ഖുര്‍ആനിലെ അത്ഭുതകരമായ സംഖ്യാക്രമങ്ങള്‍ അളന്നു കുറിച്ച വചനങ്ങള്‍

അള്ളാഹു മനുഷ്യരാശിക്ക് നല്‍കിയ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വിശുദ്ധ ഖുര്‍ആന്‍. അതിന്‍റെ ആശയങ്ങളിലും ഭാഷാശൈ ലിയിലും മാത്രമല്ല, ഗണിതശാസ്ത്രപരമായ ഘടനയിലും അത്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ആധുനിക ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

ഖുര്‍ആനിലെ അത്ഭുതകരമായ സംഖ്യാക്രമങ്ങള്‍ അളന്നു കുറിച്ച വചനങ്ങള്‍

ഖുര്‍ആനിലെ അത്ഭുതകരമായ സംഖ്യാക്രമങ്ങള്‍ അളന്നു കുറിച്ച വചനങ്ങള്‍
بسم الله الرحمن الرحيم.
الحمد لله رب العالمين وصلى الله على حبيبنا محمد وعلى اله واصحابه اجمعين.
        അള്ളാഹു മനുഷ്യരാശിക്ക് നല്‍കിയ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വിശുദ്ധ ഖുര്‍ആന്‍. അതിന്‍റെ ആശയങ്ങളിലും ഭാഷാശൈ ലിയിലും മാത്രമല്ല, ഗണിതശാസ്ത്രപരമായ ഘടനയിലും അത്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ആധുനിക ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ഖുര്‍ആനിലെ വാക്കുകളുടെ ആ വര്‍ത്തനവും അവ നല്‍കുന്ന അര്‍ത്ഥങ്ങളും തമ്മിലുള്ള കൃത്യമായ പൊരുത്തം ഏതൊ രുചിന്തകനെയും വിസ്മയിപ്പിക്കുന്നതാണ്.      പദങ്ങളുടെ ആ വര്‍ത്തനത്തിലെ ഈ സൂക്ഷ്മത മനുഷ്യബുദ്ധിക്ക് അതീതമാണ്.
      ഖുര്‍ആന്‍ ഒരു ദൈവിക ഗ്രന്ഥമാണെ ന്നതിന് തെളിവായി ഈ ഗണിതശാസ്ത്ര വിസ്മയങ്ങളെ നമുക്ക് കാണാവുന്നതാണ്.
      വാസ്തവത്തില്‍, വാക്കുകളും അക്ഷരങ്ങളും സൂറത്തുകളും എണ്ണുമ്പോള്‍ കൃത്യമായ ഗണിതശാസ്ത്രപരമായ ഒരു ക്രമീകരണം കണ്ടെത്താന്‍ കഴിയുന്ന ഏക ഗ്രന്ഥം വിശുദ്ധ ഖുര്‍ആനാണ്. ഖുര്‍ആനില്‍ ഗവേഷണം നടത്തുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടും. കാരണം, യാദൃച്ഛികമായി സംഭവിക്കാന്‍ ഒട്ടും സാ ധ്യതയില്ലാത്ത ആയിരക്കണക്കിന് സംഖ്യാ ക്രമീകരണങ്ങള്‍ ഇതിലുണ്ട്.
   അത്തരത്തില്‍ യാദൃച്ഛികമാകാന്‍ സാധ്യതയില്ലാത്ത ചില പ്രധാന വസ്തുതകള്‍ നമുക്ക് പരിശോധിക്കാം:
1. 'يوم' ദിവസം എന്ന വാക്കിന്‍റെ ക്രമീകരണം
ഖുര്‍ആനിലെ ഓരോ വാക്കും വളരെ കൃത്യമായ അളവിലാണ് അള്ളാഹു നിശ്ചയിച്ചിട്ടുള്ളത്. ഖുര്‍ആന്‍ എന്നത് അനാദിമുതല്‍ക്കേ 'ലൗഹുല്‍ മഹ്ഫൂളില്‍' രേഖപ്പെടുത്തപ്പെട്ട ഒന്നാണ്. ഉദാഹരണത്തിന്, 'അല്‍-യൗം' اليوم  ദിവസം) എന്ന വാക്ക് ഖുര്‍ആനില്‍ പലയിടത്തും ആവര്‍ത്തിച്ചു വരുന്നുണ്ട്.
       ശാസ്ത്രീയമായി ഒരു ദിവസം എന്നത് ഭൂമി സ്വന്തം അച്ചുതണ്ടില്‍ ഒരു തവണ കറങ്ങുന്ന സമയമാണ്. ഈ കറക്കം ഒരു വര്‍ഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമി സൂര്യനെ ഒരു തവണ വലംവെക്കാന്‍ ഏകദേശം 365 ദിവസങ്ങളാണ് എടുക്കുന്നത്. അതുകൊണ്ട് ഒരുവര്‍ഷത്തെ സൂചിപ്പിക്കുന്ന സംഖ്യ 365 ആണ്.
