നേതാവായ സ്വർഗം

പിന്നീട് അവർ പ്രവേശിക്കുന്നത് സുന്ദരമായ വീട്ടിൽ, അതിന്റെ അടിത്തറ മുതൽ മുകൾ ഭാഗം വരെ നൂറ് മുഴം വിശാലതയിൽ, മുത്തിനാലും മാണിക്യത്താലും നിർമ്മിതമാണ്. അതിലൊരു സിംഹാസനം, അലംകൃതമായ കട്ടിൽ, ഓരോ കട്ടിലിലേക്കും ആവശ്യമായ രീതിയിൽ എഴുപത് വിരിപ്പുകൾ, അതിൽ എഴുപത് ഭാര്യമാർ. അവർക്കെല്ലാം എഴുപത് വസ്ത്രങ്ങൾ, സൗന്ദര്യാദിക്യത്താൽ കാലിന്റെ തൊലിയുടെ ഉൾഭാഗത്തിലൂടെ അവരുടെ മജ്ജ ദർശിക്കാൻ കഴിയും.

നേതാവായ സ്വർഗം

   بسم الله الرحمن الرحيم

സ്വർഗ്ഗം :   الجنّة

ഭാഗം 3

سيّدة الجنان

നേതാവായസ്വർഗം

لقد اتخذ الله سبحانه وتعالى من الجنان داراً اصطفاها لنفسه وخصها بالقرب من عرشه وغرسها بيده فهي سيدة الجنان.  والله سبحانه وتعالى يختار من كل نوع أفضله كما اختار من الملائكة جبريل ومن البشر محمداً صلى الله عليه وسلم ومن السموات العليا ومن البلاد مكة ومن الأشهر الحرم ومن الليالي ليلة القدر ومن الأيام الجمعة ومن الليل أوسطه ومن الأوقات أوقات الصلوات فهو سبحانه وتعالى (يَخْلُقُ مَا يَشَاءُ وَيَخْتَارُ)

അല്ലാഹു സ്വന്തം തെരെഞ്ഞെടുത്ത് നിർമിച്ച ഒരു വീടുണ്ട് സ്വർഗത്തിൽ മാത്രമല്ല അല്ലാഹുവിന്റെ അർശിനോട് പ്രത്യേകമായി അടുപ്പിക്കുകയും സ്വകരം കൊണ്ട് സ്‌ഥാപിക്കുകയും ചെയ്തതാണ്. അതിന്റെ നാമമാണ് 'സയ്യിദ അൽജിനാൻ". അല്ലാഹു ഓരോ വിഭാഗത്തിൽ നിന്നും പ്രത്യേകമായി ഓരോന്നിനെ തെരെഞ്ഞെടുത്തു മലക്കുകളുടെ കൂട്ടത്തിൽ നിന്ന് ജിബ്‌രീലിനെ തെരെഞ്ഞടുത്തു. മനുഷ്യരുടെ കൂട്ടത്തിൽ നിന്ന് മുഹമ്മദ് നബി(സ)യെ തെരെഞ്ഞെടുത്തു. ആകാശങ്ങളിൽ നിന്ന് ഏറ്റവും മുകളിലെത്തെ ആകാശത്തെയും, നാടുകളിൽ നിന്ന് മക്കയെയും, മാസങ്ങളിൽ നിന്ന് യുദ്ധം നിശിദ്ധമായ മാസങ്ങളെയും തെരെഞ്ഞെടുത്തു. രാത്രികളിൽ നിന്ന് ലൈലത്തുൽ ഖദ്റിനെയും, ദിവസങ്ങളിൽ നിന്ന് വെള്ളിയാഴ്‌ച ദിവസത്തേയും, രാത്രിയിൽ നിന്ന് രാത്രിയുടെ മധ്യത്തെയും, സമയങ്ങളിൽ നിന്ന് നിസ്‌കാര സമയത്തെയും തെരെഞ്ഞെടുത്തവനത്രെ പരിശുദ്ധൻ". അവനുദ്ദേശിക്കുന്നതിനെ സൃഷ്‌ടിക്കുകയും തെരെഞ്ഞെടുക്കുകയും ചെയ്യുന്നു.

