അമ്പിയാക്കളുടെ മരണാനന്തര ജീവിതം (രണ്ടാം ഭാഗം)

“എന്റെ മേൽ ആരെങ്കിലും സലാം ചൊല്ലിയാൽ അപ്പോൾ എൻ്റെ ആത്മാവിനെ എനിക്കു തിരികെ ലഭിക്കുന്നതും ഞാൻ അതിനു പ്രത്യുത്തരം ചെയ്യുന്നതുമാണ് ". അബൂ ഹുറൈറയിൽ നിന്ന് നിവേദനം ചെയ്ത ഹദീസിനെക്കുറിച്ച് നമുക്ക്  ചർച്ച ചെയ്യാം. നബി(സ)യിൽ നിന്ന് ആത്മാവിനെ വേർപെടുത്തപ്പെടുന്നുണ്ടെന്ന്  ഈ ഹദീസ് ബോധിപ്പിക്കുന്നു.

അമ്പിയാക്കളുടെ മരണാനന്തര ജീവിതം (രണ്ടാം ഭാഗം)

അമ്പിയാക്കളുടെ മരണാനന്തര ജീവിതം തുടർച്ച

(രണ്ടാം ഭാഗം)


ഇബ്നുസഅ്ദ്(റ) ത്വബക്കാത്തിൽ  സഈദ്  ദുബ്നു‌ മുസയ്യബിൽ നിന്നു  നിവേദനം. അദ്ധേഹം  പറഞ്ഞു: ഹർറ ദിനങ്ങളിൽ ജനങ്ങൾ കൊല്ലപ്പെടുമ്പോൾ ഞാൻ നബി(സ)യുടെ  പള്ളിയിൽ തന്നെയായിരുന്നു. നിസ്‌കാരത്തിന്റെ സമയമാവുമ്പോഴെല്ലാം അവിടുത്തെ ഖബറിൽ നിന്നു ഞാൻ ബാങ്ക് കേട്ടിരുന്നു. 

وأخرج الدارمي في مسنده قال: أخبرنا مروان بن محمد عن سعيد ابن عبد العزيز قال: لما كان أيام الحرة لم يؤذن في مسجد رسول الله صلى الله عليه وآله وسلم ولم بقم، وإن سعيد بن المسيب لم يبرح مقيما في المسجد وكان لا يعرف وقت الصلاة إلا يهمهمة يسمعها من قبر النبي صلى الله عليه وآله وسلم

ഇമാം ദാരിമി തൻ്റെ 'മുസ്‌നദിൽ' ഉദ്ധരിക്കുന്നു: ഹർറ ദിനങ്ങളിൽ നബി(സ)യുടെ പള്ളിയിൽ ബാങ്കും ഇഖാമത്തും വിളിക്കപ്പെട്ടിരുന്നില്ല. സഈദുബ്നു മുസയ്യബ് (റ) നബി(സ)യുടെ പള്ളിയിൽ തന്നെയായിരുന്നു. തിരുനബി(സ)യുടെ ഖബറിൽ നിന്ന് എന്തോ`ശബ്ദം കേൾക്കുമ്പോഴാണ് നിസ്‌കാരത്തിന്  സമയമായെന്ന്  അദ്ദേഹം അറിഞ്ഞിരുന്നത്. നബി (സ) യും അമ്പിയാക്കളും മരണാനന്തരം ഖബറിൽ ജീവിച്ചിരുന്നുവെന്നത് ഉപര്യുക്ത ഹദീസു തെളിവാണ്. ശുഹദാക്കുളുടെ സ്ഥാനവും  മഹത്വവും ഖുർആൻ പറയുന്നുണ്ട്. അവരേക്കാൾ ശ്രേഷ്ംരായ  അമ്പിയാക്കൾ എന്തുകൊണ്ടും ഇതിന്നർഹരത്രെ. പ്രവാചകത്വതത്തോടൊപ്പം രക്തസാക്ഷിത്വവും നേടിയവരാണ് മിക്ക നബിമാരും.

وأخرج أحمد وأبو يعلى والطبراني والحاكم في " المستدرك" والبيهقي في "دلائل النبوة" عن ابن مسعود رضي الله عنه قال: لأن أحلف تسعًا أن رسول الله صلى  الله عليه وسلم قتل قتلاً أحب إلي من أن أحلف واحدًا أنه لم يقتل، وذلك أن الله اتخذه نبيا واتخذه شهيدا.


