നബി(സ)യെ ഇകഴ്ത്തിക്കൊണ്ടുള്ള മുജാഹിദ് നേതാക്കളുടെ പ്രസംഗങ്ങളുടെ ക്ലിപ്പുകൾ

ഗ്രാമീണരായ അറബികൾ പരസ്‌പരം പേരെടുത്ത് വിളിക്കുകയായിരുന്നു പതിവ്. ഇന്നും പല അറബ് സമൂഹങ്ങളിലും ഇത് കാണാൻ കഴിയും. ഇസ്ലാമതം സ്വീകരിച്ചു വന്ന ചിലയാളുകൾ യാ മുഹമ്മദ്.. എന്ന് പേരെടുത്ത് വിളിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

നബി(സ)യെ ഇകഴ്ത്തിക്കൊണ്ടുള്ള മുജാഹിദ് നേതാക്കളുടെ പ്രസംഗങ്ങളുടെ ക്ലിപ്പുകൾ

നബി(സ)യെ ഇകഴ്ത്തിക്കൊണ്ടുള്ള മുജാഹിദ് നേതാക്കളുടെ പ്രസംഗങ്ങളുടെ ക്ലിപ്പുകൾ

മുജാഹിദുകൾ നബിയെ ഇകഴ്ത്തുന്നത് നേരിട്ട് കാണുക. ഇത് ദുർവ്യാഖ്യാനമെന്നോ മറ്റോ പറഞ്ഞ് മുസ്‌ലിം സമുദായത്തെ വഞ്ചിക്കാൻ നെറ്റിലെ മു ജാഹിദുകൾക്ക് സാധ്യമല്ല. നിങ്ങളുടെ നേതാക്കളുടെ ക്ലിപ്പുകളാണ് ഇവിടെ തെളിവുദ്ധരിക്കുന്നത്. നേതാക്കൾ എന്ത് പറഞ്ഞാലും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന ചിലർ ഇതിനെയും ന്യായീകരിക്കും നഊദുബില്ലാഹ്. പക്ഷേ, ഇമാനിന്റെ അംശം ഹൃദയത്തിലുളളവർക്ക് ഇത് ന്യായീകരിക്കനോ ഇവരുടെ പിന്നിൽ പോകാനോ സാധ്യമല്ല.

നമ്മുടെ മുത്ത് നബി(സ)യെ പരിഹസിച്ചുകൊണ്ടുളള കെ.വി. അബ്ദുല്ലത്തീഫ് മൗലവിയുടെ ചിരിയാണിത്...

നാം ജീവനുതുല്യം സ്നേഹിക്കുന്ന, താഇഫിലെ ജനങ്ങൾ കല്ലെറിഞ്ഞു ചോര ധാര ധാരയായി ഒഴുകിയപ്പോൾ അത് കണ്ട് സഹിക്കാൻ വയ്യാത്ത മലക്കുകൾ പോലും 'ആ നാടിനെ അടിമേൽ മറിക്കട്ടേ നബിയേ',,, എന്ന് ചോദിച്ചപ്പോൾ 'വേണ്ട ജിബരീലേ!!'... അവരിൽ ആരെങ്കിലും സന്മാർഗ്ഗം പ്രാപിക്കുകയാണെങ്കിൽ അതാണ് ഞാൻ ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ് ആ കനിവ് തുളുമ്പുന്ന ഹൃദയത്തിൻ്റെ ഉടമയായ പ്രവാചകൻ(സ) മരണാസന്നസമയത്ത് പോലും 'എൻ്റെ ഉമ്മത്തിൻ്റെ കാര്യങ്ങൾ എന്താകും ജിബ്‌രീലേ!!!' എന്ന് മനസ്സുരുകി പ്രാർത്ഥിച്ച ആ സ്നേഹപ്പൂങ്കവനെ പരിഹസിച്ചുകൊണ്ടുള്ള ചിരിയാണ് നിങ്ങൾ ഈ ഫോട്ടോയിൽ കാണുന്നത്... അവർ ഏതായാലും പിഴക്കാൻ തന്നെ തീരുമാനിച്ചു. ഈമാനിൻ്റെ അംശം ഹൃദയത്തിലുളളവർക്ക് ഈ പരിഹസിക്കുന്നവരുടെ കൂടെ നിൽക്കാൻ പറ്റുമോ ? ചില സ്ത്രീകളും ഈ മൗലവിമാരെപ്പോലെ സത്യമാർഗ്ഗത്തെ പരിഹസിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് നാം കാണുന്നില്ലേ ? അവസാനനാളിൻ്റെ ലക്ഷണമെന്നല്ലാതെ എന്ത് പറയാൻ!!!!! പ്രവാചകൻ(സ)യെ പരിഹസിച്ച് പ്രസംഗിക്കുന്ന മുജാഹിദ് നേതാവിൻ്റെ    പ്രസംഗക്ലിപ്പ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വീഡിയോ ക്ലിപ്പ് ഇങ്ങിനെ വായിക്കാം

