ഇസ്ലാമിലെ ബഹുഭാര്യത്വം

ഇസ്ലാമിൻ്റെ ബഹുഭാര്യത്വം, സ്വത്തവകാശം, വിവാഹ മോചനം ഇത് മാത്രമാണ് ശരീഅത്തും ഇസ്‌ലാമും എന്ന് മനസ്സിലാക്കിയ ചിലരെ കാണാം. അത് മാത്രം മനസ്സിലാക്കി വെച്ചവർക്ക് ഒരിക്കലും ഇസ്‌ലാമിനെ ശരിയായ രൂപത്തിൽ കാണാൻ സാധിക്കില്ല. താങ്കൾ പറഞ്ഞത് പോലെ വികാരം കൂടുതൽ പുരുഷനേക്കാൾ സ്ത്രീക്ക് തന്നെയാണ് പക്ഷെ അവളുടെ ലജ്‌ജ അതിനെ മറച്ചു വെക്കുന്നു. പുരുഷനാണെങ്കിൽ നേരെ വിപരീതം

ഇസ്ലാമിലെ ബഹുഭാര്യത്വം

ഇസ്ലാമിലെ ബഹുഭാര്യത്വത്തെക്കുറിച്ചുള്ള ചർച്ച

രണ്ടാം  ഭാഗം 

ശീജ  അയച്ച മറുപടിയും അതിന് മറുപടിയായി ഈ വിനീതൻ കൊടുത്ത മറുപടിയും ശേഷം അതിന് അദ്ദേഹം അയച്ച മറുപടിയും ഇതിൻ്റെ കൂടെ.

പ്രിയപ്പെട്ട  അബ്ദുല്ല ,

താങ്കളുടെ മറുപടിക്ക്  നന്ദി. ഞാൻ ഉന്നയിച്ച മർമ്മ പ്രധാനമായ കാര്യങ്ങൾക്ക് മറുപടി പറഞ്ഞിട്ടില്ലെങ്കിലും മൊത്തത്തിൽ ഇസ്ലാം വിമർശകർക്കുള്ള മറുപടി ആയിട്ടുണ്ട്. എന്നാൽ ഞാൻ ഉന്നയിച്ചത് ഇന്ന് പരിഷ്കരണ പ്രസ്ഥാനക്കാർ എന്ന് സ്വയം പ്രചരിപ്പിക്കുന്ന ചില സംഘടനകളുടെ ആളുകൾ  വരെ പ്രവാചകന്റെ കാലത്ത് നടന്നിരുന്നു എന്ന ഒറ്റ തെളിവ് വെച്ചു കൊണ്ട് ബഹുഭാര്യത്വത്തെ ന്യായീക്കരിക്കുന്നത്. എന്റെ കൂട്ടുകാരിയുടെ ഭാർത്താവിന്റെ ഉദാഹരണം ഉദ്ധരിച്ച് കൊണ്ട്  ഞാൻ പറഞ്ഞത്. മറുപടി ലഭിക്കേണ്ടത് എനിക്ക് അതിനാണ്. കാരണം മേൽ പറഞ്ഞ പ്രസ്ഥാനത്തിന്റെ ഉത്തരവാദപ്പെട്ട ചിലർ വരെ ഇത്തരത്തിൽ പ്രചരിപ്പിക്കുകയും  രണ്ടും മൂന്നും പെണ്ണ് കെട്ടി "മാതൃക " കാണിക്കുകയും ചെയ്തിട്ടുണ്ട്  എന്നാണ് . 

