അഹ് ലുസ്സുന്നത്ത് വൽ ജമാ അത്തിന്റെ ആശയാദർശങ്ങളിൽ അടിയുറച്ചു നിന്നു കൊണ്ടുള്ള ഇസ്ലാമിക പ്രബോധനമാണ് ഈ വെബ് സൈറ്റിന്റെ ലക്ഷ്യം. തെറ്റി നടക്കാൻ ആഗ്രഹിക്കുന്നവരെ മാടി വിളിക്കുന്ന വർണ ശബളങ്ങളായ ഭ്രംശ മാർഗങ്ങൾ പൂത്തൻ സമൂഹത്തിന്റെ സംഭാവനകളാണ്. ഇസ്ലാമിക സമൂഹം ആധുനിക ജാഹിലിയ്യത്തിന്റെയും, ധാർമ്മിക പതനത്തിന്റെയും വഴികളിൽ ചെന്നു പെടാതെ നോക്കേണ്ടത് ഓരോ മുസ്ലിമിൻറയും ബാധ്യതയാണ് .
ഹൈടെക് ലോകത്തിന്റെ വെല്ലു വിളികൾ വ്യത്യസ്തമാണ്. സ്‌ഫോടനാത്മകമായ വികാസങ്ങളുടെ മാലിന്യങ്ങളിൽ നിന്ന് ധാർമ്മിക സമൂഹത്തിനു പരിരക്ഷ വേണം.
മതം ഏതിനും പാകമായി ഒന്നായി കാണുന്ന ലോകമാണ് നമുക്ക് മൂന്നിൽ. മനുഷ്യൻ നന്മക്കുപകരിക്കുന്നില്ല. എന്നത് മാത്രമല്ല ഇപ്പോൾ മതങ്ങളുടെ അപചയം, അതു മനുഷ്യനെ നിദ്രാവിഹീനനാക്കുന്നു, സംഭ്രമ ചിത്തനാക്കുന്നു, ആശങ്കാകുലനാക്കുന്നു. രാഷ്ട്രീയ സാമ്പത്തിക മേധാവിത്തങ്ങൾ ഉറപ്പിക്കുന്നതിനുള്ള രാസഘടകങ്ങള ായിത്തീരുന്നു. കൂട്ടക്കൊലക്കും, വംശഹത്യക്കും നശീകരണത്തിനും വിനാശകരമായ ശക്തിയോടെ മതം ഉപയോഗിക്കപ്പെടുന്നു.
മതം ഇതൊന്നുമല്ലെന്ന് പുതിയ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇസ്ലാമിന്റെ യധാർത്ഥ മുഖം മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും അവരെ യധാർത്ഥ വഴിയിലേക്ക് ക്ഷണിക്കുകയും ചെയ്യേണ്ടതുണ്ട്.
2004 | 2006 | 2008 | 2010 |
കംപ്യൂട്ടറും ഇൻ്റർനെറ്റും കൂടുതൽ വികസിക്കാത്ത 2000 ന് ശേഷം ഇത് രണ്ടും ഉപയോഗപ്പെടുത്തി ഇസ്‌ലാമിൻ്റെ ദഅ് വത്ത് നടത്താമെന്ന ലക്ഷ്യത്തോടെ ഇ മെയിൽ വഴി ഇസ്ലാമിക സന്ദേശങ്ങൾ ജനങ്ങളിൽ എത്തിച്ചിട്ടാണ് ഇതിന് തുടക്കം കുറിച്ചത് 2003 വരെ വെറും ഇമെയിൽ സന്ദേശം മാത്രമാണ് ഉപയോഗപ്പെടുത്തിയത്.
അതിന്ന് ശേഷം ഒട്ടേറെ ഇസ്ലാമിക ലേഖനങ്ങളും ഓഡിയോസ് വീഡിയോസുകൾ കൂമ്പാരമായി വന്നപ്പോൾ അതൊക്കെ സൂക്ഷിക്കാനും ഭാവിയിൽ എല്ലാവർക്കും ഉപയോഗപ്പെടാനും ഒരു ഇടം വേണമെന്ന നിലക്കാണ് ഇസ്‌ലാം കേരള ഡോട്ട് കോം 2004 ൽ നിലവിൽ വരുന്നത്.
ഇന്ന് യൂട്യൂബും വാട്സപ്പും വളരെ വ്യാപകമായത് കൊണ്ട് വീഡിയോസിന് അത്ര പ്രസക്തിയില്ലാത്തത് കൊണ്ട് സൈറ്റിൻ്റെ പുതിയ ഡിസൈനിൽ വീഡിയോസ് ഉൾപ്പെടുത്തിയിട്ടില്ല.
ഈ മഹിതാശയങ്ങൾക്കൊപ്പം നിൽക്കാൻ മാനവികതയിൽ താൽപര്യമുള്ളവരുടെയൊക്കെ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഇതിൻ്റെ പ്രഥമ ഘട്ടത്തിൽ കൂടെ നിന്ന് സഹകരിച്ച മുനീർ കോളിയാട്ടിനെ പ്രത്യേകം അനുസ്മരിക്കുന്നു.
അള്ളാഹു അദ്ദേഹത്തിനും കുടുംബത്തിനും ഖൈറ് പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നാഥാ , ഞങ്ങളിൽ നിന്ന് ഇത് നീ സ്വീകരിക്കേണമേ!
ആരാരും കൂടെയില്ലാത്ത ഞങ്ങളുടെ ഖബ്ർ ജീവിതത്തിൽ ഒരു മുതൽ കൂട്ടായി ഇത് ഞങ്ങൾക്ക് എത്തിക്കേണമേ! ആമീൻ.
Visit old site at : https://legacy.islamkerala.com
C . P Abdulla Cherumba
Cee Pee Manzil, Cherumba
P.O. Panayal, 671318 (Via) Bekal
Kasaragod , Kerala , India
Mobile : 9400534861
E-Mail : [email protected]