തസവുഫിൻ്റെ നിർവചനം
അല്ലാഹുവിനെ മാത്രം ആശ്രയിച്ചു ജീവിക്കലാണ്. സുഫീസത്തിൻ്റെ അടി ത്തറ അതിന്മേലാണ് ഈ സൗധം നിലകൊള്ളുന്നത്.
നബി(സ) അരുളി എല്ലാ വസ്തുക്കൾക്കുമുണ്ടാരു താക്കോൽ സർഗ്ഗ ത്തിൻ്റെ താക്കോൽ അഗതികളെ സ്നേഹിക്കലാണ്. ക്ഷമിച്ചു ജീവിക്കുന്ന ഒരു ശരരെയും. ഖിയാമം നാളിൽ അവരാണ് അല്ലാഹുവിന്റെ സമീപസ്ഥർ.
അല്ലാഹുവിനെ മാത്രം ആശ്രയിച്ചു ജീവിക്കലാണ്. സുഫീസത്തിൻ്റെ അടി ത്തറ അതിന്മേലാണ് ഈ സൗധം നിലകൊള്ളുന്നത്.
റുവൈം(റ) പറയുന്നു: മൂന്നു കാര്യങ്ങളിന്മേലാണു സൂഫിസം പടുത്തു യർത്തിയിരിക്കുന്നത്.
1. അല്ലാഹുവിനെ മാത്രം ആശ്രയിച്ച് ദാരിദ്ര്യത്തിന്മേൽ പിടിച്ചു നിൽക്കൽ 2. ഔദാര്യവും, സ്വന്തത്തേക്കാൾ അന്യർക്ക് മുൻഗണന നൽകലും. 3. അല്ലാ ഹുവിൻ്റെ ഇച്ഛകളിൽ തൃപ്‌തിയടയലും, സ്വന്തമായ ഇച്ഛകൾ അവഗണിക്കലും.
ജൂനൈദുൽ ബശ്‌ദാദി(റ)യോട് ഒരാൾ സൂഫീസത്തെപ്പറ്റി ചോദിച്ചപ്പോൾ താൻ പ്രതിവചിച്ചു: മറ്റു വസ്‌തുക്കളുമായുള്ള ബന്ധമെല്ലാം വിടർത്തി അല്ലാ ഹുവുമായി മാത്രം ബന്ധം സ്ഥാപിക്കലാണ് സൂഫീസം.
മഉറൂഫുൽകർഖി(റ) പറയുന്നു: "ജ്ഞാനപ്പൊരുൾ സ്വീകരിക്കലും, അന്യാ ശ്രയം ഉപേക്ഷിക്കലുമാണ് സൂഫീസം, അല്ലാഹുവിനെ മാത്രം ആശ്രയിക്കാ ത്തവൻ സൂഫിയല്ല.
എന്താണ് 'ഫഖ്ർ' (അല്ലാഹുവിനെ ആശ്രയിക്കൽ) എന്നൊരാൾ ശിബ് ലി(റ)യോടു ചോദിച്ചു. അദ്ദേഹം പ്രതിവചിച്ചു: സാക്ഷാൽ ഉൺമകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും സംതൃപ്തനാകാതിരിക്കൽ.
അബ്‌ദുൽഹുസൈനുന്നൂരി(റ) പറയുന്നു: കൈയിലൊന്നുമില്ലെങ്കിൽ അട ങ്ങിയിരിക്കുക. കൈയിലുണ്ടെങ്കിൽ സ്വന്തം ആവശ്യത്തേക്കാൾ അന്യരുടെ ആവശ്യങ്ങൾക്കു മുൻഗണന നൽക്കുക - ഇതാണ് സൂഫിയുടെ സ്വഭാവം.
. മറ്റൊരു ജ്ഞാനി പറയുന്നു: യഥാർത്ഥ ഫക്കീർ ധനികരിൽ നിന്നകന്നു നിൽക്കുന്നു. കാരണം സമ്പത്തിനെ അവൻ വെറുക്കുന്നു. തൻ്റെ 'ഫഖ്റി'നെ അതു താറുമാറാക്കുമെന്നയാൾ ഭയപ്പെടുന്നു. ധനികനാകട്ടെ ഫക്കീറുമാരിൽ നിന്നു അകന്നു നിൽക്കുന്നു. കാരണം ദാരിദ്ര്യം തൻ്റെ ധനത്തെ താറുമാറാ ക്കുമെന്നയാൾ ഭയപ്പെടുന്നു.
