ഇസ്തിഗാസ
നബി(സ)യെ കൊണ്ട് ഇസ്തിഗാസയും, ഇടതേട്ടവും പാടില്ലെന്ന ഇബ്നു തൈമിയ്യയുടെ പുതിയ വാദം ലോകത്ത് ഒരു പണ്ഡിതനും പറയാത്ത വാദമാണ്, അത് കൊണ്ട് തന്നെ ഇബ്നു തൈമിയ്യ മുസ്‌ലിംകൾക്കിടയിൽ ഒരു കളിപ്പാവയായി മാറി. എന്നാൽ കാര്യം അദ്ദേഹം പറഞ്ഞത് പോലെയല്ല, നബി(സ)യെ കൊണ്ട് ഇസ്തിഗാസയും തവസ്സുലും, നബി(സ)യെ പടക്കുന്നതിന്റെ മുമ്പും ശേഷവും, വഫാത്തിന്ന് ശേഷവും അനുവദനീയവും നല്ലതുമാണ്.
ഇസ്തിഗാസ
ഏറ്റവും ബഹുമാനത്തോടെ ടീച്ചർ സബിത അറിയുവാൻ,
സുഖമെന്ന് കരുതുന്നു. അല്ലാഹു കൂടുതൽ സന്തോഷത്തിലാക്കട്ടെ. ആമീൻ.
നിങ്ങൾ തെളിവ് ആവശ്യപ്പെട്ടതനുസരിച്ച് നബി (സ)യുടെയും സ്വഹാബാക്കളുടെയും താബിഇ ത്വാബിഈങ്ങളും ഇസ്തിഗാസ ചെയ്തതിനുള്ള തെളിവുകളാണ് ഇതിലുള്ളത് മുഴുവനും ഇബാറത്ത് ചേർത്തു കൊണ്ടാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സമയം കിട്ടുമ്പോൾ മുഴുവനും ഒന്ന് വായിക്കണമെന്ന് വളരെ വിനയത്തോടെ അറിയിക്കുന്നു. ഇത് മുഴുവനും വായിച്ചിട്ട് ഇത് തള്ളാനുള്ള എന്തെങ്കിലും രേഖകൾ നിങ്ങൾ തരുകയാണെങ്കിൽ നിങ്ങൾ പറഞ്ഞത് മുഴുവനും സ്വീകരിക്കാൻ ഈ വിനീതൻ തയ്യാറാണ്.
എന്ന്
വിനയത്തോടെ
സി.പി. അബ്‌ദുല്ല ചെരുമ്പ
മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരുമായ മഹാത്മാക്കളോട് സഹായാഭ്യർത്ഥന നടത്തലും അവരോട് ശുപാർശ തേടലും അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ പണ്ഡിതന്മാർ നബി(സ)യുടെ കാലം മുതൽ എട്ടാം നൂറ്റാണ്ടിൽ ജീവിച്ച ഇബ്നു തൈമിയ്യ വരുന്നത് വരെ ഒരാൾക്കും തർക്കമില്ലാതെ അനുഷ്ടിച്ചു പോന്ന ഒരു പുണ്യ കർമ്മമാണ്. പക്ഷെ എട്ടാം നൂറ്റാണ്ടിൽ ഇസ്തിഗാസക്കെതിരെ ഇബ്നു തൈമിയ്യ ഒരു പുതിയ വാദം ഉന്നയിക്കുകയാണുണ്ടായത്. ഇമാം സുബ്‌കി(റ) പറയുന്നു:
ولم ينكر أحد ذلك من أهل الأديان، ولا سمع به في زمن من الأزمان ، حتى جاء ابن تيمية ، فتكلم في ذلك بكلام يلبس فيه على الضعفاء الأغمار ، وابتدع ما لم يسبق إليه في سائر الأعصار (شفاء السقام ص/293)
ഇബ്നുതൈമിയ്യ രംഗ പ്രവേശം ചെയ്യുന്നത് വരെ ഇസ്‌ലാമിനെ കുറിച്ച് അറിവുള്ള ഒരാളും ഇസ്‌തിഗാസയെ എതിർക്കുകയോ, അങ്ങിനെയൊരു വാദം അതിനു മുമ്പ് കേൾക്കുകയോ ചെയ്‌തിട്ടില്ല, ഇബ്നു തൈമിയ്യ വന്നു കൊണ്ട് ലോകത്ത് അതുവരെ ആരും കേൾക്കാത്ത ഒരു വാദവുമായി വന്ന് വിവരം കുറഞ്ഞ ആളുകളെ ആശയ കുഴപ്പത്തിലാക്കുകയാണ് ചെയ്‌തത്. അങ്ങിനെ അദ്ദേഹം ഇത്രയും കാലം കേൾക്കാത്ത ഒരു പുത്തനാശവുമായി രംഗപ്രവേശനം ചെയ്‌തു. (ശിഫാഉ സ്സഖാം :293)
ഇബ്നുഹജരിൽ ഹൈതമി(റ) പറയുന്നു:
من خرافات ابن تيمية التي لم يقلها عالم قبله، وصار بها بين أهل الإسلام مثلة ، أنه أنكر الإستغاثة والتوسل به صلى الله عليه وسلم ، وليس ذلك كما أفتى ، بل التوسل به صلى الله عليه وسلم حسن في كل حال ، قبل خلقه وبعد خلقه في الدنيا والآخرة. الجوهر المنظم: ص/174) وفي طبع آخر(صفحة :148 )
നബി(സ)യെ കൊണ്ട് ഇസ്തിഗാസയും, ഇടതേട്ടവും പാടില്ലെന്ന ഇബ്നു തൈമിയ്യയുടെ പുതിയ വാദം ലോകത്ത് ഒരു പണ്ഡിതനും പറയാത്ത വാദമാണ്, അത് കൊണ്ട് തന്നെ ഇബ്നു തൈമിയ്യ മുസ്‌ലിംകൾക്കിടയിൽ ഒരു കളിപ്പാവയായി മാറി. എന്നാൽ കാര്യം അദ്ദേഹം പറഞ്ഞത് പോലെയല്ല, നബി(സ)യെ കൊണ്ട് ഇസ്തിഗാസയും തവസ്സുലും, നബി(സ)യെ പടക്കുന്നതിന്റെ മുമ്പും ശേഷവും, വഫാത്തിന് ശേഷവും അനുവദനീയവും നല്ലതുമാണ്. (അൽ ജൗഹറുൽമുനള്ളം: 175) മറ്റൊരു പതിപ്പ്(പേജ്/148) ഇക്കാര്യം (റദ്ദുൽമുഹ്‌താർ: 5/254)ലും (അൽബിനായ അലൽഹിദായ: 4/277)ലും, മുഹമ്മദ്‌ബ്‌നു അബ്‌ദുസ്സലാമി ന്നാശിരിയുടെ(മുജിബു ദാരിസ്സലാം: 326)ലും വിവരിച്ചതായികാണാം. എത്രത്തോളം മഹാനായ ഹാഫിള് ഇബ്നുഹജരിൽ അസ്ഖലാനി(റ) പറയുന്നു
قال الحافظ ومنهم من ينتسبه إلى الزندقة لقوله إن النبي صلى الله عليه وسلم لا يستغاث به (الدرر الكامنة في أعيان المائة الثامنة: 155/1)
നബി(സ) തങ്ങളോട് സഹായതേട്ടം പാടില്ലെന്ന് പറഞ്ഞ കാരണത്താൽ ചില പണ്ഡിതന്മാർ ഇബ്നുതൈമിയ്യ മത വിരോധിയാണെന്ന് വരെ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഹാഫിളിന്റെ (അദ്ദുറ-റുൽകാമിന: 1/155)ൽ നോക്കിയാൽ കാണാവുന്നതാണ്.. എന്നാൽ ഇബ്‌നുതൈമിയ്യയുടെ ഈ പിഴച്ച ആശയം പേറിനടക്കുന്ന കേരളത്തിലെ മുജാഹിദ്-ജമാഅത്തെ ഇസ്‌ലാമിക്കാർ ഇസ്തിഗാസ ശിർക്കാണെ ജൽപിക്കുന്നു. മുജാഹിദ് സെന്റർ പുറത്തിറക്കിയ 'അല്ലാഹുവിന്റെ ഔലിയാക്കൾ' എന്ന കുഞ്ഞീതു മദനി രചിച്ച പുസ്‌തകത്തിൽ പറയുന്നത് ശ്രദ്ധിക്കുക. "എന്നാൽ മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാർത്ഥന നടത്തുന്നത് ശിർക്കാണ് (ബഹു ദൈവാരാധനയാണ്". (പേജ്/102). (ഇപ്പോൾ അവരും തിരുത്തൽ നടത്തിക്കൊണ്ടിരിക്കുകയാണ്) ഈ വാദം ഏറ്റവും വലിയ അപകടക രമാണ് കാരണം മഹാനായ നബി(സ)യോട് മുഴുവൻ സ്വഹാബത്തും മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളിൽ സഹായാർത്ഥന നടത്തിയവരാണ്. നിരവധി തെളിവുകൾ നമുക്കതിന് ഉദ്ധരിക്കാൻ കഴിയും ഉദാഹരണത്തിന്,
حدثني ربيعة بن كعب الأسلمي قال كنت أبيت مع رسول الله صلى الله عليه وسلم فأتيته بوضونه وحاجته فقال لي سل فقلت أسئلك مرافقتك في الجنة قال أو غير ذلك قلت هو ذاك قال فأعني على نفسك بكثرة السجود ( صحيح مسلم 206/4)
റബീഅത്ത് (റ) പറയുന്നു ഞാൻ നബി(സ)യോടൊന്നിച്ച് രാത്രി താമസിക്കുന്ന സമയത്ത് ഞാൻ നബി തങ്ങൾക്ക് വുളൂ ചെയ്യാനുള്ള വെള്ളവുമായി ചെന്ന സമയത്ത് നബി(സ) എന്നോട് പറഞ്ഞു 'റബീഅ' നിനക്കാവശ്യമുള്ളത് എന്നോട് ചോദിക്കുക റബിഅത്ത്(റ) പറഞ്ഞു 'അങ്ങയോടൊന്നിച്ച് സ്വർഗത്തിൽ താമസിക്കലിനെ അങ്ങയോട് ഞാൻ ചോദിക്കുന്നു' നബി തങ്ങൾ ചോദിച്ചു വേറെ വല്ലതും ഉണ്ടോ റബീഅത്ത് പറഞ്ഞു അത് തന്നെയാണ് എനിക്ക് വേണ്ടത്. നബി(സ) പറഞ്ഞു എന്നാൽ നീ സുജൂദ് അധികരിപ്പിച്ചു കൊണ്ട് അതിൻ മേൽ എന്നെ സഹായിക്കണം. (സ്വഹീഹ് മുസ്‌ലിം:4/206) ഇവിടെ റബീഅത്ത് നബിയോട് ചോദിച്ചത് സ്വർഗത്തിൽ കടത്തലിനെയല്ല മറിച്ച് സ്വർഗത്തിലെ ഏറ്റവും ഉന്നതമായ പദവി അലങ്കരിക്കുന്ന നബി(സ)യുടെ കൂടെ ആകലിനെയാണ്. ഈ ചോദ്യം ഈ അഭൗതികമായ സഹായതേട്ടമാണെന്ന് ബുദ്ധിയുള്ള ആർക്കും പറഞ്ഞറിയിക്കേണ്ടതില്ല.
وكذلك في قصة رد عين قتادة .. فقال عمر له من أنت يا فتى فقال:
أنا الذي سالت على الخدّ عينه * فردّت بكفّ المصطفى أحسن الرّدّ
فعادت كما كانت لأحسن حالها * فيا حسن ما عين ويا طيب ما يد
فقال عمر: بمثل هذا فليتوسّل الينا المتوسلون
(صفة الصفوة لابن الجوزي: 198/1)
മഹാനായ ഖതാദ(റ)വിന്റെ കണ്ണ് അമ്പ് കൊണ്ടത് കാരണം പറിഞ്ഞ് പോന്ന സമയത്ത് ആ കണ്ണ് കയ്യിൽ പിടിച്ച് നബി(സ)യുടെ അരികിൽ വന്ന് എന്റെ കണ്ണ് അങ്ങ് ശരിയാക്കിത്തരണം നബിയേ എന്ന മനുഷ്യ കഴിവിന്നതീതമായ കര്യത്തിൽ സഹായം ചോദിച്ചപ്പോൾ നബി(സ) തന്റെ ഉമിനീര് ആ കണ്ണിൽ പുരട്ടി തൽസ്ഥാനത്ത് തന്നെ ഫിറ്റ് ചെയ്‌ത് കൊടുത്ത സംഭവം വളരെ പ്രസിദ്ധമാണ്. ഹാഫിള് ഇബ്നുൽജൗസിയുടെ (സ്വിഫതുസ്സ്വഫ്‌വ:1/198) ശൗക്കാ നിയുടെ (ദർറുസ്സഹാബ:409) തുടങ്ങിയ ഗ്രന്ഥങ്ങൾ വായിക്കുക.
