ഏഴ് വൻദോഷങ്ങൾ

ശിർക്കിൽ വലുതും ചെറുതുമുണ്ട്. രണ്ടും വൻദോഷങ്ങളിൽ പെട്ടത് തന്നെയാണ്. ഏകത്വത്തിന്റെ പൂർണ്ണതയെ ഇല്ലാതാക്കുന്ന ലോകമാന്യം പോലെയുളള പ്രവർത്തനങ്ങൾ പ്രവർത്തിക്കുന്നതാണ് ചെറിയ ശിർക്ക്. നബി(സ) പറഞ്ഞു. 'ഞാൻ നിങ്ങളിൽ ഭയപ്പെടുന്നത് ചെറിയ ശിർക്കിനെയാണ്. സ്വഹാബത്ത് ചോദിച്ചു ഏതാണ് പ്രവാചകരേ ചെറിയ ശിർക്ക് ?അപ്പോൾ ലോകമാന്യമാണെന്ന്' പ്രവാചകൻ  മറുപടി നൽകി.

ഏഴ് വൻദോഷങ്ങൾ

السبع الموبقات
ഏഴ് വൻദോഷങ്ങൾ

بسم الله الرحمن الرحيم
الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين نبينا محمد وعلى آله وصحبه أجميعن.

أخي الكريم: إن الذنوب تتفاوت صغيراً وكبيراً فبعضها أشدّ وأغلظ من الأخرى، وقد حذرنا النبيصلی الله عليه وسلم من الذنوب كبيرها وصغيرها، ووصف بعضها بصفات معينة في مواضع، وجعل للأخرى سمات في مواضع أخرى، ومن ذلك السبع الموبقات فعن أبي هريرة رضي النبي صلى الله عليه وسلم: «اجتنبوا السبع الموبقات»قالوا:وما هن؟ قال: «الشرك بالله، والسحر، وقتل النفس، التي حرم الله إلا بالحق، وأكل الربا، وأكل مال اليتيم والتولي يوم الزحف وقذف المحصنات المؤمنات الغافلات». فالرسول صلى الله عليه وسلم يأمرنا أخي الكريم باجتناب هذه السبع الموبقات والابتعاد عنها، يحذرنا من الوقوع فيها. والموبقات هي المهلكات وسميت بذلك لأنها تملك فاعلها في الدنيا لما يترتب عليها من العقوبات، وفي الآخرة لما يترتب عليها من العقاب. وفي هذا الحديث أخي الكريم قواعد مهمة حماية للدين والعرض والنفس والمال والعقل، لذلك حذرنا صلى الله عليه وسلم من هذا السبع الموبقات

മാന്യ സഹോദരാ,
ദോഷങ്ങൾ ചെറുതും വലുതുമായി തരം തിരിയുന്നു.ചിലത് മറ്റുളളവയേക്കാൾ കഠിനവും മ്ലേച്ഛവുമാണ്. ചെറുതും വലുതുമായ ദോഷങ്ങളെക്കുറിച്ച് മഹാനായ പ്രവാചകൻ(സ) നമ്മെ താക്കീത് ചെയ്തിട്ടുണ്ട്. പലസ്ഥലങ്ങളിലും അവകളിൽനിന്ന് ചിലതിനെ സംബന്ധിച്ച് പ്രത്യേകമായ വിവരണങ്ങൾ നൽകു കയും മറ്റു പലതിനെയും വ്യക്തമായി അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അവയിൽപെട്ടവയാണ് ഏഴ് വൻദോഷങ്ങൾ. അബൂഹുറൈറ(റ) പ്രവാചകൻ (സ)യിൽ നിന്നുദ്ധരിക്കുന്നതായി കാണാം. പ്രവാചകൻ(സ) പറഞ്ഞു. “നിങ്ങൾ ഏഴ് വൻദോഷങ്ങളെ പൂർണ്ണമായും വെടിയുക. സ്വഹാബികൾ ചോദിച്ചു. പ്രവാചകരേ! ഏതാണവ? നബി(സ)പറഞ്ഞു. (1)അല്ലാഹുവിന് പങ്കുകാരെ ചേർക്കൽ (2)മാരണം ചെയ്യൽ (3)അവകാശമില്ലാതെ അല്ലാഹു ഹറാമാകിയ കൊലനടത്തൽ (4)പലിശ തിന്നൽ (5)യതീമിന്റെ മുതൽ ഭക്ഷിക്കൽ(6)രണഭൂമി യിൽ നിന്ന് പിന്തിരിഞ്ഞോടൽ (7)പതിവ്രതയായ വിശ്വാസിനി സ്ത്രീക്കെതിരെ വ്യഭിചാരാരോപണം നടത്തൽ"

മാന്യ സഹോദരാ,
ഈ ഹദീസിലൂടെ പ്രവാചകൻ(സ) നമ്മോട് കൽപ്പിക്കുന്നത് ഈ ഏഴ് വൻദോഷങ്ങളെ പൂർണ്ണമായും വെടിയാനും അവയെത്തോട്ട് വിദൂരത്താവാനും, അവകളിൽ അകപ്പെടുന്നതിനെ സൂക്ഷിക്കാനുമാണ് .الموبقات എന്നാൽ നശീകാരികൾ എന്നാണർത്ഥം.അങ്ങനെ പേരുവരാൻ കാരണം,പ്രവർത്തിക്കുന്നവനു ഇഹലോകത്ത് നേരിടേണ്ടിവരുന്ന നടപടികളും പരലോകത്ത് അതിനെത്തുടർന്നുണ്ടാകുന്ന ശിക്ഷകളും അവനെ നശിപ്പിക്കുന്നതിലാണ്.