"ജനിക്കുന്നതിനു രണ്ട് മാസംമുമ്പ് തന്നെ ഭൂതലം വിട്ടുപിരിഞ്ഞു പിതാവ്,, നമ്മളാണെങ്കിൽ എന്തു പറയും ചെക്കനെ വയറ്റിൽ ഊറിയപ്പോൾ തന്നെ തന്ത തെറിച്ചു പോയി.. അവിടെന്ന് തന്നെ തുടങ്ങാം,, പിന്നെ ആറ് വയസ്സായപ്പോഴേക്കം ഉമ്മയും പോയി,,, ഉമ്മയും ബാപ്പയും പോയി.... പിന്നെ തൊടുന്നവരൊക്കെ അബ്ദുൽ മുത്തലിബും പോയി... അബൂത്വാലിബും പോയി.... ആരൊക്കെ സംരക്ഷിക്കാൻ വരുന്നോ! കഫാലത്ത് ആരു ഏറ്റെടുക്കുന്നുവോ ഓരൊക്കെ   മരിക്കുകയാണ്. സത്യത്തിൽ അറിഞ്ഞാൽ അഷ്റഫുൽ ഖൽഖ് റസൂലുല്ലാഹ് എന്നല്ല പറയാ...ഇതാ ആള് ആല്ലേ... ( "പിന്നെ ഒരു പരിഹാസ ചിരി.. " ...)

സ്വന്തം വീട്ടിൽ അഥിതിയായി വന്ന ചെറുപ്പക്കാരെ മാനഭംഗപ്പെടുത്താൻ വന്നവരോട്  ലൂത്വ് നബി(അ)  ചോദിച്ചത് പോലെ "നിങ്ങളുടെ കൂട്ടത്തിൽ ആൺകുട്ടികൾ ഇല്ലേ എന്ന ചോദ്യമാണ് മുജാഹിദുകളോട് ചോദിക്കുവാനുള്ളത്. പ്രവാചകനെ ഇത്രയും നീചമായി പരിഹസിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ അന്നം തിന്നുന്ന മനുഷ്യർ നിങ്ങളുടെ കൂട്ടത്തിലില്ലേ ? മഹാന്മാരെ അവഹേളിക്കാനായി വിധിക്കപ്പെട്ട മൗലവിമാരേ!!! ഹൃദയം മരവിച്ചുപോയ മുജാഹിദുകളേ!!! വിരരിലെണ്ണാവുന്ന നിങ്ങളല്ലാത്ത മറ്റുളളവരെ പിഴച്ചവരെന്നും മുശ്‌രിക്കാണെന്നും പറഞ്ഞു മുക്ര ഇടുന്ന പുത്തൻ വാദികളേ!!! നിങ്ങളുടെ ആഖിറം നഷ്ടപ്പെടുന്നതിന് മുമ്പ്, ദീനിനെതിരെയും അതിന്റെ പ്രവാചകനെതിരെയും പരിഹസിക്കാൻ വേണ്ടി കയറൂരി വിട്ട നിങ്ങളുടെ പ്രസംഗകരെ നിയന്ത്രിക്കാൻ ബുദ്ധിയുള്ള മനുഷ്യർ നിങ്ങളുടെ കൂട്ടത്തിൽ ഇല്ലേ ? പ്രവാചകനോട് ഒരൽപംപോലും സ്നേഹമുള്ളവർ നിങ്ങ ളുടെ കൂട്ടത്തിൽ ഒരാളെങ്കിലും ഇല്ലാതെ പോയോ ?


