വിശ്വാസിയുടെ സലാം ആർക്ക് ?

പരിശുദ്ധ ഇസ്ലാം അത്  പൂർവീകരിലൂടെ ലഭിക്കുന്നത് മാത്രമാണ് സത്യം. പൂർവീകരെ ചീത്ത വിളിച്ച് അവരുടെ വഴിയെ തള്ളിപ്പറഞ്ഞ് പുതുതായി ഉണ്ടാക്കിയ മതമാണ് മുജാഹിദിന്റെയും ജമാഅത്ത് ഇസ്‌ലാമിയുടെയും വഴി. അത് കൊണ്ട് തന്നെ അതിനെ ഇസ്‌ലാമിക രീതിയിൽ ബഹിഷ്കരിക്കേണ്ടത് ആവശ്യമാണെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല.

വിശ്വാസിയുടെ സലാം ആർക്ക് ?

മാന്യ സഹോദരി ഉമ്മു മുഅ്മിന അറിയുന്നതിന്,

താങ്കൾ ചോദിച്ച മൂന്ന് ചോദ്യങ്ങൾക്കും വ്യക്തമായ തെളിവുദ്ധരിച്ചു കൊണ്ടാണ് ഈ കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ പറഞ്ഞിട്ടുള്ള സത്യങ്ങൾ താങ്കൾ ഉൾക്കൊള്ളാൻ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു. വൈരാഗ്യവും  വിദ്വേഷവും  ഒഴിവാക്കി സത്യം ആര് പറഞ്ഞാലും അതുൾക്കൊള്ളുന്ന ഒരു മനസ്‌ഥിതി നമുക്കുണ്ടായിരിക്കണം. നാം പരസ്‌പരം പോരടിക്കേണ്ടവരല്ല. അല്ലാതെ തന്നെ പല വിഷയങ്ങളും നമുക്ക് ദീനീ ദഅ് വത്തിൻ മാർഗ്ഗത്തിൽ ചെയ്യേണ്ടതുണ്ട്. ഈ വിനീതൻ തന്നെ പ്രധാനപ്പെട്ട ഒന്ന് രണ്ട് വിഷയങ്ങൾ  തയ്യാറാക്കിക്കൊണ്ടിരിക്കെയാണ് താങ്കളുടെ ചോദ്യങ്ങൾ  ഉന്നയിച്ചു കൊണ്ടുള്ള മെയിൽ വന്നത്. തൽക്കാലം അത് മാറ്റി വെച്ച് ഈ തർക്കത്തിലേക്ക് ഇടപെട്ടത്. സത്യത്തിനെതിരായ കുപ്രചരണം നടക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ ഒരു സത്യവിശ്വാസിക്ക് സാധ്യമല്ല. അല്ലാഹു നമ്മെ സത്യത്തിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ.

താങ്കൾ അയച്ച ചോദ്യങ്ങൾ
---------------------------
1) മുജാഹിദുകാരോടും, ജമാഅത്ത്കാരോടും സലാം ചൊല്ലാൻ  ‌പാടില്ല, കൂട്ടത്തിൽ ‌സ്ത്രീകളോടും ഞാൻ മനസ്സിലാക്കിയിരിക്കുന്നത് പ്രവചക പ്രഭു പഠിപ്പിച്ച ഒരു കാര്യം ആണ് നിങ്ങൾ സലാം വർധിപ്പിക്കുക, പരസ്‌പരം, ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിൽ നിന്ന് കിട്ടാനുള്ള അവകാശങ്ങളിൽ ഒരു അവകാശം ആണ് സലാം ചൊല്ലൽ. അത് മടക്കൽ എന്നാൽ റസൂൽ ‌കരീം (സ) തങ്ങളുടെ ചര്യ. ആ ചര്യ അതേപടി ഹറാം ആക്കിയത് എന്തിനാണ്?
-----------------------------
2) സ്ത്രീകളുടെ വിദ്യാഭ്യാസം ഹറാമാക്കിയത് എന്ത് കാരണത്താലാണ്,  അതിന്റെ പേരിൽ എത്ര മുസ്ലിം സഹോദരിമാർ ഇരുട്ടിന്റെ അകത്തേക്ക് തള്ളപ്പെട്ടു. ഓരോ മുസൽ‌മാനും വിദ്യ അഭ്യസിക്കൽ ഏറ്റവും നല്ല പുണ്യമായി കണ്ട അഷറഫുൽ ഹൽ‌ക് നബി കരീം (സ). ആ തങ്ങളുടെ അനുയായികൾ എന്ന് പറയുന്ന നിങ്ങൾ അവിടുന്നു പറയാത്ത പഠിപ്പിക്കാത്ത കാര്യങ്ങളിൽ  സ്വന്തമായി ഫത് വ  ഇറക്കാൻ ആരു അധികാരം തന്നു നിങ്ങൾക്ക്?
------------------------------
3) ഒരു പാട് മുസ്ലിം സഹോദരിമ്മാരുടെ മാനത്തിനു വില പറഞ്ഞു കൊണ്ട്  മുസ്ലിം സഹോദരിമാരെയും അവരുടെ മാതാപിതാകളെയും കണ്ണ് നീര്  കുടിപിച്ചു പല സഹോദരിമാരെയും അനാശാസ്യ പ്രവർ‌ത്തിയിലേക്ക് വരെ തള്ളിവിട്ട ഏറ്റവും നീചമായ ഒരു ഫത് വയാണ് സ്ത്രീധനം ഹലാലകിയ ഭീകര നടപടി. ഏഴു വൻ ദോഷങ്ങളിൽ പലിശക്ക് തുല്ല്യമായ വൻ ദോഷം, ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ അടിവേരിൽ കത്തി വെച്ച ഈ നടപടി എങ്ങനെ ന്യായീകരിക്കാൻ ‌കഴിയും. പ്രിയമുള്ള ബഹുമാനം ഉള്ള ഉസ്‌താദുമാരെ അവിടത്തെ ശിഷ്യന്മാരെ, ഇതിനു മറുപടി പറയാൻ  ‌കഴിയുമോ.
-------------------------------
മുസ്ലിം സ്ത്രീകൾ വിദ്യ അഭ്യസിക്കുന്നത് ഹറാം വിശുദ്ധ ഖുർആൻ പഠിക്കാൻ  പാടില്ല അവർ ഖുർആൻ ഓതൽ ഹറാം. ഭൂമിയിലെ നികിർഷ്ട ജീവികളായ സുന്നികളും സുന്നി പണ്ഡിതരും മുസ്ലിം സ്ത്രീയെ വെറും ലൈംഗിക ആവശ്യത്തിനു മാത്രം ഉപയോഗിച്ചിരുന്ന ഒരു കാലം ഈ കേരള കരയിൽ  ഉണ്ടായിരുന്നു.  ഇന്ന് മുസ്ലിം സ്ത്രീക്ക് അവളുടെ അഭിമാനവും,അവളുടെ ചാരിത്രവും പഠിക്കാൻ ഉള്ള അവകാശവും വിശുദ്ധ ഖുർആൻ ഹാഫിള് ആകാൻ  ഉള്ള അവസരവും കിട്ടിയത് സലഫി പ്രസ്ഥാനം (ഇസ്ലാഹി പ്രസ്ഥാനം) റബ്ബിന്റെ അനുഗ്രഹത്താൽ ഈ കേരള കരയിൽ പ്രവർത്തിച്ചു തുടങ്ങിയ അന്ന് മുതലാണ്. അൽഹമ്ദുലില്ല സർവ്വ സ്തു‌തിയും റബ്ബിനു മാത്രം. 
-----------------------------------------------

