സ്വർഗ്ഗം.....അചിന്തനീയം, അവർണനീയം.

"വസീല" എന്ന പേരിൽ അറിയപ്പെടുന്ന പദവിയാണ് സ്വർഗ്ഗത്തിലെ ഉന്നത പദവി. അത് അല്ലാഹുവിലേക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന അർശിനോട് അടുത്ത് കിടക്കുന്നതാണ്.

സ്വർഗ്ഗം.....അചിന്തനീയം, അവർണനീയം.

بسم الله الرحمن الرحيم

الجنة ... ما لا يعيه الكثير عنها

സ്വർഗ്ഗം.....അചിന്തനീയം, അവർണനീയം.

ما هو وصفها ونباتها وأرضها ورملها؟
ما هي زينتها وحليها ولؤلؤها ولذتها ونعيمها؟
ما هي أنهارها وخمرها ولبنها وماؤها وعسلها ؟
ما هو طعامها وشرابها ولباسها ونورها ومتعتها ؟
ما هي غرفها وخيامها ودررها وقصورها وحدائقها

സ്വർഗ്ഗത്തിലെ ഭൂമി, മണൽ, സസ്യം, അതിന്റെ  വിശേഷണം, ?
സ്വർഗ്ഗത്തിന്റെ ഭംഗി, ആഭരണം, രത്നങ്ങൾ, സുഖം, അനുഗ്രഹം ?
സ്വർഗ്ഗത്തിലെ തടാകം, ലഹരി പാനീയം, പാൽ, വെള്ളം, തേൻ
സ്വർഗ്ഗത്തിലെ ഭക്ഷണം, പാനീയം, വസ്ത്രം, പ്രകാശം, സുഖസൗകര്യം ? സ്വർഗ്ഗത്തിലെ അറകൾ, കൂടാരം, വീടുകൾ, കൊട്ടാരങ്ങൾ,ആരാമം 

إنها رحلة نادرة رائعة جميلة خلابه، تدخل بها في أعماق ما ذكره الله تعالى في كتابه العزيز وما ورد عن حبيبه وصفيه سيدنا ونبينا محمد بن عبد الله صلى الله عليه وسلم وما ذكره السلف الصالح في ذلك. إنها رحلة الإيمان إلى أرض الجنة ما علمنا عنها من علم سيظل قصيرا مفتقرا إلى الكثير، وستظل نعيماً أبديا لا عين رأت ولا أذن سمعت ولا خطر على قلب بشر، ولكنها محاولة متواضعة نتعرف من خلالها على ما ينتظرنا من نعيم نحن المؤمنين وعباد الله الأذلة بين يديه، فنقارن بذلك ما نعيشه في دار الفناء كي نقف لنختار أي الدارين أحق بالعمل.

ഇത് അപൂർവ്വവും അവർണനീയവും സൗഗന്ധികവും , ശാശ്വതവുമായ ഒരു കുറിപ്പാണ്. അല്ലാഹു അവന്റെ വിശുദ്ധ ഖുർആനിലും തിരു നബി(സ) അവിടെത്തെ വാ മൊഴിയിലും പറഞ്ഞതിനെ ആഴങ്ങളിലൂടെയുള്ള നമ്മുടെ പ്രവേശനം, സ്വർഗീയ ഭൂമിയിലേക്കുള്ള ഈമാനിൻ്റെ സഞ്ചാരം, ധാരാളം കാര്യങ്ങളിലേക്ക് ആവശ്യമായ ചെറിയ വിവരമല്ലാതെ സ്വർഗത്തെ പറ്റി നമുക്കൊന്നുമറിയില്ല. പിന്നീട് മനുഷ്യ ഹൃദയം ചിന്തിക്കാത്തതും, കാത് കൊണ്ട് കേൾക്കാത്തതും, കണ്ണ് കൊണ്ട് കാണാത്തതുമായ ശാശ്വതമായ അനുഗ്രഹം നാം അനുഭവിക്കും. എങ്കിലും ഈ യാത്ര വിനയാന്വീതവും കാര്യഗ്രാഹ്യവും. ഈ യാത്രയുടെ ഇടയിൽ നാം പ്രതീക്ഷിക്കുന്ന അനുഗ്രഹങ്ങളെ മനസ്സിലാക്കുകയും അല്ലാഹുവിന്റെ അടിമകളും വിശ്വാസികളുമായ നാം അതിന്റെ  മൂന്നിൽ വളരെ നിസ്സാരന്മാരുമാണെന്ന് ഓർക്കുകയും ചെയ്യുക. ഈ നശ്വരമായ വീട്ടിലെ ജീവിതത്തോട് ആ സ്വർഗീയ ജീവിതത്തെ താതെമ്യം ചെയ്തു നോക്കൂ... ഏത് വീടിനെയാണ് നാം തെരെഞ്ഞെടുക്കേണ്ടത് ? എവിടെയാണ് നാം താമസിക്കേണ്ടത് ? പ്രവർത്തനങ്ങൾക്ക് ഏറ്റവും ബന്ധപ്പെട്ട വീട് ഏത് ? ചിന്തിക്കുക പാഠം ഉൾകൊള്ളുക.

