മുസ്ലിമിന്റെ ദിനചര്യ

മിസ്‌വാക്ക് ചെയ്യൽ എന്റെ ഉമ്മത്തിമാരിൽ ബുദ്ധിമുട്ടായി കണ്ടിരുന്നില്ലെങ്കിൽ അഞ്ച് വഖ്ത് നിസ്‌കാരത്തിലും അത് അവർക്ക് ഞാൻ നിർബന്ധമാക്കിയിരുന്നു.

മുസ്ലിമിന്റെ  ദിനചര്യ

بسم الله الرحمن الرحيم

ഒരു മുസ്ല‌ിമിന്റെ ദിനചര്യ എങ്ങനെ സൽകർമ്മങ്ങളാക്കാം?

ഓരോ മുസ്ലിമും തന്റെ ജീവിതം മുഴുക്കെ ഇബാദത്താക്കേണ്ടതാണ്. കാരണം  ഖുർആൻ  പറയുന്നു: “മനുഷ്യൻ, ജിന്ന് എന്നീ വർഗ്ഗത്തെ ഞാൻ സൃഷ്ടിച്ചത് എന്നെ ആരാധിക്കാൻ വേണ്ടി മാത്രമാണ്”. അധികമാൾക്കാരും കരുതുന്നത് പോലെ നിസ്‌കാരവും നോമ്പും മാത്രമല്ല ഇബാദത്ത്. നമ്മുടെ ജീവിതം തന്നെ നമുക്ക് ഇബാദത്താക്കാം. അതിന് പ്രത്യേകമായ ഒരു സമയം നമ്മൾ കണ്ടെത്തേണ്ട ആവശ്യമില്ല. റസുൽ കരീം(സ) പറഞ്ഞിട്ടുണ്ട്. "ദുനിയാവ് ആഖിറത്തിലേക്കുള കൃഷിയിടമാണ്". അത് കൊണ്ട് ഇവിടെ നന്നായി കൃഷി(ഇബാദത്ത്) ചെയ്തവനെ ആഖിറത്തിൽ നീതിമാനായ അല്ലാഹു പ്രതിഫലം നൽകി സന്തോഷിപ്പിക്കുക തന്നെ ചെയ്യും. പക്ഷേ  ആഖിറത്തിലേക്കുള്ള കൃഷിയാവണം. ജനങ്ങളെ കാണിക്കാനുള്ള കൃഷിയാവരുത്. (അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ.) സൽകർമ്മങ്ങൾ വാരിക്കൂട്ടണം. മരിക്കുന്നത് വരെയല്ലേ എൻ്റെ സുഹ്യത്തെ ഇതിനൊക്കെ അവസരം ലഭിക്കൂ. മരിച്ചു കഴിഞ്ഞാൽ പിന്നീട് ആരും ഈ ദുനിയാവിലേക്ക് തിരിച്ച് വരികയില്ലല്ലോ. ഇഖ്‌ലാസോട് കൂടി ഇബാദത്ത് ചെയ്യാൻ നമുക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ. അതിന് വേണ്ടി എളുപ്പം ചെയ്യാൻ പറ്റിയ ചില കാര്യങ്ങൾ താഴെ കുറിക്കുന്നു.

'ബിസ്മില്ലാഹി' കൊണ്ട് ആരംഭിക്കപ്പെടാത്ത മുഖ്യമായ എല്ലാ കാര്യങ്ങളും നിഷ്ഫലമായതാകുന്നു. (ഹദീസ്:ബുഖാരി). എല്ലാ നല്ല കാര്യങ്ങളുടെയും ആരംഭത്തിൽ 'ബിസ്മില്ലാഹ്' ഓതാതിരുന്നാൽ ആ കാര്യം അപൂർണ്ണമായിത്തീരുന്നു. ഹറാമായ കാര്യം 'ബിസ്മി' കൊണ്ട് തുടങ്ങരുത്.

പ്രഭാതം മുതൽ ഉറക്കമുണർന്നാൽ

 الحمد لله الذي احيان بعد ما اماتنا وإليه النشور എന്നും ബിസ്‌മില്ലാഹ് എന്ന് ചൊല്ലി 

 اللهم صلّ علي سيّدنا محمّد(ص)  എന്ന് ഉച്ചരിച്ച് കൊണ്ട് എഴുന്നേൽക്കുക. 

അതിന് ശേഷം ബാത്ത്റൂമിൽ പോകുമ്പോൾ പല്ല് തേക്കാൻ ബിസ്‌മില്ലാഹ് എന്ന് ചൊല്ലി ബ്രഷ് എടുക്കുക. ബാത്ത്റൂമിൽ പ്രവേശിക്കുന്നതിന്റെ മുമ്പ് തോർത്ത്‌ മുണ്ട് കൊണ്ടോ മറ്റോ തലമറക്കുകയും കാലിൽ ചെരുപ്പ് ധരിക്കുകയും ചെയ്യൽ സുന്നത്തുണ്ട്. ചെരുപ്പ് ധരിക്കുമ്പോൾ ബിസ്‌മില്ലാഹ് എന്ന് ചൊല്ലി  വലത്തേ കാലിലെ ചെരുപ്പ് ആദ്യം ധരിക്കുക. കക്കൂസിലേക്ക് പ്രവേശിക്കുമ്പോൾ  بسم الله اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخَبثِ وَالْخَبَائس എന്ന് ചൊല്ലി ഇടത്തേ കാൽ മുന്തിച്ച് കൊണ്ട് പ്രവേശിക്കുക. 

ചെരുപ്പ് ബാത്ത്റൂമിൽ തന്നെയാണ് വെക്കുന്നതെങ്കിൽ ആദ്യം ഇടത്തേകാൽ മുന്തിച്ച് കൊണ്ട് ആ കാൽ ഇടത്തേ ചെരുപ്പിന്റെ മുകളിൽ വെച്ച ശേഷം വലത്തേ കാലിലെ ചെരുപ്പ് ആദ്യം ധരിക്കുകയും പിന്നീട് ഇടത്തേ കാലിലെ ചെരുപ്പും കൂടി ധരിക്കുക. മലമൂത്ര വിസർജന സമയത്ത് ഇടത്തേ ഭാഗത്തേക്ക് ചാരിയിരിക്കലും സുന്നത്തുണ്ട്. (ശാസ്ത്രീയമായിട്ടും വളരെ നേട്ടങ്ങളുള്ള കാര്യങ്ങളാണ് ഇസ്ലാം കൽപ്പിക്കുന്നതെങ്കിലും നമ്മുടെ ലക്ഷ്യം  അല്ലാഹുവിന്റെ കൂലിയും തൃപ്തിയുമായിരിക്കണം.) മൂത്രവിരാമത്തിന് തൊണ്ടയനക്കിയിട്ടോ മറ്റോ ഇസ്‌തിബ്റാൽ ചെയ്യണം. മൂത്രനാളിയിൽ മൂത്രം തങ്ങാതിരിക്കാനാണ്. (അതിന് വേണ്ടി കൂടുതൽ വസ് വാസാക്കേണ്ടതില്ല) അതിന് ശേഷം ശുദ്ധി വരുത്തുക. പ്രാദമിക ആവശ്യങ്ങൾ കഴിഞ്ഞാൽ കൂടുതൽ സമയം അതിനകത്ത് തങ്ങാതെ വേഗം പുറത്തിറങ്ങാനും ഇസ്ലാം കൽപ്പിക്കുന്നു. പുറത്ത് ഇറങ്ങുമ്പോൾ ആദ്യം വലത്തേകാൽ മുന്തിച്ച് ഇറങ്ങിയ ശേഷം ഇങ്ങനെ ചൊല്ലണം.  

غُفْرَانَكَ الْحَمْدُ لِلَّهِ الَّذِي اذْهَبَ عَنِّي الْأَذَى وَعَافَانِي

മനോഹരിച്ചു കഴിഞ്ഞാൽ ചൊല്ലനുള്ള , 

 اللهمّ طهّر قلبي مِنَ النِّفَاقِ وَحَصِّنْ فَرْجي مِنَ الفواحش

എന്നുള്ള ദിക്റും കൂടി പുറത്തിറങ്ങിയ ശേഷം ചൊല്ലണം. (അല്ലാഹുവിന്റെ പേരോ ബഹുമാനിക്കപ്പെട്ട എഴുത്തോ കക്കൂസിനകത്ത് കൊണ്ട് പോവാനോ ഉച്ചരിക്കാനോ പാടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.)

1400 വർഷം മുമ്പ് നബി(സ) പറഞ്ഞു. മിസ്‌വാക്ക് ചെയ്യൽ എന്റെ ഉമ്മത്തിമാരിൽ ബുദ്ധിമുട്ടായി കണ്ടിരുന്നില്ലെങ്കിൽ അഞ്ച് വഖ്ത് നിസ്‌കാരത്തിലും അത് അവർക്ക് ഞാൻ നിർബന്ധമാക്കിയിരുന്നു. പല്ല് തേക്കുമ്പോൾ രാവിലെയാണെങ്കിൽ "സുന്നത്തായ പല്ല് തേക്കുന്നു" എന്ന് (നിയ്യത്ത്) മനസ്സിൽ കരുതി ബിസ്മില്ലാഹ് എന്ന് ചൊല്ലി വലത് ഭാഗത്ത് നിന്ന് തുടങ്ങണം.(അറാക്ക് എന്ന മരക്കമ്പാണ് മിസ്‌വാക്ക് ചെയ്യാൻ ഏറ്റവും ശ്രേഷ്‌ടത.) തക്ബീറത്തുൽ ഇഹ്റാമിന്റെ മുമ്പും, ഭക്ഷണത്തിന് മുമ്പും പിമ്പും, വായ പകർച്ചയാകുമ്പോഴും, ഉറങ്ങാൻ നേരത്തും, ഉറക്കിൽ നിന്ന് ഉണരുമ്പോഴും, മരണ സമയത്തും, ഹദീസ്, ദിക്റ്, പ്രസംഗം, ഖുത്തുബ, ഖുർആൻ മുതലായവ ഓതുമ്പോഴും, വീട്ടിൽ കടക്കുക, വിത്ർ നമസ്കാരത്തിന്റെ ശേഷം, പള്ളിയിലേക്ക് പുറപ്പെടുമ്പോൾ ഇവകളിലെല്ലാം മിസ്വാക്ക്‌ ചെയ്യൽ സുന്നത്താണ്. നോമ്പ്കാരന് ഉച്ചക്ക്‌ ശേഷം പല്ല് തേക്കൽ കറാഹത്താണ്. എങ്കിലും വായ പകർച്ചയായിട്ടുണ്ടെങ്കിൽ കറാഹത്തില്ല. (മിസ്വാക്ക് ചെയ്തു കഴിഞ്ഞ് അതുണങ്ങുന്നതിന്റെ മുമ്പ് കഴുകാതെ വായിലിടുന്നത് കറാഹത്താണ്, മിസ്‌വാക്കിൽ അഴുക്കും നാറ്റവുമുണ്ടെങ്കിൽ വീണ്ടും കഴുകി മിസ്‌വാക്ക് ചെയ്യൽ സുന്നത്താണ്.)