മറ്റൊരു നേതാവ് (മൗലവി സുഹൈർ ചുങ്കത്തറ)പറയുന്നത് കാണുക.......

മുജാഹിദിൻ്റെ ഒരു വലിയ നേതാവ് നബി(സ)യെ ഒരു മഹമ്മാക്കയാണെന്ന് പറഞ്ഞ് ഇകഴ്ത്തുന്ന രംഗമാണ് ഈ ഫോട്ടോയിൽ നാം കാണുന്നത്.

അല്ലാഹു തആല പോലും വളരെ ആദരവ് പൂർവ്വമാണ് നബി(സ)യെക്കുറിച്ച് ഖുർആനിൽ പരാമർശിക്കുന്നത്. അതൊന്നും കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് ആർക്കോ കടപ്പെട്ടരീതിയിൽ പ്രവാചകനെ ഇകഴ്ത്തുന്നത്.

നാഥാ... നിൻ്റെ ഹബീബായ പ്രവാചകൻ(സ)യെ ഖുർആനിൽ ഒരിടത്ത് പോലും നീ പേര്‌ വിളിച്ച് സംബോധനം ചെയ്‌തിട്ടില്ല. ആ പ്രവാചകനോടുളള നിൻ്റെ ആദരവാണ് അതിൽ നിന്ന് പ്രകടമാവുന്നത്. ആ പ്രവാചകനെയാണ് ഇസ്ല‌ാമിൻ്റെ പേരിൽ പ്രവർത്തിക്കുന്ന ഒരു വിഭാഗം ' മഹമ്മാക്ക ' എന്ന് പറഞ്ഞു ഇകഴ്ത്തുന്നത്. അവർക്ക് നീ നല്ല വഴി കാണിച്ച് കൊടുക്കേണമേ...അഥവാ നിൻ്റെ ഖളാഇൽ അതില്ലെങ്കിൽ അവരുടെ ഫിത്നയത്തൊട്ട് ഈ സമുദായത്തെ കാക്കേണമേ നാഥാ,,


മഹമ്മാക്ക പ്രയോഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

“മുഹമ്മദ് നബി(സ) എന്ന മഹമ്മാക്ക.... മൂസാ നബിയല്ല മൂസാക്ക,,ആരാണ് മൂസാ സാഹിബ്"

"നബി(സ) സ്വഹാബത്തിനെ പ്രശംസിച്ചത്, സ്വഹാബത്ത് നബി(സ)യെ പ്രശംസിച്ചത് അതിനൊന്നും ഇവിടെ ആർക്കും തർക്കമില്ല. മദ്ഹ് തർക്ക വിഷയമേ അല്ല, ഇപ്പോൾ എൻ്റെ പ്രസംഗത്തിൽ എത്രേയാ പ്രാവശ്യം നബി(സ)യെ മദ്ഹ് ചെയ്തു. അവിടെത്തെ ഗുണഗണങ്ങൾ വർണ്ണിച്ചു". പറയുന്നത് നബി(സ)യുടെ ജാറം തകർത്തുകളയണമെന്ന് പറഞ്ഞ സക്കരിയ്യ സ്വലാഹിയാണ്,, പക്ഷേ........ അദ്ദേഹത്തിൻ്റെ ഗ്രൂപ്പിൽപെട്ട മുജാഹിദ് ബാലുശ്ശേരി പറയുന്നത് കാണുക.


മുജാഹിദ് ബാലുശ്ശേരി മൗലവി പറയുന്നത് വരികളിലൂടെ ഇങ്ങിനെ വായിക്കാം.. 
    
