ഹറാമായ ചിത്രങ്ങൾ ഫോർവേഡ് ചെയ്യൽ

ഹറാമായ ചിത്രങ്ങൾ ഫോർവേഡ് ചെയ്യൽ

رسالة لمتبادلي الصور المحرّمة 

ഹറാമായ ചിത്രങ്ങൾ ഫോർവേഡ് ചെയ്യൽ

أخي الكريم .. أختي الكريمة

മാന്യരായ സഹോദരി സഹോദരന്മാരേ..

السلام عليكم ورحمة الله وبركاته أما بعد

അസ്സലാമു അലൈക്കും വറഹ്മതുള്ളാഹി വബറാകാതുഹു

اجعل هذه الرسالة حجة لك لا عليك 

ഈ മെയിൽ നിങ്ങൾക്ക് ഗുണമാകട്ടെ നിങ്ങൾക്ക് ദോഷമായി ഭവിക്കാതിരി ക്കുകയും ചെയ്യട്ടെ... 

إنّ الّذين يحبّون أن تشيع الفاحشة في الّذين آمنوا لهم عذاب أليم في الدّنيا والآخرة والله يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

അളളാഹു പറയുന്നു "വിശ്വാസികൾക്ക് ഇടയിൽ  ദുർവൃത്തി പ്രചരിപ്പിക്കാൻ ഇഷ്ടപെടുന്നവൻ ആരോ അവർക്ക് ഇഹ ലോകത്തും പര ലോകത്തും വേദനാ പരമായ ശിക്ഷയാണുള്ളത്. അല്ലാഹു എല്ലാം അറിയുന്നു : നിങ്ങൾ അറിയുന്നില്ല. ( സൂറത്തു അന്നൂർ 19 )"

هل تعلم أن ما تقوم به من تبادل الصور الفاضحة يعتبر سيئه جاريه أي أن إثمها وإثم من نشرها جار معك حتى تتوب إلى الله 

നീ അറിയുന്നുണ്ടോ ?നീഫോർ വേഡ് ചെയ്യുന്ന ചിത്രങ്ങളും (ക്ലിപ്പുകളും) അതു കാരണമായുള്ള കുറ്റം എന്നും നിലനിൽക്കും എന്നകാര്യം (അതായ ത് അതിന്റെ കുറ്റവും അത് പ്രചരിപ്പിക്കുന്നവരുടെ കുറ്റവും നിനക്ക് കിട്ടി ക്കൊണ്ടിരിക്കും നീ തൗബ ചെയ്യാത്ത കാലത്തോളം)

هل ترضى لأمك وأختك مشاهدة هذه الصور ؟؟ أليس المسلمون إخوانك ؟؟     

നിന്റെ ഉമ്മയും നിന്റെ  സഹോദരിമാരും, നിന്റെ  ഭാര്യയും നിന്റെ  മക്കളും ഈ ക്ലിപ്പുകളും ചിത്രങ്ങളും കാണാൻ നീ ഇഷ്ടപ്പെടുമോ??? അതേ പോലെ മുസ്ലിംകളും നിന്റെ  സഹോദരന്മാരല്ലേ?.

بأي شيء تجيب ربك عندما يسلك عن نشر الصور المحرمة يوم القيامة؟؟ 

നാളെ ഖിയാമത്തുനാളിൽ ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെക്കുറിച്ച് നിന്നോട് ചോദിച്ചാൽ നീ എന്ത് ഉത്തരം പറയും ?

.هل تعلم : أنك تتحمل آثام كل من شاهد هذه الصور التي قمت بتبادلها 

നിനക്കറിയുമോ? നീ ഫോർ വേഡ് ചെയ്‌ത ഈ ചിത്രങ്ങൾ കാണുന്നവരുടെ എല്ലാം കുറ്റം നീ വഹിക്കേിവരും എന്ന കാര്യം.....

هل تعلم أن رصيدك من السيئات يزداد بازدياد متبادلي هذه الصور حتى بعد مماتك.

നീ അയച്ച ക്ലിപ്പുകളുടെയും ചിത്രങ്ങളുടെയും കൈമാറ്റത്തിന്റെ  വർദ്ധനവ് അനുസരിച്ചു നിന്റെ  തിന്മയുടെ ചാർട്ട് മരണശേഷവും വർദ്ധിച്ചു കൊണ്ടിരിക്കും എന്നകാര്യം നീ ഓർക്കുന്നുണ്ടോ ???

هل تعلم أن تبادل هذه الصور بين الناس بعد مماتك قد يسبب عذابك في القبر حتى قيام الساعة

മരണശേഷം ഖിയാമത്തുനാളുവരെ നീയച്ച ചിത്രങ്ങളും ക്ലിപ്പുകളും നിന്റെ  ഖബ്ർ ശിക്ഷക്ക് കാരണമാകും എന്ന് നീ ചിന്തിച്ചുട്ടുണ്ടോ??

أخي الكريم تذكر

ഓ മാന്യ സഹോദരാ ചിന്തിക്കുക........