മുകളിൽ കൊടുത്തിട്ടുള്ള സമയങ്ങൾ യോജിച്ച് വരുന്ന അവസരം ആ നിയ്യത്ത് കൂടി കരുതണം. ഉദാഹരണത്തിന് ഭക്ഷണ ശേഷം നിസ്ക്കരിക്കാൻ വേണ്ടി പളളിയിലേക്ക് പോവുകയാണെങ്കിൽ മൂന്ന് നിയ്യത്ത് വെക്കാനുള്ള അവസരമുണ്ട്. ഭക്ഷണ ശേഷമുള്ളതും, വുളുഇന്റെ മുമ്പുളളതും, പളളിയിലേക്ക് പുറപ്പെടുമ്പോഴുമുള്ള സുന്നത്തായ മിസ്വാക്കിനെ കരുതുന്നു. (കൂലി ആഗ്രഹിച്ച് ഒരു കാര്യം ചെയ്യുന്നവനെ റഹ്‌മാനായ റബ്ബ് ഒരിക്കലും നിരാശപ്പെടുത്തുകയില്ല. ഇൻശാഅല്ലാഹ്)

കുളി - വൃത്തിയെ ഇസ്ലാം ഇഷ്‌ടപ്പെടുന്നു. മറയുള്ള സ്ഥലത്ത് നിന്ന് കുളിക്കുകയാണെങ്കിലും ഔറത്ത് മറക്കൽ സുന്നത്തുണ്ട്. അത് ദുഷ് ചിന്തകളില്ലാതിരിക്കാൻ സഹായിക്കും. കുളി മുറിയിലേക്ക്  പ്രവേശിക്കുമ്പോൾ

 بسم الله اسئلك الله الْجَنَّةَ وَأَعُوذُ مِنْ عَذَابِ النَّارِ

എന്നും  ഉച്ചരിക്കണം. 

വൃത്തിയായി കുളിക്കുക.(വലിയ അശുദ്ധിയുടെ കുളിയാണെങ്കിൽ അതിന്റെ നിയമമനുസരിച്ച് കുളിക്കുക. ജുമുഅയുടെയോ പെരുന്നാളിന്റെയോ കുളിയാണെങ്കിൽ അതാത് സുന്നത്തായ കുളിയെ കരുതണം)

വുളൂഇ് ചെയ്യുമ്പോൾ പല സുന്നത്തുകളുണ്ട്. അതൊക്കെ കൂടി പരിഗണിച്ച് വുളൂഅ് ചെയ്യുക. അനാവശ്യമായി വെള്ളം നഷ്‌ടപ്പെടുത്തരുത്. അല്ലാഹുവിന്റെ പേരോ ബഹുമാനിക്കപ്പെട്ട എഴുത്തോ കക്കൂസിനകത്ത് കൊണ്ട് പോവാനോ ഉച്ചരിക്കാനോ പാടില്ല എന്ന് മുമ്പ് പറഞ്ഞുവല്ലോ. (ഈ കാലഘട്ടത്തിൽ കൂടുതൽ വീടുകളിലും, ഫ്ലാറ്റുകളിലും  ബാത്ത്റൂമും (കുളിമുറി) കക്കൂസും ഒന്നിച്ചാണ് നിർമ്മിക്കുന്നത്. ഈ സാഹചര്യത്തിൽ കക്കൂസ് (തണ്ടാസ്) കിടക്കുന്ന ഭാഗം ഒഴിച്ച് ബാക്കി സ്ഥലം കുളിമുറിയായി പരിഗണിക്കാം. അത് കൊണ്ട് ബാത്ത്റൂമിന് അകത്ത് വെച്ച് തന്നെ ഉച്ചരിക്കൽ അത്യാവശ്യമായ ദിക്റുകൾ (ഉദാ:-വുളൂഇന്റെ സമയത്തുള്ള ദിക്റ്..) ഒഴിച്ച് ബാക്കി ദിക്റുകൾ പുറത്തിറങ്ങിയ ശേഷം ചെയ്യുന്നതാണ് സൂക്ഷ്‌മതക്ക് നല്ലത്. 

വുളൂഅ് കഴിഞ്ഞ ശേഷം ഖിബ്‌ലക്ക് മുന്നിട്ട് 2 കയ്യുമുയർത്തി ഈ ദുആ ചെയ്യണം.  

أَشْهَدُ أن لا إله إلا اللهُ وَحْدَهُ لا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ وَاجْعَلْنِي مِنْ عِبَادِكَ الصَّالِحِين" سبحانك اللهم وَبِحَمْدِكَ أَشْهَدُ أن لا إله إلا أَنْتَ اسْتَغْفِرُكَ وَأَتُوبُ إِلَيْكَ

ശേഷം 3 പ്രാവശ്യം സൂറത്തുൽ ഖദ്റ് ഓതലും സുന്നത്തുണ്ട്. വസ്ത്രം ധരിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ 5 സുന്നത്താണ് നഷ്ടപ്പെടുത്തുന്നത്. അവ ഏതെന്ന് നോക്കാം. 1) വസ്ത്രം കുടയുക 2)കുടയുന്നത് മൂന്ന് പ്രാവശ്യമാക്കുക 3) ബിസ്‌മില്ലാഹ് ചൊല്ലുക 4) വലതിനെ മുന്തിക്കുക
الْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلَا قُوَّةٍ (5 ചൊല്ലുക 

  ഈ  കാലഘട്ടത്തിൽ ഒരു നേരത്ത് തന്നെ അടിവസ്ത്രവും മറ്റുമായി 7 വസ്ത്രമെങ്കിലും ധരിക്കാത്തവർ നമ്മളിൽ കുറവായിരിക്കും. അപ്പോൾ നമുക്ക് നഷ്‌ടപ്പെട്ടു പോകുന്നതോ 35 സുന്നത്താണ്. ഒരു നന്മ ചെയ്താൽ അതിന് 10 പ്രതിഫലമുണ്ട്. അപ്പോൾ 350 കൂലിയോളം നഷ്ടപ്പെടുത്തുകയാണ് നമ്മൾ. ചിന്തിക്കേണ്ട വിഷയമാണ്. ഇത് ചെയ്യാൻ പ്രത്യേകിച്ച് സമയത്തിന്റെ ആവശ്യമില്ല. മനസ്സിൽ സുന്നത്തിനെ കരുതിയാൽ മതി.

പുതു വസ്ത്രം  ധരിക്കുമ്പോൾ 

الْحَمْدُ لِلَّهِ الَّذِي كَسَانِي مَا أَوَارِي بِهِ عَوْرَنِي وَالْجَمَلُ بِهِ فِي حَيَاتِي 

തലപ്പാവ് ധരിക്കുമ്പോൾ 

اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا هُوَ لَهُ وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا هُوَ لَهُ 

വസ്ത്രം മാറുമ്പോൾ (അഴിച്ച് മാറ്റുമ്പോൾ)  

بسم الله الذي لا اله الا هو 

എന്നും ചൊല്ലണം.

വസ്ത്രവും പാദരക്ഷയും അഴിച്ച് മാറ്റുമ്പോൾ ഇടതിനെ മുന്തിക്കണം.പാദരക്ഷ,സോക്സ് മുതലായവ ധരിക്കുമ്പോഴും മുകളിൽ പറഞ്ഞ 5 കാര്യങ്ങൾ ചെയ്യുക.  സൂര്യൻ ഉദിച്ച് 15 മിനിറ്റിന് ശേഷം മുതൽ നട്ടുച്ച വരെയുളളതാണ് ളുഹാ നിസ്‌കാര സമയം. ളുഹാ നിസ്കാരത്തിന് വളരെ ശ്രേഷ്ടതയുണ്ട്. റസൂൽ(സ)പറഞ്ഞു. നമ്മുടെ ശരീരത്തിൽ 360 കെണിപ്പുകളുണ്ട്. (ജോയിൻറ് അതില്ലെങ്കിൽ നമുക്ക് ഒന്നും പ്രവർത്തിക്കാനാവില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? വലിയ അനുഗ്രഹമല്ലേയത്!) അതിനെല്ലാം അല്ലാഹുവിന് നന്ദി രേഖപ്പെടുത്തണം. ളുഹാ നിസ്ക‌ാരം അതിന് പകരമായി നിൽക്കും. (ളുഹാ നിസ്‌കാരം നിത്യമാക്കുന്നവർക്ക് മാത്രമായി സ്വർഗത്തിൽ “ബാബുളുഹാ" എന്ന കവാടമുണ്ട്. അതിലൂടെ അവർക്ക് പ്രവേശിക്കാം)

ജോലിക്ക് പോവുന്നരായാൽ പോലും വളരെയെളുപ്പത്തിൽ ചെയ്യാൻ സൗകര്യപ്പെടുന്നതാണ്. ഫർള് നിസ്കാരം ഖളാഅ്  ഉണ്ടെങ്കിൽ ഫർള് ഖളാഅ്  വീട്ടാനാണ് പ്രാധാന്യം നൽകേണ്ടത്. ളുഹാ നിസ്ക‌ാര ശേഷം ളുഹ്റിന്റെ മുമ്പായി കുറച്ച് ഉറങ്ങൽ സുന്നത്താണ്.

