ചിതൽ ചിന്തകൾ

വായുവിൽ കുറേനേരം പറന്നുമദിച്ചതിനു ശേഷം ചിറകുകളറ്റ് നിലത്ത് വീഴുന്ന അവ ജോഡിയായി ഇഴഞ്ഞു പോയി നിലം തുരന്ന് ഒരു പുതിയ കോളനിക്ക് തുടക്കം കുറിക്കുന്നു. പെൺ ചിതലിന് "റാണി" എന്നു പറയുന്നു.

ചിതൽ ചിന്തകൾ

ചിതൽ ചിന്തകൾ

                                                                                                                          بسم الله الرحمان الرحيم  
فلَمَّا قَضَيْنَا عَلَيْهِ الْمَوْتَ مَا دَلَهُمْ عَلَى مَوْتِهِ إِلَّا دَابَّةَ الْأَرْضِ تَأْكُلُ مِنسَأَتَهُ فَلَمَّا خَرَّ تَبَيَّنَتِ الْجِنَّ أَن لَوْ كَانُوا يَعْلَمُونَ الغَيْبَ ما لبثوا فِي الْعَذَابِ الْمُهِين

എന്നിട്ട് (മരണശേഷം) അദ്ദേഹം നിലംപതിച്ചപ്പോൾ, അദൃശ്യകാര്യങ്ങൾ അറിയാമായിരുന്നെങ്കിൽ ഈ നിന്ദ്യമായ ശിക്ഷയിൽ (ദുരിതത്തിൽ) തങ്ങൾ കഴിഞ്ഞു കൂടേണ്ടിവരുമായിരുന്നില്ലെന്ന് ജിന്നുകൾക്ക് വ്യക്തമായി"(സൂറത്തു സബഅ് 14)


ചിതൽ പടുത്തുയർത്തിയ കെട്ടിടം!!!

വിവരണം : " സുലൈമാൻ നബി(അ) തൻ്റെ പതിവ് പോലെ വടി ഊന്നിക്കൊണ്ട് ആരാധനയിലോ മറ്റോ ആയിരുന്നപ്പോൾ മരണപ്പെട്ടു. വടി ഊന്നിപ്പിടിച്ച അതേ രൂപത്തിൽ തന്നെ മരിച്ചു കഴിഞ്ഞിട്ടും അദ്ദേഹം അവശേഷിച്ചു. നിലം പതിച്ചില്ല. മരണവാർത്ത ആരും അറിഞ്ഞതുമില്ല. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ ഊന്ന് വടിയുടെ അടിഭാഗത്ത് നിന്ന് ചിതൽ പറ്റി വടിയുടെ നില തെറ്റി അദ്ദേഹം നിലം പതിച്ചു. അപ്പോഴാണ് മരണ വാർത്ത അറിവായത്. തങ്ങൾ അദൃശ്യകാര്യങ്ങൾ അറിയുന്നവരാണെന്ന് ജിന്നുകൾ വാദിച്ചിരുന്നു. ആവാദം ശരിയല്ലെന്നും അദൃശ്യകാര്യങ്ങൾ അറിയുമായിരുന്നെങ്കിൽ സുലൈമാൻ നബി(അ) മരണപ്പെട്ടവിവരം തങ്ങൾ തൽക്ഷണം തന്നെ അറിയേണ്ടതായിരുന്നെന്നും എങ്കിൽ അതേ നിമിഷം തന്നെ ഈ വിഷമകരമായ  ജോലികളിൽ നിന്നു രക്ഷപ്പെട്ടുകളയാമായിരുന്നു എന്നും ജിന്നുകൾക്ക് ബോധ്യയമായി. അവർ ജോലി ചെയ്ത‌ിരുന്നത് നിർബന്ധിതരായി കൽപനക്ക് കീഴടങ്ങിക്കൊണ്ടായിരുന്നല്ലോ. ഇത്രയും കാര്യങ്ങൾ ഈ ആയത്തി ൻ്റെ വ്യാഖ്യാനമായി പ്രധാന തഫ്‌സീർ ഗ്രന്ഥങ്ങളെല്ലാം രേഖപ്പെടുത്തിട്ടുണ്ട്.

 സുലൈമാൻ നബി(അ)മരണപ്പെട്ടിട്ട് ഒരുകൊല്ലത്തോളം കഴിഞ്ഞ ശേഷമാണ് മരണ വാർത്ത അറിവായതെന്ന് ഇബ്‌ന് ജരീർ, ഇബ്‌ന് കസീർ, തുടങ്ങിയ എല്ലാ തഫ്‌സീറുകളിലും കാണാം. ദാബ്ബത്തുൽ അർള് " എന്നാൽ ചിതൽ എന്നാണ് ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവും സഹാബിവര്യനുമായ ഇബ്ന് അബ്ബാസ് (റ) താബി ഉകളിൽ പെട്ട ഖത്താദ(റ) മുതലായ ഇമാമുകൾ പറഞ്ഞിട്ടുള്ള അർത്ഥം. അത് തന്നെയാണ് ബൈളാവി, ഇബ്‌ന് ജരീർ, ഇബ് കസീർ തുടങ്ങിയ സർവ്വ വ്യഖ്യാതാക്കളും അവരുടെ തഫ്‌സീറുകളിൽ പ്രസ്‌താവിചിട്ടുളളത് "


കെട്ടിടത്തിന്റെ ഉൾഭാഗം!!!!

