മുഅ്ജിസത്ത്

നബി(സ)യുടെ നെഞ്ച് പിളർന്ന് ഹൃദയം പുറത്തെടുക്കുകയും പിന്നീട് ഹൃദയം പിളർന്ന് ഒരു രക്തപിണ്ഡം പുറത്തെടുത്ത് ഒഴിവാക്കുകയും ചെയ്തു. ഇത് നിങ്ങളിലെ പിശാചിൻ്റെ സ്വാധീന വിഹിതമായിരുന്നു എന്ന് ജിബ്‌രീൽ (അ) പറഞ്ഞു. പിന്നീട് അത് സ്വർണ്ണ തളികയിൽ കഴുകി സത്യ വിശ്വാസവും ദൈവിക വിദ്യയും നിറച്ചു പൂർവ്വ സ്ഥാനത്ത് സ്ഥാപിച്ചു. ആ തിരു നെഞ്ചിൽ അന്ന് തുന്നിയ അടയാളമുള്ളത് താൻ കണ്ടിരുന്നു

മുഅ്ജിസത്ത്

“ഇത് മറ്റുളള സഹോദരി സഹോദരന്മാർക്ക് ഫോർവേഡ് ചെയ്ത് പുണ്യം നേടുന്നതിൽ പങ്കാളിയാവുക"


بسم اللهِ الرَّحْمَنِ الرَّحِيمِ

معجزات الرسول ( صلى الله عليه وسلم )

തിരുനബി(സ)യുടെ അത്ഭുത സംഭവങ്ങൾ

من كتاب دلائل النبوة للامام البيهقي رحمه الله

ഇമാം ബൈഹഖി (റ)യുടെ ദലാഇലുനുബുവ്വ: എന്ന ഗ്രന്ഥത്തിൽനിന്ന്.

എന്താണ് മുഅ്ജിസത്ത്?

തിരുജന്മം
തിരുനബി(സ)യെ സംബന്ധിച്ച് സൈഫിൻ്റെ പ്രവചനം
നെഞ്ച് ശസ്ത്രക്രിയ
ഇബ്രാഹീം നബിയുടെ പ്രാർത്ഥനയും ഈസാ നബിയുടെ സുവിശേഷവും.
അബൂത്വാലിബിൻ്റെ കൂടെ ശാമിലേക്ക്
തിരുനബി(സ)യുടെ തണൽമരം
തിരു വിരലുകളിലൂടെ ശുദ്ധജലം
അഭിവാദ്യം നല്‌കുന്ന ശില
തിരു കരങ്ങളിലെ അത്ഭുതങ്ങൾ
തിരു ശബ്ദത്തിലെ അത്ഭുതം
അനുസരിക്കുന്ന വൃക്ഷ -ശാഖ
ഛേദിക്കപ്പെട്ട ചന്ദ്രൻ
മാലാഖമാരുടെ കാവൽ
ഉഹ്ദ് മലയുടെ ആഹ്ലാദന്യത്തം
ഈത്തപ്പനയുടെ രോദനം
ബദ്റിൽ കൊല്ലപ്പെട്ടവരോടുള്ള അഭിസംബോധനം
ഇസ്‌റാഅ് മിഅ്റാജ്
മറ്റു ചില അൽഭുതങ്ങൾ
ഖബ്റിലെ ശബ്ദം
കണ്ണുകളിൽ ചിരൽ കല്ലുകൾ
തിരുനബി(സ)യുടെ സുഗന്ധം
അദൃശ്യങ്ങളുടെ ദർശനം
ഭക്ഷ്യവർദ്ധന
വിഷമാംസത്തിൽ ഉരിയാട്ടം
വിശുദ്ധ ഖുർആൻ എന്ന അതിവിസ്മയം

ماهي المعجزة ؟ 

എന്താണ് മുഅ്ജിസത്ത് ?

المعجزة هي أمر خارق للعادة . والحكمة في إظهار المعجزة على أيدي الأنبياء الدلالة على صدقهم فيما ادّعوه ، إذ كل دعوى لم تقترن بدليل فهي غير مسموعة . وفيما يلي أبرز المعجزات التي أيّد الله   سبحانه وتعالى رسوله المصطفى المختار صلوات الله وسلامه عليه .

മുഅ്ജിസത്ത് എന്നത് പതിവിന് വിരുദ്ധമായി സംഭവിക്കുന്ന അത്ഭുത സംഭവങ്ങളാണ് പ്രവാചകന്മാരിൽ നിന്ന് ഇവ സംഭവിക്കുന്നത് അവരുടെ സത്യ വാദത്തെ സമർത്ഥിക്കുന്നതിനാണ്. പ്രമാണമില്ലാത്ത വാദങ്ങൾ അവഗണിക്ക പ്പെടുമല്ലോ. തിരുനബി(സ)യുടെ പ്രവാചകത്വത്തിൻ്റെ സത്യം വെളിപ്പെടുത്തുന്നതിനായി അല്ലാഹു അവതരിപ്പിച്ച ചില പ്രധാന അത്ഭുത സംഭവങ്ങളാണ് താഴെ കൊടുക്കുന്നത്.

ميلاد الرسول

തിരുജന്മം

كانت آمنة بنت وهب تحدث : أنها حين حملت بمحمد جاءها هاتف ، فقيل لها أنت حملت بسيد هذه الأمّة ، فإذا وقع على الأرض فقولي : أعيذه بالواحد - من شر كل حاسد ، وقال : فإن آية ذلك أن يخرج معه نور يملأ قصور الشام ، فإذا جاء فسميه محمدا فإن إسمه في التوراة والإنجيل أحمد يحمده أهل السماء وأهل الأرض ، وإسمه في القرآن : محمد فسمته بذلك. قيل لما كانت الليلة التي ولد فيها رسول الله ، إرتجس إيوان كسرى ، وسقطت منه أربع عشرة شرفة وخمدت نيران فارس

തിരുനബി(സ)യെ ഗർഭം ധരിച്ച സമയത്ത് ആമിന ബീവി ഒരശരീരി കേട്ടതായി അവർ പറയാറുണ്ടായിരുന്നു. ഈ സമുദായത്തിൻ്റെ നേതാവിനെയാണ് നിങ്ങൾ ഗർഭം ചുമന്നിരിക്കുന്നതെന്നും പ്രസവിച്ച ഉടനെ എല്ലാ അസൂയക്കാരുടെ ശല്യങ്ങളിൽ നിന്നും ഏകനായ അല്ലാഹുവിനോട് കുട്ടിക്ക് വേണ്ടി കാവൽ ചോദിക്കണമെന്നുമായിരുന്നു ആ അശരീരി. അതിന്റെ അടയാളമായി ശാമിലെ കോട്ടകൾ നിറയുന്ന പ്രകാശത്തെ നിങ്ങൾ കാണുമെന്നും മുഹമ്മദ് എന്ന് കുട്ടിക്ക് നാമകരണം ചെയ്യണമെന്നും ശബ്ദം തുടർന്ന് പറഞ്ഞു. തൗറാത്തിലും ഇഞ്ചീലിലും അവരുടെ പേര് അഹ്‌മദ് എന്നാണെന്നും, വിശുദ്ധ ഖുർആനിലെ നാമം മുഹമ്മദ് എന്നായിരിക്കുമെന്നും ആകാശ ഭൂമികളിലുള്ളവർ അവരെ പുകഴ്ത്തുമെന്നും ആ അശരീരിയിലുണ്ടായിരുന്നു. തിരുനബി(സ)യുടെ ജനന സമയത്ത് കിസ്‌റയുടെ സിംഹാസനം വിറകൊണ്ടിരുന്നതായും അതിൽ നിന്ന് 14 തീപ്പൊരികൾ വീണു വെന്നും പേർഷ്യക്കാർ ആരാധിച്ചിരുന്ന അഗ്നികുണ്ടം അണഞ്ഞു പോയതായും പറയപ്പെട്ടിട്ടുണ്ട്.

إخبار سيف بن ذي يزن بما يكون من أمر النبي 

തിരുനബി(സ)യെ സംബന്ധിച്ച് സൈഫിൻ്റെ പ്രവചനം

لما ظهر سيف بن ذي يزن على الحبشة وذلك بعد مولد الرسول بعامين ، أتوه وفود العرب لتهنئته ومنهم عبد المطلب بن هاشم . قال له الملك : إني أجد في الكتاب المكنون خبرا عظيما ، إذا ولد بتهامة غلام بين كتفيه شامة ، كانت له الإمامة ولكم به الزعامة إلى يوم القيامة ، إسمه محمد يموت أبوه وأمه ، ويكفله جده وعمه ، والله باعثه جهارا ، يكسر الأوثان ، وحكمه عدل ، ويأمر بالمعروف وينهى عن المنكر . قال الملك سيف بن ذي يزن : إنك لجده يا عبد المطلب ، فخر عبد المطلب ساجدا أمام الملك ، وقال له : نعم أيها الملك ، إنه كان لى إبنا ، زوجته آمنة بنت وهب وجاءت بغلام سميته محمدا ، مات أبوه وأمه وكفلته أنا قال له ابن ذي يزن : إحذر عليه من اليهود فإنهم له أعداء ولن يجعل الله لهم عليه سبيلا  فإني أجد في الكتاب الناطق والعلم السابق أن يثرب أهل نصرته وموضع قبره.

