ഖബ്ർ സിയാറത്ത് അനുവദനീയമാണോ

നബി(സ)യുടെ ഖബ്ർ സിയാറത്ത് ചെയ്യാൻ പോകുമ്പോൾ നബി(സയെത്തന്നെ കരുതി പോകാം. അങ്ങനെ കരുതുന്നത് പ്രത്യേക പുണ്യമുള്ളകാര്യമാണ്. നബി(സ) പറഞ്ഞു: "എന്നെ സന്ദർശിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം എന്നെ സിയാറത്ത് ചെയ്യുന്നവർക്കു ഖിയാമത്ത്  ദിവസത്തിൽ ഞാൻ ശുപാർശക്കാരനാവുന്നതാണ്.

ഖബ്ർ സിയാറത്ത് അനുവദനീയമാണോ

ഖബ്ർ സിയാറത്ത് അനുവദനീയമാണോ, ഖബ്റിനെ ചുംബിക്കാമോ, അവിടെന്ന് കൈ ഉയർത്തി തവസ്സുൽ ഇസ്തിഗാസ ചെയ്യാമോ, ഖബർ സിയാറത്തിന് സ്വഹീഹായ ഹദീസുണ്ടോ, ഖബ്ർ കെട്ടിപ്പൊക്കാമോ, ജാറം മൂടൽ ആചാരത്തിന് ഇസ്‌ലാമിൽ തെളിവുണ്ടോ, മഖാമുകളിൽ നിന്ന് പുല്ല്, മണ്ണ് തുടങ്ങിയവ ബറക്കത്തിന് വേണ്ടി എടുക്കുന്നത് അനുവദനീയമാണോ ?

ഓൺലൈനിലുള്ള സുഹൃത്തുക്കൾക്ക് വേണ്ടി മേലുദ്ധരിച്ച കാര്യങ്ങളെക്കുറിച്ച് ഒരു ചർച്ച. സഹകരണം പ്രതീക്ഷിക്കുന്നു.


ഖബ്റ് സിയാറത്ത്

ചോദ്യം:

ഖബ്റ് സിയാറത്തിൻെറ വിധിയെന്താണ് ?

ഉത്തരം:

എല്ലാ മുസ്‌ലിംകളുടെയും ഖബ്റ് സന്ദർശിക്കൽ സുന്നത്താണ്. മരണ സ്‌മരണയുണ്ടാക്കുക, മഹത്തുക്കളാണങ്കിൽ അവരെക്കൊണ്ട് ബറകത്തെടുക്കുക തുടങ്ങിയവയെല്ലാം സിയാറത്തിൻ്റെ ഉദ്ദേശ്യങ്ങളിൽ പെടുന്നു.

ചോദ്യം:

നബി (സ)യുടെ ഖബ്റ് സന്ദർശിക്കാൻ പോകുമ്പോൾ മസ്‌ജിദുൽ മദീന സന്ദർശനം എന്നേ കരുതാവൂ എന്നും നബി (സ)യുടെ ഖബ്റ് സന്ദർശനം എന്നു കരുതാൻ പാടില്ലന്നും ചിലർ പറയുന്നു. നബി (സ) യുടെ ഖബ്റ് സിയാറത്ത് ചെയ്യാൻ കൽപ്പിക്കുന്ന സ്വഹീഹായ ഹദീസുകളുണ്ടോ ? ഖബിറിനടുത്ത് വെച്ചു ദുആയിരക്കുമ്പോൾ കൈയുയർത്തുന്നത് അനുവദനീയമാണോ ? 

ഉത്തരം:

നബി(സ)യുടെ ഖബ്ർ സിയാറത്ത് ചെയ്യാൻ പോകുമ്പോൾ നബി(സയെത്തന്നെ കരുതി പോകാം. അങ്ങനെ കരുതുന്നത് പ്രത്യേക പുണ്യമുള്ളകാര്യമാണ്. നബി(സ) പറഞ്ഞു: "എന്നെ സന്ദർശിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം എന്നെ സിയാറത്ത് ചെയ്യുന്നവർക്കു ഖിയാമത്ത്  ദിവസത്തിൽ ഞാൻ ശുപാർശക്കാരനാവുന്നതാണ്. അത് എന്റെ കടമയാണ്." ഔസത്തിലും മറ്റും ത്വബ്റാനി ഉദ്ധരിച്ചതാണ് ഈ ഹദീസ്. ഇതേ അർത്ഥത്തിൽ മറ്റൊരു ഹദീസ് മിശ്‌കാത്തിലും ഉദ്ധരിച്ചിട്ടുണ്ട്.

ഖബറുകൾ സിയാറത്ത് ചെയ്യാൻ നബി(സ) കൽപിച്ച ഹദീസ് ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്. ആ ഹദീസ് സ്വഹീഹാണെന്നതിൽ തർക്കമില്ല. ഖബറുകൾ എന്ന് പറഞ്ഞതിൽ നബി(സ)യുടെ ഖബറും ഉൾപ്പെടുന്നതാണ്. നബി( സ)പറഞ്ഞു: ഹജ്‌ജ് ചെയ്യാൻ വന്നവർ എൻെറ ഖബർ സിയാറത്ത്  കൂടി ചെയ്‌താൽ എൻറെ ജീവിത കാലത്ത് എന്നെ സന്ദർശിച്ചത് പോലെയാണ്.?” ( ത്വബ്റാനി). ഖബറിന്നടുത്ത് നിന്ന് പ്രാർത്ഥിക്കുമ്പോൾ കൈ ഉയർത്തൽ അനുവദനീയമാണെന്നു മാത്രമല്ല സുന്നത്തുമാണ്. ജന്നത്തുൽ ബഖീഇൽ ഖബർ സിയാറത്ത് ചെയ്‌തപ്പോൾ നബി(സ) ഇരു കൈകളുയർത്തി ഏറെ നേരം പ്രാർത്ഥിച്ചുവെന്ന് ഇമാം മുസ്‌ലിം ആയിശ(റ) യിൽ നിന്നുദ്ധരിച്ച ഹദീസിൽ വ്യക്‌തമാക്കിയിട്ടുണ്ട്. 

ചോദ്യം:

ചില ആളുകൾ മഹത്തുക്കളുടെ ഖബറുകൾ ചുംബിക്കുകയും തൊട്ട് മുത്തുകയും ചെയ്യുന്നു. ഇത് അനുവദനീയമാണോ ? ഇതിന്റെ  ഇസ്‌ലാമിക വിധിയെന്ത് ?

ഉത്തരം:

മഹാത്മ‌ാക്കളുടെ ജീവിതകാലത്ത് അവരുമായി അടുക്കുന്നത് പോലെ അവരുടെ മരണ ശേഷവും അടുക്കാവുന്നതാണ്. അവരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെയല്ലാതെ ഈ വിധം ചെയ്യുന്നത് കറാഹത്താണെന്ന് തുഹ്ഫ 3/175 ൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഇമാം അലി (റ)പറയുന്നു. പുണ്യം നേടലാണിതിൻ്റെ ഉദ്ദേശമെങ്കിൽ കുഴപ്പമില്ല.

തുടരും 

(ഫതാവാ) വാള്യം രണ്ട് 
നെല്ലിക്കുത്ത് ഇസ്‌മാഈൽ മുസ്ലിയാർ

by Abdulla cherumba abudhabi tel: 7927429