وصف الجنّة

സ്വർഗ വിശേഷണം

يطُوفُ عَلَيْهِمْ ولدان مّخلدون بأكواب وأباريق وكأس مّن مّعين لا يُصَدَّعُونَ عَنْهَا وَلا ينزفون وفاكِهَةٍ مِّمَّا يَتَخَيَّرُونَ ولحم طير ممَّا يَشْتَهُونَ وَحُورٌ عين كامثال اللّؤلؤ المكنون جزاء بما كانوا يعملون لا يسمعون فيها لغوا ولا تأثيما إلا قيلا سلاما سلاما (سورة الواقعة)

വറ്റാത്ത അരുവിയിൽ നിന്നുള്ള മദ്യത്തിൻറെ പാന പാത്രവും, ചഷകങ്ങളും കപ്പുകളുമായി അവരുടെ അടുക്കൽ (സ്വർഗീയ വാസികളുടെ സേവനത്തിന്) നിത്യ യൗവ്വനത്തിന്റെ  ഉടമകളായ ബാലന്മാർ ചുറ്റി സഞ്ചരിക്കും. അത് മൂലം (ഇഹലോകത്തിലെ മദ്യം പോലെ) തല കറക്കമോ ബുദ്ധിഭ്രംശമോ അവർക്കുണ്ടാവുകയില്ല. അവർ തെരെഞ്ഞെടുക്കുന്ന കനികളും, അവരാഗ്രഹിക്കുന്ന പക്ഷിയുടെ മാംസവും, നയനങ്ങൾ വിശാലമായ ഹുറികളും, സൂക്ഷിക്കപ്പെട്ട മുത്തുമണി പോലുള്ളതും, അവർ പ്രവർത്തിച്ചതിന്റെ ഫലമായിട്ട് (നാം അവർക്ക് തയ്യാറാക്കിയിരിക്കുന്നു.) അതിൽ (സ്വർഗ്ഗത്തിൽ) ചീത്ത സംസാരമോ കുറ്റാരോപണമോ കേൾക്കുകയില്ല. 'സമാധാനം സമാധാനം' എന്ന വാക്കല്ലാതെ (അൽ വാഖിഅ : 17--26)

 درجات الجنّة

സ്വർഗീയ പദവികൾ

إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وعلى رَبِّهِمْ يَتَوَكَّلُونَ * الَّذِينَ يُقِيمُونَ الصَّلاة وَمِمَّا رَزَقْنَاهُمْ يُنفِقُونَ * أَولَئِكَ هُمُ المُؤْمِنُونَ حَقًّا لَهُمْ دَرَجَاتٌ عِندَ رَبِّهم ومغفرة ورزق كريم (سورة الأنفال)

وعن أبي سعيد الخدري رضي الله عنه عن النبي صلى الله عليه وسلم قال: ( إن في الجنة مئة درجة، ولو أن العالمين اجتمعوا في إحداهن وسعتهم). رواه أحمد في مسنده

وعن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: ( إن في الجنة منة درجة أعدها الله للمجاهدين في سبيله بين كل درجتين كما بين السماء والأرض، فإذا سألتم الله فاسألوه الفردوس ... الحديث). رواه البخاري

അല്ലാഹുവിനെ സംബന്ധിച്ചു അവരോട് പറയപ്പെട്ടാൽ അവരുടെ ഹൃദയം ഭയ വിഹ്വലമാവുകയും അവന്റെ വചനങ്ങൾ അവരുടെ മേൽ ഓതി കേൾപ്പിക്കപ്പെടുമ്പോൾ അത് അവരുടെ വിശ്വാസം വർദ്ധിപ്പിക്കുകയും തങ്ങളുടെ നാഥനിൽ ഭരമേൽപ്പിക്കുകയും ചെയ്യുന്നവരാണ് പരിപൂർണ്ണമായ വിശ്വാസികൾ. അവർ നിസ്‌കാരം നിലനിർത്തുകയും, അവർക്ക് നൽകിയതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യും. അവർ തന്നെയാണ് യഥാർത്ഥ വിശ്വാസികൾ. അവർക്ക് തങ്ങളുടെ നാഥന്റെ അരികിൽ (സ്വർഗ്ഗത്തിൽ ) പദവികളും, പാപമോചനവും മാന്യമായ ആഹാരവുമുണ്ട് (സ്വർഗ്ഗത്തിൽ) (അൽ അൻഫാൽ :2-47)

