ഇബ്ലീസ്(ല) റസുലുല്ലാഹി(സ)യുടെ കൂടെ
അന്ത്യനാൾ വരെ ഞാൻ സജീവനായി മരിക്കാതിരിക്കുമ്പോൾ അങ്ങയുടെ ഉമ്മത്തിനെവിടെയാണ് വിജയം വിദൂരം ! വിദൂരം ! അവർ കാണാതെ ഞാനവരുടെ മാംസങ്ങളിൽ രക്‌തധമനികളിലും പ്രവേശിക്കുമ്പോൾ നിങ്ങളെങ്ങനെ സന്തോഷിക്കും. എന്നെ സൃഷ്ടിക്കുകയും പുനരുത്ഥാന ദിനം വരെ എന്നെ പിന്തിക്കുകയും ചെയ്ത ഒരുവനെത്തന്നെയാണെ സത്യം ഞാനവരെ ഒന്നടങ്കം വഴിതെറ്റിക്കും അവരിൽ പാമരരെയും പണ്ഡിതരെയും നിരക്ഷരരെയും അക്ഷരജ്ഞാനിയെയും ദുർവൃത്തനെയും സദ്‌വൃത്തനെയും. അല്ലാഹുവിന്റെ തനിപ്പിക്കപ്പെട്ട അടിമകളൊഴിച്ചു
ഇബ്ലീസ്(ല) റസുലുല്ലാഹി(സ)യുടെ കൂടെ
ഇബ്നു അബ്ബാസ് (റ) പറയുന്നു.
ഞങ്ങൾ ഒരുസംഘം അൻസാറുകളിൽ ഒരാളുടെ വീട്ടിൽ നബി(സ)യുടെ കൂടെയായിരുന്നു. ആ സമയത്ത് ഒരാൾ വിളിച്ചു പറയുന്നു. ഓ വീട്ടുകാരെ എനിക്ക് പ്രവേശനാനുമതി തരുമോ നിങ്ങൾക്ക് എന്നിലേക്ക് ചില ആവശ്യങ്ങൾ ഉണ്ട്.?
നബി(സ) : അവനാരാണെന്ന് നിങ്ങൾക്കറിയുമോ ?
അവിടെയുള്ളവർ : അല്ലാഹുവും അവൻ റസൂലും അറിയുന്നവരാണ്
നബി(സ) : അല്ലാഹു ശപിച്ച ശപിക്കപ്പെട്ട “ഇബ്ലീസ്" ആണ് അവൻ. അപ്പോൾ ഉമർ ബിൻ ഖത്താബ്(റ ) പറഞ്ഞു "അല്ലാഹുവിന്റെ റസൂലെ അവനെ വധിക്കുവാൻ എനിക്ക് അനുവാദം തരുമോ" ?
നബി(സ): നിൽകൂ ഉമർ അന്ത്യനാൾ വരെ അവൻ പിന്തിക്കപ്പെട്ടവനാണെന്ന് നീ അറിയില്ലെയോ ? എന്നാൽ അവന്ന് വേണ്ടി വാതിൽ തുറക്കൂ. അവൻ കയറി വരട്ടെ. ഇവിടെ വരാൻ ആജ്ഞാപിക്കപ്പെട്ടവനാണ് അവൻ. അവൻ എന്ത് പറയുന്നു എന്ന് നിങ്ങൾ കേൾക്കുകയും അവനിൽ നിന്ന് അത് മനസ്സിലാക്കുകയും ചെയ്യുക.
ഇബ്നു അബ്ബാസ് (റ) പറയുന്നു.
അങ്ങനെ അവന് വേണ്ടി വാതിൽ തുറക്കപ്പെട്ടു. അവൻ ഞങ്ങളിൽ പ്രവേശിച്ചു ഒറ്റക്കണ്ണനായ വൃദ്ധനാണവൻ. അവന്റെ താടിയിൽ വലിയ കുതിരയുടെ മുടിപോലെയുള്ള എഴ് മുടിയുണ്ട്. അവൻ തേറ്റപ്പല്ലുകൾ പന്നിയുടെ തേറ്റപ്പല്ലുകൾ പോലെയും അവൻ രണ്ട് ചുണ്ടുകൾ കാളയുടെ ചുണ്ടുകൾ പോലെയുമാണ്
ശപിക്കപ്പെട്ട ഇബ്ലീസ് : ഓ മുഹമ്മദ് അങ്ങയുടെ മേൽ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. ഓ മുസ്ലിം സംഘമേ നിങ്ങളിലും
നബി(സ): ഓ ശപിക്കപ്പെട്ടവനേ അല്ലാഹുവിനുള്ളതാണ് "സലാം". നിൻ്റെ ആവശ്യമെന്താണെന്ന് ഞാൻ കേൾക്കട്ടെ.
