അമ്പിയാക്കളുടെ മരണാനന്തര ജീവിതം
അമ്പിയാക്കളും ശുഹദാക്കളും ജീവിച്ചിരിക്കുന്നവരാണ് . അവരുടെ ശരീരം നശിക്കുന്നില്ല . നമ്മിൽ നിന്ന് മറക്കപ്പെടുക മാത്രമാണ് ചെയ്യുന്നത് . എന്നാൽ അമ്പിയാക്കളുടെ ശരീരം മരണ ശേഷം നശിച്ചു പോവുമെന്ന് ജൽപ്പിക്കുന്ന ചില അൽപജ്ഞാനിക്കളുണ്ട് . അവരുടെ പൊള്ളയായ വാദങ്ങൾക്ക് പ്രാമാണികമായ തെളിവുകളുടെ സഹായത്തോടെ നമുക്ക് മറുപടി പറയാം ..വികല വാദങ്ങൾ നമ്മുക്ക് തുറന്നു കാട്ടാം
അമ്പിയാക്കളുടെ മരണാനന്തര ജീവിതം
മരണം നശിപ്പിക്കാത്ത ശരീരങ്ങൾ
ആത്മാവിൻ്റെ വേർപ്പാടോടുകൂടി എല്ലാം ശരീരവും കേവലം ജഡമായി മാറുന്നു. പിന്നീട് ഓരോ നിമിഷം കഴിയുന്തോറും നാശത്തിലേക്ക് നീങ്ങി ക്കൊണ്ടിരിക്കും. ഖബറിൽ വെച്ചു കഴിഞ്ഞാൽ പുഴുക്കളുടെ ഭക്ഷണമാവുന്നു.
മരിച്ചുകഴിഞ്ഞാൽ നശിക്കാത്ത ചില ശരീരങ്ങൾ ഉണ്ട് . അത് ഭൂമിയിൽ (മണ്ണിൽ) വെച്ചുകഴിഞ്ഞാൽ നാശം പിടികൂടുകയില്ല. നബി (സ) പറയുന്നു "നിശ്ചയം അമ്പിയാക്കളുടെ ശരീരം തിന്നുന്നതിനെ ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു". വിശുദ്ധ ഖുർആൻ പറയുന്നത് കാണുക. "നിശ്ചയം അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടവരെ പറ്റി അവർ മരിച്ചവരാണെന്ന് നിങ്ങൾ ഭാവിക്കരുത്. അവർ ജീവിച്ചിരിക്കുന്നതും അല്ലാഹുവിങ്കൽ നിന്ന് ഭക്ഷിക്കപ്പെടുന്നവരുമാണ്" (വി.ഖു.).
അമ്പിയാക്കളും ശുഹദാക്കളും ജീവിച്ചിരിക്കുന്നവരാണ് . അവരുടെ ശരീരം നശിക്കുന്നില്ല . നമ്മിൽ നിന്ന് മറക്കപ്പെടുക മാത്രമാണ് ചെയ്യുന്നത് . എന്നാൽ അമ്പിയാക്കളുടെ ശരീരം മരണ ശേഷം നശിച്ചു പോവുമെന്ന് ജൽപ്പിക്കുന്ന ചില അൽപജ്ഞാനിക്കളുണ്ട് . അവരുടെ പൊള്ളയായ വാദങ്ങൾക്ക് പ്രാമാണികമായ തെളിവുകളുടെ സഹായത്തോടെ നമുക്ക് മറുപടി പറയാം ..വികല വാദങ്ങൾ നമ്മുക്ക് തുറന്നു കാട്ടാം
നബി (സ) മരണാനന്തരവും ജീവിച്ചിരിക്കുന്നവരാണെന്ന് സുവിദിതമാണ്. അതേ സമയം എന്റെ മേൽ ആരെങ്കിലും സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു എന്റെ ആത്മാവിന തിരിച്ചു നൽകുകയും അങ്ങനെ ഞാൻ സലാം മടക്കുകയും ചെയ്യും' എന്ന ഹദീസിൽ നിന്ന് ആത്മാവ് ചില സമയത്ത് വേർപ്പെടുന്നു എന്നു വ്യക്തമാകുന്നു.മുഹമ്മദ് നബി (സ) മറ്റ് അമ്പിയാക്കളെ പോലെ തന്നെ ഖബറിൽ ജീവിച്ചിരിക്കുന്നു എന്നു വിശ്വസിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ് . ഇവ്വിഷയകമായി ചില ഹദീസ് കാണുക
ما أخرجه مسلم عن أنس رضي الله تعالى عنه أن النبي صلعم ليلة أسري به مرّ بموسى عليه السلام وهو يصلي في قبره.