കണ്ണാടിയിൽ നോക്കുമ്പോൾ

   الْحَمْدُ لِلَّهِ اللَّهُمَّ أَنْتَ حَسَنْتَ خَلْقِي فَحَسّنُ خَلْقِي 

വീട്ടിൽ നിന്നറങ്ങുമ്പോൾ 'ആയത്തുൽ കുർസിയ്യ്' ഓതി ഇടത്തേ കാൽ മുന്തിച്ച് ഇറങ്ങുമ്പോൾ ഇത് ചൊല്ലുക  بسم الله تَوَكَّلْتُ عَلَى اللهِ لا حول ولا قوة إلا يا الله  എന്നാൽ  തിരിച്ചു എത്തുന്നത് വരെ കാവലാണ്

പളളിയിലേക്ക് പ്രവേശിക്കുമ്പോൾ

 رَبِّ اغْفِرْ لِي ذُنُوبي وَافْتَحْ لِي أَبْوَابَ رَحْمَتِكَ

ഇഅ്തികാഫിന്റെ നിയ്യത്ത്  

نوَيْتُ الْاعْتِكَافَ فِي هَذَا الْمَسْجِدِ لِلَّهِ التَعَالَي مَا دُمْتُ فِيهِ

പളളിയിൽ കയറിയാൽ 2 റകഅത്ത് തഹിയ്യത്ത് നിസ്കരിക്കണം. റവാത്തിബ് നിസ്കാരമുണ്ടെങ്കിൽ അതിനെ കൂടി കരുതുക. ഉദാഹരണത്തിന്: സുബ്ഹിക്ക് പളളിയിലെത്തിയാൽ 3 നിയ്യത്ത് വെക്കാം. സുബ്ഹിയുടെ മുമ്പുളള 2 റകഅത്തും, തഹിയ്യത്തിന്റെയും, വുളുഇൻ ശേഷമുള്ള 2 റകഅത്തും കരുതിയാൽ മൂന്നും ലഭിക്കുന്നതാണ്. വേറെത്തന്നെ മൂന്നും പ്രത്യേകം നിസ്‌കരിച്ചാൽ പ്രതിഫലം കൂടുൽ ലഭിക്കുന്നതാണ്.

പള്ളിയിൽ നിന്ന്  ഇറങ്ങുമ്പോൾ

رَبِّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ فَضْلِكَ 

അങ്ങാടിയിൽ പ്രവേശിക്കുമ്പോൾ

 لا إِلَهَ إِلَّا اللهُ وَحْدَهُ لا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَيُّ لا يَمُوتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

ബസ്സ് സ്‌റ്റാൻറ്, റെയിൽവേസ്‌റ്റേഷൻ പോലെയുളള സ്‌ഥലത്ത് വെച്ച് ഇങ്ങനെ ചൊല്ലണം 

 أعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ

എല്ലാ ഉപദ്രവങ്ങളിൽ നിന്നും  കാവൽ കിട്ടും

വാഹനത്തിൽ സഞ്ചരിക്കുമ്പോൾ 

سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ 

എന്ന് ചൊല്ലുകയും 'ആയത്തുൽ കുർസിയ്യും' ഓതുക എന്നാൽ എല്ലാ അപകടങ്ങളിൽ നിന്നും കാവലാണ്. 

വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോൾ

 رب انزلني منزل مباركا وانت خير المنزلين

ചൊല്ലുക 

ജോലിക്കാണ് പോവുന്നതെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ 'ഹലാലായ മാർഗ്ഗത്തിലൂടെ എന്റെയും കുടുംബത്തിന്റെയും ഫർളായ ബാധ്യത നിറവേറ്റാൻ വേണ്ടി ജോലിക്ക് പോവുന്നു. ഇതൊരു സ്വാലിഹായ അമലായി നീ സ്വീകരിക്കണേ അല്ലാഹുവേ.' ഇങ്ങനെയുള്ള നിയ്യത്തോടെയാണ് (കരുതൽ) ഇവൻ ഇറങ്ങുന്നതെങ്കിൽ ജോലിസമയം ഹറാമായ കാര്യങ്ങളിലൊന്നും ഏർപ്പെടാതിരുന്നാൽ അവൻ തിരിച്ച് വരുന്നത് വരേയുളളത് സൽകർമ്മമായി പരിഗണിക്കും. ഇത്രയും നല്ലൊരവസരം പാഴാക്കണോ? ഈ വിധത്തിൽ സ്ത്രീകൾ വീട്ടു ജോലിയിലേർപ്പെടുമ്പോൾ നല്ല നിയ്യത്തോടെ ജോലി ചെയ്യുക. ജോലി സമയം മൂളിപ്പാട്ടു മറ്റുമായി വെറുതെ ചലിപ്പിക്കാതെ ദിക്റുകളും, സ്വലാത്തുകളും ചൊല്ലിയാൽ അതിന് വേറെയും പ്രതിഫലം. അങ്ങനെയുള്ള സ്ത്രീ പുരുഷന്മാരെ നമുക്ക് ധാരാളം ഈ കാലഘട്ടത്തിലും കാണാൻ സാധിക്കും.

ഒരു സ്വഹാബി വനിത(റ) റസൂലുളളാഹി(സ)യോട് പരാതി ബോധിപ്പിച്ചു. ഞങ്ങൾ സ്ത്രീ സമൂഹം വീടിന്റെ നാല്കെട്ടിനകത്ത് തടയപ്പെട്ടിരിക്കുകയാണ്.  ഭർത്താക്കന്മാരുടെ വികാര പൂർത്തീകരണത്തിനും അവരുടെ സന്താനങ്ങളെ ഗർഭം ധരിക്കുവാനുമായി. നിങ്ങൾ പുരുഷവിഭാഗം, ജുമുഅ: ജമാഅത്ത്, രോഗ സന്ദർശനം, ജനാസ സന്ദർശനം, സുന്നത്തായ ഹജ്ജുകൾ എല്ലാറ്റിനുമുപരി അല്ലാഹുവിന്റെ  മാർഗ്ഗത്തിലൂടെയുളള യുദ്ധം എന്നീ ആരാധനകൾ കൊണ്ട് ഞങ്ങളെക്കാൾ പുണ്യം സമ്പാദിക്കുന്നവരാണ്. ഈ പുണ്യം ഞങ്ങൾക്ക് നഷ്‌ടപ്പെടുന്നു. നിങ്ങളിൽ പെട്ട ഒരാൾ ഹജ്ജിനോ ഉംറക്കോ, യുദ്ധത്തിനോ പുറപ്പെട്ടാൽ നിങ്ങളുടെ സമ്പത്ത് ഞങ്ങൾ സംരക്ഷിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങൾ തുന്നി വൃത്തിയാക്കുന്നു. നിങ്ങളുടെ സന്താനങ്ങളെ ഞങ്ങൾ പോറ്റുന്നു. എങ്കിൽ ഈ പ്രതിഫലത്തിൽ ഞങ്ങൾ സ്ത്രീകളെക്കൂടി ഉൾപ്പെടുത്തിക്കൂടെ? അപ്പോൾ റസൂലുള്ളാഹി(സ) പറഞ്ഞു. വീട്ടിലിരുന്ന് ഭർത്താവിന് വഴിപ്പെട്ട് ജീവിക്കുന്നത് മേൽ ആരാധനകൾക്ക് തുല്യമാണ്. (ഇത്ര വലിയ മഹത്വവും സുവർണ്ണാവസരവും സ്ത്രീക്കുമുണ്ട്. സ്ത്രീക്ക് ഇതിൽപരം എന്ത് വേണം)

വീട്ടിൽ പ്രവേശിക്കുമ്പോൾ

اللَّهُمَّ إِنِّي أَسْأَلُكَ خَيْرَ الْمَوْلِجِ وَخَيْرَ الْمَخْرَجَ بِسْمِ اللهِ وَلَجْنَا وَعَلَى اللهِ تَوَكَّلْنَا
 
വീട്ടിൽ കയറിയ ഉടനെ വീട്ടിൽ ആൾക്കാരുണ്ടെങ്കിലും ഇല്ലെങ്കിലും അസ്സലാമു അലൈക്കും എന്ന്  പറഞ്ഞു ഒരു സ്വലാത്ത് ചൊല്ലിയ ശേഷം സൂറത്തുൽ ഇഖ്‌ലാസ് (ഖുൽഹുവള്ളാഹ്) ഓതുക  എന്നാൽ ആ വീട്ടിൽ ദാരിദ്ര്യം ഉണ്ടാവില്ല.

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകലും സുന്നത്തുണ്ട്. ആഹാരം മുമ്പിൽ കൊണ്ട് വന്ന് വെക്കുമ്പോൾ

 اللَّهُمَّ بَارِك لَنَا فِيمَا رَزَقْتَنَا وَقِنَا عَذَابَ النَّارِ بسم الله 

ആഹാരം കഴിക്കാന് ആരംഭിക്കുമ്പോൾ 

بسم الله وعلى بركة الله 

ആഹാരം കഴിക്കുന്നതിനിടയ്ക്ക്  

اللهم لك الحمد ولك الشكر

ഭക്ഷണത്തിന്റെ ആരംഭത്തിൽ ബിസ്മി ചൊല്ലാൻ  മറന്നു പോയാൽ

بسم الله اولهُ وَآخِرُهُ 

വെള്ളം കുടിക്കുമ്പോൾ 

بسمِ اللهِ الرَّحْمَنِ الرَّحِيمِ 

പാൽ കുടിച്ച ശേഷം

 اللهُم بَارِكْ لَنَا فِيهِ وَزِدْنَا مِنْهُ

ആഹാരം കഴിച്ച ശേഷം


الْحَمْدُ لِلَّهِ الَّذِي أَطْعَمَنَا وَسَقَانَا وَجَعَلْنَا مُسْلِمِينَ 

ആഹാരം കഴിച്ച ശേഷം പാത്രം വടിച്ചു കഴിക്കുകയും വിരലുകൾ ഉറുഞ്ചുകയും ചെയ്യേണ്ടതാണ്. അതിലാണ് ബർക്കത്തുള്ളതെന്ന് നബി(സ) അരുളിയിരിക്കുന്നു. (അതിലുള്ള ഗുണഘണങ്ങൾ ലഭിക്കും.) ശേഷം സൂറത്തുൽ ഇഖ്‌ലാസും, സൂറത്തുൽ ഖുറൈശും ഓതുക.

