അല്ലാഹുവേ എന്റെ ഉമ്മ...
എത്രകഠിന ഹൃദയമുള്ളവരുടെയും കണ്ണ് നനയാതെ ഇത് വായിച്ച് പൂർത്തിയാക്കാൻ സാധ്യമല്ല. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും സഹോദരി സഹോദരന്മാർക്കും ഈ സന്ദേശം ഫോർവേഡ് ചെയ്‌തു പുണ്യം നേടുന്നതിൽ പങ്കാളിയാവുക. മാതാപിതാക്കളുടെ പൂർണ്ണ പൊരുത്തം നേടുന്നവരിൽ അല്ലാഹു നമ്മെയെയും നമുക്ക് വേണ്ടപ്പെട്ടവരെയും ഉൾപ്പെടുത്തട്ടെ ആമീൻ.
!!الله يا أمي
അല്ലാഹുവേ എന്റെ ഉമ്മാ!
بسم الله الرَّحْمَنِ الرَّحِيمِ
وَقَضَى رَبُّكَ أَلا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيماً وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
അല്ലാഹുവിന്നല്ലാതെ ഇബാദത്ത് ചെയ്യരുതെന്നും മാതാപിതാക്കൾക്ക് ഉപകാരം ചെയ്യണമെന്നും നിൻ്റെ രക്ഷിതാവ് കൽപിച്ചിരിക്കുന്നു. അവരിലൊരാളോ അല്ലെങ്കിൽ രണ്ട് പേരും തന്നെയോ, നിൻ്റെയടുത്ത് വാർധക്യ പ്രാപ്തരാകുമ്പോൾ "ഛെ" എന്ന് പോലും നീ അവരോട് പറഞ്ഞ് പോകരുത് അവരോട് കയർക്കുകയുമരുത്. ആദരപൂർവ്വമായ വാക്കു പറയണം.
കാരുണ്യത്തോടെ വിനയമാകുന്ന ചിറക് അവർക്ക് നീ താഴ്ത്തിക്കൊടുക്കുക 'രക്ഷിതാവേ' എൻ്റെ ചെറുപ്രായത്തിൽ അവരെന്നെ രക്ഷിച്ചുവളർത്തിയ (സന്ദർഭത്തിൽ അവരെനിക്ക് കരുണ ചെയ്‌തത് പോലെ തന്നെ അവർക്ക് നീയും കരുണ ചെയ്യേണമേ' എന്ന് പ്രാർത്ഥിക്കുക. (അൽ ഇസ്റാഅ്)
أحسن الله اليك يا أمي ومتعك بسمعك وبصرك وقوتك ابدأ ما ابقاك وجعله الوارث منك وجعل خير اعمالك خواتيمها
وخير ايامك يوم تلقيه، وجزاك الله عني كل الخير
ഉമ്മാ...അവിടെത്തേക്ക് അല്ലാഹു നന്മചെയ്യട്ടെ. അവിടെത്തെ കേൾവി കാഴ്‌ച തുടങ്ങിയ ആരോഗ്യത്തോടുകൂടി അല്ലാഹു അങ്ങയുടെ ആയുസ്സ് നീട്ടിത്തരട്ടെ..... അവിടെന്നുള്ള അനന്തരവും അത് തന്നെയാക്കണേ! അവിടെത്തെ അവസാന പ്രവർത്തനം നന്മ ആക്കേണമേ.... അവിടെത്തെ അവസാന ദിനം അല്ലാഹുവിനെ കണ്ടുമുട്ടുന്ന ദിനമാക്കണമേ. എനിക്ക് പകരമായി അല്ലാഹു അങ്ങക്ക് എല്ലാ നന്മയും നൽകട്ടെ ഉമ്മാ. ആമീൻ
أمي
എൻ്റെ ഉമ്മാ!!!!
