ഈമാനുള്ളവർ ചിന്തിക്കുക

നിങ്ങൾ വീണ്ടും ചിന്തിക്കുക - എന്ത് കൊണ്ട് ഇമാമുകൾ ക്ഷേത്രങ്ങളിലേയോ കനീസകളിലേയോ കാര്യങ്ങൾ ഉദ്ധരിച്ചില്ല? അവ ശിർക്കായതിനാൽ. എന്ത് കൊണ്ട് അവർ മഹാന്മാരുടെ ഖബ്റിടങ്ങളിലെ കാര്യങ്ങൾ ഉദ്ധരിച്ചു?. അവ ശിർക്കല്ലാത്തത് കാരണം.

ഈമാനുള്ളവർ ചിന്തിക്കുക

തുടർച്ച .. 

സബീലുൽ മുഅ്മിനീൻ 

സ്വയം വിവരമില്ലെന്നുള്ള ബോധക്കുറവാണ് മറ്റുള്ളവർ പറയുന്നതൊക്കെ വിവരക്കേടായി തോന്നിക്കുന്നത്

മുജാഹിദുകൾ പൊതുവെ കളവു പറയുന്നവരാണെന്ന് പൊതുജനം മനസ്സിലാക്കിയത് കൊണ്ട് സാദിഖ് പറഞ്ഞ കളവുകളെ ഒരു അത്ഭുതമായി ഓൺ ലൈനിലുള്ളവർ ഗൗനിക്കുകയില്ല. കാരണം ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള ഒരു പിഴച്ച പ്രസ്ഥാനത്തിലും കളവ് പറയൽ മത്സരം നടത്തിയിട്ട് അനുയായികൾക്ക് സമ്മാനം  കൊടുക്കുന്ന ഒരു പതിവ് കാണില്ല. ഈ മത്സരത്തിൽ ലോകാവാർഡ് നേടാനുള്ള തത്രപ്പാടിലായിരിക്കും സാദിഖ് നുണ പരമ്പര നടത്തുന്നത്. അതേ സമയം വായനക്കാരെ തികച്ചും വഞ്ചിക്കുന്ന രീതിയിലാണ് അദ്ദേഹത്തിൻ്റെ മെയിലിലൂടെ തട്ടിവിട്ടിരിക്കുന്നത്. നെറ്റിലുള്ള എല്ലാവരും ചിന്തിക്കാതെ കിട്ടുന്നതൊക്കെ വിഴുങ്ങുന്നവരാണെന്ന് സാദിഖ് മനസ്സിലാക്കിപ്പോയോ? സ്വന്തം നേതാക്കളുടെ നാവിൻ തുമ്പിൽ വരുന്നത് വിശ്വസിച്ച് ആഖിറം നഷ്ടപ്പെടുത്താൻ മെനെക്കിട്ടിറങ്ങിയ സാദിഖ് നെറ്റിലുള്ള വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് കാണുക!!!!
 
അടുത്തത് മുസ്ലിയക്കളുടെ സുഹൃത്തായ സൈഫ് നിരീശ്വരവാദിയെ വെള്ള പൂശുന്ന രംഗമാണ്. സൈഫ് എന്നവൻ ഒരു നിരീശ്വരവാദിയും, ഒന്നിനും കൊള്ളാത്തവനുമാണെന്ന് നിരവധി പണ്ഡിതന്മാർ പറഞ്ഞത് കഴിഞ്ഞ മെയിലിൽ വിവരിച്ചിരുന്നു ആ വാചകമൊന്നും തൊടാതെ വീണ്ടും സൈഫിനെ ന്യായീകരിക്കുകയാണ് ചെരുമ്പ മുസ്ലിയാർ ചെയ്തത്. അത് കാണുക.

{(ഞാൻ അയച്ച മെയിലിൽ നിന്ന് സാദിഖ് എടുത്ത് ചേർത്ത ഭാഗം)  ഇനി ആ വ്യക്തി സ്വഹാബി അല്ലെങ്കിൽ പിന്നെ താബിഉകളിൽ പെട്ട ഒരു മഹാനാണെന്ന കാര്യം തീർച്ചയല്ലേ ? ഉത്തമ നൂറ്റാണ്ടുകളിൽ ജീവിച്ച അവരെക്കുറിച്ചും നബി(സ) മുൻകൂട്ടി പുകഴ്ത്ത‌ി പറഞ്ഞതല്ലേ.}

ആരാ മുസ്ലിയാരെ പറഞ്ഞത് സൈഫ് എന്നവൻ മഹാനാണെന്ന് ? അപ്പോൾ നിരീശ്വരവാദിയും മഹാനാകും അല്ലേ? ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച അവരെ കുറിച്ചോ.....ആരാ മുസ്ലിയാരേ ഈ അവർ? പ്രവാചകന്റെ കാലത്ത് പോലും ജീവിച്ച എല്ലാരും ഈ ഗണത്തിൽ പെടുമോ ?
------------------------------------------------

ഇവിടെ സാദിഖ് എന്താണ് ചെയ്‌തതെന്ന് വായനക്കാർക്ക് മനസ്സിലായോ? റസൂലുല്ലാഹ്(സ)ൻ്റെ ഖബ്‌റിൻ്റെ അടുക്കൽ വന്ന് മഴ വേണമെന്ന് ആവശ്യപ്പെട്ട ഈ ഹദീസിൻ്റെ സനദിൽ സൈഫ് എന്ന വ്യക്തി ഉള്ള കാരണത്താൽ അത് സ്വീകര്യമല്ലെന്നാണ് കഴിഞ്ഞ മെയിലിൽ സാദിഖ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അയച്ച മെയ്‌ലിൽ ആ സ്വഹാബിയെ തന്നെ സൈഫ് ആക്കുകയാണ് ചെയ്തത്.

