വൈശിഷ്ട്യമായ പ്രവർത്തനങ്ങളുടെ അമ്പത് ഹദീസുകൾ

ആയിരം നന്മ എല്ലാ ദിവസവും ചെയ്യൽ അപ്രാപ്യമായി നിങ്ങൾ കരുതുന്നുണ്ടോ ? അല്ലാഹുവിന് "100" തസ്ബീഹ് ചൊല്ലൽ ആയിരം നന്മ എഴുതപ്പെടാനും ആയിരം ദോഷങ്ങൾ മായിക്കപ്പെടാനും കാരണമാകും

വൈശിഷ്ട്യമായ പ്രവർത്തനങ്ങളുടെ അമ്പത് ഹദീസുകൾ

ഭാഗം രണ്ട്
السلام عليكم
طبتم فادخلوها خالدين

خمسون حديثا لفضائل الأعمال

വൈശിഷ്ട്യമായ  പ്രവർത്തനങ്ങളുടെ അമ്പത് ഹദീസുകൾ

18 മുതൽ 35 വരെ
Click Here
കഴിഞ്ഞ  ഭാഗം 
www.islamkerala.com
സൈറ്റിൽ ലഭ്യമാണ്

الحديث :- (18)

قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من صلى الفجر في جماعة ، ثم قعد يذكر الله حتى تطلع الشمس ، ثم صلى ركعتين ، كانت له كأجر حجّة ، وعمرة تامة ، تامة ، تامة.

വല്ലവനും ജമാഅത്തായി സുബ്ഹ് നിസ്‌കരിച്ചു അങ്ങനെ സൂര്യൻ ഉദിക്കുന്നത് വരെ അല്ലാഹുവിന് ദികറ് ചൊല്ലിക്കൊണ്ടിരുന്നു. പിന്നീട് രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിച്ചു എന്നാൽ അവന് “പൂർണ്ണമായ, പൂർണ്ണമായ, പൂർണ്ണമായ" ഹജജിന്റെയും, ഉംറയുടെയും പ്രതിഫലം ഉണ്ടായിരിക്കും.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


الحديث : (19)

قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من صلى الله أربعين يوما في جماعة ، يدرك التكبيرة الأولى ، كتب له براءتان : البراءة من النار وبراءة من النفاق

വല്ല ഒരുത്തനും 40 ദിവസം ജമാഅത്തായി നിസ്‌കരിച്ചു. ഒന്നാം തക്ബീറത്തിൻറെ ശ്രേഷ്‌ടത അവൻ എത്തിക്കുകയും ചെയ്തു എങ്കിൽ അവന് രണ്ട് മോചനം രേഖപ്പെടുത്തപ്പെടും ഒന്ന് നരക മോചനം രണ്ട് കാപട്യത്തിൽ നിന്നുള്ള മോചനം.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

(الحديث : (20

قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

افضل الصلوات عند الله صلاة الصبح يوم الجمعة في جماعة.

അല്ലാഹുവിന്റെ അരികിൽ ഏറ്റവും ശ്രേഷ്‌ടമായ നിസ്കാരം വെള്ളിയാഴ്ച്‌ച ദിവസത്തെ സുബ്ഹ് ജമാഅത്തായി നിസ്കരിക്കുന്നതിലാണ്

السلسلة الصحيحة 1566/4
خمسون حديثاً من فضائل الأعمال

الحديث : (21)

قال رسول الله (صلى الله عليه وسلم

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من قال: سبحان الله العظيم وبحمده ، غرست له نخلة في الجنة

വല്ലവനും “സുബ്ഹാനല്ലാഹിൽ അളീം വബിഹംദിഹി” എന്ന് പറഞ്ഞാൽ സ്വർഗത്തിൽ അവനൊരു ഈത്തപ്പന മരം നടപ്പെട്ടു കഴിഞ്ഞു.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


الحديث : (22)

قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من قال سبحان الله وبحمده ، سبحانك اللهم وبحمدك ، أشهد أن لا إله إلا أنت ، أستغفرك وأتوب إليك، فإن قالها في مجلس ذكر ، كانت كالطابع يطبع عليه ، ومن قالها في مجلس لغو ، كانت كفارة له.

