നെല്ലിക്കുത്ത് എം.കെ. ഇസ്മാഈൽ മുസ്ലിയാർ

സുന്നത്ത് ജമാഅത്തിൽ നിന്ന് പിരിഞ്ഞുപോയ പല നൂതനാശയക്കാരും ത ളാണ് യഥാർത്ഥ സുന്നത്തു ജമാ അത്തുകാരെന്നും മറ്റുള്ളവർ ബിദഅത്തുകാരും ശിർക്കുകാരുമാണെന്നും വാദിക്കുകയാണ്. ഈ സാഹചര്യത്തിൽ സുന്നത്ത് ജമാ അത്ത് ഏതാണെന്ന് മനസ്സിലാക്കൽ നമ്മുടെ ബാധ്യതയാണ്. സുന്നത്ത് ജാമാഅത്ത പരിശുദ്ധ ഇസ്ലാമിന്റെ പൂർണ്ണരൂപം മാത്രമാണ്. അതുൾക്കൊള്ളുന്നവരാണ് സുന്നി

നടപടിക്രമം, ആചാരം എന്നൊക്കെയാണ് ‘സുന്നത്ത്’ എന്ന അറബി പദത്തിന്റെ ഭാഷാർത്ഥം, നബി (സ)യുടെ ഉപദേശ നിർദ്ദേശങ്ങൾ, പ്രവർത്തനങ്ങൾ കരുത്തുകൾ, മൗനാനുവാദങ്ങൾ എന്നിവയാണ് സുന്നത്തിന്റെ സാങ്കേതികാർത്ഥം (ഫത്ഹുൽ ബാരി 17 -3)സഹാബത്തടക്കമുള്ള മഹാത്മാക്കളായ ഇമാമുകളാണ് ജമാഅത്ത് കൊണ്ടുദ്ദേ ശിക്കുന്നത്. അപ്പോൾ നബി (സ)യുടെ ഉപദേശ നിർദ്ദേശങ്ങളും മറ്റും സ്വഹാബത്ത ക്കമുള്ള ഇമാമുകൾ എങ്ങനെ വ്യാഖ്യാനിച്ചുവോ ആ വിശ്വാസാചാരങ്ങൾ അംഗീക രിക്കുന്നവർക്കാണ് “സുന്നത്ത് ജമാഅത്തുകാർ അല്ലെങ്കിൽ സുന്നികൾ എന്നു പറയുക

സുന്നത്തിന്റെ വിപരീതമാണ് ബിദ്അത്ത് പുതുതായുണ്ടായത് എന്നാണ് ഇതിന്റെ ഭാഷാർത്ഥം. ഇസ്ലാമിന്റെ തെളിവുകൾക്കെതിരായി നബി (സ)യുടെ കാലശേഷം പുതു തായുണ്ടായത് എന്നാണ് ബിദ്അത്തിന്റെ സാങ്കേതികാർത്ഥം (ഫത്ഹുൽ ബാരി 179) ഇമാം ശാഫി (റ) തന്റെ രിസാലയിൽ ഇത് ഒന്നുകൂടി വ്യക്തമാക്കിയിട്ടുണ്ട്. നബി (സ)യുടെ കാലശേഷമുണ്ടായതും ഖുർആൻ ഹദീസ്, ഇജ്മാഅ് അസർ (സ്വഹാബ ത്തിന്റെ ചര്യ)എന്നിവയിൽ ഏതെങ്കിലും ഒന്നോട് ഏതിരായതുമായ ആചാരത്തിനാണ് ദുർമാർഗ്ഗമായ ബിദ്അത്ത് എന്നു പറയുന്നത്. അപ്പോൾ ഈ നാലു തെളിവുകൾ – തിരായ പുതിയ കാര്യങ്ങൾ, അഥവാ സ്വഹാബത്തടക്കമുള്ള ഇമാമുകൾ ഈ നാലു തെളിവുകൾക്ക് നൽകിയ വ്യാഖ്യാനങ്ങൾക്ക് എതിരായ വിശ്വാസാചാരങ്ങൾ അംഗീ കരിക്കുന്നവർക്കാണ് ബിദ് അത്തുകാർ (നൂതനാശയക്കാർ) എന്നു പറയുക,.