സാദിഖേ, സൈഫ് നിരീശ്വരവാദിയാണെന്നാണല്ലോ നിങ്ങൾ പറഞ്ഞത്. 'ജാഅറജുലുൻ' എന്ന് ഹദീസിൽ വന്ന ഈ വ്യക്തി നിരീശ്വരവാദിയാണോ? ഉമർ(റ)ൻ്റെ അടുക്കൽ പോയി ആ സംഭവം പറഞ്ഞത് നിരീശ്വരവാദിയാണോ? നിരീശ്വരവാദിയുടെ സംഭവമാണോ ഉമർ(റ) അംഗീകരിച്ചത്? നിരീശ്വരവാദിയുടെ ഈ സംഭവമാണോ ഇബ്നു‌ ഹജറുൽ അസ്‌കലാനിയും(റ) ഇബ്നു‌ കസീറും(റ) അവരുടെ ഗ്രന്ഥങ്ങളിൽ ചേർത്തിട്ടുള്ളത്? മറുപടി പറയാൻ തയ്യാറുള്ള വല്ല മുജാഹിദുകളും ഭൂമി ലോകത്തുണ്ടോ? ഇവർക്ക് അല്ലാഹുവിൽ ഒരു അണുമണി പോലും ഭയമില്ല എന്നല്ലേ! ഇതിൽ നിന്ന് തെളിയുന്നത്? ഈ കൂട്ടർ കള്ള് അത് പാനീയമാണെന്ന് പറഞ്ഞ് ജനങ്ങളെ കുടിപ്പിക്കില്ലേ ?

മുജാഹിദുകളേ! നിങ്ങൾ വഞ്ചനയും കളവും നടത്തി ഇവിടെ പ്രചരിപ്പിക്കുന്നത് എന്താണ്? നിങ്ങളുടെ മതം ഏതാണ്? ഇസ്‌ലാം വഞ്ചനയെ അതികഠിനമായി കാണുന്നു! നിങ്ങളുടെ പ്രവാചകൻ ഏതാണ്? മുത്ത് നബി(സ) വഞ്ചിച്ചു കൊണ്ട് ദീൻ പ്രചരിപ്പിച്ചിട്ടില്ല. നിങ്ങളുടെ ഗ്രന്ഥം ഏതാണ്? വിശുദ്ധ ഖുർആൻ വഞ്ചന നടത്തുന്നവർക്ക് അതി കഠിനമായ ശിക്ഷയാണ് ഓഫർ ചെയ്യുന്നത്. തൗഹീദിൻ്റെ പേരും പറഞ്ഞു ജനങ്ങളെ ക്കൊണ്ട് കാലാകാലം നരകത്തിൽ സീറ്റ് ഉറപ്പിക്കുകയല്ലേ നിങ്ങൾ ചെയ്യുന്നത്? ഈ സമുദായത്തെ ഇങ്ങനെ പിഴപ്പിക്കാൻ നിങ്ങൾ ആരിൽ നിന്നാണ് അച്ചാരം വാങ്ങിയിട്ടുള്ളത്? തികച്ചും വഞ്ചകരായ നിങ്ങൾക്ക് ഇസ്ലാമിന്റെ പേരു ഉച്ചരിക്കാൻ പോലും അർഹതയുണ്ടോ?

ഈ മെയിൽ വായിക്കുന്ന എൻ്റെ മാന്യ സഹോദരങ്ങളോട്, വഞ്ചകമ്മാർ നടത്തുന്ന തട്ടിപ്പുകൾ നിങ്ങൾക്ക് പറഞ്ഞ് തരാൻ ആരുമുണ്ടായില്ലേ എന്ന് നാളെ അല്ലാഹു നിങ്ങളോട് ചോദിക്കുമ്പോൾ 'ഇല്ല നാഥാ, എന്ന് പറഞ്ഞ് അല്ലാഹുവിന്റെ മുമ്പിൽ വെച്ച് കൈ ഒഴിയുവാൻ സാധ്യമല്ലെന്ന് ഈ വരികളിലൂടെ നിങ്ങളെ അറിയിക്കുന്നു.
അന്ന് ഓൺ ലൈൻ സംവാദത്തിൽ നമ്മൾ ഉദ്ധരിച്ച ഹദീസിനെക്കുറിച്ച്, കഥയാണെന്ന് പറഞ്ഞ് തള്ളാനാണ് സാദിഖ് ശ്രമിച്ചത്, അതിനെ തെളിവ് സഹിതം ഖണ്ഡിച്ചപ്പോൾ പിന്നെ ചില പൊട്ടത്തരങ്ങൾ പറഞ്ഞ് ഒപ്പിക്കുകയാണദ്ദേഹം ചെയ്തത്.

ഹാഫിള് ഇബ്നുഹജർ(റ)വും ഹാഫിള് ഇബ്‌നുകഥീർ(റ)വും "ഇത് സ്വഹീഹായ പരമ്പര കൊണ്ട് സ്ഥിരപ്പെട്ടതാണ്" എന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ ഇല്ലേ? ഉണ്ടെങ്കിൽ അത് എന്തിനെ കുറിച്ചാണ്? "ഹദീസി'നെ കുറിച്ചോ അതോ “കഥ"യെ കുറിച്ചോ? ആ റിപ്പോർട്ടുകളിൽ "ഹദ്ദസനാ, ഹദ്ദസനാ" എന്ന് കൊടുത്തത് "ഹദീസി'നെ കുറിച്ചുള്ള സാദിഖ് മൗലവിയുടെ വിവരം അവർക്ക് ഇല്ലാത്തത് കൊണ്ടാവുമോ? അവർ എന്ത് ഉദ്ദേശത്തിലാണോ ഇതിനെ "ഹദീസ്" എന്ന് വിളിച്ചത്, അതെ ഉദ്ദേശത്തിൽ തന്നെയാണ് പിൽക്കാലത്തുള്ളവരും ഇതിനെ "ഹദീസ്" എന്ന് വിളിക്കുന്നത്.