ബഹു : അബൂ സഈദുൽ ഖുദ്രിയ്യ്(റ) നബി(സ)യിൽ നിന്ന് ഉദ്ധരിക്കുന്നു. "സ്വർഗ്ഗത്തിൽ നൂറ് പദവികളുണ്ട്. ലോകത്തുള്ള മുഴുവനും അതിലുള്ള ഒന്നിൽ സമ്മേളിച്ചാലും അതവർക്ക് വിശാലമായിരിക്കും. (അഹ്മദ്) 

നബി(സ)യിൽ നിന്ന് അബൂ ഹുറൈറ(റ)റിപ്പോർട്ട് ചെയ്യുന്നു. ' സ്വർഗ്ഗത്തിൽ നൂറ് പദവികളുണ്ട് അല്ലാഹു അത് തയ്യാറാക്കിയിരിക്കുന്നത് അല്ലാഹുവിന്റെ  മാർഗത്തിലുള്ള യോദ്ധക്കൾക്ക് വേണ്ടിയാണ്. ഓരോ പദവിയുടെ ഇടയിലെ വിശാലത ആകാശ ഭൂമികളുടെ ഇടയിലെ വിശാലതയാണ്. അത് കൊണ്ട് അല്ലാഹുവിനോട് വല്ലതും ചോദിക്കുകയാണെങ്കിൽ ഫിർദൗസിനെ ! ചോദിക്കുക. (ബുഖാരി)

نور الجنة

സ്വർഗത്തിലെ പ്രകാശം

عن ابن عباس رضي الله عنهما أن رسول الله صلى الله عليه وسلم قال: خلق الله الجنة بيضاء، وأحب الزي إلى الله البياض فليلبسه أحياؤكم وكفنوا فيه موتاكم

وسئل ابن عباس رضي الله عنه عن نور الجنة فأجاب:  ما رايت الساعة التي تكون فيها قبل طلوع الشمس، فذلك نورها إلا انه ليس فيها شمس ولا زمهرير.

ഇബ്നു അബ്ബാസ് (റ)നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു. നബി (സ) പറഞ്ഞു. ശുഭ്രദായകമായ രീതിയിലാണ് സ്വർഗ്ഗത്തെ അല്ലാഹു സൃഷ്ടിച്ചത്. വേഷത്തിൽ വെച്ചു അല്ലാഹുവിന് ഏറ്റവും ഇഷ്ട‌ം ശുഭ്രവസ്ത്രമാണ്. അത് കൊണ്ട് നിങ്ങളിൽ ജീവിച്ചിരിക്കുന്നവൻ വെള്ള വസ്ത്രം ധരിക്കുകയും മരണപ്പെട്ടവരെ വെള്ള വസ്ത്രത്തിൽ കഫൻ ചെയ്യുകയും ചെയ്യുക. സ്വർഗ്ഗത്തിലെ പ്രകാശത്തെക്കുറിച്ച് ഇബ്‌നു അബ്ബാസ് (റ)നോട് ചോദിച്ചു. അപ്പോൾ അവിടെന്ന് പറഞ്ഞു. സൂര്യോദയത്തിൻ്റെ മുമ്പ് കാണുന്ന സമയത്തുള്ള പ്രകാശം അതാണ് (പോലുള്ളത്) സ്വർഗീയ പ്രകാശം. പക്ഷേ സ്വർഗ്ഗത്തിൽ സൂര്യനോ ചന്ദ്രനോ ഉണ്ടാവുകയില്ല. ( ഹദീസ് )

غرف الجنة

സ്വർഗത്തിലെ അറകൾ

الغرف أو الغرفة هي منزلة عالية في الجنة
عن أبي سعيد الخدري رضي الله عنه عن النبي صلى الله عليه وسلم قال: (إن أهل الجنة ليتراءون أهل الغرف من فوقهم كما يتراءون الكوكب الدري الغابر من الأفق من المشرق أو المغرب لتفاضل ما بينهم، قالوا: يا رسول الله تلك منازل الأنبياء لا يبلغها غيرهم؟ قال: بلى والذي نفسي بيده رجال امنوا بالله وصدقوا المرسلين). رواه الشيخان البخاري ومسلم

