ഇസ്‌തിഗാസ

"ബിലാല് ബിൻ ഹാരിസ് അൽ മുസ്‌നി  എന്ന സ്വഹാബി റസൂലുല്ലാൻ്റെ ഖബ്‌റിൻ്റെ അരികിൽ വെച്ച് മഴ വേണമെന്ന് ആവശ്യപ്പെട്ടത് " ഹദീസുകളിൽ കാണാം, മരിച്ചവരോട് സഹായം തേടുന്നത് ശിർക്കാണെങ്കിൽ ഈ സ്വഹാബി മുശ്‌രിക്കാണോ ?

ഇസ്‌തിഗാസ

ഓൺലൈൻ സംവാദം

ഇസ്തിഗാസ ശിർക്കാണെന്ന് സ്ഥാപിക്കുന്നതിൽ നിന്നും മുജാഹിദുകൾ പിന്മാറി. മുജാഹിദ് നേതാവ് സുന്നികളുടെ ചോദ്യത്തിനു മറുപടി പറഞ്ഞില്ല.

(1) മേലെ അടയാളപ്പെടുത്തിയിട്ടുള്ളത് സംവാദം നടന്ന റൂം ആണ്
(2) താഴെ അടയാളപ്പെടുത്തിയത് സംവാദം നടക്കുമ്പോൾ മുജാഹിദ് റൂമിൽ ഉണ്ടായ ആൾക്കാർ വെറും എഴ് പേരാണ്
(3) മറ്റൊരു കാര്യം സംവാദം നടക്കുമ്പോൾ മുജാഹിദ് റൂമിലെ ആളുകൾ കുറ്റിയും പറിച്ച് സംവാദ റൂമിലേക്ക് വന്നപ്പോൾ, സുന്നി റൂമിൽ ചിലപ്പോൾ ഏറ്റക്കുറച്ചിൽ വന്നതൊഴിച്ചാൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെന്നുള്ളതും സുന്നികൾക്കുണ്ടായ നേട്ടമാണ്.
***************************

കഴിഞ്ഞ ആഴ്‌ച ബെയ്‌ലെക്‌സ്‌ മെസ്സെഞ്ചെറിൽ ഒരു പ്രത്യേക റൂമിൽ സുന്നിയും മുജാഹിദും തമ്മിലുണ്ടായ സംവാദം ശ്രോദ്ധാക്കളെ ആവേഷം കൊളളിച്ചു. നാട്ടിൽ നടക്കുന്ന സംവാദത്തെ കിട പിടിക്കും  വിധത്തിലായിരുന്നു ഈ ഓൺലൈൻ സംവാദം. ഒരു മുന്നറിയിപ്പുമില്ലാതെ യാദ്യക്ഷികമായി ഒത്തു കൂടിയ ഈ വേദി ശരിക്കും മുജാഹിദുകളുടെ  ന്യൂതന വാദത്തിൻ്റെ അടിവേരറുക്കും വിധത്തിലായിരുന്നു.  സുന്നി പക്ഷത്ത്  നിന്നും സംസാരിക്കാൻ ആരും ഇല്ലെന്ന് മനസ്സിലാക്കിയ മുജാഹിദുകളുടെ ഓൺലൈൻ നേതാവ് ബഷീർ പി.കെ.എം. നടക്കാൻ പോകുന്ന സംവാദത്തെക്കുറിച്ച് വീരവാദം മുഴക്കുകയായിരുന്നു. ആരാണ് ഈ സംവാദത്തിന് വേദിയൊരിക്കിയതെന്നോ ആരാണ്  സംസാരിക്കുന്നതെന്നോ ഒരു ഫോർമുല പോലും ഇല്ലാതെയാണ് സംവാദമെന്ന പേരിൽ കുറേ ആളുകളെ വിളിച്ച് വരുത്തി Beyluxe നെ തവിട് പൊടിയാക്കും വിധത്തിൽ വെല്ലുവിളിയുമായി ബഷീർ പികെഎം മൈക് എടുത്ത് സംസാരിക്കാൻ തുടങ്ങിയത്. സുന്നി പക്ഷത്ത് നിന്നും ഹാരിസ് എന്ന സഹോദരനാണ് മറുപടി പറയുന്നത് എന്ന് ചിലരോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞെങ്കിലും ആ സഹോദരൻ മെസ്സെഞ്ചർ റൂമിൽ തന്നെ ഉണ്ടായിരുന്നില്ല എന്നാണ് മനസ്സിലായത്. വാദ പ്രതിവാദത്തിൻ്റെ പേരും പറഞ്ഞു സുന്നികളുടെ വിശ്വാസാചാരങ്ങളെക്കുറിച്ച് അവിടെ കൂടിയവരോട് തെറ്റിദ്ധരിപ്പിക്കാനും പിറ്റെ ദിവസം അത് അവർ ആഘോഷിക്കാനും കാരണമാകും എന്ന് മനസ്സിലാക്കി ഈ വിനീതൻ ഉടനെ ബഹു : ഹനീഫ മുസ്ലിയാർ പുറത്തൂർ അവർകളെ ബന്ധപ്പെടുകയും എന്ത് തന്നെയായാലും ഈ റൂമിൽ കയറിവരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തപ്പോൾ ഒരു മുൻ കരുതൽ ഇല്ലാതെ അതിന് സാധ്യമല്ല എന്ന് പറഞ്ഞെങ്കിലും ഈ വിനീതൻ നിർബന്ധം ശക്തമായപ്പോൾ അദ്ദേഹം വരാൻ സമ്മതിക്കുകയും കയറി വരുകയും ചെയ്തു.