 “മദ്ഹ് പറയാൻ അല്ല അല്ലാഹു പറയുന്നത് റസൂലുല്ലാനെ പിന്തുടരാനാണ് അല്ലാഹു പറയുന്നത്. ഖുർആനിൽ ഒരിടത്തും റസൂലുല്ലാൻ്റെ മദ്ഹ് പറയാൻ പറഞ്ഞിട്ടില്ല, ഒരിടത്തും പറഞ്ഞിട്ടില്ല. ആധികാരികമായിട്ട് തന്നെയാ പറയുന്നത്. വളരെ ഗൗരവത്തിലുമാണ് പറയുന്നത്. വളരെ ബോധത്തോടും കൂടിയാണ് പറയുന്നത്. റസൂലുല്ലാൻ്റെ മദ്ഹ് പറഞ്ഞോളീൻ ഖുർആനിൽ  ഒരിടത്തിലുമില്ല, ഒരിടത്തിലുമില്ല. വെറുതെ പറയുകയാണ്. മുജാഹിദുകളെ സംബന്ധിച്ചേടത്തോളം ആ കാര്യം ചർച്ച ചെയ്യാൻ ഏത് സദ്സ്സ് ഒരുക്കാൻ ഒരു മടിയുമില്ല"

മൗലവിമാരെ, നിങ്ങളുടെ പ്രവാചകൻ ആരാണ് ? ഞങ്ങളുടെ ആരംഭ നബി (സ) യെക്കുറിച്ച് ഒട്ടേറെ സ്ഥലത്ത് ഞങ്ങളുടെ രക്ഷിതാവ് പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ഈ പരിശുദ്ധ ദീൻ തകർക്കാൻ വേണ്ടി സിയോണിസ്റ്റുകളോട് നിങ്ങൾ അച്ചാരം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ചേൽപ്പിക്കുകയാണ് നിങ്ങൾക്ക് നല്ലത്. ഇവിടെ മറ്റ് മതസ്ഥരുടെ മുമ്പിൽ പ്രവാചകനെ ഇകഴ്ത്തിക്കൊണ്ട് ഇസ്ല‌ാമിനെ നശിപ്പിക്കലാണ് നിങ്ങളുടെ ലക്ഷ്യം,,, ഇത് വായിക്കുന്ന നിഷ്‌പക്ഷമതികൾ കാര്യങ്ങൾ ഗൗരവായി ഏടുത്തുകൊണ്ട് ഈ ക്ലിപ്പുകൾ കേട്ട് നിങ്ങളൊന്ന് വിലയിരത്തുക. പുസ്‌തകം വായിച്ച് ഇസ്‌ലാം മനസ്സിലാക്കിയവരു ടെ പിന്നാലെ പോയാൽ അവസാനം അവർ നിങ്ങളെ എത്തിക്കുന്നത് നരകത്തിലേക്കായിരിക്കും, നഊദുബില്ലഹ്!! സുന്നി പണ്ഡിതരെ ആക്ഷേപിക്കുന്ന ഇവർ!! ഇമാമീങ്ങൾ പിഴച്ച് പോയവരാണെന്ന് പറയുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഇവർ!!! ആരംഭ പ്രവാചകനെപ്പോലും ഇത്തരത്തിൽ പറയുന്നുവെങ്കിൽ ഇവരുടെ ഇസ്‌ലാം ഏതാണ് ? ഏത് ഗ്രന്ഥം വായിച്ചാണ് ഇവർ ഇസ്‌ലാം മനസ്സിലാക്കിയിട്ടുളളത് ?


ബാലുശ്ശേരിയുടെ ക്ലിപ്പ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മുജാഹിദുകൾക്ക് അവരവർക്ക് തോന്നിയതാണ് ദീൻ എന്ന് നാം മുമ്പ് പലവട്ടം പറഞ്ഞതാണ് ഹൃദയത്തിൽ അല്ലാഹു സീൽ ചെയ്തവർക്കുണ്ടോ അത് മനസ്സിലാകുന്നത്!!!!!!


ഇനി നമുക്ക് കൃസ്ത്യാനികളോട് വയള് പറഞ്ഞ് അവരുടെ സദസ്സിൽ വെച്ച് നമ്മുടെ പ്രവാചകനെ ഇകഴ്ത്തിയ ഒരു ക്ലിപ്പുംകൂടി ഇതിൽ ചേർക്കാം, മുമ്പ് നാം അയച്ചതാണെങ്കിലും അതും കൂടി ഇതിൽ ഉൾപ്പെടുത്തുന്നു. ഇത് ഏതെങ്കിലും ഒറ്റ വ്യക്തികളിൽ നിന്നുണ്ടാവുന്നതല്ല പ്രവാചകനെ ഇകഴ്ത്തുകയെന്നത് ഇവരുടെ പൊതുവായ തീരുമാനമാണ്. അതാണ് ചെറിയ നേതാവ് മുതൽ ഇവരുടെ വലിയനേതാക്കൾ വരെ മലസരിച്ചുകൊണ്ടാണ് പ്രവാചകനെ ഇകഴ്ത്തുന്നത്.

