സംഗീത ശ്രവണം(സമാഅ്) അനുകൂലാഭിപ്രായങ്ങൾ
അല്ലാഹു ഖുർആനിൽ പറയുന്നു. ഉപദേശം ശ്രദ്ധിച്ചു കേൾക്കുകയും, അത്യുത്തമമായതു ജീവിതത്തിൽ പകർത്തുകയും ചെയ്യുന്ന എന്റെ ദാസർ ആരോ, അവർക്ക് സുവിശേഷമറിയിച്ചുകൊൾക - അല്ലാഹുവിൽ നിന്നുള്ള മാർഗ്ഗ ദർശനം ലഭിച്ച സജ്ജനങ്ങളാണവർ. അവർ തന്നെയാണ് ബുദ്ധിശാലികൾ.
അല്ലാഹു ഖുർആനിൽ പറയുന്നു. ഉപദേശം ശ്രദ്ധിച്ചു കേൾക്കുകയും, അത്യുത്തമമായതു ജീവിതത്തിൽ പകർത്തുകയും ചെയ്യുന്ന എന്റെ ദാസർ ആരോ, അവർക്ക് സുവിശേഷമറിയിച്ചുകൊൾക - അല്ലാഹുവിൽ നിന്നുള്ള മാർഗ്ഗ ദർശനം ലഭിച്ച സജ്ജനങ്ങളാണവർ. അവർ തന്നെയാണ് ബുദ്ധിശാലികൾ.
“അല്ലാഹുവിന്റെ റസൂലിന്നു അവതരിച്ച സന്ദേശം കേൾക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതുകാണാം, സത്യം തിരിച്ചറിയുന്നത് മൂലം" (ഖുർആൻ)
സത്യവിശ്വാസികൾക്ക് അഭിപ്രായൈക്യമുള്ള രത്മോപദേശങ്ങൾ കേൾക്കാൻ ഉത്സാഹം പ്രകടിപ്പിക്കുന്ന വ്യക്തി അല്ലാഹുവിന്റെ ഹിദായത്തു (മാർഗ്ഗദർശനം) ലഭിച്ചവനാണ്. ഖുർആനിലെ സന്ദേശങ്ങൾ കേൾക്കുമ്പോൾ ആരുടെയെങ്കിലും കണ്ണു നിറയുന്നുണ്ടെങ്കിൽ അതു "ഹിദായത്തി'ന്റെ ലക്ഷ ണമാണ്. ഹൃദയത്തിൽ കുളിരു ചൊരിയുന്ന ദൃഢ വിശ്വാസം (യഖീൻ) ഖുർ ആന്റെ സന്ദേശങ്ങളുടെ ചൂടേല്ക്കുമ്പോൾ കണ്ണീരായി നിർഗ്ഗളിക്കും.
നീരാവി ഘനീഭവിച്ച മേഘങ്ങൾ തണുത്ത കാറ്റേൽക്കുമ്പോൾ മഴത്തുള്ളി കളായി വർഷിക്കുന്നതുപോലെ.
ഉപദേശം കേൾക്കുമ്പോൾ ചിലപ്പോൾ ദുഃഖമുണ്ടാകുന്നു. ചിലപ്പോൾ സന്തോഷവും മറ്റു ചിലപ്പോൾ ഭ്രമം, ആശ, ഖേദം, എന്നീ വികാരങ്ങളും പ്രക ടമാകുന്നു. സങ്കടം, ഭ്രമം, ഖേദം എന്നീ വികാരങ്ങൾ ഊഷ്‌മളമാണ്. അവമ നുഷ്യമനസ്സിനെ ചൂടുപിടിപ്പിക്കും. ഈ ചൂടും, ദൃഢവിശ്വാസത്തിൻ് കുളിരും തമ്മിലേറ്റുമുട്ടുമ്പോഴാണ് കണ്ണീർമഴ വർഷിക്കുന്നത്. ചിലപ്പോൾ ഈ ഏറ്റുമു ട്ടൽ ചെറിയ തോതിലായിരിക്കും. അപ്പോൾ അതിൻ്റെ പ്രതിഫലനം ശരീരത്തിൽ കോരിതരിപ്പായി പ്രകടമാകുന്നു. ചില ഉപദേശം കേൾക്കുമ്പോൾ നമുക്കു രോമാ ഞ്ചമുണ്ടാകുന്നതിങ്ങിനെയാണ്. അതാണ് ഖുർആൻ പറഞ്ഞത്:
“ഈ ഉപദേശം കേൾക്കുമ്പോൾ അല്ലാഹുവിനെ ഭയപ്പെടുന്നവരുടെ ചർമ്മ ങ്ങൾ രോമാഞ്ചക്കുപ്പായമണിയുന്നു." -ഖുർആൻ
ആ ഏറ്റുമുട്ടൽ വൻതോതിലാവുകയും അതിൻ്റെ ആഘാതം തലച്ചോറി നെയും അതിക്രമിക്കുകയും ചെയ്യുമ്പോഴാണ് കണ്ണുകളിലൂടെ ജലകണങ്ങൾ വർഷിക്കുന്നത്.
ചിലപ്പോൾ ആ ഏറ്റുമുട്ടുൽ ആത്മാവിലും ആഘാതമേല്പിക്കും. ആത്മാ വിൽ അത് വേലിയേറ്റം സൃഷ്‌ടിക്കുകയും, കുറ്റൻ തിരമാലകൾ ഇരമ്പിക്കയറു കയും ചെയ്യുമ്പോൾ ആ മനുഷ്യൻ അത്യുഗ്രമായ അട്ടഹാസം മുഴക്കും. അയാ ളുടെ ശരീരം പ്രകമ്പനം കൊള്ളുന്നുമുണ്ടാകും. ഇതൊക്കെ അധ്യാത്മജ്ഞാ നികൾക്കുണ്ടാകുന്ന ചില അവസ്ഥാന്തരങ്ങൾ (ഹാലുകൾ) ആണ്. ശ്രവണ ത്തിന്റെ (സമാത്ത്) പ്രത്യാഘാതങ്ങളാണിതെല്ലാം.
ഒരു റിപ്പോർട്ടിൽ പറയുന്നു: ഔറാദുകൾക്കിടയിൽ ഖുർആൻ സൂക്തങ്ങളു രുവിടുമ്പോൾ ഉമർഫാറൂഖ്(റ) ചിന്താമഗ്നനാകാറുണ്ട്. ചിന്ത അദ്ദേഹത്തെ പ്രകമ്പനം കൊള്ളിക്കുകയും, ശ്വാസം മുട്ടിക്കുകയും, ചിലപ്പോൾ വീഴ്ത്തു കയും ചെയ്യും. തന്മൂലം ഒന്നോ, രണ്ടോ ദിവസം വീട്ടിൽ നിന്നു പുറത്തിറ ങ്ങാൻ കഴിയാതെ വരും. തനിക്കു രോഗമാണെന്ന് തെറ്റിദ്ധരിച്ച് ജനങ്ങൾ സന്ദർശനത്തിനെത്താറുമുണ്ട്.
ഇങ്ങിനെ ഉപദേശം ഉൾക്കൊള്ളാനുള്ള കഴിവ് അല്ലാഹുവിൻ്റെ ചില പ്രത്യേ കാനുഗ്രങ്ങൾക്ക് കാരണമായിത്തീരുമെന്ന കാര്യത്തിൽ സംശയമില്ല.
സൈദുബിൻ അസ്ലം(റ) റിപ്പോർട്ട് ചെയ്യുന്നു: നബിതിരുമേനി(സ)യുടെ സന്നിധിയിൽ വെച്ച് ഉബയ്യുബിൻക അബു(റ) ഖുർആൻ പാരായണം ചെയ്തു. അതു കേട്ടു സദസ്യരെല്ലാം നിർവൃതിയിൽ ലയിച്ചു പോയി. അപ്പോൾ നബിതിരു മേനി(സ) അരുളി. ഇത്തരം സുവർണ്ണാവസരങ്ങൾ നിങ്ങൾ പ്രാർത്ഥനക്കുപ യോഗപ്പെടുത്തുവീൻ. ഉപദേശം ഉൾക്കൊള്ളാനുള്ള ഈ കഴിവ് അല്ലാഹുവിൽ നിന്നു ലഭിക്കുന്ന ഒരു പ്രത്യേകാനുഗ്രഹമാണ്.
ഉമ്മുകുൽസൂം(റ) റിപ്പോർട്ടു ചെയ്യുന്നു: നബിതിരുമേനി(സ) അരുളി: അല്ലാ ഹുവിനെ ഭയന്ന് മനുഷ്യചർമ്മം രോമാഞ്ചകഞ്ചുകമണിഞ്ഞാൽ അയാളുടെ പാപങ്ങളെല്ലാം ഉതിർന്നു വീഴും - ഉണങ്ങിയ മരത്തിൻ്റെ ഇലകൾ ഉതിർന്നു വീഴുന്നപോലെ.
മറ്റൊരു റിപ്പോർട്ട് ഇങ്ങിനെയാണ് - അല്ലാഹുവിനെ ഭയന്ന് കോരിത്തരിച്ച ചർമ്മത്തിൽ നരകാഗ്നിയേൽക്കുകയില്ല.
ഇതൊക്കെ അഭിപ്രായവ്യത്യാസമില്ലാത്ത കാര്യങ്ങളാണ്. അഭിപ്രായവ്യത്യാ സമുള്ളത് ഈണം നൽകിയ 'ഖസീദ'കൾ കേൾക്കാമോ എന്ന കാര്യത്തിലാണ് തൽ വിഷയകമായി ഒരു പാടു അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. അതിനെ എതിർക്കുന്ന ചിലർ അതു പാപമാണെന്നു വാദിക്കുന്നു. അനുകൂലിക്കുന്നവ രിൽ ചിലരാകട്ടെ കടുംപിടുത്തക്കാരുമാണ്. രണ്ടു പക്ഷക്കാരും തങ്ങളുടെ വാദ ങ്ങളിൽ തീവ്രത പുലർത്തുന്നു. മർക്കടമുഷ്ടി!
