വഫാത്തുന്നബി (സ)

പ്രവാചകർ (സ്വ) പറയുന്നത് ഞാൻ കേട്ടു. “ലാ ഇലാഹ ഇല്ലല്ലാഹ് മരണത്തിന് വല്ലാത്ത വേദനയാണ്," ലാഇലാഹ ഇല്ലല്ലാഹ് മരണത്തിന് വല്ലാത്ത വേദനയാണ് ഇതും കൂടി കേൾക്കേണ്ട താമസം സ്വഹാബത്തിന് നിയന്ത്രണം വിട്ട്പോയി പള്ളിയിൽ നിന്ന് ശബ്ദം ഉയരാൻ തുടങ്ങി.

വഫാത്തുന്നബി (സ)

من اصابته مصيبة فليتذكر مصيبته بفقد النبي صلى الله عليه.

പ്രതിസന്ധി നേരിട്ടവർ പ്രവാചക വിയോഗാനന്തരമുണ്ടായ പ്രതിസന്ധിയോർത്ത് സമാധാനിക്കട്ടെ 

قبل وفاة النبي صلى الله عليه وسلم حج حجة الوداع وقد أنزل الله عز وجل اليوم أكملت لكم دينكم واتممت عليكم نعمتي ورضيت لكم الاسلام دينا

പ്രവാചക വിയോഗത്തിന് മുമ്പ് പ്രവാചകൻ (സ്വ) ഹജജത്തുൽ വദാഇന്റെ  ഹജജ് നിർവഹിച്ചു. അതോടനുബന്ധിച്ച് അല്ലാഹു ആയത്ത് ഇറക്കി കൊണ്ട് പറഞ്ഞു. ഈ ദിവസം നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളുടെ മേൽ പരിപൂർണ്ണമാക്കുകയും ചെയ്തു. ഇസ്ലാമിനെ മതമായി നിങ്ങൾക്ക് ഞാൻ തൃപ്തിപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു.

فبكى أبو بكر الصديق رضى الله عنه فقال الرسول صلى الله عليه وسلم ما يبكيك ، فقال : هذا نعي رسول الله عليه السلام ورجع الرسول من حجة الوداع وقبل وفاته بتسعة ايام نزلت اخر آية في  القرآن

അപ്പോൾ ഇത് കേൾക്കേണ്ട താമസം അബൂബക്കർ സിദ്ദീഖ് (റ) പൊട്ടിക്കരയാൻ തുടങ്ങി. ഈ സന്ദർഭം പ്രവാചകൻ ആരാഞ്ഞു നിന്നെ കരയിപ്പിച്ചത് എന്താണ് (അബൂബക്കറെ....) അബൂബക്കർ (റ) വിന്റെ മറുപടി ഇപ്രകാരമായിരുന്നു. ഇത് പ്രവാചകൻ (സ്വ) യുടെ മരണ വാർത്തയുടെ വൃത്താന്തമാണ്. പ്രവാചകൻ (സ്വ)യുടെ ഹജജത്തുൽ വദാഅ് കഴിഞ്ഞ്, വഫാത്തിന്റെ ഒമ്പത് ദിവസം മുമ്പ് ഖുർആനിൽ മറ്റൊരു സൂക്തം ഇറങ്ങി, അത് ഇങ്ങിനെയായിരുന്നു .

واتقوا يوما ترجعون فيه إلى الله ثم توفى كل نفس ما كسبت وهم لا يظلمون

"നിങ്ങളെ അല്ലാഹുവിലേക്ക് മടക്കപ്പെടുന്ന ദിവസത്തെ നിങ്ങൾ കാത്തു കൊള്ളുക. പിന്നീട് ഓരോ ശരീരവും അവർ പ്രവർത്തിച്ച കാര്യങ്ങൾ അവർക്ക് പൂർത്തിയായി കാണിക്കപ്പെടും. അവർ (ഒരിക്കലും) അക്രമിക്കപ്പെടുകയില്ല.”

وبدأ مرض الموت يظهر على الرسول صلى الله عليه وسلم فقال اريد ان ازور شهداء احد

മരണത്തിലേക്കുള്ള രോഗലക്ഷണം പ്രവാചകർ (സ്വ)ക്ക് പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ നബി (സ്വ) പറഞ്ഞു, ഉഹ്‌ദ് ശുഹദാഇനെ സിയാറത്ത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു

فذهب ووقف على قبور الشهداء وقال: السلام عليكم يا شهداء احد انتم السابقون ونحن ان شاء الله بكم لاحقون واني بكم ان شاء الله لاحق

എന്നിട്ട് പ്രവാചകൻ (സ്വ) ശുഹദാക്കളുടെ ഖബ്റിന്റെ അരികിൽ നിന്ന് കൊണ്ട് പറഞ്ഞു. അസ്സലാമു അലൈക്കും യാ..ശുഹദാ ഉഹ്ദ് നിങ്ങൾ (ഞങ്ങളുടെ) മുമ്പ് പോയവരാണ്. ഞങ്ങളും ഇൻശാ അല്ലാ... നിങ്ങളുടെ കൂടെ ചേരും തീർച്ച. ഞാൻ നിങ്ങളുടെ കൂടെ ചേർന്നിരിക്കുന്നു, ഇൻശാഅല്ലാഹ്..