ആദ്യം സുന്നി പക്ഷത്ത് നിന്നായിരുന്നു ചോദ്യം. ഹനീഫ മുസ്ലിയാർ ചോദ്യം ആരംഭിച്ചു. ആദ്യത്തെ ചോദ്യം "ബിലാല് ബിൻ ഹാരിസ് അൽ മുസ്‌നി  എന്ന സ്വഹാബി റസൂലുല്ലാൻ്റെ ഖബ്‌റിൻ്റെ അരികിൽ വെച്ച് മഴ വേണമെന്ന് ആവശ്യപ്പെട്ടത് " ഹദീസുകളിൽ കാണാം, മരിച്ചവരോട് സഹായം തേടുന്നത് ശിർക്കാണെങ്കിൽ ഈ സ്വഹാബി മുശ്‌രിക്കാണോ ? ഈ വിവരം ബഹു: ഉമറുൽ ഫാറൂഖ്(റ)യോട് പറഞ്ഞപ്പോൾ ഈ സംഭവത്തെ അംഗീകരിച്ച ഉമർ (റ) മുശ്‌രിക്കാണോ ? ഈ ഹദീസ് ഫത്ഹുൽ ബാരിയിൽ എടുത്തുദ്ധരിച്ച ഇബ്ന് ഹജറുൽ അസ്കലാനി(റ) മുശ്‌രിക്കാണോ എന്ന ചോദ്യം ആവർത്തിച്ചെങ്കിലും മുജാഹിദ് പക്ഷത്ത് നിന്ന് ആദ്യം സംസാരിച്ച ബഷീർ പി കെ എം നാവിൽ തുമ്പിലൂടെ, മക്കാ മുശ്‌രിക്കകളെ സംബന്ധിച്ച് ഖുർആനിൽ വന്ന ആയത്തുകൾ തുരു തുരാ ഓതിക്കൊണ്ട് ജനങ്ങളെ പാട്ടിലാക്കാമെന്ന് മനക്കോട്ടയുമായി വന്ന അദ്ദേഹം ഈ ചോദ്യത്തിനു മുമ്പിൽ പതുങ്ങിപ്പോവുകയായിരുന്നു. ശേഷം സഊദിയയിലെ അവരുടെ നേതാവായ ഉമർ ഫൈസിയെ വിളിച്ച് വരുത്തി അദ്ദേഹത്തിനു മൈക് ഒഴിഞ്ഞ് കൊടുത്തു കൊണ്ട് മെല്ലെ ഉൾവലിയുകയായിരുന്നു അത് നിങ്ങൾക്ക് ഇതിൻ്റെ കൂടെയുള്ള ക്ലിപ്പിൽ കാണാം. ഏതെങ്കിലും പാവപ്പെട്ട സാധാരണക്കാരായ സുന്നികളെ പാട്ടിലാക്കാൻ ഖുർആനിലെ ചില ആയത്തുകളും അതിൻ്റെ അർത്ഥവും മനഃപാഠമാക്കി വെച്ചുവെന്നല്ലാതെ ഒരു പണ്ഡിതന്റെ അടുത്ത് എത്തിയാൽ ഈ ബഷീറിന് സംസാരിക്കാനോ മറുപടി പറയാനോ സാധ്യമല്ലെന്ന് ഓൺലൈനിലുളളവർക്ക് വ്യക്തമായി  മനസ്സിലാക്കാൻ ഉപകരിച്ചു. 