ശപിക്കപ്പെട്ട ഇബ്ലീസ് : ഓ മുഹമ്മദെ ഞാൻ നിങ്ങളുടെ അടുക്കൽ സ്വയം ഇഷ്ട പ്രകാരം വന്നതല്ല. എന്നാൽ ഞാൻ നിർബന്ധിതനായിട്ടാണ് നിങ്ങളുടെ അടുക്കൽ വന്നത്.
നബി(സ): ഓ ശപിക്കപ്പെട്ടവനേ നിന്നെ നിർബന്ധിച്ച കാര്യം എന്താണ്.
ശപിക്കപ്പെട്ട ഇബ്ലീസ് : പ്രതാപത്തിന്റെ ഉടമയായ അല്ലാഹുവിൽ നിന്ന് എന്റെ അടുക്കൽ ഒരു മലക് വന്നു എന്നോട് പറഞ്ഞു. നിശ്ചയം അല്ലാഹു തആലാ നിന്നോട് നീ മുഹമ്മദ് നബി(സ)യുടെ അടുക്കൽ പോവാൻ നീ വളരെ വിനയാന്വിതനായും നിന്ദ്യന് പതിതനുമായി, അങ്ങിനെ നീ ആദം സന്തതികളെ വഴി പിഴപ്പിക്കുന്നതും അവരെയും കൊണ്ട് നീ കുതന്ത്രങ്ങളിൽ എർപ്പെടുന്നതും എങ്ങിനെയാണെന്ന് വിവരിച്ചു കൊടുക്കണം. നിന്നോട് മുഹമ്മദ് നബി(സ) ചോദിക്കുന്ന എല്ലാ കാര്യത്തിലും നീ സത്യം മാത്രം പറയണം. എന്റെ മഹത്വവും പ്രതാപവും മുൻ നിർത്തി ഞാൻ പറയുന്നു. നീ അവരോടെങ്ങാനും എന്തെങ്കിലും ഒരു കളവ് പറഞ്ഞാൽ അവർ നിന്നെ വിശ്വസിക്കുകയില്ല അങ്ങനെ സംഭവിച്ചാൽ ഞാൻ നിന്നെ കാറ്റ് പറപ്പിക്കുന്ന വെണ്ണീരാക്കിക്കളയും നിന്റെ ശത്രുക്കളോട് നിന്നെ സംബന്ധിച്ചു നാണം കെടുത്തും. അതിനാൽ ഓ മുഹമ്മദേ ഞാൻ നിങ്ങളുടെ അടുക്കൽ വന്നത് എന്നോട് ആജ്ഞാപിക്കപ്പെട്ടതനുസരിച്ചാണ്, നിങ്ങൾ ഉദ്ദേശിക്കുന്നത് എന്നോട് ചോദിച്ചോളൂ അവിടുന്ന് ചോദിക്കുന്നതിന് ഞാൻ അങ്ങയോട് ശെരിയുത്തരം പറഞ്ഞില്ലെങ്കിൽ എന്നെ എന്റെ ശത്രുക്കൾ നാണം കെടുത്തുമല്ലോ അതിനേക്കാൾ പ്രയാസകരമായത് എനിക്കു മറ്റൊന്നില്ല.
നബി(സ) : നീ സത്യം പറയുമെങ്കിൽ (ചോദിക്കട്ടെ) നിന്നിലേക്ക് ജനങ്ങളിൽ വെച്ച് എറ്റവും ദേശ്യമുള്ളവൻ ആരാണ്. ?
ശപിക്കപ്പെട്ട ഇബ്ലീസ് : ഓ താങ്കളാണ് മുഹമ്മദേ അല്ലാഹുവിന്റെ സൃഷ്ടികളിൽ എനിക്ക് ഏറ്റവും ദേശ്യമുള്ളയാൾ, താങ്കളുടെ മാതൃകയിലുള്ളവരാണ്.