أكبر وأنا عند أمي صغير ، وأشيب وأنا لديها طفل هي الوحيدة التي نزفت من أجلي دموعها ولبنها ودمها نسيني الناس إلا أمي ، عقني الكل إلا أمي ، تغير علي العالم إلا أمي
ഞാൻ വലിയ ആളാണെങ്കിലും എൻ്റെ ഉമ്മയുടെ മുന്നിൽ ഞാൻ വളരെ ചെറിയവനാണ്. എനിക്ക് പ്രായമായെങ്കിലും ഉമ്മയുടെ അടുത്ത് ചെറിയ കുട്ടിയാണ്. എൻ്റെ ഉമ്മ എനിക്ക് വേണ്ടി അവിടെത്തെ പാലും രക്തവും കണ്ണീരും എത്രയാണ് നഷ്ടപ്പെടുത്തിയത്! എൻ്റെ ഉമ്മയല്ലാത്തവർ എല്ലാം എന്നെ മറക്കുന്നു. എൻ്റെ ഉമ്മ അല്ലാത്തവർ എല്ലാം എന്നെ ആക്ഷേപിക്കുന്നു. ലോകം മുഴുവനും എൻ്റെ മേൽ പരിവർത്തനപ്പെടുന്നു എൻ്റെ ഉമ്മയൊഴികെ
الله يا أمي
അല്ലാഹുവേ എൻ്റെ ഉമ്മാ!!!
كم غسلت خدودك بالدموع حينما سافرت ! وكم عفت المنام يوم غبت !
وكم ودعت الرقاد يوم مرضت !
ഞാൻ യാത്ര തിരിക്കുമ്പോൾ അവിടെത്തെ കണ്ണ്നീർ കൊണ്ട് അവിടെത്തെ കവിളുകൾ എത്രയാണ് നനച്ചത്! എന്നെ കാണാത്തത് കാരണം അവിടെന്ന് എത്രയാണ് ഉറക്കമൊഴിച്ചത്? എനിക്ക് രോഗം വരുമ്പോൾ എത്ര ദിവസമാ ഇവിടെന്ന് നിദ്രവിഹീനമായത്!!
الله يا أمي
അല്ലാഹുവേ എന്റെ ഉമ്മാ!!
إذا جئتُ من السفر وقفت بالباب تنظرين والعيون تدمع فرحاً
وإذا خرجت من البيت وقفت تودعينني بقلب يقطر أسى
ഞാൻ യാത്ര കഴിഞ്ഞു വരുമ്പോൾ എന്നെയും പ്രതീക്ഷിച്ചു ഉമ്മറപ്പടിയിൽ വന്നുനിന്നു സന്തോഷത്തോടെ കണ്ണുനീർ പൊഴിച്ചില്ലേ ഉമ്മാ!!! ഞാൻ വീട്ടിൽ നിന്ന് പുറത്തേക്ക് പോയാൽ എന്നോടുള്ള സ്നേഹം കാരണം ഹൃദയാന്തരത്തിൽ നിന്ന് ദു:ഖ കണങ്ങൾ ഉറ്റിവീണില്ലേ ഉമ്മാ!!
الله يا أمي
അല്ലാഹുവേ എന്റെ ഉമ്മാ!!
حملتني بين الضلوع أيام الآلام والأوجاع ووضعتني مع آهاتك وزفراتك وضممتني بقبلاتك وبسماتك
അവിടെത്തെ വാരിയെല്ലിൻ്റെ ഇടയിൽ എന്നെ ഗർഭംചുമന്ന ദിവസങ്ങൾ വേദനയുടെയും വേപതുവിൻ്റെയും ദിവസങ്ങളായിരുന്നില്ലേ ഉമ്മാ...വേദനയോ ടെയും നെക്കിയും മുക്കിയുമല്ലേ എന്നെ പ്രസവിച്ചത് ഉമ്മാ!!!
الله يا أمي
യാ അല്ലാഹ് എൻ്റെ ഉമ്മാ!!!