സാങ്കേതിക നിർവ്വചന പ്രകാരമുള്ള (നബി(സ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്) ഒരു ഹദീസ് ആണ് ഇത് എന്ന് ഏത് മുസ്‌ലിയാർ ആണ് അവകാശപ്പെട്ടത് എന്ന് ആദ്യം പറയണം, എന്നിട്ടാവാം വെല്ലുവിളി. സാദിഖ് ഇവിടെയും വിഷയം അട്ടിമറിക്കുകയാണ്. ഹനീഫ മുസ്‌ലിയാർ ചോദിച്ചത് ഈ ഹദീസ് റിപ്പോർട്ട് ചെയ്ത ഇമാം ഇബ്‌നു ഹജർ(റ) മുശ്‌രികാണോ എന്നാണ്? എന്ത് കൊണ്ട് നിങ്ങൾക്കതിനു മറുപടിയില്ല? ഈ ചോദ്യം ഉന്നയിച്ചപ്പോൾ എന്തേ നിങ്ങളുടെ നേതാവ് പതുങ്ങിപ്പോയത്? ഡിക്ഷ്ണറി ഉദ്ധരിച്ചത് വിവരമുള്ളവർക്ക് നോക്കാൻ വേണ്ടി ആണ്. എന്ത് കൊണ്ടാണ് ഇതിനെ ഹദീസ് എന്ന് വിളിക്കുന്നത് എന്ന് അവർക്ക് മനസ്സിലാകും.

സ്വപ്ന കഥ എന്ന പല്ലവി വീണ്ടും പാടുന്നുണ്ട്. പ്രവാചകന്മാരുടെ അല്ലാത്ത സ്വപ്നം മുഖേന ഒരു നിയമം ദീനിൽ സ്ഥിരപ്പെടില്ല എന്നാണ് പൊന്മള ഉസ്താദ് എഴുതിയത്. അത് നിദാനശാസ്ത്ര പ്രകാരം പറഞ്ഞതുമാണ്. ഇസ്തിഘാസ ഈ സംഭവത്തിലെ സ്വപ്‌നം മുഖേന സ്ഥിരപ്പെട്ട ഒരു നിയമമാണെന്ന് ഏതെങ്കിലും ഒരു സുന്നി വാദിച്ചോ? ഞങ്ങൾ എഴുതിയത് ഒന്നു കൂടി വായിക്കുക.

“എന്നാൽ ഇവിടെ സുന്നികൾക്ക് സ്വ‌പ്നം അല്ല തെളിവ് ആ സ്വപ്നവും അതിന് കാരണമായ നബി(സ)യുടെ ഖബ്ർ ശരീഫിനടുത്ത് നിന്ന് ചെയ്ത ഇസ്തിഘാസയും ഉമർ(റ) അംഗീകരിച്ചതാണ് തെളിവ്." കൂടാതെ നബി (സ)യെ സ്വപ്നത്തിൽ ദർശിച്ചാൽ ആ സ്വ‌പ്നം വ്യാജമാവില്ല എന്ന ആശ യത്തിലുള്ള ഹദീസ് ഞങ്ങൾ പരാമർശിച്ചിരുന്നു. എന്ത് കൊണ്ടാണ് അത് തൊടാതെ പോയത് ?

ഈമാനുള്ളവർ ചിന്തിക്കുക! എന്നെ സ്വപ്‌നം കണ്ടാൽ അത് ഞാൻ തന്നെ ആയിരിക്കും എന്ന് നബി(സ)തന്നെ നമ്മെ പഠിപ്പിച്ചത് ഇമാം മുസ്ലിം(റ) സ്വഹീഹായി റിപ്പോർട്ട് ചെയ്യുക. നബി(സ)യുടെ ഖബ്ർ ശരീഫിനടുത്ത് പോയി ഇസ്തിഘാസ ചെയ്‌ത വ്യക്തിക്ക് നബി(സ) സ്വപ്‌നത്തിൽ ഹാജരായി ഉത്തരം ചെയ്ത‌ സംഭവം സ്വഹീഹായ പരമ്പരകൊണ്ട് സ്ഥിരപ്പെടുത്തി സർവ്വാംഗീകൃതരായ ഇമാമുകൾ റിപ്പോർട്ട് ചെയ്യുക. രണ്ട് റിപ്പോർട്ടുകളും നിങ്ങൾ മനസ്സിൽ കൂട്ടി വായിക്കുക! ഇസ്‌തിഘാസ നബി (സ) അംഗീകരിച്ചതാണെന്നും മുജാഹിദുകൾ പ്രചരിപ്പിക്കുന്ന പിഴച്ച ആശയങ്ങൾക്ക് ഇസ്ലാമുമായോ അല്ലാഹുവിൻ്റെ പ്രവാചകനുമായോ ഒരു ബന്ധവുമില്ലെന്നുമുള്ള സത്യം പകൽ വെളിച്ചം പോലെ നിങ്ങൾക്ക് വ്യക്തമാകും. നിങ്ങൾക്ക് മാത്രമല്ല, പണയം വെച്ച ചിന്താശേഷി അൽപനേരത്തേക്ക് വീണ്ടെടുക്കാൻ തയാറുള്ള ഏത് മുജാഹിദിനും വ്യക്തമാകും.

ഒരു സംഭവത്തിൽ സ്വ‌പ്നം ഉൾപ്പെട്ടു എന്ന കാരണത്താൽ ആ സംഭവം  അവലംബിക്കാനേ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ്  ഉദ്ധരിക്കേണ്ടത്. അല്ലാതെ പൊന്മള ഉസ്‌താദിൻ്റെ വാചകവും ഇതും തമ്മിൽ ഒരു ബന്ധവും ഇല്ല. ഇസ്‌തിഘാസ ഖുർആനും സുന്നത്തും കൊണ്ടും  സ്ഥിരപ്പെട്ടതാണെന്ന് ഞങ്ങൾ പലകുറി സമർത്ഥിച്ചിട്ടുള്ളതാണ്. ഇവിടെ  സുന്നികൾ മഹാന്മാരുടെ ഖബ്റിടത്തിലേക്ക് സഹായം തേടി പോകുന്നതിനാൽ  അവർ മുശ്‌രികുകളാണെന്ന് മൗലവിമാർ വിളിച്ചു പറയാറുണ്ടല്ലോ? എന്നാൽ നൂറ്റാണ്ടുകളായി ഇത് മുസ്‌ലിം ഉമ്മത്തിൽ നടന്നു വരുന്ന ആചാരമാണെന്നും ഇമാമുകൾ ഉദ്ധരിക്കാറുള്ളതാണെന്നും ആണെന്നതിന് തെളിവായാണ് ആ ഹദീസ് ഉദ്ധരിച്ചതും ഈ ഇമാമുകൾ മുശ്‌രികുകളാണോ എന്ന് ചോദിച്ചതും.  അതിന് മറുപടി ഇല്ലാത്തതിനാലാണ് 'സ്വപ്ന കഥ' എന്ന പല്ലവിയുമായി നടക്കുന്നത്. 