عن أبي الدرداء رضي الله عنه قال: قال رسول الله صلى الله عليه وسلم: ( ينزل الله تعالى في آخر ثلاث ساعات يبقين من الليل، فينظر في الساعة الأولى منهن في الكتاب الذي لا ينظر فيه غيره فيمحو ما يشاء ويثبت، ثم ينظر في الساعة الثانية إلى جنة عدن وهي مسكنه الذي يسكن فيه، ولا يكون معه فيها أحد إلا الأنبياء والشهداء والصديقون وفيها ما لم تر عين أحد، ولا خطر على قلب بشر، ثم يهبط آخر ساعة من الليل فيقول: ألا من مستغفر فاغفر له؟ ألا سائل يسألني فأعطيه؟ ألا داع يدعوني فأستجيب له؟ حتى يطلع الفجر). رواه أحمد.

ബഹു: അബുൽദർദാഅ് (റ)നെ തൊട്ട് ഉദ്ദരിക്കുന്ന ഹദീസിൽ നബി(സ) പറഞ്ഞു. രാത്രിയിലെ അവസാനത്തെ മൂന്ന് മണിക്കൂറിൽ അല്ലാഹു സുബ്ഹാനഹു തആലാ ഇറങ്ങിവരും. എന്നിട്ട് ഒന്നാ മണിക്കൂറിൽ ആരും കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഗ്രന്ഥം അവൻ പരിശോദിക്കും. എന്നിട്ട് ചിലതിനെ അതിൽ നിന്ന് മായിച്ച് കളയുകയും ചിലത് അതിൽ സ്‌ഥാപിക്കുകയും ചെയ്യും . പിന്നീട് രണ്ടാമണിക്കൂറിൽ  "ജന്നത്തുഅദ്‌നി ലേക്ക് അവൻെറ ശ്രദ്ധതിരിക്കും. അത് അവൻറെ ആവാസ കേന്ദ്ര മാണ്. അമ്പിയാക്കളും, ശുഹദാക്കളും, സ്വിദ്ധീഖിങ്ങളും മാത്രമേ അതിൽ അവനോട് കൂടെ വസിക്കുകയുള്ളൂ. ഒരാളുടെയും ഹൃദയത്തിൽ അലങ്കരിക്കുകയോ ഒരാളുടെയും കർണ്ണത്തിൽ പ്രതിഫലിക്കുകയോ ചെയ്യാത്ത അത്ഭുതങ്ങളുടെ കലവറയാണത്. പിന്നീ ട് അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങി വരുന്നത് രാത്രിയിലെ അവസാന മണിക്കൂ റിലാണ്. എന്നിട്ടവൻ പറയും ആരുണ്ട് എന്നോട് മാപപ്പേക്ഷിക്കുന്നവൻ ? ഞാനവന് മാപ്പ്നൽകും. ആരുണ്ട് എന്നോട് ചോദിക്കുന്നവൻ ? ഞാനവന് നൽകും. ആരുണ്ട് എന്നോട് പ്രാർത്ഥിക്കുന്നവൻ ? ഞാനവന് ഉത്തരം നൽകും. ഈപ്രക്രിയ പ്രഭാതോദയം വരെതുടരും. ( അഹ്‌മദ് )

وعن عبد الله بن الحارث رضي الله عنه قال: قال رسول الله صلى الله عليه وسلم: ( خلق الله ثلاثة أشياء بیده خلق آدم بيده، وكتب التوراة بيده، وغرس الفردوس بيده ثم قال: وعزتي وجلالي لا يدخلها مدمن خمر ولا الديوث، قالوا: يا رسول الله قد عرفنا مدمن الخمر فما الديوث؟ قال: الذي يقر السوء في أهله).