നബി(സ)യുടെ ജനനത്തിന് ശേഷം രണ്ട് വർഷം കഴിഞ്ഞ് എത്യോപ്യയിൽ രാജാവായി സൈഫ് ബിന് ദീയസിൻ ചുമതലയേറ്റപ്പോൾ അബ്ദുൽ മുത്തലിബ് ഉൾപ്പെടെയുള്ള ഒരു അറേബ്യൻ സംഘം ആശംസകൾ നേരാൻ കൊട്ടാരത്തിലെത്തി. അപ്പോൾ അബ്ദുൽ മുത്തലിബിനോട് രാജാവ് പറഞ്ഞു. ഞാൻ വിശുദ്ധമായ ഗ്രന്ഥത്തിൽ വലിയൊരു വാർത്ത കാണുന്നു. അതായത് തിഹാമയിൽ (മക്കയും പരിസരപ്രദേശവും) ചുമലുകൾക്കിടയിൽ അടയാളമുള്ള കുട്ടി ജനിച്ചാൽ നേതൃത്വം ആ കുട്ടിക്കാണ്. അന്ത്യ നാൾ വരെ നിങ്ങൾക്ക് ആ കുട്ടി സഹായവും കാവലുമായിരിക്കും. മാതാവും പിതാവും മരിച്ചാൽ പിതാമഹനും പിതൃസഹോദരനും കുട്ടിയെ പരിപാലിക്കും. അല്ലാഹു അവരെ സുപ്രസിദ്ധവും പരസ്യവുമായി നിയോഗിക്കും. ബിംബങ്ങൾ തരിപ്പണമാവും. വിധി നിർണ്ണയം നീതിപൂർണ്ണമായിരിക്കും നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യും. അതെ- നിങ്ങളാണ് ആ കുട്ടിയുടെ പിതാമഹൻ. തൽക്ഷണം അബ്ദുൽ മുത്തലിബ് രാജാവിൻ്റെ കാൽക്കൽ വീണ് കൊണ്ട് പറഞ്ഞു. ശരിയാണ് രാജാവേ എനിക്ക് ഒരു മകനുണ്ടായിരുന്നു. അവന് ആമിന എന്ന ഭാര്യയിലൂടെ ജനിച്ച കുട്ടിക്ക് ഞാൻ മുഹമ്മദ് എന്ന് പേരിട്ടിട്ടുണ്ട്. പിതാവും മാതാവും മരണപ്പെട്ടുപോയ ശേഷം ഞാനാണ് ആ കുട്ടിയെ പരിപാലിക്കുന്നത്." രാജാവ് തുടർന്നു." ജൂതന്മാരെ നിങ്ങൾ സൂക്ഷിക്കണം. അവർ ആ കുട്ടിയുടെ ശത്രുക്കളാണ്. പക്ഷേ അവർക്ക് കുട്ടിയെ ഒന്നും ചെയ്യാൻ സാധിക്കില്ല തന്നെ. യസ്‌രിബ് ( മദീനയുടെ പഴയ പേര്) കാർ തിരുമേനിയുടെ സഹായികളാണെന്നും അവിടെയാണ് അവരുടെ അന്ത്യ വിശ്രമമെന്നും ഞാൻ കാണുന്നു. "

شق صدر النبي 

നെഞ്ച് ശസ്ത്രക്രിയ

عن أنس بن مالك أن رسول الله ( ص ) أتاه جبريل عليه السلام ذات يوم وهو يلعب مع الغلمان فشق صدره واستخرج القلب ثم شق القلب واستخرج منه علقة ، فقال : هذا حظ الشيطان منك . ثم غسله في طست من ذهب ثم ملأ إيمانا وحكمة ثم أعيد مكانه. قال أنس ولقد كنت أرى أثر المخيط في صدره  (أخرجه مسلم في الصحيح) .

അനസ്(റ) നിവേദനം ചെയ്യുന്നു. തിരുനബി(സ)തങ്ങളുടെ ചെറുപ്പ കാലത്ത് മറ്റ് കുട്ടികളോടുകൂടെ കളിച്ച് കൊണ്ടിരിക്കെ ഒരു ദിവസം ജിബ്‌രീൽ(അ) വന്നു. നബി(സ)യുടെ നെഞ്ച് പിളർന്ന് ഹൃദയം പുറത്തെടുക്കുകയും പിന്നീട് ഹൃദയം പിളർന്ന് ഒരു രക്തപിണ്ഡം പുറത്തെടുത്ത് ഒഴിവാക്കുകയും ചെയ്തു. ഇത് നിങ്ങളിലെ പിശാചിൻ്റെ സ്വാധീന വിഹിതമായിരുന്നു എന്ന് ജിബ്‌രീൽ (അ) പറഞ്ഞു. പിന്നീട് അത് സ്വർണ്ണ തളികയിൽ കഴുകി സത്യ വിശ്വാസവും ദൈവിക വിദ്യയും നിറച്ചു പൂർവ്വ സ്ഥാനത്ത് സ്ഥാപിച്ചു. ആ തിരു നെഞ്ചിൽ അന്ന് തുന്നിയ അടയാളമുള്ളത് താൻ കണ്ടിരുന്നു അനസ്‌(റ) പറഞ്ഞിട്ടുണ്ട്. (മുസ്‌ലിം)

محمد دعوة إبراهيم وبشارة عيسى 

ഇബ്രാഹീം നബിയുടെ പ്രാർത്ഥനയും ഈസാ നബിയുടെ സുവിശേഷവും.

حديث العرباض بن سارية رضي الله عنه مرفوعا : ( إني عند الله مكتوب : خاتم النبيين ، وإن آدم لمنجدل في طينته ، وسأخبركم بأول أمري ، دعوة ابراهيم وبشارة عيسى ، ورؤيا أمي التي رأت حين وضعتني وقد خرج لها نور أضاء لها منه قصور الشام ) رواه الامام أحمد والطبراني والحاكم وغيرهم .
دعوة ابراهيم : المراد بها أن ابراهيم عليه السلام لما أخذ فى بناء البيت ، دعا الله تعالى أن يجعل ذلك البلد آمنا ، ويجعل أفئدة من الناس تهوى إليهم ، ويرزقهم من الثمرات والطيبات فاستجاب الله دعاءه في نبينا أما بشارة عيسى : فالمراد بها أن الله تعالى أمر عيسى عليه السلام فبشر به قومه فعرفه بنوا إسرائيل قبل أن يخلق . أما قوله ( ورؤيا أمى التي رأت ) : فهو أن أم رسول الله رأت حين وضعته نورا
أضاءت له قصور الشام .

ഇർബാള്(റ) നിവേദനം ചെയ്യുന്നു , ഹദീസിൽ നബി(സ) അരുളി. " ആദം നബി (അ) മണ്ണിലായിരിക്കുമ്പോൾ തന്നെ അല്ലാഹുവിങ്കൽ ഞാൻ അന്ത്യപ്രവാചകനായി ആലേഖനം ചെയ്യപ്പെട്ടിരുന്നു. എൻ്റെ കാര്യത്തിലെ ആദ്യ സംഭവങ്ങൾ ഞാൻ നിങ്ങളോട് പറയാം. അതായത്  ഇബ്രാഹീം നബി(അ)യുടെ പ്രാർത്ഥനയും ഈസാ നബി(അ)യുടെ സന്തോഷ വാർത്തയും എൻ്റെ മാതാവിൻ്റെ തിരു ദർശനവും, എന്നെ പ്രസവിച്ച സമയത്ത്, അവർ ഒരു വലിയ പ്രകാശവും അതിലൂടെ ശാമിലെ കോട്ടകളും കണ്ടിരുന്നു. ഇബ്രാഹീം നബി(അ)യുടെ പ്രാർത്ഥന കൊണ്ടുദ്ദേശിക്കുന്നത് കഅ്ബയു ടെ നിർമ്മാണ പ്രവർത്തങ്ങളോടനുബന്ധിച്ച് ആ പ്രദേശത്തെ സുരക്ഷിതമായ ദേശമാക്കാനും ജനമനസ്സുകളെ അവിടേക്ക് ആകർഷിപ്പിക്കുവാനും അവിടുത്തുകാർക്ക് നന്മകളും പഴങ്ങളും ഫലങ്ങളും നൽകുവാനും ഇബ്രാഹീം നബി പ്രാർത്ഥിച്ചിരുന്നു. ആ പ്രാർത്ഥന സാക്ഷാൽകരിക്കപ്പെട്ടു. ഈസാ നബി(അ)യുടെ സുവിശേഷം എന്നത് തിരു മേനിയുടെ നിയോഗം സംബന്ധിച്ച് സന്തോഷവാർത്ത അറിയിച്ച് കൊണ്ട് ഈസാനബി(അ) ഇസ്രാ ഈലികൾക്ക് നൽകിയ വിവരണത്തെ സംബന്ധിച്ചാണ്.

خروج محمد ( ص ) مع أبو طالب إلى الشام

അബൂത്വാലിബിൻ്റെ കൂടെ ശാമിലേക്ക്

خرج أبو طالب إلى الشام واصطحب معه محمد صلى الله عليه وسلم . نزل الركب بمكان بأرض الشام بها راهب في صومعة يقال له بحيراء ، وكان أعلم أهل النصرانية . خرج إليهم الراهب وكان قبل ذلك يمرون به فلا يخرج ولا يلتفت إليهم . جاء فأخذ بيد محمد صلى الله عليه وسلم وقال : هذا سيد  العالمين ، هذا رسول رب العالمين ، هذا يبعثه الله رحمة للعالمين ، فقال له أشياخ من قريش : ما  علمك ؟ قال الراهب : إنكم حين أشرفتم من العقبة لم يمر بشجرة ولا حجر إلا خر ساجدا له ولا يسجدان إلا لنبى ، وإنى أعرفه فخاتم النبوة في أسفل من غضروف كتفه مثل التفاحة ثم ذهب وأحضر لهم طعاما فلما أتاهم قال : ارسلوا إليه فأقبل محمد ( ص ) وعليه غمامة تظلله

അബൂത്വാലിബ് തൻ്റെ ശാമിലേക്കുള്ള ഒരു യാത്രയിൽ തിരുമേനി(സ)യെയും ഒന്നിച്ചു കൂട്ടി. യാത്രയിൽ സംഘം വിശ്രമിക്കാനിറങ്ങിയ സ്ഥലത്തിനടുത്ത് ബുഹൈറാ എന്ന് പേരുള്ള ഒരു പുരോഹിതൻ താമസിച്ചിരുന്നു. ഒരു വലിയ കൃസ്ത്യൻ പണ്ഡിതനായിരുന്നു അദ്ദേഹം. പതിവിന് വിപരീതമായി അദ്ദേഹം തൻ്റെ ആരാധനാ ഗൃഹത്തിൽ നിന്നറങ്ങി യാത്രാ സംഘത്തിനടുത്ത് ചെന്നു. തുടർന്ന് തിരുമേനിയുടെ കരം ഗ്രഹിച്ചുകൊണ്ട് പറഞ്ഞു. ഈ കുട്ടി ലോകത്തിൻ്റെ നേതാവാണ്. ലോക രക്ഷിതാവിൻ്റെ തിരുദൂതരാണ്.  ലോകാനുഗ്രഹിയായി നിയോഗിക്കപ്പെടുന്നവരാണ്. തൽസമയം സംഘത്തി ലെ ചില ഖുറൈശി പ്രമുഖർ ചോദിച്ചു താങ്കൾക്കെങ്ങനെ അറിയാം ? പുരോഹിതൻ പറഞ്ഞു നിങ്ങൾ വരുന്ന വഴിയിലെ എല്ലാ കല്ലുകളും മരങ്ങളും ഈ കുട്ടിക്ക് വണങ്ങുന്നുണ്ടായിരുന്നു. ഒരു നബിയെ മാത്രമാണവ വണങ്ങാറുളളത് പ്രവാചകത്വമുദ്ര ഈ മേനിയുടെ പിരടിക്ക് താഴെ ഒരാപ്പിൾ പോലെ പതിഞ്ഞിരിക്കുന്നതും ഞാൻ കാണുന്നു. പിന്നീട് അദ്ദേഹം തിരിച്ച് പോയി സംഘത്തിന് വേണ്ടി ഭക്ഷണം തയ്യാറാക്കി തിരുമേനിയെ വിളിക്കാൻ ആളെ അയച്ചു. തിരുമേനി(സ) നടന്ന് വരുമ്പാൾ മേഘങ്ങൾ തണൽ വിരിച്ചു നീങ്ങുന്നത് അവരെല്ലാവരും ശ്രദ്ധിച്ചു.