ചിന്തിക്കുന്നവർക്ക് മനസ്സിലാകും, ഈ ഹദീസ് ഉദ്ധരിച്ച എത്ര ഇമാമുകൾ കഴിഞ്ഞു പോയി? അവരിൽ ആരെങ്കിലും എവിടെയെങ്കിലും രേഖപ്പെടുത്തിയോ - ഇതിൽ സ്വപ്നം ഉള്ളത് കൊണ്ട് അവലംബിക്കുവാൻ പാടുള്ളതല്ല എന്ന്. അവർക്കാർക്കും ഹദീസിൽ വിവരമില്ലാത്തത് കൊണ്ടാണോ? അവർക്കാർക്കും നിദാനശാസ്ത്ര നിയമം അറിയില്ലേ? അപ്പോൾ ഇത് സാദിഖ് അടക്കമുള്ള ഇപ്പോൾ പൊട്ടിമുളച്ച പിഴപ്പിക്കുന്നവരുടെ കണ്ടുപിടുത്തം മാത്രമാണ്. അതിന് ഈ ഉമ്മത്ത് ഒരു വിലയും കൽപിക്കുന്നില്ല.

'അഖ്ബറ' എന്നാൽ ഉമർ(റ)വിനോട് മുഴുവൻ പറഞ്ഞു എന്ന് അർത്ഥമില്ലെന്ന് മുജാഹിദുകൾ തന്നെയല്ലേ പറഞ്ഞത്. അപ്പോൾ എന്താണ് പറഞ്ഞത് എന്ന്   ചോദിച്ചപ്പോൾ അത് സുന്നികൾ തെളിയിക്കണമെത്രെ. നല്ല ബുദ്ധി തന്നെ!

ആ വ്യക്തി സ്വഹാബി ആണെന്ന സൈഫിൻ്റെ ഉദ്ധരണി ഇബ്‌നു ഹജർ(റ) ആണ് ഉദ്ധരിച്ചത്. അത് സംബന്ധമായി എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ നിങ്ങൾ ആദ്യം മഹാനവർകളെ തള്ളിപ്പറയുക. ഇമാം ഇബ്നുഹജർ(റ) നിരീശ്വരവാദിയെ ഉദ്ധരിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുക. എന്നിട്ട് മുസ്ലിയാക്കളുടെ നേർക്ക് കുതിര കയറാം. അല്ലെങ്കിൽ 'ഫത്ഹുൽ ബാരി'യിൽ അങ്ങനെ ഇല്ല എന്ന് പറയുക. ഇബ്‌നു ഹജർ(റ)വിനെ നിരീശ്വരവാദികളെ  തെളിവാക്കാൻ ശ്രമിച്ചവൻ എന്ന അപരാധം ബോധപൂർവ്വം പറഞ്ഞു പരത്തുകയല്ലേ നിങ്ങൾ? അല്ലെങ്കിൽ മറുപടി പറയുക ആരാണ് സൈഫിനെ ആദ്യം ഉദ്ധരിച്ചത്? മുസ്‌ലിയാക്കളോ അതോ ഇബ്‌നു ഹജറോ(റ)? ഇമാം ഇബ്നുഹജർ(റ) തന്നെ ഇബ്നു ‌തീമിയ്യയെ കുറിച്ചും സൈഫിനെ കുറിച്ചുള്ള അതേ പ്രയോഗം തന്നെ മറ്റ് പണ്ഡിതന്മാരിൽ നിന്നും ഉദ്ധരിച്ചിട്ടുണ്ടെന്ന് മുമ്പ് ഇവിടെ എഴുതിയിരുന്നല്ലോ? കമ എന്നൊന്നും കേട്ടില്ലല്ലോ? വായ അടഞ്ഞു പോയോ?

"വസ്അൽ മൻ അർസൽനാ" എന്ന് തുടങ്ങുന്ന ആയത്ത് ഇസ്‌തിഘാസക്ക് തെളിവല്ലെത്രെ! ഇസ്‌തിഘാസ ശിർക്കാണെന്ന് സ്ഥാപിക്കാൻ മുജാഹിദുകൾ എന്തൊക്കെയാണ് പറയാറുള്ളത്! ആ മഹാന്മാർ മരിച്ചു പോയി, മരണപ്പെട്ടവർ വെറും ജഡങ്ങൾ മാത്രമാണ്, മണ്ണാണ്, കല്ലാണ്, കാണില്ല, കേൾക്കില്ല, അറിയില്ല, ഉത്തരം ചെയ്യില്ല - എന്നൊക്കെ! ആ അസംബന്ധങ്ങൾക്കൊക്കെയുമുള്ള ഒറ്റ മറുപടിയാണ് ആ ആയത്ത്. ഈ ആയതിന്റെ തഫ്‌സീറുകൾ ഥിബ്രി, റാസി, ഖുർഥുബി, ഇബ്നുകസീർ ഏതും എടുത്ത് നോക്കിക്കോളൂ. മുജാഹിദുകളുടെ ഭാഷയിൽ വെറും ജഢമായവർ, കല്ലായവർ, മണ്ണായവർ - ഞങ്ങളുടെ അൻബിയാക്കൾ ബൈതുൽ മുഖദ്ദസിൽ വന്നു, ജീവിച്ചിരിക്കുന്ന നബി(സ)യുടെ പിന്നിൽ ജമാഅതായി നമസ്കരിച്ചു, നബി(സ)യുമായി സംഭാഷണം നടത്തി. അത് തന്നെയാണ് മുജാഹിദുകളുടെ വാദങ്ങളൊക്കെ മണ്ണടിഞ്ഞതിന് തെളിവ്. മഹാന്മാരുടെ ജിവിതവും മരണവും സമമാണ്, ജീവിതകാലത്ത് ചോദിക്കുന്നത് പോലെ മരണശേഷവും അവരോട് ചോദിക്കാം.