നബി(സ)യുടെ വഫാത്തിന് ശേഷം മഹാൻമാരായ ഖുലഫാക്കൾ ഇവിടെ വിപു ലമായ ഇസ്ലാമിക സാമ്രാജ്യം സ്ഥാപിച്ചിരുന്നു ഈ സാമ്രാജ്യത്തിന്റെ അധിപൻമാർ ഖുലഫാക്കളായ പ്രമുഖ സ്വഹാബാക്കൾ തന്നെയായിരുന്നു. അവരിവിടെ ഇസ്ലാ മിക നിയമങ്ങൾ പൂർണ്ണരൂപത്തിൽ നടപ്പാക്കി. ഖുർആനും സുന്നത്തും അനുസരി ച്ചുള്ള നിയമങ്ങൾ മാത്രമായിരുന്നു. അവരുടെ കൈവശമുണ്ടായിരുന്നത്. പരിശുദ്ധ ഖുർആന്റെ വ്യാഖ്യാനമാണ് നബി(സ)യുടെ 23 കൊല്ലത്തെ വിവിധങ്ങളായ പ്രവർത്ത നങ്ങൾ സ്വഹാബത്തും താബിളകളും താബിഉത്താബിളകളും അവർ നടത്തിവന്നി രുന്ന മാർഗ്ഗങ്ങളും ഇതു തന്നെ. നബി(സ) പരിശുദ്ധ ഖുർആനിനെ ഏതു വിധംവ്യാഖ്യാനിച്ചുവോ ആ വ്യാഖ്യാനവും അതോടനുസൃതമായ ചിന്താഗതിയുമല്ലാതെ മാറ്റാനും അവരുടെ കൈവശമുണ്ടായിരുന്നില്ല. പരിശുദ്ധാത്മാക്കളായ സ്വഹാബജ്, ഈ നിയമമായും മുഴുവൻ തങ്ങളോട് കൂടി അക്ഷരാർത്ഥത്തിൽ ടെ സാമാനത്തിൽ നടപ്പിൽ വരുത്തി. അതെത്ര യാഥാർത്ഥ ഇസ്ലാമിക നിയ ങ്ങൾ ? ഇസ്ലാമായി അംഗീകരിച്ചതെന്തോ അതാണ്. സാക്ഷാൽ ഇൻകം അന്ന് ഖാസിമാർ, ഏതു വിധിച്ചുവോ അത് തന്നെയാണ് ഇസ്ലാമിക വിധി അന്നത്തെ മഹാനായ എങ്ങനെ ജീവിച്ചുവോ അത് മാത്രമാണ് യഥാർത്ഥ ഇസ്ല മീവിതം ആണ് അവർ എപ്രകാരം മരിച്ചുവോ അത്തെ ഇസ്ലാമിക ഭരണ സംവി ധാന്യം അവർ കാഴ്ചവെച്ച സംസ്കാരം ഇസ്ലാമിക സംസ്കാരം തന്നെയാ അരി, മാതുരീതി, ഇമാമുകളിൽ നിന്ന് മനസ്സിലാക്കുന്ന അബൂഹനീഫ, മാലിക്, ശാഫി, അഹ്മദ് (റ) എന്നീ ഇമാമുകളിൽ നിന്ന് നാമനി നിലത്തുകളും ഈ നാലു മദ്ഹബുകളും രണ്ട് തരീഖത്തുകളും, സ്വഹാബത്തിന്റെ നടപടി ക്രമങ്ങളാണെന്ന് അവരുടെ ഗ്രന്ഥങ്ങൾ നോക്കുന്നവർക്ക് സുതരാ വ്യക്തമാണ്