ഇമാം അഹ്‌മദും അബൂയഅ്ലയും ത്വബ്റാനിയും ഹാകിമും ബൈഹഖിയും ഇബ്നു‌ മസ്ഊദിൽ നിന്നു  നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു. "നബി (സ) ശഹീദല്ല എന്ന് ഒരു തവണ സത്യം ചെയ്യുന്നതിനേക്കാൾ അവിടുന്നു ശഹീദാണെന്ന് ഒമ്പതു തവണ സത്യം ചെയ്യുന്നതാണെനിക്കിഷ്ട‌ം. അല്ലാഹു നബി(സ)യെ  നബിയും ശഹീദുമാക്കിയിട്ടുണ്ട്   എന്നത് തന്നെ കാരണം"

وأخرج البخاري والبيهقي عن عائشة رضي الله عنها قالت: كان النبي صلى الله عليه وآله وسلم يقول في مرضه توفي فيه : لم أزل أجد ألم الطعام الذي أكلت بخيبر فهذا أوان انقطاع أبهري من ذلك السم.


ഇമാം ബുഖാരി(റ)വും ബൈഹഖിയും ആയിശ (റ)നിന്ന് നിവേദനം ചെയ്യുന്നു. അവർ പറഞ്ഞു: നബി (സ) മരണശയ്യയിൽ ഇങ്ങനെ പറഞ്ഞു. ഖൈബറിലെ ഭക്ഷണത്തിൽ നിന്നും എനിക്കേറ്റെ വിഷബാധകാരണമായി എൻ്റെ ഖണ്‌ഡസിര മുറിയാറായിട്ടുണ്ട്. അതിന്റെ വേദന ഇപ്പോഴും ഞാനനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇമാം ബൈഹഖി “കിതാബുൽ ഇഅ്‌തിഖാദിവൽ ഹിദായ" എന്ന ഗ്രന്ഥത്തിൽ പറയുന്നു. മരണപ്പെട്ടതിനുശേഷം അമ്പിയാക്കളുടെ ആത്മാക്കളെ അല്ലാഹു തിരിച്ചു കൊടുക്കുന്നു. ശുഹദാക്കളെപോലെ തന്നെ അവനും അവരുടെ രക്ഷിതാവിങ്കൽ ജീവിച്ചിരിക്കുന്നവരാണ്.  

ഇമാം ഖുർത്വബി 'തദ്‌കിറ'ത്തിൽ ഗുരുവിൽ നിന്ന് ഉദ്ധരിക്കുന്നു. മരണം പൂർണമായ വിയോഗമല്ല. പ്രത്യുത ഒരു ഘട്ടത്തിൽ നിന്നും മറ്റൊന്നിലേക്കുള്ള പ്രയാണം മാത്രമാണ്. ശുഹദാക്കൾ അവരുടെ മരണ ശേഷവും ജീവിച്ചിരിക്കുന്നവരും അല്ലാഹുവിങ്കൽ നിന്ന്  ഭക്ഷണം നൽകപ്പെടുന്നവരും സന്തുഷ്ടരും സുവിശേഷമറിയിക്കപ്പെട്ടതുമാണ് എന്ന ഖുർആൻ പരാമർശത്തിൽ നിന്നും ഇതു വ്യക്തമാണ്.  ഇപ്പറഞ്ഞതെല്ലാം  ഇവിടെ ജീവിചിരിക്കുന്നവരുടെ സ്വഭാവമാണല്ലോ. ഈ മഹത്വം ശുഹദാക്കൾക്കാണെങ്കിൽ അമ്പിയാക്കൾ ഇവരേക്കാൾ ഇതിനു അർഹരും ബന്ധപ്പെട്ടവരുമാണ്. അമ്പിയാക്കൾ മരണപ്പെടുക എന്നതിനർത്ഥം നമ്മിൽ നിന്നവരെ മറയ്ക്കപ്പെട്ടു എന്നേയുള്ളൂ. അവർ  ജീവിച്ചിരിക്കുന്നവരാണെങ്കിലും അവരുടെ അവസ്ഥകളെ നാം കാണുന്നില്ല. മലക്കുകൾ ജീവിച്ചിരിക്കുന്നവരാണെങ്കിലും അവരിൽ ആരെയും നാം കാണുന്നില്ലല്ലോ ? എങ്കിലും ഔലിയാക്കൾക്ക് അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹത്താൽ ഇവരെ കാണാൻ കഴിയുന്നുമുണ്ട്.

