ഇസ്ലാമിന്റെ വൈദ്യ ശാസ്ത്രം ആരോഗ്യത്തിന്റെ സമ്പൂർണ ശാസ്ത്രം
നവജാത ശിശുവിന് മുലപ്പാൽ (രണ്ട് വർഷം) കൊടുക്കണം എന്ന് പറഞ്ഞതിലൂടെ കുഞ്ഞിന്റെ പ്രതിരോധവും ഉമ്മയുടെ ആരോഗ്യവും സംരക്ഷിക്കപ്പെടുന്നു എന്ന രഹസ്യം ശാസ്ത്രീയമായി വിളിച്ച് പറഞ്ഞ ഏക വേദ ഗ്രന്ഥം ഖുർആനാണ്.
ഇസ്ലാമിക വൈദ്യശാസ്ത്രം ആരോഗ്യത്തിന്റെ സമ്പൂർണ്ണ ശാസ്ത്രം
ആരോഗ്യ പ്രതിസന്ധികൾക്ക് ഇസ്ലാമിക വൈദ്യശാസ്ത്രത്തിന്റെ സമ്പൂർണ്ണ പരിഹാരം
ശാസ്ത്ര വിജ്ഞാന രംഗത്ത് ഏറ്റവും വലിയ അത്ഭുതമാണ് മനുഷ്യൻ. പക്ഷേ തന്റെ ശരീരത്തിലെ ഈ മാസ്‌മരിക അത്ഭുതങ്ങളെ അതേപടി നിലനിർത്താൻ മനുഷ്യന് സാധിക്കുന്നില്ല. വ്യക്ത്മായി പറഞ്ഞാൽ നിസാര രോഗങ്ങൾ പോലും മനുഷ്യന്റെ മുമ്പിൽ വലിയ ഭീഷണി തീർക്കുന്നു. അപ്പോൾ പിന്നെ മാരകമായ രോഗങ്ങളെ കുറിച്ച് പറയേണ്ടതില്ലല്ലോ? നാം അവകാശപ്പെടുന്ന വിജ്ഞാന ശാസ്ത്ര പുരോഗതികൾക്കോ വളർച്ചക്കോ മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തായ ആരോഗ്യം നിലനിർത്താനുള്ള രഹസ്യം പറഞ്ഞ് കൊടുക്കാൻ കഴിയുന്നില്ല. മാത്രമല്ല വല്ല വേദനയും വന്ന് മരുന്ന് കഴിച്ചാൽ (സ്‌ഥിരമായി) അയാളുടെ കിഡ്നി തകരുന്നു. കരളിന്റെ പ്രവർത്തനത്തിനു മാന്ദ്യം സംഭവിക്കുന്നു എന്ന ദയനീതയിലേക്കാണ് മെഡിക്കൽ സയൻസിന്റെ വളർച്ച എന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്ത് തോന്നും ? ഹോസ്‌പിറ്റലുകളുടെ ആദിക്യവും അവയുടെ മേന്മകളും ഡോക്ടറുടെ പേരിൻ ചുവടെ ചേർക്കുന്ന അക്ഷരങ്ങളുടെ വർദ്ധനയെല്ലാമാണ് ആരോഗ്യം എന്ന് തെറ്റിദ്ധരിച്ച് നമുക്ക് പിഴച്ചു എന്ന് വേണം കരുതാൻ.