ഇമാം മുസ്‌ലിം(റ) അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. വാനാരോഹണത്തിന്റെ രാത്രിയിൽ ഖബറിൽ വെച്ച് നിസ്കരിക്കുകയായിരുന്ന മൂസാ നബി (സ)മിന്റെ അരികിലൂടെ നബി(സ) നടന്നു.
وأخرج أبو نعيم في "الحلية" عن ابن عباس رضي الله عنهما أن النبي صلى الله عليه وآله وسلم مر بقبر موسى عليه السلام وهو قائم يصلي فيه.
അബൂനുഐം(റ) തൻ്റെ ഹിൽയത്തിൽ ഇബ്‌നു അബ്ബാസ് (റ) വിൽ നിന്നു നിവേദനം: നബി(സ) മൂസാ നബി (അ)മിന്റെ ഖബറിനരികിലൂടെ നടക്കുമ്പോൾ അദ്ദേഹം നിസ്‌കരിക്കുകയായിരുന്നു.
وأخرج أبو يعلى في مسنده والبيهقي في كتاب "حياة الأنبياء" عن أنس رضي الله تعالى عنه أن النبي صلى الله عليه وآله وسلم قال: "الأنبياء أحياء في قبورهم يصلون".
അബൂ യഅ്ല തന്റെ മുസ്നദിലും ഇമാം ബൈഹഖി (റ) ഹയാത്തുൽ അമ്പിയാഅ് എന്ന കൃതിയിലും അനസ് (റ ) നിന്ന് നിവേദനം ചെയ്യുന്നു: നബി( സ) പറഞ്ഞു: അമ്പിയാക്കൾ അവരുടെ ഖബറുകളിൽ ജീവിച്ചിരിക്കുന്നവരും നിസ്‌കരിക്കുന്നവരുമാണ്.
وأخرج أبو نعيم في "الحلية" عن يوسف بن عطية قال: سمعت ثابت البناني رحمه الله يقول لحميد الطويل: هل بلغك أن أحدًا يصليفى قبره إلا الأنبياء؟ قال: لا
അബൂനുഐം ഹിൽയത്തിൽ യൂസുഫുൽ അത്വിയ്യ:യിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ധേഹം പറഞ്ഞു: സാബിതുൽ ബുനാനി അഹ്‌മദുത്വവീലിനോട് അമ്പിയാക്കളല്ലാതെ ആരെങ്കിലും ഖബറിൽ വെച്ച് നിസ്കരിക്കുന്നതായി നീ അറിഞ്ഞിട്ടുണ്ടോ? എന്ന് ചോദിച്ചു . അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇല്ല എന്നാണ്.
واخرج ابو داود والبيهقي عن أوس بن أوس الثقفي رضي الله تعالى عنه عن النبي صلى الله عليه وآله وسلم أنه قال: "من أفضل أيامكم يوم الجمعة فأكثروا عليّ الصلاة فيه فإنّ صلاتكم تعرض عليّ "قالوا: يا رسول الله ! وكيف تعرض عليك صلاتنا وقد أرمت يعني بلیت فقال: "إن الله حرم على الأرض أن تأل أجساد الأنبياء".