ഇഷാഇന്റെ ശേഷം പ്രത്യേകിച്ച് അത്യാവിശ്യ കാര്യങ്ങളല്ലാതെ അനാവശ്യ കാര്യത്തിലോ സംസാരത്തിലോ ഏർപ്പെടാതിരിക്കാലാണ് ഉത്തമം. രാത്രിയിലെ അവസാനത്തെ നിസ്‌കാരമായ വിത്റ് നിസ്കാരം കുറഞ്ഞത് മൂന്ന് റകഅത്തെങ്കിലും നിത്യമായി കൊണ്ട് വരാൻ ശ്രമിക്കണം. ഉറങ്ങുന്നതിന്ന് മുമ്പ് വുളു ചെയ്യുകയും സുഗന്ധം പൂശുകയും ചെയ്യുക. ശേഷം ശഹാദത്ത് കലിമ ഉച്ചരിക്കുകയും  വേണം

أَشْهَدُ أَن لَا إِلَهَ إِلَّا لِلَّهُ وَأَشْهَدُ أَنَّ مُحَمَّدُ الرَّسُولُ اللَّهُ

ഉറങ്ങുന്ന വിരിപ്പ് മൂന്ന് പ്രാവശ്യം കുടയണം. അൽബഖറ സൂറത്തിലെ "ആമനർറസൂലു..' എന്ന് തുടങ്ങുന്ന അവസാനത്തെ 2 ആയത്ത് ഓതണം. കൂടാതെ ആയത്തുൽ കുർസിയ്യ് ഓതണം.
33 سُبْحَانَ الله
33 الْحَمْدُ لله
34 الله اكبر

സൂറത്തുൽ ഫാതിഹയും സൂറത്തുൽ കാഫിറൂനയും 3-സൂറത്തുൽ ഇഖ്‌ലാസും 3-സൂറത്തുൽ മുഅവ്വദത്തൈനിയും ഓതി രണ്ട് കൈയ്യിലും ഊതി ശരീരമാസകലം 3 പ്രാവശ്യം തടവി ഉറക്കം വരുന്നത് വരെ ദിക്റ് ചൊല്ലിയാൽ അവൻ ഉണരുന്നത് വരെയുള്ളത് അവന്റെ  സൽകർമ്മങ്ങളാണ്. സുബ്ഹി നിസ്ക‌ാരം ജമാഅത്തോടു കൂടി നിർവ്വഹിക്കുക. വളരെ ശ്രേഷ്ടതയുണ്ട്.

സദസ്സിൽ ഇരുന്ന് സംസാരിച്ച ശേഷം പിരിയുമ്പോൾ (ഒത്തു കൂടിയ ശേഷം പിരിയുമ്പോൾ) അവിടെ നിന്ന് സംസാരത്തിലും മറ്റുമായി സംഭവിച്ച് പോയ ചെറുപാപങ്ങൾ പൊറുക്കപ്പെടാൻ ഇത് ചൊല്ലുക.

سبحانك اللهم وَبِحَمْدِكَ أَشْهَدُ أن لا إله إلا أَنْتَ اسْتَغْفِرُكَ وَأَتُوبُ إِلَيْكَ

എല്ലാ വേളയിലും ബിസ്‌മിയുടെ കൂടെ ഹംദും റസൂൽ കരീം(സ)യുടെ പേരിലുള്ള സ്വലാത്തും ചൊല്ലാൻ ശ്രമിക്കണം. കാരണം ഉപാതിയില്ലാതെ അല്ലാഹു സ്വീകരിക്കുന്ന അമലാണ് സ്വലാത്ത്. അപ്പോൾ അതിന്റെ കൂടെയുള്ള കർമ്മം കൂടി സ്വീകരിക്കാൻ അത് കാരണമാകും. ഉദാഹരണത്തിന്. പളളിയിൽ നിന്ന് ഇറങ്ങുമ്പോൾ

بسْمِ اللهِ وَالْحَمْدُ لِلَّهِ وَالصَّلاةُ وَالسَّلامُ عَلَى رَسُولِ الله (ص) رَبِّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ فَضْلِكَ

ഇത് പോലെയുളള നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ വേറൊരാൾക്ക് ബുദ്ധിമുട്ടാവുന്ന വിധത്തിലാവരുത്. ദാനധർമ്മം വർദ്ധിപ്പിക്കണം. സമ്പാധ്യം തരുന്നവൻ അല്ലാഹുവാണ്. അത് അവന്റെ വഴിയിൽ തന്നെ (പാവപ്പെട്ടവർക്കും നല്ല കാര്യത്തിലേക്കും) ചിലവഴിക്കാൻ നമ്മെ ഏൽപ്പിച്ചതാണെന്ന് കരുതുക. അത് ഒരു പരീക്ഷണമാണ്.

നമ്മിൽ ചില ആൾക്കാരുടെ തെറ്റിദ്ധാരണ കൊണ്ട് സൽകർമ്മങ്ങൾ ചെയ്യാതിരിക്കും. എന്താണത്? ദിക്റും മറ്റു നല്ല കാര്യങ്ങളും ചെയ്യുമ്പോൾ ഭയഭക്തി(മനസ്സാന്നിദ്യം) ലഭിക്കുന്നില്ല. അതിന്റെ കാരണം പറഞ്ഞ് കൊണ്ട് നിസ്കരിക്കാത്തവരേയും നമ്മുടെ ഇടയിൽ കാണാം. അവർ മനസ്സിലാക്കേണ്ട ഒരു കാര്യം. മനസ്സാന്നിദ്യത്തോടെ സൽകർമ്മങ്ങൾ ചെയ്യുന്നത് മനസ്സാന്നിദ്യമില്ലാതെ ചെയ്യുന്നതിനേക്കാളും ഉത്തമമാണ് അതിന് വേണ്ടിയാണ് ശ്രമിക്കേണ്ടതും. എങ്കിലും മനസ്സാന്നിദ്യം ഇല്ലാതെ സൽകർമ്മങ്ങൾ ചെയ്യുന്നത് തീരെ സൽകർമ്മം ചെയ്യാതെ നടക്കുന്നതിനേക്കാളും, പാപങ്ങൾ ചെയ്ത് നടക്കുന്നതിനേക്കാളും നല്ലതാണ്. ഒരാൾ അതിനെങ്കിലും ശ്രമിച്ചാൽ അല്ലാഹു അവൻ പ്രവർത്തനത്തിൽ മനസ്സാന്നിദ്യത്തെ ഇട്ട് കൊടുക്കും ഇൻഷാഅല്ലാഹ്.

കൈ കാൽ വിരലുകളിലെ നഖങ്ങൾ മുറിക്കുക, തലമുടിയും, താടിയും, മീശയും യഥാവിധി ശരിപ്പെടുത്തുക കക്ഷങ്ങളിലെയും, ഗുഹ്യസ്‌ഥാനങ്ങളിലെയും രോമങ്ങൾ നീക്കം ചെയ്യുക എന്നിവ സുന്നത്താണ്. (ചൊവ്വ, ശനി ദിവസങ്ങളിൽ ഇവ  കറാഹത്താണ്. വ്യാഴം ഉച്ചക്ക് ശേഷവും വെള്ളിയാഴ്ചയും പ്രത്യേകം സുന്നത്തുണ്ട്) നഖം മുറിക്കുമ്പോൾ ആദ്യം വലതു കയ്യിന്റെ ചൂണ്ട് വിരൽ മുതൽ തുടങ്ങി ചെറു വിരൽ വരേയും ശേഷം തളളവിരലിന്റെയും പിന്നീട് ഇടത് കയ്യിന്റെ ചെറുവിരൽ മുതൽ തള്ള വിരൽ വരെയും അതിന്റെ ശേഷം വലത് കാലിന്റെ ചെറുവിരൽ മുതൽ ഇടത് കാലിന്റെ ചെറുവിരൽ വരെയും മുറിക്കുക.

ഈ നല്ലകാര്യങ്ങൾ നമ്മുടെ മറ്റു മുസ്ലിം സഹോദരന്മാർക്കും എത്തിക്കാൻ ശ്രമിക്കണം. ഒരാൾ നമ്മൾ കാരണത്താൽ ഒരു നല്ല കാര്യം ചെയ്‌താൽ അവന്റെ പ്രതിഫലത്തിന് ഒരു കുറവും വരാതെ സമമായ പ്രതിഫലം നമുക്കും ലഭിക്കും. (മരണശേഷവും ലഭിച്ചു കൊണ്ടിരിക്കും) സ്വയം ചെയ്യാതെ മറ്റുളളവരോട് കൽപ്പിക്കുന്നത് നല്ലതല്ല. ഇതിന്റെ ഒരു ചെറിയ രൂപത്തിലുളള കോപ്പി കയ്യിൽ സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം അതിന്റെ തായ സമയത്ത് ആ കർമ്മങ്ങൾ ചെയ്യാൻ ഉപകരിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇത് ബാത്ത്റൂമിലോ കക്കൂസിലോ കൊണ്ട് പോകാൻ ഇടവരരുത്. കുറ്റകരമാണ്.

നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. ഒരു മുസ്‌ലിമായ വ്യക്‌തിയോട് പുഞ്ചിരിക്കൽ പോലും സൽകർമ്മങ്ങളാണ്. ഹൃദയ ശുദ്ധിയും മനസ്സമാദാനവും ലഭിക്കാൻ ഒരു ഉപാതിയാണ് സ്വലാത്തും ദിക്റുകളും വർദ്ധിപ്പിക്കൽ (ഒരുദിവസത്തിൽ എത്ര നിമിഷം  നമ്മൾ നല്ല കാര്യത്തിനായി ചിലവഴിക്കുന്നു?) നഷ്ടപ്പെട്ട് പോവാത്ത ഒരു അമലാണ് സ്വലാത്ത്. സ്വലാത്തിനെ ദിവസത്തിൽ ആയിരം പ്രാവശ്യമെങ്കിലും ചൊല്ലാൻ ശ്രമിക്കുക. 30 മിനുറ്റ് മതിയാവും. ചൊല്ലിത്തുടങ്ങിയാൽ എളുപ്പമായിവരും. നബി(സ) പറഞ്ഞു. ആരെങ്കിലും എന്റെ പേരിൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അവന്റെ പേരിൽ അല്ലാഹു പത്ത് സ്വലാത്ത് ചൊല്ലും. അതായത് പത്ത് പാപം പൊറുക്കുകയും പത്ത് നന്മ നൽകുകയും ചെയ്യും. പത്ത് ചെയ്താൽ നൂറും നൂറ് ചെയ്‌താൽ ആയിരവും ദിവസവും ആയിരം സ്വലാത്ത് ചൊല്ലിയാൽ സ്വർഗ്ഗം കൊണ്ടുള്ള സന്തോഷ വാർത്ത അറിയിക്കപ്പെടാതെ അവൻ മരിക്കുകയില്ല. അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ. ഇരു വീട്ടിലും ഉന്നത വിജയികളിൽ അല്ലാഹു നമ്മെയും നാമുമായി ബന്ധപ്പെട്ടവരേയും ചേർക്കട്ടെ ആമീൻ. ഇതിൽ വല്ല തെറ്റുമുണ്ടെങ്കിൽ റഹ്‌മാനായ റബ്ബ് പൊറുത്ത് തരട്ടെ! ആമീൻ.