قول الله تعالى:

قل للمؤمنين يغضّوا من أبصارهم ويحفظوا فروجهم ذلك أَزْكَى لَهُمْ إِنَّ اللَّهَ خَبِيرٌ بما يصنعون

അള്ളാഹു പറയുന്നു (നബിയേ) സത്യവിശ്വാസികളോട് അവരുടെ കണ്ണുകൾ ചിമ്മുവാനും ജനനേന്ദ്രിയങ്ങൾ സൂക്ഷിക്കുവാനും താങ്കൾ പറയുക ( എന്നാൽ അവർ അപ്രകാരം ചെയ്യും) അതാണ് അവർക്ക് ഏറ്റവും ശുദ്ധമായ മാർഗ്ഗം. നിശ്ചയം അവർ പ്രവർത്തിക്കുന്നതിനെ കുറിച്ചു അല്ലാഹു സൂക്ഷ്‌മജ്ഞനാണ് (സൂറത്തുന്നൂർ 30)

أخي الكريم تذكر

ഓ മാന്യ സഹോദരാ ചിന്തിക്കുക........

قول الرسول صلى الله عليه وسلم : ( اضمنوا لي ستا من أنفسكم أضمن لكم الجنة . اصدقوا إذا حدثتم ، وأوفوا إذا وعدتم ، وأدوا إذا ائتمنتم ، واحفظوا فروجكم ، وغضوا أبصاركم ، وكفوا أيديكم
(صحيح الجامع)

അളളാഹുവിൻ്റെ റസൂൽ പറഞ്ഞു: നിങ്ങളുടെ ശരീരത്തിൽ നിന്ന് ആറ് കാര്യങ്ങൾക്ക് നിങ്ങൾ ജാമ്യം നിന്നാൽ നിങ്ങൾക്ക് ഞാൻ സ്വർഗം കൊണ്ട് ജാമ്യം നിൽക്കും അതായത് നിങ്ങൾ സംസാരിക്കുമ്പോൾ സത്യം പറയുക,നിങ്ങൾ വാഗ്ദത്വം നൽകിയാൽ പൂർത്തിയാക്കുക, നിങ്ങളിൽ വിശ്വാസമർപ്പിച്ചാൽ അത് വീട്ടുക, നിങ്ങളുടെ ഗുഹ്യസ്‌ഥാനം സൂക്ഷിക്കുക. നിങ്ങളുടെ കണ്ണുകളെ അടക്കുക.നിങ്ങളുടെ കൈകളെ നിയന്ത്രിക്കുക.

أخي إن ما تقوم به بعد نشر للفساد ، وإماتة للقلوب، ولهو للناس عن ذكر الله

ഓ സഹോദരാ ..... നീ തയ്യാറാക്കുന്ന ക്ലിപ്പുകളും ചിത്രങ്ങളും അള്ളാഹുവിന്റെ സ്മ‌രണയെ തൊട്ട് മനുഷ്യനെ തിരിച്ചു കളയുന്നതും ഹൃദയത്തെ കൊന്ന് കളയുന്നതും,വിപത്തുകൾ പരത്തുന്നതുമായാണ് ഗണിക്കപ്പെടുന്നത്.

وأعلم أن النظر سبب الزنا، فأحذر من الوقوع فيه، وإن من وقع به بسبب تلك الصور فإثمة يقع عليك  فتوبوا إلى الله قبل فوات الأوان

അതു കൊണ്ട് നീ മനസ്സിലാക്കണം.. നോട്ടം (ഹറാമിലേക്ക്) വ്യഭിചാരത്തിനുള്ള കാരണമാണ്. അതുകൊണ്ട് അതിൽ പെട്ടുപോകുന്നതിനെ നീ സൂക്ഷിക്കണം.. മാത്രമല്ല നീ അയച്ച ചിത്രങ്ങളും ക്ലിപ്പുകളും കാരണം ആരെങ്കിലും വ്യഭിചാരത്തിൽ പെട്ടുപോയാൽ നിന്റെ  മേലിലും അതിന്റെ  കുറ്റം  സംഭവിക്കും അതു കൊണ്ട് സമയം നഷ്ടപെടുന്നതിനു  മുമ്പ് അള്ളാഹുവിലേക്ക് തൗബ ചെയ്‌തു മടങ്ങിക്കോ

ثم إذا كنت بارعا في استخدام الإنترنت لماذا لا تنصر دين الإسلام تنكر المنكر أينما كان، ففرصتك باقية. فهل تفعل ؟ نسأل الله لك الهداية القصد

അതു കൊണ്ട് നീ നെറ്റിൽ ചെലവഴിക്കുന്നവനാണെങ്കിൽ എന്ത് കൊണ്ട് നീ ദീനുൽ ഇസ്ലാമിനെ സഹായിക്കുന്നില്ലേ ??? അവസരങ്ങൾ ഇനിയും ബാക്കിയുണ്ട്. അത് നഷ്ടപ്പെടുത്താതെ  കർമ്മനിരതനാവുക അള്ളാഹു നമുക്ക് ഹിദായത്ത് നൽകട്ടെ ആമീൻ......

ഹനീഫ മുസ്ലിയാർ പുറത്തൂർ

www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861