من روائع الإمام الشافعي 

من روائع الإمام الشافعي 

من روائع الإمام الشافعي 

ഇമാമിന്റെ തെരെഞ്ഞെടുത്ത കവിതകളിൽ നിന്ന്

دع الأيام تفعل ما تشاء    وطب نفسا إذا حكم القضاء

ദിനങ്ങളെ അതുദ്ദേശിക്കുന്ന ചെയ്‌തികളുമായി നീ വിട്ടേക്കുക
എന്ത് വിധി വന്നാലും നീ മനസ്സ് ശാന്തമായവനാവുക

ولا تجزع الحادثة الليالي    فما لحوادث الدنيا بقاء

രാത്രിയിലുണ്ടാകുന്ന ആപത്തുകളിൽ നീ അക്ഷമ കാണിക്കരുത്
ഈ ലോകത്തെ ആപത്തുകളൊന്നും നില നിൽക്കുന്നതല്ല

وكن رجلا على الأهوال جلدا    وشيمتك السماحة والوفاء

നീ പ്രയാസങ്ങൾ വരുമ്പോൾ പതറാത്തവനാവുക.
നിന്റെ സ്വഭാവം എപ്പോഴും ക്ഷമയും കർത്തവ്യ നിർവ്വഹണവുമാകട്ടെ

وإن كثرت عيوبك في البرايا    وسرك أن يكون لها غطاء

മനുഷ്യർക്കിടയിൽ നിന്റെ ന്യൂനതകൾ കൂടുതലാണെങ്കിലും,
നിന്റെ  രഹസ്യം അതിനെല്ലാം മൂടിയാവണം.

تستر بالسخاء فكل عيب    يغطيه - كما قيل السخاء

ഉദാരത കൊണ്ട് നീ പതുങ്ങിക്കഴിയുക
എല്ലാ ന്യൂനതക്കും ഉദാരത മൂടിയണെന്ന ഒരു ചൊല്ലുണ്ടല്ലോ ?

ولا تر للأعداء قط ذلا    فإن شماتة الأعداء بلاء

നീ ഒരിക്കലും ശത്രുക്കൾക്ക് നിന്ദ്യത കാണിക്കരുത്
കാരണം നിശ്ചയം ശത്രുവിന്റെ സന്തോഷം നാശമാണ്.

ولا ترج السماحة من بخيل    فما في النار للظمآن ماء

ലുബ്ദതനിൽ നിന്ന് ഒരു ഉദാരതയും നീ പ്രതീക്ഷിക്കേണ്ട
കാരണം തീയ്യിൽ ദാഹിക്കുന്നവർക്ക് വെളളമില്ലല്ലോ.

ورزقك ليس ينقصه التأني    وليس يزيد في الرزق العناء

ക്ഷീണം വരുത്തുന്ന അദ്ധ്വാനം ഭക്ഷണത്തിൽ വർദ്ധനവ് വരുത്തുന്നതോ
സാവാകാശമുള്ള അദ്ധ്വാനം ഭക്ഷണത്തിൽ കുറവ് വരുത്തുന്നതോ അല്ല.

ولا حزن يدوم ولا سرور    ولا بؤس عليك ولا رخاء 

ക്ഷേമമോ ദാരിദ്ര്യമോ സന്തോഷമോ
ദുഃഖമോ ഒന്നും തന്നെ നില നിൽക്കുന്നതല്ല. 

إذا ما كنت ذا قلب قنوع   فأنت ومالك الدنيا سواء

നീ ഉള്ളത് കൊണ്ട് തൃപ്‌തിപ്പെടുന്ന മനസ്സിന്റെ  ഉടമയാണെങ്കിൽ
നീയും ലോകരാജാവും സമാധാനത്തിൽ സമമാണ്.

ومن نزلت بساحته المنايا   فلا أرض تقيه ولا سماء

ഒരാളുടെ സാന്നിധ്യത്തിൽ മരണം ഇറങ്ങിയാൽ
ഭൂമിയോ ആകാശമോ അവനെ രക്ഷിക്കില്ല.

وأرض الله واسعة ولكن   إذا نزل القضا ضاق الفضاء

അല്ലാഹുവിന്റെ ഭൂമി വിശാലമാണെങ്കിലും
മരണമെന്ന വിധി ഇറങ്ങിയാൽ അന്തരീക്ഷം ഇടുങ്ങിപ്പോകും.

