വിവർത്തിത ബുർദ:
ലോക പ്രശസ്ത നബി കീർത്തന കവിതയായ ഖസ്വീദത്തുൽ ബുർദയുടെ മലയാള വിവർത്തനമായ വിവർത്തിത ബുർദഃയുടെ തിരുമുമ്പിൽ നിൽക്കുന്ന നാം അതിൽ പ്രവേശിക്കുന്നതിനു മുമ്പായി ചില സുപ്രധാന കാര്യങ്ങൾ ബോധവാന്മാരാകേണ്ടതുണ്ട്.
نظم ترجمة البردة
വിവർത്തിത ബുർദ:
പ്രസിദ്ധീകരണം : ഹിദായ ദഅ് വാ കോളേജ് പാലാഴി
സന്ദേശം
ഉയർന്ന കിതാബുകളിലെല്ലാം എന്റെ ശിഷ്യനും ഉള്ളാൾ സയ്യിദ് മദനി അറബി കോളേജിന്റെ തുടക്കം മുതൽ അതിലെ മുദരിസുമായ താഴക്കോട് അബ്ദുല്ല മുസ്ലിയാർ രചിച്ച ബുർദഃ വിവർത്തന പദ്യം എന്നെ കാണിക്കുകയും ഏതാനും ഭാഗങ്ങൾ കേൾപ്പിക്കുകയുമുണ്ടായി. അദ്ദേഹത്തിനും പ്രസിദ്ധീകരിക്കുന്നവർക്കും അർത്ഥം ഗ്രഹിച്ചു ചൊല്ലുന്നവർക്കും അല്ലാഹു അവരുടെ ഉദ്ദേശ്യങ്ങൾ പൂർത്തിയാക്കി കൊടുക്കുമാറാകട്ടെ. ആമീൻ.
താജുൽ ഉലമ സയ്യിദ് അബ്ദു റഹ് മാൻ അൽ ബുഖാരി ഉള്ളാൾ
( പ്രസിഡണ്ട് :സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ, പ്രിൻസിപ്പാൾ:സയ്യിദ് മദനി അറബിക്കോളേജ് )
വിവർത്തകൻ (ഒരു ലഘു പരിചയം)
പേര് : താഴക്കോട് അബ്ദുല്ല മുസ്ലിയാർ
ജനനം : 1930
പിതാവ് : കിഴക്കനാട്ട് അബ്ദുറഹ്മാൻ മുസ്ലിയാർ
മാതാവ് : പൂവ്വത്തും പറമ്പിൽ ഖദീജ
പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ തന്നെ പൂർത്തിയാക്കി. തൃക്കാക്കരായിൽ 6 വർഷവും, മഹാനായ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങളുടെ അടുക്കൽ ഉള്ളാളത്തും ദർസ് ജീവിതം പൂർത്തിയാക്കിയ ശേഷം വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് എം.എഫ്.ബി. ബിരുദം നേടി. കൈപ്പുറം, കരുവന്തുരുത്തി, കരുവാരകുണ്ട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ മുദരിസായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ ഉള്ളാൾ സയ്യിദ് മദനി അറബി കോളേജിൽ സദർ മുദരിസ്സായി സേവനമനുഷ്ടിച്ചു വരുന്നു.
സ്ഥിര മേൽവിലാസം
കെ.എൻ.അബ്ദുല്ല മുസ്ലിയാർ
താഴക്കോട് വെസ്റ്റ് പി.ഒ.പിൻ 679352
മലപ്പുറം, കേരള
മുഖവുര
ലോകപ്രശസ്തവും പുണ്യാത്മകവും സുന്നീലോകത്തിന്റെ മുഖമുദ്രയുമായ ഖസീദത്തുൽ ബുർദഃ എന്ന നബി കീർത്തന കവിതയുടെ കർണ്ണാനന്ദകരമായ ഈരടികൾ വീടുകളിലും പ്രസംഗ വേദികളിലും പള്ളികളിലും മറ്റും കേട്ടും കേൾപിച്ചും ചൊല്ലിയും ചൊല്ലിപ്പിച്ചും അനുഗ്രഹീതരായി ജനിച്ചു വളർന്നവരാണ് നമ്മൾ.തന്റെ ശരീരത്തെയാസകലം തളർത്തിയിട്ട് മാരകമായ വാതരോഗത്തിൽ നിന്ന് മുക്തി ലഭിച്ചത് ബുർദഃ രചനയിലൂടെയാണെന്ന് രചയിതാവായ ഇമാം ബൂസൂരി തന്നെ വെളിപ്പെടുത്തുമാറ് അത്രയും മഹത്തരമാണ് അതിന്റെ പുണ്യാത്മകത.
ആശയപരമായി അതിന്റെ ഉള്ളടക്കങ്ങൾ ദഹിക്കാത്ത വികലാശയകർ പോലും സാഹിത്യത്തിന്റെ പേരിൽ വാരിപുണരാൻ നിർബന്ധിതരാകുമാർ അത്രയും ഉന്നത നിലവാരമാണ് സാഹിത്യ സമ്പുഷ്ടതയിൽ അതിനുള്ളത്. ഇത്രമാത്രം അഗ്രിമസ്ഥാനത്ത് നിലകൊള്ളുന്ന അതിന്റെ ഉള്ളടക്കങ്ങൾ ഗ്രഹിക്കാൻ കഴിയാതെ വെറും ബാഹ്യമാത്രശീലുകളുടെ കർണ്ണാനന്ദം കൊണ്ടു മാത്രം തൃപ്തിപ്പെടേണ്ടി വരികയെന്നാൽ പരിതാപകരമായ ഒരവസ്ഥയാണെന്നത് നിസ്തർകമാണത്രെ. മൂല്യകൃതിയെ കവിതയാക്കി അവതരിപ്പിച്ചതിന്റെ ലക്ഷ്യസാക്ഷാത്കാരത്തെ അവഗണിക്കാതെ ഉള്ളടക്കഗ്രഹണ സൗകര്യത്തോടൊപ്പം കവിതാസ്വാദനത്തിനു കൂടി സൗകര്യപ്പെടുകയെന്നത് അത്യന്തം ആകർഷകമായ ഒരു ഘടകമാണെന്നതിൽ പക്ഷാന്തരമുണ്ടാവുകയില്ല. തൂക്കുമരത്തിലേറി രക്തസാക്ഷിത്വം വരിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കവെ തന്റെ മാനസിക ക്ലേശങ്ങൾ, സിസ്സഹായാവസ്ഥകൾ രണാങ്കണത്തിൽ വെച്ച് ശത്രുവിന്റെ വെട്ടേറ്റ് കാൽ മുറിഞ്ഞ് തടുക്കാനാവാത്ത രക്ത പ്രവാഹത്തിന്റെ അസഹ്യാവസ്ഥാനുഭവങ്ങൾ തുടങ്ങിയവ പോലും നിവർത്തി കാട്ടുന്നത് കവിതയിലൂടെ നിർവഹിച്ച ധാരാളം ചരിത്ര സംഭവങ്ങൾ കൊണ്ട് നിബിഡമായ ഇസ്ലാമിക സാഹിത്യത്തിൽ കവിതക്കുള്ള അതുല്യസ്ഥാനം കണ്ടില്ലെന്ന് നടിക്കാനാവുകയില്ല.ഖസ്വീദത്തുൽ ബുർദഃക്ക് വിവർത്തനങ്ങൾ പലതുമുണ്ടെങ്കിലും പരിമിതമെന്നിരുന്നാലും എന്റെ അന്വേഷണത്തിൽ ഇങ്ങനെയുള്ളയൊന്ന് പരിഭാഷാപദ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്നുള്ളതും ഈ വിവർത്തന പദ്യ രചനക്ക് ഒരു പ്രേരകശക്തിയായി വർത്തിച്ചുട്ടുണ്ടെന്ന് ഇവിടെ വ്യക്തമാക്കിക്കൊള്ളട്ടെ.അങ്ങനെ വിവർത്തിത ബുർദഃ എന്ന പദ്യകൃതി അനായാസം രചിക്കുവാൻ തൗഫീക്ക് നൽകിയ രക്ഷിതാവിനെ അങ്ങേയറ്റം സ്തുതിച്ചു കൊള്ളുന്നു. മൂല്യകൃതിയോട് തികഞ്ഞ ആശയപ്പൊരുത്തം കൈവരിക്കുവാൻ അങ്ങേയറ്റം ശ്രദ്ധിച്ചിട്ടുണ്ട്. പൂർണ്ണത കൈവരിച്ചെന്ന് അവകാശപ്പെടുവാൻ നമുക്കാവില്ലല്ലോ. പദാനുപദ വിവർത്തനത്തിനുമുപരി ആശയപ്പൊരുത്തത്തിനാണ് മുൻഗണന നൽകിയിട്ടുള്ളത്. പദ്യ പരിമിതിയുടെ സമ്മർദ്ദങ്ങളും ചിലയിടങ്ങളിൽ അതിനു വഴിവെച്ചിട്ടുണ്ടാകാം. പിഴവുകൾ ബോധ്യപ്പെടുന്ന ഗുണകാംക്ഷികൾ സാഹോദര്യ ബുദ്ധ്യാ ഉണർത്തണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു. മുമ്പുള്ള പതിപ്പിൽ ഉൾകൊള്ളിക്കാൻ കഴിയാതെ പോയ അത്യാവശ്യവും പൊതുവെ ഉപകാരപ്രദവുമായ പല പരിഷ്കാരങ്ങളും അടങ്ങിയതാണ് ഈ പുതിയ പതിപ്പ്.
ചില ശുഭ സൂചനകൾ
വളരെയേറെ പുണ്യാത്മകമായ ഖസ്വീദത്തുൽ ബുർദഃയുടെ വിവർത്തന കവിതയായ വിവർത്തിത ബുർദഃ എന്ന നമ്മുടെ ഈ കൃതിയുടെ രചന പൂർത്തീകരിച്ച് കൃത്യം ഒരു മാസം തികഞ്ഞ തിങ്കളാഴ്ച രാവ് അശ്റഫുൽ ഖൽഖിന്റെ റൗളാ ശരീഫ് ഞാൻ സ്വപ്നം കാണുകയുണ്ടായി എന്നത് ഇതിന്റെ ഒരു അംഗീകാരമായി മനസ്സിലാക്കുന്നതിൽ അപാകതയുണ്ടാകുമെന്ന് തോന്നുന്നില്ല. നാം എത്ര പാപികളും അനർഹനുമായിരുന്നാലും രചിക്കപ്പെട്ട കൃതിയുടെ മഹാത്മ്യം കണക്കിലെടുക്കുമ്പോൾ അതും അപ്പുറവും മനസ്സിലാകത്തക്ക മനോധൈര്യം നമുക്ക് വീണു കിട്ടുന്നു. അതേ പോലെ തന്നെ രചനാവസരത്തിൽ വിദൂര തയ്യാറെടുപ്പുകൾ പോലും നടത്താതിരുന്ന ഹജ്ജ് യാത്രയും റൗളാ ശരീഫ് സിയാറത്തും രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ നിർവ്വഹിക്കുവാൻ തൗഫീക്ക് കിട്ടിയത് ആ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് എന്ന മനോമന്ത്രത്തെ ദുർബോധനമാക്കി തള്ളാതിരിക്കാൻ ന്യായമില്ലാതില്ല. ആകയാൽ അല്ലാഹുതആല ഇതിന്റെ രചയിതാവിനും ഉപഭോക്താൾക്കും മാതാപിതാക്കൾക്കും ഉസ്താദുമാർക്കും, പ്രസിദ്ധീകരിക്കുന്നവർക്കും , മറ്റുബന്ധപ്പെട്ടവർക്കെല്ലാം ഇഹ പര നേട്ടത്തിനുള്ള കാരണമാക്കി നിലനിർത്തിത്തരുമാറാകട്ടെ. വിശിഷ്യാ ഉയർന്ന കിതാബുകളിലെല്ലാം എന്റെ ഉസ്താദും എല്ലാമെല്ലാമായ ശൈഖുനാ തങ്ങൾ അവർകൾക്ക് ആയുരാരോഗ്യമനസ്സന്തോഷത്തോടെ ദീർഘാസ്സും ഇഹപര ഔദാര്യവും അല്ലാഹു വർദ്ധിപ്പിച്ച് കൊടുക്കുമാറാകട്ടെ.
വിവർത്തകൻ കെ.എൻ.അബ്ദുല്ല മുസ്ലിയാർ താഴക്കോട്
ബുർദഃ രചയിതാവ്
മഹാകവി ഇമാം ബുസ്വീരി (റ)
(ജനനം: ഹിജ്റ 608, മരണം: 694)
അശൈഖുൽ ഇമാം മുഹമ്മദിബ്നു സഈദിൽ ബൂസ്വീരി (റ) ഗദ്യപദ്യമേഖലകളിൽ അല്ലാഹുവിങ്കൽ നിന്നുള്ള ഒരത്ഭുത പ്രതിഭാസം എന്നേ പറയാനൊക്കൂ. തന്റെ വിവിധ കൃതികളിൽ ലോക പ്രസിദ്ധ ബുർദഃ ബൈത്തൊന്ന് മാത്രം മതി അത് സ്ഥിരീകരിക്കാൻ. ഇത്രയേറെ ലോകജന ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ട നേടിയ മറ്റൊരു കവിത ഈ ഇനത്തിൽ കാണുകയില്ല തന്നെ. തന്റെ ശരീരത്തെയാസകലം തളർത്തിയിട്ട വാത രോഗം പിടിപെട്ടു വൈദ്യസമൂഹം കയ്യൊഴിച്ച് അത്യന്തം അപകട ഘട്ടത്തിൽ ഒരു നബി കീർത്തന കവിത രചിക്കാൻ തീരുമാനിച്ചു. അത് വഴി നബി തങ്ങളോട് കേണപേക്ഷിച്ച് തങ്ങൾ വഴി അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുവാൻ രചിച്ചതാ ഖസ്വീ ദത്തുൽ ബുർദഃ അത് പൂർത്തിയായപ്പോൾ അശ്റഫുൽ ഖൽഖ് അവിടുത്തെ പുണ്യകരങ്ങളാൽ ദേഹമാസകലം തടകിയതായി സ്വപ്നം കാണുകയും തൽക്ഷണം രോഗമുക്തി ലഭിക്കുകയുമാണുണ്ടായത്. അങ്ങനെ താൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ സദ് വൃത്തനായ ഒരാൾ ആ കവിത കേൾപിക്കുവാൻ തന്നോടാവിശ്യപ്പെടുകയുണ്ടായി.
ആരോടും വെളുപ്പെടുത്തിയിട്ടില്ലാത്ത പരമരഹസ്യമായിരിക്കെ ഇയാളിതെങ്ങിനെ അറിഞ്ഞുവെന്നതി ൽ ആശ്ചര്യം പ്രകടിച്ചപ്പോൾ അയാൾ ഇപ്രകാരം പറഞ്ഞു. അശ്റഫുൽ ഖൽഖിന്റെ തിരുമുമ്പിൽ വെച്ച് നിങ്ങൾ ആ കവിത ആലപിക്കുന്നതും അതുകേട്ട് അത്യന്തം സന്തുഷ്ടനായ നബി (സ്വ) തങ്ങൾ ആഹ്ലാദത്താൽ പുളകം കൊള്ളുന്നതായും ഞാൻ ഇന്നലെ രാത്രി സ്വപ്നം കാണുകയുണ്ടായി. ഇത്കേട്ട ഇമാം അത് അദ്ദേഹത്തിനു നൽകുകയും ചെയ്തു.ഈ സംഭവം ഇബ്നുൽ ഹജറുൽ ഹൈത്തമീ തങ്ങൾ തന്റെ അൽമിനഹുൽ മക്കിയ്യഃഫീ ഷറഫിൽ ഹംസിയ്യ എന്ന കിതാബിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത സ്വപ്നത്തിൽ തങ്ങളുടെ പുതപ്പ് ഇമാം അവർകളെ പുതപ്പിച്ചതായും അത് കാരണമാണു പുതപ്പ് എന്ന് അർത്ഥം വരുന്ന ബുർദഃ എന്ന് നാമകരണം ചെയ്തതെന്നും ഇമാം അവർകളുടെ തഹ്ലീഖിൽ വെളുപ്പെടുത്തിയതായി ബുർദഃ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ കാണുന്നു. തങ്ങളോടുള്ള ബഹുമാനാദരപ്രകടങ്ങൾ, അവിടുത്തെ പ്രകീർത്തനങ്ങൾ, സ്വഹാബാക്കളു ടെ അന്യാദൃശ്യങ്ങളായ ദീനീത്യാഗങ്ങൾ, ഖുർആനിന്റെ മാഹാത്മ്യങ്ങൾ, മിഅ്റാജ്, മറ്റു മുഅ്ജിസത്തുകൾ, നൈമിഷികങ്ങളായ ഇഹലോക സുഖഭോഗങ്ങൾക്ക് വേണ്ടി പരലോക സുഖസമ്പൂണ്ണ ശാശ്വത ജീവിതത്തെ അവഗണിച്ചാലുള്ള തീരാ നഷ്ടത്തിലേക്കുള്ള വിരൽ ചൂണ്ടൽ, ദേഹേഛക്കനുസരിച്ച് ജീവിക്കുന്നതിനെ കുറിച്ചുള്ള താക്കീതുകൾ, തുടങ്ങിയ പലതിനെയും കവിത പരാമർശിക്കു ന്നുണ്ടെങ്കിലും നബി(സ)യോടുള്ള സ്നേഹാദര പ്രകടനം നബി പ്രകീർത്തനം ഇവ തന്നെയാണു അതിലെ മുഖ്യപ്രമേയങ്ങൾ. അശ്റഫുൽ ഖൽഖിന്റെ പുണ്യ നാമമായ മുഹമ്മദ് (സ)എന്ന് തനിക്ക് പേരിട്ടത് പോലും അവിടുത്തെ പ്രത്യേക ബന്ധവും പരിഗണനയും ലഭിക്കാനുള്ള അർഹതക്കു കാരണമായി കവിതയിൽ എടുത്തു കാണിക്കുന്നുണ്ട്.