മാന്യ സഹോദരാ,
ഈ ഹദീസിൽ മതത്തെയും അഭിമാനത്തെയും വ്യക്തിയെയും മുതലിനെയും ബുദ്ധിയെയും സംരക്ഷിക്കണമെന്ന പ്രധാനപ്പെട്ട അടിസ്ഥാനതത്വങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.അതിനാലാണ് പ്രവാചകൻ(സ) ഇവകൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയത്.


                                                                     : فأول هذه السبع الموبقات: الشرك بالله تعالى

وهو من أعظم الذنوب إن كان شركاً أكبر وهو أن يشرك مع الله أحداً في عبادته كأن يعبد صنماً. وهذا النوع من الشرك يخرج صاحبه من ملة الإسلام ويدخله في الكفر يقول الله تعالى: إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَن يَشَاءُ وَمَن يُشْرِكَ بِاللَّهِ فَقَدْ ضَلَّ ضَلَالاً بَعِيداً (النساء: 116). وإن كان شركاً أصغر وهو أن يعمل المرء أعمالاً تنافي كمال التوحيد مثل الرباء وهو من أكبر الكبائر قال صلى لله عليه وسلم: «أخوف ما أخاف عليكم الشرك الأصغر». قالوا: وما هو يارسول الله؟ قال: «الرباء» فهو أخي الكريم كما ترى معصية كبيرة تحبط العمل فنسأل الله الكريم أن يعافينا من الشرك بكافة أشكاله وصوره 


ഈ ഏഴ് നശീകാരികളിൽ ഒന്നാമത്തേത് അല്ലാഹുവിന് പങ്കുകാരെ ചേർക്കലാണ് 

   അല്ലാഹുവിന് പങ്കുകാരെ ചേർക്കൽ അത് വലിയ ശിർക്കാണെങ്കിൽ ഏറ്റവും വലിയ ദോഷങ്ങളിൽപ്പെടുന്നു.വിഗ്രഹാരാധന പോലെയുളള ആരാധനകളിൽ അല്ലാഹുവിനു പങ്കുകാരെ ചേർക്കുന്നതിനാണ് വലിയശിർക്ക് എന്ന്പറയുന്നത്. ഇത്തരം പ്രവർത്തി ചെയ്യുന്നവനെ അത് ഇസ്ലാം  ദീനിൽനിന്ന്പുറത്താക്കുകയും കുഫ്റിൽ പ്രവേശിപ്പക്കുകയും ചെയ്യും.അല്ലാഹു വിശുദ്ധഖുർആനിൽ പറയുന്നു

إنَّ اللَّهَ لاَ يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَن يَشَاءُ وَمَن يُشْرِكْ بِاللَّهِ فَقَدْ ضَلَّ ضَلَالًا بَعِيداً

നിശ്ചയമായും തനിക്ക് പങ്കുകാരെ സ്ഥാപിക്കുന്നത് അല്ലാഹു പൊറുക്കുകയില്ല. അതൊഴിച്ചുളളത് താനുദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കും. ആരെങ്കിലും അല്ലാഹുവിന്  പങ്കുകാരെ സ്ഥാപിച്ചാൽ അവൻ നേർ മാർഗ്ഗത്തിൽ നിന്ന് വളരെദൂരം പിഴച്ചു പോവുകതന്നെചെയ്തു.(അന്നിസാഅ് 16)
(ശിർക്ക് ചെയ്യുന്നതിനെക്കുറിച്ചും മുശ്രികുകളെക്കുറിച്ചും വിശുദ്ധഖുർആനിൽ ഒട്ടനവധി ആയത്തുകൾ ഉണ്ട്. അതിന്റെ ഭയാനകമാണ് ഇതിൽനിന്നും നാം മനസ്സിലാക്കേണ്ടത്,മാത്രമല്ല പ്രവാചകൻ(സ)തന്നെ ആദ്യമായി എണ്ണിയതും ശിർക്ക് ആണ്.)