നബി(സ)യെസംബന്ധിച്ച് മുജാഹിദ് നേതാവ് എം. എം അക്‌ബർ പറയുന്നത് കാണുക.
  
“മുഹമ്മദ്‌നബി(സ) ഒരു മനുഷ്യനായിരുന്നു. അദ്ദേഹം ഒരു മനുഷ്യനായിരുന്നു. ഞാൻ പറഞ്ഞല്ലോ നാൽപത് വയസ്സ് ‌വരെ അറബികൾക്കിടയിൽ ജീവിച്ച ഒരു സാധാരണ അറബി പയ്യൻ"

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുജാഹിദുകളേ, നിങ്ങൾ ശഹാദത്ത് കലിമ ചൊല്ലാറില്ലേ ? അതിൽ മുഹമ്മദ് റസൂലുല്ലാഹ് (സ)യെ ഒഴിവാക്കിയാണോ നിങ്ങൾ ചൊല്ലാറുള്ളത് അല്ലെങ്കിൽ നിങ്ങളുടെ പ്രവർത്തനവും കലിമയുമായി എന്താണ് ബന്ധം ?

നെറ്റിലുളള നിഷ്‌പക്ഷമതികളായ സുഹൃത്തുക്കൾ വിലയിരുത്തുക. നാം ആരെയും പിഴക്കാനോ പിഴപ്പിക്കാനോ പോകുന്നില്ല. മൗലവിമാരുടെ സിഡികൾ കേട്ട് തെറ്റിദ്ധരിച്ചവരേ, സത്യം ഏതാണെന്ന് നിങ്ങൾ സ്വയം തീരുമാനിക്കുക!!


മുഹമ്മദ് നബി(സ)യെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക.

لا تَجْعَلُوا دُعَاءَ الرَّسُول بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضاً


"നിങ്ങൾക്കിടയിൽ ചിലർ മറ്റുചിലരെ വിളിക്കുന്നത് പോലെ റസൂലിനെ നിങ്ങൾ വിളിക്കരുത് "( അന്നൂർ 63 )

  സാധാരണയായി ആളുകൾ പേരെടുത്ത് വിളിക്കുമ്പോലെ നബിയെ വിളിക്കരുത്. യാ   നബിയ്യല്ലാഹ്.. യാ റസൂലല്ലാഹ്.. (അല്ലാഹുവിൻ്റെ നബിയേ..  അല്ലാഹുവിൻ്റെ റസൂലേ..  ) എന്നിങ്ങനെ ആദരപൂർവ്വം മാത്രമേ അവിടെത്തെ വിളിക്കാവൂ എന്നാണീ വാക്യം കൽപിക്കുന്നത്.

ഗ്രാമീണരായ അറബികൾ പരസ്‌പരം പേരെടുത്ത് വിളിക്കുകയായിരുന്നു പതിവ്. ഇന്നും പല അറബ് സമൂഹങ്ങളിലും ഇത് കാണാൻ കഴിയും. ഇസ്ലാമതം സ്വീകരിച്ചു വന്ന ചിലയാളുകൾ യാ മുഹമ്മദ്.. എന്ന് പേരെടുത്ത് വിളിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ ഖുർആൻ വാക്യം സമൂഹത്തെ പ്രസ്തുത ദുസ്വഭാവത്തിൽ നിന്നു നിരോധിക്കകയാണ് ( അൽ ബഹ്റുൽ മുഹീഥ് 6 : 476 നോക്കുക)