دع الأيام تغدر كل حين   فما يغني عن الموت الدواء  

എല്ലാ സമയവും വഞ്ചിക്കുന്ന ദിനങ്ങളെ നീ വിട്ടേക്കുക.
മരുന്ന് ഒരിക്കലും മരണത്തിന്ന് ഫലം ചെയ്യില്ല.


داو السفاهة بالحلم

വിഡ്ഢിത്തത്തെ സഹനം കൊണ്ട് ചികിത്സിക്കാൻ

يخاطبني السفيه بكل قبح   فأكره أن أكون له مجيبا 

മടയൻ നീചവാചകങ്ങളാൽ എന്നോട് സംവദിക്കുന്നു.
ഞാനാണെങ്കിൽ അവന് മറുപടി പറയാൻ വെറുക്കുകയും ചെയ്യുന്നു.

يزيد سفاهة فأزيد حلما    كعود زاده الإحراق طيبا 

മടയൻ വിഡ്ഢ‌ിത്തം കൂടുതലാക്കും തോറും ഞാൻ കൂടുതൽ ക്ഷമ കൈ കൊള്ളുന്നവനാകും.
ഊദ് കത്തിക്കുന്തോറും സുഗന്ധം വർദ്ധിക്കുകയല്ലേ ?


هيبة الرجال وتوقيرهم

ജനങ്ങളെ ബഹുമാനിക്കലും വന്ദിക്കലും

ومن هاب الرجال تهيبوه    ومن حقر الرجال فلن يهابا 

വല്ലവനും ജനങ്ങളെ ബഹുമാനിച്ചാൽ ജനങ്ങൾ അവനെയും ബഹുമാനിക്കും.
ജനങ്ങളെ വല്ലവനും നിന്ദിച്ചാൽ അവൻ ബഹുമാനിക്കപ്പെടില്ല.

وما قضت الرجال له حقوقا    ومن يعص الرجال فما أصابا 

ജനങ്ങൾ ഒരാളുടെ അവകാശങ്ങൾ നിറവേറ്റുകയും അതെ സമയം,
അദ്ദേഹം ജനങ്ങൾക്ക് അനുസരണക്കേട് കാണിക്കുകയും ചെയ്‌താൽ അദ്ദേഹം നന്മ ചെയ്‌തവനാവില്ല.


الصفح الجميل 

ഭംഗിയേറിയ വിട്ടു വീഴ്‌ച

من نال مني، أو علقت بذمته    أبرأته الله شاكر منته 

ഒരാളുടെ വല്ല ബുദ്ധിമുട്ടും എനിക്കേൽക്കേണ്ടി വരുകയോ അദ്ദേഹത്തിന്റെ വല്ല ബാധ്യതയും ഞാനുമായി ബന്ധപ്പെട്ടതായി ഉണ്ടെങ്കിലോ, 
അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി എന്നോണം ഞാൻ അത് ഒഴിവാക്കിക്കൊടുക്കും (പൊരുത്തപ്പെടും)

اأرى معوق مؤمن يوم الجزاء    أو أن أسوء محمدا في أمته 

അന്ത്യ നാളിൽ ഒരു സത്യവിശ്വാസി ഞാൻ കാരണമായി പ്രയാസ പ്പെടണമെന്നോ,
ഉമ്മത്തികളിലായി മുഹമ്മദ്(സ)യെ ദുഷ്ടിക്കുന്നതോ ഞാൻ അഭിപ്രായപ്പെടുമോ ? ഇല്ല (ഒരിക്കലുമില്ല)


متى يكون السكوت من ذهب 

എപ്പോഴാണ് ‌മൗനം സ്വർണ്ണ തുല്യമാകുന്നത്

إذا نطق السفيه فلا تجبه   فخير من إجابته السكوت

മടയൻ നിന്നോട് സംസാരിച്ചാൽ അവന്ന് നീ മറുപടി നൽകരുത്. 
അവനോട് മറുപടി പറയുന്നതിനേക്കാൾ ഉത്തമം മിണ്ടാതിരിക്കലാണ്. 