وبكى الرسول صلى الله عليه وسلم، فقالوا ما يبكيك يا رسول الله  قال : اشتقت لرؤية إخواني قالوا : اوا لسنا اخوانك يا رسول الله قال: لا انتم اصحابي اما اخواني فقوم يأتون من بعدي يؤمنون بي ولا يروني

ഇത് പറഞ്ഞ് കൊണ്ട് പ്രവാചകർ (സ്വ) പൊട്ടിക്കരഞ്ഞു. സ്വഹാബത്ത് ചോദിച്ചു, അല്ലാഹുവിന്റെ ദൂതരെ.. അങ്ങ് കരയാനുള്ള കാരണമെന്താണ് ? പ്രവാചകൻ (സ്വ) പറഞ്ഞു. എന്റെ സഹോദരന്മാരെ കാണാൻ ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു. സ്വഹാബത്ത് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ; ഞങ്ങളല്ലെ അങ്ങയുടെ സഹോദരന്മാർ. പ്രവാചകന്റെ മറുപടി : അല്ല നിങ്ങളെന്റെ (കൂടെ സഹവസിച്ച ) സ്വഹാബികളാണ് എന്നാൽ എന്റെ സഹോദരന്മാർ എന്റെ കാല ശേഷം വരുന്ന ഒരു വിഭാഗമാണ് അവർ എന്നെ കാണാതെ എന്നിൽ വിശ്വസിക്കുന്നവരാണ്.

وقبل الوفاة بثلاث ايام بدأ المرض يشتد عليه وكان في بيت السيدة ميمونة رضى الله عنها، فقال اجمعوا زوجاتي، فجمعت الزوجات فقال النبي صلى الله عليه وسلم : أتأذنون لي أن أكون ببيت عائشة، فقلن نأذن لك يا رسول الله

വഫാത്തിന്റെ മൂന്ന് ദിവസം മുമ്പ് നബി (സ്വ) ക്ക് രോഗം ശക്തമായി തുടർന്നു. ആ ഘട്ടം മൈമൂന ബീവി (റ)യുടെ വീട്ടിലായിരുന്നു. പ്രവാചകർ (സ്വ) എല്ലാ ഭാര്യമാരെയും ഒരുമിച്ച് കൂട്ടാൻ ആവശ്യപ്പെടുകയും എല്ലാവരും നബി (സ) യുടെ അരികിൽ ഒരുമിച്ച് കൂടുകയും ചെയ്തു. പ്രവാചകൻ (സ്വ) അവരോട് ചോദിച്ചു നിങ്ങൾ എനിക്ക് ആയിശ (റ) യുടെ വീട്ടിൽ നിൽക്കാൻ സമ്മതം തരുമോ ? അവരെല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു അല്ലാഹുവിന്റെ ദൂതരെ ഞങ്ങൾ നിങ്ങൾക്ക് സമ്മതം തന്നിരിക്കുന്നു.

فأراد ان يقوم فما استطاع، فجاء علي بن ابي طالب والفضل بن العباس فحملوا النبي فخرجوا به إلى حجرة السيدة عائشة فكانت أول مرة يرى الصحابة النبي صلى الله عليه وسلم محمول على الايادي

ഉടനെ പ്രവാചകർ (സ്വ) എഴുന്നേൽക്കാൻ ഉദ്ദേശിച്ചു. പക്ഷെ കഴിഞ്ഞില്ല അങ്ങനെ അലി (റ) വും ഫള്‌ലുബ്‌നു അബ്ബാസ് (റ) വും വന്നു നബിയെ താങ്ങി പിടിച്ച് ആയിശ (റ) യുടെ വീട്ടിലേക്ക് കൊണ്ട് പോയി, കരം ഗ്രഹിച്ച് താങ്ങി പിടിച്ച് കൊണ്ടുള്ള നബി (സ്വ) യുടെ ഈ അവസ്‌ഥ സ്വഹാബത്ത് കാണുന്നത് ആദ്യമായിട്ടായിരുന്നു.

فتجمع الصحابة بالمسجد وبدأ المسجد يمتلئ ويحمل النبي صلى الله عليه وسلم إلى بيت السيدة عائشة رضي الله عنها وهناك يبدأ الرسول صلى الله عليه وسلم يعرق ويعرق ويعرق فتأخذ السيدة عائشة رضى الله عنها يد الرسول صلى الله عليه وسلم وتمسح عرقه بيده

ഇത് അറിയേണ്ട താമസം സ്വഹാബത്ത് പള്ളിയിൽ ഒരുമിച്ച് കൂടി, പള്ളി നിറഞ്ഞ് കവിയാൻ തുടങ്ങി. ഈ ഘട്ടത്തിലാണ് പ്രവാചകരെ (സ്വ) താങ്ങി പിടിച്ച് കൊണ്ട് ആയിശ ബീവി (റ)യുടെ വീട്ടിലേക്ക് വരുന്നത്. അപ്പോഴതാ പ്രവചകർ (സ്വ) ക്ക് വിയർക്കാൻ തുടങ്ങുന്നു. ഉടനെ ആയിശ (റ) പ്രവാചകരുടെ കൈ പിടിച്ച് കൊണ്ട് അവിടുത്തെ ശറഫാക്കപ്പെട്ട വിയർപ്പ് കണങ്ങൾ അവിടുത്തെ കൈ കൊണ്ട് തുടച്ച് മാറ്റുന്നു.

فلماذا تمسح بيده هو وليس بيدها؟ تقول عائشة رضي الله عنها : ان يد رسول الله اطيب واكرم من يدي فلذلك امسح عرقه بیده هو وليس بيدها. فهذا تقدير للنبي صلى الله عليه وسلم

ഇവിടെ ആയിശ ബീവി (റ) യുടെ കൈ കൊണ്ട് തുടക്കാതെ പ്രവാചകന്റെ കൈ കൊണ്ട് തുടച്ച് കളഞ്ഞത് എന്ത് കൊണ്ടായിരുന്നു.??? ആയിശ (റ) തന്നെ പറയട്ടെ! റസൂലുല്ലാഹി (സ്വ) യുടെ കൈ എന്റെ കയ്യിനേക്കാൾ ഏറ്റവും ബഹുമാനമുള്ളതും സുഗന്ധധായഗവുമായത് കൊണ്ടാണ് ഞാൻ അവിടുത്തെ കൈ കൊണ്ട് വിയർപ്പ് കണങ്ങൾ തുടച്ച് കൊടുത്തത്. ഇതാണ് പ്രവാചകർ (സ്വ)യ്ക്ക് ഏറ്റവും ഗുണകരം.