الشجرة التي تظل النبي ( ص )

തിരുനബി(സ)യുടെ തണൽമരം:

عن ابن اسحق قال : كانت خديجة بنت خويلد إمراة تاجرة ، ذات شرف ومال عرضت أن يخرج رسول الله تاجرا في مالها إلى الشام مع غلامها ميسرة . فخرج الرسول مع غلامها في تجارة إلى الشام فنزل محمد عليه الصلاة والسلام في ظل شجرة قريبة من صومعة راهب من الرهبان . فسأل الراهب ميسرة : من هذا الذي ينزل تحت الشجرة فقال له ميسرة هذا رجل من قريش من أهل الحرم .فقال له الراهب ما نزل تحت هذه الشجرة قط إلا نبي .حكى ميسرة أنه إذا اشتد الحر يرى ملكين يظللانه من الشمس وهو يسير على بعيره .

ഇബ്ന് ഇസ്ഹാഖ് നിവേദനം ചെയ്യുന്നു. ഖദീജ ബീവി(റ)പണവും പ്രതാപവുമുള്ള ഒരു വ്യാപാരിയായിരുന്നു. മൈസറ എന്ന തൻ്റെ അടിമയോടൊപ്പം വ്യാപാരത്തിനായി ശാമിലേക്ക് പോകാൻ തയ്യാറാണോ എന്ന് അവർ നബിയോടന്വേഷിച്ചു. തിരുമേനി സമ്മതിക്കുകയും മൈസറയോടൊന്നിച്ചു യാത്ര തിരിക്കുകയും ചെയ്തു‌. യാത്രാമധ്യേ ഒരു മരത്തണലിൽ അവർ വിശ്രമിച്ചു. മരത്തിനടുത്ത് താമസിച്ചിരുന്ന ഒരു പുരോഹിതൻ തൻ്റെ ആരാധനാഗേഹത്തിൽ നിന്നറങ്ങി വന്ന് മൈസറത്തിനോട് ഇവർ ആരാണ് ? എന്ന് ചോദിച്ചു. ഹറം വാസികളിൽ പെട്ട ഖുറൈശിക്കാരിൽ ഒരാളാണെന്ന് മൈസറ പ്രതിവചിച്ചു. തൽസമയം പുരോഹിതൻ പറഞ്ഞു. ഈ മരത്തണലിൽ നബിയല്ലാത്ത ആരും വിശ്രമിച്ചിട്ടില്ല. ചൂടുള്ള ദിവസങ്ങളിൽ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന തിരുനബി(സ)ക്ക് മാലാഖമാർ തണൽ വിരിക്കുന്നത് കാണാമായിരുന്നുവെന്നും മൈസറ പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

الماء ينبع من بين أصابع الرسول ( ص) 

തിരുവിരലുകളിലൂടെ ശുദ്ധജലം

وقال البخاري رحمه الله : حدثنا أبي عدي عن سعيد عن قتادة عن أنس رضي الله عنه : أتى النبي صلى الله عليه وسلم بإناء وهو بالزوراء ( وهو مكان في المدينة ) ، فوضع يده في الإناء، فجعل الماء ينبع من بين أصابعه ، فتوضأ القوم قال قتادة : قلت لأنس : كم كنتم ؟ قال : ثلاثمائة أو زهاء ثلاثمائة.

അനസ്(റ) വിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നു. മദീനയിലേ സൗറാഅ് എന്ന സ്ഥലത്ത് വെച്ച് തിരുനബി(സ) സമീപം ഒരു പാത്രം കൊണ്ട് വന്നു. നബി(സ) അതിൽ കൈവയ്ക്കേണ്ട താമസം ആ തിരു വിരലുകളിലൂടെ ശുദ്ധവെളളം നിർഗളിക്കാൻ തുടങ്ങി. ആ വെള്ളം ഉപയോഗിച്ചായിരുന്നു ജനങ്ങ ൾ മുഴുവൻ അംഗശുദ്ധിവരുത്തിയത്. അനസ്‌(റ)നോട് ഖതാദ(റ) ചോദിച്ചു അവർ എത്രപേരുണ്ടായിരുന്നു. ? മുന്നൂറോ അതിൽ കൂടുതലോ പേരുണ്ടായിരുന്നു. അനസ്‌(റ) മറുപടി പറഞ്ഞു.

سلام حجر علي الرسول ( ص )

അഭിവാദ്യം നൽകുന്ന ശില 

وعن جابر بن سمرة رضي الله عنه ، أن رسول الله صلى الله عليه و سلم قال : " إني لأعرف حجراً بمكة كان يُسلم علي قبل أن أبعث ، إني لأعرفه الآن " قيل الحجر الأسود وقيل غيره ، رواه مسلم والترمذي . وقال عبد الله بن مسعود : " كنت أمشي في مكة فأرى حجراً أعرفه ما مر عليه رسول الله صلى الله عليه وسلم مرة إلا وسمعته بأذني يقول السلام عليك يا رسول الله ".

ജാബിർ(റ) പറയുന്നു. തിരുനബി(സ) അരുളി." മക്കയിലെ ഒരു കല്ല് നബിയായി നിയോഗിക്കപ്പെടുന്നതിന് മുമ്പ് തന്നെ സ്ഥിരമായി എനിക്ക് സലാം പറയാറുണ്ടായിരുന്നു. ( മുസ്ലിം, തിർമിദി) ഈ കല്ല് ഹജറുൽ അസ്വദാണെന്നും അല്ലെന്നും അഭിപ്രായങ്ങളുണ്ട്. അബ്ദുല്ലാഹി ബിന് മസ്ഊദ്(റ) പറയുന്നു. മക്കയിൽ ഞാൻ നടക്കുന്ന വഴിയിൽ, ഒരു കല്ല് തിരു നബി(സ)അതിന്റെ സമീപത്ത് കൂടെ നടക്കുമ്പോഴെല്ലാം അസ്സലാമു  അലൈക്കും യാറസൂലല്ലാഹ് ( അല്ലാഹുവിൻ്റെ ദൂതരെ താങ്കൾക്ക് രക്ഷയുണ്ടാവട്ടേ) എന്ന് അഭിവാദ്യം ചെയ്യാറുളളത് എൻ്റെ ചെവികൾകൊണ്ട് ഞാൻ കേട്ടതാണ്.

ما ظهر في كفه الشريف من الآيات

തിരുകരങ്ങളിലെ അത്ഭുതങ്ങൾ

عن جابر بن سمرة رضي الله عنه قال: " كان الصبيان يمرون بالنبي صلى الله عليه وسلم فمنهم من يمسح خده ومنهم من يمسح خديه فمررت به فمسح خدي فكان الخد الذي مسحه النبي صلى الله عليه وسلم أحسن من الخد الآخر"، أخرجه الطبراني وأصله في صحيح مسلم . عن أبي ذر رضي الله عنه قال : " إني لشاهد عند رسول الله في حلقة وفي يده حصى فسبحن في يده وفينا أبو بكر وعمر وعثمان وعلي ، فسمع تسبيحهن من في الحلقة " أخرجه الطبراني.

തിരുനബി(സ) ചെറിയ കുട്ടികളുടെ സമീപത്ത് കുടെ നടക്കുമ്പോൾ അവരുടെ കവിളുകൾ തടവാറുണ്ടായിരുന്നു. അപ്പോൾ നബി(സ) യുടെ കരസ്പ‌ർശ മേറ്റ് കവിളുകൾ മറ്റുള്ളവയേക്കാൾ കൂടുതൽ സുന്ദരമായിരിക്കും. (തബറാനി) സ്വഹീഹ് മുസ്ലിമിൽ ഈ സംഭവത്തിൻ്റെ അടിസ്ഥാന ഭാഗം കാണാം. അബൂദർ(റ) പറയുന്നു. ഒരു സദസ്സിൽ വെച്ച് തിരുനബിയുടെ കയ്യിലുണ്ടായിരുന്ന ചരൽക്കല്ലുകൾ തസ്ബീഹ് ചൊല്ലിയതിന് ഞാൻ സാക്ഷിയായിട്ടുണ്ട്. ആ സദസ്സിൽ അബൂബക്കർ(റ) ഉമർ(റ)ഉസ്‌മാൻ(റ) അലി(റ)എന്നിവരും ഉണ്ടായിരുന്നു. സദസ്യർ എല്ലാവരും ആ ശബ്ദം കേട്ടു. (തബറാനി)

ما جاء في صوته ( ص ) من الآيات 

തിരു ശബ്ദത്തിലെ അത്ഭുതം"

عن عبد الرحمن بن معاذ رضي الله عنه قال : " خطبنا رسول الله صلى الله عليه و سلم و نحن بمنى ، ففتحت أسماعنا حتى كنا نسمع ما يقول و نحن في منازلنا و كنا جموع قريب من مئة ألف " أخرجه أبو داود والنسائي وأحمد

അബ്ദുറഹ്മാൻ ബിന് മുആദ് (റ) പറയുന്നു. ഞങ്ങൾ  "മിന"യിലായിരുന്ന  സമയത്ത് തിരു നബി(സ) ഒരു പ്രസംഗം നടത്തി. തൽസമയം ഞങ്ങളുടെ ശ്രവണേന്ദ്രിയങ്ങൾ വിശാലമായി തുറക്കപ്പെട്ടു. അന്ന് ഒരു ലക്ഷത്തോളം പേരുണ്ടായിരുന്നു ഞങ്ങൾ എല്ലാവരും ആ പ്രഭാഷണം കൃത്യമായി ശ്രവിച്ചു. ചിലർ അവരുടെ വീടുകളിലായിരുന്നു. ( അബൂദാവൂദ്, അഹ്മദ് , നസാഈ)

تلبية فرع شجرة لنداء النبي ( ص ) 

അനുസരിക്കുന്ന വൃക്ഷ -ശാഖ.

عن ابن عباس رضي الله عنه قال : " جاء رجل من بني عامر إلى النبي صلى الله عليه وسلم ، كان يداوي و يعالج ، فقال له : يا محمد إنك تقول أشياء ، فهل لك أن أداويك ؟ قال فدعاه رسول الله صلى الله عليه و سلم ثم قال له : هل لك أن أداويك ؟ قال : إيه .و عنده نخل و شجر، قال فدعا رسول الله صلى الله عليه و سلم عرقاً منها ، فأقبل إليه العرق و هو يسجد و يرفع و يسجد حتى انتهى ( أي وصل إليه ) ، فأمره النبي عليه الصلاة و السلام قائلاً : ارجع إلى مكانك فرجع إلى مكانه ، فقال الرجل : والله لا أكذبك بشيء تقوله بعدها أبدا !"