അബൂദാവൂദും ബൈഹഖിയും ഔസു ബിന് ഔസ് സഖഫി(റ)യിൽ നിന്നു നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു: ദിവസങ്ങളിൽ ഏറ്റവും മഹത്വമു ള്ളത് വെള്ളിയാഴ്‌ചയാണ്. ആ ദിവസം നിങ്ങൾ സ്വലാത്ത് വർദ്ധിപ്പിക്കുക . ആ സ്വലാത്ത് എനിക്ക് വെളിപ്പെടുന്നതാണ് .സ്വഹാബത്ത് ചോദിച്ചു:
അല്ലാഹുവിൻ്റെ ദൂതരേ, എങ്ങനെയാണതുണ്ടാവുക?! അങ്ങ് ദ്രവിച്ചു കഴിഞ്ഞിരിക്കില്ലേ? നബി(സ) പറഞ്ഞു. അമ്പിയാക്കളുടെ ശരീരം ഭക്ഷിക്കുന്നത് ഭൂമിക്കു നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.
وأخرج البيهقي في "شعب الإيمان والأصبهاني في "الترغيب" عن أبي هريرة رضي الله تعالى عنه قال: قال رسول الله صلى الله عليه وآله وسلم "من صلى علي عند قبري سمعته، ومن صلى علي غائبا بلغته".
ഇമാം ബൈഹഖി തന്റെ ശുഹ്ബുൽ ഈമാനിലും ഇസ്‌ഫഹാനി തർഗീബിലും അബീഹുറൈറ(റ) വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ) പറഞ്ഞു: ആരെങ്കിലും എൻ്റെ ഖബ്‌റിനരികെ നിന്ന് സ്വലാത്ത് ചൊല്ലിയാൽ ഞാനത് കേൾക്കും. മറ്റെവിടെ നിന്നെങ്കിലുമാണെങ്കിൽ എനിക്കത് എത്തിക്കപ്പെടും
وأخرج البخاري في تاريخه عن عمار رضي الله عنه: سمعت النبي صلى الله عليه وآله وسلم يقول: إن الله تعالى ملكا أعطاه أسماع الخلائق قائم على قبري فما من أحد يصلي علي صلاة إلا بلغنيها".
ഇമാം ബുഖാരി(റ) 'താരീഖി'ൽ അമ്മാർ (റ) വിൽ നിന്നു നിവേദനം:
നബി (സ) പറയുന്നതായി ഞാൻ കേട്ടു. സൃഷ്‌ടികളുടെ ശബ്ദങ്ങളെല്ലാം കേൾക്കാനുള്ള ശക്തി നൽകപ്പെട്ട മലകിനെ എന്റെ ഖബ്റിനരികെ അല്ലാഹു നിർത്തുകയും ആരു സ്വലാത്തു ചൊല്ലിയാലും ആ മലക്ക് അതെനിക്കെ എത്തിച്ചു തരികയും ചെയ്യും.
وأخرج البيهقي في "حياة الأنبياء والأصبهاني في " الترغيب" عن أنس رضي الله عنه قال: قال رسول الله صلى الله عليه وآله وسلم ومن صلى علي مائة في الجمعة وليلة الجمعة قُضي له مائة حاجة: سبعين من حوائج الآخرة وثلاثين من حوائج الدنيا، ثم وكل الله بذلك ملكا يدخله علي في قبري كما يدخل عليكم الهدايا: إن علمي بعد موتي كعلمي في الحياة". ولفظ البيهقي: يخبرني من صلى علي باسمه ونسبه فأثبته عندي في صحيفة بيضاء
ഇമാം ബൈഹഖി 'ഹയാത്തുൽ അമ്പിയാഇലും' ഇസ്ഫഹാനി തർഗീബിലും അനസ്(റ) വിൽ നിന്ന് നിവേദനം. നബി(സ) പറയുന്നു: വെള്ളിയാഴ്‌ച ആരെങ്കിലും എനിക്ക് നൂറു സ്വലാത്ത് ചൊല്ലിയാൽ ആഖിറത്തിലെ എഴുപതും ദുൻയാവിലെ മുപ്പതും ആവശ്യങ്ങൾ നിറവേറ്റപ്പെടും. നിങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നത് പോലെ ആ സ്വലാത്തും എനിക്ക് നൽകാൻ അല്ലാഹു ഒരു മലക്കിനെ എൻ്റെ ഖബറിൽ പ്രവേശിപ്പിക്കുന്നു. മരണശേഷം എന്റെ അറിവ് ജീവിതകാലത്തുള്ള പോലെത്തന്നെയാണ്.