താങ്കൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി 

വിഷയം (1) മുജാഹിദ് ജമാത്ത്കാരോട് സലാം പറയൽ

മുജാഹിദ് ജമാഅത്ത് ഇസ്‌ലാമി തുടങ്ങിയ ബിദഈ കക്ഷികൾക്ക് സലാം പറയാൻ പാടില്ല എന്നുള്ളത് ബഹു: കാന്തപുരം അബൂബക്കർ മുസ്ലിയാരോ അദ്ദേഹത്തിന്റെ ശിഷ്യന്മാരോ ഉണ്ടാക്കിയതല്ല. അത് സമസ്തയുടെ രൂപീകരണ കാലം തൊട്ടുള്ള നയമാണ്. ബിദഇകളോട് സലാം പറയാൻ പാടില്ല എന്നത് പൂർവിക ഇമാമീങ്ങളുടെ പാതയുമാണത്. അവരും തന്നെ സ്വന്തം പോക്കറ്റിൽ നിന്നുണ്ടാക്കിയതല്ല. 

സലാം പറയാത്തതിന്റെ കാരണം മുജാഹിദുകളും ജമാഅത്തും കാഫിറുകളാണ് അല്ലെങ്കിൽ മുശ്‌രിക്കുകളാണ് എന്നത് കൊണ്ടല്ല, മറിച്ച് ഇസ്ലാമിൽ ഭിന്നിപ്പിൻ്റെ വിത്ത് പാകിയ ബിദഇകളെ ബഹിഷ്‌കരിക്കുക എന്നതാണ് അത് കൊണ്ട് ലക്ഷ്യം വെക്കുന്നത്.