ശിർക്കിൽ വലുതും ചെറുതുമുണ്ട്. രണ്ടും വൻദോഷങ്ങളിൽ പെട്ടത് തന്നെയാണ്. ഏകത്വത്തിന്റെ പൂർണ്ണതയെ ഇല്ലാതാക്കുന്ന ലോകമാന്യം പോലെയുളള പ്രവർത്തനങ്ങൾ പ്രവർത്തിക്കുന്നതാണ് ചെറിയ ശിർക്ക്. നബി(സ) പറഞ്ഞു. 'ഞാൻ നിങ്ങളിൽ ഭയപ്പെടുന്നത് ചെറിയ ശിർക്കിനെയാണ്. സ്വഹാബത്ത് ചോദിച്ചു ഏതാണ് പ്രവാചകരേ ചെറിയ ശിർക്ക് ?അപ്പോൾ ലോകമാന്യമാണെന്ന്' പ്രവാചകൻ  മറുപടി നൽകി.

മാന്യ സഹോദരാ,

ഇതു സൽക്കർമ്മങ്ങളെ നശിപ്പിക്കുന്ന വൻദോഷങ്ങളിൽ തന്നെയാണ് പെടുന്നത്. അത് കൊണ്ട് നമുക്ക് ശിർക്കിന്റെ മുഴുവൻ രൂപഭാവങ്ങളെതൊട്ടും നമ്മെ രക്ഷിക്കാൻ അല്ലാഹുവിനോട് പ്രാർ ത്ഥിക്കാം.


                                                                                                                                                   :     وثاني هذه السبع الموبقات السحر 
وهو عبارة عما خفي ولطف سببه،سمي بذلك لأنه يصرف الإنسان بأمور خفية  لا تدرك بالأبصار . وسواء كان ذلك أخي الكريم بالتخيل الذي لا حقيقة له فيخدع به العبد حتى يرى ما ليس واقعاً، أو ما يحصل بمعونة الشاطين بالتقرب إليهم بالمعاصي فيؤثر في القلوب والأجسام بإذن الله، أو كان ذلك باستخدام بعض الخواص الكيمائية في تغير الصور والطبائع على وجه التخويف، كل ذلك وغيره من ضروب السحر مفسدة عظيمة وذنب كبير وإثم عظيم، وقد ذهب بعض العلماء إلى أن السحر كفر وأن متعلمه كافر لقوله تعالى: {وَمَا كَفَرَ سُلَيْمَانُ وَلَكِنَّ الشَّيْاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ} [البقرة: 102] . فإن ظاهر هذه الآية أن الشياطين كفروا بسبب تعليمهم الناس السحر وقال تعالى على لسان الملكين: { إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ} [البقرة:102]

ഈ ഏഴു വൻദോഷങ്ങളിൽ നിന്നു രണ്ടാമത്തേത് സിഹ്റ് (മാരണമാണ്)

അവ്യക്തമായതിനെക്കുറിച്ചാണ് സിഹ്റ് എന്ന് പറയുന്നത്. നേത്രങ്ങളെക്കൊണ്ട് കാണാൻ കഴിയാത്ത അവ്യക്തമായ കാര്യങ്ങളെക്കൊണ്ട് അത് മനുഷ്യനെ വളക്കുന്നത് കൊണ്ടാണ് അങ്ങനെ പേരുവരാൻ കാരണം.
മാന്യ സഹോദരാ,

മനുഷ്യനെ വഞ്ചിക്കാൻ വേണ്ടി യാഥാർഥ്യമല്ലാത്തത് കാണിക്കപ്പെടുന്ന രൂപത്തിലുള്ള സാങ്കൽപ്പിക രൂപപ്പെടുത്തലുകളായാലും,
ദോഷങ്ങളെക്കൊ പിശാചുക്കളിലേക്കടുത്ത് അവരുടെ സഹായത്താൽ മനുഷ്യന്റെ ശരീരങ്ങളിലും ഹൃദയങ്ങളിലും അല്ലാഹുവിന്റെ കഴിവ് കൊണ്ട് സ്വാധീനം ചെലുത്തുന്ന തരത്തിലുളളതായാലും, ഭയപ്പെടുത്തലിന്റെ രൂപത്തിൽ ചില പ്രത്യേക കെമിക്കലുകളുപയോഗിച്ചു രൂപപ്രകൃതി മാറ്റൽ കൊണ്ടായാലും ശരി, ഇവയും മറ്റു മാരണത്തിന്റെ എല്ലാ വകഭേധങ്ങളും ബീഭത്സവും കൊടിയ തെറ്റും വൻദോ ഷവുമാണ്. പല പണ്ഡിതന്മാരും മാരണം ചെയ്യൽ കുഫ്റും, അത് പ്രവർത്തി ക്കുന്നവൻ കാഫിറുമാണെന്ന് അല്ലാഹുവിന്റെ വചനംകൊണ്ട് അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം താഴെ സൂക്തത്തിന്റെ ബാഹ്യാർത്ഥം പിശാചുകൾ ജനങ്ങൾക്ക് മാരണം പഠിപ്പിച്ചത് കൊണ്ട് കാഫിറുകളായി എന്നാണ്. അല്ലാഹു രണ്ട് മലാഖമാരുടെ വാക്കുകളിലൂടെ പറയുന്നു.