വിവർത്തകൻ
നബികീർത്തനകൊട്ടാര കവാടത്തിങ്ങൽ
ലോക പ്രശസ്ത നബി കീർത്തന കവിതയായ ഖസ്വീദത്തുൽ ബുർദയുടെ മലയാള വിവർത്തനമായ വിവർത്തിത ബുർദഃയുടെ തിരുമുമ്പിൽ നിൽക്കുന്ന നാം അതിൽ പ്രവേശിക്കുന്നതിനു മുമ്പായി ചില സുപ്രധാന കാര്യങ്ങൾ ബോധവാന്മാരാകേണ്ടതുണ്ട്. അപ്പോൾ മാത്രമേ അതിനാൽ അർഹമായ സാഫല്യം നേടിയെടുക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. അശ്റഫുൽ ഖൽഖിന് അല്ലാഹു നൽകിയ അഗ്രിമ സ്ഥാനം, അവിടത്തോടുള്ള സ്നേഹാദരങ്ങൾക്ക് ഇസ്ലാമിലുള്ള അനിവാര്യത, നബി നിന്ദകന്റെ പരലോക പരാജയത്തിന്റെ ദയനീയത എന്നിത്യാദി കാര്യങ്ങളെല്ലാം നാം ഗ്രഹിക്കേണ്ടതുണ്ട്. പക്ഷേ, അവർണ്ണനീയങ്ങളായ ഇവയെല്ലാം സ്പർശിക്കണമെങ്കിൽ പോലും ഭാരിച്ച ഗ്രന്ഥങ്ങൾ തന്നെ വേണ്ടിവരുന്ന മഹൽ വിഷയങ്ങളാകയാൽ വിശദീകരണങ്ങളിലേക്കൊന്നും കടക്കാതെ അനുപേക്ഷണീയമായ ഏതാനും കാര്യങ്ങൾ മാത്രം സൂചിപ്പിക്കുവാനേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ
(അല്ലാഹു(ത.ആ) തങ്ങൾക്ക് നൽകിയ അഗ്രിമസ്ഥാനം)
തങ്ങളുടെ സ്ഥാനത്തെ നാം ഉയർത്തിയിരിക്കുന്നു എന്ന് സൂറത്ത് അലം നശ്റഹിലൂടെ അല്ലാഹുതആല പ്രഖ്യാപിച്ചിരിക്കുന്നു. തങ്ങളെ പറയപ്പെടാതെ എന്നെ പറയപ്പെടുകയില്ല. എന്ന ഉന്നതസ്ഥാനമാണതെന്ന് ഖുദ്സിയായ ഹദീസ് വഴിയും അല്ലാഹു വ്യക്തമാക്കിരിക്കുന്നു. ഇസ്ലാമിന്റെ മർമ്മ പ്രധാനങ്ങളായ സർവ്വ ആരാധനകളിലും ഈ പ്രഖ്യാപനത്തിന്റെ സക്ഷാൽകാരണം നമുക്ക് തെളിഞ്ഞു കാണാം. നോക്കുക ഇസ്ലാമിക പ്രവേശന സാക്ഷ്യവാക്യമായ ശഹാദത്ത് കലിമയിൽ അല്ലാഹുവിലുള്ള വിശ്വാസ സാക്ഷീകരണം കഴിഞ്ഞാലുടൻ അശ്റഫുൽ ഖൽഖിലുള്ള വിശ്വാസ സാക്ഷീകരണമല്ലേ? അതിന്റെ അഭാവത്താൽ ആദ്യത്തേത് കൊണ്ട് മാത്രം അതെത്ര വട്ടം ആവർത്തിച്ചാലും ഇസ്ലാമിക പ്രവേശനം കരഗതമാവുകയില്ല തന്നെ. വീണ്ടും നോക്കു നിങ്ങൾ. ഇസ്ലാമിക പഞ്ചസ്തംഭങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള നമസ്കാരത്തിലേക്ക് അശ്റഫുൽ ഖൽഖിന്റെയും അവിടുത്തെ മഹോന്നത പദവികളുടെയും പലവിധേനയുള്ള സ്മരണകളും സാക്ഷീകരണങ്ങളും കൂടാതെ അത് നിർവ്വഹിക്കപ്പെടുവാൻ സാദ്ധ്യമല്ല തന്നെ. അതിന്റെ നിർബന്ധ ഘടകമായ അത്തഹിയ്യാത്തിൽ പോലും അല്ലാഹുവിനുള്ള സ്തുതി കീർത്തനങ്ങൾ ഉൽകൊള്ളുന്ന പ്രാരംഭ ഭാഗം കഴിഞ്ഞാലുടൻ അശ്റഫുൽ ഖൽഖിനെ വിളിച്ച് അഭിസംഭോധനം ചെയ്ത് കൊണ്ട് സലാം ചൊല്ലിയാലല്ലാതെ അത്
നമസ്കാരമേ ആയിത്തീരുകയില്ല. മാത്രമോ തൊട്ടടുത്ത നിർബന്ധഘടകം തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലലാണെന്നാർക്കാണറിഞ്ഞുകൂടാത്തത്. അതുപോലെ തന്നെ നിർബന്ധമില്ലെങ്കിലും പരിപൂർണ്ണതക്ക് അത്യന്താപേക്ഷിതമായ ഇതര ഭാഗങ്ങളിൽ പലതും അവിടുത്തേക്കുവേണ്ടി റഹ്മത്ത് ,ബറകത്ത് കൊണ്ടുള്ള ദുആകളാൽ നിബിഡമത്രെ. എന്തിനേറെ പറയുന്നു അശ്റഫുൽ ഖൽഖിന്റെ അന്തർദാഹ സഫലീകരണമെന്ന നിലക്ക് ഖിബ് ലയായി അംഗീകരിക്കപ്പെട്ട കഅബാ ശരീഫിലേക്കല്ലേ നമസ്കാരത്തിൽ നാം തിരിഞ്ഞ് നിൽകുന്നത് പോലും, ബാങ്ക്, ഖുത്തുബ തുടങ്ങിയ പല ഇബാദത്തുകളിലും അവസ്ഥ ഇതുതന്നെ. അല്ലാഹുവിനുള്ള സ്തുതി കീർത്തനങ്ങൾ, ഏകത്വസാക്ഷീകരണം എന്നിവ കഴിഞ്ഞാലുടൻ തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലൽ, അവിടത്തെ പ്രവാചകത്വ സാക്ഷീകരണം എന്നിവ സ്ഥലം പിടിച്ചിരിക്കുന്നതായി നമുക്ക് കാണാം. മാത്രമോ ഖബറടക്കപ്പെട്ട മയ്യിത്തിനു റസൂൽ കരീമിന്റെ രൂപദർശനത്തിനു സൗകര്യപ്പെടുത്തികൊണ്ട് ഇയാളെപ്പറ്റി നീ എന്തു പറയുന്നു എന്ന ചോദ്യത്തിനു ശരിയായ ഉത്തരം നൽകിയാലല്ലാതെ അവനു രക്ഷയില്ലെന്ന് അനിഷേധ്യങ്ങളായ ഹദീസുകളിൽ രേഖപ്പെട്ടു കിടക്കുന്നു. കാര്യത്തിന്റെ യഥാർത്ഥ്യം ഇങ്ങിനെയെല്ലാമാണെങ്കിലും അതൊന്നും കാണാനോ കണ്ടാൽ തന്നെ യഥാർത്ഥ്യം ഗ്രഹിക്കാനോ ഭാഗ്യം കിട്ടാത്ത ചില വികല വിശ്വാസികൾ, "തങ്ങൾ പറയുക ഞാൻ നിങ്ങളെ പോലുള്ള ഒരു മനുഷ്യൻ മാത്രമാണ്' എന്ന ഒരു ഖുർആൻ സൂക്തത്തിന്റെ കഷ്ണം മുറിച്ചെടുത്ത് ദുർവ്യാഖ്യാനം ചെയ്തു കൊണ്ടു അവിടുത്തെ മഹോന്നത പദവിയോടു അനുയോജ്യമല്ലാത്ത വാക്കും പെരുമാറ്റവുമായി നടക്കുകയും മുസ്ലിം ലോകം നിരാക്ഷാപം നിർവഹിച്ചു കൊണ്ടിരിക്കുന്ന പലതിന്റെയും നേർകു ശിർക്കിന്റെയും അനാചാരത്തിന്റെയും അപവാദശരങ്ങൾ എയ്തുവിടുകയും ചെയ്യുന്നുണ്ടെങ്കിൽ നിർഭാഗ്യത്തിൽ ആപതിച്ചതിന്റെ ഭാഹ്യ കോപ്രായങ്ങൾ മത്രമാണെന്നു മനസ്സിലാക്കി സമാധാനിക്കുകയെ നിർവാഹമുള്ളു.
പരലോക വിജയത്തിൽ അവിടുത്തോടുള്ള സ്നേഹാദരത്തിന്റെ സ്വാധീനവും അനിവാര്യതയും
പരലോക വിജയത്തിൽ അശ്റഫുൽ ഖൽഖിനോടുള്ള സ്നേഹാദരത്തിനുള്ള സ്വാധീനവും അനിവാര്യതയും അവിടുത്തേക്കു അല്ലാഹു നൽകിയ അനന്യവും അഗ്രിമവുമായ സ്ഥാനമാനങ്ങൾ വിവരിച്ചതിൽ നിന്നു നാം വേണ്ടുവോളം ഗ്രഹിച്ചു കഴിഞ്ഞു. സുപ്രധാനമായ ചിലത് കുടി ഇവിടെ ഉദ്ധരിക്കാം. കുഗ്രാമ വാസിയായ ഒരു അറബി നബിയെ സമീപിച്ച് കൊണ്ട് ചോദിക്കുന്നു. നബിയേ ഖിയാമത്ത് നാൾ എപ്പോഴാണ്, നബിതങ്ങൾ തിരിച്ച് ചോദിച്ചു അന്നത്തേക്ക് എന്താണു ഒരുക്കി വച്ചിട്ടുള്ളത്. അറബി: നബിയേ ഞാൻ കൂടുതൽ നോമ്പ് നമസ്കാരദാന ധർമ്മാദികാര്യങ്ങളൊന്നും ഒരുക്കിവെച്ചിട്ടില്ല. അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹം അതാണു അന്നത്തേക്കുള്ള എന്റെ സൂക്ഷിപ്പ് സ്വത്ത്.
