റസൂലുള്ളാഹി ﷺയുടെ സംസാര രീതിയും സത്യം നിറഞ്ഞ തമാശകളും

വിശുദ്ധ ഖുർആനിൽ അല്ലാഹു തആലാ നബി (സ)യുടെ സംസാരത്തെയും ഉച്ചാരണത്തെയും പ്രകീർത്തിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: “وَمَا يَنْطِقُ عَنْ الْهَوَى إِنْ هُوَ إِلَّا وَحْيٌ يُوحَى” (സ്വന്തം താല്പര്യപ്രകാരമല്ല നബി (സ) സംസാരിക്കുന്നത്, അത് ദിവ്യസന്ദേശം മാത്രമാകുന്നു.)

റസൂലുള്ളാഹി ﷺയുടെ സംസാര രീതിയും സത്യം നിറഞ്ഞ തമാശകളും

റസൂലുള്ളാഹി ﷺയുടെ സംസാര രീതിയും സത്യം നിറഞ്ഞ തമാശകളും

വിശുദ്ധ ഖുർആനിൽ അല്ലാഹു തആലാ നബി (സ)യുടെ സംസാരത്തെയും ഉച്ചാരണത്തെയും പ്രകീർത്തിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:
“وَمَا يَنْطِقُ عَنْ الْهَوَى إِنْ هُوَ إِلَّا وَحْيٌ يُوحَى”
(സ്വന്തം താല്പര്യപ്രകാരമല്ല നബി (സ) സംസാരിക്കുന്നത്, അത് ദിവ്യസന്ദേശം മാത്രമാകുന്നു.)

സൃഷ്ടികളിൽ വെച്ച് ഏറ്റവും വലിയ വാഗ്മിയും വ്യക്തമായി സംസാരിക്കുന്നതുമായ വ്യക്തിത്വമായിരുന്നു മുഹമ്മദ് മുസ്തഫ നബി ﷺ. 
ഗൗരവമുള്ളതും മനോഹരവുമായ ആ വാക്കുകൾ പുറത്തുവരുമ്പോൾ മുൻപല്ലുകൾക്കിടയിലൂടെ പ്രകാശം പുറപ്പെടുന്നതായി അനുഭവപ്പെടുമായിരുന്നു. കേൾക്കുന്നവർക്ക് കൃത്യമായി മനസ്സിലാക്കാനും മനഃപാഠമാക്കാനും സാധിക്കുന്ന തരത്തിൽ, എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുന്ന പാകത്തിലായിരുന്നു ആ സംസാരശൈലി.

ആയിഷ ബീവി(റ)യുടെയും അബൂഹുറൈറ(റ)യുടെയും നിവേദനം
നബി (സ)യുടെ വിയോഗത്തിന് ശേഷം ഒരിക്കൽ അബൂഹുറൈറ(റ) മസ്ജിദിൽ ആയിഷ ബീവിയുടെ(റ) മുറിയുടെ മുന്നിലിരുന്ന് ഹദീസുകൾ തുടരെത്തുടരെ ഉദ്ധരിക്കുകയായിരുന്നു. 
ഏറ്റവും കൂടുതൽ ഹദീസുകൾ നിവേദനം ചെയ്ത വ്യക്തിയെന്ന നിലയിൽ 'ഖാല റസൂലുള്ളാഹ്' (قال رسول الله) എന്ന് പറഞ്ഞുകൊണ്ട് ജനങ്ങൾക്ക് ഹദീസുകൾ പറഞ്ഞുകൊടുക്കുകയായിരുന്നു.

