ഇസ്തിഗാസ

സുലൈമാൻ നബിയുടെ ആവശ്യപ്രകാരം ആസഫ് ബിൻ ബർഖിയ എന്ന വലിയ്യാണ് ബൽഖീസ് രാജകുമാരിയുടെ ആയിരക്കണക്കിന് കിലോമീറ്റർ അപ്പുറത്തുള്ള സിംഹാസനം കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് സുലൈമാൻ നബിയുടെ മുമ്പിലേക്ക് എത്തിച്ചു കൊടുത്തത്.

ഇസ്തിഗാസ

ഓൺലൈനിൽ ഒരു സുഹൃത്തുമായി "ഇസ്തിഗാസ" യെക്കുറിച്ച് നടത്തിയ ചർച്ചയാണ് താഴെ കാണുന്ന കുറിപ്പ്

സ്നേഹത്തോടെ
മാന്യ സുഹൃത്ത് ഫയാസ് 
അസ്സലാമു അലൈക്കും

ക്ഷേമാ ഐശ്വര്യം നേരുന്നു. നാം ഓൺ ലൈനിൽ സംസാരിച്ചതിന്റെ ബാക്കി മെയിൽ വഴി എഴുതാമെന്ന് ഞാൻ താങ്കളോട്‌ പറഞ്ഞിരുന്നു. അല്ലാഹുവിനോടല്ലാതെ സഹായം ചോദിക്കുന്നത് ശരിയല്ലെന്നും അവർ സഹായിക്കില്ലന്നും എന്നാണ് താങ്കൾ പറഞ്ഞത്. ഇത് ശരിയാണോ എന്ന് നമുക്ക് നോക്കാം.

"ബല്ലെ നിലത്തിന്നും എന്നെ വിളിപ്പോർക്ക് 
ബായ് കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവർ"

(വല്ല സ്‌ഥലത്തു നിന്നും എന്നോട് സഹായം ചോദിക്കുന്നവന് വായ് കൂടും മുമ്പ് ‌ഞാൻ സഹായം എത്തിക്കും എന്ന് ശൈഖ് ജീലാനി അവർകൾ  പറഞ്ഞു.

انّ الشيخ أبي القاسم البزار قال سمعت سيدى الشيخ محي الدين عبد القادر رضي الله عنه يقول: من استغان بي في كربة كشفت عنه ومن نادا ني باسمى في شدة فرجت عنه (بهجة الأسرار 102) 

ശൈഖ് അബുൽ ഖാസിം ബസാർ പറയുന്നു. ശൈഖ് ജീലാനി ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു; "വല്ല പ്രയാസത്തിലും എന്നോട് ആരെങ്കിലും സഹായം ചോദിച്ചാൽ ഞാൻ അവന്റെ  പ്രയാസം അകറ്റും. വല്ല പ്രശ്‌നത്തിലും എന്നെ ആരെങ്കിലും വിളിച്ചാൽ അവന്റെ പ്രശ്ന‌ം ഞാൻ പരിഹരിക്കും" ബഹ്ജ 102

ഫയാസ് സുഹൃത്തെ : എവിടെ വെച്ചും ആര് എപ്പോൾ വിളിച്ചാലും സഹായിക്കാനും പ്രശ്നം പരിഹരിക്കാനും ശൈഖ് അവർകൾക്ക് കഴിയും എന്നാണ് അദ്ദേഹം ഈ പറഞ്ഞത് . മഹാത്മാക്കളെ തെളിവ് പരിശോധിക്കുമ്പോൾ ഇങ്ങനെയല്ലാതെ ഒരിക്കലും സമ്മതിക്കാനൊക്കില്ല. ഏതാനും തെളിവുകൾ നമുക്ക് പരിശോധിക്കാം
 
അല്ലാഹു ഖുർആനിൽ പറയുന്നു.