لا تنامين أبداً ، حتى يزور النوم جفني ولا ترتاحين أبداً ، حتى يحل السرور علي إذا ابتسمت ضحكت ، ولا تدرين ما السبب وإذا تكدرت بكيت ، ولا تعلمين ما الخبر تعذرينني ، قبل أن أخطئ وتعفين عني ، قبل أن أتوب وتسامحينني ، قبل أن أعتذر
എൻ്റെ ശരീരത്തെ ഉറക്ക് തലോടുന്നത് വരെ അവിടെന്ന് ഉറങ്ങിയിട്ടില്ല! എനിക്ക് സന്തോഷം വരുന്നത് വരെ അവിടെന്ന് ഒരിക്കലും വിശ്രമിച്ചിട്ടില്ല! എന്താ കാരണമെന്ന് അറിയാതെ പോലും ഞാൻ പുഞ്ചിരിക്കുമ്പോൾ അവിടെന്ന് ചിരിച്ചു! എന്താ വിഷയമെന്നറിയാതെ എനിക്ക് വല്ല മാറ്റവും വന്നാൽ അവിടെന്ന് കരഞ്ഞില്ലേ ഉമ്മാ!! എനിക്ക് തെറ്റ് സംഭവിക്കുന്നതിനു മുമ്പ് തന്നെ എന്നോട് കാരണം ബോധിപ്പിച്ചില്ലേ ഉമ്മാ!! ഞാൻ മാപ്പ് ചോദിക്കുന്നതിനു മുമ്പ് തന്നെ എനിക്ക് മാപ്പ് തന്നില്ലേ ഉമ്മാ! ഞാൻ കാരണം ബോധിപ്പിക്കുന്നതിനു മുമ്പ് തന്നെ എന്നോട് വിട്ട് വീഴ്‌ച കാണിച്ചില്ലേ ഉമ്മാ!!!
الله يا أمي
യാ അല്ലാഹ് എൻ്റെ ഉമ്മാ!!!
من مدحني صدقته ، ولو جعلني إمام الأنام وبدر التمام ومن ذمني كذبته ، ولو شهد له العدول وزكاه الثقات أبدا أنت الوحيدة المشغولة بأمري وأنت الفريدة المهمومة بي
എന്നെ ആരെങ്കിലും പൂർണ്ണ ചന്ദ്രനെന്നോ ജനങ്ങളുടെ നേതാവെന്നോ പറഞ്ഞു പ്രശംസിച്ചാൽ അവിടെന്ന് അത് വിശ്വസിക്കുന്നു. എന്നെ ആരെങ്കിലും ആക്ഷേപിച്ചാൽ അതിന്ന് നീതിമാന്മാരുടെയോ അംഗീകാരമുള്ളവരുടെയോ സാക്ഷിത്ത്വം ഉണ്ടായാലും അവിടെന്ന് അത് അംഗീകരിക്കില്ലല്ലോ ഉമ്മാ!! ഒരിക്കലുമില്ല എൻ്റെ കാര്യത്തിൽ ബദ്ധശ്രദ്ധയായ ഒരാൾ അങ്ങ് മാത്രമാണുമ്മാ...എന്റെ കാര്യത്തിൽ ചിന്തിക്കുന്നവരും അങ്ങ് മാത്രമാണുമ്മാ!!
الله يا أمي
യാ അല്ലാഹ് എൻ്റെ ഉമ്മാ!!!
أنا قضيتك الكبرى ، وقصتك الجميلة ، وأمنيتك العذبة تحسنين إلي وتعتذرين من التقصير وتذوبين علي شوقاً وتريدين المزيد
ഞാൻ അങ്ങയുടെ ബാക്കിപത്രമാണ്! ഞാൻ അങ്ങയുടെ മഹത്തായ കഥയാണ്! ഞാൻ അങ്ങയുടെ തെളിഞ്ഞ വിശ്വാസമാണ്! അവിടെന്ന് എന്നിലേക്ക് നന്മ ചെയ്യുന്നു! എൻ്റെ വീഴ്‌ചകൾക്ക് പരിഹാരം കാണുന്നു! എൻ്റെ മേൽ സ്നേഹം ചൊരിയുന്നു! എനിക്ക് കൂടുതൽ നന്മകിട്ടാൻ ആഗ്രഹിക്കുന്നു ഉമ്മ !!!
الله يا أمي
യാ അല്ലാഹ് എൻ്റെ ഉമ്മാ!!!