وَاتَّبَعُوا مَا تَتْلُوا الشَّيَاطِينُ عَلَى مُلْكِ سُلَيْمَانَ وَمَا كَفَرَ سُلَيْمَانُ وَلَكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الآخِرَةِ مِنْ خَلَاقٍ وَلَبِئْسَ مَا شَرَوْا بِهِ أَنْفُسَهُمْ لَوْ كَانُوا يَعْلَمُونَ
    

സുലൈമാൻ നബി(അ)യുടെ രാജവാഴ്ചയെക്കുറിച്ചു പിശാചുകൾ വ്യാജമായി പറഞ്ഞു പരത്തുന്നതിനെ അവർ പിൻപറ്റുകയും ചെയ്തു. സുലൈമാൻ അവിശ്വസിച്ചിട്ടില്ല. പക്ഷെ, പിശാചുകൾ അവിശ്വസിച്ചു. അവർ ജനങ്ങൾക്ക് ആഭിചാരം പഠിപ്പിക്കുന്നു. ബാബിലിൽ ഹാറൂത്ത്, മാറൂത്ത് എന്നീ രണ്ട് മലക്കുകൾക്ക് അവതരിപ്പിക്കപ്പെട്ടതിനെയും അവർ പിൻപറ്റിയിരിക്കുന്നു. " ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്, അതിനാൽ നീ സത്യനിഷേധിയാവരുത് ' എന്ന് പറയാതെ അവർ ആർക്കും പഠിപ്പിക്കുന്നില്ല.

അങ്ങനെ ഭാര്യഭർത്താക്കളെ പരസ്പരം ഭിന്നിപ്പിക്കുന്നതെന്തുകൊണ്ടോ അതിനെ അവരിരുവരിൽ നിന്നും അവർ പഠിക്കുന്നു. അല്ലാഹുവിന്റെ അനുമതി കൂടാതെ അവർ ആരെയും അമൂലം ഉപദ്രവിക്കുന്നവരല്ല. തങ്ങൾക്ക് ഉപ ദ്രവം ഉണ്ടാക്കുകയും ഉപകരിക്കാതിരിക്കുകയും ചെയ്യുന്ന തിനെ അവർ പഠിക്കുന്നു. അത് കൈക്കൊണ്ടിട്ടുള്ളവർക്ക് പരലോക(സുഖ)ത്തിൽ യാതൊരു പങ്കുമില്ലെന്നു നിശ്ചയമായും അവർ നല്ലപോലെ അറിഞ്ഞിട്ടുണ്ട്. അവർ എന്തിനു പകരം തങ്ങളുടെ ആത്മാക്കളെവിറ്റുവോ അതെത്രനികൃഷ്ടം!അവർ അറിവുളളവരായിരുന്നെങ്കിൽ  (അൽബഖറ 102)


                                                         :وثالث هذه السبع الموبقات: قتل النفس التي حرم الله إلا بالحق  
فقتل النفس بغير حق جريمة تسبب الاضطراب والفوضى في المجتمع، والإسلام يعصم دم المسلم، ويحمي مجتمعه من الاضطراب والفوضى، لذلك جعل الإسلام عقوبة من قتل نفساً بغير حق أن يقتل ويقتص منه ففي القصاص حياة فقال تعالى: {وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الأَلْبَابِ لَعَلَّكُمْ تَتَّقُونَ [البقرة: 179] كما جعل الله عقوبة القاتل في الآخرة النار قال تعالى: وَمَن يَقْتُلْ مُؤْمِناً مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَاباً عَظِيماً [النساء: 93]
     

മൂന്നാമത്തേത് അവകാശമില്ലാതെ അല്ലാഹു ഹറാമാക്കിയ കൊല നടത്തലാണ്

അവകാശമില്ലാതെയുള്ള കൊല കുറ്റകരവും സമൂഹത്തിൽ ശിഥിലീകരണവും കുഴപ്പങ്ങളും സൃഷ്ടിക്കുന്നതുമാണ്. മുസ്ലിമിന്റെ രക്തത്തെ സംരക്ഷി ക്കുന്നതിനും സമൂഹത്തെ ശിഥിലീകര ണത്തിൽനിന്നും കുഴപ്പങ്ങളിൽ നിന്നും കാക്കുന്നതിനും വേണ്ടി കൊന്നവനെ കൊല്ലാനും അവനിൽനിന്ന് ഖിസാസ് പ്രതികാരം) എടുക്കാനും ഇസ്ലാം നിഷ്കർഷിക്കുന്നു. അപ്പോൾ ഖിസാസിൽ ജീവനുമാണുള്ളത്. കൊലയാളിയുടെ ആഖിറത്തിലെ ശിക്ഷ നരകാഗ്നിയാക്കിയതും അല്ലാഹു തന്നെ. അല്ലാഹു പറയുന്നു.