വിസ്മയകരമെന്നു പറയട്ടെ, ഖുര്‍ആന്‍ പരിശോധിച്ചാല്‍ 
'യൗം'يوم'  ദിവസം) എന്ന വാക്ക് ഏകവചന രൂപത്തില്‍ കൃത്യം 365 തവണ ആവര്‍ത്തിച്ചു വന്നതായി കാണാം. ഇത് വര്‍ഷത്തിലെ ദിവസങ്ങളുടെ എണ്ണത്തിന് തുല്യമാണ്. ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത ഖുര്‍ആനിലെ ഒരു വലിയ സത്യമാണിത്.
2. ' شهر' മാസം എന്ന വാക്കിന്‍റെ ക്രമീകരണം
വര്‍ഷത്തില്‍ 12 മാസങ്ങളാണല്ലോ ഉള്ളത്. ഖുര്‍ആനില്‍ 'ശഹ്ര്‍' (شهر - മാസം) എന്ന വാക്ക് ഏകവചന രൂപത്തില്‍ എത്ര തവണ വന്നിട്ടുണ്ടെന്ന് നോക്കിയാല്‍, അത് കൃത്യം 12 തവണയാണ്. അള്ളാഹു ഖുര്‍ആനില്‍ പറയുന്നു:
إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا'അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു.' (സൂറഃ അത്തൗബ: 36)
3. ദുനിയാവും ആഖിറവും (ഇഹലോകവും പരലോകവും)
         നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട രണ്ട് വാക്കുകളാണ് الدنيا (ഇഹലോകം), 'ولأخرة  ' (പരലോകം) എന്നിവ. ഖുര്‍ആനില്‍ ' الدنيا ' എന്ന വാക്ക് 115 തവണ വന്നിട്ടുണ്ട്. അത്യത്ഭുതമെന്നു പറയട്ടെ, "ولأخرة ' എന്ന വാക്കും കൃത്യം 115 തവണ തന്നെയാണ് ആവര്‍ത്തിച്ചിട്ടുള്ളത്.
    ഇഹലോകവും പരലോകവും തമ്മിലുള്ള ഒരു തുലനാവസ്ഥ നിലനിര്‍ത്തണം എന്ന് അള്ളാഹു നമ്മെ ബോധ്യപ്പെടുത്തുന്നത് പോലെയാണിത്. വിശ്വാസി ഈ ലോകത്ത് ജീവിക്കുമ്പോള്‍ കുടുംബത്തോടും സഹജീവിക ളോടുമുള്ള കടമകള്‍ നിര്‍വഹിക്കുന്നതിനൊപ്പം പരലോക വിജയത്തിനായി അള്ളാഹുവിനുള്ള അവകാശങ്ങളും നിറവേറ്റണം.
4. മലക്കുകളും പിശാചുക്കളും
    നമുക്ക് അദൃശ്യമായ രണ്ട് ലോകങ്ങളാണ് മലക്കുകളുടേതും ശൈത്വാന്മാരുടേതും. ഖു ര്‍ആനില്‍ 'ശൈത്വാന്‍' (شيطان) എന്ന വാക്ക് അതിന്‍റെ വിവിധ രൂപങ്ങളില്‍ 88 തവണ വന്നിട്ടുണ്ട്. അതിന് സമാനമായി 'മലക്കുകള്‍' (ملائكة) എന്ന വാക്കും അതിന്‍റെ വിവിധ രൂപങ്ങളില്‍ 88 തവണ തന്നെയാണ് വന്നിട്ടുള്ളത്. ഈ സംഖ്യാ സമവാക്യം യാദൃച്ഛികമല്ല, മറിച്ച് അല്ലാഹുവിന്‍റെ വലിയൊരു ദൃഷ്ടാന്തമാണ്.
5. പുരുഷനും സ്ത്രീയും
        ഖുര്‍ആനില്‍ 'പുരുഷന്‍' (رجل) എന്ന വാക്ക് ഏകവചന രൂപത്തില്‍ 24 തവണ വ ന്നപ്പോള്‍, 'സ്ത്രീ' (امرأة) എന്ന വാക്കും കൃത്യം 24 തവണ തന്നെയാണ് ആവര്‍ത്തിച്ചിരിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള ഒരു കൃത്യമായ തുലനാവസ്ഥയാണിത് കാണിക്കുന്നത്.
