ഇൻഷുറൻസ്
ദിനേനയുള്ള ഉൽകണ്ഠകളും പ്രയാസങ്ങളും മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും രോഗ പ്രതിരോധ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യും. അതേ സമയം ഹൃദയത്തെ ശാന്തമായും ആരോഗ്യത്തോടെയും സൂക്ഷിക്കാൻ കഴിയുന്നവന്റെ ശരീരം ആരോഗ്യത്തോടെ നിലനിൽക്കും.
التأمين على الدنيا والآخرة
ഭൂലോകത്തെ ഏറ്റവും ശ്രേഷ്ടമായ ഇൻഷുറൻസ് പോളിസി ഇരു ലോക ഇൻഷുറൻസ്
التأمين الثلاثي
ത്രികോണ ഇൻഷുറൻസ്
التأمين الأول:
قال رسول الله صلي الله عليه وسلم: من صلى الصبح فهو في ذمة الله
പ്രവാചകൻ(സ) പറഞ്ഞു. ആരെങ്കിലും സുബ്ഹി നിസ്‌കരിച്ചാൽ അവൻ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്.
التأمين الثاني:
قال رسول الله صلي الله عليه وسلم: من قرأ آية الكرسي دبر كل صلاة مكتوبة لم يمنعه من دخول الجنة إلا أن يموت
നബി(സ) പറഞ്ഞു. എല്ലാ ഫർള് നിസ്‌കാര ശേഷവും ആയത്തുൽ കുർസിയ്യ് ഓതുന്നവന് മരണമല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിന് ഒരു തടസ്സവുമില്ല.
التأمين الثالث:
قال رسول الله صلي الله عليه وسلم أن تقول اللهم أنت ربي لا اله إلا أنت خلقتني وأنا عبدك وأنا على عهدك ووعدك ما استطعت أعوذ بك من شر ما صنعت أبوء لك بنعمتك علي وأبوء بذنبي فاغفر لي فإنه لا يغفر الذنوب إلا أنت قال: من قالها من النهار موقنا بها فمات من يومه قبل أن يمسي فهو من أهل الجنة ومن قالها من الليل وهو موقن بها قبل أن يصبح فهو من أهل الجنة
നബി(സ) പറഞ്ഞു.. "അല്ലാഹുവേ നീ ആണ് എന്റെ രക്ഷിതാവ് നീ അല്ലാതെ ഒരു ആരാധ്യനുമില്ല നീ ആണ് എന്നെ സൃഷ്ടിച്ചവൻ ഞാൻ നിന്റെ അടിമയാകുന്നു. ഞാൻ നിന്റെ ഉടമ്പടിയിലും കരാറിലുമാകുന്നു. എനിക്ക് ഒരു കഴിവുമില്ല. ഞാൻ ചെയ്‌ത എല്ലാ ചീത്ത വർത്തികളെത്തൊട്ടും നിന്നോട് ഞാ൯ കാവൽ ചോദിക്കുന്നു. എനിക്ക് നീ ചെയ്‌ത എല്ലാ അനുഗ്രഹങ്ങളെയും എന്റെ ദോഷങ്ങളെയും ഞാൻ നിന്നോട് തുറന്നു സമ്മതിക്കുന്നു. അത് കൊണ്ട് ഞാൻ നിന്നോട് പൊറുക്കലിനെ തേടുന്നു. കാരണം നീ അല്ലാതെ ദോഷങ്ങളെ പൊറുക്കുന്നവനില്ല". ഇത് ആരെങ്കിലും അതിന്റെ അർത്ഥം ഉറപ്പിച്ചു പകൽ സമയത്ത് ചൊല്ലുകയും ആ ദിവസം വൈകുന്നേരത്തിനു മുമ്പ് മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗ്ഗാവകാശിയാകുന്നു. ഇതിനെ ആരെങ്കിലും അതിന്റെ അർത്ഥം ഉറപ്പിച്ചുകൊണ്ട് രാത്രിചൊല്ലി നേരം വെളുക്കും മുമ്പ് മരണപ്പെട്ടാൽ അവനും സ്വർഗ്ഗാവകാശിയാകുന്നു.