പ്രിയ സുഹൃത്തേ  അന്ന് അന്ധകാര യുഗമാണെന്നാണ് നിങ്ങൾ തന്നെ വിശേഷിപ്പിക്കാറുള്ള കാലഘട്ടത്തിൽ നടന്നിരുന്ന ഒരു കാര്യം ഇന്ന്  ഏറ്റവും നല്ല തെളിവ് ആക്കി ഉദ്ധരിക്കുന്ന  നിങ്ങൾ അന്ന് നടന്നിരുന്ന  അടിമ സമ്പ്രദായവും തിരിച്ചു കൊണ്ടുവരുമോ എന്നാണ്  എനിക്ക് പേടി. കാരണം അതും വിധവകൾക്ക് അശരണർക്കും സുരക്ഷിതത്വം ഉണ്ടാക്കുന്നതാണെന്ന്  നിങ്ങൾ ന്യായീകരിക്കുമല്ലോ . അതോടൊപ്പം  തന്നെ  sexual  ആയി  ആണുങ്ങൾക്ക് കൂടുതൽ power  എന്ന  വാദം ശാസ്ത്രീയമായി  തെളിയിക്കപ്പെട്ട ഒന്നല്ല . മറിച്ചു പെണ്ണുങ്ങൾക്ക് പലപ്പോഴും പുരുഷനെ കൊണ്ട് തൃപ്തിയുണ്ടാക്കാറില്ല എന്നതാണ് സത്യം . കഴിവ് കെട്ട പുരുഷനെ കെട്ടേണ്ടി വരുന്ന സ്ത്രീകൾ അവരുടെ ജീവിത കാലം മുഴുവനും കണ്ണീരൊഴുക്കി കഴിയേണ്ടി വരുന്നു എന്നതും നിങ്ങളെ പോലെയുള്ളവർ കാണാതെ പോകുന്നു. ഞാൻ താങ്കൾക്കു letter എഴുതിയതിനു ശേഷം കേട്ട മറ്റൊരു വാദം ബഹുഭാര്യത്വം സ്ത്രീധനത്തിന് ഒരു പ്രതിവിധിയാണെന്നാണ് . യഥാർത്ഥത്തിൽ ഞാൻ മനസ്സിലാക്കിയേടത്തോളം ഈ പരിഷ്കരണ പ്രസ്ഥാനങ്ങളെല്ലാം തന്നെ മനുഷ്യനെ പഴയ അന്ധകാര യുഗത്തിലേക്കു തിരികെ കൊണ്ട് പോകുകയാണ്. താങ്കൾ ഏതെങ്കിലും പ്രസ്ഥാനത്തിന്റെയാളാണോ എന്നു എനിക്കറിയില്ല എന്തായാലും ഇക്കാര്യത്തിൽ താങ്കൾ താങ്കളുടെ സമൂഹത്തിൽ ഒരു മാറ്റത്തിനു വേണ്ടി ശ്രമിക്കണം എന്നാണ് എന്റെ അഭ്യർത്ഥന. പിന്നെ ഇസ്ലാമിനെ കുറിച്ച് ഞാൻ കുറച്ചൊക്കെ വായിച്ചിട്ടുണ്ട് . എന്നാലും കൂടുതൽ പഠിക്കാൻ ആഗ്രഹവുമുണ്ട് . താങ്കൾ പുസ്തകത്തിന്റെ list അയച്ചാൽ മതി ഞാൻ സ്വന്തമായി സംഘടിപ്പിച്ചു കൊള്ളാം .താങ്കളെ സർവേശ്വരൻ തുണക്കട്ടെ
                                                                                                                 ഷീജ
-------------------------------------

മാന്യ സഹോദരി

ഷീജ ,താങ്കൾ അയച്ച മറുപടിയിൽ ആദ്യത്തേത് തന്നെയാണ് ആവർത്തിച്ചിട്ടുള്ളത്. ബഹുഭാര്യത്വത്തിനു ഇസ്‌ലാമിന്റെ ശരിയായ ആശയമാണ് താങ്കളെ ഞാൻ അറിയിച്ചത്. ഇസ്ലാം ബഹുഭാര്യത്വത്തിനു അനുമതി നൽകിയിട്ടുള്ളത് വളരെ കർശന നിബന്ധനയോടെയാണെന്ന് കഴിഞ്ഞ മൈലിലൂടെ താങ്കളെ അറിയി ച്ചു താങ്കളുടെ കൂട്ടുകാരിയുടെ ഭർത്താവ് ഏത് പ്രസ്ഥാനക്കാരനാണെന്ന് എനിക്ക് അറിയില്ല . ഇനി ഏത് ആളായാലും പരിഷ്കാരിയോ പരിഷ്കാരം ഇല്ലാത്തവരോ എല്ലാവർക്കും ഒരേ നിയമമാണ്. അത് മാറ്റാൻ ആർക്കും അവകാശമില്ല. സർവ്വ വിഷയത്തിലും ഇസ്‌ലാമിൻ്റെ നിയമം സീകരിക്കുന്ന ഒരാൾക്ക് ബഹുഭാര്യത്വത്തെ അതിന്റെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാൻ സാധിക്കും.