ഇതു കേട്ട നബിതങ്ങൾ അയാളോട് പറഞ്ഞ സന്തോഷവാർത്ത കേൾക്കുക. നീ ആരെ സ്നേഹിക്കുന്നുവോ അവരോടൊപ്പം തന്നെയായിരിക്കും. അവരുടേത് പോലുള്ള സൽകർമ്മങ്ങളൊന്നും ചെയ്തിട്ടില്ലെന്നിരുന്നാലും, ശ്രദ്ധിക്കുക നമ്മെ പോലുള്ള സാധുക്കൾക്ക് സമാധാനിക്കാൻ ധാരാളമില്ലേ ഇതിലെന്ന്. വീണ്ടും കാണുക: തങ്ങളെ പലപ്പോഴും ചിരിപ്പിക്കാറുണ്ടായിരുന്ന, ഹിമാറെന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന, മദ്യപാനത്തിന്റെ പേരിൽ പലവട്ടം ശിക്ഷിക്കപ്പെട്ട ഒരാളെ പിന്നീടൊരിക്കൽ മദ്യപിച്ചു ഹാജരാക്കപ്പെട്ടപ്പോൾ കൂട്ടത്തിൽ ഒരു സ്വഹാബി ഇങ്ങിനെ പറയുകയുണ്ടായി അല്ലാഹുവേ ഇവനെ നീ ശപിക്കേണമേ എത്ര പ്രാവശ്യമായി ഇവനെ ഇങ്ങനെ കൊണ്ട് വരപ്പെടുന്നു. ഇത് കേട്ട നബി തങ്ങൾ അരുൾ ചെയ്ത തിരുവാചകം ശ്രദ്ധിക്കുക: അയാളെ നിങ്ങൾ ശപിക്കരുത്. അല്ലാഹുവാണേ സത്യം അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്ന ഒരു വ്യക്തിയായാണു ഞാൻ അയാളെ അറിഞ്ഞിട്ടുള്ളത്. ഉപര്യുക്ത ലക്ഷ്യങ്ങളുടെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ നമുക്ക് സുപ്രധാന കാര്യം വ്യക്തമായി. അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുകയെന്നാൽ വിധിവിലക്കുകൾക്കനുസൃതമായി ജീവിതം നയിക്കുന്ന എന്നത് മാത്രമാണെന്നും അക്കാര്യത്തിൽ കൃത്യവിലോപം വന്നു കൂടിയവനു അഥവാ പാപ ബാധിതനായ ഒരാൾക്ക് അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നുവെന്നവകാശപ്പെടാനോ തദവസരമുള്ള ആചാരാ നുഷ്ടാനങ്ങൾ നിർവ്വഹിക്കുവാനോ എന്തവകാശമാണുള്ളതെന്നു ചില വികല വിശ്വാസികളുടെ ജൽപനങ്ങൾ പൊള്ള വാദങ്ങൾ മാത്രമാണെന്നുള്ളതാണു പ്രസ്തുത ഹദീസ് നൽകുന്ന ആ സുപ്രധാന പാഠം. വിധിവിലക്കുകൾക്കനുസൃതമായി ജീവിതം നയിക്കുക എന്നതൊഴിച്ച് മറ്റൊന്നും അത്കൊണ്ട് ഉദ്ദേശിക്കപ്പെടാനില്ലെങ്കിൽ മദ്യപാന സ്വഭാവിയായ അയാളെ പറ്റി അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുവാനെന്നുള്ള അശ്റഫ് ഖൽഖിന്റെ സാക്ഷീകരണം യാഥാർത്ഥ്യത്തോടെങ്ങിനെ പൊരുത്തപ്പെടുമെന്നു അനുവാചകർ തന്നെ തീരുമാനിക്കട്ടെ. എന്നാൽ സത്യ വിശ്വാസിയായ ഒരു സുന്നിക്ക് എന്ത് തെമ്മാടിത്തവും ചെയ്ത് കൊള്ളാനുള്ള പെർമിറ്റ് നൽകുകയല്ലാ ഈ വിഷകലനം കൊണ്ടുദ്ദേശിക്കപ്പെട്ടിട്ടുള്ളത്. പ്രത്യുത വിധിവിലക്കുകൾ അപാകത സംഭവിക്കാറുള്ള, പലപ്പോഴും പാപ ബാധയിൽ കുടുങ്ങിപ്പോയിട്ടുള്ള ഒരു വ്യക്തിക്ക് അശ്റഫ് ഖൽഖിനോടും മറ്റു അമ്പിയാഅ്, ഔലിയാഅ് തുടങ്ങിയ അല്ലാഹു ആദരിച്ച മഹാത്മാക്കളോടുമുള്ള സ്നേഹാദരങ്ങൾ അവകാശപ്പെടാനോ തദടിസ്ഥാനത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ നിർവ്വഹിക്കുവാനോ എന്തവകാശമാണുള്ളതെന്നും അതേ അവസരം വികല വിശ്വാസിയും സന്മാർഗ്ഗ ഭ്രംശം സംഭവിച്ചവനുമായ ഒരു സുന്ന്യേതരന്റെ നോമ്പ്, നമസ്കാര,ദാനധർമ്മാദി, ബാഹ്യ കർമ്മങ്ങളിലുള്ള കൃത്യനിഷ്ഠയെ പൊക്കിക്കാണിച്ചു അവനാണു മറ്റവനേക്കാൾ പരലോകരക്ഷാർഹനെന്നൊരു തെറ്റിദ്ധാരണ വളർത്തിയെടുക്കാൻ വിഫലശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ചില വികല വിശ്വാസികളുടെ വാദഗതിയുടെ പാപ്പരത്വം തൗഫീക്കുള്ള സഹൃദരായ ബഹുജനങ്ങളെ ബോധവാന്മാരാക്കുക എന്നത് മാത്രമാണു അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. നീ ആരെ സ്നേഹിക്കുന്നുവോ അവരോട് ഒപ്പം ആയിരിക്കുമെന്ന് പറഞ്ഞ ഹദീസ് നിവേദനം ചെയ്ത അശ്റഫുൽ ഖൽഖിന്റെ ഇഷ്ട സേവകനായിരുന്ന അനസ് (റ) അവർകളുടെ താഴെ ഉദ്ധരിക്കുന്ന മഹത് വചനങ്ങളിൽ മഹാപാപികളായ നമുക്കും പങ്കുചേർന്ന് കൊണ്ട് നമുക്ക് അടുത്ത വിഷയത്തിലേക്ക് കടക്കാം നീ ആരെ സ്നേഹിക്കുന്നുവോ അവരോടൊപ്പം തന്നെയായിരിക്കുമെന്നുള്ള നബി തങ്ങളുടെ വാക്കിനേക്കാൾ ശക്തിയായി ഇസ്ലാമിൽ ഞങ്ങൾ മറ്റൊന്നിലും സന്തോഷിച്ചിട്ടില്ല എന്നറിയിച്ചു കൊണ്ട് മഹാനവർകൾ പറയുന്നു. "ഞാൻ അല്ലാഹുവിനെയും റസൂലിനെയും അബൂബക്കർ (റ), ഉമർ (റ), എന്നിവരെയും സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ അവരോടൊപ്പമായിരിക്കുമെന്നും ഞാൻ ഗ്രഹിക്കുന്നു. അവരുടേത് പോലുള്ള സൽകർമ്മങ്ങൾ ഞാൻ ചെയ്തിട്ടിരുന്നാലും (സ-മുസ്ലിം)
നബി വന്ദനയെ അവഗണിച്ചവന്റെ പരാജയ ദയനീയത
നിഷ്കളങ്ക വിശ്വാസത്തോടെയല്ലാതെയുള്ള ബാഹ്യപ്രകടങ്ങൾ അസ്ഥാനത്തെന്ന പോലെത്തന്നെ അശ്റഫുൽ ഖൽഖിനെയും, അമ്പിയാക്കൾ, ഔലിയാക്കൾ മറ്റ് ആദരണീയ വസ്തുക്കൾ എന്നിവയെയും അവമതിച്ച് കൊണ്ടുള്ള സർവ്വത്ര ബാഹ്യാരാധനാകർമ്മങ്ങളും നിഷ്ഫലവും അസാധ്യവുമാണെന്ന് ഇസ്ലാമിക ലക്ഷ്യങ്ങൾ വെട്ടിത്തുറന്ന് പ്രഖ്യാപിച്ചിരിക്കുന്നു. സൂറത്തുൽ ഹുജറാത്തിലെ താഴെ ഉദ്ധരിക്കുന്ന ഒറ്റ സൂക്തത്തെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാൾക്കും അതിൽ സംശയത്തിനൊരു പഴുതുമില്ല തന്നെ: ഹേ, സത്യവിശ്വാസികളേ നിങ്ങളുടെ ശബ്ദങ്ങളെ നിങ്ങൾ നബിതങ്ങളുടെ ശബ്ദത്തേക്കാൾ ഉയർത്തി പോകരുത്. നിങ്ങൾ അന്യോന്യം ഉച്ചത്തിൽ സംസാരിക്കുന്നത് പോലെ ഉച്ചത്തിൽ നബിയോട് സംസാരിക്കുകയും അരുത്. നിങ്ങൾ അറിയാതെ നിങ്ങളുടെ സർവ്വ സൽക്കർമ്മങ്ങളും പൊളിഞ്ഞ് പോകലായിരിക്കും അതിന്റെ ഭവിഷ്യഫലം. (ഖു.) അശ്റഫുൽ ഖൽഖിന് അല്ലാഹു നൽകിയ അത്യുന്നതപദവിയെ അവഗണിച്ചു കൊണ്ട് വാക്കിലുള്ള ചെറിയൊരു അപമര്യാദയുടെ പേരിൽ ദീർഘമായ ആയുഷ്ക്കാലമത്രയും സമ്പാദിച്ചുകൂട്ടിയ നോമ്പ്, നമസ്കാരാദിസർവ്വ സൽക്കർമ്മങ്ങളും പൊളിഞ്ഞ് തരിപ്പണമാവുകയെന്ന അതിദയനീതയിലേക്കാണ് അത് അവനെ ആനയിക്കുക. അതേ അവസരം വിധിവിലക്കുകളിൽ അത്രയൊന്നും കൃത്യനിഷ്ഠയില്ലാത്ത പാപബാധയിൽ ചെന്നു ചാടാറുള്ള അനാസ്ഥക്കാരനുപോലും നബിതങ്ങളോടും അല്ലാഹു ബഹുമാനിച്ച ആദരണീയ വസ്തുക്കളോടും സ്നേഹാദരങ്ങൾ പുലർത്തിപ്പോന്നതിന്റെ പേരിൽ അവരോടൊപ്പമുള്ള സുഖജീവിത മഹാഭാഗ്യം കരഗതമായ ചരിത്രലക്ഷ്യങ്ങൾ പ്രാരംഭത്തിൽ നാം എടുത്തുദ്ധരിക്കുകയുണ്ടായി. ആകയാൽ മഹാപാപികളും അനാസ്ഥക്കാരുമായ നമ്മെപ്പോലുള്ളവർക്കും നബിതങ്ങൾ അമ്പിയാ ഔലിയാക്കൾ എന്നിവരോടുള്ള സ്നേഹാദരങ്ങൾ കാത്തുസൂക്ഷിക്കുക എന്നുള്ളത് തന്നെയാണ് ശുഭപ്രതീക്ഷക്കുള്ള ഏക പോം വഴി എന്ന പരമബോധ്യത്തോടെ നമുക്ക് മറ്റു വിഷയത്തിലേക്ക് പ്രവേശിക്കാം.
ഇതോ സാധാരണ മനുഷ്യൻ
അശ്റഫുൽ ഖൽഖ് (സ) തങ്ങൾ അല്ലാഹുവിങ്കൽ നിന്നുള്ള വഹ്യ്യ് (ദിവ്യസന്ദേശം) ലഭിച്ച് കൊണ്ടിരിക്കുന്ന അന്ത്യപ്രവാചകരും അത്കൊണ്ട്തന്നെ സർവ്വരിൽ വെച്ചും അത്യുൽകൃഷ്ടരും അതുല്യരും അനിതരസാധാരണമായ വിശേഷണങ്ങളുടെ വിളനിലവുമാണന്ന് മുൻ വിശദീകരണങ്ങളിൽ നിന്നു സംശയാതീതമാം വണ്ണം ഏവർക്കും ഗ്രഹിക്കാവുന്നതേയുള്ളൂ. അതീവ സ്പഷ്ടങ്ങളായ
ചിലതുകൂടി സന്ദർഭികമായി എടുത്തുദ്ദരിക്കട്ടെ. തങ്ങളുടെ ഇഷ്ട സേവകനായിരുന്ന അനസ്സ് (റ)വിന്റെ ഉമ്മ ബീവി ഉമ്മുസുലൈം (റ) ന്റെ വീട്ടിൽ തങ്ങളൊരിക്കൽ ചെന്നപ്പോൾ മഹതി അവിടെ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞു ഓടിയെത്തിയ അവർക്കു കാണാൻ കഴിഞ്ഞത് വിയർത്തൊഴുകിയ നിലയിൽ ഉറങ്ങിക്കിടക്കുന്ന നബിതങ്ങളെയാണ്. ഉടൻ അവർ ഒരു കുപ്പിയെടുത്ത് ആ വിയർപ്പ് തുള്ളികൾ അതിൽ ശേഖരിക്കുന്നതിടയിൽ ഞെട്ടിയുണർന്ന് നബി തങ്ങൾ ചോദിക്കുന്നു: ഉമ്മുസുലൈം നിങ്ങൾ എന്ത് ചെയ്യുന്നു? അവർ ഉത്തരം കൊടുക്കുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ആ വിയർപ്പു തുള്ളികളുടെ ബർകത്ത് നാം ആശിക്കുന്നു. അതിനുത്തരമായി തങ്ങളവരോട് പറഞ്ഞ വാക്കുകൾക്ക് നമുക്കു അടിവരയിടാം. ശരിയാണു നിങ്ങൾ ചെയ്തത്. വീണ്ടും കേൾക്കുക. തങ്ങൾ ഹജ്ജ് നിർവ്വഹിച്ച ശേഷം തലമുടി കളഞ്ഞപ്പോൾ ആ മുടികൾ അബൂത്വൽഹത്ത് വശം ഏല്പിച്ചു കൊണ്ട് തങ്ങൾ പറഞ്ഞു. അവയെ ആളുകൾക്ക് വീതിച്ച് കൊടുക്കുക ഇബ്നുസീരിൻ റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസ് കാണുക. അബീദത്ത് (റ) നോട് ഞാൻ പറഞ്ഞു.അനസ് (റ) വഴിയായി ലഭിച്ച നബി തങ്ങളുടെ ഏതാനും മുടികളുണ്ട് നമ്മുടെ വശം ഇത് കേട്ട അബീദത്ത് പറഞ്ഞ വാക്കുകളൊന്നു ശ്രദ്ധിക്കുക. അവയിൽ നിന്നു ഒറ്റമുടി എന്റെ വശമുണ്ടാകൽ ഇഹലോകവും അതിലുള്ള സർവ്വത്തേക്കാളും ഏറ്റവും എനിക്കിഷ്ടപ്പെട്ടതാണ്. മാത്രമോ ഇതൊന്നു കേൾക്കൂ. നബി തങ്ങൾ എപ്പോൾ കാറിത്തുപ്പുമ്പോഴും അത് ഏതെങ്കിലും ഒരു സ്വഹാബി കയ്യിലെടുത്ത് മുഖത്തും മറ്റും ശരീരഭാഗങ്ങളിലും പൂശുമായിരുന്നു. ഇങ്ങനെ ഖുർആനിലും അനിഷേദ്ധ്യ ഹദീസുകളിലും സ്ഥിരപ്പെട്ട അവിടുത്തെ അന്യാദൃശ്യവിശേഷതകൾ അവർണ്ണനീയമാണ്. എന്നി രിക്കെ ഞാൻ നിങ്ങളെ പോലെ മനുഷ്യൻ മാത്രമാണ്. (മലക്ക്, ജിന്ന് തുടങ്ങിയ മറ്റു വർഗ്ഗത്തിൽ പെട്ടവനൊന്നുമല്ല) എന്ന ആയതിന്റെ പ്രാരംഭഭാഗം ദുർവ്യാഖ്യാനം ചെയ്ത് തങ്ങൾ മറ്റുള്ളവരെ അപേക്ഷിച്ചു സവിശേഷ തകളൊന്നുമില്ല എന്നു വരുത്തിത്തീർക്കാൻ വിഫലശ്രമം നടത്തിക്കൊണ്ടിരിക്കുന്ന വികല വിശ്വാസികളുടെ തൊലിക്കട്ടി അപാരം തന്നെ .
അശ്റഫുൽ ഖൽഖിനെ കൊണ്ടുള്ള ഇടതേട്ടവും അവിടത്തോളുള്ള സഹായാർത്ഥനയും അഥവാ തവസ്സുലും ഇസ്തിഗാസയും
അല്ലാഹുനോടുള്ള സഹായാർത്ഥനയിൽ പുണ്ണ്യകർമ്മങ്ങളേയും പുണ്യവാന്മാരെയും മുൻനിർത്തുക എന്ന രീതി ആഗോള മുസ്ലിംകളാൽ അംഗീകരിക്കപ്പെട്ട നിരാക്ഷേപം സർവ്വസാധാരണമായ ഒരു പുണ്യകർമ്മമത്രെ . അല്ലാഹുവിനോടുള്ള ചോദ്യത്തിൽ അവയെ ഇടനിർത്തുക എന്നത് തവസ്സുൽ എന്ന പേരിലും പ്രത്യക്ഷത്തിൽ ചോദ്യം പുണ്യവാന്മാരോടു തന്നെയാണെങ്കിൽ (استغاثة) എന്ന പേരിലും ഇത് അറിയപ്പെടുന്നു . പ്രഥമദൃഷ്ട്യ രണ്ടും തമ്മിൽ കുറഞ്ഞ വ്യത്യാസം കാണാമെങ്കിലും അല്ലാഹുവിൽ നിന്നുള്ള കാര്യ സിദ്ധി എളുപ്പമാകുന്നതിൽ പുണ്ണ്യകർമ്മങ്ങൾക്കും പുണ്യവാന്മാർക്കും അവങ്കലുള്ള തൃപ്തി, സ്ഥാനമാനങ്ങളെ ഉപയോഗപ്പെടുത്തുക എന്നത് തന്നെയാണ്
രണ്ടിന്റെയും അന്തസത്ത . ആയത്ത്, ഹദീസുകൾ, മാതൃകാപുരുഷന്മാരായ അമ്പിയാ, ഔലിയാ,മുജ്തഹിദുകൾ സർവ്വരുടെയും മാർഗ്ഗരേഖകൾ എത്ര വേണമെങ്കിലും ഇതിന് നമ്മോടൊപ്പമുണ്ട്. വിശദീകരണങ്ങളിലേക്ക് കടക്കുവാൻ സ്ഥലപരിമിതി നമ്മെ അനുവദിക്കുന്നില്ല. ഏഴാം നൂറ്റാണ്ടിൽ ജീവിച്ച നിർഭാഗ്യവാൻ ഇബ്നുതൈമിയ്യക്ക് മുമ്പായി ഇതിനെതിരിൽ ആരെങ്കിലും ചെറുവിരൽ
അനക്കിയതായി പോലും രേഖകളില്ല തന്നെ. അല്ലാഹുവിനല്ലാതെ യാതൊരു കഴിവുമില്ല لا حول ولا قوة الا بالله അവൻ നൽകിയാൽ ജീവ, നിർജീവ, വ്യത്യാസമന്യേ ഏതിനും എന്ത് കഴിവും കൈവരുമെന്നുള്ള തത്വസംഹിതകൾ വിശ്വാസപ്രമാണമായി അംഗീകരിച്ച സുന്നികൾക്ക് അല്ലെങ്കിൽ ഇതിലെന്തുണ്ട്
സംശയപ്പഴുത്. മൂസാ നബി (അ) യുടെ തുണിയും കൊണ്ടോടിയ പാറക്കല്ലിന്റേത് പോലുള്ള ചരിത്രങ്ങളിലേക്ക് തിരിഞ്ഞു നോക്കാൻ ഇവിടെ നിവൃത്തിയില്ല. സൃഷ്ട്യാധീന, അതീത, ജീവ, നിർജീവ, തരംതിരുവുകളുമായി പ്രവർത്തനങ്ങളെ വിലയിരുത്തുന്ന വികല വിശ്വാസികൾ ഇവയിൽ പലതിനെയും ശിർക്കിന്റെ പട്ടികയിൽ പെടുത്തുന്നുണ്ടെങ്കിൽ പാർട്ടി നേതാക്കൾക്ക് തല പണയം
വെച്ചതിന്റെ അനിവാര്യ ഫലമെന്ന് മനസ്സിലാക്കാനുള്ളൂ. ബുർദയിലെ
يا اكرم الخلق ما لي من الوذ به പോലുള്ള ഭാഗങ്ങൾ പോലും ഈ ഇനത്തിൽ പെടുത്തുവാൻ അവർ മടിക്കുകയില്ല. മൂഹിയിദ്ദീൻ ശൈഖേ കാക്കണമേ എന്ന് ഒരു വീട്ടിൽ നിന്ന് കേട്ടാൽ അത് അമുസ്ലിമിന്റെ വീടാണെന്നു മനസ്സിലാക്കണമെന്ന് ഒരു സുന്ന്യേതര നേതാവ് ദശവത്സരങ്ങൾക്കപ്പുറം സ്റ്റേജിൽ വെച്ച് വിളിച്ച് കൂവിയത് കേൾക്കാനുള്ള നിർഭാഗ്യം എനിക്കുണ്ടായത് ഇന്നും എന്റെ മനസ്സിനെ പിടിച്ച് കുലുക്കുന്നുണ്ട് . മനുഷ്യ പിതാവ് ആദം നബി (അ) അശ്റഫുൽ ഖൽഖിനെ ഇടയാക്കി തവസ്സുൽ ചെയ്തും നാളെ മഹ്ശറ വൻ സഭയിൽ അതീവ ഭീകര സന്ദർഭത്തിലെ അനിവാര്യ ഘട്ടത്തിൽ ജന സംഞ്ചയമൊന്നാകെ ആദം നബി മുതൽ പ്രമുഖ അമ്പിയാക്കൾ പലരെയും സമീപിച്ചു ഫലപ്പെടാതെ ഒടുവിൽ അശ്റഫുൽ ഖൽഖിനെ സമീപിക്കുകയും അവിടുന്ന് അവർക്ക് പരിഹാരമുണ്ടാക്കിക്കൊടുക്കുമെന്നുള്ള അനിഷേദ്ധ്യ ഹദീസുകളിൽ സ്ഥിരപ്പെട്ട (استغاثة) യും പാപബാധിതരായ ജനങ്ങൾ നബി തങ്ങളെ സമീപിച്ച് അല്ലാഹുവിനോട് മാപ്പാപേക്ഷിക്കുകയും അല്ലാഹുവിന്റെ റസൂൽ അവർക്ക് വേണ്ടി മാപ്പിന് അപേക്ഷിക്കുകയും ചെയ്താൽ തൗബയെ സ്വീകരിക്കുന്നവനും കാരുണ്യവാനുമായ അല്ലാഹുവിനെ അവർ എത്തിക്കുന്നതാണ്. ഖു. ശ.