വല്ലവനും ദിക്റിന്റെ സദസ്സിൽ വെച്ച് "സുബ്ഹാനല്ലഹി വബിഹം ദിഹി, സുബ് ഹാനകല്ലാഹുമ്മ വബിഹംദിക, അശ്ഹദു അല്ലാഇലാഹ ഇല്ലാഅൻത, അസ്തഗ്‌ഫിറുക വഅതുബു ഇലയ്ക്ക" എന്ന് പറഞ്ഞാൽ അത് സീൽ ചെയ്യപ്പെട്ട നിക്ഷേപം പോലെയായി. എന്നാൽ അത് ഒരു വിനോദത്തിന്റെ സദസ്സിൽ വെച്ചാണ് പറയുന്നതെങ്കിൽ അത് അവന് പാപമോചനത്തിന് കാരണമാവുകയും ചെയ്യും

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


الحديث : (23)

قال رسول الله (صلى الله عليه وسلم) 


അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

إن سبحان الله ، والحمد لله ، ولا إله إلا الله ، والله أكبر تنفض الخطايا كما تنفض الشجرة ورقها

തീർച്ചയായും “സുബ്ഹാനല്ലാഹി, വൽഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്‌ബർ" ഇവകൾ വീഴ്‌ചകളെയും തെറ്റുകളെയും കൊഴിച്ച് കളയും. വൃക്ഷം അതിൻ്റെ ഇലകൾ കൊഴിച്ച് കളയും പ്രകാരം.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث : (24)

قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

أيعجز أحدكم ، أن يكسب كل يوم ألف حسنة ؟ يسبح الله مائة تسبيحة، فيكتب الله له بها ألف حسنة ، أو يحط عنه بها ألف خطيئة .

ആയിരം നന്മ എല്ലാ ദിവസവും ചെയ്യൽ അപ്രാപ്യമായി നിങ്ങൾ കരുതുന്നുണ്ടോ ? അല്ലാഹുവിന് "100" തസ്ബീഹ് ചൊല്ലൽ ആയിരം നന്മ എഴുതപ്പെടാനും ആയിരം ദോഷങ്ങൾ മായിക്കപ്പെടാനും കാരണമാകും

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


الحديث : (25)

قال رسول الله (صلى الله عليه وسلم

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

إن الله تعالى أصطفى من الكلام أربعا : سبحان الله ، والحمد لله، ولا إله إلا الله، والله أكبر . فمن قال: سبحان الله كتبت له عشرون حسنة، وخطت عنه عشرون سيئة ومن قال: الله أكبر، مثل ذلك. ومن قال: لا إله إلا الله مثل ذلك ومن قال: الحمدُ للهِ ربِّ العالمين من قبل نفسه، كتبت له ثلاثونَ حسنة، أو حطَّ عنه ثلاثون  خطيئة

 അല്ലാഹു 4 വാക്കുകളെ സ്‌പുടം ചെയ്തെടുത്തു (1) സുബ്ഹാനല്ലാഹ്, (2) വൽഹംദുലില്ലാഹ്,(3) വലാഇലാഹ ഇല്ലല്ലാഹു.(4 അല്ലാഹുഅക്‌ബർ. എന്നാൽ വല്ലവനും സുബ്ഹാനല്ലാഹ് എന്ന് പറഞ്ഞാൽ അവന്" 20” നന്മ രേഖപ്പെടുത്തി "20" ദോശം നീക്കിക്കളഞ്ഞു. ഇപ്രകാരം തന്നെയാണ് “അല്ലാഹുഅക്ബർ" എന്നും “ലാഇലാഹ ഇല്ലല്ലാഹ്" എന്നും പറഞ്ഞാൽ. വല്ലവനും ആത്മ സാനിധ്യത്തോടെ 'അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ" എന്ന് പറഞ്ഞാൽ "30" നന്മ രേഖപ്പെടുത്തുകയും "30" ദോഷം നീക്കിക്കളയുകയും ചെയ്യും


صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


الحديث : (26)

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

ألا أدلك على غراس ، هو خير من هذا ؟ تقول : سبحان ، والحمد لله ،ولا إلهَ إلَّا اللهُ ، واللهُ أكبرُ ، يُغْرَسُ لكَ بِكُلِّ كَلِمَةٍ منها شجرةٌ في الجنةِ
 