ഇസ്ലാമിൻ്റെ ബഹുഭാര്യത്വം, സ്വത്തവകാശം, വിവാഹ മോചനം ഇത് മാത്രമാണ് ശരീഅത്തും ഇസ്‌ലാമും എന്ന് മനസ്സിലാക്കിയ ചിലരെ കാണാം. അത് മാത്രം മനസ്സിലാക്കി വെച്ചവർക്ക് ഒരിക്കലും ഇസ്‌ലാമിനെ ശരിയായ രൂപത്തിൽ കാണാൻ സാധിക്കില്ല. താങ്കൾ പറഞ്ഞത് പോലെ വികാരം കൂടുതൽ പുരുഷനേക്കാൾ സ്ത്രീക്ക് തന്നെയാണ് പക്ഷെ അവളുടെ ലജ്‌ജ അതിനെ മറച്ചു വെക്കുന്നു. പുരുഷനാണെങ്കിൽ നേരെ വിപരീതം. ഇസ്ലാം അതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. 
മറ്റൊന്ന് താങ്കൾ സൂചിപ്പിച്ചത് കഴിവ് കെട്ട പുരുഷൻ കാരണം ജീവിതം മുഴുവൻ കണ്ണീർ പൊഴിക്കേണ്ടിവരുന്നെന്ന് എന്നാൽ കേൾക്കണോ ഇസ്ലാം പൂർണ്ണമായി സ്വീകരിച്ച ഒരാണിനോ പെണ്ണിനോ കണ്ണീർ പൊഴിക്കേണ്ടി വരില്ല. കാരണം ഇസ്‌ലാം പറയുന്നു നീ നിന്റെ ഭാര്യയുമായി ബന്ധപ്പെടുമ്പോൾ കന്നുകാലിക്കളെപ്പോലെയാകരുത് അവളെയും പരിഗണിച്ചു കൊണ്ടായിരിക്കണം നിൻ്റെ പ്രവർത്തി. നിന്റെ കാര്യം സാധിപ്പിച്ചു നീ പോകുന്ന ഒരവസ്‌ഥ ഉണ്ടാകരുത്. അവളുടെയും കര്യം സാധിപ്പിച്ചുവെന്ന് നീ ഉറപ്പ് വരുത്തണം. പ്രവാചകൻ, കഴിവ്കെട്ടവരായി എണ്ണിയ മൂന്ന് പേരിൽ ഒരാൾ സംയോഗസമയത്ത് തന്റെ ഭാര്യയെ പരിഗണിക്കാത്തവനാണ്.

മറ്റൊന്ന് താങ്കൾ സൂചിപ്പിച്ചത് പ്രവാചകന്റെ കാലം അന്ധകാരമായിരുന്നല്ലോ.  അന്നുണ്ടായ നിയമമല്ല ബഹുഭാര്യത്വമെന്ന് ഇത് ഇസ്ലാലാമിനെ പൂർണ്ണമായി മനസ്സിലാക്കാത്തതിന്റെ  കുറവാണെന്നേ പായാൻ പറ്റുകയുള്ളൂ. ജനിച്ച കുഞ്ഞ് പെണ്ണായിപ്പോയ ഒറ്റ കാരണം കൊണ്ട് സ്വന്തം അച്ചൻ കുട്ടിയെ ജീവനോടെ കുഴിച്ചു മൂടുന്ന ഒരു കാലത്താണ് പ്രവാചകൻ ആഗമനം. സ്ത്രീകൾക്ക് ഋതുരക്‌തമുണ്ടായാൽ അവരെ വീട്ടിൽ നിന്ന് മാറ്റി താമസിപ്പിച്ചിരുന്ന ആ അന്ധകാര യുഗത്തിലാണ് ഇസ്ലാം സ്ത്രീകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയത് . മറ്റൊരു കാര്യം അടിമ സമ്പ്രദായം ഇല്ലാതാക്കിയത് ഇസ്ലാമാണ് എന്നിട്ടാണോ താങ്കൾ അതിനോട് ഉപമിക്കുന്നത്.