ശൈഖുഅബുൽ ഹസൻ ബിൻസാലിം(റ)നോടു ഒരാൾ ചോദിച്ചു: ഈണം നൽകിയ ഖസീദ കേൾക്കാൻ പാടില്ലെന്നു അങ്ങു പറഞ്ഞെന്നു കേട്ടു. എന്നാൽ ജൂനൈദുൽബഗ്ദാദി(റ) സിരിയ്യസ്സിഖ്ത്തി(റ) ദുന്നൂനുൽമിസ്‌രി(റ) മുതലായ മഹാത്മാക്കൾ അതു കേൾക്കാറുണ്ടല്ലോ?
അദ്ദേഹം പ്രതിവചിച്ചു: ആരു പറഞ്ഞു ഞാനങ്ങനെ പറഞ്ഞെന്ന്? ഞാന ങ്ങിനെ പറയുന്നതെങ്ങിനെ? എന്നെക്കാൾ ഉത്തമന്മാർ അതു കേൾക്കുകയും കേൾക്കാൻ അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്.
ശൈഖ് ജഅ്ഫറുത്തയ്യാർ(റ) അതു കേൾക്കാറുണ്ടായിരുന്നു. 1. നേരം പോക്കിന്നും തമാശക്കും വേണ്ടി കേൾക്കാൻ മാത്രമാണ് നിഷിദ്ധമായിട്ടുള്ളത്. ഇതാണ് ശരിയായ അഭിപ്രായം.
ആയിശ ബീവി(റ) റിപ്പോർട്ട് ചെയ്യുന്നു: അബൂബക്കർ(റ) കടന്നുവരുമ്പോൾ രണ്ടുപെൺകുട്ടികൾ എന്റെ വീട്ടിൽ ദഫ്ഫ് മുട്ടി ഈണത്തിൽ പാടുണ്ടായിരു അല്ലാഹുവിന്റെ റസൂൽ(സ) അവിടെ മൂടിപ്പുതച്ചു കിടക്കുന്നുമുണ്ട്. ഉടനെ തബൂബക്കർ(റ) ആ പെൺകുട്ടികളെ വിരട്ടി. തിരുമേനി(സ) അപ്പോൾ പുതപ്പു മുഖത്തു നിന്നു നീക്കി അബൂബക്കറിനോട്(റ)) അരുളി: അബൂബക്കറേ, അവരെ വിട്ടേക്കു, ഇന്നു പെരുന്നാളാണല്ലോ.
മറ്റൊരു റിപ്പോർട്ടിൽ ആയിശബീവി(റ) പറയുന്നു. പള്ളിയുടെ സമീപം നീഗ്രോകൾ കളിക്കുമ്പോൾ ഞാനതു കണ്ടു കൊണ്ടിരുന്നു. എനിക്കു മതിവ രുവോളം. നബി തിരുമേനി(സ) അപ്പോൾ തന്റെ ഉത്തരീയം കൊണ്ട് എനിക്കു മറയിട്ടു തന്നു കൊണ്ടിരുന്നു.
ഈണം നൽകപ്പെട്ട 'ഖസീദ'കൾ കേൾക്കുന്നതിൽ തെറ്റില്ല എന്ന പക്ഷ ക്കാരനായിരുന്നു ശൈഖു അബൂത്വാലിബുൽമക്കി(റ). സഹാബികൾ, താബി ഉകൾ തുടങ്ങിയ മഹാത്മാക്കളിൽ പലരുടെയും അഭിപ്രായങ്ങൾ ഇതിന്നു ഉപോൽ ബലകമായി താൻ എടുത്തുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ചര്യകളെപ്പറ്റി സൂക്ഷ്മജ്ഞനും, മുത്തഖിയും, പുണ്യാത്മാവുമായ ആ മഹാന്റെ നിഗമനങ്ങൾ ഒരിക്കലും പിഴക്കാൻ വഴിയില്ല. അദ്ദേഹം പറയുന്നു: അത്തരം സംഗീതം കേൾക്കൽ ഹലാലായതും, ഹറാമായതുമുണ്ട്. ഹലാലോ, ഹറാമോ എന്നു തിരിച്ചറിയാൻ പറ്റാത്തതുമുണ്ട്. തന്നിഷ്ടത്തിന്നും ലൈംഗിക വികാര ങ്ങൾക്കും ഉത്തേജനം നൽകുന്ന സംഗീതം കേൾക്കൽ ഹറാമാണെന്ന കാര്യ ത്തിൽ സംശയമില്ല. എന്നാൽ ലൈംഗികോത്തോജനം നല്‌കുന്ന സംഗീതം സ്വന്തം ഭാര്യയിൽ നിന്നു കേൾക്കൽ, ഹറാമും ഹലാലും അവ്യക്തമായ ഇനത്തിൽ പെടുന്നു. കാരണം, അതിൽ നേരം പോക്ക് ഉൾപ്പെട്ടിരിക്കുന്നു. ദിവ്യ ചൈതന്യം തുളുമ്പുന്ന സംഗീതം ശുദ്ധമായ മനസ്സോടെ കേൾക്കൽ അനുവദ നീയം തന്നെ സംശയമില്ല.
ഇതാണ് ശൈഖു അബൂത്വാലിബുൽമക്കി(റ)യുടെ അഭിപ്രായം. അതിനാൽ ഇക്കാര്യത്തിൽ നിരുപാധികം തീർപ്പു കല്പ്‌പിക്കുന്നതു ശരിയല്ല. അങ്ങിനെ ചെയ്യുന്നത് തീവ്രതയാണ്. കടുംപിടുത്തം!
ഇക്കാര്യം നമുക്കല്പമൊന്നു വിശദമായി പരിശോധിക്കാം. 'ദഫ്ഫ്' എന്ന വാദ്യോപകരണത്തിന്റെ കാര്യത്തിൽ ശാഫീമദ്ഹബിൽ ഇളവുണ്ടെങ്കിലും, മറ്റു വാദ്യോപകരണങ്ങൾ പോലെ അതു വർജ്ജിക്കലാണുത്തമം. മറ്റു വാദ്യോപ കരണങ്ങളെല്ലാം നിഷിദ്ധമാണെന്ന കാര്യത്തിൽ മദ്ഹബുകൾ തമ്മിൽ ഭിന്നിപ്പില്ലല്ലോ. വാദ്യോപകരണങ്ങളൊന്നും ഉപയോഗിക്കാതെ നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന സംഗീതം കേൾക്കുന്നതു തെറ്റല്ല. സ്വർഗ്ഗ നരകങ്ങളുടെ വർണ്ണ ന, സാന്മാർഗ്ഗിക ദർശനങ്ങൾ ദിവ്യനാമ പ്രകീർത്തനം എന്നീ ആശയമുൾക്കൊ ഉളുന്ന സംഗീതം കേൾക്കൽ നിഷിദ്ധമാകുന്നതെങ്ങിനെ? ധർമ്മയോദ്ധാക്കളുടെ വീരഗാഥകൾ, ഹാജിമാരെയും ഹജ്ജിനെയും വർണ്ണിക്കുന്ന ഗാനങ്ങൾ - ഏതാ ദൃശമായതൊക്കെ കേൾക്കേണ്ടതു തന്നെയാണ്. അവ സംഗീതാത്മകമായതു കൊണ്ടു ഗുണമല്ലാതെ ദോഷത്തിൻ്റെ വിത്തൊന്നും മനസ്സുകളിൽ വിത റുകയില്ല.
എന്നാൽ സുന്ദരിമാരുടെ തുടുത്ത കവിളിണകളുടെയും, നിറഞ്ഞ വക്ഷോ ജകുംഭങ്ങളുടെയും, സമ്യദ്‌ധമായ കേശഭാരത്തിൻ്റെയും തടിച്ച നിതംബങ്ങളു ടെയും മറ്റും വർണ്ണയുൾക്കൊള്ളുന്ന സംഗീതം കേൾക്കൽ മതബോധമുള്ള വർക്കു ചേർന്നതല്ല. ചെവി പൊത്തുക തന്നെ വേണം.
ഇവിടെ മറ്റൊരു കാര്യം ഓർക്കേണ്ടതുണ്ട്. വിരഹം, സമാഗമം, പ്രേമഭാജ നവുമായി അടുക്കാനുള്ള പ്രയാസങ്ങൾ, അകൽച്ചയിലുള്ള മനോവേദന എന്നി வலு വർണ്ണിക്കുന്ന ചില സൂഫിക്കവിതകളുണ്ട്. അല്ലാഹുവിന്റെ ചൈതന്യമാ ണവിടെ പ്രേമഭാജനം. ആ ചൈതന്യത്തെ കാമുകിയാക്കി വർണ്ണിക്കുകയാണ വിടെ. ഇത്തരം സംഗീതം കേൾക്കുമ്പോൾ അല്ലാഹുവിനോടുള്ള 'മഹബ്ബത്ത്' വർദ്ധിക്കാനുതകുന്നുവെങ്കിൽ അതു നല്ലതു തന്നെ. ചെയ്തു പോയ തെറ്റുക ളിൽ പശ്ചാത്താപമുണ്ടാക്കുകയും, അല്ലാഹുവിനെ പ്രാപിക്കാൻ വേണ്ടി എന്തു ത്യാഗവും സഹിക്കാൻ പ്രചോദനമേകുകയും ചെയ്യുന്ന സംഗീതം നിഷിദ്ധമാ കുന്നതെങ്ങിനെ? ഇത്തരം സംഗീതം ചില സൂഫികൾ ഇഷ്‌ടപ്പെടുന്നു. ഒരു റിപ്പോർട്ടിൽ കാണുന്നു: ഒരു സൂഫിയുണ്ടായിരുന്നു. അദ്ദേഹത്തിന്നു ഇത്തരം സംഗീതം വലിയ ഇഷ്ടമായിരുന്നു. ഇതു കേൾക്കുക മൂലം തീരെ ഭക്ഷണം കഴിക്കാതെ ജീവിക്കാൻ തനിക്കു സാധിച്ചിരുന്നു. വിശപ്പിൻന്റെ തീജ്വാല കെടു ത്തിക്കളയാൻ സംഗീതമാകുന്ന ചന്ദനച്ചാറിന്ന് കരുത്തുണ്ട്. സൂഫികളെ അതു ദിവ്യപ്രേമപാരാവാരത്തിൽ ആറാടിയ്ക്കുന്നു. ആനന്ദനിർവൃതിയിലാഴ്ത്തുന്നു. അല്ലാഹുവിനോടുള്ള അദമ്യമായ ഭക്തിപാരവശ്യം അപ്പോൾ അവരിൽ തിളച്ചു മറിയും. ഇതവർക്ക് സൈര്യം (ഇസ്‌തിഖാമത്തു) വർദ്ധിപ്പിക്കും. തന്മൂലം ഇത്തരം സംഗീതം അവർ ഇഷ്‌ടപ്പെടുന്നു.