ഞാൻ നിങ്ങൾക്ക് ഒരു ചെടിയെ സംബന്ധിച്ച് അറിയിച്ച് തരട്ടെയോ ? അത് ഇതിനേക്കാൾ ഉത്തമമാണ് ? എന്നിട്ട് പ്രവാചകർ (സ്വ) പറഞ്ഞു " സുബ്ഹാന,വൽഹംദുലില്ലാഹി, വലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹുഅക്ബർ "എന്നതാണത്. ഇതിൽ നിന്നുള്ള ഓരോ പാപത്തിനു പകരം നിനക്ക് സ്വർഗത്തിൽ ഓരോ വൃക്ഷം നടപ്പെടും.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال


الحديث : (27)

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من ضنّ بالمال أن ينفقه ، وبالليل أن يكابده ، فعليه بسبحان الله وبحمده.

വല്ലവനും സമ്പത്ത് ചെലവഴിക്കുന്നതിനെ തൊട്ട് ലുബ്ദ‌ത കാണിക്കുകയോ ? രാത്രി അത് വിഷമകരമാവുകയും ചെയ്താൽ അവൻ “സുബ്ഹാനല്ലാഹി വബിഹംദിഹി" എന്ന് ചൊല്ലിക്കൊള്ളട്ടെ. (അത് നീങ്ങിക്കളയും)

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث : (28)

قال رسول الله (صلى الله عليه وسلم

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من دخل السوق فقال: لا إله إلا الله وحده لا شريك له ، له الملك ، وله الحمد ، يحيي ويمت وهو حي لا يموت بيده الخير، وهو على كل شيء قدير ، كتب الله له ألف ألف حسنة، ومحا عنه الف الف سيئة، ورفع له الف الف درجة، وبني له بيتا في الجنّة

വല്ലവനും പട്ടണത്തിലേക്ക് കടന്നാൽ * ലാഇലാഹ ഇല്ലല്ലാഹു വഹ്‌ദഹു ലാ ശരീകലഹു ലഹുൽമുൽക്, വലഹുൽ ഹംദ്, യുഹ്‌യി വയുമീത്ത്, വഹുവ ഹയ്യുൻ ലാ യമൂത്ത് ബിയദിഹിൽ ഖയ്ർ, വഹുവ അലാ കുല്ലി ശയ്ഇൻ ഖദീർ ' എന്ന് പറഞ്ഞാൽ ഒരു ലക്ഷം നന്മ അന്ന് രേഖപ്പെടുത്തും. ഒരു ലക്ഷം തിന്മ അവനിൽ നിന്ന് നീക്കിക്കളയുകയും, ഒരു ലക്ഷം പദവികൾ അന്ന് ഉയർത്തുകയും, സ്വർഗത്തിൽ അന്നൊരു വീട് പണിയുകയും ചെയ്യും.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث : (29)

قال رسول الله (صلى الله عليه وسلم) 


അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

ألا أدلك على ما هو أكثر من ذكرك الله الليل مع النهار ؟ تقول : الحمد لله عدد ما خلق ، الحمد لله ملء ما خلق ، الحمد الله عدد ما في السّموات وما في الأرض، الحمد لله عدد ما أحصى كتابه، والحمد لله على ما أحصى كتابه ، والحمد الله عدد كل شيء ، والحمد لله ملء كل شيء، وتسبّح الله مثلهنّ. تعلمهنّ وعلّمهنّ عقبك من بعدك.

രാത്രിയും പകലും അല്ലാഹുവിനെ വർദ്ധിതമായി ഓർക്കാൻ കാരണമാകുന്ന കാര്യം ഞാൻ നിനക്ക് അറിയിച്ച് തരട്ടെയോ ? എന്നിട്ട് പ്രവാചകർ (സ്വ) പറഞ്ഞു "അൽഹംദുലില്ലാഹി അദദ മാ ഖലഖ്, അൽഹംദുലില്ലാഹി മിൽഅ മാ ഖലഖ്, അൽഹംദുലില്ലാഹി അദദ മാഫിസ്സമാവാത്തി വമാഫിൽ അർള്. അൽഹംദുലില്ലാഹി അദദ മാ അഹ്‌സ്വാ കിതാബഹു വൽഹംദുലില്ലാഹി അലാമാ അഹ്‌സ്വ കിതാബഹു, വൽഹംദുലില്ലാഹി അദദ കുല്ലി ശയ്ഇൻ വൽഹംദുലില്ലാഹി മിൽഅ കുല്ലി ശയ്‌സ്" എന്ന് ചൊല്ലുകയും അപ്രകാരം അല്ലാഹുവിന് തസ്ബീഹും ചൊല്ലുക. മാത്രമല്ല നീ പഠിക്കുകയും മറ്റുള്ളവർക്ക് പഠിപ്പിക്കുകയും ചെയ്യുക.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث : (30)

قال رسول الله (صلى الله عليه وسلم)  

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من صلى علي حين يُصبح عشراً ، وحين يمسي عشرا أدركته شفاعتي يوم القيامة.