ليتني أغسل بدموع الوفاء قدميك وأحمل في مهرجان الحياة نعليك
അവിടെത്തെ കാൽ എൻ്റെ കണ്ണീർ കൊണ്ട് കഴുകിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു..... അവിടെത്തെ ചെരിപ്പ് എൻ്റെ ജീവിത വിജയത്തിൽ ഞാൻ ചുമന്നിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു ഉമ്മാ!!
الله يا أمي
യാ അല്ലാഹ് എൻ്റെ ഉമ്മാ!!!
ليت الموت يتخطاك إليَّ وليت البأس إذا قصدك يقع علي روحي فداك عرفت أم لم تعرف
മരണം അങ്ങയേയും വിട്ട് എന്നിലേക്ക് വന്നിരുന്നെങ്കിൽ എത്ര എത്ര നന്നായിരു ന്നു! അങ്ങയെ ലക്ഷ്യം വെച്ച് വന്ന രോഗം എന്നെ ബാധിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു! അങ്ങറിഞ്ഞാലും ഇല്ലെങ്കിലും എൻ്റെ ആത്മാവ് അങ്ങക്ക് സമർപ്പിക്കുന്നു ഉമ്മാ!!!!
الله يا أمي
യാ അല്ലാഹ് എൻ്റെ ഉമ്മാ!!!
كيف أرد الجميل لك بعدما جعلت بطنك لي وعاء وثديك لي سقاء ، وحضنك لي غطاء ؟ كيف أقابل إحسانك وقد شاب رأسك في سبيل إسعادي ورق عظمك من أجل راحتي واحدودب ظهرك لأنعم بحياتي ؟ كيف أكافئ دموعك الصادقة التي سالت سخية على خديك مرة حزناً علي ومرة فرحاً بي ، لأنك تبكين في سرائي وضرائي ؟
അവിടെത്തെ ഉദരം എനിക്ക് കിടക്കാനുള്ള പാത്രമാക്കി! അവിടെത്തെ മുല എനിക്ക് പാനം ചെയ്യാനുള്ളതാക്കി! അവിടെത്തെ മടിത്തട്ട് എനിക്ക് കിടക്കാ നുളളതാക്കിയ ഉമ്മാ! ഇതിനൊക്കെ ഞാനെങ്ങിനെ നന്ദി വാക്ക് പറയും ഉമ്മാ!! അവിടെത്തെ നന്മയെ ഞാനെങ്ങിനെ നേരിടും ? എൻ്റെ സന്തോഷത്തിന്ന് വേണ്ടിയല്ലേ അവിടെത്തെ തല നെരച്ച് പോയത് ഉമ്മാ!!!? എന്റെ സന്തോ ഷത്തിന്ന് അവിടെത്തെ എല്ലുകൾ തേഞ്ഞു പോയത് ഉമ്മാ!!! എൻ്റെ ജീവിത ഗുണത്തിന്ന് വേണ്ടിയല്ലേ അവിടെത്തെ മുതുക് വളഞ്ഞു പോയത് ഉമ്മാ!!!?
എനിക്ക് വേണ്ടി ദു:ഖത്തിലും സന്തോഷത്തിലും അവിടെത്തെ കവിളിലൂടെ ഒഴുക്കിയ കണ്ണുനീരിനു ഞാനെന്ത് പ്രത്യുപകാരം ചെയ്യും ഉമ്മാ!!?എന്റെ സന്തോഷത്തിലും സന്താപത്തിലും അവടെന്ന് കരഞ്ഞില്ലേ ഉമ്മാ!!
يا أمي
ഓ എൻ്റെ ഉമ്മാ!!!
أنظر إلى وجهك وكأنه ورقة مصحف وقد كتب فيه الدهر قصة المعاناة من أجلي ورواية الجهد والمشقة بسببي
ഉമ്മാ അവിടെത്തെ മുഖത്തേക്ക് നോക്കുമ്പോൾ മുസ്ഹഫിൻ്റെ കടലാസിലേക്ക് നോക്കുന്നത് പോലെ തോന്നുന്നു!!! എനിക്ക് വേണ്ടി സഹിച്ച ഒരു കാലഘട്ടത്തിന്റെ ത്യാഗ ചരിത്രം അതിൽ എഴുതപ്പെട്ടു കിടക്കുന്നു ഉമ്മാ!! എനിക്ക് വേണ്ടി അനുഭവിച്ച പരിശ്രമങ്ങളും ബുദ്ധിമുട്ടുകളും അവിടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് ഉമ്മാ!!!