ولوانهم اذ ظلموا انفسهم الخ എന്നിങ്ങനെയുള്ള വിവിധ ലക്ഷ്യങ്ങളിലേക്ക് കടക്കാൻ ഇവിടെ നമുക്ക് നിർവ്വാഹമില്ല, ആവശ്യവുമില്ല. ഒരു സ്വഹാബി നേരിട്ടു ഇസ്തിഗാസ ചെയ്ത സ്വഹീഹ് മുസ്ലിം നിവേദനം ചെയ്ത വ്യക്തമായ ഒരു ഹദീസ് ഉദ്ദരിച്ച് കൊണ്ട് നമുക്ക് വിരാമമിടാം. ربيع ابن كعبഎന്ന ഒരു സ്വഹാബി പറയുന്നു: ഞാൻ നബിയോടൊന്നിച്ച് രാപാർത്തു. അവിടുത്തേക്ക് വുളൂവിനുള്ള വെള്ളവും മറ്റു ആവശ്യങ്ങളും നിർവ്വഹിച്ച് കൊടുക്കുക പതിവായിരുന്നു. അങ്ങനെ തങ്ങൾ എന്നോട് പറയുകയുണ്ടായി- നീ ചോദിച്ച് കൊള്ളുക. സ്വഹാബി :- നബിയേ തങ്ങളോടൊന്നിച്ചുള്ള സ്വർഗ്ഗീയ സഹവാസം അങ്ങയോട് ഞാൻ ചോദിക്കുന്നു. നബി മറ്റു വല്ലതും പോരേ ! സ്വഹാബി. എനിക്കതു തന്നെയാണ് വേണ്ടത് എന്ന് തറപ്പിച്ച് പറഞ്ഞപ്പോൾ നബി തങ്ങൾ ഇങ്ങനെ പറഞ്ഞു: സുജൂദ് വർദ്ധിപ്പിച്ച്കൊണ്ട് നിന്റെ കാര്യത്തിൽ നീ എന്നെ സഹായിക്കേണമേ. (സ്വ. മുസ്ലിം) സൃഷ്ടിയോട് നേരിൽ സഹായം തേടലാകുന്ന ഇസ്തിഗാസയുടെ ഇനത്തിൽപ്പെട്ടതാണ് സ്വഹാബിയുടെ നബി യോടുള്ള ഈ ചോദ്യമെന്ന് വ്യക്തമാണ്. നമസ്ക്കാരങ്ങൾ വർദ്ധിപ്പിച്ചത്കൊണ്ട് തങ്ങളുടെ ഉത്തരം ചെയ്യൽ എളുപ്പമാക്കി കൊടുക്കുവാൻ നിർദ്ദേഷിച്ചതല്ലാതെ എന്നോടല്ല അല്ലാഹുവിനോടാണ് നീ ഇത് ചോദിക്കേണ്ടത് എന്നോ സൃഷ്ടിക്കളോട് സഹായം തേടൽ ശിർക്കാണെന്നോ അല്ലാഹുവിനോട് നേരിട്ട് തന്നെ ചോദിക്കലാണ് ഉത്തമമെന്നു പോലുമോ ഈ ആവശ്യഘട്ടത്തിൽ തങ്ങൾ പ്രതികരിച്ചില്ലെന്ന് മനസ്സിലാക്കുവാൻ ഇവന്മാർക്ക് കഴിയുന്നില്ലെന്നോ ? അതോ മനുഷ്യാധീന കാര്യമാണ് നബിയോടയാൾ ചോദിച്ചത് എന്നും അത് കൊണ്ട് അനുവദനീയമായ ഇനത്തിൽ പ്പെട്ടതാണ് അതെന്നും വാദിക്കുവാൻ അവർ ധൈര്യപ്പെട്ടേക്കുമോ എന്തോ? സത്യത്തെ സത്യമായി മനസ്സിലാക്കുവാനും അതിനോട് പിൻപറ്റി ജീവിച്ച് വിജയിക്കുവാനും അല്ലാഹു നമുക്കെല്ലാം തൗഫീക്ക് നൽകുമാറാവട്ടെ! ആമീൻ. അവസാനമായി മഹാപണ്ഡിതവര്യർ عاشق الرسول عمر القاضي (വെളിയങ്കോട്) അവർകളുടെ സുപ്രസിദ്ധ കവിതയിലെ ഏതാനും വരികൾ ഉദ്ധരിച്ച് കൊണ്ട് നമുക്കിവിടെ വിരാമ മിടാം.
(ഇതാണാ വരികൾ)
حب النبي ومدحه خير العمل وعسى الآله به يُبَلِغُهُ الامل
وَلَهُ بِنَيْل شَفَاعَةِ طه كَفَلَ عِندَ الاله مُنَعِمَا تَنْعِيمَا
صلُو عَلَيْهِ وَسَلِمُو تَسْلِيمًا
പ്രവാചക സ്നേഹവും പ്രകീർത്തനവും അത്യുത്തമ സൽക്കർമ്മങ്ങളത്രെ . അവ കാരണമായി അല്ലാഹു അവന്റെ ആഗ്രങ്ങൾ സഫലീകരിച്ച് കൊടുക്കുന്നതാണ്. അവന്റെ സുഖ സമ്പൂണ്ണ സ്വർഗീയവാസത്തിനായി അല്ലാഹുവിൻ സമക്ഷം നബി തങ്ങളുടെ ശുപാർശ ലഭിക്കുമെന്നു തങ്ങൾ ഉറപ്പു നല്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ തങ്ങളുടെ പേരിൽ സ്വലാത്തും സലാമും ചൊല്ലുക.
(വിവർത്തകൻ)
നമ്മുടെ ഈ മഹത് കൃതി
പുണ്യാത്മകാഗോള സുപ്രസിദ്ധമാം ബുർദഃ
പരിഭാഷ പദ്യമതീവിവർത്തിത ബുർദഃ
നന്നായ് രചിച്ചീടുവാൻ തൗഫീഖ് തന്നൊരുവൻ
റബ്ബിന്നൊരായിരം സ്തോത്രം പാടിടുന്നത് ഞാൻ
ഇരുലോക ഭീകര സന്ദർഭങ്ങളിൽ അഭയം
തരണേ നമുക്കിതിനാൽ സർവ്വത്ര നന്മകളും
بسم الله الرحمن الرحيم الحد لله والصلاة والسلام علي خير الخلائق حبيب رب المغارب والمشارق ملجئهم في جميع أمورهم الدنيوية والأخروية على التحقيقق
مَوْلايَ صَلّ وَسَلَّمْ دَائِمَا اَبَدًا على حبيبك خير الخلق كلهم
സൃഷ്ട്യോത്തന്നബിയാം നിന്റെ ഹബീബവരിൽ
നാഥാ സ്വലാത്ത്, സലാം സദാ ചൊരിഞ്ഞിടണേ.
أَمِنْ تَذَكَّرِ جِيرَانِ بِذِي سَلَم مَزَجْتَ دَمْعًا جَرَى مِنْ مُقْلَةٍ بِدَمٍ
أَمْ هَبَّتِ الريحُ مِنْ تِلْقَاءِ كَاظِمَةِ وَأَوْمَضَ الْبَرْقُ فِي الظُّلْمَاءِ مِنْ إِضم
ദൂസലമിലുള്ള*1 അയൽക്കാരെ നിനച്ചിതിനോ
അതല്ല കാളിമതിൻ*2 കാറ്റിങ്ങടിച്ചതിതിനോ
ഇരുളുറ്റ രാത്രിയിൽ ഇളമെന്ന*3 താഴ്വരയിൽ
നിന്നുള്ള മിന്നൽ പ്രകാശം കണ്ടകാരകണമൊ
എന്തിന് പൊന്ന് സുഹൃത്തെ നിന്റെ കണ്ണുകളിൽ
രക്താശ്രുധാകൾ നീ ചാലിട്ടൊഴുക്കിയത്
فَمَا لِعَيْنَيْكَ إِنْ قُلْتَ اكْفُفَا هَمَتَا وَمَا لِقَلْبِكَ إنْ قُلتَ اسْتَفِقُ يَهم
നിൻ കണ്ണുകൾക്കെന്ത് പറ്റി നീ പറഞ്ഞിടുകിൽ
“നിർത്തൂ” തുടർന്നുമതാ കണ്ണീർ പൊഴുക്കുകായ്
നീ ആജ്ഞ നൽകുകിലും ഉണരാത്ത നിന്റെ മനം
വിഭ്രാന്തിയിൽ മുങ്ങിയെന്തേ നീങ്ങിടുന്നു സദാ
أَيَحْسَبُ الصَّبُ أَن الحب مُنْكَتم مَا بَيْنَ مُنْسَجِمٍ مِنْهُ وَمُضْطَرِم
لَوْلاَ الْهَوَى لَمْ تُرقُ دَمْعًا عَلَى طَلَل وَلا أَرِقْتَ لِذِكْرِ الْبَانِ وَالْعَلَمِ
കണ്ണീരൊലിക്കുകിലും മനം നൊന്ത് നീറുകിലും
പ്രേമാതുരൻ കരുതുന്നോ തന്റെ പ്രേമ കഥ
അറിയപ്പെടില്ലെന്ന് എങ്കിൽ പിന്നെ എന്തിന് നീ
കുറ്റിച്ചുമർക്കരികിൽ കേഴുന്നു വേദനയായ്
അതുപോലെ എന്തിന് ബാനും അലം രണ്ടിനെയും ഓർത്തോർത്തുറക്കെമൊഴിച്ചിടുന്നു രാത്രികളിൽ
1. മക്കയുടെയും മദീനയുടെയും ഇടയിലുള്ള സ്ഥലം
2. മക്കയിലേക്കുള്ള വഴി
3. മദീനയിലെ ഒരു താഴ്വര ഹിജാസിലെ ഒരു സ്ഥലം
فَكَيْفَ تُنْكِرُ حُبًّا بَعْدَمَا شَهدَتْ بهِ عَلَيْكَ عُدُولُ الدَّمْع وَالسَّقَمِ
കണ്ണീരുധാരകളും അസ്വസ്ഥാതാനിലയും
എതിർ സാക്ഷിയെങ്കിൽ നിഷേധത്തിന്ന് പഴുതെവിടെ
وَأَثْبَتَ الوَجُدُ خَطَّي عَبْرَةٍ وَضَنَى مِثْل البَهَارِ عَلَى خَدَّيْكَ وَالْعَلَم
കണ്ണീരൊലിച്ചു ചുവന്ന രണ്ട് നേർവരകൾ
അനമെന്ന പൂച്ചെടിപോൽ കവിളിൽ പതിഞ്ഞതതാ
ദേഹം മെലിഞ്ഞു നശിച്ചു രക്തവർണ്ണമത്
മഞ്ഞക്കളർ പുഷ്പമാം ബഹാറ് പോലെയതാ
نَعَمْ سَرَى طَيْفُ مَنْ أَهْوَى فَأَرقَنِي وَالحُبُّ يَعْتَرِضُ اللَّذَّاتِ بِالْالم
അതേ ശരി സമ്മതിച്ചു നിന്റെ വാദമത്
സ്വപ്നത്തിലെന്റെ സഖീ ദർശിച്ചുവെന്ന അത്
നിദ്രപ്പുതപ്പിനെ ഊരിക്കൊണ്ട് പോയി ശരി
പ്രേമം രസത്തിൽ ചിലപ്പോൾ നൊമ്പരം ചൊരിയും
يا لائمي في الهَوَى الْعُذْرِي مَعْذِرَةً منِّي إِلَيْكَ وَلَوْ أَنْصَفْتَ لَمْ تَلُم
ഈ ശുദ്ധ പ്രേമമതിൽ എന്നെ പഴിച്ചവനേ
നീ നീതി ചെയ്തിടുകിൽ പഴിക്കില്ല എന്നെ വിടൂ
عَدَتْكَ حَالي لا سري بِمُسْتَتِرٍ عَن الْوُشَاةِ وَلا دَائي بِمُنْحَسِم
നീ അറിയുമെന്റെ നിലാ അറിയും രഹസ്യ കഥാ
അപവാദിയും എങ്കിലും തീരില്ല എന്റെ വ്യഥാ
محضْتَنِي النَّصْحَ لَكِنْ لَسْتُ أَسْمَعُهُ إِنَّ الْمُحِبَّ عَنِ الْعُذَالِ فِي صَمَم
ആത്മാർത്ഥമാണുപദേശം പക്ഷെ ഞാൻ ബധിരൻ
അപവാദകർക്കെതിരിൽ പ്രേമാതുരൻ ബധിരൻ
إِنِّي اتهَمْتُ نَصِيحَ الشَّيبِ فِي عَذَلٍ الشَّيْبُ أَبْعَدُ فِي نُصْحٍ عَنِ التُّهم
തെറ്റിദ്ധരിച്ചിടുവാൻ പറ്റാത്ത ശാസകനാം
നരയെക്കുറിച്ചുവരെ തെറ്റിദ്ധരിച്ചതു ഞാൻ
فَإِنَّ أَمَّارَتِي بِالسُّوءِ مَا اتَّعَظَتْ مِنْ جَهْلِهَا بِنَذِيرِ الشَّيْبِ وَالْهَرَمِ
നരവന്നു ജരയുടെയും താക്കീതുകൾ വിഫലം
ദുർഭോദകൻ അധമാത്മാവിന്റെ മൗഢ്യതയിൽ
وَلا أَعَدَّتْ مِنَ الْفِعْلِ الجَمِيلِ قِرَى ضَيْف أَلَمْ برَأْسِي غَيْرَ مُختَشِم
ശിരസിൽ നവാഗതനായതിഥിക്കു തക്കവിധം
സൽക്കർമ്മ സൽക്കാരമൊന്നും നൽകിയില്ല അവൻ
لَوْ كُنْتُ أَعْلَمُ أَنِّي مَا أُوقِرُهُ كَتَمْتُ سِرًّا بَدَا لِي مِنْهُ بِالْكَتَم
ആതിഥ്യ സ്വീകരണം നൽകിയില്ല ഞാൻ ശരിയായ
എന്നാദ്യമേ അറിയാമെങ്കിൽ എനിക്കിത് പോൽ
ഞാൻ കണ്ടതായ നരാ രഹസ്യമാം അത് ഞാൻ
അന്നേ മറച്ചു കളഞ്ഞേനെ കതം ചെടിയാൽ
من لي بِرَد جماح مِنْ غَوَايَتِها گما يرد جماح الخيل باللجم
ആരുണ്ടതിന്റെ പിഴച്ചോട്ടം മുടക്കിയിടാൻ
കുതിരക്കടിഞ്ഞാൺ വലിക്കുമ്പോലെ നിർത്തിയിടാൻ
فَلا تَرُمْ بِالْمَعَاصِي كَسْرَ شَهْوَتِهَا إِنَّ الطَّعَامَ يُقَوِّي شَهْوَةَ النَّهِم
ആശിച്ച ദിർവൃത്തികൾ എല്ലാം നടത്തിയതായ്
ദേഹേഛയെ തടയാൻ കഴിയില്ലതേറിവരും
അത്യാർത്തിയുള്ളവനാരോ തീറ്റ വേളയിലും
ഭക്ഷ്യാർത്തി വർദ്ധനയാണുണ്ടായിടുന്ന ഫലം
والنَّفْسُ كَالطَّفْلِ إِنْ تُحْمِلْهُ شَبَّ عَلَى حب الرَّضَاعِ وإِنْ تَفْطِمْهُ يَنْفَطِمِ
കുഞ്ഞിന്റെ മുലകുടി നീ ശ്രദ്ധിച്ചില്ലെങ്കിലവൻ
വളരും മുലപ്രിയനായ് മുടക്കിയാൽ വെടിയും
فَاصْرِفْ هَوَاهَا وَحَاذِرُ أَنْ تُوَلَّيَه إِنَّ الْهَوَى مَا تَوَلَّى يُصم أَوْ يَصِمِ
ദേഹേഛയെ തടയൂ സൂക്ഷിക്കണേ അതിനെ
