ആകാശത്ത് എന്തൊക്കെയാണുള്ളത് ?

അങ്ങനെ ചന്ദ്രൻ ഉദിച്ചു കണ്ടപ്പോൾ, ഇതാണ് എന്റെ നാഥൻ എന്ന് അദ്ദേഹം പറഞ്ഞു. അതും അപ്രത്യക്ഷമായപ്പോൾ എന്റെ നാഥൻ എനിക്ക് മാർഗദർശനം ചെയ്തു തന്നിട്ടില്ലെങ്കിൽ ഞാൻ നേർമാർഗം  കാണാതെ ഉഴലുന്നവരിൽ പെട്ടു പോകുക തന്നെ ചെയ്യുന്നതാണ്'' എന്ന് അദ്ദേഹം പറഞ്ഞു.

ആകാശത്ത് എന്തൊക്കെയാണുള്ളത് ?


ماذا يوجد في السماء ؟

ആകാശത്ത് എന്തൊക്കെയാണുള്ളത് ?

هل تفكرنا بمخلوقات الله فيها ؟ 

അതിലുളള ദൈവീക സൃഷ്ടികളെക്കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ ?

هل هى حقىقة ام لا ؟

അവ യാഥാർത്ഥ്യം അല്ലേ അതോ മിഥ്യയോ ?

وللإجابة على هذا التساؤل :

 ഈ ചോദ്യങ്ങൾക്കുള്ള മറുപടി

ഈ സന്ദേശം താങ്കൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്ത് ഏക ഇലാഹായ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ പ്രചരിപ്പിക്കുന്നതിൽ പങ്കാളിയാവുക. അല്ലാഹുവിന്റെ കാരുണ്യം നമ്മളിൽ ഉണ്ടാവട്ടെ. ആമീൻ


بسم الله الرحمن الرحيم

قال تعالى :
الَّذِينَ يَذْكُرُونَ اللَّهَ قِيَاماً وَقُعُوداً وَعَلَى جُنُوبِهِمْ وَيَتَفَكَّرُونَ في خلق السَّمَوَاتِ وَالْأَرْض رَبَّنَا مَا خَلَقْتَ هَذا بَاطِلاً سُبْحَانَكَ فَقِنَا عَذَابَ النَّارِ (191)

നിശ്ചയമായും ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാവും പകലും മാറിക്കൊണ്ടിരിക്കുന്നതിലും ബുദ്ധിയുളളവർക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. നിന്നും ഇരുന്നും കിടന്നും (എല്ലാ അവസരങ്ങളിലും) അല്ലാഹുവെ സ്മരിക്കുന്നവരും ആകാശ ഭൂമികളെ സൃഷ്ടിച്ചതിൽ ചിന്തിക്കുന്നവരും "ഞങ്ങളുടെ നാഥാന് ഇതൊന്നും സൃഷ്ടിച്ചത് അർഥശൂന്യമായിട്ടല്ല, നീ പരിശുദ്ധനാണ് : അത് കൊണ്ട് ഞങ്ങളെ നീ നരക ശിക്ഷയിൽ നിന്ന് രക്ഷിക്കേണമേ!”  (എന്ന് പ്രാർത്ഥിക്കുന്നവരാണ് ബുദ്ധിയുളളവർ) (ആലു ഇംറാൻ 190, 191)

إذا لنتفكر بمخلوقات الله لنعلم أن الله على كل شيء قدير 

ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോൾ നാം ദൈവീക സൃഷ്ടികളെ
കുറിച്ച് ചിന്തിക്കേണ്ടതുണ്ട് അപ്പോൾ അല്ലാഹു എല്ലാത്തിനും കഴിവുറ്റവനാണെന്ന യാഥാർത്ഥ്യം നമുക്ക് മനസ്സിലാകും. 

هذه صور حقيقية للفضاء الخارجي مأخوذة عبر تلسكوب هابل وقد تتعجب منها !


Hubble space ടെലെസ്കോപിന്റെ സഹായത്തോടെ ലഭ്യമായ, അന്തരീക്ഷത്തിന്റെ യഥാർത്ഥചിത്രങ്ങളാണിതിലുളളത്. നമുക്ക് അത്ഭുതം തോന്നുന്നുണ്ടാകാം!!!

എന്തൊരത്ഭുതം ഈ സൂര്യഗോളത്തിന്റെ വലുപ്പം എത്രയാണ് ?