പരിശുദ്ധ ഇസ്ലാം അത്  പൂർവീകരിലൂടെ ലഭിക്കുന്നത് മാത്രമാണ് സത്യം. പൂർവീകരെ ചീത്ത വിളിച്ച് അവരുടെ വഴിയെ തള്ളിപ്പറഞ്ഞ് പുതുതായി ഉണ്ടാക്കിയ മതമാണ് മുജാഹിദിന്റെയും ജമാഅത്ത് ഇസ്‌ലാമിയുടെയും വഴി. അത് കൊണ്ട് തന്നെ അതിനെ ഇസ്‌ലാമിക രീതിയിൽ ബഹിഷ്കരിക്കേണ്ടത് ആവശ്യമാണെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. ആ ബഹിഷ്കരണമാണ് അവരോട് സലാം ചൊല്ലാത്തതും അവർ പറഞ്ഞ സലാമിന് തിരിച്ച് സലാം മടക്കാത്തതും. അല്ലാതെ അവർ ഇസ്‌ലാമിൽ നിന്ന് പുറത്ത്  പോയി എന്നുള്ളത് കൊണ്ടല്ല. പിന്നെ അവർ ബിദഇകളിൽ പെട്ടവരാണ് എന്നതിന് അവർ ചെയ്യുന്നതും പ്രസംഗിക്കുന്നതും ഒക്കെത്തന്നെ ബിദ്അത്താണ്. പുത്തൻ വാദം അവർക്കുള്ളത്  കൊണ്ടാണല്ലോ ഇമാമീങ്ങളടക്കമുള്ള പൂർവികരെ  അവർ തള്ളുന്നതും അവരെ ചീത്തപറയുന്നതും. ഇതിനേക്കാൾ വലിയ തെളിവ് എന്ത് വേണം ? ഇനി നമുക്ക് നോക്കാനുള്ളത് പ്രവാചകൻ മുഹമ്മദ്(സ) എന്തെങ്കിലും കാരണത്തിന്റെ പേരിൽ അവിടെത്തെ സ്വഹാബികളിൽ നിന്ന് ആരെയെങ്കിലും ബഹിഷ്‌കരിക്കുകയോ അവരോട് സലാം പറയാതിരിക്കുകയോ ചെയ്തിട്ടുണ്ടോ എന്നുള്ളതാണ്. കാരണം ഇത് രാഷ്ട്രീയമല്ലല്ലോ. وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا 
പ്രവാചകൻ (സ) എന്ത് കാണിച്ച് തന്നുവോ അത് സ്വീകരിക്കുകയും അവിടെന്ന് എന്ത് വിരോധിച്ചുവോ അത് വെടിയുകയും ചെയ്യണമെന്നാണ് ഖുർആൻ നമ്മെ പഠിപ്പിക്കുന്നത്. ആയതിനാൽ സുന്നികൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ദീനിൽ തെളിവ് കാണാൻ സാധിക്കും. ഏതെങ്കിലും മൗലവിമാർ മനഃപാഠമാക്കിവെച്ചതിന്റെ പിന്നാലെ പോയാൽ ഒന്നും തിരിയാതെ നട്ടം തിരിയുന്ന അവസ്‌ഥയായിരിക്കുമുണ്ടാവുക. 

നബി(സ) തബുക് യുദ്ധത്തിനു സ്വഹാബത്തിനെ പറഞ്ഞയക്കുകയുണ്ടായി. പക്ഷേ, അതിൽ നിന്ന് മൂന്ന് സ്വഹാബികൾ യുദ്ധത്തിന് പോയില്ല. 

كعب بن مالك وهلال بن ( أبي ) أمية الواقفي مرارة بن الربيع العمري من بني عمرو بن عوف هجرهم نحو خمسين ليلة وتركهم القريب والبعيد من المسلمين حتي أهلهم وزوجاتهم ( سيرة ابن هشام جزء 2 )

കഅബ് ബിൻ മാലിക്(റ) ഹിലാൽ ബിൻ ഉമയ്യത്ത് അൽ വാഖിഫി(റ), മിറാറത്ത് ബിൻ റബീഹ്(റ) എന്നീ സ്വഹാബികളെ തബൂക് യുദ്ധത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ അമ്പത് രാത്രിയോളം സലാം പറഞ്ഞില്ല. മാത്രമല്ല കുടുംബക്കാരോട് അവർക്ക് സലാം പറയരുതെന്നും അവരുമായി ബന്ധം പാടില്ലെന്നും നബി(സ)പറഞ്ഞു. (സീറത്ത് ഇബ്ൻ ഹിശാം :ജുസ്അ് 2)

സുന്നികൾ പുത്തൻ പ്രസ്ഥ‌ാനക്കാർക്ക് സലാം പറയുന്നില്ലെന്നുള്ള പരാതി പറയുന്നതിനു മുമ്പ് ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നു  ഉണർത്തുന്നു. മുജാഹിദും ജമാഅത്തും പറയുന്നത് ഇവിടെയുള്ള സുന്നികൾ മുശ്രികും ഖുറാഫിയുമാണെന്നാണ്. സഹോദരി അയക്കുന്ന മെയിലിൽ  ഇമാമീങ്ങൾ ഉൾപ്പടെയുള്ളവരെക്കൂടി ആ പട്ടികയിൽ ഉൾപ്പെടുത്തുന്നു. ഈ മുശ്രിക്കുകളുടെ സലാം കൊണ്ട് നിങ്ങൾക്കെന്ത് നേടാനാണ്. ഈ അവസാന കാലത്ത് ഇറങ്ങിപ്പുറപ്പെട്ട നിങ്ങൾ പൂർവീകരെ മുഴുവൻ നാഴികക്ക് നാൽപത് വട്ടം മുശ്‌രിക്കും ഖുറാഫിയുമാക്കിയിട്ട് നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല. ഞങ്ങൾ സലാം പറയാത്തതാണ് വലിയ പ്രശ്ന‌ം, അപ്പോൾ നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ ഞങ്ങളുടെ സലാം ആവശ്യമാണ് എന്നല്ലേ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് ? സാരമില്ല ഞങ്ങളുടെ (സുന്നികളുടെ)സലാം കൊണ്ട് നിങ്ങൾ രക്ഷപ്പെടുകയാണെങ്കിൽ സുന്നികൾ നിങ്ങൾക്ക് സലാം പറഞ്ഞ് കൊള്ളാം, പക്ഷേ ഒരു നിബന്ധന മാത്രം സുന്നികളുടെ സലാം അത് മുസ്‌ലിംകളുടെ സലാമായി നിങ്ങൾ പരിഗണിക്കണം. والسلام على من اتَّبَعَ الْهُدَى രക്ഷ ഉണ്ടാകുന്നത് സന്മാർഗ്ഗം പിൻപറ്റിയവർക്കാണ് "എന്നാണ് ഖുർആൻ പറയുന്നത്. സന്മാർഗ്ഗം ലഭിച്ചവർക്കാണ് സലാം. നിങ്ങൾ സന്മാർഗ്ഗം ലഭിച്ചവരാവണമെങ്കിൽ ചുരുങ്ങിയത് മുശ്‌രിക് എന്ന് പറയുന്നതെങ്കിലും അവസാനിപ്പിക്കണം. അല്ലെങ്കിൽ ഒരു മുസ്ല‌ിമിനെ മുശ്‌രിക്ക് എന്നോ കാഫിർ എന്നോ പറഞ്ഞാൽ, പറഞ്ഞവൻ കാഫിറാകുമെന്നാണ് പ്രവാചകൻ(സ) പഠിപ്പിച്ചിട്ടുള്ളത്.

