അസ്മാ ഉൽ ഹുസ്‌ന വിശദീകരണം Part 3 (ലാസ്റ്റ് ഭാഗം )

عن أبي هريرة رضي الله عنه قال الرسول صلى الله عليه وسلم : " إن الله تسعة وتسعين اسما مائة الا واحدة لا يحفظها أحد إلا دخل الجنة وهو وتر يحب الوتر " رواه البخاري ومسلم
തിരുനബി(സ) യിൽനിന്നും അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു " നിശ്ചയം അല്ലാഹു തആലക്ക് 99 പേരുകളുണ്ട്. അവ ഹൃദിസ്‌ഥമാക്കിയവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കാതിരിക്കില്ല. അവൻ ഏകനാണ്. ഏകത്വത്തെ സ്നേഹിക്കുകയും ചെയ്യുന്നു." ( ബുഖാരി,മുസ്ലിം )
അസ്മാ ഉൽ ഹുസ്‌ന വിശദീകരണം
Part 3 (ലാസ്റ്റ് ഭാഗം )
[png.1]
(الأحد) هو الفرد الذي لم يزل وحده بلا شريك ولا شبيه له ولا نظير
സാമ്യനോ തുല്യനോ പങ്കുകാരോ ഇല്ലാതെ എല്ലാ അർത്ഥത്തിലും ഏകൻ
[png.2]
(الصمد) السيد المقصود بالحوائج على الدوام، العظيم قدرته
എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കപ്പെടുന്നവൻ. എല്ലാറ്റിനും കഴിവുറ്റ നിരാശ്രയൻ.
[png.3]
(القادر) المنفرد باختراع الموجدات المستغني عن معونة غيره بلا عجز
മറ്റൊന്നിന്റെ സഹായം കൂടാതെ സർവ്വ സൃഷ്‌ടിയും നടത്തുന്നവൻ,
[png.4]
( المقتدر ) الذي يقدر على ما يشاء ولا يمتنع عليه شيء
ഇഛിക്കുന്നതെല്ലാം സാധിക്കുന്നവൻ
[png.5]
(المقدم) : مقدم أنبياء وأولياءه بتقريبهم وهدايتهم معطيهم عوا لي الرتب
പ്രാവചകരെയും സജ്‌ജനങ്ങളെയും സത്യത്തിലേക്കും സാമീപ്യത്തിലേക്കും മുന്നോട്ട് നയിക്കുന്നവൻ, അവർക്ക് ഉന്നത പദവികൾ നൽകുന്നവൻ
[png.6]
(المؤخر) مؤخر أعداءه بإبعادهم وضرب الحجاب بينه وبينهم
ശത്രുക്കളെ അകറ്റി നിർത്തുനവൻ, തനിക്കും അവർക്കുമിടയിൽ മറയിടുന്നവൻ.
[png.7]
(الأول) السابق للأشياء كلها الموجود أولا ولا شيء قبله
എല്ലാറ്റിനും മുമ്പേ ഉള്ളവൻ, അവന് മുമ്പ് യാതൊന്നുമില്ല. അവന് ഒരു ആരംഭവുമില്ല.
[png.8]
(الآخر) : الباقي بعد فناء خلقه جميعهم ولانهاية له
അനശ്വരൻ, എന്നെന്നും നിലനിൽക്കുന്നവൻ
[png.9]
(الظاهر) الظاهر بآياته وعلامات قدرته المطلع على ما ظهر من الخلق
ദിവ്യ ദൃഷ്ടാന്തങ്ങൾ കൊണ്ടും ശക്തി പ്രഭാവംകൊണ്ടും സൃഷ്‌ടികൾക്ക് പ്രത്യക്ഷമായവൻ, സൃഷ്‌ടികളിൽ ബാഹ്യമായതിനെ വീക്ഷിക്കുന്നവൻ..
[png.10]
(الباطن ): المتحجب عن أنظار الخلق المطلع على ما بطن من الخلق
ദൃഷ്ടികൾക്ക് അപ്രാപ്യമായവൻ, നിഗൂഡമായതിനെ നിരീക്ഷിക്കുന്നവൻ.