അബദുല്ലാഹിബിൻ ഹാരിസ് (റ)നെ തൊട്ട് റിപ്പോർട്ട്  നബി (സ) പറഞ്ഞു "അല്ലാഹു അവന്റെ  സ്വകരം കൊണ്ട് മൂന്ന് വസ്‌തുക്കളെ സൃഷ്‌ടിച്ചു. ഒന്ന് ആദം നബി(അ)ന്റെ  സൃഷ്ടിപ്പ് രണ്ട് തൗറാത്തിന്റെ  നിർമാണവും എഴുത്തും മൂന്ന് “ഫിർദൗസ്" എന്ന സ്വർഗത്തിന്റെ നിർമ്മാണവും അതിന്റെ സംസ്‌ഥാപനവും. എന്നിട്ട് അല്ലാഹു പറഞ്ഞു. എന്റെ അന്തസ്സും അഭിമാനവും തന്നെ സത്യം. മദ്യം സ്‌ഥിരമായി ഉപയോഗിക്കുന്നവനും, സ്വന്തം ഭാര്യയെ മറ്റുള്ളവർക്ക് കാഴ്‌ച വെക്കുന്നവനും ആ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. സ്വഹാബത്ത് ചോദിച്ചു."ദുയൂസ്" എന്ന് പറഞ്ഞാൽ എന്താണ് നബിയേ ? പ്രവാചകൻ പറഞ്ഞു സ്വന്തം വീട്ടുകാരെ ചീത്ത പ്രവർത്തനത്തിന് പ്രേരിപ്പിക്കുന്നവ നാണ്. "ദുയൂസ്" എന്ന് പറയുന്നത്.

وعن أنس بن مالك رضي الله عنه قال: قال رسول الله صلى الله عليه وسلم:  خلق الله جنة عدن بيده لبنة من درة بيضاء، ولبنة من ياقوتة حمراء، ولبنة من زبرجدة خضراء بلاطها المسك وحصباؤها اللؤلؤ وحشيشها   الزعفران، ثم قال لها انطقي، فقالت: (قد أفلح المؤمنون )، فقال الله عز وجل وعزتي وجلالي لا يجاورني فيك بخيل، ثم تلا رسول الله صلى الله عليه وسلم ) ومن يوق شحّ نفسه فأولئك هم المفلمون).

അനസ്ബിൻ മാലിക് (റ) തൊട്ട് റിപ്പോർട്ട് നബി (സ) പറഞ്ഞു. സ്വർഗത്തെ "ജന്നാത്അദ്നിൻ" അല്ലാഹു അവന്റെ സ്വകരം കൊണ്ടാണ് സൃഷ്‌ടിച്ചത് അതിലെ ഇഷ്ടിക വെള്ള മുത്തിനാലും, ചുവന്ന മാണിക്യത്താലും പച്ച രത്നക്കല്ലിനാലുമാണ്. അതിലെ നിലത്ത് വിരിച്ച കട്ടകൾ കസ്തൂരിയാലും, അതിലെ ചെറിയ ചെറിയ കല്ലുകൾ മുത്ത്‌ മണികളും, അതിലെ പുൽ ചെടികൾ കുങ്കുമത്താലുമാണ്. എന്നിട്ട് അല്ലാഹു സ്വർഗത്തോട് പറഞ്ഞു (നിനക്ക് വല്ലതും പറയാനുണ്ടെങ്കിൽ) പറയു. അപ്പോൾ സ്വർഗം ഉടനെ പറഞ്ഞു " ഖദ് അഫ്ലഹൽ മുഅ്‌മിനൂൻ" തീർച്ചയായും വിശ്വാസികൾ വിജയിച്ചിരിക്കുന്നു. അപ്പോൾ അല്ലാഹു പറഞ്ഞു. എന്റെ അന്തസ്സും അഭിമാനവും തന്നെയാണ് സത്യം ലുബ്ദനായ ആൾ നിന്നിൽ പ്രവേശിക്കുകയില്ല. എന്നിട്ട് റസൂൽ (സ) പാരായണം ചെയ്‌തു. "വമൻയൂഖ ശുഹ്ഹ നഫ്‌സിഹീ ഫ ഉലാഇക ഹുമുൽ മുഫ്‌ലിഹുൻ " ലുബ്ദതയെ നിർമ്മാർജനം ചെയ്‌ത അക്കൂട്ടരാണ് വിജയിച്ചവർ.