സ്വർഗീയ അറകൾ എന്ന് പറയുന്നത് സ്വർഗ്ഗത്തിലെ ഉന്നതമായ സ്‌ഥാനമാണ്. അബൂ സഈദുൽ ഖുദ്‌രിയ്യ് (റ)നെ തൊട്ട് ഉദ്ധരിക്കുന്നു. നബി (സ)പറഞ്ഞു. സ്വർഗീയ വാസികൾ അറകളിൽ വസിക്കുന്നവരെ കാണുന്നത് ,ഉദയാസ്തമയ കോണിൽ ശേഷിക്കുന്ന നക്ഷത്രങ്ങളെ കാണും പ്രകാരമായിരിക്കും. കാരണം അവരുടെ ഇടയിലുള്ള വ്യത്യാസം അത്രയുമുണ്ട്. അപ്പോൾ സ്വഹാബത്ത് ചോദിച്ചു അല്ലാഹുവിൻ്റെ റസൂലേ ' അമ്പിയാക്കളല്ലാത്തവർക്ക് എത്തിപ്പെടാൻ പറ്റാത്ത സ്‌ഥാനമാണോ ? പ്രവാചകൻ (സ) പറഞ്ഞു അതെ, എന്റെ  ശരീരം ആരുടെ കയ്യിലാണോ അവനെ തന്നെയാണെ സത്യം, അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുകയും, പ്രവാചകന്മാരെ(മുർസലുകൾ) അംഗീകരിക്കുകയും ചെയ്ത ആളുകൾക്കുമുള്ളതാണത്. (ബുഖാരി, മുസ്‌ലിം)

عن جابر بن عبد الله رضي الله عنه أن رسول الله صلى الله عليه وسلم قال: (ألا أحدثكم بغرف الجنّة؟ قال قلنا : بلى يا رسول الله بأبينا أنت وأمنا، قال: إن في الجنة غرفاً من أصناف الجوهر كله يرى ظاهرها من باطنها، وباطنها من ظاهرها فيها من النعيم واللذات ما لا عين رأت ولا أذن سمعت قال قلنا: يا رسول الله لمن هذه الغرف؟ قال: لمن أفشى السلام، وأطعم الطعام، وأدام الصيام، وصلى بالليل والناس نيام، قال قلنا :يا رسول الله ومن يطيق ذلك؟ قال: أمتي تطيق ذلك وسأخبركم عن ذلك. من لقي أخاه فسلم عليه فقد أفشى السلام. ومن أطعم أهله وعياله من الطعام حتى يشبعهم فقد أطعم الطعام. ومن صام رمضان ومن كل شهر ثلاثة أيام فقد أدام       الصيام. ومن صلى صلاة العشاء الأخيرة في جماعة فقد صلى والناس نيام.