ചിതലിനെക്കുറിച്ചുള്ള ഖുർആനിലെ ഒരു പരാമർശമാണിത്. മഹാനായ സുലൈമാൻ നബി(അ)പതിവ് പോലെ വടി ഊന്നിക്കൊണ്ട് ആരാധനയിലോ മറ്റോ ആയിരുന്നപ്പോൾ മരണപ്പെട്ട സംഭവമാണ് ഈ സൂക്തം കുറിക്കുന്നത്. വടി ഊന്നിപ്പിടിച്ച അതേ രൂപത്തിൽ തന്നെ മരിച്ച് കഴിഞ്ഞിട്ടും നിലം പതിക്കാതെ അതേ നിലയിൽ അവശേഷിച്ചു. മരണ വാർത്ത ആരും അറിഞ്ഞതുമില്ല. അങ്ങനെ കുറച്ച് കാലം കഴിഞ്ഞപ്പോൾ ചിതൽ തിന്നു കൊണ്ടിരുന്ന ഊന്ന് വടിയുടെ നില തെറ്റി അദ്ദേഹം നിലം പതിച്ചു. അപ്പോഴാണ് മരണവാർത്ത അറിവായത്. ഖുർആൻ പ്രതിപാദിച്ച ചിരുലിനെ നമുക്ക് പരിചയപ്പെടാം. "ഐസോപ്പറ്റെറ" ഓർഡറിൽ പെടുന്ന സാമൂഹ്യജീവിയാണ് ചിതൽ. അനേകം  വർഗ്ഗങ്ങളിലായുള്ള ഇവകൾ ഉഷ്‌ണമേഖലാ പ്രദേശങ്ങളിൽ സുലഭമായി കാണപ്പെടുന്നു. ആയിരക്കണക്കിന് അംഗസംഖ്യയുള്ള ബൃഹത് ക്കോളനിയിലാണിവ വസിക്കുന്നത്. ഓരോ കോളനിയിലും വ്യത്യസ്‌ത തരത്തിലുളള ചിതലുകളുണ്ടായിരിക്കും. പ്രത്യുൽപാദനശേഷിയുള്ള ആൺ പെൺ ചിതലുകൾ ഈയ്യലുകൾ" എന്ന് പറയുന്നു. ചിറകുകളുള്ള ഇവ വർഷാരംഭത്തിൽ ചിതൽ പറ്റുകളിൽ നിന്ന് കൂട്ടം കൂട്ടമായി പറന്നയരുന്നത് കാണാം. ( വിജ്ഞാന കോശം -2/320)

വായുവിൽ കുറേനേരം പറന്നുമദിച്ചതിനു ശേഷം ചിറകുകളറ്റ് നിലത്ത് വീഴുന്ന അവ ജോഡിയായി ഇഴഞ്ഞു പോയി നിലം തുരന്ന് ഒരു പുതിയ കോളനിക്ക് തുടക്കം കുറിക്കുന്നു. പെൺ ചിതലിന് "റാണി" എന്നു പറയുന്നു. പത്ത് വർഷം വരെ ജീവിക്കുകയും പ്രതിവർഷം ഒരു ലക്ഷം വരെ മുട്ടകളിടുന്ന അവയുടെ ശരീര വലിപ്പം നാൾക്കുനാൾ വർദ്ധിച്ച് കൊണ്ടിരിക്കും. പ്രത്യുൽപാദനകാര്യത്തിൽ റാണിയെ സഹായിക്കുന്ന ആൺ ചിതലുകളാണ് മറ്റൊരു വിഭാഗം. പ്രത്യുൽപാദന ശേഷിയുണ്ടെങ്കിലും പ്രത്യു ൽപാദനത്തിൽ ഏർപ്പെടാതെ കഴിയുന്ന ആൺ പെൺ ചിതലുകൾ മറ്റൊരു വിഭാഗമാണ്. ഇവയുടെ ചിറകുകളുടെ വളർച്ച ആരംഭത്തിൽ തന്നെ മുരടിക്കും. കോളനിയിലെ നിലവിലുള്ള പ്രത്യുൽപാദന ക്ഷമതയുള്ള ചിതലുകൾക്ക് എന്തെങ്കി ലും സംഭവിച്ചാൽ മാത്രമേ ഇവ അവയുടെ പ്രത്യുൽപാദന ധർമ്മം ഏറ്റെടു ക്കാൻ സജ്ജരാവുകയുള്ളൂ. (IBID)

 പ്രത്യുൽപാദനശേഷിയില്ലാത്ത ആൺ പെൺ വിഭാഗത്തിൽ തന്നെ പടയാളികൾ, തൊഴിലാളികൾ എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങളുണ്ട്. വലിയ തലയും വാലുകളുമുള്ള പടയാളികളാണ് കോളനിയുടെ കാവൽക്കാർ. തൊഴിലാളി കളാവട്ടെ, കൂടുണ്ടാക്കൽ, ആഹാര സമ്പാദനം തുടങ്ങിയ ധർമ്മങ്ങൾ നിർവ്വ ഹിക്കുന്നു.