മുളഫ്ഫർഖർമീസനി(റ) പറയുന്നു: യഥാർത്ഥ സൂഫി അല്ലാഹുവിനോടു പോലും യാതൊന്നും ആവശ്യപ്പെടുകയില്ല.
അദ്ദേഹം തുടരുന്നു: ഞാനൊരിക്കൽ യഥാർത്ഥ ഫഖീറിനെപ്പറ്റി അബൂബ ക്കറുൽ മിസ്‌രി(റ)യോടു ചോദിച്ചു:
അദ്ദേഹം പ്രതിവചിച്ചു: യാതൊന്നും സ്വന്തമാക്കാത്തവനും, സ്വന്തമാക്ക പ്പെടാത്തവനുമാണ് യഥാർത്ഥ ഫഖീർ.
അല്ലാഹുവിനോടു പോലും യാതൊന്നും ആവശ്യപ്പെടുകയില്ലെന്നു പറഞ്ഞ തിൻ്റെ ആശയം ഇതാണ്. തൻ്റെ ആവശ്യങ്ങളെല്ലാം അറിയുന്നവനാണ് സർവ്വ ജ്ഞനായ അല്ലാഹു എന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നതിനാൽ യാതൊന്നും അല്ലാഹുവിനോടയാൾ ചോദിക്കുകയില്ല. ചോദിക്കാതെതന്നെ എല്ലാം അറി യുന്ന റബ്ബിനോടെന്തിനു ചോദിക്കണം? മുഴുവൻ സമയവും ഇബാദത്തിൽ മുഴു കുകയാണ് സൂഫി ചെയ്യുക. തൻ്റെ ആവശ്യങ്ങൾ അല്ലാഹു നിർവ്വഹിച്ചു തരു മെന്നയാൾ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ ചോദ്യം അനാവശ്യമാണെന്ന യാൾ കരുതുന്നു.
സൂഫിസത്തിന്റെ നിർവ്വചനത്തെപ്പറ്റി വിവിധ അഭിപ്രായങ്ങളാണ് നാം കണ്ടത്. പലരും പലവിധത്തിൽ നിർവ്വചിച്ചിരിക്കുന്നു. സമയവും സന്ദർഭവുമ നുസരിച്ചാണ് ഈ വൈവിധ്യം ഉണ്ടാകുന്നത്. ചോദിക്കുന്നവന്റെ സ്ഥിതിയും, ചോദിക്കപ്പെടുന്ന ജ്ഞാനിയുടെ പദവിയുമനുസരിച്ച് നിർവ്വചനങ്ങൾ വ്യത്യ സതമായി വരുന്നു.
'ഫഖീർ', 'സൂഫി' എന്നീ പദങ്ങൾ ഒരേ അർത്ഥത്തിൽ ചിലപ്പോൾ പ്രയോ ഗിക്കാറുണ്ട്. ചിലപ്പോൾ 'സാഹിദ്' (സർവ്വസംഗപരിത്യാഗി) എന്ന അർത്ഥത്തി ലും. 'ഫഖീർ' എന്ന പദം ഉപയോഗിക്കുന്നതു കാണാം. പക്ഷേ, ഈ മൂന്നു പദങ്ങളും സമാനപദങ്ങളല്ല. സൂഫി എന്ന സംജ്ഞ, ഫഖീറിന്റെയും, സാഹി ദിന്റെയും ആശയങ്ങൾക്കു പുറമെ മറ്റു ചില ആശയങ്ങൾ കൂടി ഉൾക്കൊള്ളുന്നു.
ഒരാൾ സാഹിദും, ഫഖീറുമായാലും, അയാൾ സൂഫിയാകേണമെങ്കിൽ മറ്റു ചില ഗുണങ്ങൾ കൂടി അയാളിൽ ഉണ്ടാകേണ്ടതുണ്ട്. അബൂഹഫ്‌സ്(റ) പറ യുന്നു: സൂഫീസം മുഴുവനും അദബുകളാണ്. ഓരോ നിമിഷത്തിന്നും, ഓരോ പദവിക്കും ഉചിതമായ അദബുകളുണ്ട്. സന്ദർഭോചിതമായ അദബുകൾ പാലി ക്കുന്നവൻ പൂർണ്ണമായ പൗരുഷമുള്ളവനാണ്. അദബിനെ ലംഘിക്കുന്നവൻ സാമീപ്യത്തിന്നു ശ്രമിക്കും തോറും അകൽച്ച വർദ്ധിക്കുന്നു. സ്വീകാര്യത്തിന്നു ശ്രമിക്കും തോറും നീരസം വർദ്ധിക്കുന്നു.”