അദ്ദേഹം വിളിച്ച് വരുത്തിയ നേതാവിൻ്റെ അവസ്ഥ അതിനേക്കാൾ കഷ്ടമായിരുന്നു. ആദ്യത്തെ ഒരു മണിക്കൂർ ഹനീഫ മുസ്ലിയാർ ഈ ചോദ്യം ആവർത്തിച്ചെങ്കിലും അതിനൊരു വ്യക്തമായ മറുപടി പറയാൻ മുജാഹിദ് നേതാവിനായില്ല. ആ ഒരു മണിക്കൂർ ക്ലിപ്പ് കേട്ടാൽ നിങ്ങൾക്ക് തന്നെ ബോധ്യപ്പെടുന്നതാണ്.

ക്ലിപ്പ് കേൾക്കാൻ ഇതിൽ ക്ലിക്ക് ചെയ്യുക

@@@@

അത് കഴിഞ്ഞ് മുജാഹിദ് വിഭാഗം ചോദ്യവും സുന്നി പക്ഷത്ത് നിന്ന് മറുപടിയുടെയും സമയമായപ്പോൾ ഉമർ ഫൈസി ചോദ്യത്തിന് ഹനീഫ മുസ്ലിയാർ മറുപടി പറയുന്നു.

രണ്ടാം ഭാഗം ഓഡിയോ 

@@@@

ക്ലിപ്പ് കേൾക്കാൻ ഇതിൽ ക്ലിക്ക് ചെയ്യുക

മുജാഹിദുകൾ കാലമിത്രയും ഇസ്തിഗാസ ശിർക്കാണെന്നും അത് ചെയ്യുന്നവർ മുശ്രിക്കാണെന്നുമാണ് വാദിച്ചിരുന്നത് പക്ഷേ, ഒരു പണ്ഡിതനോട്  നേർക്കുനേർ ഏറ്റു മുട്ടുമ്പോൾ അവർ ഇസ്ത‌ിഗാസ ശിർക്കാണെന്ന് സ്ഥാപിക്കാൻ മുതിർന്നില്ലെന്ന് മാത്രമല്ല. ഇസ്‌തിഗാസ വാജിബാണോ, അല്ലെങ്കിൽ സുന്നത്താണോ അല്ലെങ്കിൽ മുബാഹാണോ മുസ്ലിയാരേ!! എന്നായിരുന്നു അവർക്ക് സുന്നി പക്ഷത്തോട് ചോദിക്കുവാനുണ്ടായിരുന്നത്. അന്ന് ഓൺ ലൈനിൽ ഇതൊക്കെ കേട്ട് കൊണ്ടിരുന്ന ബഷീർ അടക്കമുള്ള മുജാഹിദ് സുഹൃത്തുക്കളേ! നിങ്ങൾ ഇസ്തിഗാസ ശിർക്കാണെന്ന് പറഞ്ഞ് വിശുദ്ധ ഖുർആനിലെ ആയത്തുകൾ നിരന്തരം ഓതുന്നവരല്ലെ!! ? നിങ്ങൾ ഓതുന്ന ആയത്തുകളൊക്കെ എവിടെ ? ഹജ്ജിന് പോകുന്ന 25 ലക്ഷം  പേരിൽ അഞ്ച് ലക്ഷമല്ലാത്ത ബാക്കി മുഴുവൻ മുശ്‌രിക്കുകളാണെന്ന് ഖുർആനിലെ ആയത്തുകൾ ഓതിയല്ലേ നിങ്ങൾ പ്രഭാഷണം  നടത്താറുള്ളത്!!? ഒരു പണ്ഡിതൻ്റെ മുമ്പിൽ എത്തുമ്പോൾ എന്തെ നിങ്ങൾക്ക് ആ ആയത്തുകൾ മറന്ന് പോകുന്നതാണോ ?  പാകിസ്ഥാനിലെയും ഇറാനിലെയും ബഹു ഭൂരിപക്ഷം പേരും  മുശ്രിക്കുകളാണ് എന്ന് പറഞ്ഞ് പ്രസംഗിച്ച പ്രഭാഷണ സിഡികൾ നാടുനീളേ സൗജ്ജന്യമായി വിതരണം ചെയ്‌തു നവ തൗഹീദിലേക്ക് ആളെ ക്ഷണിക്കുന്നവരല്ലേ നിങ്ങൾ ? വിവരമുള്ളവരോടൊത്ത്  സംസാരിക്കുമ്പോൾ അത് വാജിബാണോ സുന്നത്താണോ എന്നതിലേക്ക് നിങ്ങളുടെ കാൽ വഴുതിപ്പോകുന്നത് എന്ത് കൊണ്ട് ? മുജാഹിദുകളെ ശിർക്കായ ഒരു കാര്യം എങ്ങനെ വാജിബാകും, ശിർക്കായ ഒരു കാര്യം എങ്ങനെ സുന്നത്താകും ? ശിർക്കായ ഒരു കാര്യം എങ്ങനെ മുബാഹാകും പറയാൻ മറുപടിയുണ്ടോ ?