ولما قطع أبو جهل يوم بدر يد معوذ بن عفراء فجاء يحمل يده فبصق عليها رسول الله صلى الله عليه وسلم والصقها : فلصقت . (مصباح الظلام للمراكشي (146) و (سبل الهدى والرشاد لصالحي الشامي: 23/10)
ഇത് പോലെ മഹാനായ 'മുഅവ്വിദ്ബ്നു അഫ്റാഅ് (റ) വിന്റെ കൈ ബദ്റ് യുദ്ധത്തിൽ ദുഷ്ടനായ അബൂ ജഹ്ലിന്റെ വെട്ട് കൊണ്ട് മുറിഞ്ഞപ്പോൾ മുറിക്കപ്പെട്ട കയ്യുമായി നബി(സ)യെ സമീപിക്കുകയും അങ്ങിനെ ആ കയ്യിന്മേൽ നബി(സ) തന്റെ ശറഫാക്കപ്പെട്ട ഉമിനീര് പുരട്ടുകയും തത്സ്‌ഥാനത്ത് തന്നെ ഫിറ്റ് ചെയ്യുകയും ചെയ്‌തു. ഈ സംഭവം ഇമാം മറാകിശി (മിസ്ബാഹുള്ളലാം:146)ലും ഇമാം സ്വാലിഹുശ്ശാമി (സുബുലുൽഹുദാ വർറശാദ്: 10/23) വിവരിച്ചതായിക്കാണാം. ഇങ്ങിനെയുള്ള നിരവധി സംഭവങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിലും ചരിത്രഗ്രന്ഥങ്ങളിലും നമുക്ക് കാണാൻ കഴിയും.
ولا فرق بين ذكر التوسل والإستغاثة والتشفع والتوجه به صلى الله عليه وسلم أو بغيره من الأنبياء وكذلك الأولياء وفاقا للسبكي (الجوهر المنظم 150) و (شفاء السقام للسبكي: 310)
ഇവിടെ 'ഇസ്തിഗാസ' എന്നത് കൊണ്ടും 'ഇസ്‌തിശ്‌ഫാഅ്' എന്നത് കൊണ്ടും ഉദ്ദേശിക്കപ്പെടുന്നത് ഒരു ആശയം തന്നെയാണെന്ന് ഇമാം സുബ്‌കി(റ) തന്റെ (ശിഫാഉസ്സഖാം:310)ലും, ഇബ്നുഹജരിൽ ഹൈതമി (അൽജൗഹറുൽമുനള്ളം:150) മറ്റൊരു പതിപ്പ് (പേജ്/175) ലും വ്യക്തമാക്കിയത് നാം വിസ്മരിക്കരുത്. എന്നാൽ ഈ കുറിപ്പുകാരന്റെ അറിവിൽ പെട്ട ഒന്നാം നൂറ്റാണ്ടു മുതൽ പതിനാലാം നൂറ്റാണ്ട് വരെ നബി(സ)യോടും മറ്റും ഇസ്‌തിഗാസയും, ശുപാർശ തേട്ടവും നടത്തിയ പൂർവ്വ പണ്ഡിതരെയും നേതാക്കളെയും താഴെ കുറിക്കുന്നു
മഹാനായ മുഹമ്മദ് നബി(സ)
واسأل من أرسلنا من قبلك من رسلنا الخ قال سألت عن ذلك خليد بن دعلج فحدثني عن قتادة قال سألهم ليلة أسري به لقي الأنبياء ولقي آدم ومالك خازن النار قلت هذا هو الصحيح في تفسير هذه الآية (تفسير القرطبي : 95/16) طبع دار الشعب - القاهرة
അല്ലാഹു നബി(സ)യോട് വഫാതായ അമ്പിയാക്കളോട് അറിവാകുന്ന സഹായം ചോദിക്കാൻ കൽപിച്ചു (സൂറ:സുഖ്‌റുഫ്:45) ഈ സൂക്‌തം വിശദീകരിച്ചു കൊണ്ട് ഇമാം ഖുർത്വുബി വിശദീകരിക്കുന്നു 'ഇസ്‌റാഇ'ന്റെ രാത്രി നബി(സ) അമ്പിയാക്കളോട് ചോദിക്കുകയും അവർ മറുപടി പറയുകയും ചെയ്തു. (തഫ് സീർ ഖുർക്ക്വുബി: 16/95) മറ്റൊരു പതിപ്പ് (തഫ്‌സീർ ഖുർതുബി:16/63)
അല്ലാഹു പറയുന്നു:
قال تعالى: إنما وليكم الله ورسوله والذين ءامنوا الذين يقيمون الصلوة ويؤتون الزكوة وهم راكعون ([المائدة: 55)
നിശ്ചയം നിങ്ങളുടെ സഹായി അല്ലാഹുവും അവന്റെ പ്രവാചകരും നിസ്കാരം നിലനിർത്തുകയും സകാത്ത് കൊടുത്ത് വീട്ടുകയും ചെയ്യുന്ന സത്യവിശ്വാസികളുമാകുന്നു. (മാഇദ:55)
"സൂക്തം വ്യാഖ്യാനിച്ചുകൊണ്ട് ഇമാം റാസി(റ) പറയുന്നു.
كل من أنصف وترك التعصب وتأمل فى مقدم الآية وفي مؤخرها قطع بأن الولي في قوله إنما وليكم الله ليس الا بمعنى الناصر والمحب (تفسير الرازي: (30/12
നിഷ്പക്ഷമായി കാര്യങ്ങൾ മനസ്സിലാക്കുകയും പക്ഷപാത മൊഴിവാക്കുകയും ചെയ്യുന്ന ഏതൊരാളും ഈ സൂക്‌തത്തിൽ പറഞ്ഞ 'വലിയ്യ് ' എന്ന പദത്തിന്റെ അർഥം 'സഹായി' എന്ന് തന്നെയാണെന്ന് ഉറപ്പിച്ചു പറയും. (റാസി:12/30)
അതെ സൂക്തം വിവരിച്ചുകൊണ്ട് ഇമാം അബൂഹയ്യാൻ(റ) പറയുന്നു
وظاهر قوله والذين آمنوا : عموم من أمن من مضى منهم ومن بقي قاله الحسن (بحر المحيط : 300/4) و-- (زاد المسير لابن الجوزي )
സത്യവിശ്വാസികൾ നിങ്ങളുടെ സഹായിയാണെന്ന് പറഞ്ഞതിൽ മുൻ കഴിഞ്ഞവരും ഇന്ന് ജീവിച്ചിക്കുന്നവരുമായ മുഴുവൻ സത്യവിശ്വാസികളെയും ഉൾകൊള്ളിക്കുന്നുണ്ട്. (അൽബഹ്ഹുൽ മുഹീത്വ്:4/300) ഹാഫിള് ഇബ്നുൽജൗസിയുടെ (സാദുൽ മസീർ:)
أعوذ بكلمات الله التامات من شر ما خلق (بخاري) فقوله: اعوذ بكلمات الله التامات استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة فالمراد بكلمات الله التامات تلك الأرواح العالية الطاهرة اهـ (تفسير الكبير للرازي 79/1) وفي طبع آخر (67/1)
സ്വഹീഹുൽ ബുഖാരിയിലെ 'അഊദു ബികലിമാത്തില്ലാഹിത്താമ്മാത്തി' എന്ന ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം റാസി(റ) പറയുന്നു: ഹദീസിലെ 'കലിമാത്ത്' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മഹാത്മാക്കളുടെ ആത്മാവുകളാകുന്നു (തഫ്സീർറാസി: 1/79) മറ്റൊരു പതിപ്പ് (തഫ്സീർറാസി: 1/67)
وروى الطبراني بسند جيد أنه صلى الله عليه وسلم ذكر في دعائه بحق نبيك والأنبياء الذين من قبلى( الجوهر المنظم لابن حجر : 150) وفي طبع آخر (175) و (مجمع الزوائد للهيثمي : 257/9)
നബി(സ) തന്നെ തന്റെ ഹഖ് കൊണ്ടും കഴിഞ്ഞു പോയ അമ്പിയാക്കളുടെ ഹഖ് കൊണ്ടും ഇടതേട്ടം നടത്തിയ സംഭവം ഇമാം ത്വബറാനി(റ) സ്വീകാര്യ യോഗ്യമായ പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. (അൽജൗഹറുൽ മുനള്ളം: 150) മറ്റൊരു പതിപ്പ് (അൽജൗഹറുൽമുനള്ളം: 175)(മജ്‌മഉസ്സവാഇദ്: 9/257)
قال تعالى : إنما المسيح عيسى ابن مریم رسول الله وكلمته (سورة النساء : 171)
മാത്രമല്ല 'കലിമത്ത്' എന്ന് മഹാനായ ഈസാ നബി(അ)നെ കുറിച്ച് അല്ലാഹു തന്നെ ഖുർആനിൽ സുറത്തുന്നിസാഇലെ 171-)൦ സൂക്‌തത്തിൽ പറഞ്ഞിട്ടുണ്ടെന്ന വസ്തുത വിസ്‌മരിക്കാവതല്ല.
وذكر أنهم لما أرادوا إحراقه بنوا له بنيانا كما حدثنا موسى قال ثنا عمرو قال ثنا أسباط عن السدي قال قالوا ابنوا له بنيانا فألقوه في الجحيم قال فحبسوه في بيت وجمعوا له حطبا حتى ن كانت المرأة لتمرض فتقول لئن عافاني الله لأجمعن حطبا لإبراهيم فلما جمعوا له وأكثروا من الحطب حتى إن الطير لتمر بها فتحترق من شدة وهجها فعمدوا إليه فرفعوه على رأس البنيان فرفع إبراهيم صلى الله عليه وسلم رأسه إلى السماء فقالت السماء والأرض والجبال والملائكة ربنا إبراهيم يحرق فيك فقال أنا أعلم به وإن دعاكم فأغيثوه (تفسير الطبري : 43-44 /17)
ഇബ്റാഹീം നബി(അ)നെ തീയ്യിലിടപ്പെട്ട സമയത്ത് ഇബ്റാഹീം നബി സഹായം ചോദിക്കുകയാണെങ്കിൽ സഹായിക്കാൻ അല്ലാഹു മലക്കുകളോട് കൽപിച്ചുവെന്ന് പറയുന്ന സംഭവം ഇമാം ഇബ്‌നുജരീർ തന്റെ (തഫ്സീറുത്ത്വബരി:17/43-44) ഉദ്ധരിക്കുന്നു.
فقال: أي جبريل يا محمد اصبر كما صبر الوا العزم من الرسل ، وارجع إليهم الثالثة ، وادعهم إلى شهادة أن لا إله إلا الله ، وأنك رسول الله فرجع إليهم ودعاهم إلى ذلك ، فقاموا عليه وضربوه بالحجارة والملائكة تستره باجنحتها فبكى عليه الصلاة والسلام شفقة عليهم فبكت له الطيور في الهواء والملائكة فى السماء وعجوا إلى الله تعالى بالدعاء رحمة لمحمد صلى الله عليه وسلم فأوحى الله تعالى إلى ملك الأرض وملك الريح وملك السحاب وملك الجبال وملك البحار أن اهبطوا لمحمد صلى الله عليه وسلم فكونوا أعوانا له إن استغاث بكم فأغيثوه الخ (تذكرة المحبين في اسماء سيد المرسلين : 128 لمحمد ابن قاسم الرصاع ) و (إتحاف السادة المتقين : 258/8) و (الدر المنثور : 298/2)
നബി(സ)തങ്ങൾക്ക് പ്രയാസങ്ങൾ നേരിട്ട സമയത്ത് നിങ്ങളോട് സഹായം ചോദിക്കുകയാണെങ്കിൽ നിങ്ങൾ സഹായിക്കുകയെന്ന് നബി(സ)യെ സഹായിക്കാൻ മലക്കുകളോട് അല്ലാഹു കൽപിച്ച സംഭവം ഇമാം ഇബ്നുഖാസി മുർറസ്സ്വാഅ് (തദ്‌കിറത്തുൽ മുഹിബ്ബീൻ: 128)ലും ഇമാം സുബൈദി (ഇത്ഹാഫു സാദത്തിൽ മുത്തഖീൻ: 8/258)ലും മറ്റും വിശദീകരിച്ചിട്ടുണ്ട്.
ഈ പറഞ്ഞതിന് പരിശുദ്ധ ഖുർആനിലെ
فإن الله هو مولاه وجبريل وصالح المؤمنين (سورة)
നിശ്ചയം നിങ്ങളുടെ സഹായി അല്ലാഹുവും ജിബ്‌രീലും സജ്ജനങ്ങളായ ആളുകളുമാണ് എന്ന സൂക്തം ശക്തി പകരുന്നുണ്ട്
وعن ميمونة بنت الحرث زوج النبي صلى الله عليه وسلم أن رسول الله صلى الله عليه وسلم بات عندها في ليلة فقام يتوضأ للصلاة قالت فسمعته يقول في متوضئه لبيك لبيك ثلاثا نصرت نصرت ثلاث فلما خرج قلت يا رسول الله سمعتك تقول في متوضئك لبيك لبيك ثلاثا نصرت نصرت ثلاثا كأنك تكلم انسانا وهل كان معك أحد قال هذا راجز بني كعب يستصرخني ويزعم أن قريشا أعانت عليهم بكر بن وائل ثم خرج رسول الله صلى الله عليه وسلم فأمر عائشة أن تجهزه ولا تعلم أحدا قالت فدخل عليها ابو بكر فقال يا بنية ما هذا الجهاز فقالت والله ما أدري فقال ما هذا بزمان غزوة بني الاصفر فأين يريد رسول الله صلى الله عليه وسلم قالت والله لا علم لي قالت فاقمنا ثلاثا ثم صلى الصبح بالناس فسمعت الراجز ينشد
يا رب إني ناشد محمدا * حلف أبينا وأبيه الا تلدا
إنا ولدناك فكنت ولدا * ثمت اسلمنا فلم تنزع ابدا
إن قريشا اخلفوك الموعدا * ونقضوا ميثاقك المؤكدا
وزعموا ان لست تدعوا أحدا *فانصر هداك الله نصرا ايدا
وادعوا عباد الله يأتوا مددا * فيهم رسول الله قد تجردا
ان سیم خسفا وجهه تربدا
قال رسول الله صلى الله عليه وسلم لبيك لبيك ثلاثا نصرت نصرت ثلاث ثم خرج رسول الله صلى الله عليه وسلم فلما كان بالروحاء نظرا الى سحاب واه الطبراني منتصب فقال إن هذا السحاب لينصب بنصر بني كعبي رواه الطبران في الصغير والكبير وفيه يحيى بن سليمان بن نضلة وهو ضعيف
[مجمع الزوائد 163-164/6] فتح الباري: 520/7] طبع دار المعرفة - بيروت (معجم الكبير : 433/23) طبع مكتبة العلوم والحكم الموصل.
