ഇന്ദ്രിയത്തുള്ളിയിൽ നിന്ന് അല്ലാഹു അവനെ സൃഷ്ടിച്ചു

നിശ്ചയമായും ആദ്യം മണ്ണിൽ നിന്നും പിന്നെ ഇന്ദ്രിയ ബിന്ദുവിൽ നിന്നും പിന്നീട് രക്ത പിണ്ഡത്തിൽ നിന്നും പിന്നെ രൂപം നൽകപ്പെട്ടതും അല്ലാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും നിങ്ങളെ നാം സൃഷ്ടിച്ചു.

ഇന്ദ്രിയത്തുള്ളിയിൽ നിന്ന് അല്ലാഹു അവനെ സൃഷ്ടിച്ചു

വല്ലവനും അവന്റെ ശരീരത്തിനെ അറിഞ്ഞാൽ അവന്റെ രക്ഷിതാവിനെ അറിഞ്ഞവനായി


ചുരുങ്ങിയത് പത്ത് പേർക്കെങ്കിലും ഫോർവേഡ് ചെയ്‌തു പ്രതിഫലം നേടുന്നതിൽ പങ്കാളിയാവുക.

مِن نّطْفَةٍ خَلَقَهُ فَقَدَّرَه   (سورة عبس :19)

ഒരു ഇന്ദ്രിയത്തുള്ളിയിൽ നിന്ന് അല്ലാഹു അവനെ സൃഷ്ടിച്ചു. എന്നിട്ട് അവനെ (വേണ്ട വിധം) വ്യവസ്ഥപ്പെടുത്തി. (അബസ 19)

ألَمْ يَكُ نطفة مِّن مَّنِيّ يُمْنَى (سورة القيامة :37)

അവൻ (ഗർഭാശയത്തിൽ) സ്രവിക്കപ്പെടുന്ന ഇന്ദ്രിയത്തിൽ നിന്നുമുളള ഒരു ബിന്ദുവായിരുന്നില്ലേ ?( അൽ ഖിയാമ 37)

خَلَقَ الإنسان من نّطفة فَإِذَا هُوَ خَصِيمٌ مّبين (سورة النحل :4)

ഒരു തുള്ളി ഇന്ദ്രിയത്താൽ അവൻ മനുഷ്യനെ പടച്ചു. എന്നിട്ടവനതാ വ്യക്തമായ എതിർവാദിയായി തീർന്നിരിക്കുന്നു. (അന്നഹ്ല് 4)

 قَالَ لَهُ صَاحِبَهُ وَهُوَ يُحَاوِرُهُ أكَفَرْتَ بِالَّذِي خَلَقكَ مِن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّاكَ رَجُلًا (سورة الكهف:37)

അവൻ്റെ കൂട്ടുകാരൻ മറുപടിയായി ചോദിച്ചു: 'മണ്ണിൽ നിന്നും പിന്നീട് ശുക്ലബിന്ദുവിൽ നിന്നും നിന്നെ സൃഷ്ടിക്കുകയും അനന്തരം നിന്നെ ഒരു പൂർണ്ണ മനുഷ്യനാക്കി രൂപപ്പെടുത്തുകയും ചെയ്‌തവ (നായ അല്ലാഹുവി ) നെ നീ നിഷേധിക്കുകയാണോ! (അൽ കഹ്ഫ് 37)

ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّى   (سورة القيامة 38 )

പിന്നീടത് ഒരു രക്തപിണ്ഡമായി. എന്നിട്ട് അവനെ അല്ലാഹു (ഒരു മനുഷ്യനാക്കി) സൃഷ്ടിച്ച് ശരിപ്പെടുത്തി.

يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطفةٍ ثُمَّ مِنْ عَلقةٍ ثُمَّ مِن مُضْغَةٍ مُخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لّنُبَيِّنَ لَكُمْ وَنُقِرُّ فِي الْأَرْحَامِ مَا نشاء   (سورة الحج 05)