تقول السيدة عائشة فأسمعه يقول: لا إله الا الله ان للموت لسكرات، لا إله إلا الله ان للموت لسكرات، لا إله إلا الله ان للموت لسكرات فكثر اللغط أي بدأ الصوت داخل المسجد يعلو

ആയിശ ബീവി (റ) പറയുന്നു. പ്രവാചകർ (സ്വ) പറയുന്നത് ഞാൻ കേട്ടു. “ലാ ഇലാഹ ഇല്ലല്ലാഹ് മരണത്തിന് വല്ലാത്ത വേദനയാണ്," ലാഇലാഹ ഇല്ലല്ലാഹ് മരണത്തിന് വല്ലാത്ത വേദനയാണ് ഇതും കൂടി കേൾക്കേണ്ട താമസം സ്വഹാബത്തിന് നിയന്ത്രണം വിട്ട്പോയി പള്ളിയിൽ നിന്ന് ശബ്ദം ഉയരാൻ തുടങ്ങി.

فقال النبي صلى الله عليه وسلم ما هذا ؟ فقالت عائشة : ان الناس يخافون عليك يا رسول الله فقال احملوني إليهم فاراد ان يقوم فما استطاع فأغمي عليه، فصبوا عليه سبع قرب من الماء لكي يفيق، فحمل النبي وصعد به الى المنبر فكانت اخر خطبة لرسول الله صلى الله عليه وسلم واخر كلمات الرسول الله صلى الله عليه وسلم واخر دعاء لرسول الله صلى الله عليه وسلم

പ്രവാചകർ (സ്വ) ചോദിച്ചു എന്താണത്.? ആയിശ ബീവി(റ)യുടെ മറുപടി :അല്ലാഹുവിന്റെ ദൂതരെ ജനങ്ങൾ അങ്ങയുടെ കാര്യത്തിൽ വിഷമത്തിലാണ്. ഉടനെ പ്രവാചകർ(സ്വ)പറഞ്ഞു. എന്നെ അവരുടെ അരികിലേക്ക് ഒന്ന് കൊണ്ട് പോകൂ....അവിടുന്ന് (സ്വയം) എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷെ കഴിയുന്നില്ല. അപ്പോഴതാ പ്രവാചകൻ മേൽ ബോധക്കേട് പ്രകടമാകുന്നു. ഉടനെ ബോധം തെളിയാൻ വേണ്ടി ഏഴ് പാത്രം വെള്ളം പ്രവാചകരുടെ മേൽ ഒഴിച്ചു. ബോധം വന്നു നബി (സ്വ) യെ താങ്ങിക്കൊണ്ട് പോയി മിമ്പറിൽ ഇരുത്തി. ഇത് നബി (സ്വ) യുടെ അവസാനത്തെ പ്രസംഗമായിരുന്നു. മാത്രമല്ല. അവസാനത്തെ വാക്കുകളും പ്രാർഥനയും ഇത് തന്നെയായിരുന്നു.

قال النبي : ايها الناس كأنكم تخافون علي قالوا : نعم يا رسول الله فقال الرسول صلى الله عليه وسلم: أيها الناس موعدكم معي ليس في الدنيا، موعدكم معي عند الحوض، والله ولكأني انظر اليه من مقامي هذا

നബി (സ്വ) പറഞ്ഞു തുടങ്ങി, ഓ മനുഷ്യരേ... നിങ്ങളെന്റെ കാര്യത്തിൽ ഭയ വിഹ്വലരാകുന്നത് പോലെയുണ്ടല്ലോ.? അവർ പറഞ്ഞു, അതെ യാ റസൂലല്ലാഹ്....... അപ്പോൾ പ്രവാചകർ (സ്വ) പറഞ്ഞു ഓ മനുഷ്യരേ നിങ്ങളും ഞാനും തമ്മിലുള്ള കരാർ ദുൻയാവിൽ അല്ല മറിച്ച് നിങ്ങളുമായുള്ള കരാർ "ഹൗളുൽ കൗസർ (അത്യനുഗ്രഹീതമായ സ്വർഗീയ ജലാശയം) ന്റെ അരികിലാണ്. അല്ലാഹുവിനെ തന്നെയാണ് സത്യം ഞാൻ അതെല്ലാം (സ്വർഗ്ഗവും, ഹൗളുൽ കൗസറും) ഈ സ്ഥാനത്ത് നിന്ന് തന്നെ നോക്കി കാണുന്നു.

ايها الناس والله ما الفقر أخشى عليكم ولكني أخشى عليكم الدنيا ان تتنافسوها كما تنافسها الذين من قبلكم فتهلككم كما أهلكتهم ثم قال صلى الله عليه وسلم: أيها الناس الله الله بالصلاة الله الله بالصلاة فظل يرددها ثم قال صلى الله عليه وسلم : أيها الناس اتقوا الله في النساء أوصيكم بالنساء خيراً

ഓ മനുഷ്യരെ നിങ്ങളുടെ മേൽ ഞാൻ ദാരിദ്ര്യത്തെ ഭയക്കുന്നില്ല. മറിച്ച് നിങ്ങളുടെ മേൽ ദുൻയാവിനെയാണ് ഭയക്കുന്നത്. അതിന് വേണ്ടി മത്സരിക്കലിനെയും. നിങ്ങൾക്ക് മുമ്പുള്ളവർ ശണ്ഠകൂടിമത്സരിച്ചിട്ട് പൂർവ്വീകരെ നശിപ്പിച്ചത് പോലെ അത് നിങ്ങളെയും നശിപ്പിക്കും. പിന്നീട് പ്രവാചകൻ പറഞ്ഞു. ഓ മനുഷ്യരെ നിസ്ക്‌കാരത്തിന്റെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടണം.! നിസ്‌കാരത്തിന്റെ കാര്യത്തിൽ അല്ലാഹുവിനെ ഭയപ്പെടണം! എന്നിങ്ങനെ ആവർത്തിച്ച് കൊണ്ടിരുന്നു. വീണ്ടും അല്ലാഹുവിന്റെ പ്രവാചകർ (സ്വ) പറഞ്ഞു ഓ മനുഷ്യരെ.! സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക! സ്ത്രീകളോട് നന്മ ചെയ്യണമെന്ന് ഞാൻ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. 