وأخرج البيهقي عن أنس - - أن رضي الله عنه النبي صلى الله عليه وآله وسلم قال : " إن الأنبياء لا يتركون في قبورهم بعد أربعين ليلة ولكنهم يصلون بين يدي الله سبحانه وتعالى حتى ينفخ في الصور"
ഇമാം ബൈഹഖി അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. നബി(സ) പറയുന്നു: അമ്പിയാക്കൾ ഖബറുകളിൽ നാൽപത് ദിവസത്തിലധികം താമസിക്കില്ല. എങ്കിലും അവർ അല്ലാഹുവിങ്കൽ നിസ്‌കരിക്കുന്നവരായിരിക്കും.
وروی سفیان الثوري في "الجامع" قال: قال شيخ لنا عن سعيد بن المسيب قال: ما مكث نبي في قبره أكثر من أربعين ليلة حتى يرفع.
സുഫ്‌യാനുസ്സൌരി തന്റെ 'ജാമിഅ്'ൽ പറയുന്നു. സഈദ്ബ്‌നു മുസയ്യബിൽ നിന്ന് നമ്മുടെ ഗുരു പറഞ്ഞു. ഒരു നബിയും അവരുടെ ഖബറിൽ നാൽപത് രാവിലധികം താമിസിക്കില്ല. അതിനുമുമ്പ് അവർ ഉയർത്തപ്പെടും. ഇമാം ബൈഹഖി പറയുന്നു. അമ്പിയാക്കൾ മരണാനന്തരവും ജീവിച്ചിരിക്കുന്നവരാണെന്നതിന് വളരെയധികം തെളിവുകളുണ്ട്. ഇസ്‌റാഅ് സംഭവത്തിൽ നബി(സ) അമ്പിയാക്കളെ കണ്ടതും അവർ തമ്മിൽ സംസാരിച്ചതും ഇതിനൊരു രേഖയാണ്.
وأخرج حديث أبي هريرة فى الإسراء وفيه وقد رأيتني في جماعة من الأنبياء فإذا موسى قائم يصلي! وإذا رجل ضرب جعد كأهم رجال شنوءة ! وإذا عيسى ابن - عليهما السلام - مريم قائم يصلي ! وإذا إبراهيم عليه السلام قائم يصلي ! أشبه الناس به صاحبكم نفسه فحانت الصلاة فأممتهم.
ഇസ്‌റാഅ് സംഭവത്തെക്കുറിച്ച് അബുഹുറൈറ (റ) നിവേദനം ചെയ്‌ത ഹദീസ് ഇമാം ബൈഹഖി ഉദ്ധരിക്കുന്നതു കാണുക. ഞാൻ അമ്പിയാക്കളുടെ കൂട്ടത്തിലായിരുന്നു. അപ്പോൾ മൂസാ നബി(സ) നിസ്‌കരിക്കുകയാണ്. ശനുഅ ഗോത്രക്കാരനെപ്പോലെ തുടുത്ത പേശികളുള്ള ഒരാൾ അവിടെയുണ്ട്. അത് ഈസാ നബി(സ) ആയിരുന്നു. അദ്ദേഹവും നിസ്കരിക്കുകയാണ്. എന്നോട് സദൃശ്യനായ ഇബ്രാഹീം നബി(അ)യും നിസ്കരിച്ചുകൊണ്ടിരുന്നു. നിസ്‌കാരത്തിന് സമയമായപ്പോൾ ഞാനവർക്ക് ഇമാമായി നിന്നു.