എന്റെ ഒരു കൂട്ടുകാരൻ ഒരിക്കൽ പറയുകയുണ്ടായി. മൂന്നു സന്ദർഭങ്ങളി ലാണ് നമ്മുടെ സഹചരന്മാർക്ക് വികാരാവേശമുണ്ടാകാറ്. 1. "മസ്അല'കൾ ചർച്ചചെയ്യുമ്പോൾ 2. ധർമ്മരോഷമുണ്ടാകുമ്പോൾ 3. ദിവ്യപ്രേമഗീതങ്ങൾ കേൾക്കുമ്പോൾ.
അബുൽഖാസിം ജൂനൈദുൽ ബഗ്ദാദി(റ) പറയുന്നു. മൂന്നു സന്ദർഭങ്ങ ളിൽ ഈ വർഗ്ഗത്തിന്ന് അല്ലാഹുവിൻ്റെ അനുഗ്രഹപിയൂഷം വർഷിച്ചു കൊണ്ടി രിക്കും. 1. ഇവർ (സൂഫികൾ) ഭക്ഷണം കഴിക്കുമ്പോൾ. കാരണം ദാരിദ്ര്യത്തോ ടെയാണിവർ ഭക്ഷിക്കുക. 2. പരസ്പരം ചർച്ച നടത്തുമ്പോൾ. കാരണം ഇവ രുടെ ചർച്ച പുണ്യാത്മാക്കളുടെയും പ്രവാചകന്മാരുടെയും സ്ഥിതി ഗതികളെ
പ്പറ്റിയായിരിക്കും. 3 ദിവ്യ പ്രേമഗീതങ്ങൾ കേൾക്കുമ്പോൾ. കാരണം അല്ലാഹുവിനോടുള്ള തീവ്രമായ പ്രേമാവേശ വികാരത്തോടെ ഉൺമയെ മനസ്സിൽ കണ്ടു കൊണ്ടാണവർ അതു കേൾക്കുക.
അത്തരം സംഗീതം കേൾക്കുമ്പോൾ സൂഫികളിൽ തീവ്രമായ വികാരാവേശ പ്രകടനമുണ്ടാകാറുണ്ട്. . ഇതിൻ്റെ കാരണമെന്തെന്ന് ഒരാൾ ശൈഖു റൂമി നോടു(റ) ചോദിക്കുകയുണ്ടായി. അദ്ദേഹം പ്രതിവചിച്ചു. സൂഫികൾക്കു ആസാ ദന ശക്തികുടും, ശബ്ദങ്ങളുടെ പിറകിൽ ഒളിഞ്ഞിരിക്കുന്ന പൊറുത്തുക കാണാൻ അവർക്ക് കണ്ണുണ്ട്. ആ ചിറകുകളിലേറിപ്പാന്ന് മനസ്സു കൊണ്ട് അല്ലാ ഹുവുമായി സമാഗമം നടത്തുമ്പോഴാണവർ പരമാനന്ദ വികാരങ്ങൾ പ്രകടി പ്പിക്കുന്നത്. പെട്ടെന്ന് സമാഗമം നിലച്ച് മറ വന്നു വീഴുമ്പോൾ ആനന്ദ പ്രക ടനം ദുഃഖ പ്രകടനമായി രൂപാന്തരപ്പെടുന്നു. അപ്പോൾ ചിലർ ഘോരാട്ടഹാസം മുഴുക്കുകയും ചിലർ ഉടു തുണിപോലും പിച്ചിച്ചീന്തുകയും ചെയ്യാറുണ്ട്.
ശൈഖ് അബൂസഹ്ൽ മുഹമ്മദിബിൻ സുലൈമാൻ(റ) പറയുന്നു: ശ്രോ ദ്ധാവ് സമാഗമത്തിൻറെയും മറയുടെയും അവസ്ഥകൾ രണ്ടും മാറി മാറി അനു ഭവിച്ചു കൊണ്ടിരിക്കും. സമാഗമം ഉണ്ടാകുമ്പോൾ പരമാനന്ദമുണ്ടാകുന്നു. മറ വരുമ്പോൾ വിരഹാഗ്നിയുടെ ജ്വാല ആളിക്കത്തുന്നു. തന്മൂലം ചില പ്രത്യേക ചലനങ്ങൾ പ്രകടമാകും. ഇതു സൂഫിയുടെ ദൗർബ്ബല്യമാണ്. സമാഗമമാകട്ടെ സൂഫിയുടെ ശക്തിയും മനശ്ശാന്തിയുമത്രെ. ലക്ഷ്യം പ്രാപിച്ചവർ (വാസിലി ങ്ങൾ)ക്കുള്ള അത്യുന്നതാവസ്ഥയാണ് അത്. സൈര്യ(ഇസ്‌തിഖാമത്തിൻ്റെ പക്വത വന്ന അവസ്ഥ! ആ അവസ്ഥയിൽ സൂഫി ശാന്ത പ്രകൃതനായിരിക്കും. ജദ്ബോ, ആവേശ പ്രകടനമോ ഇല്ലാത്ത അവസ്ഥ.
ഒരു പടികൂടി മുന്നോട്ടു നീങ്ങി സായൂജ്യാവസ്ഥയിലെത്തിയാൽ പിന്നെ സൂഫി നിസ്സംഗനായിത്തീരുന്നു. യാതൊരു വികാരങ്ങളുമില്ലാത്ത അവസ്ഥ. അല്ലാഹുവിന്റെ ഗാംഭീര്യ തേജസ്സ് (ഹൈബത്ത്)ൻ്റെ മുന്നിൽ അയാൾ നിർവി കാരനും നിസ്സംഗനുമായി മാറുന്ന പരമോന്നതാവസ്ഥ!
ശൈഖ് അബൂഅബ്‌ദുറഹ്‌മാൻ-സലമി(റ) പറയുന്നു - എൻ്റെ പിതാമഹൻ ഒരിക്കൽ പറയുകയുണ്ടായി: നിസ്സംഗമായ ഹൃദയത്തോടെയും ആത്മാവോ ടെയും ആണ് ശ്രോദ്ധാവ് ശ്രവിക്കേണ്ടത്. രണ്ടും നിസ്സംഗമായിരിക്കണം. ഹൃദയം നിസ്സംഗമാണ്. പക്ഷേ ആത്മാവ് അങ്ങിനെയല്ലെങ്കിൽ ശ്രവണം അനു വദനീയമല്ല.
ഖുർആൻ പറഞ്ഞു: "സൃഷ്‌ടിയിൽ അല്ലാഹു താൻ ഇച്ഛിയ്ക്കുന്നത് വർദ്ധി പ്പിയ്ക്കുന്നു."
ശബ്ദസൗന്ദര്യമാണ് ഇവിടെ വിവക്ഷിതമെന്ന് ചില വ്യാഖ്യാതാക്കൾ പറ യുന്നു. ചിലർക്ക് അല്ലാഹു മധുരമുള്ള ശബ്ദം കൂടുതൽ നൽകുമെന്നർത്ഥം.
നബി(സ) അരുളി: ശബ്ദമധുരമുള്ളവൻ്റെ ഖുർആൻ പാരായണം അല്ലാഹു താല്പര്യ പൂർവ്വം കേൾക്കുന്നു: ഒരു യജമാനൻ തൻ്റെ നർത്തകിയുടെ സംഗീതം കേൾക്കുന്നതിനേക്കാൾ താൽപ്പര്യത്തോടെ.
അബുൽഖാസിം ജുനൈദുൽ ബഗ്ദാദി(റ) പറയുന്നു: ഞാനൊരിക്കൽ ഇബി ലീസിനെ സ്വപ്നം കണ്ടു. അവൻ തൻ്റെ ശിഷ്യനോടു ചോദിക്കുന്നു: വല്ല മനുഷ്യനെയും നശിപ്പിക്കാൻ നിനക്ക് സാധിച്ചുവോ?
ശിഷ്യൻ മറുപടി പറഞ്ഞു: രണ്ടു സന്ദർഭങ്ങളിലല്ലാതെ മനുഷ്യനെ നശി പ്പിക്കാൻ എനിക്കു കഴിവില്ല.
ഇബ്ലീസ് ചോദിച്ചു: ഏതാണ് ആ സന്ദർഭങ്ങൾ?
1. സംഗീതം കേൾക്കുമ്പോൾ, 2. നിഷിദ്ധമായ സൗന്ദര്യത്തിലേക്കു നോക്കുമ്പോൾ.