ജാബിർ ബിൻ അബ്‌ദുല്ലാഹി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി (സ) പറഞ്ഞു. ഞാൻ നിങ്ങൾക്ക് സ്വർഗീയ അറകളെക്കുറിച്ചു പറഞ്ഞു തരട്ടെയോ ? ഞങ്ങൾ പറഞ്ഞു അതെ, ഞങ്ങളുടെ മാതാക്കളെയും പിതാക്കളെയും അങ്ങക്ക് സമർപ്പിക്കുന്നു. പ്രവാചകൻ (സ)പറഞ്ഞു രത്നക്കല്ലിന്റെ  ഇനത്തിൽ പെട്ട ചില അറകളുണ്ട് സ്വർഗ്ഗത്തിൽ. അതിൻറ ഉള്ളും പുറവും ഒരേ പോലെ കാണാൻ കഴിയും. ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, അനുഗ്രഹങ്ങളും സുഖസൗകര്യങ്ങളും അതിലുണ്ട്. ഞങ്ങൾ ചോദിച്ചു ഈ അറകൾ ആർക്കുള്ളതാണ് നബിയേ ? പ്രവാചകൻ (സ) പറഞ്ഞു: സലാം പ്രചരിപ്പിക്കുന്നവർ, ഭക്ഷണം നൽകുന്നവർ, നോമ്പനുഷ്‌ടിക്കുന്നവർ, ജനങ്ങൾ ഉറക്കിലാകുമ്പോൾ രാത്രി നിസ്‌കരിക്കുന്നവർ എന്നിവർക്കുള്ളതാണ്. ഞങ്ങൾ ചോദിച്ചു ആർക്കാണതിന് കഴിയുക ? പ്രവാചകൻ (സ) പറഞ്ഞു എന്റെ  സമുദായത്തിന് അതിന് കഴിയും. അത് ഞാൻ പറഞ്ഞു തരാം. വല്ലവനും അവന്റെ  സഹോദരനെ കണ്ടു അങ്ങനെ അവന്റെ മേൽ സലാം പറഞ്ഞു. എന്നാൽ അവൻ സലാം പ്രചരിപ്പിച്ചവനായി. ഒരുത്തൻ തന്റെ  കുട്ടികൾക്കും കുടുംബത്തിനും വിശപ്പ് മാറുന്നത് വരെ ഭക്ഷണം നൽകി. എന്നാൽ അവൻ ഭക്ഷണം നൽകിയവനായി. റമളാൻ മുഴുവനും, എല്ലാ മാസവും മൂന്ന് ദിവസവും വല്ലവനും നോമ്പനുഷ്‌ടിച്ചാൽ അവൻ നോമ്പനുഷ്ട‌ിച്ചവനായി. വല്ലവനും ജമാഅത്തായി ഇശാ നിസ്‌കരിച്ചു എങ്കിൽ ജനങ്ങൾ ഉറങ്ങുമ്പോൾ അവൻ നിസ്കാരം നിർവഹിച്ചവനായി.

اهل الغرف

അറ വാസികൾ

وَعِبَادُ الرَّحْمَنِ الَّذِينَ يَمْشُونَ عَلى الأَرْضِ هَوْنا وَإِذَا خَاطَبَهُمُ الجاهلون قالوا سلاما * والّذين يبيتون لربّهم سجّدا وقياما * والّذينَ يَقُولُونَ رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنّ عَذَابَهَا كَانَ غَرَامًا * إِنَّهَا سَاءتْ مُستقرّا ومقاماً * والّذينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يقْترُوا وكان بين ذلك قواما * وَالَّذِينَ لا يَدْعُونَ مَعَ الله إلها آخر ولا يقتلون النّفس الّتي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ وَمَن يَفْعَلْ ذلك يَلْقَ أَثَامًا * يُضَاعَفْ لَهُ الْعَذَابُ يَوْمَ القيامة ويخلد فيه مهانا * إلا مَن تَابَ وَآمَنَ وَعَمِلَ عَمَلاً صَالِحاً فَأَوْلَئِكَ يُبَدِّلُ الله سيّئاتهم حَسَنَات وَكَانَ اللهُ غَفُورًا رَّحِيماً * وَمَن تَابَ وَعَملَ صَالِحًا فَإِنَّهُ يَتُوبُ إِلَى اللَّه متاباً * والّذينَ لا يَشْهَدُونَ الزُّورَ وَإِذا مرّوا باللّغو مرّوا كراما * وَالَّذِينَ إِذَا ذكّرُوا بآيَات رَبِّهِمْ لَمْ يَخِرُّوا عَلَيْهَا صمّا وَعُميانا * وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وذرّياتنا قرّة أعين وَاجْعَلْنَا لِلْمُتَّقِينَ إِمَاما * أُولَئِكَ يُجْزَوْنَ الْغُرْفَةَ بِمَا صَبَرُوا وَيُلقَّوْنَ فيها تحيّة وسلاماً * خالدين فيها حَسنَتْ مُستقرّا ومقاما * سورة الفرقان(63-76)