يَا أَيُّهَا الَّذِينَ آمَنُوا لا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بالقول كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَالُكُمْ وَأَنتُمْ لا تَشْعُرُونَ 2 إِنَّ الَّذِينَ يَعْضونَ أَصْوَاتَهُمْ عِندَ رَسُول اللَّهِ أُوْلَئِكَ الَّذِينَ امْتَحَنَ اللَّهُ قُلُوبَهُمْ لِلتَّقْوَى لهُم مَّغْفِرَةٌ وَأَجْرٌ  عَظِيمٌ

“സത്യവിശ്വാസികളേ, നബിയുടെ ശബ്ദത്തേക്കാൾ നിങ്ങളുടെ ശബ്ദം ഉയർത്തരുത്. നിങ്ങളിൽ ചിലർ ചിലരോട് ഉച്ചത്തിൽ സംസാരിക്കുന്നത്പോലെ നബിയോട് ഉച്ചത്തിൽ സംസാരിക്കുകയുമരുത്. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ കർമ്മങ്ങൾ നിഷ്‌ഫലമായിപ്പോയേക്കുമെന്നതുകൊണ്ടത്രെ(ഇത്നിരോധിച്ചത്). നിശ്ചയമായും അല്ലാഹുവിൻ്റെ റസൂലിനടുത്തുവെച്ച് തങ്ങളുടെ ശബ്ദങ്ങളെ താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളെ തഖ്‌വ (ഭയഭക്തി)യിലേക്ക് അല്ലാഹു വിശാലമാക്കിക്കൊടുത്തിരിക്കുന്നു. അവർക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്." (സൂറത്ത് ഹുജുറാത്ത് 2, 3 )

لَقَدْ جَاءكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَؤُوفٌ رَّحِيمٌ

“(വിശ്വാസികളേ!) നിങ്ങളിൽ നിന്ന് തീർച്ചയായും (നമ്മുടെ) ഒരു ദൂതൻ നിങ്ങളിലേക്ക് വന്നിരിക്കുന്നു. (നിങ്ങൾക്ക് എന്തെങ്കിലും വിഷമമുണ്ടായി) നിങ്ങൾ ദുരിതത്തിലാവുന്നത് അദ്ദേഹത്തിന് വളരെ വേദനയായിരിക്കും. (അത്രത്തോളം നിങ്ങളുടെമേൽ സ്നേഹമുള്ളവനാണ്) മാത്രമല്ല, നിങ്ങളുടെ നന്മകളെ കൂടുതൽ ആഗ്രഹിക്കുന്നവനും, വിശ്വാസികളായ നിങ്ങളോട് സ്നേഹവും കൃപയും ഉള്ളവനുമാകുന്നു. (സൂറതുത്തൗബ 128)

وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ

“ തീർച്ചയായും (നബിയേ!) താങ്കൾ സദ്സ്വഭാവമുള്ളവനായാണ് വർത്തിക്കു ന്നത്.(68: 4)

إِنَّ اللهَ وَمَلَائِكَتَهُ يُصَلُّونَ عَلى النَّبِيِّ يَأَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلَّمُوا تسليماً


“ തീർച്ചയായും അല്ലാഹുവും അവൻ്റെ മലക്കുകളും നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു. (അനുഗ്രഹമാശംസിക്കുന്നു.) അല്ലയോ വിശ്വാസികളേ! നിങ്ങളും അദ്ദേഹത്തിൻ്റെ മേൽ സ്വലാത്തും (അനുഗ്രഹമാശംസിച്ച്) സലാമും (ഉത്തമമായ അഭിവാദനവും) പറഞ്ഞു കൊണ്ടിരിക്കുവീൻ.!" (അൽ അഹ്സാബ് 57) എന്ന വചനം നബിയുടെ അത്യുന്നത മാഹാത്മ്യം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. നാം അവിടെത്തെ സ്നേഹിക്കണമെന്ന് ഉൽബോധിപ്പിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ, ചിന്തിക്കുക .