6. ഈസാ നബിയും ആദം നബിയും
അള്ളാഹു ഖുര്‍ആനില്‍ പറയുന്നു:
إِنَّ مَثَلَ عِيسَىٰ عِندَ اللَّهِ كَمَثَلِ آدَمَ ۖ خَلَقَهُ مِن تُرَابٍ ثُمَّ قَالَ لَهُ كُن فَيَكُونُ
 'അല്ലാഹുവിങ്കല്‍ ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞു, അപ്പോഴതാ അവന്‍ ഉണ്ടാകുന്നു.' (സൂറഃ ആലുഇംറാന്‍: 59)
       ഈ ആയത്തില്‍ ഈസാ നബിയെയും ആദം നബിയെയും അള്ളാഹു തുലനം ചെയ്തിരിക്കുന്നു. നാം ഖുര്‍ആനില്‍ തിരഞ്ഞാല്‍ 'ഈസാ' (عيسى) എന്ന പേര് 25 തവണ വന്ന തായും, 'ആദം' (آدم) എന്ന പേരും കൃത്യം 25 തവണ വന്നതായും കാണാന്‍ കഴിയും.
     ഖുര്‍ആനിലെ പദങ്ങള്‍ അവയുടെ അര്‍ ത്ഥത്തിനനുസരിച്ച് എത്രത്തോളം കൃത്യമായാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത് എന്നതിന് കൂടുതല്‍ തെളിവുകള്‍ താഴെ നല്‍കുന്നു
7. ജീവിതവും മരണവും 
ഖുര്‍ആനില്‍ اَلْحَيَاةُ (ജീവന്‍) എന്ന വാക്കും الْمَوْتَ  (മരണം) എന്ന വാക്കും തുല്യമായാണ് വരുന്നത്. ഇവരണ്ടും കൃത്യം 145 തവണ വീതം ആവര്‍ത്തിച്ചിരിക്കുന്നു. ജീവിതവും മരണവും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന വലിയ സത്യത്തിലേക്കാണ് ഈ തുല്യത വിരല്‍ ചൂണ്ടുന്നത്.
8. നന്മകളും തിന്മകളും 
മനുഷ്യന്‍റെ കര്‍മ്മഫലങ്ങളെ സൂചിപ്പിക്കുന്ന اَلصَّالِحَاتُ (നന്മകള്‍) എന്ന വാക്കും اَلسَّيِّئَاتُ    (തിന്മ കള്‍) എന്ന വാക്കും ഖുര്‍ആനില്‍ കൃത്യം 167 തവണ വീതം വരുന്നു. ഇത് കര്‍മ്മങ്ങളുടെ സന്തുലിതാവസ്ഥയെ കാണിക്കുന്നു.
9. ചൂടും തണുപ്പും  
പ്രകൃതിയിലെ വിരുദ്ധാവസ്ഥകളായ اَلْحَرُّ  (ചൂട്) എന്ന വാക്കും اَلْبَرْدُ (തണുപ്പ്) എന്ന വാക്കും ഖുര്‍ആനില്‍ 4 തവണ വീതം ആവര്‍ത്തിക്കുന്നു. 
   പ്രകൃതി പ്രതിഭാസങ്ങളെപ്പോലും ഖുര്‍ആന്‍ എത്ര കൃത്യമായാണ് എണ്ണിയിരിക്കുന്നത് എന്നതിന് ഇതൊരു തെളിവാണ്.
10. വിജ്ഞാനവും വിശ്വാസവും  
ഖുര്‍ആന്‍ അറിവിനും(اَلْعِلْمُ) വിശ്വാസത്തിനും (اَلْإِيمَانُ) നല്‍കുന്ന പ്രാധാന്യം ഈ പദങ്ങളുടെ ആവര്‍ത്തനത്തിലൂടെ വ്യക്തമാകുന്നു:
'اَلْعِلْمُ  (അറിവ്): ഇതില്‍ നിന്നും ഉരുത്തിരിഞ്ഞ പദങ്ങള്‍ ഖുര്‍ആനില്‍ കൃത്യം811 തവണ വരുന്നു.
اَلْإِيمَانُ(വിശ്വാസം): ഇതില്‍ നിന്നും ഉരുത്തിരിഞ്ഞപദങ്ങളും ഖുര്‍ആനില്‍ കൃത്യം 811 തവണ തന്നെ വരുന്നു.
യഥാര്‍ത്ഥ അറിവും യഥാര്‍ത്ഥ വിശ്വാസവും എപ്പോഴും ഒപ്പത്തിനൊപ്പം പോകുന്നു എന്ന് ഇത് കാണിക്കുന്നു.
11. സക്കാത്തും ബറക്കത്തും 
സാമ്പത്തിക വിശുദ്ധീകരണത്തിന് നല്‍കുന്ന പ്രാധാന്യം الزَّكَاةُ (നിര്‍ബന്ധിത ദാനം) ഖു ര്‍ആനില്‍ 32 തവണ വരുന്നു. الْبَرَكَةُ (അനുഗ്ര ഹം/വര്‍ദ്ധനവ്)ഇതും കൃത്യം 32 തവണ തന്നെ ആവര്‍ത്തിക്കുന്നു. സക്കാത്ത് നല്‍കുന്നത് സമ്പത്തില്‍ കുറവുണ്ടാക്കുകയല്ല, മറിച്ച് അനുഗ്രഹവും വര്‍ദ്ധനവുമാണ് ഉണ്ടാക്കുന്നത് എന്ന സന്ദേശം ഇവിടെ തെളിയുന്നു.
