അലവി സഖാഫി കൊളത്തൂർ

രോഗശമനത്തിനായി ഭൗതിക ചികിത്സ അംഗീകരിക്കുന്നതുപോലെതന്നെ ആത്മീയ ചികിത്സയും ഇസ്ലാം അംഗീകരിക്കുന്നുണ്ട്. സുന്നികൾ ചെയ്യുന്ന മന്ത്രം ഉറുക്ക് ഏലസ്സ് തുടങ്ങിയവ ഉൾപ്പെട്ട ആത്മീയ ചികിത്സയെ പരിശുദ്ധ ഖുർആനി ന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ തെളിവുകളു ണ്ടെന്നും യാഥാർത്ഥ്യമാണെന്നും ഏവർക്കും വ്യക്തമാവും.

വിശ്വപിതൻ ഇമാം നവവി (റ) പറയുന്നു. ഖുർആൻ ആയത്തുകൾ കൊണ്ടും അറിയപ്പെട്ട ദിക്കുകൾ കൊണ്ടും മന്ത്രിക്കുന്നതിന് യാതൊരു വിലക്കുമില്ല. അത് സുന്ന ത്താണ് (ശറഹു മുസ്ലിം 2.219)

വിശുദ്ധ ഖുർആൻ ആത്മാവിന് ശാന്തിപകരുന്നതുപോലെ ശാരീരികമായും ശാന്തി യാണെന്ന് അല്ലാഹു പഠിപ്പിക്കുന്നു. – ഖുർആനിൽ നിന്നും നാം അവതരിപ്പിക്കുന്നത് = അനുഗ്രഹവും ശമനവും ആയതിനേയാണ് (അൽ ഇസ്റാഅ് ) ഈ ആയത്ത് വിശദീ കരിച്ച ഇമാം റാസി (റ) പറയുന്നു “ഖുർ ആൻ പറഞ്ഞ ശമനം (ശിഫാഅ് എന്നത് ശാരീരികവും ആത്മീയവുമായ അസുഖങ്ങളുടെ ശമനം ഉൾപ്പെട്ടതാണ്. ഇരുരോഗ ത്തിനും ഖുർആൻ ശാന്തിയാവുന്നു (റാസി 21/34 റൂഹുൽ ബയാൻ 5194) ഇമാം ഖുർത്തുബി വിശദീകരിക്കുന്നു “ഖുർആൻ ശാരീരിക രോഗങ്ങളുടെ ശമനത്തിന് കാര ണമാകുന്നത് അത് കൊണ്ട് മന്ത്രിക്കുകയും എഴുതിക്കെട്ടുക തുടങ്ങിയവ മുഖേനെ യാണ് (അൽ ജാമിഉ ലി അഹ്കാമിൽ ഖുർആൻ : 10/315)

മന്ത്രം

താബിഇയ്യായ അബ്ദുൽ അസീസ് (റ) പറയുന്നു ഞാനും സാബിതുൽ ബനാ നിയും കൂടി സ്വഹാബി പ്രമുഖൻ അനസ് (റ) നെ സന്ദർശിച്ചു. തദവസരത്തിൽ സാബിത് (റ) പറഞ്ഞു “ഓ അബാഹംസ (അനസ് (റ) ന്റെ ഓമനപേര്) എനിക്ക് സുഖമില്ല” അപ്പോൾ അനസ് (റ) പറഞ്ഞു നബി(സ) ചെയ്യാറുള്ള മന്ത്രം കൊണ്ട് ഞാൻ നിങ്ങളെ മന്ത്രിക്കട്ടെയോ ? ഉടനെ സാബിത് (റ) പറഞ്ഞു “അതെ” അപ്പോൾ അനസ് (റ) സാബിത് (റ) നെ നബി (സ) മന്ത്രിച്ച മന്ത്രം കൊണ്ട് മന്ത്രിച്ചു. ബുഖാരി 855/2.