[png.11]
(الوالي ) المتولي للأشياء المتصرف فيها بمشيئة وحكمتة وينفذ فيها أمره
അഖില വസ്തുക്കളുടെയും അധികാരി
[png.12]
(المتعالي) المتنزه عن صفات المخلوقين المترفع عن صفات النقائص
എല്ലാ ന്യൂനതകളിൽ നിന്നും സൃഷ്ടി വിശേഷങ്ങളിൽ നിന്നും പരിശുദ്ധനായവൻ.
[png.13]
(البر) الذي لا يصدر عنه القبيح العطوف على عباده المحسن إليهم
സൃഷ്ടിവത്സലനായ അത്യുപകാരി, തിയ്യതൊന്നും അവിടുന്ന് നിർഗമിക്കുകയില്ല.
[png.14]
(التواب ): الذي ييسر للعصاه طريق التوبة ويقبلها منهم ويعفو عنهم
പാപികൾക്ക് പശ്ചാത്താപം സുഗമമാക്കുകയും അവർക്ക് മാപ്പ് നൽകുകയും ചെയ്യുന്നവൻ.
[png.15]
(المنتقم ) : معاقب العصاة على أعمالهم وأقوالهم على قدر استحقاقهم
കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകുന്നവൻ
[png.16]
(العفو) الذي يصفح عن الذنوب ويترك مجازاة المسيئين إذا تابوا
ഖേദിച്ച് മടങ്ങുന്നവർക്ക് വിട്ടു വീഴ്‌ച ചെയ്യുന്നവൻ
[png.17]
(الرعوف ) : المنعم على عباده بالتوبة والمغفرة العاطف عليهم برأفته ورحمته
അടിമകളോട് കൃപാദാക്ഷിണ്യം കാണിക്കുകയും മോചനം നൽകുകയും ചെയ്യുന്നവൻ.
[png.18]
مالك الملك القادر تام القدر فلا مرد لقضائه ولا معقب لحكمه
പരമശക്തൻ, തന്റെ തീരുമാനങ്ങക്ക് തടസ്സങ്ങളേതുമില്ല.
[png.19]
ذوا لجلال والإكرام: صاحب الشرف والجلال والكمال في الصفات والأفعال
കർമ്മങ്ങളിലും ഗുണങ്ങളിലും പൂർണ്ണമായ ഔന്നത്യത്തിന്റെയും ഗാംഭീര്യത്തിന്റെയും ഉടമ
[png.20]
(المقسط ) العادل في حكمه المنتصف للمظلوم من الظالم بلا حيف أوجور
നീതി പാലകൻ, മർദ്ദകനെതിരിൽ മർദ്ദിതന്റെ സഹായി.
[png.21]
(الجامع ( جامع الخلق يوم القيامة للحساب والجزاء
സൃഷ്ടികളെ വിചാരണക്കും പ്രതിഫലത്തിനുമായി സമ്മേളിപ്പിക്കുന്നവൻ
[png.22]
(الغني) : المستغني عن كل ما عداه المفتقر إليه من سواه
എല്ലാം അവന്റെ ആശ്രിതർ, അവൻ എല്ലാറ്റിൽ നിന്നും നിരാശ്രയൻ.
[png.23]
(المغني ): يغني بفضله من يشاء من عباده وكل غني يرجع إليه
താനിഛിക്കുന്നവർക്ക് ഐശ്വര്യം നൽകുന്നവൻ.
[png.24]
(المانع ) : الذي يمنع بفضله من استحق المنع ويمنع أولياءه من الكافرين
താനുദ്ദേശിക്കുന്ന അനർഹർക്ക് ഔദാര്യം നിരസിക്കുന്നവൻ, സജജനങ്ങളെ ശത്രുക്കളിൽ നിന്നു സംരക്ഷിക്കുന്നവൻ.
[png.25]
(الضار): الذي ينزل الضر على من يشاء من عباده بالعقاب وغيره
ഉദ്ദേശിക്കുന്നവർക്ക് പ്രയാസം നൽകുന്നവൻ.