دعونا أولاً نقارن حجم الكواكب مع حجم الكرة الأرضية : 

ആദ്യം ഭൗമഗോളത്തിന്റെ വലുപ്പവും മറ്റുളളവയുടെ വലുപ്പവും നമുക്ക് താരതമ്യം
ചെയ്യാം 

ഇതാണ് ഭൂമിയുടെ സൂര്യനെ അപേക്ഷിച്ചുള്ള  വലുപ്പം അത്  നമ്മുടെ ഈ ഭ്രമണപഥത്തിൽ വിന്യസിച്ച് കിടക്കുന്ന കോടാനകോടിതാരകങ്ങളിൽ ഒന്നാണ്. സഹോദരാ! നാം എവിടെയാണ് ???!

ഭൗമഗോളം മറ്റുള്ള അതിനോടടുത്ത ഗോളങ്ങളോട് സാമ്യമുള്ളതാണ്. ഭൂമി വ്യാഴം,ശനി (Jupiter,Saturn) പോലെയുളള വലിയഗോളങ്ങളോട് സമാനതയുളളതാണ്.
ഭൂമിയുടെ വലുപ്പം നാം കാണുന്നില്ലേ സൂര്യനോട് സമാനതയുണ്ട്

وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُو مِنْهُ مِن قُرْآن وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالَ ذَرَّةٍ فِي الْأَرْضِ وَلَا فِي السَّمَاء وَلَا أَصْغَرَ مِن  َذلِكَ وَلا أَكْبَرَ إِلَّا فِي كِتَابٍ مُّبِينٍ
(61)

നബിയേ, താങ്കൾ ഏത്കാര്യത്തിലായിരുന്നാലും ഖുർആനിൽ നിന്ന് എന്ത് ഓതുകയാണെങ്കിലും (ജനങ്ങളേ) നിങ്ങൾ വല്ല പ്രവർത്തിയും ചെയ്യുകയാണെങ്കിലും അതിൽ പ്രവേശിക്കുമ്പോൾ നിങ്ങളുടെ മേൽ നാം സാക്ഷിയായിട്ടല്ലാതെ സംഭവിക്കയില്ല. ആകാശ ഭൂമികളിൽ ഒരണുത്തൂക്കമുളള വസ്തുവും അതിനെക്കാൾ ചെറുതും വലുതും ഒന്നും തന്നെ താങ്കളുടെ രക്ഷിതാവിൽ നിന്ന് മറഞ്ഞിരിക്കയില്ല.എന്നാൽ, അതെല്ലാം തന്നെ സ്പഷ്ടമായ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (യൂനുസ് 61)

دعونا الآن نتفكر بما هو موجود في السماء 

നമുക്ക് ഇപ്പോൾ ആകാശത്ത് ഉള്ളവയെകുറിച്ച് ചിന്തിക്കാം.

هذه أحد المجرات التي يوجد فيها الكم الهائل من النجوم :

ഈ ആകാശം ഒട്ടു വളരെ നക്ഷത്രങ്ങളുടെ സഞ്ചാര പഥങ്ങൾ ഉൾകൊള്ളുന്നതാണ്

وَكَذلِكَ نُرِي إِبْرَاهِيمَ مَلكُوتَ السَّمَاوَاتِ وَالأَرْضِ وَلِيَكُونَ مِنَ الْمُوقِنِينَ (75) فَلَمَّا جَنَّ عَلَيْهِ اللَّيْلُ رَأى كَوْكَبًا قَالَ هَذا رَبِّي فَلَمَّا أفل قَالَ لَا أُحِبُّ الأفلِينَ (76) فلما رأى القمرَ بَازِعًا قَالَ هَذَا رَبِّي فَلَمَّا َأفل  قَالَ لَئِن لَّمْ يَهْدِنِي رَبِّي لَأَكُونَنَّ مِنَ القَوْمِ الضَّالِّينَ (77) فلمَّا رَأَى الشَّمْسَ بَازِعَة
قَالَ هَذا رَبِّي هَذا أكْبَرُ فَلمَّا أفلتْ  قَالَ يَا قَوْمِ إِنِّي بَرِيءٌ مِّمَّا تُشْرِكُونَ (78) إِنِّي وَجَهْتُ وَجْهِيَ للذي فطر السَّمَاوَاتِ وَالْأَرْضِ حَنِيفًا وَمَا أنا مِن المُشْرِكِينَ (79)

അപ്രകാരം ആകാശഭൂമികളുടെ മഹത്തായ ആധിപത്യം നാം ഇബ്രാഹീമിനു കാണിച്ചു കൊടുക്കുന്നു. (അദ്ദേഹം അതിൽ നിന്ന് തൗഹീദ് ആഗ്രഹിക്കുവാനും) ദൃഢവിശ്വാസികളിൽ പെട്ട ആളായിരിക്കേണ്ടതിനുമായി (അൻആം 75)