അത്പോലെ വിദൂര സ്‌ഥലത്ത് നിന്ന് ഒരാൾ തന്റെ ശത്രുവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടി നബി തങ്ങൾ മദീനത്ത് തന്റെ പത്നി മൈമൂന ബീവിയുടെ വീട്ടുമുറ്റത്തിരുന്ന് വുളൂ ചെയ്യുന്ന സമയത്ത് നബി(സ)യോട് സഹായം ചോദിചപ്പോൾ ആ വ്യക്‌തിയോട് ഞാൻ നിന്നെ സഹായിച്ചിരിക്കുന്നു എന്ന് മൂന്ന് തവണ നബി(സ) ഉത്തരം നൽകിയ ഹദീസ് സനദിൽ അയോഗ്യനുണ്ടെങ്കിലും ഇമാം ത്വബറാനി(റ) (മുഅ്‌ജമുൽകബീർ: 23/433)ലും ഹാഫിള് ഇബ്നുഹജരിൽ അസ്ഖലാനി(റ) (ഫത്ഹുൽബാരി: 7/520) ലും ഹാഫിള് നൂറുദ്ദീനുൽ ഹൈസമി(റ) (മജ്‌മഉസ്സവാഇദ്:6/163-164)ലും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
1: അബൂബകർ സ്വിദ്ദീഖ് (റ)
وعن مجاهد عن ابن عباس قال: كان أبوبكر رضي الله عنه مع رسول الله صلى الله عليه وسلم في الغار فعطش أبو بكر عطشا شديدا فشكي إلى رسول الله صلى الله عليه وسلم ذلك فقال له رسول الله صلى الله عليه وسلم : " إذهب إلى صدر الغار فاشرب" قال أبوبكر: فانطلقت إلى صدر الغار فشربت ماء أحلى من العسل وابيض من اللين وأزكي رائحة من المسك ثم عدت إلى رسول الله صلى الله عليه وسلم فقال: شربت؟ فقلت: شربت يارسول الله فقال: "ألا أبشرك؟" فقلت: بلى فداك أبي وأمي یا رسول الله قال صلى الله عليه وسلم : " إنّ الله أمر الملك الموكل بأنهار الجنان أن أخرق نهرا من جنّه الفردوس إلى صدر الغار ليشرب أبو بكر "الخ
( تاريخ مكة المشرفة والمسجد الحرام والمدينة الشريفة والقبر الشريف: 201، للامام أبي البقاء محمد ابن الضياء المكي المتوفى سنة : 854) و (دلائل النبوة للبيهقي : 231/5) و (مجمع الزوائد للهيتمي (195/6) و (مصباح الظلام للمراكشي (70)
നബി(സ)യും സ്വിദ്ദീഖ്(റ)വും ഗുഹയിൽ ആയിരുന്ന സമയത്ത് സ്വിദ്ദീഖ്(റ) വിന് വെള്ളത്തിന് ദാഹിച്ചപ്പോൾ അഭൗതിക മാർഗത്തിൽ വെള്ളം ലഭിക്കാൻ വേണ്ടി നബി(സ)യോട് ആവലാതി പറയുകയും അതനുസരിച്ച് നബി(സ) ഗുഹയുടെ മുൻഭാഗത്ത് പോയി നീ വെള്ളം കുടിക്കുക എന്ന് കൽപിക്കുകയും സ്വിദ്ദീഖ്(റ) ചെന്ന് നോക്കുമ്പോൾ പാലിനെക്കാൾ വെളുത്തതും തേനിനെക്കാൾ മധുരമുള്ളതും കസ്‌തൂരിയെക്കാൾ സുഗന്ധമുള്ളതുമായ വെള്ളം ലഭിക്കുകയും മതിവരുവോളം കുടിക്കുകയും ചെയ്‌തു.... ഇമാം ബൈഹഖി (ദലാഇലുന്നുബുവ്വ 5/231) ഹാഫിള് നൂറുദ്ദീനുൽഹൈസമി (മജ്‌മഉസ്സവാഇദ്:6/195) ഇമാം ത്വബറാനി (റ) (അൽഔസ്വത്) ഇമാം മറാകിശി (മിസ്വബാഹുള്ളലാം: 70) ഇമാം ഇബ്നു ളിയാഉൽമക്കിയുടെ (താരീഖുൽമക്കത്തിൽമുകർറമ വൽമദീനത്തിൽമുശർറഫ:201) തുടങ്ങിയ ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്.
وفي رواية : ((فارتحلنا بعد ما زالت الشمس ، واتبعنا سراقة بن مالك ونحن في جلد من الأرض فقلت: یا رسول الله قد أتينا فقال: "لا تحزن إنّ الله معنا" فدعا عليه رسول الله صلى الله عليه وسلم فارتطمت فرسه إلى بطنه. (مصباح الضلام : 18-131)
സുറാഖതുബ്നു മാലിക് നബി(സ)യെയും സ്വിദ്ദീഖ്(റ)നെയും വധിക്കാൻ വേണ്ടി നബിയുടെയും സ്വിദ്ദീഖിൻെറയും അടുത്തെത്തിയ സമയത്ത് സ്വിദ്ദീഖ്(റ) നബി(സ)യോട് സഹായാഭ്യർത്ഥന നടത്തി (മിസ്വ്ബാഹുള്ളലാം: 18-131) നബി(സ) വഫാതായ ശേഷം നബി(സ) വിളിച്ചുകൊണ്ട് സ്വന്തം മാതാപിതാ ക്കളെ നബി(സ)ക്ക് സമർപ്പിച്ചുകൊണ്ട് അഭിമുഖഭാഷണം നടത്തിയ സംഭവം ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് അതെ സംഭവം ഉദ്ധരിച്ചു കൊണ്ട് ഇമാം ഗസാലി(റ) റിപ്പോർട്ട് ചെയ്യുന്നു.
ان ابابكر رضي الله عنه لما بلغه الخبر دخل بيت رسول الله صلى الله عليه وسلم وعيناه تهملان وغصصه ترتفع كقصع الجرة فاكب عليه فكشف عن وجهه وقبل جبينه ومسح وجهه وجعل يبكي ويقول : بأبي أنت وأمي ونفسي وأهلي طبت حيا وميتا ..... اللهم فأبلغه عناّ أذكرنا یا محمد صلی الله عليك عند ربّك، ولنكن ببالك. الخ (إحياء علوم الدين : 402/4) و ( تذكرة المحبين في اسماء سيد المرسلين : (394)
നബി(സ) വഫാത്തായി കിടക്കുന്ന റൂമിലേക്ക് കടന്ന് വന്ന് നബി തങ്ങളുടെ മുഖത്തിട്ട തുണി മാറ്റി തങ്ങളുടെ പൂമുഖത്ത് ചുംബനം നൽകി കരഞ്ഞു കൊണ്ട് തന്റെ ശരീരത്തെയും മാതാപിതാക്കളെയും കുടുംബത്തെയും നബി തങ്ങൾക്ക് സമർപിച്ച ശേഷം പറയുന്നു 'ഓ പ്രവാചകരായ മുഹമ്മദ് നബിയേ അങ്ങയുടെ റബ്ബിൻെറയടുക്കൽ വെച്ച് ഞങ്ങളുടെ വിഷയങ്ങൾ അല്ലാഹുവിനോട് പറയണേ അങ്ങയുടെ മനസ്സിൽ ഞങ്ങളെ ഓർമ്മയുണ്ടാവേണമേ.എന്ന് പറഞ്ഞുകൊണ്ട് വഫാത്തായ നബി(സ)യോട് സഹായാർഥന നടത്തുന്നു. (ഇഹ്‌യാഉലൂമുദ്ദീൻ: 4/402)ലും ഇതെ സംഭവം ഇമാം മുഹമ്മദ്ബ്നു ഖാസിമുർറസ്സ്വാഅ് (തദ്‌കിറത്തുൽ മുഹിബ്ബീൻ: പേജ്/394)ലും സ്വിദ്ദീഖ്(റ)നബി(സ)യോട് ഇസ്‌തിഗാസ നടത്തിയതായി തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്
2 ഉമറുബിനുൽ ഖത്താബ്(റ)
أخبركم أبو عمر بن حيوية قال : حدثنا يحيى قال : حدثنا الحسين قال : أخبرنا عبدالله قال : أخبرنا داود بن قيس عن زید بن اسلم قال: خرج عمر بن الخطاب ليلة يحرس فرآی مصباحا في بيت فدنا منه فإذا عجوز تطرق شعرا لها لتعزله أي تنقشه بقدح لها وهي تقول :
على محمد صلاة الابرار * صلى عليك المصطفون الأخيار
قد كنت قواما بكى الأسحار * يا ليت شعرى والمنايا أطوار
هل تجمعني وحبيبي الدار
تعنى النبي صلى الله عليه وسلم فجلس عمر يبكي فما زال يبكي حتى قرع الباب عليها فقالت : من هذا؟ قال : عمربن الخطاب قالت مالي ولعمر ؟ وما يأتي بعمر هذه الساعة؟ قال: افتحي رحمك الله ولا بأس عليك ففتحت له فدخل فقال : ردّي على الكلمات التي قلت انفا فردته عليه فلما بلغت آخره قال : أسألك أن تدخلني معكما قالت : وعمر فاغفرله یا غفار فرضي عمر ورجع. [كتاب الزهد للامام عبدالله بن المبارك : صفحة / 237-238 ]
ഉമർ(റ)വിൻ്റെ ഭരണകാലത്ത് ഒരു ദിവസം പാതിരാ സമയത്ത് ഗ്രാമത്തിലൂടെ നടക്കുമ്പോൾ ഒരു വീട്ടിൽ നിന്നും വിളക്കിന്റെ പ്രകാശം കാണുകയും ആ സമയത്ത് ഉമർ(റ) അവിടെ ചെന്ന് നോക്കുമ്പോൾ ഒരു വയസ്സായ സ്ത്രീ നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലിക്കൊണ്ട് നബി(സ)യുമൊന്നിച്ച് ഒരുമിച്ചു കൂട്ടാൻ വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കേട്ട് ഉമർ(റ) കരഞ്ഞു കൊണ്ടേയിരുന്നു. അങ്ങിനെ ഉമർ(റ) വാതിലിന് മുട്ടി. സ്ത്രീയുടെ ചോദ്യം ആരാണ് മുട്ടുന്നത്? ഉമറാണെന്ന് മറുപടി പറഞ്ഞപ്പോൾ സ്ത്രീയുടെ പ്രതികരണം എന്താണ് എൻെറ വീട്ടിനടുത്ത് ഉമറിന് ഈ സമയത്ത് ഉമർ വരികയോ? അങ്ങിനെ ഉമർ(റ) വാതിൽ തുറക്കാനാവശ്യപ്പെട്ടു. അങ്ങനെ ആ വീട്ടിൽ കടന്നുകൊണ്ട് വയസ്സായ സ്ത്രീയോട് അവർ പാടിക്കൊണ്ടിരുന്ന കാവ്യങ്ങൾ വീണ്ടും ചൊല്ലാൻ പറഞ്ഞു അങ്ങിനെ സ്ത്രീ ചൊല്ലുകയും നബി തങ്ങളുടെ കൂടെ എന്നെയും ഒരുമിച്ചു കുട്ടണമേ എന്ന അവസാന ഭാഗം ചൊല്ലിയപ്പോൾ ഉമർ(റ) ആ സ്ത്രീയോടാവശ്യപ്പെടുന്നു "നിങ്ങൾ രണ്ടാളുമൊന്നിച്ച് എന്നെയും ഒരുമിച്ചു കൂട്ടലിനെ നിന്നോട് ഞാൻ ചോദിക്കുന്നു" അങ്ങിനെ ആ സ്ത്രീ ഉമർ(റ)വിന് വേണ്ടി പ്രാർത്ഥിക്കുകയും ഉമർ(റ) തൃപ്തനായി മടങ്ങുകയും ചെയ്‌തു. ഈ സംഭവം അബുല്ലാഹിബ്നുൽ മുബാറക്ക്(റ) തൻെറ (കിതാബുസ്സുഹ്ദ്:237-238)ൽ വിവരിച്ചിട്ടുണ്ട്. ഇവിടെ ഉമർ(റ) സ്വർഗം കൊടുക്കുകയെന്ന അഭൗതിക സഹായതേട്ടമാണ് ആ സ്വാലിഹത്തായ സ്ത്രീയോട് നടത്തിയത്.