 ഇത്  ഗുണം ചെയ്യുക സത്യാന്വേഷികളായ നിഷ്‌പക്ഷമതികൾക്കാണ്. അല്ലാഹുവിൻ്റെ ഹിദായത്ത് ഏറ്റവും വലുതാണ്. അത് ഇല്ലായെങ്കിൽ ആര് എന്ത് കാണിച്ചിട്ടും എന്ത് തെളിവുകൾ ഉദ്ധരിച്ചിട്ടും ഒരു ഗുണവും ചെയ്യില്ല. ആയതിനാൽ ഈ കുറിപ്പ്‌ കൊണ്ട് ലക്ഷ്യം വെക്കുന്നത് നിഷ്‌പക്ഷമതികളെയാണ്. അത്തരം ആളുകൾ സ്വൽപം ചിന്തിക്കുക.

മുജാഹിദിൽ ഉറച്ചു പോയവർക്ക് ഇത്തരംക്ലിപ്പുകൾ കൊണ്ട് ഉപകാരം ഉണ്ടാവുമെന്ന് തോന്നുന്നില്ല. കാരണം മുൻകാല അനുഭവങ്ങൾ അതാണ് തെളിയിക്കുന്നത്. അബൂജഹ‌ലും കൂട്ടരും ഇസ്‌ലാം സ്വീകരിക്കാതിരുന്നത് അവർക്ക് സത്യം വ്യക്തമാകാത്തത് കൊണ്ടാണോ ? അവരെ വിശുദ്ധ ഖുർആനിൻ തഫ്‌സീറുകൾ ഉദ്ധരിച്ച്, അല്ലെങ്കിൽ ബുഖാരി, മുസ്ലിം ഹദീസ്‌ വിവരിച്ച് പണ്ഡിതന്മാർ വഅള് പറഞ്ഞ് കൊടുത്ത് ഇസ്‌ലാമിലേക്ക് ക്ഷണിച്ചതല്ല. അവരുടെ മുമ്പിൽ വച്ച് അല്ലാഹുവിൽ നിന്നിറങ്ങിയ ഖുർആൻ ആയത്തുകൾ അവർക്ക് പ്രവാചകൻ (സ)തന്നെ ഓതിക്കേൾപ്പിച്ചിട്ടും നബി അവരെ നേരിട്ട് ഇസ്ല‌ാമിലേക്ക് ക്ഷണിച്ചിട്ടും പല അൽഭുത സംഭവങ്ങളും അവർക്ക്‌ നബി (സ)കാണിച്ച്  കൊടുത്തിട്ടും അവർ പലകാരണങ്ങൾ പറഞ്ഞ് പിന്തിരിയുകയല്ലേ ചെയ്ത‌ത് ? അല്ലാഹുവിൻ്റെ ഹിദായത്ത് അവർക്ക്‌ ലഭിച്ചില്ല അതാണ് മുഖ്യ കാരണം. സത്യ ദീനിൻ്റെ നേർവഴി പറഞ്ഞ് കൊടുക്കുക എന്നതാണ് നമ്മുടെ ബാധ്യത, സ്വീകരിക്കുന്നവർ സ്വീകരിക്കും അല്ലാത്തവർ തലതിരിച്ചു കളയും. അവരെ സത്യം മനസ്സിലാക്കാൻ നാഥൻ തുണക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ഇത് നമ്മുടെ ആഖിറത്തിൻ്റെ പ്രശ്ന‌മാണ് ഇവിടെ എന്ത് തോന്നിവാസവും ചെയ്യാം. അവിടെ നമുക്ക് രക്ഷവേണമെങ്കിൽ നബി(സ) മുഖേനെയല്ലാതെ സാധ്യമല്ല. ആഖിറത്തിൽ അല്ലാഹുവിൻ്റെ അനുവാദത്തോടുകൂടി നമ്മെ രക്ഷിക്കാൻ ഏറ്റവും മുമ്പിലുണ്ടാവുക നമ്മുടെ സ്നേഹനിധിയായ പ്രവചകനാണ്. ഈ ഒരു ബോധം എല്ലാവർക്കും ഉണ്ടാവുന്നത് നന്ന്.സത്യം സത്യമായി മനസ്സിലാക്കവാനും അതുൾക്കൊണ്ട് ജീവിക്കവാനും നാഥൻ നമ്മെ തുണക്കട്ടെ. ആമീൻ

സി.പി. അബ്ദുല്ല ചെരുമ്പ
www.islamkerala.com
E-mail: [email protected]