ഇബ്ന് അബ്ബാസ് (റ) പറയുന്നു. ബനൂ ആമിർ ഗോത്രത്തിൽ പെട്ട ഒരു ശുശ്രൂഷകൻ തിരുനബി(സ)യുടെ സമീപത്ത് വന്ന് പറഞ്ഞു. ഓ മുഹമ്മദ് (സ) നീ പലതും പറയുന്നതായി കേൾക്കുന്നു. ഞാൻ ചികിത്സിച്ചുതരട്ടേ ?" തിരുമേനി അദ്ദേഹത്തെ അടുത്തേക്ക് വിളിച്ചു ചോദിച്ചു. “ഞാൻ താങ്കളെ ചികിത്സിച്ചാലോ ? ശരി “ അയാൾ പ്രതിവചിച്ചു സമീപത്ത് ഒരു ഈത്തപ്പനയും മറ്റൊരു മരവും ഉണ്ടായിരുന്നു. നബി(സ) മരത്തിൽ നിന്നുള്ള ഒരു ചില്ലയെ അടുത്തേക്ക് വിളിച്ചു. തൽക്ഷണം ആ മരക്കൊമ്പ്  സുജൂദ്‌ ചെയ്യുന്നത് പോലെ നിലത്ത് വീണും ഉയർന്നും തിരുനബിയുടെ അടുത്ത് അനുസരണയോടെ ചെന്ന് നിന്നു. തുടർന്ന് തിരുമേനി(സ) അതിനോട് പൂർവ്വസ്ഥാനത്തേക്ക് പോകാൻ പറഞ്ഞപ്പോൾ തിരിച്ച് നടന്നു പോവുകയും ചെയ്‌തു. അത്ഭുത പരതന്ത്രനായ അയാൾ അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്‌തു പ്രഖ്യാപിച്ചു. ഇനി താങ്കൾ പറയുന്ന ഒന്നും ഒരിക്കലും ഞാൻ നിഷേധിക്കുകയില്ല.

انشقاق القمر

ഛേദിക്കപ്പെട്ട ചന്ദ്രൻ.

عن أنس رضي الله عنه أن أهل مكة سألوا رسول الله صلى الله عليه و سلم أن يريهم آية فأراهم انشقاق القمر مرتين . قال تعالى : { اقْتَرَبَتِ السَّاعَةَ وَانْشَقَّ القمر} [القمر: 1] . وعن ابن مسعود رضي الله عنه قال : " انفلق القمر و نحن مع رسول الله صلى الله عليه و سلم فصار فلقتين : فلقة من وراء الجبل و فلقة دونه فقال رسول الله صلى الله عليه و سلم : اشهدوا " انتهت القصة التي كانت في عهد الرسول صلى الله عليه وسلم . وتبدأ قصة أخرى في العصر الحديث خاصة بهذا الموضوع حكاها الدكتور زغلول النجار :

അനസ്(റ)വിൽ നിന്ന് നിവേദനം. മക്കാവാസികൾ തിരുനബിയോട് അത്ഭുത ദൃഷ്ടാന്തം ആവശ്യപ്പെട്ടപ്പോൾ രണ്ട് പ്രാവശ്യം നബി(സ) ചന്ദ്രനെ ഛേദിച്ച് കാ ണിച്ച്  കൊടുത്തു. വിശുദ്ധ ഖുർആൻ പറയുന്നു. "അന്ത്യ നാൾ അടുത്തു; ചന്ദ്രൻ പിളർന്നു.( അൽ ഖമർ 1 ). ഇബ്‌ന് മസ്ഊദ്(റ) വിൽ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു. ഞങ്ങൾ നബി(സ)യുടെ കൂടെ ഇരിക്കമ്പോഴാണ് ചന്ദ്രൻ രണ്ട് ഛേദങ്ങളായി പിളർന്നത്. ഒന്ന് മലയുടെ പിൻ ഭാഗത്ത്, മറ്റേത് അതിൻ്റെ താഴെയും, അപ്പോൾ നബി(സ) പറഞ്ഞു. "കണ്ടോളൂ" ഇത് തിരുമേനി(സ)യുടെ കാലത്ത് സംഭവിച്ചതാണ്. ഇനി ഈ അടുത്ത് നടന്ന മറ്റൊരു സംഭവം അനുബന്ധമായി കൊടുക്കുന്നു.

في أحد ندوات الدكتور زغلول النجار بإحدى جامعات بريطانيا قال أن معجزة انشقاق القمر على يد الرسول تم إثباتها حديثا ثم حكى قصة أثبتت ذلك. قال : قال أحد الإخوة الإنجليز المهتمين بالإسلام ( إسمه داود موسى بيتكوك وهو الآن رئيس الحزب الإسلامي البريطاني ) : أنه أثناء بحثه عن ديانة أهداه صديق ترجمة لمعاني القرآن بالإنجليزية ، فتحها فإذا بسورة القمر فقرأ ( إقتربت الساعة وانشق القمر) فقال هل ينشق القمر ؟ ثم انصد عن قراءة باقي المصحف . ولم يفتحه ثانية وفي يوم وهو جالس أمام التليفزيون البريطاني ليشاهد برنامجا علی بی بی سی يحاور فيه المذيع ثلاثة من العلماء الأمريكان جاء ذكر أحد أكبر الرحلات تكلفة فقد كانت على سطح القمر ، وكلفت حوالي 100 مليار دولار .فسألهم المذيع ألكي تضعون علم أمريكا على سطح القمر تنفقون هذا المبلغ ؟؟ رد العلماء أنهم كانوا يدرسون التركيب الداخلي للقمر لكي يروا مدى تشابهه مع الأرض ، ثم قال أحدهم : فوجئنا بأمر عجيب هو حزام من الصخور المتحولة يقطع القمر من سطحه إلى جوفه إلى سطحه فأعطينا هذه المعلومات إلى الجيولوجيين فتعجبوا وقرروا أنه لا يمكن أن يحدث ذلك إلا أن يكون القمر قد انشق في يوم من الأيام ثم التحم وأن تكون هذه الصخور المتحولة ناتجة من ثم يستطرد داود موسى بيتكوك قائلا : قفزت من على الاصطدام لحظة الالتحام حدثت لمحمد عليه الصلاة والسلام من أكثر من 1400 المقعد وهتفت معجزة سنة في قلب البادية و يسخر الله الأمريكان لكي ينفقوا عليها مليارات الدولارات حتى يثبتوها للمسلمين أكيد أن هذا الدين حق . وكانت سورة القمر سببا لإسلامه بعد أن كانت سببا في أعراضه عن الإسلام

സുഅലൂർ നജ്ജാർ എന്ന വിഖ്യത ഖുർആൻ ശാസ്ത്ര പണ്ഡിതൻ ബ്രിട്ടനിലെ ഒരു യൂണിവേഴ്‌സിറ്റിയിലെ തൻ്റെ പ്രസംഗത്തിൽ ചന്ദ്രൻ പിളർന്ന സംഭവം വിവരിച്ച ശേഷം അതിന് ഉപോൽബലകമായി ഉദ്ധരിച്ച ഒരു സംഭവമാണിത്. നജ്ജാർ പറയുന്നു. ബ്രിട്ടനിലെ ഇസ്ലാമിക് പാർട്ടി പ്രസിഡണ്ടായിരുന്ന ദാവിദ് മൂസാ പിറ്റ് കോക്കിൻ തൻ്റെ മതങ്ങളെ സംബന്ധിച്ച പഠനത്തിനിടയിൽ സുഹൃത്ത് ഒരു ഖുർആൻ പരിഭാഷ സമ്മാനിച്ചു. ആദ്യനോട്ടത്തിൽ തന്നെ പിറ്റ്കോക്ക് കണ്ടത് ചന്ദ്രൻ പിളർന്നു എന്ന സൂക്തമായിരുന്നു.( ഖമർ-1) അത് വിശ്വസിക്കാൻ വിസമ്മതിച്ച അദ്ദേഹം ഖുർആൻ അടച്ചുവെച്ചു പിന്നീട് വായിച്ചതേയില്ല. കുറേ കാലത്തിന് ശേഷം ഒരു ബിബിസി പരിപാടി വീക്ഷിച്ചു കൊണ്ടിരിക്കെ, അമേരിക്കയുടെ ഏറ്റവും ചെലവേറിയ (100ബില്യൻ ഡോളർ) ചന്ദ്രപര്യടനത്തെ സംബന്ധിച്ച് അദ്ദേഹം കേൾക്കാനിടയായി. പരിപാടിയിൽ പങ്കെടുത്ത 3 പ്രമുഖ ശാസ്ത്രജ്ഞരോട് അവതാരകൻ ഈ പര്യടനത്തിന്റെ പ്രത്യേകതയെ സംബന്ധിച്ച് ചോദിച്ചപ്പോൾ ഭൂമിയും ചന്ദ്രനും തമ്മിൽ അവയുടെ ആന്തരികഘടനയിലെ സാദൃശ്യത്തെ സംബന്ധിച്ചായിരുന്നു ഈ പഠന പര്യടനമെന്നും അതിനിടയിൽ വളരെ ശ്രദ്ധേയമായ ഒരു കണ്ടെത്തൽ ലഭിച്ചതായും അവരിലൊരാൾ പറഞ്ഞു. അൽഭുതകരമായ ഒരു ശിലാ ബെൽറ്റ് ചന്ദ്രൻ ഉപരിതലത്തിലൂടെ അതിനെ രണ്ടായി പകുത്തുക്കൊണ്ട് കടന്ന് പോകുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. ഈ വിവരങ്ങൾ ഞങ്ങൾ ഭൗമ ശാസ്ത്രജ്ഞർക്ക് കൈമാറിയപ്പോൾ അതിൽ അവർ ഗവേഷണം നടത്തുകയും തുടർന്ന്, ചന്ദ്രൻ ഒരു സന്ദർഭത്തിൽ പിളരുകയും തുടർന്ന് കൂടിച്ചേരുകയും ചെയ്തതിന്റെ ഫലമാണിത് രൂപപ്പെട്ടതെന്ന് അവർ കണ്ടെത്തുകയും ചെയ്തു. കൂടിച്ചേരുന്ന സന്ദർഭത്തിലെ ആഘാതമാണ് ഇത്തരം ഒരു പ്രഭാവത്തിന് കാരണമെന്നും അവർ വിശദീകരിച്ചു. ഇത് കേട്ട അത്ഭുതത്തോടെ ചാടിയെഴുന്നേറ്റ് ചിറ്റ്കോക്കിൻ്റെ മനസ്സിൽ 1400 വർഷം മുമ്പ് തിരുനബി കാണിച്ച ആ അത്ഭുതം നിറഞ്ഞു നിന്നു. ഇസ്ലാം മതം സത്യമാണെന്ന് തെളിയിക്കാൻ അമേരിക്കയെക്കൊണ്ട് മില്യനുകൾ ചെലവ് ചെയ്യിപ്പിക്കുന്നത് പ്രപഞ്ച സൃഷ്ടാവിൻ്റെ ഒരു തന്ത്രമായിരിക്കും. അങ്ങനെ ഒരിക്കൽ ഇസ്ലാമിനെയും ഖുർആനിനെയും അവഗണിക്കാൻ പിറ്റ്കോക്കിന് കാരണമായ സൂറതുൽ ഖമർ ഖുർആൻ അംഗീകരിക്കുന്നതിനും ഇസ്ലാം ആശ്ലേഷിക്കുന്നതിനും കാരണമായി.

