സുന്നി പണ്ഡിതർ ഉണരണം
അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പാത വെട്ടി ത്തെളിയിച്ച് പരമ്പരാഗതമായി തലമുറകൾക്ക് പകർന്ന് കൊടു ത്തത് സുന്നത്തജമാഅത്തിന്റെ യുഗ പ്രഭാവരായ പണ്ഡിത ശൃംഖലയാണ്.
അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പാത വെട്ടി ത്തെളിയിച്ച് പരമ്പരാഗതമായി തലമുറകൾക്ക് പകർന്ന് കൊടു ത്തത് സുന്നത്തജമാഅത്തിന്റെ യുഗ പ്രഭാവരായ പണ്ഡിത ശൃംഖലയാണ്. ഭരണാധികാരികളുടെ പ്രകോപനങ്ങളെയും പീഡനങ്ങളെയും അതിജീവിച്ചും സഹനവും ക്ഷമയും ആദർശ ധീരതയും മുറുകെ പിടിച്ചുമാണ് അവർ ത്യാഗപൂർവ്വം ആ കർത്തവ്യ നിർവ്വഹണത്തിലടിയുറച്ചു നിന്നതെന്നത് ചരിത സത്യമാണ്. ഫിഖ്ഹും തസ്വവുഫും ഊട്ടിയുറപ്പിക്കുന്നതിൽ ഇമാം മാലിക്(റ)വും ഇമാം അബൂഹനീഫ(റ)വും വരിച്ച ത്യാ ഗവും പീഡനവും അന്ത്യദിനം വരെയുയള്ള ഫുഖഹാക്കൾക്ക് മാതൃകയാണ്. അഹ്ലുസ്സുന്നത്തിന്റെ അഖീദയും, ഹദീസും, സുഹ്‌ദും നില നിർത്താൻ മുഅ് തസിലീ ബാധയേറ്റ് കിരാതഹസ്തം അഴിച്ചുവിട്ട ഭരണാധികാരികൾക്കെതിരിൽ ഇമാം അഹ്മദ്(റ) വും ഇമാം ശാഫി(റ)വുമെല്ലാം വരിച്ച ത്യാഗവും അവിസ്മരണീയമാണ്. മധ്യനൂറ്റാണ്ടിൽ തീമിയ്യ വിശ്വാ സത്തിനെതിരിൽ പടവാളുയർത്തിയ ഇമാം സുബ്കി(റ) വിന്റെയും, ഇമാം ഹിസ്‌നിയുടെയുമെല്ലാം പാത നമ്മുടെ സമ കാലികപണ്ഡിതർ ഉൾക്കൊള്ളേണ്ടതാണ്. സമീപ കാലത്ത് ഇബ്നുഅബ്ദിൽ വഹാബിൻ്റെയും ജമാലുദ്ദീൻ അഫ്ഗാനിയുടെ യും, ശിഷ്യന്മാരുടെയും ആഗോളതലത്തിൽ നടത്തിയ പ്രചര ണങ്ങളെ അന്ന് ഉപരോധിച്ച് നിർത്തിയമഹാന്മാരായ സൈനീ ദഹ്ലാൻ, യൂസുഫ് നബ്ഹാനി, യൂസുഫ് ദജ്ഹ തുടങ്ങിയ മഹാ രഥന്മാരുടെ സേവനങ്ങൾ അവരുടെ പിൻതലമുറക്കാരായ സമ കാലിക പണ്ഡിതരെ കർമ്മരംഗത്തിറക്കാൻ പ്രചോദനമായി രിക്കേണ്ടതാണ്.
ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനകാല ചരിത്രം കുറി ക്കുന്ന ഒരു ഗവേഷകന് കേരളത്തിലെ പണ്ഡിതന്മാരിൽ വാക്സ്വാധീനമുള്ളവർ മുൻകൈയെടുത്ത് പടുത്തുയർത്തുന്ന ദീനീ സ്ഥാപനങ്ങളുടെ ചരിത്രം വിസ്മരിക്കാൻ സാധ്യമല്ല. എ ന്നാൽ ദുഖകരമായ മറുവശത്തെ കുറിച്ച് പണ്ഡിതബോധം തട്ടി യുണർത്തുകയാണ് ഈ കുറിപ്പിന്റെ പ്രേരകം.
