കുറ്റ്യാടിയിലെ മാറ്റങ്ങളും പുത്തൻ വാദികളുടെ പ്രയാസങ്ങളും

ബിദഈ ആധിപത്യം സ്ഥാപിച്ചിരുന്ന ഒരു നാട്ടിൽ (സുന്നികൾ) വന്നു ഓല ഷെഡിലൂടെ ആരംഭിച്ചു. ഇപ്പോൾ എല്ലാ മഹല്ലിലും സുന്നി പള്ളികളും മദ്രസ്സകളും തലയുയർത്തി നിൽക്കുന്നു. കുറ്റ്യാടിയിലും പരിസരത്തും ബഹു : പേരോട് ഇത്രയും വലിയ മാറ്റങ്ങൾ ചെയ്യുന്നത് കാണുമ്പോൾ മുജാഹിദുകൾക്കും ജമാഅത്തുകാർക്കും ഇതൊരിക്കലും സഹിക്കാവുന്നതല്ല.

കുറ്റ്യാടിയിലെ മാറ്റങ്ങളും പുത്തൻ വാദികളുടെ പ്രയാസങ്ങളും


കുറ്റ്യാടിയുടെ മാറ്റങ്ങളും പുത്തൻ വാദികളുടെ പ്രയാസങ്ങളും

കുറ്റ്യാടിയിലും പരിസരത്തുമായി ഉണ്ടായിരുന്ന സുന്നത്ത് ജമാഅത്തിൻ്റെ പള്ളികളും മഖ്ബറകളും പണത്തിൻ്റെ ബലം ഉപയോഗിച്ച്, ഉള്ള പള്ളികളെല്ലാം പിടിച്ചെടുക്കുകയും മഖ്ബറകൾ തകർക്കപ്പെടുകയും ചെയ്‌ത പുത്തൻ പ്രസ്ഥാനക്കാരിൽ നിന്നും കുറ്റ്യാടിയെ മോചിപ്പിക്കുന്നതിൻ്റെ തുടക്കം.


1990 ൽ ആദ്യമായി കുറ്റ്യാടിയിൽ ഓല ഷെഡിലൂടെ സിറാജുൽ ഹുദയുടെ ആരംഭം


ഇപ്പോൾ സിറാജുൽ ഹുദയുടെ കീഴിലുള്ള പ്രധാന കെട്ടിടം

നാദാപുരം ഖണ്ഡനത്തിന് ശേഷം നാദാപുരത്തും പരിസരത്തും വലിയ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെന്നും പേരോട് പ്രസംഗിച്ചേടത്തൊക്കെ മുജാഹിദുകൾക്ക് വേരോട്ടം ഉണ്ടായിട്ടുണ്ടെന്നും നെറ്റിലൂടെ വീമ്പിളക്കുന്ന മുജാഹിദുകളേ നിങ്ങൾക്ക് വേരോട്ടമല്ല ഉണ്ടായത് നിങ്ങൾക്കുണ്ടായ വേരുകളൊക്കെ പറിച്ചെറിയുകയാണ് പേരോട് ചെയ്‌ത് കണ്ണുളളവർ കാണുക!!!

കുറ്റ്യാടിയിലും പരിസരത്തുമായി പതിനൊന്നോളം മഹല്ലുകളിൽ സുന്നത്ത് ജമാഅത്തിൻ്റെ ഒരു ശബ്ദവുമില്ലാതെ. എന്തിനേറെ പതിനൊന്ന് മഹല്ലുകളിൽ ജുമുഅക്ക് രണ്ട് ബാങ്ക് ഉണ്ടായിരുന്നില്ല. തറാവീഹ് 20 റകഅത്ത് ഉണ്ടായിരുന്നില്ല. അറബിയിൽ ഖുതുബ നടത്തിയിരുന്നില്ല തുടങ്ങിയ സുന്നത്ത് ജമാഅത്തിൻ്റെ വിശ്വാസ ആചാരങ്ങളെ മുഴുവൻ ഇല്ലായ്‌മ ചെയ്‌തു അവിടെ ബിദഈ പ്രസ്ഥാനം അടിച്ചേൽപ്പിക്കുകയാണ് ചെയ്‌തിരുന്നത്. ഈ സത്യം അവരുടെ തന്നെ അവിടുത്തുകാരായ നേതാക്കൾ അവരുടെ ലേഖനങ്ങളിലൂടെയും മറ്റും എഴുതിയതാണ്.


ആദ്യ കാലത്ത് ഓല ഷെഡുകളിൽ നടന്ന മദ്രസാ പഠനം


ഇപ്പോഴത്തെ മദ്രസ്സ പഠനം

ബിദഈ ആധിപത്യം സ്ഥാപിച്ചിരുന്ന ഒരു നാട്ടിൽ (സുന്നികൾ) വന്നു ഓല ഷെഡിലൂടെ ആരംഭിച്ചു. ഇപ്പോൾ എല്ലാ മഹല്ലിലും സുന്നി പള്ളികളും മദ്രസ്സകളും തലയുയർത്തി നിൽക്കുന്നു. കുറ്റ്യാടിയിലും പരിസരത്തും ബഹു : പേരോട് ഇത്രയും വലിയ മാറ്റങ്ങൾ ചെയ്യുന്നത് കാണുമ്പോൾ മുജാഹിദുകൾക്കും ജമാഅത്തുകാർക്കും ഇതൊരിക്കലും സഹിക്കാവുന്നതല്ല. കാരണം അവർ അന്യായമായി കെട്ടിപ്പണിത ബിദഈ കോട്ടകൾ  തകർത്താണല്ലോ സുന്നത്ത് ജമാഅത്തിൻ്റെ പ്രവർത്തനം അതിശ്രീഘം  വളർന്ന് കൊണ്ടിരിക്കുന്നത്.