അദ്ദേഹം മറ്റൊരിക്കൽ പറഞ്ഞു: ബാഹ്യമായ അദബു പരോക്ഷമായ അദ ബിന്റെ ബഹിർസ്ഫുരണമാണ്. കാരണം നബിതിരുമേനി(സ) അരുളിയിട്ടുണ്ട്. “ഹൃദയത്തിൽ ഭയഭക്തിയുണ്ടെങ്കിൽ ബാഹ്യാവയവങ്ങളിൽ അതു പ്രതിഫ ലിക്കും."
ഒരാൾ അബൂമുഹമ്മദജുൽജരീരി(റ)യോടു സൂഫീസത്തെപ്പറ്റി ചോദിച്ചു.
അദ്ദേഹം പ്രതിവചിച്ചു: "ഉത്തമ സ്വഭാവങ്ങളിലെല്ലാം പ്രവേശിക്കലും, ദുസ്വ ഭാവങ്ങളിൽ നിന്നെല്ലാം പുറത്തുകടക്കലുമാണ് സൂഫീസം.”
ഇങ്ങിനെ ചിന്തിക്കുമ്പോൾ സാഹിദിനേക്കാളും, ഫഖീറിനേക്കാളുമെല്ലാം ഒരു പടി ഉയർന്നു നിൽക്കുന്നവനാണ് സൂഫിയെന്നു വ്യക്തം. 'ഫഖ്റി'ന്റെ അവസാനത്തെ പടവിൽ നിന്നാണ് 'തസവുഫി'ൻ്റെ ആദ്യ പടവു തുടങ്ങുന്ന തെന്ന് ഒരു ജ്ഞാനി പറഞ്ഞിട്ടുണ്ട്. ശാമുകാരുടെ അഭിപ്രായത്തിൽ 'ഫഖ്ർ', 'തസവുഫ്' എന്നിവ സമാനപദങ്ങളാണ്. അവർ പറയുന്ന ന്യായം ഇതാണ്, ഖുർആൻ സൂഫികളെ ഇങ്ങിനെ വിശേഷിപ്പിട്ടുണ്ടല്ലോ: “അല്ലാഹുവിന്റെ വഴി യിൽ ജീവിതം നിയന്ത്രിക്കപ്പെട്ട ഫഖീറുമാർ..."
അല്ലാഹുവിന്റെ വഴിയിൽ ജീവിതം നിയന്ത്രിക്കപ്പെട്ടവർ സൂഫികളാണല്ലോ. അവരെ ഖുർആൻ ഇവിടെ ഫഖീറുമാർ എന്നാണല്ലോ വിശേഷിപ്പിച്ചത്. അതി നാൽ സൂഫിയും ഫഖീറും ഒന്നു തന്നെ - ഇതാണവരുടെ വാദം.
സൂഫിയും ഫഖീറും തമ്മിലുള്ള വ്യത്യാസം അല്പം വിവരിക്കാം. ദാരിദ്ര്യ ത്തിൽ മാത്രം സംതൃപ്‌തി കണ്ടെത്തുന്നവനാണ് ഫഖീർ. കാരണം അല്ലാഹു വിങ്കൽ ദരിദ്രനാണ് സ്ഥാനം. ധനികന്നല്ല.
നബി അരുളി: എന്റെ സമുദായത്തിലെ ധനികർ സ്വർഗ്ഗത്തിൽ കടക്കുന്ന തിന്റെ അരദിവസം മുമ്പ് ദരിദ്രർ സ്വർഗ്ഗത്തിൽ പ്രവേശിക്കും. അവിടത്തെ അര ദിവസം ഇവിടത്തെ അഞ്ഞൂറു വർഷമാണ്.