കൈകാര്യമൊട്ടുമതിന്നേല്പ്പിച്ചിടാതെ വിടു
ദേഹേഛയാരുടെയ കാര്യം ഏറ്റെടുക്കുകിലു
കൊല്ലും അതല്ലെങ്കിലോ മാനം കെടുത്തിവിടും
وَرَاعِها وَهي فِي الْأَعْمالِ سَائِمَةٌ وَإِنْ هِيَ اسْتَحْلَتِ الْمَرْعَى فَلَا تُسِم
സൽക്കർമ്മ മേഖലയിൽ അത് മേഞ്ഞ് തിന്നുടുകിൽ
ഗൗനിക്കണം അതിനെ നീ ശരിയായി മേച്ചിടണം
മേച്ചിൽ പുറത്തെയൊരു മധുരക്കനിക്കു സമം
കരുതാൻ തുടങ്ങിടുകിൽ മേക്കൽ വിരാമമിടു
كُمْ حَسَّنَتْ لَذَّةٌ لِلْمَرْءِ قَاتِلَةً مِنْ حَيْثُ لَمْ يَدْرِ أَن السم في الدَّسَم
അറിയാതെ മൃത്യുവിലെത്തിക്കുന്ന ഭക്ഷ്യ വിഷം
മെച്ചപ്പെടുത്തുയതായ് ചിത്രീകരിക്കുമത്
وَاخْشَ الدَّسَائِسَ مِنْ جُوعِ وَمِنْ شِبَع فَرُبَّ مَخْمَصَةٍ شَرٌّ مِنْ التَّخَم
കാത്തോ വിശപ്പു നിറവയറിന്റെ വഞ്ചകൾ
വിശപ്പജീർണ്ണതയെക്കാൾ ദോഷമായി വരാം
وَاسْتَفْرغ الدَّمْعَ مِنْ عَيْنِ قَدِ امْتَلأت مِنَ الْمَحَارِمِ وَالْزَمْ حِمْيَةَ النَّدَمِ
പാപങ്ങളാൽ നിറവാർന്ന നിന്റെ കണ്ണിലെ നീർ
കുത്തിച്ചൊരിക്കുക ഖേദിച്ച് മടങ്ങീടുക
وخَالِفِ النَّفْسَ وَالشَّيْطَانَ وَاعْصِهِمَا وَإِنْ هُمَا مَحَضَاكَ النُّصْحَ فَاتَّهِمِ
ദേഹേഛ ശൈത്വാനതിൻ ദുർബോധനങ്ങളെ നീ
തളളൂ എതിർക്കവയെ തെറ്റിദ്ധരിച്ചിടുക
وَلَا تُطِعْ مِنْهُمَا خَصْمَا وَلاَ حَكَمًا فأنتَ تَعْرفُ كَيْدَ الخصم والحكم
അവരിൽ എതിർ കക്ഷി ജഡ്ജാർക്കും വഴങ്ങരുതേ
അവർക്കുള്ള വഞ്ചനകൾ നന്നായ് നിനക്കറിയാം.
أسْتَغْفِرُ الله مِنْ قَوْلٍ بِلا عَمَل لَقَدْ نَسَبْتُ بِهِ نَسْلاً لِذِي عُقُم
ചെയ്യാതെ കണ്ടുപദേശം മാത്രമാകുമിതിൽ
അല്ലാഹുവോട് ക്ഷമ യാചിച്ചിടുന്നിത ഞാൻ
സൽക്കർമ്മമില്ലാത്തതായുപദേശമിത് വഴി ഞാൻ
വന്ധ്യന്ന് സന്തതിയെ സ്ഥാപിക്കലാകുമിത്
أَمَرْتُكَ الخَيْرَ لَكِنْ مَا ائتَمَرْتُ بِهِ وَمَا اسْتَقَمْتُ فَمَا قَوْلِي لَكَ اسْتَقِمِ
നിന്നോട് നന്മ വിധിക്കും സ്വന്തമത് വെടിയും
നന്നാകുവിൻ എന്ന വാക്കിന്നർത്ഥമെന്തിവിടെ
وَلَا تَزَوَّدتُ قَبْلَ الْمَوْتِ نَافِلَةً وَلَمْ أُصَلِّ سِوَى فَرْضِ وَلَمْ أَصم
നോമ്പോ നമസ്ക്കാരമോ സുന്നത്ത് ശേഖരമോ
ഇല്ലാ എനിക്ക് മരിക്കും മുമ്പ് ഫർളൊഴികെ
ظَلَمْتُ سُنَّةَ مَنْ أَحْيَ الظَّلامَ إِلَى أَنِ اشْتَكَتْ قَدَمَاهُ الضُّرَّ مِنْ وَرَم
ഇരുളറ്റ രാത്രി നമസ്കാരത്തിനാലിരുകാൽ
നീർ കെട്ടി വീർത്ത നബിസുന്നത്ത് ദ്രോഹിത് ഞാൻ
وَشَدَّ مِنْ سَغَبٍ أَحْشَاءَهُ وَطَوَى تَحتَ الحِجَارَةِ كَشْحًا مُتَرَفَ الْأَدم
ഒക്കത്ത് കല്ലുകൾ വെച്ച് കെട്ടി മൃദുലമാം
വയറോട് ചേർത്ത് നബി വിശപ്പ് കാരണമായ്
وَرَاوَدَتْه الجبال الشم مِنْ ذَهَبٍ عَنْ نَفْسِهِ فَأَرَاهَا أَي مَا شمم
ഉത്തുംഗ സ്വർണ്ണമലക്കൂട്ടം നബിയവരെ
മോഹിച്ചു കിട്ടിയതോ അവജ്ഞ നിന്ദനയും
وَأَكَدَتْ زُهْدَهُ فِيهَا ضَرُورَتُهُ إِنَّ الضَّرُورَةَ لَا تَعْدُو عَلَى الْعِصَمِ
വിഷമങ്ങളേതും നബിക്കെത്തുന്ന വേളയിലും
ത്യാഗമനസ്ഥിതിയെ ശക്തിപ്പെടുത്തുന്നവ
പ്രതിസന്ധി വിഷമമതെന്തും വന്നുചേരുകിലും
കഴിയില്ല ദ്രോഹിക്കുവാൻ സംരക്ഷിതൻ നബിയെ
وَكَيْفَ تَدْعُو إِلَى الدُّنْيَا ضَرُورَةُ مَنْ لَوْلاهُ لَمْ تُخْرَجِ الدُّنْيَا مِنَ الْعَدَمِ
ഇഹലോകമാകെ പടക്കാൻ ഹേതുവായ നബി
വിഷമങ്ങളാലെങ്ങിനെ അതിലേക്ക് ചാഞ്ഞിടുമോ
مُحَمَّد سَيّدُ الْكَوْنَيْنِ وَالثَّقَلَيْ نِ وَالْفَرِيقَيْنِ مِنْ عُرْبٍ وَمِنْ عَجَمِ
ഇരുലോജിന്നുമനുഷ്യാവർഗ്ഗമത് അറബി
അറേബ്യതരൻ സർവ്വരിൽ നേതാവ് മുത്ത് നബി
نَبِيَّنَا الْآمِرُ النَّاهِي فَلاَ أَحَدٌ أبرَّ فِي قَوْلِ لاَ مِنْهُ وَلاَ نَعَـم
ആജ്ഞാ നിരോധനകൾ ചെയ്യുന്ന മുത്തു നബി
അവയിൽ അതുല്യസ്വഭാവോൽകൃഷ്ടരായ നബി
هُوَ الحَبيبُ الَّذِي تُرْجَى شَفَاعَتُهُ لِكُلِّ هَوْلِ مِنَ الْأَهْوَالِ مُقْتَحِم
അത്യുഗ്ര ഭീകരഘട്ടം വന്നുഴന്നിടുകിൽ
ആ സ്നേഹമൂർത്തി നബിയ്യാണു ശുപാർശകരായ്
دَعَا إِلَى اللَّهِ فَالْمُسْتَمْسِكُونَ بِهِ مُسْتَمْسِكُونَ بِحَبْلٍ غَيْرِ مُنْفَصِـم
ക്ഷണിച്ചുവാ നബി അല്ലാഹിങ്കലേക്കതിനാൽ
നബിയെ പിടിച്ചാൽ പടിച്ചു ദൃഢപാശമർ
فَاقَ النَّبِيِّينَ فِي خَلْقِ وَفِي خُلُقٍ وَلَمْ يُدَانُوهُ فِي عِلْمٍ وَلاَ كَرَم
സൃഷ്ടി, സ്വഭാവ, കല, ഔദാര്യ സവ്വതിലും
സർവ്വപ്രവാചകരിൽ ഉൽകൃഷ്ടരായ നബി
وكلهـمْ مِنْ رَسُولِ اللهِ مُلْتَمِسُ غرفاً مِنَ البَحْرِ أو رشفاً من الدّيم
അവർക്കൊക്കെ നബിയുടെ വിജ്ഞാനസമുദ്രമിലെ
ഒരു കോരലോ വിദ്യയാം മഴയിൽ ഒരീമ്പലതോ
وَوَاقِفُونَ لَدَيْهِ عِندَ حَدِهِم مِنْ نُقْطَةِ الْعِلْمِ أَوْ مِنْ شَكلَةِ الحِكم
അവർക്കൊക്കെ ഒരു പുള്ളിമാത്രം തന്റെ വിദ്യയിലെ
അതോ അകാരഇകാരം മാത്രമോ അതിലെ
فهوَ الَّذِي تمَّ مَعْنَاهُ وَصُورَتُهُ ثم اصْطَفَاهُ حَبِيبًا بَارِئُ النَّسَمِ
ആത്മാവ് തടിമുഴുവൻ പരിപൂർണ്ണരായ നബി
സർവ്വോപരി റബ്ബ് ഹബീബായ് വരിച്ച നബി
مُنَزَّهُ عَنْ شَرِيكَ فِي مَحَاسِنِهِ فَجَوْهَرُ الحُسْنِ فِيهِ غَيْرُ مُنقَسِم
അവിടുത്തെ മേന്മകളിൽ അതുല്യരായ നബി
അവിഭാജ്യമാം അണുവാകുന്നന്തസുള്ള നബി
دَعْ مَا ادَّعَتْهُ النَّصَارَى فِي نَبِيِهِمِ وَاحْكُمْ بِمَا شِئتَ مَدْحًا فِيهِ وَاحْتَكم
ക്രിസ്തീയരവരുടെ നബിയിൽ കറ്റുകെട്ടിയവാ
ദം വിട്ടു സർവ്വതിലും വാഴ്ത്തക്കോ നീ നബിയെ
فَانْسُبْ إِلَى ذَاتِهِ مَاشِئْتَ مِنْ شَرَفٍ وانسبْ إِلَى قَدْرِهِ مَاشِئتَ مِنْ عِظَم
മഹാത്മ്യ മേതുമതാപുണ്യ ശരീരമതിൽ
ചേർത്തോ മഹത്വമതെത്ര വേണമെങ്കിലതും
فَإِنّ فَضْلَ رَسُولِ اللهِ لَيْسَ لَهُ حَدٌ فَيُعْرِبَ عَنْهُ نَاطِقٌ بِفَم
നബിന്റെ ശ്രേഷ്ടതകൾക്കെതിരില്ല തൽഫലമായ്
വിശദീകരിച്ചുടുവാൻ കഴിയില്ല വായ്മൊഴിയായ്
لَوْ نَاسَبَتْ قَدْرَهُ آيَاتُهُ عِظَمًا أحيا اسْمُهُ حِينَ يُدْعَى دَارِسَ الرمم
സ്ഥാനത്തിനൊത്തുള്ള ദൃഷ്ടാന്തങ്ങളായിടുകിൽ
അവിടുത്തെ പേരിൽ വിളിച്ചാൽ മയ്യിത്തും ഉണരും
لَم يَمْتَحِنَّا بِمَا تَعْيَا الْعُقُولُ بِهِ حِرْصًا عَلَيْنَا فَلَمْ نَرْتَبْ وَلَمْ نَهم
നാം നേരയാവണമെന്നാശിച്ച കാരണമായ്
മനസ്സിന്നൊതുങ്ങാത്തതൊന്നും നൽകിയില്ല നബി
അതു കൊണ്ടു സംശയമോ വിഭ്രാന്തിയോ ശകലം
സ്പർശിച്ചതേയില്ല നമ്മെ എന്ത് സ്നേഹ നിധി
أعيى الوَرَى فَهمُ مَعْنَاهُ فَلَيْسَ يُرَى لِلْقرْب وَالْبُعْدِ فِيهِ غَيْرُ مُنْفَحِم
നബിയെ പഠിക്കാനശക്തർ ലോക സർവ്വജനം
സമീപ ദൂരസ്ഥർക്കാർക്കും സാധ്യമല്ലതിന്
كَالشَّمْس تَظْهَرُ لِلْعَيْنَيْنِ مِنْ بُعد صَغِيرَةً وَتُكِلُّ الطَّرْفَ مِنْ أَمَم
വിദൂര സൂര്യനെ നാം ദർശിച്ചിട്ടും ചെറുതായ്
അടുത്ത് കണ്ണുകളെത്തന്നെ തളർത്തുമത്
وَكَيْفَ يُدْرِكُ فِي الدُّنْيَا حَقِيقَتَهُ قَوْمٌ نِيَام تَسَلَّوْا عَنْهُ بالحلم
ഉറക്ക കിനാവുൾ മാത്രം - കയ്യിലുള്ള അവർ
അവിടുത്തെ യഥാർത്ത്യമെങ്ങിനെയാണറിഞ്ഞിടുക
فَمَبْلَغُ الْعِلْمِ فِيهِ أَنَّهُ بَشَرٌ وَأَنَّهُ خَيْرُ خَلْقِ اللهِ كَلِهم
മനുഷ്യനും സൃഷ്ടിയിൽ വെച്ചേറ്റമുത്തമനും
അത് മാത്രമാണറിവിന്റാകത്തുക നബിയിൽ
وَكُلُّ آي أَتَى الرُّسُلُ الْكِرَامُ بِهَا فَإِنَّمَا اتَّصَلَتْ مِنْ نُورِهِ بِهِم
ബഹുമാന്യ മുർസലുകൾ കാണിച്ച ദിവ്യതകൾ
മുഴുവൻ നബിന്റെ പ്രകാശത്താൽ ലഭിച്ചു അവ
فَإِنَّهُ شَمْسُ فَضْلِ هُمْ كَوَاكِبُهَا يُظْهِرْنَ أَنْوَارَهَا لِلنَّاسِ فِي الظُّلَم
നബി ശ്രേഷ്ടതാ സൂര്യനും നക്ഷത്ര ജാലമവർ
ഇരുളിൽ അതിന്റെ പ്രഭ വെളിപ്പെടുത്തുമവ
أكـــرمْ بِخَلْقِ نَـــي زَانَهُ خُلُق بالحُسْنِ مُشْتَمِل بِالْبِشْرِ مُتَّسِم
അഴകാർന്ന മേനി സ്വഭാവത്താൽ അലംകൃതവും
മുഖപ്രസന്നനുമാ നബിയെന്ത് മാന്യമഹാൻ
كَالزَّهْرِ فِي تَرَفٍ وَالْبَدْرِ فِي شَرَفٍ والبحر في كرم والدهر في همم
പ്രശസ്തിയിൽ പൂർണ്ണ ചന്ദ്രൻ മാർദ്ധവത്തില് പു
കടലാണു ദാരതയിൽ കാലം കരുത്തുകളിൽ
كَأَنَّهُ وَهوَ فَرْد فِي جَلَالَتِهِ في عَسْكَرِ حِينَ تَلْقَاهُ وَفِي حَشَم
തനിച്ചിരിക്കുകിലും പരിവാര സന്നിധിയിൽ
സൈന്യത്തിലായത് പോലെത്തന്നെ ശ്രേഷ്ടതയാൽ