രണ്ടാം ചോദ്യത്തിനുള്ള മറുപടി

വിഷയം (2) സ്ത്രീകൾക്ക് ഖുർആൻ പഠിക്കൽ ഹറാമാണെന്ന് സമസ്ത ഫത് വയോ ?

സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ചാണല്ലോ സഹോദരിയുടെ രണ്ടാമത്തെ ചോദ്യം. മേലെ സൂചിപ്പിച്ചത്പോലെ കാന്തപുരം അവർകൾ അല്ല സ്ത്രീ വിദ്യാഭ്യാസത്തിനെതിരായി ഫത്വ നൽകിയത്, ആ മഹാനോടുള്ള വ്യക്തി വൈരാഗ്യവും അസൂയയുമാണ് ഇത്തരം കുപ്രചരണങ്ങൾക്ക് കാരണം. ഇത്തരത്തിലുള്ള അസൂയകൾ സ്വയം നാശത്തിലേക്കെത്താനുള്ള കാരണമേ ആവുകയുള്ളൂ. അല്ലാഹു നമ്മെ കാക്കട്ടെ. ആമീൻ

സമസ്തയുടെ പൂർവ്വകാല നേതാക്കൾ സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ ഫത് വ  നൽകിയത് മത വിദ്യാഭ്യാസമില്ലാതെയുള്ള ഭൗതിക വിദ്യാഭ്യാസത്തെയാണ്. മത വിദ്യാഭ്യാസത്തോടു കൂടിയുള്ള ഭൗതിക വിദ്യാഭ്യാസത്തെ സമസ്ത  ഒരിക്കലും എതിർത്തിട്ടില്ല. അത്പോലെ സ്ത്രീകൾക്ക് ഖുർആൻ പഠിക്കുന്നത് ഹറാമാണെന്ന് സുന്നികൾ പറഞ്ഞതായി താങ്കളുടെ മറ്റൊരു മെയിലിൽ കാണാനിടയായി.

മൗലവിമാർ പറയുന്നത് ഇടതും വലതും നോക്കാതെ അതേപോലെ പറഞ്ഞ് നടക്കുന്നത് നല്ല ഏർപ്പാടല്ല കേട്ടോ, അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരാൾക്ക് ഇത്തരം കുപ്രചരണങ്ങളേറ്റു പറയാൻ എങ്ങനെ സാധിക്കുന്നു എന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്നത്. ഇൽമ് പഠിക്കൽ മുസ്‌ലിമായ എല്ലാ ആണിന്റെയും പെണ്ണിന്റേയും മേൽ ഫർള് ആണെന്നാണ് ഇസ്‌ലാം കൽപിക്കുന്നത്. അത് സമസ്തയുടെ പാഠപുസ്തകത്തിൽ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതുമാണ്. പിന്നെ എങ്ങനെ അതിനെതിരായി ഫത് വ കൊടുക്കും ? മൗലവിമാർ എന്ത് പൊള്ളത്തരം പറഞ്ഞാലും അത് അങ്ങനെ തന്നെ സ്വീകരിക്കുന്നത് കുറച്ചെങ്കിലും വിവേകമുള്ള ഒരാൾക്ക് യോജിച്ചതല്ല. മുജാഹിദ് പ്രസ്‌ഥാനമാണ് ഇവിടെ സ്ത്രീകളെ ഖുർആൻ മനഃപാഠമാക്കാൻ കൈ പിടിച്ചുയർത്തിയതെന്ന് താങ്കളുടെ മെയിലിൽ വായിക്കാനിടയായി. ഇത് അജ്‌ഞത കൊണ്ടുണ്ടായ വാദമാണെന്നേ അതിനെക്കുറിച്ച് പറയാൻ പറ്റുകയുള്ളൂ. കാരണം ഇവിടെ മുജാഹിദ് പ്രസ്‌ഥാനം ഇല്ലാത്ത കാലത്ത് തന്നെ ഖുർആൻ മനഃപാഠമാക്കിയ സ്ത്രീകൾ എത്രയോ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ഈ വിനീതന്റെ നാട്ടിൽ അതായത് ചെരുമ്പക്കടുത്ത് കുണിയയിൽ ഒരു ഉമ്മാമ ഉണ്ടായിരുന്നു. അവർ ഖുർആൻ മനഃപാഠമാക്കിയ സ്ത്രീയായിരുന്നു. അവരിൽ നിന്നാണ് ഈ വിനീതന്റെ മാതാവടക്കം പഴയകാല സ്ത്രീകൾ ഖുർആൻ പഠിച്ചിരുന്നത്. അന്ന് മുജാഹിദോ ജമാഅത്തോ ലോകത്ത് തന്നെ ഉണ്ടായിരുന്നോ എന്നറിയില്ല. അക്കാലത്ത് “ഇല്ലത്തുമ്മ" എന്ന പേരിൽ അറിയപ്പെടുന്ന ഇബാദത്തിൽ മാത്രം കഴിഞ്ഞിരുന്ന ആ മഹതിയിൽ നിന്നാണ് നാട്ടിലെ മുഴുവൻ സ്ത്രീകളും ഖുർആൻ പഠിച്ചിരുന്നത്, ഈ വിനീതന്റെ മാതാവിന് തന്നെ സാധാരണ വലിയ സൂറത്തുൾപ്പെടെ ഒട്ടേറെ സൂറത്തുകൾ തജ്‌വീദ് പ്രകാരം മനഃപാഠമാണ്. ഇതൊക്കെ ഇവിടെ മുജാഹിദ് പ്രസ്‌ഥാനം വന്നത് കൊണ്ടാണോ ഉണ്ടായത് ? വല്ലതും പബ്ലിക് ആയി എഴുതി വിടുമ്പോൾ ചിന്തിക്കണ്ടേ ? ഇപ്പോൾ തന്നെ  എന്റെ മഹല്ലിൽ ഒരു മുജാഹിദോ ജമാഅത്ത്കാരോ ഇല്ല. മുഴുവൻ പഴയകാല സുന്നികളാണ്.

