വൈശിഷ്ട്യമായ പ്രവർത്തനങ്ങളുടെ അമ്പത് ഹദീസുകൾ

എല്ലാ ഫർള് (നിർബന്ധ) നിസ്‌കാരത്തിന്റെ ശേഷവും വല്ലവനും "ആയതുൽ കുർസിയ്യ്" പാരായണം ചെയ്താൽ മരണമല്ലാതെ സ്വർഗ പ്രവേശനത്തെ തൊട്ട് അവനെ തടയുകയില്ല.(മരണത്തിന് ശേഷം അമലുകൾ ഒന്നും ചെയ്യാത്തത് കൊണ്ട് മറ്റൊന്നും തടയുകയില്ലെന്ന് സാരം)

വൈശിഷ്ട്യമായ പ്രവർത്തനങ്ങളുടെ അമ്പത് ഹദീസുകൾ

വൈശിഷ്ട്യമായ പ്രവർത്തനങ്ങളുടെ അമ്പത് ഹദീസുകൾ

خمسون حديثا الفضائل الأعمال

الحديث :- (1)

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من قرأ قل هو الله أحد حتى يختم..ها عشر مرات بني الله له قصرا في الجنة، فقال: عمر رضي الله عنه إذنه تستكثر قصوراً يا رسول الله فقال: (الله أكثر وأطيب)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു "ഖുൽ ഹുവല്ലാഹു അഹദ്" (സൂറത്ത് ഇഖ് ലാസ്) 10 പ്രാവശ്യം അതിന്റെ അവസാനം വരെ വല്ലവനും പാരായണം ചെയ്താൽ സ്വർഗത്തിൽ അല്ലാഹു അവന്  ഒരു കൊട്ടാരം പണിയും. ഉടൻ ഉമർ(റ)പറഞ്ഞു അല്ലാഹുവിന്റെ റസൂലെ എന്നാൽ ഞാൻ ധാരാളം കൊട്ടാരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കും.ഉടനെ പ്രവാചകരുടെ മറുപടി അല്ലാഹുവാണ് വർദ്ധിപ്പിക്കുന്നവനും നന്നാക്കുന്നവനും

السلسلة الصحيحة 589/1
خمسون حديثاً من فضائل الأعمال


الحديث : (2)

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من قرأ سورة (الكهف) في الجمعة، أضاء له من النور ما بين الجمعتين.

വെള്ളിയാഴ്ച ദിവസം വല്ലവനും “സൂറതുൽ കഹ്‌ഫ്" പാരായണം ചെയ്താൽ അവന് രണ്ട് വെള്ളിയാഴ്‌ചകളുടെ ഇടയിലുള്ളത് മുഴുക്കെ പ്രകാശത്താൽ വെട്ടിത്തിളങ്ങും.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


الحديث :- (3)

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من حفظ عشر آيات من أول سورة الكهف، عصم من فتنة الدجال.

സൂറതുൽ കഹ്ഫിന്റെ ആദ്യ ഭാഗത്ത് നിന്ന് 10 സൂക്തം വല്ലവനും ഹൃദ്യസ്ഥമാക്കിയാൽ ദജജാലിൻെറ വഞ്ചനയിൽ നിന്ന് സംരക്ഷണം നൽകപ്പെടും.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث :- (4)

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من قرأ آية الكرسي دبر كل صلاة مكتوبة ، لم يمنعه من دخول الجنة إلا أن يموت.

എല്ലാ ഫർള് (നിർബന്ധ) നിസ്‌കാരത്തിന്റെ ശേഷവും വല്ലവനും "ആയതുൽ കുർസിയ്യ്" പാരായണം ചെയ്താൽ മരണമല്ലാതെ സ്വർഗ പ്രവേശനത്തെ തൊട്ട് അവനെ തടയുകയില്ല.(മരണത്തിന് ശേഷം അമലുകൾ ഒന്നും ചെയ്യാത്തത് കൊണ്ട് മറ്റൊന്നും തടയുകയില്ലെന്ന് സാരം)

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


الحديث :- (5)

قال رسول الله (صلى الله عليه وسلم

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

إذا أخذت مضجعك من الليل فاقرأ ( قل يا أيها الكافرون) ثم نم على  خاتمتها فانها براءة من الشرك.

രാത്രി ഉറങ്ങാൻ വേണ്ടി നിന്റെ കിടപ്പറയിലേക്ക് ചെന്നാൽ നീ "ഖുൽ യാ അയ്യുഹൽ കാഫിറൂൻ" പാരായണം ചെയ്യുക. കാരണം അത് ബഹു ദൈവത്വത്തോട് നിന്നെ മോചിപ്പിക്കും.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


الحديث :- (6)

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من توضأ فأحسن الوضوء، ثم قال : أشهد أن لا إله إلا الله وحده لا شريك له، وأن محمداً عبده ورسوله، اللهم اجعلني من التوابين، واجعلني من المتطهرين، فتحت له ثمانية أبواب الجنة يدخل من ايّها شاء