നബി(സ) അവിടുത്തെ വഫാത്തിനുശേഷം  ജീവിച്ചിരിക്കുന്നുണ്ടോ എന്ന  ചോദ്യത്തിന് ബാരിസിയുടെ മറുപടി:അതെ, ജീവിച്ചിരിക്കുന്നു എന്നായിരുന്നു. ഉസ്താദ് അബൂമൻസൂറുൽ ബഗ്ദാദി ഇവ്വിഷയകമായ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു. ശാഫിഈ മദ്ഹബിലെ നിദാന ശാസ്ത്ര നിപുണൻ പറയുന്നത് നബി(സ) വഫാത്തിനുശേഷവും ജീവിച്ചിരിക്കുന്നുവെന്നാണ്. മാത്രമല്ല, അവിടുത്തെ സമുദായത്തിന്റെ ആരാധനകളെക്കുറിച്ച്  നബി (സ)തങ്ങൾക്ക് സുവിശേഷം  അറിയിക്കപ്പെടുകയും അവരുടെ അപരാധങ്ങൾ ഓർത്ത് അവിടുന്ന് ദുഖി:ക്കുകയും ചെയ്യുന്നു . തുടർന്ന് അദ്ദേഹം പറയുന്നു: മൂസ നബി (അ)മിന്റെ വഫാത്തിനു വർഷങ്ങൾ  കഴിഞ്ഞ ശേഷം നബി(സ) അദ്ദേഹത്തെ ഖബ്റിൽ വെച്ച് നിസ്കരിക്കുന്നതായി കണ്ടതും സംസാരിച്ചതുമെല്ലാം അമ്പിയാക്കളുടെ മൃത ശരീരം മരണശേഷം ദ്രവിക്കില്ലെന്നതിനും ഭൂമി അവ ഭക്ഷിക്കില്ലെന്നതിനും മികച്ച തെളിവാണ്. മിഅ്റാജ് സംഭവത്തിൽ മറ്റു അമ്പിയാക്കളെ വിവിധ ആകാശങ്ങളിൽ കണ്ടതും സംസാരിച്ചതും സ്ഥിരപ്പെട്ടിരിക്കെ നബി (സ) അവിടുത്തെ വഫാത്തിനു ശേഷവും പ്രവാചകത്വ പദവിയിൽ തന്നെ ജീവിച്ചിരിക്കുന്നുവെന്ന് നമുക്ക് പ്രഖ്യാപിക്കാവുന്നതാണ്.

“എന്റെ മേൽ ആരെങ്കിലും സലാം ചൊല്ലിയാൽ അപ്പോൾ എൻ്റെ ആത്മാവിനെ എനിക്കു തിരികെ ലഭിക്കുന്നതും ഞാൻ അതിനു പ്രത്യുത്തരം ചെയ്യുന്നതുമാണ് ". അബൂ ഹുറൈറയിൽ നിന്ന് നിവേദനം ചെയ്ത ഹദീസിനെക്കുറിച്ച് നമുക്ക്  ചർച്ച ചെയ്യാം. നബി(സ)യിൽ നിന്ന് ആത്മാവിനെ വേർപെടുത്തപ്പെടുന്നുണ്ടെന്ന്  ഈ ഹദീസ് ബോധിപ്പിക്കുന്നു. മുമ്പു പറഞ്ഞ   മറ്റു ഹദീസുകൾക്ക് വിരുദ്ധവുമാണിത്. ഇതിന് എനിക്ക് ബോധ്യപ്പെട്ട ഏതാനും മറുപടികൾ കുറിക്കുന്നു.

(1) ഈ ഹദീസിൽ നിവേദകന് അബദ്ധം പിണഞ്ഞതാകാൻ സാധ്യതയുണ്ട്. ചില ഹദീസുകളിൽ  ഇങ്ങനെ സംഭവിക്കാറുണ്ട്. എന്നാൽ ഇത് അവലംബിക്കാൻ പറ്റിയ ശക്തമായ മറുപടിയല്ല.
(2) ഹദീസിലെ ഭാഷാ പ്രയോഗത്തെ സൂഷ്‌മമായി നിരീക്ഷിച്ചാൽ ശരിയായ അർത്ഥം എളുപ്പം ബോധ്യമാവും. അതായത് ഹദീസിലെ “റദ്ദല്ലാഹു” എന്നതിന് മുമ്പ് 'ഖദ്' എന്ന പദം സങ്കൽപിച്ചും 'ഹത്താ' എന്ന പദത്തെ കേവല ബന്ധത്തിനാക്കിയും അർത്ഥം ശരിയാക്കാം. ഇങ്ങനെ  വരുമ്പോൾ ഹദീസിന്റെ പൂർണരൂപം ഇങ്ങനെ പറയാം. എന്റെ മേൽ ആര് സ്വലാത്ത് ചൊല്ലുന്നുവോ അതിനുമുമ്പുതന്നെ അല്ലാഹു എന്റെ ആ ആത്മാവിനെ എനിക്ക് നൽകിയിട്ടുണ്ട്. അതുകൊണ്ട് ഞാനവന് സലാം മടക്കുന്നു.  “റദ്ദല്ലാഹു” എന്നതിനു ഭാവിയുടെയും വർത്തമാനത്തിന്റെയും അർഥം  നല്കുമ്പോഴാണ്  ഈ സംശയം ഉൽഭവിക്കുന്നതെന്നോർക്കുക. ഈ ഹദീസിന്റെ
അടിസ്ഥാനത്തിൽ നബി(സ)യുടെ ആത്മാവ് സലാം പറയുമ്പോഴെല്ലാം തിരിച്ചു നൽകപ്പെടുന്നു എന്നു പറയുന്നത് ആത്മാവ് വേർപ്പെട്ടു ആപത്കരമായ പലതിലേക്കും നയിക്കുന്നു.