മദീനയിൽ നിന്നും ഡോക്ടർമാർ നാടു വിടേണ്ടി വന്ന കഥ പറഞ്ഞ ഗുരുനാഥനെ ഓർത്തുപോകുകയാണ്. അദ്ദേഹം അനാട്ടമി ക്ലാസിൽ പറഞ്ഞു. ജനങ്ങളെല്ലാം പൂർണ്ണ ആരോഗ്യത്തിലെത്തിയപ്പോൾ ഡോക്ടർമാർക്ക് ജോലിയില്ലാതെയായി അങ്ങിനെ അവർ മറ്റിടങ്ങളിലേക്ക് ജോലി തേടി പോകേണ്ടി വന്നു. വിശ്വസിക്കാൻ ഇത്തിരി പ്രയാസം തോന്നുന്നില്ലേ ? പക്ഷേ, മദീന എല്ലാ മാറ്റങ്ങളുടെയും പട്ടണമാണ്. മനുഷ്യന്റെ ആരോഗ്യം നിലനിർത്താൻ കഴിയാതെ ആതുര ശുശ്രൂഷ രംഗത്തുള്ളവർ ഇരുട്ടിൽ തപ്പുകയാണ്. കാൻസറിനു മരുന്നില്ല അത്കൊണ്ട് വേദന ഇല്ലാതെ മരിക്കാൻ മോർഫിൻ, പ്രമേഹത്തിനു മരുന്നില്ല അത്കൊണ്ട് ജീവിതത്തിന്റെ സർവ്വ മധുരങ്ങളും ഉപേക്ഷിക്കൂ. വന്ധ്യതക്ക് മറ്റുള്ളവരുടെ ബീജവും അണ്ഡവും നിർദ്ദേശിക്കുമ്പോൾ എയിഡ്‌സിന്റെ കാര്യത്തിലും തഥൈവ. മരുന്നിന്റെ കാര്യം പറയാതെ ഇരിക്കലാണ് ഭേതം! മനുഷ്യ ഉത്ഭവത്തിനായുള്ള ഭീജ സങ്കലനം മുതൽ മരുന്ന് നിർദ്ദേശിക്കപ്പെടുന്നു. ഭാവിയിൽ രോഗം വന്നേക്കാം എന്ന കേവല സങ്കൽപ്പത്തിന്റെ പേരിൽ തുള്ളിയായും അല്ലാതെയും മരുന്നുകൾ വേറെ, ഇതൊക്കെ അറിയുമ്പോൾ നമുക്ക് എന്ത് തോന്നും 10 വർഷക്കാലമായി വൈദ്യശാസ്ത്ര രംഗത്തെ ചലനങ്ങൾ നിരീക്ഷിച്ച് കൊണ്ടുള്ള അടിസ്‌ഥാനത്തിലാണ് മേൽ വരികൾ കുറിച്ചത്. ഇത്തരം പഠന നിരീക്ഷണ യാത്രയിൽ പരിചയപ്പെട്ട ജനകീയ ഡോക്ടറാണ് സി.കെ.രാമചന്ദ്രൻ (കോഴിക്കോട്) അദ്ദേഹവുമായി സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ അദ്ദേഹം പറഞ്ഞത് നവലോകത്തിന്റെ ആരോഗ്യ പ്രതിസന്ധിക്ക് പരിഹാരമേകാൻ കഴിയുന്ന ഏക വൈദ്യശാസ്ത്രം പ്രവാചകൻ മുഹമ്മദ് നബി(സ)പരിചയപ്പെടുത്തിയ ഇസ്ലാമിക വൈദ്യശാസ്ത്രമാണ്. ഇതേ അഭിപ്രായമാണ് ഡോ: എഡേർഡ് ജി.ബോൺ ഇസ്ലാമിക് മെഡിസിൻ എന്ന തന്റെ പുസ്തകത്തിൽ പറയുന്നത്.