നബി(സ) : മറ്റാരാണ് നീ ദേശ്യം വെക്കുന്നവർ ?
ശപിക്കപ്പെട്ട ഇബ്ലീസ് : അല്ലാഹുവിനു വേണ്ടി ആത്മാർപ്പണം ചെയ്‌ത ഭക്‌തനായ യുവാവ്
നബി(സ): പിന്നെ ആരാണ് ?
ശപിക്കപ്പെട്ട ഇബ്ലീസ് : സൂക്ഷ്മശാലിയായ പണ്ഡിതൻ
നബി (സ): പിന്നെ ആരാണ് ?
ശപിക്കപ്പെട്ട ഇബ്‌ലീസ്: മുന്ന് ശുദ്ധിയിലും നിത്യമാവുന്നവൻ
നബി(സ) : പിന്നെ ആരാണ് ?
ശപിക്കപ്പെട്ട ഇബ്ലീസ് : കൂടുതലായി ക്ഷമയുള്ള ദരിദ്രൻ അവന്റെ ദാരിദ്ര്യം അവനാരോടും പറയുകയോ അവന്റെ പ്രയാസം ആവലാതിപ്പെടുകയോ ചെയ്തില്ല.
നബി(സ): അവൻ ക്ഷമയുള്ളവനാണെന്ന് നിനക്കെങ്ങിനെ മനസ്സിലാവും ?
ശപിക്കപ്പെട്ട ഇബ്ലീസ് : ഓ മുഹമ്മദ് ഒരാൾ അവന്റെ പ്രയാസം അവനെപ്പോലെയുള്ള സൃഷ്ടിയോടു മൂന്ന് ദിവസം ആവലാതിപ്പെട്ടാൽ അവന്നല്ലാഹു ക്ഷമയുള്ളവരുടെ പ്രവർത്തനം എഴുതുകയില്ല.
നബി (സ) : പിന്നെ ആരാണ് ?
ശപിക്കപ്പെട്ട ഇബ്ലീസ് : നന്ദിയുള്ള ഐശ്വര്യവാൻ
നബി (സ) : അവൻ നന്ദിയുള്ളവനാണെന്ന് നീ എങ്ങിനെ അറിയും ?
ശപിക്കപ്പെട്ട ഇബ്ലീസ് : അനുവദനീയമായ ഭാഗത്ത്നിന്ന് പിടിക്കുകയും അതിന്റെ സ്ഥലത്ത് തന്നെ അതിനെ വെക്കുകയും ചെയ്യുന്നതായി നീ അവനെ കണ്ടാൽ അവൻ നന്ദിയുള്ളവനാണ്
നബി(സ): എന്റെ ഉമ്മത്ത് നിസ്‌കാരത്തിനായി നിന്നു കഴിഞ്ഞാൽ നിന്റെ അവസ്ഥ എന്താണ് ?
ശപിക്കപ്പെട്ട ഇബ്ലീസ് : ഓ മുഹമ്മദേ എനിക്ക് വിറയലും പനിയും അനുഭവപ്പെടും.
നബി(സ) : ഓ ശപിക്കപ്പെട്ടവനേ അതെന്ത് കൊണ്ടാണ്.?
ശപിക്കപ്പെട്ട ഇബ്ലീസ് : അത് ഒരു ദാസൻ അല്ലാഹുവിനു സാഷ്‌ഠാംഗം ചെയ്‌താൽ അവനെ അല്ലാഹു ഒരു പദവിയിലേക്ക് ഉയർത്തും.
നബി(സ) : അവൻ നോമ്പനുഷ്‌ഠിക്കുമ്പോഴോ ?
ശപിക്കപ്പെട്ട ഇബ്ലീസ് : അവർ നോമ്പ് തുറക്കുന്നത് വരെ ഞാൻ ബന്ധസ്ഥനായിരിക്കും.
നബി(സ) : അവർ ഹജ്ജ് ചെയ്യുമ്പോഴോ?
ശപിക്കപ്പെട്ട ഇബ്ലീസ് : ഞാൻ ഭ്രാന്തനാവും.
നബി(സ) : അവർ ഖുർആൻ ഓതുമ്പോഴോ ?