التأمين الشامل:
هذا تأمين شامل ضد مخاطر الحياة وشرورها ومن المصائب الفجائية قال رسول الله صلى الله عليه وسلم: من قال حين يمسي " بسم الله الذي لا يضر مع اسمه شيء في الأرض ولا في السماء وهو السميع العليم" ثلاث مرات لم يصبه فجأة بلاء حتى يصبح ومن قالها حين يصبح ثلاث مرات لم يصبه فجأة بلاء حتى يمسي
പരിപൂർണ്ണ ഇൻഷുറൻസ് : ഇത് ജീവിതത്തിലെ മുഴുവൻ അപകടങ്ങൾ. പ്രശ്‌നങ്ങൾ, പെട്ടെന്നുള്ള മുസ്വീബത്തുകൾക്കെതിരെയുള്ള ഇൻഷൂറൻസ് ആണ്. നബി(സ)പറഞ്ഞു. ഒരാൾ വൈകുന്നേരം മൂന്ന് പ്രാവശ്യം "ആകാശ ഭൂമിയിലുള്ള ഒന്നും ഒരുത്തന്റെ നാമത്തോടുകൂടി ഒരു ഉപദ്രവും ചെയ്യില്ല. അങ്ങനെയുള്ള അല്ലാഹുവിന്റെ നാമം കൊണ്ട് ഞാൻ ആരംഭിക്കുന്നു. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു". എന്ന് പറഞ്ഞാൽ നേരം വെളുക്കുന്നത് വരെ അവനു പെടുന്നനെയുള്ള ഒരു അപകടവും സംഭവിക്കില്ല. രാവിലെ മൂന്ന് പ്രാവശ്യം പറഞ്ഞാൽ വൈകുന്നേരം വരെ അവനു പെടുന്നനെയുള്ള ഒരു അപകടവും സംഭവിക്കില്ല.
التأمين على أموالك وممتلكاتك:
احرص على أداء الزكاة والصدقات تحفظ أموالك وتنميها قال رسول الله صلي الله عليه وسلم ما من يوم يصبح العباد فيه إلا ملكان ينزلان فيقول احدهما اللهم أعط منفقا خلفا ويقول الآخر اللهم أعط ممسكا تلفا ويقول صلي الله عليه وسلم أيضا ما نقص مال من صدقة
നിന്റെ മുതലിനും സ്വത്തിനുമുള്ള ഇൻഷുറൻസ് : സകാത്ത് വീട്ടുന്നതിൽ അലച്ച കാണിക്കുക. ദാനധർമ്മങ്ങൾ നിന്റെ മുതലിനെയും അതിന്റെ വളർച്ചയെയും സംരക്ഷിക്കും. നബി(സ) പറഞ്ഞു. ജനങ്ങൾ നേരം പുലരുന്ന ഒരു ദിവസവുമില്ല അതിൽ രണ്ട് മലക്കുകൾ ഇറങ്ങി വന്നു. അവരിലൊരാൾ "അല്ലാഹുവേ നീ ചിലവഴിക്കുന്നവനു പകരം നൽകേണമേ എന്നും മറ്റേ മലക്ക് "അല്ലാഹുവേ നീ പിടിച്ചു വെക്കുന്നവനു നാശം നൽകേണമേ" എന്നും പ്രാർത്ഥിച്ചിട്ടല്ലാതെ- റസൂൽ തിരുമേനി(സ) വീണ്ടും പറയുന്നു. “ദാനം ചെയ്‌തവന്റെ മുതൽ നശിക്കില്ല"
التأمين على أولادك:
أن تعمل صالحا في حياتك وتتق الله في تصرفاتك قال الله سبحانه وتعالى في سورة الكهف: وأما الجدار فكان لغلامين يتيمين في المدينة وكان تحته كنزلهما وكان أبوهما صالحا قال ابن عباس: حفظ الكنز بصلاح أبيهما وقال ابن المنكدر : إن الله يحفظ بصلاح العبد ولده وولد ولده