اوائل الجنّة

സ്വർഗത്തിലെ പ്രഥമപ്രവേശകർ

أول من يقرع باب الجنة هو سيد الخلق وأعظمهم وأكرمهم نبينا وحبيبنا محمد صلى الله عليه وسلم. أول من يدخل الجنة من أمة نبينا محمد صلى الله عليه وسلم هو أبو بكر الصديق. (حديث أبو داود).
يدخل فقراء المسلمين الجنة قبل الأغنياء بأربعين خريفا.
أول الأمم دخولاً الجنة هي أمة سيد الأولين والآخرين محمد صلى الله عليه وسلم، وهي:
أسبق الأمم خروجا من الأرض.
وأسبقهم إلى أعلى مكان في الموقف.
وأسبقهم إلى ظل العرش.
وأسبقهم إلى الفصل والقضاء بينهم.
. وأسبقهم إلى الجواز على الصراط.
وأسبقهم إلى دخول الجنة.

1.ആദ്യമായി സ്വർഗം മുട്ടി തുറന്നവർ സൃഷ്ടികളുടെ നേതാവും, ബഹുമാന്യരും, ഉന്നതരും, നമ്മുടെ പ്രവാചകരും ഹബീബുമായ മുഹമ്മദ് നബി(സ)യാണ്.
2. നമ്മുടെ നബിയുടെ സമുദായത്തിൽ നിന്ന് ആദ്യം സ്വർഗത്തിൽ പ്രവേശിക്കുന്നവർ അബൂബക്കർ സിദ്ധീഖ് (റ) വാണ്
3. ധനാഡ്യന്മാരേക്കാൾ നാനൂറ് വർഷം മുമ്പ്‌ തന്നെ മുസ്ലിംകളായ പാവപ്പെട്ടവർ സ്വർഗത്തിൽ പ്രവേശിക്കും.
4.  ആദ്യന്ത്യരുടെ നേതാവായ മുഹമ്മദ് നബി (സ) യുടെ സമുദായമാണ് ആദ്യമായി സ്വർഗത്തിൽ കടക്കുക.
5.  ആദ്യമായി ഭൂമിയിൽ നിന്ന് യാത്രയാക്കപ്പെടുന്നവർ (അന്ത്യ ദിനത്തിൽ )
6.  ഉന്നതമായ സ്ഥാനങ്ങളിലേക്ക് മുന്നേറുന്നവർ
7.  അർശിന്റെ തണലിലേക്ക് മൂന്നേറുന്നവർ
8.  വിധി നിർണയത്തിലേക്ക് മുൻ കടക്കുന്നവർ
9.  സ്വിറാത്ത് പാലം കടക്കുന്നവരിൽ ഏറ്റവും മുന്നിൽ
10.  സ്വർഗീയ പ്രവേശനത്തിൽ മുന്നേറുന്നവർ

فالجنّة محرمة على الأنبياء حتى يدخلها محمد صلى الله عليه وسلم ومحرمة على الأمم حتى تدخلها امته

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: ( أول زمرة تلج الجنّة صورتهم على صورة القمر ليلة البدر لا يبصقون فيها ولا يتغوّطون فيها، ولا يتمخّطون فيها آنيتهم وامشاطهم الذّهب والفضة، ومجامرهم الألوّة (البخور) ، ورشحهم المسك، ولكل واحد منهم زوجتان يرى مخّ ساقها من وراء اللّحم من الحسن، لا اختلاف بينهم ولا تباغض، قلوبهم على قلب رجل واحد، يسبحون الله بكرة  وعشيّا). رواه الشيخان البخاري ومسلم.