                 وَلَكُمْ فِي الْقِصَاصِ حَيَاةٌ لِأُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ

ബുദ്ധിയുളള ജനങ്ങളേ! പ്രതിക്രിയ എടുക്കുന്നതിലാണ് നിങ്ങളുടെ മഹത്തായ ജീവിതം നില കൊള്ളുന്നത്. നിങ്ങൾ സൂക്ഷിക്കുവാനായിട്ടാണ് (ഇതെല്ലാം നിശ്ചയിച്ചിട്ടുളളത് (അൽബഖറ 179)

وَمَن يَقْتُلْ مُؤْمِناً مُّتَعَمِّداً فَجَزَاؤُهُ جَهَنَّمُ خَالِداً فِيهَا وَغَضِبَ اللهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَاباً عَظِيماً

ഒരു സത്യവിശ്വാസിയെ വല്ലവനും മനഃപൂർവ്വം വധിച്ച് കളഞ്ഞാൽ അവനുളള പ്രതിഫലം നരകമാകുന്നു. അവനതിൽ ശാശ്വതമായി വസിക്കുന്നവനാണ്. അല്ലാഹു അവനോട് കോപിക്കുക യും അവനെ ശപിക്കുകയും അവനു കഠിനശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.(അ ന്നിസാഅ് 93)

                                                                                               : ورابع هذه الموبقات: أكل الربا  

وليس المقصود الأكل وحده بل سائر وجوه التعامل فيه سواء في الأكل أو الشرب أو اللبس أو نحوها، وإنما عبر
بالأكل لأنه معظم ما يقصد له. 

أخي الكريم: إن الربا من أعظم الكبائر فلقد عدّه الرسول صلى الله عليه وسلم من السبع الموبقات. وقد توعد الله المرابين يمحق كسبهم الربوي قال تعالى: يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ [البقرة: 276. كما توعد سبحانه المرابين بالحرب وآذنهم بها إن لم يتوبوا قال تعالى: يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ فَإِن لَّمْ تَفْعَلُواْ فَأَذَنُوا بِحَرْبٍ مِّنَ اللهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ [البقرة: 278 279 ]. وما ذاك إلا لأن الربا يجر إلى مفاسد عظيمة لعموم الناس ، وهدفه الحصول على المال بأي وسيلة محرمة أو غير محرمة، وهذا في النهاية يؤدي إلى نظام يسحق البشرية لمصلحة شرذمة من المرابين. واعلم أخي الكريم أن بعض الناس قد يخدع بتغير اسم الربا من الربا إلى الفوائد أو المكاسب والمرابح ونحو ذلك فيتصور حل ذلك فالربا أخي الكريم رباً وإن تغير وسمي بغير اسم.

വനദോഷങ്ങളിൽ നാലാമത്തേത് പലിശ ഭക്ഷിക്കലാണ്

പലിശ ഭക്ഷിക്കൽ മാത്രമല്ല ഉദ്ദേശം, മറിച്ച് തീറ്റ, കുടി വസ്ത്രധാരണം, തുടങ്ങി പലിശ ഉപയോഗത്തിന്റെ മുഴുവൻ മാർഗ്ഗങ്ങളും അതിൽ സമമാണ്. ഹദീസിൽ ഭക്ഷിക്കുക എന്ന് പറഞ്ഞത് ഭൂരിഭാഗമുപയോഗമായത് കൊണ്ടാണ്.
മാന്യ സഹോദരാ, തീർച്ചയായും പലിശ മഹാകുറ്റങ്ങളിൽ പെട്ടതും പ്രവാചകൻ(സ) ഏഴുവൻ ദോഷങ്ങളിൽ എണ്ണിയതുമാണ്. യുദ്ധം കൊണ്ടും യുദ്ധ പ്രഖ്യാപനം കൊണ്ടും പലിശക്കാരെ അവർ പശ്ചാതപ്പിക്കാത്ത പക്ഷം അല്ലാഹു താക്കീത് ചെയ്തത് പോലെ

يَسْحَقُ اللَّهُ الرِّبَا وَيُرْنِي الصَّدَقَاتِ وَاللَّهُ لَا يُحِبُّ كُلَّ كَفَّارِ أَثِيمٍ

അല്ലാഹു പലിശയെ മായിച്ച് കളയുന്നതും ദാനധർമ്മങ്ങളെ പോഷിപ്പിക്കുന്നതുമാകുന്നു. നന്ദികെട്ടവനും മഹാപാപിയുമായ ആരെയും അല്ലാഹു സ്നേഹിക്കുന്നതല്ല. (അൽബഖറ 276) പലിശയുമായി ബന്ധപ്പെട്ട ജോലികൾ നശിച്ചുപോകുമെന്നും അല്ലാഹു താക്കീത് ചെയ്യുന്നു

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ فَإِن لَّمْ تَفْعَلُوا فَأَذَنُوا بِحَرْبٍ مِّنَ اللَّهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ 