അങ്ങനെ രാത്രിയായപ്പോൾ ഒരു നക്ഷത്രം അദ്ദേഹം കണ്ടു. അപ്പോൾ. ഇതാണ് എന്റെ നാഥൻ എന്നദ്ദേഹം പറഞ്ഞു. അങ്ങനെ അത് മറഞ്ഞു പോയപ്പോൾ, മറഞ്ഞുപോകുന്നവരെ (ഇലാഹാക്കി വെക്കാൻ )ഞാനിഷ്ടപ്പെടുന്നില്ല. എന്ന്അദ്ദേഹം പ്രസ്താവിച്ചു. (അൻആം 76)

അങ്ങനെ ചന്ദ്രൻ ഉദിച്ചു കണ്ടപ്പോൾ, ഇതാണ് എന്റെ നാഥൻ എന്ന് അദ്ദേഹം പറഞ്ഞു. അതും അപ്രത്യക്ഷമായപ്പോൾ എന്റെ നാഥൻ എനിക്ക് മാർഗദർശനം ചെയ്തു തന്നിട്ടില്ലെങ്കിൽ ഞാൻ നേർമാർഗം  കാണാതെ ഉഴലുന്നവരിൽ പെട്ടു പോകുക തന്നെ ചെയ്യുന്നതാണ്'' എന്ന് അദ്ദേഹം പറഞ്ഞു. (അൻആം 77)

അനന്തരം സൂര്യനുദിച്ച് കണ്ടപ്പോൾ ഇതാണ് എന്റെ നാഥൻ, ഇത് ഏറ്റവും വലിയതാണല്ലോ എന്ന് അദ്ദേഹം പ്രസ്താവിച്ചു. അതും അസ്തമിച്ചപ്പോൾ അദ്ദേഹം പ്രഖ്യാപനം ചെയ്തു : എന്റെ ജനങ്ങളേ, അല്ലാഹുവിനോട് (മറ്റ് വസ്തുക്കളെ) നിങ്ങൾ പങ്ക് ചേർക്കുന്നതിൽ നിന്ന് നിശ്ചയം ഞാൻ ഒഴിവാകുന്നു.(അൻആം 78)

ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന്റെ നേരെ എന്റെ മുഖം നിശ്ചയമായും ഞാനിതാ തിരിച്ചിരിക്കുന്നു. ഞാൻ സത്യമാർഗ്ഗത്തിലേക്ക് തിരിഞ്ഞവനാണ്; ബഹു ദൈവവിശ്വാസികളിൽ പെട്ടവനല്ല (അൻആം79)

ما أعظم خلق الله

അല്ലാഹുവിന്റെ സൃഷ്ടിപ്പ് !!!

صورة لأحد المجرات وترى مدى كثافة النجوم فيها :

സഞ്ചാരപാഥങ്ങളിലൊന്നിന്റെ രൂപമാണിത്. അതിൽ തിങ്ങിനിറഞ്ഞ താര സമൂഹങ്ങളെ നമുക്ക് കാണാം.

أوَلَمْ يَنظُرُوا فِي مَلكُوتِ السَّمَاوَاتِ وَالأرْض وَمَا خَلَقَ اللَّهُ مِن شَيْءٍ وَأَنْ عَسَى أَن يَكُونَ قَدِ اقْتَرَبَ أجَلُهُمْ فبأي حَدِيثٍ بَعْدَهُ يُؤْمِنُونَ (185)

ആകാശ ഭൂമികളിലെ ആധിപത്യത്തിലും അല്ലാഹു എന്തെല്ലാം വസ്തുക്കളെ സൃഷ്ടിച്ചിട്ടുണ്ടോ അവയിലും തങ്ങളുടെ നിശ്ചിത അവധി അടുത്തിരിക്കുവാൻ അവകാശമുണ്ട് എന്നതിലും അവർ ചിന്തിച്ചു നോക്കുന്നില്ലേ ? ഇതിനു (ഈ ഖുർആനിനു ശേഷം ഏതൊരു വാർത്തയിലാണ് അവർ വിശ്വസിക്കാൻ പോകുന്നത്. (അഅ്റാഫ് 185)

سبحان الله القادر على قل شيء :

അല്ലാഹു എല്ലാത്തിനും കഴിവുറ്റവൻ തന്നെ ( സുബ്ഹാനല്ലാഹ് )

