59)

ഇപ്രകാരം ഇമാം ബുഖാരി (റ) ഖൽബുൽ ഖുർആനിലും ജറുൽ ഫിയാബി (സുനനിലും നിവേദനം ചെയ്തതായി കൻസുൽ ഉമ്മാൽ വാ: 4 പേ: 283 ൽ രേഖ പ്പെടുത്തിയിട്ടുണ്ട്. ഉമർ (റ) ന്റെ ആജ്ഞക്കെതിരായി ജനങ്ങൾ നിസ്കരിച്ചിരുന്നുവെ ന്നമാനിക്കാൻ ഒരു മുസ്ലിമിനാകില്ല.

  1. ഉമര് (റ)ന്റെ കാലത്ത് ജനങ്ങൾ ഇരുപത് റകഅത്ത് നിസ്കരിച്ചിരുന്നുവെന്ന് സാഇബുബ്നു യസീദിൽ നിന്ന് ഉദ്ധരിച്ച ഹദീസ് ബലഹീനമാണ്. കാരണം അതിന്റെ നിവേദക പരമ്പരയിൽ അബൂ അബ്ദില്ലാഹിബ്നു ഫൻവൈഹി (റ) എന്നൊര ളുണ്ട്. അദ്ദേഹത്തിന്റെ ചരിത്രമറിയപ്പെടുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഹദീസ് രേഖയാക്കുന്നവർ അദ്ദേഹം യോഗ്യനാണെന്ന് സ്ഥിരീകരിക്കേണ്ടതും ആണെന്ന് തുഹ്ഫതുൽ അഹ്വദി വാ 2 പേ 75ൽ പ്രസ്താവിച്ചിട്ടുണ്ട്.

മറുപടി: തുഹ്ഫതുൽ അഹദിയുടെ രചയിതാവ് മുബാറക് രി വേണ്ടത്ര നിരൂ പണഗ്രന്ഥങ്ങൾ പരതിയിട്ടില്ലെന്നു വ്യക്തം. ഹാഫിളു ദഹബിയുടെ കിറതുൽ വാ. 3 പേ. 1057ൽ അബ്ദില്ലാഹിബ്നു ഫൻ വൈഹിയെ പരാമർശിച്ചി

ഹിജ്റ 414-ൽ റബീഉൽ ആഖിറിലാണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടായതെന്നും അദ്ദേഹം യോഗ്യനും ഗ്രന്ഥകാരനുമായിരുന്നെന്നും ഹാഫിളു ഇബ്നുൽ ഇമാദ് (6) തന്റെ ശദറാതുദ്ദഹബ് വാ : 3 പേ: 200ൽ പ്രസ്താവിച്ചിട്ടുണ്ട്.

ദഹബി തന്നെ പറയട്ടെ “അദ്ദേഹം യോഗ്യനും സത്യസന്ധനുമായിരുന്നു. നല്ല കയ്യെഴുത്തുകാരനും ഗ്രന്ഥകാരനുമായ ഇദ്ദേഹം വെറുക്കപ്പെട്ട കുറേ റിപ്പോർട്ടുകളും ചെയ്തിട്ടുണ്ട്. (ദഹബിയുടെ സിയറു അഅ്ലാമിന്നു ബലാഅ് വാ: 17 പേ384)

ചുരുക്കത്തിൽ യോഗ്യനും സത്യസന്ധനുമായ അദ്ദേഹം വെറുക്കപ്പെട്ട ഹദീസ് റിപ്പോർട്ട് ചെയ്ത ആളായിപ്പോയി എന്നത് അയോഗ്യതയല്ല ഇമാം ബുഖാരി (റ)യുടെ റിപ്പോർട്ടർമാരിൽ പോലും വെറുക്കപ്പെട്ട റിപ്പോർട്ടുകൾ ചെയ്തവരുണ്ട്. ഖാലിദുബ്നു മഖദ് (റ) ഇതിന്നുദാഹരണമാണ്. മീസാനുൽ ഇഅ്തിദാൽ വാ: 1 പേ 641 നോക്കുക)

എന്നാൽ ബൈഹബി (റ) റിപ്പോർട്ട് ചെയ്ത ഈ ഹദീസ് ആ വെറുക്കപ്പെട്ട റിപ്പോർട്ടുകളിൽ പെട്ടതാണെന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല. മറിച്ച് ഹദീസ് റിപ്പോർട്ടർമാരൊക്കെ ഇതിന്റെ പരമ്പര സ്വഹീഹാണെന്നാണ് പറഞ്ഞിട്ടുള്ളത് (ശറ ഹുൽ മുഹദ്ദബ് വാ: 4 പേ: 32 നോക്കുക.)