നബി (സ) യുടെ കാലത്ത് മന്ത്രിക്കുന്നത് സർവ്വ വ്യാപകമായിരുന്നു എന്നാണ് ഈ ഹദീസ് ഉദ്ദരിക്കുക വഴി ഇമാം ബുഖാരി (റ) പഠിപ്പിക്കുന്നത്. ആഇശ (റ) നിന്നും നിവേദനം : അസുഖം ബാധിതർക്ക് മന്ത്രിക്കാൻ നബി (സ) അനുമതി നൽകി (ബുഖാരി 2/854)

ആയിശ(റ) ൽ നിന്ന് നിവേദനം നബി(സ)ക്ക് രോഗം ബാധിച്ചാൽ ജിബിരീൽ(അ) മന്ത്രിക്കാറുണ്ടായിരുന്നു (മുസ്ലിം)
വീണ്ടും ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കാണുക ഒരിക്കൽ ഒരു സംഘം സം = ചെയ്യുകയായിരുന്നു. തമന്ന അറേബ്യയിലെ ഒരു അറിയപ്പെടു രുടെ തലവനെ വിഷം തീണ്ടിയ വിവരവുമായി അവരിലൊരാൾ സഹാ മകളെ സിപിച്ചു. ഉടനെ കൂട്ടത്തിലുണ്ടായിരുന്നു അബൂസഈദിൽ പുദി (റ) ഗോ “convoy Nിക്കുകയും വിഷബാധ സുഖപ്പെടുത്തുകയും ചെയ്തു. അതിന് മായി പുറപ്പാടു ഗോത്രക്കാർ നൽകുകയും ആ വിവരം നബി(സ) അറി കയും അഗീകരിക്കുകയും ചെയ്തു. (ബുഖാരി 2/854)

ം മുസ്ലിം (റ) ഉദ്ധരിക്കുന്നു ഒരിക്കൽ സ്വഹാബികൾ നബി(സ) യുടെ കൂടെ ഇരിക്കുമ്പോൾ അവരിൽ ഒരാളെ തേൾ കുത്തി. കൂട്ടത്തിൽ നിന്ന് ഒരു സ്വഹാ പറഞ്ഞു അല്ലാഹുവിന്റെ റസൂലെ ഞാൻ അദ്ദേഹത്തെ മന്ത്രിക്കട്ടെയോ ? അപ്പോൾ നബി (സ)പറഞ്ഞു : നിങ്ങളിൽ നിന്ന് സ്വന്തം സഹോദരന് ഉപകാരം ചെയ്യാൻ കഴ യുമെങ്കിൽ അവനതു ചെയ്തു കൊള്ളട്ടെ ! (മുസ്ലിം 2-223)

മന്ത്രത്തിന് നബിയും സ്വഹാബത്തും മാതൃകയാണെന്നതിന് (തുർമുദി 2-27,28) – (അബൂദാവൂദ് 2/186, 189) നസാഈ (2-317) (ഇബ്നുമാജ 251, 254) എന്നീ ഗ്രന്ഥങ്ങ ളിൽ ധാരാളം ഹദീസുകൾ കാണാവുന്നതാണ്. ഹദീസ് ഗ്രന്ഥങ്ങളിൽ മന്ത്രം അന്യന ദനീയമാണെന്ന് തെളിയിക്കാൻ പ്രത്യേക അദ്ധ്യായങ്ങൾ തന്നെ ഉണ്ടാകാറുണ്ട്.

ആഇശ (റ) ൽ നിന്ന് നിവേദനം : നബി(സ)യുടെ ഭാര്യമാരിൽ ആർക്കെങ്കിലും രോഗം ബാധിച്ചാൽ അവിടുന്ന് മുഅവ്വിദതൈനി ഓതി രോഗിയുടെ മേൽ ഊതാന ണ്ടായിരുന്നു. നബി(സ)ക്ക് രോഗം ബാധിച്ചപ്പോൾ പ്രസ്തുത സൂറ ഓതി നബി (സ)യുടെ കൈയിൽ ഊതുകയും ശരീരം തടവുകയും ചെയ്യാറുണ്ടായിരുന്നു. (മുസ്ലിം 2/222), (ബുഖാരി 2/856, ) നബി (സ) മന്ത്രിക്കുമ്പോൾ ഊതാറുണ്ടായിരുന്നു (ഇബ്നു മാജ 1 1156) രോഗികളെ നബി (സ) മുഅവ്വിദതൈനി ഓതി ഊതിയിരുന്നു.