നിന്റെ കുട്ടികളുടെ മേലുള്ള ഇൻഷുറൻസ് : നീ നിന്റെ ജീവിതത്തിൽ സൽക്കർമ്മങ്ങൾ പ്രവർത്തിക്കലും നിന്റെ ക്രയവിക്രയങ്ങളിൽ അല്ലാഹുവിനെ സൂക്ഷിക്കലുമാകുന്നു. അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു. "ആ മതിൽ ആ പട്ടണത്തിലുള്ള രണ്ട് കുട്ടികളുടേതായിരുന്നു. അതിനു താഴെ അവർക്കുള്ള നിധി ഉണ്ടായിരുന്നു. അവരുടെ പിതാവ് ഒരു സ്വാലിഹായ മനുഷ്യനായിരുന്നു."(അൽകഹ്ഫ്) മഹാനായ ഇബ്(അബ്ബാസ്(റ) ഈ ആയത്ത് വിശദീകരിച്ച് പറയുന്നു. അല്ലാഹു ആ നിധി സംരക്ഷിക്കാൻ കാരണം അവരുടെ പിതാവിന്റെ സൽക്കർമ്മമാകുന്നു. ഇബ്‌ന് മുൻദിർ(റ) പറയുന്നു. അല്ലാഹു ഒരുവന്റെ സൽക്കർമ്മം കൊണ്ട് അവന്റെ മക്കളെയും മക്കളുടെ മക്കളെയും സംരക്ഷിക്കും.
التأمين ضد الأعطال العارضة:
قال رسول الله صلي الله عليه وسلم: إذا مرض العبد أو سافر كتب الله تعالي له من الأجر مثل ما كان يعمل صحيحا مقيما فإذا حرصت على الطاعات وأعمال الخير وصلة الرحم والنوافل وجعلتها من برنامجك اليومي فإن الله سيكتبها لك كاملة إذا انقطعت عنها لمرض أو سفر
സാന്ദർഭികമായ അവധികൾക്കെതിരായ ഇൻഷുറൻസ് : നബി(സ) പറഞ്ഞു. അടിമ രോഗിയാവുകയോ യാത്രപോവുകയോ ചെയ്താ ൽ അവൻ ആരോഗ്യവാനും നാട്ടിൽ താമസിക്കുകയും ചെയ്‌ത സമയത്ത് ചെയ്തത് പോലുള്ള പ്രതിഫലം അവനു എഴുതപ്പെടും. നീ നല്ല പ്രവർത്തികളിലും അല്ലാഹുവിനെ വഴിപ്പെടലിലും കുടുംബബന്ധം ചേർക്കുന്നതിലും സുന്നത്തായ കാര്യങ്ങളിലും അലച്ച കാണിക്കുകയും അവകളെ നിന്റെ നിത്യപരിപാടിയാക്കുകയും ചെയ്‌താൽ, രോഗമോ യാത്രയോ കാരണത്താൽ അവകൾ നിനക്ക് ചെയ്യാൻ സാധിക്കാതെ വന്നാലും അവകളുടെ പ്രതിഫലം നിനക്ക് എഴുതപ്പെടും.
التأمين على المكان:
قال رسول الله صلي الله عليه وسلم: من نزل منزلا ثم قال "أعوذ بكلمات الله التامات من شر ما خلق لم يضره شيء حتى يرتحل من منزله ذلك
സ്ഥല ഇൻഷൂറൻസ് : നബി(സ) പറഞ്ഞു. ഒരാൾ ഒരു സ്ഥലത്തിറങ്ങുകയും "ഞാൻ അല്ലാഹു സൃഷ്ടി ച്ച മുഴുവൻ ശർറായ കാര്യങ്ങളെ തൊട്ടും അല്ലാഹുവിന്റെ
മുഴുവൻ കലിമാത്ത് (വചനങ്ങൾ) കൊണ്ടും കാവൽ തേടുന്നു എന്ന് പറയുകയും ചെയ്താൽ അവൻ ആ സ്ഥലത്ത് നിന്ന് യാത്രയാകുന്നത് വരെ ഒന്നും അവനെ ഉപദ്രവിക്കില്ല.