12. കഠിനതയും ക്ഷമയും 
ജീവിതത്തിലെ പരീക്ഷണങ്ങളെക്കുറിച്ചുള്ള اَلشِّدَّةُ  (കഠിനത) ഖുര്‍ആനില്‍ 102 തവണ വരുന്നു. اَلصَّبْرُ (ക്ഷമ) ഇതും കൃത്യം 102 തവണയാണ് വരുന്നത്.
എത്രത്തോളം കഠിനമായ പരീക്ഷണങ്ങള്‍ ഉണ്ടാകുന്നുവോ, അത്രത്തോളം ക്ഷമ പാലിക്കാനുള്ള ശക്തിയും അല്ലാഹു നല്‍കുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു.
    ഈ വസ്തുതകളെല്ലാം ഖുര്‍ആന്‍ അള്ളാഹുവിങ്കല്‍ നിന്നുള്ളതാണെന്നതിന് വ്യക്തമായ തെളിവാണ്. അള്ളാഹു പറയുന്നു.
وَأَحْصَىٰ كُلَّ شَيْءٍ عَدَدًا
'എല്ലാ കാര്യങ്ങളെയും അവന്‍ എണ്ണി തിട്ടപ്പെടുത്തിയിരിക്കുന്നു.' (സൂറഃഅല്‍-ജിന്ന്: 24)
      പ്രവാചകന്‍ മുഹമ്മദ് നബി(സ) ഖുര്‍ആനെക്കുറിച്ച് ഇപ്രകാരം അരുളിയിട്ടുണ്ട്:
'"ولا تنقضي عجائبه"
 'ഇതിലെ (ഖുര്‍ആനിലെ) അത്ഭുതങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ല.'
        ഖുര്‍ആനിലെ പദങ്ങളുടെ ഈ സന്തുലിതാവസ്ഥ  വെറുമൊരു യാദൃച്ഛികതയല്ല. മറിച്ച്, ലോകരക്ഷിതാവായ അള്ളാഹു ഓരോ അക്ഷരവും എത്രത്തോളം കൃത്യതയോടെയാണ് നിശ്ചയിച്ചിട്ടുള്ളത് എന്നതിന്‍റെ തെളിവാണ്. 
إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ
'തീര്‍ച്ചയായും നാം എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചിട്ടുള്ളത് കൃത്യമായ ഒരു കണക്കനുസരിച്ചാകുന്നു' (ഖുര്‍ആന്‍ 54:49) 
എന്ന സൂക്തം ഇവിടെ അന്വര്‍ത്ഥമാകുന്നു. ഇത്തരം അറിവുകള്‍ ഖുര്‍ആനെ കൂടുതല്‍ ആഴത്തില്‍ പഠിക്കാനും അല്ലാഹുവിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കാനും നമുക്ക് പ്രചോദനമാകട്ടെ.
ഖുര്‍ആനിന്‍റെ ആഴക്കടലിലെ ഒരു തുള്ളി മാത്രമാണ് ഈ വിവരങ്ങള്‍.
    'ഈ ഗണിതശാസ്ത്ര കണക്കുകള്‍ ഡോ. താരിഖ് അല്‍ സുവൈദാന്‍, അബ്ദുല്‍ റസാഖ് നൗഫല്‍ തുടങ്ങിയ ഖുര്‍ആന്‍ ഗവേഷകരുടെ പഠനങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയതാണ്. ഖുര്‍ആനിലെ പദങ്ങളുടെ ആവര്‍ ത്തനത്തിലെ ഈ അത്ഭുതകരമായ പൊരുത്തം സര്‍വ്വശക്തനായ അല്ലാഹുവിന്‍റെ അറിവിന്‍റെ ആഴം വ്യക്തമാക്കുന്നു.'
അവന്‍ നമ്മെ സന്മാര്‍ഗ്ഗം ലഭിച്ചവരില്‍ ഉള്‍പ്പെടുത്തട്ടെ ആമീന്‍.
ഇത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത്   
പ്രതിഫലത്തില്‍ പങ്കാളിയാവുക!
നിങ്ങളുടെ വിലപ്പെട്ട സമയത്തുള്ള ദുആയില്‍  നമ്മേയും ഉള്‍പ്പെടുത്തുക!
സന്ദര്‍ശിക്കുക : 
www.islamkerala.com
        സി പി അബ്ദുല്ല ചെരുമ്പ 

Files