سم الله الرحمن الرحيم

ജീവിതത്തിൽ നിത്യമാക്കാൻ ശ്രമിക്കേണ്ട ചുരുക്കം ചില കാര്യങ്ങളും അവയുടെ ശ്രേഷ്ഠതകളും

ഒരു മുസ്ലിമായ മനുഷ്യന് അവൻ ദുനിയാവിലെ ഓരോ നിമിഷവും വളരെ വിലപ്പെട്ട നിമിഷമാണ്. ഒരു നിമിഷത്തിന് അവൻ 50000 വർഷത്തെ വില കണക്കാക്കിയാലും മതിയാവുകയില്ല. അത് കൊണ്ട് നാമെല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം സമയമാരേയും കാത്ത് നിൽക്കുന്നില്ല. ജീവിതത്തിൽ നമ്മൾ എത്ര വലിയ വൻദോഷങ്ങൾ ചെയ്ത‌വരാണെങ്കിലും നമ്മോട് ഏറ്റവും കാരുണ്യമുള്ള അല്ലാഹുവിന്റെ തൗബയുടെ വാതിൽ നമ്മൾക്കായി തുറന്നിരിക്കുകയാണ്. അതിനാൽ ഇന്ന് തന്നെയാവട്ടെ നമ്മുടെയും തൗബ. നാളേക്ക് മാറ്റി വെക്കരുത്. നാളെ നമ്മൾ ജീവിച്ചിരിപ്പുണ്ടാവുമെന്ന് ഉറപ്പുണ്ടോ?

നമ്മൾ ചെയ്തത് കൂട്ടിയ ഓരോ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അല്ലാഹു ചോദിക്കുന്ന ഒരു ലോകം വരാനിരിക്കുന്നു. നമ്മുടെ ദുനിയാവിലുള്ള ജീവിതം ഇവിടെ വെച്ച് ചോദ്യമില്ലാത്ത പ്രവർത്തനത്തിന്റെ സമയമാണ്. നല്ലതും ചീത്തയുമായ ഏത് കാര്യങ്ങൾ വേണമെങ്കിലും എത്രയും ചെയ്യാം. ദുനിയാവിൽ ആരും ചോദിക്കാനില്ല. ഇനി ഒരു ജീവിതം വരാനിരിക്കുന്നു. ഒരു പ്രവർത്തനത്തിനും അനുമതിയില്ലാത്ത ദുനിയാവിലെ പ്രവർത്തനത്തിന്റെ കണക്കുകളും ചോദ്യങ്ങളും മാത്രമുളള ഇരുളടഞ്ഞ ഖബറിലെയും ആഖിറത്തിലെയും ജീവിതം. അതിനെ കരുതിയിരിക്കുക ! ഒരാൾക്കും അതിൽ നിന്ന് ഒളിച്ചോടാൻ സാധ്യമല്ല. നാമോരോരുത്തരും അതിലേക്കുള്ള കാലടി വെച്ചു കൊണ്ടിരിക്കുകയാണ്. എപ്പോഴാണ് അതുണ്ടാവുകയെന്ന് അല്ലാഹുവിന്റെ അറിവിലുള്ളതാണ്. വയസ്സ് കുറവോ കൂടുതലോ എന്നത് അതിന് ഒരു വിലങ്ങ് തടിയാവാതെ ഏത് സമയത്തും അത് സംഭവിക്കാം. അത് കൊണ്ട് ഇനിയുള്ള ജീവിതം ഞാൻ കുറ്റമുക്തമായും എന്റെ ജീവിതത്തിൽ ബാക്കിയുള്ള സമയം നല്ല രീതിയിൽ മാത്രമേ ചിലവഴിക്കുകയുള്ളൂ എന്നും നാമോരോരുത്തരും സ്വയം പ്രതിജ്ഞയെടുക്കുക. അല്ലാഹു നാമെല്ലാവരെയും ഇരു വീട്ടിലും ഉന്നത വിജയികളിൽ ഉൾപ്പെടുത്തട്ടെ! ആമീൻ.

* ആദ്യമായി മുമ്പ് വിട്ട് പോയ(ഖളാആയ) നിസ്ക്കാരവും നോമ്പും പരമാവധി ഖളാഅ് വീട്ടുക.
* സുബഹിക്ക് ശേഷം നബി(സ)യുടെ പേരിൽ ഒരു യാസീൻ ഓതണം. നബി(സ) അരുളിയിരിക്കുന്നു. ഒരുവൻ പകലിൻെറ ആരംഭത്തിൽ സൂറത്ത് യാസീൻ ഓതുകയാണെങ്കിൽ ആ ദിവസത്തിലുളള അവന്റെ  എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കപ്പെടുന്നതാണ്. 
* 40 പ്രാവശ്യം നാരിയ്യത്തുസ്വലാത്ത് (ഈ സ്വലാത്ത് പതിവായി ചൊല്ലുന്നവന്റെ എല്ലാവിധ പ്രശ്ന‌ങ്ങൾ പരിഹരിക്കപ്പെടുകയും ആഗ്രഹങ്ങൾ സാധിക്കുകയും ഈമാനോട് കൂടി മരിക്കാൻ ഭാഗ്യം ലഭിക്കുകയും നരകത്തിൽ നിന്നുള്ള മോചനത്തിന് ഉപകരിക്കുന്നതുമാണ്.)
* 101  أسْتَغْفِرُ الله العظيم ചൊല്ലുക (അല്ലാഹു നിഅ്മത്ത് നൽക്കും )
* اللهم صل علي سيدنا محمد وعلي اله وصحبه وسلم (നബി (സ) പറഞ്ഞു. ആരെങ്കിലും എന്റെ പേരിൽ ദിവസവും 100 സ്വലാത്ത് ചൊല്ലിയാൽ അവന്റെ ആവശ്യങ്ങൾ അല്ലാഹു നിർവ്വഹിച്ച് കൊടുക്കും. ഇതിൽ 70 എണ്ണം പാരത്രികാവശ്യങ്ങളും 30 എണ്ണം ഐഹികാവശ്യങ്ങളുമായിരിക്കും.) 
*ളുഹാ സ്ഥിരമായി നിസ്ക്‌കരിക്കുന്നവനെ ദാരിദ്ര്യം പിടിപെടുകയില്ല. 
رب اغفر لي وتب على إنك أنت تواب الرحيم (ഒരു തെറ്റ് ചിന്തിക്കുക പോലും ചെയ്യാത്ത നബി (സ) ദിവസവും 100 പ്രാവശ്യം അല്ലാഹുവിനോട് പൊറുക്കലിനെ തേടാറുണ്ട്) 

سورة الدخان سورة الواقعة سورة الملك എന്നീ സൂറത്തുകൾ ദിവസത്തിൽ ഏതെങ്കിലും  സമയത്ത് ഓതുക. രാത്രിയാണ് നല്ലത്.
-(ഒരാൾ ദിവസവും ദുഖാൻ സൂറത്ത് ഓതിയാൽ 70,000 മലക്കുകൾ അവന് പൊറുക്കലിനെ തേടും.) 
-(നബി(സ) അരുളിയതായി ഇബ്‌നുമസ്ഊദ്(റ) പറഞ്ഞിരിക്കുന്നു. ഒരുവൻ എല്ലാ രാത്രിയിലും സൂറത്തുൽ വാഖിഅത്ത് ഓതുകയാണെങ്കിൽ അവന് ഒരിക്കലും ദാരിദ്ര്യം ഉണ്ടാകുന്നതല്ല. ഇബ്നു‌മസ്ഊദ്(റ) തന്റെ പെൺമക്കളോട് എല്ലാ രാത്രിയിലും ഈ സൂറത്ത് ഓതാൻ കൽപിച്ചിരുന്നു.) 
-(ദിവസവും മുൽക് സൂറത്ത് ഓതിയാൽ ഖബറിലെ ശിക്ഷയെ തൊട്ട് അവനെ ദൂരത്താക്കും. കൂടാതെ ഈ സൂറത്ത് അവന് ഖബറിൽ കൂട്ടിനായി അവന്റെ കൂടെയുണ്ടാവും. റസൂൽ(സ) പറഞ്ഞു. എന്റെ ഉമ്മത്തിമാർ ഈ സൂറത്ത് മനപ്പാഠമാക്കണമെന്ന് ഞാൻ ആശിക്കുന്നു.


* ദിവസത്തിൽ ഏതെങ്കിലും സമയത്ത് ഒരു ഹദ്ദാദ് റാത്തീബ് ചൊല്ലണം (രാത്രിയാണ് നല്ലത്) സർവ്വ ആഫത്ത് മുസീബത്ത് രോഗങ്ങളിൽ നിന്ന് കാവലുണ്ടാവും.
* വെള്ളിയാഴ്ച്ച അൽകഹ്ഫ് സൂറത്ത് ഓതണം. വെളളിയാഴ്ച്‌ച രാവ് സൂറത്തുൽ കഹ്‌ഫ് ഓതുന്നവന് അവന്റെയും കഅ്ബയുടെയും ഇടക്കുള്ള സ്ഥലം പ്രകാശമാവുന്നതാണ്. 
* വെള്ളിയാഴ്ച‌ രാവ് സൂറത്ത് യാസീനും സൂറത്ത് ദുഖാനും ഇവ രണ്ടും ഓതിയവൻ പാപം പൊറുക്കപ്പെട്ടവനായ നിലക്കാണ് പ്രഭാതം കാണുക..
 * ആരെങ്കിലും എന്റെ പേരിൽ ദിവസവും ആയിരം പ്രാവശ്യം സ്വലാത്ത് ചൊല്ലിയാൽ സ്വർഗ്ഗം കൊണ്ടുള്ള സന്തോഷ വാർത്ത അറിയിക്കപ്പെടാതെ അവൻ മരിക്കുകയില്ല
* കൂടാതെ എല്ലാ സമയത്തും സ്വലാത്ത് വർദ്ധിപ്പിക്കണം. നബി(സ) പറഞ്ഞു. പുനരുത്ഥാന നാളിൽ എന്നോട് ഏറ്റവും ബന്ധമുള്ളവൻ എന്റെ പേരിൽ കൂടുതൽ സ്വലാത്ത് ചൊല്ലിയവനായിരിക്കും. .
* കഴിയുമെങ്കിൽ സ്വലാത്തുത്താജ് നിത്യമാക്കണം. നബി(സ)യെ സ്വപ്നത്തിൽ കാണാനുള്ള ആഗ്രഹം പോലും സാധിക്കും. ഇൻഷാ അല്ലാഹ്
* ചെറുതും വലുതുമായ ഏത് ഹലാലായ കാര്യത്തിലേക്കിറങ്ങുമ്പോഴും ഇസ്‌തിഖാറത്ത് നിസ്ക്‌കാരം നിത്യമാക്കണം. ഇത് ഖൈറിനെ തേടിയുള്ള നിസ്ക്‌കാരമാണ്. (വെറുതെയുള്ള സുന്നത്ത് നിസ്കാരവും വരാനിരിക്കുന്ന കാര്യത്തിന് വേണ്ടിയുളള സുന്നത്ത് നിസ്ക്കാരവും സുബ്ഹിക്ക് ശേഷം സൂര്യൻ ഉദിക്കുന്നത് വരെയും, നട്ടുച്ച സമയത്തും, അസറിൻ ശേഷം സൂര്യൻ അസ്‌തമിക്കുന്നത് വരെയും ഹറാമാണ്. ഉദാ:-യാത്രയുടെ മുമ്പ്, ഇഹ്റാമിന് മുമ്പ് etc) *
* ഏത് സന്തോഷമുള്ള കാര്യം സംഭവിച്ചാലും ശുക്റിന്റെ ഒരു സുജൂദ് നിർവ്വഹിക്കണം.
* നിങ്ങൾ നിത്യമായി ചെയ്യുന്ന മറ്റു നല്ല കാര്യങ്ങൾ ഒരു കാരണവശാലും മുടക്കാനും പാടില്ല.
* നബി(സ) തങ്ങളുടെ ചര്യ (സുന്നത്ത് കർമ്മങ്ങൾ) പരമാവധി ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക. അത് നബിയോടുള്ള സ്നേഹത്തിന്റെ അടയാളമാണ്.
* മദീന മുനവ്വറയിൽ ചെന്ന് നബി തിരുമേനി(സ)യുടെ വിശുദ്ധ റൗള സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും രാത്രി താഴെ പറഞ്ഞ സ്വലാത്ത് 313 പ്രാവശ്യം ചൊല്ലിക്കിടക്കുക. ആഗ്രഹം തീർച്ചയായും നിറവേറും ഇൻഷാ അല്ലാഹ്.