പ്രഥമമായി നബി(സ)യുടെ പൂമേനിയിൽ നിന്ന് ആത്മാവിനെ ഈ  രൂപത്തിൽ പുറപ്പെടുവിക്കുമ്പോൾ വേദനയുണ്ടാവില്ലേ? വേദനയില്ലെങ്കിലും അത് ബഹുമാനത്തോട് യോജിച്ചതല്ല. അതുപോലെ ശുഹദാക്കളുടെയും മറ്റുള്ളവരുടെയും  ആത്മാക്കൾ  ബർസഖീ ലോകത്തുവെച്ച്  വേർപ്പെടുകയോ മടങ്ങുകയോ ചെയ്യാതെ സ്ഥിരമായി നിൽക്കുന്നു. എന്നാൽ നബി (സ)യല്ലേ എന്തുകൊണ്ടും  ആത്മാവ് സ്ഥിരമായിരിക്കാൻ അർഹർ? ഖുർആനിൽ എതിരാവുന്നതാണ് മറ്റൊരു പ്രശ്നം. ഖുർആൻ രണ്ടു മരണത്തെയും രണ്ടു ജീവിതത്തേയുമാണ് അറിയിക്കുന്നത്. ഈ  ആവർത്തനം നിരവധി മരണങ്ങളുണ്ടെന്ന് വരുത്തുന്നു . ഇപ്രകാരം തന്നെ മുമ്പ് പറഞ്ഞ മുതവാതിറായ ഹദീസുകൾക്കും വിരുദ്ധമാവും. ഖുർആനിനും ഇത്തരം ഹദീസുകൾക്കും വിരുദ്ധമാവുന്നത് അവയ്ക്കെതിരില്ലാത്തവിധം വ്യാഖ്യാനിക്കപ്പെടേണ്ടതാണ്. അതിനു കഴിയുന്നില്ലെങ്കിൽ അത് നിരർത്ഥകവും അസ്വീകാര്യവുമാണ്. ആയതിനാൽ മേൽപറഞ്ഞ പ്രകാരം ഹദീസിനെ വ്യാഖ്യാനിക്കേണ്ടതാണ്.

(3) ഹദീസിലെ 'റദ്ദ' എന്ന പദം വേർപ്പെടുക എന്ന അർത്ഥത്തെ വ്യഞ്ചരിപ്പിക്കണമെന്നില്ല. പ്രത്യുത കേവലം തരിക എന്നർത്ഥത്തിന് വ്യംഗ്യമായി പറഞ്ഞതാവാം. ഖുർആനിലും ഇപ്രകാരം കാണാവുന്നതാണ്. ഉദാ: "قد افترنا على الله كنبا إن عدنا في ملتكم" 

ആയത്തിലെ 'ഔദ്' എന്ന ആയിത്തീരൽ എന്ന  അർത്ഥത്തിലാണുപയോഗിച്ചിട്ടുള്ളത്. അല്ലാതെ മടങ്ങിവരിക എന്ന അർത്ഥത്തിനല്ല. ശുഹൈബ് നബി (അ) അവരുടെ മില്ലത്തിൽപെട്ടവരായിരുന്നില്ലെന്നതാണ് കാരണം. അപ്പോൾ ഹദീസിൽ "റദ്ദ്' എന്ന പദം കൊണ്ടുവന്നത് അതിന്റെ അവസാനത്തോട് യോജിക്കാൻ വേണ്ടിയാണ് .