ശൈഖ് ജൂനൈദ് തുടരുന്നു: ഞാനീ സ്വപ്നം ഒരു അദ്ധ്യാത്മ ഗുരുവിനോട് പറഞ്ഞപ്പോൾ അദ്ദേഹം പറയുകയാണ്. ഈ സ്വപ്നം കാണുന്നത് ഞാനാ ണെങ്കിൽ ഇബീലിസിനോട് ഞാൻ ചോദിക്കുമായിരുന്നു: ഏ. വിഡ്ഢി! സംഗീതം കേൾക്കുന്നവൻ അതു അല്ലാഹുവിൽ നിന്ന് കേൾക്കുകയും, സൗന്ദ ര്യത്തിലേക്ക് നോക്കുന്നവൻ അല്ലാഹുവിന്റെ ചൈന്യം അവിടെക്കാണുകയു മാണെങ്കിൽ നിനക്ക് അയാളെ നശിപ്പിക്കാൻ എങ്ങിനെ കഴിയും?
ആയിഷ ബീവി പറയുന്നു: ഒരു പെൺകുട്ടി എനിക്കു പാട്ടു പാടി കേൾപ്പിക്കാറുണ്ട്. ഇങ്ങിനെ കേൾപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ നബി( സ) കടന്നുവന്നു. അവൾ പാട്ടുതുടർന്നു. പിന്നെ ഉമറും(റ) കടന്നു വന്നു. അപ്പോൾ അവൾ പേടിച്ച് ഒരോട്ടം!
നബിതിരുമേനി(സ) ഉമറിനോടു സംഭവം പറഞ്ഞു. ഉമർ(റ) ജിജ്ഞാസു വായി - നബിതിരുമേനി(സ) കേട്ട ഗാനം എനിക്കും കേൾക്കണം. അല്ലാതെ ഞാൻ അടങ്ങുകയില്ല - ഉമർ(റ) അപേക്ഷിച്ചു. നബിതിരുമേനി(സ) ആ പെൺകുട്ടിയെ വിളിച്ചു വീണ്ടും പാടാൻ കല്‌പിച്ചു. അവൾ പാടുകയും ചെയ്തു.
ശൈഖു അബൂത്വാലിബുൽ മക്കി(റ) പറയുന്നു: അത്തഹ്(റ)വിന്ന് പാട്ടു കാരികളായ രണ്ടു അടിമസ്ത്രീകളുണ്ടായിരുന്നു. അവരുടെ പാട്ടുകേൾക്കാൻ തന്റെ സഹോദരൻമാർ വന്നു കൂടാറുണ്ട്. അദ്ദേഹം ഇങ്ങിനെ പറയാറുണ്ട്. ഖാളി അബൂമുർവാന്ന് ഇതു പോലെ പാട്ടുപാടി കൊടുക്കുന്ന ബാലികമാരു ണ്ടായിരുന്നു. അവരെ കൊണ്ടദ്ദേഹം സൂഫിമാർക്ക് പാട്ട് കേൾപ്പിക്കാറുണ്ട്. ഇതിന്റെ റിപ്പോർട്ടർ ശൈഖ് അബൂതാലിബ് മക്കി(റ) തുടരുന്നു: ഹൃദയശുദ്ധി യോടു കൂടിയും കണ്ണിനെ സൂക്ഷിച്ചു കൊണ്ടും അല്ലാതെ ഇത് അനുവ ദനീയമല്ല.
வ
ഖുർആൻ പറയുന്നു: “ഒളിഞ്ഞു നോട്ടത്തെയും മനസ്സുകളിൽ മറച്ചു വെച്ച തിനെയും അല്ലാഹു അറിയും."
ഏതായാലും ശൈഖ് അബൂത്വാലിബുൽമക്കി(റ)യുടെ ഈ അഭിപ്രായത്തി ന്മേൽ പിടിട്ടു തൂങ്ങാതെ, ഇത്തരം സദസ്സുകൾ ബഹിഷ്ക്കരിക്കുന്നതാണ് ഉത്തമം. സൂക്ഷ്മത പാലിക്കാൻ അതാണ് നല്ലത്. ദാവൂദ് നബിയെ പ്രകീർത്തി ക്കുന്ന ഒരു ഹദീസിൽ പറയുന്നു: അദ്ദേഹം മധുര ശബ്ദത്തിൻ്റെ ഉടമയായിരുന്നു. അദ്ദേഹത്തിൻ്റെ വേദപാരായണം കേൾക്കാൻ മനുഷ്യർ മാത്രമല്ല ജിന്നു
കളും പക്ഷികളുമെല്ലാം സമ്മേളിക്കാറുണ്ട്. അദ്ദേഹം പശ്ചാത്തപിച്ചു കരയു
മ്പോൾ സദസ്സിൽ ആയിരങ്ങൾ മരിച്ചു വീഴാറുമുണ്ടുപോലുാണ അബൂമൂസൽ അശ്‌അരി(റ) അവർകളെ പ്രശംസിച്ചു കൊണ്ട് ഒരിക്കൽ നബി അരുളി: അദ്ദേഹത്തിന്ന് ദാവൂദ് നബിയുടെ വീണനാദം ലഭിച്ചിട്ടുണ്ട്.
മറ്റൊരു റിപ്പോർട്ടിൽ നബി(സ) അരുളി: കവിതയിൽ തത്വജ്ഞാനമുണ്ട്.
ഒരാൾ നബി(സ)യുടെ സന്നിധിയിൽ വന്നു. അവിടെ ചില ആളുകൾ ഖുർ ആൻ പാരായണം ചെയ്യുകയും മറ്റു ചിലർ കവിത ആലപിക്കുകയും ആയിരു ന്നു. അയാൾ നബി(സ)യോടു ചോദിച്ചു: ഖുർആനും കവിതയും കൂട്ടിച്ചേർക്കു കയാണോ? നബി(സ) അരുളി: ഇതു വേറെ, അതു വേറെ.
ഒരിക്കൽ നാബിഗത്ത്, നബിയുടെ സന്നിധിയിൽ വെച്ചു കവിത ആലപിച്ച പ്പോൾ അവിടുന്ന് അരുളി: നന്ന് അല്ലാഹു നിന്റെ വായയുടെ പുതുമ നില നിർത്തട്ടെ. ആ കവി നൂറിലധികം വയസ്സ് കഴിഞ്ഞാണ് അന്തരിച്ചത്. നല്ല മൂർച്ച യുള്ള നാവും, തെളിമയുള്ള പല്ലുമായിരുന്നു ആ കവിയുടേത്, മരണം വരെ.
മഹാകവി ഹസ്സാൻ(റ) അവർകൾക്ക് നബി(സ) തിരുമേനി പള്ളിയിൽ സ്റ്റേജ് ഒരുക്കിക്കൊടുക്കാറുണ്ടായിരുന് ഒരു പുണ്യാത്മാവ് പറയുന്നു: ഞാൻ ഒരിക്കൽ ഖിളർ നബി(അ)യെ കണ്ടു. ഞാൻ ചോദിച്ചു: സംഗീതം കേൾക്കുന്നതിനെപ്പറ്റി ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അതിനെപ്പറ്റി അങ്ങയുടെ അഭിപ്രായമെന്താണ്? അദ്ദേഹം പ്രതി വചിച്ചു: അതു തെളിഞ്ഞ ഒരു പ്രവാഹമാണ്. പക്ഷേ കാലുറച്ച ജ്ഞാനികൾക്ക ല്ലാതെ അവിടെ ഇടറാതെ ഉറച്ചു നിൽക്കാൻ സാധിക്കയില്ല.
മംശാദുദൈനൂരി(റ) പറയുന്നു: ഞാനൊരിക്കൽ നബി തിരുമേനി(സ)യെ സ്വപ്നം കണ്ടു. ഞാൻ ചോദിച്ചു: പ്രവാചകരേ, സംഗീതം കേൾക്കുന്നതിനെ അങ്ങ് വെറുക്കുന്നുവോ? നബി(സ) പ്രതിവചിച്ചു: ഞാൻ വെറുക്കുന്നില്ല. പക്ഷേ, അബൂഅലിയ്യേ, നീ അവരോടു പറയുക: ഖുർആൻ പാരായണം കൊണ്ട് അതാ രംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യാൻ. ഞാൻ ചോദിച്ചു: പ്രവാചക രേ, ഞാനിതു പറഞ്ഞാൽ അവരെന്നെ ദ്രോഹിക്കും.
നബി(സ) അരുളി: നീ അതു സഹിക്കുക അവർ നിൻ്റെ കൂട്ടുകാരണല്ലോ.