സത്യ വിശ്വാസികളേ! നിങ്ങൾ യഥാർഥ വിശ്വാസികളായിട്ടുണ്ടെങ്കിൽ അല്ലാഹു വിനെ സൂക്ഷിക്കുകയും പലിശയിൽ ബാക്കിയുളളത് വിട്ടുകളയുകയും ചെയ്യുക.(278) എന്നാൽ നിങ്ങൾ അങ്ങ നെ ചെയ്യുന്നില്ലെങ്കിൽ അല്ലാഹുവിന്റെയും റസൂലിന്റെയും ഭാഗത്ത് നിന്നുള്ള യുദ്ധത്തെക്കുറിച്ചു നിങ്ങൾ അറിഞ്ഞിരിക്കുക. നിങ്ങൾ ഖേദിച്ചുമടങ്ങുകയാണെങ്കിൽ മൂലധനം നിങ്ങൾക്ക് കിട്ടും. നിങ്ങൾ ആരോടും അക്രമംചെയ്യരുത്. നിങ്ങൾ ആരാലും അക്രമം ചെയ്യപെടുന്നതുമല്ല. (അൽബഖറ 278-279)

പൊതുജനങ്ങൾക്ക് മൊത്തമായി പലിശ പ്രശ്നങ്ങൾ കൊണ്ടുവരുന്നതിനാലാണ് ഇത്തരം താക്കീതുകൾ. ഹറാമും അല്ലാത്തതുമായ ഏതുമാർഗ്ഗത്തിലൂടെയും പണം സമ്പാദിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. പലിശക്കാരായ ചെറിയ ഒരുവിഭാഗത്തിന്റെ നന്മക്ക് വേണ്ടി മനുഷ്യത്വത്തിന്റെ ഘടനയെതന്നെ പൊളിച്ചുകളയുന്നതിലേക്കാണ് ആത്യന്ധികമായി ഇതുനയിക്കുന്നത്.  
മാന്യ സഹോദരാ, ചിലയാളുകൾ പലിശ എന്നപേരിനു പകരം വരുമാനം പ്രതിഫലം, ലാഭം തുടങ്ങിയ പേരുകളിലേക്ക് പലിശ എന്നതിനെ മാറ്റംവരുത്തി, ഹലാലായി ചിത്രീകരിച്ചു വഞ്ചന നടത്തുന്നത് നീ മനസ്സിലാക്കണം. പേരുമാറ്റി വേറെ എന്ത് പേര് ഇട്ടാലും പലിശ പലിശ തന്നെയാണ്

      وخامس هذه الموبقات: أكل مال اليتيم

واليتيم هو الذي فقد أباه وهو صغير ولم يبلغ سن الرشد. فلقد حافظ الإسلام على أموال اليتامى وحقوقهم، وفرض لكل يتيم كافلاً يقوم على تربيته، وإصلاح شأنه، وتقويم سلوكه، ويقوم كذلك على تنمية ماله وتدريبه على تعريف شؤونه. وقد توعد الذي يأكلون أموال اليتامى بقوله: إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَى ظُلْماً إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَاراً وَسَيَصْلَوْنَ سَعِيراً [النساء: 10].

അഞ്ചാമത്തേത് അനാഥയുടെ മുതൽ ഭക്ഷിക്കലാണ്

പ്രായപൂർത്തി എത്തുന്നതിനു മുമ്പ് പിതാവ് മരണപ്പെട്ട കുട്ടിയാണ് അനാഥൻ ഇസ്ലാം അനാഥയുടെ സ്വത്തും അവന്റെ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്. എല്ലാ അനാഥക്കും അവന്റെ പരിപാലനത്തിനും കാര്യനിർവ്വഹണത്തിനും പെരുമാറ്റ രൂപീകരണത്തിനും വേണ്ടി ഇസ്ലാം ഒരു രക്ഷിതാവിനെ നിശ്ചയിക്കുന്നു. അനാഥയുടെ സ്വത്ത് സംരക്ഷണവും അതിന്റെ വളർച്ചാ പരിപാലനവും രക്ഷിതാവിന്റെ ചുമതലയാണ്. യതീം മക്കളുടെ മുതൽ ഭക്ഷിക്കുന്നവരെ അല്ലാഹു അവന്റെ ഖുർആനിലൂടെ ശക്തമായി താക്കീത് ചെയ്യുന്നു.

إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَى ظُلْماً إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَاراً وَسَيَصْلَوْنَ سَعِيرًاً

നിശ്ചയമായും അനാഥക്കുട്ടികളുടെ ധനം അക്രമമായി തിന്നുന്നവർ തങ്ങളുടെ ഉദരങ്ങളിൽ അഗ്നിയാണ് തിന്ന് നിറക്കുന്നത്. അവർ ജ്വലിക്കുന്ന അഗ്നിയിൽ കടക്കുകതന്നെ ചെയ്യുന്നതാണ്. (അന്നിസാഅ് 10)

وسادس هذه الموبقات  :التولي يوم الزحف

والمقصود به الفرار حين التقاء المسلمين بالكفار فلقد وعد الله المؤمنين الذين يبذلون أنفسهم وأموالهم في سبيل الله وعدهم بالجنة وتوعد الفارين الهاربين يوم الزحف أشد الوعيد قال تعالى: يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمُ الَّذِينَ كَفَرُوا زَحْفَاً فَلَا تُوَلُّوهُمُ الأَدْبَارَ وَمَن يُوَلِّهِمْ يَوْمَئِذٍ دُبُرَهُ إِلَّا مُتَحَرِّفاً لِّقِتَالٍ أَوْ مُتَحَيِّراً إِلَى فِئَةٍ فَقَدْ بَاءِ بِغَضَبٍ مِّنَ اللَّهِ وَمَأْوَاهُ جَهَنَّمُ وَبِئْسَ الْمَصِيرُ [الأنفال: 15-16]. 