اللهمَّ صَلَّ وَسَلَّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ عَدَدَ إِنْعَامِ اللَّهِ وَإِفْضَالِه

ഒരാൾ വെള്ളിയാഴ്ച‌ ഇശാ നിസ്ക്കാരത്തിന് ശേഷം 80 പ്രാവശ്യം താഴെ പറഞ്ഞ സ്വലാത്ത് ചൊല്ലിക്കൊണ്ടിരുന്നാൽ അവന്റെ 80 വർഷത്തെ തെറ്റുകൾ പൊറുക്കപ്പെടുന്നതാണ്.

 اللَّهُمَّ صَلِّ عَلَى مُحَمَّدِنِ النَّبِي الْأُمِّي وَآلِهِ وَبَارِك وَسَلَّم

* നബി(സ) പറയുന്നു. ആരെങ്കിലും എന്റെ പേരിൽ രാവിലെ 10 പ്രാവശ്യവും വൈകുന്നേരം 10 പ്രാവശ്യവും സ്വലാത്ത് ചൊല്ലിയാൽ അന്ത്യനാളിൽ എന്റെ ശുപാർശ അവന് ലഭിക്കുന്നതാണ്.

. اللهمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلَّمْ

ദിഖ്‌റുകളും വർദ്ദിപ്പിക്കണം

سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إله إلا الله والله أكبر ولا حول وَلَا قُوَّةَ إِلَّا بِاللَّهِ الْعَلِيُّ الْعَظِيمُ

മുകളിൽ പറഞ്ഞ ദിഖ്റ് ഒരു പ്രാവശ്യം ചൊല്ലുമ്പോൾ അതിന് പകരമായി അല്ലാഹു അവന് സ്വർഗ്ഗത്തിൽ ഒരു മരം നട്ടു കൊടുക്കുന്നതാണ്.

നബി(സ)അരുൾ ചെയ്തു. നാവിന് ഖനം കുറഞ്ഞ 2 വാക്ക്, റഹ്‌മാനിലേക്ക് ഇഷ്‌ടപ്പെട്ട 2 വാക്ക്, ആഖിറത്തിൽ തുലാസിൽ ഭാരം കൂടിയ 2 വാക്ക്  
سبحان الله وبحمده سبحان الله العظيم എന്നതാകുന്നു. 

لا الاه الاّ الله എന്നത് ഒരുവന്റെ അവസാന വാക്കായാൽ (അതുച്ചരിച്ചാണ് മരിച്ചതെങ്കിൽ) അവൻ الله സ്വർഗ്ഗത്തിലാണെന്ന് പോലും നബി(സ) പറഞ്ഞിട്ടുണ്ട്. അപ്പോൾ മനസ്സിലാക്കാമല്ലോ അതിന്റെ മഹത്വം. ഏറ്റവും ശ്രേഷ്‌ഠമായ ദിഖ്റ് لا الاه الاّ الله

വിജയത്തിനും ധൈര്യം ലഭിക്കുവാനും

 حسبنا الله ونعم الوكيل എന്ന് ചൊല്ലിയാൽ മതിയാവും.

ദിഖ്റുകൾക്കും പറഞ്ഞാൽ തീർക്കാൻ പറ്റാത്തത്ര മഹത്വങ്ങളുണ്ട്. അത് കൊണ്ട് ദിഖ്റുകളും കഴിവിന്റെ പരമാവധി ചൊല്ലണം.  (സുന്നത്തിലൂടെയാണ് അല്ലാഹുവിലേക്ക് അടുക്കാൻ പറ്റുക. അവൻ തൗഫീഖ് ചെയ്യട്ടെ! ആമീൻ)
"ഉറക്കം പോലും വകവെക്കാതെ തൽക്കാലദുനിയാവ് നേടാൻ പരിശ്രമിക്കുന്ന മനുഷ്യാ.. നിനക്ക് എന്നേക്കുമുള്ള ആഖിറത്തിലേക്ക് വേണ്ടി വല്ലതും കൃഷി ചെയ്ത് ഉണ്ടാക്കിവെക്കുക . മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങളിൽ നിന്ന് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കർമ്മങ്ങൾ മാത്രം ദുനിയാവിനെ ലക്ഷ്യം വെക്കാതെ ആഖിറം മാത്രം ലക്ഷ്യം വെച്ച് നിത്യമാക്കാൻ ശ്രമിക്കുക. അതെത്ര കുറഞ്ഞതായാലും ശരി. അപ്പോൾ ദുനിയാവ് കൂടി രക്ഷപ്പെടും. ഇതിൽ നിന്ന് നിങ്ങൾക്ക് നിത്യമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ സമയത്ത് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഒഴിവാക്കാതെ ആ ദിവസത്തിൽ തന്നെ മറ്റ് സമയത്ത് ചെയ്‌ത്‌ തീർക്കാൻ ശ്രമിക്കണം. വല്ല കാരണ വശാലും ആ ദിവസം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ നിർബന്ധ ബുദ്ധിയോടെ അടുത്ത ദിവസം ചൊല്ലിത്തീർക്കാൻ ശ്രമിക്കുക. ഒരു നല്ല കാര്യം നിത്യമായി ചെയ്യുന്നത് അല്ലാഹുവും റസൂൽ(സ)യും ഇഷ്ടപ്പെടുന്നു. അത് കുറച്ചായാലും ശരി. നിശ്ചയമായും പ്രവർത്തികൾ സ്വീകരിക്കുന്നത് നിയ്യത്തു കൊണ്ട് മാത്രമാണ്. അല്ലാഹു സ്വീകരിക്കുമാറാകട്ടെ! ആമീൻ. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ലോകമാന്യം വരുത്തി എല്ലാം നഷ്ടപ്പെടുത്തരുത്. ഒരു കാര്യം ചെയ്യുമ്പോൾ അത് ഇബ്ലീസിന് ഏറ്റവും ദേഷ്യമുളളതാണെങ്കിലും റസൂൽ(സ)യും അല്ലാഹുവും ഏറ്റവും ഇഷ്‌ടപ്പെട്ട കാര്യമാണ്. അതിന് വേണ്ടിയുമാണല്ലോ നാം ശ്രമിക്കുന്നത്. അത് പാഴാക്കാൻ ഇബലീസിന്റെ (ല:അ :) ശ്രമം ഉണ്ടാവും. അമലുകൾ സ്വീകരിക്കുന്നവൻ അല്ലാഹുവാണ്. അത് സ്വീകരിച്ചോ ഇല്ലയോ എന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. അത് കൊണ്ട് അഹങ്കരിക്കരുത്. അല്ലാഹുവിനോട് എപ്പോഴും നമുക്കെല്ലാവർക്കും വേണ്ടി ഇബലീസിന്റെ ശർറിൽ നിന്ന് കാവലിനായി ദുആ ചെയ്യുക. ഇബ്‌ലീസിന്റെ ശർറ് വലിയ ശർറാണ്. നമുക്കുളള സമാധാനം  അല്ലാഹുവിനോട് ചോദിക്കലാണ്. സ്വലാത്തിൽ ഇബ്ലീസിന്റെ ശർറ് കടന്ന് കൂടുകയില്ല. അത് ഏറ്റവും വലിയ സമാധാനവും കൂടിയാണ്. ആഖിബത്ത് നന്നാകുവാനും ദുആ ചെയ്യുക. അല്ലാഹു നമ്മെയെല്ലാം അവൻ്റെ നല്ല അടിമകളിൽ ഉൾപ്പെടുത്തട്ടെ! ആമീൻ.

ഒരു മുസ്ലിം ഉറങ്ങുന്നതിന്റെ മുമ്പ് പാലിക്കേണ്ട ചില മര്യാദകൾ
(കൂടുതൽ ദിക്റുകൾ)
1. ഉറങ്ങാൻ ഒരുങ്ങുന്നതിന് മുമ്പ് നബി(സ) ചെയ്യാറുള്ള 3 കാര്യങ്ങൾ ചെയ്യുക 1) പല്ല് തേയ്ക്കുക 2) വുളു ചെയ്യുക 3)സുഗന്ധം പൂശുക.
2. ശേഷം ശഹാദത്ത് കലിമ ഉച്ചരിക്കണം. اشهد ان لا اله الا الله واشهد انّ محمد الرسول لله 
3. സൂറത്തുൽ ഫാതിഹയും സൂറത്തുൽ കാഫിറൂനയും 3 സൂറത്തുൽ ഇഖ്‌ലാസും 3 സൂറത്തുൽ മുഅവ്വദത്തൈനിയും ഓതി രണ്ട് കൈയ്യിലും ഊതി ശരീരമാസകലം 1 പ്രാവശ്യം തടവി ഉറക്കം വരുന്നത് വരെ ദിക്റ് ചൊല്ലിയാൽ അവൻ ഉണരുന്നത് വരെയുള്ളത് അവന്റെ സൽകർമ്മങ്ങളാണ്.
4.ഈ ദിവസം നല്ലതും ചീത്തയുമായ എന്തൊക്കെ കാര്യങ്ങൾ ഞാൻ ചെയ്തുവെന്ന് ഉറങ്ങുന്നതിന് മുമ്പ് സ്വയം വിലയിരുത്തുക. ശേഷം തെറ്റിൽ  നിന്ന് പരമാവധി മാറി ജീവിക്കാൻ ശ്രമിക്കണം. 