സംഘടനാ രംഗത്തും സ്ഥാപനങ്ങൾ പടുത്തുയർത്തു ന്നതിലും കേരളത്തിലെ പണ്ഡിതർ ഇന്ന് മാത്സര്യബുദ്ധ്യാ മുന്നേ റുകയാണ്. അക്കാര്യം പൊതുവീക്ഷകർ രേഖപ്പെടുത്തിയിരി ക്കില്ല. ഉദ്ദേശ ശുദ്ധിക്കനുസരിച്ച് പ്രതിഫലവും ലഭിക്കും. എന്നാൽ അറബി ലോകത്തിലെ പണ്ഡിതർ അതിലൊന്നും ഏർപ്പെടു ന്നതിനു പകരം 'ഇഹ്‌യാഉത്തുറാസിൽ അറബി'(അറബി പൈതൃ കത്തിന് പുനർ ജീവൻ നൽകുക) എന്ന പേരിൽ സംഖ്യകൾ ശേഖരിക്കുകയും പൂർവ്വീക ഗ്രന്ഥങ്ങൾ കണ്ടുപിടിച്ച് പുനപ്ര സിദ്ധീകരണം നടത്തുകയം ചെയ്യുന്നു. സ്വാഗതാർഹമായ പണ്ഡിത ധർമ്മമായി ഇതിനെ വിശേഷിപ്പിക്കാമെങ്കിലും അതിന്റെ ചുളിവിൽ ദുഖകരമായ വസ്തുതയെപ്പറ്റി അധികമാരും ശ്രദ്ധിക്കുന്നില്ല. അവയിൽ പലതും ആധുനിക ചിന്താഗതിക്ക നുസൃതമായി വെട്ടിച്ചുരുക്കലുകളും തിരുത്തുകളും നവീനാശയ ത്തിലധിഷ്ടിതമായ അടിക്കുറിപ്പുകളും കൊടുത്താണ് പ്രസി ദ്ധീകൃതമാകുന്നത്. അറബി രാജ്യങ്ങളിലെ പല ഭരണാധികാരി
കളും അതിന് സാമ്പത്തിക കൊഴുപ്പും പ്രോത്‌സാഹനവും നൽകി വരികയുമാണ്. തസവുഫ് ഗ്രന്ഥങ്ങൾ കഴിയുന്നതും നാമാവശേഷമാക്കി മറ്റു തുറാസുകളാണവർ അന്വേഷിച്ച് പിടിക്കുന്നത്. അവ തന്നെയും കഴയുന്നത്ര അലങ്കോലാപ്പെടുത്തിയാണ് ടുത്തിയാണ് പ്രസിദ്ധീകരിക്കുന്നത്. പുതുതായിപ്രസിദ്ധീകരിച്ച ധാരാളം ഗ്രന്ഥങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ കഴിയും. നമ്മുടെ പ്രധാന ആധാരവും അവലംബവുമായ ഇമാം ഹാഫിള് ഇബ്‌നുഹജരിൽ അസ്ഖലാനിയുടെ ഫത്ഹുൽബാ രിയും ഇമാം നവവിയുടെ ശർഹുൽ മുഹദ്ദബിൻ്റെ തകമിലത്തുമെല്ലാം അവയിൽ ചിലത് മാത്രമാണ്.