ഈ സമയം മുറിക്കുള്ളിൽ നിസ്കാരത്തിലായിരുന്ന ആയിഷ ബീവി(റ), നിസ്കാരം കഴിഞ്ഞ് പുറത്തുവന്നപ്പോഴേക്കും അബൂഹുറൈറ(റ) അവിടെനിന്ന് പോയിരുന്നു. അപ്പോൾ ആയിഷ ബീവി(റ) ജനങ്ങളോട് പറഞ്ഞു:
"مَا كَانَ رَسُولُ اللَّهِ ﷺ يَسْرُدُ الْكَلَامَ كَسَرْدِكُمْ هَذَا، إِنَّمَا كَانَ يُبَيِّنُهُ وَيُفَصِّلُهُ بِحَيْثُ يَفْهَمُهُ سَامِعُهُ وَيَحْفَظُهُ لَوْ أَرَادَ حِفْظَهُ."
(റസൂലുള്ളാഹി ﷺ നിങ്ങളീ പറയുന്നതുപോലെ വാക്കുകൾ വേഗത്തിൽ തുടരെത്തുടരെ പറയാറുണ്ടായിരുന്നില്ല. മറിച്ച്, കേൾക്കുന്നവർക്ക് മനസ്സിലാകാനും മനഃപാഠമാക്കാൻ ഉദ്ദേശിക്കുന്നവർക്ക് അതിന് സാധിക്കുന്ന തരത്തിലും വ്യക്തമായും വേർതിരിച്ചുമാണ് സംസാരിച്ചിരുന്നത്.)
എങ്കിലും, രണ്ട് സ്വഹാബികൾക്കും നല്ല ഉദേശ്യങ്ങളാണുണ്ടായിരുന്നത്.

സംസാര രീതിയും സവിശേഷതകളും

നബി ﷺ സംസാരിക്കാൻ ഉദ്ദേശിക്കുമ്പോൾ അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് 'ബിസ്മില്ലാഹ്' പറഞ്ഞാണ് തുടങ്ങാറുണ്ടായിരുന്നത്. എപ്പോഴും ചിന്താകുലനായും, കുറച്ചുമാത്രം സംസാരിക്കുന്ന പ്രകൃതക്കാരനുമായിരുന്നു. ആവശ്യമുള്ള കാര്യങ്ങൾ മാത്രമാണ് സംസാരിച്ചിരുന്നത്.
അല്പം വാക്കുകളിൽ വലിയ അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന 'ജവാമിഉൽ കലിം' (جوامع الكلم) എന്ന സവിശേഷത നബി (സ)ക്ക് ലഭിച്ചിരുന്നു. ജനങ്ങളുടെ ബുദ്ധിയുടെ അളവനുസരിച്ചാണ് സംസാരിച്ചിരുന്നത്. ഭക്ഷണ പദാർത്ഥങ്ങളെ ഒന്നിനെയും കുറ്റപ്പെടുത്താറില്ലായിരുന്നു. ഭൗതിക കാര്യങ്ങൾക്ക് വേണ്ടി കോപിക്കാറില്ലായിരുന്നുവെങ്കിലും, അല്ലാഹുവിന്റെ നിയമങ്ങൾ ലംഘിക്കപ്പെടുമ്പോൾ സത്യം സ്ഥാപിക്കുന്നത് വരെ ആ കോപത്തെ തടഞ്ഞുനിർത്താൻ ആർക്കും സാധിക്കുമായിരുന്നില്ല.
ഒരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു:
"عَلَيْكُمْ بِطُولِ الصَّمْتِ إِلَّا مِنْ خَيْرٍ"
(നന്മയായ കാര്യങ്ങളിലല്ലാതെ നിങ്ങൾ ദീർഘനേരം മൗനം പാലിക്കുക.)
മറ്റൊരു വചനം ഇങ്ങനെയാണ്:
"مَادُمْتَ سَالِمًا مَا سَكَتَّ، فَإِنْ تَكَلَّمْتَ كُتِبَ لَكَ أَوْ عَلَيْكَ."
(നിങ്ങൾ മൗനം പാലിക്കുന്നിടത്തോളം സുരക്ഷിതനാണ്. എന്നാൽ സംസാരിച്ചാൽ അത് നിങ്ങൾക്ക് അനുകൂലമായോ പ്രതികൂലമായോ രേഖപ്പെടുത്തപ്പെടും.)
പ്രസംഗിക്കുമ്പോൾ ഒരു സൈന്യത്തിന് മുന്നറിയിപ്പ് നൽകുന്ന കമാൻഡറെപ്പോലെ, കൺതടങ്ങൾ ചുവന്ന് അതീവ ഗൗരവത്തിലായിരുന്നു കാണപ്പെട്ടിരുന്നത്. 
ആരെങ്കിലും ഹസ്തദാനം ചെയ്താൽ മറ്റേയാൾ കൈ എടുക്കുന്നത് വരെ നബി(സ) കൈ തിരിച്ചെടുക്കുമായിരുന്നില്ല. ആരുടെയെങ്കിലും ഭാഗത്തേക്ക് തിരിയുമ്പോൾ മുഖം മാത്രം തിരിക്കാതെ ശരീരം പൂർണ്ണമായി തിരിഞ്ഞുനിന്നാണ് സംസാരിച്ചിരുന്നത്. ഇത് കേൾവിക്കാരന് വലിയ ആദരവും സന്തോഷവും നൽകുമായിരുന്നു.

അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ന്റെ സംഭവം

ഒരിക്കൽ അബ്ദുല്ലാഹിബ്നു മസ്ഊദിനോട്(റ) ഖുർആൻ ഓതിക്കേൾപ്പിക്കാൻ നബി ﷺ ആവശ്യപ്പെട്ടു. അപ്പോൾ അവർ ചോദിച്ചു: "യാറസൂലല്ലാഹ്, അങ്ങേക്ക് മേൽ ഖുർആൻ അവതരിക്കപ്പെട്ടിരിക്കെ ഞാൻ അങ്ങേക്ക് ഓതിക്കേൾപ്പിക്കുകയോ?" നബി ﷺ പറഞ്ഞു: "അതെ, മറ്റുള്ളവരിൽ നിന്ന് അത് കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു."
അങ്ങനെ അവർ സൂറത്തുന്നിസാഅ് പാരായണം ചെയ്തു. ഒടുവിൽ ഈ സൂക്തത്തിൽ എത്തിയപ്പോൾ:
“فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَى هَؤُلَاءِ شَهِيدًا”
(ഓരോ സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും, ഇവർക്കെതിരിൽ അങ്ങയെ നാം സാക്ഷിയായി കൊണ്ടുവരികയും ചെയ്യുമ്പോൾ എന്തായിരിക്കും അവസ്ഥ!)
നബി ﷺ പറഞ്ഞു: "ഹസ്ബുക്" (حسبك - ഇത് മതി, നിർത്തുക). അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) നോക്കുമ്പോൾ നബി (സ)യുടെ ഇരു കണ്ണുകളിൽ നിന്നും കണ്ണീരൊഴുകുന്നുണ്ടായിരുന്നു. പരലോകത്ത് നബിമാർ തങ്ങളുടെ ദൗത്യം നിർവ്വഹിച്ചു എന്ന് സാക്ഷ്യപ്പെടുത്താൻ മുഹമ്മദ് നബി ﷺ സാക്ഷിയായി വരുന്ന സന്ദർഭത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായിരുന്നു ആ വചനം.

നബി(സ)യുടെ തമാശകൾ
നബി (സ)യുടെ തമാശകളുടെ പ്രത്യേകത:

നബി ﷺ അനുചരന്മാരോട് തമാശ പറയാറുണ്ടായിരുന്നുവെങ്കിലും, അതിൽ ഒരിക്കലും കളവോ, വ്യാജമായ കാര്യങ്ങളോ, മറ്റുള്ളവരെ അധിക്ഷേപിക്കലോ ഉണ്ടായിരുന്നില്ല.
ഒരിക്കൽ സ്വഹാബികൾ നബി(സ)യോട് ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അവിടുന്ന് ഞങ്ങളോട് തമാശ പറയാറുണ്ടല്ലോ?"
അപ്പോൾ നബി ﷺ മറുപടി നൽകി:
«إِنِّي لاَ أَقُولُ إِلاَّ حَقًّا» (തിർമിദി)
(“തീർച്ചയായും ഞാൻ തമാശ പറയുമ്പോഴും സത്യമല്ലാതെ പറയാറില്ല.”)
നബി ﷺ സ്വഹാബികളോട് തമാശ പറയാറുണ്ടായിരുന്നുവെങ്കിലും അതിലും സത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

1. മരുഭൂമിയിൽ താമസിച്ചിരുന്ന 'സാഹിർ' 