5. استغفر الله العظيم الذي لا إله إلا هُوَ الْحَيُّ الْقَيُّومُ وَأَتُوبُ إِلَيْهِ 

3 പ്രവിശ്യം ചൊല്ലിയാൽ അവന്റെ പാപങ്ങൾ മലയോളം ഉണ്ടെങ്കിലും പൊറുക്കപ്പെടുന്നതാണ്.
6. ആയത്തുൽ കുർസിയ്യ് ഓതി നെഞ്ചിൽ ഊതിയാൽ പുലരുന്നത് വരെ പിശാചിന്റെ (ല:അ:) ശല്യത്തിൽ നിന്നും അവനെ രക്ഷിക്കാൻ ഒരു മലക്ക് കാവലിരിക്കുന്നതാണ്. ഖുർആനിലെ ഏത് സൂക്ത‌ങ്ങൾ ഓതുമ്പോഴും തെറ്റ് കുടാതെ ശ്രദ്ധിച്ച് ഓതേണ്ടത് നിർബന്ധമാണ്. 
7. കൂടാതെ താഴെ കൊടുത്തിട്ടുള്ള ദിഖ്റ് 3 പ്രാവശ്യം ചൊല്ലിയാൽ ഇബ്‌ലീസിന്റെ ഉപദ്രവം ഉണ്ടാവുന്നതല്ല.  

أعوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُون 

ദുഃസ്വപ്നം കണ്ടാലും, ഉറക്കത്തിൽ ഭയന്നാലും ഇത് ഓതി നെഞ്ചിൽ ഊതണം.
8. അൽബഖറ സൂറത്തിലെ 'ആമനർറസൂലു..' എന്ന് തുടങ്ങുന്ന അവസാനത്തെ 2 ആയത്ത് ഓതണം. ഖുർആനിന്റെ തലവൻ സൂറത്തു അൽബഖറയാകുന്നു.
9. അൽ കഹ്‌ഫിന്റെ ആദ്യത്തെ 10 സൂക്തവും അവസാനത്തെ 5 സൂക്ത‌വും ഉറങ്ങാൻ കിടക്കുമ്പോൾ ഒരാൾ പാരായണം ചെയ്താൽ അത് ഓതിയവൻ ഉദ്ദേശിച്ച സമയത്ത് അളളാഹു അവനെ ഉണർത്തുന്നതാണ്. രാത്രി ഈ ആയത്ത് ഓതിയവൻ ഉണരാൻ ഉദ്ദേശിച്ച സമയം വരെ  മരിക്കുകയില്ല എന്നാണ് അർത്ഥമാക്കുന്നത്. സുബ്ഹി നിസ്‌കാരം ഖളാഅ്  ആവാതിരിക്കാനും തഹജ്ജുദ് നിസ്ക്കാരത്തിനുണരാനും ഇതുപകരിക്കും.
10. വാഹനത്തിൽ കയറുമ്പോൾ ചൊല്ലാറുള്ള 'സുബ്ഹാനല്ലദീ സഖറ ലനാ ..  തുടങ്ങുന്ന ദിക്റ് ഉച്ചരിച്ച് കിടന്നാൽ കെട്ടിടങ്ങൾ തകർന്നുളള മരണത്തിൽ നിന്ന്  അല്ലാഹുവിന്റെ  കാവൽ ലഭിക്കുന്നതാണ്. 
11. ഉറക്കമില്ലായ്മ അനുഭവപ്പെടുമ്പോൾ താഴെ കൊടുത്ത ദിക്റ് ചൊല്ലുക

اللَّهُمَّ غَارَتِ النُّجُومُ وَهَدَاتِ الْعُيُونُ وأَنْتَ حَيُّ قَيُّومُ لا تأخذك سِنَةٌ ولا نَوْمٌ يَا حَيُّ يَا قَيُّومُ اهْدِ لَيْلِي وَأَنِمْ عَيْنِي

12. നബി(സ) ആയിഷ(റ)യോട് പറഞ്ഞു. ഹജ്ജും ഉംറയും ചെയ്യാതെയും ഒരു ഖുർആൻ ഖത്തം തീർക്കാതെയും എല്ലാ അമ്പിയാ മുർസലുകളുടെയും പൊരുത്തം വാങ്ങാതെയും ഉറങ്ങരുത്.

سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلهَ إِلَّا اللهُ وَاللهُ أَكْبَرُ وَلا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَلِيِّ الْعَظِيمُ


എന്ന ദിഖ്റ് 4 പ്രാവശ്യം ചൊല്ലിയാൽ ഹജ്ജും ഉംറയും ചെയ്‌ത കൂലിയും. 

* 3 സൂറത്തുൽ ഇഖ്ലാസ് ഓതിയാൽ ഖുർആൻ ഖത്തം തീർത്ത കൂലിയും

 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ എന്ന് 3 പ്രവിശ്യം ചൊല്ലിയാൽ അമ്പിയാ മുർസലുകളുടെയും പൊരുത്തവും ലഭിക്കുന്നതാണ്.

"സൂറത്തുൽ അത്തക്കാസൂർ" ഓതണം. (ഈ സൂറത്ത് ഓതിയവൻ പരലോകത്ത് നന്ദി ചെയ്‌തവൻ എന്ന പേരിലാണ് അറിയപ്പെടുക)

*സൂറത്ത് അലംനശ്റഹ്' ഓതിയാൽ പഠിച്ചത് മനപ്പാഠമാക്കാൻ സാധിക്കും

سُبْحَانَ اللهِ 33 الحمد لله 33 الله اكبر 34  പ്രാവശ്യം ചൊല്ലി ദുആ ചെയ്ത് ഉറങ്ങുക. ഇതിന് ശേഷം അനാവശ്യ സംസാരം ഒഴിവാക്കുക. സ്വലാത്തുന്നാരിയയും സ്വലാത്തുത്താജും ചൊല്ലി, താഴെ കൊടുത്തിട്ടുളള പ്രകാരം നബി(സ)ക്ക് സ്വലാത്തും സലാമും ചൊല്ലി പിന്നീട് ഉറക്കം വരുന്നത് വരെ ദിക്റും സ്വലാത്തും ചൊല്ലുക.

الصَّلَاةُ وَالسَّلَامُ عَلَيْكَ يَا رَسُولَ الله الصَّلاةُ وَالسَّلامُ عَلَيْكَ يَا حَبِيبَ اللهِ الصَّلاةُ وَالسَّلَامُ عَلَيْكَ يَا نَبِيُّ الله الصَّلاةُ وَالسَّلَامُ عَلَيْكَ يَا خَلِيلَ اللهُ الصَّلَاةُ وَالسَّلامُ عَلَيْكَ يَا رَحْمَةً لِلْعَالَمِينَ الصَّلَاةُ وَالسَّلَامُ عَلَيْكَ يَا رَسُولَ رَبِّ الْعَالَمِينَ

13.  اللهمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ (ص)  എന്നുച്ചരിച്ച് കൊണ്ട്  കിടന്ന ശേഷം 

باسمك رَبِّي وَضَعْتُ جنبي وبك أرْفَعُهُ إِنْ أَمْسَكت نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ 

എന്നും ചൊല്ലുക. മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ആഖിറം മാത്രം ലക്ഷ്യം വെച്ച് ചെയ്യുക. അങ്ങനെ ആത്മ സംസ്‌കരണം നേടിയെടുക്കാൻ സാധിക്കും. അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ . റസൂൽ(സ) പറഞ്ഞു: നല്ല സ്വപ്നം കണ്ടാൽ അത് അല്ലാഹുവിന്റെ ഭാഗത്ത് നിന്നാണ് അതിനാൽ അല്ലാഹുവിനെ സ്തുതിക്കുക. ( الحمد لله) ചീത്ത സ്വപ്നം കണ്ടാൽ അത് പിശാചിന്റെ ഭാഗത്ത് നിന്നാണ് അത് കൊണ്ട് അല്ലാഹുവിനോട് പിശാചിനെ തൊട്ട് കാവലിനെ തേടുക. أعوذ بالله من الشيطان الرجيم.

ഉറക്കം ഉണർന്നാൽ

الْحَمْدُ لِلَّهِ الَّذِي أَحْيَانًا بَعْدَ مَا أَمَاتَنَا وَإِلَيْهِ النشور എന്നും  اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ (ص) 

എന്നുമുച്ചരിച്ച് വലത് ഭാഗം മുന്തിച്ച് എഴുന്നേൽക്കുക.ശേഷം  സുബ്ഹി ബാങ്കിന് അൽപം മുമ്പ് എഴുന്നേറ്റ് തഹജ്ജുദ് നിസ്കാരം നിത്യമാക്കാൻ കഴിഞ്ഞാൽ വലിയ മുതൽ കൂട്ടാവും ശേഷം ഇരുലോക വിജയത്തിന്നായി അല്ലാഹുവിനോട് ആത്മാർത്ഥമായി ദുആ ചെയ്യുക. (ഫർള് നിസ്ക്കാര ശേഷവും അർദ്ധരാത്രിയിലും ദുആക്ക് ഉത്തരം ലഭിക്കുന്ന സമയമാണെന്ന് ഹദീസിൽ കാണാം.)

റസൂൽ(സ) പറഞ്ഞു. ആഖിറത്തിൽ എല്ലാവരും വിചാരണക്കായി കാത്തിരുക്കുന്ന സമയത്ത് റബ്ബ് സുബ്ഹാനഹുവതആലാ (അല്ലാഹു) എഴുന്നളളി, ആദ്യമായി അല്ലാഹു ചോദിക്കും ദുനിയാവിൽ ആരാണ് എന്നെ പേടിച്ച് ഉറക്കിൽ നിന്ന് എഴുന്നേറ്റ് പാതിരാവിൽ നിസ്‌കരിച്ചത്? അവർ ഒരു ഭാഗത്ത് മാറി നിൽക്ക്. നിങ്ങളോട് ചോദ്യമില്ല. സ്വർഗ്ഗം ഉൽഘാടനം ചെയ്‌താൽ നിങ്ങൾക്ക് നേരെ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാം.റസൂൽ (സ) പറഞ്ഞു. അവർ വളരെ കുറഞ്ഞവർ മാത്രമേയുണ്ടാവുകയുള്ളൂ. നമ്മുക്കും ചുരുങ്ങിയത് സുബ്ഹിക്ക് അൽപം മുമ്പ് എഴുന്നേറ്റ് തഹജ്ജുദ്  നിസ്കരിച്ചിട്ടെങ്കിലും അല്ലാഹുവിന്റെ ഔധാര്യം കൊണ്ട് ആ വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ! ആമീൻ ഇശാഅ് നിസ്കാരം ജമാഅത്തായി നിസ്കരിച്ചാൽ രാത്രി പകുതി നിന്ന് നിസ്‌കരിച്ച കൂലിയും സുബ്ഹി ജമാഅത്തായി നിസ്ക്‌കരിച്ചാൽ രാത്രി മുഴുവനായും നിന്ന് നിസ്കരിച്ച കൂലിയും ലഭിക്കുന്നതാണ്. അല്ലാഹു തൗഫീഖ് ചെയ്യട്ടെ! ആമീൻ.