ഇനി അത് ഒറ്റപ്പെട്ടതാണെന്ന് പറയണ്ട, പഴയകാല സമസ്ത നേതാവിന്റെ  ഭാര്യയായ ഒരു മഹതിയുടെ ചരിത്രവും കൂടി മനസ്സിലാക്കിക്കോ അതായത്  കുട്ടിയാമു (കുട്ടി അഹമ്മദ്) മുസ്‌ലിയാരുടെ മകളും സമസ്തയുടെ ആദ്യ കാല നേതാവായ പുതിയാപ്പിള അബുറഹ്‌മാൻ മുസ്‌ലിയാരുടെ ഭാര്യയുമായ  അവരുടെ പേര് എന്റെ ഓർമ്മ ശരിയാണെങ്കിൽ ഫാതിമ എന്നാണ് ഉസ്താദ്  പറഞ്ഞതെന്ന് ഓർക്കുന്നു. ആ മഹതി ഇസ്‌ലാമിക വിഷയത്തിൽ  ഖുർആനിലും ഹദീസിലും അത് പോലെ ഫിഖ്ഹിലും ആഗാധ പാണ്ഡിത്യമുള്ളവരായിരുന്നു. അന്നുള്ള സ്ത്രീകൾക്ക് ദർസ് നടത്തിയിരുന്ന തികഞ്ഞ പണ്ഡിതയായിരുന്നു. പക്ഷേ ഇത്ര വലിയ ഇൽമ് നേടിയ മഹതിയായിട്ട് പൊലും അത് നാട്ടുകാരെ അറിയിക്കാനോ പൂർവ്വകാല പണ്ഡിതരെ വിമർശിക്കാനോ അവർ മുതിർന്നിട്ടില്ല. കാരണം അവരെ നയിച്ചത് ഇസ്‌ലാമിക അച്ചടക്കവും തികഞ്ഞ ഭയ ഭക്തിയുമാണ്. 

ഇനിയും വേണോ ? സമസ്തയുടെ സ്‌ഥാപക നേതാക്കളിലൊരാളായാ ബഹു: മർഹും ശംസുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ ഭാര്യ ബുഖാരി
മുസ്ല‌ിം അത് പോലെ തഫ്‌സീർ എന്നിവ വെച്ച് അക്കാലത്തുള്ള സ്ത്രീകൾക്ക് ദർസ് നടത്തിയിട്ടുണ്ടെന്ന് ബഹുമാനപ്പെട്ടവരുടെ ചരിത്ര പുസ്തകത്തിൽ  പറയുന്നു. ഇവരാണോ സ്ത്രീകൾ വിദ്യ അഭ്യസിക്കുന്നതും ഖുർആൻ  പഠിക്കുന്നതും ഹറാമാണെന്ന് പറഞ്ഞവർ ?" സലഫി ഉസ്താദ് 'ന്റെ മാത്രം പ്രസംഗം കേട്ടാൽ ഇതു മാത്രമല്ല ഇതിനു അപ്പുറമുള്ളതും നിങ്ങൾ പറഞ്ഞു നടക്കും. ഡോക്‌ടർമാരിലും ചിന്താശക്ടി മരവിച്ചു പോയവർ ഉണ്ടെന്ന് സഹോദരിയിൽ നിന്ന് നമുക്ക് കിട്ടുന്നത് വലിയൊരു പാഠമാണ്.