സാഹിർ എന്ന സ്വഹാബി നബി(സ)ക്ക് മരുഭൂമിയിലെ ചില വിഭവങ്ങൾ കൊണ്ടുവന്നു കൊടുക്കാറുണ്ടായിരുന്നു. നബി ﷺ നഗരത്തിലെ വിഭവങ്ങൾ അദ്ദേഹത്തിനും നൽകുമായിരുന്നു. നബി(സ) പറയുമായിരുന്നു: "സാഹിർ നമ്മുടെ മരുഭൂമിയാണ്, നമ്മൾ അദ്ദേഹത്തിന്റെ നഗരവും." ഒരിക്കൽ സാഹിർ കച്ചവടം ചെയ്തുകൊണ്ടിരിക്കെ നബി ﷺ പിന്നിലൂടെ വന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ആരാണെന്ന് അറിയാതെ സാഹിർ "എന്നെ വിടൂ, ആരാണിത്?" എന്ന് ചോദിച്ചു. എന്നാൽ പിന്നിൽ നബി (സ)യാണെന്ന് മനസ്സിലായതോടെ തന്റെ പുറം നബി (സ)യുടെ നെഞ്ചോട് ചേർക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോൾ നബി ﷺ ഉറക്കെ ചോദിച്ചു: "ഈ അടിമയെ വാങ്ങാൻ ആരുണ്ട്?" ഇത് കേട്ട് സാഹിർ പറഞ്ഞു: "യാ റസൂലല്ലാഹ്, എങ്കിൽ ഞാൻ വിറ്റുപോകാത്ത ഒരു ചരക്കായിരിക്കുമല്ലോ (എനിക്ക് വില കുറവായിരിക്കുമല്ലോ)." നബി ﷺ മറുപടി നൽകി: "എന്നാൽ അല്ലാഹുവിന്റെ അടുക്കൽ നീ വിലകുറഞ്ഞവനല്ല, വലിയ വിലയുള്ളവനാണ്."

2.  "ഒട്ടകത്തിന്റെ കുട്ടി" (ابْنُ النَّاقَةِ)
ഒരിക്കൽ ഒരു സ്വഹാബി നബി (സ)യുടെ അടുക്കൽ വന്ന് യാത്രയ്ക്കായി ഒരു മൃഗത്തെ  ആവശ്യപ്പെട്ടു.

قَالَ رَسُولُ اللَّهِ ﷺ: «إِنِّي حَامِلُكَ عَلَى وَلَدِ النَّاقَةِ»
فَقَالَ: يَا رَسُولَ اللَّهِ، مَا أَصْنَعُ بِوَلَدِ النَّاقَةِ؟
فَقَالَ رَسُولُ اللَّهِ ﷺ: «وَهَلْ تَلِدُ الإِبِلَ إِلاَّ النَُّﻭقُ؟» (തിർമിദി)
നബി (സ) പറഞ്ഞു: "ഞാൻ നിന്നെ ഒരു ഒട്ടകക്കുട്ടിയുടെ  പുറത്ത് കയറ്റി അയക്കാം."
അപ്പോൾ ആ സ്വഹാബി ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, ഒട്ടകക്കുട്ടിയെക്കൊണ്ട് ഞാൻ എന്താണ് ചെയ്യുക? (ചെറിയ കുട്ടിയാണെന്ന് കരുതി)"
നബി (സ) പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: "ഒട്ടകങ്ങളല്ലാതെ  മറ്റാരെങ്കിലും ഒട്ടകങ്ങളെ പ്രസവിക്കുമോ?"
(വലിയ ഒട്ടകവും ഒരു ഒട്ടകത്തിന്റെ കുട്ടി തന്നെയാണ് എന്നതായിരുന്നു ആ തമാശ).

3. "വൃദ്ധമാർ സ്വർഗ്ഗത്തിൽ കടക്കില്ല" (لاَ تَدْخُلُ الجَنَّةَ عَجُوزٌ)
ഒരിക്കൽ ഒരു പ്രായമായ സ്ത്രീ നബി (സ)യുടെ അടുക്കൽ വന്ന് തനിക്ക് സ്വർഗ്ഗം ലഭിക്കാൻ പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെട്ടു.