പാരത്രികമായ ഈ സൗഭാഗ്യത്തിനു വേണ്ടി ഫഖീർ നശ്വരമായ ഭൗതിക സുഖം ത്യജിക്കുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും അവൻ വാണിപ്പുണരുന്നു. ഈ ദാരിദ്യം ഇല്ലാതാകുന്നതിനെ അവൻ ഭയപ്പെടുന്നു. സമ്പത്തിൽ നിന്നോടി രക്ഷ പ്പെടുന്നു. പാരത്രീകമായ പ്രതിഫലം കാംക്ഷിച്ചു കൊണ്ടാണിത്. ഈ പ്രതി ഫലമോഹം സൂഫിക്കില്ല. ഇവിടെയാണ് ഫഖീറും, സൂഫിയും തമ്മിലുള്ള വ്യത്യാസം. വാഗ്ദത്തം ചെയ്യപ്പെട്ട പ്രതിഫലമല്ല സൂഫിയുടെ ലക്ഷ്യം. സ്രഷ്ടാ വിന്റെ പൊരുത്തം മാത്രമാണ്. അതയാൾ ആഖിറത്തിൻ മാത്രമല്ല അനുഭവി ക്കുന്നത്. ദുനിയാവിലും അനുഭവിക്കുന്നു. ഫഖീർ ദുനിയാവിനെ ത്യജിക്കുന്ന തും, പരലോകത്തെ വരിയ്ക്കുന്നതും, സ്വന്തമായ വിവേചന ബുദ്ധി ഉപയോ ഗിച്ച് തെരഞ്ഞെടുത്തിട്ടാണ്.
സൂഫിയാകട്ടെ, യാതൊരു കാര്യവും സ്വന്തം അഭിപ്രായമനുസരിച്ചു ചെയ്യു ന്നില്ല. വിവേചനബുദ്ധിയുപയോഗിച്ചു തെരഞ്ഞെടുക്കുന്നുമില്ല. അല്ലാഹുവിന്റെ ഇച്ഛയെ തന്റെ ഇച്ഛയാക്കി മാറ്റുകയാണയാൾ ചെയ്യുന്നത്. സ്വന്തമായ തെര ഞെഞ്ഞെടുപ്പ് സൂഫിയുടെ പദവിക്ക് ന്യൂനതയത്രെ. സമ്പന്നതയിൽ നിന്നോടുക യോ, ദാരിദ്ര്യത്തെപ്പുണരുകയോ സൂഫി ചെയ്യുന്നില്ല. അതിലൊന്നും അയാൾക്ക് താല്പര്യമില്ല. അയാളുടെ താല്‌പര്യം ഉൺമയുടെ സത്തയിൽ മാത്രം. അല്ലാ ഹുവിൽ നിന്നു ലഭിക്കുന്ന ദർശനമനുസരിച്ചു സൂഫി നീങ്ങുന്നു. സമ്പന്നനായി ജീവിക്കാനാണ് ദർശനം ലഭിച്ചതെങ്കിൽ സൂഫി അതിന്നു മടിക്കുകയില്ല. പക്ഷേ, ആ ദർശനം (വെളിപ്പാട്) ദൃഢതരമായിരിക്കണം. കാരണം, പൈശാചികമായ
വെളിപാടുകൾക്ക് ഏറെ സാധ്യതയുള്ള രംഗമാണിത്. കാലിടറിപ്പോയാൽ പാതാ ഉത്തിലാണ് ചെന്നു വീഴുക. ഈ പതനത്തിന്ന് അധികം സമയം വേണ്ടിവരിക യില്ല. വ്യാജ വാദക്കാർക്ക് തഴച്ചു വളരാൻ സൗകര്യമുള്ള രംഗവും ഇതു തന്നെ. സുഖാഢംബരങ്ങളോടെ ജീവിക്കാൻ ഈ ന്യായം കണ്ടെത്താമല്ലോ അവർക്ക്
ഇത്രയും പറഞ്ഞതിൽ നിന്ന് ഫഖീറും, സൂഫിയും തമ്മിലുള്ള അന്തരം വ്യക്തമായല്ലോ. തസവുഫിൻ്റെ ഉന്നത പദവിയിലെത്താനുള്ള ഒരു ചവിട്ടു പടി യാണ് ഫഖ്ർ. പക്ഷേ, സൂഫിയാകേണമെങ്കിൽ ഫഖീറായിക്കൊള്ളണമെന്നില്ല.