ഈ സ്വപ്നത്തെപ്പറ്റി അദ്ദേഹം അഭിമാനിക്കാറുണ്ടായിരുന്നു. തന്നെ നബി(സ) ഓമനപ്പേരു വിളിച്ചതിലുള്ള അഭിമാനം ഈ സംഗീതം ശ്രവിക്കാൻ പാടില്ലന്നു ചില ജ്ഞാനികൾ പറയാൻ കാരണം. പ്രാരംഭദശയിലുള്ള സൂഫി കൾ വ്യതിചലിക്കുമെന്ന ഭയമാണ്. പരിശീലനം ലഭിക്കാത്തവർ തന്മൂലം പരീക്ഷണത്തിലകപ്പെടാനിടയുണ്ട് അടിയുറച്ച ജ്ഞാനം അവർക്കുണ്ടായിരിക്കയില്ല. തന്മൂലം മനസ്സ് വഴുതിപ്പോകാനും ദിവ്യസ്‌മരണ വിട്ട് അകലാനും അതു വഴി തെളിയിക്കും. അവർക്കനുകൂലമായതും പ്രതികൂലമായതും തിരിച്ചറിയാൻ അവർക്ക് കഴിയില്ല. ശൈഖ് ദുന്നൂൽ മിസ്‌രി(റ) ഒരിക്കൽ ബഗ്ദാദിൽ ചെന്ന പ്പോൾ ഒരു കൂട്ടം ആളുകൾ ഒരു കവാലിഗായകനുമായി. തന്നെ സമീപിച്ച് സൂഫിക്കവിതകൾ പാടാൻ അനുമതി ചോദിച്ചു: അദ്ദേഹം സമ്മതം കൊടു ത്തു. അപ്പോൾ ഗായകൻ ഇങ്ങിനെ പാടി വളരെ ചെറിയ അനുരാഗം പോലും എൻ്റെ മനസ്സിനെ മഥിക്കുന്നു എന്നിരിക്കെ അത് തീവ്രമായാലുള്ള സ്ഥിതിയെന്തായിരിക്കും നാഥാ. എന്റെ മനസ്സിൽ ചിതറിക്കിടന്നിരുന്ന അനു രാഗശകലങ്ങളെ ഒരേ ബിന്ദുവിൽ നീ കേന്ദ്രീകരിച്ചു. എന്റെ സ്ഥിതി എത്ര ദയനീയം വിരഹ ദുഃഖിതനായ എന്നെ നീ നീ സമാശ്വസിപ്പിക്കുന്നില്ലയോ, കഷ്ടം, എൻ്റെ പ്രേമഭാജനം ചിരിക്കുമ്പോൾ ഞാനിതാ കരയുന്നു.
ഈ ഗാനം കേട്ടപ്പോൾ ആ മഹാത്മാവ് വിചാരവിവശനായി എഴുന്നേറ്റു. ആനന്ദനിർവൃതി ഓളം തള്ളിയപ്പോൾ അദ്ദേഹം വീണു. പ്രേമം സിരകളിൽ ഇരമ്പുന്ന പതനം! നെറ്റിയിൽ നിന്ന് രക്തം പ്രവഹിച്ചു. അപ്പോഴെയ്ക്കും മറ്റൊരു സൂഫിയും വികാരവിവശനായി എഴുന്നേറ്റു. ഉടനെ ദുൻനൂനുൽ മിസ്സിരി(റ) അയാളോടു പറഞ്ഞു: അല്ലാഹുവിനെ ഓർക്കുക. നീ എഴുന്നേൽക്കുന്നത് അല്ലാഹു കാണുന്നുണ്ട്.
ഇത് കേട്ടപ്പോൾ അയാളിരുന്നു പോയി. സത്യാത്മാവായതു കൊണ്ടാണ ദ്ദേഹം ഇരുന്നത്. താൻ യാന്ത്രികമായി എഴുന്നേറ്റതായിരുന്നു. താൻ അതിന്ന് യോഗ്യനല്ലെന്ന് മനസ്സിലായപ്പോഴാണ് ഇരുന്നത്.
വൃത്തബന്ധിതമായ ഇത്തരം മധുരസംഗീതം കേൾക്കുമ്പോൾ ആരും ആവേശഭരിതരാകും. ആ വൃത്തത്തോടൊത്ത ശരീര പ്രകൃതിയിൽ അത് ചലനം സൃഷ്ടിക്കുന്നതാണ് കാരണം. തന്നത്താൻ മറന്ന ചലനം! തന്മൂലം സംഗീത ത്തിന്റെ വൃത്തത്തിനൊത്ത് ശരീരത്തിൻ്റെ വൃത്തവും കറങ്ങുന്നു. അതോടെ ആവേശപാരാവാരം അലതല്ലുന്നു. ചിലർ അതോടൊപ്പം കൃത്രിമമായ ജദ്ബു കളും പ്രകടിപ്പിക്കാൻ തുടങ്ങും. ഇതു സജ്ജനങ്ങൾക്കു ഭൂഷണമല്ല. ഹറാമാ ണിത്. ഇതു തന്നിഷ്ടത്തെ പൂജിക്കുന്നവർക്കേ യോജിക്കുകയുള്ളൂ. അധ്യാത്മ ജീവിതത്തിന്റെ ചീട്ടുകളറിയാത്ത തന്നിഷ്ടക്കാരാണവർ. ഇത്തരക്കാരുടെ നൃത്ത കോലാഹലങ്ങൾ മൂലമാണ് പണ്ഡതന്മാർ പുണ്യാത്മക്കളുടെ ചലനങ്ങളെയും സംശയദൃഷ്ടിയോടെ വീക്ഷിക്കാനിട വരുന്നത്. ഉദ്യേശശുദ്ധിയില്ലാത്ത താന്തോ ന്നികളുടെ പേക്കൂത്തുകൾ! വിശിഷ്യ, സദസ്സ്യരുടെ മനം കവരാൻ ഉദ്ദേശിച്ചു ആടുന്ന വ്യാജന്മാരെ സൂക്ഷിക്കണം. ഔഷധച്ചെടികൾക്കിടയിലെ വിഷപ്പുല്ലു കളാണവർ. അവരെക്കൊണ്ടുള്ള ശല്ല്യം ചില്ലറയല്ല. അല്ലാഹുവിന്റെ സ്നേഹ സാമീപ്യം നേടിയവനാണ് താനെന്ന് സദ്യസ്സ്യരെ തെറ്റിദ്ധരിപ്പിയ്ക്കാനുള്ള ശ്രമം! അവരുടെ ആദരവ് പിടിച്ചു പറ്റാനുള്ള അടവ്! ഇതൊന്നും സൂഫികൾ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല. കപട സന്യാസിമാരുടെ ചില സൂത്രവിദ്യകളാ ണിത്. വെറും കാപട്യം സംഗീതമാലപിക്കുന്ന ബാലന്മാരുടെ നിഷിദ്ധമായ
സൗന്ദര്യം ആസ്വദിക്കുമ്പോൾ ചില പൈശാചിക വികാരങ്ങൾക്ക് വിധേയരായി ആവേശം കൊള്ളാറുണ്ട്. സ്ത്രീകൾ കണ്ടാസ്വദിക്കാൻ വേണ്ടിയും ചിലർ 'ജദ്ബ്' പ്രകടിപ്പക്കാറുണ്ട്. ഇതൊക്കെ ഹറാമാണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. വിവരമില്ലാത്ത ജാഹിലീങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ വലിയ അപകടങ്ങളിലാണ് ചാടുന്നത്. കാരണം, അജ്ഞതയാൽ അതൊരു ഇബാദ ത്താണന്ന് അവർ വിചാരിക്കുന്നു. ഇത് പാപത്തിൻ്റെ കാഠിന്യം വർദ്ധിപ്പിക്കു ന്നു. കാണികളെയും അവർ തെറ്റിദ്ധരിപ്പിക്കുന്നു. ഭൗതീകരായ ആളുകൾ നിഷി ദ്ധമായ സൗന്ദര്യം ആസ്വദിച്ച് നൃത്തം ചെയ്യുന്നത് പാപമാണെങ്കിലും ഇത തന്നെ കാഠിന്യം അതിന്നില്ല. കാരണം, അതൊരു ആരാധനയാണെന്ന് അവർ ധരിക്കുകയോ മറ്റുള്ളവരെ ധരിപ്പിക്കുകയോ യോ ചെയ്യുന്നില്ലല്ലോ. അതിനാൽ ഇത്തരം ആട്ടത്തിനും പാട്ടിന്നുമൊക്കെ ഇബാദത്തിൻ്റെ ച്ഛായ നൽകുമ്പോൾ സൂക്ഷിക്കണം. അതു കൊണ്ടാണ് ചില പുണ്യാത്മാക്കൾ ഇത്തരം ചലനങ്ങളെ നിരുപാധികം വിമർശിക്കുന്നത്. ഇത്തരം സദസ്സുകളെ അവർ വെറുക്കുന്നതും ഇതു കൊണ്ടു തന്നെ. കൃത്രിമക്കാരുടെ ശല്യം എന്നാൽ സത്യാത്മാക്കൾ ദിവ്യാ നുരാഗ ഗീതങ്ങളിൽ ആകൃഷ്‌ടരായി ആവേശം കൊള്ളാറുണ്ട്. യാതൊരു കൃത്രി മത്വവുമില്ലാതെ അവർ നൃത്തം വെയ്ക്കാറുള്ളത് ഈ ഇനത്തിൽ പെടുത്തി ആക്ഷേപിക്കുന്നതു തെറ്റാണ്. അതൊരു മാനസിക വിശ്രമമാണെന്നേ അവർ അവകാശപ്പെടുകയുള്ളൂ. ഈ ഉദ്ദേശ്യ ശുദ്ധി അതൊരു സുകൃതമാക്കി മാറ്റുന്നു അബുദ്ദർദാ(റ) പറയുന്നു: എന്റെ ആത്മാവ് തണുക്കുമ്പോൾ ചിലപ്പോൾ ഞാൻ ചില മിഥ്യയായ ചലനങ്ങളാൽ ആത്മാവിനെ ചൂടു പിടിപ്പിക്കാറുണ്ട്. സത്യ ത്തിന്നു വേണ്ടി ഈർജ്ജം സമ്പാദിക്കാനാണ് ഞാൻ ആ മിഥ്യകൾ ചെയ്യാറ്.