ثم قال صلى الله عليه وسلم : أيها الناس ان عبداً خيّره الله بين الدنيا وبين ما عند الله فأختار ما عند الله فما فهم أحد من هو العبد الذي يقصده فقد كان صلى الله عليه وسلم يقصد نفسه ان الله خيّره ولم يفهمها سوى أبو بكر الصديق رضي الله عنه

പിന്നെ അല്ലാഹുവിന്റെ  റസൂൽ (സ്വ) പറഞ്ഞു. ഓ.. മനുഷ്യരേ! അല്ലാഹുവിന്റെ അടുത്തുള്ളതിന്റെയും ദുൻയാവിന്റെയും ഇടയിൽ തെരഞ്ഞെടുക്കാൻ അല്ലാഹു അവന്റെ  ഒരടിമയോട് നിർദ്ദേശിച്ചു അപ്പോൾ അവൻ അല്ലാഹുവിന്റെ അടുത്തുള്ളതിനെ തെരഞ്ഞെടുത്തു. പക്ഷെ പ്രവാചകർ (സ്വ) ഉദ്ദേശിച്ച അടിമയാരാണെന്ന് ഒരാൾക്കും മനസ്സിലായില്ല. ഏതർഥത്തിലാണ് പ്രവാചകൻ (സ്വ) ഉദ്ദേശിച്ചത്. അവിടത്തെ തന്നെയായിരുന്നു അല്ലാഹു തെരഞ്ഞെടുക്കാൻ പറഞ്ഞത്. പക്ഷെ അബൂബക്കർ (റ)ന് അല്ലാതെ ആർക്കും അതിന്റെ ആശയം മനസ്സിലായില്ല.

وكان الصحابة رضوان الله عليهم عندما يتكلم الرسول يبقوا ساكتين كأنما على رؤوسهم الطير

പ്രവാചകൻ (സ്വ) സംസാരിക്കുമ്പോൾ സ്വഹാബത്ത് അക്ഷമരായി കാത്തിരിക്കുകയാണ്. അവരുടെ തലയിൽ പക്ഷി ഇരിക്കുന്നത് പോലെ, (പക്ഷി പറന്ന് പോകാതിരിക്കാൻ വേണ്ടി അനങ്ങാതെ ഇരിക്കും പ്രകാരം).

فلما سمع ابو بكر رضي الله عنه كلام الرسول، لم يتمالك نفسه فعلى نحيبه و قاطع الرسول صلى الله عليه وسلم وبدأ يقول :
فديناك بأبائنا يا رسول الله
فديناك بأمهاتنا يا رسول الله
فديناك بأولادنا يا رسول الله
فديناك بأزواجنا يا رسول الله
فديناك بأموالنا يا رسول الله

പക്ഷെ പ്രവാചകർ (സ്വ) യുടെ ആ സംസാരം അബൂബക്കർ (റ) കേട്ടപ്പോൾ തന്റെ ശരീരത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ കരച്ചിലിന്റെ ശബ്ദം ഉയർന്ന് പോയി. (അത്) പ്രവാചകന്റെ (സംസാരത്തിന്) തടസ്സമായി. അബൂബക്കർ സിദ്ദീഖ് (റ) പറയാൻ തുടങ്ങി. യാ റസൂലല്ലാഹ് ഞങ്ങളുടെ പിതാക്കൾ അങ്ങയ്ക്ക് സമർപ്പിക്കുന്നു. യാ റസൂലല്ലാഹ്! ഞങ്ങളുടെ മാതാക്കൾ അങ്ങയ്ക്ക് സമർപ്പിക്കുന്നു! ഞങ്ങളുടെ ഭാര്യ മക്കൾ അങ്ങയ്ക്ക് സമർപ്പിക്കുന്നു യാ റസൂലല്ലാഹ് ! ഞങ്ങളുടെ സമ്പത്തും അങ്ങയ്ക്ക് സമർപ്പിക്കുന്നു.!

ويردد ويردد فنظر الناس إلى ابو بكر رضي الله عنه كيف يقاطع الرسول صلى الله عليه وسلم في خطبته

അബൂബക്കർ സിദ്ദീഖ് (റ) ഇത് പലവട്ടം ആവർത്തിച്ച് കൊണ്ടിരുന്നു. എല്ലാവരും അബൂബക്കർ (റ) വിലേക്ക് നോക്കുന്നു എന്തിനാണ് പ്രവാചകരുടെ സംസാരം തടസ്സപ്പെടുത്തിയത്.?