قال لها عمر بن الخطاب بل هنا من هو أكبر من أهل الأرض كلها ، وهو أكبر من ملإ الأرض من عمر ومن هو أعلى من عمر ، هنا محمد رسول الله ، وهذا قبره. قالت : لا أسلم إلّا على يديه ! فأتت قبر المصطفی صلی الله عليه وسلم وجلست عنده . فقالت: أشهد أن لا إله إلا الله ، وأنّك محمد رسول الله ، ثم بكت. فقالت رضي الله عنها خرجت يا رسول الله من ديار الكفر وأنا أخشى إذا أسلمت أن أقع في المعاصي. وقد أسلمت وأنا أشهد أن لا إله إلا الله ، وأنك محمد رسول الله فاسأل ربك يا محمد الذي أرسلك بالحقّ أن تقبض روحي قبل أن أعصيه فوضعت خدّها على حائط القبر وخرجت روحها. فقال عمر بن الخطاب رضي الله عنه : ما رأيت امرأة من العجم أعقل منها ، وصلى عليها ثم قال: طوبى لمن مات ، وأحشاؤه من المعاصي مستريحات. (تذكرة المحبين في آسماء سيد المرسلين : 481 482 ، للإمام محمد بن قاسم الرصاع)
അത്പോലെ ഉമർ (റ)വിനോട് ഒരു കൊട്ടാരത്തിലെ രാജ്‌ഞി എനിക്ക് ഇസ്ലാം സ്വീകരിക്കാൻ ആഗ്രഹമുണ്ട് നിന്നെക്കാളും പവറുള്ള ആരെങ്കിലും ഇവിടെയുണ്ടോ എങ്കിൽ ആ വ്യക്‌തി മുഖേന ഞാൻ ഇസ്ലാം പുൽകും എന്ന് പറഞ്ഞപ്പോൾ ഉമർ (റ) പറഞ്ഞു അതെ ഉണ്ട് എന്നെക്കാളും എന്നല്ല ലോകം മുഴുവത്തെക്കാളും ശ്രേഷ്‌ടരായ മുത്ത് നബി(സ)യുണ്ട് ഇവിടെ അതാ കാണുന്നു ആ പുണ്യ നബിയുടെ അന്ത്യവിശ്രമഗേഹം എന്ന് പറഞ്ഞ് നബി(സ)യുടെ ഖബ്റിങ്ങലേക്ക് പോകാൻ വേണ്ടി കൽപിക്കുകയും അതനുസരിച്ച് ആ സ്ത്രീ നബി തങ്ങളുടെ ഖബ്റിങ്ങൽ ചെന്ന് മുസ്‌ലിമാവുകയും ശേഷം നബി(സ)യോട് തന്റെ ശിഷ്ഠ ജീവിതത്തിൽ പാപങ്ങൾ വരുന്നതിനെ പേടിച്ചത് കൊണ്ട് നബി തങ്ങളുടെ സന്നിധിയിൽ വെച്ച് തന്നെ മരിപ്പിക്കാൻ വേണ്ടി അല്ലാഹുവിനോട് ചോദിക്കാൻ നബി(സ)യോട് പറയുകയും അങ്ങനെ നബി(സ)യുടെ ഖബ്റുശ്ശരീഫിന്റെ മേലെ തലവെച്ചു കൊണ്ട് ആ സ്ത്രീ ലോകത്തോട് വിട പറയുകയും ചെയ്‌തു. ഇത് കാണുകയും കേൾക്കുകയും ചെയ്ത ഉമർ(റ) ആ സ്ത്രീയെ പുകഴ്ത്തുകയും അവൾക്ക് വേണ്ടി മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം കൊടുക്കുകയും സന്തോഷത്തോടെ മരണമടഞ്ഞ സ്ത്രീക്ക് സ്വാഗതം എന്ന് പറഞ്ഞ് ആശംസ അർപ്പിക്കുകയുമാണ് ചെയ്‌തത്. ഈ സംഭവം ഇമാം മുഹമ്മദ്ബ്നുഖാസിമുർറസ്സ്വാഅ്(തദ്‌കിറത്തുൽമുഹിബ്ബീൻ പേജ് /480-481-482) പറഞ്ഞിട്ടുണ്ട് )
عن انس رضي الله عنه : أنّ عمر بن الخطاب رضي الله عنه كان إذا قحطوا استسقى بالعباس بن عبد المطلب فقال : اللهم إناّ نتوسل إليك بنبينا فتسقينا ، واناّ كنّا نتوسل إليك بعم نبينا فاسقنا قال : فيسقون [بخاري : تحفة الباري : 212/4]
ഉമർ(റ)മഴ ലഭിക്കാൻ വേണ്ടി അബ്ബാസ്(റ)വിനെ ഇടയാളനാക്കി ദുആ ചെയ്യുന്നു.(സ്വഹീഹുൽബുഖാരി-ഹദീസ്‌നമ്പർ:3710,തുഹ്ഫത്തുൽബാരി ബിശറഹി സ്വഹീഹിൽ ബുഖാരി:4/212) ഹാഫിള് മുഹിബ്ബുത്ത്വബരിയുടെ (ദഖാഇറുൽ ഉഖ്ബാ ഫീ മനാഖിബി ദവിൽഖുർബാ:199-200)
ഇവിടെ പുത്തൻ വാദികൾ പറയുന്നത്പോലെ ഉമർ(റ) അബ്ബാസ്(റ)വിനോട് പ്രാർത്ഥിക്കാനാവശ്യപ്പെട്ടതല്ല മറിച്ച് അബ്ബാസ്(റ)നെ മധ്യവർത്തിയാക്കി ഉമർ(റ) തന്നെയാണ് പ്രാർത്ഥിക്കുന്നത്. ഇക്കാര്യം ഹാഫിളുദ്ദഹബിയുടെ പിറകെ വരുന്ന ഉദ്ധരണികളിൽ നിന്ന് സ്‌പഷ്ടമാകും.
ഹാഫിളുദ്ദബി പറയുന്നു:
ومنها: (من آداب الدعاء) أن يسأل الله تعالى بأسمائه وصفاته ويتوسل إليه بأنبيائه والصالحين من عباده: وعن أنس رضي الله عنه أن عمر بن الخطاب رضي الله عنه كان إذا قحطوا إستسقى بالعباس بن عبد المطلب فقال اللهم إنّا كنّا نتوسل إليك بنبيّنا صلى الله عليه و سلم فتسقينا واناّ نتوسّل إليك بعم نبيّنا (ص) فاسقنا قال : فيسقون (مختصر سلاح المؤمن : 72 ، للحافظ الذهبي)
അമ്പിയാക്കളെയും സ്വാലിഹീങ്ങളെയും ഇടയാളന്മാരാക്കൽ പ്രാർത്ഥനയുടെ മര്യാദകളിൽ പെട്ടതാണ് എന്നാണ് വിശദീകരിച്ചിട്ടുള്ളത്. ശേഷം ഉമർ(റ) അബ്ബാസ്(റ)നെ കൊണ്ട് മഴയെ തേടിയ സംഭവം ഉദ്ധരിക്കുന്നു.(മുഖ്‌തസ്വറുസിലാഹിൽമുഅ്മിൻ:72)
ഇവിടെ അമ്പിയാക്കളെകൊണ്ട് ഇടതേട്ടം നടത്തൽ പ്രാർഥനയുടെ മര്യാദകളിൽ പെട്ടതാണെന്ന് പറയുമ്പോൾ അവരോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടലല്ല ഉദ്ദേശമെന്ന് വ്യക്‌തമാണ് കാരണം അമ്പിയാക്കളാരും ഭൂമിയിൽ ജീവിച്ചിരിപ്പില്ലെന്ന സത്യം ഏതൊരാൾക്കും അറിയുന്നതും അറിയേണ്ടതുമാണല്ലോ.
3-ഉസ്മാനുബ്നു അഫ്‌ഫാൻ (റ)
قالت : فلم يفطر فرأيت جارا على أحاجيز متواصلة وذلك في السحر فسالتهم الماء العذب فاعطوني كوزا من ماء فأتيته فقلت: هذا ماء عذب أتيتك به، قالت فنظر فإذا الفجر قد طلع فقال : إني أصبحت صائما قالت فقلت ومن اين أكلت؟ ولم أر أحدا أتاك بطعام ولا شراب ؟ فقال إني رأیت رسول الله صلى الله عليه وسلم اطلع علي من هذا السقف ومعه دلو من ماء فقال: (اشرب یا عثمان) فشربت حتى رويت ثم قال: (ازدد) فشربت حتى نهلت ثم قال : (أما إن القوم سينكرون عليك، فإن قاتلتهم ظفرت، وإن تركتهم أفطرت عندنا) قالت: فدخلوا عليه من يومه فقتلوه. (البداية والنهاية لابن كثير : 148\7 و(در السحابة للشوكاني : 186 )
ഉസ്മാൻ(റ) വിന് നോമ്പ് തുറക്കാൻ വെള്ളവുമായി നബി(സ) തന്റെ വീടിൻെറ മുകളിലൂടെ വന്നു കൊണ്ട് വെള്ളം കൊടുത്തു എന്ന് ഉസ്‌മാൻ (റ) പറഞ്ഞ സംഭവം പുത്തനാശയക്കാരുടെ നേതാവായ ശൗക്കാനി (ദർറുസ്സഹാബ :186) ഹാഫിള് ഇബ്‌നുകസീർ (അൽബിദായത്തുവന്നിഹായ: 7/147-148) ലും നിരവധി പണ്ഡിതരും പറഞ്ഞിട്ടുണ്ട്.
4 അബൂ താലിബ് (റ)
وعن عمرو بن شعيب أنّ ابا طالب قال: كنت مع ابن أخي بذي المجاز - يعني النبي صلى الله عليه وسلم- فادركني العطش فشكوت فقلت: یا ابن آخي عطشت. وما قلت له ذلك وأنا أرى عنده شيئا إلا الجزع فثني وركه
ثم نزل وقال : (يا عم، أعطشت؟ ::قلت نعم، فأهوى بعقبه إلى الأرض، فإذا بالماء، فقال : (اشرب یا عم) تاريخ البغداد للخطيب : 312/3) و (مصباح الضلام (71)
അബൂത്വാലിബ് പറയുന്നു ഞാൻ എൻ്റെ സഹോദരൻ്റെ മകന്റെ [നബി(സ)] കൂടെ യാത്ര ചെയ്യുന്ന സമയത്ത് എനിക്ക് വല്ലാതെ ദാഹിച്ചപ്പോൾ സഹോദരൻ്റെ മകനോട് ആവലാതി പറഞ്ഞു പക്ഷെ ഞാൻ ഇത് പറയുന്ന സമയത്ത് നബി(സ) ഒന്നും പ്രതികരിക്കുന്നില്ല അങ്ങിനെ ഞങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം മുട്ടുകുത്തുകയും ഞങ്ങൾ ഒരിടത്ത് ഇറങ്ങുകയും ചെയ്‌തു ആ സമയത്ത് നബി(സ)എന്നോട് ചോദിച്ചു നിങ്ങൾക്ക് ദാഹിക്കുന്നുണ്ടോ? ഞാൻ പറഞ്ഞു അതെ ആ സമയത്ത് നബി(സ തന്റെ ശറഫാക്കപ്പെട്ട കാലിന്റെ മടമ്പ്കൊണ്ട് ഭൂമിയിലേക്ക് അമർത്തി അതാ വരുന്നു വെള്ളം എന്നോട് പറഞ്ഞു നിങ്ങൾ കുടിക്കുക (താരീഖു ബാഗ്‌ദാദ്:3/312) (മിസ്‌ബാഹുള്ളലാം:71
5- അലിയ്യുബ്നു അബീ ത്വാലിബ്(റ)
فيا خير من ضم الجوانح والحشا * ویا خیر ميت ضمه الترب والثرى
كانّ أمور النّاس بعدك ضمنت * سفينة موج البحر والبحر قد طمی
توسل بالنبي فكل خطب * يهون إذا توسل بالنبي
(دیوان علي بن أبي طالب: ص 42-140 )
വഫാത്തായ നബി(സ)യെ വിളിച്ചു കൊണ്ട് നബി (സ) ശേഷം ജനങ്ങളുടെ കാര്യം വളരെ പ്രതിസന്ധിയിലാണെന്നും മറ്റുമുള്ള ആവലാതികൾ ബോധിപ്പിക്കുന്നു. (ദീവാനു അലിയ്യുബ്നു അബീത്വാലിബ്: 42) എത് പ്രതിസന്ധിയിലും നബി(സ)യെ ഇടയാളനാക്കി ചോദിച്ചാൽ എല്ലാം എളുപ്പത്തിൽ കരസ്‌ഥമാകുമെന്ന് പഠിപ്പിക്കുന്നു