തെളിവുകളെ കുറിച്ച് ഒരു വെളിവും ഇല്ല എന്ന് ഒന്നു കൂടി തെളിഞ്ഞു. 'വസ്അൽ' എന്നാൽ 'അംർ' അല്ലേ? അപ്പോൾ ഇസ്‌തിഘാസ നിർബന്ധമാണോ? എന്നാണ് മൗലവിയുടെ മറ്റൊരു വങ്കത്തം, കല്യാണം മുടക്കാൻ വന്നവൻ പുതിയാപ്ലക്ക് സദ്യ വിളമ്പുന്നത് പോലുണ്ട് ഈ കരണം മറിച്ചിൽ. ഇസ്തിഘാസ ശിർക്കാണെങ്കിൽ അതിന് പ്രമാണങ്ങളിൽ വളരെ വ്യക്തമായ തെളിവുകൾ ഉണ്ടാകുമല്ലോ? യഥാർത്ഥ ശിർക്കുകളുടെ കാര്യത്തിൽ ഉള്ളത് പോലെ. ആ തെളിവ് ഹാജരാക്കേണ്ടതിന് പകരം, അത് അനുവദനീയമാണോ നിർബന്ധമാണോ എന്നൊക്കെ ചോദിച്ച് സ്വയം
പരിഹാസ്യരാവേണ്ടി വന്നത് എന്ത് കൊണ്ടാണ്? ശിർക്കാണെന്നതിന് തെളിവ് ഇല്ലാത്തത് കൊണ്ട് തന്നെ. നിർബ്ബന്ധവും അനുവദനീയവും ഒക്കെ
'ശറഇന്റെ പരിധിയിൽ ഉള്ളതിനെ കുറിച്ചാണ്. ശിർക്ക് 'ശറഇ' ൻ്റെ പരിധിക്ക് പുറത്താണ്. ശിർക്കാണെന്നാണ് വാദമെങ്കിൽ അത് 'ശറഇ'ൽ ഒരിടത്തും വരില്ലല്ലോ. അപ്പോൾ ശിർക്കാണെന്ന് വാദിക്കുന്നവർ അതിൻ്റെ 'ശറഈ' വിധി ആരായുന്നത് എത്ര വങ്കത്തമാണ്! ശിർക്കാണെന്നാണ് അവർ ആദ്യം തെളിയിക്കേണ്ടത്.

ശിർക്കല്ല - 'ശറഇ'ന് പുറത്തല്ല എന്ന വാദക്കാർക്കുള്ളതാണ് അനുവദനീയവും നിർബന്ധവും പുണ്യവും ഒക്കെ. അതിൽ ഏതാണ് ഇസ്തിഘാസയുടെ വിധി എന്ന് ഞങ്ങളുടെ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങൾ ആദ്യം ഇത് ശിർക്കാണെന്ന് സ്ഥാപിക്കുക. അല്ലെങ്കിൽ ശിർക്കല്ലെന്ന് തുറന്ന് പറയുക. അപ്പോൾ ഞങ്ങൾ ഇസ്‌തിഘാസയുടെ 'ശറഈ വിധി ഞങ്ങളുടെ ഇമാമുമാർ രേഖ സഹിതം ഉദ്ധരിച്ചത് അങ്ങ് പറയാം. അതാണ് സംവാദം. അല്ലാതെ നിങ്ങളുടെ മർക്കടവിലാസത്തിന് സുന്നികളെ കിട്ടുമെന്ന വ്യാമോഹം വേണ്ട. അവർ ബുദ്ധിയുള്ളവരാണ്. മുജാഹിദുകളെ പോലെ അല്ല.

വിവരമില്ല എന്ന വിവരം പോലും ഇല്ലാത്തവർക്ക് പിന്നെ "അടിസ്ഥാനപരമായി അനുവദനീയം" എന്നാൽ എന്താണ് എന്നു അറിയാത്തത് സ്വാഭാവികം മാത്രം. ഇസ്തിഘാസ മാത്രമല്ല, ഏത് കർമ്മവും എന്നാണ് അവിടെ എഴുതിയത്. ഏത് കർമ്മവും 'ശറഇലെ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരാകാത്തിടത്തോളം അനുവദനീയമാണ് എന്നാണ് വിവക്ഷ. അതിൽ നിസ്കാരവും നോമ്പും ഇസ്‌തിഘാസയും ഭക്ഷണം കഴിക്കലും വെള്ളം കുടിക്കലും എല്ലാം പെടും. എല്ലാം അടിസ്ഥാനപരമായി അനുവദനീയമാണ്. കാരണം പ്രമാണങ്ങൾക്ക് എതിരല്ല. 'ശറഇ'ൽ അതിൽ ഓരോന്നിന്റെയും പ്രത്യേക വിധികൾ ഇമാമുകൾ പ്രമാണങ്ങളിൽ നിന്ന് വ്യക്തമാക്കിയതാണ്. അതിൽ നിർബന്ധവും, പുണ്യവും അനുവദനീയമായതും മറ്റും വരും. അത് കർമ്മങ്ങൾക്ക് പ്രമാണങ്ങളിലുള്ള സ്ഥാനം അനുസരിച്ചാണ്. അത് മുജ്‌തഹിദുകളായ ഇമാമുമാർ ആണ് പറയേണ്ടത്. ജാഹിലുകളായ മുജാഹിദ് മൗലവിമാർ അല്ല. അല്ലാതെ 'അനുവദനീയം' എന്ന് കാണുമ്പോഴേക്കും ചാടിക്കളിക്കുന്നത് വിവരമില്ലായ്മ‌യുടെ ഊക്ക് കൊണ്ടു മാത്രമാണ്. ഇസ്‌തിഘാസയുടെ വിധി നൂറ്റാണ്ടുകളായി കിതാബുകളിൽ കിടക്കുന്നുണ്ട്. അത് എവിടെയും തുറന്ന് പറയാൻ സുന്നികൾക്ക് ആരെയും ഭയക്കേണ്ട കാര്യമില്ല. പക്ഷെ, ഇസ്തിഘാസ ശിർക്കാണെന്ന് വാദിക്കുന്നവർ, സംവാദങ്ങളിൽ അതിന്റെ മതവിധി ആരായുന്നത് മിതമായി പറഞ്ഞാൽ അൽപം മാത്രമാണ്. ഇസ്തിഘാസ അനുവദനീയമോ നിഷിദ്ധമോ ആകട്ടെ - എന്നാൽ അത് ശിർക്കാകുമോ ? 