നിഷ്പക്ഷമതികളായ സുഹൃത്തുക്കൾ ചിന്തിക്കുക. സുന്നികൾ ചിന്താ  ശക്തിയില്ലാത്ത ഖുറാഫികളാണെന്നും. അവർ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നവരാണെന്നും തിരിയാത്ത ഭാഷയിൽ ഖുതുബാ പ്രസംഗം നടത്തുന്നവരാണെന്നും സ്ത്രീകൾക്ക് വിദ്യാഭ്യാസമോ സ്വാതന്ത്ര്യമോ നൽകാത്തവരാണെന്നും തീരെ ലോകം തിരിയാത്ത മാലയും മൗലിദും ശാപ്പാടുമായി കഴിയുന്നവരാണെന്നൊക്കെ പറഞ്ഞു സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചു സ്ഥാപിച്ചെടുത്ത ബിദഈ കോട്ടയാണ് വളരെ നിസ്സാരമായ ഓല ഷെഡുണ്ടാക്കി നടത്തിയ സുന്നത്ത് ജമാഅത്തിൻ്റെ പ്രവർത്തനം കൊണ്ട് ഒലിച്ചു പോയത്.

മുജാഹിദുകളേ! നിങ്ങളുടെ കുപ്രചരണം എന്ത് നേടി ? അല്ലാഹു അല്ലാത്തവരോട്' പ്രാർത്ഥിച്ചാണോ സുന്നികൾ ഇതൊക്കെ നേടിയത് ? ഇത് പോലുള്ള പ്രവർത്തനങ്ങളുടെ അസൂയയാണ് ഇപ്പോൾ ബിദഇകളെ നയിക്കുന്നത്.

സത്യമെന്നുളളത് അവരുടെ പ്രസ്ഥാനത്തിൽ തൊട്ട് തീണ്ടുക പോലും ചെയ്തിട്ടില്ല. ഇത് വെറുതെ പറയുന്നതാണോ ? കളവ് പറയൽ മൽസരം നടത്തുന്നത് ഏത് മതത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒന്ന് വ്യക്തമാക്കാമോ ? കളവ് പറയുന്നവരും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നവരുമല്ലേ നിങ്ങളുടെ പ്രസംഗകർ ? മൽസരത്തിലൂടെ നിങ്ങളവർക്ക് കൊടുത്ത പരിശീലനമാണല്ലോ അത്. പ്രവാചകൻ(സ)പറഞ്ഞ മൂന്ന് നൂറ്റാണ്ടിലുള്ളവരെപ്പോലും തള്ളിക്കൊണ്ട് ഇബാറത്ത് വായിക്കാൻ പോലും അറിയാത്ത ഈ മൗലവിമാരെ പിന്നിൽ പോകുന്ന സഹോദര സഹോദരിമാരേ നിങ്ങൾക്ക് അല്ലാഹു തന്ന ബുദ്ധി കൊണ്ട് ഒന്ന് ചിന്തിച്ചുകൂടെ ? ഹജ്ജിന് പോകുന്ന ഇരുപത്തഞ്ച് ലക്ഷം പേരിൽ അഞ്ച് ലക്ഷമൊഴികെ മറ്റുള്ളവരെല്ലാം മുശ്‌രിക്കുകളാണെന്ന് പറയുന്ന ഈ മൗലവിമാർ നിങ്ങളെ എവിടെക്കാണ് കൊണ്ടു പോകുന്നതെന്ന് സ്വൽപം സ്വയബോധമുണ്ടെങ്കിൽ ചിന്തിക്കൂ ? ഉത്തമ നൂറ്റാണ്ടെന്ന് പ്രവാചകൻ  വിശേഷിപ്പിച്ച പൂർവിക ഇമാമീങ്ങളെപ്പോലും പിഴച്ചവരാണെന്ന് പറയുന്ന നിങ്ങൾക്ക് ഇസ്ല‌ാമിനെക്കുറിച്ച് വല്ലതും അറിയുമോ ?

ഇവിടെയാണ് കുറ്റ്യാടി സിറാജുൽ ഹുദയുടെ പ്രസക്തി. അവിടെയുള്ള പതിനൊന്നു മഹല്ലുകാർ സത്യത്തിലേക്ക് തിരിച്ചുവന്നത് എന്തിൻ്റെ പേരിലാണ് ? നിങ്ങളെപ്പോലെ പണം വാരിക്കൊടുത്ത് ആളെ വിലക്കെടുക്കയല്ല ചെയ്‌തത്. ചില മുസ്ലിം നാമദാരികളായ മുസ്‌ലിയാക്കളെ നിങ്ങൾ  വില കൊടുത്ത് വാങ്ങിയിട്ടുണ്ടെങ്കിൽ നിങ്ങളേക്കാൾ പണം കൂടുതൽ മറ്റൊരു കൂട്ടർ കൊടുത്താൽ അവർ നിങ്ങളോട് സലാം പറഞ്ഞ് അവരുടെ കൂടെ പോകും. കുറ്റ്യാടിയിൽ സംഭവിച്ചത് പോലെ നിരവധി മഹല്ലുകൾ സുന്നത്ത് ജമാഅത്തിലേക്ക് തിരിച്ച് വന്നത് പോലെ കേരളത്തിലെ ഏതെങ്കിലും സുന്നി മഹല്ല് മുഴുവനായി നിങ്ങളോടൊപ്പം വന്നത് നിങ്ങളുടെ ചരിത്രത്തിൽ കാണിക്കാൻ സാധിക്കുമോ ? ഇവിടെയാണ് സത്യത്തിൻ്റെയും അസത്യത്തിൻ്റെയും പ്രസക്തി. അത് മനസ്സിലാകുമ്പോഴാണ് സിറാജുൽ ഹുദാ പോലുള്ള സ്ഥാപനങ്ങളുടെ പ്രസക്തി മനസ്സിലാവുക. ഇതിനു ഒരു തട ഇടാമെന്നോണം നാദാപുരവും പരിസരവും പേരോടിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി പ്രസംഗകരിൽ ഒരാളായ ഹുസൈൻ സലഫിയെ ഷാർജയിൽ നിന്ന് വരുത്തി നാദാപുരത്ത് ഖണ്ഡനം ആരംഭിച്ചത്. അവിടെ ഖണ്ഡനം വളരെ വിജയമാണെന്ന് നാട്ടുകാരെ ധരിപ്പിക്കാൻ വേണ്ടി കേരളത്തിലുള്ള മുഴുവൻ മുജാഹിദ് പ്രവർത്തകരെയും നാദാപുരത്തേക്കൊഴുക്കി. ഇതൊക്കെ ചെയ്‌തിട്ടും വെ ളുക്കാൻ തേച്ചത് പാണ്ടാവുകയാണ് ഉണ്ടായത്. ആദ്യമൊക്കെ സലഫി ആഴ്‌ചകൾക്കുള്ളിൽ നാദാപുത്ത് വന്നിരുന്നെങ്കിൽ, ഇപ്പോൾ അത് വാർഷിക ഖണ്ഡനമായി മാറിയിരിക്കുകയാണ്. എങ്ങിനെയെങ്കിലും നീട്ടിക്കൊണ്ട്  പോയി തടി കിട്ടിയാൽ മതി എന്ന അവസ്ഥയിലേക്കാണ് സലഫി എത്തിയിട്ടുള്ളത്. ഇത് സലഫിയുമായി ഏറ്റവും അടുത്തവരോട് ചോദിച്ചാൽ അറിയുന്ന കാര്യമാണ്. മുജാഹിദിൻ്റെ പ്രതീക്ഷ ഇത്രയും തെറ്റായി ഭവിക്കാൻ കാരണം സമസ്ത‌ പണ്ഡിതരെ മാനസിക രോഗികൾ ആണെന്ന് പറഞ്ഞതും ബഹു : കാന്തപുരത്തെയും മറ്റും തെറിവിളിച്ചതുമാണെന്നുമാണ് അവരുടെ വിലയിരുത്തൽ, ഇത് സാധാരണ നിഷ്‌പക്ഷമതികളെപ്പോലും വെറുപ്പിച്ചു വെന്നും ഇത് എടുത്ത് പറഞ്ഞ് പേരോട് വളരെ നേട്ടം കൊയ്‌തു വെന്നുമാണ് മുജാഹിദുകൾക്ക് ഗുണം ആഗ്രഹിക്കുന്നവർ പറയുന്നത്.