സ്ത്രീധനം ഇല്ലാതാക്കാനാണ് രണ്ടും മൂന്നും കെട്ടുന്നതെന്ന് പറയുന്നത് തനി വിഡ്ഢിത്തമാണ്.  ഇസ്‌ലാം സ്ത്രീധന സമ്പ്രദായത്തെ അനുകൂലിക്കുന്നില്ല. സ്ത്രീക്ക് അങ്ങേട്ട് മഹ്റ് കൊടുക്കണമെന്നാണ് ഇസ്ലാം കൽപിക്കുന്നത്. മഹ്റ് കൊടുക്കാതെ അവളെ തൊടാൻ പോലും പാടില്ലെന്നാണ് ഇസ്‌ലമിന്റെ കൽപന.

എഴുത്ത് നീട്ടുന്നില്ല ബഹുഭാര്യത്വത്തെ എതിർക്കുന്ന താങ്കളോട് ഒന്ന് രണ്ട് കാര്യം ചോദിച്ചു കൊണ്ട് എഴുത്ത് നിർത്തുന്നു ഇസ്ലാമിൽ  ബഹുഭാര്യത്വം ഇല്ലായിരുന്നുവെങ്കിൽ താഴെ പറയുന്നവരുടെ അവസ്‌ഥ എന്താകുമായിരുന്നു

നല്ല ആരോഗ്യമുള്ള ഭർത്താവ് ഭാര്യയാണെങ്കിൽ അസുഖം പിടിപെട്ട് ആരോഗ്യമില്ലാതെ ഒന്നിനും താൽപര്യമില്ലാത്തവളാണ്. ഈ അവസ്ഥയിൽ ഭർത്താവിന് രണ്ട് മാർഗമുണ്ട് ഒന്ന് ഒരു പെണ്ണും കൂടി കെട്ടുക അല്ലെങ്കിൽ അടുത്ത വ്യഭിചാര കേന്ദ്രത്തിൽ പോയി അവന്റെ കാര്യം നിറവേറ്റാം. ഇതിൽ  രണ്ടിൽ ഒന്നു നിർബദ്ധമാണ്. ഏത് തിരഞ്ഞെടുക്കണമെന്നാണ് താങ്കൾ പറയുന്നത് ??

വളരെ സാമ്പത്തികമായി കഴിവുള്ള ഒരാൾ.  അയാളുടെ ഭാര്യ കാരണമായി അവർക്ക് കുട്ടികളില്ല നാട്ടിലുള്ള മുഴുവൻ ഡോക്ട‌ർമാരും പറയുന്നത് ഭാര്യയുടെ  തകരാറാണ് കുട്ടികളില്ലാത്തതെന്ന് . ഒരു രക്ഷയുമില്ലെന്നും. ഇവർക്ക് ഒരു കുട്ടിക്കാൽ കാണാൻ വളരെ ആഗ്രഹവും ഉണ്ട് എന്ത് ചെയ്യും? ഒന്നും കൂടി കെട്ടി തന്റെ ജീവിത അഭിലാഷം  പൂർത്തീകരിക്കണോ  അതല്ല ജീവിതം മുഴുവൻ മാനസികമായി നരകിച്ചു കഴിയണോ താങ്കളുടെ അഭിപ്രായം എന്താണ് ?