അബു അബ്ദില്ലാഹിബ്നു ഫൻ വൈഹി (റ) അറിയപ്പെടാത്ത ആളാണെന്ന് പ്രസ്താവിച്ച വഹാബിയായ മുബാറക് ചൂരിയുടെ ധാരണ താൻ പരിശോധിച്ച നിരൂ പണ ഗ്രന്ഥങ്ങളിലൊന്നും കാണാത്ത വ്യക്തി മജ്ഹൂലാണെന്നാകും മുബാറക് രി യുടെ ജഹാലത്താണ് യഥാർത്ഥത്തിൽ മനസ്സിലാക്കേണ്ടത്. മജ്ഹൂലാണെന്ന വാദം പൊളിഞ്ഞതോടെ അദ്ദേഹം അയോഗ്യനാണോ ഈ ഹദീസ് വെറുക്കപ്പെട്ടവരിൽ പെട്ട താണെന്നോ വാദിക്കാനുള്ള ശ്രമവും വിഫലമായി.

എന്നാൽ എല്ലാ അടവുകളും തകർന്ന് തരിപ്പണമായപ്പോൾ ഒരു വഹാബി പാതിരി എഴുതുന്നത് കാണുക : ഈ ഹദീസിന്റെ റിപ്പോർട്ടർമാരുടെ പരമ്പരയിൽ ഒരാൾ അബൂ അബ്ദില്ലാഹിബ്നു ഫൻജവൈഹി (റ) അറിയപ്പെടാത്ത വ്യക്തിയാണെന്നുംഭൂരിപക്ഷം പണ്ഡിതന്മാരും അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞിരിക്കുന്നു വെന്നും ഇബ്നു ഹജരിൽ അസ്ഖലാനി (റ) നുസ്ഹതുന്നളൂർ ഫീ നഖ്പത്തിൽ ഫിക്ർ എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്. പേ : 11, (അൽമനാർ പേ: 131 റമളാൻ സ്പെഷ്യൽ 1984)

കല്ല് വെച്ച നുണയാണിത്. ഇബ്നു ഹജറിന്റെ (റ) പ്രസ്തുത കിത്താബിന്റെ പേജിൽ ഇതില്ലെന്നു മാത്രമല്ല ആ ഗ്രന്ഥത്തിൽ ഒരിടത്തും പ്രസ്തുത റിപ്പോർട്ട് പരാമർശിച്ചിട്ടേയില്ല പരാമർശിക്കാൻ ന്യായവുമില്ല. കാരണം നിരൂപണ ഗ്രന്ഥമല്ല അത് (a) പ്രത്യദ ഹദീസ് നിദാന ശാസ്ത്രമായ ഉസ്വലൂൽ ഹദീസാണ്. പക്ഷെ ഇതുണ്ടോ പാവം വഹാബികൾക്കറിയുക. പോകട്ടെ 150ഓളം ഗ്രന്ഥങ്ങൾ രചിച്ച ഇബ്നു ഹജർ അഞ്ചു അബ്ദില്ലാഹിബ്നു ഫൻജവൈഹി (റ) അയോഗ്യനാണെന്ന് തന്റെ ഒരു ഗ്രന്ഥ ത്തിലും പ്രസ്താവിച്ചതായി തെളിയിക്കാൻ ഒരാൾക്കും സാധ്യമല്ല. അതും പോകട്ടെ നിരൂപണ പണ്ഡിതന്മാരായ ഇബ്നു ഹജറി(റ) ന്റെ മുൻഗാമികളിലോ പിൻഗാമിക ളിലോ പെട്ട ഒരു ആധികാരിക പണ്ഡിതനും ഇദ്ദേഹം മജ്ലാണെന്നോ അതോ ഗ്യനാണെന്നോ പ്രസ്താവിച്ചതായി തെളിയിക്കാൻ ഒരാൾക്കും കഴിയില്ല. താൻ നോക്കിയ നിരൂപണ ഗ്രന്ഥങ്ങളൊന്നും ഇദ്ദേഹത്തെ കാണുന്നില്ല. മുടന്തൻ ന്യായം പറഞ്ഞ് വഹാബി ആചാര്യനായ മുബാറക് രി മാത്രമാണ് ഈ ആരോപണം ഉന്ന യിച്ചത്. ഇത് ശരിയാണെങ്കിൽ ഒരു നിരൂപണ ഗ്രന്ഥത്തിലും പൂരിയെ പരാമർശിച്ച തായി കാണാത്തത് കൊണ്ട് അദ്ദേഹം മജ്ലാണെന്നും അയോഗ്യനാണെന്നും എന്തുകൊണ്ട് വാദിച്ചുകൂടാ. അപ്പോൾ അബു അബ്ദില്ലാ ഹി ഫൻവൈഫി (റ)യെ മജ്ഹൂലായത്കൊണ്ട് തന്റെ ജഹാലത്ത് വാക്കുകൾക്ക് യാതൊരു പരിഗണ നയുമില്ലെന്ന് സംക്ഷിപ്തം.