നബി(സ) സ്വർഗത്തിൽ കടക്കുന്നത് വരെ മറ്റു അമ്പിയാക്കൾക്കും, നബി(സ)യുടെ സമുദായം സ്വർഗത്തിൽ കടക്കുന്നത് വരെ മറ്റു സമുദായങ്ങൾക്കും സ്വർഗം വിലങ്ങപ്പെട്ടതായിരിക്കും. ബഹു:അബൂ ഹുറൈറ(റ) നെ തൊട്ട് റിപ്പോർട്ട് , നബി(സ)പറഞ്ഞു. ആദ്യമായി സ്വർഗത്തിൽ പ്രവേശിക്കുന്നവരുടെ രൂപ സാദൃശ്യം പൂർണ ചന്ദ്രനെ പോലെയായിരിക്കും. അതിലവർ തുപ്പുകയോ കാഷ്ടിക്കുകയോ ചെയ്യില്ല. ( അതിന്റെ ആവശ്യം വരില്ല ) അതിലെ പാത്രങ്ങളും ചീർപ്പുകളും സ്വർണത്താലും വെള്ളിയാലുമുള്ളതായിരിക്കും. അവർ സമ്മേളിക്കുന്ന സ്ഥലം ഉലുവാൻ പുകച്ചതും, കസ്‌തൂരി ‌സ്പ്രേ ചെയ്‌തതുമായിരിക്കും. അവരിൽ എല്ലാവർക്കും ഈ രണ്ട് ഭാര്യമാരുണ്ടാകും. അവരുടെ ഭംഗിയുടെ ആദിക്യം  കൊണ്ട് മാംസള ഭാഗത്ത് കൂടി കാലിൻ്റെ മജ്ജ കാണാൻ കഴിയും. അവരുടെ ഇടയിൽ അഭിപ്രായ ഭിന്നതയോ വിദ്വേഷമോ ഉണ്ടായിരിക്കില്ല. അവരുടെ ഹ്യദയം ഒറ്റ ഹൃദയം പോലെയാണ്. അവർ രാവിലെയും വൈകുന്നേരവും തസ്‌ബീഹ് ചൊല്ലിക്കൊണ്ടിരിക്കും. ( ബുഖാരി, മുസ്ലിം )

بناء الجنّة

സ്വർഗത്തിലെ കെട്ടിടങ്ങൾ

عن أبي هريرة رضي الله عنه قال: قلنا يا رسول الله - حدثنا عن الجنة ما بناؤها ؟ قال صلى الله عليه وسلم: لبنة من فضة ولبنة من ذهب وملاطها المسك  وحصباؤها اللؤلؤ والياقوت، وترابها الزعفران من يدخلها ينعم لا يبأس، ويخلد لا يموت، لا تبلى ثيابه ولا يفنى شبابه .. ... الحديث ) .رواه الإمام أحمد .

അബൂ ഹുറൈറ(റ) നെ തൊട്ട് റിപ്പോർട്ട് അദ്ദേഹം പറഞ്ഞു. ഞങ്ങൾ നബി(സ)യോട് സ്വർഗത്തെക്കുറിച്ചും അതിലെ വീടുകളെപ്പറ്റിയും പറഞ്ഞു തരാൻ ആവശ്യപ്പെട്ടു. നബി(സ) പറഞ്ഞു. സ്വർഗത്തിൻ്റെ ഇഷ്ടിക സ്വർണ്ണവും വെള്ളിയുമാണ്. അതിലെ കട്ടകൾ (നിലത്ത് പതിച്ച) കസ്‌തൂരിയുടേതാണ്. അതിലെ കല്ലുകൾ മുത്തിനാലും, രത്നത്തിനാലുമുള്ളതാണ്. അതിലെ മണ്ണ് കുങ്കുമത്താലുള്ളതും അതിൽ പ്രവേശിക്കുന്നവൻ നിരാശ ഇല്ലാത്ത അനുഗ്രഹത്തിലും, മരണമില്ലാത്ത ശാശ്വത ജീവിതത്തിലുമാണ്. യുവത്വം നശിക്കുകയോ വസ്ത്രം കേട് വരുകയോ ചെയ്യില്ല.