കാലം ചലിക്കുന്നതിനനുസരിച്ച് ജനങ്ങളിൽ മാറ്റം വരുന്നു എന്നല്ലാതെ അത് വിദ്യാഭ്യാസ മേഖലയിലായാലും മറ്റേത് മേഖലയിലായാലും കാണാൻ സാധിക്കുന്നത് ആർക്കും അറിയുന്ന കാര്യമാണ്. അത് സ്ഥ‌ാപിക്കാൻ  വാദ പ്രധിവാദത്തിന്റെയോ ഖണ്ഡനങ്ങളുടേയോ ആവശ്യമില്ല അത് പോലെ ദുഷിച്ച ചെയ്തികളിലേക്ക് നോക്കിയാലും ഇക്കാലത്ത് പഴയ കാലത്തേക്കാൾ വളരെ കൂടുതലായിട്ടുണ്ട്. ഇതൊക്കെ ഏതെങ്കിലും പ്രസ്‌ഥാനത്തിന്റെ അക്കൗണ്ടിൽ വരവ് വെക്കാൻ പറ്റുമോ ? ഒരു കാലത്ത് കള്ള് കുടിച്ചിരുന്ന മുസ്‌ലിംകളെ  എണ്ണാൻ തന്നെ കിട്ടുമായിരുന്നില്ല. അതേ സമയം ഇന്നത്തെ അവസ്‌ഥയോ കള്ള് കുടിക്കാത്തവരെ എണ്ണിനോക്കേണ്ട അവസ്ഥയിലേക്കാണ്  കാലം എത്തിയിട്ടുള്ളത്. ഇത് മുജാഹിദ് ജമാഅത്ത് കാരെക്കൊണ്ടുണ്ടായതാണെന്ന് താങ്കൾ പറയാൻ തയ്യാറാവുമോ ? ആയതിനാൽ സഹോദരീ,  കാലത്തിനനുസരിച്ച് ലോകത്ത് പല മാറ്റങ്ങളും സംഭവിക്കുന്നു അതൊക്കെ ഏതെങ്കിലും പ്രാസ്ഥാനക്കാർ അവകാശപ്പെടുന്നത് ചിന്തിക്കുന്ന ജനങ്ങളെ ചിരിപ്പിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ താങ്കളൊന്ന് നിഷ്പക്ഷമായി വിലയിരുത്തിനോക്ക്.

സഹോദരി,,തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിനു മുമ്പ് ഇൻറർനെറ്റ് എന്നത് ആർക്കും അറിയാത്ത കാര്യമാണ്. അന്ന് അടുക്കളയിൽ ജോലി ചെയ്ത് കഴിഞ്ഞിരുന്ന സ്ത്രീകൾ പൊലും ഇന്ന് (അത് വിദ്യാഭ്യാസം ഉള്ളവരാകട്ടെ ഇല്ലാത്തവരാകട്ടെ) കംപ്യൂട്ടറിന്റെ മുമ്പിലുരുന്നു ചാറ്റിംഗിലുടെയും ഇമെയിലിലൂടെയും മറ്റുള്ളവരുമായി സംവദിക്കുന്നു. ഇതൊക്കെ മുജാഹിദ് പ്രസ്ഥ‌ഥാനത്തിന്റെ അക്കൗണ്ടിൽ വരവ് വെക്കുമോ ? കാണാൻ കൊള്ളാവുന്നതിന്റെയൊക്കെ പിതൃത്വം ഏറ്റെടുക്കുന്ന മുജാഹിദ് പ്രസംഗകർ ചിലപ്പോൾ ഇതിന്റെ പിതൃത്വവും ഏറ്റെടുത്തേക്കും. "പഴയ കാലത്ത് മുസ്‌ലിം സ്ത്രീകൾ അടിപ്പാവാട ധരിക്കാറില്ലായിരുന്നു. മുജാഹിദ് പ്രസ്ഥാനമാണ് അത് ധരിപ്പിച്ചതെന്ന് "ഒരു കൂസലും കൂടാതെ മുജാഹിദ് നേതാവ് മുജാഹിദ്  ബാലുശ്ശേരി പരസ്യമായി പ്രസംഗിക്കുന്നതിന്റെ സീഡി നമ്മൾ കേട്ടതാണ്. ഇവരുടെ അവകാശ വാദത്തിന്റെ ധാർമ്മികത മനസ്സിലാക്കാൻ വേണ്ടി മാത്രമാണ് ഇത് ഇവിടെ ഉദ്ധരിച്ചത്. മാന്യ വായനക്കാർ ഈ വിനീതനോട് ക്ഷമിക്കുക. സത്യം പറഞ്ഞ് കൊടുക്കുക എന്നല്ലാതെ വ്യക്തി ഹത്യ  ചെയ്യുന്നതിനോട് നമുക്ക് യോജിപ്പില്ല. ദീനീ ദഅ്വത്ത് നടത്തുന്നവർക്ക് അതൊരിക്കലും പാടില്ലാത്തതാണ്. 


മൂന്നാം ചോദ്യത്തിനുള്ള മറുപടി

വിഷയം (3) സ്ത്രീധനം ഹറാമാണോ ?