فإن كلمته فرجت عنه    وإن خليته كمدا يموت

നീ അവനോട് സംസാരിച്ചാൽ (നീചവാചകങ്ങൾക്ക്) കൂടുതൽ നീ അവസരമുണ്ടാക്കുകയാണ്.
സംസാരിക്കാതെ ഒഴിവാക്കിയാൽ അവൻ സ്വയം ശാന്തനാകും


دفع الشر

നാശം തടുക്കൽ

لما عفوت ولم أحقد على أحد    أرحت نفسي من هم العداوات

ഞാൻ ഒരാളോടും പക കാണിക്കാതെ എല്ലാവർക്കും മാപ്പ്‌ നൽകിയാൽ,
ശത്രുത എന്ന ദുഃഖത്തിൽ നിന്നും ഞാൻ എന്റെ  ശരീരത്തിന് ആശ്വാസം നൽകി.

إني أحيي عدوي عند رؤيته    لأدفع الشر عني بالتحيات

അഭിവാദ്യം കൊണ്ട് നാശം നീക്കുവാൻ ശത്രുവിനെ കാണുമ്പോൾ ഞാൻ നിശ്ചയം അഭിവാദ്യം ചെയ്യും. 
(ശത്രുവിന്റെ  മനോഭാവത്തോടെയല്ല അവനോട് പെരുമാറുക എന്നർത്ഥം)

وأظهر البشر لإنسان أبغضه     كما إن قد حشا قلبي محبات

മനസ്സിൽ സ്നേഹം നിറച്ച് വെച്ചപോലെ ദേശ്യപ്പെടുന്ന വ്യക്തിയോട്
ഞാൻ സന്തോഷം പ്രകടിപ്പിക്കും.

الناس داء ، وداء الناس قربهم    وفي اعتزالهم قطع المودات

മനുഷ്യരുമായി കൂടുതൽ അടുക്കൽ അസുഖവും 
അവരിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞ് നിൽക്കുന്നതിൽ സ്നേഹബന്ധം മുറിക്കലുമുണ്ട്.


هكذا الكرماء

അപ്രകാരമാണ് മാന്യന്മാർ

يا لهف نفسي على مال أفرقه    على المقلين من أهل المروءات 

മനുഷ്യത്വം കുറവുള്ള ആളുകൾക്ക് വിഹിതിക്കാനായി എനിക്കുള്ള സ്വത്തിൽ 
എന്റെ നാശമേ  (അവർ അത് ചീത്ത വഴിയിൽ ചിലവഴിക്കാൻ സാധ്യതയുണ്ടല്ലോ.)

إن اعتذاري إلى من جاء يسألني    ما ليس عندي لمن إحدى المصيبات 

എന്നോട് ചോദിച്ച് വരുന്നവനോട് എന്റെ പക്കൽ ഒന്നുമില്ലാ-
എന്ന് പറയുന്നത് ഒരു വലിയ മുസ്വീബത്ത് തന്നെയാണ്.


آداب التعلم 

പഠന മര്യാദകൾ

اصبر على مر الجفا من معلم   فإن رسوب العلم في نفراته 

അദ്ധ്യാപകനിൽ നിന്നും കൈപേറിയ പ്രയാസം നീ സഹിക്കുക.
കാരണം അറിവ് ആണ്ട്  പോകൽ അദ്ധ്യാപകനെ വെറുക്കുന്നതിലാകുന്നു.

ومن لم يذق مر التعلم ساعة    تجرع ذل الجهل طول حياته

പഠനത്തിന്റെ കൈപ് രുചിക്കാത്തവൻ 
ജീവിതം മുഴുവനും വിഢിത്തമെന്ന നിന്ദ്യത അവൻ അയവിറക്കേണ്ടിവരും.

ومن فاته التعليم وقت شبابه   فكبر عليه أربعا لوفاته   

യുവത്വത്തിൽ പഠനം നഷ്ടപ്പെട്ടവൻ മരിച്ചെന്ന ഗണത്തിൽ പെടുത്തി-
അവന്റെ മേൽ മയ്യിത്ത്  നിസ്‌കരിച്ചോ. (അവനും മരണമടഞ്ഞവനും തുല്യമാണെന്നർത്ഥം)

وذات الفتى والله بالعلم والتقى   إذا لم يكونا لا اعتبار لذاته 

അല്ലാഹുവാണ് സത്യം, മനുഷ്യന്റെ ശരീരം അറിവ് കൊണ്ടും ഭക്തി കൊണ്ടും മാത്രമേ പരിഗണിക്കൂ. 
അത് രണ്ടുമില്ലെങ്കിൽ ആ ശരീരത്തിന് ഒരു പരിഗണനയുമില്ല.