قَالَتْ عَجُوزٌ: يَا رَسُولَ اللَّهِ، ادْعُ اللَّهَ أَنْ يُدْخِلَنِي الجَنَّةَ.
فَقَالَ: «يَا أُمَّ فُلاَنٍ، إِنَّ الجَنَّةَ لاَ تَدْخُلُهَا عَجُوزٌ»
فَبَكَتْ، فَقَالَ: «أَخْبِرُوهَا أَنَّهَا لاَ تَدْخُلُهَا وَهِيَ عَجُوزٌ، إِنَّ اللَّهَ تَعَالَى يَقُولُ: {إِنَّا أَنْشَأْنَاهُنَّ إِنْشَاءً * فَجَعَلْنَاهُنَّ أَبْكَارًا}» (തിർമിദി - ഷമാഇൽ)
നബി(സ) പറഞ്ഞു: "അയ്യോ, സ്വർഗ്ഗത്തിൽ വയസ്സായ സ്ത്രീകൾ പ്രവേശിക്കുകയില്ലല്ലോ!"
ഇത് കേട്ട് ആ വയോധിക സങ്കടത്തോടെ കരയാൻ തുടങ്ങി.
അപ്പോൾ നബി(സ) പുഞ്ചിരിച്ചുകൊണ്ട് അനുചരന്മാരോട് പറഞ്ഞു: "അവരോട് പറയൂ, വയസ്സായ രൂപത്തിലല്ല അവർ സ്വർഗ്ഗത്തിൽ കടക്കുക. 
അല്ലാഹു അവരെ ചെറുപ്പക്കാരും കന്യകമാരുമായി പുനഃസൃഷ്ടിച്ചാണ് സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുക."

4. "കണ്ണിൽ വെളുപ്പ് ഉള്ളയാൾ" (الَّذِي فِي عَيْنِهِ بَيَاضٌ)
ഉമ്മു ഐമൻ(റ) എന്ന സ്വഹാബി വനിത നബി(സ)യുടെ അടുക്കൽ വന്ന് തന്റെ ഭർത്താവ് നബി (സ)യെ ക്ഷണിച്ചതായി പറഞ്ഞു.

أَتَتِ امْرَأَةٌ يُقَالُ لَهَا أُمُّ أَيْمَنَ إِلَى النَّبِيِّ ﷺ فَقَالَتْ: إِنَّ زَوْجِي يَدْعُوكَ.
قَالَ: «مَنْ هُوَ؟ أَهُوَ الَّذِي فِي عَيْنِهِ بَيَاضٌ؟»
قَالَتْ: وَاللَّهِ مَا بِعَيْنِهِ بَيَاضٌ!
فَقَالَ: «بَلَى، إِنَّ بِعَيْنِهِ بَيَاضًا»
قَالَتْ: لاَ وَاللَّهِ!
فَقَالَ ﷺ: «مَا مِنْ أَحَدٍ إِلاَّ وَفِي عَيْنِهِ بَيَاضٌ» (ഇബ്നു അബീ ദുൻയാ)
നബി(സ) ചോദിച്ചു: "ആരാണ് അദ്ദേഹം? കണ്ണിൽ വെളുപ്പ്  ഉള്ളയാളാണോ?"
അവർ പറഞ്ഞു: "അല്ലാഹുവാണേ സത്യം, അദ്ദേഹത്തിന്റെ കണ്ണിൽ അങ്ങനെയൊരു വെളുപ്പുമില്ല!"
നബി (സ) പറഞ്ഞു: "അല്ല, അദ്ദേഹത്തിന്റെ കണ്ണിൽ വെളുപ്പുണ്ട്."
അവർ വീണ്ടും ഇല്ല എന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ നബി(സ) പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: "എല്ലാ മനുഷ്യരുടെ കണ്ണിലും (കണ്ണിലെ കറുപ്പിന് ചുറ്റും) വെളുത്ത ഭാഗം ഉണ്ടല്ലോ!"

5. "ഈന്തപ്പഴത്തിന്റെ കുരു" (نَوَى التَّمْرِ)
അലിയ്യുബ്നു അബീത്വാലിബ്(റ) ഒപ്പമിരുന്ന് ഈന്തപ്പഴം കഴിക്കുമ്പോൾ നടന്ന രസകരമായ ഒരു സംഭവം.

كَانَ عَلِيٌّ وَالنَّبِيُّ ﷺ يَأْكُلاَنِ التَّمْرَ، فَكَانَ عَلِيٌّ يَضَعُ النَّوَى أَمَامَ النَّبِيِّ ﷺ حِيلاً، فَلَمَّا انْتَهَيَا قَالَ عَلِيٌّ: يَا رَسُولَ اللَّهِ، إِنَّكَ أَكَلْتَ تَمْرًا كَثِيرًا، انْظُرْ إِلَى النَّوَى أَمَامَكَ!
فَقَالَ النَّبِيُّ ﷺ: «بَلْ أَنْتَ أَكَلْتَ كَثِيرًا، الأَنَّكَ أَكَلْتَ التَّمْرَ بِنَوَاهُ!» (ഇഹ്‌യാ ഉലൂമിദ്ദീൻ)