മറ്റൊരു കാര്യം താങ്കൾ ചോദിച്ചത് സ്ത്രീധനത്തെക്കുറിച്ചാണ്. ഇസ്ലാമിൽ ഒരു കാര്യം ഹറാമല്ലാത്തത് ഹറമാണെന്ന് പറയാൻ പറ്റില്ല. അതിനാലാണ് സുന്നി പണ്ഡിതർ സ്ത്രീധനം വാങ്ങൽ ഹറാമാണെന്ന് പറയാത്ത്. അതേ സമയം ഇന്ന് കാണുന്ന സ്ത്രീധനത്തിനു വേണ്ടിയുള്ള വില പേശൽ ഒരു നിലക്കും പണ്ഡിതന്മാർ അതിനോട് യോജിക്കുന്നില്ല. പണ്ഡിതൻ മകളെ കെട്ടിക്കുമ്പോഴും ഈ സ്ത്രീധനം എന്ന വിപത്ത് വേട്ടയാടുന്നു എന്നുള്ളത് താങ്കളെന്തേ കാണാതെ പോയത് ? സ്ത്രീധനത്തിനു പണ്ഡിതനെന്നോ പാമരനെന്നോ മുജാഹിദെന്നോ സുന്നിയെന്നോ ഉണ്ടോ ? പിന്നെ എന്തിന്റെ പേരിലാണ് അത് സുന്നി പണ്ഡിതരുടെ തലയിൽ കെട്ടിവെക്കുന്നത് ? മുജാഹിദുകൾ സ്ത്രീധനം ചോദിച്ചു വാങ്ങിയ കഥകൾ എത്രയുണ്ട് ? എണ്ണിപ്പറയണോ ?

നിങ്ങളുടെ ശരീരത്തെ നിങ്ങൾ നാശത്തിലാക്കല്ലേ എന്ന് ഖുർആൻ പറയുന്നു. നാട്ടിൽ സിഗരറ്റ് വലിച്ചൂതി സ്വന്തം ശരീരത്തെയും മുതലിനെയും നശിപ്പിക്കുന്നവർ ഇല്ലേ ? അതും കൂടി നിങ്ങൾക്ക് സുന്നി കണക്കിൽ പെടുത്താമായിരുന്നില്ലേ ? ചുരുക്കിപ്പറഞ്ഞാൽ നാട്ടിൽ നടന്നു വരുന്ന എല്ലാ നൂലാമാലകളും സുന്നികളുടെ അക്കൗണ്ടിലേക്ക് മാറ്റി തടിയൂരാൻ നിങ്ങൾക്ക് കഴിയില്ല. നിങ്ങളുടെ നേതാവു എംഎം അക്ബർ പ്രസംഗിച്ചു കൊണ്ടിരിക്കെ ഒരു സ്ത്രീ ചോദിച്ചു "സ്ത്രീധനം മുജാഹിദുകളും ചോദിച്ചു വാങ്ങുന്നുണ്ടല്ലോ" അതിന്റെ ഇസ്‌ലാമിക വിധി എന്താണെന്ന് ചോദിചപ്പോൾ എം എം അക്ബർ പറഞ്ഞ മറുപടി ഈ വിനീതൻ മുമ്പ് നെറ്റിൽ അയച്ചതാണ്. "അതെക്കുറിച്ച് ഫിഖ്ഹിന്റെ പണ്ഡിതന്മാരോട് നിങ്ങൾ ചോദിക്കൂ" എന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. ഉത്തരം മുട്ടുന്ന സമയത്ത് നിങ്ങൾക്ക് ഇമാമീങ്ങളുടെ ഫിഖ്ഹ് പറ്റും അല്ലേ ? സ്ത്രീധനത്തെക്കുറിച്ച് പരസ്യമായ ചോദ്യം വരുമ്പോൾ എന്തേ നിങ്ങൾക്ക് ഹറാം എന്ന് പറയാൻ നാവിന് ശക്തിയില്ല ? ഉപ ചോദ്യങ്ങൾ വന്നാൽ കുടുങ്ങുമെന്നാലോചിച്ചാകാം അല്ലേ ?

ഇസ്ല‌ാമിൽ ഹറാമല്ലാത്ത ഒരു വിഷയത്തെക്കുറിച്ച് ഹറാമാണെന്ന് പറയാൻ ഒരു നിർവ്വാഹവുമില്ല. കണ്ടതൊക്കെ ഹറാമാണ് എന്ന് പറഞ്ഞു നടന്നാൽ പൂർവിക പ്രവാചകന്മാരുടെ കാല ശേഷം അവരുടെ പിൻഗാമികൾ ഹറാമിനെ  ഹലാലാക്കി ഹലാലിനെ അവർ ഹറമാകിയത് പോലെ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവർക്ക് പറ്റില്ല. മുജാഹിദുകൾക്ക് അതൊന്നും ചിന്തിക്കേണ്ട ,കാരണം അവർ മത ഗ്രന്ഥങ്ങൾ ആഴത്തിൽ പഠിച്ചവരല്ല അത് കൊണ്ട് തന്നെ അവർക്ക് തോന്നിയത് അവർ ഹറാമാക്കുന്നു എന്നത് മാത്രമാണ്. ഇത്തരം മാറ്റത്തിരുത്തലുകൾക്ക് വേണ്ടിയാണവർ മദ്ഹബ്  അംഗീകരിക്കാത്തതിന്റെ മുഖ്യകാരണം.

വിനയത്തോടെ ഞാൻ താങ്കളോട് ഒന്നു ചോദിച്ചോട്ടെ ?