ഓല ഷെഡ് കൊണ്ടുളള പളളിയിൽ ജുമുഅ


ജുമുഅക്ക് ബഹു : പേരോട് ഖുതുബ നിർവ്വഹിക്കുന്നു

കുറ്റ്യാടിയിലും പരിസരത്തുമായ മഹല്ലുകളിൽ കാലങ്ങളോളം സുന്നി ജുമുഅ ഉണ്ടായിരുന്നില്ല. അവിടെത്തെ സുന്നികളായ പാവങ്ങളായ നാട്ടുകാർ ഇതിനൊരു പരിഹാരവും കൂടി നിങ്ങൾ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടതിനാൽ മറ്റൊരു ഷെഡ് ഉണ്ടാക്കി കുറ്റ്യാടിയിൽ നീണ്ട നാൽപത് വർഷത്തെ ഇടവേളക്ക് ശേഷം സുന്നത്ത് ജമാഅത്തിന്റെ ജുമുഅ ആരംഭിച്ചു. അങ്ങനെ  ഏഴു വർഷത്തോളം മദ്രസയും പള്ളിയും ഓല ഷെഡിലായിരുന്നു.


ഓലഷെഡ് കൊണ്ടുണ്ടാക്കിയ പള്ളിയിൽ ജുമുഅ നിസ്‌കരിക്കുന്ന രംഗം


പള്ളിയുടെ മിഅ്റാബ്, ജുമുഅ നിസ്‌കാരത്തിന് ബഹു : പേരോട് നേതൃത്വം നൽകുന്നു.


സിറാജുൽ ഹുദ : ഇപ്പോഴത്തെ പളളികൾ

പുത്തൻ പ്രസ്ഥാനക്കാർ അടിച്ചമർത്തി കീഴ്പ്‌പെടുത്തിയ കുറ്റ്യാടിയും പരിസരത്തുമുള്ള 11 മഹല്ലുകളിൽ സുന്നത്ത് ജമാഅത്തിൻ്റെ പ്രവർത്തനവുമായി ഇറങ്ങി, അക്രമവും ബഹിഷ്‌കരണവും അവഗണനയും ഒക്കെ തരണം ചെയ്‌തു മുന്നോട്ട് നീങ്ങിയ ബഹു : പേരോടിൻ്റെ നേട്ടങ്ങളിലൊന്നായി എണ്ണാവുന്ന ഒന്നാണ് ഈ കാണുന്ന പേരോടിന്റെ ശിഷ്യന്മാരായ പണ്ഡിതന്മാർ.

ഹുസ്സൈൻ സലഫി!!!!!!!!
താങ്കൾ നാദാപുരത്ത് ഖണ്ഡനം നടത്തുന്നത് നിറുത്തരുത്. ഇപ്പോൾ മെല്ലെ മെല്ലെയായി ആണ്ടിലൊരിക്കൽ നടത്താറുളള ഏർപ്പാടാണ്. ഇതിൽ ഞങ്ങൾക്ക് ( സുന്നിക്കുട്ടികൾക്ക്) വല്ലാത്ത പ്രയാസമുണ്ട്. കാരണം ഇപ്പോൾ ആണ്ടിലൊരിക്കലാക്കി അവസാനം തീരെ ഇല്ലാതാകുമോ എന്നതാണ്. ഈ കാണുന്ന പണ്ഡിതർ എല്ലാം കേരളത്തിലെ നിങ്ങളുടെ ചില കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിക്കാനിറങ്ങേണ്ടവരാണ്. കുറ്റ്യാടിയിലും മറ്റുമുണ്ടായ മാറ്റങ്ങൾ കേരളത്തിൽ മുഴുവൻ ഉണ്ടാക്കലാണ് അവരുടെ ദൗത്യം. ഭാവിയിലെ പേരോടുകളാണവർ, താങ്കൾ പിന്തിരിഞ്ഞാൽ അവർ സനദ് വാങ്ങി പ്രവർത്തന മേഖലയില്ലാതെ ഉറക്കത്തിലായിപ്പോകും. അതിനുള്ള സാഹചര്യം താങ്കൾ ചെയ്യരുത്.

