അസ്മാ ഉൽ ഹുസ്‌ന വിശദീകരണം ഭാഗം 2
അസ്മാ ഉൽ ഹുസ്‌ന വിശദീകരണം
ഭാഗം 2
الذي لا تصل العقول إلى كنه ذاته وليس لعظمته بداية ولانهاية
മനുഷ്യ ബുദ്ധിക്ക് അപ്രാപ്യമായ ഔന്നത്യം. മഹത്വത്തിന് ആദ്യമോ അന്ത്യമോ ഇല്ല.
الذي لا يؤاخذ على ذنوب التائبين ويبدل السيئات حسنات
പാശ്ചാത്താപികൾക്ക് മാപ്പ് നൽകുന്നവൻ, ദുഷ്‌കർമ്മങ്ങളെ സൽകർമ്മങ്ങളാക്കിത്തീർക്കുന്നവൻ
المنعم على عبادة بالثواب الجزيلعلي العمل القليل بلا حاجة منه اليه
അൽപമായ കർമ്മങ്ങൾക്ക് അനൽപമായി പ്രതിഫലം നൽകുന്നവൻ
الذي علا بذاته وصفاته عن مدارك الخلق وحواسهم
ഗുണങ്ങളും സത്തയും സൃഷ്‌ടിഗോചര-ധിഷണങ്ങൾക്കതീതനായവൻ
ذو الكبرياء والعظمة المتنزه عن أوهام خلقه ومداركهم
സൃഷ്ടികളുടെ ചിന്താ-ഭാവനകളിൽ നിന്ന് പരിശുദ്ധൻ, പരമമായ മഹത്വത്തിന്റെ ഉടമ.
(الحفيظ) حافظ الكون من الخلل وحافظ أعمال عباده للجزاء وحافظ كتابه
പ്രപഞ്ചത്തെ പിഴവുകളിൽ നിന്ന് സംരക്ഷിക്കുന്നവൻ, അടിമകളുടെ കർമ്മങ്ങളെ പ്രതിഫലം നൽകാൻ സൂക്ഷിക്കുന്നവൻ, തിരുവേദ ഗ്രന്ഥത്തിന്റെ രക്ഷാധികാരി
المقيت خالق الأقوات وموصلها إلى الأبدان وإلى القلوب الحكمة والمعرفة
ഭക്ഷ്യവസ്തുക്കളെ സൃഷ്‌ടിച്ച് ആവശ്യ ദേഹങ്ങളിലേക്ക് എത്തിക്കുന്നവൻ, മനസ്സുകളിലേക്ക് വിജ്ഞാനവും വിവരവും അയക്കുന്നവൻ
(الحسيب) الذي يكفي عباده حاجاتهم ويحاسبهم بأعمالهم يوم القيامة
സൃഷ്ടികൾക്ക് അവരുടെ എല്ലാ ആവശ്യങ്ങൾക്കും മതിയായവൻ, അന്ത്യനാളിൽ വിചാരണ ചെയ്യുന്നവൻ
(الجليل) عظيم القدر بجلاله وكماله في ذاته وجميع صفاته
ഉണ്മയുടെയും വിശേഷണങ്ങളുടെയും പൂർണ്ണതയിലും ഔന്നത്യത്തിലും പാരമ്യത പ്രാപിച്ചവൻ.
(الكريم)الجواد المعطي الذي لا ينفذ عطاؤه إذا وعد وفي
നിലക്കാതെ ദാനം ചെയ്യുന്ന ഔദാര്യവാൻ, വാഗ്ദ്‌ധാനങ്ങളെ പാലിക്കുന്നവൻ
(الرقيب) الملاحظ لما يرعاه ملاحظة تامة و لا يغفل عنه أبدا
പ്രജാ ലോകത്തെ സസൂഷ്‌മം നിരീക്ഷിക്കുന്നവൻ
(المجيب) الذي يجيب الداع إذا دعاه وتفضل قبل الدعاء
പ്രാർത്ഥനകൾക്കുത്തരം നൽകുന്നവൻ, പ്രാർത്ഥിക്കുന്നതിന് മുമ്പേ പ്രാദാനം ചെയ്യുന്നവൻ
الواسع الذي يوسع كرسيه ورزقه جميع خلقه
ആധിപത്യവും ഔദാര്യവും സൃഷ്‌ടിലോകമാസകലം വിശാലമാക്കിയവൻ
(الحكيم) المنزه عن فعل ما لا ينبغي وما لا يليق بجلاله وكماله
അനുചിത കർമ്മങ്ങളിൽ നിന്ന് മുക്തൻ
(الودود ) المتحبب إلى خلقه بمعرفته وعفوه ورحمته ورزقه وكفايته
പരിപാലനം കൊണ്ടും പരിലാളന കൊണ്ടും ക്യപാ ദാക്ഷണ്യം കൊണ്ടും സ്യഷ്ടികളോട് അപാരമായ സ്നേഹം കാണിക്കുന്നവൻ.