(ദീവാനു അലിയ്യുബ്നു അബീത്വാലിബ്:140)
6- സയ്യിദത്തുനാ ഫാത്ത്വിമത്തുസ്സഹ്റാഅ് (റ)
وأشكو إليه الوجد والسقم والجوى * ليرثي لحالي في الهوى وصبابتي
و انشده يا خير من وطئ الثرى*و یا خیر مرسول إلى خير امتي
بحقك كن لي في معادي شافعا* فأنت غياثي في أماني وشدتي
عليك صلاة الله ثم سلامه *مدى الدهر ما غنى الحمام بروضة
( الفجر المنير مع تحقیق بسام محمد بارود: ص / 343)
നബി(സ)യോട് എല്ലാ വിഷമങ്ങളെ കുറിച്ചും ആവലാതി പറയുകയും തനിക്ക് ശുപാർശകനാവാൻ ആവശ്യപ്പെടുകയും സഹായം തേടുകയും ചെയ്യുന്നു. ബസ്സാം മുഹമ്മദ് ബാറൂദിൻെറ ടിപ്പണിയോട് കൂടെ (അൽ ഫജ്‌റുൽമുനീർ: 343)
7 അബ്ദുല്ലാഹിബ്ന് ഉമർ(റ)
روينا في كتاب ابن السني عن الهيثم بن حنش قال: كنّا عند عبد الله بن عمر رضي الله عنهما فخذرت رجله ، فقال له رجل: أذكر أحبّ النّاس إليك فقال: يا محمّد صلى الله عليه وسلم ، فكأنّما نشط من عقال (الأذكار للنووي : (249) و (الأدب المفرد للبخاري : (262) و (طبقات ابن سعد : 115/4) و ( الكلم الطيب لابن تيمية : 120) و (تحفة الذاكرين للشوكاني : ص /267 )
ഇമാം ബുഖാരി(റ) തൻെറ "അദബുൽമുഫ്റദി"ൽ റിപ്പോർട്ട് ചെയ്യുന്നു. അബ്‌ദുല്ലാഹിബ്നു ഉമർ(റ)വിൻെറ കാലിനു വേദനയുണ്ടായ സമയത്ത് അബ്ബാസ്(റ) അദ്ദേഹത്തോട് പറഞ്ഞു നിങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ പേര് പറയുക അപ്പോൾ ഇബ്നു ഉമർ(റ) വിളിച്ചു "യാ മുഹമ്മദ്" അപ്പോൾ കാലിൻറെ വേദന സുഖപ്പെട്ടു
(അദബുൽമുഫ്റദ്: പേജ്/262) (അൽഅദ്കാർ:249) (ത്വബഖാത്ത് ഇബ്നുസഅദ്:4/115) ഇബ്നുതൈമിയ്യയുടെ (അൽകലിമൂത്ത്വയിബ്: 120) ശൗകാനിയുടെ (തുഹ്ഫതുദ്ദാകിരീൻ: 267)
ഈ സംഭവം ഉദ്ധരിച്ചു കൊണ്ട് മഹാനായ മുല്ലാഅലിയ്ക്കുൽഖാരി(റ) പറയുന്നു:
وكأنّه رضي الله عنه قصد به إظهار المحبة في ضمن الإستغاثة (فانتشرت) أي رجله في الفور (شرح الشفا لملاعلي القاري : 558/3)
ഇബ്നുഉമർ(റ) നബി തങ്ങളെ വിളിച്ചത് സഹായതേട്ടം എന്ന നിലക്ക് തന്നെയാണ്. (ശറഹുശ്ശിഫാ:3/558)
8: ബിലാലുബ്നുൽ ഹാരിസ്(റ)
وقال الحافظ أبوبكر البيهقي : أخبرنا أبونصر بن قتادة وابوبكر الفارسي قالا حدثنا أبو عمربن مطر حدثنا إبراهيم بن علي الذهلي حدثنا يحيى بن يحيى حدثنا أبو معاوية عن الأعمش عن أبي صالح عن مالك قال: أصاب الناس قحط في زمن عمر بن الخطاب فجاء رجل إلى قبر النبي صلي الله عليه وسلم فقال يا رسول الله استسق لأمتك فإنهم قد هلكوا فأتاه رسول الله صلى الله عليه وسلم في المنام فقال: إيت عمر فأقره مني السلام وأخبرهم أنّهم مسقون، وقل له عليك بالكيس الكيس)). فأتى الرجل فأخبر عمر فقال يا رب ما الوا إلا ما عجزت عنه. وهذا إسناد صحيح. (البداية والنهاية : (74/7) و (كتاب الإرشاد في معرفة علماء الحديث للحافظ ابویعلی القزويني: 313-314\1) و تاريخ الكبير للبخاري : 304/7)
ഉമർ(റ) ഭരണകാലത്ത് വെള്ള ക്ഷാമം നേരിട്ടപ്പോൾ നബി(സ)യുടെ ഖബ്റിങ്ങൽ പോയി മഴയെ തേടിയ സംഭവം മഹാനായ ഇബ്‌നു അബീശൈബ(റ) റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവം ഹാഫിള് ഇബ്‌നുകസീർ (അൽബിദായത്തു വന്നിഹായ 7/74) ൽ സ്വീകാര്യയോഗ്യമായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു. അത്പോലെ ഹാഫിള് അബൂയഅലാ(കിത്താബുൽ ഇർഷാദ് 1/313-314) ലും ഇമാം ബുഖാരി (താരീഖുൽകബീർ:7/304)ലും റിപ്പോർട്ട് ചെയ്യുന്നു.
الرجل الذي استسقى هو بلال بن الحارث المزني أحد الصحابة . ( فتح الباري 180/5) و (تقريب التهذيب للعسقلاني : 109/1)
അങ്ങനെ മഴയെ തേടിയ വ്യക്തി സ്വഹാബിയായ ബിലാലുബിനുൽ ഹാരിസ്(റ) ആണെന്ന് ഹാഫിള് ഇബ്നുഹജരിൽ അസ്ഖലാനി (റ)(ഫത്ഹുൽ ബാരി :5/180)ലും ഹാഫിളിൻെറ (തഖ്രീബുത്തഹ്‌ദീബ്:1/109)ലും പറയുകയും ചെയ്യുന്നു. ഈ സംഭവം ഉമർ(റ) വിനോട് ചെന്ന് പറഞ്ഞപ്പോൾ നീ ചെയ്തത് മോശമായിപ്പോയി എന്ന് പോലും ഉമർ(റ) പറയാതെ അംഗീകാരം നൽകുകയും നബി തങ്ങൾ അദ്ദേഹത്തോട് പറഞ്ഞയച്ച നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുകയുമാണ് ചെയ്തത്
9: ഖാലിദ്ബ്നുൽ വലീദ്(റ)
واخرج الطبراني في الكبير وابويعلى ورجالهما رجال الصحيح عن جعفربن عبد الله بن الحكم ان خالد بن الوليد فقد قلنسوة له يوم اليرموك فقال : اطلبوها فلم يجدوها فقال اطلبوها فوجدوها فإذا قلنسوة خلقة فقال خالد اعتمر رسول الله صلى الله عليه وسلم فحلق رأسه فابتدر الناس جوانب شعره فسبقتهم التى ناصيته فجعلتها في هذه القلنسوة فلم اشهد قتالا وهي معي إلا رزقت النصر اخ (در السحابة في مناقب القرابة والصحابة للشوكاني : ص / 435 ) و ( صفة الصفوة لابن الجوزي :247/1 ) و (خصائص الكبرى للسيوطي (68/1) و (مجمع الزوائد: للهيثمي349/9 )
നബി(സ)യുടെ പവിത്രമേറിയ കേശം തന്റെ തൊപ്പിയിൽ തുന്നിപ്പിടിപ്പിച്ചു കൊണ്ട് ബറക്കത്തെടുക്കുകയും അത് കൊണ്ട് യുദ്ധങ്ങളിൽ പോലും സഹായം തേടുകയും ചെയ്‌തു. ഹാഫിള് ഇബ്നുൽജൗസിയുടെ (സ്വിഫതുസ്സ്വഫ്: 1/247) ലും ഹാഫിളുസ്സുയൂത്വി (ഖസ്വാഇസുൽകുബ്റാ: 1/68)ലും ഹാഫിള് നൂറുദ്ദീ നൂൽഹയ്സമി (മജ്മഉസ്സവാഇദ്:9/349)ലും. എത്രത്തോളം മുജാഹിദുകളുടെ പൂർവ്വ നേതാക്കളിൽ പ്രമുഖനായ "ശൗക്കാനി" തൻ്റെ (ദർറൂസ്സഹാബ ഫീമനാഖി ബിൽഖറാബത്തിവസ്സ്വഹാബ:435)ലും തുടങ്ങി മുഴുവൻ പണ്ഡിതമ്മാരും രേഖപ്പെടുത്തിയതായിക്കാണാം.
وحمل خالد بن الوليد حتى جاوزهم وسار الجبال مسيلمة وجعل يترقب أن يصل إليه فيقتله ثم رجع ثم وقف بين الصفين ودعا البراز وقال : أنا بن الوليد العود أنا ابن عامر وزيد ثم نادى بشعار المسلمين وكان شعارهم یومئذ با محمداه وجعل لا يبرز لهم أحد إلا قتله ولا يدنو منه شيئ إلا أكله. (البداية والنهاية لابن كثير: (272/7)
10- യമാമ യുദ്ധത്തിൽ ഖാലിദ്ബ്നുൽ വലീദ്(റ)വിൻ്റെ നേതൃത്വത്തിൽ മുഴുവൻ സ്വഹാബത്തും "യാ മുഹമ്മദാഹ്" എന്ന് ഇസ്തിഗാസ നടത്തിക്കൊണ്ടേയിരുന്നു.
(അൽബിദായത്തു വന്നിഹായ:6/272)
11: ഉഖ്ബതുബ്നു ആമിർ(റ).
ووصل المدينة في سبعة أيام ورجع منها الى الشام في يومين ونصف بدعائه عند قبر النبي صلى الله عليه وسلم وتشفعه به في تقريب طريقه ..( تهذيب الأسماء واللغات للنووي 309/1) و (بهجة النفوس والأسرار لابي محمد القرطبي المرجاني ص/450)
ഏഴ് ദിവസം കൊണ്ട് മദീനയിലെത്തിയ ഉഖ്‌ബതുബ്‌നു ആമിർ(റ) നബി(സ)യുടെ ഖബ്റുശ്ശരീഫിൽ ചെന്ന് നബി തങ്ങളോട് വഴി ചുരുക്കിക്കിട്ടാൻ വേണ്ടി സഹായം തേടുകയും അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്‌തത് കാരണം ഏഴ് ദിവസം വഴി താണ്ടിയെത്തിയ സ്‌ഥലത്തു നിന്ന് രണ്ട് ദിവസം കൊണ്ട് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തി. ഈ സംഭവം ഇമാം നവവി(റ) തന്റെ (തഹ്ദീബുൽഅസ്‌മാഇവല്ലുഗാത്ത്: 1/309)ലും ഇമാം അബൂ മുഹമ്മദ് അബില്ലാഹിൽ ഖുർത്വുബി അൽമർജാനി(റ) തന്റെ (ബഹ്‌ജത്തുന്നുഫൂസി വൽ അസ്റാർ:450) ലും വിശദീകരിച്ചിട്ടുണ്ട്.
