തിരുനബിയേ, അഖിലം അർപ്പണം.

അങ്ങയോട് സംവദിക്കാൻ അശക്തമാണ് വാക്കുകൾ, അന്തരംഗം സ്നേഹാഗ്നിയിൽ പ്രോജ്വലിക്കും നേരം-

തിരുനബിയേ, അഖിലം അർപ്പണം.


حبيب العالمين فداك روحي

തിരുനബിയേ, അഖിലം അർപ്പണം.

 حبيب العالمين فداك روحي  *   و أرواح الأئمة والولاة

മാനവരാശിക്ക്, പ്രിയങ്കരനായവരേ, അങ്ങേക്ക് അർപ്പണം. എന്റെ  പ്രാണൻ, എല്ലാ പ്രമാണിമാരുടെയും തലവന്മാരുടെയും പ്രാണനം..

رسول العالمين فداك عرضي  *  وأعراض الأحبّة والتّقاة

ദൈവദൂതരുടെ നായകരേ, അങ്ങേക്ക് അർപ്പണം. എന്റെ മാനം, എല്ലാ ഭക്‌തരുടെയും സ്നേഹിതരുടെയും മാനവും

ويا علم الهدى يفديك عمري  *  ومالي يا نبي المكرمات

സന്മാർഗ്ഗത്തിന്റെ തിരുധ്വജമേ, അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു എന്റെ ആയുസ്സ് അല്ല എന്റെ സർവ്വസ്വവും തിരുനബിയേ!

و يا تاج التّقى تفديك نفسي  *  ونفسي أولي الرئاسية والولاة

ഭക്ത‌ി മകുടമേ, അങ്ങേക്ക് ദാനം. എന്റെ ദേഹം അധികാരത്തിന്റെയും നേത്യത്വത്തിന്റെയും സകല ദേഹങ്ങളും.  

فداك الكون يا عطر السجايا  *  فما للناس دونك من زكاة

വിശ്വപ്രപഞ്ചം അങ്ങയ്ക്ക് ബലി, സൗരഭ്യ സ്വരൂപമേ, അവിടുന്നില്ലാതെ ഒരന്തസ്സുമില്ലതന്നെ. ജനത്തിന് ഒരന്തസ്സുമില്ലതന്നെ  

فأنت قداسة إمّا استحلّت  *  فذاك الموت من قبل الممات !!  

അങ്ങ് പവിത്രമാണ്, പരിശുദ്ധമാണ്, അത് ഇകഴ്‌ത്തപ്പെട്ടാൽ നമുക്കത് മരണമാണ്. ചരമത്തിനുമുമ്പൊരു ചരമം

ولو جحد البريّة منك قولا  *  لكبّو في الجحيم مع العصاة 

അങ്ങയുടെ വചനമൊന്ന് നിഷേധിക്കപ്പെട്ടാൽ, അവൻ പാപികൾക്കൊപ്പം എരിതീയിൽ എറിയപ്പെടും

وعرضك عرضنا ورؤاك فينا  *  بمنزلة الشهادة والصلاة

നബിയേ അങ്ങയുടെ മാനമാണ് നമുക്ക് മാനം. ആ തിരു ദർശനം നമുക്ക് സത്യസാക്ഷ്യം പോലെ

رفعت منازلا وشرحت صدرا  *  ودينك ظاهر رغم الغداة

അങ്ങയുടെ പദവി ഉയർന്നതാണ്. ആ മനസ്സ് പ്രവിശാലമാണ്, അങ്ങയുടെ ദീൻ തന്നെയാണ് എന്നും അജയ്യവും

وذكرك يا رسول الله زاد  *  تضاء به اسارير الحياة

നബിയേ, അങ്ങയുടെ ഓർമ്മകളാണ് നമുക്ക് അന്നം. നമ്മുടെ ജീവ രേഖയെ ജ്വലിച്ച് നിർത്തുന്നതും 

وغرسك مثمر في كل صقع  *  وهديك مشرق في كل ذات

അങ്ങയുടെ ചെടി പുഷ്‌പിതമാണ് നബിയേ, എവിടെയും പ്രോജ്വലമാണ് തിരുനബി ചര്യയും.