ജൂനൈദുൽ ബഗ്ദാദി(റ) പറഞ്ഞു: "ശിഷ്യാ, നിൻ്റെ ആസ്‌തിത്വത്തെ ഇല്ലാ താക്കിയ ശേഷം അല്ലാഹു തന്നിലൂടെ നിന്നെ പുനർജ്ജീവിപ്പിക്കലാണ് തസ ഫ്."
ഇതിനു തന്നെയാണ് സൂഫികൾ ഫനാള (ശൂന്യതാവസ്ഥ) ബഖാഉ (അന ശ്വരാവസ്ഥ) എന്ന സാങ്കേതിക സംജ്ഞകൾ നൽകിയിട്ടുള്ളത്. ഇതു തന്നെ യാണ് നാം നേരത്തെ പറഞ്ഞത്. അനശ്വരാവസ്ഥയിലെത്തുന്ന സൂഫിക്കു സ്വന്തമായ ഇച്ഛകളില്ല. അല്ലാഹുവിൻ്റെ ഇച്ഛകൾ തന്നെയായിരിക്കും അയാളു ടെയും ഇച്ഛ. സാഹിദിന്നും, ഫഖീറിന്നും സ്വന്തമായ ആസ്‌തിത്വവും, ഇച്ഛകളു മുണ്ടായിരിക്കും. സ്വന്തം ജ്ഞാനമനുസരിച്ചു അവർ കഠിനാദ്ധ്വാനം ചെയ്യുന്നു. സൂഫി തന്റെ ജ്ഞാനത്തെ ആശ്രയിക്കാതെ അല്ലാഹുവിൻ്റെ ഇച്ഛയെ മാത്രം ആശ്രയിക്കുന്നു.
ദുന്നൂനുൽമിസ്റി(റ) പറയുന്നു: “സൂഫിക്ക് അന്വേഷണത്തിന്റെ ക്ഷീണ മില്ല. ഇല്ലായ്മയിൽ അസ്വാസ്ഥ്യവുമില്ല.”
അദ്ദേഹം തുടർന്നു: “സൂഫികൾ അല്ലാഹുവിന്നു മാത്രം പരിഗണന നൽകി. അപ്പോൾ അല്ലാഹു അവർക്കും പരിഗണന നല്കി. അവർ സ്വന്തം ജ്ഞാന ത്തേക്കാൾ അല്ലാഹുവിൻ്റെ ജ്ഞാനത്തെ തെരഞ്ഞെടുത്തു. സ്വന്തം ഇച്ഛയേ ക്കാൾ അല്ലാഹുവിൻറെ ഇച്ഛയെ തെരഞ്ഞെടുത്തു.”
ഒരു ജ്ഞാനിയോടു ഒരാൾ ചോദിച്ചു: “ജ്ഞാനികളിൽ വെച്ച് ഏതു വിഭാ ഗമാണ് ഏറ്റവും ശ്രേഷ്‌ഠർ?" അദ്ദേഹം പ്രതിവചിച്ചു: "സൂഫികൾ തന്നെ. കാരണം ഏതു നിസ്സാര വസ്‌തുവിലും നന്മ കണ്ടെത്താൻ അവർക്കു കഴിയും.”
ഈ കഴിവ് സാഹിദിന്നും, ഫഖീറിന്നും സൂഫിയോളമില്ല. കാരണം അവ രുടെ പാത്രം അത്ര വിശാലമല്ല. സ്വന്തം ജ്ഞാനത്തിൻ്റെ അതിർത്തിയിൽ നിൽക്കാനേ അവർക്കു സാധിക്കുകയുള്ളൂ.
മറ്റൊരു ജ്ഞാനി പറയുന്നു: “രണ്ടു നല്ല വസ്‌തുക്കളെ അഭിമുഖീകരിച്ചാൽ അതിൽ ഏറ്റവും നല്ലതിനെ സൂക്ഷ്‌മമായി മനസ്സിലാക്കാൻ സൂഫിക്കു കഴി യും. ഇത്ര സൂക്ഷ്മമായ കഴിവൂ സാഹിദിന്നോ, ഫഖീറിന്നോ ഇല്ല. അവർ ഇത്തരം ഘട്ടങ്ങളിൽ തെരഞ്ഞെടുക്കാറ് ദുനിയാവുമായി ബന്ധം കുറവുള്ള തിനെയായിരിക്കും. അവരുടെ ജ്ഞാനത്തിന്റെ പൂർണ്ണത അത്രക്കേ ഉള്ളൂ. സൂഫിയാകട്ടെ അല്ലാഹുവുമായുള്ള സാമിപ്യത്താലും, വെളിപാടുകളാലും
കൂടുതൽ ധന്യനത്രെ.