12- അബ്ദുല്ലാഹിബ്നു മസ്ഊദ് (റ)
عن عبد الله مسعود رضي الله عنه عن رسول الله صلى الله عليه وسلم قال: ((إذا انفلتت دابّة أحدكم بأرض فلاة فليناد يا عباد الله احبسوا يا عباد الله احبسوا فإنّ الله عز وجل في الأرض حاضرا سيحبسه) (الأذكار للنووي: ص / 184) و (الكلم الطيب لابن تيمية: ص 98) و (الوابل الصيب من الكلم الطيب لابن القيم ص/185)
ഇബ്നു മസ്ഊദ്(റ) പറയുന്നു: നബി(സ) പഠിപ്പിക്കുന്നു: നിങ്ങളിൽ ആരുടെയെങ്കിലും വാഹനം വിജനമായ മരുഭൂമിയിൽ വെച്ച് കാണാതായാൽ അല്ലാഹുവിന്റെ അടിമകളെ എന്റെ വാഹനത്തെ നിങ്ങൾ തടഞ്ഞുവെക്കുക, എന്ന് വിളിച്ചു പറയണം കാരണം അല്ലാഹുവിന് നിങ്ങൾ കാണാത്ത ചില അടിമകളുണ്ട് അവർ അതിനെ തടഞ്ഞു വെക്കുന്നതാണ്. (അൽഅദ്കാർ:184) ഇബ്നു തൈമിയ്യയുടെ (അൽകലിമുത്ത്വയ്യിബ്:98) ഇബ്‌നുൽ ഖയ്യിമിന്റെ (അൽ വാബിലുസ്സ്വയ്യിബ്:185)
13- ഇബ്നു അബ്ബാസ്(റ)
وعن بن عباس رضي الله عنه أن رسول الله صلى الله عليه وسلم قال إن الله ملائكة في الأرض سوى الحفظة يكتبون ما يسقط من ورق الشجر فإذا اصاب أحدكم عرجة بارض فلاة فليناد أعينوا عباد الله - رواه الطبراني ورجاله ثقات (مجمع الزوائد : 132/10) و (كشف الأستار : 34/4) و
شعب الإيمان للبيهقي: 445/1) و (تحفة الذاكرين للشوكاني ص 202)
ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ) പറഞ്ഞു: നിശ്ചയം ഭൂമിയിൽ ഹഫളത്തിന്റെ മലക്കുകളല്ലാത്ത ചില മലക്കുകൾ അല്ലാഹുവിനുണ്ട്. അവർ വൃക്ഷങ്ങളിൽ നിന്ന് കൊഴിയുന്ന ഇലകളുടെ എണ്ണം എഴുതുന്നതാണ് ആകയാൽ നിങ്ങളിൽ ആർക്കെങ്കിലും വിജനമായ സ്‌ഥലത്ത് വെച്ച് വല്ല വിഷമവും നേരിട്ടാൽ അല്ലാഹുവിന്റെ അടിമകളേ എന്നെ നിങ്ങൾ സഹായിക്കുക എന്ന് വിളിച്ചു പറയണം. ഈ ഹദീസ് ഇമാം ത്വബറാനി സ്വഹീഹായ പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. (മജമഉസ്സവാഇദ്: 10/132) (കശ്ഫുൽഅസാർ:4/34) (ശുഅബുൽഈമാൻ: 1/445) ശൗകാനിയുടെ (തുഹ്ഫ തുദ്ദാകിരീൻ:202)
ഈ ഹദീസ് ഉദ്ധരിച്ച ശേഷം ശൗക്കാനി പറയുന്നു:
وفي الحديث دليل على جواز الإستعانة بمن لا يراهم الانسان من عباد الله من الملائكة وصالحي الجن (تحفة الذاكرين: 202)
മനുഷ്യനിക്ക് കാണാൻ കഴിയാത്ത മലക്കുകൾ സ്വാലിഹുകളായ ജിന്നുകൾ പോലോത്തവരോട് അഭൗതികമായ രീതിയിൽ സഹായം ചോദിക്കൽ അനുവദനീയമാണ് എന്നതിന് ഈ ഹദീസ് തെളിവാണ്. (തുഹ്‌ഫത്തുദ്ദാകിരീൻ: 202)
14: സ്വഫിയ്യ ബീവി(റ)
ورثته عمته صفية بمراثي كثيرة منها قولها:
ألا يا رسول الله كنت رجاءنا * وكنت بنا برّا ولم تك جافيا
وكنت رحيما هاديا ومعلما * ليبك عليك اليوم من كان باكيا
فدى لرسول الله أمي وخالتي * وعمي وخالي ثم نفسي وماليا
المواهب اللدنية (573/3) و (طبقات ابن سعد: 325/2) و (سلوة الكنيب 210)
നബി(സ) വഫാത്തായി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ നബി(സ)യെ വിളിച്ചു കൊണ്ട് വേവലാതിപ്പെടുന്നു. "ഓ പ്രവാചകരെ അങ്ങ് ഞങ്ങളുടെ ആശാകേന്ദ്രമാണ് അങ്ങ് ഞങ്ങൾക്ക് അനുഗ്രഹങ്ങളുടെ കേതാരമായിരുന്നു" എന്ന് തുടങ്ങി എന്റെ ഉമ്മയെയും ബാപ്പയെയും കുടുംബത്തെ മുഴുവത്തെയും അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു എന്ന് പറയുന്നു. ഇക്കാര്യം ഇമാം ഇബ്നു സഅദ്(റ) തന്റെ (ത്വബഖാത്ത്: 2/325)ലും, ഇമാം ഖസ്ത്വല്ലാനി(റ) (അൽമവാഹിബുല്ലദുന്നിയ്യ: 3/573)ലും, ഇമാം ഇബനാസ്വിറുദ്ദീനുദ്ദിമശ്‌ഖി(റ)(സൽതുൽകഈബ് ബിവഫാതിൽ ഹബീബ്: 210)ലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
15: ബീവി സൈനബ(റ)
فلما مروا بالقتلى صاحت زينب بنت علي بن الحسين رضي الله عنهم مستغيثة بالنبي صلى الله عليه وسلم يا محمداه يا محمداه ، هذا حسين بالعراء مزمل بالدماء مقطع الأعضاء، يا محمداه (مصباح الضلام (73)
മഹാനായ ഹുസൈൻ(റ) കൊല ചെയ്യപ്പെട്ട സമയത്ത് ഹുസൈൻ(റ)വിന്റെ മകൻ അലി(റ)വിന്റെ മകൾ സൈനബ ബീവി ( റ) 'യാമുഹമ്മദാഹ്, യാമുഹമ്മദാഹ്' എന്ന് നബി(സ) വിളിച്ചു കൊണ്ട് ഇസ്തിഗാസ നടത്തി (മിസ്ബാഹുള്ളലാം :73)
16- സവാദ്ബ്നുൽ ഖാരിബ്(റ)
فأشهد أن الله لاشيئ غيره * وأنك مأمون على كل غائب
وأنك أدنى المرسلين وسيلة * إلى الله يا ابن الأكرمين الأطائب
فمرنا بما يأتيك يا خير من مشى * وإن كان فيما جاء شيب الذوائب
وكن لي شفيعا يوم لا ذو شفاعة * سواك بمغن عن سواد بن قارب
أعلام النبوة للماوردي: (252) و (فتح الباري: (180/7)
ഒരാൾക്കും ശഫാഅത്തിനർഹതയില്ലാത്ത നാളിൽ എനിക്ക് അങ്ങ് ശഫാഅത്ത് ചെയ്യേണമേ എന്ന് സവാദ്(റ) നബി(സ)യോട് ആവശ്യപ്പെടുന്നു.
(ഫത്ഹുൽബാരി:: 7/180) ഇമാം മാവർദിയുടെ (അഅ്ലാമുന്നുബുവ്വ:252)
17- ഇമാം അബൂഹനീഫ(റ) (മരണം:ഹിജ്റ:149)
قال ابو حنيفة عند زيارة الحبيب صلى الله عليه وسلم
يا سيد السادات جنتك قاصدا * أرجو رضاك وأحتمي بحماك
تا الله يا خير الخلائق إن لي * قلبا مشوقا لا يروم سواك
قصيدة النعمانية: 13] و مدح الفحول للآل والرسول ص/21
മഹാനായ അബൂഹനീഫ(റ) നബി(സ)യുടെ ഖബ്റുശ്ശരീഫിൽ ചെന്ന് "ഓ നേതാക്കളുടെ നേതാവേ അവിടുത്തിന്റെ സവിധത്തിൽ ഒരുപാട് ഉദ്ദേശങ്ങളുമായി ഞാൻ ഇതാവന്നിരിക്കുന്നു അവിടുത്തിന്റെ കാവൽ ഞാൻ ആഗ്രഹിക്കുന്നു" എന്ന് തുടങ്ങി നബി(സ)യോട് സഹായാഭ്യർത്ഥന നടത്തി. (ഖസ്വീദത്തുന്നുഅ്മാനിയ്യ: പേജ്/13) (മദ്ഹുൽഫുഹൂൽ ലിൽ ആലി വർറസൂൽ:21) കാണുക
18- ഇമാം മാലിക് (റ) (മരണം:ഹിജ്റ:179)
لمّا ناظر أمير المؤمنين أبو جعفر مالكا رضي الله عنه في مسجد رسول الله صلى الله عليه وسلم فقال مالك رحمه الله تعالى: يا أمير المؤمنين لا ترفع صوتك في هذا المسجد فإنّ الله عز وجل أدب قوما فقال: (لا ترفعوا أصواتكم فوق صوت النبي ) الآية، ومدح قوما فقال: (إن الذين يغضون أصواتهم) الآية، وذم قوما فقال: (إن الذين ينادونك) الآية. وإن حرمته ميتا كحرمته حيا.
فاستكان لها أبوجعفر، وقال: يا عبد الله ، أستقبل القبلة وأدعو، أم استقبل رسول الله صلى الله عليه وسلم؟ فقال: ولم تصرف وجهك عنه؟ وهو وسيلتك ووسيلة أبيك آدم عليه السلام إلى الله يوم القيامة، بل استقبله واستشفع به، فيشفعك الله قال تعالى: ولو أنهم إذظلموا أنفسهم جاءوك) الآية (مصباح الضلام 19-20) و (الشفا لقاضي عياض (41/2) و إتحاف الزائر لابن عساكر: (153) و هداية السالك لعزبن جماعة: 138/3) و (تذكرة المحبين :454-453)
ഭരണാധികാരിയായിരുന്ന അബൂജഅ്ഫറിനോട് നബി(സ)ഖബ്‌റുശ്ശരീഫിലേക്ക് തിരിഞ്ഞു നിന്ന് ദുആ ചെയ്യാനും നബി തങ്ങളോട് ശുപാർശ തേടാനും കൽപിക്കുകയും ഇങ്ങനെ നബി(സ)യോട് ശുപാർശ തേടാൻ ഖുർആൻ കൽപിക്കുന്നുണ്ടെന്നും പഠിക്കുന്നു. ഈ സംഭവം ഇമാം മറാകിശി(റ) തന്റെ (മിസ്ബാഹുള്ളലാം ഫിൽ മുസ്‌തഗീസീ നബിഖൈരിൽ അനാം: 19-20) (അശ്ശിഫാ: 2/41) (ഇത്ഹാഫുസ്സാഇർ:153) (ഹിദായത്തുസ്സാലിക്: 3/138) പേജുകളിലും, ഇമാം മുഹമ്മദുർ റസ്സ്വാഅ്(റ) (തദ്‌കിറതുൽ മുഹിബ്ബീൻ:453-454)ലും, ഉദ്ധരിക്കുന്നുണ്ട്. ഇമാം മാലിക്(റ) ഇസ്തിഗാസ നടത്തിയ സംഭവം ഹാഫിളൂസ്സുംഹൂദി(റ) തന്റെ (വഫാഉൽവഫാ:4/1376)ലും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
19- മഹാനായ മുസൽകാളിം (റ) (മരണം:183)
فقال موسى الكاظم اللهم بك أستفتح وبك استنجح وبمحمد صلى الله عليه وسلم إليك أتوجّه اللهم اعطني من الخير فوق ما أرجو الخ (الذهب الإبريز للغزالي 105)
"മഹാനായ മുസൽകാളിം(റ) അല്ലാഹുവെ നിന്നോട് ഞാൻ വിജയത്തെയും തുറവടിയെയും ചോദിക്കുകയും മഹാനായ മുഹമ്മദ് നബി(സ)യെ കൊണ്ട് നിന്നിലേക്ക് മുന്നിടുകയും ചെയ്യുന്നു. ഞാൻ ഉദ്ദേശിക്കുന്നതിലും ഗുണമേറിയതിനെ എനിക്ക് നീ നൽകേണമേ" എന്ന് നബി(സ)യെക്കൊണ്ട് സഹായതേട്ടം നടത്തി. ഇക്കാര്യം ഇമാം ഗസാലി(റ) തന്റെ (അദ്ദഹബുൽ ഇബ്രീസ്:105)ൽ പറയുന്നുണ്ട്.
20- ഇമാമുനശ്ശാഫിഈ (റ) (മരണം:ഹിജ്റ:204)
نبأنا علي بن ميمون قال: سمعت الشافعي يقول: إني لأتبرّك بأبي حنيفة وأجيئ إلى قبره في كلّ يوم - يعني زائرا - فإذا عرضت لي حاجة صليت ركعتين وجئت إلى قبره وسألت الله تعالى الحاجة عنده فما تبعد عني حتى تقضى . تاريخ بغداد (123/1) و (مناقب أبي حنيفة لموفق المكي: 453) و (أخبار أبي حنيفة للصيمري:(94) و (خيرات الحسان لابن حجر 94)
ശാഫി ഇമാം ബഗ്ദാദിലായിരുന്ന സമയത്ത് തനിക്ക് എന്തെങ്കിലും ആവശ്യങ്ങൾ വീടാനുണ്ടായാൽ അബൂഹനീഫ(റ)വിന്റെ ഖബ്‌റിന്നടുത്ത് ചെന്ന് ബറക്കത്തെടുക്കുകയും അവരെ ഇടയാളനാക്കി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. ഈ സംഭവം ഇമാം ഖത്വീബുൽ ബഗ്ദാദി(റ) തന്റെ (താരീഖുബഗ്ദാദ്: 1/123)ലും ഇമാം മുവഫ്‌ഫിഖുദ്ദീനുദ്ദിമശ്ഖി(റ) (മനാഖിബു അബീഹനീഫ :453)ലും ഇമാം സൈമരി(റ) തന്റെ (അഖ്ബാറുഅബീ ഹനീഫ:94)ലും ഖാതിമത്തുൽ മുഹഖിഖീൻ ഇബ്‌നുഹജരിൽ ഹൈതമി(റ) ഖൈറാത്തുൽ ഹിസാൻ:94)ലും വിവരിച്ചിട്ടുണ്ട്.
وقال الإمام الشافعي رحمه الله:
آل النبي ذريعتي * وهم إليه وسيلتي
أرجو بهم أعطى غدا * بيدى اليمين صحيفتي
(الصواعق المحرقة لابن حجر الهيتيمي : 214)
ഇമാം ശാഫി(റ) അഹ്‌ലുബൈത്തിനെ ഇടയാളന്മാരാക്കി അല്ലാഹുവിനോട് തേടുന്നു. (അസ്സ്വവാ ഇഖുൽ മുഹ്‌രിഖ:214)
21- യഹ് യബ്നു അത്ത്വാഫ് (റ)
ورجعت الى المسجد والدموع تسيل منها قال: وكان لي صديق من ميا فارقين شاهد جاور بالمدينة سنين فسألني عن حالي فذكرت له القصة فقام معس الى التربة وقال: السلام عليك يا رسول الله قد جئناك مظلومين فخذ بثارنا وتضرع كثيرا ورجعنا فلما جن علي الليل نمت فحين أصبحت صادفت العين أحسن مما كانت كأنها لم يصبها صرب قط
النهي عن سب الأصحاب لحافظ ضياء الدين ص/103) و (مصباح الضلام (79)
"ഓ പ്രവാചകരെ ഞങ്ങൾ അങ്ങയുടെ അടുക്കൽ അക്രമിക്കപ്പെട്ടവരായി ഇതാ വന്നിരിക്കുന്നു. ഞങ്ങളുടെ ശത്രുവിനെ അങ്ങ് പിടിച്ചുകെട്ടണമേ' എന്ന് തൂങ്ങി തന്റെ ശത്രുവിനെ പിടിച്ചു കൊടുക്കാൻ വേണ്ടി നബി(സ)യുടെ ഖബറുശ്ശരിഫിൽ ചെന്ന് സഹായം ചോദിക്കുകയും അതനുസരിച്ച് സഹായം ലഭിക്കുകയും ചെയ്‌ത സംഭവം ഡമസ്ക്കസിലെ ഒരു ശൈഖിൽ നിന്നും ഉദ്ധരിക്കുന്നു. ഹാഫിള് ദിയാഉൽമഖ്ദിസി(റ) തന്റെ (അന്നഹ്‌യു അൻസബ്ബിൽ അസ്വഹാബ്:103) ഇമാം മറാകിശി(റ) (മിസ്ബാഹുള്ളലാം: 79) എന്നീ കിതാബുകളിൽ വിവരിക്കുന്നു.
