റമദാനും നോമ്പും

പുണ്യ ഖുർആൻ വെളിവാക്കപ്പെട്ട മാസം. നോമ്പ് അനുഷ്ടാനങ്ങളുടെയും, പശ്ചാതാപത്തിന്റെയും വർദ്ധിപ്പിച്ച പ്രാർത്ഥനകളുടെയും അനുകമ്പയുടെയും ദാന ധർമ്മങ്ങളുടേയും പുണ്യ മാസം. ഈദുൽ ഫിത്വർ കൊണ്ട് പരിസമാപ്‌തി: ആഘോഷത്തിൻ്റെയും കൃതജ്ഞതയുടെയും നാൾ.

റമദാനും നോമ്പും

بسم الله الرحمن الرحيم

شهر رمضان الذي أنزل فيه القرآن هدى للناس وبينات من الهدى والفرقان فمن شهد منكم الشهر فليصمه ومن كان مريضا أو على سفر فعدة من أيام آخر يُرِيدُ الله بكم اليسر ولا يريد بكم العسر ولتكملوا العدة ولتكبروا الله على ما هداكم ولعلكم تشكرون (185)

“ജനങ്ങൾക്ക് മാർഗ്ഗ ദർശനമായും സത്യാസത്യ വിവേചനത്തിനും സന്മാർഗ്ഗ ദർശനത്തിനുമുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങളായും കൊണ്ട് ഖുർആൻ അവതരിപ്പിക്കപ്പെട്ട റമളാൻ മാസമാകുന്നു. അതിനാൽ നിങ്ങളിൽ ആരെങ്കിലും ആ മാസത്തിൽ സന്നിഹിതരായാൽ(നാട്ടിലുണ്ടായൽ) അവനതിൽ നോമ്പനുഷ്ഠിക്കണം. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്‌താൽ മറ്റു ദിവസങ്ങളിൽ എണ്ണം (പൂർത്തിയാക്കണം). അല്ലാഹു നിങ്ങൾക്ക് സൗകര്യത്തെയാണ് ഉദ്ദേശിക്കുന്നത്. പ്രയാസമുദ്ദേശിക്കുന്നില്ല. (ഇങ്ങനെയെല്ലാം കൽപ്പിച്ചിട്ടുള്ളത്) നിങ്ങൾ എണ്ണം പൂർത്തിയാക്കുവാനും നിങ്ങളെ നേർമാർഗ്ഗത്തിലാക്കിയതിന് അല്ലാഹുവിൻ്റെ മഹത്ത്വം പ്രകീർത്തനം ചെയ്യുവാനും അവനോട് നിങ്ങൾ നന്ദികാണിക്കുവാനുമാകുന്നു"  (അൽബഖറ 185)

റമദാൻ    رمضان

എന്താണ് റമദാൻ?

* റമദാനിന്റെ പ്രധാന്യം ?
* നോമ്പ്:എന്താണ് ? ആരെല്ലാം നോൽക്കണം ? എന്തിന് നോൽക്കണം ?
* മാതൃകാപരമായ റമദാൻ പ്രവർത്തികൾ.
* ഈദുൽ ഫിതർ: റമദാൻ പരിസമാപ്‌തിയുടെ ചിഹ്നം. 
* ഉപസംഹാരം.


എന്താണ് റമദാൻ ?

ഹിജിരി കലണ്ടർ പ്രകാരം ഒൻപതാമത്തെ മാസം. റമദാൻ എന്നത് ഒരു അറബി വാക്കാണ് (വരണ്ടത്/താപം) എന്ന് അർത്ഥം വരുന്ന "Ar-Ramad" എന്ന വാക്കിൽ നിന്നാണ് ഉത്ഭവം. ഹിജിരി കലണ്ടറിൽ,ഗ്രിഗോറിയൻ കലണ്ടറിനേക്കാൾ 11-12 ദിവസങ്ങൾ ഹൃസ്വമാണ്. അതിനാൽ എല്ല വർഷവും 10-11 ദിവസങ്ങൾ മുൻപാണ് റമദാൻ.


റമദാനിന്റെ പ്രധാന്യം?

5 ഇസ്ലാം കാര്യങ്ങളിൽ നാലാമത്തേതാണ് റമദാനിലെ നോമ്പ് അനുഷ്ടാനം:

1) ഷഹാദത്ത് കലിമ
2) 5 നേരം നമസ്കാരം
3) സകാത്ത് (നിർബന്ധ ദാനം)
4) നോമ്പ് അനുഷ്ടാനം
5) കഴിവുള്ളവൻ ഹജ്ജ് നിർവഹിക്കൽ.

പുണ്യ ഖുർആൻ വെളിവാക്കപ്പെട്ട മാസം. നോമ്പ് അനുഷ്ടാനങ്ങളുടെയും, പശ്ചാതാപത്തിന്റെയും വർദ്ധിപ്പിച്ച പ്രാർത്ഥനകളുടെയും അനുകമ്പയുടെയും ദാന ധർമ്മങ്ങളുടേയും പുണ്യ മാസം. ഈദുൽ ഫിത്വർ കൊണ്ട് പരിസമാപ്‌തി: ആഘോഷത്തിൻ്റെയും കൃതജ്ഞതയുടെയും നാൾ.


എന്താണ് നോമ്പ്?

നോമ്പ്, സൂര്യോദയം മുതൽ ആരംഭിച്ച് സൂര്യാസ്തമയത്തിൽ അവസാനിക്കുന്നു.