 


ഓല ഷെഡിൽ ദർസ് സ്‌ഥാപിക്കുകയും പേരോടടക്കമുള്ള ഉസ്‌താദുമാർ ക്ലാസ് എടുക്കുന്ന രംഗം


ആദ്യകാലത്ത് ഉസ്‌താദുമാരും വിദ്യാർത്ഥികളും താമസിച്ചിരുന്ന കെട്ടിടം

പേരോടുസ്താദിന്റെ ചെറുപ്പകാല ഫോട്ടോ


ദർസ് നടത്തിയിരുന്ന സ്ഥലത്ത് മഴവെള്ളം കയറിയ രംഗമാണ് ഈ കാണുന്നത്.

ഇത്രയും പ്രയാസപ്പെട്ടുണ്ടാക്കിയ ഒരു സ്ഥാപനത്തെയും അതിൻ്റെ പ്രസ്ഥാന നേതാക്കളെയും തകർക്കാൻ ഏതെങ്കിലും ദർഗ്ഗയിൽ നടക്കുന്ന അനിസ്‌ലാമികമായ അല്ലെങ്കിൽ കളള ത്വരീഖത്തുകാരുടെ ഇസ്ലാമിക വിരുദ്ധ പ്രവർത്തനങ്ങളുടെ, സലഫി കൊണ്ട് വന്നു കാണിക്കുന്ന വീഡിയോ ക്ലിപ്പുകൾക്ക് സാധിക്കുമോ ?

1990 ൽ കുറ്റ്യാടിയിലും പരിസരത്തും സുന്നത്ത് ജമാഅത്തിൻ്റെ സന്ദേശം എത്തിക്കണമെന്ന് ആഗ്രഹിക്കുകയും ആദ്യമായി 19 സെൻറ് സ്ഥലം വിലക്ക് വാങ്ങിക്കുകയും സ്ഥാപനത്തിന് തറക്കല്ലിടൽ കർമ്മം നടത്തുകയും ചെയ്‌തു.
ഓല ഷെഡിലൂടെ തുടക്കം കുറിച്ച ഈ സ്ഥാപനത്തിന് ആദ്യമൊക്കെ ശമ്പളം കൊടുക്കാൻ വളരെ പ്രയാസമായിരുന്നു.  ശമ്പളം കൊടുക്കാൻ വേണ്ടി ഒരു മാർഗ്ഗവുമില്ലാതെ വന്നപ്പോൾ കാസറഗോഡ് ജില്ലയിലെ ഒരു മഹല്ലിൽ മത പ്രഭാഷണത്തിനു പോയപ്പോൾ "ഞാനൊരു ഓല ഷെഡുണ്ടാക്കി മദ്രസ്സയുണ്ടാക്കിയിട്ടുണ്ടെന്നും അതിന് നിങ്ങൾ സഹായിക്കണമെന്നും പറഞ്ഞപ്പോൾ  ആ പ്രഭാഷണത്തിൻ്റെ അവസാനം അവർ ഒരു പിരിവെടുത്ത് കാര്യം സാധിപ്പിച്ചു കൊടുത്തുവെന്നും. അതിനു ശേഷമുള്ള അദ്ദേഹത്തിൻ്റെ എല്ലാ പ്രഭാഷണങ്ങൾക്ക് ശേഷവും സിറാജുൽ ഹുദക്ക് വേണ്ടി ഒരു രണ്ടാം പിരിവെടുത്തു കൊണ്ടാണ് ഈ സ്ഥാപനം നടത്തിക്കൊണ്ട് വന്നതെന്നും ബഹു : പേരോട് കഴിഞ്ഞ കാല അനുഭവങ്ങൾ അനുസ്‌മരിച്ചു കൊണ്ടു പറയുന്നു.


സിറാജുൽ ഹുദയുടെ കീഴിലായി ബഹു: പേരോട് അവർകളുടെ ശ്രമഫലമായി കേരളത്തിൻ്റെ പല ഭാഗങ്ങളിലായി പല സ്ഥാപനങ്ങളും നടന്നു വരുന്നു. പേരാമ്പ്രയിൽ സിറാജുൽ ഹുദയുടെ കീഴിലുള്ള പള്ളി കാണാം. അത് പോലെ വയനാട്ടിൽ, ബത്തേരിയിൽ സിറാജുൽ ഹുദയുടെ കാരണമായി നിർമ്മിച്ച പള്ളി ഉയർന്നു നിൽക്കുന്നു. അത് പോലെ കണ്ണൂർ ജില്ലയിലെ ഉളിയിൽ സിറാജുൽ ഹുദ നിമിത്തമായി പള്ളി നിർമിക്കപ്പെട്ടിട്ടുണ്ട്. മുക്കം ഭാഗത്ത് കക്കാട് ടൗണിൽ സിറാജുൽ ഹുദയുടെ ശ്രമഫലമായി നടന്ന പള്ളി കാണാം. ഇങ്ങനെ അമ്പതോളം പളളികളും 25 ഓളം മദ്രസ്സയും നടന്നു വരന്നു. അല്ലാഹുവിൻ്റെ സഹായത്താൽ അതിൻ്റെ പിന്നിൽ പ്രവർത്തിച്ചത് സിറാജുൽ ഹുദയാണ്.

സിറാജുൽ ഹുദയുടെ കീഴിൽ 8000 ത്തോളം വിദ്യാർത്ഥികൾ പല സ്ഥലങ്ങളിലായി പഠനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. 650 ഓളം സ്റ്റാഫുകൾ സിറാജുൽ ഹുദയുടെ കീഴിൽ സേവനം ചെയ്‌തു വരുന്നുണ്ട്. സിറാജുൽ ഹുദയുടെ കീഴിൽ പല സ്‌ഥലങ്ങളിലായാണ് വിവിധ സ്ഥാപനങ്ങൾ ഉളളത്. വിവിധ സ്ഥലങ്ങളിൽ 35 ഓളം കെട്ടിടങ്ങളിലായി 25 സ്ഥാപനങ്ങൾ സിറാജുൽ ഹുദയുടെ കീഴിൽ നടന്നു വരുന്നു. 8 നഴ്‌സറി സ്‌കൂൾ 2000ഓളം വിദ്യാർത്ഥികൾ അതിൽ പഠിക്കുന്നുണ്ട്. നഴ്‌സറി കൂടാതെ 8 ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായി നാലായിരത്തോളം വിദ്യാർത്ഥികൾ അതിൽ പഠിക്കുന്നുണ്ട്. 2 ദഅ്‌വാ കോളേജിലായി 200 ഓളം കുട്ടികൾ പഠിച്ചു വരുന്നു.  അറബിക്കോളേജിൽ 150ൽ പരം വിദ്യാർത്ഥികൾ പഠിച്ചു വരുന്നു. 125 ഓളം വിദ്യാർത്ഥികൾ ഹിഫ്ളുൽ ഖുർആനിൽ (ഖുർആൻ മന: പാഠം) പഠിക്കുന്നുണ്ട്. ഈ അടുത്ത് ആരംഭിച്ച വനിതാകോളേജിൽ അമ്പത് വിദ്യാർത്ഥിനികൾ പഠിക്കുന്നുണ്ട്.