വിശുദ്ധഖുർആനിന്റെയും തിരുസുന്നത്തിന്റെയും സാഹിത്യത്തിൽ നിന്ന് പിൻതലമുറയെ വിരസരാക്കി ആധുനി ക അറബി ശൈലിയിലേക്ക് ആകർഷിച്ച് പൂർവ്വികരെ വിസ്മരി ക്കാൻ കച്ചകെട്ടി ഇറങ്ങിയ ജമാലുദ്ധീൻ അഫ്ഗാനിയുടെയും മുഹമ്മദ് റഷീദ് രിളാ തുടങ്ങിയവരുടെയും ചിന്താഗതിയിലാണ് ഒഴുക്കിനനുസരിച്ച് നീങ്ങികൊണ്ടിരിക്കുന്ന പല പണ്ഡിതരും അവരെ പിന്തുടരുന്ന ആധുനിക വിദ്യാർത്ഥികളും നീങ്ങികൊ ണ്ടിരിക്കുന്നത്. ഇവർക്ക് പുറമെ ഓറിയന്റലിസ്റ്റുകൾക്കും സിയോ ണിസ്റ്റുകൾക്കും ഒളിഞ്ഞും തെളിഞ്ഞും കൈകടത്താൻ സാധി ക്കുന്ന പല പ്രസിദ്ധീകരണശാലകളിൽ നിന്നും പ്രസിദ്ധീകരി ക്കുന്ന ഗ്രന്ഥങ്ങളും വരുത്തിവെക്കുന്ന വിനകളും അപരിഹാര്യ ങ്ങളത്ത്രെ വിശുദ്ധ ഖുർആൻ പോലും മാറ്റത്തിരുത്തലിന് വിധേ യമാക്കാൻ അത്തരക്കാർ ശ്രമിക്കുകയും റബ്ബിന്റെ അലംഘനീയമായ സംരക്ഷണം വഴി അവ ഉടനടി കണ്ടുപിടിക്കപ്പെടുകയും ചെയ്യുന്നത് പത്ര പംക്തികളിൽ പ്രത്യക്ഷപ്പെടുന്നത് സ്മരണീ യമാണല്ലോ!
ഈ ദുർഘടസന്ധിയിൽ കേരളത്തിലെ പണ്ഡിതന്മാർ അവരുടെ കർത്തവ്യം വിസ്‌മരിക്കാതെ തങ്ങളുടെ ബാദ്ധ്യത യെകുറിച്ച് ചിന്തിക്കണമെന്നുണർത്തുകയാണ്.
നമ്മുടെ പൂർവ്വീകർ രചിച്ച ധാരാളം ഗ്രന്ഥങ്ങൾ പല അലമാര ചട്ടക്കൂടുകളിലും കിടക്കുന്നുണ്ട്. അതുപോലെ മഹാ രഥന്മാരുടെ പൂർവ്വിക ഗ്രന്ഥങ്ങൾ ടിപ്പണിയും അടിക്കുറിപ്പും ചേർത്തുവച്ചതുമുണ്ട്. മർഹൂം ശാലിയാത്തിയുടെ കുത്തുബ്ഖാന അതിന്നുദാഹരണമാണ്. അവയെല്ലാം ശേഖരിച്ച് ഭാവി തലമു റക്ക് ഏൽപ്പിക്കാൻ സംവിധാനമുണ്ടാക്കണം. ഓഫ്സെറ്റിൽ പകർത്താവുന്നത് അപ്രകാരവും അല്ലാത്തത് അറബി ടൈപ്പിന്റെ അച്ചുകൂടത്തിലും പ്രസിദ്ധീകരിക്കാൻ സംവിധാനമുണ്ടാക്കണം. ചിലവാകുന്നത് പ്രിൻ്റ് ചെയ്യുക എന്നതിലുപരി പൗരാണിക പൈതൃകം പുനരുജ്ജീവിപ്പിക്കുക എന്ന തത്വത്തിലായിരിക്കണം പ്രവർത്തനം. അതിനായി വ്യക്തി വിദ്വേഷവും കുടിപ്പോരും പ്രസ്തുത വിഷയത്തിലെങ്കിലും ഒഴിച്ച് നിർത്തി സുന്നി പണ്ഡി തർ ഒത്തുചേർന്ന് ശ്രമിക്കണം. ഈ ആശയത്തോട് യോജിപ്പുള്ള പണ്ഡിതർ ഒരു സ്ഥലത്ത് അടിയന്തിരമായും ഒത്ത് ചേർന്ന് ഒരു 'ലജ്‌നതുത്തസ്ഹീഹി വന്നശ്‌ർ' (മറ്റ് യുക്തമായ പേരുമാ വാം) രൂപം നൽകണം. ആ ശ്രമത്തിലേക്ക് നാം കാലെടുത്ത് വെച്ചാൽ നമ്മുടെ ആദർശത്തെ തലോടുന്ന ധാരാളം അറബി ലോക പണ്ഡിതന്മാരുടെ ആശീർവാദവും ഒത്താശയും സഹ കരണവും നമുക്ക് നേടാൻ കഴിയും. കുവൈത്തിലെ ശൈഖ് യൂസുഫ് ഹാശിം രിഫാഈ, മക്കയിലെ ശൈഖ് മുഹമ്മദ് മാലികി, ബഹ്റൈനിലെ ശൈഖ് മിർരീഖ്, അബൂദാബിയിലെ വഖഫ് മിനിസ്റ്റർ ശൈഖ് ഖസ്റജ് തുടങ്ങിയ ധാരാളം പണ്ഡി തന്മാരെ നമുക്ക് തുണക്ക് അവലംഭിക്കാൻ സാധിക്കും.