റുവൈം(റ) പറയുന്നു: “നഫ്‌സിനെ അല്ലാഹുവിൻ്റെ ഇച്ഛക്കു പിന്നാലെ വിട്ടു കൊടുക്കലാണ് സൂഫിസം."
അംറുബിൻ ഉസ്‌മാനുൽമക്കി(റ) പറയുന്നു: മനുഷ്യൻ ഓരോ നിമിഷ ത്തിലും, ആ നിമിഷത്തോടു ഏറ്റവും അനുയോജ്യമായ കാര്യങ്ങളിൽ മുഴുക
മറ്റൊരു ജ്ഞാനി പറയുന്നു: സൂഫീസത്തിൻ്റെ പ്രഥമഘട്ടം ജ്ഞാനവും, മധ്യഘട്ടം കർമ്മവും, അന്ത്യഘട്ടം അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹ വർഷ വുമാണ്. (ജ്ഞാനം-കർമ്മം, മോക്ഷം)
മറ്റൊരു ജ്ഞാനി പറയുന്നു: സമാഗമത്തോടൊപ്പമുള്ള ദിക്റും ശ്രദ്ധിച്ചു കേൾക്കുന്നതോടൊപ്പമുള്ള ദിവ്യ പ്രേമവും. ഇത്തിബാഓടൊപ്പമുള്ള കർമ്മ വുമാണ് സൂഫീസം.
മറ്റൊരു ജ്ഞാനി പറയുന്നു: ലാളിത്യവും, ആത്മാവിൻ്റെ ഉദാരതയുമാണ് സൂഫീസം.
സഹബിൻ അബ്ദില്ല(റ) പറയുന്നു: കലർപ്പുകളിൽ നിന്നു ശുദ്ധി നേടു കയും ചിന്തപൂർണ്ണത പ്രാപിക്കുകയും, വേരുകൾ പറിച്ചെടുത്തു അല്ലാഹുവി ലേക്ക് സമ്പൂർണ്ണമായി നീങ്ങുകയും ചെയ്‌തവനാണ് സൂഫി. അവൻ്റെ കണ്ണിൽ കനകവും, കല്ലും തുല്യമായിരിക്കും.
മറ്റൊരു ജ്ഞാനി പറയുന്നു: സൃഷ്‌ടികൾക്കൊപ്പിച്ചു നിൽക്കാതെ ഹൃദ യത്തെ സംശുദ്ധമാക്കുക, ദുസ്വഭാവങ്ങളും, ദുഷ്പ്രകൃതങ്ങളും ഉന്മൂലനം ചെയ്യുക, വിശിഷ്ടമായ അദ്ധാത്മിക ഗുണങ്ങൾ കൈവരിക്കുക, മിഥ്യകൾക്ക പ്പുറത്തെ സത്യവുമായി ബന്ധം സ്ഥാപിക്കുക, ശരീഅത്തിനെ പിൻ പറ്റുക - ഇതാണ് സൂഫീസം.