(4) 'റദ്ദുറൂഹ്' എന്നത് ആത്മാവ് ശരീരത്തിൽ നിന്നു വേർപ്പെട്ട  ശേഷം മടക്കുക എന്ന അർത്ഥത്തിനാവണമെന്നില്ല. പ്രത്യുത ബർസഖീ ലോകത്ത് നബി(സ) അമേയ ലോകത്തെ വൈവിധ്യമാർന്ന അനുഭവങ്ങളിലും സ്രഷ്ട‌ാവിനെ ദർശിക്കുന്നതിലും മറ്റു മുഴുകിയിരിക്കുമ്പോൾ അതിൽ നിന്ന് മോചിതമാക്കി സലാം മടക്കുന്നതിലേക്ക് തിരിക്കുക എന്ന അർത്ഥത്തിലാകാം. ഇസ്റാഈന്റെ സംഭവത്തിൽ വന്ന ചില  ഹദീസുകളിലും ഇത്തരം പദ പ്രയോഗം കാണാം. ഇവ്വിഷയകമായി വന്ന ഒരു ഹദീസിലെ 'ഇ‌സ് തൈഖള' എന്ന പദത്തിന് ഉറക്കിൽ നിന്നുണർന്നു എന്നർത്ഥമല്ല. മറിച്ച് പ്രാപഞ്ചിക നിഗൂഢതയിൽ മുഴുകിയതിൽ നിന്നും ശ്രദ്ധ തിരിഞ്ഞു എന്നതാണ്. ഇതാണ് ഏറ്റവും പ്രബലമായ മറുപടി.

5) നബി(സ)യ്ക്ക് സലാത്ത് ചൊല്ലാത്ത ഒരു നിമിഷം പോലും ലോകത്തില്ല. അപ്പോഴെല്ലാം  മടക്കപ്പെടുമെന്നു പറയുമ്പോൾ ആത്മാവ് വേർപെടാൻ പിന്നെയെവിടെ  നേരം? 

(6) ഇത്രയും താനെഴുതിയതിനുശേഷം മഹാനായ താജുദ്ധീനുബ്നു ഫാകിഹാനിയുടെ "അൽ  ഫജ്റുൽ മുനീർ ഫീമാ  ഫളളല ഫീമാ  ബിഹിൽ ബഷീറുന്നദീർ” എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം കണ്ടു. നബി(സ) പറഞ്ഞു: “ആര്  എന്റെ മേൽ സ്വലാത്ത് ചൊല്ലുന്നുവോ അല്ലാഹു എന്റെ ആത്മാവിനെ തിരികെ നൽകുകയും ഞാൻ സലാം മടക്കുകയും ചെയ്യും”. ഇമാം തുർമുദി നിവേദനം ചെയ്ത  ഈ  ഹദീസിൽ നിന്ന് നബി(സ) എപ്പോഴും ഖബ്റിൽ ജീവിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാം , കാരണം അവിടത്തേക്ക് ഒരാളെങ്കിലും സലാം ചൊല്ലാതിരിക്കുന്ന സമയം  ഉണ്ടാവുക ദുഷ്‌കരം. അദ്ദേഹം തുടരുന്നു. ആത്മാവിനെ മടക്കുക എന്നതു കൊണ്ട് ഒരേസമയം ഒന്നിലധികം ജനനമരണങ്ങൾ ഉണ്ടെന്നുവരും. ഇതാണെങ്കിൽ ജീവനോടെയിരിക്കുക എന്ന ആശയത്തിനു വിരുദ്ധവും. അപ്പോൾ റൂഹ് (ആത്മാവ്) എന്നതിനെ നുത്വൂഖ് (സംസാരശേഷി) എന്ന അർത്ഥത്തിന് ആലങ്കാരികമായി പ്രയോഗിച്ചതാണ്. അതായത് സംസാരശേഷി മടക്കിത്തരുമെന്നർത്ഥം. ഇതാണ് ശൈഖ് താജുദ്ധീൻ എന്നവരുടെ അഭിപ്രായം. എന്നാൽ ഞാനിതിനോട് യോജിക്കുന്നില്ല. കാരണം നബി(സ)യും മറ്റമ്പിയാക്കളും ബർസഖീ ലോകത്ത് യഥേഷ്ടം സംസാരിക്കുന്നവരാണെന്നും ഇതൊന്നും തന്നെ അവർക്ക് നിഷേധിക്കപ്പെടുകയില്ലെന്നും ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം വസ്വിയ്യത്ത് ചെയ്യാതെ മരിച്ചവർ ഒഴികെയുള്ള എല്ലാ വിശ്വാസികളും ഇപ്രകാരം സംസാരിക്കുന്നവരാണെങ്കിൽ നബി(സ)ക്ക്  മാത്രം ചില സമയത്ത്  എങ്ങനെ സംസാര ശേഷി  നിഷേധിക്കപ്പെടും ?