വിനയത്തോടെ ഭൂമിയിൽ സഞ്ചരിക്കുന്നവരാണ് കരുണാമായനായ  അല്ലാഹുവിന്റെ അടിമകൾ, വിവരദോഷികൾ (അവർക്ക് ഇഷ്‌ടപ്പെടാത്തത്) തങ്ങളെ അഭിമുഖീകരിച്ചാൽ രക്ഷാവചനം (പാപത്തിൽനിന്ന്) അവർ പറയും. തങ്ങളുടെ നാഥന് സുജൂദ് ചെയ്യുന്നവരായി കൊണ്ടും  നിന്നു (നിസ്‌കരിച്ചു) കൊണ്ടും രാത്രി കഴിച്ചു കൂട്ടുന്നവരുമാകുന്നു അവർ. ഞങ്ങളുടെ നാഥാ ! ഞങ്ങളിൽ നിന്ന് നരകശിക്ഷയെ നീ തിരിച്ചു കളയേണമേ ! അതിന്റെ ശിക്ഷ നിർബന്ധമായതാണ് താവളമായിട്ടാണെങ്കിലും താമസസ്‌ഥലമായിട്ടാണെങ്കിലും അത് ചീത്ത തന്നെ എന്നും അവർ പറയും. (കുടുംബത്തിന്) ചെലവഴിച്ചാൽ അമിതമാവാത്തവരും പിശുക്ക്കാണിക്കാത്തവരും അതിന്റെ (രണ്ടിൻെറയും) ഇടയിൽ മിതത്വം പാലിക്കുന്നവരും, അല്ലാഹുവിനോട് കൂടെ മറ്റൊന്നിനെ ആരാധിക്കാ ത്തവരും, അല്ലാഹു കൊല്ലൽ നിഷിദ്ധമാക്കിയവരെ അന്യായമായി കൊല ചെയ്യാത്തവരും, വ്യഭിചരിക്കാത്തവരുമാണവർ. ആരെങ്കിലും അവ (മൂന്ന് കാര്യം) ചെയ്യുന്ന പക്ഷം ശിക്ഷ അവർ കണ്ടെത്തുക തന്നെ ചെയ്യും. അന്ത്യ ദിനത്തിൽ അവനുള്ള ശിക്ഷ ഇരട്ടിയാക്കപ്പെടുകയും അവനതിൽ നിന്ദ്യനായി ശാശ്വതമായി വസിക്കുകയും ചെയ്യും. എന്നാൽ പശ്ചാതപിക്കുകയും, വിശ്വസിക്കുകയും, സൽകർമ്മം ചെയ്യുകയും ചെയ്തവരൊഴികെ. അല്ലാഹു അക്കൂട്ടരുടെ തിന്മകൾ നന്മകളായി മാറ്റുന്നതാണ്. അല്ലാഹു പൊറുത്തത് കൊടുക്കുന്നവനും കരുണ ചെയ്യുന്നവനുമാണ്. വല്ലവനും ഖേദിച്ചു മടങ്ങുകയും നന്മ പ്രവർത്തിക്കുകയും ചെയ്താൽ അവൻ അല്ലാഹുവിലേക്ക് നല്ല മടക്കമാണ് മടങ്ങുന്നത്. (അതിനു പ്രതിഫലം നൽകും) അസത്യത്തിന് സാക്ഷിയാവാത്തവരും, അനാവശ്യത്തിന്റെ അരികിലൂടെ അവർ നടക്കുമ്പോൾ മാന്യമായി അവർ നടന്ന്‌ പോകും (അത്ശ്രദ്ധിക്കില്ല), തങ്ങളുടെ നാഥന്റെ സന്ദേശങ്ങൾ (ഖുർആൻ) പറയപ്പെടുമ്പോൾ ബധിരമ്മാരും അന്ധന്മാരുമായി അതിൽ വീഴാത്തവരുമാനവർ. ഞങ്ങളുടെ നാഥാ ! ഞങ്ങളുടെ ഭാര്യമാരിൽ നിന്നും ഞങ്ങളുടെ സന്താനങ്ങളിൽ നിന്നും കണ്ണുകൾ കുളിർക്കുന്നവരെ ഞങ്ങൾക്ക് നീ ദാനം ചെയ്യുകയും (നിന്നെ അനുസരിക്കൽ കൊണ്ട് ) ഭക്തന്മാർക്ക് ഞങ്ങളെ നീ ഇമാമാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാണവർ. അവർക്ക് ക്ഷമിച്ചതിന്റെ ഫലമായി സ്വർഗ്ഗത്തിൽ ഉന്നത പദവി പ്രതിഫലം നൽകപ്പെടുന്നതും അവർ അതിൽ അഭിവാദ്യവും സലാമും (മലക്കുകൾ) കണ്ടുമുട്ടുകയും ചെയ്യും അതിലവർ ശാശ്വതമായി വസിക്കും. അവരുടെ വാസ സ്‌ഥലവും പാർപ്പിടവും നന്നായിരിക്കുന്നു. (അൽ ഫുർഖാൻ : 61-76)