ശപിക്കപ്പെട്ട ഇബ്ലീസ് : ഈയ്യം അഗ്‌നിയിൽ ഉരുകുന്നത് പോലെ ഞാൻ ഉരുകും.
നബി(സ) : അവർ ദാനധർമ്മം ചെയ്യുമ്പോഴോ ?
ശപിക്കപ്പെട്ട ഇബ്ലീസ് : അവൻ ഒരു ഈർച്ച വാളെടുത്തത് എന്നെ രണ്ട് കഷ്‌ണമാക്കുന്നത് പോലെ
നബി(സ): അതെന്ത് കൊണ്ട് ?
ശപിക്കപ്പെട്ട ഇബ്ലീസ് : ദാനധർമ്മത്തിൽ നാലു കാര്യങ്ങളുണ്ട്. അല്ലാഹു അവന്റെ ധനത്തിൽ ഗുണവർദ്ധനവ് കൊടുക്കും. അവന്റെ ജീവിതകാലം വരെ അവനെ അല്ലാഹു ഹബീബാക്കും, അവന്റെ ദാനധർമ്മം അവന്റെയും നരകത്തിന്റെയും ഇടയിൽ ഒരു "യവനിക" ആക്കും , ആ ധാനം കാരണം ആപത്ത് ബുദ്ധിമുട്ടുകളെ അവൻ തടുക്കും.
നബി(സ): അബുബക്കർ സിദ്ധീഖ് (റ) നെ സംബന്ധിച്ചു നിന്റെ അഭിപ്രായമെന്ത്?
ശപിക്കപ്പെട്ട ഇബ്ലീസ് : ഓ മുഹമ്മദേ ജാഹലിയ്യാ കാലത്ത് തന്നെ എനിക്കവർ വഴിപ്പെട്ടില്ല പിന്നെയല്ലെ അവരുടെ ഇസ്ലാമിക ജീവിതത്തിൽ
നബി(സ) : ഉമർ ബിൻ ഖത്താബ്(റ) നെക്കുറിച്ച് ?
ശപിക്കപ്പെട്ട ഇബ്ലീസ് : ഞാൻ ഉമറിനെ കണ്ട് മുട്ടാറില്ല അവരിൽ നിന്ന് ഞാൻ ഓടി മറഞ്ഞിട്ടല്ലാതെ.
നബി(സ) : ഉസ്മാൻ ബിൻ അഫാൻ (റ) ക്കുറിച്ച് ?
ശപിക്കപ്പെട്ട ഇബ്ലീസ് : കാരുണ്യവാനായ അല്ലാഹുവിന്റെ മലക്കുകൾപോലും ലജ്ജ പ്രകടിപ്പിക്കുന്ന അവരോട് ഞാൻ ലജ്ജ പ്രകടിപ്പിക്കുന്നു.
നബി(സ) : അലിയ്യ് ബിൻ അബീത്വാലിബ് (റ) ക്കുറിച്ച് ?
ശപിക്കപ്പെട്ട ഇബ്ലീസ് : പൂർണ്ണമായും ഞാനവരിൽ നിന്ന് രക്ഷ പ്രാപിക്കണമെ, അങ്ങനെ അവരെന്നെയും ഞാനവരെയും ഉപേക്ഷിക്കണേ എന്ന് ഞാൻ ആശിക്കും എന്നാൽ അങ്ങിനെ ഇത് വരെ സംഭവിച്ചില്ല.
നബി(സ) : എന്റെ സമുദായത്തെ വിജയിപ്പിക്കുകയും നിന്നെ അന്ത്യനാൾ വരെ പരാജിതനാക്കുകയും ചെയ്ത അല്ലാഹുവിനു സ്തുതി
ശപിക്കപ്പെട്ട ഇബ്ലീസ് : അന്ത്യനാൾവരെ ഞാൻ സജീവനായി മരിക്കാതിരിക്കുമ്പോൾ അങ്ങയുടെ ഉമ്മത്തിനെവിടെയാണ് വിജയം വിദൂരം ! വിദൂരം ! അവർ കാണാതെ ഞാനവരുടെ മാംസങ്ങളിൽ രക്‌തധമനികളിലും പ്രവേശിക്കുമ്പോൾ നിങ്ങളെങ്ങനെ സന്തോഷിക്കും. എന്നെ സൃഷ്ടിക്കുകയും പുനരുത്ഥാന ദിനം വരെ എന്നെ പിന്തിക്കുകയും ചെയ്ത ഒരുവനെത്തന്നെയാണെ സത്യം ഞാനവരെ ഒന്നടങ്കം വഴിതെറ്റിക്കും അവരിൽ പാമരരെയും പണ്ഡിതരെയും നിരക്ഷരരെയും അക്ഷരജ്ഞാനിയെയും ദുർവൃത്തനെയും സദ്‌വൃത്തനെയും. അല്ലാഹുവിന്റെ തനിപ്പിക്കപ്പെട്ട അടിമകളൊഴിച്ചു
നബി(സ): അവരാരാണ് ?