ഇമാം നവവി (റ) മന്ത്രിക്കുമ്പോൾ ഊതുന്നത് അനുവദനീയമാണെന്നതിൽ മുസ്ലിം പണ്ഡിതൻ ഏകോപിച്ചിട്ടുണ്ട്. സ്വഹാബികൾ, താബിഉകൾ, താബിഉത്താ ബിഉകൾ ഇവരിലെ ഭൂരിപക്ഷവും മന്ത്രിക്കുമ്പോൾ ഊതൽ സുന്നത്താണെന്ന പക്ഷ ക്കാരാണ്. (അനുവദനീയമാണെന്നതിൽ തർക്കമേയില്ല.) – (ശറഹു മുസ്ലിം 2/222)

അല്ലാമാ ഖാളിഇയാള് (റ) പറയുന്നു മന്ത്രിക്കുമ്പോൾ (നേരിയ തുന്നുനീരോട കൂടി) ഊതുന്നതിന്റെ ഫലം, മന്ത്രിക്കാനായി ഖുർആൻ ദിക്കുകൾ ഉരുവിട്ട വായുവും നനവും രോഗിയിൽ സ്പർശിക്കുക വഴി തബർറൂക്ക് എടുക്കുകയാണ് ഉദ്ദേശ്യം ദിക്കുകളും മറ്റും എഴുതി കഴുകി കുടിക്കുന്നത് പോലെത്തന്നെ (ശറഹു മുസ്ലിം 222 ) (ഫത്ഹുൽ ബാരി 10/242) ഇപ്രകാരം വഹാബി നേതാവ് ഇബ്നു ഖയ്യിം തന്റെ സാദുൽ മആദ് 4/178,79ലും രേഖപ്പെടുത്തിയിട്ടുണ്ട്.

തുപ്പുനീരോട് കൂടെ നബി (സ) മന്ത്രിക്കാറുണ്ടായിരുന്നുവെന്ന് ഹദീസ് വിശദീക രിച്ചുകൊണ്ട് ഹാഫിള് ഇബ്നുഹജർ(റ) ഉദ്ധരിക്കുന്നു. ഇമാം ഖുർത്തുബി (റ) പയുന്നു. ഈ ഹദീസിൽ നിന്നും എല്ലാ വേദനകൾക്കും മന്ത്രിക്കൽ അനുവദനീയമാ ണെന്നും ഇങ്ങിനെയുള്ള ഒരു ശൈലി സ്വഹാബികൾക്കിടയിൽ പ്രചാരത്തിലുണ്ടായി രുന്നുവെന്നും വ്യക്തമാണ്. (ഫത്ഹുൽ ബാരി – 10/256)

വിഷ ചികിത്സ

വിഷജീവികളിൽ നിന്നും മോചനത്തിനായി നബി (സ) എത്രയോ സ്വഹാബി കൾക്ക് മന്ത്രിക്കാൻ അനുമതി കൊടുത്തതായും മന്ത്രം പഠിപ്പിച്ചതായും ഹദീസുക ളിൽ കാണാം. (മുസ്വന്നഫു ഇബ്നി അബീശൈബ 5/44) (ബുഖാരി, ഫത്ഹുൽ ബാരി 10/252) അമലൂൽ യൗമി വല്ലൈല 270)(മജ്മഉസ്സവാഇദ് 5/111(തുഹ്ഫതുദ്ദാകിരീന്റെ 267 എന്നിവ നോക്കുക)