ഇസ്ലാമിക വൈദ്യശാസ്ത്രം
പ്രാവചകൻ മുഹമ്മദ് നബി (സ) ഇസ്ലാമിക മത പ്രബോധനം നടത്തുന്ന കാലഘ ട്ടത്തിൽ ശാസ്ത്ര വിഷയങ്ങളിൽ ഏറെ അന്ധവിശ്വാസം വെച്ചു പുലർത്തുന്നതായി ചരിത്രം പറയുന്നു. വിശേഷിച്ചും വൈദ്യ രംഗത്ത് ഇത് കൂടുതലായിരുന്നു. അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്ന പ്രത്യേക ചികിത്സ മുറകളായിരുന്നു ഗ്രീക്ക് ഫിലോസഫിയുമായി ബന്ധപ്പെട്ട യൂനാനിയും, ഇന്ത്യൻ ചികിത്സ രീതിയും. മനുഷ്യ ജീവിതത്തിലെ അബദ്ധങ്ങളെ തിരുത്തിയ പ്രവാചകൻ മുഹമ്മദ് നബി(സ)ചികിത്സ രംഗത്തുള്ള അബദ്ധങ്ങളേയും തിരുത്തിയിട്ടുണ്ട്. ചിലരോഗങ്ങൾക്ക് മരുന്നില്ല അത് കൊണ്ട് മരണം വരിക്കുക എന്ന് അന്നത്തെ തെറ്റായ ധാരണയെ തിരുത്തിക്കൊണ്ട് സർവ്വ രോഗങ്ങൾക്കും മരുന്നുണ്ട് എന്ന് പ്രാവാചക പ്രഖ്യാപനം വൈദ്യരംഗത്ത് പുത്തനുണർവ്വേകിയ പുതിയ അറിവായിരുന്നു. ഇതേ ആശയം ഒന്നും കൂടി ശക്തിപ്പെടുത്തിക്കൊണ്ട് നബി (സ)പറഞ്ഞു “മരുന്ന് ഇറക്കപ്പെട്ടിട്ടല്ലാതെ ഒരു രോഗത്തേയും ഇറക്കപ്പെട്ടിട്ടില്ല"(ഹദീസ്)
ഈ പ്രഖ്യാപനം വൈദ്യശാസ്ത്ര പ്രേമികളെ ഒന്ന് കൂടി ജിജ്‌ഞാസുക്കളാക്കി എന്ന് പറയുന്നതിൽ അത്ഭുതപ്പെടാനില്ല. ഇതേ വിഷയത്തിൽ മുഹമ്മദ് നബി(സ) മാനവ സമൂഹത്തിൻ നൽകിയ സൗഭാഗ്യ പ്രവചനം ഇങ്ങിനെയാണ് “നിശ്ചയം അല്ലാഹു ഒരു രോഗത്തേയും ഇറക്കിയിട്ടില്ല അതിന്നു ശിഫ (മുക്തി) ഇറക്കിയിട്ടല്ലാതെ(ഹദീസ്) ഈ വിശുദ്ധ ഹദീസ് വചനങ്ങൾ പ്രഖ്യാപിക്കുന്നത് ലോകത്ത് നിലവിലുള്ളതും ഇല്ലാത്തതുമായ സർവ്വ രോഗങ്ങൾക്കും സമ്പൂർണ്ണ ശമനം ലഭിക്കും എന്നാണ്. അല്ലാതെ കൺട്രോൾ ചെയ്ത് നിർത്താം എന്നല്ല. പ്രാവാചകൻ മുഖേനെ ദൈവം മാനവരാശിക്ക് വേണ്ടി ആരോഗ്യ ശാസ്ത്രമായി ഭൂമിയിൽ അവതരിപ്പിച്ച വൈദ്യശാസ്ത്രത്തിന്റെ പേരാണ് ഇസ്ലാമിക വൈദ്യശസ്ത്രം (ഖുർആനിക വൈദ്യശാസ്ത്രം). വൈദ്യശാസ്ത്ര സംബന്ധമായി ഏറ്റവും വാചാലമായ ഗ്രന്ഥം ഖുർആനാണെന്ന് ഇസ്ലാമിക് മെഡിസിൻ എന്ന പുസ്തകത്തിൽ ഡോ: എഡേർഡ് ജി.ബോൺ നമുക്ക് പറഞ്ഞ് തരുന്നു. ഖുർആനിക വൈദ്യശാസ്ത്ര പഠനം ലോകത്ത് സജീവ ചർച്ചയിലാണിപ്പോൾ.