دخول الجنة

സ്വർഗപ്രവേശനം

عن علي كرم الله وجهه قال: قال رسول الله صلى الله عليه وسلم في وصف المؤمنين يوم القيامة: (والذي نفسي بيده إنهم إذا خرجوا من قبورهم استقبلوا بنوق بيض لها أجنحة عليها رحال الذهب، شرك نعالهم نور يتلألأ ، كل خطوة منها مثل مد البصر وينتهون إلى باب الجنة، فإذا حلقة من ياقوتة حمراء على صفائح الذهب وإذا شجرة على باب الجنة ينبع من أصلها عينان، فإذا شربوا من إحداهما جرت في وجوههم نضرة النعيم، وإذا توضؤا من الأخرى لم تشعث أشعارهم أبدأ فيضربون الحلقة بالصفيحة، فلو سمعت طنين الحلقة فيبلغ كل حوراء أن زوجها قد أقبل فتستخفها العجلة، فتبعث قيّمها فيفتح له الباب، فلولا أن الله عز وجل عرّفه بنفسه لخر له ساجداً مما يرى من النور والبهاء، فيقول: أنا قيّمك الذي وكّلت بأمرك فيتبعه فيقفو أثره فيأتي زوجته، فتستخفها العجلة فتخرج من الخيمة فتعلقه وتقول: أنت حبي وأنا حبك وأنا الراضية فلا أسخط أبدا، وأنا الناعمة فلا أبأس أبدأ والخالدة فلا أظعن أبدا

അലി (റ)നെ തൊട്ട് റിപ്പോർട്ട്. അന്ത്യനാളിൽ വിശ്വാസികളുടെ അവസ്ഥ വിശദീകരിക്കുന്ന കൂട്ടത്തിൽ നബി(സ) പറഞ്ഞു. എന്റെ ശരീരം ആരുടെ നിയന്ത്രണത്തിലാണോ ? അവനെ തന്നെയാണ് സത്യം വിശ്വാസികൾ ഖബ്റുകളിൽ നിന്ന് പുറപ്പെടുമ്പോൾ അവരെ കൊണ്ട് പോകാൻ ചിറകുള്ള വെളുത്ത ഒട്ടകത്തെ ഹാജറാക്കപ്പെടും. അവർക്ക് ഇരിക്കാൻ ഒട്ടകത്തിൻ്റെ മുകളിൽ സ്വർണ്ണ കൂടാരവും, അവർക്കുള്ള പാതരക്ഷയുടെ വാറുകൾ തിളങ്ങുന്നതും പ്രകാശമാനവുമായിരിക്കും. ഒട്ടകത്തിന്റെ ഓരോ കാലടിയും കൺപ്രഭ പോൽ വേഗതയിലുമായിരിക്കും. അങ്ങനെ അവർ സ്വർഗ കവാടത്തിൽ ചെല്ലും. അപ്പോൾ അവിടെ സുവർണ തകിടിൽ  