ആറാമത്തെ വൻദോഷം യുദ്ധഭൂമിയിൽ നിന്ന് പിന്തിരിഞ്ഞോടലാണ്

അതായത് മുസ്ലിംകൾ ശത്രുക്കളായ അവിശ്വാസികളുമായി ഏറ്റു മുട്ടുന്ന രണഭൂമിയിൽ നിന്ന് പിന്തിരിഞ്ഞോടലാണ്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ശരീരവും സമ്പത്തും ചെലവഴിക്കുന്നവർക്ക് അല്ലാഹു സ്വർഗ്ഗം വാഗ്ദാനം ചെയ്യുകയും യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടുന്നവരെ അതിശക്തമായി താക്കീതും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു.

يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمُ الَّذِينَ كَفَرُوا زَحْفَا فَلَا تُوَلُّوهُمُ الأَدْبَارَ وَمَن يُوَلِّهِمْ يَوْمَئِذٍ دُبُرَهُ إِلَّا مُتَحَرِّفًا لْقِتَالَ أَوْ مُتَحَيّزاً إِلَى فِئَةٍ فَقَدْ بَاء بِغَضَبٍ مِّنَ اللهِ وَمَأْوَاهُ جَهَنَّمُ وَبِئْسَ الْمَصِيرُ

സത്യ വിശ്വാസികളേ! സത്യ നിഷേധികളുടെ വമ്പിച്ച സേനയുമായി കണ്ടുമുട്ടിയാൽ അവരിൽ നിന്ന് നിങ്ങൾ പിന്തിരിഞ്ഞോടരുത്.(15) യുദ്ധം നടക്കുമ്പോൾ, യുദ്ധാവശ്യാർത്ഥം മറ്റൊരു സ്ഥലത്തേക്ക് മാറി നിൽക്കുന്നവനോ മറ്റൊരു സംഘത്തിലേക്ക് ചെന്നു ചേരുന്നവനോ അല്ലാത്ത വിധം വല്ലവനും അവരിൽനിന്ന് പിന്തിരിഞ്ഞാടിയാൽ അല്ലാഹുവിങ്കൽ നിന്നുള്ള കോപത്തോടുകൂടി അവൻ മടങ്ങി. അവന്റെ സങ്കേതം നരകമാണ്. അത് വളരെ ചീത്ത സങ്കേതം തന്നെ (അൽ അൻഫാൽ 15-16)

وسابع هذه الموبقات: قذف المحصنات المؤمنات الغافلات

والقذف هو الاتهام بالزنا أو ما كان في معناه، فالرسول صلى الله عليه وسلم يحذر من اتهام أولئك العفيفات اللائي أحصن أنفسهن من الفاحشة، ولم تخطر الفاحشة على بالهن . أخي الكريم: إن العرض هو مناط شرف الإنسانية، فالتطاول على المرأة العفيفة النقية واتهامها في عرضها يهدم كيان الأسرة، ويمزق شمل الجماعة، ويشيع الفاحشة بين الناس، ويدنس عرض الأمة، وينال من شرفها، ويزرع الأحقاد والضغائن بين أبنائها، لذلك كان المتطاول على أعراض الناس مرتكباً لجرم يستحق عليه العقوبة في الدنيا،     والعذاب الأليم في الآخرة قال تعالى : إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ [النور 23

ഏഴാമത്തേത് പതിവ്രതകളും വിശ്വാസിനികളുമായ സ്ത്രീകൾക്കെതിരെ വ്യഭിചാരാരോപണം നടത്തലാണ്

അഥവാ, വ്യഭിചാരമോ അത്പോലോത്തത് കൊണ്ടായുളള തെറ്റിദ്ധാരണയുണ്ടാക്കലാണ്. ശരീരങ്ങളെ അശ്ലീലങ്ങളിൽനിന്ന് സംരക്ഷിക്കുന്ന ഹൃദയത്തിൽ അശ്ലീലത ഉദിക്കുക പോലും ചെയ്യാത്ത നിരപരാധികളായ ഇത്തരം സ്ത്രീകൾക്കെതിരെ ആരോപണം നടത്തുന്നവരെ പ്രവാചകൻ (സ) ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്.
മാന്യ സഹോദരാ ,