നബി(സ)യും അലി(റ)വും ഈന്തപ്പഴം കഴിച്ചുകൊണ്ടിരിക്കെ, അലി(റ) താൻ തിന്ന പഴത്തിന്റെ കുരു നബി(സ)യുടെ മുന്നിലേക്ക് തിരികെ വച്ചുകൊണ്ടിരുന്നു.
കഴിച്ചു കഴിഞ്ഞപ്പോൾ അലി(റ) തമാശയായി പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, അങ്ങ് ഒരുപാട് ഈന്തപ്പഴം കഴിച്ചല്ലോ, അങ്ങയുടെ മുന്നിലെ കുരു കണ്ടില്ലേ!"
നബി(സ) പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി: "അല്ല, നീയല്ലേ കൂടുതൽ കഴിച്ചത്; കാരണം കുരു സഹിതമാണല്ലോ ഈന്തപ്പഴം തിന്നത്! (അലിയുടെ മുന്നിൽ കുരു ഒന്നും ഇല്ലാത്തതിനെ സൂചിപ്പിച്ച്)"

6. "ഖുർആൻ ഹൃദയസ്ഥമാക്കിയ കുട്ടി" (صَبِيٌّ حَفِظَ القُرْآنَ)
മഹാനായ സ്വഹാബി സുഹൈബ്(റ) കണ്ണിന് അസുഖമുള്ളപ്പോൾ ഈന്തപ്പഴം തിന്നുന്നത് കണ്ടപ്പോൾ പറഞ്ഞ തമാശ.

قَدِمْتُ عَلَى النَّبِيِّ ﷺ وَبِي رَمَدٌ، وَبَيْنَ يَدَيْهِ خُبْزٌ وَتَمْرٌ، فَأَخَذْتُ آكُلُ التَّمْرَ، فَقَالَ النَّبِيُّ ﷺ: «تَأْكُلُ التَّمْرَ وَبِكَ رَمَدٌ؟»
فَقُلْتُ: إِنَّمَا آكُلُ بِشِقِّي الآخَرِ!
فَضَحِكَ رَسُولُ اللَّهِ ﷺ حَتَّى بَدَتْ نَوَاجِذُهُ. (ഇബ്നു മാജ)

സുഹൈബ്(റ) പറയുന്നു: "എന്റെ കണ്ണിന് അസുഖമുള്ള (കണ്ണ് ചുവന്നിരിക്കുന്ന) സമയത്ത് ഞാൻ നബി (സ)യുടെ അടുക്കൽ ചെന്നു. 
അവിടുത്തെ മുന്നിൽ അപ്പവും ഈന്തപ്പഴവും ഉണ്ടായിരുന്നു. ഞാൻ ഈന്തപ്പഴം എടുത്ത് തിന്നാൻ തുടങ്ങി."
അപ്പോൾ നബി(സ) ചോദിച്ചു: "കണ്ണസുഖം ഉള്ളപ്പോൾ നീ ഈന്തപ്പഴം തിന്നുകയാണോ? 
സുഹൈബ്(റ) ഉടൻ മറുപടി നൽകി: "അല്ലാഹുവിന്റെ റസൂലേ, ഞാൻ അസുഖമില്ലാത്ത മറ്റേ വശത്തെ അണപ്പല്ല് കൊണ്ടാണ് ചവയ്ക്കുന്നത്!"
ഇത് കേട്ട് നബി(സ) അണപ്പല്ലുകൾ പുറത്തുകാണുംവിധം പുഞ്ചിരിച്ചു.

ഉന്നത സാഹിത്യ ശൈലി
ഉയർന്ന സാഹിത്യ പാണ്ഡിത്യമുള്ള ഗോത്രങ്ങളോട് സംസാരിക്കുമ്പോൾ അവരുടെ ഭാഷാശൈലിയിലാണ് നബി (സ) സംസാരിച്ചിരുന്നത്. 'ഹംദാൻ' ഗോത്രത്തോട് സംസാരിച്ച വാക്കുകൾ ഇതിന് ഉദാഹരണമാണ്:

"إِنَّ لَكُمْ فَرَاعَهَا وَوَهَاطَهَا وَعَزَازَهَا، تَأْكُلُونَ عِلَافَهَا وَتَرْعَوْنَ عَفَاءَهَا، لَنَا مِنْ دِفْئِهِمْ وَصِرَامِهِمْ مَا سَلِمُوا بِالْمِيثَاقِ وَالْأَمَانَةِ وَلَهُمْ مِنَ الصَّدَقَةِ الثِّلْبُ وَالنَّابُ وَالْفَصِيلُ وَالْفَارِضُ وَالدَّاجِنُ وَالْكَبْشُ الْحَوَارِيُّ وَعَلَيْهِمْ فِيهَا الصَّالِغُ وَالْقَارِحُ."