ചില നേരങ്ങളിൽ നിസ്‌കാരം കറാഹത്താക്കാൻ കാരണം നിരന്തരം ആരാ ധനയിൽ മുഴുകുന്ന സാത്വികർക്ക് അപ്പോൾ വിശ്രമം ലഭിക്കാൻ വേണ്ടിയാ ണ്. തന്മൂലം കൂടുതൽ ഊർജ്ജസ്വലതയോടെ ഇബാദത്തിൽ മുഴുകാൻ മറ്റു സമയങ്ങളിൽ അവർക്ക് സാധിക്കുന്നു. ഈ വീക്ഷണ കോണിലൂടെ നോക്കു മ്പോൾ നിഷ്കപടമായും യാന്ത്രികമായും പുണ്യാത്മാക്കളിൽ നിന്നുണ്ടാകുന്ന ആവേശ ചലനങ്ങളെ ഒരിക്കലും ആക്ഷേപിച്ചു കൂടാ. ഒരു നിമിഷം ഇടവി ടാതെ ഇബാദത്തിൽ തന്നെ നിരന്തരം മുഴുകാൻ മനുഷ്യ പ്രകൃതിക്ക് വൈമു ഖ്യമുണ്ടാകും. ആ വൈമുഖ്യവും ആലസ്യവും നീക്കാൻ ഇത്തരം ചില മിഥ്യ കൾ മിതമായ നിലയിൽ അനുവദനീയമായിരിക്കുകയാണ്. സത്യത്തിന്നു സഹാ യകമാകുന്ന മിഥ്യകൾ മാത്രം! അതിരു കവിയാൻ ഒരിക്കലും പാടില്ലതാനും.
ഹലാലായ കാര്യങ്ങൾ ശറഇന്റെ കണ്ണിൽ മിഥ്യകളല്ല. എങ്കിലും ചില സന്ദർഭ ങ്ങളിൽ അവയെ മിഥ്യകളാക്കിത്തീർക്കുന്നു. എന്നാലും അമിതമാകാതെ ആ മിഥ്യകൾ അനുഭവിക്കാം.
സഹബിൻ അബ്ദില്ല(റ) പറയുന്നു: സത്യാത്മാവിൻ്റെ അജ്ഞത വിജ്ഞാന വർദ്ധനവിന്നു കാരണമായിത്തീരുന്നു. തൻ്റെ മിഥ്യാനുഭവങ്ങൾ, തന്നെ സത്യത്തിലേക്ക് നയിക്കുന്നു. തൻ്റെ ദുനിയാവ്, തന്നെ ആഖിറം സമ്പാ ദിക്കാൻ സഹായിക്കുന്നു.
(ഇതൊന്നും മിഥ്യയല്ല സത്യമാണെന്നു ആശയം.)
ഇതൊക്കെയാണെങ്കിലും മുമ്പു നാം നൽകിയ താക്കീത് വിസ്‌മരിച്ചു പോക രുത്. നിഷിദ്ധമായ സൗന്ദര്യാസ്വാദനം സംഗീത ശ്രവണത്തിൽ ഉണ്ടാകുമ്പോൾ അതു ഹറാമായി മാറും. മീശ കുരുക്കാത്ത സുന്ദരൻമാരായ ബാലൻമാരുടെ യും, അന്യരായ സുന്ദരിമാരുടേയും സംഗീതം കേൾക്കുക മൂലം ദൈവ ചിന്ത ഉണർന്നാലും ഇല്ലെങ്കിലും ആ ശ്രവണം ഹറാമാണ്. അപകടം ഭയപ്പെടുന്നതു കൊണ്ടാണിത്. ശബ്ദദം കേൾക്കൽ ഹറാമല്ലെങ്കിലും അതു കേൾക്കുക മൂലം അപകടമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ അത് ഹറാമായി മാറുന്നു. വ്രതമ നുഷ്ഠിക്കുന്ന യുവാവ് സ്വന്തം സഹധർമ്മിണിയെ ചുംബനം ചെയ്യൽ നിഷി ദ്ധമായതു പോലെ, ഒരന്യസ്ത്രീയുമായി ഒരു പുരുഷൻ ആളൊഴിഞ്ഞ സ്ഥലത്തു നിൽക്കുന്നതു പോലെ.
ഇങ്ങനെ ചിന്തിക്കുമ്പോൾ ശ്രോദ്ധാവിൻ്റെ അവസ്ഥ അനുസരിച്ചായിരിക്കും, ശ്രവണം അനുവദനീയമാകുന്നതും നിഷിദ്ധമാകുന്നതും. ദിവ്യപ്രേമത്തെ ആസ്വ ദിക്കാൻ കഴിവില്ലാത്ത ശിലാഹൃദയർ നിരുപാധികം അതിനെ ആക്ഷേപിക്കാ റുണ്ടെന്ന് മുമ്പു പറഞ്ഞുവല്ലോ. അവരോട് നമുക്ക് പറയാനുള്ളത് ഇതാണ്: ഷണ്ഡന്ന് ഭോഗസുഖം ഗ്രഹിക്കാൻ സാദ്ധ്യമല്ല. വിശന്നു വലഞ്ഞവന് സൗന്ദര്യം ആസ്വദിക്കാൻ കഴിയില്ല. ആപത്തുകളിൽ അകപ്പെട്ടവനല്ലാതെ അപ കട സൂക്തം (ഇന്നാലില്ലാഹി) ഉരുവിടുകയില്ല.
അല്ലാഹുവിനോടുള്ള പ്രേമപരാവാരം ഉള്ളിൽ ഇരമ്പുന്ന സൂഫികളെ കണ്ണ ടച്ചു ആക്ഷേപിക്കാൻ ശിലാഹൃദയർക്ക് എന്ത് അർഹത? അത്യുന്നതങ്ങളിലേക്ക് പറക്കാൻ ചിറകുവിരുത്തി നിൽക്കുകയാണ് സൂഫിയുടെ ആത്മാവാകുന്ന കിളി ആ കിളി ഭൗതിക ശരീരമാകുന്ന കൂട്ടിന്നുള്ളിൽ ബന്ധനസ്ഥനായിക്കിടക്കു ന്നതു സൂഫികാണുന്നു. പ്രേമഭാജനമായ അല്ലാഹുവിന്റെ തിരുസന്നിധാനത്തിൽ നിന്നു വീശുന്ന ഇളം കാറ്റേൽക്കുമ്പോൾ ഈ കിളി കൂടു തകർത്തു പുറത്തു ചാടാൻ വെമ്പുന്നു. സൂഫിയുടെ ആത്മാവാകുന്ന ഈ കിളി ഈ പിടച്ചിലിന്നി ടയിൽ ദർശനങ്ങളിലൂടെ അധ്യാത്മസൈന്യവ്യൂഹങ്ങളെ കണ്ടു കൊണ്ടിരിക്കു കയും ചെയ്യുന്നു. അപ്പോൾ പുറത്തു ചാടിപറയന്നുയരാനുള്ള വെപ്രാളം വർദ്ധി ക്കുന്നു. വിരഹ ദുഃഖത്തിൻ്റെ കൈപ്പുനീരു കുടിച്ചു, കുടിച്ചു സഹനത്തിന്റെ നെല്ലിപ്പടി കണ്ടു കഴിയുന്നു. ഈ അവസ്ഥയിലുള്ള സൂഫിയുടെ ദേഹം ഇഹ ത്തിലാണെങ്കിലും കണ്ണു ഉന്നതങ്ങളിലാണ്. കഠിനാദ്ധ്വാന (മുജാഹദ്യത്തിന്റെ പുതപ്പിന്നുള്ളിൽ നിന്ന് സൂഫിയുടെ തേങ്ങൽ ഉയരുന്നു. ദർശനങ്ങളിലൂടെ രഹസ്യങ്ങളുടെ കലവറകൾ ചിലപ്പോൾ സുവ്യക്തമാകുമ്പോൾ സൂഫിയുടെ ആവേശം അലയടിക്കുന്നു. കർമ്മങ്ങളിലൂടെ തൻ്റെ നഫ്‌സ് പുരോഗമിച്ച് ഓരോ താവളങ്ങൾ പിന്നിടുമ്പോഴും ഈ ആവശം വർദ്ധിക്കുകയാണ് ചെയ്യുന്നത്. എല്ലാ മറകളും തുറന്നു കാണാനുള്ള ഉൽക്കടമായ അഭിനിവേശം! സമാഗമം അതിവേഗം സാധിക്കാനുള്ള അടങ്ങാത്ത ദാഹം! പ്രേമഭാജനത്തിന്റെ സന്നി ധാനത്തിൽ നിന്നു ഇടക്കിടെയുണ്ടാകുന്ന മിന്നൽ പ്രഭകൾ ഈ ആവേശത്തെ ശതഗുണിഭവിപ്പിക്കുന്നു അപ്പോൾ നഫ്സിനെയും പിശാചിനെയും രണ്ടു കനത്ത മലകളായി സൂഫി ദർശിക്കുന്നു. പ്രേമഭാജനത്തെ തന്നിൽ നിന്നു മറയ്ക്കുന്ന രണ്ടു മാമലകൾ. ആ മാമലകളെ അഭിമുഖീകരിച്ചു കൊണ്ടു സൂഫി പാടുന്നു:
“എന്റെ പ്രേമഭാജനത്തിനു മുമ്പിൽ മറയായി നിൽക്കുന്ന രണ്ടു മാമലകളേ! നിങ്ങളൊന്നു മാറിനിൽപ്പിൻ. ഹൃദയേശ്വരിയെത്തഴുകി വന്ന കിഴക്കൻ കാറ്റ് എന്നെയിതാ പുളകം കൊള്ളിയ്ക്കുന്നു. വേഗം മാറി നിൽപ്പീൻ. ആ കിഴക്കൻ കാറ്റു വിരഹ ദുഃഖിതനായ എന്റെ ഹൃദയത്തെ തഴുകുമ്പോൾ ദുഃഖങ്ങൾ തണു ക്കുന്നു. ആ കുളിരിൽ ഞാനിതാ നിർവൃതി കൊള്ളുന്നു. എന്റെ ഉരുകുന്ന കര ളിന്റെ ചൂടിന്നതു ശമനം നൽകുന്നു. എൻ്റെ ലൈലയിൽ എനിക്കുള്ള അനു രാഗം പുതിയതല്ല. ആ അനുരാഗം എത്രയെത്ര കാമുകരുടെ രോഗങ്ങളെ പിഴു തെറിഞ്ഞുവെന്നോ?