إنّما وليّكم الله ورسوله والذين ءامنو الّذين يقيمون الصلو’ة ويؤتون الزكو’ة وهم راكعون ومن يتولّ الله ورسوله والّذين ءامنو فإنّ حزب الله هم الغالبون (المائدة (56)

തീർച്ച, നിങ്ങളുടെ സഹായികൾ അല്ലാഹുവും അവൻറ റസൂലും നിസ്കാരം നില നിർത്തുകയും സകാത്ത് നിർവ്വഹിക്കുകയും റുകൂഅ് ചെയ്യുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാണ്. അല്ലാഹുവെയും റസുലെയും സത്യവിശ്വാസിക്കളെയും ആരെങ്കിലും സഹായികളാക്കിയാൽ "അല്ലാഹുവിന്റെ ആ സംഘമാകുന്നു വിജയികൾ" (ഖുർആൻ 5:56)

പ്രിയ സുഹൃത്ത് ഫയാസ്,

താങ്കൾ സത്യം മനസ്സിലാക്കണം എന്ന ലക്ഷ്യത്തോടെ ഇതിലേക്ക് ശ്രദ്ധിക്കണം. താങ്കളെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. തെളിവുകളിലേക്ക് നമുക്ക് നോക്കാം.

إنّ الذّين قالو ربّنا الله ثمّ استقاموا تتنزّل عليهم الملائكة ألّا تخافو ولا تحزنوا وابشروا بالجنّة الّتي كنتم توعدون - نحن اولياءكم في الحيو’ة الدنيا وفي الآخرة (فصّلت 30/31)

"തീർച്ച ഞങ്ങളുടെ നാഥൻ അല്ലാഹുവാണെന്ന് പറയുകയും പിന്നെ സത്യത്തിൽ മാത്രം നില കൊള്ളുകയും ചെയ്‌തവർക്ക് മലക്കുകൾ അവത രിക്കും". "നിങ്ങൾ ഭയപ്പെടരുത് . മുഷിയുകയുമരുത്. നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വർഗം കൊണ്ട് നിങ്ങൾ സന്തോഷിക്കുക. ഭൗതിക ജീവിതത്തിലും പാരത്രിക ജീവിതത്തിലും ഞങ്ങൾ നിങ്ങളുടെ സഹായികളാണ്  30/31

മഹാൻമാരുടെ ജീവിതവും മരണവും സമമാണെന്നുള്ളതിന്ന്.... അല്ലാഹു പറയുന്നു

أم حسب الّذين اجترحوا السيّئات أن نّجعلهم كالّذين ءامنوا وعملوا الصّالحات سواء محياهم ومماتهم ساء ما يحكمون ( الجاثية) 

"പാപങ്ങൾ ചെയ്‌തവർ വിചാരിക്കുന്നോ, വിശ്വസിക്കുകയും സൽകർമ്മം അനുവർത്തിക്കുകയും ചെയ്‌തവരെപോലെ അവരെ നാം ആക്കുമെന്ന് ? വിശ്വസിച്ചു സൽകർമ്മം ചെയ്‌തവരുടെ ജീവിതവും മരണവും സമമാണ്." ഖുർആൻ 45:21

ഖുദ്സിയ്യായ ഹദീസിൽ അല്ലാഹു പറയുന്നു..........

"എൻറെ അടിമ സുന്നത്തായ കാര്യങ്ങൾ മുഖേന എന്നിലേക്ക് അടുക്കും. തുടർന്നു ഞാനവനെ സ്നേഹിച്ചാൽ അവന്റെ  കാതും കണ്ണും കൈയും ഞാനാകും, അവൻ എന്നോട് ചോദിച്ചാൽ തീർച്ച, ഞാൻ നൽകും അവൻ എന്നോട് കാവൽ ചോദിച്ചാൽ തീർച്ച, കാവൽ നൽകും."

സുഹൃത്തെ, അടിവര ഇട്ടഭാഗം ശ്രദ്ധിക്കു ഇത് പോലുള്ള മഹാൻമാരോടാണ് നാം സഹായം തേടുന്നത്. അവരുടെ കൈയും കണ്ണും കാതും അല്ലാഹുവാകുമെന്ന് പറഞ്ഞാൽ അഥവാ ഈ അംഗങ്ങൾ ക്കെല്ലാം ദൈവികമായ ശക്‌തി ലഭിക്കും. അവർ എന്ത് ചോദിച്ചാലും അല്ലാഹു നൽകും. മേൽ വിവരിച്ചതിൽ നിന്ന് എന്തെല്ലാമാണ് മനസ്സിലായത്.