മുജാഹിദ് പ്രസ്ഥാനം വന്നിട്ട് ഒരു എൺപത് വർഷമല്ലേ ആയുള്ളൂ അതിനു മുമ്പുണ്ടായിരുന്ന സ്ത്രീകളെയും ഇന്നുള്ള സ്ത്രീകളെയും താരതമ്യം ചെയ്താൽ ദീനിന്റെ വിഷയത്തിൽ ആരായിരിക്കും മുൻപന്തിയിൽ ഉണ്ടാവുക എന്ന് നിഷ്പക്ഷമായി അല്ലാഹുവിനെ മുൻ നിറുത്തി ഒന്ന് പറയാമോ ? 

മുജാഹിദ് ജമാഅത്ത് ഇസ്ലാമി വിഭാഗങ്ങൾ കേരള മുസ്ല‌ിംകൾക്കിടയിൽ കയറിക്കൂടുന്നതിനു മുമ്പ് ഇന്ന് കാണുന്ന രീതിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഏതെങ്കിലും പെൺകുട്ടിയുടെ “മാനത്തിനു വില പറഞ്ഞു കൊണ്ട് മുസ്‌ലിം സഹോദരിമാരെയും അവരുടെ മാതാപിതാക്കളെയും അന്ന് കണ്ണീർ കുടിപ്പിച്ചതായി പരിശുദ്ധനായ അല്ലാഹുവിനെ സാക്ഷി നിർത്തി താങ്കൾക്ക് ഒരു ഉദാഹരണം കാണിക്കാൻ പറ്റുമോ ?

ഈ പറഞ്ഞ വിവരങ്ങളോട് താങ്കൾ യോജിക്കുന്നുണ്ടോ എന്നറിയില്ല. എന്നാലും ഒരു കാര്യം താങ്കളോട് പറയാം, നാം ആരെയും തെറിവിളിച്ച് മെയിൽ അയച്ചത് കൊണ്ട് ഇസ്‌ലാമികമായി നാം ഒരു നന്മ ചെയ്ത ഫലം നമുക്ക് കിട്ടില്ല, കാരണം പ്രവാചകന്മാർ ഇവിടെ ദഅവത്ത് നടത്തിയത് എതിരാളികളെ തെറിവിളിച്ചു കൊണ്ടല്ല. പ്രവാചകന് ശേഷമുള്ള സലഫു സ്വാലിഹുകളും മത പ്രബോധനം ചെയ്തത് മറ്റുള്ളവരെ തെറിവിളിച്ചോ അല്ലെങ്കിൽ മുശ്രിക്കാകിയോ അല്ല. മറിച്ച് സത്യം അവരുടെ ജീവിതത്തിലൂടെ സ്വഭാവത്തിലൂടെ കാണിച്ച് കൊണ്ടാണ് ഇസ്‌ലാമിലേക്ക് ആളുകളെ ആകർഷിപ്പിച്ചത്. അല്ലാതെ ഇന്ന് മുജാഹിദ് സ്വീകരിച്ച വഴിയായിരുന്നില്ല അവരുടേത്. ഇനി എങ്ങാനും ഈ മുജാഹിദുകളുടെ സ്വഭാവത്തിലായിരുന്നു അവർ ദീൻ പ്രബോധനം നടത്തിയിരുന്നതെങ്കിൽ ഇസ്‌ലാം ഇന്ന് കാണുന്നത് പോലെ വളർന്ന് പന്തലിക്കുമായിരുന്നില്ല. മറിച്ച് സംസ്കാരമില്ലാത്ത പരസ്‌പരം സ്നേഹമില്ലാത്ത ഒരു സമുദായം ആകുമായിരുന്നു. കഴിഞ്ഞ കാലങ്ങളിലെ മഹത്തുക്കളുടെ ജീവിതം അതിന് വഴിവെച്ചിട്ടില്ല. നമ്മുടെ കാല ശേഷം വരുന്നവർ നമ്മെ വിലയിരുത്തിയായിരിക്കും അക്കാലത്തുള്ളവർ ഈ വിശുദ്ധ മതത്തെ കണ്ടറിയുക. നമ്മുക്കുണ്ടാവേണ്ട സ്വഭാവത്തെക്കുറിച്ച് ഖുർആൻ പറയുന്നത് കാണുക.

وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّتِنَا قُرَّة أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിലും സന്താനങ്ങളിലും നിന്ന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ഞങ്ങൾക്ക് നീ പ്രധാനം ചെയ്യേണമേ! നീ ഞങ്ങളെ ഭക്തന്മാർക്ക് മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുന്നവരുമാണ് (അല്ലാഹുവിന്റെ അടിമകൾ) (അൽ ഫുർഖാൻ 74)

താങ്കൾക്ക് സത്യമാണെന്ന് തോന്നുന്നത് താങ്കൾക്ക് സ്വീകരിക്കാം. പക്ഷേ, അത് മഹാന്മാരെ ചീത്ത വിളിച്ച് സ്വയം ശരീരത്തെ നശിപ്പിക്കാൻ  വേണ്ടിയാവരുതെന്ന് മാത്രം. സുന്നി പക്ഷത്തുള്ളവരിൽ നിന്നായാൽ പോലും ഈ ശൈലിയോട് യോജിക്കാൻ സാധ്യമല്ല.

സത്യം സത്യമായി മനസ്സിലാക്കുവാനും അതനുസരിച്ച് ജീവിക്കുവാനും നാഥാൻ നമ്മെ തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ, 
സഹോദരൻ, 
സി. പി. അബ്‌ദുല്ല ചെരുമ്പ

WWW.islamkerala.com
E-mail: [email protected]
Mobile: 0091 9400534861