ശ്രവണത്തെ കണ്ണടച്ചാക്ഷേപിക്കുന്നവർ ചോദിക്കാറുണ്ട്: അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിക്കുന്നതു മാത്രമല്ലേ 'മഹബ്ബത്ത്'. ഇതല്ലാതെ മറ്റെ ന്താണത്? അല്ലാഹുവിനോടുള്ള ഭയവും, മഹബ്ബത്തും ഒന്നു തന്നെയല്ലെ? ഭയ ത്തിന്നു പുറമെ ഒരു മഹബ്ബത്തുണ്ടോ? ഈ ചോദ്യങ്ങളിലൂടെ പുണ്യാത്മാക്ക ളുടെ ദിവ്യാനുരാഗത്തെ നിഷേധിക്കുകയാണ് അവർ ചെയ്യുന്നത്. അഗാധ ജ്ഞാനം സിദ്ധിച്ചവർക്കും വിശുദ്ധാത്മാക്കൾക്കും മാത്രം അനുഭവപ്പെടുന്ന മഹബ്ബത്തിനെ ഇവർ തള്ളിക്കളയുന്നു. ഇവരുടെ അല്‌പത്വമാണ്. കാരണം അനു രാഗം ഏതുതരത്തിലുള്ളതായാലും ഭാവനയുടെ ചിറകകളുള്ളതാണെന്നു ഇവർക്കറിയില്ല. കാമുകൻ ഭാവനലോകത്ത് സഞ്ചരിക്കുമെന്ന് ഗ്രഹിയ്ക്കാൻ ഇവർക്ക് സാധിക്കുന്നില്ല. തന്മൂലം സൂഫികളുടെ മഹബ്ബത്തിനെ ഇവർ പുച്ഛി ക്കുന്നു സത്യവിശ്വാസത്തിന്റെ ഉന്നതസോപാനത്തിൽ എത്തിയവരാണ് പുണ്യാ മാക്കളെന്ന് ഇവരോർക്കുന്നില്ല. തീവ്രമായ ദർശനങ്ങളിലെ അധ്യാത്മികാനുഭവ ങ്ങൾ ഗ്രഹിക്കാൻ അല്പന്മാർക്കുണ്ടോ സാധിക്കുക! പഞ്ചേന്ദ്രിയങ്ങൾ കൊണ്ടു കണ്ടെത്താവുന്നതല്ലല്ലോ അതൊന്നും. അബൂഹുറൈറ(റ) റിപ്പോർട്ടു ചെയ്യുന്നു: നബിതിരുമേനി(സ) അരുളി: ഇസ്രായിൽ സമുദായത്തിൽപ്പെട്ട ഒരു സ്ത്രീ തന്റെ പിഞ്ചുമകനുമായി ഒരു പർവ്വതത്തിന്മേൽ നിൽക്കുകയായിരുന്നു. മകൻ ചോദിച്ചു: ആരാണ് ആകാശത്തിൻ്റെ സ്രഷ്‌ടാവ്? അവൾ പറഞ്ഞു: അല്ലാഹു വാണ്. മകൻ ചോദിച്ചു: ഭൂമിയുടേയോ? അവർ പറഞ്ഞു: അല്ലാഹു തന്നെ. പർ വ്വതങ്ങളുടെയോ? അവൾ പറഞ്ഞു: അല്ലാഹുതന്നെയാണ്. മകൻ ചോദിച്ചു: മേഘ ത്തിന്റെയോ? അവൾ പറഞ്ഞു: അതും അല്ലാഹു തന്നെ. മകൻ പറഞ്ഞു: മാതാ വേ, ഞാനിതാ ഈ സൃഷ്ടികളിലൂടെ സ്രഷ്‌ടാവിനെ കാണുന്നു. കേൾക്കുന്നു!
തുടർന്ന് അവന്റെ ശരീരം പ്രകമ്പനം കൊള്ളുകയും മലമുകളിൽ നിന്ന് താഴോട്ടു ചാടുകയും ചെയ്‌തു. അതോടെ അവൻ്റെ ഭൗതിക ശരീരം ഛിന്നഭി ന്നമായി.
ദൈവീകമായ അപാര സൗന്ദര്യം ആ ബാലൻ്റെ ദൃഷ്‌ടിയിൽപ്പെട്ടപ്പോഴാണ് ഇതു സംഭവിച്ചത്. അനന്തമായ ആ സൗന്ദര്യപൂരം അവൻ കണ്ടു. അതിൽ അവൻ ശ്രമിച്ചു: ആത്മാവിന്റെ അനുഭവമാണിത്. ബുദ്ധിയുടേതല്ല. ബുദ്ധികൊണ്ട് ആ അനുഭവം ഉൾക്കൊള്ളാനോ, വിശദീകരിച്ചു കൊടുക്കാനോ സാധ്യമാകുകയില്ല. കാരണം ബുദ്ധി ഭൗതിമാണ് അല്ലാഹുവിൻറെ ആസ്തിക്യം ബുദ്ധി കൊണ്ടു മനസ്സിലാക്കാൻ സാധിക്കുമെങ്കിലും നിരോധിത മേഖലയിലേക്കു ബുദ്ധിക്കു പ്രവേശനമില്ല മറകൾക്കുപ്പുറം നിരോധിത മേഖലയാണ് അത് പഞ്ചേന്ദ്രിയങ്ങൾക്കു അതീതമാണ്.
ആറാമിന്ദ്രിയം ലഭിച്ച പുണ്യാത്മാക്കൾക്കു മാത്രം പ്രത്യേക ദർശനം ലഭിക്കുന്ന കാലവറയാണത്. സൗന്ദര്യ ദർശനത്തിൽ ഈ പ്രത്യേക പദവി ലഭിക്കൽ വളരെ ദുർലഭം തന്നെ. എന്നാൽ ദിവ്യമായ പ്രത്യേക പ്രേമം ആസ്വദിയ്ക്കക്കാൻ കഴിവുള്ളവരുടെ മേഖല കുറച്ചു കൂടി വിസ്തൃതമാണ്. സാധാരണ ക്കക്കാർക്കു സാധിക്കില്ലെങ്കിലും സൂഫികൾക്കെല്ലാം ഇതിന്നു സാധിക്കും. സൗന്ദര്യത്തിന്റെ സത്തയായ റബ്ബിനോടുള്ള ആകർഷണമാണ് ആ പ്രേമം. അനന്തവും അപാരവും മഹത്വപൂരിതവുമായ സത്തയോടുള്ള അനുരാഗം. എല്ലാ സദ്ഗുണങ്ങളുടെയും സ്രോതസ്സിങ്കൽ അലിഞ്ഞു ചേരാനുള്ള ഉൽക്കടമായ വികാരമാണ് ആപ്രേമം.
ഏതൊന്നിന്റേയും പൂർണ്ണത തന്നെ ഒരു സൗന്ദര്യമാണ്. പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമാണ് അല്ലാഹുവിൻ്റെ പൂർണ്ണത. ആ പൂർണ്ണത തന്നെയാണ് സൂഫി കൾ പ്രേമിക്കുന്നത്. ആ പൂർണ്ണതയുടെ 'സിഫത്തുകൾ' ദർശനത്തിലൂടെ അവർക്ക് ആസ്വദിക്കാൻ കഴിയുന്നു. ഇതു അവർക്ക് മാത്രം ലഭിക്കുന്ന പ്രത്യേക സിദ്ധിയാണ്. അതിന്റെ തോതനുസരിച്ച് അവരുടെ ശ്രവണത്തിന്നും, ജദ്ബിന്നും, ശ്രമങ്ങൾക്കും തീവ്രത കൂടുകയും, കുറയുകയും ചെയ്യും. സൗന്ദര്യ ദർശന ത്തിൽ പ്രത്യേക പദവി ലഭിച്ചവരായ ആദ്യം പറഞ്ഞ വിഭാഗം ദിവ്യ ദർശന ത്തിൽ ഏറ്റവും വലിയ വിഹിതം ലഭിച്ചവരാണ്. തന്മൂലം അവരുടെ പ്രേമത്തിനു കരുത്തു കൂടും. അവരുടെ ശ്രവണത്തിന്നും ആഴവും പരപ്പും ഏറും. ഒരു പുണ്യാത്മാവ് പറയുന്ന ഖസീദകൾ കേട്ട് ആവേശ ഭരിതമാകുമ്പോൾ ജലോ പരിതലത്തിലൂടെ നടക്കുന്ന ഒരു കൂട്ടം സൂഫികളെ ഞാൻ കണ്ടിട്ടുണ്ട്. സിമൻ്റിട്ട തറയിലൂടെ നടക്കുന്ന പോലെ!
മറ്റൊരു ജ്ഞാനി പറയുന്നു: ഞാനൊരിക്കൽ കൂട്ടുകാരുമായി സമുദ്ര തീരത്തു ഉലാത്തുകയായിരുന്നു. അപ്പോൾ ഞങ്ങൾ ഒരു ഖസീദ കേട്ടു. ഉടനെ ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരാൾ സമുദ്രത്തിന്ന് മുകളിലൂടെ നടക്കാൻ തുട ങ്ങി. 'ജദ്ബിൻ്റെ അവസ്ഥയായിരുന്നു അത്.
ഖസീദകൾ കേൾക്കുമ്പോൾ തീ കനലുകൾക്ക് മുകളിലൂടെ പൊള്ള ലേൽക്കാതെ നടക്കുന്നവരെപ്പറ്റിയും റിപ്പോർട്ടു ചെയ്‌തപ്പെട്ടിട്ടുണ്ട്. മറ്റൊരു പുണ്യാത്മാവ് പറയുന്നു: ഒരു സൂഫിക്ക് ജദ്‌ബ് വന്നപ്പോൾ കത്തുന്ന മെഴുകു തിരി എടുത്ത് താൻ തൻ്റെ കണ്ണിലേക്ക് നീട്ടിപ്പിടിച്ചു. തീ ജ്വാലകൾ കണ്ണി ലേക്കു നീളുമ്പോൾ ആ കണ്ണിൽ നിന്ന് അതിലും വലിയ ഒരു ജ്വാല മെഴുകൂ തിരിയിലേക്ക് നീളുന്നതും മെഴുകുതിരിയുടെ തീജ്വാലയെ അതു തള്ളിമാറ്റു ന്നതും സദസ്യർ കണ്ടമ്പരന്നു പോയി.