المجيد) الشريف ذاته الجميل أفعاله الجزيل عطاؤه ونواله
സത്തയിൽ പരമോന്നതൻ, കർമ്മങ്ങൾ കരണീയവും ആകർഷണീയവുമായവൻ, ധാരാളം ധർമ്മം ചെയ്യുന്നവൻ
(الباعث) باعث الموتى للحساب والجزاء وباعث رسله إلى خلقه
മരണാനന്തരം വിചാരണക്കും പ്രതിഫലത്തിനുമായി പുനരുജ്‌ജീവിപ്പിക്കുന്നവൻ.
الشهيد العالم بالأمور الظاهرة والباطنة المبين وحدانية بالدلائل الواضحة
പ്രത്യക്ഷവും പരോക്ഷവുമായ കാര്യങ്ങളറിയുന്നവൻ, തന്റെ ഏകത്വം വ്യക്തമായ തെളിവുകൾ കൊണ്ട് വെളിപ്പെടുത്തുന്നവൻ
(الحق) خالق كل شيء بحكمته، باعث من في القبور للجزاء والحساب
തന്റെ തന്ത്രജ്ഞ്‌ഞാനം കൊണ്ട് സൃഷ്‌ടി കർമ്മം നടത്തിയവൻ, ഖബ്റാളികളെ പുനരുത്ഥരിക്കുന്നവൻ.
(الوكيل) الموكول إليه الأمور والمصالح المعتمد عليه عباده في حاجاتهم
എല്ലാ കാര്യങ്ങളും ഭരമേൽപ്പിക്കപ്പെടുന്നവൻ അടിമകൾക്ക് ആശ്രയവും അവലംബവും
(القوى) ذو القدرة التامة الكاملة فلا يعجز عن شيء بحال
പരമ ശക്തൻ അവന് അശക്തമായ യാതൊന്നുമില്ല
المتين الثابت الذي لا يتزلزل والعزيز الذي لا يغلب فلا يعجز بحال
ഒരിക്കലും പതറാതെ സുസ്ഥിരമായവൻ, അജയ്യനായ പ്രാതപശാലി
(الولي) المحب أولياءه الناصر لهم المذل أعداءه في الدنيا والآخرة
മിത്രങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ശത്രുക്കളെ ഇഹപര ലോകത്ത് അധഃപതിപ്പിക്കുകയും ചെയ്യുന്നവൻ,
الحميد المستحق للحمد والثناء لجلال ذاته وعلو صفاتة وعظيم قدرتة
എല്ലാ സ്രോത്രാപദാനങ്ങൾക്കും അർഹനായവൻ.
المحصي الذي لا يفوته دقيق ولا يعجزه جليل ولا يشغله شيء عن شيء
സൂക്ഷ്‌മങ്ങളെ തൊട്ട് അശ്രദ്ധനാകാത്തവൻ, സ്‌ഥലങ്ങൾ അശക്തനാക്കാത്തവൻ, ഒന്നും അവന് തടസ്സമല്ല.
(المبدىء) الذي بدأ الخلق وأوجده من العدم على غير مثال سابق
ഇല്ലായ്‌മയിൽ നിന്ന്. മാതൃകയില്ലാതെ സർവ്വവും നിർമ്മിച്ച സ്യഷ്‌ടാവ്.
(المعيد) الذي يعيد الخلق إلى الموت ثم يعيدهم للحياة للحساب
ജീവികളെ മരണത്തിലേക്കും ശേഷം ജീവിതത്തിലേക്കും മടക്കുന്നവൻ
المحي الذي يحي الجسام بإيجاد الأرواح فيها
ജഡവസ്തുക്കൾക്ക് ജീവൻ നൽകുന്നവൻ
(المميت) الذي يميت الأجسام بنزع الأرواح منها
ജീവ വസ്തുക്കളിൽ നിന്ന് ജീവൻ നീക്കുന്നവൻ
الحي المنصف بالحياة الأبدية فهو الباقي أزلاً وأبدأ
എന്നെന്നും ജീവിക്കുന്നവൻ
(القيوم) القيم على كل شيء بالرعاية له وتقوم الأشياء وتدوم به
സർവ്വസ്വവും പരിപാലിക്കുന്നവൻ
(الواجد) الذي يجد كل ما يطلبه ويريده ولا يضل عنه شيء
നിനച്ചെതെല്ലാം നേടുന്നവൻ
الماجد كثير الإحسان والأفضال أو ذو المجد والأشراف التام الكامل
നിസ്സീമമായ ഔദാര്യവും അനുഗ്രഹവും ചെയ്യുന്നവൻ പരമമായ മഹത്വത്തിന്റെയും പവിത്രതയുടെയും ഉടമ.
(الواحد) المتفرد ذاتاً وصفات وأفعالاً بالألوهية والربوبية
ഏകൻ, സത്തയിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും പൂർണ്ണമായ ഏകത്വം
വിവ : മുഹമ്മദ് അബൂബക്കർ ബാഖവി മാണിയൂർ
തുടരും
കഴിഞ്ഞ ഭാഗം
www.islamkerala.com
സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്
E-mail: [email protected]
Mobile: 00971 50 7927429