ഖുർആനിന്റെ ആരോഗ്യ വീക്ഷണം
നവജാത ശിശുവിന് മുലപ്പാൽ (രണ്ട് വർഷം) കൊടുക്കണം എന്ന് പറഞ്ഞതിലൂടെ കുഞ്ഞിന്റെ പ്രതിരോധവും ഉമ്മയുടെ ആരോഗ്യവും സംരക്ഷിക്കപ്പെടുന്നു എന്ന രഹസ്യം ശാസ്ത്രീയമായി വിളിച്ച് പറഞ്ഞ ഏക വേദ ഗ്രന്ഥം ഖുർആനാണ്. ഇന്നിപ്പോൾ എയിഡ്‌സിനെക്കുറിച്ചുള്ള പഠനത്തിൽ ഇസ്ലാമിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന വിശ്വഗ്വരന്മാർ കണ്ടെത്തിയിരിക്കുന്ന ഏറ്റവും പുതിയ ചികിത്സ രീതി മുലപ്പാൽ ഉൽപ്പാദിക്കപ്പെടുന്ന ആൽവിയോളസുകളുമായി ബന്ധപ്പെടുത്തിയാണ്. മിക്ക സ്ത്രീകളും മുലപ്പാൽ കൊടുക്കുന്ന സമയത്ത് അശ്രദ്ധ കാരണം വിയർപ്പ് പൊടിഞ്ഞ മുലഞെട്ട് കുട്ടിയുടെ വായിൽ വെച്ച് കൊടുക്കുമ്പോൾ സംഭവിക്കുന്നത് ശുദ്ധമായ പാലിനോടൊപ്പം മലിനമായ വിയർപ്പോടുകൂടി ഇളം പൈതലിന്റെ വയറ്റിൽ എത്തിക്കുന്നു എന്നതാണ്. നവജാത ശിശുക്കളിൽ മിക്ക രോഗങ്ങൾക്കും ഇത് കാരണമായിത്തീരുന്നു എന്നതാണ് പഠനം. ഇത് പറയാൻ കാരണം ശുദ്ധിയാണ് ആരോഗ്യത്തിന്റെ അടിസ്‌ഥാനം എന്ന് ഇസ്ലാമിക വൈദ്യശാസ്ത്രം തറപ്പിച്ച് പറയുന്നു. അശ്രദ്ധ സർവ്വ രോഗങ്ങളുടേയും തുടക്കമാണെന്നും ഈ വൈദ്യശാസ്ത്രം നമുക്ക്പഠിപ്പിച്ച് തരുന്നു. അശ്രദ്ധയിൽ നിന്നാണ് അശുദ്ധി ഉണ്ടാവുന്നത്, വിയർപ്പ് ശ്രദ്ധിക്കാതെ മുലപ്പാൽ കൊടുത്ത മാതാവ് ചെയ്തത് കുഞ്ഞിന്റെ ആരോഗ്യം തകർത്തു എന്നതാണ്. ശരീരത്തിന്റെ അശുദ്ധി ശാരീരിക അസുഖങ്ങൾ ഉണ്ടാക്കും എന്നത് പോലെ തന്നെ മനസ്സിന്റെ അശുദ്ധി മാനസിക രോഗങ്ങളുണ്ടാക്കും എന്ന് ഇസ്ലാമിക വൈദ്യശാസ്ത്രം നമ്മെപഠിപ്പിക്കുന്നു. പ്രവാചക ശിഷ്യന്മാരായ സ്വഹാബത്തിലൂടെ തുടങ്ങി കാലങ്ങളായി പണ്ഡിതരിലൂടെ കൈമാറി ഇസ്ലാമിക വൈദ്യശാസ്ത്രം ഇന്ന് ഡോ: ഹാഷിം സ്വദ്രി, ഡോ: ഹാറൂൺ യഹ് യ ,ഡോ:അബ്‌ദുറഹ്‌മാൻ കഅ്ദാൻ, ഡോ: അൻസാർ പേഷിമാം, ഡോ: ശാഫി അബ്‌ദുള്ള (മലയാളി), ഡോ: ജലീൽ ദാരിമി (മലയാളി) തുടങ്ങിയ നവ സമൂഹത്തിലെ ഡോക്ടർമാരിൽ എത്തിനിൽക്കുന്നു