ശപിക്കപ്പെട്ട ഇബ്ലീസ് : അവിടുന്നറിഞ്ഞില്ലയോ മുഹമ്മദേ ! ദിർഹമിനെയും ദീനാറിനെയും സ്നേഹിക്കുന്നവർ അല്ലാഹുവിന്റെ "മുഖ്‌ലസ് " തനിപ്പിക്കപ്പെട്ടവർ അല്ല. ഒരാൾ ദിർഹമും ദീനാറും ഇഷ്ട്‌ടപ്പെടാത്തവരായും പ്രശംസയും പ്രകീർത്തനവും താൽപര്യപ്പെടാത്തവരായും ഞാൻ കണ്ടാൽ അവൻ അല്ലാഹുവിൻ്റെ " മുഖ് ലസ് " ആണെന്ന് ഞാനറിയും അവനെ ഞാൻ ഒഴിവാക്കുകയും ചെയ്യും. ഒരടിമ എപ്പോഴെല്ലാം ധനവും സ്തുതി കീർത്തനവും ഇഷ്‌ടപ്പെടുന്നുവോ അങ്ങിനെ അവന്റെ ഹൃദയം ഭൗതികേഛകളുമായി ബന്ധപ്പെട്ടുവോ അവൻ ഞാൻ നിങ്ങളോട് വിശേഷിപ്പിച്ചവരിൽ ഏറ്റവും അധികം എന്നിൽ അനുസരിക്കുന്നവരാണ്. അവിടുന്നറിയില്ലയോ ധനാസക്തി വൻ പാപങ്ങളിൽ പെട്ടതാണ്. മുഹമ്മദേ !അവിടുന്നറിയില്ലയോ നേതൃത്വ മോഹം വൻ ദോശങ്ങളിൽ പെട്ടതാണ്. അഹങ്കാരം വൻ ദോശങ്ങളിൽ പെട്ടതാണ്. മുഹമ്മദേ ! അറിയുമോ എനിക്ക് എഴുപത് സന്താനങ്ങളുണ്ട് അവരിൽ ഓരോരുത്തർക്കും എഴുപതിനായിരം പിശാചുക്കളുണ്ട്. അവരിൽ നിന്ന് ചിലരെ ഞാൻ പണ്ഡിതൻമാരിലേക്കും ചിലരെ വൃദ്ധൻമാരിലേക്കും ചിലരെ യുവാക്കളിലേക്കും മറ്റു ചിലരെ വൃദ്ധകളിലേക്കും എൽപിച്ചിരിക്കുന്നു. യുവാക്കൾക്കും നമുക്കും ഇടയിൽ അഭിപ്രായ വിത്യാസമില്ല. എന്നാൽ കുട്ടികളുണ്ടല്ലോ അവരെയും കൊണ്ട് ആ യുവാക്കൾ ഉദ്ദേശിച്ചത് പോലെ കളിച്ചു കൊള്ളും. ധാരാളമായി ആരാധനയിൽ മുഴുകിയവരിലേക്കും പ്രപഞ്ചപരിത്ജനവുമായി കഴിയുന്നവരിലേക്കും ഏൽപിച്ചവരും അവരിലുണ്ട്. അങ്ങിനെ അവരിൽ പ്രവേശിക്കുകയും അവരെ ഒരവസ്‌ഥയിൽ നിന്ന് മറ്റൊരവസ്ഥയിലേക്കും ഒരു കവാടത്തിൽ നിന്ന് മറ്റൊരു കവാടത്തിലേക്കും പുറപ്പെടുവിക്കുകയും ചെയ്യും. അങ്ങിനെ അവരിൽ നിന്ന് അവരുടെ "ഇഖ്ലാസ് " ആത്മാർത്ഥ പിടിക്കപ്പെടും. അപ്പോൾ അവർ ആത്‌മാർത്ഥത ഇല്ലാതെ അല്ലാഹുവിനു ആരാധിക്കുന്നവരാവും. എന്നലവരത് അറിയുന്നില്ല.