الصديق المثالي

മാതൃകയുള്ള കൂട്ടുകാരൻ

أحب من الإخوان كل مواتي    وكل غضيض الطرف عن عثراتي

يوافقني في كل أمر أريده       ويحفظني حيا وبعد مماتي 

എന്റെ  തെറ്റുകളിൽ നിന്ന് കണ്ണടക്കുകയും, അഥവാ എന്നിൽ നിന്ന് വരുന്ന അപാകതകൾ പൊരുത്തപ്പെടുന്ന ഞാൻ ഉദ്ദേശിച്ച കാര്യങ്ങളിൽ
എന്നെ സഹായിക്കുകയും ജീവിതത്തിലും മരണ ശേഷവും എന്നെ സംരക്ഷിക്കുകയും ചെയ്യുന്ന ചങ്ങാതിയെ ഞാൻ ഇഷ്ടപ്പെടുന്നു.

فمن لي بهذا ؟ ليت أني أصبته    لقاسمته مالي من الحسنات

അങ്ങിനെ ഒരു ചങ്ങാതിയായി എനിക്ക് ആരാണുള്ളത് ? അങ്ങിനെ ഒരു ചങ്ങാതിയെ ലഭിച്ചാൽ,
എന്റെ സൽകർമ്മങ്ങൾ ഞങ്ങൾ പരസ്‌പരം വിഹിതം വച്ചിരുന്നേനേ.

تصفحت إخواني فكان أقلهم   على كثرة الإخوان أهل ثقاتي 

ഞാൻ ചങ്ങാതിമാരെ പരിശോധിച്ചു. എനിക്ക് ധാരാളം ചങ്ങാതിമാരുണ്ടെങ്കിലും, 
എനിക്കുറപ്പുള്ളവർ വളരെ കുറച്ച് പേരെ  മാത്രമേ ഞാൻ എത്തിച്ചുള്ളൂ.


أشحة على الخير

وأنطقت الدراهم بعد صمت    أناسا بعد ما كانوا سكوتا

സംസാരിക്കാത്ത മനുഷ്യരെ ദിർഹമുകൾ സംസാരിപ്പിച്ചു. 
തെറ്റിനിൽക്കുന്ന എത്ര എത്ര ആളുകളാണ് വല്ലതും കിട്ടുമെന്ന് കാണുമ്പോ ൾ അതെല്ലാം മറന്ന് സംസാരിക്കുന്നത്.

فما عطفوا على أحد بفضل    ولا عرفوا لمكرمة ثبوتا

മനുഷ്യർ ഒരാളോടും ഔദാര്യം കൊണ്ട് അനുകമ്പ കാണിക്കുകയോ 
സദ്ഗുണത്തിനാണ് നിലനിൽപെന്ന് അവൻ മനസ്സിലാക്കുകയോ ചെയ്‌തില്ല.


أفضل ما استفاد المرء 

മനുഷ്യന്റെ ഉത്തമ സമ്പാദ്യം

يريد المرء أن يعطى مناه    ويأبى الله إلا ما أرادا 

മനുഷ്യൻ അവന്റെ ആഗ്രഹം അവന് നൽകപ്പെടാൻ ഉദ്ദേശിക്കുന്നു.
അല്ലാഹു ഉദ്ദേശിക്കാത്തതൊന്ന് അവന് അല്ലാഹു നൽകില്ല.

يقول المرء فائدتي ومالي   وتقوى الله أفضل ما استفادا

മനുഷ്യൻ എന്റെ സമ്പാദ്യം എന്റെ സ്വത്ത് എന്നിങ്ങനെ പറയുന്നു. 
അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കലാണ് അവന്റെ ഉത്തമ സമ്പാദ്യം.

فوائد الأسفار

യാത്രയുടെ ഫലങ്ങൾ

تغرب عن الأوطان في طلب العلا    وسافر ففي السفار خمس فوائد

ഉന്നതി അന്വേഷിക്കുന്നതിലായി നീ നാട് വിട്ടു യാത്ര ചെയ്യുക
കാരണം യാത്രയിൽ അഞ്ചു ഫലങ്ങളുണ്ട്.

تفرج هم ، واكتساب معيشة     وعلم وآداب ، وصحبة ماجد

വിഷമത്തിനാശ്വാസം, ഉപ ജീവന സമ്പാദ്യം,
അറിവ്, മര്യാദകൾ നല്ലവരുമായുള്ള കൂട്ട് കെട്ട് എന്നിവയാണവ.