ما جاء في حماية الملائكة الكرام للنبي ( ص )

മാലാഖമാരുടെ കാവൽ

عن أبي هريرة رضي الله عنه قال : قال أبو جهل : هل يعفر محمد وجهه بين أظهركم ؟ ( أي هل يصلي جهارة أمامكم ) ، فقيل : نعم . فقال : واللات والعزى لين رأيته يفعل ذلك لأطأن على رقبته أو لأعَفِرَنَّ وجهه في التراب . فأتى رسول الله صلى الله عليه و سلم و هو يصلي ليطأ على رقبته ، فما فاجأهم منه إلا و هو ينكص على عقبيه ، و أخذ يقي وجهه بيديه، فقيل له : ما لك ؟ قال : إن بيني و بينه خندقاً من نار وهولاً وأجنحة !!!. فقال رسول الله صلى الله عليه و سلم : لو دنا مني لاختطفته الملائكة عضواً عضوا. و أنزل الله تعالى : { كَلَّا إِنَّ الإنسان ليطغى } [العلق: 6 ] إلى آخر السورة . 

അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്നു അബൂ ജഹൽ സുഹൃത്തുക്കളോട് ചോദിച്ചു മുഹമ്മദ് നിങ്ങളുടെ മുമ്പിൽ നിന്ന് പരസ്യമായി നിസ്‌കരിക്കാറുണ്ടോ ? അവർ പറഞ്ഞു ഉണ്ടല്ലോ. ലാത്തയും ഉസ്സയും തന്നെ സത്യം ഞാനത് കാണുകയാണെങ്കിൽ ഒന്നുകിൽ അവൻ്റെ പിരടിക്ക് ഞാൻ തൊഴി കൊടുക്കും. അല്ലെങ്കിൽ ആ മുഖം മണ്ണിൽ പുരട്ടി വിടും. " അബൂജഹൽ വീമ്പിളക്കി. കൃത്യ നിർവ്വഹണത്തിനായി ഒരു ദിവസം അവൻ നബി(സ)യുടെ സമീപത്ത് ചെന്നു. തൊട്ടടുത്ത നിമിഷം മുഖം മറച്ച് കൊണ്ട് തിരിഞ്ഞോടുന്ന അബൂജഹലിനെയാണ് സുഹൃത്തുക്കൾ കണ്ടത്. എന്തു പറ്റി എന്ന് തിരക്കിയ അവരോട് അവൻ പറഞ്ഞു. എൻ്റെയും അവൻ്റെയുമിടയിൽ അഗ്നികുണ്‌ഠവും ഭീകര ജീവികളും ഉണ്ടായിരുന്നു. നബി(സ)പറഞ്ഞു. അത് സംബന്ധമായി നബി(സ) അവൻ കുറച്ച് കൂടി അടുത്ത് വന്നിരുന്നുവെങ്കിൽ മലാഖമാർ അവന്റെ ഓരോ അവയവും റാഞ്ചിയെടുക്കുമായിരുന്നു.  സൂറത്തുൽ അലഖ് ആറാം സൂക്തം മുതൽ അവസാനം വരെയുള്ള ഭാഗം ഇവ്വിഷയത്തിൽ അവതീർണ്ണമായതാണ്.

إهتزاز جبل أحد طرباً ووجداً للنبي ( ص )

ഉഹ്ദ് മലയുടെ ആഹ്ളാദനൃത്തം.

يقول سيدنا علي رضي الله عنه : بعد غزوة أحد ابتعد كثير من المسلمين عن جبل أحد لأنه استشهد في سفحه و سهله سبعون من خيار الصحابة . و ذهب رسول الله صلى الله عليه وسلم فوقف يوما على أحد وصلى على شهداء أحد و معه أبو بكر و عمر وعثمان و في رواية عمر وعلي ) . و بينما نحن على أحد إذا بأحد يهتز و إذا بالرسول يبتسم و يرفع قدمه الطاهرة ويضربها على الجبل و يقول : أثبت

അലി(റ) പറയുന്നു. ഉഹ്ദ് യുദ്ധത്തിൽ 70 ഓളം സ്വഹാബി പ്രമുഖർ രക്ത സാക്ഷികളായതിന് ശേഷം മുസ്‌ലിംകൾ ഉഹ്ദ് മലയോട് അകന്ന് നിന്നു. ആ സമയത്താണ് തിരുനബി(സ) അബൂബക്കർ(റ) ഉമർ(റ) ഉസ്‌മാൻ(റ) എന്നിവരോടൊപ്പം മലയിലെത്തിയത്. മറ്റൊരു റിപ്പോർട്ടിൽ ഉസ്‌മാൻ(റ)ന് പകരം അ ലി(റ)യായിരുന്നു കൂടെയുണ്ടായിരുന്നത്. ) ആഹ്ലാദപ്രകടനമായി ഉഹ്ദ് മല തത്സമയം പ്രകമ്പനം കൊണ്ടു. തിരമേനി(സ) ആ പവിത്രമായ പാദങ്ങൾ ഉയർത്തി ലോലമായ ആ പ്രതലത്തെ ചവിട്ടി ശാന്തമാകാൻ അരുളിയപ്പോൾ ഉഹ്ദ്‌മല അത് അനുസരിച്ചു.

حنين جذع النخلة إليه صلى الله عليه و سلم

ഈത്തപ്പനയുടെ രോദനം

كان رسول الله صلى الله عليه و سلم يخطب على جذع ، فلما صنع له منبراً ترك الجذع و صعد المنبر وراح يخطب ، فإذا بالجذع يئن أنيناً يسمعه أهل المسجد جميعاً ، فنزل من على خطبته وقطعها وضم الجذع إلى صدره و قال : هدا جذع هدا جذع ، إن أردت أن أغرسك فتعود أخضراً يؤكل منك إلى يوم القيامة أو أدفنك فتكون رفيقي في الآخرة ، فقال الجذع : بل إدفني وأكون معك في الآخرة" يقول أنس بن مالك رضي الله عنه : "حينما توفي رسول الله صلى الله عليه و سلم كنا نقول : يا رسول الله إنَّ جذعاً كنت تخطب عليه فتركته فَحَنَّ إليك ، كيف حين تركتنا لا تحن القلوب إليك ؟ فحديث الجذع مشهور ومنتشر ، والخبر فيه متواتر ، أخرجه أهل الصحيح ، ورواه من الصحابة بضعة عشر رجلاً . قال البيهقي : قصة حنين الجذع ، من الأمور الظاهرة التي حملها الخلف عن السلف وفيها دليل على أن الجمادات قد يخلق الله لها إدراكاً كأشرف الحيوان .

ഒരു മരത്തടിയുടെ മുകളിൽ നിന്നായിരുന്നു നബി(സ) ഖുതുബ നിർവ്വഹിക്കാറുണ്ടായിരുന്നത് പിന്നീട് മിമ്പർ നിർമ്മിക്കപ്പെട്ടപ്പോൾ ഖുതുബ നിർവഹിക്കാൻ തിരുമേനി(സ) അതിന് മുകളിൽ കയറി. തത്സമയം പഴയ മരത്തടിയിൽ നിന്ന് ഒരു ദിനരോദനം കേൾക്കാനിടയായി. പള്ളിയിലുണ്ടായിരുന്ന എല്ലാവരും ആ ശബ്ദം ശ്രവിച്ചു തിരുമേനി(സ) ഖുതുബ നിർത്തി താഴെയിറങ്ങി തടിക്കഷ്‌ണത്തെ നെഞ്ചോടണച്ചു പിടിച്ച് സമാധാനിക്കാൻ പറഞ്ഞു. തിരുമേനി തുടർന്നു ചോദിച്ചു നിനക്കിഷ്ടമാണെങ്കിൽ നീ അന്ത്യനാൾ വരെ ഭക്ഷിക്കപ്പെടുന്ന ഫലവൃക്ഷമാകും വിധം നിന്നെ ഞാൻ നട്ടു പിടിപ്പിക്കാം. അല്ലെങ്കിൽ പരലോകത്ത് എൻ്റെ കൂട്ടുകാരനാവാൻ നിന്നെ ഇപ്പോൾ മറവ്ചെയ്യാം. ഏതാണ് നിൻ്റെ ഇഷ്ടം ? പരലോകത്ത് നബി(സ)യുടെ കൂട്ടുകാരാനാവുന്നതാണെനിക്കിഷ്ടമെന്നും അതിനായി എന്നെ മറവ് ചെയ്യണമെന്നും തടിക്കഷ്‌ണം അപേക്ഷിച്ചു. അനസ്(റ) പറയുന്നു. നബി(സ)യുടെ വഫാത്തിന് ശേഷം ഞങ്ങൾ പറയാറുണ്ടായിരുന്നു. "ഓ പ്രാവാചകരേ അങ്ങ് പ്രസംഗിക്കാനുപയോഗിച്ചിരുന്ന തടിക്കഷ്‌ണം ഉപേക്ഷിക്കപ്പെട്ടപ്പോൾ വിരഹവേദനയിൽ വിലപിച്ചു .... അങ്ങ് വേർപിരിയുമ്പോൾ ഞങ്ങളുടെ മനസ്സുകൾ എങ്ങനെ വിലപിച്ച് കരയാതിരിക്കും. ? മരത്തടി കരഞ്ഞ സംഭവം ദശക്കണക്കിന് സ്വഹാബികൾ നിവേദനം ചെയ്‌ത സുപ്രസിദ്ധമായ കാര്യമാണ്. ഇമാം ബൈഹഖി പറയുന്നു. ഈ സംഭവം മുൻഗാമികൾ നിവേദനം ചെയ്‌ത വ്യക്തമായ വിഷയമാണ്. അചേതന വസ്തുക്കൾക്കും അല്ലാഹു സംസാരശേഷി നൽകാമെന്നതിന് തെളിവുമാണീ സംഭവം.

مخاطبته صلى الله عليه و سلم لقتلى بدر

ബദ്റിൽ കൊല്ലപ്പെട്ടവരോടുള്ള അഭിസംബോധനം.