وما لجنان عدن من طريق  *   بغير هداك يا علم الهداة

ഇല്ല സ്വർഗ്ഗത്തിലേക്കൊരു വഴി, തിരുനബിയേ അങ്ങയുടെ  പാന്ഥാവല്ലാതെ, സന്മാർഗ്ഗ ദീപമേ"

وأعلى الله شأنك في البرايا  *  وتلك اليوم اجلي المعجزات

അങ്ങയുടെ പദവിയെ അല്ലാഹു ഏറെ ഉയർത്തി ആ ദിവസം അത്യുന്നതമായ അത്ഭുതത്തോടെയും

وفي الإسراء والمعراج معنى  *  لقدرك في عناق المكرمات

അതെ ഇസ്രാഅ് മിഅ്റാജ് നമ്മെ അറിയിക്കുന്നത് മഹത്വങ്ങളുടെ മുതുകിൽ അങ്ങ് അങ്ങ് അജയ്യമാണ് എന്നു തന്നെ.

ولم تنطق عن الأهواء يوما  *    وروح القدس منك على صلات

ദേഹേഛ പ്രകാരം അണ്ട് മൊഴിഞ്ഞില്ല ഒന്നും. പരിശുദ്ധാത്മാവ് എന്നും അങ്ങേയ്ക്കൊപ്പമാണ്

بعثت إلى الملا برا والنعمى  *  ورحمي يا نبي المرحمات

ജനങ്ങൾക്ക് നമ്മയും അനുഗ്രഹവുമായി അണ്ട് നിയുക്തമായി, ദയാനുകമ്പയോടെയും തിരു കാരുണ്യ നബിയോ

رفعت عن البريّة كلّ إصر   *  وأنت لدائها أسي الأساة

സ്യഷ്ടികളുടെ പ്രയാസങ്ങളെ അവിടുന്ന് നീക്കി. അവരുടെ രോഗശമനത്തിന്ന് കേണുകൊണ്ടിരുന്നു

تمنّى الدهر قبلك طيف نور  *  فكان ضياك اغلي لأمنيات

അങ്ങയുടെ പ്രകാശത്തിനായി കാലം കൊതിച്ചിരുന്നു. ആ പ്രകാശമത്രെ അമൂല്യമായ പ്രത്യാശയും.

يتيم أنقذ الدّنيا، فقير  *  أفاض على البريّة بالهبات

യത്തീമായിരുന്നു അങ്ങ് ലോകത്തെ മുഴുവൻ സംരക്ഷിച്ചു അഖിലലോകത്തിലും ഔദാര്യം നിറച്ച മിസ്കീനും

طريد أمّن الدنيا فشادت  *  على بنيانه أيدي البناة

അഭയാർത്ഥി, അഖില സ്യഷ്‌ടികൾക്കും അങ്ങ് അഭയം നൽകി അങ്ങയുടെ നിർമ്മിതിയിൽ അവർ ശക്ത‌രായി.

رحيم باليتيمة والأسارى  *  رفيق بالجهول وبالجناة

അനാഥർക്കും മർദിതർക്കും അങ്ങ്  കാരുണ്യമാണ് കുറ്റവാളികൾക്കും വിവരദോഷികൾക്കും ദയാ ദാക്ഷിണ്യവും..

كريم كالسحاب إذا اهلّت   *  شجاع هدّ اركان البغاة

ഔദാര്യം വർഷിക്കുന്ന മഴമേഘമാണങ്ങ്. അക്രമികളെ അടക്കി നിർത്തുന്ന ധൈര്യശാലിയും

بليغ علّم الدنيا بوحي  *  ولم يقرا بلوح او دواة

സാഹിത്യകാരൻ' ദിവ്യബോധനത്തിന്റെ  ലോകൈക ഗുരു, മഷിപുരണ്ട പത്രങ്ങൾ വായിക്കാതെ തന്നെ 

حكيم جاء باليُسرى شفيق   *  فلانت منه أفئدة القساة

സന്മാർഗ്ഗ ദർശനത്തിൽ വിവേകശാലി, കഠിന ഹൃത്തുക്കളെ കവർന്ന വാത്സല്യ നിധിയും.