وأخرج حديث: أن الناس يصعقون فأكون أول من يفيق، وقال: هذا يدل أيضا على أن الله رد على الأنبياء أرواحهم وهم أحياء عند ربهم كالشهداء، فإذا نفخ في الصور النفخة الأولى صعقوا فيمن صعقوا؛ ثم لا يكون ذلك موتا فى جميع معانيه إلا في ذهاب الاستشعار انتهى.
മറ്റൊരു ഹദീസ് കാണുക. ജനങ്ങളെല്ലാം (സൂറിൽ ഊതുമ്പോൾ) ബോധം കെട്ടുപോകും. എനിക്കാണ് ആദ്യമായി ബോധം തെളിയുക. ഇമാം ബൈഹഖി പറയുന്നു. ഈ ഹദീസും അമ്പിയാക്കൾക്ക് അല്ലാഹു അവരുടെ ആത്മാവിനെ തിരിച്ചു നൽകുമെന്നതിനും ശുഹദാക്കളെ പോലെ അല്ലാഹുവിങ്കൽ അവരും ജീവിച്ചിരിക്കുന്നവരുമാണെന്ന് തെളിയിക്കുന്നു. ബോധം മറഞ്ഞു പോകുമെങ്കിലും സമ്പൂർണാർത്ഥത്തിൽ അത് മരണമാകുന്നില്ല
وأخرج أبو يعلى عن أبي هريرة رضي الله سمعت رسول الله صلى الله عليه وآله وسلم يقول: والذي نفسي بيده لينزلن عيسى ابن مریم عليهما السلام - ثم لئن قام على قبري فقال: يا محمد ! لأجبته
അബൂയഅ്ല അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം ചെയ്യുന്നു. നബി(സ) ഇങ്ങനെ പറയുന്നത് അദ്ദേഹം കേട്ടു. എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ അവൻ തന്നെയാണ്, ഈസാ നബി(അ) ഇറങ്ങിവന്ന് എന്റെ ഖബ്‌റിന്നടുത്തു നിന്ന് യാ മുഹമ്മദ് എന്നു വിളിക്കുന്നതും ഞാൻ അതിനുത്തരം ചെയ്യുന്നതുമാണ്.
وأخرج أبو نعيم في "دلائل النبوة" عن سعيد بن المسيب قال: لقد رأيتني ليالي الحرة وما في مسجد رسول الله صلى الله عليه وآله وسلم غيري، وما يأتي وقت صلاة إلا وسمعت الأذان من القبر.
അബൂനുഐം ദലാഇലുന്നുബുവ്വയിൽ സഈദ്ബ്‌നു മുസയ്യബ്(റ) വിൽ നിന്നു നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ഹർറ: ദിനങ്ങളിൽ* നബി(സ)യുടെ പള്ളിയിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ നിസ്കാരത്തിനു സമയമായാൽ നബി (സ)യുടെ ഖബ്റിൽ നിന്ന് ഞാൻ ബാങ്ക് കേൾക്കാറുണ്ടായിരുന്നു
وأخرج الزبير بن بكار في أخبار المدينة عن سعيد بن المسيب قال: لم أزل أسمع الأذان والإقامة في قبر رسول الله صلى الله عليه وآله وسلم أيام الحرة حتى عاد الناس.
സുബൈറുബ്‌നു ബക്കാർ "അഖ്ബാറുൽ മദീന" സഈദ്ബ്‌നു മുസയ്യബ്(റ)വിൽ നിന്നു നിവേദനം: അദ്ദേഹം പറഞ്ഞു. ഹർറ ദിനങ്ങളിൽ നബി (സ) യുടെ ഖബറിൽ നിന്ന് ബാങ്കും ഇഖാമത്തും കേട്ടുകൊണ്ടിരുന്നു. ജനങ്ങൾ തിരിച്ച് വരുന്നത് വരെ.
തുടരും
ഇമാം ജലാലുദ്ദീൻ അസ്‌സുയൂഥി(റ)
വിവ :ഉമർ ഏളന്നൂർ
www.islamkerala.com
e-mail. [email protected]