ഓ മനുഷ്യരേ, മരണശേഷം ഉയർത്തെഴുന്നേൽപിക്കുന്നതിനെക്കുറിച്ച് നിങ്ങൾ സംശയത്തിലാണെങ്കിൽ, (നിങ്ങളുടെ മുൻ നിലയെക്കുറിച്ചു ഒന്ന് ചിന്തിച്ച് നോക്കുക.) നിശ്ചയമായും ആദ്യം മണ്ണിൽ നിന്നും പിന്നെ ഇന്ദ്രിയ ബിന്ദുവിൽ നിന്നും പിന്നീട് രക്ത പിണ്ഡത്തിൽ നിന്നും പിന്നെ രൂപം നൽകപ്പെട്ടതും അല്ലാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും നിങ്ങളെ നാം സൃഷ്ടിച്ചു. ( നമ്മുടെ കഴിവിന്റെ പൂർണ്ണത) നിങ്ങൾക്ക്  വ്യക്തമാക്കിത്തരുവാൻ വേണ്ടി (യാണ് അങ്ങനെ നാം ചെയ്‌തത്.) നാം ഉദ്ദേശിക്കുന്നവയെ മാതാവിന്റെ ഗർഭാശയത്തിൽ ഒരു നിശ്ചിത അവധിവരെ താമസിപ്പിക്കുകയും അനന്തരം നിങ്ങളെ ശിശുക്കളായി പുറത്തേക്ക് കൊണ്ടുവരികയും ചെയ്യുന്നു. (സൂറത്തുൽ ഹജ്ജ് 5)

هُوَ الَّذِي خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ يُخْرِجُكُمْ طفلا ثُمَّ لِتَبْلُغُوا أَشُدَّكُمْ ثُمَّ لِتَكُونُوا شُيُوحًا وَمِنكُم مَّن يُتَوَفَّى مِن قبْلُ وَلِتَبْلُغُوا أَجَلا مُّسَمًّى وَلَعَلَّكُمْ تَعْقِلُونَ (سورة غافر :67)

മണ്ണിൽ നിന്നും പിന്നെ ഇന്ദ്രിയ ബിന്ദുവിൽ നിന്നും പിന്നെ രക്ത പിണ്ഡത്തിൽ നിന്നും നിങ്ങളെ സ്യഷ്ടിച്ചവൻ അവനാണ്. പിന്നെ നിങ്ങളെ അവൻ ശിശുക്കളാക്കി പുറത്ത് കൊണ്ട് വരുന്നു. പിന്നെ, നിങ്ങളുടെ പൂർണ യൗവനം പ്രാപിക്കുന്നത് വരെ ( നിങ്ങളെ അവൻ വളർത്തിക്കൊണ്ട്‌ വരുന്നു.) അനന്തരം വൃദ്ധന്മാരാകുന്നത് വരേക്കും (അവൻ നിങ്ങളെ അവശേഷിപ്പിക്കുന്നു.) അതിന് മുമ്പു മരണപ്പെട്ട് പോകുന്നവരും  നിങ്ങളിലുണ്ട്. നിശ്ചിത അവധി വരെ നിങ്ങൾ എത്തിച്ചേരുവാനും നിങ്ങൾ ചിന്തിക്കുവാനും വേണ്ടി (ഇതെല്ലാം അവൻ ചെയ്‌തു) (ഗാഫിർ 67)

إنّا خلقنا الإنسان من نّطفة أمشاج نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا ( سورة الإنسان :2)

(പലതും) കൂടിച്ചേർന്ന ഒരു ഇന്ദ്രിയ ബിന്ദുവിൽ നിന്ന് നിശ്ചയമായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവനെ നാം പരീക്ഷിക്കുന്നതാണ്. അങ്ങനെ അവനെ നാം കേൾക്കുന്നവനും കാണുന്നവനുമാക്കിയിരിക്കുന്നു. ( സൂറത്തുൽ ഇൻസാൻ 2)

أولم ير الإنسان أنّا خلقناه من نُّطْفَةٍ فَإِذَا هُوَ خَصِيمٌ مّبِينٌ ( سورة يس:77)

മനുഷ്യനെ ഒരു ഇന്ദ്രിയ ബിന്ദുവിൽ നിന്നാണ് നാം സൃഷ്ടിച്ചിട്ടുള്ളതെന്ന് അവൻ കണ്ടറിഞ്ഞിട്ടില്ലേ ? എന്നിട്ട് അവനതാ ഒരു സ്‌പഷ്ടമായ  എതിരാളിയായിരിക്കുന്നു!. (യാസീൻ 77)

خَلَقَكُم مِّن نَّفْسٍ وَاحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنزَلَ لَكُم مِّنَ الأَنْعَامِ ثمَانِيَة أَزْوَاجِ يَخْلُقُكُمْ فِي بُطُونِ أُمَّهَاتِكُمْ خَلْقًا مِن بَعْدِ خَلْقٍ فِي ظُلُمَاتٍ ثلاث ذلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ لا إِلَهَ إِلَّا هُوَ فَأَنَّى تُصْرَفُونَ (سورة الزمر :6)