22- ഇമാം അഹ്മദ്ബ്‌നു ഹമ്പൽ(റ) (മരണം:ഹിജ്റ:241)
أخبرنا أبو القاسم الشحامي وأبو المظفر بن القشيري قالا أنا أبو بكر البيهقي أنا أبو عبد الله الحافظ أنا أحمد بن سلمان الفقيه ببغدادنا عبد الله بن أحمد بن حنبل قال سمعت أبي يقول حججت خمس حجج منها اثنتين راكبا وثلاثة ماشيا أو ثلاثا راكبا واثنتين ماشيا فضللت الطريق في حجة وكنت ماشيا فجعلت أقول يا عباد الله دلوني على الطريق قال فلم أزل أقول ذلك حتى وقفت على الطريق أو كما قال أبي
تاريخ دمشق الكبير لابن عساكر: 298/5) و (شعب الإيمان للبيهقي: (128/6) و (البداية والنهاية لابن كثير 278/10
ഇമാം അഹ്മദ്(റ) പറയുന്നു: 'ഞാൻ അഞ്ച് ഹജജ് ചെയ്‌തിട്ടുണ്ട് അതിൽ മൂന്ന് തവണ കാൽനടയായിട്ടാണ് ഹജജിനു പോയത് എന്ന് പറഞ്ഞുകൊണ്ട് മഹാൻ പറയുന്നു ചില ഹജജ് യാത്രയിൽ ഞാൻ നടന്ന് പോകുന്നതിനിടയിൽ എനിക്ക് വഴിതെറ്റിയപ്പോൾ ഞാൻ വഴി അറിയുന്നത് വരെ "അല്ലാഹുവിന്റെ അടിമകളെ എനിക്ക് വഴി കാണിച്ച് തരൂ" എന്ന് വിളിച്ചു കൊണ്ടേയിരുന്നു. ഇബ്‌നുകസീറിന്റെ (അൽബിദായത്തുവന്നിഹായ: 10/278) ഹാഫിള് ഇബ്നു അസാകിർ(റ)യുടെ
(താരീഖുദ്ദിമശ്‌ഖിൽകബീർ:5/298) ബൈഹഖിയുടെ (ശുഅബുൽ ഈമാൻ :6/128)
23- അബു അബ്‌ദുൽ റഹ്‌മാൻ മുഹമ്മദ് അൽഉതുബി(റ)
وقد ذكر جماعة منهم الشيخ ابو نصر بن الصباغ في كتابه (الشمائل) الحكاية المشهورة عن العتبي ، قال: كنت جالسا عند قبر النبي صلى الله عليه وسلم فجاء أعرابي فقال: السلام عليك يا رسول الله ، سمعت الله يقول: ولو أنهم إذ ظلموا انفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ، وقد جئتك مستغفرا لذنبي مستشفعا بك على ربي ثم أنشأ يقول:
يا خير من دفنت بالقاع أعظمه * فطاب من طيبهن القاع والأكم
نفسي الفداء لقبر أنت ساكنه * فيه العفاف وفيه الجود والكرم
ثم انصرف الأعرابي فغلبتني عيني، فرأيت النبي صلى الله عليه وسلم في النوم فقال: يا عتبي ، الحق الأعرابي فبشره أن الله قد غفر له.
تفسير القرآن العظيم لابن كثير (640/1) و (شعب الإيمان للبيهقي (495/6) و (مثير الغرام الساكن لابن الجوزي 490) و (الإيضاح للنووي: 218) و (اتحاف الزائر لابن عساكر 54-55) و (المواهب اللدنية للقسطلاني 597/3
ഇബ്നുസ്സ്വബ്ബാഗ് തന്റെ ശമാഇലിൽ ഉതുബി(റ)വിൽ നിന്നും ഉദ്ധരിക്കുന്നു ഒരു അഅ്റാബി നബി(സ)യുടെ ഖബ്റിന്നടുത്ത് വന്ന് 'ഓ പ്രവാചകരെ ഞാനിതാ എന്റെ ശരീരത്തെ അക്രമിച്ചവനായ നിലക്ക് അവിടുത്തിനോട് ശുപാർശ ആവശ്യപ്പെട്ടു കൊണ്ടു വന്നിരിക്കുന്നു. അവിടുത്തിന് എന്റെ ശരീരത്തെ ഞാൻ സമർപ്പിക്കുന്നു. അങ്ങയിൽ നിന്നാണ് മുഴുവൻ ഗുണങ്ങളും മറ്റും ലഭിക്കുന്നത്' എന്ന് തുടങ്ങുന്ന സഹായതേട്ടം നടത്തുന്നു. ഈ സംഭവം ഹാഫിള് ഇബ്നു കസീർ (തഫ്‌സീറുൽ ഖുർആനിൽ അളീം:1/640)ലും, ഹാഫിള് ഇബ്‌നുൽ ജൗസി (മുസീറുൽഗറാമിസ്സാക്കിൻ:490)ലും, ഇമാംബൈഹഖി(റ) (ശുഅബുൽ ഈമാൻ: 6/495)ലും, ഇമാം നവവി(റ) (ഈളാഹ്:218) ലും, ഹാഫിള് ഇബ്‌നുഅസാക്കിർ (ഇത്ഹാഫുസ്സാഇർ:54-55)ലും, ഇമാം ഖസ്ത്വല്ലാനി (അൽ മവാഹിബുല്ലദുന്നിയ്യ: 3/597)ലും തുടങ്ങി മുഴുവൻ പണ്ഡിതന്മാരും ഈ സംഭവം വിവരിച്ചതായിക്കാണാം
24- ഇബ്നു അബീശൈബ(റ) (മരണം:ഹിജ്റ:235)
وروی بن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري وكان خازن عمر قال أصاب الناس قحط في زمن عمر فجاء رجل إلى قبر النبي صلى الله عليه وسلم فقال يا رسول الله استسق لامتك فإنهم قد هلكوا فأتى الرجل في المنام فقيل له انت عمر الحديث (فتح الباري : )5/2 -496) طبع دار المعرفة - بيروت (مصنف ابن أبي شيبة 482/7
ഉമർ(റ)വിന്റെ ഭരണകാലത്ത് നബി(സ)യുടെ ഖബ്റിങ്ങൽ വന്ന് അവിടുത്തിന്റെ സമുദായത്തിനുവേണ്ടി അങ്ങ് മഴക്ക് വേണ്ടി തേടണേ എന്ന് ഇസ്തിഗാസ നടത്തിയ സംഭവം സ്വീകാര്യയോഗ്യമായ പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്യുന്നു (ഫത്ഹുൽബാരി: 2/495) (മുസ്വന്നഫ്:7/482)
25- ഹാഫിള് ഇബ്നുഅബിദ്ദുൻയാ(റ) (മരണം:271)
حدثني علي بن محمد السمان قال: سمعت رضوان السمان قال: كان لي جار في منزلي وسوقي وكان يشتم أبا بكر وعمر رضي الله عنهما. قال: فكثر الكلام بيني وبينه، فلما كان ذات يوم شتمهما وأنا حاضر فوقع بيني وبينه كلام حتى تناولته وتناولني وانصرفت إلى منزلي وأنا مغموم حزين ألوم نفسي. قال: فنمت وتركت العشاء من الغم فرأيت النبي صلى الله عليه وسلم في منامي من ليلتي فقلت يا رسول الله فلان جاري في منزلي وفي سوقي وهو يسب اصحابك.
قال صلى الله عليه وسلم: "من من أصحابي ؟ قلت: أبابكر وعمر رضي الله عنهما. فقال رسول الله صلى الله عليه وسلم: (خذ هذه المدية فاذبحه بها). قال: فأخذته وأضجعته فذبحته فرأيت كأن يدي قد أصابها من دمه قال: فألقيت المدية وأهويت بيدي إلى الأرض أمسحها. فانتبهت وأنا أسمع الصراخ؟! فقلت انظروا ما هذا الصراخ؟ قالوا: فلان مات فجأة فلما صبحنا نظرت إليه فإذا خط موضع الذبح
المنامات لابن أبي الدنيا 135
നബി(സ)യോട് സ്വഹാബത്തിനെ ചീത്ത പറയുന്നവനെതിരിൽ സഹായം ചോദിച്ചയാൾക്ക് സഹായം നൽകി. ഹാഫിള് ഇബ്നുഅബിദ്ദുൻയയുടെ (കിതാബുൽ മനാമാത്ത്: 135)ൽ നോക്കുക.
26- ഇബ്നുഹബീബ് അബ്‌ദുൽമലിക് അസ്സുലമി അൽമാലികി (മരണം:238)
یا خیر مبعوث له طلعة * نور الهدى منها أقر العيون
جئت إلى ناديك أرجو القرى * من غيث كفيك المغيث الهتون
كن لي شفيعا فارتكاب الهوى * أوقعني بين الشحا والشجون
صلى عليك الله سبحانه * ما هزت الريح قدود الغصون
(نفح الطيب الشهاب الدين المقري: 349/10)
ഞാനിതാ അവിടുന്നിന്റെയടുക്കൽ വന്നിരിക്കുന്നു ഈ പാപിക്ക് അങ്ങ് ശഫാഅത്ത് ചെയ്യേണമേ എന്ന് തുടങ്ങി നബി(സ)യോട് ശഫാഅത്ത് ചോദിക്കുന്നു.
ശിഹാബുദ്ദീനുൽ മുഖ് രിയുടെ (നഫ്ഹുത്ത്വീബ് 1/46) (10/349)
27-മുഹമ്മദ്ബ്നു ഇസ്‌മാഈലുബ്നുൽമുഗീറ(റ) (മരണം:256)
محمد بن إسماعيل بن إبراهيم بن المغيرة بن يودزبة (المتوفى سنة : 256)
الناس مرة فخرجوا إلى قبره فاستسقوا وتشفعوا بصاحبه
التحفة اللطيفة 449/2
അദ്ദേഹത്തിന്റെ ഖബ്റിങ്ങൽ ചെന്ന് ജനങ്ങൾ ശുപാർശയും മഴയെയും തേടാറുണ്ടായിരുന്നു. ഇമാം സഖാവി(റ) (അത്തുഹ്ഫത്തുല്ലത്വീഫ 2/449)വിശദീകരിക്കുന്നു
28- മുഹമ്മദ്ബ്നു അഹ്‌മദ് അബുസൈദിൽ മർവസി (മരണം:371)
قال الحاكم سمعت ابا الحسن محمد بن احمد الفقيه يقول: سمعت أبا زيد المروزي يقول: لما عزمت على الرجوع الى خراسان من مكة تقسى قلبي بذلك وقلت: متى يكون هذا والمسافة بعيدة والمشقة لا أحتملها فقد طعنت في السن فرأيت في المنام كأن رسول الله صلى الله عليه وسلم قاعد في المسجد الحرام وعن يمينه شاب فقلت يا رسول الله قد عزمت على الرجوع الى خراسان والمسافة بعيدة؟ فالتفت رسول الله صلى الله عليه وسلم إلى الشاب فقال: يا روح الله تصحبه إلى وطنه قال أبو زيد: فأريت أنه جبريل عليه السلام فانصرفت إلى مرو ولم احس بشيئ من مشقة السفر.
طبقات الشافعية : 95/1، لابن الصلاح
അബൂ സൈദിൽ മർവസി(റ) മക്കയിൽ നിന്നും ഖുറാസാനിലേക്ക് യാത്ര തിരിക്കാൻ ഉദ്ദേശിച്ച സമയത്ത് പ്രായാധിക്യം കാരണം വിദൂര സ്‌ഥലത്തേക്കുള്ള യാത്രയുടെ വിഷമം ചിന്തിച്ചിരിക്കുന്ന സമയത്ത് നബി(സ)യെ മസ്‌ജിദുൽ ഹറാമിൽ തിരുനബിയുടെ വലഭാഗത്ത് ഒരു യുവാവ് ഇരിക്കുന്നതായ നിലയിൽ സ്വപ്നത്തിൽ ദർശിക്കുകയും 'യാ റസൂലല്ലാ എനിക്ക് ഖുറാസാനിലേക്ക് യാത്ര തിരിക്കാൻ പ്രയാസമുണ്ടെന്ന് പറയുകയും ചെയ്‌തപ്പോൾ നബി(സ) തന്റെ അരികിലുണ്ടായിരുന്ന യുവാവി (ജിബ്‌രീൽ(അ)) നോട് എന്നോടൊന്നിച്ച് വരാൻ കൽപിക്കുകയും അങ്ങിനെ യാത്രയിലുണ്ടാകുന്ന ഒരു പ്രയാസവും നേരിടാതെ ഞാൻ എന്റെ നാട്ടിൽ തിരിച്ചെത്തുകയും ചെയ്‌തു.
ഇമാം ഇബ്നുസ്സ്വലാഹ് (റ)യുടെ (ത്വബഖാത്തുശ്ശാഫി ഇയ്യ : 195)
29- അബുൽഖാസിം അഹ്‌മദുൽ മുഖ്‌രി(റ) (വഫാത്:373)
ഇമാം ഹിസ്വനിയുടെ (ദഫഉശ്ശുബഹ്:89) ഹാഫിള് ഇബ്‌നുൽജൗസിയുടെ (അൽവഫാ ബിഹ്‌വാലിൽ മുസ്വത്വഫാ:818) ഹാഫിളുസ്സുംഹൂദിയുടെ
(വഫാഉൽവഫാ:4/1380) തുടങ്ങിയ കിതാബുകൾ കാണുക.