ചിതലുകളും ആഹരാവും

ചിതലുകളുടെ മുഖ്യാഹാരം " സെല്ലുലോസ് " ആണ്. ഭൂമുഖത്ത് ഏറ്റവും കൂ ടുതൽ കാണപ്പെടുന്ന സസ്യപദാർത്ഥമാണിത്. എന്നാൽ അത് ഭക്ഷിക്കുന്ന സസ്യഭുക്കുകൾ വിരളവും. ഇതിന് കാരണം മറ്റൊന്നുമല്ല. സെല്ലുലോസ് ദഹിപ്പിക്കാനുളള എൻസൈമുകളുടെ അഭാവമാണ്. ചിതലുകൾക്കും ഈ എൻസൈമില്ല. പക്ഷേ, അവയുടെ കുടലിൽ സഹജീവിതം നടത്തുന്ന അനേകായി രം ' ഫളജെല്ലേറ്റ്' വിഭാഗത്തിൽപെട്ട പ്രോട്ടോസോമുകളുണ്ട്. ഇവയാണ് യഥാർത്ഥത്തിൽ ചിതൽ തിന്നുന്ന സെല്ലുലോസിനെ വിഘടിപ്പിക്കുന്നത്. നിസ്സാര ജീവിയാണെങ്കിലും വനങ്ങളിൽ കാർബണിൻ്റെ പുനഃചംക്രമണത്തിൽ ചിതലുകൾക്ക് വലിയപങ്കുണ്ട്. ഇവയുടെ ചർമ് മംവളരെ ലോലമുള്ളതാണ്.അന്തരീക്ഷ വായുവുമായുള്ള സമ്പർക്കത്തിൽ ശരീരത്തിൽ നിന്നും വൻതോതിൽ ജലം നഷ്ടപ്പെടുന്നതിനാലാണ് അവ ചിതൽ പുറ്റുകളിൽ താമസിക്കുന്നത്. ( എന്ത് കൊണ്ട് ? എന്ത് കൊണ്ട് ? 83)

ചിതലുകൾ ഇങ്ങനെയും ...

ആഫ്രിക്കയിലെ 'കലഹാരി' മരുഭൂമിയിലെവിടെയോ ഉള്ള നിധിയുടെ നിർണ്ണയത്തിന് ഭൂമിജ്ഞാനികൾ ചിതലിനെയാണ് ആശ്രയിക്കുന്നത്. ചിലയിനം ചിതലുകൾ പ്രാകൃതാ ഖനനം വശമുള്ളവരാണത്രെ! ' കലഹാരി'ൽ തന്നെ അവ വളരെ ആഴത്തിൽ കുഴിക്കാറുണ്ട്. വെളളത്തിൻ്റെ തിര കണ്ടെത്താനാണിത്. വെളളം ആവിയായി അവയുടെ ടണലുകളെ നനച്ചു കൊണ്ടിരിക്കും. ആ നനവ് അവ വളർത്തുന്ന പൂപ്പലിൻ്റെ നിലനിൽപിന് ആവശ്യമാണ്. കഴിച്ച് കിട്ടുന്ന മണ്ണ്ഭൂമിയുടെ പ്രതലത്തിൽ കൊണ്ട്‌വന്ന് നിക്ഷേപിക്കും ഇങ്ങനെ കുന്നു കൂട്ടുന്ന കൂനുകൾക്ക് ആറടി വരെ പൊക്കം കാണാം. ചിതൽ പുറ്റുകൾ രാസപരിശോധനക്ക് വിധേയമാക്കിയാൽ ഭൂമിക്കടിയിലെ രാസ നിക്ഷേപത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിയും.

 താഴെ എണ്ണ നിക്ഷേപമുണ്ടെങ്കിൽ ഒരു പ്രത്യേക തരം ബാക്ടീരിയ ഭൂമിക്ക് മുകളിലുണ്ടാവും. അവയെ പരിശോധിച്ചാൽ എണ്ണ നിക്ഷേപത്തിന്റെ സ്ഥാന നിർണ്ണയത്തിന് കഴിയുമെന്ന് റഷ്യയിൽ നിന്നുള്ള ഗവേഷകർ അഭിപ്രായപ്പെടുന്നു. ( ഗവേഷണശാലയിൽ നിന്ന് 101 കൗതുകവാർത്തകൾ 64 )


കടപ്പാട് : പ്രപഞ്ചം ഒരു ഖുർആനിക വായന
ഇസ്ല‌ാമിക വിശ്വാസ അനുഷ്ടാന പഠന പ്രചരണരംഗത്ത് സുന്നികേരളത്തിന്റെ ആദ്യത്തെ വെബ്സൈറ്റ്
www.islamkerala.com
e-mail: [email protected]
Mobile: 0091 9400534861