فقال الرسول صلى الله عليه وسلم : ايها الناس فما منكم من احد كان له عندنا من فضل الا كافأناه به الا ابو بكر لم استطع مكافأته، فتركت مكافأته إلى الله تعالى لا يبقين في المسجد باب إلا سد إلا باب ابي بكر ثم بدأ صلى الله عليه وسلم يدعوا لأصحابه ويقول اخر دعواته قبل وفاته

(അതിന് ശേഷം) പ്രവാചകരുടെ പ്രസംഗം തുടർന്നു. ഓ.. മനുഷ്യരേ.. നിങ്ങളിൽ നിന്ന് അബൂബക്കർ സ്വിദ്ദീഖ് (റ) അല്ലാതെ പ്രത്യുപകാരത്തിന് അർഹനായ ഒരാളെയും എന്റെ അരികിൽ നന്മ ഉടയതായിട്ട് ഞാൻ കാണുന്നില്ല. അബൂബക്കർ സ്വിദ്ദീഖ് (റ)വിന് പ്രത്യുപകാരം ചെയ്യാൻ എനിക്ക് കഴിയുന്നില്ല. അത്കൊണ്ട് അവർക്കുള്ള പ്രത്യുപകാരം അല്ലാഹുവിലേക്ക് വിടുന്നു. അബൂബക്കർ സ്വിദ്ദീഖ് (റ) വിന്റെ വാതിലല്ലാത്ത ഒരു വാതിലും പള്ളിയിൽ ശേഷിക്കരുത്. പിന്നെ അവിടുത്തെ സ്വഹാബത്തിന് വേണ്ടി ദുആ ചെയ്യാൻ തുടങ്ങി പ്രവാചകരുടെ വഫാത്തിന്റെ മുമ്പുള്ള പ്രാർഥനയുടെ അവസാനത്തെ വചനവും.

وكانت اخر كلمة قالها صلى الله عليه وسلم قبل ان ينزل عن المنبر موجهة للأمة : أيها الناس اقرءوا مني السلام على من تبعني من أمتي إلى يوم القيامة وحمل صلى الله عليه وسلم مرة أخرى إلى بيته

മിമ്പറിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഉമ്മത്തിനെ നേരിട്ട് കൊണ്ടുള്ള അവസാനത്തെ വാക്കും ഇതായിരുന്നു. ഓ മനുഷ്യരെ..... ഖിയാമത്ത് നാൾ വരെ എന്നോട് പിൻപറ്റുന്ന മുഴുവൻ ആളുകൾക്കും എന്റെ സലാം പറയണേ! അതിന് ശേഷം പ്രവാചകനെ വീണ്ടും വീട്ടിലേക്ക് കൊണ്ട് പോയി.

دخل عليه وهو بالبيت عبد الرحمن ابن ابو بكر وكان بيده سواك فظل النبي ينظر إلى السواك ولم يستطع أن يقول اريد السواك ففهمت عائشة رضي الله عنها من نظراته انه يريد السواك فأخذت السواك من يد أخيها فأستاكت به( أي وضعته بفمها لكي تلينه) واعطته اياه فكان اخر شيء دخل إلى جوف صلى الله عليه وسلم هو ريق عائشة

പ്രവാചകർ (സ്വ) വീട്ടിലേക്ക് കടന്നപ്പോൾ അവിടെ അബ്‌ദു റഹ്‌മാനുബ്നു അബൂബക്കർ(റ)ഉണ്ട്. അവരുടെ കയ്യിൽ "മിസ്‌വാക്ക്" ഉണ്ടായിരുന്നു. പ്രവാചകർ (സ്വ) ആ “മിസ്വാക്കിലേക്ക്" തന്നെ നോക്കി നിന്നു. "മിസ്‌വാക്ക്" വേണം എന്ന് പറയാൻ നബി (സ്വ)ക്ക് കഴിഞ്ഞില്ല പക്ഷെ നബി(സ്വ)യുടെ നോട്ടത്തിൽ നിന്ന് "മിസ്വാക്ക്” വേണമെന്ന കാര്യം ആയിശ (റ) മനസ്സിലാക്കി. ഉടനെ തന്റെ സഹോദരന്റെ കയ്യിൽ നിന്ന് “മിസ്വാക്ക്" എടുത്ത് ആയിശ ബീവി(റ) "മിസ്‌വാക്ക് ചെയ്തു . (മിസ്വാക്ക് മാർദവമാകാൻ വേണ്ടി ആയിശ ബീവിയുടെ വായയിൽ വെച്ചു). പിന്നെ അത് നബി (സ്വ) യ്ക്ക് കൊടുത്തു. അത് കാരണം പ്രവാചകരുടെ ഉള്ളിലേക്ക് അവസാനമായി കടന്നത് ആയിശ ബീവി(റ)യുടെ തുപ്പ് നീരായിരുന്നു. 

تقول عائشة  :كان من فضل ربي عليّ انه جمع بين ريقي وريق النبي صلى الله عليه وسلم قبل ان يموت ثم دخلت ابنته فاطمة رضي الله عنها فبكت عند دخولها. بكت لأنها كانت معتادة كلما دخلت على الرسول صلى الله عليه وسلم وقف وقبلها بين عينيها ولكنه لم يستطع الوقوف لها فقال لها الرسول: ادني مني يا فاطمة، فهمس لها بأذنها فبكت

ആയിശ ബീവി (റ) തന്നെ പറയട്ടെ എനിക്ക് അല്ലാഹു നൽകിയ അനുഗ്രഹത്തിൽ പെട്ടതായിരുന്നു പ്രവാചകരുടെ വഫാത്തിന് മുമ്പ് എന്റെയും നബി(സ്വ) യുടെയും തുപ്പ് നീര് ഒരുമിച്ച്കൂടി എന്നത്. പിന്നീട് നബി(സ്വ)യുടെ പുന്നാരമകൾ ഫാത്വിമ(റ) പൊട്ടിക്കരഞ്ഞ് കൊണ്ട് കടന്നു വന്നു. പ്രവാചകരുടെ അടുത്ത്  പ്രവേശിക്കുമ്പോഴെല്ലാം കരച്ചിൽ അവരുടെ പതിവായിരുന്നു. പ്രവാചകർ(സ്വ) എഴുന്നേറ്റ് നിന്ന് തന്റെ പുന്നാര മകളുടെ കണ്ണുകൾക്കിടയിൽ ചുംബിച്ചു. പക്ഷെ റസൂലുല്ലാഹി(സ്വ)ക്ക് നിൽക്കാൻ കഴിഞ്ഞില്ല. ഫാത്വിമ ബീവി(റ) യോട് റസൂലുല്ലാഹി(സ്വ) പറഞ്ഞു മോളെ ഫാത്വിമ എന്നിലേക്ക് ഒന്നടുത്ത് നിൽക്കൂ മോളെ എന്നിട്ട് ഫാത്വിമ(റ) യുടെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു. അത് കേൾക്കേണ്ട താമസം ഫാത്വിമ(റ) പൊട്ടിക്കരഞ്ഞു.