കണ്ണേറിനുള്ള മന്ത്രം

അബൂഹുറൈറ (റ)യിൽ നിന്ന് നിവേദനം : നബി (സ) പറഞ്ഞു. കാറിൽ യാഥാർത്ഥ്യമുണ്ട് (ബുഖാരി : ഫത്ഹുൽ ബാരി 10/249) ആഇശാ (റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു : കണ്ണേറിന് മന്ത്രിക്കാൻ നബി (സ) എന്നോട് കൽപ്പിച്ചു. (ബുഖാരി, ഫത്ഹുൽ ബാരി : 10/245)(മജ്മ ഉവാഈദ് 5-112) അൽ മുഅ് അമൂൽ ഔസ് തുഹ്ഫതുദ്ദാകിരീൻ) 1/264)

മുറിവുകൾക്കുള്ള മന്ത്രം

അയിശ(റ)യിൽ നിന്നു നിവേദനം : ഒരാൾക്ക് ഒരു മുറിവുണ്ടായാൽ ബിസ്മില്ലാഹി തുർബതു എന്ന ദിക് മന്ത്രിക്കാൻ നബി ആജ്ഞാപിച്ചു. ബുഖാരി 10/176,177) (ഇബ്നുസ്സുന്നി 271)(തുഹാഫത്തുദ്ദാകിരീൻ 270)

വേദനക്കുള്ള മന്ത്രം

ഉസ്മാബിൻ അബിൽ ആസ് (റ)ൽ നിന്ന് നിവേദനം എനിക്ക് ശരീരത്തിൽ ശക്ത മായ വേദന ഉണ്ടായപ്പോൾ ഞാൻ തിരുനബി (സ) യുടെ സന്നിധിയിലെത്തി വിവരം പറഞ്ഞു. ഉടനെ വേദനയുള്ള ഭാഗത്ത് കൈവച്ചു. ഏഴുപ്രാവശ്യം മന്ത്രിക്കാനെനിക്ക് ഒരു ദിക്ക് പറഞ്ഞുതന്നു. ഞാനപ്രകാരം ചെയ്തപ്പോൾ എന്റെ വേദന പമ്പകടന്നു. (മുസ്ലിം 2/202) (അബൂദാവൂദ് 3791) (തുർമുദി 2081) (അമലൂൽ യൗമി വല: 272) മുസന്നഫ് ഇബ്നു അബീശൈബ : 5/48)

ബുദ്ധിക്ക് ഭ്രമം സംഭവിച്ചാലുള്ള മന്ത്രം

പാരിജാത്തുബിനു സ്വത് തന്റെ പിതൃവ്യനിൽ നിന്ന് നിവേദനം : അദ്ദേഹം മുസ്ലീമായ ശേഷം ഒരു യാത്രാ മധ്യേ ഇരുമ്പിനാൽ ബന്ധിക്കപ്പെട്ട ബുദ്ധിക്ക് ഭ്രമം സംഭവിച്ച ഒരു വ്യക്തിയെയും ആ നാട്ടുകാരെയും കാണുകയുണ്ടായി, കുശലാ ഷണത്തിനു ശേഷം ഈ രോഗിയുടെ അസുഖഭേദത്തിനായി നിങ്ങളുടെ പുതിയ ആശ യത്തിൽ (ഇസ്ലാം) എന്തെങ്കിലും ചികിത്സയോ പരിഹാരമോ ഉണ്ടോ ? അവർ തിരക്കി. അദ്ദേഹം പറയുന്നു “ഉടനെ ഞാൻ ഫത്വിവി ഓതി മന്ത്രിച്ചു രോഗം സുഖ പ്പെട്ടു. അപ്പോൾ അവർ നൂറ് ആട് എനിക്കു തന്നു. ഉടനെ ഞാൻ നബി (സ)യുടെ സന്നിധിയിലെത്തി വിവരങ്ങളെല്ലാം പറഞ്ഞു. ഉടനെ നബി(സ) പറഞ്ഞു “നിനക്ക് ലഭിച്ചത് യഥാർത്ഥ മന്ത്രം മുഖേനെയാണ്, അതിന് യാതൊരു കുഴപ്പവുമില്ല”. അബൂദാവൂദിന്റെ റിപ്പോർട്ടിൽ ഫാതിഹ സൂറത്ത് കൊണ്ട് മൂന്നു ദിവസം രാവിലെയും വൈക നേരവും മന്ത്രിക്കുകയും ഊതുകയും ചെയ്തു എന്നുകൂടി കാണാം. (അബൂദാവൂദ് 3420) (നാസാഈ 1032) (മുസനദ് അഹ്മദ് 5/211 ) (അൽ മുസ്തദറക് 1/560) (അ ലൂൽ യൗമി വല : 297) (തുഹ്ഫ തുദ്ദാകിരിൻ : 266)