"തീർച്ചയായും നിങ്ങൾക്ക് ഈ ഭൂമിയുടെ ഉയർന്ന പ്രദേശങ്ങളും (കുന്നുകളും), താഴ്‌വരകളും, ഉറപ്പുള്ള കടുപ്പമേറിയ നിലങ്ങളും സ്വന്തമായിരിക്കും. അതിലെ വിളവുകൾ നിങ്ങൾ തിന്നുകയും, അതിലെ പച്ചപ്പുല്ലുകളിൽ മൃഗങ്ങളെ മേയ്ക്കുകയും ചെയ്യാം. കരാറും വിശ്വസ്തതയും പാലിക്കുന്നിടത്തോളം കാലം നിങ്ങളുടെ ആടുകളുടെ കമ്പിളിയും ഈത്തപ്പഴ കൊയ്ത്തും നമുക്കുള്ളതാണ് (സകാത്തായി). കൂടാതെ, പ്രാായമായ ഒട്ടകം, പ്രായം ചെന്ന പെണ്ണൊട്ടകം, ഒട്ടകക്കുട്ടി, ഇടത്തരം പ്രായമുള്ള മൃഗങ്ങൾ, വളർത്തുമൃഗങ്ങൾ, വെളുത്ത കൊഴുത്ത ആട് എന്നിവ സകാത്ത് നൽകുന്നതിൽ നിന്ന് നിങ്ങൾക്ക് ഇളവുണ്ട് (അവ സകാത്തായി വാങ്ങുകയില്ല). എന്നാൽ സകാത്തായി നൽകേണ്ട വയസ്സെത്തിയ ആടുകളെയും ഒട്ടകങ്ങളെയും അവർ കൃത്യമായി നൽകേണ്ടതുമുണ്ട്."
ഹംദാൻ  ഗോത്രക്കാരുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളെയും ഭൂമിയെയും അംഗീകരിച്ചു നൽകുകയും, അവരിൽ നിന്ന് സകാത്ത് ഇനത്തിൽ എന്തൊക്കെ സ്വീകരിക്കും, ഏതൊക്കെ ഒഴിവാക്കും എന്ന് വളരെ വ്യക്തമായി നിർണ്ണയിക്കുകയും ചെയ്യുന്ന ഒരു ഉടമ്പടിയായിരുന്നു ഇത്.
ഹംദാൻ ഗോത്രക്കാരുടെ പ്രാദേശിക അറബി ഭാഷാശൈലിയിലെ അപൂർവ്വവും കഠിനവുമായ വാക്കുകൾ ഉപയോഗിച്ചാണ് നബി (സ) ഇതിൽ സംസാരിച്ചത്:
ഈ വാക്കുകളുടെ ആഴത്തിലുള്ള അർത്ഥങ്ങൾ വ്യാഖ്യാനങ്ങളിലൂടെ മാത്രമേ ഇന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. അത്രത്തോളം ഉയർന്ന അറബി സാഹിത്യ ശൈലിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ആ നബി (സ)യുടെ പതാകയ്ക്ക് കീഴിൽ പരലോകത്ത് ഒരുമിച്ചുകൂടാനും, ജീവിതത്തിലും സ്വപ്നത്തിലും ആ പുണ്യരൂപം ദർശിക്കാനും, 
ആ മനോഹരമായ സംസാരം നേരിട്ട് കേൾക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ.
ഇത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് പ്രതിഫലത്തില്‍ പങ്കാളിയാവുക!
നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈ വിനീതനെ യും ഇത് മെനെക്കിട്ട് ഇരുന്ന് വായിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും 
നമ്മുടെ മാതാപിതാക്കളെയും ഉള്‍പ്പെടു ത്തുക!
സന്ദര്‍ശിക്കുക!     www.islamkerala.com
സി പി അബ്ദുല്ല ചെരുമ്പ
9400534861

Files