ഹരിയാനയിലും യുപിയിലുമുള്ള ചെറിയ മക്കളെ ഹനഫീ മദ്ഹബ് പ്രകാരം ഉർദു കോളേജിൽ വളരെ പാവങ്ങളായ അമ്പതോളം വിദ്യാർത്ഥികൾ അവിടെ പഠിക്കുന്നുണ്ട്.  ഈ സ്ഥാപനങ്ങൾ തലയുയർന്ന് നിൽക്കുമ്പോൾ ഏറ്റവും പ്രയാസപ്പെടുത്തുന്നത് നാട്ടിലെ ഇസ്‌ലാമിക വിരോധികൾക്കല്ല. മറിച്ച് പുത്തൻ പ്രസ്ഥാനക്കാരായ മുജാഹിദ് ജമാഅത്ത് ഇസ്‌ലാമി തുടങ്ങിയ കക്ഷികൾക്കാണ്. നേരെത്തെ സൂചിപ്പിച്ചത് പോലെ നാദാപുരം ഖണ്ഡനം കൊണ്ട് തകർക്കാമെന്ന് മനക്കോട്ട വെച്ചിരുന്നു. പക്ഷേ, അത് പൂർണ്ണമായും പരാജയപ്പെട്ടത് കൊണ്ട് മുഴുവൻ പണ്ഡിതരെയും പൂരത്തെറി വിളിച്ച് ജനമനസ്സുകളിൽ നിന്ന് അവർക്കുള്ള ബഹുമാനവും പ്രത്യേകതയും എടുത്തു കളയുക എന്നതാണ് ഇപ്പോൾ അവരുടെ നീക്കം. ഇവരുടെ വലിയ പ്രസംഗകരായ മുജാഹിദ് ബാലുശ്ശേരി സക്കരിയ്യ സ്വലാഹി ഹുസൈൻ സലഫി തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ അതാണ് വ്യക്തമാക്കുന്നത്.

ഓ! മുജാഹിദുകളേ! 
നിങ്ങൾ നാദാപുരത്ത് വന്നിട്ട് ഏട്ട് ഖണ്ഡനം നടത്തി. അതിൽ നിങ്ങൾക്ക് എന്ത് നേട്ടമുണ്ടായി ? അല്ലാഹുവിന് ചില അവയവങ്ങൾ ഉണ്ടെന്ന് പറഞ്ഞു സൃഷ്ടികളോട് താരതമ്യപ്പെടുത്തി! സമസ്‌ത പണ്ഡിതരെ മാനസിക രോഗികളാണെന്ന് നിങ്ങൾ പറഞ്ഞു! മക്കാ മുശ്‌രിക്കകൾക്ക് അല്ലാഹുവിൽ ഈമാനുണ്ടെന്ന് പ്രഖ്യാപിച്ചു! ഇത്തരത്തിലുള്ള അബദ്ധജഡിലമായ വാദങ്ങൾ നടത്തുകയും, കേരളത്തിലുട നീളമുളള കുറേ ആളുകൾ അവിടെ ഇരുന്ന് കൊടുത്തുവെന്നല്ലാതെ പേരോടിനോ അദ്ദേഹത്തിന്റെ സ്ഥാപനത്തിനോ വല്ല പോറൽ ഏൽപ്പിക്കാൻ നിങ്ങളെ ക്കൊണ്ട് കഴിഞ്ഞോ ? നിങ്ങളുടെ കേന്ദ്രങ്ങൾ തകർത്താണ് അവിടെ സുന്നത്ത്  ജമാഅത്തിന്റെ വിജയക്കൊടി പറപ്പിച്ചത്. ഇതിൽ നിങ്ങൾക്ക് അസൂയ തോന്നുന്നുവെങ്കിൽ തലയിൽ മണ്ണ് വാരിയിട്ട് ഓടുക.

കുറ്റ്യാടിക്കാർക്കൊരു പുതുമ കുറേ കാലങ്ങൾക്ക് ശേഷം ടൗണിലൂടെയുളള  നബിദിന റാലി 1992 ൽ

നബിദിന റാലി


ദൗത്യവുമായി കുറ്റ്യടിയിൽ എത്തുമ്പോഴുള്ള പേരോടുസ്താദ് 


സിറാജുൽ ഹുദയുടെ കീഴിലുള്ള കുത്തുബുഖാന

സിറാജുൽ ഹുദയുടെ വരുമാന മാർഗ്ഗം

സ്ഥിരമായ വരുമാന മാർഗ്ഗമായി പറയത്തക്കയാതൊന്നുമില്ല. അവിടെ നേർച്ചകൾക്ക് വളരെ ഫലമുള്ളതിനാൽ ആളുകളിൽ നിന്ന് കിട്ടുന്ന നേർച്ച കാഷ് കൊണ്ടാണ് അത് നടന്നു പോവുന്നത്. സലഫി ഇതൊക്കെ മുടക്കാൻ വേണ്ടിയാണ് നാദാപുരം ഖണ്ഡനമെന്ന പേരിൽ അവിടെ തമ്പടിച്ചത്. പക്ഷേ, ഉണ്ടായത് നേരെ വിപരീതമാണ് കാരണം നാദാപുരത്ത് സലഫി  വരുന്നതിനു മുമ്പ് 3 ലക്ഷത്തിൻ്റെ താഴെയാണ് നേർച്ചകൾ കിട്ടിയിരുന്നത് അതിപ്പോൾ 5 ലക്ഷത്തിൻ്റെ മേലെയായി വർദ്ധിച്ചിട്ടുണ്ട് എന്നാണ് ബഹു : പേരോട് പറയുന്നത്. ഇത് നമ്മുടെ സലഫിയെക്കൊണ്ടുണ്ടായ നേട്ടമാണ് അൽഹംദുലില്ലാഹ്.
ഇപ്പോൾ സ്ഥിര വരുമാനമുണ്ടാക്കാൻ വേണ്ടി കുറ്റ്യാടി ടൗണിൽ തന്നെ സ്ഥലം വിലക്കെടുത്തിട്ടുണ്ട്. പത്ത് കോടി രൂപയുടെ പദ്ധതിയാണ്. സാധിക്കുന്നവർ ഇതിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.