* മഹാത്മാക്കൾ സഹായികളാണ്.
* അവർ ഉദ്ദേശിച്ചതെല്ലാം അവരുടെ നാഥൻ അവർക്ക് നൽകുന്നു.
* അവരോട് മലക്കുകൾ പറയുന്നു 'ഭയവും ദുഃഖവും വേണ്ട' നിങ്ങൾക്ക്         സ്വർഗമുണ്ട്. ഇഹത്തിലും പരത്തിലും ഞങ്ങൾ നിങ്ങളുടെ      സഹായികളാണ്.
* മഹാൻമാരുടെ ജീവിതവും മരണവും സമമാണ്.

ഇത്രയും കാര്യങ്ങൾ താങ്കൾക്ക് വ്യക്‌തമായിട്ടുണ്ടാകുമെന്ന് കരുതുന്നു. മറ്റൊരു കാര്യം താങ്കൾ പറഞ്ഞത് പ്രവാചകൻമാരെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് അവർ മുഅ്ജിസത്ത് കാണിക്കുന്നതെന്ന് എങ്കിൽ ഞാനൊന്ന് ചോദിച്ചോട്ടെ, പ്രവാചകൻമാർ തന്നെ ഔലിയാക്കളുടെ സഹായം തേടിയതായി ഖുആനിൽ ഉണ്ടല്ലോ അതെന്തിനാണ് ?
അല്ലാഹു പറയുന്നു........

قالَ يَأَيُّهَا الْمَلَؤُا أَيَّكُمْ يَأْتِينِي بِعَرْشِهَا قَبْلَ أَن يَأْتُونِي مُسْلِمِينَ قَالَ عِفْرِيتٌ مِّنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَن تَقُومَ مِن مَّقَامِكَ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ قَالَ الَّذِي عِندَهُ عِلْمٌ مِنَ الْكِتَابِ أَنَا ءاتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ فَلَمَّا رَوَاهُ مُسْتَقِرًّا عِندَهُ قَالَ هَذَا مِن فَضْلِ رَبِّي لِيَبْلُوَنِي ءأَشْكُرُ أَمْ أَكْفُرُ وَ مَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ   (نمل 38-40)

സുലൈമാൻ നബിയുടെ ആവശ്യപ്രകാരം ആസഫ് ബിൻ ബർഖിയ എന്ന വലിയ്യാണ് ബൽഖീസ് രാജകുമാരിയുടെ ആയിരക്കണക്കിന് കിലോമീറ്റർ അപ്പുറത്തുള്ള സിംഹാസനം കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് സുലൈമാൻ നബിയുടെ മുമ്പിലേക്ക് എത്തിച്ചു കൊടുത്തത്. താങ്കൾ പറഞ്ഞത് പോലെയാണങ്കിൽ സുലൈമാൻ നബിക്ക് തന്നെ കൊണ്ട് വന്നുകൂടായിരുന്നോ ? ആ വലിയ്യിന്റെ വിശേഷത ഖുർആൻ പറഞ്ഞത് അല്ലാഹുവിന്റെ കിത്താബിൽ നിന്ന് അറിവ് കരസ്ഥമാക്കിയ വ്യക്‌തി എന്നാണ്. അല്ലാതെ അദ്ദേഹം പ്രവാചകനായിരുന്നില്ല. അപ്പോൾ സ്വാലിഹീങ്ങൾ സഹായികളാണെന്ന് ഖുർആൻ കൊണ്ട് വ്യക്‌തമായല്ലൊ.? ഇത്‌പോലെ എത്രയോ തെളിവുകൾ നിരത്താൻ സാധിക്കും. ആസഫ് ബിൻ ബർഖിയ ജീവിച്ചിരിക്കുമ്പഴാണല്ലോ ഇത് ചെയ്‌തത് എന്ന് താങ്കൾ ചോദിച്ചേക്കാം. അതിൽ പ്രസക്‌തിയില്ല. കാരണം ജീവിച്ചിരിക്കുന്ന എല്ലാവർക്കും ചെയ്യാവുന്നതാണോ അദ്ദേഹം ചെയ്തത് ? "മഹാത്‌മാക്കളുടെ ജീവിതവും മരണവും സമമാണ്" നമ്മുടെ നബി (സ) മിഅ്റാജിന് പോയപ്പോൾ രണ്ടായിരം വർഷം മുമ്പ് വഫാതായ മൂസാ നബി (അ)നമ്മുടെ നബിയെ സഹായിച്ചത് കൊണ്ടല്ലേ 50 വഖ്‌ത് നിസ്‌കാരത്തിൽ നിന്ന് നമ്മൾ രക്ഷപ്പെട്ടത്. ?