الله أمي
ഓ എൻ്റെ ഉമ്മാ!!!
أعضائي صنعت من لبنك ولحمي نسج من لحمك وخدّي غسل بدموعك ورأسي نبت بقبلاتك ونجاحي تم بدعائك
ഉമ്മാ,,,എന്റെ ശരീരാവയവങ്ങൾ അവിടെത്തെ പാലു കൊണ്ടാണുണ്ടാക്കപ്പെട്ടത്! എൻ്റെ മാംസം അവിടെത്തെ മാംസം കൊണ്ടാണു നിർമ്മിക്കപ്പെട്ടത്! എൻ്റെ കവിൾതടം അവിടെത്തെ കണ്ണുനീർ കൊണ്ടാണ് കഴുകപ്പെട്ടത്! എന്റെ തല വളർന്നത് അവിടെത്തെ ചുംബനം കൊണ്ടാണുമ്മാ!! എന്റെ വിജയം അവിടെത്തെ പ്രാർത്ഥനകൊണ്ടാണുമ്മാ!!
يا أمي
ഓ എൻ്റെ ഉമ്മാ!!!
أرى جميلك يطوقني ، فأجلس أمامك خادماً صغيراً لا أذكر انتصاراتي ولا تفوقي ولا إبداعي ولا موهبتي عندك لأنها من بعض عطاياك لي أشعر بمكانتي بين الناس وبمنزلتي عند الأصدقاء وبقيمتي لدى الغير ولكن إذا جثوت عند أقدامك فأنا طفلك الصغير وابنك
അവിടെത്തെ സൗന്ദര്യം എന്നെ പൊതിയുന്നതായി ഞാൻ കാണുന്നു! അവിടെത്തെ മുന്നിൽ ഞാനൊരു ചെറിയ സേവകനായി ഇരുന്നോട്ടെ ഉമ്മാ!! അവിടെത്തേക്ക് ഞാൻ ചെയ്‌തതൊന്നും എൻ്റേതല്ല ഉമ്മാ!! അതൊക്കെ അങ്ങ് എനിക്ക് തന്നത് തന്നെയാണുമ്മാ!! ജനങ്ങളുടെ ഇടയിലുള്ള എൻ്റെ സ്ഥാനം, കൂട്ടുകാരുടെ ഇടയിലുള്ള ബഹുമതി. മറ്റുളളവരുടെ ഇടയിലുള്ള എന്റെ വില എല്ലാം ഞാൻ മനസ്സിലാക്കുന്നു എങ്കിലും ഉമ്മാ!! അവിടെത്തെ കാൽ കീഴിൽ വന്നിരുന്നാൽ ഞാനവിടെത്തെ ചെറിയകുട്ടിയും മകനുമാണുമ്മാ!!!
لأنك أم وأنا ابن ولأنك سيدة وأنا خادم
ولأنك مدرسة وأنا تلميذ ولأنك شجرة وأنا ثمرة
ولأنك كل شيء في حياتي فاذني لي بتقبيل قدميك
والفضل لك يوم تواضعت وسمحت لشفتي
أن تمسح التراب عن قدميك
അവിടെന്ന് എൻ്റെ ഉമ്മയും ഞാനവിടെത്തെ മകനുമാണ് ഉമ്മാ!! അവിടെന്ന് എൻ്റെ യജമാനനും ഞാനവിടെത്തെ സേവകനുമാണുമ്മാ!! അവിടെന്ന് എൻ്റെ പാഠശാലയും ഞാനവിടെത്തെ വിദ്യാർത്ഥിയുമാണുമ്മാ!! അവിടെന്ന് മരവും ഞാനതിലെ പഴവുമാണുമ്മാ!! അവിടെന്ന് എൻ്റെ ജീവിതത്തിലെ മുഴുവനുമാണുമ്മാ!! അവിടെത്തെ കാൽ ചുംബനം ചെയ്യാൻ അവിടെന്ന് സമ്മതം തരൂ ഉമ്മാ!! അവിടെത്തെ കാലിലുള്ള മണ്ണ് തുടച്ച് കളയാൻ എൻ്റെ ചുണ്ടിനെ അനുവദിക്കുന്ന നാളിൻ്റെ ബഹുമതിയും അങ്ങെക്ക് തന്നെയാണ് ഉമ്മാ!