പത്മ രാഗത്താലുള്ള വളയം അവർക്ക് കാണാം. മറ്റൊരു ദൃശ്യം, സ്വർഗീയ കവാടത്തിൽ ഒരു വൃക്ഷമുണ്ട്. അതിന്റെ വേരുകളുടെ ഇടയിൽ നിന്ന് രണ്ട് നീരുറവകൾ നിർഗളിക്കുന്നു. ആ നീരുറവയിൽ നിന്ന് ആരെങ്കിലും പാനം ചെയ്‌താൽ അനുഗ്രഹീതമായ മുഖ പ്രസന്നത വെളിവാകും. അവയിൽ നിന്നാരെങ്കിലും “വുളൂഅ്" ചെയ്ത‌ാൽ പിന്നീടൊരിക്കലും അവൻ്റെ മുടി ജഡ പിടിക്കുകയില്ല. അവർ സ്വർഗീയ കവാടത്തിനടുത്തെത്തിയ ശേഷം അവിടെ സ്ഥാപിച്ചിരിക്കുന്ന വളയങ്ങളിൽ അവർ അടിക്കും. വളയത്തിൻ്റെ മുഴക്കമാർന്ന ശബ്ദം കേൾക്കേണ്ട താമസം, തന്റെ ഭർത്താവിന്റെ സാന്നിധ്യമാണെന്ന സന്തോഷ വിവരം ഹൂറുൽഈങ്ങൾക്ക് (സ്വർഗീയ സ്ത്രീകൾക്ക്) ലഭിക്കും. ഓരോരുത്തർക്കും തയ്യാറാക്കിയ സ്വർഗത്തിന്റെ കവാടങ്ങൾ തുറക്കുകയും ചെയ്യും. ഹൂറുൽഈങ്ങളുടെ ( സ്വർഗീയ സ്ത്രീകളുടെ ) സൗന്ദര്യ വർണന സ്വർഗീയ വാസികൾക്ക് അറിയിച്ചു കൊടുത്തിട്ടില്ലായിരുന്നുവെങ്കിൽ അവരുടെ സൗന്ദര്യവും പ്രഭയും കണ്ട് മതി മറന്ന് അവർക്ക് സുജൂദ് ചെയ്യുമായിരുന്നു. അത്രയും സൗന്ദര്യം ദർശിക്കാൻ കഴിയും. പിന്നീടവരുടെ സേവകർ പറയും, ഞാനാണ് നിങ്ങളുടെ കാര്യവുമായി ഏൽപിക്കപ്പെട്ടവർ എന്ന് പറഞ്ഞ്, സ്വർഗീയ വാസികളുടെ ഭാര്യമാരുടെ അരികിലേക്കവരെ ആനയിക്കും. അവിടെന്ന് അവർ മടങ്ങിയ ഉടനെ, കൂടാരങ്ങളിൽ നിന്ന് (രാജ കിളിയായി താമസിക്കുന്ന ഭാര്യമാർ) പുറത്തേക്ക് വന്ന് തന്റെ ഇണയെ ആലിംഗനാത്മക ചുംബനങ്ങളിൽ പൊതിയും. അവർ പറയും. എന്റെ സ്നേഹഭാജനമേ ഞാൻ നിങ്ങളുടെ സ്നേഹ തേജസ്വിനിയാണ്. വിദ്വേഷമോ വെറുപ്പോ ഇല്ലാതെ സ്നേഹം മാത്രം നൽകാൻ കഴിയുന്നവളാണ് ഞാൻ, കാഠിന്യമോ കാടത്വമോ ഇല്ലാത്ത മൃതുലവതിയാണ് ഞാൻ. നഷ്ടപ്പെടാത്തതും, വിട്ട് പിരിയാത്തതുമായ ശാശ്വതവതിയാണ് ഞാൻ.