മറ്റൊരു റിപ്പോർട്ടിൽ പറയുന്നു: ശ്രവണ സന്ദർഭങ്ങളിൽ ഒരു സൂഫി മേലോട്ടുയരുകയും അന്തരീക്ഷത്തിൽ നടക്കുകയും ചെയ്യാറുണ്ട്.
ശൈഖ്) അബൂതാലിബുൽമക്കി(റ) പറയുന്നു. ശ്രവണത്തെ നിരുപാധികം നാം കണ്ണടച്ചാക്ഷേപിക്കുകയാണെങ്കിൽ എഴുപത് സത്യാത്മാക്കളെ (സിദ്ദീഖി ങ്ങളെ) ആക്ഷേപിക്കുന്നതിന്ന് തുല്ല്യമാണിത്. അങ്ങിനെ കണ്ണടച്ചാക്ഷേപിക്ക ലാണ് സൂക്ഷ്‌മതയുള്ള സജ്ജനങ്ങൾക്ക് മുഷണമെന്ന് പലരും വാദിക്കുന്നുണ്ടെങ്കിലും നാം ഒരിക്കലും ഉപാധികൂടാതെ ശ്രവണത്തെ ആക്ഷേപിക്കുകയി ല്ല. കാരണം, ആ വാദക്കാർ ഗ്രഹിക്കാത്ത ചില കാര്യങ്ങൾ നാം അതിനെപ്പറ്റി ഗ്രഹിച്ചിട്ടുണ്ട്. പുണ്യാത്മാക്കളായ സഹാബികളെപ്പറ്റിയും താബിഉകളെപ്പറ്റിയും തൽസംബന്ധമായി ചില വസ്‌തുതകൾ നാം കേട്ടിട്ടുമുണ്ട്. ആക്ഷേപകർ ശ്രദ്ധി ക്കാത്തതും കേൾക്കാത്തതുമായ വസ്‌തുതകളാണവ.
ശൈഖ് അബൂതാലിബുൽമക്കി(റ)യുടെ ഈ പ്രസ്‌താവന അർത്ഥ ഗർഭമാ ണ്. ഹദീസുകളെപ്പറ്റിയും പൂർവ്വീക ചര്യകളെപ്പറ്റിയും അഗാധജ്ഞനാണ് അദ്ദേ ഹമെന്ന് ഓർക്കുക. അദ്ദേഹത്തിൻ്റെ നിഗമനങ്ങൾ വസ്തുനിഷ്ഠങ്ങളാണ്. എങ്കിലും ആക്ഷേപകരുടെ ന്യായങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കാനും സത്യം അവർക്ക് മനസ്സിലാക്കി കൊടുക്കാനും നാം ബാദ്ധ്യസ്ഥരാണ്. അതി നാൽ ഹറാമായ ശ്രവണവും, ഹലാലായ ശ്രവണവും തമ്മിലുള്ള വ്യത്യാസം അല്പം വിശദീകരിക്കാം:
ഒരിക്കൽ ശൈഖ് ശിബിലി(റ) ഒരു കവിത കേട്ടു. ഒരാൾ പാടുകയായി രുന്നു: പ്രേമഭാജനത്തെപ്പറ്റി അന്വേഷിച്ച് അലഞ്ഞു തിരിയുന്ന മനുഷ്യാ, അവ ളെവിടെയാണ് വിശ്രമിക്കുന്നത് എന്ന് പറയാൻ ആർക്കാണ് കഴിയുക?
ഇതു കേട്ട ഉടനെ ശൈഖിൻ്റെ ശരീരം പ്രകമ്പനം കൊണ്ടു. അദ്ദേഹം ഇംങ്ങിനെ അലറി: ഇല്ല, അല്ലാഹുവാണ് സത്യം, അതു പറയാൻ കഴിവുള്ളവർ ഇഹത്തിലും പരത്തിലുമില്ല.
ഒരു ജ്ഞാനി പറയുന്നു: ദിവ്യ പ്രേമം എന്നത് ഒരു പൊരുളാണ്. ആന്ത രീയ സൽഗുണങ്ങളുടെ പൊരുൾ! ചലനവും ചലനരാഹിത്യവും ബാഹ്യ ഗുണ ങ്ങളാണെങ്കിൽ 'ഹാലുക'ളും വിശിഷീട് സ്വഭാവ ചൈതന്യങ്ങളും ആന്തരീയ ഗുണങ്ങളാണ്. ഈ ഉള്ളിലെ ഗുണങ്ങളുടെ പൊരുളാണ് ദിവ്യപ്രേമം. ബാഹ്യ ഗുണങ്ങളുടെ പൊരുളാണ് ദൈവാരാധന.
അബൂനുസ്‌റുസ്സിറാജ്(റ) പറയുന്നു: സൂഫികളായ ശ്രോദ്ധാക്കൾ വ്യത്യ സ്ഥമായ മൂന്നു സോപാനങ്ങളിലാണ് നിൽക്കുന്നത്.
ഏറ്റവും ഉയർന്ന സോപാനത്തിലുള്ളവർ കേൾക്കുന്നതെല്ലാം ഉൺമയുടെ സന്നിധിയിൽ നിന്നായിരിക്കും.
അടുത്ത സോപാനത്തിലുള്ളവർ കേൾക്കുന്നതെല്ലാം അവരുടെ പരിശുദ്ധ മായ പദവിയിൽ നിന്നായിരിയ്ക്കും. ഇവർ ജ്ഞാനവുമായി ബന്ധിതരും സത്യത്തെ അന്വേഷിക്കുന്നവരുമായിരിയ്ക്കും ഉദ്ദേശശുദ്ധിയോടെയായിരിക്കും ഇവരുടെ കേൾവി. തന്മൂലം ഇവർക്ക് ശ്രവണത്താൽ അപകടമൊന്നും വരാറില്ല. ഈ മൂന്നു പടവിലുമല്ലാതെ അതിനും താഴെ നിൽക്കുന്ന മലിനഹ്യദയരുടെ കേൾവി അവരുടെ ദുഷ് പ്രകൃതത്തിന്റെ ആകർഷണം മൂലമാണ്. കാരണം അവരുടെ മനസ്സു നിറയെ ദുനിയാവിനോ ടുള്ള സ്നേഹമാലിന്യമാണ്. അതിനാൽ അവരുടെ ശ്രവണം കൃത്രിമത്വം തുളു മ്പുന്നതായിരിക്കും. എന്തെങ്കിലും ഭൗതിക നേട്ടങ്ങളായിരിക്കും അവരുടെ ലക്ഷ്യം. വഞ്ചനയും കാപട്യവുമാണത്. ചിലർ ചോദിക്കാറുണ്ട് സംഗീത ശ്രവ ണത്തിനു വേണ്ടിയുള്ള സൂഫിമാരുടെ പ്രത്യേക സമ്മേളനം 'ബിദ്അത്ത്' അല്ലേ?
അല്ല. ആക്ഷേപാർഹമായ ബിദ്അത്ത് അല്ല ഇത്. കാരണം സുന്നത്തിന്ന് വിരുദ്ധമായ യാതൊന്നും ഈ സമ്മേളനത്തിലില്ല. അതിനാൽ ഇതൊരിക്കലും
ബിദ്അത്തു തന്നെ നല്ലതും ചീത്തയുമുണ്ട് - ഒരാൾ കടന്ന് വരുമ്പോൾ അയാളെ സ്വീകരിക്കാൻ എഴുന്നേറ്റു നിൽക്കുന്നത് നല്ല ബിദ്‌അത്തിന്നു ഉദാ ഹരണമാണ്. കാരണം, നബി(സ)യുടെ കാലത്ത് ആ പതിവ് ഉണ്ടായിരുന്നില്ല. എങ്കിലും നാം അങ്ങിനെ എഴുന്നേറ്റു നിൽക്കാറുണ്ടല്ലോ. അതിനെ ആരും ആക്ഷേപിക്കാറില്ല.
ആ സമ്പ്രദായമുള്ള നാടുകലിൽ അതു ചെയ്യാതിരിക്കലാണ് തെറ്റ്. അതു ആഗതനിൽ ദുഃഖമുണ്ടാക്കിത്തീർക്കും. എഴുന്നേറ്റു നിന്നാൽ സന്തോഷവുമു ണ്ടാക്കും. ഇത്തരം സാമൂഹ്യാചാരങ്ങൾ സുന്നത്തിനു വിരുദ്ധമാ കാത്തപ്പോഴെല്ലാം അനുഷ്ഠിക്കാം. അതിൽ വല്ല നന്മയുമുണ്ടെങ്കിൽ അതനു ഷ്ഠിക്കലാണുത്തമം. നല്ല ബിദ്അത്താണത്. ചീത്തയല്ല. കാരണം, സമൂഹത്തിൽ സ്നേഹവും രജ്ഞിപ്പുമുണ്ടാക്കാൻ അതുപകരിക്കുന്നു.
ആകയാൽ സൂഫികളുടെ ശ്രവണ സദസ്സുകൾ ഒരു പ്രത്യേക രീതിയിൽ ചേരുന്നത് ചിത്തബിദ്അത്തല്ല നല്ല ബിദ്അത്തിലാണതു ഉൾപ്പെടുക. (അല്ലാഹു അഅ്ലം)
عوآرف المعارف
9400534861