വല്ലവനും നല്ല പോലെ വുളൂഅ് ഉണ്ടാക്കിയതിന് ശേഷം അശ്ഹദു അൻലാ...... എന്ന് ചൊല്ലിയാൽ 8 സ്വർഗീയ കവാടങ്ങൾ അവന് വേണ്ടി തുറക്കപ്പെടും, അവൻ ഉദ്ദേശിക്കുന്നതിലൂടെ സ്വർഗത്തിൽ പ്രവേശിക്കാം

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث :- (7)

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من توضأ فقال بعد فراغه من وضوئه سبحانك اللهم وبحمدك أشهد أن لا إله إلا أنت أستغفرك وأتوب إليك، كتب في رق ثم جعل في طابع، فلم يكسر الي يوم القيامة

വല്ലവനും വുളൂഅ് ഉണ്ടാക്കി അതിൽ നിന്ന് വിരമിച്ചതിന് ശേഷം സുബ്ഹാനക.......... എന്ന് ചൊല്ലിയാൽ അതിനെ ഒരു വെള്ള പേപ്പറിൽ എഴുതി മുദ്ര ചെയ്യപ്പെട്ട് സൂക്ഷിക്കും. ഖിയാമത്ത് നാൾ വരെ പൊട്ടിക്കുകയില്ല.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث :- (8)

قال رسول الله (صلى الله عليه وسلم

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

بينما نحن نصلي مع رسول الله صلى الله عليه وسلم إذ قال رجل من القوم: الله أكبر كبيرا والحمد الله كثيرا وسبحان الله بكرة وأصيلا ، فقال رسول الله صلى الله عليه وسلم : (من القائل كلمة كذا وكذا ؟) (٢) فقال رجل من القوم :أنا يا رسول الله! قال: (عجبت لها فتحت لها أبواب السماء )، قال ابن عمر: فما تركتهنّ منذ سمعت رسول الله يقول ذالك

ഞങ്ങൾ (സ്വഹാബത്ത്) റസൂലുല്ലാഹി (സ്വ)യോട് കുടെ നിസ്കരിക്കുകയാണ്. ആ സന്ദർഭം ജനങ്ങളിൽ നിന്നു ഒരാൾ "അല്ലാഹു അക്ബർ" എന്ന് പറഞ്ഞു ഉടനെ (നിസ്‌കാരം കഴിഞ്ഞു) റസൂൽ (സ ) ചോദിച്ചു ആരാണ് ആ വാക്ക് ഉച്ചരിച്ചവൻ? അപ്പോൾ ജനങ്ങളിൽ നിന്ന് ഒരാൾ പറഞ്ഞു ഞാനാണ് നബിയെ... പ്രവാചകർ (സ്വ) പറഞ്ഞു ആ വാക്കിൻറെ കാര്യത്തിൽ ഞാൻ അത്ഭുതപ്പെടുന്നു.അതിന്ന് വേണ്ടി ആകാശ കവാടങ്ങൾ തുറക്കപ്പെട്ടു പോയി. ബഹു: ഇബ്‌നു ഉമർ (റ) പറയുന്നു. റസൂൽ (സ്വ)യിൽ നിന്ന് അത് കേട്ടത് മുതൽ ഞാനത്  ഉപേക്ഷിച്ചിട്ടില്ല

صحیح مسلم
خمسون حديثاً من فضائل الأعمال


الحديث :- (9)

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

كنا نصلي يوما وراء النبي صلى الله عليه وسلم فلما رفع رأسه من الركعة قال: (سمع الله لمن حمده) ، قال رجل: ربنا ولك الحمد حمداً كثيرا طيبا مباركا فيه فلما انصرف قال من المتكلّم؟  قال: انا قال :رأيت بضعة وثلاثين ملكا يبتدرونها أيّهم يكتبها أوّل. 

ഞങ്ങൾ (സ്വഹാബത്ത്) ഒരു ദിവസം നബി (സ്വ) യുടെ പിന്നിൽ നിന്ന് നിസ്ക‌രിക്കുകയായിരുന്നു. റുകൂഇൽ നിന്ന് തല ഉയർത്തിക്കൊണ്ട് പ്രവാചകർ(സ്വ) "സമിഅല്ലാഹുലിമൻ ഹമിദ' എന്ന് പറഞ്ഞു അപ്പോൾ ഒരാൾ 'റബ്ബനാ വലകൻഹദ് ഹംദൻ കസീറൻ ത്വയ്യിബൻ മുബാറകൻ ഫീഹി" എന്ന് പറഞ്ഞു നിസ്‌കാരത്തിൽ നിന്ന് പിരിഞ്ഞതിന് ശേഷം പ്രവാചകർ (സ്വ) ചോദിച്ചു ആരാണ് സംസാരിച്ചവൻ? ഞാൻ (നബിയെ) എന്ന് ഒരാൾ പറഞ്ഞു. അപ്പോൾ പ്രവാചകർ(സ) പറയുകയാണ്. മുപ്പതോളം മലക്കുകൾ ആ വാക്ക് ആദ്യം എഴുതുവാൻ വേണ്ടി  മത്സരിക്കുന്നതായി ഞാൻ കണ്ടു 