التأمين على الصحة:
هل تعلم أن الضغوط اليومية والهموم تؤثر على صحة الإنسان وتجعل مقاومته ضعيفة للأمراض أما إذا كان الإنسان يملك قلبا هادئا مطمئنا اكتسى جسمه بالصحة والعافية يقول المولى عز وجل " ألا بذكر الله تطمئن القلوب فأكثر من ذكر الله يطمئن قلبك ويقوى جسمك وتكمل صحتك قال رسول الله صلي الله عليه وسلم: "داووا مرضاكم بالصدقة فالصدقة أفضل وسائل الوقاية من الأمراض والعلل
ആരോഗ്യ ഇൻഷുറൻസ് : ദിനേനയുള്ള ഉൽകണ്ഠകളും പ്രയാസങ്ങളും മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും രോഗ പ്രതിരോധ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യും. അതേ സമയം ഹൃദയത്തെ ശാന്തമായും ആരോഗ്യത്തോടെയും സൂക്ഷിക്കാൻ കഴിയുന്നവന്റെ ശരീരം ആരോഗ്യത്തോടെ നിലനിൽക്കും. അല്ലാഹുപറയുന്നു. "അതായത് സത്യത്തിൽ വിശ്വസിക്കുകയും അല്ലാഹുവിന്റെ സ്മരണയാൽ മനഃസമാധാനം പ്രാപിക്കുകയും ചെയ്‌തവരേ.. ശ്രദ്ധിക്കുക, അല്ലാഹുവിന്റെ സ്‌മരണ കൊണ്ട് മാത്രമാണ് മനഃസമാധാനം കൈവരുന്നത്” (അർറഅ്ദ് 28) അത് കൊണ്ട് നീ അല്ലാഹുവിന്റെ ദിക്ർ വർദ്ധിപ്പിക്കുക.എന്നാൽ നിന്റെ ഹൃദയം ശാന്തമാവുകയും ശരീരം ശക്തിപ്പെടുകയും ആരോഗ്യം പൂർണ്ണമാവുകയും ചെയ്യും. നബി(സ) പറയുന്നു. രോഗങ്ങളെ നിങ്ങൾ ദാനധർമ്മങ്ങളെക്കൊണ്ട് ചികിത്സിക്കുക. അപ്പോൾ ദാനധർമ്മങ്ങൾ രോഗ പ്രധിരോധത്തിനുള്ള ഏറ്റവും നല്ല കാരണങ്ങളാകുന്നു.
التأمين على الدعاء:
إذا أحببت أن يستجاب دعاؤك فادع لأخيك المسلم بمثل ما تريد قال رسول الله صلي الله عليه وسلم دعوة المرء المسلم لأخيه بظهر الغيب مستجابة عند رأسه ملك موكل كلما دعا لأخيه بظهر الغيب قال الملك الموكل به آمين
പ്രാർത്ഥനക്ക് ഇൻഷുറൻസ് : നീ നിന്റെ പ്രാർത്ഥന സ്വീകരിക്കപ്പെടാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ നിന്റെ മുസ്ലിമായ സഹോദരന് നീ ഇഷ്ടപ്പെടുന്നത് പോലോത്തത് ലഭിക്കാൻ പ്രാർത്ഥിക്കുക. നബി(സ) പറയുന്നു. മുസ്‌ലിമായ മനുഷ്യന്റെ സഹോദരനു വേണ്ടിയുളള മറഞ്ഞ പ്രാർത്ഥന സ്വീകാര്യയോഗ്യമാണ്. അവന്റെ തലയുടെ സമീപം ദുആ കൊണ്ട് ഏൽപിക്കപ്പെട്ട ഒരു മലക്ക് ഉണ്ടാവും. സഹോദരനു വേണ്ടി അവൻ മറഞ്ഞ പ്രാർത്ഥന നടത്തുമ്പോഴെല്ലാം മലക്ക് ആമീൻ പറയും.