ദേഹത്തിനോ, കുടുംബത്തിനോ, സ്വത്തിനോ ഒരു നഷ്ടവും സംഭവിക്കാതിരിക്കാനുള്ള പ്രാർത്ഥന

اللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ عَلَيْكَ تَوَكَّلْتُ وَأَنْتَ رَبُّ الْعَرْشِ الْعَظِيمُ مَا شَاءَ اللَّهُ كَانَ وَمَالَمْ يَشَأَ لَمْ يَكُنْ لَا حَوْلَ وَلا قُوَّةَ إِلَّا يا للهِ الْعَلِيِّ الْعَظِيمُ أَعْلَمُ أَنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا* اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ كُلِّ دَابَّةٍ أَنْتَ آخِذٌ بِنَاصِيَتِهَا إِنَّ رَبِّي عَلَى صِرَاطٍ مُّسْتَقِيمٍ *

അർത്ഥം: അളളാഹുവേ, നീയാണ് എന്റെ രക്ഷിതാവ്. നീയല്ലാതെ യാതൊരാരാധ്യനുമില്ല. എന്റെ എല്ലാ കാര്യങ്ങളും ഞാൻ നിന്നെ ഭരമേൽപ്പിക്കുന്നു. ഉന്നത സിംഹാസനത്തിന്റെ നാഥനുമാണല്ലോ നീ അള്ളാഹു ഉദ്ദേശിച്ചത് (മാത്രമേ)ഉണ്ടാവുകയുള്ളൂ. അവൻ  ഉദ്ദേശിക്കാത്തതൊന്നും ഉണ്ടാവുകയില്ല. അത്യുന്നതനും മഹാനുമായ അള്ളാഹുവിന്റെ (ശക്ത‌ി) കൊണ്ടല്ലാതെ ആർക്കും സ്വന്തമായി) ഒരു കഴിവും ശക്തിയുമില്ല. അളളാഹു എല്ലാറ്റിനും കഴിവുളളവനാണെന്ന് ഞാൻ അറിയുന്നു. നിശ്ചയം അള്ളാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും അതിസൂക്ഷ്‌മമായി അറിയുന്നവനാണ്. അളളാഹുവേ, എന്റെ ശരീരത്തിന്റെ നാശത്തിൽ നിന്നും നിന്റെ നിയന്ത്രണത്തിലുള്ള മറ്റെല്ലാ ജീവികളുടെയും നാശത്തിൽ നിന്നും തീർച്ചയായും ഞാൻ നിന്നോട് രക്ഷ തേടുന്നു. നിശ്ചയം എന്റെ റബ്ബ്  നേരായ  മാർഗ്ഗത്തിലാണ്.

ഈ പ്രാർത്ഥന ആരെങ്കിലും സുബഹിക്ക് ശേഷം ഓതിയാൽ വൈകുന്നേരം വരെയും മഗ്രിബിന് ശേഷം  ഓതിയാൽ രാവിലെ വരെയും അവന്റെ  ദേഹത്തിനോ, കുടുംബത്തിനോ അവന് ഇഷ്ടമാകാത്ത തരത്തിലുളള യാതൊന്നും സംഭവിക്കുകയില്ലെന്ന് റസൂൽ(സ)പറഞ്ഞതായി അബുദ്ദർദാള്(റ) നിവേദനം ഹദീസിൽ വന്നിരിക്കുന്നു.  (ഒരു തീ പിടുത്തമുണ്ടായപ്പോൾ അദ്ദേഹത്തിന്റെ വിടൊഴികെ മറ്റെല്ലാ വീടുകളും കത്തിയ സംഭവമുണ്ടായി.)

ഈ സ്വലാത്ത് ചൊല്ലിയാൽ ദാനധർമ്മം ചെയ്‌ത പ്രതിഫലം ലഭിക്കുന്നതാണ്.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ عَبْدِكَ وَرَسُولِكَ وَصَلِّ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَاتِ

 استغفر الله الذي لا اله الا هو الحي القيوم واتوب اليه

എന്ന് നിസ്‌കാരം ശേഷം 3 പ്രാവശ്യം ചൊല്ലിയാൽ അവൻ യുദ്ധക്കളത്തിൽ നിന്ന്  പിരിഞ്ഞോടിയവനാണെങ്കിലും അവൻ്റെ പാപം അളളാഹു പൊറുത്തു കൊടുക്കും.

താഴെ പറയുന്ന ദിക്റ് ഒരാൾ രാവിലെയും വൈകുന്നേരവും 3 പ്രാവശ്യം വീതം ചൊല്ലിയാൽ അളളാഹു അന്ത്യനാളിൽ അവനെക്കുറിച്ച് തൃപ്‌തിയുള്ളവനായി കാണപ്പെടുന്നതാണ്.

رضيت بالله ربا وبالإسْلامِ دِينًا وَبِمُحَمَّدٍ نَبِيا

ആപത്ത് നീങ്ങിക്കിട്ടുവാൻ വെള്ളിയാഴ്‌ച ദിവസം ഇങ്ങനെ ചൊല്ലുക.

لا إله إلا أنت يَا حَنَّانُ يَا مَنَّانُ يَا بَدِيعُ السَّمَاوَاتِ وَالْأَرْضِ يَاذَ الْجَلال والإكرام.

താഴെ പറയുന്ന ദിഖ്റ് രാവിലെയും, വൈകുന്നേരവും 100 പ്രാവശ്യം വീതം ചൊല്ലിയാൽ സ്വർഗ്ഗാവകാശിയാകുന്നതാണ്. 

سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللهِ الْعَظِيمِ وَبِحَمْدِه 

ഭയം  നീങ്ങാൻ ഇങ്ങനെ ചൊല്ലുക 

يا حي يا قيوم برحمتك استغيث

ഒരു വിഭാഗത്തെ  ഭയപ്പെടുമ്പോൾ

اللَّهُمَّ إِنَّا نَجْعَلُكَ فِي تحورِهِمْ وَنَعُوذُبِكَ مِنْ شُرُورِهِمْ 

لا الاه الا الله وحده لا شريك له له الملك وله الحمد وهو علي كل شيء قدير

എന്നത് കൊണ്ട് 100 തികച്ചാൽ അവന്റെ ദോഷങ്ങൾ പൊറുക്കപ്പെടുമെന്ന് മുസ്ലിം നിവേദനം ചെയ്തത ഹദീസിൽ കാണാം.

حَسْبِيَ اللهُ لا إلهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ 

ഇത്  പ്രഭാതത്തിലും  സായാഹ്നത്തിലും ഏഴുപ്രാവശ്യം വീതം ചൊല്ലിയാൽ ഐഹികവും, പാരത്രികവുമായ ബുദ്ധിമുട്ടുണ്ടാകുന്ന കാര്യങ്ങളിൽ നിന്ന് അവൻ സംരക്ഷിക്കപ്പെടുന്നതാണ്.

ഭരണാധികാരിയെ ഭയപ്പെടുമ്പോൾ

لا إِلَهَ إِنَّ اللَّهُ الْحَلِيمُ الْكَرِيمُ سُبْحَانَ اللهِ رَبِّ السَّمَاوَاتِ السَّبْعِ وَرَبِّ الْعَرْشِ العظيم لا إلهَ إِلَّا أَنْتَ عَزَّجَارُكَ وَجَلَّ تَنَاؤُكَ

കടം  ഒഴിവാകാൻ  

اللَّهُمَّ اكْفِنِي بِحَلالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ 

വേദനയുണ്ടാവുമ്പോൾ ആ സ്ഥലത്ത് വലത്തെ കൈ വെച്ച് 3 പ്രാവശ്യം ഈ പ്രാർത്ഥന ചൊല്ലുക 

بسمِ اللهِ أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأَحَاذِرُ

പനിയുണ്ടാകുമ്പോൾ  

بسْمِ اللهِ أَعُوذُ بِاللهِ الْعَظِيمِ مِنْ شَرِّ كُلِّ عَرْقٍ نَفَّارٍ وَمِنْ شَرِّ حَرّ النّار

ഈമാൻ  നില നിർത്താൻ 

اللهم أكمل ديني وَاتْمِمْ عَلَى نِعْمَتِكَ وَاجْعَلْنِي عَبْدًا شَكُورًا عَبْدًا كَرِيمًا.

വല്ല ആഫത്തോ നഷ്ട്ടമോ സംഭവിച്ചാൽ 

اللهم أجرني في مصيبتي وخلفني خَيْرًا مِنْهَا وَصَلَّ اللهُ عَلَى خَيْرٍ خَلْقِهِ سَیّدِنَا مُحَمَّد وآله وصحبه اجمعينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

ഇസ്‌ലാം കേരളക്ക് വേണ്ടി ഇത് തയ്യാറാക്കിയത് : സുഹൃത്ത് മുഹമ്മദ് കുഞ്ഞി കൊളവയൽ
നാഥാ.. ഞങ്ങളിൽ നിന്ന് ഇത് നീ സ്വീകരിക്കേണമേ.. ഇതിൽ വല്ല തെറ്റോ പോരായ്മ‌കളോ വന്ന് പോയിട്ടുണ്ടെങ്കിൽ ഞങ്ങൾക്കത് പൊറുത്ത് തരേണമേ ആമീൻ.

സുഹൃത്തുക്കളെ,, നിങ്ങളുടെ വിലപ്പെട്ട സമയത്തുള്ള പ്രാർത്ഥനകളിൽ ഞങ്ങളെയും ഞങ്ങളുമായി ബന്ധപ്പെട്ടവരെയും ഉൾപ്പടുത്തണമെന്ന് വിനയത്തോടെ അറിയിക്കുന്നു.

ഇസ്ല‌ാമിക വിശ്വാസ അനുഷ്ടാന പഠന പ്രചരണരംഗത്ത് സുന്നി കേരളത്തിൻ്റെ ആദ്യത്തെ വെബ്സൈറ്റ്
www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861