سبحان الله خالق كل شيء :

(സുബ്ഹാനല്ലാഹ്)അല്ലാഹുതന്നെയാണ് എല്ലാത്തിന്റെയും സൃഷ്ടാവ്

فقضَاهُنَّ سَبْعَ سَمَاوَاتٍ فِي يَوْمَيْنِ وَأَوْحَى فِي كُلِّ سَمَاءِ أَمْرَهَا وَزَيَّنَّا السَّمَاءِ الدُّنْيَا بِمَصَابِيحَ وَحِفْظا ذلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ 12

അങ്ങനെ അല്ലാഹു അവയെ(ആകാശങ്ങളെ) രണ്ട് ദിവസങ്ങളിലായി ഏഴാകാശങ്ങളാക്കിത്തീർക്കുകയും എല്ലാ ഓരോ ആകാശത്തിലും അതതിന്റെ കാര്യം അറിയിച്ചുകൊടുക്കുകയും ചെയ്തു (ഭൂമിയോട്) ഏറ്റവും അടുത്ത ആകാശത്തെ ചില വിളക്കുകൾ കൊണ്ട് നാം അലങ്കരിക്കുകയും അതിനെ നാം സംരക്ഷിക്കുകയും ചെയ്തു. പ്രതാപശാലിയും സർവ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥ ചെയ്തു കണ ക്കാക്കിയാതാണിതെല്ലാം. (ഫുസ്സിലത്ത് 12)

سبحان الله وهو على كل شيء قدير

അല്ലാഹു എല്ലാത്തിനും കഴിവുറ്റവൻ തന്നെ(സുബ്ഹാനല്ലാഹ്)

هذه الصورة لطرف أحد المجرات

ഇത് സഞ്ചാര പഥങ്ങളിൽ ഒന്നിന്റേതാണ്.

سبحان الله وبحمده عدد خلقه ورضى نفسه وزنة عرشه ومداد كلماته

അവന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു. അത്യധികം സ്തുതി ക്കുകയും ചെയ്യുന്നു.

سبحان الله وبحمده ... سبحان الله العظيم 

അവന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു. അത്യധികം സ്തുതിക്കുകയും ചെയ്യുന്നു.

وأَحْصَى كُلَّ شَيْءٍ عَدَداً

എല്ലാത്തിനെയും അവൻ കൃത്യമായി തിട്ടപ്പെടുത്തിയിരിക്കുന്നു.

لله في خلقه شؤون ... هل من متفكر لعظمة الله

 ഈ സൃഷ്ടിപ്പിന് വ്യക്തമായ കാരണങ്ങൾ ഉണ്ട് അല്ലാഹുവിന്റെ മഹത്വത്തെ കുറിച്ച് ചിന്തിക്കുന്ന ആരെങ്കിലുമുണ്ടോ ......?

وَمَا قَدَرُوا اللهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَاوَاتُ مَطُويَّاتٌ بِيَمِينِهِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ (67)

അല്ലാഹുവിനെ ബഹുമാനിക്കേണ്ട മുറപ്രകാരം അവർ ബഹുമാനിച്ചില്ല. ഖിയാമത്ത് നാളിൽ ഭൂമി മുഴുവനും അവന്റെ പരിപൂർണ നിയന്ത്രണത്തിലായിരിക്കും. ആകാശങ്ങളാകട്ടെ, അവന്റെ ശക്തി കൊണ്ട്  ചുരട്ടപ്പെട്ടതുമായിരിക്കും. അവർ പങ്കുചേർക്കുന്നതിൽ നിന്ന് അവൻ മഹാ പരിശുദ്ധനും അത്യുന്നതി പ്രാപിച്ചവനുമാകുന്നു. ( അസ്സുമർ 67)

قُل انظُرُوا مَادًا فِي السَّمَاوَاتِ وَالْأَرْضِ وَمَا تُغْنِي الْآيَاتُ وَالنَّدْرُ عَن قوْمٍ لَا يُؤْمِنُونَ (101)

പറയുക:
ആകാശഭൂമികളിൽ എന്തെല്ലാമാണുളളതെന്ന് നിങ്ങളൊന്ന് സൂക്ഷിച്ച് നോക്കുക. വിശ്വസിക്കാത്ത ജനതക്ക് ലക്ഷ്യങ്ങളും താക്കീതുകളും യാതൊരു പ്രയോജനവും ചെയ്യുകയില്ല. (യൂനുസ് 101)

لله في خلقه شؤون ... هل من متفكر لعظمة الله

ഈ സൃഷ്ടിപ്പിനു വ്യക്തമായ കാരണങ്ങൾ ഉണ്ട് അല്ലാഹുവിന്റെ മഹത്വത്തെ കുറിച്ച് ചിന്തിക്കുന്ന ആരെങ്കിലുമുണ്ടോ ......?