ഭൗതിക വശം: ഭക്ഷണം, വെള്ളം, എന്നിവയിൽ നിന്നുള്ള വിരാമം. 
ആത്മീയ വശം: അതിക്ഷേപ യോഗ്യമായ ചിന്തകളിൽ നിന്നും പ്രവർത്തികളിൽ നിന്നുമുള്ള വിരാമം. 


ആരെല്ലാമാണ് നോമ്പ് നോൽക്കേണ്ടത് ?

കുട്ടികൾ, ശാരീരികമായോ മാനസികമായോ അസുഖം ബാധിച്ചവർ, ദൂര യാത്രക്കാർ. ആർത്തവക്കാർ, ഗർഭിണികൾ, കുഞ്ഞുങ്ങളെ പാലൂട്ടുന്നവർ, തുടങ്ങിയവരൊഴിച്ച് എല്ലാ മുസ്ലീംകളും നോമ്പ് നോൽക്കാൻ ബാധ്യസ്‌തരാണ്.


എന്തിന് നാം നോമ്പ് നോൽക്കണം.?

പ്രാഥമിക ലക്ഷ്യം- തക്.വ നേടൽ. നിവാരണം/പ്രതിരോധം എന്നർത്ഥം വരുന്ന "വികാവ" എന്ന അറബി വാക്കിൽ നിന്നാണ്.

ആത്മീയ ഗുണങ്ങൾ: 

* ഖുർആൻ പാരായണം, സചിന്തനം എന്നിവയിലൂടെയും, വിശേഷാലുളള  ആരാധനയിലൂടെയും നമ്മുടെ നാഥനോട് അടുക്കാൻ സഹായിക്കുന്നു.
* ഈമാൻ (വിശ്വാസം) വർദ്ധിപ്പിക്കുകയും. ഇഹ്സാൻ (ആത്മാർത്ഥതയും ധർമ്മ ബോധവും) അധികരിപ്പിക്കുകയും റിയാഅ് (ലോകമാന്യം) നമ്മളിൽ നിന്ന് തുടച്ച് നീക്കുകയും ചെയ്യുന്നു.
* മനസ്സിന്റേയും ആത്മാവിൻ്റേയും ശുദ്ധീകരണത്തിന് ഒരു പോലെ തുണക്കുകയും, സ്വഭാവ അഭിവൃദ്ധി ഉണ്ടാക്കുകയും ചെയ്യുന്നു. 
* അനുകമ്പ, സഹതാപം, ദാന ധർമ്മങ്ങൾ. വിശാല മനസ്കകത, ക്ഷമാ ശീലം, പൊറുക്കൽ എന്നീ പ്രശംസാഹർഹമായ പ്രവർത്തികൾ ചെയ്യുന്നതിന് പരിശീലിപ്പിക്കുന്നു. 

ഭൗതിക നേട്ടങ്ങൾ:

* നോമ്പുകാരന് ദാരിദ്യത്തിൻ്റെയും, വിശപ്പിൻ്റെയും കഷ്ടപ്പാട് അറിയുവാൻ കഴിയുന്നു.
* കൊളസ്ട്രോൾ, പഞ്ചസാരയുടെ അളവ്, രക്ത സമ്മർദ്ദം എന്നിവയെ നിയന്ത്രിക്കുന്നതുമൂലം ശരീര ശാസ്ത്രപരമായ ഗുണങ്ങൾ.
* ആരോഗ്യം, സഹിഷ്‌ണുത, ആത്മ സംയമനം തുടങ്ങിയവ മെച്ചപ്പെടുന്നു.


മാതൃകാപരമായ റമദാനിലെ പ്രവർത്തികൾ.

* സഹൂർ (അത്താഴം)
* ഇഫ്‌താർ (നോമ്പ് തുറ)
* തറാവീഹ് (റമദാനിലെ രാത്രികളിലുള്ള പ്രത്യേക നിസ്ക‌ാരം)
* ഖിറാഅത്ത് (ഖുർആൻ പാരായണം)
* ഖിയാം (രാത്രി നിസ്ക്‌കാരം)
* സിയാറത്ത്


ഈദുൽ-ഫിത്വർ: റമദാൻ പരിസമാപ്‌തിയുടെ ചിഹ്നം

ഈദുൽ-ഫ്‌ത്വർ: റമദാൻ പരിസമാപ്‌തിയുടെ ഉത്സവ ചിഹ്നം. സകാത്തുൽ ഫിത്വർ: (സ്വശരീരത്തിനു വേണ്ടിയുള്ള നിർബന്ധ ദാനം )

ഈദ് ആഘോഷിക്കാവുന്നതെങ്ങനെ?

+ പെരുന്നാൾ നമസ്കാരം.  
+ കുടുംബക്കാർ, സുഹൃത്തുക്കൾ, അയൽക്കാർ, രോഗികൾ, മുതിർന്നവർ എന്നിവരെ സന്ദർശിക്കുക.
+ വിഭവ സമൃദ്ധമായ ഭക്ഷണം ഉണ്ടാക്കുക.
+ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുക.
+ എല്ലാവർക്കും " ഈദ് മുബാറക് " എന്ന് ഈദ് ദിനാശംസ നേരുക.

عن أبي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി ഒരാൾ 'റമളാനിൽ'  വ്രതമനുഷ്ടിച്ചാൽ തൻ്റെ മുൻ കഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.

അല്ലാഹു നമ്മെയും ഇതിൽ പങ്കാളിയായ സർവ്വരെയും അവൻ ഇഷ്ട ദാസന്മാരിൽ പെടുത്തിത്തരട്ടെ.

കടപ്പാട് : (SHELL MIDDLE EAST & NORTH AFRICA NETWORK)
Dr. ബുഷ്റ മുജീബ് പട്ടാമ്പി ( റഷ്യ)

www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861