സുന്നത്ത് ജമാഅത്തിന്റെ ഈ വിശ്വാസം ശരിയാണെന്നതിന് കൂടുതൽ തെളിവു കൾ ആവശ്യമില്ല. ഇതിൽ തെറ്റുണ്ടെന്ന് പറയാൻ ആർക്കും സാധിക്കുകയില്ല. ഈ നിലക്ക് ചിന്തിക്കുമ്പോൾ സുന്നത്ത് ജമാഅത്തിന്റെ മാതൃക സ്വഹാബത്താണ്. ആ – മഹാന്മാർ മാതൃകാ പുരുഷൻമാരാണെന്നതിൽ ആർക്കും സംശയം വേണ്ട. അത് തന്ന യാണ് സുന്നി പ്രസ്ഥാനത്തിന്റെ അടിത്തറയും പരിശുദ്ധ ഇസ്ലാമിനെ ഗ്രഹിക്കാനുള്ള മാർഗ്ഗം:വിശുദ്ധ ഖുർആൻ നിവർത്തിവെച്ചു ഇഷ്ടാനുസരണം വ്യാഖ്യാനിക്കുകയല്ല – മറിച്ച് നബി (സ)യും സ്വഹാബികളും ഏതുവിധം മനസ്സിലാക്കിയെന്നും ഏത് വിധം പ്രവർത്തിച്ചുവെന്നും പഠിക്കുകയാണ് നബി(സ) ലക്ഷക്കണക്കായ സ്വഹബത്തിന് എപ്രകാരം ശിക്ഷണം നൽകിയെന്നും എങ്ങനെ വളർത്തിയെടുത്തുവെന്നും ഗ്രഹി ക്കുകയാണാവശ്യം. ചുരുക്കത്തിൽ ഇസ്ലാമിനെ മനസ്സിലാക്കാൻ സാധിക്കണമെങ്കിൽ സ്വഹബത്തിന്റെ ജീവിതരീതി മനസ്സിലാക്കുക തന്നെ വേണം. ഇത് ശരിയല്ലെന്ന് തോന്നുന്നതാണ് ഭീമാബദ്ധം. ഇസ്ലാമിൽ പലനിലക്കും ചിന്തിക്കുന്നവരുണ്ടാകും. അല്ലാഹു അത്തരം ഘട്ടത്തിൽ സത്യം കണ്ടെത്താനുള്ള മാനദണ്ഡം. നിർദ്ദേശിച്ചി ട്ടുണ്ട്. അതാണ് ഫാതിഹ സൂറയിലെ അവസാന ഭാഗം. അല്ലാഹുവിനെ അർഹമാം വിധം സ്തുതി കീർത്തനം ചെയ്കയും സർവ്വവും അല്ലാഹുവിൽ അർപ്പിക്കുകയും ചെയ്തു. ഓരോ മുസ്ലിംമും വിനയപുരസ്സരം പറയുന്നു. നീ ഞങ്ങളെ നേർമാർഗ്ഗത്തിൽ ചേർക്കണമേ ഈ നേരായ മാർഗ്ഗം ഏതാണെന്ന് നാം ചിന്തിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അക്കാര്യം വ്യക്തമാക്കാൻ വേണ്ടി അല്ലാഹു തന്നെ വിശദീകരിക്കുന്നു. “നീ അനുഗ്രഹം ചെയ്തവരുടെ മാർഗ്ഗമെന്ന് മനസ്സിലായി, പക്ഷെ അല്ലാഹു അനുഗ്രഹി ച്ചവർ ആരാണെന്ന് സംശയം അവശേഷിക്കുന്നു. അത് അല്ലാഹു തന്നെ മറ്റൊരിടത്ത് വ്യക്തമാക്കുന്നു . അമ്പിയാക്കൾ, സ്വിദ്ദീഖുകൾ ശുഹദാക്കൾ, സ്വാലിഹുകൾ അപ്പോൾ ഇവരുടെ മാർഗ്ഗമാണ് ശരിയായ മാർഗ്ഗമെന്ന് ഗ്രഹിക്കാവുന്നതാണ്.