തീ പൊള്ളനിലുള്ള മന്ത്രം

മുഹമ്മദ് ഹാഫിസ് (റ) പറയുന്നു : ഒരവസരം എന്റെ കൈ പൊള്ളുകയുണ്ടായി ഉടനെ എന്റെ മാതാവ് എന്നെയും കൊണ്ട് നബി (സ)യുടെ സന്നിധിയിലെത്തി വിഷ യങ്ങൾ പറഞ്ഞശേഷം അവിടുന്ന് എന്നെ തങ്ങളിലേക്ക് അടുപ്പിച്ച് നിർത്തിയിട്ട് അദ്ഹ ബിൽ…. എന്നു തുടങ്ങുന്ന മന്ത്രം ഉരുവിടുകയും ഉണ്ടായി (അഹ്മദ്, നാസാ മുസനദ് അഹ്മദ് 3/418, 4259, തുഹ്ഫതുദ്ദാകിരിൻ : 269)

മന്ത്രിച്ചുതിയ വെള്ളം

ഹാഫിള് ഇബ്നു അബീശൈബ ആഇശ ബീവി (റ)യിൽ നിന്ന് നിവേദനം: വെളും ത്തിൽ മന്ത്രിച്ച ശേഷം രോഗിയുടെ മേൽ അത് തെളിക്കുന്നതിന് യാതൊരു വിരോധ വുമില്ല. മുസ്വന്നഫ് 5140)

മന്ത്രിച്ച് നൂൽ

നൂൽ മന്ത്രിച്ചു അത് ധരിക്കുന്നത് മുസ്ലിംകളിൽ വ്യാപകമാണ്. കഴുത്തിലോ കയ്യിലോ കാലിലോ ധരിക്കലാണ് പതിവ് സ്വഹാബത്തിന്റെ മാതൃക പരിശോധിച്ചാൽ ഇതിന് തെളിവ് കണ്ടെത്താനാവും.

സ്വഹാബി പ്രമുഖൻ മുത്തബി ഉസ്സുന്ന ഇബ്നു ഉമർ (റ)ന്റെ മകൻ ഉബൈദ ല്ലാഹി (റ) യുടെ കയ്യിൽ (മന്ത്രിച്ച്) നൂൽ കെട്ടിയതായി ഞാൻ കണ്ടു. (മുസ്വന്നഫ് ഇബ്നു അബീ ശൈബ)

മന്ത്രം കൊണ്ട് വളരെ വലിയ ഗുണമുണ്ടെന്നും തനിക്ക് അതനുഭവപ്പെട്ടിട്ടുണ്ടെന്നും വഹാബികൾ നേതാവായി അംഗീകരിക്കുന്ന ഇബ്നുൽ ഖയ്യിം തന്നെ രേഖപ്പെടുത്തു ന്നത് കാണുക “ഞാനൊരിക്കൽ മക്കയിലായിരിക്കവെ എനിക്ക് രോഗം പിടിപെട്ടു. ഡോക്ടറെയോ മരുന്നിനെയോ എനിക്ക് ലഭ്യമായില്ല. അപ്പോൾ ഞാൻ ഫാതിഹ ഓതി മന്ത്രിച്ചു പലതവണ ഇതാവർത്തിച്ചു. സംസം വെള്ളവും കുടിച്ചു. അത് കാരണം എന്റെ അസുഖം പൂർണ്ണമായി സുഖപ്പെട്ടു. പിന്നീട് എനിക്കുണ്ടാവുന്ന സർവ്വ വേദ നക്കും പരിഹാരമായി ഇതാവർത്തിച്ചു. വളരെയധികം ഫലപ്പെടുകയും ചെയ്തു (സാദുൽ മആദ് 4/178)