ثم قال لها الرسول مرة ثانية : ادني مني يا فاطمة فهمس لها مرة اخرى بأذنها فضحكت فبعد وفاة الرسول سألوا فاطمة ماذا همس لك فبكيتي وماذا همس لك فضحكت قالت فاطمة: أول مرة قال لي يا فاطمة اني ميت الليلة. فبكيت ولما وجد بكائي رجع وقال لي انت يا فاطمة أول أهلي لحاقا بي. فضحكت

വീണ്ടും ഫാത്വിമ(റ)യേട് പ്രവാചകർ(സ്വ) പറഞ്ഞു ഒന്ന് കൂടി അടുത്ത് നിൽക്കു മോളെ ഫാത്വിമാ...... വീണ്ടും ഒരു രഹസ്യം കൂടി ഫാത്വിമ ബീവി(റ)യുടെ ചെവിയിൽ പറഞ്ഞു അത് കേൾക്കേണ്ട താമസം പൊട്ടിച്ചിരിച്ചു. നബി(സ്വ) യുടെ വഫാത്തിന് ശേഷം ഫാത്വിമ (റ) യോട് ജനങ്ങൾ ചോദിച്ചു നിങ്ങളെ കരയിച്ചതും ചിരിപ്പിച്ചതുമായ രഹസ്യം എന്തായിരുന്നു. ഫാത്വിമ ബീവി (റ) യുടെ മറുപടി: ആദ്യ വട്ടം എന്നോട് പറഞ്ഞത് മോളേ.. ഫാത്വിമാ.....ഞാൻ ഈ രാത്രി വഫാത്താകും എന്നായിരുന്നു, അത് കേട്ടപ്പോൾ ഞാൻ കരഞ്ഞ് പോയി. എന്റെ കരച്ചിൽ അവസാനിച്ചപ്പോൾ എന്നോട് പറഞ്ഞു മോളേ..... ഫാത്വിമാ...നീയാണ് എന്റെ അഹ്ലു‌കാരിൽ നിന്ന് ആദ്യമായി എന്നോട് ചേരുന്നവൾ, അത് കേട്ടപ്പോൾ ഞാൻ ചിരിച്ച് പോയി.

وقال صلى الله عليه وسلم ادني مني يا عائشة ونام على صدرها رضي الله عنها فقالت السيدة عائشة كان يرفع يده للسماء ويقول: مع الذين أنعمت عليهم من النبيين والصديقين والشهداء والصالحين أللهم اغفر لي وارحمني والحقني بالرفيق الأعلى اللهم الرفيق الأعلى فتعرف من خلال كلامه انه يخير بين حياة الدنيا أو الرفيق الأعلى

അതിന് ശേഷം പ്രവാചകർ (സ്വ) പറഞ്ഞു. ആയിശാ... എന്നിലേക്ക് ഒന്ന് അടുത്ത് നിൽക്കൂ, എന്നിട്ട് ആയിശ(റ) യുടെ നെഞ്ചത്ത് കിടന്നുറങ്ങി. ആയിശ ബീവി(റ) തന്നെ പറയുന്നു ആകാശത്തേക്ക് കൈ ഉയർത്തി പറഞ്ഞു കൊണ്ടിരുന്നു "നീ അനുഗ്രഹം ചെയ്ത അമ്പിയാക്കൾ, സ്വിദ്ദീഖുകൾ, ശുഹദാക്കൾ, സ്വാലിഹീങ്ങൾ ഇവരോട് കൂടെയാക്കണമേ.. അല്ലാഹുവേ നീ എനിക്ക് പൊറുത്ത് തരണമേ...എനിക്ക് നീ കരുണ ചെയ്യണമേ..... റഫീഖുൽ അഅ്ല‌യിലേക്ക്(ഉന്നതമായ സ്‌ഥാനം)എന്നെ നീ ചേർക്കേണമേ.. അല്ലാഹുവേ റഫീഖുൽ അഅ്ലയിലേക്ക് നീ എന്നെ ചേർക്കേണമേ..... റഫീഖുൽ അഅ്ലയുടെയും ദുൻയവിയായ ജീവിതത്തിന്റെയും ഇടയിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ പ്രവാചകർ (സ്വ)ക്ക് സമ്മതം നൽകിയിരുന്നു എന്ന് അവിടുത്തെ സംസാരത്തിൽ നിന്ന് മനസ്സിലാക്കാം.

فدخل جبريل عليه السلام على النبي صلى الله عليه وسلم وقال: ملك الموت بالباب يستأذن ان يدخل عليك وما استأذن من احد قبلك فقال له إئذن له يا جبريل فدخل ملك الموت عليه السلام وقال : السلام عليك يا رسول الله أرسلني الله اخيرك بين البقاء في الدنيا وبين أن تلحق بالرفيق الأعلى فقال صلى الله عليه وسلم : بل الرفيق الأعلى، بل الرفيق الأعلى، بل الرفيق الأعلى