فيدخل بيتا من أساسه إلى سقفه مئة ذراع مبني على جندل اللؤلؤ والياقوت طرائق حمر وطرائق خضر وطرائق صفر فيأتي الأريكة فإذا عليها سرير على السرير سبعون فراشا عليها سبعون زوجة على كل زوجة سبعون حلة يرى مخ ساقها من باطن الجلد، يقضي جماعهن في مقدار ليلة تجري من تحتهم أنهار مطردة، أنهار من ماء غير آسن صاف ليس فيه كدر، وأنهار من عسل مصفى لم يخرج من بطون النحل، وأنهار من خمر لذة للشاربين
لم تعصره الرجال بأقدامها، وأنهار من لبن لم يتغير طعمه لم يخرج من بطون الماشية فإذا اشتهوا الطعام جاءتهم طيور بيض فترفع أجنحتها فيأكلون من جنوبها من أي الألوان شاءوا ثم تطير فتذهب فيها ثمار متدلية إذا اشتهوها انشعب الغصن إليهم فيأكلون من أي ثمار شاءوا إن شاء قائما وإن شاء متكئا، وذلك قوله عز وجل: (وجنى الجنّتين دان) وبين أيديهم خدم كاللؤلؤ).

പിന്നീട് അവർ പ്രവേശിക്കുന്നത് സുന്ദരമായ വീട്ടിൽ, അതിന്റെ അടിത്തറ മുതൽ മുകൾ ഭാഗം വരെ നൂറ് മുഴം വിശാലതയിൽ, മുത്തിനാലും മാണിക്യത്താലും നിർമ്മിതമാണ്. അതിലൊരു സിംഹാസനം, അലംകൃതമായ കട്ടിൽ, ഓരോ കട്ടിലിലേക്കും ആവശ്യമായ രീതിയിൽ എഴുപത് വിരിപ്പുകൾ, അതിൽ എഴുപത് ഭാര്യമാർ. അവർക്കെല്ലാം എഴുപത് വസ്ത്രങ്ങൾ, സൗന്ദര്യാദിക്യത്താൽ കാലിന്റെ തൊലിയുടെ ഉൾഭാഗത്തിലൂടെ അവരുടെ മജ്ജ ദർശിക്കാൻ കഴിയും. ഒറ്റ രാത്രിയിൽ തന്നെ അവരുമായി പല തവണ ശാരീരികബന്ധത്തിലേർപ്പടാൻ സാധിക്കും. അവരുടെ താഴ്വ‌രയിലൂടെ കള കളാരവം മുഴക്കി നിലക്കാതെ ഒഴുകുന്ന പുഴ. അതിലെ വെള്ളം ദുർഗന്ധമോ പകർച്ചയോ ഇല്ലാത്ത ശുദ്ധ വെള്ളം. തേനിന്റെ പുഴ, പക്ഷേ തേനീച്ചയുടെ ഉദരത്തിൽ നിന്ന് പുറപ്പെടാത്തതും, ശുദ്ധവുമായ തേൻ. മനുഷ്യൻ സ്പ‌ർശിക്കാത്തതും പാനകർത്താക്കളെ പുളകിതമാക്കുന്നതുമായ മദ്യത്തിന്റെ പുഴ, രുചി വ്യത്യാസം വരാത്തതും, ആട്, മാട്, ഒട്ടകങ്ങളിൽ നിന്ന് ശേഖരിക്കാത്തതുമായ പാലിന്റെ നദി, സ്വർഗീയ വാസികൾ ഭക്ഷണം ആഗ്രഹിച്ചാൽ , വെളുത്ത പക്ഷികൾ വ്യത്യസ്ഥ വർണത്തിലുള്ള ഭക്ഷണവുമായി വരും. അവയുടെ ചിറക് ഉയർത്തിയാൽ, ആ ഭക്ഷണത്തിൽ നിന്നവർ ഭക്ഷിക്കും. പിന്നീട് അവകൾ പാറിപോകും. കൂടാതെ അവിടെ താഴ്ന്ന‌് കിടക്കുന്ന പഴങ്ങളുണ്ട്. സ്വർഗീയ വാസികൾ അത് ആഗ്രഹിച്ചാൽ, അവർക്ക് കൊമ്പ് താഴ്‌ന്ന്  കൊടുക്കുകയും, ഇഷ്ടമുള്ള പഴം ഇഷ്ടം പോലെ ഇരുന്നും, നിന്നും ഭക്ഷിക്കാൻ കഴിയും. അതാണ് അല്ലാഹു പറഞ്ഞത് സ്വർഗീയ (രണ്ട് സ്വർഗം)പഴങ്ങൾ അവരോട് അടുത്ത് നിൽക്കുന്നതാണ്. (അൽ റഹ്മാൻ 54) മാത്രമല്ല അവരുടെ അടുത്ത് മുത്ത്‌ മണി പോലോത്ത സേവകരുമുണ്ടാ യിരിക്കും.

വിവ : അബൂ അയ്‌മൻ പുറത്തൂർ

തുടരും

ഇതിന്റെ  കഴിഞ്ഞ ഭാഗങ്ങൾ ഇസ്ലാംകേരള സൈറ്റിൽ ലഭ്യമാണ്. നിങ്ങളുടെ പ്രാർത്ഥനയിൽ നമ്മെയേയും ഉൾപ്പെടുത്തണമെന്ന് വിനയത്തോടെ.....
www.islamkerala.com
E-mail: [email protected]
Mobile: 0097150 7927429