സിറാജുൽ ഹുദക്ക് സംഭാവന അയക്കാനുള്ള അഡ്രസ്  

Foreign DD
C/A 1144201000934
Canara bank
Chalappuram
Calicut

Cheque & indian DD
Sirajul huda 
C/A 57044591465 
SBT Kuttiadi

അതിനായി എടുത്ത സ്ഥലത്തിൻ്റെ ഫോട്ടോ

ഈ സ്ഥാപനത്തിന് നേർച്ചക്ക് വളരെ ഫലമുണ്ടെന്ന് നേരെത്തെ സൂചിപ്പിച്ചല്ലോ നേർച്ച പൂർത്തിയായിട്ട് ആ വിവരങ്ങൾ വെച്ച് പേരോട് ഉസ്‌താദിന് കത്ത് എഴുതിയവർ നൂറുക്കണക്കിനാണ്. അതിൽ ചില കത്ത് ഇവിടെ ചേർക്കുന്നു. അതിൻ്റെ ഒറിജിനൽ എഴുത്തിൻ്റെ കോപ്പി വിനീതന്റെ അടുത്തുണ്ട് സംശയമുളളവർക്ക് അയച്ചു തരാം. ഇതിൽ ടൈപ് ചെയ്ത‌് ചേർക്കുന്നത് കൊണ്ട് സൂചിപ്പിച്ചതെന്ന് മാത്രം.
---------------------------------------------------------
P.MUNEERA 
D/O ABDU 
PULIYAN THODI (H) 
PARIMBALAM (PO)

എനിക്കൊരു കുഞ്ഞിക്കാൽ കാണാൻ വേണ്ടി കിറ്റ്യാടിയിക്ക് ഒരു സ്വർണ്ണമാല നേർച്ചയാക്കി ആ മുറാദ് അള്ളാഹു ഹാസിലാക്കി.

ഒരു സ്വർണ്ണ മാല സംഭാവന 16.860 g 

---------------------------------------------------------
കൊല്ലം ജില്ലയിൽ കൊട്ടിയം ജംഗ്ഷനിൽ പുഷ്പ വ്യാപാരം നടത്തുന്ന ഹിന്ദു സ്ത്രീയുടെ വിവാഹം കഴിഞ്ഞിട്ട് 4 കൊല്ലമായി മക്കൾ ഇല്ലാതെ വന്നപ്പോൾ കൊല്ലം പള്ളിമുക്ക് SSF യൂണിറ്റ് പ്രവർത്തകൻ നിയാസ് പറഞ്ഞതിന്റെ പേരിൽ സിറാജുൽ ഹുദയിലേക്ക് നേർച്ചയാക്കിയ 501 രൂപ. ഇപ്പോൾ മകൾ  ഗർഭിണിയാണ് പ്രാർഥിക്കാൻ അപേക്ഷ. വിലാസം
ശാന്ത 
c/o റഫീക്ക് ബുക്ക് സ്റ്റാൾ
പള്ളിമുക്ക്. കൊല്ലം ജില്ല
PIN-691010
------------------------------------------------------------
To,
Secretary
Sirajul huda Educational- complex 
(po) kuttiady, Kozhikkode, Pin.673508

From,
Sidheeque.M 
Mavungal (H), Karappuram (PO) 
Edakkara (via), Malappuram (Dt), Kerala, Pin. 679331

അസ്സലാമുഅലൈക്കും
ബഹു: ഉസ്താദും മറ്റു അംഗങ്ങളുംഅറിയാൻ ഞാൻ എന്റെ മോളുടെ വള കളവ് പോയപ്പോൾ സിറാജുൽ ഹുദയിലേക്ക് 100 രൂപ നേർച്ചയാക്കിയിരുന്നു റബ്ബിന്റെ തൗഫീഖ് കൊണ്ട് വള എടുത്ത സ്ത്രീ തന്നെ വന്ന് വള എടുത്ത   കാര്യം പറയുകയും പകരം വള വാങ്ങി തരുകയും ചെയ്തു. ഇതിനോടൊപ്പം ആ നേർച്ചയാക്കിയ സംഖ്യ അയക്കുന്നുണ്ട്. ഇനിയും ചില ഉദ്ദേശങ്ങൾ ഉണ്ട് എല്ലാം റാഹത്തിലും സന്തോഷത്തിലും ആയിത്തീരാൻ ഉസ്താദ് ദുആ ചെയ്യണമെന്ന് അഭ്യർത്തിച്ച് ഞാൻ നിർത്തുന്നു.
അസ്സലാമുഅലൈക്കും 
എന്ന്
സിദ്ദീഖ് എം