ഭാര്യക്ക് അസുഖമൊന്നുമില്ല. എങ്കിലും ലൈംഗികമായി ഒരു താൽപര്യവുമില്ല ബാക്കി എല്ലാ കാര്യത്തിനും നാട്ടിലുള്ള എല്ലാ സ്ത്രീകളേക്കാളും മെച്ചമാണ്. ലൈംഗിക വിഷയത്തിൽ മാത്രം തൊടാൻ വിടുന്നില്ല. എന്ത് ചെയ്യും  അവളെ മാത്രം പരിഗണിച്ചു ഭർത്താവിന്റെ  ജീവിതം നഷ്ടപ്പെടുത്തണോ നേരെത്തെ പറഞ്ഞത് പോലെ മറ്റുള്ള സ്ത്രീകളുമായി അവിഹിത ബന്ധത്തിലൂടെ കാര്യം നിർവ്വഹിക്കണോ ഒരു പെണ്ണും കൂടി കെട്ടി ഇസ്‌ലാം പറഞ്ഞു നീതിയനുസരിച്ചു ജീവിച്ചു വളരെ സൗഹാർദ്ധത്തിൽ ഒത്തു കഴിഞ്ഞു പോകലാണോ? ഏതാണുത്തമം താങ്കളുടെ പ്രതികരണം എന്ത് ?

ഇതൊക്കെ പുരുഷനിൽ ഉണ്ടായാലോ എന്ന് താങ്കൾ ചോദിച്ചേക്കാം

ഈ പറയപ്പെട്ട കാര്യങ്ങളൊക്കെ പുരുഷനിൽ ഉണ്ടാവുകയാണെങ്കിൽ അവൾക്ക് അവനെ ഒഴിവാക്കാൻ "ഫസ്ഖ്' ചെയ്യാൻ ഇസ്ലാം അനുമതി നൽകിയിട്ടുണ്ട്. അത്രത്തോളം സ്വാതന്ത്ര്യം ഇസ്‌ലാം സ്ത്രീക്ക് നൽകിയിട്ടുണ്ട്. 
ഇതിന്റെയൊക്കെ താങ്കളുടെ പ്രതികരണം അറിയാൻ താൽപര്യമുണ്ട് മറുപടിക്ക് പ്രതീക്ഷിച്ചു കൊണ്ട് നിറുത്തട്ടെ.
സത്യം മനസിലാക്കുവാനും അതുൾക്കൊണ്ട്  ജീവിക്കുവാനും ദൈവം അനുഗ്രഹിക്കട്ടെ. 
by
Abdulla Cherumba Abudhabi