ഫാതിഹാസൂറയിൽ നേരായ മാർഗ്ഗത്തെ ഒന്നുകൂടി വിവരിക്കുന്നു. അല്ലാഹു കോപി ച്ചിട്ടില്ലാത്തവരുടെ മാർഗ്ഗം’ അല്ലാഹു കോപിച്ചിട്ടില്ലാത്തവർ എന്നു പറഞ്ഞാൽ അവന്റെ തൃപതിക്ക് വിധേയരായവർ എന്ന് താൽപര്യം. കാരണം അല്ലാഹുവിന്റെ തൃപ്തിക്കും കോപത്തിനും അർഹരല്ലാത്ത ഒരു വിഭാഗം ഇല്ല. അപ്പോൾ അല്ലാഹുവിന്റെ തൃപ്തിക്കും കോപത്തിനും അർഹരല്ലാത്ത ഒരു വിഭാഗം ഇല്ല. അപ്പോൾ അല്ലാഹുവിന്റെ തൃപ്തി നേടിയവർ ആരാണെന്ന് പരിശോധിക്കാം. അതു അല്ലാഹുതന്നെ മാറ്റാ രിടത്ത് വ്യക്തമാക്കുന്നു. “ഇസ്ലാമിലേക്കു സർവ്വാത്മനാ മുന്നോട്ടുവന്ന മുഹാജിറു കളും അൻസാറുകളും (സഹാബത്ത്) അവരോട് നല്ല നിലയിൽ പിൻപറ്റിയവും (താബി ഉകളടക്കമുള്ള അഇമ്മത്ത്) അവരെ അല്ലാഹുവും അല്ലാഹുവെ അവരും ഇഷ്ടപ്പെട്ടി രിക്കുന്നു. മുഹാജിറുകളും അൻസാറുകളുമാക്കുന്ന ലക്ഷത്തിൽ പരം സഹാബത്ത ക്കമുള്ള മഹാത്മാക്കൾ അല്ലാഹുവിന്റെ തൃപ്തി ലഭിച്ചവരാണെന്ന് ഇവിടെ വ്യക്ത മായി എങ്കിൽ നേരായ മാർഗ്ഗം ഇതല്ലാതെ മറ്റൊന്നില്ല.

ഇനി തിരുസുന്നത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിച്ചാലും സ്വഹാബത്തിന്റെ നട പടിക്രമങ്ങൾ പരിശോധിച്ചാലും ഇതുതന്നെയാണ് വ്യക്തമാവുക. സുന്നത്ത് സാങ്കേ തികാർത്ഥത്തിൽ നബി(സ)യുടെ ഉപദേശ നിർദ്ദേശങ്ങൾ പ്രവൃത്തികൾ കഴുത്തുകൾ മൗനാനുവാദങ്ങൾ എന്നിങ്ങനെ നാലാണെന്ന് മുമ്പ് വിവരിച്ചുവല്ലോ. ഇതിൽ ഒന്നാം ഇനമാകുന്ന ഉപദേശ നിർദ്ദേശങ്ങൾ എന്ന സുന്നത്തിൽ പെട്ടതാണ് സഹാബത്തിന്റെ മാതൃക സ്വീകരിക്കൽ. നബി(സ) ഉപദേശിച്ചരുളുന്നു. നിങ്ങളിൽ വല്ലവരും എന്റെ ശേഷം ജീവിച്ചിരുന്നാൽ ദീനിൽ ധാരാളം അഭിപ്രായഭിന്നതകൾ കാണാനിടവരും ആ സമയത്ത് എന്റെയും ഖുലഫാഉറാശിദുകളുടേയും സുന്നത്ത് നിങ്ങൾ മുറുകെ പിടിക്കുക ‘ (തുർമുദി അബുദാവൂദ്, അഹ്മദ്) ഇനിയും നബി(സ) പറയുന്നു എന്റെ അനുചരന്മാർ നക്ഷത്രതുല്യരാണ്. അവരിൽ ആരോട് പിൻപറ്റിയാലും നിങ്ങൾ നേർമാർഗ്ഗം പ്രാപിച്ചു (ബൈഹഖി) ഇപ്രകാരം നബി(സ)യുടെ സമുദായത്തിൽ പല വിധത്തിലും ചിന്തിക്കുന്നവരുണ്ടാകുമ്പോൾ രക്ഷപ്പെട്ട മാർഗ്ഗമേതാണെന്ന് സഹാബത്ത് ചോദിച്ചതിന് ഞാൻ നടന്ന മാർഗ്ഗം എന്ന് മാത്രമല്ല തിരുനബി മറുപടി പറഞ്ഞത് മറിച്ച് ഞാനും എന്റെ സ്വഹാബത്തും നിലകൊണ്ട് മാർഗ്ഗം എന്നാണ്. ആകയാൽ സ്വഹാബത്തിനെ തള്ളിപ്പറയുന്നവർക്ക് ഒരിക്കലും നേരായ മാർഗ്ഗം പ്രാപിക്കാൻ സാധ്യ മല്ല. ഇത് ഒരു അനിഷേധ്യ യാഥാർത്ഥ്യമാണ്. ഈ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കു കയാണ് സുന്നി പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ‘ഉമർ (റ) തറാവീഹിൽ കരിഞ്ചന്ത നട ത്തിയിരിക്കുന്നു, ഉസ്മാനുബ്നു അഫ്ഫാൻ (റ) ജുമുഅവാങ്കിൽ കള്ളക്കടത്ത് നട ത്തിയിരിക്കുന്നു. എന്നൊക്കെ പറഞ്ഞു. സ്വഹാബത്തിനെ തള്ളിപ്പറയുന്നവർക്ക് ഇസ്ലാമാകാൻ സാധ്യമല്ല.

ഏതെങ്കിലും ഒരു കാര്യം എടുത്ത് ഇത് നബി(സ) ചെയ്തിട്ടുണ്ടോ എന്ന ചോദ്യ മുന്നയിച്ച് “ഇല്ല” എന്നു മറുപടി കിട്ടുമ്പോൾ “ഇല്ലെങ്കിൽ ഇത് ബിദ്അത്താണ്, എല്ലാ ബിദ് അത്തും നരകത്തിലാണ് (ഉമർ (റ) ഉസ്മാൻ (റ) അവരെ അംഗീകരിച്ച സഹാ ബത്തുമൊക്കെ) എന്നാണ് നൂതനാശയക്കാർ സമർത്ഥിക്കാറുള്ളത്. മറിച്ച് അപ്രകാരം ചെയ്യുന്നത് നബി(സ)യോ സഹാബത്തോ നിരോധിച്ചിട്ടുണ്ടോ ? എന്നവർ ചിന്തിക്കാ റില്ല. ഇത് അപകടമാണ്. ബിദ് അത്തിന്റെ സാങ്കേതികാർത്ഥം മനസ്സിലാക്കാത്തതാണ് ഇതിനു കാരണം. ഖുർആനിനും ഹദീസിനും ഇജ്മാഇനും അസറിനും എതിരായി നബി(സ)ക്ക് ശേഷം ഉണ്ടായ പുതിയ കാര്യങ്ങൾ എന്നാണ് ബിദ് അത്തിന്റെ അർത്ഥ മെന്നു മുമ്പ് വിവരിച്ചതാണ്. അപ്പോൾ ഒരു കാര്യം ബിദ് അത്തായി കാണണമെങ്കിൽ സഹാബത്തിന്റെ നടപടിക്രമങ്ങൾ കൂടി പരിശോധിക്കുകയും മേൽ വിവരിച്ച് നാലു തെളിവുകൾക്കും എതിരാണെന്നു സ്ഥിരിപ്പെടുത്തുകയും ചെയ്യേണ്ടതാണ്. സഹാബ ത്തിന്റെ നടപടിക്രമങ്ങൾ നബി (സ)യുടെ ഉപദേശമാകുന്ന ഇനത്തിൽപ്പെട്ടത് തന്നെ യാണ് മുമ്പ് വിവരിച്ചിട്ടുണ്ട്.