ഈ സംഭവ വികാസങ്ങൾക്ക് ശേഷം ജിബ്‌രീൽ(അ) നബി(സ്വ)യുടെ അരികിലേക്ക് കടന്ന് വന്നു കൊണ്ട്  പറഞ്ഞു അങ്ങയുടെ അരികിലേക്ക് പ്രവേശിക്കാനുള്ള സമ്മതവും പ്രതീക്ഷിച്ച് "മലക്കുൽ മൗത്ത്" കവാടത്തിൽ കാത്ത് നിൽക്കുന്നു നബിയേ. തങ്ങൾക്ക് മുമ്പ് ഒരാളോടും "മലക്കുൽ മൗത്ത്" ഇങ്ങനെ സമ്മതം ചോദിച്ചിട്ടില്ല നബിയേ, പ്രവാചകർ(സ്വ) പറഞ്ഞു ജിബ്‌രീലേ അവർക്ക് കടന്ന് വരാനുള്ള സമ്മതം കൊടുക്കൂ. “മലക്കുൽ മൗത്ത്" പ്രവേശിച്ച് കൊണ്ട് പറഞ്ഞു, അസ്സലാമു അലൈക്കും യാ റസൂലല്ലാഹ്....ദുൻയാവിൽ ശാശ്വതമായി  താമസിക്കുന്നതിന്റെയും റഫീഖുൽ അഅ്ലയിലേക്ക് (ഉന്നതമായ സ്‌ഥാനം) ചെന്ന് ചേരുന്നതിന്റെയും ഇടയിൽ തങ്ങൾക്ക് ഇഷ്ടം പ്രവർത്തിക്കാം എന്ന അറിയിപ്പുമായി അല്ലാഹു അയച്ചതാണ് എന്നെ. ഉടനെ പ്രവാചകൻ(സ്വ) പറഞ്ഞു അതെ "റഫീഖുൽഅഅ്ല" തന്നെ, അതെ "റഫീഖുൽഅഅ്ല" തന്നെ, അതെ "റഫീഖുൽ അഅ്ല" തന്നെ (ഞാൻ തെരഞ്ഞെടുക്കുന്നു)

وقف ملك الموت عند رأس النبي صلى الله عليه وسلم (كما سيقف عند رأس كل واحد منا) وقال : ايتها الروح الطيبة روح محمد ابن عبد الله اخرجي إلى رضى من الله ورضوان ورب راضي غير غضبان تقول عائشة رضي الله عنها : فسقطت يد النبي صلى الله عليه وسلم وثقل رأسه على صدري فعلمت انه قد مات ما ادري ما افعل

"മലക്കുൽ മൗത്ത്" നബി(സ്വ)യുടെ തലഭാഗത്ത് നിന്ന് (നമ്മുടെ റൂഹ്  പിടിക്കുമ്പോഴും മലക്കുൽ മൗത്ത് നിൽക്കുന്നത് തല ഭാഗത്ത് തന്നെയാണ്)  കൊണ്ട് പറഞ്ഞു അബ്‌ദുല്ലായുടെ മകൻ മുഹമ്മദി (സ്വ) ന്റെ സംശുദ്ധമായ ആത്മാവേ...അല്ലാഹുവിൽ നിന്നുള്ള പൊരുത്തത്തിലേക്ക് വരൂ.... രക്ഷിതാവ് വിദ്വേഷം കൂടാതെയുള്ള തൃപ്തിയിലാണ് നബിയേ... ആയിശ ബീവി(റ)പറയുന്നു നബി(സ്വ) യുടെ കൈ വീണുപോയി അവിടുത്തെ ശിരസ്സ് എന്റെ നെഞ്ചിൽ ഭാരമായി അനുഭവപ്പെട്ടു ആ സന്ദർഭം നബി(സ്വ)വഫാത്തായിരിക്കുന്നു...എന്ന് ഞാൻ മനസ്സിലാക്കി.. പിന്നെ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.

فما كان مني الا ان خرجت من حجرتي إلى المسجد حيث الصحابة وقلت : مات رسول الله مات رسول الله، مات رسول الله، فأنفجر المسجد بالبكاء . فهذا علي رضي الله عنه أقعد من هول الخبر ، وهذا عثمان رضي الله عنه يأخذ بيده يمينا ويساراً. وهذا عمر بن الخطاب قال : اذا احد قال انه قد مات سأقطع راسه بسيفي انما ذهب للقاء ربه كما ذهب موسى للقاء ربه.

സ്വഹാബത്ത് നിൽക്കുന്ന പള്ളിയിലേക്ക് കടക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഞാൻ കണ്ടില്ല. എന്നിട്ട് ഞാൻ പറഞ്ഞു, റസൂലുല്ലാഹ് വഫാത്തായി, റസൂലുല്ലാഹ് വഫാ ത്തായി, റസൂലുല്ലാഹ് വഫാത്തായി......!!! അപ്പോൾ ഇത് കേൾക്കേണ്ട താമസം പള്ളി കരച്ചിൽ കൊണ്ട് പൊട്ടിയൊഴുകി. അലി(റ) ഈ വാർത്തയുടെ ഞെട്ടലിൽ ഇരുന്ന് പോയി.. ഉസ്‌മാൻ (റ) അദ്ദേഹത്തിന്റെ വലതും ഇടതും കൈ പിടിക്കുന്നു. (വെപ്രാളത്തോടെ) ഉമർ (റ) പറയുന്നത് മറ്റൊന്നാണ്, ആരെങ്കിലും പ്രവാചകർ (സ്വ) മരണപ്പെട്ടു എന്ന് പറഞ്ഞാൽ എന്റെ ഈ വാൾ കൊണ്ട് ഞാൻ അവന്റെ തല വെട്ടിക്കളയും, തീർച്ചയായും മൂസ നബി (അ) അല്ലാഹുവിനെ കാണാൻ പോയത് പോലെ പ്രവാചകരും അല്ലാഹുവിനെ കാണാൻ പോയതാണ്.