الوحدة خير من جليس السوء

ചീത്ത കൂട്ടുകാരനേക്കാൾ ഏകാന്തതയാണ് ഉത്തമം.

إذا لم أجد خلا تقيا فوحدتي   ألذ واشهى من غوى أعاشره

ഭക്തിയോടെ ജീവിക്കുന്ന ചങ്ങാതിയെ എനിക്ക് ലഭിച്ചില്ലെങ്കിൽ-
ഏകാന്തതയിൽ കഴിയലാണ് പിഴച്ച വ്യക്തിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നതിനേക്കാൾ എനിക്ക് ആനന്ദം.

وأجلس وحدي للعبادة آمنا    أقر لعيني من جليس أحاذره 

നിർഭയനായി ആരാധനക്കായി ഞാൻ ഒറ്റയായി ഇരിക്കുന്നതാണ്
ഞാൻ ഭയപ്പെടുന്ന കൂട്ടുകാരനേക്കാൾ എനിക്ക് കൺകുളിർമയേകുന്നത്.

أدب المناظرة

സംവാദ കാര്യങ്ങൾ

إذا ما كنت ذا فضل وعلم  بما اختلف الأوائل والأواخر

മുൻഗാമികളും പിൻഗാമികളും ഭിന്നാഭിപ്രായത്തിലായ കാര്യത്തിൽ
നീ അറിവും യോഗ്യതയും ഉള്ളവനെങ്കിൽ.

فناظر من تناظر في سكون  حليما لا تلح ولا تكابر

അഹങ്കാരവും ശാഠ്യംപിടിക്കലും ഇല്ലാത്ത ക്ഷമാശീലനായി ശാന്തമായി 
സംവാദം നടത്തുന്നവരോട് നീ സംവാദം നടത്തുക.

يفيدك ما استفادا بلا امتنان  من النكت اللطيفة والنوادر

അപൂർവ്വവും സരസമായതുമായ അംശങ്ങളുടെ സഹായം കൂടാതെ-
പഠിച്ച സമ്പാദ്യം മാത്രമേ നിനക്ക് ഫലം ചെയ്യൂ.

وإياك اللجوج ومن يراني   بأني قد غلبت ومن يفاخر

വാശി പിടിക്കുന്നത് നീ സൂക്ഷിക്കുക ഞാൻ തന്നെയാണ് വിജയിച്ചവനെന്ന്-
ജനങ്ങളെ കാണിക്കുകയും അങ്ങനെ അഹങ്കരിക്കുകയും ചെയ്യുന്നവൻ

فإن الشر في جنبات هذا  يمني بالتقاطع والتدابر

അവന്റെ സമീപത്താണ് നാശമായനാശം മുഴുവനും. 
അവൻ പരസ്പ്‌പരം ബന്ധം വിച്ഛേദിക്കാനാണ് ഉദ്ദേശിക്കുന്നത്.


المخرج من النوازل 

നാശങ്ങളിൽ നിന്നു സംരക്ഷിക്കുന്നവൻ

ولربما نازلة يضيق بها الفتى    ذرعا وعند الله منه المخرج 

"എത്ര എത്ര വിപത്തുകളാണ്" മനുഷ്യൻ അതിനാൽ കഴിവറ്റ് പോകുന്നു. 
എന്നാൽ അതിൽ നിന്നെല്ലാം രക്ഷാമാർഗ്ഗം അല്ലാഹുവിൽ നിന്നാകുന്നു.

ضاقت فلما استحكمت حلقاتها     فرجت وكنت أظن أنها لا تفرج

ആപത്തുകളുടെ വലയങ്ങൾ കീഴ്‌‌പെടുത്തുമ്പോൾ അതിൽ നിന്നൊരു മോചനം ലഭിക്കില്ലെന്ന് ഞാൻ കരുതി
പക്ഷേ, അതിൽ നിന്നും എനിക്ക് അല്ലാഹു മോചനം നൽകി.


عندما يكون السكوت من ذهب

മൗനം സ്വർണ്ണതുല്യമാകുമ്പോൾ

قالوا سكت وقد خوصمت؟ قلت لهم   إن الجواب لباب الشر مفتاح

മനുഷ്യർ ചോദിക്കുന്നു. നിന്നോട് തർക്കിക്കാൻ വന്നിട്ടും നീ എന്ത് കൊണ്ട് മിണ്ടാത്തത് ?
മറുപടി പറയൽ നാശത്തിന്റെ താക്കോലാണെന്നായിരുന്നു ഞാൻ അവരോട് പറഞ്ഞത്.