أعلى درجة الجنّة 

സ്വർഗത്തിലെ  ഉന്നതമായ പദവികൾ 

أعلى درجة في الجنة هي (الوسيلة)
وهي أقرب الدرجات إلى عرش الرحمن وأقربها إلى الله عن عمرو بن العاص رضي الله عنه أنه سمع النبي صلى الله عليه وسلم يقول: (إذا سمعتم المؤذن فقولوا مثل ما يقول ثم صلوا عليّ، فإنه من صلى عليّ صلاة واحدة، صلى الله عليه عشراً ثم سلوا لي الوسيلة، فإنها منزلة في الجنة لا تنبغي إلا لعبد من عباد الله وأرجو أن أكون هو، فمن سأل لي الوسيلة حلت عليه شفاعتي). رواه مسلم

"വസീല" എന്ന പേരിൽ അറിയപ്പെടുന്ന പദവിയാണ് സ്വർഗ്ഗത്തിലെ ഉന്നത പദവി. അത് അല്ലാഹുവിലേക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന അർശിനോട് അടുത്ത് കിടക്കുന്നതാണ്. ബഹു അംറു ബിൻ ആസ്വി(റ) നബി(സ) പറയുന്നത് കേട്ട സംഭവം വിവരിക്കുന്നു. നിങ്ങൾ മുഅദ്ദിനിനെ(ബാങ്ക്) കേട്ടാൽ നിങ്ങളും മുഅദ്ദിൻ പറയും പ്രകാരം പറയുക. പിന്നെ എന്റെ മേൽ സ്വലാത്ത് ചൊല്ലുക. വല്ലവനും എന്റെ  മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന് പത്ത് സ്വലാത്ത്(നന്മ) ചെയ്യും പിന്നീട് എനിക്ക് വേണ്ടി'വസീല' യെ ചോദിക്കുക. അത് സ്വർഗ്ഗത്തിലെ ഒരു സ്‌ഥാനമാണ്. അത് അല്ലാഹുവിന്റെ അടിമകളിൽ നിന്ന് ഒരടിമക്കല്ലാതെ കരസ്‌ഥമാവുകയില്ല. അത് ഞാനാവാൻ ആഗ്രഹിക്കുന്നു. വല്ലവനും എനിക്ക് വേണ്ടി 'വസീല' ചോദിച്ചാൽ എന്റെ ശഫാഅത്ത് അവന് നിർബന്ധമായിപ്പോയി. (മുസ്‌ലിം)

طوبی

വിജയ വൃക്ഷം

عن أبي سعيد الخدري أن رسول الله صلى الله عليه وسلم قال: (طوبى لمن آمن بي ولم يرني فقال رجل: يا رسول الله وما طوبى؟ قال: شجرة في الجنة مسيرة مئة عام، ثياب أهل الجنة تخرج من أكمامها.

അബീ  സഈദിൽ ഖുദ്രിയ്യ്(റ)നെ തൊട്ട് റിപ്പോർട്ട് അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു എന്നെ കണ്ടിട്ടില്ലാത്ത ഒരു വിഭാഗം വിശ്വാസികൾ പിന്നീട് ഉണ്ടാകും അവർക്കാണ് 'തുബാ' എന്ന വൃക്ഷം അപ്പോൾ ഒരാൾ ചോദിച്ചു അല്ലാഹുവിന്റെ റസൂലേ എന്താണ് തൂബാ എന്ന് പറഞ്ഞാൽ ? പ്രവാചകൻ പറഞ്ഞു സ്വർഗ്ഗത്തിൽ ഒരു വ്യക്ഷമുണ്ട് അതിന്റെ(തണലിന്റെ) വഴിദൂരം നൂറ് വർഷം സഞ്ചരിക്കാനുള്ള വഴി ദൂരമുണ്ട്. അതിന്റെ  പൂമ്പാളയിൽ നിന്നാണ് സ്വർഗവാസികളുടെ വസ്ത്രം ഉൽപാതിപ്പിക്കപ്പെടുന്നത്. (മാത്രമല്ല എല്ലാ വിധ സുഖസൗകര്യങ്ങളും ആ തണലിന്റെ പ്രത്യേകതയാണ്.)