കരിഞ്ചീരകത്തിൽ സർവ്വ രോഗത്തിനും ശമനമുണ്ടെന്ന് പ്രഖ്യാപിച്ച പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ വചനം എയിഡ്‌സിന്റെ വിഷയത്തിൽ അത്ഭുതകരമായ വിപ്ലവം സൃഷ്ടടിക്കാൻ കഴിയുമെന്ന് കോഴിക്കോട് ഇൻസ്‌റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ ഡോ:ശാഫി അബ്ദുള്ള അനുഭവത്തിലൂടെ നമുക്ക് വിവരിച്ച് തരുന്നു. തേനിൽ സർവ്വ മനുഷ്യർക്ക് രോഗമുക്തി ഉണ്ടെന്ന് ഖുർആനിക വചനം നമുക്ക് സുപരിചിതമാണ്. 1400 വർഷങ്ങൾക്ക് മുമ്പ് അവതരിക്കപ്പെട്ട വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു. “നിന്റെ നാഥൻ തേനീച്ചക്ക് ഇപ്രാകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു. മലമുകളിലും മരങ്ങളിലും മനുഷ്യൻ കെട്ടിയുർത്തുന്നവയിലും നീ പാർപ്പിടം ഉണ്ടാക്കി കൊള്ളുക. പിന്നെ എല്ലാതരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ച് കൊള്ളുക എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യ പ്രദമായി ഒരുക്കി തന്നിട്ടുള്ള മാർഗ്ഗങ്ങളിൽ നീ പ്രവേശിച്ച് കൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്ന് വ്യത്യസ്ത വർണ്ണങ്ങളിലുള്ള പാനീയം പുറത്ത് വരുന്നു, അതിൽ മനുഷ്യർക്ക് രോഗ ശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്." (സുറത്ത് നഹ്ൽ)
തേനും ഖുർആനും രണ്ട് പ്രതിരോധ മാർഗ്ഗങ്ങളാണ്. അവ ഉപയോഗിക്കുക എന്ന് പ്രവാചകൻ തിരുമേനി മുഹമ്മദ് നബി (സ) പറഞ്ഞതായി തുർമുദി, ബൈഹഖി, ഇബ്നുമാജ തുടങ്ങിയവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ വിവിധ മതങ്ങളിൽ നൂറ്റാണ്ടുകളായി തേൻ പലവിധ രോഗത്തിന്നു മരുന്നായി കണക്കാക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് മുറിവേറ്റ പട്ടാളക്കാരുടെ മുറിവുകൾ വെച്ച് കെട്ടുന്നതിന്നു തേൻ ഉപയോഗിച്ചിരുന്നു. തുടർന്ന് നടത്തിയ പഠനത്തിൽ തേനിന്റെ ഔഷധ ഗുണങ്ങൾ കണ്ടെത്തുന്നതിൻ സഹായകമായി. നബി(സ)ദിവസവും രാവിലെ തേനും വെള്ളവും ചേർത്ത് കുടിച്ചിരുന്നു. പ്രവാചക ചികിത്സ രീതിയിൽ തേൻ ഒരു മരുന്നായി ഉപയോഗിച്ച് വരികയും ചെയ്തിട്ടുണ്ട്.