നിഷ്പക്ഷമതികൾ ചിന്തിക്കുക. മുജാഹിദുകൾ ശിർക്കാണെന്ന് ആരോപിക്കുന്ന പ്രവർത്തനങ്ങളും സംഭവങ്ങളും ഹദീസ് ഗ്രന്ഥങ്ങളിലും തഫ്സീറുകളിലും ഉദ്ധരിച്ച ഇമാമുകൾ എന്ത് കൊണ്ട് അവ ശിർക്കാണെന്ന് പറഞ്ഞില്ല? അവ ശിർക്കാണെങ്കിൽ അവർ അത് ഈ സമുദായത്തെ പഠിപ്പിക്കേണ്ടതല്ലേ?   ശിർക്കിലും വലിയ ഒരു പാതകം ഇല്ലല്ലോ. ആ ശിർക്ക് സ്വന്തം കിതാബിൽ ഉദ്ധരിക്കുകയും എന്നിട്ട് അതിലെ ശിർക്കിനെ കുറിച്ച് ഒന്ന് സൂചിപ്പിക്കുക പോലും ചെയ്യാത്ത അവർ രചിച്ച കിതാബുകളല്ലേ, വളച്ചൊടിച്ചിട്ടാണെങ്കിലും, ഈ മുജാഹിദ് മൗലവിമാരും ഉദ്ധരിക്കാറുള്ളത്? അപ്പോൾ അവർ മുശ്‌രികുകളെയാണോ ഉദ്ധരിക്കുന്നത്? സാദിഖിന്റെ പുതിയ കണ്ടുപിടുത്ത പ്രകാരം അങ്ങനെയല്ലേ പറയേണ്ടത്? 

നിഷ്പക്ഷമതികളോട്, ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയതിന് ശേഷം നിങ്ങൾക്ക് വേണമെങ്കിൽ ഈ കബളിപ്പിക്കൽ മൗലവിമാരെ പിന്തുടരാം.  നിങ്ങളുടെ ബുദ്ധി അനുവദിക്കുമെങ്കിൽ. അല്ലാതെ, നൂറ്റാണ്ടുകൾക്ക് മുമ്പ് ഇമാമുമാർ സ്വഹീഹാണെന്ന് പ്രഖ്യാപിച്ച ഹദീസുകളെ, കഴിഞ്ഞു പോയ  നൂറ്റാണ്ടുകളിൽ ഒരു പണ്ഡിതനും ചെയ്യാത്ത വിധം, ബാലിശമായ കൊഞ്ഞനം കുത്തലുകളും കല്ലേറുകളും നടത്തി, കഥയാണെന്ന് പറഞ്ഞ് ആക്ഷേപിച്ച്, സ്വപ്‌ന കഥയാണെന്ന് ഇകഴ്ത്തി മൗലവിമാർ നടത്തുന്ന തട്ടിപ്പു പരിപാടിയിൽ മറുപടി ഉണ്ടെന്ന് കരുതി സായൂജ്യമടയാനാണ് ഭാവമെങ്കിൽ അങ്ങനെയും ആവാം. പക്ഷേ, അപ്പോഴും ഒരു പ്രധാന ചോദ്യം അവശേഷിക്കുന്നു - എന്ത് കൊണ്ട് ഇമാമുകൾ ഈ ഹദീസ് ഉദ്ധരിച്ചപ്പോൾ "ശിർക്ക്" "ശിർക്ക്" എന്ന് പറഞ്ഞില്ല?

നിങ്ങൾ വീണ്ടും ചിന്തിക്കുക - എന്ത് കൊണ്ട് ഇമാമുകൾ ക്ഷേത്രങ്ങളിലേയോ കനീസകളിലേയോ കാര്യങ്ങൾ ഉദ്ധരിച്ചില്ല? അവ ശിർക്കായതിനാൽ. എന്ത് കൊണ്ട് അവർ മഹാന്മാരുടെ ഖബ്റിടങ്ങളിലെ കാര്യങ്ങൾ ഉദ്ധരിച്ചു?. അവ ശിർക്കല്ലാത്തത് കാരണം.

മൗലവിമാരുടെ തലയിൽ നിന്നുദിച്ച് വരുന്നതിൽ സ്വയം ബുദ്ധി പണയപ്പെടുത്തി, സ്വഹബാത്തിനെ പോലും സംശയത്തിൻ്റെ നിഴലിലായി ചിത്രീകരിച്ചു കൊണ്ട് വഞ്ചനയിലൂടെയും തട്ടിപ്പ് വെട്ടിപ്പുകളിലൂടെയും ജനങ്ങളെ പിഴപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ സാദിഖ് അടക്കമുള്ള മുജാഹിദുകളോട്, താഴെ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാമോ? വെല്ലുവിളിയല്ല നമ്മുടെ മെയിൽ വായിക്കുന്ന ഒട്ടനവധി ആളുകളുണ്ട്. സത്യവും അസത്യവും എന്താണെന്ന് അവർ തീരുമാനിക്കട്ടെ.