فمنك شريعتي وسكون نفسي   *  ومنك هويتي وسمو ذاتي

എല്ലാം അങ്ങയിൽ നിന്ന് നബിയെ എന്റെ ജീവിതക്രമവും, മനഃ സമാധാനവും വ്യക്തിത്വവും അനന്യതയും ഉണ്മയുടെ ഉയർച്ചയും.

وفيك هدايتي وشفاء صدري   *  يعلمك أو بحلمك والأناة

അങ്ങയിലാണ് എൻ്റെ നേർവഴി,ആത്മ ശാന്തിയും. വിജ്‌ഞാനത്തിലും വിവേകത്തിലും സ്നേഹ സാവധാനത്തിലും.

ولي فيك اهتداء واقتفاء  *  الأخلاق العلا والمكرمات

എനിക്ക് അങ്ങയിൽ മാതൃകയുണ്ട് മാർഗ്ഗദർശനമുണ്ട്. എല്ലാ ഉത്തമസ്വഭാവങ്ങൾക്കും ഉൽകൃഷ്ട ഗുണങ്ങൾക്കും.

ومنك شفاعتي في يوم غرض   *  ومن كفيتك ارواء الظّماة

അങ്ങ് മാത്രമാണെനിക്ക് ശുപാർശക്ക് - ആ ദിവസം എന്റെ ദാഹം തീർക്കാൻ തിരുകരം മാത്രമാണ്. മറ്റു  ദാഹികൾക്കും.

 ومنك دعاء إمسائي وصحوي   *  وإقبالي وغمضي والتفاتي

എന്റെ  ഉറക്കുണർവിൻ്റെ പ്രാർത്ഥന അങ്ങിലൂടെ ചലന- നിശ്ചലനത്തിലെ യാചനാർത്ഥനകളും

رسول الله قد أسبلت دمعي  *  ونزّ القلب من لجج البغاة

കണ്ണീർ പൊഴിച്ചു നബിയേ, ഞാനാ അതിക്രമത്തിൽ ഹ്യദയം നടുങ്ങി, അവിവേകത്തിൻ്റെ ആഘാതത്തിൽ 

فهذي أمّة الإسلام ضجّت  *  وقد تجبي المنى بالنائبات!! 

ഇതാ മുസ്ലിം ഉമ്മത്തിൻറെ ആരവം ആകമാനം ദുരന്തങ്ങൾ, ഒരുവേള, സദ്‌ഫലങ്ങൾ ഉളവാക്കിയേക്കാം.

هوان السيف من هون المباري  *  ولين الرمح من لين القناة

ഖഡ്‌ഗ ദൗർബല്യം യോദ്ധാവിന്റെ ശക്തി ക്ഷയം! പരന്ന കുന്തം പോരാട്ടത്തിൻ ലാഘവത്വം. 

وقد تشفى الجسوم على الرزايا  *  ويعلو الدين من كيد الوشاة !! 

രോഗങ്ങൾ ദേഹത്തെ പുഷ്‌ടിപ്പെടുത്തിയേക്കാം, ചതിപ്രയോഗം വിശുദ്ധമതത്തെ ജാഗരിതമാക്കിയേക്കാം.

وفي هزّ اللواء رؤي اتحاد  *  ولمّ المل من بعد الشتات

ധ്വസ്തധ്വജങ്ങളിൽ ഐകമത്യം ദൃശ്യമല്ലേ. ശൈഥില്യശേഷം ഒരുത്തമോദ്ഗ്രഥനം !

وقد تصحو القلوب إذا استفزّت  *  ولفح   النّار يوقظ من سبات

പ്രകമ്പനം ഹൃദയത്തെ പരിശുദ്ധമാക്കുന്നു. തീജ്വാല നിദ്രാണരെ വിളിച്ചുണർത്തുന്നു.

ألا بترت روافد كلّ فضّ  *  تمرّغ في وحول السيئات

കൊടും തെറ്റ് പേറിയ സംഘങ്ങളെല്ലാം പരാജയത്തിന്റെ  പാഠം പഠിച്ചുവല്ലോ

ألا أبلغ بني علمان عنّي  *  وقد عدّ العميل من الجناة 

പറഞ്ഞേക്ക്, മതേതരത്വത്തിൻ പൈതങ്ങളോട് ഉപഭോക്താവ് കുറ്റവാളിയായി മാറിയെന്ന്

أراكم ترقصون على أسانا  *  وتستحلون ميل الغانيات !!