عن أنس أن النبي صلى الله عليه و سلم قال ليلة بدر : " هذا مصرع فلان إن شاء الله تعالى غداً و وضع يده على الأرض ، هذا مصرع فلان إن شاء الله تعالى غداً و وضع يده على الأرض . فوالذي بعثه بالحق ما أخطأوا تلك الحدود ، جعلوا يصرعون عليها ، ثم ألقوا في القليب . وفي رواية في الصحيح : أن النبي صلى الله عليه وسلم جعل يناديهم بأسمائهم وأسماء آبائهم : يا فلان بن فلان ، ويا فلان بن فلان ، أيسركم أنكم أطعتم الله ورسوله ؟ فإنا قد وجدنا ما وعدنا ربنا حقا ، فهل وجدتم ما وعد ربكم حقا ؟ فقال عمر : يا رسول الله ما تكلم من أجساد لا أرواح لها ، فقال رسول الله صلى الله عليه وآله وسلم : والذي نفس محمد بيده ما أنتم بأسمع لما أقول منهم .

അനസ്(റ)നിവേദനം ചെയ്യുന്നു. ബദർ യുദ്ധത്തിൻ്റെ തലേന്ന് രാത്രി നിലത്ത് കൈവെച്ച്കൊണ്ട് ഇവിടെ ഇന്നാലിന്നവൻ നിലം പതിക്കും എന്ന് കൃത്യമായി നബി(സ) പ്രവചിച്ചിരുന്നു. നബി(സ)യെ നിയോഗിച്ച നാഥൻ തന്നെ സത്യം, അവയിലൊന്നും പിഴച്ചതേയില്ല. അവരോരത്തരെയും ആ സ്ഥലങ്ങ ളിൽ നിന്ന് പിന്നീട് "അൽഖലീബ് " എന്ന പൊട്ടക്കിണറിലേക്ക് നീക്കി. സ്വഹീഹായ മറ്റൊരു നിവേദനത്തിൽ തിരുമേനി അവരുടെ പിതാക്കളെ ചേർത്തു വിളിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞതായിക്കാണാം." അല്ലാഹുവിനെയും അവൻ്റെ ദൂതനെയും അനുസരിച്ചെങ്കിൽ എന്ന് ആശിക്കുന്നോ ? നമ്മുടെ നാഥൻ വാഗ്ദാനം ചെയ്‌തത് നമുക്ക് ലഭിച്ചു. നിങ്ങളുടെ നാഥൻ വാഗ്ദ‌ാനം ചെയ്തത് നിങ്ങൾക്ക് കിട്ടിയോ ? ഇത് കേട്ട ഉമർ(റ) ചോദിച്ചു ആത്മാവ് വേർപ്പെട്ട ശവങ്ങളോടാണോ താങ്കൾ സംസാരിക്കുന്നത് ? തിരുമേനി അരുളി. "മുഹമ്മദ്(സ) രക്ഷിതാവ് തന്നെ സത്യം, അവർ നിങ്ങളെപ്പോലെ തന്നെ ഞാൻ പറയുന്നത് കേൾക്കും."

الاسراء والمعراج 

ഇസ്റാഅ് മിഅ്റാജ്

أسري برسول الله صلى الله عليه وسلم إلى بيت المقدس راكبا على البراق صحبة جبريل عليه السلام . فنزل هناك وصلى بالأنبياء إماما . وربط البراق بحلقة باب المسجد . ثم عرج به إلى السماء الدنيا . فرأى فيها آدم ، ورأى أرواح السعداء عن يمينه والأشقياء عن شماله . ثم عرج إلى الثانية فرأى فيها عيسى ويحيى . ثم إلى الثالثة ، فرأى فيها يوسف . ثم إلى الرابعة فرأى فيها إدريس . ثم إلى الخامسة فرأى فيها هارون . ثم إلى السادسة فرأى فيها موسى فلما جاوزه بكى . فقيل له ما يبكيك ؟ قال أبكي أن غلاما بعث بعدي يدخل الجنة من أمته أكثر مما يدخلها من أمتي . ثم عرج به إلى السماء السابعة فلقي فيها إبراهيم . ثم إلى سدرة المنتهى . ثم رفع إلى البيت المعمور ، فرأى هناك جبريل في صورته له ستمائة جناح وكلمه ربه وأعطاه الصلاة . فكانت قرة عين رسول الله صلى الله عليه وسلم . فلما أصبح رسول الله صلى الله عليه وسلم في قومه وأخبرهم اشتد تكذيبهم له وسألوه أن يصف لهم بيت المقدس . فجلاه الله له حتى عاينه . وجعل يخبرهم به . ولا يستطيعون أن يردوا عليه شيئا فلم يزدهم ذلك إلا ثبورا . وأبي الظالمون إلا كفورا

ബൈതുൽ മുഖദ്ദിസിലേക്ക് ജിബ്‌രീൽ(അ)നോടൊപ്പം ബുറാഖിൽ തിരുമേനി (സ) ഒരു രാത്രിയാത്ര നടത്തി. അവിടെ പള്ളിക്ക് സമീപം വാഹനം ബന്ധിച്ച് കൊണ്ട് എല്ലാ പ്രവാചകർക്കും ഇമാമായി നബി(സ) നിസ്‌കരിച്ചു. പിന്നീട് ആകാശങ്ങളിലേക്ക് യാത്രയായി. ഒന്നാനാകാശത്തിൽ ആദം നബി(അ)നെ യും തൻ്റെ വലത് ഭാഗത്ത് സജ്ജനങ്ങളുടെയും ഇടത് ഭാഗത്ത് ദുർജനങ്ങളു ടെയും ആത്മാക്കളെയും നബി(സ) കണ്ടു. രണ്ടാനാകാശത്തിൽ ഈസ(അ) യ ഹ്‌യ(അ) എന്നിവരെയും മൂന്നാം ആകാശത്തിൽ യൂസുഫ്(അ)നെയും നാലാം ആകാശത്തിൽ ഇദ്‌രീസ്(അ)നെയും അഞ്ചാം ആകാശത്തിൽ ഹാറൂൻ (അ)നെയും തിരു നബി(സ) കണ്ടു. ആറാം ആകാശത്തിൽ മൂസാനബി(അ)നെ കടന്ന് പോവുമ്പോൾ അദ്ദേഹം കരഞ്ഞു. എന്തിനാണ് കരയുന്നതെന്ന ചോദ്യത്തിന്, എൻ്റെ സമുദായത്തിൽ നിന്ന് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ എനിക്ക് ശേഷം വന്ന ഒരാളുടെ സമുദായത്തിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നുവല്ലോ എന്നതിനാലാണ് ഞാൻ കരയുന്നതെന്ന് മൂസാനബി(അ) മറുപടി പറഞ്ഞു. തുടർന്ന് ഏഴാനാകാശത്തിൽ ഇബ്രാഹീം നബി(അ)യെ കണ്ട ശേഷം സിദ്റത്തുൽ മുൻതഹയിലേക്ക് തുടർന്ന്  "ബൈതുൽ മഅ്‌മൂറി”ലേക്കും. നബി (സ)യാത്രയായി. അവിടെ വെച്ച് ജിബ്‌രീൽ(അ) തൻ് റെ യഥാർത്ഥരൂപത്തിൽ 600 ചിറകുകളോടെ നബി(സ)ദർശിച്ചു. തുടർന്ന് നബി (സ)തങ്ങൾ തന്റെ നാഥനോട് സംസാരിക്കുകയും നാഥൻ നബി(സ)ക്ക് "നിസ്‌കാരം" എന്ന സമ്മാനം നൽകുകയും ചെയ്‌തു. തിരുമേനി(സ)യുടെ കൺ കുളിർമ്മയായിരുന്നു നിസ്കാരം. പ്രഭാതത്തിൽ തിരുമേനി(സ) യാത്ര കഴിഞ്ഞ് തിരിച്ചെത്തി സംഭവം വിവരിച്ചപ്പോൾ ശത്രുക്കളുടെ നിഷേധം കൂടുതലായി. ബൈതുൽ മുഖദ്ദിസിനെ വർണ്ണിക്കാൻ അവർ ആവശ്യപ്പെട്ടു. ആ സമയത്ത് മസ്‌ജിദുൽ അഖ്സയെ നബി തങ്ങൾക്ക് അല്ലാഹു പ്രദർശിപ്പിച്ചു കൊടുക്കുകയും അവരുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുകയും ചെയ്‌തു. പക്ഷേ ആ അക്രമികൾ നിഷേധിക്കാൻ മാത്രമേ തയ്യാറായിരന്നുള്ളൂ. അതവർക്ക് നാശം മാത്രമാണ് വർധിപ്പിച്ചത്.

متفرقات

മറ്റു ചില അൽഭുതങ്ങൾ

- شكا البعير إليه الجهد - أي المشقه - أن صاحبه يجيعه ويتعبه . رواه أبو داود
 جاء مرة إلى قضاء الحاجه ولم يجد شيئا يستتر به سوى جذع نخله صغيره وأخرى بعيده عنها ، فأمر كلا منها فأتتا إليه فسترتاه حتى قضا حاجته ثم أمر كلا منهما بالمضي إلى مكانها . رواه الأمام أحمد والطبراني .
 - قربت منه ست من الأبل لينحرها فصارت كل واحده  تقترب منه ليبدأ بها رواه أبو داود والنسائي .
. - أن عين أبي طالب - رضي الله عنه - برأت من الرمد حين تقل فيها . متفق عليه
- دعا لأنس بن مالك بكثره المال والولد وبطول العمر فعاش نحو المائة سنة ، وكان ولده من صلبه مائة وعشرين ولدا ذكرا ، وكان له نخل يحمل في كل سنه حملين ثبت في صحيح البخاري عن ابن مسعود رضي الله عنه أنه قال : ( كنا نسمع تسبيح الطعام وهو يؤكل ) .
- أنه لما شكا إليه شاك قحوط المطر - أي حبسه وانقطاعه - وهو فوق المنبر في خطبة الجمعة فرفع يديه إلى الله تعالى ودعا ، وما في السماء قطعة من السحاب ، فطلعت سحابة حتى توسطت السماء فاتسعت فأمطرت فقال : اللهم حوالينا ولا علينا فأقلعت وانقطعت . متفق عليه
أنه أمر عمر الفاروق - رضي الله عنه - أن يزود أربع مائه راكب أتوا إليه من تمر كان عنده ، فزودهم جميعا منه وكأنه ما مسه أحد . رواه أحمد وغيره
أنه أطعم الألف الذين كانوا معه في غزوة الخندق من صاع شعير ودون صاع وبهيمة - وهي ولد الضأن - فأكلوا وشربوا وأنصرفوا وبقي بعد انصرافهم عن . الطعام أكثر مما كان من الطعام . متفق عليه