അബു ശൈഖ് " അൽ വസാലാ "എന്ന  ഗ്രന്ഥത്തിൽ  സുബ്നു ഖുബൈൽ(റ)നിന്ന് നിവേദനം ചെയ്യുന്നു നബി(സ) പറഞ്ഞു: വസ്വിയ്യത്ത് ചെയ്യാതെ മരണപ്പെട്ടവർക്ക് മരണപ്പെട്ടവരോട് സംസാരിക്കാൻ അനുമതിയുണ്ടാവില്ല. അവരോട് ചോദിക്കപ്പെട്ടു. മരണപ്പെട്ടവർ സംസാരിക്കുകയോ? നബി(സ)  പറഞ്ഞു. അവർ പരസ്പരം സന്ദർശിക്കുന്നതുമാണ് സംസാരശേഷി തടഞ്ഞുവെക്കൽ പ്രയാസത്തിന്റെയും ശിക്ഷയുടെയും തെളിവാണ്. നബി(സ)യാകട്ടെ മരണത്തിനു മുമ്പ് ശേഷവും ഇതിൽ നിന്നെല്ലാം പരിശുദ്ധനാണ്. അതാണ് അവിടുന്ന് മരണശയ്യയിൽ  പോലും തന്റെ പുത്രിയോട് പറഞ്ഞത് ഈ ദിവസത്തിന് ശേഷം നിന്റെ പിതാവിന് യാതൊരു പ്രയാസുമില്ല എന്നാണ്? എന്നാൽ ശൈഖ് താജുദ്ദീൻ ഫാകിഹാനി ഉദ്ദേശിച്ചത് റുഹ് എന്നതുകൊണ്ട് സംസാര ശേഷി നുഥ്‌ഖും റദ്ദ്  എന്നതുകൊണ്ട് വേർപെടലിനെ വ്യഞ്ചിപ്പിക്കത്തക്കവിധം (മൂന്നാം നമ്പർ മറുപടിയിൽ പറഞ്ഞ പോലെ) ഈ രൂപത്തിലായാൽ ഹദീസിൽ രണ്ട് ആലങ്കാരിക പ്രയോഗങ്ങൾ പറഞ്ഞു. ഇപ്രകാരം റുഹ് എന്നതിനെ കേൾവിശക്തിക്ക് ദൃശ്യമായി ഉപയോഗിച്ചതാവാം. അതായത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ആര് സലാം ചൊല്ലിയാലും അത് കേൾക്കാനും പ്രത്യുത്തരം ചെയ്യാനുള്ള അസാധാരണ കേൾവിശക്തി അല്ലാഹു നൽകുന്നു. ദുനിയാവിൽ നിന്നും അസാധാരണ കേൾവി ശക്തി  നബി(സ)ക്ക് നൽകപ്പെട്ടിരുന്നു.  ഇമാം ബുഖാർ (റ) "കിതാബുൽ മുഅ്‌ജിസ"ത്തിലും  ഇത് വ്യക്തമാക്കിയിട്ടുണ്ട് 

(7) ബർസഖിയായ ലോകത്ത് നിന്നും നബി (സ) അവിടുത്തെ ഉമ്മത്തിന്റെ കർമ്മങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കും. അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ആപത്തുകൾ തടുക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു. അവിടുന്ന് ഭൂമിയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുകയും സദ്‌വൃത്തരുടെ മയ്യിത്ത് സംസ്കരണത്തിൽ പങ്കെടുക്കുകയും ചെയ്യും. ഇതെല്ലാം ഹദീസുകളിൽ സ്ഥിരപ്പെട്ടതാണ്. സലാം അതിസ്രേഷ്‌ടമായ ഒരു കർമമായതുകൊണ്ട് ഉപര്യുക്ത പ്രവർത്തനങ്ങളിൽ നിന്നും അവിടുന്ന് വിരമിച്ച് സലാം മടക്കാനൊരുങ്ങുന്നു. ഇതാണ് റൂഹ് എന്നതുകൊണ്ടുള്ള മറ്റൊരു വിവക്ഷ 