അവൻ നിങ്ങളെ ഒരൊറ്റ ദേഹത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. പിന്നെ, അതിൽ നിന്ന് തന്നെ അതിൻ്റെ ഇണയെ അവനുണ്ടാക്കി. കന്നുകാലികളിൽ നിന്ന് എട്ട് തരം ഇണകളെയും അവൻ നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചു തന്നു. നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളിൽ ഒരു തരം സൃഷ്ടിപ്പിനു ശേഷം മറ്റൊരു തരം സൃഷ്ട്ടിപ്പായിക്കൊണ്ട്. മൂന്ന് ഇരുട്ടുകളിലായി അവൻ നിങ്ങളെ സ്യഷ്ടടിക്കുന്നു. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനുളളതാണ് (എല്ലാ വസ്‌തുക്കളുടെയും) ആധിപത്യം. അവനല്ലാതെ ഒരു ഇലാഹുമില്ല. എന്നിരിക്കെ (ഈ യാഥാർഥ്യത്തിൽ നിന്ന്) നിങ്ങൾ എങ്ങനെയാണ് തിരിക്കപ്പെടുന്നത് ? (അസ്സുമർ 6)

يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الكريم (6) الَّذِي خلقك فَسَوَّاكَ فَعَدَلَكَ (7) فِي أَيّ صُورَةٍ مَّا شَاء رَكَّبَكَ (8)   سورة الإنفطار

(ഹേ മനുഷ്യാ,) ഉദാരനായ നിൻ്റെ റബ്ബിനെ-നിന്നെ സൃഷ്ടിച്ച് ശരിയാക്കി പാകപ്പെടുത്തിയ, താനുദ്ദേശിച്ച രൂപത്തിൽ തന്നെ നിന്നെ സംഘടിപ്പിച്ചവനെ-കുറിച്ച്-നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ് ? (അൽ ഇൻഫിഥാർ 6,7,8 )

وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا حَمَلَتْهُ أُمّهُ كُرْهًا وَوَضَعَتْهُ كُرْهًا وَحَمْلُهُ وَفِصَالُهُ ثَلاتُونَ شَهْرًا حَتَّى إِذَا بَلَغَ أَشُدَّهُ وَبَلَغَ أرْبَعِينَ سَنَة قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي دُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ ( سورة الأحقاف:15)

മനുഷ്യനോട് അവൻ്റെ മാതാപിതാക്കൾക്ക് നന്മ ചെയ്യേണമെന്ന് നാം കൽപിച്ചിരിക്കുന്നു. അവൻ്റെ മാതാവ് വിഷമത്തോടെ അവനെ ഗർഭം ചുമക്കുകയും വിഷമത്തോടെ തന്നെ പ്രസവിക്കുകയും ചെയ്തു. അവനെ ഗർഭം ചുമന്ന കാലവും അവൻ്റെ മുലകുടി അവസാനിപ്പിച്ച കാലവും (കൂടി) മുപ്പത് മാസമാകുന്നു. അങ്ങനെ തന്റെ ശക്തിപ്രായം എത്തുകയും നാൽപത് വയസ്സാവുകയും ചെയ്‌തപ്പോൾ അവൻ പറയും: എൻ്റെ രക്ഷിതാവേ, എന്റെ യും എൻ്റെ മാതാപിതാക്കളുടെയും മേൽ നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദി ചെയ്യുവാനും നീ തൃപ്‌തിപ്പെടുന്ന സൽകർമങ്ങൾ അനു ഷ്ടിക്കുവാനും എനിക്ക് പ്രചോദനം നൽകുകയും എൻ്റെ സന്താനങ്ങളിൽ നീ നന്മ വരുത്തിത്തരികയും ചെയ്യേണമേ! നിശ്ചയമായും നിൻ്റെ അടുക്കലേക്ക് ഞാൻ പശ്ചാത്തപിച്ച് മടങ്ങിയിരിക്കുന്നു. ഞാൻ മുസ്‌ലിംകളിൽ പെട്ടവൻ തന്നെയാണ്. (അൽ അഹ്‌ഖാഫ് 15)

خُلِقَ الْإِنسَانُ مِنْ عَجَلٍ سَأورِيكُمْ آيَاتِي فَلَا تَسْتَعْجِلُون ( سورة الأنبياء :37)

മനുഷ്യൻ ജന്മനാ ധൃതികൂട്ടുന്നവനാകുന്നു. എൻ്റെ ദൃഷ്ടാന്തങ്ങൾ (ശിക്ഷകൾ) പിന്നീട് നിങ്ങൾക്ക് ഞാൻ കാണിച്ചു തരും: അതിനാൽ എന്നോട് നിങ്ങൾ ധൃതികൂട്ടരുത്. (അൽ അമ്പിയാഅ് 37)