30- അബുൽ ഖാസിം അത്ത്വബറാനി(റ) (വഫാത്:360)
حدثنا سعيد بن عبد الرحمن التستري حدثنا يحيى بن سليمان بن نضلة المديني حدثنا عمي محمد بن نضلة عن جعفر بن محمد عن أبيه عن جده قال حدثتني ميمونة بنت الحارث ثم أن رسول الله صلى الله عليه وسلم بات عندها في ليلتها ثم قام يتوضأ للصلاة فسمعته يقول في متوضئه لبيك لبيك لبيك ثلاثا ونصرت ثلاثا ونصرت ثلاثا قالت فلما خرج قلت يا رسول الله بأبي أنت سمعتك تقول في متوضئك لبيك لبيك ثلاثا ونصرت نصرت ثلاثا كأنك تكلم إنسانا فهل كان معك أحد قال هذا راجز بني كعب يستصرخني ويزعم أن قريشا أعانت عليهم بني بكر الخ
معجم الكبير للطبراني 23/433-434 و (معجم الصغير /167/2)
وروى عن ابي بكر بن ابي علي قال كان ابن المقرئ يقول كنت انا والطبراني وأبو الشيخ بالمدينه فضاق بنا الوقت فواصلنا ذلك اليوم فلما كان وقت العشاء عملا القبر رجاء يا رسول الله لجوع فقال لي الطبراني اجلس فإما أن يكون الرزق أو الموت فقمت انا وأبو الشيخ فحضر الباب علوي ففتحنا له فاذا معه غلامان بقفتين فيهما شيء كثير وقال شكوتموني إلى النبي صلى الله عليه وسلم رأيته في النوم فأمرني بحمل شيء اليكم
(سير أعلام النبلاء للذهبي : 400/16) و (مصباح الضلام: ص 61) و (طبقات
الشافعية للسبكي : 251/2) و (بهجة النفوس والاسرار : ص 462)
നബി(സ)യോട് വിദൂര സ്‌ഥലത്ത് നിന്നും ഒരാൾ സഹായാഭ്യർഥന നടത്തുകയും അതനുസരിച്ച് നബിതങ്ങൾ സഹായിക്കുകയും ചെയ്ത ഹദീസ് റിപ്പോർട്ട് ചെയ്യുകയും, ഇമാം ത്വബ്റാനി(റ) തന്നെ മദീനത്ത് നബി(സ)യുടെ സന്നിധിയിൽ ചെന്ന് ഭക്ഷണം ലഭിക്കാൻ വേണ്ടി സഹായ തേട്ടം നടത്തുകയും ചെയ്യുന്നു. ത്വബറാനിയുടെ (മുഅ്ജമുസ്സ്വഗീർ: 130) മറ്റൊരു പതിപ്പ് (2/167) (മുഅ്ജമുൽ കബീർ:23/433-434) ഹാഫിളുദ്ദഹബിയുടെ (സിയറുഅഅ്ലാമിന്നുബലാഅ്:16/400) ഇമാം സുബ്‌കിയുടെ (ത്വബഖാത്തുശ്ശാഫിഇയ്യ: 2/251) ഇമാം അബൂ അബ്ദില്ലാഹിൽ മറാകിശിയുടെ (മിസ്ബാഹുള്ളലാം:61) ഇമാം അബൂ അബീദില്ലാഹിൽ ഖുർത്വുബിയുടെ (ബഹ്‌ജത്തുന്നു ഫൂസിവൽ അസ്‌റാർ:462) തുടങ്ങിയ ഗ്രന്ഥങ്ങൾ വായിക്കുക.
31- ഇമാം ഇബ്നുസ്സുന്നി(റ) (വഫാത്:364)
ഇബ് ഉമർ (റ) കാലിന് വേദന അനുഭവപ്പെട്ട സമയത്ത് നബി(സ)യെ വിളിച്ച് സഹായം തേടിയ ഹദീസ് റിപ്പോർട്ട് ചെയ്യുന്നു. ഇബ്നു സ്സൂന്നിയുടെ (അമലുൽയൗമി വലൈല:48/125) ശ്രദ്ധിക്കുക. ഹദീസ് ഇബ്നു ഉമർ(റ)വിനെ കുറിച്ച് പറഞ്ഞ സ്‌ഥലം കാണുക.
32- അബൂബകറുബ്‌നുൽ മുഖ്‌രി(റ) (വഫാത്:381)
ഇമാം ത്വബറാനിയുടെ കൂടെ നബി(സ)യുടെ ഖബ്റിങ്ങൽ ചെന്ന് സഹായം ചോദിക്കുകയും ആ സംഭവം റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. (ത്വബറാനിയെ കുറിച്ച് പറഞ്ഞ ഉദ്ധരണികൾ വായിക്കുക)
(മിസ്ബാഹുള്ളലാം:61) (സിയറുഅഅ്ലാമിന്നുബലാഅ്: 16/400) (ത്വബഖാത്തു ശ്ശാഫിഇയ്യ:2/251)
33- അബുശൈഖ് (റ)
ഇമാം ത്വബറാനിയുടെ കൂടെ നബി(സ)യുടെ ഖബ്റിങ്ങൽ ചെന്ന് സഹായം ചോദിക്കുന്നു (മിസ്ബാഹുള്ളലാം:61) (സിയറുഅഅ്ലാമിന്നുബലാഅ്:16/400)
(ത്വബഖാത്തുശ്ശാഫിഇയ്യ:2/251)
34- അബൂഅബ്ദില്ലാഹിഅഹ്‌മദുൽ ബഗ്ദാദി(റ) (മരണം:306)
وقال: دخلت المدينة وبي فاقة فتقدمت إلى القبر وقلت ضيفك يا رسول الله ثم غفوت فرايت النبي صلى الله عليه وسلم وقد أعطاني رغيفا فأكلت نصفه وانتبهت وبيدي النصف
مسالك الأبصار لابن فضل الله العمري (118/8)
നബി(സ)യുടെ ഖബ്റിങ്ങൽ ചെന്ന് ഞാൻ അവിടുത്തിന്റെ വിരുന്നുകാരനാണ് നബിയേ എനിക്ക് ഭക്ഷണം നൽകേണമേ എന്ന് സഹായം തേടുകയും നബി(സ) പത്തിരി നൽകുകയും ചെയ്‌തു. ഇബ്നു ഫള്‌ലില്ലാഹിൽ ഉമുരിയുടെ (മസാലിക്സൽ അബ്സ്വാർ:8/118) (ബഹ്‌ജത്തുന്നുഫൂസിവൽ അസ്റാർ:461)
35- അബുൽഖൈരിൽ അഖ്ത്വഅ്(റ) (മരണം:343)
وقال ابو الخير الأقطع رحمه الله تعالى: دخلت مدينة رسول الله صلى الله عليه وسلم وأنا بفاقة فأقمت خمسة ايام ما ذقت ذواقا فتقدمت إلى القبر الشريف وسلمت على النبي صلى الله عليه وسلم وعلى أبي بكر وعمر رضي الله عنهما وقلت: أنا ضيفك يا رسول الله . وتنحيت ونمت على خلف المنبر فرأيت في المنام النبي صلى الله عليه وسلم وأبوبكر عن يمينه وعمر عن شماله وعلي بن ابي طالب بين يديه فحركني وقال: قم قد جاء النبي صلى الله عليه وسلم قال: فقمت إليه وقبلت بين عينيه فدفع إلي رغيفا فأكلت نصفه وانتبهت فإذا في يدي النصف الآخر
طبقات الصوفية للإمام ابي عبد الرحمن السلمي ص/281) و (مثير الغرام لابن الساكن الجوزي : ص / 491) و (صفة الصفوة لابن الجوزي: 236/4) و (مصباح الضلام للمراكشي: ص/62) و (بهجة النفوس والاسرار للمرجاني: ص/461)
മദീനത്ത് ചെന്ന സമയത്ത് അഞ്ച് ദിവസം ഭക്ഷണമൊന്നും ലഭിക്കാതെ ബുദ്ധിമുട്ടിയപ്പോൾ നബി(സ)യുടെ അടുത്ത് ചെന്ന് 'യാ റസൂലല്ലാഹ് ഞാൻ
അവിടുത്തിന്റെയരികിൽ ഇതാ വിരുന്നുകാരനായി വന്നിരിക്കുന്നു എനിക്ക് ഭക്ഷണം വേണം അങ്ങിനെ നബി(സ) ഭക്ഷണം നൽകുകയും ചെയ്ത സംഭവം. ഇമാം അബൂ അബ്‌ദുർറഹ്‌മാനിസ്സുലമിയുടെ (ത്വബഖാതുസ്സുഫിയ്യ:281) ഹാഫിള് ഇബ്‌നുൽ ജൗസിയുടെ (മുസീറുൽഗറാമിസ്സാക്കിൻ:491) (സ്വിഫതു സ്സ്വഫ്വ:4/236)(അൽ വഫാ ബി അഹ്‌വാലിൽ മുസ്‌ത്വഫാ:2/208) ഇമാം മറാകിശിയുടെ (മിസ്ബാഹുള്ളലാം:62) ഇബ്നുഫള്‌ലുള്ളയുടെ (മസാലിക്കുൽ അബ്സ്വാർ: 8/346)(ബഹ്ജത്തുന്നുഫൂസിവൽഅസ്‌റാർ:461) തുടങ്ങി നിരവധി ഗ്രന്ഥങ്ങളിൽ കാണാം.
36- ശൈഖ് അബൂഅബ്ദില്ലാഹിഇബ്നു ഖഫീഫ് (മരണം: 371)
وقال الشيخ ابو عبد الله ابن خفيف دخلت المدينة فأصابني فيها جهد عظيم، فلما بلغ مني الجهد جئت إلى قبر النبي صلى الله عليه وسلم فقلت: يا رسول الله أنا جائع. فمع نفس قولي وقع التوبيخ فندمت فأطعمت في ذلك اليوم حتى قذفت كذا وكذا مرة
(مصباح الضلام في المستغيثين بخير الأنام: ص/102)
വിശപ്പ് സഹിക്കവയ്യാതായപ്പോൾ നബി(സ)യുടെ ഖബ്റിങ്ങൽ ചെന്ന് നബിയോട് സഹായം ചോദിക്കുന്നു. (മിസ്ബാഹുള്ളലാം: 102)
37- ഇബ്നു ജരീറുത്ത്വബരി(റ) (മരണം:310)
فقالت السماء والأرض والجبال والملائكة ربنا إبراهيم يحرق فيك فقال أنا أعلم به وإن دعاكم فأغيثوه
(تفسير الطبري: 17/43-44 )
തന്റെ തഫ്‌സീറിൽ ഇബ്രാഹീം നബി(അ)നെ തീയ്യിലിടപ്പെട്ട സമയത്ത് മലക്കുകൾ അല്ലാഹുവിനോട് ആവലാതി പറഞ്ഞപ്പോൾ നിങ്ങളോട് ഇബ്റാഹീം നബി സഹായം ചോദിച്ചാൾ നിങ്ങൾ സഹായിച്ചോളൂ എന്ന് അല്ലാഹു മലക്കുകളോട് കൽപിച്ചതായി രേഖപ്പെടുത്തുന്നു. (തഫ്‌സീറുത്ത്വബരി: 17/43-44)
38- അബുല്ലൈസുസ്സമർഖന്തി (റ) (മരണം:373)
وحكي أبو محمد المكي وابو الليث السمرقندي وغيرهما أن آدم عليه السلام عند معصيته قال كما رواه البيهقي والطبراني اللهم بحق محمد إغفر لي خطيئتي الخ
(الشفا مع شرح ملا علي القاري :2/348-349) و (بهجة النفوس والأسرار : 449)
ആദം നബി(അ) നബി(സ)യെ കൊണ്ട് സഹായ തേട്ടം നടത്തിയ ഹദീസ് ഉദ്ധരിച്ച് അംഗീകരിക്കുന്നു. (അശ്ശിഫാ:2/348-349) (ബഹ്‌ജത്തുന്നുഫൂസി വൽഅസ്റാർ:449)
39- അബുൽഹസ്‌ൻ ഇബ്നുന്നജജാർ (മരണം:402)
عن محمد بن حرب الهلالي قال: دخلت المدينة فأتيت قبر النبي صلى الله عليه وسلم فجاء أعرابي فزاره ثم قال: يا خير الرسل إن الله عز وجل أنزل عليك كتابا صادقا وقال فيه ولو أنهم إذ ظلموا انفسهم جاءوك الخ) وإني جنتك مستغفرا ربي من ذنوبي مستشفعا بك ، وأنشا يقول:
يا خير من دفنت بالقاع اعظمه * فطاب من طيبهن القاع والأكم
نفسي الفداء لقبر أنت ساكنه * فيه العفاف وفيه الجود والكرم
ثم انصر فرأيت النبي صلى الله عليه وسلم في نومي وهو يقول الحق الرجل فبشره أن الله تعالى قد غفر له بشفاعتي
أخبار المدينة لابن النجار : ص/147
ഉതുബി(റ)യെ തൊട്ട് ഉദ്ധരിക്കപ്പെടുന്ന ഒരാൾ നബി(സ)യുടെ ഖബ്റിന്നടുത്ത് വന്ന് സഹായ തേട്ടം നടത്തിയ സംഭവം റിപ്പോർട്ട് ചെയ്തത് അംഗീകരിക്കുന്നു. ഇബനുന്നജ്‌ജാറിന്റെ (അഖ്ബാറുമദീന: 147)
www.islamkerala.com
e-mail: [email protected]
Mobile: 0091 9400534861