1) ഉദ്ധ്യത സംഭവത്തിൽ റസൂൽ(സ)യുടെ ഖബ്ർ ശരീഫിനടുത്തു പോയ വ്യക്തി ബിലാലു ബ്‌നു ഹാരിസ് അൽമുസ്‌നി(റ) എന്ന സ്വഹാബിയായിരുന്നു എന്ന് സൈഫ് എന്ന ചരിത്രപണ്ഡിതനിൽ നിന്ന് ഉദ്ധരിച്ച ഇമാം ഇബ്നു‌ഹജർ(റ)വിൻ്റെ വിധി എന്ത്? സൈഫ് എന്ന 'നിരീശ്വരവാദി'യെ ഉദ്ധരിച്ചു എന്ന് പറഞ്ഞു ഹാലിളകി നിങ്ങൾ സുന്നി മുസ്‌ലിയാക്കളെ കുറെ ആക്ഷേപിച്ചല്ലോ? എങ്കിൽ ആ ആക്ഷേപത്തിന് ഏറ്റവും അർഹൻ ഇമാം ഇബ്നുഹജർ(റ) അല്ലേ?

2) സൈഫിനെ ഉദ്ധരിക്കുന്നത് ഒരു വൻപാതകമാണെങ്കിൽ എന്ത്കൊണ്ട് ഇമാം ഇബ്നുഹജർ(റ) അദ്ദേഹത്തെ ഉദ്ധരിച്ചു? ഇമാം ഇബ്‌നുഹജർ (റ) വിനേക്കാൾ വിവരമുള്ള ഏതെങ്കിലും ഒരു ഇമാം മുജാഹിദുകൾക്കിടയിൽ ജീവിച്ചിരിപ്പുണ്ടോ?

3) സൈഫിനെ ഉദ്ധരിച്ചതിൻ്റെ പേരിൽ തൻ്റെ കാലത്തോ പിൽക്കാലത്തോ ഉള്ള ഏതെങ്കിലും പണ്ഡിതൻ ഇമാം ഇബ്‌നുഹജർ(റ)വിനെ ആക്ഷേപിച്ചിട്ടുണ്ടോ? ഹദീസ് എന്നാൽ ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത മുജാഹിദ് കുട്ടി മൗലവിമാർ ഒഴികെ.

4) റസൂൽ(സ)യോട് സഹായം ചോദിക്കുവാൻ പാടില്ല എന്ന് വാദിച്ച കാരണത്താൽ ഇബ്നു‌തീമിയ്യ 'സ്വൻദഖ' ആണെന്ന പണ്ഡിതരുടെ അഭിപ്രായം ഇമാം ഇബ്നുഹജർ(റ) തന്നെ ഉദ്ധരിച്ചിട്ടുണ്ടല്ലോ? എന്ത്കൊണ്ട് സൈഫിനെ നിരീശ്വരവാദി എന്ന് വിളിക്കുവാൻ നിങ്ങൾ ഉന്നയിച്ച മാനദണ്ഡം  ഇബ്നു തീമിയ്യക്ക് ബാധകമാക്കുന്നില്ല എന്ന ചോദ്യത്തിന് വല്ല മറുപടിയും ഉണ്ടോ?

5) ഇമാമുകൾ സ്വഹീഹായ പരമ്പര കൊണ്ട് സ്ഥിരപ്പെട്ടത് എന്ന് പ്രഖ്യാപിച്ച ഈ 'ഹദീസി'നെ കുട്ടി മൗലവിമാർ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ വിളമ്പിയ വങ്കത്തങ്ങളിൽ ഏതെങ്കിലും ഒന്ന് (ഇത് ഹദീസല്ല, ഇത് സ്വപ്ന കഥയാണ്, ഉമർ(റ)വിനോട് വിവരം മുഴുവൻ പറഞ്ഞില്ല, ആ വ്യക്തി സ്വഹാബിയാണെന്ന് പറഞ്ഞ സൈഫ് ഒരു നിരീശ്വരവാദിയായത് കൊണ്ട് ഈ ഹദീസ് തള്ളപ്പെടേണ്ടതാണ്, ഇത് ഉമർ(റ)വിൻ്റെ ഭരണത്തോട് എതിർപ്പുള്ള ഒരു ജൂതൻ കെട്ടിച്ചമച്ചുണ്ടാക്കിയ കഥയാണ്!!! തുടങ്ങിയ വങ്കത്തങ്ങൾ) ഈ ഹദീസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ ഏതെങ്കിലും ഒരു അംഗീകൃത പണ്ഡിതൻ ഉന്നയിച്ചിട്ടുണ്ടോ?