ശേഷം അദ്ദേഹം അയച്ച മറുപടി താഴെ 

പ്രിയപ്പെട്ട  അബ്ദുല്ല 

താങ്കളുടെ എഴുത്തിലൂടെ പോയപ്പോൾ യഥാർത്ഥത്തിൽ ഞാൻ അത്ഭുതപ്പെട്ടു പോയി , കാരണം ഇന്ന് കല്യാണം കഴിക്കുന്ന ആളുകൾ ഭൂരിഭാഗവും തന്നെ ഇത്തരം കാരണങ്ങൾ കൊണ്ടല്ല കല്യാണം കഴിക്കുന്നത്‌ . ഇന്ന് കേരളത്തിൽ  നിലവിലുള്ള രണ്ടു പരിഷ്കരണ സംഘടനകളുടെ ഉത്തരവാദിത്വം ഉള്ളവരെ തന്നെ ഇത്തരം ചെയ്തികൾക്കു ഉദാഹരണം ആയി ചൂണ്ടിക്കാണിക്കാൻ കഴിയും . ഞാൻ ഉദ്ദേശിക്കുന്നത് ജമാഅത്ത് ഇസ്ലാമി, മുജാഹിദ് എന്നീ സംഘടനകൾ ആണ് . ഇന്ന് കേരളത്തിൽ കാണുന്ന പല കല്യാണങ്ങളുടെയും ഒന്നും യഥാർത്ഥ കാരണങ്ങൾ താങ്കൾ പറഞ്ഞത് അല്ല. അങ്ങനെയുള്ള പ്രശ്നങ്ങളും ഉണ്ടാകാം .പിന്നെ എന്റെ ചെറിയ ബുദ്ധിക്കു തോന്നുന്നത് ഒരാൾ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും  എന്നിട്ട്  അവൾക്കു കുട്ടികളുണ്ടാകാൻ കഴിയാതെ വന്നാൽ വേറൊരുത്തിയെ വിവാഹം ചെയ്യുകയും എന്നിട്ട്   2 സ്ത്രീകളും ഒന്നിച്ചു സ്നേഹിച്ചു ജീവിക്കുകയും ചെയ്യുക എന്നതൊക്കെ കഥകളിൽ നടക്കും എന്നല്ലാതെ. തന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചവളെ സ്നേഹിക്കുന്നത് പോലെ തന്നെ അയാൾക്കു മറ്റവളെയും സ്നേഹിക്കാൻ കഴിയും എന്നത് സങ്കല്പം മാത്രം ആണ്. മാത്രമല്ല ഇനി വീണ്ടും അയാൾ കെട്ടുന്ന പെണ്ണിനും കുട്ടികൾ ഉണ്ടാകും എന്ന് എന്താണ് ഉറപ്പ്. അപ്പോൾ പിന്നെ വേറൊരു പെണ്ണിനേയും കൂടി കെട്ടി 4 പേർക്കും ഒന്നിച്ചു കഴിയാമെന്നാണോ ?  സ്ത്രീകൾക്ക് കുട്ടികളുണ്ടായില്ലെങ്കിൽ അവൾക്കു അയാളെ ഫസ്‌ഖ് ചെയ്യാം എന്നു പറയുന്ന താങ്കൾ നമ്മുടെ നാട്ടിലൊരു രണ്ടാം വിവാഹത്തിൽ പെണ്ണിന്നുള്ള സ്ഥാനം താങ്കൾ മറന്നു പോകുന്നു . അറബി നാടുകളിൽ ഇതു ഒരു പക്ഷെ ശരിയായിരിക്കാം എന്നാൽ നമ്മുടെ നാട്ടിൽ ഇതു തികച്ചും നീതിക്കെതിരായിട്ടാണ് എനിക്ക് തോന്നുന്നത്. ആദ്യ വിവാഹത്തിൽ കുട്ടികൾ ഇല്ലെങ്കിൽ അത് ദൈവ വിധിയാണെന്നു കരുതി സമാധാനിക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല . എത്രയോ ദമ്പതികൾ അങ്ങനെ കഴിഞ്ഞു കൂടുന്നു . അല്ലെങ്കിൽ നല്ലത് പരസ്പരം ഒഴിഞ്ഞു പോകുന്നതല്ലേ അല്ലാതെ ഒരു ജീവച്ഛവം ആയി  കഴിയുന്നതിനേക്കാൾ ഭേദം. പിന്നെ ഞാൻ അടിമ സമ്പ്രദായം ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു എന്ന അർത്ഥത്തിലല്ല  സൂചിപ്പിച്ചത് , മറിച്ചു ഇസ്‌ലാം അടിമ സമ്പ്രദായത്തെ control ചെയ്തത് പോലെ തന്നെ അല്ലെങ്കിൽ അതിനെക്കാൾ കർശനമായി ബഹുഭാര്യത്വത്തെയും control ചെയ്യാമായിരുന്നുവല്ലോ. ഞാൻ കഴിഞ്ഞ mail സൂചിപ്പിച്ചത് ബഹു ഭാര്യത്വത്തിന് പഴയ അറബികളിൽ മാതൃക പരത്തുന്നവർ ഇനിയും ഇസ്‌ലാം ഖണ്ഡിതമായി നിരോധിക്കാത്ത അടിമ സമ്പ്രദായം തിരിച്ചും കൊണ്ട് വരില്ലേ എന്ന സംശയം ഉന്നയിച്ചു എന്നു മാത്രം. എന്തായാലും താങ്കൾ ഉന്നയിക്കുന്നത് പോലെയാണ് ഇസ്ലാമിലെ ബഹുഭാര്യത്വത്തിന്റെ രീതിയെങ്കിൽ നമ്മുടെ നാട്ടിലെ നേരത്തെ പറഞ്ഞ പ്രസ്ഥാനങ്ങളെ ബോധവത്കരിക്കുന്നതിനു ശ്രമം നടത്തുന്നത് നന്നായിരിക്കും

സ്നേഹത്തോടെ