വന്ധ്യത, ആസ്തമ, ചുമ, കഫകെട്ട്,ക്ഷയം തുടങ്ങിമറ്റനേകം രോഗങ്ങൾക്ക് തേനിലൂടെ ശമനം കിട്ടിയ അനുഭവസ്‌ഥർ ഏറെ നമ്മുടെ മുമ്പിലുണ്ട്. പന്നിപ്പനി പോലെയുള്ള രോഗങ്ങൽ പടർന്ന് പിടിക്കുമ്പോൾ അറബികൾ കൂടുതൽ ഉപയോഗിച്ചത് തേൻ തന്നെയാണ്. പ്രതിരോധ ശക്തി കിട്ടാൻ ഏറ്റവും നല്ല മരുന്ന് തേൻ ആണ്. ഡോ:ജാർവീസ് പറയുന്നു. ബാക്റ്റീരിയകളുടെ ജീവിതോപാദിയായ ഈർപ്പത്തെ തേനിലടങ്ങിയിരിക്കുന്ന പൊട്ടാഷ് തടയുന്നതിനാൽ ബാക്റ്റീരിയകൾക്ക് ഒരിക്കലും അതിൽ ജീവിക്കാൻ സാധ്യമല്ലെന്നുള്ളത് പരീക്ഷണത്തിലൂടെ ഉറപ്പ് വരുത്തപ്പെട്ട ഒരു യാഥാർത്ഥ്യമാണ്. ഫ്രാൻസിലെ പാസ്‌റ്റർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ വെച്ച് നടത്തപ്പെട്ട പരീക്ഷണങ്ങളിൽ തെളിഞ്ഞത് ഇപ്രകാരമാണ്. തേൻ സ്റ്റെറി ലൈഡ്‌സും, അന്റിസെപ്റ്റിക്കുമാണ് ഒരണുവിനും അതിൽ ദീർഘകാലം താങ്ങാനാവില്ല. പൗരാണിക ഭിഷഗ്വരന്മാരിൽ ഒരാളായ അവിസന്ന (ഇബ്നുസീന) തേൻ ഉപരിതല വൃണങ്ങളിൽ ലേപനം ചെയ്യാൻ ശുപാർശ ചെയ്തിരുന്നു. സർവ്വ രോഗ സംഹാരികൾ വിൽക്കപ്പെടുന്ന സമ്പൂർണ്ണ ഫാർമസിയാണ് തേൻ.
ഇത്രയും വിലപ്പെട്ട വസ്തു(തേൻ)നമ്മുടെ കയ്യിലിരിക്കെ അത് ആവശ്യത്തിന് ഉപയോഗിക്കാതിരിക്കുന്നത് അതിനെക്കുറിച്ചുള്ള ബോധമില്ലായ്‌മയാണ്. അത്കൊണ്ട് നാം തേനിന്റെ ഉപയോഗം ശിശുക്കളിൽ നിന്ന് തന്നെ ആരംഭിക്കണം. പാലിനോടൊപ്പം അൽപം തേനും കൊടുക്കു. ശക്തരും പ്രബലരുമായി അവർ വളരട്ടെ. ദുർബലനേക്കാൾ പ്രബലനായ വിശ്വാസിയെയാണ് അല്ലാഹുവിന്നു ഇഷ്ടം. ലേഡി ഡോ: ബാർബറ കാർട്ടലാൻ "തേനിന്റെ മാന്ത്രികത" എന്ന തന്റെ ഗ്രന്ഥത്തിൽ ഇങ്ങിനെ പറയുന്നു 'തേനിന്റെ ഭക്ഷണ മൂല്യവും, ചികിത്സ ശേഷിയും ആദ്യമായി കണ്ടെത്തിയത് മുസ്ലിംകളാണ്. ഖുർആനാണ് അതിന് പ്രേരിപ്പിച്ചത്.
ഉലുവയുടെ വില മനസ്സിലാക്കിയാൽ എന്റെ ഉമ്മത്ത് സ്വർണ്ണം വിറ്റും അത് ശേഖരിക്കും എന്ന ഹദീസ് നാം പഠിക്കുക
മാത്രമല്ല മനുഷ്യനെ ഏറെ പ്രയാസപ്പെടുത്തുന്ന പ്രമേഹ രോഗത്തിനുള്ള ദിവ്യ ഔഷധത്തിൽ പ്രധാന കൂട്ടായി ഉപയോഗിക്കുന്നത് ഉലുവയാണ്.