كَأَنَّمَا الأؤلُؤ الْمَكْنُونُ فِي صَدَف مِنْ مَعْدِنَي مَنْطِقٍ مِنْهُ ومُبْتَسَم
ചിപ്പിക്കകത്ത് കിടന്ന മുത്തുകൾക്ക് സമം
ചിരിയാർന്ന പല്ലുകളും മൊഴിമുത്ത് വാക്കുകളും
لا طيب يَعْدِلُ تُربًا ضَمَّ أَعْظُمَهُ طُوبَى لِمُنتَشِق مِنْهُ وَمُلْتَثم
ആ പുണ്യ ദേഹം മറച്ച മണ്ണ് മുത്തിയവൻ
ശ്വസിച്ചവൻ ഭാഗ്യവാൻ അത് പോലൊരത്റെവിടെ
أَبَانَ مَوْلِدُهُ عَنْ طِيبٍ عُنْصُرِهِ يَا طِيبَ مُبْتَدَءٍ مِنْهُ وَمُخْتَـتم
ജനനാത്ഭുതം വെളിവാക്കി സത്തശുദ്ധതയെ
എന്തത്ഭുതം അതിലാദ്യവസാന നിർമ്മലതാ
يَوْمٌ تَفَرَّسَ فِيهِ الْفُرْسُ أَنَّهُمُ قد أُنذِرُوا بِحلول البؤس والنقم
പേർഷ്യൻ നിവാസികളന്നാണ് ഗ്രഹിച്ചദിനം
വമ്പിച്ച ശിക്ഷകളെവരെക്കൊത്തിടും വിവരം
وَبَاتَ إِيوَانُ كِسْرَى وَهُوَ مُنْصَدِع كَشَمْلِ أَصْحَابِ كِسْرَى غَيْرَ مُلْتَئم
കിസ്രാന്റെ കൊട്ടാരമത് പൊട്ടിപ്പിളർന്നത് പോൽ
പൊട്ടിത്തകർന്ന് നശിച്ചു ഭരണകൂടമതും
وَالنَّارُ خَامِدَةُ الْأَنْفَاسِ مِنْ أَسَف عَلَيْهِ وَالنَّهرُ سَاهِي العَيْنِ مِنْ سَدَم
കൊട്ടാരനാശമതിൽ ദുഖിച്ച് കാരണമായ്
ദേവാഗ്നി കെട്ടുഫുറാത്ത് വറ്റിയാസകലം
وَسَاءَ سَاوَةَ أَنْ غَاضَتْ بُحيْرَتُها وَرُدَّ وَارِدُهَا بِالْغَيْظِ حِينَ ظَمِي
സാവാതടാകജലം, വറ്റൽ അവർക്കുശനി
ദാഹിച്ചവൻ വന്നു രോഷത്തിൽ മടങ്ങുകയായ്
كان بالنَّارِ مَا بِالْمَاءِ مِنْ بَلل حُزْنًا وَبِالْمَاءِ مَا بِالنَّارِ مِنْ ضَرَم
ദുഃഖിച്ചുതീ കെട്ടതിൽ നനവുള്ള പോലെയതും
വറ്റീതടാകതിൽ തീയുള്ള പോലെയുമായ്
وَالْجِنُّ تَهْتِفُ وَالْأَنْوَارُ سَاطِعَةٌ وَالحَقُّ يَظْهَرُ مِنْ مَعْنَى وَمِنْ كَلم
ജിന്നു വിളിച്ചറിയിക്കുന്നു പരന്നു പ്രഭ
സത്യം വെളിക്കു വരുന്നർത്ഥത്തിൽ വാക്കിലുമായ്
عموا وصموا فَإِعْلانُ الْبَشَائِر لَمْ تسْمَعْ وَبَارِقَةُ الْإِنْذَارِ لَمْ تُشَمِ
പക്ഷെ അവർ കുരുടർ താക്കീത് ഖഡ്ഗമവർ
കണ്ടില്ല ശുഭവാർത്ത കേട്ടില്ലാ അവർ ബധിരർ
مِنْ بَعْدِ مَا أَخْبَرَ الْأَقْوَامَ كَاهِنُهُمْ بِأَنَّ دِينَهُمُ الْمُعْوَجَّ لَمْ يَقُم
അവർക്കുള്ള വക്രമതത്തിനല്ല സുസ്ഥിരതാ
എന്നവരെ ജ്യോത്സ്യർ ധരിപ്പിച്ചിട്ടു പോലുമിത്
وَبَعْدَ مَاعَايَنُوا فِي الْأُفُقِ مِنْ شُهُبٍ مُنْقَضَّةٍ وَفْقَ مَا فِي الْأَرْضِ مِنْ صَنَم
ബിംബങ്ങൾ ഭൂമിയിൽ തലകീഴായി മറിഞ്ഞത്പോൽ
കണ്ടുഅവർ കൊള്ളിമീൻ വാനിന്നിറങ്ങിയതായ്
حَتَّى غَدَا عَنْ طَرِيقِ الْوَحْيِ مُنْهَزِم منَ الشَّيَاطِينِ يَقْفُو إِثْرَ مُنْهـزم
ശൈത്വാനുകൾ ഓടി ഒന്നിനു പുറകെ മറ്റൊരുവൻ
വഹ് യിന്റെ മാർഗ്ഗമുപേക്ഷിച്ചിട്ടു തൽഫലമായ്
كأنه هَرَبًا أَبْطَالُ أَبْرَهَةٍ أَوْ عَسْكَرْ بِالْحَصَى مِنْ رَاحَتَيْهِ رُمِي
അവരോടി അബ്രഹത്തിൻ സൈന്യങ്ങളോടിയപോൽ
അതോ നബിയുടെ കല്ലേർ കോണ്ടസൈന്യമവർ
نَبْذَا بِهِ بَعْدَ تَسْبِيحِ بِبَطْنِهِمَا نَبْذَ الْمُسَبِّحِ مِنْ أَحْشَاءِ مُلْتَقِمٍ
നബിന്റെ തൃക്കരമിൽ തസ്ബീഹ് ചൊല്ലിടവെ
അവയെ എറിഞ്ഞു നബി എതിർ സേനകൾക്കെതിരെ
മാത്സ്യോദരത്തില് തസ്ബീഹുച്ചരിച്ചിടവെ
നബിയൂനു സവർകളെ എറിയപ്പെട്ട പോലെയത്
جَاءَتْ لِدَعْوَتِهِ الْأَشْجَارُ سَاجِدَةً تَمْشِي إِلَيْهِ عَلَى سَاقٍ بِلا قَدَمِ
വൃക്ഷങ്ങൾ വന്നു നടന്നുകൊണ്ടു താഴ്മയിലായ്
അടിപോയതായി കണങ്കാലിൽ നബിവിളിയാൽ
كَأَنَّمَا سَطَرَتْ سَطْراً لِمَا كَتَبَتْ فُرُوعُهَا مِنْ بَدِيعِ الخط باللقم
ശാഖോപശാഖകളാലെഴുതാൻ വരച്ചത് പോൽ
വളയാതെ വന്നു മരങ്ങൾ മാർഗ്ഗമദ്ധ്യേയവ
مِثْلَ الْغَمَامَةِ أَنَّى سَارَ سَائِرَةً تقـيهِ حَرَّ وَطِيسِ لِلْهَجِيرِ حَمِي
നബിചെന്ന ഏത് സ്ഥലത്തും ചെന്നുമേഘമതും
നട്ടുച്ച വേളകളിൽ അത്യുഷ്ണ കാവലിനായ്
أَقْسَمْتُ بِالْقَمَرِ الْمُنْشَقِّ إِنَّ لَهُ مِنْ قَلْبِهِ نِسْبَةً مَبْرُورَةَ الْقَسَم
പിളർന്ന ചന്ദ്രിക കൊണ്ടാണയിടുന്നിത ഞാൻ
നബിന്റെ ഹൃദയവും അതുമത്രെ സാമ്യതയിൽ
وَمَا حَوَى الْغَارُ مِنْ خَيْرٍ وَمِنْ كَرَم وَكُلُّ طَرْفٍ مِنَ الْكُفَّارِ عَنْهُ عَمِي
فالصدق في الغَارِ وَالصَّدِيقُ لَمْ يَرمَا وَهُمْ يَقُولُونَ مَا بالغَار من أرم
ഗാർസൗറിനുള്ളിൽ നബി, സ്വിദ്ദീഖി മുണ്ടൊളിവിൽ
കണ്ണാകെ കാഫിറുകൾക്കവിടത്തിലന്ധതയിൽ
രണ്ടാളുമുണ്ടവിടത്തന്നെ അതേ നിലയിൽ
അതിലാരുമില്ലെന്നു ചൊല്ലീടുന്നു കാഫിറുകൾ
ظَنُّوا الحَمَامَ وَظَنُّوا الْعَنْكَبُوتَ عَلَى خيْرِ الْبَرِيةِ لَمْ تَنْسُجُ وَلَمْ تَحْمِ
പ്രാവും ചിലന്തിവല ഗുഹാമുഖത്തതവർ
കണ്ടുനബിയതിലില്ലെന്നു നിനച്ചു അവർ
وقَايَةُ اللَّهِ أَغْنَتْ عَنْ مُضَاعَفَةٍ مِنَ الدُّرُوعِ وَعَنْ عَالٍ مِنَ الْأُطُمِ
സംരക്ഷണം റബ്ബ് നേരിട്ടേറ്റെടുത്തതിനാൽ
പടയങ്കി കോട്ടകൾക്കൊന്നും സ്ഥാനമില്ലിവിടെ
مَا سَامَنِي الدَّهْرُ ضَيْمًا وَاسْتَجَرْتُ بِهِ إِلا وَنلْتُ جِوَارًا مِنْهُ لَمْ يُضَمِ
وَلاَ الْتَمَسْتُ غِنَى الدَّارَينِ مِنْ يَدِهِ إلا اسْتَلَمْتُ النَّدَى مِنْ خَيْرِ مُسْتَلَم
എന്ത് വിപത്തുകളിൽ ഞാൻ പെട്ടു പോവുകിലും
കിട്ടീയെനിക്കഭയം നബിയോട് തേടിടുകിൽ
ഇരുവീട്ടിലൈശ്വര്യവും തന്നു എനിക്ക് നബി
അവിടുത്തനുഗ്രഹമെപ്പോൾ ഞാൻ കൊതിക്കുകിലും
لا تنكر الوَحْي مِنْ رُؤْيَاهُ إِنَّ لَهُ قَلْبَا إِذَا نَامَتِ الْعَيْنَانِ لَمْ يَنَم
സ്വപ്നത്തിലൂടെ നബിക്കുണ്ടായ വഹ് യിനെ
നീ തള്ളല്ലേ ഖൽബുറങ്ങില്ലാ കണ്ണുറങ്ങുകിലും
وَذَاكَ حِينَ بُلــــوعٍ مِنْ نُبُوَّتِه فَلَيْسَ يُنْكَرُ فِيهِ حال مُحتَلِم
നബിത്വമത്തിയ കാലത്തുത്ഭവിച്ചു
അപ്പോഴതിന്റെ നിഷേധം ന്യായമില്ലതിന്
تَبَارَكَ اللهُ مَا وَحْيٌ بِمُكْتَسَب وَلَا نَبِيَّ عَلَى غَيْبٍ بِمُـتهم
അദ്വാന സിദ്ധിയതല്ലാ ദിവ്യബോമത്
റബ്ബിന്റെനുഗ്രഹമാണതിൽ സത്യവാൻ നബിയും
كَمْ أَبْرَأَتْ وَصِبًا بِاللَّمْسِ رَاحَتُهُ وَأَطْلَقَتْ أَرِبًا مِنْ رِبْقَةِ اللَّمَم
നബിന്റെ പുണ്യകരസ്പർശം അതൊന്ന് വഴി
എത്രാളുകൾ രോഗമുക്തർ, ഭ്രാന്ത് മാറിയവർ
وَأَحْيَتِ السَّنَةَ الشَّهْبَاءَ دَعْوَتُهُ حَتَّى حَكَتْ غُرَّةَ فِي الْأَعْصُرِ الدُّهُم
വറ്റിവരണ്ടു വെളുത്ത ക്ഷാമവേളകളെ
സസ്യസമൃദ്ധിയിലായ് മാറ്റി നബിന്റെ ദുആ
بِعَارِضِ جَادَ أَوْ خِلْتَ الْبِطَاحَ بِهَا سَيبا مِنَ الْيَمَ أَوْ سَيْلا مِنَ الْعَرِمِ
മേഘം ചുരത്തിയതീവ സക്തമാം മഴയാൽ
മരുഭൂമി താഴ്വരകൾ കടലായ് ജലാശയമായ്
دَعْنِي وَوَصْفِي آيَاتٍ لَهُ ظَهَرَتْ ظهور نَارِ الْقِرَى لَيْلاً عَلَى عَلَم
പ്രത്യക്ഷമാം നബി ദൃഷ്ടാന്തങ്ങളാകുമിവ
വർണ്ണിച്ചിടട്ടെ നിശേധി എന്നെ നീ വിടുക
സൽക്കാരലക്ഷണമായ് രാത്രി മലമുകളിൽ
കത്തിജ്ജ്വലിച്ചിടുമഗ്നിപോലെ വ്യക്തമിവ
فَالدُّرُ يَزْدَادُ حُسْنًا وَهُوَ مُنْتَظِمْ وَلَيْسَ يَنْقُصُ قَدْرًا غَيْرَ مُنْتَظِمٍ
മുത്തെന്ത് ഭംഗിയത് ഹാരത്തിലായിടവെ
കുറവില്ലതിന്നൊട്ടു മത് കോർക്കാത്തവസ്ഥയിലും
فَمَا تَطَاوُلُ آمَالِ الْمَدِيحَ إِلَى مَا فِيهِ مِنْ كَرَمِ الْأَخْلاقِ وَالشّيم
വ്യമോഹമൊട്ടുമെനിക്കില്ലാ നബിമദ്ഹ്
സ്ഥാന സ്വഭാവമതോതിപ്പൂർത്തിയാക്കിടുവാൻ
آيَاتُ حَقِّ مِنَ الرَّحْمَنِ مُحْدَثَةٌ قَدِيمَةٌ صِفَةُ الْمَوْصُوفِ بِالْقِدَمِ
ദൃഷ്ടാന്തമാണവിടത്തെ സത്യമാം ഖുർആൻ
പുതുതും അനാദ്യവുമത് റബ്ബിന്റെ വിശേഷണവും
لَمْ تَقْترن بزمان وهي تخبرنا عَنِ الْمَعَادِ وَعَنْ عَادٍ وَعَنْ إِرَم
ത്രികാല പരിഗണനക്കതീതമത് പറയും
പരലോകവൻകഥ ആദ് ഇറമ് വാർത്തകളും
دَامَتْ لَدَيْنَا فَفَاقَتْ كُلَّ مُعْجِزَةٍ مِنَ النَّبِيِّينَ إِذْ جَاءَتْ وَلَمْ تَدُمِ
അത് ഇന്നുമുണ്ടിവിടെ അത് തന്നെ മുൻ നിരയിൽ
മറ്റൊരു നെബിന്റെയുമൊരു ദൃഷ്ടാന്തമില്ലിവിടെ
مُحَكَمَاتٌ فَمَا يُبْقِينَ مِنْ شُبه لِذِي شِقَاقٍ وَلاَ يَبْغِينَ مِنْ حَكَم
അന്യൂനമാണതിലില്ലാ സംശയപ്പഴുമത്
ആവശ്യമില്ലൊരു മധ്യസ്ഥൻ അതിൻ വിധിയിൽ
مَا حُورِبَتْ قَطُّ إِلا عَادَ مِنْ حَرَبٍ أعْدَى الأَعادِي إِلَيْهَا مُلْقِي السَّلَم
അതിനോടെതിർത്തവരാരോ പരമശത്രുവതും
യുദ്ധം വെടിഞ്ഞു അതാ സൗഹാർദ്ദസന്ധിയിലായ്