ഏലസ്സ്

രോഗശമനത്തിനായി വിശുദ്ധ ഖുർആനോ ദിക്കുകളോ എഴുതിക്കെട്ടുന്ന സമ്പ്ര ദായം മുസ്ലിംകളിൽ കാണാൻ കഴിയുന്നു. ഇതും സ്വഹാബത്തിന്റെയും പണ്ഡിത ലോകത്തിന്റെയും പിന്തുണയോടെയാണ് ഇമാം നവവി (റ) പറയുന്നു : ഖുർആൻ ആയതുകൾ ദിക്കുകൾ എന്നിവകൊണ്ട് ഏലസ്സുകൾ എഴുതിക്കെട്ടുന്നതുകൊണ്ട് യാതൊരു വിരോധവുമില്ല (ശറഹുൽ മുഹദ്ദബ് 9-67)
അബ്നു ശുഐബ് (റ) തന്റെ പിതാമഹനിൽ നിന്ന് നിവേദനം: ഉറക്കത്തിലു ണ്ടാകുന്ന ഭയത്തിൽ നിന്ന് മോചനം നേടാനായി അഊദുബി കലിമാതില്ലാഹി. എന്ന തുടങ്ങുന്ന മന്ത്രം നബി (സ) സ്വഹാബികൾക്ക് പഠിപ്പിച്ചുകൊടുത്തിരുന്നു. സ്വഹാബി പ്രമുഖൻ ഇബ്നു ഉമർ (റ) പ്രായപൂർത്തിയായ തന്റെ മക്കൾക്ക് ഇത് പഠിപ്പിച്ചു കൊടു ക്കുകയും ചെറിയ കുട്ടികൾക്ക് ഇത് എഴുതിക്കൊടുക്കുകയും ചെയ്തിരുന്നു. (അബു ദാവൂദ്, തുർമുദി, മിശ്കാത്ത് 217, അൽ അദ്കാർ 92, അമലുൽ യൗമി വല, ഇബ്നു സ്സുന്നി 349) ഉറുക്ക് എഴുതിയത് ഇബ്നു ഉമർ (റ) തന്റെ കുട്ടികളുടെ കഴുത്തിലായി രുന്നു ധരിച്ചിരുന്നത് (റാസി 1/82)

അബൂ ഇസ്മത്ത് (റ) പറയുന്നു. സഈദുബ്നു മുസയ്യിബിനോട് ഏലസ്സ് കെട്ടു ന്നതിനെക്കുറിച്ച് ഞാൻ ചോദിച്ചു. യാതൊരു വിരോധവുമില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. (5/43 മൂസ്വന്നഫ്, അൽ മജ്മൂഅ് 9/67)

ഇബ്നു അബ്ബാസ് (റ) ന്റെ ശിഷ്യനും പ്രമുഖ താബിഇയും പരിശുധ ഖുർആൻ വ്യാഖ്യാതാവുമായ മുജാഹിദ് (റ) ജനങ്ങൾക്ക് ഉറുക്ക് എഴുതിക്കൊടുക്കാറുണ്ടായി രുന്നു (മുസ്വന്നഫ് 5/44)

ഇബ്നു സിരീൻ (റ) ഖുർആൻ കൊണ്ട് ഇത്തരം ചികിത്സ നടത്തുന്നതിൽ യാതൊരു വിരോധവും കാണിക്കാത്തവരായിരുന്നു 544 മുസ്വന്നഫ്