1. മുതലാളി പട്ടിണിക്കിടുകയും അമിത ജോലിക്ക് നിർബന്ധിക്കുകയും ചെയ്യുന്നതായി ഒട്ടകം തിരുമേനിയോട് ആവലാതി പറഞ്ഞു. (അബൂ ദാവൂദ്)
2. ഒരിക്കൽ വിസർജ്ജനാവശ്യത്തിന് മറയായി നിൽക്കാൻ നബി(സ)തങ്ങൾ  തടിക്കഷ്‌ണങ്ങളെ വിളിച്ചു. അനുസരിച്ച അവ ആവശ്യത്തിന് ശേഷം തൽ സ്ഥാനത്തേക്ക് പോകാൻ പറഞ്ഞപ്പോൾ തിരിച്ച് പോകുകയും ചെയ്‌തു. (അ ഹ്‌മദ്, ത്വബ്റാനി)
3. ഒരിക്കൽ ബലിയറുക്കുന്നതിനായി ഒട്ടകങ്ങളെ കൊണ്ടു വന്നു. അവയിലോരോന്നും എന്നെ ആദ്യം അറുക്കണമെന്നാവശ്യപ്പെട്ട് നബി(സ)യോടടുത്ത് ചേർന്ന് നിന്നു. ( അബൂദാവൂദ്, നസാഈ)
4. നബി(സ)യുടെ ഉമനീര് കൊണ്ട് അലി(റ)ൻ്റെ ചെങ്കണ്ണ് ഭേദമായി. (ബുഖാരി, മുസ്ലിം)
5. അനസ്(റ)വിന് ധാരാളം സമ്പത്തും സന്താനങ്ങളും നൽകാനും ആയുസ്സ് ദീർഘിക്കാനും തിരുമേനി(സ) ദുആ ചെയ്‌തു. അത് കൊണ്ട് തന്നെ 120 ആൺകുട്ടികളുടെ പിതാവായ അദ്ദേഹം 100 വർഷത്തിലധികം ജീവിച്ചു. അദ്ദേഹത്തിൻ്റെ കാരക്കത്തോട്ടത്തിൽ നിന്ന് വർഷത്തിൽ രണ്ട് പ്രാവശ്യം കയറ്റുമതി ചെയ്തിരുന്നു.
6. നബി(സ) ഭക്ഷിക്കുമ്പോൾ ഭക്ഷണം തസ്‌ബീഹ് ചൊല്ലിയത് കേട്ടതായി ഇബ്ന‌് മസ്ഊദിൽ നിന്ന് ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്.
7. ഒരിക്കൽ നബി(സ) ജുമുഅ ഖുതുബ നിർവ്വഹിക്കുമ്പോൾ ഒരാൾ വരൾച്ച യെപ്പറ്റി ആവലാതിപ്പെട്ടു. തിരുമേനി(സ) കൈ ഉയർത്തി പ്രാർത്ഥിക്കേണ്ട താമസം, മേഘങ്ങളൊന്നുപോലും കാണാതിരുന്ന മാനം, നിറയെ മേഘം നിറയുകയും മഴ വർഷിക്കാനാരംഭിക്കുകയും ചെയ്‌തു. ആവശ്യത്തിന് മഴ ലഭിച്ച പ്പോൾ നബി(സ)തങ്ങൾ "ഇനി ചുറ്റു ഭാഗത്തും മഴ പെയ്യട്ടെ എന്ന്ദുആ ചെയുന്നത് വരെ ആ മഴ തുടർന്നു. ( ബുഖാരി, മുസ്ലിം)
8. ഒരിക്കൽ നബി(സ)യുടെ അടുത്ത് 400 ഓളം പേരടങ്ങുന്ന ഒരു യാത്രാ സംഘം വന്നു. ഉമർ(റ)ൻ്റെ അടുക്കലുണ്ടായിരുന്ന കാരക്കയിൽ നിന്നും അവർക്ക് മുഴുവൻ ആവശ്യത്തിന് നൽകാൻ നബി(സ) ആവശ്യപ്പെട്ടു. മുഴുവൻ പേർക്കും നൽകിയ ശേഷവും ഉമർ(റ)ൻ്റെ അടുക്കലുണ്ടായിരുന്ന കാരക്ക ഒന്ന് പോലും കുറഞ്ഞിരുന്നില്ല.( അഹ്‌മദ്)
9. ഖൻദഖ് യുദ്ധത്തിൻ്റെ സന്ദർഭത്തിൽ, ഒരാട്ടിൻ കുട്ടിയും ഒരു "സാഅ്  " അൽപവും വരുന്ന ഗോതമ്പും കൊണ്ട് തയ്യാറാക്കിയ ഭക്ഷണമായിരുന്നു ആയിരക്കണക്കിന് യോദ്ധാക്കൾ യഥേഷ്ടം കഴിച്ചിട്ടും ബാക്കിവന്നത്.( ബുഖാരി, മുസ്‌ലിം) 

سماعه ( ص ) لأهل القبور يتعذبون 
ഖബ്‌റിലെ ശബ്ദം

عن أنس بن مالك رضي الله عنه قال : " بينما رسول الله صلى الله عليه وسلم وبلال يمشيان بالبقيع فقال رسول الله صلى الله عليه وسلم : يا بلال تسمع ما أسمع ؟ قال : لا والله يا رسول الله ما أسمعه . قال : ألا تسمع أهل القبور .
(أخرجه الحاكم وقال صحيح على شرط الشيخين ووافقه الذهبي).

അനസ്(റ) ഉദ്ധരിക്കുന്നു. ബഖീഇലൂടെ നടന്ന് പോകുന്ന സന്ദർഭത്തിൽ തിരുമേനി(സ) ബിലാൽ(റ)നോട് ചോദിച്ചു " ഞാൻ കേൾക്കുന്നത് താങ്കൾ കേൾക്കുന്നുണ്ടോ ബിലാൽ ? " ബിലാൽ (റ) പ്രതിവചിച്ചു "അല്ലാഹുവിനെ തന്നെ സത്യം, കേൾക്കുന്നില്ല നബിയേ. കബ്റാളികളുടെ ശബ്ദം കേൾക്കുന്നില്ല അല്ലേ ? നബി(സ) പറഞ്ഞു. ( ഹാകിം)

رميه ( ص ) الحصى في وجوه المشركين
കണ്ണുകളിൽ ചിരൽ കല്ലുകൾ

عن إياس بن سلمة حدثني أبي قال : " غزونا مع رسول الله صلى الله عليه وسلم حنينا) إلى أن قال) : ومررت على رسول الله صلى الله عليه وسلم وهو على بغلته الشهباء .فلما غشوا رسول الله صلى الله عليه وسلم نزل عن بغلته ثم قبض قبضة من تراب من الأرض ثم استقبل به وجوههم . فقال : شاهدت الوجوه فما خلق الله منهم إنساناً إلا ملأ عينيه تراباً بتلك القبضة فولوا مدبرين ". أخرجه مسلم .

ഇയാസു ബിൻ സലമ തൻ്റെ പിതാവിൽ നിന്നുദ്ധരിക്കുന്നു. ഹുനൈൻ യുദ്ധത്തിന്റെ അവസരത്തിൽ ഞാൻ നബി(സ)യുടെ സമീപത്ത് കൂടെ നടന്ന് പോവുകയായിരുന്നു. തൽസമയം ശത്രുക്കൾ തിരുമേനിയെ വലയം ചെയ്യു കയും നബി(സ) തൻ്റെ കോവർ കഴുതപ്പുറത്ത് നിന്നിറങ്ങി ഒരു പിടി ചരൽ വാരി "ശാഹതിൽ വുജൂഹ്" എന്ന് ചൊല്ലിക്കൊണ്ട് അവർക്ക് നേരെ എറിയുകയും ചെയ്തു. അവ ഓരോ ശത്രുവിൻ്റെയും കണ്ണിലെത്തി അവർ പിന്തിരി ഞ്ഞോടി. ( മുസ്ല‌ിം)

رائحة الطيب في رسول الله ( ص ) 
തിരുനബി(സ)യുടെ സുഗന്ധം.

قالت عائشة رضي الله عنها : " كان عرق رسول الله صلى الله عليه وسلم في وجهه مثل اللؤلؤ أطيب من المسك الأذفر، وكان كفه كف عطار طيبا مسها بطيب أو لم يمسه ، يصافحه المصافح فيظل يومه يجد ريحها ويضعها على رأس الصبي فيعرف من بين الصبيان من ريحها على رأسه " ، أخرجه أبو نعيم والبيهقي وابن عساكر . عن ليلى مولاة عائشة رضي الله عنها قالت : " دخل رسول الله صلى الله عليه وسلم لقضاء حاجته ، فدخلت ولم أر شيئا ووجدت ريح المسك ، فقلت يا رسول الله لم أر شيئاً ! فقال : إن الأرض أمرت أن تكفيه منا معاشر الأنبياء " أخرجه الحاكم في المستدرك والطبراني في الأوسط .
عن عائشة رضي الله عنها قالت : " مات النبي صلى الله عليه وسلم فلما خرجت نفسه ما شممت رائحة قط أطيب منها "، أخرجه البزار .

തിരുമേനിയുടെ മുഖത്ത് മുത്ത് മണി പോലുള്ള വിയർപ്പ്‌കണങ്ങൾക്ക് മുന്തിയ കസ്തൂരിയേക്കാൾ സുഗന്ധമുണ്ടായിരുന്നതായി ആഇശ(റ) പറയുന്നു. പൂശിയാലും ഇല്ലെങ്കിലും ആ കൈകൾ എന്നും സുഗന്ധ വ്യാപാരിയുടേതെന്ന പോലെ പരിമള പൂരിതമായിരുന്നു. തിരുനബി(സ)യെ ഹ്‌സതദാനം ചെയ്തവന് ദിവസം മുഴുവൻ ആ പരിമളം അനുഭവിക്കാനായി. അവിടുന്ന് ഒരു കുട്ടിയുടെ ശിരസ്സിൽ തലോടിയാൽ അവന് ആ പരിമളം കാരണം ശ്രദ്ധേയനാകും (അബൂ നഈം, ബൈഹഖി, ഇബ്‌ന് അസാകിർ) ആയിശ(റ)യുടെ മോചിതയായ അടിമ സ്ത്രീ ലൈല പറയുന്നു. തിരു നബി (സ) വിസർജ്ജനം ചെയ്‌ത സ്ഥലത്ത് ഞാൻ ചെന്നപ്പോൾ യാതൊന്നും കാണാനില്ലായിരുന്നു. നല്ല സുഗന്ധം അനുഭവപ്പെടുകയും ചെയ്‌തു. ഇതിനെ സംബന്ധിച്ച് ഞാൻ നബി(സ)യോട് ചോദിച്ചപ്പോൾ പ്രവാചകന്മാരിൽ നിന്നുളളത് അടക്കം ചെയ്യാൻ ഭൂമിയോട് കൽപിക്കപ്പെട്ടിരിക്കുന്നു. എന്ന് മറുപടി തന്നു. (ഹാകിം. തബ്റാനി)തിരുനബി(സ)യുടെ ആത്മാവ് വേർപ്പെടുമ്പോൾ അനുഭവപ്പെട്ട പരിമളത്തേക്കാൾ നല്ല ഒരു സുഗന്ധം ഞാൻ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല എന്നും ആയിശാ ബീവി(റ) പറഞ്ഞിട്ടുണ്ട്. (ബസ്സാർ)

رؤيته ما لا يرى غيره 
അദ്യശ്യങ്ങളുടെ ദർശനം.