(8) അവിടുത്തേക്ക് സ്വലാത്ത് ചെല്ലുമ്പോഴുണ്ടാവുന്ന സന്തോഷവും ആനന്ദവും അതിനാൽ ലഭിക്കുന്ന അനുഗ്രഹവും 'റൂഹ്' എന്നതുകൊണ്ട് വിവക്ഷിക്കാം.  ഇബ്നു അസീർ തന്റെ 'രിഹായ'യിൽ പറയുന്നു. “റൂഹ് എന്നതിന് നിരവധി അർത്ഥങ്ങളുണ്ട്. കൂടുതലായും ജീവാണുവിനാണ്  ഉപയോഗിക്കാറുള്ളത് എന്നാൽ ഖുർആൻ, വഹ്യ്, റഹ്മത്ത്, ജിബരീൽ ഇവയ്ക്കെല്ലാം ഉപയോഗിക്കാറുണ്ട് ". ഇബ്നു മുൻദിർ തന്റെ തഫ്‌സീറിൽ പറയുന്നു. റൂഹ് എന്നത് റഹ്മത്താണ്. അനസ്(റ) വിൽ നിന്ന് നിവേദനം  ചെയ്യുന്ന ഹദീസിൽ നബി(സ) പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് പ്രതിഫലവും സമ്മാനങ്ങളും എത്തുന്നതുപോലെ എന്റെ ഖബ്റിലേക്ക് സ്വലാത്ത് എത്തിക്കപ്പെടുന്നു. ഇവിടെ സ്വലാത്തിന്റെ ഉദ്ദേശ്യം പ്രതിഫലമാണ്. അതാകട്ടെ അല്ലാഹുവിൽ നിന്നുള്ള  അനുഗ്രഹമാണ്.

(9) ഇനി റൂഹ് എന്നത് നബി(സ) എത്തിച്ചുകൊടുക്കാൻ ഏൽപിക്കപ്പെട്ട മലക്കിനെയും ഉദ്ദേശിക്കാവുന്നതാണ്. അപ്പോൾ റദ്ദല്ലാഹു അലയ്യറുഹീ എന്നതിന്റെ വിവക്ഷ സലാമിനെ എനിക്ക് എത്തിച്ചു തരാൻ ഏൽപിക്കപ്പെട്ട മലകിനെ അയക്കുന്നു എന്നാണ്.

(10) റാഗിബ് ഇപ്രകാരം പറയുന്നു: 'റദ്ദ' എന്ന പദത്തിന്റെ വിവിധാർത്ഥങ്ങളിലൊന്നാണ് ഏൽപിക്കൽ (തഫ്‌വീള്) എന്നത്. ഖുർആനിൽ ഇതുപയോഗിച്ചതുകാണാം.
" فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ"

"നിങ്ങൾ വല്ല കാര്യത്തിലും തർക്കിച്ചാൽ അല്ലാഹുവിലേക്കും റസൂലിലേക്കും അതിനെ ഏൽപിക്കുക". അപ്പോൾ ഹദീസിലെ റദ്ദ എന്നതിന് ഈ അർത്ഥവും നൽകാം. 'റൂഹ്' എന്നതിന് റഹ്മത്ത് എന്ന് മുമ്പുദ്ധരിച്ച അർത്ഥവും കൊടുക്കുക. എന്റെ മേൽ ഒരാൾ സ്വലാത്ത് ചൊല്ലിയാൽ അല്ലാഹുവിന്റെ സ്വലാത്ത് എന്നാൽ റഹ്‌മത്ത് (അനുഗ്രഹം) ആണ് . അപ്പോൾ  റദ്ദല്ലാഹു അലയ്യറുഹീ എന്ന ഹദീസിന്റെ അർത്ഥം റഹ്‌മത്തിന്റെ കാര്യത്തെ അല്ലാഹു എനിക്ക് ഏൽപിച്ചു തന്നിട്ടുണ്ട് എന്നാലും അല്ലാഹുവിന്റെ റഹ്മത്തിനുവേണ്ടി ദുആ ചെയ്യാൻ ഏൽപിക്കുന്നു. സലാം മടക്കൽ തന്നെയാണ് ആ ദുആ. 
 
(11)നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുമ്പോൾ അവിടുത്തെ ഹൃദയത്തിൽ  തന്റെ ഉമ്മത്തിനോടുണ്ടാവുന്ന റഹ്‌മത്തും ആർദ്രതയും റൂഹ് കൊണ്ടർത്ഥമാക്കാം. തന്റെ സമുദായത്തിന്റെ പാപമേറുമ്പോൾ ചിലപ്പോൾ അവിടുന്ന്  കോപിചെന്നിരിക്കും. സ്വലാത്ത് ആകട്ടെ ഇതെല്ലാം പൊറുപ്പിക്കാൻ പര്യാപ്‌തമാണ്. ഹദീസിൽ കാണാം സ്വലാത്ത് ചൊല്ലുമ്പോൾ നിന്റെ ദുഃഖമകലും പാപം പൊറുക്കപ്പെടും. അപ്പോൾ റൂഹിനെ മടക്കിത്തരിക എന്നതിന്റെ വിവക്ഷ തിരുനബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നവൻ  മഹാ പാപിയായതിന്റെ  പേരിൽ അവനോട് കോപം തോന്നിയാൽ പോലും കാരുണ്യവും ദയയും അവിടുത്തേക്ക് തിരിച്ചു വരികയും  അവൻ്റെ മേൽ സലാം മടക്കുകയും ചെയ്യും.