ദുന്നൂനുൽ മിസ്രി(റ) പറയുന്നു: സിറിയൻ കടപ്പുറത്തു വെച്ചു ഞാൻ ഒരു സ്ത്രീയുമായി കണ്ടു മുട്ടി. ഞാൻ ചോദിച്ചു: എവിടുന്നു വരുന്നു? അവർ പ്രതി വചിച്ചു: ഞാൻ വരുന്നതു ഒരു ജനതയിൽ നിന്നാണ് - അവരുടെ പാർശ്വങ്ങൾ ശയ്യകളിൽ നിന്നു അകന്നു നിൽക്കുന്നു. എങ്ങോട്ടാണ് പോകുന്നെന്നു ഞാൻ ചോദിച്ചപ്പോൾ അവർ പ്രതിവചിച്ചു: പൗരുഷമുള്ള ചില ആളുകൾക്കടുത്തേക്കു പോകുന്നു. കച്ചവട വ്യാപാരങ്ങളൊന്നും അല്ലാഹുവിനെ സ്മരിക്കാൻ അവർക്ക് തടസ്സമല്ല. അവരെപ്പറ്റി ഒന്നു വിശദീകരിച്ചു തരാൻ ഞാൻ ആ മഹതിയോടു അപേക്ഷിച്ചു. അപ്പോൾ അവർ ഇങ്ങിനെ പറഞ്ഞു:
അല്ലാഹുവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഒരു വിഭാഗം മനുഷ്യർ, അവർക്ക് മിഥ്യകളിൽ യാതൊരു താല്പര്യവുമില്ല. അവരുടെ ലക്ഷ്യം തങ്ങളുടെ നാഥ നായ പ്രേമാജമത്രെ. സ്വയം പര്യാപ്‌തനായ എകൻ. എത്ര നല്ല ലക്ഷ്യം! വിവ സമ്യദ്ധമായ ഭക്ഷണമോ, ഭൗതിക സുഖസാമഗ്രികളോ, സന്താന സൗഭാഗ്യമോ അവർക്കാവശ്യമില്ല. വിശേഷപ്പെട്ട വസ്ത്രങ്ങളോ, ആഭരണങ്ങളോ, അവർക്ക്
വേണ്ട. ലക്ഷ്യത്തിലെത്താനുള്ള ധ്യതിയിലാണവർ. അതിനുവേണ്ടി മൊട്ടകുന്നുകളിലും വനാന്തരങ്ങളിലും, പർവ്വതസാനുക്കളിലും ജീവിതം ജീവിതം പണയപ്പെടുത്തിയിരിക്കയാണവർ!
ജൂനൈദുൽ ബഗ്ദാദി(റ) പറയുന്നു: “വളക്കൂറുള്ള ഭൂമി പോലെയാണ് സൂഫി കൾ. ജനങ്ങൾ വൃത്തികെട്ട വസ്‌തുക്കളാണ് അവിടെക്കൊണ്ടിടുന്നത്. പക്ഷേ, അവർക്കവിടെ നിന്നു ലഭിക്കുന്നതോ, വിശിഷ്ടമായ ധാന്യങ്ങളും."
താൻ തുടരുന്നു: “സജ്ജനങ്ങളും, തെമ്മാടികളും ചവിട്ടിനടക്കുന്ന ഭൂമി പോലെയാണ് സൂഫി. സജ്ജനങ്ങൾക്കും ദുർജ്ജനങ്ങൾക്കും ജലം നല്ക്കുന്ന മേഘം പോലെ, മഴപോലെ!"
ഇങ്ങിനെ ആയിരത്തിലധികം ഉപമകളും, നിർവ്വചനങ്ങളും സൂഫിക്ക് ജ്ഞാനികൾ നല്കിയിട്ടുണ്ട്. അവയൊക്കെ എടുത്തുദ്ധരിക്കാൻ ഇവിടെ സ്ഥലം പോരാ. അവയെല്ലാം വാക്കുകളിൽ വ്യത്യസ്‌തമാണെങ്കിലും ആശയങ്ങളിൽ അടുപ്പമുള്ളവതന്നെ. അതിനാൽ അവയുടെയെല്ലാം കൂടി പൊരുൾ ഇവിടെ ഉദ്ധരിക്കാം.