നമ്മുടെ ദുഃഖത്തിൽ നിങ്ങൾ നൃത്തം ചവിട്ടി പാട്ടുകാരിയുടെ ചാഞ്ചാട്ടങ്ങൾ ആസ്വദിച്ചു.

وان مسّ العدو مسيس قرح  *    رفعتم بيننا صوت النعاة 

ശത്രുവിനെന്തെങ്കിലും ആപത്ത് വന്നാൽ ഒച്ചയിട്ടിറങ്ങി നിങ്ങൾ നമുക്കിടയിലെന്നും.

وان عست لكم "اليزا خنعتم *  خنوع الموفضين إلى مناة !!

"ലിസ"യുടെ നെറ്റി ചുളിഞ്ഞു കണ്ടാൽ 'മനാതി ' നെ നമിച്ചപോൽ വിധേയമായി (ലിസ - കൊണ്ടോലിസ റൈസ്, മനാതി - പുരാതന വിഗ്രഹം )

وإن ما هاجت الشبهات خضتم  *   بالسنة شحاح فاجرات!!

കിംവദന്തികളുമായി നിങ്ങൾ ഇറങ്ങി വന്നു- അസഭ്യവർഷത്തിന്റെ ദുർനാക്കുമായി

حوار الآخر استشرى فذتوا  *  عن المعصوم السنة الجفاة!!

"പരസ്‌പര സംഭാഷണം" പ്രതിബന്ധമായോ നശിച്ച നാക്കുകൾക്ക് പരിശുദ്ധ നബിക്കുമേൽ

رميتم بالغلو دعاة ديني  *  فهل من حجّة نحو الغلاة؟!

മത പണ്ഡിതർ നിങ്ങൾക്ക് ഭീകര വാദികൾ, പരാക്രമികൾക്കായി നിങ്ങൾക്കെന്ത് ന്യായം ?

ومن يرجو بني علمان عوناً  *  كراجي الروح في الجسد الرّفات !!

മതേതരക്കാരുടെ സഹായം പ്രതീക്ഷിച്ചവൻ ജീർണ്ണിച്ച ജഢത്തിൽ ജീവനെ തിരയുന്നു!

رسول الحبّ في ذكراك قربي  *  وتحت لواك أطواق النجاة

സ്നേഹദൂതരെ തിരുസ്‌മരണ എനിക്കാരാധന-ആ കൊടിക്കീഴിലല്ലോ വിജയത്തിൻ പടയങ്കിയെല്ലാം

عليك صلاة ربّك ما تجلّى  *  ضياء واعتلى صوت الهداة

വർഷിക്കട്ടെ- അവിടത്തിൽ നാഥന്റെ അനുഗ്രഹം സലാത്തും, മാർഗ്ഗദർശിതൻ ശബ്ദമുയരുമ്പോഴെല്ലാം പ്രകാശം ജ്വലിച്ചു നിൽക്കുമ്പോഴൊക്കെയും.

يحار اللفظ في نجواك عجزا  *  وفي القلب اتقاد الموريات

അങ്ങയോട് സംവദിക്കാൻ അശക്തമാണ് വാക്കുകൾ, അന്തരംഗം സ്നേഹാഗ്നിയിൽ പ്രോജ്വലിക്കും നേരം-

ولو سفكت دمانا ما قضينا  *  وفاءك والحقوق الواجبات

വിടില്ല, തീരില്ല - ധമനികൾ ധ്വസ്തമായാലും- നബിയേ, അങ്ങയോടുള്ള കടപ്പാടും സ്നേഹ ബാധ്യതയും

രചന : മുഹമ്മദ് സ്വാലിഹ് ( അറബി പണ്ഡിതൻ )
വിവ: മുഹമ്മദ് അബൂബക്കർ ബാഖവി, മാണിയൂർ

www.islamkerala.com
E-mail: [email protected]
Mobile: 00971 50 7927429