ഇമാം ബൈഹഖി “ഹയാത്തുൽ അമ്പിയാഅ്” എന്ന ഗ്രന്ഥ ത്തിൽ നേരത്തെ ഉദ്ധരിച്ച് ഇല്ലാ റദ്ദല്ലാഹു അലയ്യ റൂഹീ എന്ന ഈ ഹദീസ് ഖദ് എന്നതിനോട് കൂടെ കണ്ടപ്പോൾ ഞാൻ ഏറെ സന്തുഷ്‌ടനായി (രണ്ടാം മറുപടി നോക്കുക. വി.വ:) ആ പദം നിവേദകരിൽ നിന്ന് വിട്ടു പോയതാവാം. ചുരുക്കത്തിൽ നബി (സ) വഫാത്തായതിനുശേഷം അല്ലാഹു ആത്മാവിനെ തിരിച്ചു നൽകിയിട്ടുണ്ട്.അപ്പോൾ ആര് സ്വലാത്ത് ചൊല്ലുന്നുവോ അവിടുന്ന് സജീവമായി സലാം മടക്കുന്നതാണ്. അവിടുന്ന് ഖബ്റിൽ ജീവിച്ചിരിക്കുന്നവരാണ്. ഉപര്യുക്ത ഹദീസിന്റെ ന്യായങ്ങളിൽ നിന്നും മറ്റും ഇത് വളരെ സ്പഷ്ടമാണ്. 

അമ്പിയാക്കളുടെ വിശിഷ്യാ നബി(സ)യുടെ ബർസഖീ ജീവിതം വിവരദോഷികളും ബുദ്ധിശൂന്യരും കരുതുന്നതുപോലെ നമ്മുടെ ഭൗതികജീവിതം പോലെയാണെന്ന് ധരിക്കരുത്. നാം ഭക്ഷിക്കുംപോലെ ഭക്ഷിക്കുകയും മലമൂത്രവിസർജ്ജനം നടത്താൻ നിർബന്ധിതരാവുകയും  ദിക്റിന്റെയും ദുആകളുടെയും സദസ്സിൽ പങ്കുകൊണ്ട് വീണ്ടും മണ്ണിനടിയിലുള്ള ആ ഇടുങ്ങിയ കുഴിയിൽ തിരിച്ചു പോയി താമസിക്കുകയും ചെയ്യുന്നവരാണെന്ന് കരുതരുത്. ഇതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്‌തവും ഉന്നതവും പൂർണ്ണവുമായ ഒരു ജീവിതമാണവർക്കുള്ളത് എന്ന് നാം ശ്രദ്ധിക്കണം. പ്രത്യുത സാധാരണ ഗതിയിൽ ഭൗതിക ലോകത്തുള്ളതുപോലെ ഭക്ഷ്യ പാനീയങ്ങൾക്കും വിസർജ്യ ത്തിനുമൊക്കെ നിർബന്ധിതരാവുന്ന ഒരു ജീവിതം ഇടൂങ്ങിയ ഖബർ  സങ്കേതമാക്കി അനുഭവിക്കുക എന്നത് അവരുടെ ഉന്നത പദവിയെ ഇടിച്ചു താഴ്ത്തുന്നതാണ്. അല്ലാഹു ഒരനുഗ്രഹമായും പ്രതിഫലമായും ആദര പൂർവ്വം നൽകുന്ന പദവി തികച്ചും മുമ്പനുഭവിച്ചതിൽ നിന്ന് ഭിന്നവും അതിനേക്കാൾ ഉന്നതവും സമ്പൂർണമായിരിക്കും. മറിച്ചാവാൻ സാധ്യതയില്ല.

ഇമാം ജലാലുദ്ദീൻ അസ്‌സുയൂഥി(റ) വിവ : ഉമർ ഏളന്നൂർ


www.islamkerala.com
E-mail: [email protected]
Mobile : 00971 50 7927429
Abudhabi