മരണ ശേഷം അവർക്ക് വല്ല ഗുണവും ചെയ്യാനുണ്ടോ ?
فعن أبي أسيد : مالك بن ربيعة الساعدي رضي الله عنه قال: بينا نحن عند رسول الله صلى الله عليه وسلم إذ جاءه رجل من بني سلمة فقال: یا رسول الله هل بقي من بر أبوي شيء أبرهما به بعد موتهما؟ قال :« نعم الصلاة عليهما والاستغفار لهما، وإنفاذ عهدهما من بعدهما، وصلة الرحم التي لا توصل إلا بهما، وإكرام صديقهما».
മാലിക് ബിൻ അബീ സഈദ് (റ) പറഞ്ഞു ഞങ്ങൾ നബി(സ)യുടെ അരികിൽ ഇരിക്കുമ്പോൾ ബനീ സലമ ഗോത്രത്തിൽ പെട്ട ഒരാൾ വന്നു ചോദിച്ചു അല്ലാ ഹുവിൻ്റെ റസൂലേ മാതാപിതാക്കളുടെ മരണ ശേഷം അവർക്ക് വല്ല ഗുണവും ചെയ്യാനുണ്ടോ ? അപ്പോൾ നബി(സ) പറഞ്ഞു. അതെ അവരുടെ മേൽ നിസ്കരിക്കൽ, അവർക്ക് വേണ്ടി പൊറുക്കലിനെ തേടൽ, അവർക്കുശേഷം അവരുടെ തീരുമാനം (വസ്വിയ്യത്ത് ഉൾപ്പടെ) നടപ്പിലാക്കൽ, അവർ മുഖേനെ സ്ഥാപിതമായതും നില നിൽക്കുന്നതുമായ കുടുംബ ബന്ധങ്ങൾ ചേർക്കുക, അവരുടെ സ്നേഹിതരെയും കൂട്ടുകാരെയും ബഹുമാനിക്കുക ( ഹദീസ്)
رب اغفر لي ولوالدي وارحمهما كما ربياني صغيرا
അല്ലാഹുവേ എൻ്റെ മാതാപിതാക്കൾക്ക് പൊറുത്ത് കൊടുക്കേണമേ, അവർക്ക് നീ കരുണ ചെയ്യേണമേ, എന്നെ ചെറുപ്പത്തിൽ പരിപാലിച്ചത് പോലെ ആമീൻ.
ഇതു നമ്മുടെ മാതാവിന്ന് സമർപ്പിക്കുന്നു.
നാഥാ, ഇത് ഞങ്ങളിൽ നിന്ന് നീ സ്വീകരിക്കേണമേ, ഇത് കാരണമായി ഞങ്ങളുടെ മാതാപിതാക്കളുടെ പൊരുത്തവും നിൻ്റെ തൃപ്‌തിയും ഞങ്ങൾക്ക് നൽകേണമേ.
തയ്യാറാക്കിയത് : ഹനീഫ മുസ്‌ലിയാർ പുറത്തൂർ
നിങ്ങളുടെ വിലപ്പെട്ട സമയത്തുളള പ്രാർത്ഥനയിൽ ഇത് തയ്യാറാക്കിയ ഹനീഫ ഉസ്താദിനെയും ഇസ്‌ലാംകേരള പ്രവർത്തകരെയും, നമ്മുടെ മാതാപിതാക്കളെയും നാമുമായി ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തണമെന്ന് വളരെ വിനയത്തോടെ ..
ഇസ്‌ലാമിക വിശ്വാസ അനുഷ്ടാന പഠന പ്രചരണ രംഗത്ത് സുന്നികേരളത്തിൻ്റെ ആദ്യത്തെ വെബ്സൈറ്റ്
www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861