തെങ്ങിന്റെ ഔഷധത്തെ കുറിച്ച് ലോക സഞ്ചാരിയായ ഇബനുബത്തൂത്ത പരിചയപ്പെടുത്തുമ്പോൾ ഹൃദയരോഗികൾക്ക് അതിന്റെ ഓലകമ്പ് (ഈർക്കിൽ) ചെയ്യുന്ന ഉപകാരം അനുഭവിച്ച ആളുകളേറെ. മഞ്ഞളിനെ വലിയ ഔഷധമായി പരിചയപ്പെടുത്തിയ മുഹമ്മദ് നബി(സ)യുടെ ദീർഘവീക്ഷണം നമുക്ക് ഒന്നും കൂടി വ്യക്തമാക്കി തരുന്നതാണ്. കാൻസറിനു വേദന സംഹാരിയായി ഉപയോഗിക്കാൻ ഇത്ര നല്ല വസ്തു ഇല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഒലീവ് ഓയിൽ സർവ്വ നരമ്പുകളേയും ശക്തിപ്പെടുത്താൻ ശക്തി ഉണ്ടെന്നും നമുക്ക് അറിയാവുന്ന മറ്റൊരു രഹസ്യം. മന:ശാസ്ത്ര ഇടപെടലിലൂടെ അറേബ്യൻ സമൂഹത്തിന്റെ ആരോഗ്യ പുന:സൃഷ്ടി നടത്തിയ പ്രവാചകൻ(സ)യുടെ സമീപനങ്ങളേയും ഖുർആനിക വചനങ്ങളിലുള്ള മന:ശാസ്ത്രപരമായ അറിവുകളേയും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു പ്രത്യേക ചികിത്സ രീതിതന്നെ പിന്നീട് ഉപയോഗിക്കപ്പെടുകയുണ്ടായി.ഇബ്നു നഫീസ്സ്, ഇമാംഗസ്സാലി(റ), യഅ്ഖൂബ്, ഇബ്‌നുൽ കിന്ധി തുടങ്ങിയവരിലൂടെ പടർന്ന് പന്തലിച്ച ഈ ചികിത്സ ശാസ്ത്രം ഖാജമുഈനുദ്ധീൻ ചിശ്ത്തിയിലൂടെ ഇന്ത്യയിലും പ്രചാരം നേടിയിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ ചികിത്സ രീതിയുടെ സെന്ററുകൾ പ്രർത്തിക്കുന്നുണ്ടെങ്കിലും ഈ അടുത്ത കാലത്താണ് കേരള ജനതയും ഈ വൈദ്യത്തെ കൈനീട്ടി സ്വീകരിച്ചത്.
ഇസ്ലാമിക വൈദ്യശാസ്ത്ര ചലനങ്ങളെ കുറിച്ചറിയാൻ സന്ദർശിക്കുക.
www.islamicmedicine.org
അബുഅൻഫാൽ പാപ്പിനിശ്ശേരി
കോ-ഓർഡിനേറ്റർ CIMS-India (ഗൽഫ് ചാപ്റ്റർ)
പ്രവാചക വൈദ്യപ്രചാരകൻ
സെന്റർ ഫോർ ഇസ്ലാമിക് മെഡിക്കൽ സയൻസ് ഇന്ത്യ
Mobile: 0091-9895159382 (India)
Mobile: 00965-99554961: P.B.NO. 47990 FAHAHEEL, KUWAIT
E-mail: [email protected]
മാന്യ സുഹൃത്തുക്കളെ.. ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റ് സഹോദര സഹോദരിമാർക്കും ഫോർവേഡ് ചെയ്‌ത് പുണ്യം നേടുന്നതിൽ പങ്കാളിയാവുക.
ഇസ്‌ലാമിക വിശ്വാസ അനുഷ്ടാന പഠന പ്രചരണ രംഗത്ത് സുന്നി കേരളത്തിന്റെ ആദ്യത്തെ വെബ്സൈറ്റ്
www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861