والصمت عن جاهل أو أحمق شرف   وفيه أيضا لصون العرض إصلاح 

മൂഢനോടും വിഡ്ഢിയോടും സംസാരിക്കാതിരിക്കലാണ് മഹത്വം.
മാത്രവുമല്ല അഭിമാനം കാക്കുക എന്ന നന്മയും അതിലാണുള്ളത്.

أما ترى الأسد تخشى وهي صامتة    والكلب يخسى لعمري وهو نباح

സിംഹം ശാന്തമായിരിക്കുമ്പോൾ അതിനെ ഭയക്കുന്നതും
നായ കുരക്കുമ്പോൾ അതിനെ എറിയപ്പെടുന്നതും നീ കണ്ടിട്ടില്ലേ ?


لا تيأسن من لطف ربك

നിന്റെ രക്ഷിതാവിന്റെ അനുകമ്പയിൽ നിന്ന് നീ ആശമുറിയരുത്.

إن كنت تغدو في الذنوب جليدا    وتخاف في يوم المعاد وعيدا 

നീ ദോഷങ്ങളിലായി കഴിയുന്നവനെങ്കിലും, 
അന്ത്യ ദിനത്തിലെ ശിക്ഷയെ നീ ഭയപ്പെടുന്നെങ്കിൽ

فلقد أتاك من المهيمن عفوه     وأفاض من نعم عليك مزيدا

അല്ലാഹുവിൽ നിന്ന് മാപ്പ് ലഭിക്കുമെന്നതും കൂടുതൽ അനുഗ്രഹങ്ങൾ
നിന്റെ മേൽ അവൻ ചൊരിയുമെന്നതും നിശ്ചയമാണ്.

لا تيأسن من لطف ربك في الحشا    في بطن أمك مضغة ووليدا 

നിന്റെ മാതാവിന്റെ വയറ്റിൽ മാംസക്കഷ്‌ണവും ചോരക്കഞ്ഞുമായിരുന്നതിനോട്
അനുകമ്പ കാണിച്ച നാഥന്റെ  അനുകമ്പയിൽ നിന്നു ഒരിക്കലും നീ ആശമുറിഞ്ഞവനാകരുത്.

لو شاء أن تصلى جهنم خالدا    ما كان ألهم قلبك التوحيدا

നീ നരകത്തിൽ കാലകാലം കത്തി എരിയണമെന്ന് ആ നാഥൻ വിചാരിച്ചെങ്കിൽ
നിന്റെ മനസ്സിൽ അവൻ തൗഹീദിനെ തോന്നിപ്പിക്കുമായിരുന്നില്ല.


هموم الغد 

നാളെയെകുറിച്ചുള്ള ചിന്തകൾ

إذا أصبحت عندي قوت يومي    فخل الهم عني يا سعيد 

അന്നെത്തെ അന്നം കയ്യിലുള്ളവനായി ഞാൻ നേരം പുലർന്നാൽ
വിജയിച്ച മനുഷ്യാ ദുഃഖം ഒഴിവാക്കുക.

ولا تخطر هموم غد ببالي    فإن غد له رزق جديد

നാളത്തെ ഭക്ഷണത്തിന്റെ  ദുഃഖം ഒരിക്കലും എന്റെ മനസ്സിൽ തോന്നരുത്.
കാരണം നാളത്തേക്ക് പുതിയ ഭക്ഷണം ഇല്ലാതിരിക്കില്ല.

أسلم إن أراد الله أمرا     فأترك ما أريد لما يريد

കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ചെങ്കിൽ ഞാൻ സമ്മ തിക്കും.
ഞാൻ ഉദ്ദേശിച്ചതാണെങ്കിൽ അത് അല്ലാഹുവിന്റെ ഉദ്ദേശ്യത്തിലേക്ക് ഞാൻ മാറ്റുകയും ചെയ്യും.

വിവ : ഉസ്മ‌ാൻ മുസ്‌ലിയാർ എം എ. ടി എൻ പുരം

നാഥാ, ഞങ്ങളിൽ നിന്ന് ഇത് നീ സ്വീകരിക്കേണമേ, ഞങ്ങളെ സജ്ജനങ്ങളുടെ കൂടെ ചേർക്കുകയും ചെയ്യേണമേ ആമീൻ.

www.islamkerala.com
[email protected]
Mobile: 0091 9400534861