എഴുപത് വർഷം അല്ലാഹുവിന് ആത്‌മാർത്ഥമായി ആരാധിച്ച ബർസ്വസ്വൊ എന്ന പുരോഹിതനെ അങ്ങ് അറിയില്ലയോ മുഹമ്മദേ! എത്രയോ രോഗികളെ അദ്ദേഹം തന്റെ പ്രബോധനം വഴി സുഖപ്പെടുത്തിയിരുന്നു. അവനെയും ഞാൻ വിട്ടില്ല. അവൻ വ്യഭിചരിച്ചു, ഘാതകനായി, സത്യ നിഷേധിയായി. അവനെ സംബന്ധിച്ചാണ് അല്ലാഹു അവന്റെ പരിശുദ്ധമായ ഗ്രന്ഥത്തിൽ പറഞ്ഞത് ഒരു പിശാചിനെപ്പോലെ, ആ പിശാച് ഒരു മനുഷ്യനോട് പറഞ്ഞു "നീ നിഷേധിയാവുക" അവൻ കാഫിറായപ്പോൾ പിശാചു പറഞ്ഞു "ഞാൻ നിന്നിൽ നിന്ന് ഒഴിവായവനാണ്". ഓ മുഹമ്മദ് അവിടുന്നറിയില്ലയോ നിശ്ചയം നുണ എന്നിൽ നിന്നാണ്. ആദ്യമായി നുണ പറഞ്ഞത് ഞാനാണ്. അല്ലാഹുവിനെ പിടിച്ചു ഒരാൾ കള്ള സത്യം ചെയ്താൽ അവൻ എന്റെ ഹബീബാണ്. ഓ മുഹമ്മദ് താങ്കളറിഞ്ഞില്ലയോ ഞാൻ ആദമിനോടും ഹവ്വാനോടും അല്ലാഹുവിനെ മുൻ നിർത്തി സത്യം ചെയ്തു ഞാൻ നിങ്ങൾ രണ്ട് പേർക്കും ഗുണകാംക്ഷിയാണെന്ന്, അപ്പോൾ കള്ള സത്യം എൻറെ ഹൃദയത്തിന്റെ ഹരമാണ്. പരദൂഷണവും ഏഷണിയും എന്റെ പഴവർഗ്ഗമാണ്,എന്റെ സന്തോഷവും. കള്ളസാക്ഷി നിൽക്കൽ എൻ്റെ കണ്ണിൻ്റെ കുളിർമ്മയാണ്, എന്റെ തൃപ്തിയും, ഒരാൾ വിവാഹമോചനം കൊണ്ട് സത്യം ചെയ്താൽ അവൻ കുറ്റവാളിയാവാൻ അടുത്തായി. അത് ഒരു വട്ടമാവട്ടെ. അവൻ സത്യം പറഞ്ഞവനാവട്ടെ എന്ത് കൊണ്ടെന്നാൽ ഒരാൾ വിവാഹ മോചനം കൊണ്ട് (ത്വലാഖ്) അവൻ്റെ നാവിനെ പതിവാക്കിയാൽ ഞാനവന്റെ ഭാര്യയെ അവന്ന് നിഷിദ്ധമാക്കി, പന്നീട് ഖിയാമം നാൾ വരെ ഉണ്ടാവുന്ന സന്താനങ്ങൾ വ്യഭിചാരത്തിന്റേതായിവരും അവർ നരകത്തിൽ പ്രവേശിക്കുന്നവരാവും, ഒരൊറ്റ വാക്ക് കൊണ്ടാണിതെല്ലാം.
വിവ: അബ്ദുൽ ഹക്കീം സഅദി തളിപ്പറമ്പ്
തുടരും
Abdulla cherumba Abudhabi
Мобlе: 00971 50 7927429