يُريد الله أن يُخَفَّفَ عَنكُمْ وَخُلِقَ الإِنسَانُ ضَعِيفًا ( سورة النساء :28)

അല്ലാഹു നിങ്ങൾക്ക് (മതത്തിൻ്റെ വിധികൾ) ലഘുവാക്കിത്തരുവാൻ ഉദ്ദേശിക്കുന്നു. (എന്തുകൊണ്ടെന്നാൽ) മനുഷ്യൻ ബലഹീനനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. (നിസാഅ്  28)

الَّذِي أَحْسَنَ كُلِّ شَيْءٍ خلقه وبَدَأ خَلقَ الإنسان مِن طِينٍ ( سورة السجدة :7)

താൻസ്യഷ്ടിച്ച എല്ലാ വസ്‌തുക്കളെയും അവൻ നന്നാക്കി (ബലവത്താക്കി)യിരിക്കുന്നു. മനുഷ്യൻ്റെ സൃഷ്ടിപ്പ് കളിമണ്ണിൽ നിന്നാണ് അവൻ  ആരംഭിച്ചത്. ( അസ്സജദ 7)

خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُورَكُمْ وَإِلَيْهِ الْمَصِير (سورة التغابن :3)

അവൻ ആകാശ ഭൂമികളെ മുറ പ്രകാരം സൃഷ്ടിച്ചു. അവൻ നിങ്ങളെ രൂപപ്പെടുത്തുകയും അങ്ങനെ നിങ്ങളുടെ രൂപങ്ങൾ നന്നാക്കുകയും ചെയ്‌തു. അവങ്കലേക്ക് തന്നെയാണ് (നിങ്ങളുടെ) തിരിച്ചു ചെല്ലലും.

[png.16]

يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيرًا وَنِسَاء وَاتَّقُوا اللهَ الَّذِي تَسَاءلُونَ بِهِ وَالْأَرْحَامَ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا  (سورة النساء :1)

മനുഷ്യരേ, നിങ്ങളെ ഒരേ ഒരു വ്യക്തിയിൽ നിന്ന് സൃഷ്ടിക്കുകയും അതിൽ നിന്നു തന്നെ അതിൻ്റെ ഇണയെ സൃഷ്ടിക്കുകയും ആ രണ്ടു പേരിൽ നിന്ന് അനേകം പുരഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്‌ത നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഏതൊരുത്തനെ മുൻ നിറുത്തി നിങ്ങൾ പരസ്‌പരം ചോദിക്കുന്നുണ്ടോ ആ അല്ലാഹുവിനെയും രക്തബന്ധത്തെയും സൂക്ഷിക്കുക. നിശ്ചയമായും അല്ലാഹു നിങ്ങളെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുന്നവനായിരിക്കുന്നു. ( അന്നിസാഅ് 1 )

إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الأَرْحَامِ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بأيّ أَرْض تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ (سورة لقمان:34)

അന്ത്യസമയത്തെക്കുറിച്ചുള്ള അറിവ് തീർച്ചയായും അല്ലാഹുവിന്റെ പക്കലാണ്. അവൻ മഴപെയ്യിക്കുകയും ഗർഭാശയങ്ങളിലുള്ളത് എന്തെന്ന് അറിയുകയും ചെയ്യുന്നു. നാളെ എന്താണ് ചെയ്യുക എന്നും ഏതു നാട്ടിൽ വെച്ചാണ് താൻ മരിക്കുക എന്നും ഒരാളും അറിയുകയില്ല. നിശ്ചയമായും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. ( ലുഖ്‌മാൻ 34)

ثُمَّ خَلَقْنَا النّطفة علقة فخلقنا العلقة مضغة فخلقنا المضغة عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنشَأْنَاهُ خَلْقًا ءاخَرَ فتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ ( سورة المؤمنون :14)

പിന്നെ ആ  ശുക്ലബിന്ദുവെ രക്തപിണ്ഡമായും എന്നിട്ട് ആ രക്ത പിണ്ഡത്തെ മാംസക്കഷ്‌ണമായും മാംസക്കഷ്‌ണത്തെ എല്ലുകളായും നാം സൃഷ്ടിച്ചു. എന്നിട്ട് ആ എല്ലുകളെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് അതിനെ നാം മറ്റൊരു സൃഷ്ടിയായി വളർത്തിക്കൊണ്ട് വന്നു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടാവായ അല്ലാഹു അനുഗ്രഹ സമ്പൂർണനാകുന്നു.


നിങ്ങളുടെ പ്രാർത്ഥനയിൽ ഈ വിനീതനെയും ഉൾപ്പെടുത്തണമെന്ന് വിനയ പൂർവ്വം

www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861