യൂനുസ്ബിൻ ഖബാബാ (റ)ൽ നിന്ന് നിവേദനം : ഖുർ ആനിൽ നിന്ന് ഏതെ ങ്കിലും എഴുതി കുട്ടികൾക്കോ മറ്റോ ഏലസ്സാക്കുന്നതിൽ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് ഞാൻ അബു ജഅ്ഫർ (റ) നോട് ചോദിച്ചു. യാതൊരു കുഴപ്പവുമില്ലെന്ന് മഹാൻ മറുപടി നൽകി (മുസ്വന്നഫ് 5/44)

ഉറുക്ക്, പിഞ്ഞാണമെഴുത്ത്

വിവിധങ്ങളായ രോഗങ്ങൾക്ക് ശാന്തത കൈവരിക്കാൻ മുസ്ലിംകൾ പരമ്പരാഗ തമായി ചെയ്തു പോരാറുള്ളതാണ് പരിശുദ്ധ ഖുർആനോ മറ്റ് ദിക്കുകളോ എഴുതി കുടിക്കുക എന്നത്. പൗരാണിക മുസ്ലിംകൾ പൂർവ്വകാലം മുതൽക്കേ നടത്തുന്നതാ യതു കൊണ്ട് തന്നെ ഇതിനും സ്വഹാബത്തിന്റെ പിന്തുണയുള്ളതായി നമുക്ക് മന സ്സിലാക്കാം.

ഹാഫിളിഇബ്നു അബീശൈബ വിശ്വപ്രസിദ്ധ സ്വഹാബി വര്യൻ ഇബ്നു അബ്ബാസ് (റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. മഹാൻ പറഞ്ഞു : പ്രസവം വിഷമമായ സ്ത്രീക്ക് സൂറ: അന്നാസിആത്തിലെ 46-ാം ആയത്തും മറ്റു ചില അദ്കാറുകളും എഴുതി അത് കഴുകിയ വെള്ളം കുടിച്ചാൽ പ്രസവം സുഖമാവുന്നതാണ് (മുസ്വന്നഫ് 4/39) ഇത് ഇമാം ഖുർതുബി തന്റെ അൽജാമിഉലി അഹ്കാമിൽ ഖുർആൻ 16/147ലും രേഖപ്പെടു ത്തിയിട്ടുണ്ട്. ഇതേ റിപ്പോർട്ട് പുത്തൻ പ്രസ്ഥാനക്കാരുടെ നേതാവ് ഇബ്നു തൈമി യപോലും അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അൽബയാനുൽ മുബീൻ 100ലും തന്റെ മജ്മൂഉ ഫതാവാ 1965ലും ഇത് കാണാം.

പ്രസവവേദനയുള്ള സ്ത്രീക്ക് മാത്രമല്ല മറ്റു രോഗങ്ങളും വിഷമമുള്ളവർക്കും ഖുർ ആൻ ദിക്ർ ഇവയിൽ ഏതെങ്കിലും എഴുതി കഴുകി മായ്ച് കുടിക്കുന്നതിന് യാതൊരു വിരോധവുമില്ലെന്നും അതനുവദനീയമാണെന്നും ഇബ്നു തൈമിയ തന്നെ തന്റെ മജ് മുഉൽ ഫതാവാ 1963ൽ പ്രസ്താവിച്ചിട്ടുണ്ട്.
പിഞ്ഞാണം എഴുതിക്കുടിക്കുന്നതിന് വേറെയും പല | തെളിവുകളുമുണ്ട്. ഞാൻ തന്റെ ഹൃദയത്തിൽ ക്രൂരതയെ എത്തിച്ചാൽ അവൻ തന്റെ ഹൃദയത്തിൽ കുങ്കുമം കൊണ്ട് യാസീൻ എഴുതിക്കുടിക്കട്ടെ എന്ന് അബൂജഅഫർ മുഹമ്മദ് ബിൻ അലി പറഞ്ഞിരിക്കുന്നു . (മുസ് തദ്‌റക് 2/248)