ശിർക്കാണെന്ന് നാഴികക്ക് നാൽപത് വട്ടം പറയുന്ന നിങ്ങൾ സംവാദത്തിന്റെ അവസരം കിട്ടിയാൽ ശിർക്കാണെന്ന നിങ്ങളുടെ വാദത്തെ സ്ഥിരപ്പെടുത്താനല്ലേ നിങ്ങൾ ശ്രമിക്കേണ്ടത് ? അതിൽ നിന്ന് വഴുതി മാറി
 واسأل من أرسلنا من قبلك من رّسلنا اجعلنا من دون الرَّحْمَنِ آلِهَة يُعْبَدُونَ

എന്ന ആയത്ത് ഓതി ഇസ്തിഗാസ നിർബന്ധമാണോ സുന്നത്താണോ എന്നാണല്ലോ ഈ ഓൺ ലൈൻ സംവാദത്തിൽ നിങ്ങൾ ചോദിച്ചത്.

അതേ ആയത്ത് കൊണ്ട് തന്നെ ഹനീഫ മുസ്ലിയാർ നിങ്ങളെ മലർത്തി ഇടുന്നത് അന്ന് ഓൺ ലൈനിൽ ഉണ്ടായവരൊക്കെ കേട്ടതാണല്ലോ, അത് കേൾക്കാൻ അവസരം കിട്ടാത്തവർക്ക് ഇതിൻ്റെ കൂടെയുള്ള സംവാദത്തിൻ്റെ പ്രസക്ത ഭാഗമായ 2 മണിക്കൂറിൻ്റെ രണ്ട് ക്ലിപ്പ് ഇതിൽ നിന്ന് ഡൗൺലോഡ് ചെയ്‌തു കേൾക്കുക.

എൻ്റെ നിഷ്പക്ഷമതികളായ സുഹൃത്തുക്കൾ ആ നടന്ന സംവാദത്തിന്റെ ഓഡിയോ കേട്ട് നിങ്ങൾ വിലയിരുത്തുക. എന്നിട്ട് ഇസ്തിഗാസ ശിർക്കാണെന്ന് സ്ഥാപിക്കാൻ നിങ്ങൾ ഓതാറുള്ള ആയത്തുകൾ എവിടെ മുജാഹിദുകളേ! എന്ന് അവരോട് ചോദിക്കുക.

സംവാദ റൂം നിയന്ത്രിച്ച വ്യക്തി ആരാണെന്നറിയില്ല. എന്നാലും രണ്ട്  വിഭാഗത്തോടും പൂർണ്ണ നിഷ്‌പക്ഷത കാണിച്ചതിനാൽ അദ്ദേഹം അഭിനന്ദനമർഹിക്കുന്നു. ഇത്തരത്തിലുള്ള സംവാദങ്ങളാണ് ജനങ്ങൾക്ക് ഉപകാരപ്പെടുക. Beyluxe Messenger ൻ്റെ സൗകര്യം ഈ രീതിയിൽ ഉപയോഗപ്പെടുത്താൻ ആര് മുന്നിട്ടിറങ്ങിയാലും സ്വഗതാർഹമാണ്. 
സത്യം സത്യമായി മനസ്സിലാക്കുവാനും സത്യത്തിൽ അടിയുറച്ച് നിൽക്കുവാനും നാഥൻ നമ്മെ തുണക്കട്ടെ. ആമീൻ.

നിങ്ങളുടെ വിലപ്പെട്ട സമയത്തുള്ള പ്രാർത്ഥനയിൽ ഈ വിനീതനെയും ഉൾപ്പെടുത്തണമെന്ന് വിനയ പൂർവ്വം....
നിങ്ങളുടെ സഹോദരൻ, സി പി അബ്ദുല്ല ചെരുമ്പ

www.islamkerala.com 
E-mail: [email protected]
Mobile: 91 9400534861