رَدَّتْ بَلاغَتُها دَعْوَى مُعَارِضِهَا رَدَّ الْغَيُورِ يَدَى الجَانِي عَنِ الْحُرَمِ
ബന്ധുവിനെയപമാനിക്കാനുയർത്തിയ കൈ
അഭിമാനിതട്ടിയകറ്റും പോലെ തട്ടുമത്
അതുല്യ സാഹിത്യമേന്മ തട്ടി മാറ്റുമത്
എതിരാളിയുടെ മുഴുവൻ വാദമുഖങ്ങളെയും
لَهَا مَعَانٍ كَمَوْجِ الْبَحْرِ في مَدَدٍ وَفَوْقَ جَوْهَرِهِ فِي الحُسْنِ وَالْقِيَم
തിരമാലകൾക്കു സമം അർത്ഥങ്ങളുണ്ടതിന്
ഗുണമേന്മ വിലയിലത് രത്നത്തിനപ്പുറവും
فَمَا تُعَدُّ وَلاَ تُحْصَى عَجَائِبُهَا وَلَا تُسَامُ عَلَى الْإِكْثَارِ بِالسَّأمِ
ക്ലിപ്തപ്പെടുത്തലസാദ്ധ്യ മത്ഭുതങ്ങളതിൽ
ആധിക്യാമവർത്തനാ വിരസം തൊടില്ലതിനെ
قَرَّتْ بِهَا عَيْنُ قَارِيهَا فَقُلْتُ لَهُ لَقَدْ ظَفِرْتَ بِحَبْلِ اللهِ فَاعْتَصِمِ
സന്തുഷ്ടനോതിയവൻ വിജയിച്ചു ഞാൻ പറയാം
മുറുകെ പിടിക്കുക നീ റബ്ബിന്റെ പാശമത്
إن تَتلُهَا خِيفَةً مِنْ حَر نار لظى أَطْفَأتَ حَرَّ لَظَى مِنْ وِرْدِهَا الشَّبم
നരകാഗ്നി ചൂട് ഭയന്ന് നീയതോതിടുകിൽ
ആശീതളാമൃതിനാൽ കെടുത്തിടാമതിനെ
كَأَنَّهَا الْحُوْضُ تَبْيَضُ الْوُجُوهُ بِهِ منَ الْعُصَاةِ وَقَدْ جَاءُوهُ كَالحمَـم
കരിക്കട്ട പോലെ കരിഞ്ഞു വന്ന പാപികളെ
മുഖപ്രകാശിതരാക്കും ഹൗള് പോലെയത്
وَكَالصِّرَاطِ وَكَالميزان مَعْدِلَةً فَالْقِسْط مِنْ غَيْرِهَا فِي النَّاسِ لَمْ يَقُم
നീതി നിതാനമതാം മീസാനുപോലെയത്
സ്വിറാത്ത് പോലെ ശരിമനുഷ്യനീതിയതിൽ
لا تَعْجَبَنُ لِحَسُودٍ رَاحَ يُنْكِرُهَا تَجَاهُلاً وَهُوَ عَيْنُ الْحَاذِقِ الْفَهِمِ
മൗഢ്യം നടിച്ചു വിർമശിക്കുന്ന സൂയകനിൽ
വേണ്ടാ നിനക്കത്ഭുതം എല്ലാം അവന്നറിയാം
قد تُنكِرُ العَيْنُ ضَوْءَ الشَّمْسِ مِنْ رَمَد وَيُنْكِرُ الْفَمُ طُعْمَ الْمَاءِ مِنْ سَقَمِ
സൂര്യപ്രകാശം വെറുക്കും കണ്ണ് രോഗിയവൻ
മാധുര്യശുദ്ധ ജലം രോഗിക്കരോചകവും
يَا خَيْرَ مَنْ يَمَّمَ الْعَافُونَ سَاحَتَهُ سَعْيًا وَفَوْقَ مُتُونِ الْأَيْنُقِ الرُّسُمِ
എത്തുന്നു കാൽ നടയായും ചന്തമായ് ചുണയിൽ
ഓടിയതായ് പൊടിപാറ്റും ഒട്ടകത്തിലുമായ്
وَمَنْ هُوَ الْآيَةُ الْكُبْرَى لِمُعْتَبِرٍ وَمَنْ هُوَ النِّعْمَةُ الْعُظْمَى لِمُغْتَنم
ചിന്തിച്ചവന്ന് മഹാദൃഷ്ടാന്തമായ നബി
ലാഭേഛെയുള്ള വനങ്ങേയറ്റനുഗ്രഹവും
سَرَيْتَ مِنْ حَرَمٍ لَيْلاً إِلَى حَرَم كَمَا سَرَى الْبَدْرُ فِي دَاجٍ مِنَ الظُّلَمِ
നിശാ പ്രയാണം നടത്തിയങ്ങു ഹറമുമുതൽ
ബൈത്തുൽ മുഖദ്ദിസ് കൊള്ളെ പൂർണ്ണ ചന്ദ്രിക പോൽ
وبت ترقى إلى أن نلت منزلة مِنْ قَابٍ قَوْسَيْن لَمْ تُدْرك وَلَمْ تُرم
ആരോഹണം ചെയ്തുവങ്ങു പിന്നെ വാനമുകൾ
അപ്രാപ്യമാം ഖാബഖൗസൈനിയിലെത്തുകയാണ്.
وَقَدَّمَتكَ جَمِيعُ الْأَنْبِيَاءِ بها وَالرُّسْلِ تَقْدِيمَ مَخْدُومٍ عَلَى خَدَمٍ
നേതാവിനനുയായികൾ നൽകുന്ന വൻ പദവി
അങ്ങേക്കു നൽകി നബിമാർ വാനയാത്രയതിൽ
وَأَنْتَ تَخْتَرِقُ السَّبْعَ الطَّبَاقَ بِهِمْ فِي مَوْكِبٍ كُنْتَ فِيهِ صَاحِبَ العَلَم
ആകാശമേഴിലുമങ്ങു കേറി പാർട്ടിയിലായ്
അങ്ങായിരുന്നുവതിൽ പതാക വാഹകരായ്
حَتَّى إِذَا لَمْ تَدَعْ شَأْوَا لِمُسْتَبِقِ منَ الدُّنُو وَلاَ مَرقى لِمُسْتَنم
കേറി അതേ നിലയിൽ അതിലപ്പുറം ഒരുവൻ
കേറാനുമില്ല സമീപിക്കാനുമില്ലവിടെ
خَفَضْتَ كُلَّ مَقَامِ بِالْإِضَافَةِ إِذْ نُودِيتَ بِالرَّفْعِ مِثْلَ الْمُفْرَدِ الْعَلَمِ
റഫ്ഉള്ള ഏകമുനാദാ മഅ് രിഫാമുഫ്റദ്
അത്പോലെഅങ്ങയെ റഫ്ഓടെ വിളച്ചതിനാൽ
كيما تَفُوزَ بِوَصْلٍ أَي مُسْتتر عن الْعُيُونِ وَسِرٍ أَي مُكْتَتم
കണ്ണിന്നഗോചരമാം ബന്ധം പുലർത്തിടുവാൻ
അതീവ ഗോപ്യ രഹസ്യത്താൽ ജയിച്ചിടുവാൻ
فَحزتَ كُلَّ فَخارٍ غَيْرَ مُشْتَرَكِ وَجُزْتَ كُلَّ مَقَامٍ غَيْرَ مُزْدَحَم
സർവ്വത്ര പവറുകൾ നേടിയങ്ങ് മാത്രമിതിൽ
സർവ്വത്രസ്ഥാനവുമൊറ്റക്കങ്ങ് താങ്ങുകായ്
وَجَلَّ مِقْدَارُ مَا وُلَّيتَ مِنْ رُتَبٍ وَعَزَّ إِدْرَاكُ مَا أُولِيتَ مِنْ نِعَم
അങ്ങേക്ക് കിട്ടിയ സ്ഥാനങ്ങൾ മഹത്തരമാം
അവിടെത്തനുഗസിദ്ധിയനന്യ സാനിതവും
بُشْرَى لَنَا مَعْشَرَ الْإِسْلَامِ إِنَّ لَنَا مِنَ الْعِنَايَةِ رُكْناً غَيْرَ مُنْهَدِم
മാറ്റപ്പെടാത്ത് ശരീഅത്താണ് നമ്മുടത്
നമുക്കുണ്ടതിൽ അഭിമാനത്തിന് നല്ല വക
لَمَّا دَعَا اللهُ دَاعِينَا لِطَاعَتِهِ بِأَكْــــرمِ الرُّسُلِ كُنَّا أَكْرَمَ الأمم
നബിയെ പ്രവാചകരിൽ അതിശ്രേഷ്ടരെന്ന വിളി
അല്ലാ വിളിച്ചതിൽ നാം സമുദായ ശ്രേഷ്ടരുമായ്
رَاعَتْ قُلُوبَ الْعِدَا أَنْبَاءُ بِعْثَتِهِ كَنَبْأَةٍ أَجْفَلَتْ غُفْلاً مِنَ الْغَنَم
ഭയന്നു ശത്രു മനം നബി നിയോഗമതിൽ
സിംഹക്കുര കേട്ടു പേടിച്ചാടുകൾക്കു സമം
مَا زَالَ يَلْقَاهُمْ فِي كُلِّ مُعْتَرَك حَتَّى حَكَوْا بِالْقَنَا لَحْمًا عَلَى وَضَمِ
പടക്കളങ്ങളിലവരോടേറ്റുമുട്ടി നബി
വെട്ടുതടിയിലെ മാംസം പോലെ ആയി അവർ
وَدُّوا الْفِرَارَ فَكَادُوا يَغْبِطُونَ بِهِ أَشلاء شَالَتْ مَعَ الْعِقْبَانِ وَالرخم
ഓടാൻ ശ്രമിച്ചു നടന്നില്ലാ അതേത് വരെ
കഴുകൻ പരുന്തിന്നിരയാകാൻ വരെ കൊതിയായ്
تَمْضِي اللَّيَالِي وَلا يَدْرُونَ عِدَّتَها مَالَمْ تَكُنْ مِنْ لَيَالِي الأشهر الحرم
ദിവസങ്ങൾ നീങ്ങി അറിയുന്നില്ല എണ്ണമവർ
യുദ്ധ നിരോധിതമാം മാസങ്ങളിൽ ഒഴികെ
كأَنَّمَا الدِّينُ ضَيْف حَل سَاحَتَهُمْ بِكُلِّ قَرْمِ إِلَى لَحْمِ الْعِدَى قَرِم
ശത്രു ഇറച്ചികൊതിച്ച യുദ്ധവീരരുമായ്
ദീനതിഥിയായ് അവരിൽ മുറ്റത്തിറങ്ങിയപോൽ
يَجُرُّ بَحْرَ خَمِيسِ فَوْقَ سَابِحَةٍ تَرْمِي بِمَوْجٍ مِنَ الْأَبْطَالِ مُلْتَطِمِ
കുതിരപ്പുറത്ത് മഹാസൈന്യസമുദ്രമതി
ന്റെലകൾ ശുജായികളാണതുമായി വന്നതിഥി
مِنْ كُلِّ مُنْتَدِب لِلَّهِ مُحْتَسِب يسطو بِمُسْتَأْصِلِ لِلْكُفْرِ مُصطلم
നിഷ്കാമ കർമ്മികളും റബ്ബിൻ നിയോഗിതരും
ഖഡ്ഗങ്ങളാൽ കുഫ്റിന്റെ ഉൻമൂലനപ്രിയരും
حَتى غَدَتْ مِلَّهُ الْإِسْلامِ وَهْيَ بِهِمْ مِنْ بَعْدِ غُرْبَتِهَا مَوْصُولَةَ الرَّحِيمِ
ഇത് കൊണ്ട് നമ്മുടെ ദീൻ സർവ്വത്ര ശക്തിയിലായ്
അത് നിസ്സാഹതയിൽ നിന്ന് വിമോചിതമായ്
مَكْفُولَةً أَبَدًا مِنْهُمْ بِخَيْرِ أَبِ وَخَيْرِ بَعْلٍ فَلَمْ تَيْتمْ وَلَمْ تَئم
അത്യുത്തമൻ ഒരു ഭർത്താവും പിതാവ് വഴി
വൈധവ്യനാഥത്വമെല്ലാം തട്ടിമാറ്റി അത്
هُمُ الجِبَالُ فَسَلْ عَنْهُمْ مُصَادِمَهُمْ مَاذَا رَأَى منهم فِي كُلِّ مُصْطَدَم
മലയാണവർ സ്ഥിതിയന്വേഷിച്ചു നോക്കുക നീ
ശത്രുക്കളോടനുഭവമെന്തെന്ന് പോർക്കളമിൽ
فَسَلْ حُنَيْنًا وَسَلْ بَدْرًا وَسَلْ أُحُدًا فصول حتفٍ لَهُمْ أَدْهَى مِنَ الْوخم
ചോദിക്ക് ബദറുഹ്ദ് ഹുനൈനിനോടറിയാം
പകർച്ചവ്യാധിയിലും അതിമാരകങ്ങളവ
الْمُصْدِرِي الْبِيضِ حُمْرًا بَعْدَمَا وَرَدَتْ مِنَ الْعِدَى كُلَّ مُسْوَدٍ مِنَ اللَّمَم
കറുത്ത ശത്രുശിരസ്സിൽ വെള്ള വാളുകളെ
ആഴ്ത്തിച്ചുവന്നവയായ് തിരിച്ചെടുക്കമവർ
وَالْكَاتِبِينَ بِسُمْرِ الخَطِ مَا تَرَكَتْ أَقْلَامُهُمْ حَرْفَ جِسْمِ غَيْرَ مُنْعَجِمٍ
ഖത്ത് മരക്കന്തമാം പേന മുഖേനയവർ
പുള്ളിയിടാതെ ഒഴിച്ചില്ലൊരു ജഡക്ഷരവും
شاكي السلاح لهم سيما تميزهم وَالْوَرْدُ يَمْتَازُ بِالسّيمَا عَنِ السَّلَم
ആയുധമണിഞ്ഞ ഇവർക്കടയാളമുണ്ടറിയാൻ
പനിനീർ തിരിച്ചറിയുമ്പോലെ ഇലന്തയുമായ്
تُهْدِي إِلَيْكَ رِياحُ النَّصْرِ نَشْرَهُمْ فَتَحْسَبُ الزَّهْرَ فِي الْأَكْمَامِ كُلَّ كَمي
ജയവാർത്ത കൊണ്ട്തരും സുഖവാസനാഫലമായ്
കോശത്തിനുള്ളിലൊളിഞ്ഞ പുഷ്പമായ് കരുതും
كَأَنَّهُمْ فِي ظُهورِ الخَيْلِ نَبْتُ رُبَا مِنْ شِدَّةِ الحزم لا مِنْ شِدَّةِ الحُزم
കുതിരപ്പുറത്തവരോ കുന്നിൻ പുറത്തെമരം
കെട്ടിന്റെ ദൃഢതയാലല്ലാ മനഃസ്ഥിരതാ
طَارَتْ قُلُوبُ العِدَى مِنْ بَأْسِهِمْ فَرَقًا فما تُفَرِّقُ بَيْنَ البَهم وَالْبُهم
ശത്രുമനസ്സുകളന്ധാളിച്ചു പേടിയിലായ്
ആളേത് ആടേത് എന്നറിയാത്തവസ്ഥയിലായ്
وَمَنْ تَكُنْ بِرَسُولِ اللهِ نُصْرَتُهُ إِنْ تَلْقَهُ الْأَسْدُ فِي آجَامِهـــا تــجم
ത്വാഹാനബിന്റെ സഹായമുള്ള വന്നെതിരിൽ