വല്ലവനും എന്റെ മേൽ പ്രഭാത നേരം 10 പ്രാവശ്യവും പ്രദോശ നേരം 10 പ്രാവശ്യവും "സ്വലാത്ത്" ചൊല്ലിയാൽ ഖിയാമത്ത് നാളിൽ എൻ്റെ "ശഫാഅത്ത്" അവൻ എത്തിച്ചു.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث : (31)

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من قال رضيت بالله رباً ، وبالإسلام ديناً ، وبمحمد نبياً ، وجبت له الجنة .

വല്ല ഒരുത്തനും "റളീത്തു ബില്ലാഹി റബ്ബൻ,വബിൽ ഇസ്ലാമി ദീനൻ, വബി മുഹമ്മദിൻ നബിയ്യാ" എന്ന് പറഞ്ഞാൽ അവന് സ്വർഗം നിർബന്ധമായി

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث : (32)

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من دعا لأخيه بظهر الغيب قال الملك الموكّل به: آمين ولك بمثله.

വല്ലവനും തന്റെ സഹോദരന് വേണ്ടി അവന്റെ അഭാവത്തിൽ പ്രാർത്ഥിച്ചാൽ, അവനുമായി ഏൽപിക്കപ്പെട്ട മലക്ക് ആമീൻ പറയുകയും അപ്രകാരം നിനക്കും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യും.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث : (33)

قال رسول الله (صلى الله عليه وسلم

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من ذبّ عن عرض أخيه بالغيبة ، كان حقا على الله أن يعتقه من النار.

വല്ലവനും തന്റെ സഹോദരൻ്റെ അഭാവത്തിൽ അവന്റെ അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന കാര്യത്തെ നീക്കിക്കളഞ്ഞാൽ നരകത്തിൽ നിന്ന് അവനെ മോചിപ്പിക്കൽ അല്ലാഹുവിന് ബാധ്യതയായി.

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث : (34)

قال رسول الله (صلى الله عليه وسلم)

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من أخرج من طريق المسلمين شيئاً يؤذيهم ، كتب الله له به حسنة، ومن كتب له عنده حسنة أدخله بها الجنّة.

വല്ലവനും മുസ്ലിംകൾക്ക് വിഷമമാകുന്ന കാര്യം അവരുടെ മാർഗത്തിൽ നിന്ന് ഒഴിവാക്കിയാൽ അല്ലാഹു അവന് നന്മ രേഖപ്പെടുത്തും. അല്ലാഹുവിന്റെ അരികിൽ നന്മ രേഖപ്പെടുത്തിയവനെ അത് കാരണം സ്വർഗത്തിൽ പ്രവേശിപ്പിക്കും

صحيح الجامع الصغير وزياداته
خمسون حديثاً من فضائل الأعمال

الحديث : (35)

قال رسول الله (صلى الله عليه وسلم) 

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

من نفس عن غريمه ، أو محا عنه ، كان في ظلّ العرش يوم القيامة

വല്ലവനും തന്റെ കടക്കാരന് ആശ്വാസം നൽകുകയോ, അല്ലെങ്കിൽ അത് ഒഴിവാക്കി കൊടുക്കുകയോ ചെയ്താൽ ഖിയാമത്ത് നാളിൽ അവൻ അർശിന്റെ തണലിലായിരിക്കും.

വിവ : അബൂ അയ്‌മൻ പുറത്തൂർ           
   തുടരും 
ഇത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നവർക്ക് അല്ലാഹുവിന്റെ  കാരുണ്യമുണ്ടാവട്ടെ.
വായനക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് ദുആ മാത്രം
www.islamkerala.com
E-mail: [email protected]
Mobile: 00971 50 7927429