ഇന്ന് മുസ്ലിം സമുദായിക അന്തരീക്ഷം വളരെ കലങ്ങിമറിഞ്ഞിരിക്കുന്നു. ഇവിടെ ശരിയായ ഇസ്ലാമിക ജീവിത രീതിയും ദീനി അന്തരീക്ഷവും നിലനിന്നിരുന്ന കാലത്ത് സുന്നത്ത് ജമാഅത്തിന്റെ കക്ഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ. നൂതനാശയക്കാർ രംഗ പ്രവേശനം ചെയ്തതോടെ ഇസ്ലാമിക അന്തരീക്ഷം വഷളായിക്കൊണ്ടിരിക്കുന്നു. നൂതനാശയക്കാർ ഈ സമുദായത്തെ ആദ്യം രണ്ട് കഷ്ണങ്ങളായി വെട്ടിമുറിച്ചു. പിന്നീട് മൂന്ന് കഷ്ണമായും അതോടെ സമുദായത്തിലുണ്ടായിരുന്ന ഭക്തിയും വിശ സവും നഷ്ടപ്പെട്ടു. ഇതിന് സുന്നത്ത് ജമാഅത്തുക്കാർ ഒരിക്കലും ഉത്തരവാദികളല്ല. സഹാബത്തടക്കമുള്ള മഹാത്മാക്കളെ തരം താഴ്ത്തിയത് കൊണ്ടും അവരുടെ നട പടി ക്രമങ്ങളും വ്യാഖ്യാനങ്ങളും തള്ളിപ്പറഞ്ഞതുകൊണ്ടും ഈ സമുദായത്തിൽ നിങ്ങൾക്ക് എന്ത് നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്ന ചോദ്യത്തിന് നിങ്ങൾ തന്നെ പടി പറയേണ്ടിയിരിക്കുന്നു. മുസ്ലിം രാഷ്ട്രീയ പാർട്ടികൾ ഇസ്ലാമിക വിധികൾ വിസ്മരിച്ചു കൊണ് ഭൗതിക സമ്മിശ്രമായ തത്വശാസ്ത്രമാണ്. സുന്നത്ത് ജമാഅ ത്താകുന്ന ഇസ്ലാമിന്റെ തനതായ രൂപം ഇവിടെ നിലനിൽക്കേണ്ടതുണ്ട്. മുസ്ലീം സമുദായം ഒരു ജീവൽ സമുദായായി നിലകൊള്ളണമെങ്കിൽ സുന്നത്ത് ജമാഅത്തിനെ ബലപ്പെടുത്തുകയേ മാർഗ്ഗമുള്ളൂ. എന്നാലെ മുസ്ലിം മുസ്ലിംമായി ഇവിടെ നിലനിൽക്കു കയുള്ളൂ. അല്ലാത്ത പക്ഷം ഇസ്ലാമില്ലാത്ത മുസ്ലിംകളായിരിക്കും ഇവിടെ അവശേ ക്കുക. കേരളത്തിൽ ഒരിക്കലും ഇസ്ലാമിക ഭരണം ഉണ്ടായിട്ടില്ല. പിന്നെങ്ങനെയാണ് ഇവിടെ ഇത്രയധികം മുസ്ലിംകളുണ്ടായത്. പൗരാണിക മുസ്ലിംകൾ ആദരണീയരും ഇസ്ലാമിക സംസ്ക്കാരത്തിന്റെ വക്താക്കളും യഥാർത്ഥ സുന്നത്ത് ജമാഅത്തിന്റെ പ്രത കങ്ങളുമായിരുന്നു. അതിൽ ആകൃഷ്ടരായ ഇതര മതസ്ഥർ ഇസ്ലാം സ്വീകരിച്ചു. ഇങ്ങ നെയുള്ള മുസ്ലിംകളെ ഒരു ശക്തിക്കും യുക്തിക്കും തളർത്താൻ സാധ്യമല്ല.