اما أثبت الناس أبو بكر رضى الله عنه فدخل على النبي وحضنه وقال وا خليلاه وا حبيباه وا ابتاه وقبّل النبي صلى الله وقال : طبت حيا وطبت ميتا فخرج ابو بكر رضى الله عنه إلى الناس وقال : من كان يعبد محمداً، فإن محمداً قد مات، ومن كان يعبد الله فان الله حي لا يموت

ആ സന്ദർഭം അബൂബക്കർ (റ) ജനങ്ങളെയെല്ലാം ശാന്തരാക്കി നിർത്തി എന്നിട്ട് പ്രവാചകർ (സ്വ)യുടെ അടുത്തേക്ക് പ്രവേശിച്ചു. അവിടുത്തെ ആലിംഗനം ചെയ്ത് കൊണ്ട് പറഞ്ഞു ഓ എന്റെ കൂട്ടുകാരാ...... ഓ എന്റെ സ്നേഹിതാ...; എനിക്ക് പറ്റിയ നാശമേ....എന്ന് പറഞ്ഞ് അവിടുത്തെ ചുംബനങ്ങളെ കൊണ്ട് പൊതിഞ്ഞു. എന്നിട്ട് അബൂബക്കർ(റ) പറഞ്ഞു. അങ്ങ് ജീവിതത്തിലും മരണത്തിലും സംതൃപ്തവാനായിരിക്കുന്നു. പിന്നീട് അബൂബക്കർ സ്വിദ്ദീഖ് (റ) ജനങ്ങളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു. ആരെങ്കിലും മുഹമ്മദ്(സ്വ)യെ ആരാധിക്കുന്നുവെങ്കിൽ ആ മുഹമ്മദ് മരണപ്പെട്ടിരിക്കു ന്നു. വല്ലവനും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കിൽ അവൻ മരണപ്പെടാതെ ജീവിച്ചിരിക്കുന്നവനാണ്.

كل من قرأ هذه الرسالة ووجد في قلبه حبا للنبي صلى الله عليه وسلم، فعليه تحقيق ذلك الحب من خلال : اتباع سنته وتصديقة في كل ما أخبر كثرة الصلاة والسلام عليه دراسة سيرته وزيارة مسجده نصرته والدفاع عنه وعن سنته

ഇത് വായിക്കുന്നവന്റെ ഹൃദയത്തിൽ അല്ലാഹുവിന്റെ റസൂൽ (സ്വ) യോട് സ്നേഹം ഉണ്ടെങ്കിൽ അതിന്റെ സാക്ഷാത്കാരത്തിന് ആവശ്യമാണ് അവിടുത്തെ സുന്നത്തിനെ പിൻപറ്റലും റസൂൽ (സ്വ) കൊണ്ട് വന്നതിനെ അംഗീകരിക്കലും അവിടത്തോട് സ്വലാത്തും, സലാമും വർദ്ദിപ്പിക്കലും, അവിടുത്തെ ചരിത്രം പഠിപ്പിക്കലും, അവിടുത്തെ മസ്‌ജിദ് (റൗള) സന്ദർശിക്കലും, അവിടുത്തെ (ദീനിനെ) സഹായിക്കലും അതിനെതിരെ വരുന്ന കാര്യങ്ങളെ പ്രതിഷേധിക്കലും.

إذا صدقت النية فيما سبق، فستشعر أن حب النبي صلى الله عليه وسلم تغيّر في قلبك فيبقى احب إليك من ولدك ومالك واهلك واحب اليك من الناس اجمعين هذا وصلى الله وسلم على نبينا وحبيبنا محمد

മേൽ പറയപ്പെട്ട കാര്യങ്ങളിൽ നിന്റെ ഉദ്ദേശം വാസ്തവമാണെങ്കിൽ നബിയോടുള്ള നിന്റെ സ്നേഹം നിന്റെ ഹൃദയത്തിൽ പരിവർത്തനം ഉണ്ടാക്കും. അപ്പോൾ ആ സ്നേഹം നിന്റെ കുടുംബം, നിന്റെ ഭരണാധികാരി, നിന്റെ സന്താനം ഇവരേക്കാളും സ്നേഹമുള്ളതാകും. മാത്രമല്ല, മുഴുവൻ ജനങ്ങളെക്കാളും നിന്നിലേക്ക് ഏറ്റവും സ്നേഹ മസ്യണമാകും പ്രവാചകർ (സ്വ)......

വിവ : ഹനീഫ മുസ്ലിയാർ പുറത്തൂർ

നാഥാ.. നിന്റെ പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ വഫാത്തിനെക്കുറിച്ചുള്ള ചെറിയൊരു വിവരണമാണിത്. ഇതിൽ വല്ല തെറ്റോ പോരായ്‌മകളോ വന്നിട്ടുണ്ടെങ്കിൽ നീ അത് പൊറുക്കുകയും ഇത് മുഅ്മിനീങ്ങൾക്ക് ഉപകരിക്കുന്നതായി ഞങ്ങളിൽ നിന്ന് നീ  സ്വീകരിക്കുകയും ചെയ്യേണമേ, നിന്റെ അപാരമായ അനുഗ്രഹം കൊണ്ടും നിന്റെ പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ മഹത്വം കൊണ്ടും ഞങ്ങളുടെ മരണ സമയത്തും മരണത്തിന് ശേഷവും നീ ഞങ്ങളെ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ മാതാ പിതാക്കൾ വേണ്ടപ്പെട്ടവർ ഇത് വായിക്കുന്നവർ, മറ്റുള്ളവർക്ക് അയച്ച് കൊടുക്കുന്നവർ തുടങ്ങിയ ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാവരെയും നിന്റെ പ്രാവചകന്റെ കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടേണമേ ആമീൻ.
സുഹൃത്തുക്കളെ നിങ്ങളുടെ പ്രാർത്ഥനയിൽ ഈ വിനീതനയും ഉൾപ്പെടുത്തണമെന്ന് വിനയത്തോടെ നിങ്ങളുടെ സഹോദരൻ,
അബ്‌ദുല്ല ചെരുമ്പ
www.islamkerala.com
E-mail: [email protected]