----------------------------------------------------
ബിസ്മില്ലാഹിറഹ്മാനിറഹീം

ബഹു: പേരോട് ഉസ്താദിന് ഇസ്‌മായിൽ എഴുതുന്നു. ഈ എഴുത്ത് എഴുതാനുള്ള കാരണം ഞാൻ ചെമ്മാട് നിന്നും ബസ് കയറി മലപ്പുറം എയർ ഇന്ത്യ ഓഫീസിലേക്ക് എന്റെ ടിക്കറ്റ് ഓക്കെയാക്കാൻ പോവുകയായിരുന്നു. വേങ്ങര എത്തിയപ്പോൾ എൻ്റെ പാസ്പോർട്ടും ടിക്കെറ്റും കാണുന്നില്ല അങ്ങനെ എല്ലാം തിരഞ്ഞു ഒരു ഫലവും ഉണ്ടായില്ല. അങ്ങനെ ഞാൻ സിറാജുൽ ഹുദയിലേക്ക് അപ്പോൾ തന്നെ 501 രൂപ നേർച്ചയാക്കി ഞാൻ മലപ്പുറത്ത് നിന്നും ചെമ്മാട് വന്നു. ചെമ്മാട്‌ സ്‌റ്റാന്റിലുള്ള ഒരു കടയിൽ അന്വേഷിച്ചു അതിന്റെ അടുത്ത് അൽ നജാ മെഡിക്കൽസ് ഉണ്ടായിരുന്നു. എന്റെ കൂട്ടുകാരൻ അഹമ്മദ് പറഞ്ഞു ഇവിടെ കൂടി അന്വേഷിക്കാം അവിടെ അന്വേഷിച്ചപ്പോൾ പാസ്പോർട്ടും ടിക്കറ്റും അവർ തന്നു. അവർ പറഞ്ഞു ഇവിടെ ഒരാൾ കൊണ്ടു വന്നു തന്നതാണ്.   എന്റെ ജീവിതത്തിൽ വളരെ വിഷമിപ്പിച്ച ഒരു ദിവസമായിരുന്നു അന്ന് . സിറാജുൽ ഹുദയിലെ ഫലത്തെ പറ്റി നിങ്ങളുടെ പ്രസംഗത്തിൽ ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. 31/3/07-ൽ സിറാജുൽ ഹുദയിൽ ഞാൻ നേരിട്ട് വന്നിരുന്നു എന്റെ ജേഷ്ട‌ൻ അയച്ച കുറച്ച് പൈസയുമായി. ഞാൻ നേർച്ചയാക്കിയ പൈസ പോസ്റ്റ് വഴി അയക്കുന്നു. ഞാൻ നോമ്പ് 26-ന് ജിദ്ദയിലേക്ക് പോകുകയാണ്. എല്ലാ ഹലാലായ മുറാദുകളും ഹാസിലാകാൻ വേണ്ടി നിങ്ങൾ ദുആ ചെയ്യുക.
السلام عليكم
നീലങ്ങത്ത് ഇസ്മായിൽ 
ഫാറൂഖ് നഗർ, കൊടിഞ്ഞി, 
തിരുരങ്ങാടി
മലപ്പുറം ജില്ല.
Mob. JEDDHA 0564881642
-------------------------------------------------------

ബഹുമാനം നിറഞ്ഞ പേരോട് ഉസ്താദിന് തൃശൂർ ജില്ലയിലെ ചേലക്കര, പഴയന്നൂരിനടുത്ത് വെള്ളാർകുളം സ്വദേശിയായ കബീർ എഴുതുന്നത് ഞാൻ 27 വയസ്സുള്ള പ്രാരാബ്ദങ്ങൾ നിറഞ്ഞ ഒരു കുടുംബത്തിലെ ഏക സഹോദരനാണ്. രോഗിയായ പിതാവും എന്റെ ചുമലിലെ ബാധ്യതകളായിരുന്നു. അങ്ങനെ ഇരിക്കെ പിതാവിന്റ്റെ പെട്ടെന്നുള്ള മരണം എന്നെ കൂടുതൽ തളർത്തി നാല് സെന്റ് സ്‌ഥലവും അതിൽ ഒരു വീടും അല്ലാതെ മറ്റൊന്നും/മറ്റൊരു വരുമാനവും ഇല്ല. അങ്ങനെ ഇരിക്കെ ഉസ്താദിന്റെ വഅളിലൂടെ സിറാജുൽ ഹുദയിലെ നേർച്ചയുടെ ഫലത്തെക്കുറിച്ച് കേട്ടറിഞ്ഞു. മറ്റൊന്നു. ചിന്തിക്കാതെ ആയിരം രൂപ സിറാജുൽ ഹുദയിലേക്ക് നേർച്ചയാക്കി. അൽഹംദുലില്ലാഹ് അള്ളാഹുവിന്റെ അപാരമായ ഖുദ്റത്ത് കൊണ്ട് എന്റെ മൂന്ന് സഹോദരിമാരുടേയും വിവാഹം ഒരു വർഷത്തിനുള്ളിൽ തന്നെ സന്തോഷത്തോടെ നടന്നു. ഇനിയും വലിയ ഒരു ദുഖം എന്റെ മൂത്ത സഹോദരിയുടെ വിവാഹം നടന്നിട്ടില്ല എന്നുള്ളതാണ്. അവൾക്കു കൂടി നല്ല ഒരു വരനെ ലഭിക്കുന്നതിനും പിതാവിന്റെ ഖബറിടം സ്വർഗ്ഗമാവാനും ഞങ്ങൾക്ക് ഏവർക്കും ഇരുലോക വിജയം ലഭിക്കാനും ഉസ്താതിന്റെ ദുആ എപ്പോഴും ഉണ്ടാകണം. 1000 രൂപ അയച്ചിട്ടുണ്ട് കിട്ടിയിട്ടുണ്ടാവും സൗകര്യ കുറവില്ലെങ്കിൽ മറുപടിയും പ്രതീക്ഷിച്ച് ഞാൻ നിറുത്തുന്നു.
എന്ന്
കബീർ പി.എം. 
പുഞ്ചപ്പാടം (ഹൗസ്) വെള്ളാർക്കുളം, 
പഴയന്നൂർ(പോസ്റ്റ്), തൃശൂർ
pin. 680587, Ph.9946654054
-----------------------------------------------------
അസ്സലാമുഅലൈക്കും
ആദരവുകളോടെ പേരോട് ഉസ്താദിന് സുഖമായിരിക്കട്ടെ. ഞാൻ എം ടി മറിയ, മൂർക്കനാട് വടക്കുംപുറത്ത് താമസിക്കുന്നു. എന്റെ മകൻ മുഹമ്മദ് റഫീഖ് വിസിറ്റ് എടുത്ത് ഗൾഫിൽ പോയിരുന്നു ജോലി ശരിയാവാൻ സിറാജുൽ ഹുദയിലേക്ക് നേർച്ചയാക്കി. അൽഹംദുലില്ലാഹ് ജോലി ശരിയായി സന്തോഷം അറിയിക്കുന്നതോടൊപ്പം എല്ലാ ദുആയിലും ഉൾപ്പെടുത്തണമെന്ന് അപേക്ഷയോടെ 
എം ടി മറിയ
Mariya MT
Madayithody (h) Moorkkanad, 
Kolathur, Malappuram 679338