التأمين على النوم :
حتى لا تصاب بالقلق والأرق والاحلام المزعجة احرص على قراءة أذكار النوم وأهمها قراءة آية الكرسي قال رسول الله صلي الله عليه وسلم: إذا أويت إلى فراشك فاقرأ آية الكرسي فإنه لا يزال معك ملك من الله تعالى حافظ ولا يقربك الشيطان حتى تصبح وكذلك قال رسول الله صلي الله عليه وسلم: من قرأ الآيتين من آخر سورة البقرة في ليلة كفتاه
ഉറക്കത്തിൽ ഇൻഷുറൻസ് : നിദ്രാഹാനിയും വിഷണ്ണതയും ദുസ്വപ്‌നവും അകറ്റി നിർത്താൻ ഉറക്ക് മന്ത്രങ്ങൾ പതിവാക്കുക. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആയത്തുൽ കുർസിയ് ആണ്. റസൂൽ(സ) പറയുന്നു. നീ നിന്റെ വിരിപ്പിലേക്ക് അണഞ്ഞാൽ (ഉറങ്ങാൻ) ആയത്തുൽ കുർസിയ്യ് ഓതുക. എന്നാൽ നിന്നോടൊപ്പം നിന്നെ സംരക്ഷിച്ചു കൊണ്ട് ഒരു മലക്ക് ഉണ്ടാവും നേരം പുലരുവോളം ശൈത്താൻ നിന്നോട് അടുക്കില്ല. അപ്രകാരം റസൂൽ(സ) പറയുന്നു. സൂറത്തുൽ ബഖറയുടെ അവസാനത്തെ രണ്ട് ആയത്തുകൾ ഒരാൾ രാത്രിയിൽ ഓതിയാൽ അവനു അത് മതി.
التأمين ضد الشيطان :
قال رسول الله صلي الله عليه وسلم: من قال حين يخرج من بيته بسم الله توكلت على الله ولا حول ولا قوة إلا بالله يقال له هديت وكفيت وعفيت وتنحى عنه الشيطان
ശൈത്വാനെതിരെയുള്ള ഇൻഷുറൻസ് : നബി(സ) പറഞ്ഞു "ഒരാൾ തന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അല്ലാഹുവിന്റെ നാമം കൊണ്ട് ഞാൻ ആരംഭിക്കുന്നു. അല്ലാഹുവിന്റെ മേൽ ഞാൻ പരമേൽപ്പിക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ നല്ലത് പ്രവർത്തിക്കാനുള്ള കഴിവും ചീത്ത കാര്യങ്ങളെത്തൊട്ട് മാറി നിൽക്കലും ഇല്ല" എന്ന് പറഞ്ഞാൽ അവനോട് നീ സന്മാർഗ്ഗിയായിരിക്കുന്നു, നിനക്ക് അല്ലാഹു മതിയായവനായിരിക്കുന്നു, നീ ആഫിയത്തിലായിരിക്കുന്നു എന്ന് പറയപ്പെടുകയും ശൈത്വാൻ അവനെത്തൊട്ട് മാറി നിൽക്കുകയും ചെയ്യും.
വിവ : മുഹമ്മദ് ഖാസിം അഹ്സനി കൊളപ്പുറം
മാന്യ സുഹൃത്തുക്കളെ.. ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റ് സഹോദര സഹോദരിമാർക്കും ഫോർവേഡ് ചെയ്‌ത് പുണ്യം നേടുന്നതിൽ പങ്കാളിയാവുക.
ഇസ്‌ലാമിക വിശ്വാസ അനുഷ്ടാന പഠന പ്രചരണ രംഗത്ത് സുന്നികേരളത്തിന്റെ ആദ്യത്തെ വെബ്സൈറ്റ്
www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861