صحيح البخاري
خمسون حديثاً من فضائل الأعمال

الحديث :- (10)

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من صلى في اليوم والليلة أثني عشرة ركعة تطوعا ، بنى الله له بيتا في الجنة

വല്ല ഒരുത്തനും ഒരു ദിവസം (രാവും പകലും) "12 റക്അത്ത്" സുന്നത്ത് നിസ്ക്‌കരിച്ചാൽ സ്വർഗത്തിൽ അവന് അല്ലാഹു ഒരു വീട് പണിയും

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث :- (11

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من حافظ على أربع ركعات قبل الظهر، وأربع بعدها حرم على النار

വല്ലവനും ളുഹ്റ് നിസ്ക്‌കാരത്തിൻറെ മുമ്പും ശേഷവുമായി 4 റക്അത്ത് നിസ്കാരം പതിവാക്കിയാൽ അവന്റെ മേൽ നരകം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث :- (12)

قال رسول الله (صلى الله عليه وسلم

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

رحم الله إمراً صلى قبل العصر أربعاً

അസ്വർ നിസ്കാരത്തിന്റെ മുമ്പ് 4 റക്അത്ത് സുന്നത്ത് നിസ്കരിക്കുന്നവന് അല്ലാഹു റഹ്‌മത്ത് ചെയ്തിരിക്കുന്നു.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث :- (13)

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു

من قام بعشر آيات لم يكتب من الغافلين ومن قام بمائة آية كتب من القانتين ومن قام بألف آية كتب من المقنطرين 

വല്ലവനും 10 ആയത്ത് ഓതി നിസ്‌കരിച്ചാൽ അവനെ അശ്രദ്ധവാന്മാരിൽ പെടുത്തുകയില്ല. വല്ലവനും 100 ആയത്ത് ഓതി നിസ്കരിച്ചാൽ അവനെ ഭക്തവാന്മാരുടെ കൂട്ടത്തിലായി രേഖപ്പെടുത്തും, വല്ലവനും 1000 ആയത്ത് ഓതി നിസ്കരിച്ചാൽ അല്ലാഹു അവനെ പൂർണ്ണത പ്രാപിച്ചവരുടെ കൂട്ടത്തിലായി രേഖപ്പെടുത്തും.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث :- (14)

قال رسول الله (صلى الله عليه وسلم

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

صلاة الرجل تطوعاً حيث لا يراه الناس تعدل صلاته على أعين الناس خمسا وعشرين

മനുഷ്യർ കാണാത്തിടത്ത് വെച്ചുള്ള സുന്നത്ത് നിസ്ക്‌കാരം മനുഷ്യ ദൃഷ്‌ടിയിൽ വെച്ചുള്ള നിസ്കാരത്തെക്കാൾ 25 ഇരട്ടി പ്രതിഫലാർഹമാണ്

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث : (15)

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من صلى الضحى أربعا ، وقبل الأولى أربعا ، بني له بيت في الجنة.

വല്ലവനും ളുഹാ നിസ്‌കാരം ആദ്യം നാലും പിന്നെ നാലുമായി (മൊത്തം 8 റക്അത്ത്) നിസ്‌കരിച്ചാൽ സ്വർഗത്തിൽ അവന് ഒരു വീട് പണിയും

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث :- (16)

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

إن الله وملائكته يصلون على الذين يصلون الصفوف ومن سد فرجة بنى الله له بيتا في الجنة ورحمه بها درجة  

തീർച്ച: അല്ലാഹുവും, അവന്റെ  മലക്കുകളും, അണി ഒപ്പിച്ച് (നിസ്കാരത്തിൽ) നിൽക്കുന്നവരുടെ മേൽ സ്വലാത്ത് (ഗുണം) ചെല്ലും. വല്ലവനും വിടവിനെ (സ്വഫിൻെറ) പൂർത്തിയാക്കിയാൽ അല്ലാഹു അവന് സ്വർഗത്തിൽ ഒരു വീട് പണിയുകയും, അത് കാരണം അവൻെറ പദവികൾ ഉയർത്തുകയും ചെയ്യും.

السلسلة الصحيحة 1892/4
خمسون حديثاً من فضائل الأعمال


الحديث : (۱۷


قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

ما من عبد يسجد لله سجدة إلا كتب الله له بها حسنة، وحط عنه بها سيئة ، ورفع له بها درجة فاستكثروا من السجود 

ഒരു അടിമയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നില്ല,അത് കാരണം അവന് നന്മ രേഖപ്പെടുത്തിയിട്ടല്ലാതെ, അത് കാരണം തിന്മ നീക്കിയിട്ടല്ലാതെയും, അത് കാരണം പദവി ഉയർത്തിയിട്ടല്ലാതെയും അത് കൊണ്ട് സുജൂദിനെ നിങ്ങൾ വർദ്ധിപ്പിക്കുക.

വിവ : ഹനീഫ മുസ്‌ലിയാർ പുറത്തൂർ

                                                                                      തുടരും 

www.islamkerala.com 
E-mail: [email protected]
Mobile: 00971 50 7927429