ഈ കാര്യത്തെ കുറിച്ച് നാം ഇനിയും നിദ്ര തുടരുകയാ ണെങ്കിൽ നാം പടുത്തുയർത്തുന്ന സ്ഥാപനങ്ങളിൽ വളരുന്ന തല മുറകൾക്ക് പോലും ഭാവിയിൽ ആശയക്കുഴപ്പത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കാതെ വരും. അവർ വാങ്ങി ഉപയോഗി ക്കുന്ന മഹാ ഗ്രന്ഥങ്ങൾ വഴി അവരറിയാതെ വഴുതിപ്പോകും. ഇപ്പോൾ തന്നെ മർഹൂം ശാഹ് വലിയുല്ലാഹിയുടെ പരമ്പര
യിൽ തുടരുന്ന വടക്കെ ഇന്ത്യയിലെ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളും അവരുടെ പ്രസിദ്ധീകൃത ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളും വാങ്ങി പഠിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തുവരുന്ന വിദ്യാർത്ഥികൾ ഒരളവോളം ഇബ്നുതീമിയ്യയെയും ഇബ്നുഖ യ്യിമിനെയും മാതൃകാ പണ്ഡിതരായി സ്വയം ധരിച്ചിരുന്നതായി നാം ദർശിക്കുന്നു. ശൗഖാനിയെയും, നാസിർ അൽബാനിയെ യും മുഹദ്ദിസുകളും ഇമാമുകളുമായി അംഗീകരിക്കുന്ന ഒരു തലമുറ ലോകത്ത് വ്യാപകമാകുമ്പോൾ അതിനെ അതിജീവി ക്കുന്ന ഗ്രന്ഥശേഖരങ്ങൾ അവരുടെ മുമ്പിലർപ്പിക്കേണ്ടത് സുന്നി പണ്ഡിതന്മാരുടെ കടമയും ഉത്തരവാദിത്ത്വവുമാണ്.
ആധുനിക അറബി ശൈലിയിൽ റഷീദ് രിളായുടെയും, മറാഗിയുടെയും, സയ്യിദ് ഖുത്ബിയുടെയും മറ്റും തഫ്‌സീർ ഗ്രന്ഥ ങ്ങൾ വായിച്ച് അതിൽ ലയിച്ച് പോയ അറബി യുവാക്കളുടെയും, അബുൽ അഅ്ലാ മൗദൂദിയുടെ ഗ്രന്ഥങ്ങളുടെ അറബി പരിഭാ ഷയിൽ ആകൃഷ്ടരായ ചിന്തകരെയും കൺമുമ്പിൽ നാം കാണു മ്പോൾ ഉറക്കം നടിക്കുന്നത് ഭാവിയിൽ ആകാംക്ഷയുള്ള പണ്ഡി തന്റെ കൃത്യ വിലോപമായി മാത്രമേ ഗണിക്കാനാവൂ. എന്റെ ഈ ഹൃസ്വ പ്രമേയത്തോട് യോജിപ്പുള്ളവർ അവർക്കിഷ്ടമുള്ള പത്രത്തിൽ പ്രതികരിക്കുകയും പ്രായോഗിക നിർദ്ദേശങ്ങൾ അറി യിക്കുകയും ചെയ്യുന്നത് സ്വാഗതാർഹമായിരിക്കും. അത് പ്രതീ ക്ഷിച്ച് നിർത്തട്ടെ, പണ്ഡിത ധർമ്മത്തെക്കുറിച്ച് അനുസ്മരി പ്പിക്കേണ്ടത് ഇന്നേറ്റവും അനിവാര്യമത്രെ.
(സുന്നി വോയ്‌സ് 1991
E-mail : [email protected]
9400534861