താബിഈ പ്രമുഖരായ മുജാഹിദ്(റ) ലൈസം(റ) എന്നിവരെയും രോഗിക്ക് ഖുർആൻ എഴുതി മായ്ച്ചു കുടിക്കുന്നതിൽ യാതൊരു വിരോധവുമില്ലെന്ന് പ്രഖ്യാപിക്കുന്നവരാണ്. (മുസന്നഫ് 5/40)

കളം വരക്കൽ

കോശത്തിക്കായി കളം വരക്കുകയും അല്ലാഹുവിന്റെ അസ്മാഅകൊണ്ടും മറ്റും ചികിത്സിക്കുന്നത് തെറ്റല്ലെന്നും ഖുർആൻ, ദിക്ർ, അല്ലാഹുവിന്റെ സാളകൾ, മല ക്കുകളുടെയും അമ്പിയാക്കളുടെയും ഇസ്കൾ എന്നിവ കാണുമ്പോൾ അനുവദനീ യമാണെന്നും ഇബ്നു ഹജർ (റ) തന്റെ ഫതാവൽ ഹദീസിയയിൽ പ്രാതിരിക ട്ടുണ്ട്. അതേസമയം അർത്ഥം അറിയാഞ്ഞാ സിഹ്ർ ചെയ്യുന്നതോ ആയ കാര്യ ഞങ്ങൾ കൊണ്ടാവുമ്പോൾ അത് വിരോധിക്കപ്പെടേണ്ടതാണ് (അൽ ഫതാവൽ ഹദീസിയ്യ: 120, 121 )നോക്കുക

എന്നാൽ മന്ത്രവും ഉറുക്കും ഏലസ്സുമൊക്കെ വിരോധിച്ചുകൊണ്ടുള്ള ചില ഹദീ സുകൾ ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം കാള പെറ്റെന്ന് കേൾക്കുമ്പോഴേക്ക് കയ ടുക്കുന്നവന്റെ അവസ്ഥയാണ് അത്തരം ഹദീസുകൾ കാണുമ്പോഴേക്ക് സുന്നികളെ മുശ്രിക്കാക്കാൻ വെമ്പൽ കൊള്ളുന്ന മുബ്തദിഉകളുടേയും, ഇവകൾ ശിർക്കാണെന്ന് പുലന്നതിന് പകരം കാര്യങ്ങൾ വസ്തുനിഷ്ഠമായി ഗ്രഹിക്കാനാണ് ശ്രമിക്കേണ്ടത് ഹാഫിള് ഇബ്നു ഹജർ (റ) പറയുന്നു. മന്ത്രവും ഏലസ്സും മറ്റും പാടില്ലെന്നും ശിർക്കാ ണെന്നും പ്രഖ്യാപിക്കുന്ന ഹദീസുകളുടെ ഉദ്ദേശ്യവും ജാഹിലിയ്യാ യുഗത്തിൽ മുരിക്കുകൾ ഉപയോഗിച്ചിരുന്നതോ ശിർക്കിന്റെ വചനങ്ങൾ ഉള്ളതോ ആയ ഉറുക്കും മന്ത്രവും ഏലസ്സുമാണ് അപ്രകാരമല്ലെങ്കിൽ അതിന് യാതൊരു കുഴപ്പവുമില്ല ഇക്കാര്യം നബി (സ) തങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്. ശിർക്കല്ലെങ്കിൽ മന്ത്രത്തിന് യാതൊരു കുഴപ്പവുമില്ല” (മുസ്ലിം -2-224), ഫത്ഹുൽ ബാരി 10-195, 10-/260 ശർഹുൽ മുഹദ്ദബ് 9/65 ശർഹു മുസ്ലിം 2/219)

ഇക്കാര്യം വഹാബി പ്രസ്ഥാനം നേതാവായി അംഗീകരിക്കുന്ന ഇബ്നു തൈമിയ തന്നെ തന്റെ മകളൽ ഫതാവയിൽ 19/12, 13ൽ രേഖപ്പെടുത്തിയിട്ടുണ്ട്.