വനമദ്ധ്യെയുള്ളാരു സിഹം തന്നെ വിട്ടൊഴിയും
وَلَنْ تَرَى مِنْ وَليٍ غَيْرِ مُنْتَصِـر بِهِ وَلاَ مِنْ عَدُوٍ غَيْرِ مُنْقَصِمِ
ഇല്ലാസഹായിതരല്ലാത്ത സ്നേഹിതരോ
പൊട്ടിത്തകർന്നവരല്ലാത്ത വിരോധികളോ
أحَلَّ أُمَّتَهُ فِي حِرْزِ مِلَّتِهِ كَاللَّيْثِ حَـلَّ مَعَ الْأَشْبَالِ فِي أَجَمٍ
ദീനെന്ന കോട്ടയിൽ സമുദായത്തെ ആക്കി നബി
കുഞ്ഞുങ്ങളൊത്ത് വനത്തിൽ നിന്ന സിംഹസമം
كم جدلَتْ كَلِمَاتُ اللهِ مِنْ جَدِل فِيهِ وَكَمْ خَصَمَ البُرْهَانَ مِنْ خَصِمٍ
ആയത്തുകൾ മറ്റു ലക്ഷ്യസ്ഥാപനം വഴിയായ്
എത്ര എതിർവാദികൾ അമ്പെപ്പരാജിതരായ്
كَفَاكَ بِالْعِلْمِ فِي الْأُمِّي مُعْجِزَة في الْجَاهِلِيَّةِ وَالتَّأْدِيبِ فِي الْيُتم
തമോയുഗത്തിലെ ജ്ഞാനം പോരെ മുഅ്ജിസത്തായ്
സ്വഭാസംസ്കൃതിയും അനാഥ ജീവിതരിൽ
خَدَمْتُهُ بِمَدِيحٍ أَسْتَقِيلُ بِهِ ذُنُوبَ عُمْرٍ مَضَى فِي الشِّعْرِ وَالْخِدَمِ
മുൻകാല കവിതകൾ മറ്റു സേവനങ്ങളിലെ
പാപവിമുക്തിയതുദ്ദേശം നബിമദ്ഹാൽ
إِذْ قَلَّدَانِيَ مَا تُخْشَى عَوَاقِبُهُ كأننِي بِهِمَا هَدْي مِنَ النَّعَمِ
ചാർത്തി എനിക്കവ രണ്ടും മാലഭീതിതമാം
ബലിമാല ചാർത്തിയ മൃഗം പോലെയായിത ഞാൻ
أَطَعْتُ غَيَّ الصَّبَا فِي الْحَالَتَيْنِ وَمَا حَصَلْتُ إِلا عَلَى الْآثَامِ وَالنَّدَمِ
ആയവസരങ്ങളിൽ ബാല്യ ചപലതക്കുഴിയിൽ
ഞാൻ ചാടി തിക്തഫലം പാപങ്ങളും വ്യസനം
فَيَا خَسَارَةَ نَفْسٍ فِي تِجَارَتِها لَمْ تَشْتَرِ الدِّينَ بِالدُّنْيَا وَلَمْ تَسُم
ദീൻ വാങ്ങിവെച്ചു ഇഹം വിലയായി നൽകിടുവാൻ
കഴിയാത്ത വന്നതിനഷ്ടം തന്നെ കച്ചവടം
ومَنْ يَبعُ آجِلاً مِنْهُ بِعَاجِلِهِ يبن لَهُ الْغَبْنُ فِي بَيْعِ وَفِي سَلَم
പരലോകസൗഖ്യം ഒരാൾ വിറ്റു അതിനു ബദൽ
ഇഹലോകസൗഖ്യമെടുത്താൽ നഷ്ടകച്ചവടം
إِنْ آتِ ذَنْباً فَمَا عَهْدِي بِمُنْتَقِضٍ مِنَ النَّبِي وَلَا حَبْلِي بِمُنْصَرم
പാപങ്ങൾ വീണ്ടുമതെന്നിൽ നിന്ന് വന്നിടുകിൽ
പോലും നബിന്റെ കരാർ തകരില്ല തൽഫലമായ്
فَإِنَّ لِي ذِمَّةً مِنْهُ بِتَسْــميتي مُحَمَّدًا وَهُوَ أَوْفَى الخَلْقِ بِالذِّمَم
പ്രത്യേക ബന്ധമെനിക്കൊന്നുണ്ട് തങ്ങളുമായ്
മുഹമ്മദെന്നെനിക്ക് പേരിട്ട കാരണമായ്
إِنْ لَمْ يَكُنْ فِي مَعَادِي آخِـذَا بِيَدِي فَضْلاً وَإِلا فَقُلْ يَا زَلَّةَ الْقَدَمِ
നബിന്റുദാര സുരക്ഷനാളെ ഇല്ല എനി
ക്കെങ്കിൽ പരാജിതൻ ഞാൻ ഉണ്ടെങ്കിലാകെ ജയം
حَاشَاهُ أَنْ يُحْرِمَ الرَّاجِي مَكَارِمَهُ أو يرجع الجارُ مِنْهُ غَيْرَ مُحترم
തടയില്ലുദാരതയെ ആശിച്ചവന്ന് നബി
മടങ്ങേണ്ട നിന്ദ്യതയിൽ അഭയം കൊതിച്ചൊരുവൻ
وَمُنْذُ أَلزَمْتُ أَفْكَارِي مَدَائِحَهُ وَجَدتُّهُ لِخَلاصِي خَيْرَ مُلْتَزَمِ
നബികീർത്തനത്തില് ഞാൻ ചിന്തതളച്ച മുതൽ
നബിയെന്റെ മോചകനായ് ഞാൻ കണ്ടു സർവ്വതിലും
وَلَنْ يَفُوتَ الْغِنَى مِنْهُ يَدًا تَرِبَتْ إِنَّ الحَيَا يُنْبِتُ الْأَزْهَارَ فِي الأَكَم
പേമാരിയാൽ കുന്നുപോലും പുഷ്പഭംഗിവരും
പോലേത് നിർദ്ധനനും ഐശ്വര്യവാൻ നബിയാൽ
وَلَمْ أُرِدْ زَهْرَةَ الدُّنْيَا الَّتِي اقْتَطَفَتْ يَدَا زُهَيْرٍ بِمَا أَثْنَى عَلَى هَرِمِ
ഹിറമിൻ പ്രകീർത്തനയാൽ സുഹൈറ് നേടിയപോൽ
ഇഹലോക നേട്ടമെനിക്കുദ്ദേശമില്ലതിനാൽ
يَا أَكْرَمَ الخَلقِ مَا لِي مَنْ أَلوذُ بِهِ سِوَاكَ عِنْدَ حُلُولِ الْحَادِثِ الْعَمِمِ
സർവ്വത്ര വ്യാപക വൻ വിപത്ത് നേരിടവേ
അങ്ങൊഴികെയാരഭയം അതനുത്തമൻ നബിയേ
وَلَنْ يَضِيقَ رَسُولَ اللَّهِ جَاهُـكَ بِي إِذَا الكَريمُ تَحَلَّى بِاسْمِ مُنْتَقِمِ
ഔദാര്യവാൻ റബ്ബ് ശിക്ഷാ ഗൗരവാ സമയം
കുട്സാകയില്ല എനിക്കവിടുത്തെ വൻപദവി
فَإِنَّ مِنْ جُودِكَ الدُّنْيَا وَضَرتها وَمِنْ عُلُومِكَ عِلم اللوح وَالْقَلَمِ
അവിടുത്തുദാരയാണിരുലോകനന്മകളും
ലൗഹിന്റെയും ഖലമിൻ ജ്ഞാനങ്ങളങ്ങയുടെ
يَا نَفْسُ لا تَقْنَطِي مِنْ زَلَّةٍ عَظُمَتْ إِنَّ الْكَبَائِرَ فِي الْغُفْرَانِ كَاللَّمم
വൻദോഷഹേതു നിരാശ വേണ്ട എൻതടിയേ
മാപ്പിൽ മഹാപാപവും ചെറുദോഷമൊക്കെ സമം
لَعَلَّ رَحْمَةَ رَبِّي حِينَ يَقْسِمُها تَأْتِي عَلَى حَسَبِ الْعِصْيَانِ فِي الْقِسَمِ
പാപാനുപാതികമായ് മാപ്പനുമതികരുണാ
വീതിക്കവേ റബ്ബ് തരുമെന്നാണെനിക്ക് കൊതി
يَارَبِّ وَاجْعَلْ رَجَائِي غَيْرَ مُنْعَكِس لَدَيْكَ وَاجْعَلْ حِسَابِي غَيْرَ مُنْخَرِم
റബ്ബേ നീയെന്റെ കൊതിക്കെതിരായ് വിധിക്കരുതേ
നിന്നെക്കുറിച്ച് പ്രതീക്ഷകൾ മുറിക്കരുതേ
وَالْطُفْ بِعَبْدِكَ فِي الدَّارَيْنِ إِنَّ لَهُ صَبْرًا مَتَى تَدْعُهُ الْأَهْوَالُ يَنْهَزم
കരുണാകടാക്ഷാ മതീയടിയനു നൽകിടണേ
ഇരുവീട്ടിലും ക്ഷമയില്ലാ ഭീരുവാണെയിവൻ
وَأُذَنْ لِسُحْبٍ صَلَاةٍ مِنْكَ دَائِمَةٍ عَلَى النَّي بِمُنهل وَمُنْسَجم
അതിഘോര വൻമഴയായ് നബിന്റെ മേൽ ചൊരിയാൻ
മേഘസമാന സ്വലാതോട് വിധിച്ചിടണേ
وَالْآلِ وَالصَّحْبِ ثُمَّ التَّابِعِينَ لهُم أَهْلُ التَّقَى وَالنَّقَى وَالحِلْمِ وَالكَرَمِ
നബിന്റെ ബന്ധു സഖാക്കൾ അനുചരർ മുഴുവൻ
മതമാതൃകാ പുരുഷർക്കെല്ലാൻ കനിഞ്ഞിടണേ
مَارَبَّحَتْ عَذَبَاتِ البَانِ رِيحُ صَبَا أَطْرَبَ الْعِيسَ حَادِي الْعِيسِ بِالنَّغَمِ
ബാൻ വൃക്ഷ ചില്ല കിഴക്കൻ കാറ്റ് കാരണമായ്
ആടിയുലഞ്ഞു കളിക്കും കാലമത് മുഴുവൻ
ഇടയന്റെ രാഗ രസത്തിൽ ഒട്ടകങ്ങളവ
ആനന്ദപുളകിതമാവും കാലമത് മുഴുവൻ
ثُمَّ الرّضَى عَنْ أَبِي بَكْرٍ وَعَنْ عُمَرٍ وَعَنْ عَلِي وَعَنْ عُثْمَانَ ذِي الْكَرَم
സ്വിദ്ദീക്ക്, ഫാറൂഖ്, ഉസ്മാൻ, അലി അവരിൽ
നീ നിന്റെ തൃപ്തികൃപാ കടാക്ഷമേകിടണേ
سَعْدٍ سَعِيدٍ زُبَيْرٍ طَلْحَةٍ وَأَبِي عُبَيْدَةٍ وَابْنِ عَوْفٍ عَاشِرِ الْكَرَمِ
സഅ്ദു സഈദും സുബൈറും ത്വൽഹത്തെന്നവരും
അബുഉബൈദത്തു മിബ്നുഔഫ് സാരഥികൾ
സ്വർഗ്ഗീയ വാഗ്ദത്ത വൻഭാഗ്യം ലഭിച്ച ഇവർ
പത്താളിലും നിന്റെ വൻതൃപ്തി ചൊരിഞ്ഞിടണേ
يَا رَبِّ بِالْمُصْطَفَى بَلِّغْ مَقَاصِدَنَا وَاغْفِرْ لَنَا مَا مَضَى يَا وَاسِعَ الْكَرَمِ
റബ്ബേ നബിന്റെ മഹാത്മ്യം കൊണ്ട് ഞങ്ങളെ നീ
ഉദ്ദേശസിദ്ധരും പാപമുക്തരാക്കിടണേ
وَاغْفِرْ إِلَهي لِكُلِ الْمُسْلِمِينَ بِمَا يَتْلُونَ بِالْمَسْجِدِ الْأَقْصَى وَفي الحَرَم
അഖ്സായിലോതുകയും പ്രാത്ഥിച്ചവർ ഹറമിൽ
സർവ്വത്ര മുസ്ലിമിനും നീ മാപ്പു നൽകിടണേ
بِجَاهِ مَنْ بَيْتُهُ فِي طَيْبَةٍ حَرَمُ وَإِسْمُهُ قَسَم مِنْ أَعْظَمِ الْقَسَم
വീടഭയകേന്ദ്രവും നാമമുന്നതാ ശപഥ
വാക്കുമതമായ നബി പുണ്യമഹാത്മതയാൽ
وَهَذِهِ بُرْدَةُ الْمُخْتَارِ قَدْ خُتِمَتْ وَالحَمْدُ لِلَّهِ فِي بَدْءٍ وَفِي ختمَ
നബി പ്രകീത്തനയാം ബുർദഃ കഴിഞ്ഞുവിതാ
റബ്ബിന് സർവ്വ സ്തുതി ആദ്യാവസാനവുമായ്
أَبْيَاتُها قَدْ أَتَتْ سِتِّينَ مَعْ مِائَةٍ فَرج بِهَا كَرْبَنَا يَا وَاسِعَ الْكَرَمِ
പദ്യങ്ങളാകെയിതിന്റെ നൂറ്ററുപതുണ്ടവയാൽ
ദുരിതങ്ങളാകെ നമുക്കള്ളാ അകറ്റിടണേ...
مَوْلايَ صَلَّ وَسَلِمْ دَائِماً أَبَداً عَلى حَبيبكَ خَيْر الْخَلْقَ كُلِهم
സൃഷ്ടാത്തനബിയാം നിന്റെ ഹബീബവരിൽ
നാഥാ സ്വലാത്ത്, സലാം സദാ ചൊരിഞ്ഞിടണേ.
ഇത് ടൈപ്പ് ചെയ്തു തയ്യാറാക്കിയത് : ഇഖ്ബാൽ കുന്നരിയ്യത്ത്, മേൽപറമ്പ്
നാഥാ, ഈ ചെറിയ പ്രവർത്തനം ഞങ്ങളിൽ നിന്ന് നീ സ്വീകരിക്കേണമേ!! ഇതിന്റെ രചയിതാവു മുതൽ ഒട്ടേറെ ആളുകൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അവരൊയൊക്കെ നിനക്കറിയാം,അത് പോലെ ഇത് പാരയണം ചെയ്യുന്നവർ, ഇത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നവർ, ഞങ്ങളുടെ മാതാപിതാക്കൾ, ഇസ്ലാം കേരളയുടെ പ്രവർത്തകർ, തുടങ്ങിയ ഞങ്ങളുമായി ബന്ധപ്പെട്ടവർക്ക് നീ നിന്റെ തൃപ്തിയും കരുണയും ചെയ്യേണമേ.
സുഹൃത്തുക്കളെ, ഇത് നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റ് സഹോദരി സഹോദരന്മാർക്കും ഫോർവേഡ് ചെയ്തു ഇതിന്റെ പുണ്യം നേടുന്നതിൽ പങ്കാളിയാവുക.
ഇസ്ലാമിക വിശ്വാസ അനുഷ്ടാന പഠന പ്രചരണ രംഗത്ത് സുന്നി കേരളത്തിന്റെ ആദ്യത്തെ വെബസൈറ്റ്
www.islamkerala.com
email: [email protected]
mobile: 0091 9400534861