-------------------------------------------------------
السلام عليكم
പേരോട് ഉസ്താദിന് തലശ്ശേരിയിൽ നിന്നും ഒരു മുഅല്ലിം,  ഞാൻ വിസക്ക് വേണ്ടി ഒരാളുടെ അടുത്ത് 60,000 രൂപ കൊടുത്തു  1 വർഷവും 4 മാസവും വരെ ഒരു വിവരവും ഇല്ലാതെ പല കാരണങ്ങളും പറഞ്ഞ് നീട്ടി കൊണ്ട് പോയി. ഞാൻ ഉസ്താതിനെ വന്ന് കണ്ടു. ഉസ്താദ് ദിക്ർ ചൊല്ലാൻ തന്നു. കൂടാതെ 1000 രൂപ സിറാജുൽ ഹുദയിലേക്ക് നേർച്ചയാക്കി അപ്പോൾ എല്ലാം തിരിച്ച് കിട്ടി വേറൊരു ആവശ്യാർത്ഥം ഞാൻ ഒരു സർട്ടിഫിക്കറ്റ് (ഗവ:ഓഫീസ്) ശരിയായി കിട്ടാൻ 150 രൂപ സിറാജുൽ ഹുദക്ക് നേർച്ചയാക്കിയപ്പോൾ പെട്ടെന്ന് ശരിയായി

അബ്ദുറഹീം മുസ്ല്യാർ
വമ്പൻ ഹൗസ്, PO തില്ലങ്കേരി, 
VIA മട്ടണ്ണൂർ

------------------------------------------------
മേൽ സൂചിപ്പിച്ച വിഷയങ്ങളൊക്കെ ബഹു: പേരോട് അബ്ദുറഹ്‌മാൻ സഖാഫിയുടെ "സിറാജുൽ ഹുദാ ചരിത്രവും വർത്തമാനങ്ങളും" എന്ന സീഡിയിൽ വളരെ വ്യക്തമായി പഴയ ക്ലിപ്പുകളോടു കൂടി വിവരിക്കുന്നു.
സീഡി ഡൗൺലോഡ് ചെയ്‌തു കാണുക. [സീഡി ലഭ്യമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക : http://islamkerala.com/videos/clips/clip.3gp]

ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും എല്ലാ സഹോദര സഹോദരിമാർക്കും ഫോർവേഡ് ചെയ്യുക. ഇതിൻ്റെ ഒരു കോപ്പി നമ്മുടെ ഹുസൈൻ സലഫിക്കും എത്തിക്കുക. നാദാപുരത്ത് ഖണ്ഡനമെന്ന പേരിൽ ആലിമീങ്ങളെ തെറിവിളിച്ച്. മക്കാ മുശ്‌രിക്കുകളെ മുഅ്‌മിനീങ്ങളാക്കി ഞങ്ങൾ തൗഹീദിൻ്റെ ആളുകളാണെന്നും പറഞ്ഞു. തൗഹീദുമായി പുല ബന്ധം പോലുമില്ലാത്ത ചില ആശയങ്ങൾ പ്രചരിപ്പിച്ചത് കൊണ്ട് അദ്ദേഹത്തിൻ്റെ സംഘടനക്ക് നാദാപുരത്തും പരിസരത്തും നേട്ടമോ കോട്ടമോ ഉണ്ടായിട്ടുള്ളതെന്ന് ഇത് കണ്ട് കൊണ്ട് നെഞ്ചത്ത് കൈ വെച്ചൊന്ന് ചിന്തിക്കട്ടെ. ഷാർജയിലായതിനാൽ ചിലപ്പോൾ കുറ്റ്യാടിയിലും മറ്റുമുണ്ടായ മാറ്റങ്ങൾ അദ്ദേഹം അറിഞ്ഞിരിക്കില്ല. അറിയാത്ത ഒരാളെ കുറ്റപ്പെടുത്താനും വയ്യല്ലോ. കേരളത്തിൽ നിന്ന് പല ഭാഗത്ത് നിന്നുമായി വന്ന് നാദാപുരത്തു അദ്ദേഹത്തിൻ്റെ മുന്നിൽ ഇരിക്കുന്ന ആളെ കാണുമ്പോൾ നദാപുരവും മറ്റും മുജാഹിദുകൾക്ക് ഫത്ഹ് ആയി എന്ന് ധരിച്ച് കാണും. ആയതിനാൽ ഓൺ ലൈനിലുള്ള മുജാഹിദ് സുഹ്യത്തുക്കളെ! ഇതിൻ്റെ കോപ്പിയൊന്ന് നിങ്ങളുടെ ഉസ്‌താദിന് അയച്ച് കൊടുക്കുക. അവിടെത്തെ അവസ്ഥ എന്താണെന്ന് അദ്ദേഹം മനസ്സിലാക്കട്ടെ.

********************************************************************************
സിറാജുൽ ഹുദാ 20-ാം വാർഷിക സമ്മേളനം 2010 ജനുവരി29, 30,31 സിറാജ് നഗർ, കുറ്റ്യാടി
******************************************************************************
സുഹൃത്തുക്കളെ നിങ്ങളുടെ വിലപ്പെട്ട സമയത്തുള്ള പ്രാർത്ഥനയിൽ ഈ വിനീതനെയും ഉൾപ്പെടുത്തണമെന്നു വളരെ വിനയത്തോടെ നിങ്ങളുടെ സഹോദരൻ..... 
സി. പി. അബ്ദുല്ല ചെരുമ്പ

ഇസ്‌ലാമിക വിശ്വാസ അനുഷ്ടാന പഠന പ്രചരണ രംഗത്ത് സുന്നി കേരളത്തിൻ്റെ ആദ്യത്തെ വെബ്സൈറ്റ്
www.islamkerala.com
E-mail: [email protected]
Mobile: 91 9400534861