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : " ترون قبلتي ههنا، فوالله ما يخفى علي ركوعكم ولا سجودكم ، إني الأراكم من وراء ظهري " و في رواية : " فوالله ما يخفى علي خشوعكم ولا ركوعكم ، إني لأراكم من وراء ظهري"، أخرجه البخاري ومسلم . قال الشراح أن رسول الله صلى الله عليه وسلم كان يرى من خلفه كما يرى بعيني بصره .

ഞാൻ ഖിബ്ലയ്ക്ക് അഭിമുഖമായി നിൽക്കുന്നതായി നിങ്ങൾ കാണുന്നു. പക്ഷേ അല്ലാഹുവിനെ തന്നെ സത്യം നിങ്ങളുടെ വണക്കങ്ങളും സാഷ്ടാംഗങ്ങളും എനിക്ക് അദ്യശ്യമല്ല. ഞാൻ പിന്നിലൂടെ നിങ്ങളെ കാണുന്നുണ്ട്. മറ്റൊരു നിവേദനത്തിൽ, നിങ്ങളുടെ ഭക്തിയും വണക്കവും എനിക്ക് അദ്യശ്യമല്ല എന്നാണുളളത്. (ബുഖാരി. മുസ്‌ലിം)നബി(സ)യുടെ നയനങ്ങൾ കൊണ്ട് മുൻ വശം ദൃശ്യമായത്  പോലെ തന്നെ പിൻ വശവും ദൃശ്യമാണ്. എന്നാണ് ഇതിൻ്റെ സാരമെന്ന് ഹദീസ് വ്യാഖ്യാതാക്കൾ പറയുന്നു.

إكثار الطعام 
ഭക്ഷ്യവർദ്ധന 

عن أنس بن مالك قال : أراد أبو طلحة أن يدعو رسول الله إلى طعام فقالت له امرأته أن الطعام الذي عندها قليل يكفى رسول الله وحده . فأمرني أبو طلحة بأن أقوم وأدعو رسول الله بعد أن يتفرق أصحابه ، فقمت وفعلت ذلك وأخبرت رسول الله أن أبو طلحة يدعوه وحده للطعام ، فلما قلت له ذلك قال لأصحابه يا هؤلاء تعالوا . فجاء رسول الله الى أبي طلحة بأصحابه وقال له اجمعوا ما عندكم ثم قربوه . يقول أنس : فقربنا ما كان عندنا من كسر وتمر فدعا فيه بالبركة . ثم دعا ثمانية يدخلوا وقال : كلوا وسموا الله ، فأكلوا وشبعوا فما زال يأمر بإدخال ثمانية ومن بعدهم ثمانية من الناس حتى دخل عليه ثمانون رجلا كلهم يأكل ويشبع .ثم دعانى ودعى أمى وأبا طلحة فقال : كلوا فأكلنا حتى شبعنا . ( رواه مسلم )

അനസ്(റ) പറയുന്നു. അബൂത്വൽഹ(റ) തിരുമേനിയെ വിരുന്നിന് ക്ഷണിക്കാൻ ഉദ്ദേശിച്ചു. ഭക്ഷണം കുറവായതിനാൽ തിരുനബിയെ മാത്രം ക്ഷണിക്കാൻ അദ്ദേഹത്തിൻ്റെ ഭാര്യ അഭിപ്രായപ്പെട്ടു. അങ്ങനെ അനുചരന്മാരെല്ലാം പോയ ശേഷം നബി(സ)യെ വിളിക്കാൻ എന്നെ അവർ ചുമതലപ്പെടുത്തി. അപ്രകാരം ഞാൻ തിരുമേനിയെ വിവരം അറിയിച്ചു. തിരുമേനി(സ) എഴുന്നേറ്റ് നിന്ന് ജനങ്ങളേ വരൂ എന്ന് വിളിച്ചു. പിന്നീട് അബൂ ത്വൽഹയുടെ വീട്ടിൽ ചെന്ന് ഉളള ഭക്ഷണം കൊണ്ട് വരാൻ പറഞ്ഞു. അവർ പൊട്ടും പൊടിയുമടക്കം ഉളള കാരക്ക മുഴുവൻ എടുത്ത് കൊണ്ട് വന്നു. നബി(സ) അതിൽ ബറക്കത്തിന് ദുആ ചെയ്‌ത ശേഷം എട്ട് പേരെ ഭക്ഷിക്കാൻ ക്ഷണിച്ചു അല്ലാഹുവിൻ്റെ നാമധേയത്തിൽ ഭക്ഷിച്ചോളാൻ പറഞ്ഞു. അവർക്ക്ശേഷം വീണ്ടും എട്ട് പേരെ ക്ഷണിച്ചു. ആകെ 80 പേരായിരുന്നു. ഉണ്ടായിരുന്നത്. അവരെല്ലാവരും വയറ് നിറയെ ഭക്ഷിച്ച ശേഷം എന്നെയും എൻ്റെ ഉമ്മയെയും അബൂത്വൽഹയെയും വിളിച്ചു. അങ്ങനെ ഞങ്ങളും യഥേഷ്ടം ഭക്ഷിച്ചു. (മുസ്ല‌ിം)

تكليم الذراع المسمومة له 
വിഷമാംസത്തിൽ ഉരിയാട്ടം.

عن أبي هريرة رضي الله عنه قال : أن يهودية أهدت للنبي صلى الله عليه و سلم بخيبر شاة مسمومة ، فأكل رسول الله صلى الله عليه و سلم منها ، و أكل القوم ، فقال : ارفعوا أيديكم ، فإنما أخبرتني أنها مسمومة . فمات بشر بن البراء .و قال لليهودية : ما حملك على ما صنعت ؟ قالت : إن كنت نبيا لم يضرك الذي صنعت ، و إن كنت ملكا أرحت الناس منك .

അബൂഹുറൈറ(റ) പറയുന്നു. ഖൈബറിൽ വെച്ച് ഒരു ജൂതസ്ത്രീ തിരു മേനിക്ക് വിഷം കലർത്തിയ ആട്ടിറച്ചി നൽകി. നബി(സ)യും അനുചരന്മാരും അത് ഭക്ഷിച്ചു തുടങ്ങി. പെട്ടെന്ന് തിരുനബി(സ) പറഞ്ഞു. നിർത്തുക. ഭക്ഷണത്തിൽ വിഷം കലർത്തിയതായി അതെന്നോട് പറയുന്നു." ബിശ്ർ ബിൻ ബറാഅ്' അപ്പോഴേക്ക് ശഹീദായിരുന്നു. എന്തിന് നീ ചെയ്‌തു എന്ന് നബി (സ)ചോദിച്ചപ്പോൾ അവൾ പറഞ്ഞു. താങ്കൾ നബിയാണെങ്കിൽ വിഷം നിങ്ങൾക്ക് ബാധിക്കില്ലല്ലോ, അല്ലെങ്കിൽ ജനങ്ങൾ (ജൂതർ) താങ്കളുടെ വിഷമത്തിൽ നിന്ന് രക്ഷപ്പെടട്ടെ എന്ന് കരുതി

وأخيرا معجزة القرآن الكريم 
വിശുദ്ധ ഖുർആൻ എന്ന അതിവിസ്‌മയം

وهو أعظم المعجزات الذي لا يأتيه الباطل من بين يديه ولا من خلفه ، وهو معجزه إلى يوم القيامه قال تعالى لقد مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِنْ أَنفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الكتاب والحكمة وإِنْ كَانُوا مِنْ قَبْلُ لَفِي ضلال مبين * (164  - آل عمران )

തിരുനബിയുടെ ഏറ്റവും അത്ഭുതകരമായ പ്രമാണമാണ് വിശുദ്ധ ഖുർആൻ. യാതൊരു വിധത്തിലുള്ള പ്രമാദവും ഏൽക്കാത്ത, അന്ത്യനാൾ വരെ നിലനിൽക്കുന്ന ഗ്രന്ഥവുമാണത്. വിശുദ്ധ ഖുർആൻ പറയുന്നു. തീർച്ചയായും സത്യവിശ്വാസികൾക്ക് അവരിൽ നിന്നുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് നൽകിയിരിക്കുന്നത്. ആ ദൂതൻ അവർക്ക് അല്ലാഹുവിൻ്റെ സൂക്തങ്ങളെ ഓതി കേൾപ്പിക്കുകയും അവരെ സംസ്ക‌രിക്കുകയും വേദഗ്രന്ഥവും ദിവ്യജ്ഞാനവും അഭ്യസിപ്പിക്കുകയും ചെയുന്നു. മുമ്പ് അവർ വ്യക്തമായ മാർഗ്ഗഭ്രംശത്തിൽ പെട്ടിരുന്നുവെങ്കിലും (2/164)

വിവ : മുഹമ്മദ് അബൂബക്കർ ബാഖവി. മാണിയൂർ

നാഥാ നിൻ്റെ ഹബീബായ മുത്ത് മുഹമ്മദ് മുസ്‌തഫ(സ) തങ്ങളിൽ പ്രകടമായ ചില മുഅ്ജിസത്തുകളെക്കുറിച്ചുള്ള ചെറിയൊരു വിവരണമാണ് ഇതിലുളളത്. ഇത് നീ ഞങ്ങളിൽ നിന്ന് സ്വീകരിക്കേണമേ അല്ലാഹ്, ഇതിൽ വല്ല തെറ്റുകളോ പോരായ്‌മകളോ വന്ന് പോയിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് നീ പൊറുത്ത് തരേണമേ നാഥാ. ഇത് വായിക്കുന്നവർക്കും ഇത് മറ്റുളളവർക്ക് ഫോർവേഡ് ചെയ്യുന്നവർക്കും, പ്രത്യേകിച്ച് മറ്റുള്ള തിരക്കുകൾ മാറ്റി വെച്ച് ഇത് പരിഭാഷപ്പെടുത്തി തന്ന ബഹു : മുഹമ്മദ് അബൂബക്കർ ബാഖവി അവർകൾക്കും ഞങ്ങളുടെ മാതാപിതാക്കൾക്കും മറ്റ് വേണ്ടപ്പെട്ടവർക്കും ഇത് കാരണമായി ഇഹത്തിലും പരത്തിലും നിൻ്റെ കാരുണ്യം നൽകേണമേ നാഥാ. സുഹൃത്തുക്കളെ നിങ്ങളുടെ പ്രാർത്ഥനയിൽ ഈ വിനീതനെയും മേൽ സൂചിപ്പിച്ച ബാഖവി ഉസ്‌താദിനെയും ഉൾപ്പെടുത്തണമെന്ന് വളരെ വിനയത്തോടെ അറിയിച്ചു കൊണ്ട് നിങ്ങളുടെ സഹോദരൻ, സി.പി. അബ്ദുല്ല ചെരുമ്പ

WWW.ISLAMKERALA.COM
E-mail: [email protected] 
Mobile: 0091 9400534861