6) മാനവരാശിക്ക് സന്മാർഗ്ഗം കാണിച്ചു കൊടുക്കുവാൻ വേണ്ടി അല്ലാഹു ഇറക്കിയ വിശുദ്ധ ഗ്രന്ഥമായ ഖുർആനിൻ്റെ വ്യാഖ്യാനമായ ഹദീസുകളിൽ ഏറ്റവും പ്രബലമായത് മാത്രം രേഖപ്പെടുത്തിയ 'സ്വഹീഹ് ബുഖാരി', വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ മുസ്ലിം ഉമ്മത്തിന് ഏറ്റവും പ്രബലമായ ഗ്രന്ഥമാണ്. ആ ഗ്രന്ഥത്തിന് ഏറ്റവും പ്രശസ്‌തമായ വ്യാഖ്യാനം എഴുതിയ  ലോക പ്രശസ്ത പണ്ഡിതനായ ഇമാം ഇബ്‌നു ഹജർ(റ), പ്രസ്തു‌ത വ്യാഖ്യാന ഗ്രന്ഥമായ  'ഫത്ഹുൽ ബാരി'യിൽ, ഖലീഫ ഉമർ(റ)വിൻ്റെ ഭരണകാലത്ത് റസൂൽ(സ)യുടെ ഖബ്ർ ശരീഫിനടുക്കൽ ഒരു വ്യക്തിപോയി, വഫാതായ നബി(സ)യോട് സഹായം തേടുകയും അതിന് ഉത്തരം ലഭിക്കുകയും ചെയ്ത സംഭവം, ഉമർ(റ)വിൻ്റെ ഭരണകാലത്ത് ഇസ്ലാമിക ഭരണ കൂടത്തിന്റെ ഔദ്യോഗിക ഖജാനാവ്  സൂക്ഷിപ്പുകാരനായ മാലികുദ്ദാർ(റ) വിനെ ഉദ്ധരിച്ച് സ്വീകാര്യമായ പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്ത്‌ 'സ്വഹീഹെ'ന്ന് പ്രഖ്യാപിച്ചപ്പോൾ എന്ത്കൊണ്ട് അവിടെ സംഭവിച്ച 'ശിർക്കി'നെ (മുജാഹിദുകളുടെ ഭാഷയിൽ) കുറിച്ച് ഒന്ന് പരാമർശിക്കുക പോലുമുണ്ടായില്ല? മുസ്ലിം പണ്ഡിത ലോകം നൂറ്റാണ്ടുകളായി 'ഫത്ഹുൽ ബാരി'യിലൂടെയാണ് 'സ്വഹീഹ് ബുഖാരി' പഠിക്കുന്നത്,  'സ്വഹീഹ് ബുഖാരി'യിലൂടെയാണ് വിശുദ്ധ ഖുർആൻ മനസ്സിലാക്കുന്നത്. വിജയത്തിന് നിദാനമായ വിശുദ്ധ ഖുർആൻ പഠിക്കുവാൻ ഈ ഉമ്മത്ത് അവലംബിക്കുന്ന 'ഫത്ഹുൽ ബാരി'യിലാണ് മുജാഹിദുകൾ 'ശിർക്കെ'ന്ന് വിളിച്ചു കൂവുന്ന ഈ സംഭവം ഉദ്ധരിച്ചിട്ടുള്ളത്. ഖുർആൻ്റെ ആശയത്തിന് വിരുദ്ധമായ ഒരു ഹദീസും സ്വീകാര്യമല്ല എന്നത് ഒരു പൊതു തത്വമല്ലേ? പിന്നെ എന്ത് കൊണ്ട് ഖുർആനും ഹദീസും പഠിച്ച മഹാനായ ഇമാം ഇബ്നു‌ ഹജർ(റ)വിന് ഈ ഹദീസ് സ്വീകാര്യമായി? എന്ത് കൊണ്ട് അദ്ദേഹം അത് 'ഫത്ഹുൽ ബാരി' യിലൂടെ ലോകം മുഴുവൻ പ്രചരിപ്പിച്ചു? ചിന്തിക്കുന്നവർക്ക് ഇതിൽ ദൃഷ്ടാന്തമുണ്ട്.

8) ഒരു വ്യക്തി ഖബ്ർ ശരീഫിനടുത്ത് പോയതും വഫാതായ നബി(സ)യോട് സഹായം ചോദിച്ചതും സ്വപ്‌നത്തിലല്ലല്ലോ? സ്വപ്‌നം പിന്നെയല്ലേ  സംഭവിക്കുന്നത്? അപ്പോൾ മഹാനായ ഖലീഫ ഉമർ(റ)വിന്റെ ഭരണകാലത്ത്, മാതൃകാ ഇസ്ല‌ാമിക ഭരണം നടക്കുന്ന കാലത്ത്, ജനങ്ങൾക്ക് ഭരണാധികാരികൾ 'ശിർക്ക്' എന്താണ് എന്ന് പഠിപ്പിച്ചു കൊടുത്തില്ലേ? സ്വഹാബികൾ നിറഞ്ഞു നിന്ന കാലത്ത് ജനങ്ങൾ 'ശിർക്കി'നെ കുറിച്ച് അജ്ഞരായിരുന്നോ? തൗഹീദും ശിർക്കും ഏറ്റവും നന്നായി മനസ്സിലാക്കിയ ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ആ സമൂഹത്തിൽ എന്ത് കൊണ്ട് പ്രയാസങ്ങൾ നേരിടുമ്പോൾ മഖ്ബറ കൊള്ളെ  പോകുന്ന ആളുകൾ ഉണ്ടായി? എന്ത് കൊണ്ട് ഭരണാധികാരികൾ അത് തടഞ്ഞില്ല? പോയ വ്യക്തിയെ ശിക്ഷിച്ചില്ല?

മഖ്ബറയിൽ പോകുന്നവർ മുശ്‌രികുകളാണെന്ന് ഊണിലും ഉറക്കത്തിലും വിളിച്ചു പറയുന്നവർ മറുപടി പറയേണ്ട ചോദ്യങ്ങളാണ് മുകളിൽ കൊടുത്തത്.

അവസാനമായി സകരിയ്യ സ്വലാഹിയുടെ ഒരു വെളിപാടും വരുന്നു.  മുജാഹിദിലെ എതിർ ഗ്രൂപിനെ ഖണ്ഡിക്കുവാൻ വേണ്ടി ആണെങ്കിലും അദ്ദേഹം ഒരു സത്യം പറഞ്ഞു. അഥവാ നമ്മുടെ കയ്യിൽ ഒരു ഹദീസ് കിട്ടിയാൽ, നാം ഓർക്കേണ്ടത് പതിനാലു നൂറ്റാണ്ട് പിന്നിട്ടാണ് നമുക്ക് ഈ ഹദീസ് കിട്ടിയത് എന്നാണ്. നമുക്ക് മുന്നിൽ കഴിഞ്ഞു പോയ നൂറ്റാണ്ടുകളിലെ സമൂഹങ്ങൾ ഈ ഹദീസിനോട് എന്ത് നിലപാട് സ്വീകരി ച്ചു എന്ന് നാം ചിന്തിക്കണം എന്നാണ് അദ്ദേഹം മുജാഹിദുകളെ ഓർമ്മിപ്പിച്ചത്. എങ്ങനെയുണ്ട്? കുടുങ്ങിയാൽ അവർക്കും ശരണം പാരമ്പര്യം തന്നെ.

സത്യം സത്യമായി മനസ്സിലാക്കുവാനും സത്യം ഉൾക്കൊണ്ട് ജീവിക്കുവാനും നാഥൻ നമ്മെ തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ....

www.islamkerala.com
E-mail: [email protected]
Mobile: 0091 9400534861