സൂഫി തന്റെ ആത്മാവിനെയും ശരീരത്തെയും സ്‌ഫുടം ചെയ്തെടുക്കു ന്നതിൽ എപ്പോഴും ബദ്ധ ശ്രദ്ധനാണ്. തൻ്റെ ഓരോ നിമിഷങ്ങളെയും കടഞ്ഞു ശുദ്ധീകരിക്കാൻ അവൻ ശ്രമിക്കുന്നു. ശരീരത്തിന്റെ അഴുക്കുകളും, ദുർമ്മേ ദസ്സും നീക്കി ഹൃദയമാകുന്ന കണ്ണാടി എപ്പോഴും തുടച്ചു വൃത്തിയാക്കാൻ പ്രയത്നിക്കുന്നു. തൻ്റെ നാഥനും പ്രേമഭാജനവുമായ അല്ലാഹുവിനെ മാത്രം ആശ്രയിക്കുന്നതു മൂലം ഈ മഹായജ്ഞം അവന്ന് ലഘുവായിത്തീരുന്നു. അഴു ക്കുകൾ തുടച്ചു മാറ്റാൻ നിഷ്പ്രയാസം അവന്നു സാധിക്കുന്നു. വല്ല കളങ്കവും ഹൃദയ ദർപ്പണത്തിൽ പ്രത്യക്ഷപ്പെട്ടാൽ പെട്ടെന്നതു മനസ്സിലാക്കാനും പ്രതി വിധി ചെയ്യാനും സൂഫിക്ക് സാധിക്കുന്നു. ഹൃദയ ചക്ഷുസ്സുകൾ ഇതിന്നു സഹാ യിക്കുന്നു. ഹൃദയം തിളങ്ങിക്കൊണ്ടിരിക്കുമ്പോൾ പ്രേമഭാജനവുമായി സമാ ഗമത്തിന്റെ നീർവൃതി സൂഫി അനുഭവിച്ചു കൊണ്ടേയിരിക്കും. സൂഫിയുടെ മനോമുകരത്തിൽ ചെറിയ ഒരു പുള്ളി വീണാൽ മതി പെട്ടെന്നു ആ സമാഗമം നിലച്ചു പോകുന്നു. സൂഫിയുടെ തെളിഞ്ഞ അവസ്ഥ കലങ്ങുന്നു. പിന്നെ അതു വീണ്ടെടുത്ത സൂഫി അടങ്ങുകയുള്ളൂ. അവന്റെ ഹൃദയം അല്ലാഹുവിന്റെ നിയ ന്ത്രണത്തിലും, ശരീരം ഹൃദയത്തിൻ്റെ നിയന്ത്രണത്തിലുമായിരിക്കും. ഖുർആൻ പറയുന്നു: നിങ്ങൾ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരാകുവീൻ, നീതി യുടെ സാക്ഷികളായ നിലയിൽ.
ഇതാണ്-അല്ലാഹുവിന്നുവേണ്ടി നിലകൊള്ളലാണ് സൂഫീസം. ശരീര ത്തിന്റെ തന്നിഷ്ടങ്ങൾക്കെതിരെ പോരാടിക്കൊണ്ട് അല്ലാഹുവിന്നു വേണ്ടി നിലകൊള്ളൽ.
ഒരു ജ്ഞാനി പറയുന്നു: ചലനവും പരിശ്രമവുമാണ് സൂഫീസം. വിശ്രമി ക്കുന്നവർ സുഫയില്ല. കാരണം, സൂഫിയുടെ ആത്മാവ് ഉൺമയുടെ സത്തയി ലേക്ക് കാന്തം പോലെ ആകൃഷ്‌ടമായിരിക്കുമ്പോഴും അയാളുടെ ശരീരം ദുനിയാവിലേക്ക് അഭിമുഖമായിരിക്കും. അതിൻ്റെ ജന്മപ്രകൃതമാണത്. ഭൗതിക വസ്തുക്കളാൽ നിർമ്മിതമാണല്ലോ അത്. പഞ്ചഭൂതങ്ങളുമായുള്ള ബന്ധം ശരീ രത്തിന്നെപ്പോഴും ഉണ്ടായിരിക്കും. അതിനാൽ പിന്നോട്ടു മടങ്ങാൻ തക്കം പാർത്തിരിക്കുന്ന ശരീരത്തെപ്പറ്റി സൂഫി നിതാന്ത ജാഗ്രത പുലർത്താതിരു ന്നാൽ അപകടത്തിൽ ചാടും. ശരീരം കയറു പൊട്ടിക്കും.
ഇതാണ് സൂഫിസത്തിൻ്റെ ആകെത്തുക. ഇതു ഗ്രഹിച്ചാൽ, ജ്ഞാനികൾ സൂഫിസത്തിന്നു നൽകിയ വ്യത്യസ്‌തമായ ആയിരത്തിലധികം നിർവ്വചനങ്ങ ളെയും ഇതുൾക്കൊള്ളുന്നതായിക്കാണാം. വാക്കുകൾ വ്യത്യസ്തമെങ്കിലും ആശയമെല്ലാം ഏറെക്കുറെ ഒന്നു തന്നെ.