[png.26]
(النافع ) : الذي يعم جميع خلقه بالخير ويزيد لمن يشاء
സമസ്ത സൃഷ്ടികൾക്കും ഉപകാരം ചെയ്യുന്നവൻ, ചിലർക്ക് ധാരാളമായും
[png.27]
(النور) : المنزه عن كل عيب المنور ذالعماية المرشد الغاوين
അന്യൂനൻ, തമസ്സകറ്റി പ്രകാശം നൽകുന്നവൻ വഴിതെറ്റിയവർക്ക് മാർഗ്ഗദർശനം നൽകുന്നവൻ
[png.28]
(الهادي): هادي القلوب إلى الحق وما فيه صلاحها دنيا ودينا
മത-ഭൗതിക നന്മകളിലേക്കും സത്യത്തിലേക്കും മനസ്സുകളെ നയിക്കുന്നവൻ.
[png.29]
(البديع) خالق الأشياء بلا مثال سابق ولا نظير له في ذاته وصفاته
അതുല്യൻ, മാതൃകകൾ ആവശ്യമില്ലാത്ത സൃഷ്ട്‌ടാവ്
[png.30]
(الباقي) : دائم الوجود بلا انتهاء ولا يقبل الفناء
അനശ്വരൻ, നാശത്തിനതീതമായി എന്നും ശേഷിക്കുന്നവൻ.
[png.31]
(الوارث ) : الذي ترجع إليه الأملاك بعد فناء الملاك
ഉടമാവകാശി. ഉടമസ്‌ഥരുടെ നാശത്തിനുശേഷം എല്ലാ അവകാശങ്ങളും അവനിലേക്ക് നീങ്ങുന്നു
[png.32]
(الرشيد ) الذي أرشد الخلق وهداهم إلى مصالحهم ويصرفهم بحكمته
സൃഷ്ടികളെ നന്മയിലേക്ക് വഴിനടത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നവൻ.
[png.33]
(الصبور) : الذي لا يعالج بالعقوبة فيمهل ولا يهمل
ക്ഷമാ ശീലൻ. അശ്രദ്ധ കൂടാതെതന്നെ ശിക്ഷിക്കുന്നതിൽ താമസം കാണിക്കുന്നവൻ
الحمد لله
വിവ: മുഹമ്മദ് അബൂബക്കർ ബാഖവി, മാണിയൂർ
നാഥാ, ഞങ്ങളിൽ നിന്ന് ഇത് നീ സ്വീകരിക്കണേ നിന്റെ "അസ്മാ ഉൽ ഹുസ്‌ന" എന്ന പുണ്യനാമങ്ങളുടെ, വളരെ ചെറിയൊരു വിശദീകരണം ഞങ്ങളുടെ സുഹൃത്തുക്കൾക്ക് എത്തിച്ചു കൊടുക്കുന്നു. ഇതിൽ വല്ല തെറ്റുകളോ പോരായ്‌മകളോ ഉണ്ടെങ്കിൽ ഞങ്ങൾക്ക് നീ പൊറുത്ത് തരണേ റഹ്‌മാനേ.. ഇത് ഞങ്ങൾക്ക് വിവർത്തനം ചെയ്തു തന്ന ബഹു മുഹമ്മദ് അബൂബക്കർ ബാഖവി അവർകൾക്കും. ഇത് വായിക്കുന്നവർക്കും, മറ്റു സുഹൃത്തുക്കൾക്ക് എത്തിച്ചു കൊടുക്കുന്നവർക്കും. ഇതുമായി സഹകരിച്ച എല്ലാവർക്കും, ഞങ്ങളുടെ മാതാപിതാക്കൾക്കും നിന്റെ തൃപ്തി നൽകണേ നാഥാ. മാന്യസുഹൃത്തുക്കളെ നിങ്ങളുടെ പ്രാർത്ഥനയിൽ ഈ വിനീതനെയും ഉൽപ്പെടുത്തണമെന്ന് വിനയപൂർവ്വം അറിയിച്ചു കൊള്ളുന്നു
ഇതിന്റെ മറ്റു ഭാഗങ്ങൾ ഇസ്ലാം കേരള സൈറ്റിൽ ലഭിക്കുന്നതാണ്
www.islamkerala.com
E-mail: [email protected]