اسماء الجنة ومعانيها

സ്വർഗീയ നാമവും അതിൻ്റെ അർത്ഥവും

ورد للجنة اثنا عشر اسما في كتاب الله وهي

الجنة: وهو الاسم العام ومأخوذ من الستر والتغطية، ومنه الجنين لإستتارته في البطن والجان لإستتارتهم عن الأعين.
دار السلام: فهي دار الله سبحانه ولا مكروه فيها.
دار الخلد : فلا موت فيها.
دار المقامة: لأن المؤمنين يقيمون فيها أبداً لا يموتون.
جنة المأوى: يأوي إليها المؤمنون
جنّات عدن: والعدن هو الإقامة في المكان.
دار الحيوان: قال تعالى: (وَإِنَّ الدّار الآخرة لهي الْحَيَوَانُ لَوْ كَانُوا يَعْلَمُونَ) والمعنى: لهي دار الحياة التي لا موت فيها.
الفردوس: وهو اسم يقال على جميع الجنة ويقال على أفضلها وأعلاها، والفردوس في اللغة البستان.
جنّات النعيم: لما فيها من أنواع النعيم.
المقام الأمين: وهو موضع الإقامة الآمن من كل سوء.
مقعد صدق.
قدم صدق.

അൽജന്ന : പൊതുനാമമാണിത്. മുടി, മറ, എന്നിവയിൽ നിന്നാണ് ഇതിനെ എടുത്തിട്ടുള്ളത്. ജനുബിനീ എന്ന് ഗർഭസ്ത  ശിശുക്കൾക്ക് പറയുന്നതും ഉദരത്തിൽ മറഞ്ഞ് കിടക്കുന്നത് കൊണ്ടാണ്. "അൽ ജാന്ന്" ജന ദൃഷ്ടിയിൽനിന്ന് മറഞ്ഞ് കിടക്കുന്നത് കൊണ്ടാണ് ജിന്നുകൾക്ക് 'ജിന്ന്'  'ജാന്ന് ' എന്ന് പറയുന്നത്.
ദാറുസ്സലാം: എന്ന് നാമകരണം ചെയ്തത് സ്വർഗ്ഗത്തിൽ വെറുക്കപ്പെടുന്ന ഒന്നും ഇല്ലാത്ത, അല്ലാഹുവിന്റെ വീടായത് കൊണ്ടാണ്.
ദാറുൽ ഖുൽദ് : ശാശ്വതമായ വീട്, കാരണം അതിൽ മരണമില്ല. 
ദാറുൽ മഖാമ : സ്‌ഥിരതയുടെ ഭവനം കാരണം വിശ്വാസികൾ സ്വർഗ്ഗത്തിൽ മരണം സംഭവിക്കാതെ കാലാകാലം താമസിക്കും. 
ജന്നതുൽ മഅ്‌വാ : അഭയകേന്ദ്രം , വിശ്വാസികളുടെ അഭയ സ്‌ഥലമാണ്. 
ജന്നാതുഅദിനിൻ :എന്നാൽ താമസസ്‌ഥലം എന്നാണ്. 
ദാറുൽ ഹയവാൻ : അല്ലാഹു പറഞ്ഞു. പാരത്രിക വീട് അതാണ്‌ യഥാർത്ഥ ജീവിതം, അവർ അറിഞ്ഞിരുന്നുവെങ്കിൽ അതായത് മരണമില്ലാതെ ജീവിക്കുന്ന വീട്. 
അൽഫിർദൗസ് : സ്വർഗ്ഗത്തിന് മുഴുവനും അൽ ഫിർദൗസ് എന്ന്  പറയുമെങ്കിലും പ്രത്യേകമായി പറയുന്നത് സ്വർഗ്ഗത്തിലെ ഉന്നതവും ശ്രേഷ്ടവുമായ സ്‌ഥലത്തിന്നാണ്. 
ജന്നാതുന്നഈം : വിവിധങ്ങളായ അനുഗ്രഹങ്ങൾ അതിൽ ഉള്ളത് കൊണ്ടാണ് ജന്നാതുന്നഈം എന്ന് പറയുന്നത്. 
അൽമഖാമുൽ അമീൻ : എല്ലാ ദുർപ്രവണതക്കളിൽ നിന്നും സംരക്ഷണം നൽകപ്പെട്ടസ്‌ഥലം എന്ന അർത്ഥമാണ്.
മഖ്അദ  സ്വിദ്‌ഖിൻ : യഥാർത്ഥ്യമായ ഇരിപ്പിടം 
ഖദമ സ്വിദ്ഖിൻ : യഥർത്ഥ്യമായ പാഥേയം.

വിവ : അബൂ അയ്‌മൻ പുറത്തൂർ
തുടരും
ഈ സന്ദേശം മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്ത് പുണ്യത്തിൽ പങ്കാളിയാവുക. അല്ലാഹു നമ്മളിൽ നിന്ന് ഇത് സ്വീകരിക്കട്ടെ. ദുആ വസ്വിയ്യത്തോടെ.
www.islamkerala.com
E-mail: [email protected]
Mobile: 00971 50.7927429