മറ്റൊരു കാര്യം താങ്കൾ തെറ്റായി കാണുന്നത് മുജാഹിദ് ജമാഅത്ത്, തുടങ്ങിയവരോട് സലാം പറയാൻ പാടില്ലെന്ന നയം ശരിയല്ലെന്നതാണ്. ഇപ്പോൾ തന്നെ വളരെ നീണ്ട് പോയിരിക്കുകയാണ് സലാമിനെക്കുറിച്ച് അല്പം എഴുത‌ാം. കൂടുതൽ വിശദീകരിക്കണമെങ്കിൽ മറ്റൊരു ഇ മെയിൽ അയക്കാം. മുജാഹിദ്, ജമാഅത്ത്, തുടങ്ങിയവരെ കാഫിറാക്കിയത് കൊണ്ടല്ല അവർക്ക് സലാം പറയാത്തത്. ബിദ്അത്തുകാരോട് സലാം പറയരുതെന്ന് അബ്ദുല്ലാഹി ബിൻ ഉമർ (റ)ന്റെ ഹദീസ് ഉണ്ട്. മേൽ പറയപ്പെട്ടവർ ബിദ്അത്ത്കാരാണെന്നുള്ളത് ഞാൻ പറയേണ്ടതില്ലല്ലോ താങ്കൾ തന്നെ പറഞ്ഞതല്ലെ. സ്ത്രീകൾ പള്ളിയിൽ പോകുന്നത് ശരിയല്ലെന്ന്. ഒരു യുദ്ധത്തിൽ പങ്കെടുക്കാത്തതിന്റെ  പേരിൽ നബി(സ) 3 സ്വഹാബികൾക്ക് 40 ദിവസം വരെ സലാം പറയാതിരുന്നത് സ്വഹീഹായി വന്ന ഹദീസുകളിലുണ്ട്. ഇവരെ പോലെ അവർ പിഴച്ചിട്ടില്ല. എന്നിട്ടും അവർക്ക് ഇത് നേരിടേണ്ടി വന്നെങ്കിൽ നമ്മുടെ നാട്ടിലെ (കാസറഗോഡ്) ഖാസിയും സുന്നത്ത് ജമാഅത്തിന്റെ പ്രഗൽഭ പണ്‌ഡിതനുമായിരുന്ന മർഹും ഇ.കെ ഹസൻ മുസ്ല്യാരുടെ മരണാസന്ന സമയത്ത് മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രസിഡന്റും പ്രഗൽഭ പണ്‌ഡിതനുമായ കെ.ഉമർ മൗലവി താങ്കൾ ഈ സമയ ത്തെങ്കിലും മുസ്ല‌ിമാകണമെന്ന് പറഞ്ഞ് കത്തെഴുതിയത്. ഇവരോടാണോ സലാം പറയേണ്ടത് ? തൽക്കാലം ഇത്രയും എഴുതിനിറുത്തുന്നു. അല്ലാഹു നമ്മെ സത്യത്തിന്റെ  കൂടെ ഒരുമിച്ചുകൂട്ടട്ടെ.

അസ്സലാമു അലൈക്കും
എന്ന്.
Abdulla Cherumba Abudhabi
Tel: 050 7927429