سبحان الله وبحمده ... سبحان الله العظيم

അവന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു. അത്യധികം സ്തുതിക്കുകയും ചെയ്യുന്നു.


أَوَلَمْ يَنظُرُوا فِي مَلَكُوتِ السَّمَاوَاتِ وَالْأَرْضِ وَمَا خَلَقَ اللَّهُ مِن شَيْءٍ وَأَنْ عَسَى أَن يَكُونَ قَدِ اقْتَرَبَ أَجَلُهُمْ فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ (185)

ആകാശ ഭൂമികളിലെ ആധിപത്യത്തിലും അല്ലാഹു എന്തെല്ലാം വസ്തുക്കളെ സൃഷ്ടിച്ചിട്ടുണ്ടോ അവയിലും തങ്ങളുടെ നിശ്ചിത അവധി അടുത്തിരിക്കുവാൻ അവകാശമുണ്ട് എന്നതിലും അവർ ചിന്തിച്ചു നോക്കുന്നില്ലേ ? ഇതിനു (ഈ ഖുർആനിനു) ശേഷം ഏതൊരു വാർത്തയിലാണ് അവർ വിശ്വസിക്കാൻ പോകുന്നത്. (അഅ്റാഫ് 185)


بَدِيعُ السَّمَاوَاتِ وَالْأَرْضِ أَنَّى يَكُونُ لَهُ وَلَدٌ وَلَمْ تَكُن لَهُ صَاحِبَةٌ وَخَلَقَ كُلَّ شَيْءٍ وَهُوَ بِكُلِّ شَيْءٍ عَلِيمٌ (101)

ആകാശഭൂമികളെ മുൻ മാതൃക കൂടാതെ നിർമ്മിച്ചവനാണവൻ.കൂട്ടുകാരി ഇല്ലാതിരിക്കെ അവന് സന്താനമുണ്ടാകുന്നതെങ്ങിനെ ?എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചിരിക്കുന്നത് അവനാണ്. മുഴുവൻ വസ്തുക്കളെക്കുറിച്ചും സർവ്വജ്ഞനുമത്രെ അവൻ. (അൻആം 101)


ذلِكُمُ اللهُ رَبُّكُمْ لا إِلَهَ إِلَّا هُوَ خَالِقَ كُلِّ شَيْءٍ فَاعْبُدُوهُ وَهُوَ عَلَى كُلِّ شَيْءٍ وَكِيلٌ (102)

അവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു.അവനല്ലാതെ ഒരു ഇലാഹുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവും അവനാകുന്നു. അത് കൊണ്ട് അവന് ഇബാദത്ത് ചെയ്യുക. എല്ലാ വസ്തുക്കളുടെയും കാര്യങ്ങൾ ഏറ്റെടുത്ത് നടത്തുന്നവനത്രെ അവൻ. (അൻആം 102 )
 


وَكَأَيِّن من آيَةٍ فِي السَّمَاوَاتِ وَالْأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ (105)

ആകാശ ഭൂമികളിൽ എത്രയെത്ര ദൃഷ്ടാന്തങ്ങളാണുളളത് !അവയുടെ മുകളിലൂടെ അവരതാ നടന്ന് പോകുന്നു. അവരാകട്ടെ ആ ദൃഷ്ടാന്തങ്ങളെ അശേഷം ഗൗനിക്കാത്തവരാണ്. (യൂസുഫ് 105)


വിവ : സുഹൈൽ കരുവാരക്കുണ്ട് 

ഇത്തരം വിജ്ഞാനങ്ങൾ പ്രചരിപ്പിക്കാൻ സഹായിക്കുന്നവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം നൽകട്ടെ... ആമീൻ 

നാഥാ ഞങ്ങളിൽ നിന്ന് ഇത് സ്വീകരിക്കേണമേ,
മാന്യസുഹൃത്തുക്കളെ, നിങ്ങളുടെ പ്രാർത്ഥനയിൽ ഈ വിനീതനെയും ഉൾപ്പെടുത്തണമെന്ന വസ്വിയ്യത്തോടെ നിങ്ങളുടെ സഹോദരൻ,
 സി.പി. അബ്ദുല്ല ചെരുമ്പ