അഭിമാനം മനുഷ്യ ശ്രേഷ്ടതയുടെ ദൃഷ്ടികേന്ദ്രമാണ്. അപ്പോൾ പരിശുദ്ധയായ സ്ത്രീയെ അധിക്ഷേപിക്കലും അവളുടെ അഭിമാനത്തിൽ തെറ്റിദ്ധരിക്കലും കുടുംബത്തിന്റെ ഘടനയെ  തകർക്കുകയും ഐക്യത്തെ നശിപ്പിക്കുക യും ജനങ്ങൾക്കിടയിൽ അശ്ലീലങ്ങൾ വ്യാപിക്കുകയും സമുദായത്തിന്റെ അഭിമാനവും മാന്യതയും നഷ്ടപ്പെടുകയും സമുദായത്തിന്റെ സന്താനങ്ങൾക്കിടയിൽ പകയും വിദ്വേശവും വളർത്തുകയും ചെയ്യുന്നു. അത് കൊണ്ടാണ് ജനങ്ങളുടെ അഭിമാനത്തെ അധിക്ഷേപ്പിക്കല് ഇഹലോകത്ത് ശിക്ഷാർഹമായ കുറ്റവും ആഖിറത്തിൽ (പരലോകത്ത്) വേദനാജനകമായ ശിക്ഷാർഹമായതും അല്ലാഹു പറയുന്നു.

إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ

വ്യഭിചാര വിചാരം പോലും മനസ്സിലുദിക്കാത്ത സത്യവിശ്വാസിനികളായ പതിവ്രതകളുടെ പേരിൽ വ്യഭിചാരാരോപണം ചെയ്തവർ ഇഹലോകത്തും പരലോ കത്തും ശപിക്കപ്പെട്ടിരിക്കുന്നു. അവർക്ക് കഠിന ശിക്ഷയുമുണ്ട്.(അന്നൂർ 23)

واعلم أخي الكريم أن الكبائر ليست محصورة في هذه السبع فقط، فقد وردت آيات وأحاديث أخرى منها مجموعة من الكبائر مثل: شرب الخمر، وعقوق الوالدين والسرقة والزنا وغيرها. وفي الختام أسأل
الله الكريم بأسمائه الحسنى وصفاته العلى أن يجنبنا الذنوب جميعاً كبيرها وصغيرها، وأن يرزقنا الصدق في القول والعمل، وأن يثنينا بالقول الثابت في الحياة الدنيا وفي الآخرة إنه ولي ذلك والقادر عليه، وصلى الله على نبينا محمد.

മാന്യ സഹോദരാ, വൻകുറ്റങ്ങൾ ഈ ഏഴണ്ണത്തിൽ മാത്രം ക്ലിപ്തമല്ല. കള്ളുകുടി, മാതാപിതാക്കളെ ധിക്കരിക്കൽ മോഷണം, വ്യഭിചാരം പോലെയുള്ള വൻദോഷങ്ങളുടെ കൂട്ടത്തെക്കുറിച്ച് ഒട്ടേറെ വേറെ സൂക്തങ്ങളും ഹദീസുകളും വന്നിട്ടുണ്ട്.
അവസാനമായി ഞാൻ മാന്യനായ അല്ലാഹുവിനോട് അവന്റെ ഏറ്റവും നല്ല പേരുകളെക്കൊണ്ടും ഉന്നതമായ ഗുണങ്ങളെക്കൊണ്ടും ചെറുതും വലുതുമായ മുഴുവൻ ദോഷങ്ങളൊട്ടും നമ്മെ വിദൂരത്താക്കാനും പ്രവർത്തനത്തിലും വാക്കിലും സത്യസന്ധത നൽകാനും ദുനിയാവിലും ആഖിറത്തിലും സത്യത്തിൽ ഉറപ്പിച്ച് നിർത്താനും ചോദിക്കുന്നു. നമ്മുടെ നബി(സ)യുടെ മേലിൽ അല്ലാഹുവിന്റെ സ്വലാത്ത് എന്നെന്നും വർഷിക്കുമാറാകട്ടെ. ആമീൻ.

നാഥാ, ഞങ്ങളിൽ നിന്ന് ഇത് നീ സ്വീകരിക്കണമേ, ഇത്തരം ആപൽക്കരമായ പാപങ്ങളെത്തൊട്ട് ഞങ്ങളെ നീ കാക്കേണമേ, ആമീൻ.

വിവ : മുഹമ്മദ് ഖാസിം അഹ്സനി കൊളപ്പുറം
മാന്യ സുഹൃത്തുക്കളെ,  ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റ് സഹോദര സഹോദരിമാർക്കും ഫോർവേഡ് ചെയ്ത് പുണ്യം നേടുന്നതിൽ പങ്കാളിയാവുക. നിങ്ങളുടെ വിലപ്പെട്ട സമയത്തുള്ള പ്രാർത്ഥനയിൽ ഇസ്ലാം കേരള പ്രവർത്തകരെയും, നമ്മുടെ മാതാപിതക്കളെയും നാമുമായി ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തണമെന്ന് വളരെ വിനയത്തോടെ